STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*511

മുല്ലപ്പെരിയാര്‍ ഡാം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

'' പി.കെ. ബഷീര്‍

,, എം. ഉമ്മര്‍

,, പി.ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മുല്ലപ്പെരിയാറിലെ ഡാമിന് അപകടമുണ്ടായാല്‍ സംസ്ഥാനം നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;

(ബി) പ്രസ്തുത മേഖലയില്‍ തുടരെത്തുടരെ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ ഡാമിന് എത്രത്തോളം ബലക്ഷയമുണ്ടാക്കിയിട്ടുണ്ടെന്നത് സംബന്ധിച്ച് പഠനം നടന്നിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)ഡാമിന്റെ അടിത്തട്ടില്‍ വന്‍വിള്ളല്‍ രൂപപ്പെട്ടിട്ടുള്ളതായി ഏതെങ്കിലും റിപ്പോര്‍ട്ട് ലഭിക്കുകയോ ശ്രദ്ധയില്‍പ്പെടുകയോ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;

(ഡി)പുതിയ ഡാം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികളും ഇക്കാര്യത്തില്‍ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികളെയും കുറിച്ചുള്ള വിശദവിവരം നല്‍കുമോ?

*512

മൃഗശാലകളുടെ വിപുലീകരണം

ശ്രീ. വര്‍ക്കല കഹാര്‍

'' ജോസഫ് വാഴക്കന്‍

,, പി..മാധവന്‍

,, റ്റി.എന്‍.പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ മൃഗശാലകളുടെ വിപുലീകരണത്തിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി)ഇത് സംബന്ധിച്ച് കേന്ദ്രസംഘം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ എങ്കില്‍ വിശദമാക്കുമോ;

(സി)നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുളള പ്രധാന കാര്യങ്ങള്‍ എന്തെല്ലാം ;

(ഡി)ഇതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട് ?

*513

കേന്ദ്ര സഹായം ലഭിച്ച ടൂറിസം വികസന പദ്ധതികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

ഡോ ടി. എം. തോമസ് ഐസക്

ശ്രീ. പുരുഷന്‍ കടലുണ്ടി

,, എം. ചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി- പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ടൂറിസം വകുപ്പില്‍ നിന്നും കേന്ദ്രാനുമതിയ്ക്ക് സമര്‍പ്പിക്കുന്നതിനായി തയ്യാറാക്ക പ്പെട്ടിരുന്ന പദ്ധതികള്‍ ഏതൊക്കെയായിരുന്നു;

(ബി)2011-12 വര്‍ഷത്തില്‍ കേന്ദ്ര സഹായത്തിനായി സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ ഏതെല്ലാമാണ് ; പ്രസ്തുത പദ്ധതികള്‍ക്കായി മൊത്തം എന്തു തുക ലഭിക്കുകയുണ്ടായി ;

(സി)2011-12 ല്‍ കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്നും അനുമതി ലഭിച്ച പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ പദ്ധതികള്‍ എത്ര ; ഏതെങ്കിലും പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ അവശേഷിക്കുന്നുണ്ടോ;

(ഡി)അനുമതി നല്‍കിയ പദ്ധതികളുടെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കരാറില്‍ ഏര്‍പ്പെടുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തവ ഏതെല്ലാമാണെന്നറിയിക്കുമോ ?

*514

നഴ്സ് രോഗി അനുപാതം

ശ്രീ. എസ്. ശര്‍മ്മ

'' പി. റ്റി. . റഹീം

,, ബി. സത്യന്‍

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സ് രോഗി അനുപാതത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) നിലവില്‍ സര്‍ക്കാരിന്റെ വിവിധ ആശുപത്രികളിലായി ഏതെല്ലാം ഗ്രേഡുകളില്‍ എത്ര നേഴ്സുമാര്‍ ജോലി ചെയ്തു വരുന്നുണ്ടെന്ന് ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ ;

(സി)നിലവില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ടു ചെയ്യാനുണ്ടെന്ന് വ്യക്തമാക്കുമോ ?

