STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*451

തീരദേശ വികസന കോര്‍പ്പറേഷന്‍

ശ്രീ. എം. . ബേബി

,, ബാബു. എം. പാലിശ്ശേരി

,, കെ. ദാസന്‍

,, സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ തീരദേശ സാമൂഹ മത്സ്യബന്ധന അടിസ്ഥാന സൌകര്യ വികസനത്തിനായി സ്ഥാപിതമായ കേരള തീരദേശ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനമേഖല ഒരു കണ്‍സ്ട്രക്ഷന്‍ കമ്മിറ്റിയുടേത് മാത്രമായി ചുരുങ്ങിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 2011-12 വര്‍ഷത്തില്‍ തീരദേശവികസന കോര്‍പ്പറേഷന്‍ വഴി തീരപ്രദേശത്തല്ലാതെ ഏറ്റെടുത്തിട്ടുളള പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ ;

(സി) എന്‍.എഫ്.ഡി.ബി. ധനസഹായത്തോടെ തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കുന്ന 5 വന്‍കിട മത്സ്യ മാര്‍ക്കറ്റുകളുടെ നിര്‍മ്മാണം ഇപ്പോള്‍ ഏത് അവസ്ഥയിലാണ് ; ഓരോ പദ്ധതിയും പ്രത്യേകം വിശദമാക്കാമോ ?

*452

സിമിയുടെ നിരോധനം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, സണ്ണി ജോസഫ്

'' എം. . വാഹീദ്

'' പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സിമിയുടെ സാന്നിദ്ധ്യം ഉള്ളതായി കരുതുന്നുണ്ടോ ;

(ബി)ഇത് സംബന്ധിച്ച് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)സിമിയുടെ നിരോധനം തുടരണമെന്ന് സംസ്ഥാനം കേന്ദ്ര ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)സിമിയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത് ?

*453

തീരദേശ പോലീസ് സ്റേഷന്‍

ശ്രീ. ഷാഫി പറമ്പില്‍

,, ഡൊമിനിക് പ്രസന്റേഷന്‍

'' വര്‍ക്കല കഹാര്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കടലിലുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന് തീരദേശ പോലീസ് സ്റേഷനുകളില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്;

(ബി)നേവി, കോസ്റ് ഗാര്‍ഡ് എന്നിവയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുമോ;

(സി)കടലില്‍ പോകാന്‍ പരിചയവും ആരോഗ്യവും ഉള്ളവരെ സുരക്ഷാ പരിപാടികളില്‍ പങ്കാളികളാക്കുന്ന കാര്യം പരിഗണിക്കുമോ?

*454

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

ശ്രീ. എളമരം കരീം

,, വി. ശിവന്‍കുട്ടി

,, രാജു എബ്രഹാം

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം ; ഇവ പരിശോധിച്ചിട്ടുണ്ടോ ;

(ബി)പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും പുറകോട്ടുപോകാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ; എങ്കില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പായി കേന്ദ്ര സര്‍ക്കാരിനെ ഇത് അറിയിക്കുമോ;

(സി)2004 ഏപ്രില്‍ മാസത്തിനുശേഷം സംസ്ഥാനത്ത് സര്‍വ്വീസില്‍ കയറിയവരെത്ര; പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയാല്‍ സര്‍വ്വീസില്‍ നിന്നും പെന്‍ഷന്‍ പറ്റുന്നവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഗ്രാറ്റുവിറ്റി, സ്റാറ്റ്യൂട്ടറി പെന്‍ഷന്‍, പി. എഫ്. തുടങ്ങിയവ ലഭിക്കുമോ;

(ഡി)നിക്ഷേപ കമ്പനികള്‍ തകര്‍ന്നുപോയാലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിന്‍കീഴില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പ് നല്‍കുമോ?

*455

തുറമുഖങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. സി.പി. മുഹമ്മദ്

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ തുറമുഖങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി)ഇതിനായി കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടോയെന്നു വിശദമാക്കുമോ;

(സി)പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ?

*456

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍

ശ്രീ. എം. പി. വിന്‍സന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കൊച്ചുകുട്ടികളെ ഭിക്ഷാടന സംഘങ്ങള്‍ തട്ടിക്കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് തടയുന്നതിന് പൊതുജന സഹായത്തോടെ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുമോ;

(സി)ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയുന്നതിന് ക്രൈം സ്റോപ്പര്‍ മാതൃകയില്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തുമോ ?

