അയ്യന്‍കാളി
നഗര തൊഴിലുറപ്പ്
2919.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
അയ്യന്‍കാളി നഗര
തൊഴിലുറപ്പ് പദ്ധതികള്‍
നടപ്പാക്കാന്‍ കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഇ-
മാലിന്യങ്ങള്‍
2920.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഇ-മാലിന്യങ്ങളുടെ
ശേഖരണത്തിനും
ഇ-മാലിന്യങ്ങള്‍
മൂലമുള്ള മലിനീകരണം
ഒഴിവാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എത്രമാത്രം
പ്രയോജനകരമായിരുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
ഏജന്‍സിയാണ്
പരിശോധിച്ചത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
റോഡ്
നിര്‍മ്മാണം, മാലിന്യ
നിര്‍മ്മാര്‍ജ്ജനം,
കുടിവെള്ളം എന്നിവയ്ക്ക്
ചെലവായ തുക
2921.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
കോര്‍പ്പറേഷനുകള്‍ക്കും
മുനിസിപ്പാലിറ്റികള്‍ക്കും
റോഡുനിര്‍മ്മാണം,
മാലിന്യ
നിര്‍മ്മാര്‍ജ്ജനം,
കുടിവെള്ളം എന്നീ
പദ്ധതികള്‍ക്കായി എത്ര
രൂപ അനുവദിച്ചു എന്ന്
തരം തിരിച്ചു
വ്യക്തമാക്കാമോ; പണം
ലഭിച്ചതും
ലഭിക്കാത്തതുമായ
കോര്‍പ്പറേഷനുകളും
മുനിസിപ്പാലിറ്റികളും
എതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഇനത്തില്‍ പണം
നല്‍കിയിട്ടും
ചെലവാക്കാത്ത
കോര്‍പ്പറേഷനുകളും
മുനിസിപ്പാലിറ്റികളും
ഉണ്ടോ; വിശദാംശം
നല്‍കുമോ?
രാജീവ്
ആവാസ് യോജന പദ്ധതി
2922.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
രാജീവ് ആവാസ് യോജന
പദ്ധതികള്‍
നടപ്പാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കുട്ടി
അഹമ്മദ് കുട്ടി കമ്മീഷന്
റിപ്പോര്‍ട്ട്
2923.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
നിയോഗിച്ച കുട്ടി
അഹമ്മദ് കുട്ടി
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(സി)
റിപ്പോര്‍ട്ട്
പ്രകാരം നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സുസ്ഥിര
നഗരവികസന പദ്ധതി
2924.
ശ്രീ.സി.പി.മുഹമ്മദ്
,,
ഹൈബി ഈഡന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സുസ്ഥിര നഗരവികസന
പദ്ധതികള്‍
നടപ്പാക്കാന്‍
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കെട്ടിട
നിര്‍മ്മാണം
2925.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
കോര്പ്പറേഷന്,
നന്തന്‍കോട് വാര്‍ഡ്,
ഇൗസ്റ്റ് ക്ളിഫ്
ലെയിന്‍ ,അബ്ദുള്‍
ഖാദര്‍ മകന് ആസിഫ് 4
സെന്റ് വസ്തുവില്‍
മൂന്ന് നില കെട്ടിടം
പണിയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിന്
കോര്‍പ്പറേഷനില്‍
നിന്നും പ്ലാന്‍ അനുമതി
വാങ്ങിയിട്ടുണ്ടോ;റസിഡന്‍ഷ്യല്‍
അല്ലെങ്കില്‍
വാണിജ്യാവശ്യങ്ങള്ക്കാണോ
കോര്പ്പറേഷന് അനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്ലാനില്‍
പറയുന്ന രീതിയിലാണോ
കെട്ടിടം പണിയുന്നത്;
അതോ വയലേഷന്‍
നടത്തിയിട്ടുണ്ടോ;
(ഡി)
റോഡില്‍
നിന്നും തൊട്ടടുത്തുള്ള
വീടുകളില്‍ നിന്നും
നിശ്ചിത അകലം വിടണമെന്ന
നിലവിലുള്ള ചട്ടങ്ങള്‍
പാലിച്ചിട്ടുണ്ടോ;
(ഇ)
ഇത്
സംബന്ധിച്ച് അടുത്ത
വീട്ടുകാരുടെ പരാതി
കോര്പ്പറേഷന്
അധികാരികള്‍ക്ക്
കിട്ടിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(എഫ്)
എങ്കില്‍
ഇതിന്മേല് എന്ത്
നടപടി സ്വീകരിച്ചു;
പ്രസ്തുത
ബില്ഡിങ്ങിനെക്കുറിച്ചും
പ്ലാനിനെക്കുറിച്ചും
വേണ്ട പരിശോധന
നടത്തുമോ?
