സ്റ്റാറ്റിറ്റിക്കല്‍
അസിസ്റ്റന്റ് നിയമനം
3018.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
എക്കണോമിക്സ് ആന്‍ഡ്
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍ നിന്നും
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് നിയമനം
നടത്തണമെന്ന്ഡോ.എം.എ
ഉമ്മന്‍ കമ്മിറ്റി
ശിപാര്‍ശ ചെയ്തിരുന്നോ;
വിശദാംശം നല്‍കുമോ ;
ഇതിന്മേല്
എന്തെങ്കിലും
അപേക്ഷകള്‍
ലഭിച്ചിരുന്നോ ;
(ബി)
ഡോ.എം.എ
ഉമ്മന്‍ കമ്മിറ്റി
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
എക്കണോമിക്സ് ആന്റ്
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പുമായി ചേര്‍ന്ന്
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
ഐ.എസ്.ഒ.
സര്‍ട്ടിഫിക്കറ്റ്
നേടിയിട്ടുള്ള പഞ്ചായത്തുകള്‍
3019.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എത്ര
പഞ്ചായത്തുകള്‍
ഐ.എസ്.ഒ.
സര്‍ട്ടിഫിക്കറ്റ്
നേടിയിട്ടുണ്ട്; ഇത്
ആകെയുള്ള
പഞ്ചായത്തുകളുടെ എത്ര
ശതമാനം വരും;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
എല്ലാ
പഞ്ചായത്തുകള്‍ക്കും
ഐ.എസ്.ഒ.
സര്‍ട്ടിഫിക്കറ്റ്
നേടാന്‍ ഉതകുന്ന
തരത്തില്‍ എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടത്;
(സി)
അത്
ഫലപ്രാപ്തിയില്‍
എത്തിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ
എന്നറിയിക്കാമോ?
എല്‍.എ.സി.എ.ഡി.എസ്
3020.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.എ.സി.എ.ഡി.എസ്-ല്‍
ഉള്‍പ്പെടുത്തി
ആറ്റിങ്ങല്‍ നിയമസഭാ
മണ്ഡലത്തില്‍
അനുവദിച്ചതും
എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിംഗ്
വിഭാഗത്തിന്റെ
മേല്‍നോട്ടത്തില്‍
നടപ്പിലാക്കുന്നതുമായ
പ്രവൃത്തികള്‍
ടെന്‍ഡര്‍
നടപടികള്‍ക്ക് ശേഷം
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരാറുകാര്‍
ഏറ്റെടുത്ത പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ട്
3021.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട്
വിനിയോഗിച്ചുള്ള
ജോലികളില്‍ 2015-2016
കാലയളവില്‍
സെക്രട്ടറിയേറ്റിലെ
തദ്ദേശ സ്വയംഭരണ
വകുപ്പ്
ഡി.സി-സെക്ഷനുകളില്‍
എത്തിയിട്ടുള്ള
ഫയലുകളുടെ വിവരങ്ങള്‍,
തപാലില്‍ നിന്നും ഫയല്‍
സെക്ഷനിലെത്തിയ തീയതി,
ഫയല്‍ സമര്‍പ്പിച്ച
തീയതി, ധനകാര്യ
വകുപ്പിലേയ്ക്ക അയച്ച
തീയതി, ഭരണാനുമതി
നല്കിയ തീയതി,
തുടങ്ങിയ വിവരങ്ങള്‍
വ്യക്തമാക്കി നല്‍കാമോ;
(ബി)
പല
ഫയലുകളും മുന്‍ഗണനാ
ക്രമം തെറ്റിച്ചും
പക്ഷപാതപരമായും
താമസിപ്പിച്ചും
പ്രസ്തുത സെക്ഷനില്‍
നിന്നും
അയ്ക്കുന്നുവെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
മുന്‍
പഞ്ചായത്ത്
മെമ്പര്‍മാര്‍ക്കുള്ള
പെന്ഷന്
3022.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
പഞ്ചായത്ത്
മെമ്പര്‍മാര്‍ക്ക്
പെന്ഷന് നല്‍കാനുള്ള
നിര്‍ദ്ദേശത്തില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങളെ
കാര്യക്ഷമമാക്കുന്നതിന്
പദ്ധതി
3023.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങളെ
ശാക്തീകരിക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
നാളിതുവരെയായി
സ്വീകരിച്ചിട്ടുള്ള
കര്‍മ്മപദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങളെ
പൂര്‍ണതോതില്‍
ശക്തിപ്പെടുത്തുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം പുതിയ
പദ്ധതികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
വിതരണം
ചെയ്ത ഭൂമിക്ക് പട്ടയം
3024.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂരഹിതര്‍ക്കായി
ഗ്രാമപഞ്ചായത്തുകള്‍
മുഖേന വിതരണം ചെയ്ത
ഭൂമിക്ക് പട്ടയം
ലഭിക്കാതെ
ഗുണഭോക്താക്കള്‍
പ്രയാസം
അനുഭവിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
വിതരണം
ചെയ്ത ഭൂമിയുടെ ഉടമയായി
നിശ്ചയിച്ചിരിക്കുന്നത്
ആരെയെന്ന് പറയാമോ
;ഇവരിൽ നിന്ന് ഭൂനികുതി
റവന്യൂ അധികാരികള്‍
വാങ്ങുന്നുണ്ടോ ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ ;
(സി)
ഗ്രാമപഞ്ചായത്തും
റവന്യൂ വകുപ്പും
ഭൂനികുതി കാര്യത്തിലും
പട്ടയക്കാര്യത്തിലും
സ്വീകരിക്കുന്ന നിലപാട്
കാരണം
ഗുണഭോക്താക്കള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്പരിഹരിക്കുവാന്
നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
പട്ടയം
അനുവദിക്കുന്നതിന്
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ ;
ഇവര്‍ക്ക് പട്ടയം
അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
വൈക്കം
നിയോജക മണ്ഡലത്തിലെ
പഞ്ചായത്തുകളിലെ
പദ്ധതിച്ചെലവ്
3025.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
നിയോജക മണ്ഡലത്തിലെ
പഞ്ചായത്തുകളില്‍
2015-16 സാമ്പത്തിക
വര്‍ഷത്തെ പദ്ധതികളില്‍
എത്ര ശതമാനം തുക ഇതുവരെ
ചെലവഴിച്ചു എന്നും
പ്രസ്തുത നിയോജക
മണ്ഡലത്തിലെ ഓരോ
പഞ്ചായത്തിലെയും
പദ്ധതിച്ചെലവ്
സംബന്ധിച്ച ശതമാന
കണക്കും വിശദമാക്കുമോ;
(ബി)
വൈക്കം
നിയോജക മണ്ഡലത്തിലെ
പഞ്ചായത്തുകളില്‍
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി
മാറ്റിവച്ച
വിഹിതത്തില്‍ എത്ര
ശതമാനം തുക വീതം ഓരോ
പഞ്ചായത്തിലും ഇതുവരെ
ചെലവഴിച്ചു എന്ന്
വെളിപ്പെടുത്തുമോ?
ആധുനിക
ശ്മശാനങ്ങളുടെ നിര്‍മ്മാണം
3026.
ശ്രീ.വി.റ്റി.ബല്‍റാം
,,
വര്‍ക്കല കഹാര്‍
,,
ആര് . സെല്‍വരാജ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
പഞ്ചായത്തിലും
ആധുനികരീതിയിലുള്ള
ശ്മശാനങ്ങളുടെ
നിര്‍മ്മാണത്തിന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ജില്ലാ
പഞ്ചായത്തുകളിലെ
സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്മാന്മാര്ക്ക് വാഹനം
3027.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
പഞ്ചായത്തുകളിലെ
സ്റ്റാന്‍ഡിംഗ്
കമ്മിറ്റി
ചെയര്മാന്മാര്ക്ക്
വാഹനം അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ജില്ലാ പഞ്ചായത്തുകളിലെ
സ്റ്റാന്‍ഡിംഗ്
കമ്മറ്റി
ചെയര്മാന്മാര്ക്ക്
വാഹനം
അനുവദിച്ചിട്ടുണ്ട്
എന്നതു സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(ബി)
ഇല്ലെങ്കില്‍
ജില്ലാ പഞ്ചായത്തുകളിലെ
സ്റ്റാന്റിംഗ്
കമ്മിറ്റി
ചെയര്മാന്മാര്ക്ക്
വാഹനം അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ?