*515

മുല്ലപ്പെരിയാര്‍ എംപവേര്‍ഡ് കമ്മിറ്റി

ശ്രീ. എസ്. രാജേന്ദ്രന്‍

'' . കെ. ബാലന്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ചിട്ടുളള എംപവേര്‍ഡ് കമ്മിറ്റിയുടെ മുമ്പാകെ പുതിയ ഡാം കെട്ടുന്നതിനുളള പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വളിപ്പെടുത്താമോ ;

(ബി) ഇതനുസരിച്ച് പുതിയ ഡാം നിര്‍മ്മിക്കുന്നതിനും, പൂര്‍ത്തീകരിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഒരു പ്രത്യേക അതോറിറ്റിയെ നിയോഗിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ടോ;

(സി)ഇതിന്റെ ചെലവിനായി എത്ര കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുളളത്; എത്ര തുക ചെലവഴിച്ചു ; വിശദാംശം ലഭ്യമാക്കുമോ ?

*516

എല്ലാ ബ്ളോക്ക് പഞ്ചായത്തിലും സ്പെഷ്യാലിറ്റി വിഭാഗങ്ങളോടുകൂടിയ ചികിത്സാ സൌകര്യം

ശ്രീ. കെ.കെ. നാരായണന്‍

'' ബി. സത്യന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. കെ.വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എല്ലാ ബ്ളോക്ക് പഞ്ചായത്തിലും ഒരു ആശുപത്രിയിലെങ്കിലും ജനറല്‍മെഡിസിന്‍, ഗൈനക്കോളജി, സര്‍ജറി, പീഡീയാട്രിക്സ് എന്നീ സ്പെഷ്യാലിറ്റി വിഭാഗങ്ങളോടുകൂടിയ ചികിത്സാസൌകര്യം ലഭ്യമാക്കുവാന്‍ ലക്ഷ്യമിട്ടിരുന്നോ; ലക്ഷ്യം പൂര്‍ത്തീകരിച്ചോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പരിപാടിയില്‍ എത്ര ആശുപത്രികള്‍ വിപുലീകരിച്ചു; 2012 മാര്‍ച്ച് 31 വരെ അതിന് ചെലവഴിച്ച തുക എത്രയെന്നറിയിക്കുമോ;

(സി)പ്രസ്തുത പരിപാടി പൂര്‍ത്തീകരിക്കാനായി ഇനി എന്ത് തുക കൂടി വേണമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഈ ബജറ്റില്‍ എന്ത് തുക നീക്കിവച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

*517

ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള പഠനം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, സി. മമ്മൂട്ടി

,, പി. ഉബൈദുള്ള

,, കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സാധാരണയായി കണ്ടുവരുന്ന ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ രോഗങ്ങളാണ് പ്രാധാന്യമര്‍ഹിക്കുന്നതെന്ന് നിശ്ചയിച്ചിട്ടുണ്ടോ;

(ബി)ഏതൊക്കെ ജീവിതസാഹചര്യങ്ങളും, ശീലങ്ങളും, ഉപഭോഗവസ്തുക്കളുമാണ് ഇത്തരം രോഗങ്ങള്‍ക്കുള്ള അടിസ്ഥാന കാരണങ്ങളെന്ന് കണ്ടെത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ അവയെക്കുറിച്ച് പൊതുവായ ബോധവത്ക്കരണത്തിന് ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ഡി)സ്കൂള്‍തലത്തില്‍ കുട്ടികള്‍ക്കിടയില്‍ ഇതെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ?

*518

സ്വാശ്രയ കോളേജ് മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ ധാരണകളും കരാറുകളും

ശ്രീ. .കെ. ബാലന്‍

'' കോടിയേരി ബാലകൃഷ്ണന്‍

'' പി. ശ്രീരാമകൃഷ്ണന്‍

'' ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം, ഫീസ് തുടങ്ങിയ കാര്യങ്ങളില്‍ വിവിധ സ്വാശ്രയ കോളേജ് മാനേജ്മെന്റുകളുമായി ഏറ്റവും ഒടുവില്‍ ഉണ്ടാക്കിയ ധാരണകളും അതിന്റെ അടിസ്ഥാനത്തിലുള്ള കരാറുകളും വിശദമാക്കാമോ; ഈ വര്‍ഷം ഉണ്ടായ കരാറുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)പ്രവേശനവും ഫീസും സംബന്ധിച്ച് സുപ്രീം കോടതി അവസാനമായി പുറപ്പെടുവിച്ച വിധിന്യായത്തില്‍ നിന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന ഉത്തരവില്‍ നിന്നും എന്തെല്ലാം നിലയിലുള്ള മാറ്റങ്ങളോടും വൈരുദ്ധ്യങ്ങളോടും കൂടിയാണിപ്പോള്‍ മാനേജ്മെന്റുകളുമായി ധാരണയായ കരാറുകളിലെ വ്യവസ്ഥകള്‍ എന്ന് അറിയിക്കുമോ; പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വീണ്ടും ഉത്തരവിറ ക്കേണ്ടതായി വന്നിട്ടുണ്ടോ; വിശദമാക്കാമോ;

