സഹകരണ
മേഖലയില്‍ ഓപ്പറേഷന് കുബേര
3441.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേര പോലുള്ള
നടപടികള്‍ സഹകരണ
വകുപ്പിലേയ്ക്ക്
വ്യാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
(ബി)
വായ്പക്കാരന്
ലോണ്‍ അടയ്ക്കാന്‍
വീഴ്ച വരുത്തിയാല്‍
സഹകരണ നിയമപ്രകാരമുള്ള
നടപടികള്‍
സ്വീകരിക്കുന്നതിനു
പകരം വായ്പ
നല്കുമ്പോള്
മുന്‍കൂറായി വാങ്ങുന്ന
ബ്ലാങ്ക് ചെക്ക്
ലീഫുകളില്‍ ഭീമമായ
തുകയെഴുതി വണ്ടി
ചെക്കാക്കി
നെഗോഷ്യബിള്‍
ഇന്‍സ്ട്രുമെന്റ്
ആക്റ്റിലെ വ്യവസ്ഥകള്‍
ദുരുപയോഗം ചെയ്ത്
ചെക്ക് കേസുകള്‍ ഫയല്‍
ചെയ്തു വരുന്നതു
തടയാന്‍ നടപടി
സ്വീകരിക്കാമോ;
(സി)
ഇതു
സംബന്ധിച്ച് സഹകരണ സംഘം
രജിസ്ട്രാര്‍ക്ക് എത്ര
പരാതി ലഭിച്ചുവെന്നും
ഇതിന്മേല് എന്തു നടപടി
സ്വീകരിച്ചുവെന്നും
വെളിപ്പെടുത്താമോ?
പദ്ധതി പ്രവര്‍ത്തനങ്ങള്‍
3442.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ വകുപ്പ് പദ്ധതി
പ്രവര്‍ത്തനത്തില്‍
നേട്ടം കൈവരിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ജൂനിയര്‍ കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍
നിയമനം
3443.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ യു.ഡി.
ക്ലാര്‍ക്ക്/യു.ഡി.
ടൈപ്പിസ്റ്റ് തുടങ്ങിയ
തസ്തികയില്‍ ജോലി
ചെയ്തുവരുന്ന
ജീവനക്കാരില്‍ നിന്നും
വകുപ്പുതല
ഉദ്യോഗകയറ്റത്തിലൂടെ
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍
തസ്തികയില്‍
നിയമനത്തിന് മതിയായ
യോഗ്യത നേടിയ
ജീവനക്കാരുടെ
അഭാവത്തില്‍ 2008-2011
കാലയളവില്‍
നിലനിന്നിരുന്ന കേരള
പി.എസ്.സി തയ്യാറാക്കിയ
14.7.2008ലെ കാറ്റഗറി
നമ്പര്‍ 006/2006 ആയ
151/08/SS VI, എന്ന
റാങ്ക് ലിസ്റ്റിലെ
ഉദ്യോഗാര്‍ത്ഥികളില്‍
നിന്നും കേരളാ
ഹൈക്കോടതി ഉത്തരവിന്
പ്രകാരം ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍
തസ്തികയിലേയ്ക്ക്
നിയമനം
നല്‍കിയിട്ടുണ്ടോ;
(ബി)
സഹകരണ
സ്ഥാപനങ്ങളുടെ ഓഡിറ്റ്,
ഇന്സ്പെക്ഷന് മുതലായ
കര്‍ത്തവ്യങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
വേണ്ടി, മുന്‍കാല
റാങ്ക് ലിസ്റ്റില്‍
ഗവണ്മെന്റ് കൈക്കൊണ്ട
നടപടിക്രമങ്ങള്‍ ടി
റാങ്ക് ലിസ്റ്റിനും
ബാധകമാക്കുന്നതിന്
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
(സി)
സഹകരണ
വകുപ്പ്
പുന:സംഘടിപ്പിച്ച്
കാര്യശേഷി
ഉയര്‍ത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
സി.എ.പി.ഇ
ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍
3444.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.എ.പി.ഇ
ക്ക് കീഴിലുള്ള
സ്ഥാപനങ്ങളിലെ കരാര്‍,
ദിവസവേതന ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികകളില്‍ എത്ര പേരെ
സ്ഥിരപ്പെടുത്തുന്നു;
അവരുടെ പേരും,
തസ്തികയും, ഇപ്പോള്‍
ജോലി ചെയ്യുന്ന
സ്ഥാപനവും
വ്യക്തമാക്കാമോ;
(ബി)
സി.എ.പി.ഇ
ക്ക് കീഴിലുള്ള
സ്ഥാപനങ്ങളിലെ
ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ മാനദണ്ഡം
എന്തെന്നു
വിശദമാക്കാമോ;
(സി)
ഇപ്പോള്‍
സി.എ.പി.ഇ യില്‍
എഴുത്തു പരീക്ഷ കഴിഞ്ഞ്
ഇന്റര്‍വ്യൂ നടത്തുന്ന
വിവിധ തസ്തികകള്‍ ഈ
സ്ഥിരപ്പെടുത്തുന്നവയില്
ഉള്‍പ്പെടുമോ; എങ്കില്‍
എഴുത്തു പരീക്ഷയ്ക്കും
ഇന്റര്‍വ്യൂവിനും
പങ്കെടുത്ത
ഉദ്യോഗാര്‍ത്ഥികളെ ഇത്
പ്രതികൂലമായി
ബാധിക്കുമോ ?
കേരള
സഹകരണ റിസ്ക് ഫണ്ട് പദ്ധതി
3445.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ റിസ്ക് ഫണ്ട്
പദ്ധതി പ്രകാരം ഈ
സര്‍ക്കാരിന്റെ
ഭരണകാലത്ത് കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
ലഭിച്ച അപേക്ഷകളില്‍
എത്രയെണ്ണം
തീര്‍പ്പാക്കി;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എത്ര
തുകയുടെ ആനുകൂല്യം
ഇതുവഴി
ലഭ്യമാക്കിയെന്ന്
വിശദമാക്കാമോ?
നീതി
മെഡിക്കല്‍ സ്റ്റോറുകള്‍
3446.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളുടെ കീഴില്‍
എത്ര നീതി മെഡിക്കല്‍
സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നു;
കണ്‍സ്യുമര്‍ ഫെഡിന്റെ
കീഴില്‍ എത്ര നീതി
മെഡിക്കല്‍
സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നു;
വ്യക്തമാക്കാമോ;
(ബി)
നീതി
മെഡിക്കല്‍
സ്റ്റോറുകളിലെ
ജീവനക്കാരുടെ ശമ്പള
സ്കെയില്‍
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
സഹകരണ
സംഘം ജീവനക്കാരുടെ
ശമ്പളം
പരിഷ്കരിച്ചപ്പോള്‍
നീതി മെഡിക്കല്‍
സ്റ്റോര്‍
ജീവനക്കാരുടെ ശമ്പളം
പരിഷ്കരിച്ചതിലെ അപാകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കേരള
ഗവണ്മെന്റ് സെക്രട്ടേറിയറ്റ്
സ്റ്റാഫ് ഹൗസിംഗ് സഹകരണ
സംഘത്തിന് സാമ്പത്തിക സഹായം
T 3447.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ കാലയളവിൽ
കേരള ഗവണ്മെന്റ്
സെക്രട്ടേറിയറ്റ്
സ്റ്റാഫ് ഹൗസിംഗ് സഹകരണ
സംഘ (ക്ലിപ്തം നമ്പര്‍
റ്റി .732) ത്തിന്
സാമ്പത്തിക സഹായം
നൽകിയിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
ഉണ്ടെങ്കിൽ
ആയത് എന്ത്
ആവശ്യത്തിനെന്ന്
വ്യക്തമാക്കുമോ?