*457

തടവുകാരുടെ പുനരധിവാസം

ശ്രീ. വി.പി സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

'' എം.. വാഹീദ്

'' അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ശിക്ഷാകാലാവധി അവസാനിക്കുമ്പോള്‍ തടവുകാരെ സമൂഹ ത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ സഹായിക്കുന്ന എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ജയിലുകളില്‍ നടന്നുവരുന്നത്; വിശദമാക്കാമോ;

(ബി)ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടവുകാരുടെ പുനരധി വാസത്തിന് എത്രത്തോളം സഹായകരമാകും എന്നാണ് കരുതുന്നത്; വ്യക്തമാക്കാമോ;

(സി)തടവുകാരുടെ കഴിവുകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുമോ;

(ഡി)എങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ ജയിലുകളിലും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

*458

സൈബര്‍ കുറ്റകൃത്യങ്ങള്‍

ശ്രീ. കെ. അജിത്

,, സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

,, ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സൈബര്‍ കുറ്റകൃത്യങ്ങളില്‍ കൂടുതലും പണം തട്ടിപ്പുമായി ബന്ധപ്പെട്ടവയാണെന്നുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 2010, 2011 വര്‍ഷങ്ങളില്‍ ഇത്തരത്തിലുളള എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(ബി) വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ പ്രസ്തുത കാലയളവില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി) മൊബൈല്‍ ഫോണ്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ ഈ വര്‍ഷം ഇതുവരെ എത്രയെണ്ണം രജിസ്റര്‍ ചെയ്തിട്ടുണ്ട്; വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായി എന്തെല്ലാം നടപടികളെടുക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ ?

*459

കേസന്വേഷണങ്ങളിലെ രാഷ്ട്രീയ ഇടപെടലുകള്‍

ശ്രീ. രാജു എബ്രഹാം

,, പി. കെ. ഗുരുദാസന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. സാജുപോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജനങ്ങള്‍ക്ക് സ്വൈര്യജീവിതം ഉറപ്പാക്കുന്നതിനും നിഷ്പക്ഷമായ നീതി നിര്‍വ്വഹണത്തിനുമായി പോലീസ് സേനയെ സജ്ജമാക്കാന്‍ തയ്യാറാകുമോ; പോലീസ് സേനയെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു എന്ന ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)രാഷ്ട്രീയതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തി കേസ് അന്വേഷണങ്ങളില്‍ മൂന്നാം മുറകളും കളളമൊഴി രേഖപ്പെടുത്തലും നടക്കുന്നതായി അറിയാമോ;

(സി)അന്വേഷണം ആരംഭിക്കുന്ന ഘട്ടത്തില്‍തന്നെ സംഭവങ്ങളുടെ ഉത്തരവാദികള്‍ ആരൊക്കെയാണെന്ന് യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ ഭരണാധികാരികള്‍ പ്രസ്താവന നടത്തുന്നത് കേസ് അന്വേഷണത്തിന്റെ ദിശ നിശ്ചയിക്കുന്നതിന് ഇടയാക്കുമെന്ന കാര്യം പരിഗണിക്കുമോ;

(ഡി)ഭരിക്കുന്നവരുടെ തെറ്റായ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് അനുപൂരകമായി പോലീസ് പ്രവര്‍ത്തിക്കാതിരിക്കാനും നിഷ്പക്ഷ പ്രവര്‍ത്തനം ഉറപ്പിക്കാനും തയ്യാറാകുമോ ?

*460

സ്കൂള്‍ വാഹനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

'' . പ്രദീപ്കുമാര്‍

'' ആര്‍. രാജേഷ്

'' റ്റി. വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഡി.ജി.പി. പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്ന വാഹനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കാറുണ്ടോ ;

(ബി)പരിശോധനയുടെ ഭാഗമായി സംസ്ഥാനത്ത് ഇതിനകം എത്ര വാഹനങ്ങള്‍ കസ്റഡിയില്‍ എടുക്കുകയുണ്ടായി ; എത്ര ഡ്രൈവര്‍മാര്‍ക്കെതിരെ കേസുകള്‍ എടുത്തു ;

(സി)ഈ നിര്‍ദ്ദേശങ്ങള്‍ക്കുശേഷം സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ എത്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയുണ്ടായി ; എത്ര വിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയുണ്ടായി; നിര്‍ദ്ദേശം നടപ്പാക്കാത്തതിന്റെ പേരില്‍ എത്ര പോലീസുകാര്‍ക്കെതിരെ നടപടികളുണ്ടായി ;

(ഡി)ഡി.ജി.പി.യുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി സ്കൂളിലേക്കും തിരിച്ചും കുട്ടികളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നില്ലെന്നുറപ്പാക്കുമോ ?

