ടാറസിന്
കേരളത്തില്‍ വ്യവസായം
ആരംഭിക്കാന്‍ അനുമതി
3477.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജര്‍മന്‍-അമേരിക്കന്‍
കമ്പനിയായ ടാറസിന്
കേരളത്തില്‍ എന്തു
വ്യവസായം
ആരംഭിക്കുന്നതിനാണ്
അനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
എവിടെയാണ്
സ്ഥാപനം
ആരംഭിക്കുന്നത്;
(സി)
എത്ര
രൂപയുടെ
വിദേശനിക്ഷേപമാണ്
ലക്ഷ്യമിടുന്നത്;
(ഡി)
സര്‍ക്കാര്‍
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിയിട്ടുള്ളത്;
എത്രമാത്രം ഭൂമി
കമ്പനിക്ക് സ്രക്കാര്‍
നല്‍കിയിട്ടുണ്ട്;
(ഇ)
എത്ര
തൊഴിലവസരങ്ങള്‍
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(എഫ്)
കമ്പനി
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്?
പൊതുമേഖലാ സ്ഥാപനങ്ങള്‍
3478.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പുതിയ എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
ആരംഭിച്ചു; കഴിഞ്ഞ
സര്‍ക്കാര്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ച പുതിയ
പൊതുമേഖലാസ്ഥാപനങ്ങള്‍
ഏവ; അവയില്‍ എത്ര എണ്ണം
ഈ സര്‍ക്കാരിന്റെ
കാലത്ത് ആരംഭിച്ചു;
വ്യക്തമാക്കാമോ?
ഇ-ടെണ്ടര്‍
സംവിധാനം
3479.
ശ്രീ.സണ്ണി
ജോസഫ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഇ-ടെണ്ടര്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഇ-പ്രൊക്യൂര്‍മെന്റ്
സംവിധാനം
3480.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
എം.പി.വിന്‍സെന്റ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-പ്രൊക്യൂര്‍മെന്റ്
സംവിധാനം
ഏര്‍പ്പെടുത്തിയതിന്
എന്തെല്ലാം
അംഗീകാരങ്ങള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
അംഗീകാരങ്ങള്‍
ലഭിക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കുമോ?
പൊതു
മേഖലാ വ്യവസായ സ്ഥാപനങ്ങള്‍
3481.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു മേഖലാ വ്യവസായ
സ്ഥാപനങ്ങളില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ പേരും
ലാഭതുകയും എന്നു
മുതലാണ്
ലാഭത്തിലായതെന്നും
വ്യക്തമാക്കാമോ;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതു മേഖലാ
സ്ഥാപനങ്ങളുടെ പേരും,
നഷ്ടത്തിന്റെ കണക്കും
എന്നുമുതലാണ്
നഷ്ടത്തിലായതെന്നും
വ്യക്തമാക്കുമോ;
(സി)
നഷ്ടത്തെ
തുടര്‍ന്ന് എത്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
അടച്ചു പൂട്ടി;
സ്ഥാപനത്തിന്റെ പേര്,
അടച്ചു പൂട്ടിയ വര്‍ഷം,
ആകെ നഷ്ടം എന്നിവ
വ്യക്തമാക്കുമോ;
(ഡി)
2011
ല്‍ എത്ര സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്നു;
സ്ഥാപനത്തിന്റെ പേര്,
ലാഭം എന്നിവ
വ്യക്തമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍ എത്ര
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍ പുതിയതായി
തുടങ്ങി; അവയുടെ പേരും,
നിലവില്‍ ലാഭത്തിലാണോ
നഷ്ടത്തിലാണോ എന്നും
വ്യക്തമാക്കുമോ?
ബിസ്
കോയില്‍ പ്രൊഡക്ഷന്‍
അസിസ്റ്റന്റ്
T 3482.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിസ്
കോ സ്ഥാപനമായ ഹൈ ടെക്
ഷീറ്റ് മാനുഫാക്ചറിംഗ്
യൂണിറ്റില്‍
പ്രൊഡക്ഷന്‍
അസിസ്റ്റന്റ്
തസ്തികകയില്‍ അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
(ബി)
ബിസ്
കോയില്‍ ഇപ്രകാരം ഒരു
സ്ഥാപനം
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
സ്ഥാപനത്തിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ?