(സി)ഈ വര്‍ഷത്തെ പ്രവേശനവും ഫീസും മറ്റ് വ്യവസ്ഥകളും സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രിവിലേജ് സീറ്റുകള്‍ എത്ര;

(ഡി)നിലവിലുള്ള കോടതി വിധിയും സര്‍ക്കാര്‍ ഉത്തരവുകളും കരാറുകളിലെ വ്യവസ്ഥകളും അംഗീകരിക്കാത്ത സ്വാശ്രയ കോളേജുകള്‍ ഏതൊക്കെയാണ്?

*519

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും കുടിയേറ്റത്തൊഴിലാളികള്‍ക്കും ക്ഷേമനിധി

ശ്രീ. പാലോട് രവി

'' കെ. മുരളീധരന്‍

,, എം. പി. വിന്‍സെന്റ്

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അസംഘടിത മേഖലയിലെ തൊഴിലാളികളേയും കുടിയേറ്റ തൊഴിലാളികളേയും സംരക്ഷിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി)ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നകാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയ്ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

*520

ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണരംഗത്ത് ഔഷധിയുടെ പങ്ക്

ശ്രീ. വി. പി. സജീന്ദ്രന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ദേശീയ ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണ രംഗത്ത് ഔഷധിയെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഔഷധിയുടെ വിറ്റുവരവിലും ലാഭത്തിലും എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്;

(സി)നിലവില്‍ ഔഷധിയുടെ ഉല്‍പന്നങ്ങള്‍ ആര്‍ക്കൊക്കെയാണ് ലഭ്യമാക്കിവരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രികളിലെ ഡിസ്പെന്‍സറികളില്‍ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമോ ?

*521

.റ്റി.ഐ കളില്‍ വെര്‍ച്ച്വല്‍ ക്ളാസ്സ് റൂം

ശ്രീ. .റ്റി. ജോര്‍ജ്

'' അന്‍വര്‍ സാദത്ത്

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

().റ്റി.ഐ കളില്‍ വെര്‍ച്ച്വല്‍ ക്ളാസ്സ് റൂമുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണ്;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്;

(ഡി)ആദ്യ ഘട്ടത്തില്‍ എത്ര ഐ.ടി.ഐ കളിലാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*522

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, എന്‍. . നെല്ലിക്കുന്ന്

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് നിലവിലുളള സംവിധാനം എന്താണെന്ന് വിശദമാക്കുമോ;

(ബി)മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത സ്കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിനുളള മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കുമോ;

(ഡി)എല്ലാ സ്കൂളുകളിലുമായി ആകെ എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം ലഭിക്കുന്നതെന്ന് അറിയിക്കുമോ?

*523

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സ്റാഫ് പാറ്റേണ്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. സി. ദിവാകരന്‍

,, കെ. രാജു

,, ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സ്റാഫ് പാറ്റേണ്‍ അവസാനമായി പുതുക്കി നിശ്ചയിച്ചത് എന്നാണ്; ജനസംഖ്യാനുപാതികമായി സ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(ബി)ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ അനുപാതം ജനസംഖ്യയ്ക്ക് ആനുപാതികമായി അല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് എത്ര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും, ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും പോസ്റുകള്‍ നിലവിലില്ലാത്തത്; ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*524

വയോജന ക്ളിനിക്കുകള്‍

ശ്രീ. ലൂഡി ലൂയിസ്

'' കെ. ശിവദാസന്‍ നായര്‍

,, .റ്റി. ജോര്‍ജ്

,, പി.സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മുതിര്‍ന്ന പൌരന്‍മാരുടെ ആരോഗ്യസംരക്ഷണത്തിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ വയോജന ക്ളിനിക്കുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പ്രസ്തുത ക്ളിനിക്കുകള്‍ വഴി എന്തെല്ലാം സേവനങ്ങളാണ് വയോജനങ്ങള്‍ക്ക് ലഭിക്കുന്നത്;

(സി)പ്രസ്തുത പദ്ധതിക്ക് എന്തെല്ലാം കേന്ദ്രസഹായമാണ് ലഭിക്കുന്നത്; വിശദമാക്കുമോ?