*461

കേരള ട്രഡീഷണല്‍ നോളജ് അതോറിറ്റി

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കേരള ട്രഡീഷണല്‍ നോളജ് അതോറിറ്റി രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത അതോറിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)സംസ്ഥാനത്ത് പാരമ്പര്യ വിജ്ഞാന മേഖലകള്‍ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

*462

മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ലൂഡി ലൂയിസ്

,, കെ. മുരളീധരന്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മ്മാണത്തിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി)ഈ പദ്ധതിയുടെ കേന്ദ്ര വിഹിതം ഉയര്‍ത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)കേന്ദ്ര വിഹിതത്തിന് പുറമേ അധിക തുക ഭവന പദ്ധതികള്‍ക്ക് ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ?

*463

കടല്‍ സുരക്ഷാ പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

,, സി. ദിവാകരന്‍

,, പി. തിലോത്തമന്‍

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്കായി കടല്‍ സുരക്ഷാ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)ഈ പദ്ധതിയിലുള്ള തൊഴിലാളികള്‍ക്ക് സബ്സിഡി നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര;

(ഡി)ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന എല്ലാ മത്സ്യത്തൊഴിലാളികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

*464

മണ്‍സൂണ്‍ ട്രോളിംഗ് നിരോധനം

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, എന്‍.. നെല്ലിക്കുന്ന്

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മഴക്കാല ട്രോളിംഗ് നിരോധനം ഫലപ്രദമായിനടപ്പാക്കാനും , മത്സ്യബന്ധനമേഖല സംഘര്‍ഷ വിമുക്തമാക്കാനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ;

(ബി)നിരോധന കാലയളവില്‍ മത്സ്യത്തിന്റെ പ്രജനന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ മുന്‍കൂട്ടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)നിരോധന കാലയളവില്‍ കേരള തീരത്ത് വിദേശ ട്രോളറുകള്‍ മത്സ്യബന്ധനം നടത്തുന്നതു തടയുന്നതിന് ഏതൊക്കെ ഏജന്‍സികളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

*465

ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി


ശ്രീ. സണ്ണി ജോസഫ്

,, ഷാഫി പറമ്പില്‍

'' പാലോട് രവി

'' എം. . വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി)എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

*466

കരിമീന്‍ കൃഷി

ശ്രീ. റ്റി.എന്‍.പ്രതാപന്‍

,, കെ.മുരളീധരന്‍

,, വി.ഡി.സതീശന്‍

,, പി..മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാന മല്‍സ്യമായി പ്രഖ്യാപിച്ചിട്ടുളള കരിമീന്‍ കൃഷി ചെയ്യാനും പ്രചാരം വര്‍ദ്ധിപ്പിക്കാനുമുളള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ;

(ബി)അനുയോജ്യമായ എല്ലാ ജലാശയങ്ങളിലും പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമോയെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരെല്ലാമാണെന്ന് വിശദമാക്കുമോ ?

*467

മത്സ്യത്തൊഴിലാളികളുടെ വായ്പകളിന്മേലുളള ജപ്തി-റിക്കവറി നടപടികള്‍ക്ക് മൊറട്ടോറിയം

ശ്രീ. വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മത്സ്യത്തൊഴിലാളികള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുളള വായ്പകളിന്മേലുളള ജപ്തി റിക്കവറി നടപടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ;

(ബി)സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുളള കടാശ്വാസം നല്‍കാത്തപക്ഷം എന്തെല്ലാം നടപടികളാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കൈക്കൊളളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)കടാശ്വാസ നിയമ പ്രകാരം അര്‍ഹത നിശ്ചയിക്കുവാനുളള അധികാരം ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ?

*468

ജയിലുകളില്‍ ലീഗല്‍ എയിഡ് ക്ളിനിക്കുകള്‍

ശ്രീ. ആര്‍. സെല്‍വരാജ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ലീഗല്‍ എയിഡ് ക്ളിനിക്കുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ലീഗല്‍ എയിഡ് ക്ളിനിക്കുകളുടെ ഉദ്ദേശ്യലക്ഷ്യവും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ക്ളിനിക്കുകള്‍ വഴി തടവുകാര്‍ക്ക് ലഭിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നതെന്ന്; വ്യക്തമാക്കുമോ?