ഞീഴൂര്‍
എെ.എച്ച്.ആര്.ഡി
എഞ്ചിനീയറിംഗ് കോളേജിന്
പഞ്ചായത്ത് വക സ്ഥലം
വിട്ടുനല്‍കല്‍
3028.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഞീഴൂര്‍
എെ.എച്ച്.ആര്.ഡി
എഞ്ചിനീയറിംഗ്
കോളേജിന് ഞീഴൂര്‍
പഞ്ചായത്ത് വക സ്ഥലം
വിട്ടു നല്കുന്നതു
സംബന്ധിച്ച് ഇപ്പോള്‍
തദ്ദേശ സ്വയംഭരണ
വകുപ്പില്‍ നിലവിലുള്ള
242414/ആര്. സി.4/2015
എല്‍. എസ്. ജി. ഡി.
നമ്പര്‍ ഫയലില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
മെെക്രോ
സംരംഭങ്ങള്‍
3029.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തൊട്ടാകെ
കുടുംബശ്രീ മിഷന്
കീഴില്‍ എത്ര മെെക്രോ
സംരംഭങ്ങളാണുള്ളത്; അവ
വ്യക്തിഗത സംരംഭം,
ഗ്രൂപ്പ് സംരംഭം
എന്നിങ്ങനെ തരംതിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
പ്രസ്തുത
സംരംഭങ്ങള്‍ക്കായി
ബഡ്ജറ്റില്‍ എന്തു തുക
വകയിരുത്തിയിരുന്നു;
ഇനം തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(സി)
മേല്പറഞ്ഞ
സൂക്ഷ്മസംരംഭങ്ങള്‍ക്കായി
ഗവണ്മെന്റ് എന്തെല്ലാം
സാമ്പത്തികേതര
സഹായങ്ങളാണു
നല്‍കിവരുന്നത്;
(ഡി)
കുടുംബശ്രീമിഷന്
എന്തെല്ലാം സഹായങ്ങളാണ്
പ്രസ്തുത
യൂണിറ്റുകള്‍ക്ക്
നല്‍കിവരുന്നത്;വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
ചേര്‍ത്തല
മണ്ഡലം ആസ്തി വികസന ഫണ്ട്
വിനിയോഗിച്ചുള്ള റോഡു
പുനരുദ്ധാരണം
3030.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ വകുപ്പു വഴി
നടപ്പിലാക്കുന്നതും
മണ്ഡലം ആസ്തി വികസന
ഫണ്ട് വിനിയോഗിച്ച്
നഗരസഭാ പ്രദേശങ്ങളിലെ
റോഡുകള്‍
പുനരുദ്ധരിക്കുന്നതിനായി
നല്‍കിയിട്ടുള്ളതുമായ
നിര്‍ദ്ദേശങ്ങളില്‍
ഭരണാനുമതി
ലഭിക്കുന്നതിന് കാല
താമസം നേരിടുന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ, ഇത്
എന്തുകൊണ്ടാണെന്ന്
പറയാമോ;
(ബി)
2015-2016
കാലയളവിലെ മണ്ഡലം ആസ്തി
വികസന ഫണ്ട്
വിനിയോഗിച്ചുള്ള റോഡ്
വര്‍ക്കുകളില്‍
ചേര്‍ത്തല നഗരസഭാ
പ്രദേശത്തെ എത്ര
റോഡുകളുടെ ഭരണാനുമതി
ഉത്തരവുകള്‍ക്കുള്ള
ഫയലുകളാണ്
സെക്രട്ടറിയേറ്റിലെ
തദ്ദേശ സ്വയംഭരണ
വകുപ്പ്
ഡി.സി-സെക്ഷനില്‍
എത്തിയിട്ടുള്ളത് എന്ന്
പറയാമോ, ഈ ഫയലുകള്‍
സെക്ഷനില്‍ എത്തിയത്
എന്നാണെന്നും ധനകാര്യ
വകുപ്പിലേയ്ക്ക്
അയച്ചത് എന്നാണെന്നും
തിരികെ തദ്ദേശ സ്വയംഭരണ
വകുപ്പ്
ഡി.സി-സെക്ഷനില്‍
എത്തിയിട്ടുള്ളത്
എന്നാണെന്നും ഭരണാനുമതി
ഉത്തരവ് ഇറക്കിയത്
എന്നാണെന്നും
വ്യക്തമാക്കുമോ,
ഭരണാനുമതി ഉത്തരവ്
ഇനിയും നല്‍കാത്തവയുടെ
കാര്യത്തില്‍
എന്തുകൊണ്ടാണ് കാലതാമസം
വരുന്നതെന്ന്
വ്യക്തമാക്കുമോ?
പഞ്ചായത്ത്
പദ്ധതി വിഹിത ചെലവ്
3031.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പിന് 2015-2016
ല്‍ പദ്ധതി വിഹിതമായി
എത്ര രൂപയാണ് നീക്കി
വച്ചിരുന്നത്;
(ബി)
ഇതില്‍
എത്ര തുകയാണ് 2016
ജനുവരി 31 വരെ
ചെലവിട്ടതെന്നും
ചെലവിന്റെ ശതമാനം
എത്രയാണെന്നും
വ്യക്തമാക്കാമോ?
കുടിവെള്ളം
വിതരണം ചെയ്യുന്നതിന്
അനുവദിച്ചിരുന്ന വൈദ്യുതി
നിരക്കും ഭവന പദ്ധതിയും
3032.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളിലെ
ഗുണഭോക്തൃ
സമിതികള്‍ക്ക്
കുടിവെള്ളം വിതരണം
ചെയ്യുന്നതിനായി
അനുവദിച്ചിരുന്ന
വൈദ്യുതി നിരക്ക്
എത്രയായിരുന്നു;
ഇപ്പോള്‍ അത് എത്രയായി
വര്‍ദ്ധിപ്പിച്ചു എന്ന്
വ്യക്തമാക്കാമോ;
വൈദ്യുതി നിരക്ക്
ഉയര്‍ത്തിയത് കുടിവെള്ള
വിതരണ പദ്ധതിയുടെ
നിലനില്പിനുതന്നെ
ദോഷകരമാകുന്ന
സാഹചര്യത്തില്‍ തുക
കുറയ്ക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്ന് പറയാമോ;
(ബി)
പഞ്ചായത്ത്
ഫണ്ടില്‍ നേരത്തെ എത്ര
ശതമാനം തുകയായിരുന്നു
ഉദ്പ്പാദന മേഖലയ്ക്കും
സേവന മേഖലയ്ക്കും
വകയിരുത്തിയിരുന്നത്; ഈ
മേഖലകള്‍ക്ക് ഫണ്ട്
വകയിരുത്തുന്നതിന്
നിലവിൽ തടസ്സമുണ്ടോ ;
വിശദമാക്കുമോ;
(സി)
ഭവന
പദ്ധതിയില്‍
വാര്‍ഡൊന്നിന് ഒരു വീട്
വീതം എന്ന തത്വം
ഇപ്പോള്‍
പാലിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഈ നിയമം
മാറ്റാനുണ്ടായ സാഹചര്യം
വ്യക്തമാക്കാമോ;
വീടില്ലാത്തവർക്ക് ഈ
മാറ്റംമൂലമുണ്ടാകുന്ന
ബുദ്ധിമുട്ട്
ഒഴിവാക്കുവാൻ നടപടി
സ്വീകരിക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ ചേമഞ്ചേരി
പഞ്ചായത്തിലെ അസിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തിക
3033.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ ചേമഞ്ചേരി
പഞ്ചായത്തില്‍ നിലവില്‍
അസിസ്റ്റന്റ്
എഞ്ചിനീയർ തസ്തികയില്‍
ജീവനക്കാരില്ലാത്ത
സ്ഥിതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
കാരണം പല
പദ്ധതികളുടേയും
നടപടികള്‍ നീങ്ങാത്ത
സ്ഥിതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അടിയന്തരമായി
പഞ്ചായത്തില്‍
അസിസ്റ്റന്റ്
എഞ്ചിനീയറെ
നിയമിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
അംഗന്‍വാടി
വര്‍ക്കര്‍മാര്‍ക്കും
ഹെല്‍പ്പര്‍മാര്‍ക്കും
ഓണറേറിയം
3034.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
വര്‍ദ്ധിപ്പിച്ച
ഓണറേറിയം എന്നു മുതലാണ്
വിതരണം ചെയ്യുന്നത് ;
(ബി)
അംഗന്‍വാടി
വര്‍ക്കര്‍മാരുടെ
ചുമതലകള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(സി)
ഓണറേറിയം
വര്‍ദ്ധനവിനോടൊപ്പം
അംഗന്‍വാടി
വര്‍ക്കര്‍മാര്‍ക്ക്
അധിക ചുമതലകള്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
തൊഴിലുറപ്പ്
പദ്ധതി
3035.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
പി.കെ.ഗുരുദാസന്
,,
സി.കെ സദാശിവന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയിലെ വേതന
വിതരണത്തില്‍
എന്തെങ്കിലും
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
വിശദമാക്കാമോ;
(ബി)
പുതിയ
രീതിയിലുള്ള വേതന
വിതരണപ്രകാരം പ്രസ്തുത
മേഖലയില്‍ ഉടലെടുത്ത
പ്രശ്നങ്ങള്‍
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
(സി)
എന്തെല്ലാം
പ്രശ്നങ്ങളാണ് ഇതുമായി
ബന്ധപ്പെട്ട്
ശ്രദ്ധയില്‍പ്പെട്ടതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്
പരിഹരിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
ശുചിത്വ സംസ്ഥാനം
3036.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'സമ്പൂര്‍ണ്ണ
ശുചിത്വ സംസ്ഥാനം' എന്ന
ലക്ഷ്യം
കൈവരിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗ്രാമപഞ്ചായത്തുകളില്‍
ഖരമാലിന്യ സംസ്കരണം
നടത്തുന്നതിനായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏർപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അതിനായി
എത്ര തുക അനുവദിച്ചു;
വിശദാംശം ലഭ്യമാക്കാമോ?