മാലിന്യ
സംസ്കരണത്തിന് നഗസഭകള്ക്ക്
നല്കിയ നിര്‍ദ്ദേശങ്ങള്‍
2926.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യ
സംസ്കരണത്തിന് നഗസഭകള്‍
നിര്‍ബന്ധമായും
സ്വീകരിക്കേണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ,
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിര്ദ്ദശങ്ങള്
പ്രകാരം നഗരസഭാ
പ്രദേശത്ത്
അടിഞ്ഞുകൂടുന്ന
മാലിന്യങ്ങള്‍
ഒഴിവാക്കാനും
സംസ്കരിക്കാനും
എന്തെല്ലാം നടപടികളാണ്
നഗരസഭകള്‍
സ്വീകരിച്ചുവരുന്നത്,
ഇത് വിലയിരുത്താന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
തെരുവുകളില്‍
കുമിഞ്ഞു കൂടുന്ന
അടുക്കള മാലിന്യങ്ങളും
ഹോട്ടല്‍ മാലിന്യങ്ങളും
ജനപങ്കാളിത്തത്തോടെ
ശേഖരിച്ച്, സംസ്കരിച്ച്
പാചകവാതകവും ജൈവവളവും
ഉത്പാദിപ്പിക്കുന്ന
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ,
വിശദമാക്കുമോ?
നിര്‍ഭയ
പദ്ധതിപ്രകാരമുള്ള കെട്ടിടം
2927.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ഭയ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിച്ച കെട്ടിടം
ആലപ്പുഴ നഗരസഭയില്‍
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ആവശ്യങ്ങള്‍ക്കായാണ് ഇൗ
കെട്ടിടം
ഉപയോഗിക്കാന്‍ 2012
ല്‍
തീരുമാനിച്ചിരുന്നത്;
2012ലെ നയരേഖയില്‍
ഉള്‍പ്പെടാത്ത
ഏതെങ്കിലും
പദ്ധതിക്കായി ടി
കെട്ടിടമോ,
കെട്ടിടത്തിന്റെ
ഏതെങ്കിലും ഭാഗമോ
നല്കാന് നഗരസഭ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ; ;
(സി)
പ്രസ്തുത
കെട്ടിടത്തില്‍ നിര്‍ഭയ
പദ്ധതി പ്രകാരമുള്ള
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് നഗരസഭ
ബഡ്ജറ്റില്‍ തുക
നീക്കിവച്ചിട്ടുണ്ടോ;
(ഡി)
നിര്‍ഭയ
പദ്ധതി വിഭാവനം
ചെയ്യുന്ന സ്ത്രീ
സുരക്ഷയും ശാക്തീകരണവും
സ്വയം പര്യാപ്തതയ്ക്കും
ഉതകുന്ന പ്രവര്‍ത്തനം
നടത്തുന്നതിന്
തയ്യാറായി ഏതെങ്കിലും
അംഗീകൃത സന്നദ്ധ സഹകരണ
സംഘങ്ങള്‍ നഗരസഭയ്ക്ക്
കത്തു
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
ഉണ്ടെങ്കില്‍
അത് ആരൊക്കെയാണെന്നും
അതു സംബന്ധിച്ച്
എന്തെല്ലാം നടപടി
കെെക്കൊണ്ടുവെന്നും
വെളിപ്പെടുത്തുമോ ?