ഏകജാലക
സംവിധാനം
3483.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ ചെറുകിട
വ്യവസായങ്ങളും
സ്റ്റാര്‍ട്ട്
അപ്പുകളും
തുടങ്ങുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
ചെറുകിട വ്യവസായങ്ങള്‍
സംസ്ഥാനത്ത്
ആരംഭിക്കുന്നതിന്
ഏകജാലക സംവിധാനം
വ്യാപകമാക്കുമോ;
(സി)
സംസ്ഥാനത്ത്
വ്യവസായ സംരംഭകര്‍ക്ക്
ഇപ്പോള്‍ നല്‍കിവരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
സംസ്ഥാനത്തിന്റെ
വ്യവസായിക
വളര്‍ച്ചയ്ക്ക്
എന്തെല്ലാം പുതിയ
നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ?
വൈക്കം
നിയോജകമണ്ഡലത്തില്‍ വ്യവസായ
വകുപ്പു നടപ്പാക്കിയ
പദ്ധതികള്‍
3484.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വ്യവസായ വകുപ്പിനു
കീഴില്‍ എന്തെല്ലാം
പദ്ധതികളാണ് വൈക്കം
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയിട്ടുള്ളതെന്നും
ഇതിനായി എത്ര തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
ചെറുകിട
വ്യവസായ മേഖല
3485.
ശ്രീ.വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട വ്യവസായ
മേഖലയില്‍ വൈദഗ്ദ്ധ്യ
വികസന പരിപാടികള്‍ക്ക്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ചെറുകിട
വ്യവസായ മേഖലയില്‍
സംരംഭകര്‍ക്ക് സഹായം
നല്കാന് കര്‍മ്മപദ്ധതി
3486.
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ മേഖലയില്‍
സംരംഭകര്‍ക്ക് സഹായം
നല്കാന് എന്തെല്ലാം
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ചെറുകിട
വ്യവസായ യൂണിറ്റുകള്‍
3487.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായത്തെ
പ്രോല്‍സാഹിപ്പിക്കുന്നതിന്
വ്യവസായ വകുപ്പ് മുഖേന
നടപ്പാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
അടച്ചുപൂട്ടിക്കിടക്കുന്ന
ചെറുകിട വ്യവസായ
യൂണിറ്റുകള്‍
പോരായ്മകള്‍ പരിഹരിച്ച്
പുനര്ജീവിപ്പിക്കാന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇതിനായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
ചെറുകിട
വ്യവസായരംഗത്ത്
ഉപയോഗിക്കുന്ന
സാങ്കേതിക വിദ്യകള്‍
കാലാനുസൃതമായി
പുതുക്കുന്നതിനും
കുറ്റമറ്റതാക്കുന്നതിനും
ഏതെങ്കിലും പ്രത്യേക
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
ചെറുകിട
വ്യവസായ
യൂണിറ്റുകള്‍ക്ക്
മാര്‍ഗ്ഗ നിര്‍ദ്ദേശം
നല്കാന് വ്യവസായ
വകുപ്പിന്റെ നിലവിലുള്ള
ഓഫീസുകളില്‍
എന്തെങ്കിലും
മാര്‍ഗ്ഗമുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ?