കരാറുകാരുടെ
കുടിശ്ശിക
3037.
ശ്രീ.കെ.വി.വിജയദാസ്
,,
കെ.കെ.നാരായണന്
,,
ബി.സത്യന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
കരാറുകാര്‍ക്ക്
നല്‍കേണ്ട തുകയില്‍
കുടിശ്ശികയുണ്ടോ ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
തദ്ദേശസ്വയം
ഭരണ സ്ഥാപനങ്ങളില്‍
ബില്ലിംഗ് സിസ്റ്റം
നിലവില്‍ വന്നതിനു ശേഷം
ചെറിയ ബില്ലുകള്‍ പോലും
ട്രഷറികളില്‍ നിന്നും
മാറാന്‍
കഴിയാതായിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കുടിശ്ശിക
തീര്‍ക്കണമെന്നാവശ്യപ്പെട്ട്
കരാറുകാര്‍ നടത്തുന്ന
പ്രക്ഷോഭം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കരാറുകാരുടെ
പ്രക്ഷോഭങ്ങള്‍
തദ്ദേശസ്വയം ഭരണ
സ്ഥാപനങ്ങളിലെ മരാമത്ത്
പണിയെ എത്രത്തോളം
ബാധിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദീകരിക്കാമോ?
പഞ്ചായത്ത്
ഓഫീസുകളുടെ നിര്‍മ്മാണത്തിന്
ധനസഹായം
3038.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്
ഓഫീസുകളുടെ അടിസ്ഥാന
സൗകര്യക്കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വന്തമായി
കെട്ടിടമില്ലാത്ത എത്ര
പഞ്ചായത്ത് ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(സി)
പഞ്ചായത്ത്
ഓഫീസുകളുടെ
നിര്‍മ്മാണത്തിന്
ധനസഹായം അനുവദിക്കുമോ;
(ഡി)
എല്ലാ
പഞ്ചായത്തിലും മിനി
സിവില്‍ സ്റ്റേഷന്
പണിത് മറ്റ്
വകുപ്പുകള്‍ക്ക് ഓഫീസ്
സൗകര്യം ഒരുക്കാന്‍
നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരന്‍െറ തിരോധാനം
3039.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
അവനവന്‍ചേരി കൊച്ചു
മഠത്തില്‍
ജി.ആനന്ദവല്ലിയുടെ
മകനും മീനച്ചല്‍
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിയുമായിരുന്ന
ജി.രത്തന്റെ 06.06.1996
ലെ തിരോധാനവുമായി
ബന്ധപ്പെട്ട് വകുപ്പുതല
അന്വേഷണം
നടത്തിയിട്ടുണ്ടോ;എങ്കില്‍
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സംഭവവുമായി
ബന്ധപ്പെട്ട്
പഞ്ചായത്തു വകുപ്പിനു
പോലീസ്
ഡിപ്പാര്‍ട്ട്മെന്റ്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
സര്‍വ്വീസിലിരിക്കെ
കാണാതായ രത്തനെ
സര്‍വ്വീസില്‍ നിന്നും
പിരിച്ചുവിട്ടിട്ടുണ്ടോ;
എങ്കില്‍
എന്തടിസ്ഥാനത്തിലാണ്
നടപടിയെന്നും ഏത്
മാനദണ്ഡത്തിന്റെയും
ഉത്തരവുകളുടെയും
അടിസ്ഥാനത്തിലാണ്
പിരിച്ചു വിട്ടതെന്നും
വിശദമാക്കാമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
രത്തന്റെ
കുടുംബത്തിന്
ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍
വകുപ്പില്‍ നിന്നും
നല്‍കിയിട്ടുണ്ടോ;ഏതെല്ലാം
തരത്തിലുള്ള
ആനുകൂല്യങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഇ)
ആനുകൂല്യത്തിന്
അര്‍ഹതയില്ലെന്ന്
പിരിച്ചുവിട്ട
ഉത്തരവില്‍
പറഞ്ഞിട്ടുണ്ടോ;എങ്കില്‍
അതിന്റെ കാരണം
വിശദമാക്കാമോ;
(എഫ്)
ഇതുമായി
ബന്ധപ്പെട്ട് രത്തന്റെ
മാതാവ് 14.01.2016 ല്‍
പഞ്ചായത്ത് വകുപ്പ്
ഡയറക്ടര്‍ക്ക് നല്കിയ
അപേക്ഷയിന്മേല് എന്തു
നടപടി
സ്വീകരിച്ചുവെന്ന്
ഫയല്‍ നമ്പര്‍ സഹിതം
വ്യക്തമാക്കാമോ?
പദ്ധതിപ്പണം
കൈമാറുന്നതിനുള്ള മാനദണ്ഡം
3040.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധനകാര്യ
കമ്മീഷന് പദ്ധതിപ്പണം
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കൈമാറുന്നതിന്
മുന്നോട്ട് വച്ച
മാനദണ്ഡം
എന്തായിരുന്നു;
(ബി)
ഇതിന്
അനുസൃതമായിട്ടാണോ ഫണ്ട്
കൈമാറ്റം
നടത്തിയിട്ടുള്ളത്
എന്നറിയിക്കാമോ?