*525

ഗാര്‍ഹികത്തൊഴിലാളികളുടെ ക്ഷേമം

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. പി. കെ. ഗുരുദാസന്‍

,, വി. ശിവന്‍കുട്ടി

,, സാജുപോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഗാര്‍ഹിക തൊഴിലാളികളെ ഭൃത്യരായിട്ടല്ലാതെ തൊഴിലാളികളായി കണക്കാക്കണമെന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മിനിമം വേതനവും മെച്ചപ്പെട്ട സാഹചര്യവും സജ്ജമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ ഇവരെ ചൂഷണത്തിന് വിധേയരാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ പരിഹാര നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നറിയിക്കുമോ?

*526

കുറഞ്ഞ ചെലവില്‍ കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി

ശ്രീ. .കെ.വിജയന്‍

'' വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഭൂഗര്‍ഭ ജലവകുപ്പിന്റെ കീഴില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്;

(ബി)മണലും, പാറയുമുള്ള പ്രദേശങ്ങളിലും, തീരപ്രദേശങ്ങളിലും മറ്റും കുഴല്‍ കിണറുകള്‍ കുഴിക്കുന്നതിന് വകുപ്പിന്റെ കീഴില്‍ സംവിധാനങ്ങളുണ്ടോ; ഉണ്ടെങ്കില്‍ ഇതിനാവശ്യമായ എന്തെല്ലാം ഉപകരണങ്ങള്‍ ഓരോ ജില്ലയിലും ഉണ്ടെന്ന് വ്യക്തമാക്കുമോ?

(സി)കുറഞ്ഞ ചെലവില്‍ കുഴല്‍ കിണറുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതി വ്യാപകമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

*527

വയനാട് ജില്ലയില്‍ ആധുനിക ചികിത്സാ കേന്ദ്രം

ശ്രീമതി.കെ.കെ.ലതിക

ശ്രീ. .പി.ജയരാജന്‍

,, ജെയിംസ് മാത്യു

,, കെ.കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ചികിത്സാ സൌകര്യങ്ങളുടെ അഭാവത്തില്‍ വയനാട് ജില്ലയില്‍ ശ്രീചിത്രാ മെഡിക്കല്‍ സെന്ററിന്റെ നിലവാരത്തിലുളള ആധുനിക ചികിത്സാ കേന്ദ്രം സ്ഥാപിക്കാനുളള പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി)ഇതിനാവശ്യമായ പദ്ധതി റിപ്പോര്‍ട്ടു തയ്യാറാക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ടോ ; ഇതിന് എന്തു തുക ചെലവ് കണക്കാക്കിയിട്ടുണ്ട് ; ഇത് നടപ്പിലാക്കാന്‍സ്പെഷ്യല്‍ ആഫീസറെ നിയോഗിച്ചിട്ടുണ്ടോ ;

(സി)ഇത് സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം എത്രയാണെന്നും അത് എവിടെയാണ് ലഭ്യമാക്കിയിരിക്കുന്നതെന്നും വ്യക്തമാക്കുമോ ;

(ഡി)2011-12 വര്‍ഷത്തില്‍ ഈ ചികിത്സാകേന്ദ്രം സ്ഥാപിക്കുന്നതിനായി എത്ര കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നു; ഇതില്‍ എത്ര രൂപ ചെലവഴിക്കുകയുണ്ടായി ;

()ആധുനിക ചികിത്സാകേന്ദ്രം എന്ന് നിലവില്‍ വരും; നിലവിലെ ബഡ്ജറ്റില്‍ ഇതിനായി വകയിരുത്തപ്പെട്ട തുക എത്രയാണെന്ന് വിശദമാക്കുമോ ?