സഹകരണ
വകുപ്പ് പ്രഖ്യാപിച്ച
നടപ്പാക്കാന്‍ കഴിയാതെപോയ
പദ്ധതികള്‍
3448.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം സഹകരണ
വകുപ്പ്
പ്രഖ്യാപിച്ചിട്ടുള്ളതും
എന്നാല്‍ നടപ്പാക്കാന്‍
കഴിയാതെ പോയതുമായ
പദ്ധതികള്‍
ഏതൊക്കെയാണ്; വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കാന്‍
കഴിയാത്തത്
എന്തുകൊണ്ട്;
വിശദീകരിക്കാമോ?
സഹകരണ
മേഖല
3449.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ടി.എന്‍. പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയിലെ
മാനവശേഷി വികസനത്തിന്
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്തത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
സംഘം നിയമത്തിൽ ഭേദഗതി
3450.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ കാലത്ത്
സഹകരണ സംഘം നിയമത്തിൽ
എന്തെല്ലാം സമഗ്ര
ഭേദഗതികളാണ് വരുത്തിയത്
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഭേദഗതികള്‍
നടപ്പാക്കാന്‍
ഭരണതലത്തിൽ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
പുതിയ
സഹകരണ സംഘങ്ങള്‍
3451.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സ്രക്കാരിന്റെ
കാലത്ത് അമ്പലപ്പുഴ
മണ്ഡലത്തില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള സഹകരണ
സംഘങ്ങളുടെ വിശദാംശം
നല്‍കുമോ;
(ബി)
സഹകരണ
നിയമങ്ങള്‍ പാലിക്കാതെ
സംഘങ്ങള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെങ്കില്‍,
അതു പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ?
സഹകരണ
മേഖലയുടെ ആധുനീകരണം
3452.
ശ്രീ.ബെന്നി
ബെഹനാന്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയുടെ
ആധുനീകരണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
മേഖലയിലെ പ്രൊഫഷണല്‍
വിദ്യാഭ്യാസ രംഗത്ത് പുതിയ
പദ്ധതികള്‍
3453.
ശ്രീ.വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
ലൂഡി ലൂയിസ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം സഹകരണ
മേഖലയിലെ പ്രൊഫഷണല്‍
വിദ്യാഭ്യാസ രംഗത്ത്
പുതിയ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
മേഖലയില്‍ നിന്നുള്ള
വിദ്യാഭ്യാസ വായ്പകള്‍
3454.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ നിന്നും
വിദ്യാഭ്യാസ വായ്പകള്‍
അനുവദിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
കൂടുതല്‍
കോഴ്സുകള്‍ക്ക് വായ്പ
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
സഹകരണ
മേഖലയില്‍ കൂടുതല്‍
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ആരംഭിക്കുമോ; എങ്കില്‍
ഘടനയെക്കുറിച്ച്
വിശദമാക്കാമോ?
സഹകരണ
അക്കാദമിക് കോഴ്സുകള്‍
3455.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
അക്കാദമിക് കോഴ്സുകളിലെ
പ്രവേശന യോഗ്യത
വിശദമാക്കാമോ;
(ബി)
ജെ.ഡി.സി കോഴ്സിന്റെ
പ്രവേശന യോഗ്യത
കൂട്ടാന്‍ നടപടി
സ്വീകരിക്കുമോ;
സഹകരണ
സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്
3456.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര സഹകരണ
സ്ഥാപനങ്ങള്‍ക്ക്
രജിസ്ട്രേഷന്
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
ഈ
സ്ഥാപനങ്ങള്‍ക്ക്
ബാങ്കിംഗ്
സംവിധാനത്തോടെ
ഇടപാടുകള്‍ നടത്താന്‍
അനുവാദം
നല്‍കിയിട്ടുണ്ടോ;
(സി)
പ്രാഥമിക സഹകരണ
ബാങ്കുകള്‍
പ്രവര്‍ത്തിക്കുന്ന
പരിധിക്കുള്ളില്‍
ഇത്തരം സ്ഥാപനങ്ങള്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിലൂടെ
ബാങ്കുകള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
നിലവില്‍
പ്രവര്‍ത്തിച്ചുവരുന്ന
സഹകരണ ബാങ്കുകളുടെ
പരിധിയില്‍ പുതിയ സഹകരണ
സ്ഥാപനങ്ങള്‍ക്കോ
അവയുടെ ശാഖകള്‍ക്കോ
രജിസ്ട്രേഷന്
നല്‍കുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തുമോ?