പ്രസന്നന്സ്
ഇക്കോ ബയോ സിസ്റ്റം
3041.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രസന്നന്സ്
ഇക്കോ ബയോ സിസ്റ്റം
നടപ്പിലാക്കുന്നതിന്
03/10/2013-ല്‍ കൂടിയ
വകുപ്പ് തല സെക്രട്ടറി
തല മീറ്റിംഗ് പ്രകാരം
ശുചിത്വമിഷനില്‍
ഹാജരാക്കിയിട്ടുള്ള
സ്ഥാപനങ്ങളുടെ പൂര്‍ണ്ണ
വിവരവും, ഓരോ പ്ലാന്റും
ഏതു വര്‍ഷം മുതല്‍
പ്രവര്‍ത്തിച്ചു
വരുന്നു എന്ന വിവരവും
വിശദമാക്കാമോ;
(ബി)
കൊച്ചിന്
സാങ്കേതിക
യൂണിവേഴ്സിറ്റിയില്‍
പ്രസ്തുത ബയോ സിസ്റ്റം
വിജയകരമായി
പ്രവര്‍ത്തിച്ചു വരുന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കില്‍
ആയത്
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
പഞ്ചായത്തുകള്‍
കക്ഷികളായ കേസ്സുകള്‍
3042.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകള്‍
കക്ഷികളായ ധാരാളം
കേസ്സുകള്‍ കോടതികളില്‍
പരിഗണനയിലിരിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ഒരു സിറ്റിംഗിന്
വക്കീല്‍ ഫീസായി
മുന്‍സിഫ് കോടതിയില്‍
1500 രൂപയും
ഹൈക്കോടതിയില്‍ 3000
രൂപയും മാത്രം
നല്കുന്നതിനാലാണ്
ഇപ്രകാരം കേസുകള്‍
കെട്ടിക്കിടക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പഞ്ചായത്ത്
ഡയറക്ടറുടെ പ്രത്യേക
അനുമതിയോടുകൂടി തുക
കൂട്ടി നല്കി
കേസ്സുകള്‍ നടത്തുന്നത്
മൂലമുളള
ബുദ്ധിമുട്ടുകളും
കാലതാമസവും പരിഗണിച്ച്
സിറ്റിംഗ് ഫീസിന്റെ
പരിധി ഉയര്‍ത്താന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ മുന്‍
അംഗങ്ങള്‍ക്ക് പെന്ഷന്
T 3043.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ മുന്‍
അംഗങ്ങള്‍ക്ക്
പെന്ഷന് നല്കാന്
ആലോചിയ്ക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പഞ്ചായത്തുകളിലെ
പാര്‍ട്ട്ടൈം
സ്വീപ്പര്‍മാര്‍ക്ക്
സ്ഥലംമാറ്റം
3044.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരസഭകളുമായി
കൂട്ടിച്ചേര്‍ക്കപ്പെട്ട
പഞ്ചായത്തുകളില്‍ ജോലി
ചെയ്തു വന്ന
പാര്‍ട്ട്ടൈം
സ്വീപ്പര്‍മാര്‍ക്ക്
മറ്റ്
പഞ്ചായത്തുകളിലേയ്ക്ക്
സ്ഥലംമാറ്റം
നല്‍കുന്നതിന്
പഞ്ചായത്ത്
ഡയറക്ടര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഗ്രാമപഞ്ചായത്ത്
കെട്ടിടത്തിനുവേണ്ടി ഭൂമി
ലഭ്യമാക്കല്‍
3045.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നൊച്ചാട്
ഗ്രാമപഞ്ചായത്ത്
ഓഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനു
വേണ്ടി ഭൂമി
ലഭ്യമാക്കുക്കുന്നതിന്
ഗ്രാമപഞ്ചായത്ത്
സമര്‍പ്പിച്ച
അപേക്ഷയില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പഞ്ചായത്തുകളില്‍
പുതിയ തസ്തിക സൃഷ്ടിക്കല്‍
3046.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി രൂപീകരിച്ച
പഞ്ചായത്തുകളില്‍
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;എത്ര
തസ്തികകളാണ് പുതിയതായി
സൃഷ്ടിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
പ്രസ്തുത
പഞ്ചായത്തുകളില്‍ റീ
ഡിപ്ലോയ്മെന്റ്
നടപടികള്‍
നടത്തിയിട്ടുണ്ടോ;
മുനിസിപ്പാലിറ്റികള്‍
ആയ പഞ്ചായത്തുകളിലെ
ജീവനക്കാരുടെ സേവനം ഏത്
നിലയില്‍ മാറ്റം
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീയ്ക്ക്
അനുവദിച്ച തുക
3047.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-07
മുതല്‍ 2010-11
വരെയുള്ള വര്‍ഷങ്ങളില്‍
കുടുംബശ്രീയ്ക്ക്
അനുവദിച്ചു നല്കിയ
തുകയുടെ ഓരോ
വര്‍ഷത്തേയും
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
2011-12
മുതല്‍ 2015-16
വരെയുള്ള വര്‍ഷങ്ങളില്‍
കുടുംബശ്രീയ്ക്ക് ഓരോ
വ്രഷവും
അനുവദിച്ചുനല്‍കിയ തുക
എത്രയെന്ന്
വ്യക്തമാക്കുമോ?
ഗ്രാമപഞ്ചായത്തുകളിലെ
ജീവനക്കാരെ പഞ്ചായത്തുകളില്‍
നിലനിര്‍ത്തുന്നത്
3048.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകള്‍
നഗരസഭകളാക്കി
ഉയര്‍ത്തിയതിന്റെ
ഭാഗമായും പുതുതായി
രൂപീകരിച്ച
കോര്‍പ്പറേഷനുകളില്‍
കൂട്ടിച്ചേര്‍ത്തതിന്റെ
ഭാഗമായും ഇല്ലാതായ
ഗ്രാമപഞ്ചായത്തുകളിലെ
ജീവനക്കാര്‍ നിലവില്‍
എവിടെയാണ് ജോലി
ചെയ്യുന്നതെന്നു്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ജീവനക്കാരെ
പഞ്ചായത്തുകളിലേക്ക്
മാറ്റി
നിയമിക്കുന്നതിനു
വേണ്ടി നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ക്ഷേമപെന്ഷന്നുകളുടെ
ട്രാന്‍സ്ഫർ ചെയ്യല്‍
3049.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
തദ്ദേശസ്ഥാപനത്തിന്റെ
കീഴില്‍ നിന്നും
മറ്റൊരു
തദ്ദേശസ്ഥാപനത്തിന്റെ
കീഴിലേക്ക് താമസം
മാറുന്നവരുടെ
ക്ഷേമപെന്ഷന് പുതിയ
തദ്ദേശ
സ്ഥാപനത്തിലേക്ക്
ട്രാന്‍സ്ഫർ ചെയ്തു
നൽകുന്നതിനുള്ള സൗകര്യം
നിലവിലുണ്ടോ ; എങ്കിൽ
ഇത് സംബന്ധിച്ച
വിശദാംശം നൽകാമോ ;
(ബി)
ഇപ്രകാരം
ക്ഷേമപെന്‍ഷനുകള്‍
ട്രാന്‍സ്ഫർ ചെയ്തു
നൽകാന് കഴിയാത്തതിനാൽ
ലഭിച്ചുകൊണ്ടിരുന്ന
ക്ഷേമപെന്ഷന്
നഷ്ടപ്പെടുന്ന സാഹചര്യം
ഉള്ളതായി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;
(സി)
പുതിയ
വാസസ്ഥലത്തെ വിലാസത്തിൽ
റേഷന്‍കാര്‍ഡും
തിരിച്ചറിയൽ രേഖകളും
ലഭിക്കും വരെ പുതുതായി
ക്ഷേമപെന്ഷന്
അപേക്ഷിക്കാന്‍
സാധിക്കാത്ത സാഹചര്യം
പരിഗണിച്ച്
ക്ഷേമപെന്ഷന്
ട്രാന്‍സ്ഫർ ചെയ്തു
നൽകുന്നതിനുള്ള സൗകര്യം
ഏർപ്പെടുത്തുമോ ;
ഇല്ലെങ്കിൽ
എന്തുകൊണ്ട് എന്ന്
വിശദീകരിക്കുമോ ?
ഗ്രാമപഞ്ചായത്തോഫീസുകളില്
ടെക്നിക്കല്‍
അസിസ്റ്റന്റുമാരുടെ കരാര്‍
കാലാവധി
3050.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തോഫീസുകളില്
താത്കാലികമായി
നിയമിച്ചിട്ടുള്ള
ടെക്നിക്കല്‍
അസിസ്റ്റന്റുമാരുടെ
കരാര്‍ കാലാവധി എന്നു
വരെയുണ്ട്; പ്രസ്തുത
തസ്തികയിലേയ്കള്ള
നിയമനത്തിന് അടിസ്ഥാന
യോഗ്യത എന്താണ്;
ഇവര്‍ക്ക് ഇപ്പോള്‍
നല്കുന്ന മാസവേതനം എത്ര
രൂപയാണെന്ന്
അറിയിക്കുമോ;
(ബി)
കാലാവധി
കഴിയുമ്പോള്‍ കരാര്‍
പുതുക്കി ഇവരെ
നിലനിര്‍ത്തുമോ;
ഇത്തരത്തില്‍ നില
നിര്‍ത്തിയാല്‍ ഇവരുടെ
സേവന വേതന നിരക്കുകള്‍
വര്‍ദ്ധിപ്പിക്കുമോ;
എങ്കില്‍ എത്ര ശതമാനം
വര്‍ദ്ധനവ് വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
താത്കാലികമായി
നിയമിച്ചിട്ടുള്ള
ടെക്നിക്കല്‍
അസിസ്റ്റന്റുമാരെ
സ്ഥിരപ്പെടുത്തുകയാണെങ്കില്‍
എന്തൊക്കെ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാവും
സ്ഥിരപ്പെടുത്തുക എന്നു
വ്യക്തമാക്കുമോ ?