വ്യവസായ
വകുപ്പിന് കീഴില്‍ പുതുതായി
രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍
3488.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്
കീഴില്‍ എത്ര
കമ്പനികള്‍ പുതുതായി
രജിസ്റ്റര്‍ ചെയ്തു;
ഇതു മൂലം സര്‍ക്കാരിന്
ലഭിച്ച തുക എത്ര;
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏറ്റവും കൂടുതല്‍
കമ്പനികള്‍ രജിസ്റ്റര്‍
ചെയ്ത ജില്ലയും ഏറ്റവും
കുറവ് ഏത്
ജില്ലയാണെന്നും എത്ര
വീതം കമ്പനികള്‍ ആണ്
പ്രസ്തുത ജില്ലകളില്‍
രജിസ്റ്റര്‍
ചെയ്തതെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഈ കാലയളവില്‍
ഇത്തരത്തില്‍
രജിസ്റ്റര്‍ ചെയ്ത
കമ്പനികളുടെ ആകെ മൂലധനം
എത്ര കോടി രൂപ; ഇതില്‍
50 ലക്ഷത്തിലധികം
മൂലധനം എത്ര
കമ്പനികള്‍ക്കുണ്ട്
എന്നും വ്യക്തമാക്കുമോ;
(ഡി)
രജിസ്റ്റര്‍
ചെയ്തവയില്
കമ്പ്യൂട്ടര്‍
മേഖലയുമായി
ബന്ധപ്പെട്ടവ, ഉല്പാദന
മേഖലയുമായി
ബന്ധപ്പെട്ടവ, ചിറ്റ്
മേഖലയുമായി
ബന്ധപ്പെട്ടവ, മൊത്ത
വ്യാപാര/ചില്ലറ
വ്യാപാര/സ്റ്റോക്ക്-ഷെയര്‍-സെക്യൂരിറ്റീസ്
തുടങ്ങിയ മേഖലയുമായി
ബന്ധപ്പെട്ടവ
എന്നിങ്ങനെ എത്ര
വീതമാണെന്ന് തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ഇക്കാലയളവില്‍
ഇത്തരത്തില്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ട
കമ്പനികളിലൂടെ
നേരിട്ടും അല്ലാതെയും
എത്ര പേര് ജോലി
ചെയ്യുന്നു എന്നാണ്
സര്‍ക്കാര്‍
വിലയിരുത്തല്‍;
വിശദാംശം
വ്യക്തമാക്കുമോ?
കിന്‍ഫ്ര
ഏറ്റെടുത്ത പദ്ധതികള്‍
3489.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കിന്‍ഫ്രയുടെ
ആഭിമുഖ്യത്തില്‍
ഏറ്റെടുത്ത പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
2013-14
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പാലക്കാട്
കഞ്ചിക്കോട് ലോകോത്തര
നിലവാരമുള്ള തുണി
വ്യവസായ
പാര്‍ക്കിന്റെയും
ഒറ്റപ്പാലത്തെ വ്യവസായ
പാര്‍ക്കിന്റെയും
കൊല്ലത്തെ കിന്‍ഫ്ര
ബിസിനസ്സ്
പാര്‍ക്കിന്റെയും
കാസര്‍ഗോഡ് ഉദുമയിലെ
ചെറുകിട വ്യവസായ
പാര്‍ക്കിന്റെയും
എറണാകുളത്ത്
ഐ.റ്റി.പി.ഒ . യുമായി
ചേര്‍ന്ന്
സ്ഥാപിക്കുമെന്ന് പറഞ്ഞ
അന്താരാഷ്ട്രാ
കണ്വെന്ഷന്
സെന്റിറിന്റെയും
പ്രവര്‍ത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(സി)
കളമശ്ശേരി
ഹൈടെക് പാര്‍ക്ക്,
ടെലികോം
ഇന്‍കുബേറ്റര്‍,
കിന്‍ഫ്രാ ബയോടെക്നോളജി
പാര്‍ക്ക്,
നാനോടെക്നോളജി സെന്റര്‍
എന്നിവയുടെ
പ്രവര്‍ത്തികളും ഏത്
ഘട്ടത്തിലായി എന്ന്
വ്യക്തമാക്കുമോ?
നിക്ഷേപക
സൗഹൃദ സംഗമങ്ങള്‍
3490.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിക്ഷേപക സൗഹൃദ
അന്തരീക്ഷം
സംജാതമാക്കുന്നതിനായി
എത്ര നിക്ഷേപക സൗഹൃദ
സംഗമങ്ങള്‍ നടത്തി;
എപ്പോള്‍; എവിടെ വച്ച്
എന്ന് വ്യക്തമാക്കാമോ;
(ബി)
നിക്ഷേപക
സൗഹൃദ സംഗമങ്ങള്‍
നടത്തുന്നതിനായി ഓരോ
വര്‍ഷത്തെയും
ബഡ്ജറ്റില്‍
വകയിരുത്തിയ തുക എത്ര ;
ചെലവഴിച്ച തുക എത്ര;
വിശദാംശം ലഭ്യമാക്കാമോ?