സഹകരണ
ബാങ്കുകള്‍ക്ക് നഷ്ടപ്പെടുന്ന
ഇളവുകള്‍
3457.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
സമ്പദ് വ്യവസ്ഥയ്ക്ക്
താങ്ങും തണലുമായ്
പ്രവര്‍ത്തിച്ചു വരുന്ന
സഹകരണ ബാങ്കുകള്‍ക്ക്
നികുതി ഇനത്തിലും,
ഫീസിനത്തിലും
ലഭ്യമായിരുന്ന ഇളവുകള്‍
നഷ്ടപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒരു
സഹകരണ സംഘവും അതിലെ
മെമ്പറും തമ്മില്‍
നടത്തുന്ന വസ്തു
ഇടപാടുകള്‍ക്ക്
സ്റ്റാമ്പ് ഡ്യൂട്ടി
ഈടാക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
എന്നു
മുതലാണ് സ്റ്റാമ്പ്
ഡ്യൂട്ടി ഈടാക്കി
തുടങ്ങിയത്; അതിനായി
പ്രത്യേക ഉത്തരവ്
നല്‍കിയിരുന്നോ;
വിശദാംശം
ലഭ്യമാക്കാമോ?
ടുറിസം
പദ്ധതി ഫലപ്രദമായി
നടപ്പിലാക്കുന്ന സഹകരണ
സംഘങ്ങള്‍ക്ക് പ്രാേത്സാഹനം
3458.
ശ്രീ.ബെന്നി
ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടുറിസം
പദ്ധതി ഫലപ്രദമായി
നടപ്പിലാക്കുന്ന സഹകരണ
സംഘങ്ങള്‍ക്ക്
പ്രാേത്സാഹനം നല്കാന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തതിട്ടുളളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ ?
മൊബൈല്‍
ത്രിവേണി സ്റ്റോറുകള്‍
3459.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൊബൈല്‍ ത്രിവേണി
സ്റ്റോറുകളുടെ ബോഡി
നിര്‍മ്മാണം നടത്തിയത്
ഏതു സ്ഥാപനത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതു
സംബന്ധിച്ച്
മത്സരാടിസ്ഥാനത്തിലുള്ള
ക്വട്ടേഷനുകള്‍
ക്ഷണിച്ചിരുന്നോ;
(സി)
എങ്കില്‍
ആയവയുടെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ഓഡിറ്റ്
കുടിശ്ശിക നിര്‍മ്മാര്‍ജ്ജനം
3460.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പ് ഓഡിറ്റ്
കുടിശ്ശിക
നിര്‍മ്മാര്‍ജ്ജനം
നടത്തിയ വകയില്‍ എത്ര
തുക ഇന്‍സെന്റീവായി
ചെലവഴിച്ചുവെന്നും
ഇന്‍സെന്റീവ്
നല്‍കിയതിന്റെ മാനദണ്ഡം
എന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
ഇന്‍സെന്റീവ്
നല്‍കുന്നതിന്
നിയമവ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പ്രസക്ത ഭാഗം
ലഭ്യമാക്കുമോ?