മുക്കം മുസ്ലിം ഓര്‍ഫനേജിന്
ലഭിച്ച വിദേശ ധനസഹായം
3051.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1964
ലെ ഗ്രാന്റ് ഇന്‍ എയ്ഡ്
ചട്ടങ്ങളില്‍ വ്യവസ്ഥ
ചെയ്തിട്ടുള്ളതെന്നും
എന്നാല്‍ മുക്കം
മുസ്ലിം ഓര്‍ഫനേജ്
വിദേശ ധനസഹായം
ചെലവഴിക്കുന്നതു
സംബന്ധിച്ച് കേരള
സംസ്ഥാന ഓഡിറ്റ്
വകുപ്പിന്റെ പരാമർശം
ഉണ്ടായിട്ടുണോ;
ഗ്രാന്റ് ഇന്‍ എയ്ഡ്
ചട്ടത്തില്‍ ഭേദഗതി
വരുത്തി സ്ഥാപനത്തിന്
ഗ്രാന്റ് നല്കുവാനുള്ള
അര്‍ഹത സംബന്ധിച്ച്
വ്യക്തത വരുത്തണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
കേരള സംസ്ഥാന ഓഡിറ്റ്
വകുപ്പ് സര്‍ക്കാരിന്
ശിപാര്‍ശ
നലകിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
ശിപാര്ശയിന്മേല്
എന്തു നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
രോഗികള്‍ക്ക് സൗജന്യ ഭക്ഷണം
3052.
ശ്രീ.ബെന്നി
ബെഹനാന്
,,
സി.പി.മുഹമ്മദ്
,,
എം.പി.വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആശുപത്രികളില്‍
രോഗികളുടെ
കൂട്ടിരിപ്പുകാര്‍ക്ക്
സൗജന്യമായി ഭക്ഷണം
നല്കാന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇത്
വഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വയോജന
സൗഹൃദ ഗ്രാമപഞ്ചായത്തുകള്‍
3053.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
ജില്ലയിലെ ഒരു
ഗ്രാമപഞ്ചായത്തിനെ
വയോജന സൗഹൃദമാക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കുകയുണ്ടായോ;
(ബി)
ഓരോ
ജില്ലയിലും
പദ്ധതിക്കായി
തെരഞ്ഞെടുത്ത
ഗ്രാമപഞ്ചായത്തുകള്‍
ഏതെല്ലാമാണ്;
(സി)
പദ്ധതിയുമായി
ബന്ധപ്പെട്ട്
ലക്ഷ്യമാക്കുന്ന
സേവനങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
വൃദ്ധ
ജനങ്ങളുടെ പുനരധിവാസം
3054.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ മൂടാടി
പഞ്ചായത്തില്‍ വൃദ്ധ
ജനങ്ങളുടെ
പുനരധിവാസത്തിനായി ഒരു
സാമൂഹ്യ കേന്ദ്രം
ആരംഭിക്കുന്നത്
സംബന്ധിച്ച് നല്കിയ
1478/വി.ഐ.പി./എം.(പി.
ആന്റ് എസ്.ഡബ്ളു.)
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടികള്‍
വിശദമാക്കാമോ;
(ബി)
ജില്ലാ
സാമൂഹ്യനീതി ഓഫീസില്‍ ഈ
വിഷയത്തില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടികള്‍
വിശദമാക്കാമോ;
(സി)
ഈ
ഫയല്‍ ഇപ്പോള്‍ ഏത്
ഓഫീസിലാണ് നടപടി
പൂര്‍ത്തിയാകാതെ
സൂക്ഷിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഫയലില്‍
തീരുമാനമാകാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
വൃക്ക
രോഗികള്‍ക്ക് പെന്ഷന്
3055.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൃക്കരോഗം
ബാധിച്ച് ഡയാലിസിസ്
ചികിത്സ നടത്തി വരുന്ന
രോഗികള്‍ക്ക് പെന്ഷന്
നല്കുന്നുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പെന്ഷന്
ലഭിയ്ക്കുന്നതിനുള്ള
അപേക്ഷ ആര്‍ക്കാണ്
സമർപ്പിക്കേണ്ടത് ;
പ്രസ്തുത അപേക്ഷാ
ഫാറത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പെന്ഷന്
ലഭിക്കുന്നതിന് വരുമാന
പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഡയാലിസിസ്
ചികിത്സ വളരെ
ചെലവേറിയതിനാല്‍
സര്‍വ്വീസ് പെന്ഷന്
ലഭിക്കുന്നവര്‍ക്കും
പ്രസ്തുത ക്ഷേമ
പെന്ഷന്
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വയോജന
പ്രക്ഷോഭങ്ങള്‍
3056.
ശ്രീ.എ.കെ.ബാലന്
,,
കെ.കെ.ജയചന്ദ്രന്
,,
സി.കെ സദാശിവന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയോജനങ്ങള്‍
നേരിടുന്ന വിവിധ
പ്രശ്നങ്ങളെ
അടിസ്ഥാനമാക്കി അവര്‍
നടത്തുന്ന
പ്രക്ഷോഭങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കാമോ?
റാന്നി
എെ.സി.ഡി.എസ് പ്രോജക്ടിന്
കീഴിലെ അംഗന്‍വാടി ടീച്ചറുടെ
പരാതി
3057.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
എെ.സി.ഡി.എസ്
പ്രോജക്ടിന് കീഴിലെ
90-ാം നമ്പര്‍
അംഗന്‍വാടിയിലെ
ടീച്ചറായ ശ്രീമതി ജോളി
കെ ജോസിനെ
സര്‍വ്വീസില്‍ നിന്നും
സസ്പെന്റ് ചെയ്യുകയോ
മാറ്റി നിര്‍ത്തുകയോ
ചെയ്തിട്ടുണ്ടോ; എന്നു
മുതലാണ് ഇങ്ങനെ മാറ്റി
നിര്‍ത്തിയത്; ആരുടെ
ഉത്തരവ് പ്രകാരം;
(ബി)
ഇവര്‍ക്കെതിരെ
ആരെങ്കിലും പരാതി
നല്‍കിയിരുന്നോ;
ആരൊക്കെയാണ് പരാതി
നല്‍കിയിരുന്നത്;
(സി)
ഇതു
സംബന്ധിച്ച്
അന്വേഷിക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരുന്നത്;
(ഡി)
പരാതിയില്‍
പേര്
പറഞ്ഞിരിക്കുന്നവരില്‍
പലരും തങ്ങള്‍
ഇതേക്കുറിച്ച്
അറിഞ്ഞിട്ടില്ലെന്നും
ഒപ്പിട്ടിട്ടില്ലെന്നും
അന്വേഷണ ഉദ്യോഗസ്ഥരെ
അറിയിച്ചിട്ടുണ്ടോ; ഇതു
സംബന്ധിച്ച അന്വേഷണ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ഇ)
അംഗന്‍വാടിയിലെ
രജിസ്റ്ററുകള്‍
കൃത്യമാണെന്നും,
വര്‍ക്കര്‍ എന്ന
നിലയില്‍ കൃത്യമായി
പ്രവര്‍ത്തിക്കുകയും
ചെയ്യുന്നുയെന്ന്
കണ്ടെത്തിയിട്ടും,
ടിയാളെ സസ്പെന്റ്
ചെയ്യാനിടയായ സാഹചര്യം
എന്തെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ടീച്ചറെ
അന്യായമായി സസ്പെന്റ്
ചെയ്തതിനെക്കുറിച്ച്
സമഗ്രാന്വേഷണം നടത്തി
വ്യാജപരാതി നല്കിയ
ആളുകള്‍ക്കെതിരെയും , ഈ
വ്യാജപരാതിയുടെ പേരില്‍
അംഗന്‍വാടി ടീച്ചറെ
സസ്പെന്റ് ചെയ്ത
ഉദ്യോഗസ്ഥര്‍ക്കെതിരെയും
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ജി)
ഇതു
സംബന്ധിച്ച അംഗന്‍വാടി
ടീച്ചര്‍ ജില്ലാ
സാമൂഹ്യനീതി
ആഫീസര്ക്ക്നല്കിയ
പരാതിയില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
മാതൃകാ
അംഗന്‍വാടി
3058.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
അന്‍വര്‍ സാദത്ത്
,,
പി.സി വിഷ്ണുനാഥ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാതൃകാ അംഗന്‍വാടികളുടെ
നിര്‍മ്മാണത്തിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മാതൃകാ
അംഗന്‍വാടികള്‍
3059.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
നിയമസഭാ
നിയോജകമണ്ഡലത്തിലും ഓരോ
മാതൃകാ അംഗന്‍വാടി
സ്ഥാപിക്കുമെന്ന
2012-13-ലെ ബഡ്ജറ്റ്
പ്രസംഗത്തിലെ
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ;
എത്ര
നിയോജകമണ്ഡലങ്ങളില്‍ ഇവ
സ്ഥാപിക്കപ്പെട്ടു;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
എത്ര തുക ഓരോ
വര്‍ഷത്തെയും
ബഡ്ജറ്റില്‍
നീക്കിവച്ചിരുന്നു;
അതില്‍ എത്ര തുക
ചെലവഴിക്കപ്പെട്ടു
എന്ന് വ്യക്തമാക്കുമോ ?
വികലാംഗ
സംവരണ നിയമനത്തിനായുള്ള
തസ്തികകള്‍
3060.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേഴ്സന്‍സ്
വിത്ത് ഡിസെബിലിറ്റീസ്
ആക്റ്റ് പ്രകാരം ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര തസ്തികകള്‍
പുതുതായി വികലാംഗ സംവരണ
നിയമനത്തിനായി
കണ്ടെത്തിയിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ നിയമനം
നടത്തുവാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സാമൂഹ്യ
സുരക്ഷാ മിഷന് ദിനാഘോഷ
പരിപാടി
3061.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ മിഷന്
സംസ്ഥാനതല ദിനാഘോഷ
പരിപാടികള്‍
സംഘടിപ്പിക്കുന്നതിനുള്ള
ഫണ്ടിന്റെ സ്രോതസ്സ്
വ്യക്തമാക്കാമോ;
(ബി)
ആശ്വാസകിരണം
പദ്ധതിയില്‍പ്പെട്ട
ധനസഹായ വിതരണത്തില്‍
കുടിശ്ശിക
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍ സാമുഹ്യ
സുരക്ഷാമിഷന് ദിനാഘോഷ
പരിപാടി ആര്‍ഭാടമായി
സംഘടിപ്പിച്ചത്
സംബന്ധിച്ച് ആക്ഷേപം
ഉയര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന് വിതരണം
3062.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ പെന്ഷന്
വിതരണം ചെയ്യുന്നതിന്
സര്‍ക്കാരിന് വ്യക്തമായ
നയപരിപാടിയുണ്ടോ;
(ബി)
പ്രസ്തുത
പെന്ഷന് പോസ്റ്റ്
ഓഫീസ് വഴിയാണോ ബാങ്ക്
വഴിയാണോ വിതരണം
ചെയ്യുന്നത്;
(സി)
ഇതിനായി
ബന്ധപ്പെട്ട പോസ്റ്റ്
ഓഫീസുകള്‍ക്ക് /
ബാങ്കുകള്‍ക്ക്
ആവശ്യത്തിന് തുക
അനുവദിക്കാറുണ്ടോ;
(ഡി)
പ്രസ്തുത
പെന്ഷന് വിതരണത്തിലെ
അവ്യക്തതമൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
പ്രസ്തുത
ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിന്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന
നടപടികൾഎന്തെല്ലാമെന്നു
വ്യക്തമാക്കാമോ?
നിര്‍ഭയ
കേന്ദ്രങ്ങള്‍
3063.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിക്രമങ്ങള്‍ക്കിരയായ
സ്ത്രീകളെയും
കുട്ടികളെയും
പുനരധിവസിപ്പിക്കുന്നതിനായി
സംസ്ഥാനത്താകെ എത്ര
നിര്‍ഭയ കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
എവിടെയെല്ലാമാണ്; ഓരോ
നിര്‍ഭയ കേന്ദ്രത്തിലും
എത്ര പേരെ
പുനരധിവസിപ്പിച്ചിട്ടുണ്ട്;
(ബി)
നിര്‍ഭയ
കേന്ദ്രങ്ങളില്‍
നിന്നും
അന്തേവാസികള്‍ക്ക്
ലഭ്യമാക്കുന്ന
സേവനങ്ങളെന്തെല്ലാമാണ്;
വിശദമാക്കുമോ ?
(സി)
നിര്‍ഭയ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
2015-2016-ല്‍ എന്തു
തുക വകയിരുത്തി;
എത്രതുക അനുവദിച്ചു;
എത്ര തുക ചെലവഴിച്ചു?
അനാഥരായ
വൃദ്ധജനങ്ങളുടെ സംരക്ഷണം
3064.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനാഥരായ
വൃദ്ധരെ സംരക്ഷിക്കുന്ന
എത്ര കേന്ദ്രങ്ങള്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വിശദമാക്കാമോ;
(ബി)
അലഞ്ഞു
തിരിയുന്നവരും
രോഗികളുമായ വൃദ്ധരെ
കണ്ടെത്താനും അവരെ
ഏറ്റെടുക്കാനും
എന്തെല്ലാം
മാര്‍ഗ്ഗമാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
ഇത്തരത്തില്‍
വൃദ്ധര്‍ക്ക്
ആശ്രയമൊരുക്കുമ്പോള്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ബാലനീതി
സ്ഥാപനങ്ങളില്‍
കുറ്റകൃത്യങ്ങളില്പെട്ട്എത്തുന്നകുട്ടികള്
3065.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബാലനീതി സ്ഥാപനങ്ങളില്‍
കുറ്റകൃത്യങ്ങളില്‍പെട്ട്
എത്തുന്ന കുട്ടികളുടെ
എണ്ണം
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2011-2015
കാലയളവില്‍
സ്ഥാപനങ്ങളില്‍
എത്തപ്പെട്ട
കുട്ടികളുടെ
ജില്ലതിരിച്ച എണ്ണം
പറയാമോ;
(സി)
കുട്ടിക്കുറ്റവാളികള്‍
ഉണ്ടാകാനിടയാക്കുന്ന
സാഹചര്യങ്ങളെ
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പഠന
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
ഇല്ലെങ്കില്‍ പഠനം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
ആവര്‍ത്തിച്ച്
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്ന
കുട്ടികളുടെ കുറ്റവാസന
ഇല്ലാതാക്കുന്നതിലേയ്ക്കായി
പ്രത്യേക പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഇ)
ലൈംഗിക
അതിക്രമങ്ങള്‍ക്ക്
വിധേയമാക്കപ്പെട്ട്
സ്ഥാപനങ്ങളില്‍
എത്തപ്പെടുന്ന
പെണ്‍കുട്ടികളെ മറ്റ്
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെട്ട
മുതിര്‍ന്നവര്‍ക്കൊപ്പം
പാര്‍പ്പിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(എഫ്)
ബാലനീതി
നിയമം അനുശാസിക്കുന്ന
ശ്രദ്ധയും പരിചരണവും
ഇത്തരം കുട്ടികള്‍ക്ക്
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ജി)
ബാല
നീതി നിയമത്തിന്റെ
പരിരക്ഷ
ഉറപ്പുവരുത്തുന്നതിലേക്കായി
എല്ലാ ജില്ലകളിലും
പെണ്‍കുട്ടികള്‍ക്കായി
പ്രത്യേക സ്ഥാപനങ്ങള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കാന്‍
കഴിയാതെ പോയത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
ജുവനൈല്‍
ഹോം
T 3066.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജുവനൈല്‍ ഹോമുകളില്‍
എത്ര പേരെ
പാര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ആണ്‍കുട്ടികളുടെയും
പെണ്‍കുട്ടികളുടെയും
കണക്കുകള്‍ പ്രത്യേകം
നല്‍കാമോ?
നബാര്‍ഡ്
ആര്.ഐ.ഡി.എഫ്. പദ്ധതിയിലെ
കണ്ണൂര്‍ ജില്ലയിലെ
അംഗന്‍വാടി കെട്ടിടങ്ങള്‍
3067.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡ്
ആര്.ഐ.ഡി.എഫ്.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയില്‍
എത്ര അംഗന്‍വാടി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
ആയതില്‍
ഉള്‍പ്പെടുത്തി
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
നിര്‍മ്മിക്കുന്ന
അംഗന്‍വാടികളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ; വിശദാംശം
നല്‍കുമോ?