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെ ലാഭ
നഷ്ടക്കണക്കുകള്‍
3491.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെ
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ
ലാഭ നഷ്ടക്കണക്കുകളുടെ
വിവരം
വെളിപ്പെടുത്തുമോ;
(ബി)
കഴിഞ്ഞ
പത്ത്
വര്‍ഷത്തിനിടയില്‍
കശുവണ്ടി വികസന
കോര്പ്പറേഷന്
ലാഭത്തില്‍
പ്രവര്‍ത്തിച്ചിട്ടുണ്ടോ,
എങ്കില്‍ ഏതു
വര്‍ഷമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
കശുവണ്ടി
വികസന കോര്‍പ്പറേഷനെ
സംബന്ധിച്ച് ഏതെങ്കിലും
അന്വേഷണം നിലവിലുണ്ടോ
എന്നും ഉണ്ടെങ്കില്‍
ഏത് ഏജന്‍സിയാണ്
അന്വേഷിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കശുവണ്ടി വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ?
കാര്‍ഷിക
മേഖലയുമായി ബന്ധപ്പെട്ട
വ്യവസായ സംരംഭങ്ങള്‍
3492.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ കാലയളവില്‍
ആരംഭിച്ച ചെറുതും
വലുതുമായ വ്യവസായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
(ബി)
കാര്‍ഷികോത്പാദനം
മെച്ചപ്പെടുത്തുന്നതിനും
കര്‍ഷകര്‍ക്ക് കൂടുതല്‍
ലാഭം ലഭിക്കുന്നതിനും
കര്‍ഷകരുടെ
കൂട്ടായ്മയിലും
സര്‍ക്കാര്‍ ചുമതലയിലും
ആരംഭിക്കാവുന്ന ചെറുകിട
വ്യവസായ സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കശുവണ്ടി
ഫാക്ടറികള്‍ അടഞ്ഞു
കിടക്കുന്നതുമൂലമുള്ള
ബുദ്ധിമുട്ടുകള്‍
T 3493.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഷ്യൂ
കോര്‍പ്പറേഷന്റെ
കശുവണ്ടി ഫാക്ടറികള്‍
അടഞ്ഞു
കിടക്കുന്നതുമൂലം
തൊഴിലാളികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ വ്യവസായ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
ഓവര്‍സീസ്
ഇന്‍വെസ്റ്റ്മെന്റ്
പ്രമോഷന് വിഭാഗം
3494.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സംരംഭകര്‍ക്ക്,
പശ്ചിമേഷ്യാ
തെക്ക്-കിഴക്കന്‍
ഏഷ്യാ, ആഫ്രിക്ക,
ലാറ്റിന്‍ അമേരിക്ക
എന്നിവിടങ്ങളിലെ
നിക്ഷേപ സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനായി
കെ.എസ്.ഐ.ഡി.സി യുടെ
കീഴില്‍ തുടങ്ങുമെന്ന്
പ്രഖ്യാപിച്ച ഓവര്‍സീസ്
ഇന്‍വെസ്റ്റ്മെന്റ്
പ്രമോഷന് വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ;
(ബി)
തിരുവനന്തപുരം,
കൊച്ചി, കോഴിക്കോട്,
ഇടുക്കി, കണ്ണൂര്‍
എന്നിവിടങ്ങളില്‍
രൂപീകരിക്കുമെന്ന്
പ്രഖ്യാപിച്ച
ഇന്റഗ്രേറ്റഡ് ബിസിനസ്
ഹബ്ബുകള്‍ ഏതെല്ലാം
ജില്ലകളില്‍
രൂപീകരിച്ചിട്ടുണ്ട്;ഇതിന്റെ
പുരോഗതി എന്താണെന്നു
വ്യക്തമാക്കുമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
3495.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്‍െറ
കാലത്ത്
പുനരുജ്ജീവിപ്പിച്ച
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളില്‍
എത്രയെണ്ണം ഇപ്പോള്‍
പൂട്ടിയിട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
3496.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
റ്റി.വി.രാജേഷ്
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ലാഭകരമായിരുന്ന വ്യവസായ
സ്ഥാപനങ്ങള്‍
സംരക്ഷിക്കാന്‍
സാധിച്ച്ചിട്ടുണ്ടോ ;
കാരണം വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
വര്‍ഷം സംസ്ഥാനത്തെ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ അറ്റലാഭം
എത്രയായിരുന്നു;
ഇപ്പോള്‍ അവ
നഷ്ടത്തിലേക്ക്
മാറിയിട്ടുണ്ടോ;ഒടുവിലത്തെ
അറ്റനഷ്ടം എത്രയാണ്?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
3497.
ശ്രീ.എ.കെ.ബാലന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.കെ.നാരായണന്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
വേണ്ടുന്ന
ഉല്പന്നങ്ങള്
സംസ്ഥാനത്തുളള
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നും
വാങ്ങാതിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ;
(ബി)
പൊതുമേഖലാ
സ്ഥാപനമായ കെല്ലിന്റെ
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കെല്ലില്‍
നിര്‍മ്മിക്കുന്ന
ട്രാന്‍സ്ഫോര്‍മറുകള്‍
ഗുണനിലവാരമുള്ളതാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
സംസ്ഥാനത്ത്
വൈദ്യുതി ബോര്‍ഡിന്
ആവശ്യമുള്ള
ട്രാന്‍സ്ഫോര്‍മറുകള്‍
സംസ്ഥാനത്തിനു
പുറത്തുനിന്നുമാണോ
വാങ്ങുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
വൈദ്യുതി
ബോര്‍ഡിന് ആവശ്യമുള്ള
ട്രാന്‍സ് ഫോര്‍മറുകള്‍
കെല്ലില്‍ നിന്നും
വാങ്ങിയാല്‍ കെല്ലിന്റെ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സഹായകമാകുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള
നടപടി
സ്വീകരിക്കാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
പരമ്പരാഗത
വ്യവസായങ്ങള്‍
T 3498.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതൊക്കെ
വ്യവസായങ്ങളെയാണ്
പരമ്പരാഗത
വ്യവസായങ്ങളാക്കി
അംഗീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഇതില്‍
ആകെ എത്ര പേര് ജോലി
ചെയ്യുന്നുണ്ട്; ഇനം
തിരിച്ച് അറിയിക്കുമോ;
(സി)
ഇവര്‍ക്ക്
പെന്ഷന് തുക
വര്‍ദ്ധിപ്പിച്ച്
നല്‍കുമോ?
ഡെപ്യൂട്ടി
രജിസ്ട്രാര്‍ തസ്തികയിലെ
പ്രൊമോഷന്
3499.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
20.06.2015ലെ
ജി.ഒ (ആര്.റ്റി)
611/2015/വ്യവ ഉത്തരവ്
പ്രകാരം ഡെപ്യൂട്ടി
രജിസ്ട്രാര്‍
തസ്തികയില്‍
പ്രൊമോഷന്
നല്കിയപ്പോള്
സീനിയോറിറ്റി
പരിഗണിക്കാതെ
തിരുവനന്തപുരം
ജില്ലയില്‍ നിയമനം
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണം വ്യക്തമാക്കുമോ?
ഇല്‍മനൈറ്റ്
ഇറക്കുമതി
3500.
ശ്രീ.എളമരം
കരീം
,,
ബി.സത്യന്
,,
പി.കെ.ഗുരുദാസന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലയിലുളള
വ്യവസായസ്ഥാപനങ്ങള്‍ക്ക്
ആവശ്യമായ ഇല്‍മനൈറ്റ്
ഇറക്കുമതി
ചെയ്യേണ്ടുന്ന സാഹചര്യം
ഉണ്ടാകുന്നുണ്ടോ;
(ബി)
പൊതുമേഖലയ്ക്ക്
ആവശ്യമായ ഇല്‍മനൈറ്റ്
ഉല്പാദിപ്പിക്കുന്നതിനുളള
ധാതുക്കള്‍
സംസ്ഥാനത്തുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഉണ്ടെങ്കില്‍
ഇല്‍മനൈറ്റ് ഇറക്കുമതി
ചെയ്യേണ്ട സ്ഥിതി
വരുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ;
(ഡി)
ഇറക്കുമതി
ചെയ്യുന്ന ഇല്‍മനൈറ്റ്
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
അത്രയും
ഗുണമേന്മയുള്ളതാണോ;
(ഇ)
ഇല്ലെങ്കില്‍
ഇതുപയോഗിച്ചുണ്ടാക്കുന്ന
ഉല്പന്നങ്ങള്ക്ക്
ഗുണമേന്മയുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ?
സംസ്ഥാനത്ത്
കേന്ദ്രം പ്രഖ്യാപിച്ച
വന്‍കിട വ്യവസായ പദ്ധതികള്‍
3501.