*528

കാവേരി നദിയില്‍ നിന്നുള്ള ജലവിഹിതം

ശ്രീ. .കെ. ശശീന്ദ്രന്‍

'' തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കാവേരി നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട ട്രൈബ്യൂണലിന്റെ അന്തിമവിധി പ്രകാരം കേരളത്തിന് എത്ര റ്റി.എം.സി. ജലം അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)ട്രൈബ്യൂണലിന്റെ വിധിപ്രകാരം അനുവദിക്കപ്പെട്ട ജലം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനായി ജലസേചന വകുപ്പിന്റെ ഭാഗത്തുനിന്നും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

*529

സമഗ്ര തൊഴില്‍ നയം

ശ്രീ. സി.എഫ്.തോമസ്

'' തോമസ് ഉണ്ണിയാടന്‍

,, റ്റി.യു.കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഗുണകരമാകുന്ന സമഗ്ര തൊഴില്‍ നയം നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന നിലയില്‍ പുതിയ തൊഴില്‍ നയം രൂപപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

*530

ജന്മനാ വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുവാനും ചികിത്സിക്കുവാനും പദ്ധതി

ശ്രീ. അന്‍വര്‍ സാദത്ത്

,, വി. ഡി. സതീശന്‍

,, കെ. മുരളീധരന്‍

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ബുദ്ധിമാന്ദ്യവും ജന്മനായുള്ള മറ്റ് ആശയവിനിമയ സംബന്ധമായ തകരാറുകളും കാരണം അവശതയനുഭവിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്തെല്ലാം ചികിത്സാ സഹായങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി)നിലവില്‍ ഏതെല്ലാം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇവര്‍ക്കുള്ള ധനസഹായം നല്‍കിവരുന്നത് ;

(സി)ധനസഹായത്തിനായി ദേശീയ ഗ്രാമീണ ആരോഗ്യമിഷന്റെയും മറ്റ് കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയും സഹകരണം തേടുന്ന കാര്യം പരിഗണിക്കുമോ ;

(ഡി)ജന്മനാ വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുവാനും ചികിത്സിക്കുവാനും ഉള്ള ഒരു പദ്ധതിക്ക് രൂപം നല്‍കുന്നകാര്യം പരിഗണിക്കുമോ ?

*531

ജല മാനേജ്മെന്റ് പ്രവര്‍ത്തനം

ശ്രീ. . . അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ജലസ്രോതസുകളുടെ സംരക്ഷണത്തിനായി കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ;

(ബി)ജല മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

*532

കാന്‍സര്‍, ഹൃദ്രോഗം,വൃക്ക രോഗങ്ങള്‍ എന്നിവ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

'' കെ. രാധാകൃഷ്ണന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, റ്റി. വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കാന്‍സര്‍, ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍ എന്നിവ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് സപ്തധാര പദ്ധതിയില്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതി സംസ്ഥാനത്ത് എവിടെയെല്ലാമാണ് നടപ്പാക്കിയതെന്നും ഇതുമൂലം എത്ര രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിഞ്ഞുവെന്നും വ്യക്തമാക്കുമോ;

(സി)നിലവില്‍ സംസ്ഥാനത്ത് മേല്‍പ്പറഞ്ഞ രീതിയിലുള്ള രോഗങ്ങള്‍ ഉള്ളവരുടെ എണ്ണം സംബന്ധിച്ച് വിശദാംശം ലഭ്യമാക്കാമോ?

*533

കുടിവെള്ള പ്രശ്നങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

'' എം. . ബേബി

,, ബി. ഡി. ദേവസ്സി

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനം നേരിടുന്ന കുടിവെള്ള പ്രശ്നങ്ങളും ശുദ്ധജലവിതരണ പദ്ധതികളുടെ നടത്തിപ്പിലെ ഗുരുതരമായ കാലതാമസവും വിലയിരുത്തിയിട്ടുണ്ടോ ;

(ബി)ജപ്പാന്‍ കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലായെന്നത് പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ;

(സി)ഇതു സംബന്ധിച്ച് എന്തു തുടര്‍ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ ?