*469

പി.എസ്.സി റാങ്ക് ലിസ്റുകളുടെ കാലാവധി

ശ്രീ. ആര്‍. രാജേഷ്

,, പി. ശ്രീരാമകൃഷ്ണന്‍

,, റ്റി.വി. രാജേഷ്

ശ്രീമതി കെ.എസ്.സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()പി.എസ്.സി തയ്യാറാക്കുന്ന റാങ്ക് ലിസ്റുകള്‍ക്ക് കാലാവധി നിര്‍ണ്ണയിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; റാങ്ക് ലിസ്റുകള്‍ക്ക് കാലാവധി നിശ്ചയിച്ചു കൊണ്ട് വ്യവസ്ഥ ചെയ്തിരിക്കുന്നത് എന്ത് ഉദ്ദേശ്യത്തോടു കൂടിയാണ്; ഈ ഉദ്ദേശ്യത്തിന് ഇപ്പോള്‍ പ്രസക്തി ഇല്ലാതായിട്ടുണ്ടോ;

(ബി)റാങ്ക്ലിസ്റുകളില്‍ നിന്ന് യഥാസമയം ഒഴിവുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത അവസ്ഥ ഇപ്പോള്‍ സംജാതമായിരിക്കുന്നതു കൊണ്ടാണോ റാങ്ക്ലിസ്റുകളുടെ കാലാവധി നീട്ടാന്‍ ആവശ്യപ്പെടുന്നത്;

(സി)സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പി.എസ്.സി കാലാവധി നീട്ടിക്കൊടുത്ത റാങ്ക്ലിസ്റുകളുടെ എണ്ണം എത്രയാണ്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി)സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഒഴിവുകളിലേക്ക് പി.എസ്.സി തയ്യാറാക്കുന്ന റാങ്ക്ലിസ്റുകളില്‍ നിന്ന് യഥാസമയം നിയമനം നടത്താതിരിക്കുന്ന സ്ഥിതിവിശേഷം മാറ്റാന്‍ തയ്യാറാകാതെ ലിസ്റുകളുടെ കാലാവധി നീട്ടുന്നത് എന്തുകൊണ്ടാണ്?

*470

നിര്‍ദ്ധനരായ തടവുകാരുടെ ആശ്രിതര്‍ക്കും ക്ഷേമ പദ്ധതി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

'' റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ജയിലുകളില്‍ കഴിയുന്ന നിര്‍ദ്ധനരായ തടവുകാരുടെ മക്കളുടെ ക്ഷേമത്തിനായി എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കുമോ;

(ബി)തടവുശിക്ഷ ഏഴുവര്‍ഷത്തിലധികമായി അനുഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്കിവരുന്നത്; വ്യക്തമാക്കുമോ;

(സി)ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തന ങ്ങള്‍ ഏകോപിപ്പിക്കാനും ഊര്‍ജ്ജിതപ്പെടുത്തുവാനും ഉതകുന്ന വിധത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ഇതിനോടകം ചെയ്യാന്‍ സാധിച്ചുവെന്ന് വിശദമാക്കുമോ?

*471

സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. പി. ഉബൈദുളള

,, കെ. മുഹമ്മദുണ്ണി ഹാജി

,, സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കുമോ;

(ബി)കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും മുന്‍പ് സര്‍വ്വീസില്‍ ഉണ്ടായിരുന്നവരും നിലവില്‍ സര്‍വ്വീസില്‍ തുടരുന്നവരുമായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്കികഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്രയുംവേഗം പരിശീലനം നല്കുമോ;

(സി)പരാതികളുടെയും, ഫയലുകളുടെയും നീക്കം രേഖപ്പെടുത്താനും പരിശോധിക്കാനും സഹായകരമായ ഐഡിയ എന്ന സോഫ്റ്റ്വെയര്‍ സെക്രട്ടേറിയറ്റില്‍ ഉപയോഗത്തിലായിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലും ഇത് പ്രവര്‍ത്തനക്ഷമമാണോ; അല്ലെങ്കില്‍ അടിയന്തിരമായി പ്രവര്‍രത്തനക്ഷമാക്കുമോ;

()നിയമസഭാംഗങ്ങള്‍ക്ക് അവര്‍ നല്‍കിയ നിവേദനങ്ങളുടെയും കത്തുകളുടെയും നീക്കം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഇതിലേയ്ക്കുളള അക്സസ് നല്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുളള നിര്‍ദ്ദേശം നല്കുമോ?

