ആറളം
പട്ടിക വർഗ്ഗ പുനരധിവാസ മേഖല
3513.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറളം
പട്ടികവർഗ്ഗ പുനരധിവാസ
മേഖലയിൽ ആകെ എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളാണുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
പ്രസ്തുത
മേഖലയിലെ ആകെ
പട്ടികവർഗ്ഗ ജനസംഖ്യ
എത്രയാണ് എന്ന്
അറിയിക്കാമോ;
(സി)
ഈ
ഗവണ്മെന്റ് ആറളം
പട്ടികവർഗ്ഗ പുനരധിവാസ
മേഖലയിൽ നടപ്പിലാക്കിയ
പദ്ധതികള്‍ ഏതെല്ലാം
എന്ന് വിശദമാക്കാമോ;
(ഡി)
ഓരോ
പദ്ധതിക്കും ചെലവഴിച്ച
തുക എത്രയെന്ന്
അറിയിക്കാമോ?
പട്ടിക
വര്‍ഗ്ഗ മേഖലയിലെ
പദ്ധതികള്‍ക്കായി വകയിരുത്തിയ
തുക
3514.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലയളവില്‍ പട്ടിക
വര്‍ഗ്ഗ മേഖലയില്‍
വിവിധ പദ്ധതികള്‍ക്കായി
വകയിരുത്തിയിരുന്ന
ബജറ്റു വിഹിതവും
ചെലവഴിച്ച തുകയും
ഉള്‍പ്പെടെയുള്ള
വിശദമായ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കാമോ?
പട്ടിക
വര്‍ഗ്ഗ വിഭാഗങ്ങളുടെ ചികിത്സ
3515.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ വിഭാഗത്തില്‍
പെട്ടവര്‍ ചികിത്സാ
സഹായത്തിനായി
സമർപ്പിച്ചിട്ടുള്ള
അപേക്ഷകളിൽ നടപടികള്‍
പൂര്ത്തിയാക്കാത്തവയുടെയും,
സഹായം അനുവദിച്ചിട്ടും
വിതരണം
ചെയ്യാത്തവയുടെയും
ജില്ല തിരിച്ചുള്ള
എണ്ണവും നല്‍കാനുള്ള
തുകയും ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍
തീരുമാനമെടുക്കുന്നതിനും
തുക വിതരണം
ചെയ്യുന്നതിനും
കാലതാമസം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ?
പട്ടിക
വര്‍ഗ്ഗ യുവതികള്‍ക്കുള്ള
വിവാഹ ധനസഹായം
3516.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
യുവതികള്‍ക്ക് വിവാഹ
ധനസഹായം നല്കുന്ന
പദ്ധതി എന്നാണ്
നിലവില്‍ വന്നത്; ഇതിന്
കേന്ദ്ര സഹായമുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം
ആനുകൂല്യം
ലഭിക്കുന്നതിന്
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
നടപ്പു
സാമ്പത്തിക വര്‍ഷം
പ്രസ്തുത പദ്ധതിക്കായി
നീക്കിവച്ച തുകയില്‍
ഇതുവരെ എത്ര ശതമാനം
ചെലവഴിക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ?
നാഷണല്‍
ട്രൈബല്‍ സ്റ്റൂഡന്റ്സ് അപ്
ലിഫ്റ്റുമെന്റ് സ്കീം
3517.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
കുട്ടികളുടെ
ഉന്നമനത്തിനായി നാഷണല്‍
ട്രൈബല്‍ സ്റ്റൂഡന്റ്സ്
അപ് ലിഫ്റ്റുമെന്റ്
സ്കീം
നടപ്പാക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
എങ്കില്‍,
എന്ന് മുതല്‍ ഈ പദ്ധതി
നടപ്പാക്കുന്നു;
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
എത്ര
തുക പ്രസ്തുത
പദ്ധതിക്കായി ഇതിനകം
ചെലവഴിച്ചുവെന്നും എത്ര
പേര്‍ക്ക് പദ്ധതിയുടെ
ഗുണം ലഭിച്ചുവെന്നും
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് കേന്ദ്ര
ഗവണ്മെന്റിന്റെ
ധനസഹായം
ലഭിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
ആദിവാസി
കുട്ടികളുടെ വിദ്യാഭ്യാസം
3518.