*534

മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, എന്‍. ഷംസുദ്ദീന്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, റ്റി. . അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ചികിത്സാരംഗത്ത് ഉപയോഗിക്കപ്പെടുന്ന മരുന്നുകള്‍ രോഗികളില്‍ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ കീഴില്‍ എന്തെങ്കിലും പഠനം നടക്കുന്നുണ്ടോ;

(ബി)ചില രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ മറ്റു ചില ശരീരാവയവങ്ങള്‍ക്ക് കേടുവരുത്തുന്നതായ സംഭവങ്ങള്‍ ഏതെങ്കിലും പഠനങ്ങളില്‍ വെളിപ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ;

(ഡി)മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് രോഗികളെ ബോധവാന്മാരാക്കുന്നതിനും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് അറിവു നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

*535

തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന പട്ടികജാതിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

'' കെ. എം. ഷാജി

,, സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പട്ടികജാതിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്താറുണ്ടോ;

(ബി)എങ്കില്‍ ഏറ്റവും ഒടുവില്‍ വിലയിരുത്തല്‍ നടത്തിയത് എപ്പോഴാണ്; അതിലെ പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയ്ക്കായുളള തുക തദ്ദേശഭരണ സ്ഥാപനങ്ങള്‍ വകമാറ്റി ചെലവഴിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്കാമോ;

(ഡി)പദ്ധതിക്കായി 2010-11, 2011-12 എന്നീ വര്‍ഷങ്ങളില്‍ എന്ത് തുക നല്കി എന്നും എന്ത് തുക ചെലവഴിച്ചു എന്നും വ്യക്തമാക്കാമോ?

*536

എല്ലാ ജില്ലയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

'' കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, രാജു എബ്രഹാം

ഡോ. കെ.ടി.ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളില്ലാത്ത ജില്ലകളില്‍ അവ സ്ഥാപിക്കുന്നതിനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നോ;

(ബി)അതിനായി എത്ര തുകയാണ് നീക്കി വെച്ചിരുന്നത്; 2012 മാര്‍ച്ച് 31 വരെ അതില്‍ എത്ര തുക ചെലഴിച്ചു എന്നറിയിക്കുമോ;

(സി)പ്രസ്തുത പദ്ധതി ലക്ഷ്യം നേടിയോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

*537

കോക്ളിയര്‍ ഇംപ്ളാന്റ് സര്‍ജറിക്ക് റീ ഇംപേഴ്സ്മെന്റ്

ശ്രീ. എം. . വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാന ജീവനക്കാരുടെ ബധിര-മൂകരായ കുട്ടികള്‍ക്കുളള കോക്ളിയര്‍ ഇംപ്ളാന്റ് സര്‍ജറിയ്ക്ക് 2-2-2012 ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ വായ്പാ അനുമതി നല്‍കിയെങ്കിലും മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റിന് അനുമതി നല്കിയിട്ടില്ല എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)2-2-2012 ന് മുമ്പ് ഇത്തരം സര്‍ജറിക്കായി പലിശരഹിത വായ്പ എടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ വായ്പാ തിരിച്ചടവിനെ ഏതു തരത്തിലാണ് ഈ ഉത്തരവ് ബാധിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(സി)കോക്ളിയര്‍ ഇംപ്ളാന്റ് സര്‍ജറിയ്ക്ക് പലിശരഹിത വായ്പ എടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്റിന് അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?

*538

ശബരിമല തീര്‍ത്ഥാടനം

ശ്രീ. മോന്‍സ് ജോസഫ്

'' സി.എഫ്.തോമസ്

,, റ്റി.യു.കുരുവിള

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അടുത്ത ശബരിമല തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് മുന്‍കൂട്ടി ചെയ്യാന്‍ പോകുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പന്‍മാര്‍ക്ക് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഇടത്താവളങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും ഒരുക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ ?

*539

സീറോ വേസ്റ് ശബരിമല പദ്ധതി

ശ്രീ. സി.കെ. സദാശിവന്‍

'' ജി. സുധാകരന്‍

,, രാജു എബ്രഹാം

,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ 2011-12 ബജറ്റില്‍ പ്രഖ്യാപിച്ച സീറോ വേസ്റ് ശബരിമല പദ്ധതിയുടെ വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞുവോ; എങ്കില്‍ പദ്ധതി അവലോകനത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;

(സി)ഈ പദ്ധതിക്കായി ഇനിഎന്ത് തുക കൂടി വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; എന്ത് തുക 2012-13 ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്; ഈ പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വിശദമാക്കുമോ ?

*540

ജോബ് /പ്ളേസ്മെന്റ് പോര്‍ട്ടല്‍

ശ്രീ. വി. ഡി. സതീശന്‍

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, പി.. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വ്യവസായ പരിശീലന വകുപ്പിന്റെ ജോബ്/പ്ളേസ്മെന്റ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ഐ റ്റി. . കളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദീകരിക്കുമോ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.