അമൃതനഗരം
പദ്ധതി
2928.
ശ്രീ.ആര്
. സെല്‍വരാജ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അമൃത നഗരം പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുതപദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മള്‍ട്ടി
സെക്ടര്‍ ഡെവലപ്മെന്റ്
പ്രോഗ്രാം
2929.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മള്‍ട്ടി
സെക്ടര്‍ ഡെവലപ്മെന്റ്
പ്രോഗ്രാം
(എം.എസ്.ഡി.പി) പ്രകാരം
കിട്ടേണ്ട ഫണ്ട്
യഥാസമയത്ത് ഇടപെടല്‍
ഇല്ലാത്തത് കാരണം
നഷ്ടമായിട്ടുണ്ടോ;
(ബി)
14
ജില്ലകളിലായി 132
ബ്ലോക്കുകള്‍ 25
നഗരസഭകള്‍ 5
കോര്‍പ്പറേഷനുകള്‍
എന്നിങ്ങനെ
കേന്ദ്രീകൃതമായി
സംസ്ഥാനത്ത് വയനാട്ടിലെ
നാലു ബ്ലോക്കുകളും
മലപ്പുറം ജില്ലയില്‍
പൊന്നാനി സഗരസഭയും
ഒഴിച്ചു ബാക്കി
കേന്ദ്രങ്ങള്‍ ഈ
പദ്ധതിയുടെ കീഴില്‍
വരാത്തതത്
എന്തുകൊണ്ടാണ്;
(സി)
മൊത്തം
ചെലവിന്റെ 40ശതമാനം
സംസ്ഥാനം
വഹിക്കെണ്ടാതുണ്ടോ ;
സര്‍ക്കാര്‍
പദ്ധതിയില്‍നിന്ന്
അകലാന്‍ കാരണമെന്ത്;
(ഡി)
എം.എസ്.ഡി.പി.
പ്രകാരം വയനാട്ടിലെ
നാല് ബ്ലോക്കുകളിലും
പൊന്നാനി നഗരസഭയിലും
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ?
നഗരകാര്യ
വകുപ്പിന്റെ പദ്ധതി വിഹിതം
2930.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷത്തിൽ
നഗരകാര്യ വകുപ്പിന്
പദ്ധതി വിഹിതമായി എത്ര
രൂപയാണ് നീക്കി
വച്ചിരുന്നത് ;
(ബി)
2016
ജനുവരി 31 വരെ എത്ര
തുകയാണ് ചെലവിട്ടത് ;
ചെലവിന്റെ ശതമാനം
വ്യക്തമാക്കുമോ?
തൊഴില്‍
നഷ്ടപ്പെട്ടവരെ അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍ നടപടി
2931.