മൊബൈല്‍
ത്രിവേണികള്‍
3461.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
141 മൊബൈല്‍
ത്രിവേണികള്‍
വാങ്ങുന്നതിനായി
മത്സരാടിസ്ഥാനത്തിലുള്ള
ക്വട്ടേഷനുകള്‍
ക്ഷണിച്ചിരുന്നോ;
(ബി)
എങ്കില്‍
ആയവയുടെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
പരമ്പരാഗത
ഗ്രാമവ്യവസായ
തൊഴിലാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
3462.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.ഡി.സതീശന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത ഗ്രാമവ്യവസായ
തൊഴിലാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനും
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
എന്തെല്ലാം കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ പുതുതായി
രജിസ്റ്റര്‍ ചെയ്ത സഹകരണ
സ്ഥാപനങ്ങള്‍
3463.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാസര്‍ഗോഡ് ജില്ലയില്‍
എത്ര സഹകരണ
സ്ഥാപനങ്ങള്‍ പുതുതായി
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സംഘങ്ങളുടെ സ്വഭാവം
തിരിച്ച് ഏതെല്ലാം
സംഘങ്ങളാണെന്ന്
വ്യക്തമാക്കാമോ?
കണ്‍കറന്റ്
ഓഡിറ്റര്‍മാര്‍ക്ക്
ഇന്‍സെന്റീവ്
3464.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പ് നടപ്പാക്കിയ
ഓഡിറ്റ് കുടിശ്ശിക
നിര്‍മ്മാര്‍ജ്ജനത്തില്‍
കണ്‍കറന്റ്
ഓഡിറ്റര്‍മാര്‍ക്ക്
ഇന്‍സെന്റീവ്
നല്‍കാത്തത്
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പരാതികള്‍ സംബന്ധിച്ച്
തീരുമാനം എടുത്ത്
കണ്‍കറന്റ്
ഓഡിറ്റര്‍മാര്‍ക്കും
ഇന്‍സെന്റീവ്
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ
വായ്പകള്‍ എഴുതി തള്ളുന്നത്
3465.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്ക് മുതല്‍
പ്രാഥമിക സഹകരണ ബാങ്ക്
വരെ
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
വായ്പകള്‍ എഴുതി
തള്ളുന്നത് സംബന്ധിച്ച്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ബി)
എത്ര
പേര്‍ക്ക് ആനുകൂല്യം
നല്‍കിയിട്ടുണ്ട്;
എന്ത് തുക
ബാങ്കുകള്‍ക്ക്
കെെമാറ്റം
ചെയ്തിട്ടുണ്ട്;
(സി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച തുക
ബാങ്കുകള്‍ക്ക്
കെെമാറ്റം ചെയ്യാത്ത
കാരണത്താല്‍
വായ്പാക്കാരുടെ പേരില്‍
റിക്കവറി നടപടികള്‍
നടത്തുകയും
പണയാധാരങ്ങള്‍ തിരികെ
നല്‍കാതിരിക്കുകയും
ചെയ്യുന്ന സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
സര്‍ക്കാര്‍ ഉത്തരവ്
അനുസരിച്ച്
പ്രഖ്യാപിച്ച ആനുകൂല്യം
വായ്പക്കാര്‍ക്ക്
ലഭ്യമാകാതിരുന്ന
സാഹചര്യം വിശദമാക്കാമോ?
അടിമാലിയിലെ
വിദേശ മദ്യ ഷാപ്പ്
3466.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിനു
കീഴിലുള്ള അടിമാലിയിലെ
വിദേശ മദ്യ ഷാപ്പ്
അഗ്നിക്കിരയായതു
സംബന്ധിച്ച്
കണ്‍സ്യൂമര്‍ഫെഡ്
അധികൃതര്‍ പോലീസില്‍
പരാതി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പരാതിയിന്മേല്
നാളിതുവരെ
സ്വീകരിക്കപ്പെട്ടിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നു്
അറിയാമോ: വിശദമാക്കാമോ?
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്തിട്ടുള്ള
സഹകരണ സംഘങ്ങള്‍
3467.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൊസൈറ്റീസ് ആക്ട്
പ്രകാരം സഹകരണ
രജിസ്ട്രാര്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള സഹകരണ
സംഘങ്ങള്‍, പ്രാഥമിക
സഹകരണ ബാങ്കുകള്‍
എന്നിവ എത്ര
വീതമുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ബാങ്കിംഗ്
റഗുലേഷന് ആക്ട്
അനുസരിച്ച് സംസ്ഥാനത്ത്
എത്ര അര്‍ബന്‍
ബാങ്കുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഈ ആക്ടിന്
അനുസൃതമല്ലാതെ
പ്രവര്‍ത്തിക്കുന്ന
അര്‍ബന്‍
ബാങ്കുകളുണ്ടോ;
എങ്കില്‍ എത്ര;
(സി)
കഴിഞ്ഞ
നാലു
വര്‍ഷത്തിനുള്ളില്‍
എത്ര സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
കടലാസ് സഹകരണ സംഘങ്ങള്‍
ഉള്ളതായി സഹകരണ
വിജിലന്‍സ്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര;
(ഡി)
ഇത്തരം
കടലാസ് സഹകരണ സംഘങ്ങള്‍
സര്‍ക്കാരിന്
നഷ്ടമുണ്ടാക്കിയിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര?
സഹകരണമേഖലയിലെ
സേവനാവകാശ നിയമം
3468.
ശ്രീ.സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
ലൂഡി ലൂയിസ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണമേഖലയില്‍
സേവനാവകാശ നിയമം
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തത്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ലാഭകരമല്ലാത്ത
നന്മ-ത്രിവേണി സ്റ്റോറുകള്‍
3469.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
ലാഭകരമല്ലാത്ത
നന്മ-ത്രിവേണി
സ്റ്റോറുകള്‍ സ്വകാര്യ
സ്ഥാപനങ്ങള്‍ക്ക്
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സബ്സ്ഡി
ഇനത്തില്‍ സര്‍ക്കാര്‍
കണ്‍സ്യൂമര്‍ ഫെഡിന്
എത്ര തുക നല്‍കാനുണ്ട്;
ആയതില്‍ സര്‍ക്കാരിന്റെ
നിലപാട്
വ്യക്തമാക്കുമോ?
സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോറുകള്‍
3470.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് ഇപ്പോള്‍
എത്ര സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോറുകള്‍
ഉണ്ട്;
(ബി)
അവയില്‍
എത്ര എണ്ണം ഇപ്പോഴും
പ്രവര്‍ത്തനക്ഷമമാണ്;
(സി)
ഏതെങ്കിലും
നിയോജകമണ്ഡലത്തില്‍
ഒന്നില്‍ കൂടുതല്‍
മൊബെെല്‍ ത്രിവേണികള്‍
ഉണ്ടോ;
(ഡി)
എങ്കില്‍
ആയത് ഏതു
നിയോജകമണ്ഡലത്തില്‍
ആണ്;
(ഇ)
എന്തുകൊണ്ടാണ്
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
ഒന്നില്‍ കൂടുതല്‍
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോറുകള്‍
അനുവദിച്ചു
നല്‍കിയതെന്നും
മറ്റുള്ള 139
നിയോജകമണ്ഡലങ്ങളെ
അപേക്ഷിച്ച് ടി
മണ്ഡലത്തിന് ആയത്
അനുവദിക്കപ്പെടാനുള്ള
പ്രത്യേകത എന്തെന്നും
വ്യക്തമാക്കുമോ?
ചുമട്ടുതൊഴിലാളി
സഹകരണ സംഘത്തിലെ ദിവസ
വേതനാടിസ്ഥാനത്തിലുള്ള നിയമനം
3471.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണസംഘത്തില്‍
പണാപഹരണം നടത്തിയതുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് ആന്റ് ആന്റി
കറപ്ഷന്‍ ബ്യൂറോ
സ്പെഷ്യല്‍
ഇന്‍വെസ്റ്റിഗേഷന്‍
യൂണിറ്റ് അന്വേഷണം
നടത്തി കേസ്സ് ഫയല്‍
ചെയ്യുകയും
തിരുവനന്തപുരം
വിജിലന്‍സ് കോടതി
ശിക്ഷിക്കുകയും ചെയ്ത
വ്യക്തിയെ ടി 1340-ാം
നമ്പര്‍ ജില്ലാ
ചുമട്ടുതൊഴിലാളി സഹകരണ
സംഘത്തില്‍ ദിവസ
വേതനാടിസ്ഥാനത്തില്‍
നിയമനം നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിജിലന്‍സ്
കോടതി ശിക്ഷിച്ച ബഹു.
ഹൈക്കോടതി അപ്പീലില്‍
ജാമ്യത്തില്‍
നില്ക്കുന്നതും
സംഘത്തില്‍ ജോലി
ചെയ്യുവാനുള്ള
പ്രായപരിധി കഴിഞ്ഞതുമായ
പ്രസ്തുത വ്യക്തിക്ക്
നിയമ വിരുദ്ധമായി
നിയമനം നല്തിയ ടി.
1340-ാം നമ്പര്‍
ചുമട്ടുതൊഴിലാളി
സഹകരണസംഘം
ഭാരവാഹികള്‍ക്കെതിരെ
സഹകരണനിയമ പ്രകാരം
സര്‍ചാര്‍ജ്
ഉള്‍പ്പെടെയുള്ള നിയമ
നടപടി സ്വീകരിക്കാന്‍
സര്‍ക്കാര്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കാമോ;
ഇതു സംബന്ധിച്ച് ലഭിച്ച
പരാതിയിന്മേല് എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷികമേഖലയില്‍
സഹകരണമേഖലയിലൂടെ വായ്പ
3472.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
കാര്‍ഷികമേഖലയില്‍ എത്ര
കോടി രൂപ
സഹകരണമേഖലയിലൂടെ വായ്പ
നല്കുകയുണ്ടായി;
വിശദാംശം നല്‍കുമോ;
(ബി)
നബാര്‍ഡിന്റെ
സഹായത്താല്‍ എത്ര
രൂപയുടെ കാര്‍ഷിക
വായ്പകള്‍
സഹകരണമേഖലയിലൂടെ
നല്‍കിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാരില്‍ നിന്നും
കൂടുതല്‍ നിക്ഷേപം
തേടാന്‍ സഹകരണമേഖല
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; വിശദാംശം
നല്‍കുമോ;
(ഡി)
സര്‍ക്കാരിന്റെ
കറന്റ്, സേവിങ്സ്
നിക്ഷേപങ്ങള്‍ സംസ്ഥാന
സഹകരണ ബാങ്കിലേക്ക്
മാറ്റണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെടുത്തിയോ;
എങ്കില്‍ സര്‍ക്കാര്‍
തീരുമാനം എന്താണെന്ന്
വ്യക്തമാക്കുമോ ;
(ഇ)
സംസ്ഥാന
സഹകരണ ബാങ്കിന്റെ
ഇടപാടുകള്‍ നിലവില്‍
എത്ര കോടി രൂപ
ആണെന്നും, എത്ര കോടി
രൂപയുടെ അറ്റാദായം
കൈവരിച്ചുവെന്നും;
ബാങ്കിന്റെ മൂലധന
പര്യാപ്തത ഇപ്പോള്‍
എത്ര കോടി രൂപയാണെന്നും
വ്യക്തമാക്കുമോ;
(എഫ്)
സംസ്ഥാന-ജില്ലാ-പ്രാഥമിക
സഹകരണ ബാങ്കുകളെ
ചേര്‍ത്ത് കേരളത്തിന്
ഒരു ഏകോപിത സഹകരണ
ബാങ്ക് എന്ന സംവിധാനം
നിലവില്‍ വരാന്‍ എന്തു
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(ജി)
നിയമവിരുദ്ധമായ
എല്ലാ സാമ്പത്തിക
സ്ഥാപനങ്ങളും
നിരോധിച്ച് പകരം സഹകരണ
മേഖലയെ
പ്രോത്സാഹിപ്പിക്കുവാന്‍
എന്തു നടപടി
സര്‍ക്കാര്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ;
മിഷന്
676 പദ്ധതി
3473.
ശ്രീ.സി.പി.മുഹമ്മദ്
,,
ഹൈബി ഈഡന്
,,
പി.സി വിഷ്ണുനാഥ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ മിഷന് 676
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഖാദി
ഗ്രാമ വ്യവസായ ബോര്‍ഡിന്
കീഴിലെ സ്ഥാപനങ്ങള്‍
3474.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
ഗ്രാമ വ്യവസായ
ബോര്‍ഡിന് കീഴില്‍
രജിസ്റ്റര്‍ ചെയ്ത എത്ര
വ്യവസായ
സ്ഥാപനങ്ങളുണ്ട്;
ഇവയില്‍
പ്രവര്ത്തനക്ഷമമായിട്ടുള്ളവ
എത്ര ;
(ബി)
രജിസ്റ്റര്‍
ചെയ്ത എത്ര
സ്ഥാപനങ്ങള്‍
പൂട്ടിപ്പോയിട്ടുണ്ട്;
എന്തൊക്കെ
കാരണങ്ങളാലാണ്
പൂട്ടിപ്പോയത്;
(സി)
ഇവയുടെ
പുനരുദ്ധാരണത്തിനായി
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍ ഖാദി
ഗ്രാമവ്യവസായ വകുപ്പ്
തയ്യാറായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
ഏതൊക്കെ
മേഖലയിലെ
സ്ഥാപനങ്ങള്‍ക്കാണ്
ഖാദി ഗ്രാമവ്യവസായ
ബോര്‍ഡില്‍ നിന്നും
അനുമതി നല്‍കുന്നത്;
പുതിയ
കാലത്തിനനുസരിച്ച്
പുതിയ സാങ്കേതിക
വിദ്യകള്‍
ഉള്‍ക്കൊള്ളിക്കുന്ന
രീതിയിലുള്ള
പദ്ധതികള്‍ക്ക് സഹായം
നല്കാന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കാമോ; ഇല്ലെങ്കില്‍
ഇത്തരത്തിലുള്ള
വ്യവസായത്തിന് പണം
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഖാദി-ഗ്രാമ
വ്യവസായ മേഖലയുടെ വളര്‍ച്ച
3475.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എം.പി.വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് ഖാദി-ഗ്രാമ
വ്യവസായ മേഖലയുടെ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കൈത്തറി
സഹകരണ സംഘങ്ങളുടെ മറവില്‍
തട്ടിപ്പ്
3476.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൈത്തറി
സഹകരണ സംഘങ്ങളുടെ
മറവില്‍ വന്‍ തട്ടിപ്പ്
നടക്കുന്നുണ്ടെന്ന്
ലോകായുക്ത നിയോഗിച്ച
അന്വേഷണ ഉദ്യോഗസ്ഥന്
റിപ്പോര്‍ട്ട്
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ട്
അനുസരിച്ച് എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
- സംസ്ഥാന
സര്‍ക്കാരുകള്‍
ചേര്‍ന്ന് കൈത്തറി
മേഖലയ്ക്ക്
പ്രഖ്യാപിച്ച
പുന:രുദ്ധാരണ
പദ്ധതിയുടെ മറവില്‍
തട്ടിപ്പ്
നടന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു;
(സി)
ഒരു
സംഘത്തിന്റെ
പ്രവര്‍ത്തന മേഖലയില്‍
സമാന സ്വഭാവമുള്ള സംഘം
പാടില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് വിപരീതമായി
പുന:രുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെട്ട 18
സംഘങ്ങളുടെയും
പ്രവര്‍ത്തന മേഖല
പരസ്പരം
കൂടിച്ചേര്ന്നവയായിരുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇക്കാര്യത്തില്‍
എന്തു നടപടി
സ്വീകരിച്ചു?