ശ്രീ.റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
കുട്ടികള്‍ക്ക്
വിദ്യാഭ്യാസം
ലഭ്യമാക്കുന്നതിന്
ആവശ്യമായ സൗകര്യങ്ങള്‍
ഒരുക്കുന്നതിന് ഈ
സര്‍ക്കാരിന്
സാദ്ധ്യമായിട്ടുണ്ടോ;
(ബി)
ആദിവാസി
കുട്ടികള്‍ക്ക്
വിദ്യാഭ്യാസം
ലഭ്യമാക്കുന്നതിന്
വിവിധ വകുുപ്പുകളുമായി
ഏകോപിച്ച് എന്തെങ്കിലും
സൗകര്യമൊരുക്കേണ്ടതുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
റോഡുകളുടെ
അഭാവം, മറ്റ് ഗതാഗത
മാര്‍ഗ്ഗമില്ലായ്മ
തുടങ്ങിയവ കാരണം ഈ
വിഭാഗത്തിന്
വിദ്യാഭ്യാസം
ലഭ്യമാക്കുന്നതിന്
സാദ്ധ്യമാകാതിരിക്കുന്നുണ്ടോ?
ആദിവാസി
പ്രദേശങ്ങളിലെ കാർഷിക മേഖല
3519.
ശ്രീ.കെ.വി.വിജയദാസ്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.വി.ചെന്താമരാക്ഷന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
പ്രദേശങ്ങളിൽ കാർഷിക
മേഖല തകർച്ചയിലാ ണോ;
അതുകാരണം
തൊഴിലില്ലായ്മ
വർദ്ധിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ആദിവാസികളുടെ
ജീവിതത്തിൽ ഇത്
പ്രതിസന്ധി
സൃഷ്ടിച്ചതായി സർക്കാർ
മനസ്സിലാക്കിയിട്ടുണ്ടോ
; കാർഷികപ്രതിസന്ധിയുടെ
കാരണങ്ങള്‍ കണ്ടെത്തി
പരിഹരിക്കുമോ ?
ആദിവാസി
സെറ്റില്‍മെന്റുകളില്‍
നിന്നുള്ള ഗതാഗത സൗകര്യം
3520.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
സി.മോയിന്‍ കുട്ടി
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആദിവാസി
സെറ്റില്‍മെന്റുകളില്‍
നിന്നുള്ള ഗതാഗത
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
നടപ്പാക്കിയ പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
വാഹന
ഗതാഗത സൗകര്യമുള്ള
പാതകളുള്ളതും
ഇല്ലാത്തതുമായ
സെറ്റില്‍മെന്റുകളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പത്തു
കിലോമീറ്ററിലേറെ ദൂരം
കാല്‍നടയാത്ര
വേണ്ടിവരുന്ന
സെറ്റില്മെന്റുകളുണ്ടോ;
എങ്കില്‍
അതെക്കുറിച്ചുള്ള വിശദ
വിവരം നല്‍കാമോ?
ഭൂരഹിതരായ
ആദിവാസികള്‍
3521.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
കെ.കെ.ജയചന്ദ്രന്
,,
എം.ചന്ദ്രന്
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
ആദിവാസികള്‍ക്ക് ഭൂമി
കണ്ടെത്തുമ്പോള്‍
അവരുടെ പാരമ്പര്യമായ
ജീവിത സാഹചര്യം ഉറപ്പ്
വരുത്തുന്നതിന് നടപടി
സ്വീകരിക്കാറുണ്ടോ?