*472

മത്സ്യ/ചെമ്മീന്‍ വിത്ത് ഉല്പാദനത്തില്‍ സ്വയംപര്യാപ്തത

ശ്രീ. . എം. ആരിഫ്

,, എസ്. ശര്‍മ്മ

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഗുണമേന്മയുള്ള മത്സ്യ/ചെമ്മീന്‍ വിത്ത് ഉല്പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് പൊതുമേഖലാ ഹാച്ചറികളില്‍ പ്രതിവര്‍ഷം എത്രമാത്രം വിത്ത് ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും ഇത് ആവശ്യകതയുടെ എത്ര ശതമാനം നിറവേറ്റുവാന്‍ പര്യാപ്തമാണെന്നും വ്യക്തമാക്കാമോ;

(സി)മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 2011-12 വര്‍ഷത്തില്‍ ലഭിച്ച മത്സ്യ/ചെമ്മീന്‍ വിത്തിന്റെ അളവ് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര; വകുപ്പു വഴി നേരിട്ടാണോ അതോ ഏജന്‍സിവഴിയാണോ ഇത് ലഭ്യമാക്കുന്നതെന്നും വ്യക്തമാക്കുമോ;

(ഡി)തദ്ദേശീയമായ സ്വകാര്യ ഹാച്ചറികള്‍ 2011-12 വര്‍ഷത്തില്‍ ഉല്‍പ്പാദിപ്പിച്ചിട്ടുള്ള മത്സ്യ/ചെമ്മീന്‍ വിത്ത് എത്ര എന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര എന്ന് വെളിപ്പെടുത്തുമോ;

()സര്‍ക്കാര്‍ സ്കീമുകള്‍ക്കായി സ്വകാര്യഹാച്ചറികളില്‍ നിന്നും 2011-12 വര്‍ഷത്തില്‍ എത്ര അളവ് വിത്തുകള്‍ വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(എഫ്)സംസ്ഥാനത്ത് ഇറക്കുമതി ചെയ്യപ്പെടുന്നതും, ഉല്പാദിപ്പിക്കപ്പെടുന്നതുമായ മത്സ്യ/ചെമ്മീന്‍ വിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സീഡ് സര്‍ട്ടിഫിക്കേഷന്‍ സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി എന്തെങ്കിലും നടപടി കൈക്കൊണ്ടിട്ടുണ്ടോ?

*473

പോലീസുകാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ഇന്റലിജന്‍സ് വിഭാഗം

ശ്രീ. അന്‍വര്‍ സാദത്ത്

,, വി. പി. സജീന്ദ്രന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പോലീസുകാരുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കുന്നതിന് നിലവില്‍ സംവിധാനങ്ങളുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിനു വേണ്ടി ഇന്റലിജന്‍സ് വിജിലന്‍സ് വിഭാഗം രൂപീകരിയ്ക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

*474

സഹകരണ സ്ഥാപനങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പ

ശ്രീ. എം. ചന്ദ്രന്‍

,, ജി. സുധാകരന്‍

,, ബി. ഡി. ദേവസ്സി

,, കെ. കെ.നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സഹകരണ സ്ഥാപനങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകള്‍ എല്ലാം എഴുതിത്തള്ളിയിട്ടുണ്ടോ;

(ബി)സഹകരണസംഘങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ വായ്പയായി എടുത്ത എത്ര കോടി രൂപ ഇപ്പോള്‍ കുടിശ്ശികയായിട്ടുണ്ട്; മുന്‍സര്‍ക്കാരിന്റെ കാലത്ത് കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം എത്ര കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയുണ്ടായെന്ന് വ്യക്തമാക്കുമോ;

(സി)മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശകളില്‍ ഇനിയും നടപ്പിലാക്കുവാനായി അവശേഷിക്കുന്നവയുണ്ടോ; വ്യക്തമാക്കുമോ?

*475

മത്സ്യത്തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. . റ്റി. ജോര്‍ജ്

,, വി. പി. സജീന്ദ്രന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മത്സ്യത്തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നതിനുളള എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

(ബി)മത്സ്യത്തൊഴിലാളികള്‍ക്കുളള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ; എങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഈ ഇനത്തില്‍ എന്തു തുക ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തുമോ;

(സി)ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നതിനുളള മാനദണ്ഡം എന്തെല്ലാമാണ്;

(ഡി)ഈയിനത്തില്‍ കൂടുതല്‍ തുക വകയിരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ ?