സ്ത്രീധന
നിരോധന നിയമം
3068.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
1961-ലെ സ്ത്രീധന
നിരോധന നിയമം
നിലവിലുണ്ടെങ്കിലും
സ്ത്രീധനം വാങ്ങലും
കൊടുക്കലും
വര്‍ദ്ധിച്ചു
വരുന്നതിനാല്‍
കുടുംബകലഹം,
വിവാഹമോചനം,
സ്ത്രീധനപീഡന മരണം
എന്നിവ വര്‍ദ്ധിച്ചു
വരുന്നതായ ആക്ഷേപം
സാമൂഹ്യനീതി
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ സര്‍ക്കാര്‍
കാലയളവില്‍ ഇത്തരം എത്ര
കേസ്സുകളും മരണവും
സാമൂഹ്യനീതി വകുപ്പില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത വിഷയത്തില്‍
1985-ലെ കേന്ദ്ര
നിയമഭേദഗതി
ഏതെല്ലാമെന്നും
ആയത് സംസ്ഥാനത്ത്
നടപ്പാക്കാനും
സ്ത്രീധനം
കൊടുക്കുന്നതും
വാങ്ങുന്നതും തടയുവാനും
സ്വീകരിച്ച നടപടികളും
വ്യക്തമാക്കുമോ;
(സി)
വധൂവരന്മാര്ക്ക്
വിവാഹത്തിനു ലഭിക്കുന്ന
സമ്മാനപ്പട്ടിക
നിശ്ചിതഫോറത്തില്‍
സാമൂഹ്യനീതി വകുപ്പിന്
ലഭ്യമായതിനുശേഷം മാത്രം
വിവാഹസര്‍ട്ടിഫിക്കറ്റ്
നല്‍കുക എന്നത്
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
മാനദണ്ഡ പ്രകാരം ഈ
സര്‍ക്കാര്‍ എത്ര
വിവാഹസര്‍ട്ടിഫിക്കറ്റ്
വധൂവരന്മാര്ക്ക്
നാളിതുവരെ നല്കി എന്ന്
വ്യക്തമാക്കുമോ;
(ഡി)
വിവാഹമോചന
കേസ്സുകളില്‍ ഏറ്റവും
വലിയ തര്‍ക്കം
നടക്കുന്നത്
വിവാഹവേളയില്‍
കൈമാറുന്ന
സമ്മാനങ്ങളെക്കുറിച്ചായതിനാല്
വിവാഹസര്‍ട്ടിഫിക്കറ്റിന്
അപേക്ഷിക്കുമ്പോള്‍
സമ്മാനങ്ങളുടെ പട്ടിക
നിര്‍ബന്ധമാണ് എന്നതിന്
പ്രചരണ പരിപാടികള്‍
നടത്തുന്നുണ്ടോ ;
എങ്കില്‍ എപ്രകാരമുള്ള
പ്രചരണ പരിപാടികളാണ്
നടപ്പിലാക്കുന്നത്;
വിശദാംശം നല്‍കുമോ?
അങ്കണവാടി
ജീവനക്കാര്‍
3069.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ആവശ്യങ്ങള്‍ ഉന്നയിച്ച്
അങ്കണവാടി വര്‍ക്കേഴ്സ്
ആന്റ് ഹെല്‍പ്പേഴ്സ്
അസ്സോസിയേഷന്
നടത്തുന്ന
പ്രക്ഷോഭങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അങ്കണവാടി
ജീവനക്കാര്‍ക്ക്
അംഗപരിമിത സര്‍വ്വേ
നടത്തിയതിന്റെ
ഇന്‍സെന്റീവ്
അനുവദിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോ;
(സി)
അങ്കണവാടി
ജീവനക്കാര്‍ക്ക്
ക്ഷേമനിധി പദ്ധതി
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയത്
രൂപീകരിക്കാനുള്ള നടപടി
സ്വീകരിക്കുമോേ;
അങ്കണവാടി
ജീവനക്കാരുടെ ആവശ്യങ്ങള്‍
3070.
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.പി.
അയിഷാ പോറ്റി
,,
കെ.എസ്.സലീഖ
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കണവാടി
ജീവനക്കാര്‍ നടത്തി
വരുന്ന പ്രക്ഷോഭങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്തെല്ലാം
ആവശ്യങ്ങളാണ്
ജീവനക്കാര്‍
ഉന്നയിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആവശ്യങ്ങളെ സംബന്ധിച്ച്
നിലപാട്
വ്യക്തമാക്കാമോ;
(സി)
അങ്കണവാടി
ജീവനക്കാരുടെ ഓണറേറിയം
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ചുള്ള ഉത്തരവ്
വൈകുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ?
ദരിദ്രരുടെ
ഭവന പദ്ധതി
3071.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദരിദ്രരുടെ
ഭവന പദ്ധതിപ്രകാരം എത്ര
തുകയുടെ സഹായ
പദ്ധതികളാണ് ഈ വര്‍ഷം
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര കോടി രൂപ
ചെലവാക്കിയെന്നും
വ്യക്തമാക്കാമോ?
ശിശുസൗഹ്യദ
അംഗനവാടികള്‍
3072.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ തൊഴിലുറപ്പു
നിയമത്തില്‍
ഉള്‍പ്പെടുത്തി
ശിശുസൗഹ്യദ
അംഗനവാടികള്‍
നിര്‍മ്മിക്കുന്നതിനുള്ള
കേന്ദ്ര പദ്ധതിയില്‍
എത്ര പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
(ബി)
എല്ലാ പഞ്ചായത്തുകളിലും
ഇത്തരം അംഗന്‍വാടികള്‍
നിര്‍മ്മിക്കാന്‍
കഴിയാത്തത്
എന്തുകൊണ്ടാണ്;
(സി)
ഇൗ
പദ്ധതിയ്ക്കാവശ്യമായ
അധിക തുക
വകയിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പദ്ധതി
വിജയത്തിനാവശ്യമായ
എല്ലാ നടപടികളും
സര്‍ക്കാര്‍
സ്വീകരിക്കുമോ?
കോക്ലിയര്‍
ഇംപ്ലാന്റേഷന് പദ്ധതി
3073.
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യക്ഷേമ വകുപ്പ്
കോക്ലിയര്‍
ഇംപ്ലാന്റേഷന് പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തിൽ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മുതിര്‍ന്ന
പൗരന്മാരുടെയും
മാതാപിതാക്കളുടെയും സംരക്ഷണ -
ക്ഷേമ നിയമം
3074.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുതിര്‍ന്ന പൗരന്മാരുടെ
ക്ഷേമത്തിനായി നിലവില്‍
വന്ന മുതിര്‍ന്ന
പൗരന്മാരുടെയും
മാതാപിതാക്കളുടെയും
സംരക്ഷണ - ക്ഷേമ നിയമം
നടപ്പാക്കുന്നതില്‍
സംസ്ഥാനം
പരാജയപ്പെടുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉദ്യോഗസ്ഥരായ
മക്കളാല്‍
ഉപേക്ഷിക്കപ്പെട്ട്
വൃദ്ധസദനങ്ങളില്‍ അഭയം
തേടുന്ന
മാതാപിതാക്കളുടെ ശവദാഹം
പോലും ഏറ്റെടുക്കാന്‍
മടികാണിക്കുന്ന
വ്യക്തികളെ സംബന്ധിച്ച
വാര്‍ത്തകളും
റിപ്പോര്‍ട്ടുകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
നിയമ പ്രകാരം കഴിഞ്ഞ
ആറുമാസത്തിനുള്ളില്‍
ഇത്തരം എത്ര കേസുകളില്‍
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
നിയമം
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
പ്രത്യേക പരിഗണന
നല്‍കുമോ?
അംഗന്‍വാടി
ജീവനക്കാര്‍ക്ക് പെന്ഷന്
3075.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരായി
അംഗീകരിച്ച് പെന്ഷന്
അടക്കമുള്ള
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനും ആരോഗ്യ
സുരക്ഷാ പദ്ധതികള്‍
ഉള്‍പ്പെടുത്തുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
30.04.2015
ന് റിട്ടയര്‍ ചെയ്ത
ചാലക്കുട്ടി അഡീഷണല്‍
പ്രോജക്ട് 1 എെ.സി.ഡി.
എസിലെ 5 അംഗന്‍വാടി
വര്‍ക്കര്‍മാര്‍ക്കും 3
ഹെല്‍പ്പര്‍മാര്‍ക്കും
ക്ഷേമനിധf
ആനുകൂല്യങ്ങള്‍
ലഭിയ്ക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇവര്‍ക്കുള്ള
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കേരളത്തിലെ
ട്രാന്സ്ജെന്റര്
വിഭാഗങ്ങള്‍
3076.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ട്രാന്സ്ജെന്റര്
വിഭാഗത്തില്‍പ്പെട്ടവരുടെ
സാമൂഹിക സാമ്പത്തിക
സാഹചര്യം സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ബാലപീഡനങ്ങള്‍
3077.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാലഭിക്ഷാടനം,
ബാലവിവാഹം എന്നിവ
ഇപ്പോഴും
നടക്കുന്നുണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സാമൂഹിക പ്രശ്നങ്ങള്‍
ഉന്മൂലനം ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ബാലപീഡനങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായുള്ള
കണക്കുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സ്കുളുകളിലും
വീടുകളിലും ഇതര
സ്ഥലങ്ങളിലും
കുട്ടികള്‍ക്കുനേരെയുണ്ടാകുന്ന
പീഡനങ്ങള്‍ തടയുന്നതിന്
ആവശ്യമായ ബോധവത്കരണ
പരിപാടികള്‍ സാമൂഹിക
നീതി വകുപ്പ്
സംഘടിപ്പിക്കുന്നുണ്ടോ
; വിശദമാക്കുമോ?
നടപ്പാക്കാന്‍
സാധിക്കാത്ത ക്ഷേമപദ്ധതികള്‍
3078.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സാമൂഹ്യ നീതി വകുപ്പ്
പ്രഖ്യാപിച്ചിട്ടുള്ള
വിവിധ ക്ഷേമ
പദ്ധതികളില്‍ ഏതൊക്കെ
പദ്ധതികള്‍
നടപ്പാക്കാന്‍
സാധിക്കാതെ
പോയിട്ടുണ്ട് ;
വിശദാംശം നല്‍കുമോ;
(ബി)
ഇപ്രകാരം
പദ്ധതികള്‍
പൂര്‍ണ്ണമായി
നടപ്പാക്കാന്‍ കഴിയാതെ
പോയ സാഹചര്യം
വിശദീകരിക്കുമോ?
അംഗന്‍വാടികള്‍
3079.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജകമണ്ഡലത്തില്‍
സ്വന്തമായി കെട്ടിടം
ഇല്ലാത്ത എത്ര
അംഗന്‍വാടികള്‍
ഉണ്ടെന്നും അവ
ഏതൊക്കെയാണെന്നും
അറിയിക്കുമോ;
(ബി)
സ്വന്തമായി
സ്ഥലം ഉണ്ടായിട്ടും
കെട്ടിടം
നിര്‍മ്മിക്കാത്ത
അംഗന്‍വാടികള്‍
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
നിലവിലുണ്ടോ;വിശദമാക്കാമോ
;
(സി)
എങ്കില്‍
പ്രസ്തുത
അംഗന്‍വാടികള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ
?
യാചകപുനരധിവാസം
3080.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
കെ.എന്‍.എ.ഖാദര്‍
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
യാചകരെ അവരുടെ
തൊഴിലില്‍ നിന്നും
മോചിപ്പിക്കുന്നതിനും
പുനരധിവാസം
ആവശ്യമുള്ളവര്‍ക്ക്
അതേര്പ്പെടുത്തുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
യാചക പുനരധിവാസ
കേന്ദ്രങ്ങളിലെ
അപര്യാപ്തതകളെക്കുറിച്ചും
അന്തേവാസികളുടെ ക്ഷേമം
സംബന്ധിച്ചും
സാമൂഹ്യനീതി വകുപ്പ്
എന്തെങ്കിലും
പരിേശാധനകള്‍ നടത്തുകയോ
നടപടികള്‍
സ്വീകരിയ്ക്കുകയോ
ചെയ്യാറുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
ഇപ്രകാരം
പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ
ക്ഷേമത്തിന് കൂടുതല്‍
പ്രാധാന്യം നല്കി നടപടി
സ്വീകരിക്കുമോ ?
കുട്ടനാട്ടില്‍
നടപ്പാക്കിയ
വികസനപ്രവര്‍ത്തനങ്ങള്‍
3081.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സാമൂഹ്യനീതി വകുപ്പ്
മുഖേന കുട്ടനാട്ടില്‍
നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
സ്നേഹപൂര്‍വ്വം
പദ്ധതി കുട്ടനാട്ടിലെ
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രയോജനകരമായി എന്നത്
സംബന്ധിച്ച വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
വികലാംഗകര്‍ക്ക്
സര്‍ക്കാര്‍ - പൊതുമേഖല
സ്ഥാപനങ്ങളില്‍ നിയമനം
3082.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
പി.എ.മാധവന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികലാംഗകര്‍ക്ക്
സര്‍ക്കാര്‍ - പൊതുമേഖല
സ്ഥാപനങ്ങളില്‍ നിയമനം
നല്കാന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഭിന്നശേഷിക്കാര്‍ക്ക്
സെന്‍സസ്
3083.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭിന്നശേഷിക്കാരുടെ
സെന്‍സസ്
തയ്യാറാക്കിയിട്ടുണ്ടോ;
എത്ര ഭിന്നശേഷിക്കാര്‍
സംസ്ഥാനത്ത് ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭിന്നശേഷിക്കാരുടെ
ഉന്നമനത്തിനായി
എന്തെല്ലാം പരിപാടികള്‍
നടപ്പിലാക്കി വരുന്നു;
വിശദമാക്കാമോ ;
(സി)
ഭിന്നശേഷിക്കാരായ
യുവതികളുടെ വിവാഹത്തിന്
ധനസഹായം
ലഭ്യമാക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ധനസഹായം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മിശ്രവിവാഹിതര്‍ക്കുള്ള
ധനസഹായം
3084.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
നീതി വകുപ്പിന്
കീഴില്‍ ഏതെല്ലാം
വിഭാഗങ്ങള്‍ക്കാണ്
ധനസഹായവും സംരക്ഷണവും
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സാമൂഹ്യനീതി
വകുപ്പുവഴി
മിശ്രവിവാഹിതര്‍ക്ക്
ധനസഹായം
അനുവദിയ്ക്കുന്നതിനുള്ള
നടപടികള്‍
എന്തൊക്കെയെന്നും എത്ര
രൂപവീതമാണ് ഈയിനത്തില്‍
ധനസഹായമായി
നല്‍കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
സാമൂഹ്യനീതി
വകുപ്പിനു കീഴില്‍ ഓരോ
വീഭാഗത്തിനും
അനുവദിക്കുന്ന ധനസഹായം
എത്ര വീതമെന്ന്
വ്യക്തമാക്കുമോ?
സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍
3085.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതൊക്കെ
സാമൂഹ്യസുരക്ഷാപെന്ഷനുകളാണ്
തുടര്‍ന്നും
നല്കിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പെന്‍ഷനുകളില്‍
ഏതൊക്കെയാണ് ഇതുവരെയായി
പ്രതിമാസ വര്‍ദ്ധനവായി
ഉണ്ടായിട്ടുള്ളത്;
(സി)
ഇതില്‍
നാളിതുവരെ എത്ര രൂപയുടെ
കുടിശ്ശിക
ഉണ്ടായിട്ടുണ്ടെന്ന്
ഓരോ പെന്‍ഷനും തിരിച്ച്
വ്യക്തമാക്കാമോ?
കേരള
ലോക്കല്‍
ഗവണ്മെന്റ്സ൪വ്വീസസ് ഡെലിവറി
പ്രോജക്ടിന്റെ രണ്ടാം ഘട്ടം
3086.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
കേരള ലോക്കല്‍
ഗവണ്മെന്റ്സ൪വ്വീസസ്
ഡെലിവറി പ്രോജക്ടിന്റെ
രണ്ടാം ഘട്ടം
നടപ്പാക്കാന്‍ കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പരിശീലന
പഠന പരിപാടികള്‍
3087.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
തെരെഞ്ഞെടുക്കപ്പെട്ട
ത്രിതല പഞ്ചായത്ത്
അംഗങ്ങള്‍ക്ക് തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
നിര്‍വ്വഹിക്കേണ്ട
ചുമതലകളെക്കുറിച്ചും
വിവിധ
പദ്ധതികളെക്കുറിച്ചും
സേവനങ്ങളെക്കുറിച്ചും
ബോധവല്‍ക്കരണം
നടത്തുന്നതിന്
നടപ്പിലാക്കുന്ന
പരിശീലന പഠന
പരിപാടികള്‍
എന്തൊക്കയാണെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
ഏജന്‍സികള്‍ മുഖേനയാണ്
ഇത്തരം പരിശീലന
പരിപാടികള്‍
സംഘടിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
ഭരണസമിതികള്‍
തെരെഞ്ഞെടുക്കപ്പെട്ട
ശേഷം എത്ര പരിശീലന
പരിപാടികള്‍
സംഘടിപ്പിച്ചുവെന്നും
ഇനി എത്രയെണ്ണം
സംഘടിപ്പിക്കാനുണ്ടെന്നും
എത്ര സമയ
പരിധിക്കുള്ളില്‍ ഇവ
പൂര്‍ത്തിയാകുമെന്നും
അറിയിക്കുമോ?