ശ്രീ.വി.ശിവന്‍കുട്ടി
,,
എ.എം. ആരിഫ്
,,
ബാബു എം. പാലിശ്ശേരി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമപഞ്ചായത്തുകളെ
സംയോജിപ്പിച്ച്
നഗരസഭകളാക്കി
മാറ്റിയപ്പോള്‍
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയില്‍
തൊഴിലെടുത്തവര്‍ക്ക്
തൊഴില്‍ നഷ്ടപ്പെടാന്‍
ഇടയായിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇപ്രകാരം
തൊഴില്‍
നഷ്ടപ്പെട്ടവരെ
അയ്യങ്കാളി
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(സി)
നഗരപ്രദേശങ്ങളില്‍
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
കാര്യക്ഷമമായി
നടപ്പാക്കുന്നതിനും
അതിനാവശ്യമായ ഫണ്ട്
അനുവദിക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടി
മുനിസിപ്പാലിറ്റി ടൗണ്‍ഹാള്‍
നിര്‍മ്മാണം
2932.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മുനിസിപ്പാലിറ്റി
ടൗണ്‍ഹാള്‍
നിര്‍മ്മാണത്തിനായി
ഫണ്ട് നല്‍കിയവര്‍ക്ക്
അനധികൃത കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ചട്ടവിരുദ്ധമായി സഹായം
ചെയ്യുന്നു എന്ന
പരാതിയിന്മേല്
തൃശുര് ഡെപ്യൂട്ടി
പോലീസ് സൂപ്രണ്ട്,
വിജിലന്‍സ് ആന്റ് ആന്റി
കറപ്ഷന്‍ ബ്യൂറോ,
തൃശുരിന്റെ അന്വേഷണ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട് പ്രകാരം
കുറ്റക്കാരായി
കണ്ടെത്തിയിട്ടുള്ളവര്ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എല്‍.എസ്സ്.ജി.ഡി
ചീഫ് എഞ്ചിനീയര്‍
ഉള്‍പ്പെടെയുള്ളവര്‍
സ്ഥലം നേരിട്ട്
സന്ദര്‍ശിച്ച്
നടപടികള്‍ സ്വീകരിക്കണം
എന്നതടക്കമുള്ള
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കുന്നതിനും
വിജിലന്‍സ്
റിപ്പോര്‍ട്ട്
പ്രകാരമുള്ള
മേല്‍നടപടികള്‍
സ്വീകരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
കൈക്കൊള്ളുമോ?
നീലേശ്വരം
മുന്‍സിപ്പാലിറ്റിയിലെ
ബസ്റ്റാന്റ് നിര്‍മ്മാണം
2933.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ നീലേശ്വരം
മുന്‍സിപ്പാലിറ്റിക്ക്
കാര്‍ഷിക
യൂണിവേഴ്സിറ്റിയുടെ
അധീനതയിലുള്ള സ്ഥലം ബസ്
റ്റാന്റ്
നിര്‍മ്മാണത്തിനായി
മന്ത്രസഭാ ഉത്തരവ്
മുഖാന്തിരം അനുവദിച്ച്
വര്‍ഷങ്ങള്‍ 3
കഴിഞ്ഞിട്ടും
മുന്‍സിപ്പാലിറ്റിക്ക്
ഇത് കൈമാറി കിട്ടാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
നഗരാസൂത്രണ വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നഗരസഭകളിലെ
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
2934.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.കെ.എം-ന്
കീഴില്‍ വിവിധ
നഗരസഭകളില്‍ ഡാറ്റാ
എന്‍ട്രി ഓപ്പറേറ്റര്‍
തസ്തികയില്‍ 10
വര്‍ഷത്തിന് മുകളില്‍
സേവനമനുഷ്ഠിച്ച്
വരുന്നവരെ
സ്ഥിരപ്പെടുത്താന്‍
പദ്ധതിയുണ്ടോ;
(ബി)
എങ്കില്‍
ഇവര്‍ക്ക് ശമ്പളം,
മറ്റാനുകൂല്യങ്ങള്‍
എന്നിവ നഗരസഭയാണോ,
ഐ.കെ.എം ആണോ
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(സി)
കേരളത്തിലെ
നഗരസഭകളില്‍
ഇത്തരത്തില്‍ എത്ര
ഡാറ്റാ എന്‍ട്രി
ഓപ്പറേറ്റര്‍മാര്‍ ജോലി
ചെയ്യുന്നു എന്ന്
വിശദമാക്കാമോ?