*476

പോലീസ് സേനയില്‍ വിദഗ്ദ്ധ അന്വേഷണ വിഭാഗം

ശ്രീ. കെ.കുഞ്ഞിരാമന്‍ (ഉദുമ)

,, .പി.ജയരാജന്‍

,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, കെ.കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പ്രത്യേക അന്വേഷണങ്ങള്‍ നടത്തുന്നതിന് പോലീസ് സേനയില്‍ വിദഗ്ദ്ധ അന്വേഷണ വിഭാഗം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഇപ്പോഴത്തെ സംവിധാനങ്ങള്‍ക്കുളള എന്തെല്ലാം പോരായ്മകളാണ് പുതിയ സംവിധാനം വഴി നികത്താന്‍ കഴിയുകയെന്ന് വ്യക്തമാക്കാമോ;

(ബി)ഇതു സംബന്ധിച്ച ഹൈക്കോടതി വിധി എന്തായിരുന്നു ;

(സി)സ്റേറ്റ് പോലീസ് ചീഫില്‍ നിന്നും ഇക്കാര്യത്തില്‍ ലഭിച്ച റിപ്പോര്‍ട്ട് പരിശോധിക്കുകയുണ്ടായോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

*477

പൂവ്വാറില്‍ കപ്പല്‍ നിര്‍മ്മാണ ശാല

ശ്രീമതി ജമീലാ പ്രകാശം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തില്‍ ഒരു പുതിയ കപ്പല്‍ നിര്‍മ്മാണ കേന്ദ്രം അനുവദിക്കുന്ന കാര്യം കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അത് അനുവദിയ്ക്കുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(സി)പ്രസ്തുത കപ്പല്‍ നിര്‍മ്മാണ കേന്ദ്രത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം പൂവ്വാര്‍ ആണെന്നുള്ള കണ്ടെത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത വിഷയം സംബന്ധിച്ച് കൊച്ചി കപ്പല്‍ നിര്‍മ്മാണ കേന്ദ്രം നടത്തിയ പഠനവും തുടര്‍ന്നുള്ള റിപ്പോര്‍ട്ടും എന്താണെന്ന് വ്യക്തമാക്കാമോ;

()പൂവ്വാറില്‍ നിര്‍ദ്ദിഷ്ട കപ്പല്‍ നിര്‍മ്മാണ കേന്ദ്രം തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ ?

*478

അനധികൃത മദ്യക്കടത്തും വില്‍പനയും തടയുന്നതിന് നടപടി

ശ്രീ. സാജു പോള്‍

,, കെ. രാധാകൃഷ്ണന്‍

,, വി. ചെന്താമരാക്ഷന്‍

ശ്രീമതി കെ.കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അനധികൃത മദ്യക്കടത്തും അതുവഴിയുള്ള നികുതി വെട്ടിപ്പും സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അനധികൃത മദ്യക്കടത്തും വില്‍പനയും തടയുന്നതിന് സംവിധാനങ്ങള്‍ ദുര്‍ബലമായിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും മദ്യക്കടത്തുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തുമോ?

*479

പോലീസ് സ്റേഷനുകളിലെ വയോജന സേവന കേന്ദ്രങ്ങള്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഇ. എസ്. ബിജി മോള്‍

ശ്രീ. കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എല്ലാ പോലീസ് സ്റേഷനുകളിലും വയോജന സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി)ഈ കേന്ദ്രങ്ങളിലൂടെ എന്തെല്ലാം സേവനങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത് ;

(സി)വയോജനങ്ങളുമായി സ്ഥിരമായി ബന്ധം പുലര്‍ത്തുന്നതിനുള്ള വാളന്റിയര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു തുടങ്ങിയിട്ടുണ്ടോ;

(ഡി)ഇത്തരം സേവന കേന്ദ്രങ്ങളും വാളന്റിയര്‍ കമ്മിറ്റികളും എല്ലാ സ്റേഷനുകളിലും ഏര്‍പ്പെടുത്തുന്നതിനായി എത്ര കാലം വേണ്ടി വരുമെന്ന് വെളിപ്പെടുത്തുമോ ?

*480

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍

ശ്രീ. ബെന്നി ബെഹനാന്‍

'' . പി. അബ്ദുള്ളക്കുട്ടി

'' അന്‍വര്‍ സാദത്ത്

'' ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; എന്തെല്ലാം ആനുകൂല്യങ്ങളാണ്വര്‍ദ്ധിപ്പിക്കുന്നത്;വ്യക്തമാക്കുമോ ;

(ബി)മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേയ്ക്കുള്ള അംശദായ വിഹിതം കൃത്യമായി അടപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് എന്ന് വിശദമാക്കാമോ ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.