നീക്കിവച്ച
തുകയും ചെലവഴിച്ച തുകയും
3522.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരുടെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി
തദ്ദേശസ്വയംഭരണ വകുപ്പ്
നടപ്പാക്കുന്ന
പദ്ധതികളുടെ നടത്തിപ്പ്
വിലയിരുത്താറുണ്ടോ;
(ബി)
എങ്കില്‍
അതിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കായി
വകയിരുത്തിയിട്ടുള്ള
തുക വകമാറ്റി
ചെലവഴിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി ഓരോ
വര്‍ഷവും നീക്കിവച്ച
തുകയും,ചെലവഴിച്ച
തുകയും എത്രെയാണെന്ന്
വിശദമാക്കാമോ;
(ഇ)
പദ്ധതി
വിഹിതത്തില്‍ 2015-16
സാമ്പത്തിക വര്‍ഷം
യാതൊരു തുകയും
ചെലവഴിക്കാത്ത
സ്കീമുകളുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണവും വിശദാംശങ്ങളും
ലഭ്യമാക്കാമോ;
വയനാട്ടിലെ
ചിങ്ങേരി ഫാമിലെ തൊഴിലാളികള്‍
T 3523.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ ചിങ്ങേരി
ഫാമില്‍ എത്ര ആദിവാസി
തൊഴിലാളികള്‍ ജോലി
ചെയ്യുന്നുവെന്നും
അവര്‍ എത്രകാലമായി
അവിടെ ജോലി
ചെയ്യുന്നുവെന്നും
പറയാമോ;
(ബി)
ഈ
തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കാതിരിക്കാനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
കൃഷി-മൃഗസംരക്ഷണ
വകുപ്പിനു കീഴിലുള്ള
ഇതേ
കാറ്റഗറിയില്‍പ്പെട്ട
തൊഴിലാളികളെ
സ്ഥിരപ്പെടുത്തിക്കൊണ്ട്
ഉത്തരവായിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
കൃഷി മൃഗസംരക്ഷണ
വകുപ്പിനു കീഴിലുള്ള
ഫാമിലെ തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
ഉത്തരവ് ചിങ്ങേരിയിലെ
ആദിവാസി
തൊഴിലാളികള്‍ക്ക്
ബാധകമാക്കാത്തതെന്തു
കൊണ്ടാണെന്ന്
വെളിപ്പെടുത്താമോ;
(ഇ)
ആദിവാസികളോടുള്ള
ഈ വിവേചനം
അവസാനിപ്പിച്ച് ആ
വിഭാഗം തൊഴിലാളികളേയും
സ്ഥിരപ്പെടുത്തി
അവര്‍ക്ക് ജീവിതസുരക്ഷ
ഉറപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗ
മേഖലയില്‍ പുതിയ പദ്ധതികള്‍
3524.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പട്ടിക
വര്‍ഗ്ഗ മേഖലയില്‍
പുതുതായി ആരംഭിച്ച ഓരോ
പദ്ധതിയുടേയും ബജറ്റ്
വിഹിതവും ചെലവും
ഉള്‍പ്പെടെ വര്‍ഷം
തിരിച്ച് വിശദമായ
സ്റ്റേറ്റ്മെന്റ്
നല്‍കുമോ?
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
3525.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
വിതരണം ചെയ്ത ആകെ
ഭൂമിയുടെ വിസ്തൃതി
എത്ര?
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുള്ള
പഠനാനുകൂല്യങ്ങള്‍
3526.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്ന
പഠനാനുകൂല്യങ്ങള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സ്വാശ്രയ
സ്കൂളുകളിലും
കോളേജുകളിലും
പഠിക്കുന്ന
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനത്തിനായി ലഭിക്കുന്ന
ധനസഹായത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസത്തിനായി
ലഭിക്കുന്ന
ധനസഹായമുള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച വിവരങ്ങള്‍
വെളിപ്പെടുത്തുമോ?
തൊഴില്‍രഹിതരായ
പട്ടികവര്‍ഗ്ഗ യുവതികള്‍
3527.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴില്‍
രഹിതരായ പട്ടികവര്‍ഗ്ഗ
യുവതികള്‍ക്ക് വരുമാനം
കണ്ടെത്തുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
നടപ്പിലാക്കാന്‍
കഴിയാത്ത പട്ടികവര്‍ഗ്ഗ ക്ഷേമ
പദ്ധതികള്‍
3528.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15, 2015-16
വര്‍ഷങ്ങളില്‍
പട്ടികവര്‍ഗ്ഗ
ക്ഷേമത്തിനായി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ച
പദ്ധതികളില്‍
നടപ്പിലാക്കാന്‍
കഴിയാത്തവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;അവ
നടപ്പിലാക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗക്ഷേമ
പദ്ധതികള്‍
3529.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പ്രഖ്യാപിച്ചിട്ടുള്ളതും
എന്നാല്‍
നടപ്പിലാക്കാന്‍
കഴിയാതെ പോയതുമായ
പദ്ധതികള്‍ ഏതൊക്കെ;
ഇവ സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
ഉന്നമനത്തിനായി
പ്രഖ്യാപിക്കപ്പെട്ട
പ്രസ്തുത പദ്ധതികള്‍
നടപ്പിലാക്കാന്‍
കഴിയാതെപോയ സാഹചര്യം
വിശദീകരിക്കാമോ?
പട്ടികവര്‍ഗ്ഗക്കാരായ
യുവാക്കളുടെ നെെപുണ്യ വികസനം
3530.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗക്കാരായ
യുവാക്കളുടെ നെെപുണ്യ
വികസനത്തിന് എന്തെല്ലാം
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആദിവാസിക്ഷേമത്തിനായി
അനുവദിക്കുന്ന തുക
3531.
ശ്രീ.എ.കെ.ബാലന്
,,
വി.ചെന്താമരാക്ഷന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആദിവാസി ക്ഷേമത്തിനായി
വകയിരുത്തിയ തുക
മുഴുവനും
അനുവദിച്ചിട്ടിട്ടുണ്ടോ;
(ബി)
വകയിരുത്തിയ
പണം
അനുവദിക്കാത്തതിന്റെ
പേരില്‍ ക്ഷേമ
പദ്ധതികള്‍ മുടങ്ങിയ
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
ആദിവാസികളുടെ
ദുരിതം പരിഹരിക്കാന്‍
ആവശ്യമായ തുകയുടെ
ചെറിയശതമാനം പോലും
നീക്കിവെക്കാതിരിക്കുകയും
നീക്കി വെച്ച തുക
അനുവദിക്കാതിരിക്കുകയും
ചെയ്യുന്നത് ആദിവാസി
മേഖലയെ പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗക്കാരുടെ
സ്വയം തൊഴില്‍ പദ്ധതികള്‍
3532.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരുടെ
സ്വയം തൊഴില്‍
പദ്ധതികള്‍ക്ക്
പ്രാധാന്യം നല്കാന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിദ്യാര്‍ത്ഥികള്‍ക്ക്
ലാപ്പ്ടോപ്പ്
3533.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരായ
പ്രൊഫഷണല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ലാപ്പ്ടോപ്പ്
വിതരണത്തിന് എന്തെല്ലാം
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പട്ടികവര്‍ഗ്ഗവിഭാഗക്കാരുടെ
തൊഴില്‍ പരിശീലനം
3534.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ തൊഴില്‍
പരിശീലനത്തിനായി
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പരിശീലന
പരിപാടികള്‍ക്കായി ഈ
സര്‍ക്കാര്‍ എത്ര തുക
വകയിരുത്തിയെന്നും എത്ര
തുക ചെലവഴിച്ചു എന്നും
വ്യക്തമാക്കുമോ;
(സി)
വകയിരുത്തിയ
തുക പൂര്‍ണ്ണമായും
ചെലവഴിച്ചിട്ടില്ലെങ്കില്‍
കാരണം വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ
ചികിത്സാ ധനസഹായം
3535.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്
ചികിത്സാ ധനസഹായം
വൈകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നിലപാട്
എന്തെന്ന്
വിശദമാക്കാമോ;
(ബി)
എറണാകുളം
ജില്ലയില്‍
ഇത്തരത്തിലുള്ള എത്ര
അപേക്ഷകള്‍ക്ക് ധനസഹായം
വിതരണം
ചെയ്യുവാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തുക എന്നത്തേക്ക്
വിതരണം
ചെയ്യാനാകുമെന്നും
കാലതാമസം
എന്തുകൊണ്ടാണെന്നും
വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക്
ഭൂമിയും വീടും
3536.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
ഗോത്രത്തില്‍പെട്ട
ഭവനരഹിതരെ
കണ്ടെത്തുന്നതിന്
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക്
ഭൂമിയും വീടും
നല്‍കുന്നതിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
ഓരോ വര്‍ഷവും എത്ര തുക
വീതമാണ്
വകയിരുത്തിയിരുന്നത്;
(സി)
ഓരോ
വര്‍ഷവും (1/6/2011
മുതല്‍ 31/3/2016 വരെ)
എത്ര
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമിയും വീടും
നല്കുകയുണ്ടായി
;വിശദാംശം
ലഭ്യമാക്കാമോ?