നഗരങ്ങളിലെ
ഖരമാലിന്യ സംസ്കരണ
പ്ലാന്റുകള്‍
2935.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
പി.എ.മാധവന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
അത്യാധുനിക
സാങ്കേതികവിദ്യ
ഉപയോഗിച്ച് ഖരമാലിന്യ
സംസ്കരണ പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കൊയിലാണ്ടി
നഗരസഭയിലെ ഫയര്‍ സ്റ്റേഷന്
2936.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയില്‍ ഫയര്‍
സ്റ്റേഷന്
ആരംഭിക്കുന്നതിന്
നഗരസഭയുടെ അധിനതയിലുള്ള
ഭൂമി ഫയര്‍ &
റെസ്ക്യൂ
ഡിപ്പാര്‍ട്ട്മെന്റിന്
വിട്ടു നല്‍കുന്നതിന്
അനുമതി തേടി നഗരസഭ,
നഗരകാര്യ ഡയറക്ടര്‍
മുഖേന തദ്ദേശ സ്വയംഭരണ
വകുപ്പ് സെക്രട്ടറി
സമക്ഷം സമര്‍പ്പിച്ച
അപേക്ഷയില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച ഫയലില്‍
അന്തിമ തീരുമാനം
എപ്പോള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കാമോ?
കൊയിലാണ്ടി
നഗരസഭയില്‍ വെറ്ററിനറി
സര്‍വ്വകലാശാലയുടെ പ്രാദേശിക
കേന്ദ്രം
2937.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയില്‍ വെറ്ററിനറി
സര്‍വ്വകലാശാലയുടെ
പ്രാദേശിക കേന്ദ്രം
ആരംഭിക്കുന്നതിനായി
ഭൂമി
വിട്ടുകൊടുക്കുന്നത്
സംബന്ധിച്ച
എല്‍.എസ്.ജി.ഡി
(ആര്.സി ) വകുപ്പിന്റെ
ഫയലിലെ നടപടികളുടെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് നഗരകാര്യ
ഡയറക്ടറ്റേറില് നിന്ന്
എല്‍.എസ്.ജി.ഡി
യിലേക്ക്
കത്തിടപാടുകള്‍ നടന്നത്
എന്നെല്ലാം;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഫയലിന്മേല് ഏതു
തീയതിയില്‍ അന്തിമ
തീരുമാനം എടുത്തുവെന്ന്
വ്യക്തമാക്കാമോ?
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
2938.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
പ്രകാരം 2014 - 15 ,
2015 - 16 കാലയളവില്‍
എത്ര തൊഴില്‍
ദിനങ്ങള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രതിഫല
ഇനത്തില്‍
തൊഴിലാളികള്‍ക്ക്
നല്കിയ തുക
മുന്‍സിപ്പാലിറ്റി
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(സി)
പ്രതിഫല
ഇനത്തില്‍
കുടിശ്ശികയുള്ള തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
കുടിശ്ശിക തുക
നല്കുന്നതിനു
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കംഫര്‍ട്ട്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിനുള്ള
കര്‍മ്മപദ്ധതി
2939.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
കംഫര്‍ട്ട്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
ചേരി പരിഷ്കരണ പദ്ധതി
2940.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ ജവഹര്‍
ലാല്‍ നെഹ്റു നാഷണല്‍
അര്‍ബന്‍ റിന്യുവല്‍
മിഷന്, രാജീവ് ആവാസ്
യോജന എന്നീ പദ്ധതികളുടെ
സഹായത്തോടെ സമ്പൂര്‍ണ്ണ
ചേരി പരിഷ്കരണ പദ്ധതി
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
നടപ്പാക്കിയെങ്കില്‍
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
നടപ്പാക്കിയത്;
(സി)
പ്രസ്തുത
പദ്ധതിക്ക് കേന്ദ്ര
ഗവണ്മെന്റില് നിന്നും
ലഭിച്ച ധനസഹായത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി ഓരോ
ബഡ്ജറ്റിലും എത്ര തുക
നീക്കി വച്ചു; എത്ര രൂപ
ചിലവഴിച്ചു?