ശ്രീ.പി.കെ.ഗുരുദാസന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
കെ.കെ.നാരായണന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേന്ദ്രം പ്രഖ്യാപിച്ച
വന്‍കിട വ്യവസായ
പദ്ധതികളുടെ നിലവിലെ
അവസ്ഥ
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇവയില്‍
പ്രവര്‍ത്തനം
ആരംഭിക്കാത്തതും
നാമമാത്രമായി
പ്രവര്‍ത്തനം
തുടങ്ങിയതുമായ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രഖ്യാപിത
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ച ക്രിയാത്മക
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ?
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാസ്ഥാപനങ്ങള്‍
3502.
ശ്രീ.സി.ദിവാകരന്
,,
ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
ഓരോ പൊതുമേഖലാ
സ്ഥാപനങ്ങളുടെയും
ഇപ്പോഴത്തെ നഷ്ടം എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ അവസാനമായി
ലാഭത്തില്‍
പ്രവര്‍ത്തിച്ചത് ഏത്
വര്‍ഷത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങള്‍
നഷ്ടത്തിലാകാനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം;
ചെറുവണ്ണൂര്‍
സ്റ്റീല്‍ കോംപ്ലക്സ്
3503.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുവണ്ണൂര്‍
സ്റ്റീല്‍
കോംപ്ലക്സില്‍
സ്റ്റീല്‍ ബില്ലറ്റ്
ഉല്പാദനം
നടക്കുന്നുണ്ടോ;
(ബി)
2014-15
വര്‍ഷത്തില്‍ എത്ര ടണ്‍
ഉല്പാദനം നടന്നു എന്ന്
വ്യക്തമാക്കുമോ;
(സി)
ബില്ലറ്റ്
ഉല്പാദനം
നിര്‍ത്തിവെക്കാന്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതുതായി
സ്ഥാപിച്ച റീ-റോളിംഗ്
മില്‍ പൂര്‍ണ തോതില്‍
പ്രവര്‍ത്തിച്ച്
തുടങ്ങിയോ;
(ഇ)
ഇതിനാവശ്യമായ
ബില്ലറ്റ് എവിടുന്നാണ്
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
ഇന്‍ഡസ്ട്രിയൽ
പാർക്കുകളും, എസ്റ്റേറ്റുകളും
3504.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിൽ വ്യവസായ
വകുപ്പിന് കീഴിൽ
പ്രവർത്തിക്കുന്ന
ഇന്‍ഡസ്ട്രിയൽ
പാർക്കുകളും,
എസ്റ്റേറ്റുകളും
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
പാർക്കുകളിലും
എസ്റ്റേറ്റുകളിലും
ഒഴിഞ്ഞുകിടക്കുന്ന
കെട്ടിടങ്ങളോ സ്ഥലങ്ങളോ
നിലവിലുണ്ടോ ;എങ്കില്‍
അവ എവിടെയെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഇങ്ങനെയുള്ള
സ്ഥലങ്ങളിൽ വ്യവസായം
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ ?
ട്രാവന്‍കൂര്‍
റയോണ്‍സിന്റെ ബാധ്യതകള്‍
തീര്‍ക്കാന്‍ നടപടി
3505.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടച്ചുപൂട്ടിയ
ട്രാവന്‍കൂര്‍
റയോണ്‍സിന്റെ
ബാധ്യതകള്‍
തീര്‍ക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
തൊഴിലാളികളുടെ
ആനുകൂല്യങ്ങള്‍
കൊടുത്തു തീര്‍ക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
24/3/14
ലെ സര്‍ക്കാര്‍ ഉത്തരവ്
(എം.എസ്) നമ്പര്‍
42/2014/വ്യവ. പ്രകാരം
സ്വീകരിച്ച തുടര്‍
നടപടികള്‍
വ്യക്തമാക്കമോ?
മൈനിംഗ്
& ജിയോളജി വകുപ്പിലെ
അസിസ്റ്റന്റ്
ജിയോളജിസ്റ്റ്മാരുടെ
തസ്തികകള്‍
3506.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനിംഗ്
& ജിയോളജി
വകുപ്പിന്റെ അഞ്ച്
ജില്ലാ ഓഫീസുകളില്‍
അസിസ്റ്റന്റ്
ജിയോളജിസ്റ്റ്മാരുടെ
ഓരോ തസ്തികകള്‍ മാത്രമേ
ഉള്ളൂ എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഖനന പെര്‍മിറ്റുകള്‍
കൂടുതലായുള്ള
കാസര്‍കോട്, കണ്ണൂര്‍,
കോഴിക്കോട് ജില്ലകളില്‍
മറ്റു ജില്ലകളിലേതിന്
സമാനമായി അസ്സി.
ജിയോളജിസ്റ്റ്മാരുടെ
എണ്ണം രണ്ടായി
ഉയര്‍ത്താന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
ഖാദിവ്യവസായത്തിന്റെ
പുരോഗതിക്കായി നടപ്പാക്കിയ
പദ്ധതികള്‍
3507.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
5 വര്‍ഷത്തെ
പ്രവര്‍ത്തനങ്ങളില്‍
ഖാദി വസ്ത്രങ്ങളുടെ
വില്പനയില് വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ;
(ബി)
ശനിയാഴ്ച
ദിവസങ്ങളില്‍
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ കൈത്തറി
ഖാദി വസ്ത്രങ്ങള്‍
ധരിക്കണമെന്ന
നിര്‍ദ്ദേശം ഇപ്പോഴും
നിലവിലുണ്ടോ; പ്രസ്തുത
നിര്‍ദ്ദേശം കൂടുതല്‍
കര്‍ശനമായി
നടപ്പാക്കാനുള്ള നടപടി
സ്വീകരിക്കുമോ?
നാഷണല്‍ ഓപ്റ്റിക്കല്‍
ഫെെബര്‍ നെറ്റ് കണക്ടിവിറ്റി
T 3508.
ശ്രീ.ഹൈബി
ഈഡന്
,,
വി.റ്റി.ബല്‍റാം
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഞ്ചായത്തുകളില്‍
നാഷണല്‍ ഓപ്റ്റിക്കല്‍
ഫെെബര്‍ നെറ്റ്
കണക്ടിവിറ്റിക്ക്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഇ-ഗവേണന്‍സ്
സംവിധാനം
3509.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.മുരളീധരന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ഗവേണന്‍സ് സംവിധാനം
ഏര്‍പ്പെടുത്തിയതിന്
എന്തെല്ലാം
അംഗീകാരങ്ങള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
അംഗീകാരങ്ങള്‍
ലഭിക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്?
എെ.ടി.
മേഖലയുടെ വികസനം
3510.
ശ്രീ.എം.എ.ബേബി
,,
എ.എം. ആരിഫ്
,,
കെ. ദാസന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ സംസ്ഥാനത്ത്
എെ.ടി. മേഖലയുടെ
വികസനത്തിനായുള്ള
പ്രഖ്യാപനങ്ങള്‍
നടപ്പിലാക്കാന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ടെക്നോപാര്‍ക്കുകളിലും
മറ്റ് എെ.ടി.
പാര്‍ക്കുകളിലും
സാദ്ധ്യമാക്കാവുന്ന
വികസനം ഒരുക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(സി)
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിച്ച,
സംസ്ഥാനത്ത്
വന്‍പുരോഗതി
ഉണ്ടാക്കുന്ന തരത്തില്‍
വികസിപ്പിക്കാവുന്ന ഇൗ
മേഖലയെ ആവശ്യമായ
തോതില്‍
ഉപയോഗപ്പെടുത്തുന്നതിന്
സാദ്ധ്യമായില്ല എന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ?
വിവര
സാങ്കേതിക വിദ്യ
സാധാരണക്കാര്‍ക്ക്
3511.
ശ്രീ.ആര്
. സെല്‍വരാജ്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവര
വിനിമയ സാങ്കേതിക വിദ്യ
സാധാരണക്കാര്‍ക്ക്
ലഭ്യമാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
ആവിഷ്കരിച്ചത്;
(ബി)
എന്തെല്ലാം
സേവനങ്ങളാണ് ഇത് വഴി
ജനങ്ങള്‍ക്ക് ലഭിച്ചത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഇ-പെയ്മെന്റ്സംവിധാനം
3512.
ശ്രീ.കെ.മുരളീധരന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഇ-പെയ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?