ദേശിയോദ് ഗ്രഥന ക്യാമ്പ്
3537.
ശ്രീ.ഹൈബി
ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശിയോദ് ഗ്രഥന
ക്യാമ്പ്
സംഘടിപ്പിക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കിരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
യുവജന
ക്ഷേമ ബോര്‍ഡിന്റെ കേരളോത്സവം
3538.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
ക്ഷേമ ബോര്‍ഡിന്റെ
നേതൃത്വത്തില്‍
കേരളോത്സവം
സംഘടിപ്പിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ?
യുവജന
ശാക്തീകരണം
3539.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങളുടെ അവകാശ
സംരക്ഷണ
പ്രവര്‍ത്തനത്തിനും
ശാക്തീകരണത്തിനും
എന്തെല്ലാം കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
യുവജന കമ്മീഷന്
3540.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സാമൂഹ്യ പ്രശ്നങ്ങള്‍
പരിശോധിക്കാനും
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്കാനുമായി സംസ്ഥാന
യുവജന കമ്മീഷന്
ആസൂത്രണം ചെയ്ത കര്‍മ്മ
പദ്ധതികള്‍ എന്തെല്ലാം
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
യുവജനകാര്യ
വകുപ്പ് നടപ്പാക്കിയ
പദ്ധതികള്‍
3541.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
യുവജനകാര്യ വകുപ്പ്
നടപ്പാക്കിയ പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
യുവജനകാര്യ
വകുപ്പ് എസ്.എസി, എസ്.
ടി വിഭാഗത്തില്‍പ്പെട്ട
യുവതീയുവാക്കള്‍ക്ക്
മാത്രമായി പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ലഹരിവിരുദ്ധ
പ്രചാരണത്തില്‍ എന്‍.ജി.ഒ.
കളുടെ പങ്ക്
3542.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥി
യുവജനങ്ങളുടെ ഇടയില്‍
മയക്ക് മരുന്നിന്റേത്
ഉള്‍പ്പെടെയുള്ള
സ്വാധീനം വര്‍ദ്ധിച്ച്
വരുന്നത്
കണക്കിലെടുത്ത് വളരെ
സജീവമായി ഒരു കാലത്ത്
പ്രവര്‍ത്തിച്ചിരുന്ന
ആര്‍ട്ട്സ് ആന്റ്
സ്പോര്‍ട്ട്സ്
ക്ലബ്ബുകളെയും മറ്റ്
സാംസ്കാരിക
കൂട്ടായ്മകളെയും
സജീവമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
സര്‍ക്കാര്‍
നടപ്പാക്കുന്ന "സുബോധം
" ലഹരിവിരുദ്ധ പ്രചാരണം
ആരോഗ്യ
ബോധവല്‍ക്കരണം,
ട്രാഫിക്
ബോധവത്ക്കരണം, സാമൂഹ്യ
തിന്മകള്ക്കെതിരായ
കൂട്ടായ്മ വളര്‍ത്തല്‍
എന്നിവയ്ക്ക്
എന്‍.ജി.ഒ. കളെ
കാര്യക്ഷമമായി
ഉപയോഗിക്കാന്‍ നടപടി
സ്വീകരിക്കുമോ;
യുവാക്കള്‍ക്ക്
സ്വയംതൊഴില്‍ പരിശീലനം
3543.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവാക്കള്‍ക്ക്
സ്വയം തൊഴില്‍
പരിശീലനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
യുവജനങ്ങള്‍ക്ക്
പുരസ്ക്കാരങ്ങള്‍
3544.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങളുടെ
വിവിധ മേഖലകളിലെ
പ്രവര്‍ത്തനത്തിന്
പുരസ്ക്കാരങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
ഏതെല്ലാം
മേഖലകളിലാണ്
അവാര്‍ഡുകള്‍
നല്‍കുന്നത്?