നഗരസഭകളില്‍
സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ
ആവശ്യകത
2941.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
ഓഫീസുകളിലെ
കമ്പ്യൂട്ടറുകളില്‍ പണം
കൊടുത്ത് ഉപയോഗിക്കുന്ന
വിന്‍ഡോസ് സോഫ്റ്റ്
വെയര്‍ ആണ് ഇപ്പോഴും
ഉപയോഗിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മറ്റു
വകുപ്പുകളില്‍
സൗജന്യമായി ലഭിക്കുന്ന
ഉബണ്ടു പോലുളള
സ്വതന്ത്ര സോഫ്റ്റ്
വെയറിലേക്ക്
മാറുന്നതിനായി
നഗരസഭകള്‍ക്കും
ഇന്‍ഫര്‍മേഷന്‍ കേരള
മിഷനും നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
നഗരങ്ങളില്‍
ഷോപ്പിംഗ് കോംപ്ലക്സുകള്‍
2942.
ശ്രീ.വി.ഡി.സതീശന്
,,
ടി.എന്‍. പ്രതാപന്
,,
സി.പി.മുഹമ്മദ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
ഷോപ്പിംഗ്
കോംപ്ലക്സുകള്‍
ആരംഭിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നഗരങ്ങളില്‍
ബസ്സ്സ്റ്റാന്റുകള്‍
2943.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
ബസ്സ്സ്റ്റാന്റുകള്‍
ആരംഭിക്കാന്‍ കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ശ്മശാനങ്ങള്‍
2944.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും ആധുനിക
സംവിധാനങ്ങളോടു കൂടിയ
ശ്മശാനങ്ങള്‍
സ്ഥാപിക്കപ്പെടുമെന്ന
2013-14 ബഡ്ജറ്റിലെ
പ്രഖ്യാപനം
നടപ്പാക്കപ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് ഈ പദ്ധതി
പ്രകാരം ആധുനിക
രീതിയിലുള്ള
ശ്മശാനങ്ങള്‍
സ്ഥാപിക്കപ്പെട്ടത്
എന്നറിയിക്കാമോ;
(സി)
ഈ
പദ്ധതി
നടപ്പാക്കുന്നതിന് ഓരോ
വര്‍ഷവും ബഡ്ജറ്റില്‍
എന്ത് തുക
നീക്കിവച്ചിരുന്നു;
അതില്‍ എന്ത് തുക വീതം
ചെലവഴിച്ചിട്ടുണ്ടെന്നറിയിക്കാമോ?
പ്ലാസ്റ്റിക്
ശേഖരണ നിര്‍മ്മാര്‍ജ്ജനം
2945.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍ പ്ലാസ്റ്റിക്
ശേഖരണ നിര്‍മ്മാര്‍ജ്ജന
നടപടികള്‍ വിജയകരമായി
നടപ്പാക്കിയ
സാഹചര്യത്തില്‍
കുപ്പികളും,
ഇ-വേസ്റ്റും
ശേഖരിക്കാന്‍ ഫെബ്രുവരി
10, 11 തീയതികളില്‍
മാത്രം നടത്തുമെന്നു
പ്രഖ്യാപിച്ചിട്ടുള്ള
ക്യാമ്പുകള്‍ സ്ഥിരം
സംവിധാനമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിന്റെ
ഭാഗമായി
ചവറുകൂനകള്ക്ക്
തീയിടുന്നതില്‍ പെട്ട്
പ്ലാസ്റ്റിക്
കത്തിപ്പരക്കുന്ന
പുകപടലം
നഗരവാസികള്‍ക്ക്
കഠിനമായ
ആരോഗ്യപ്രശ്നങ്ങള്‍
ഉണ്ടാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
ആവശ്യമായ നടപടി
സ്വീകരിക്കാന്‍
നഗരസഭയ്ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
ഹോസ്റ്റലുകളുടെ
മാനദണ്ഡങ്ങള്‍
2946.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ശശി
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോസ്റ്റലുകള്‍
നടത്തുന്നതിന്
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
(ബി)
സര്‍ക്കാര്‍
മേഖലയിലും
,സ്വകാര്യമേഖലയിലും
പ്രസ്തുത മാനദണ്ഡങ്ങള്‍
പാലിക്കപ്പെടുന്നുണ്ടോയെന്ന്
പരിശോധിക്കാന്‍
എന്തെങ്കിലും
സംവിധാനങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇത്തരം
സ്ഥാപനങ്ങള്‍ അമിതമായ
നിരക്കില്‍ ഫീസ്
ഈടാക്കിക്കൊണ്ടിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
മേഖലയിലേയും സ്വകാര്യ
മേഖലയിലേയും
ഹോസ്റ്റലുകളില്‍
അടിസ്ഥാന
സൗകര്യങ്ങള്‍പോലും
ഏര്പ്പെടുത്തിയിട്ടില്ലെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അധിക ഫീസ്
ഈടാക്കുന്നതും,
ആവശ്യമായ സൗകര്യങ്ങള്‍
ഏര്പ്പെടുത്തിയിട്ടില്ലാത്തതുമായ
ഹോസ്റ്റലുകള്‍ക്കെതിരെ
എന്തു നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
മുനിസിപ്പാലിറ്റികളെ
ഗ്രേഡ് തിരിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
2947.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുനിസിപ്പാലിറ്റികളെ
ഗ്രേഡ് തിരിച്ച്
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
മാനദണ്ഡങ്ങള്‍ പ്രകാരം
മുനിസിപ്പാലിറ്റികളുടെ
ഗ്രേഡ് തിരിച്ചുള്ള
പട്ടിക ലഭ്യമാക്കുമോ;
(സി)
2011
-ലെ കേന്ദ്ര സെന്‍സസ്
പ്രകാരം കേരളത്തിലെ ഓരോ
മുനിസിപ്പാലിറ്റിയിലെയും
ജനസംഖ്യ
വ്യക്തമാക്കുന്ന പട്ടിക
ലഭ്യമാക്കുമോ?
ബഹുനില
പാര്‍ക്കിംങ് കോംപ്ളക്സുകൾ
2948.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരത്തിൽ
ബഹുനില പാര്‍ക്കിംങ്
കോംപ്ളക്സുകൾ
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എവിടെയെല്ലാമെന്നു
വ്യക്തമാക്കുമോ?
നഗരങ്ങളുടെ
മാസ്റ്റര്‍ പ്ലാനുകളും
വിശദമായ നഗര പ്ലാനുകളും
2949.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ നഗരങ്ങളുടെ
മാസ്റ്റര്‍ പ്ലാനുകളും
വിശദമായ നഗര പ്ലാനുകളും
തയ്യാറാക്കുക എന്ന
ലക്ഷ്യം മുന്‍നിര്‍ത്തി
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
ലക്ഷ്യം മുന്‍നിര്‍ത്തി
ആദ്യഘട്ടമായി
തെരഞ്ഞെടുത്ത
നഗരങ്ങളുടെ മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കുന്ന
നടപടി വിജയകരമായി
പൂര്‍ത്തീകരിച്ചുവോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
അവശേഷിക്കുന്ന
നഗരങ്ങളുടെ മാസ്റ്റര്‍
പ്ലാനുകളും
മുന്‍ഗണനാക്രമത്തില്‍
നിശ്ചയിച്ചിട്ടുള്ള
നഗരങ്ങളുടെ വിശദമായ നഗര
പ്ലാനുകളും
തയ്യാറാക്കുന്ന നടപടി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ?
തസ്തികകളുടെ
ഏകീകരണം
2950.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൗണ്‍
പ്ലാനിംഗ് ഓഫീസിലെ
ചെയിന്മാന്, ഓഫീസ്
അറ്റന്റന്റ് തസ്തികകള്‍
ഏകീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
ഇതു
സംബന്ധിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;എങ്കിൽ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഏതെങ്കിലും
ജില്ലകളിൽ ഇത്തരം
ഏകീകരണം
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ടൗണ്‍
പ്ലാനിംഗ് വകുപ്പിൽ
നിലവിലുള്ള
ചെയിന്മാന്, ഓഫീസ്
അറ്റന്റന്റ് തസ്തികകള്‍
എത്രയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ?
വികസന
പദ്ധതികള്‍
2951.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവിൽ
ന്യൂനപക്ഷക്ഷേമ വകുപ്പ്
മുഖേന കൽപ്പറ്റ
നിയോജകമണ്ഡലത്തിൽ
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ചു
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
പദ്ധതികളിൽ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ആയതിനു
വകയിരുത്തിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് ഡയറക്ടറുടെ
നിയമനം
2952.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പ്
ഡയറക്ടറുടെ നിയമനം
നടത്തിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച ഉത്തരവ്
സഭയുടെ മേശപ്പുറത്ത്
വയ്ക്കുമോ;
(ബി)
നിയമനത്തിനായുള്ള
തെരഞ്ഞെടുപ്പ്
പ്രക്രിയയുടെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നു;
(സി)
സ്വകാര്യ
എയ്ഡഡ് കോളേജില്‍ ജോലി
ചെയ്യുന്ന ആളെ വകുപ്പ്
ഡയറക്ടര്‍ ആക്കിയത് ഏത്
ചട്ടത്തിന്റെ
അടിസ്ഥാനത്തിലാണ് എന്ന്
അറിയിക്കാമോ;
(ഡി)
ഇത്തരം
നിയമനങ്ങളെ സംബന്ധിച്ച്
സുപ്രീം കോടതി
പുറപ്പെടുവിച്ച
വിധിക്കെതിരാണ് ഈ
നിയമനം എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഡയറക്ടറുടെ
നിയമനത്തെ സംബന്ധിച്ച്
ഗവര്‍ണ്ണര്‍
റിപ്പോര്‍ട്ട്
ആരാഞ്ഞിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് എന്ത്
നിലപാട്
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ
പ്രവർത്തനങ്ങൾ
2953.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
പ്രമോട്ടര്‍മാരെ
നിയമിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച് വരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ന്യൂനപക്ഷക്ഷേമ
വകുപ്പിന് കീഴില്‍
നിലവില്‍ നല്കുന്ന
ആനുകൂല്യങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വരുന്ന വിവിധ
ക്ഷേമ പദ്ധതികള്‍
കാലോചിതമായി
പരിഷ്ക്കരിച്ച്
നടപ്പാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(ഡി)
എന്തെല്ലാം
പുതിയ പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കാന്‍
പോകുന്നതെന്ന്
വ്യക്തമാക്കുമോ?
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്കുള്ള
പദ്ധതികള്‍
2954.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വേണ്ടി നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിക്ക് വേണ്ടി
ബഡ്ജറ്റില്‍ അനുവദിച്ച
തുക എത്രയെന്നും
വിനിയോഗിച്ച തുക
എത്രയാണെന്നും പറയാമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പ് ഡറയക്ടറുടെ നിയമനം
2955.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പ് ഡറയക്ടറുടെ
നിയമനം
നടത്തിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച നിയമന
ഉത്തരവ് സഭയുടെ
മേശപ്പുറത്ത്
വയ്ക്കുമോ;
(ബി)
പ്രസ്തുത
നിയമനത്തിന്റെ മാനദണ്ഡം
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
വകുപ്പദ്ധ്യക്ഷന്മാരുടെ
നിയമനരീതിക്ക്
അനുസൃതമായിട്ടാണോ
ന്യൂനപക്ഷക്ഷേമ
ഡയറക്ടറുടെ നിയമനം
നടത്തിയതെന്നറിയിക്കാമോ;
(ഡി)
ഇപ്പോള്‍
നടത്തിയിരിക്കുന്ന
നിയമനത്തിനു പിന്നില്‍
അഴിമതിയും
സ്വജനപക്ഷപാതവും
നിയമവിരുദ്ധ
നടപടികളുമുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ?