സിവില്‍
സ്റ്റേഷനിലെ ലിഫ്റ്റ്
പ്രവര്‍ത്തിപ്പിക്കാന്‍ നടപടി
2673.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
സിവില്‍ സ്റ്റേഷനില്‍
ലിഫ്റ്റ്
പ്രവര്‍ത്തിപ്പിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കിളിമാനൂര്‍
മിനി സിവില്‍
സ്റ്റേഷനിലെ ലിഫ്റ്റും
കാന്റീനും
പ്രവര്‍ത്തിപ്പിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഈ
രണ്ട് സിവില്‍
സ്റ്റേഷനുകളിലും
ലിഫ്റ്റ്
പ്രവര്‍ത്തിപ്പിക്കാത്തത്
കാരണം
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വെസ്റ്റ് എളേരി വനിതാ ഐ.ടി.ഐ
യ്ക്ക് സ്ഥലം
2674.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വെസ്റ്റ്
എളേരി വനിതാ ഐ.ടി.ഐ
യ്ക്ക് സ്ഥലം
ലഭ്യമാക്കാനുള്ള നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
എപ്പോള്‍
ലഭ്യമാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
'ഭൂരഹിതരില്ലാത്ത
കേരളം'
2675.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതി പ്രകാരം
എത്ര പേര്‍ക്ക് ഇതുവരെ
ഭൂമി വിതരണം
ചെയ്തിട്ടുണ്ട് ;
സ്ഥലം,
ഗുണഭോക്താക്കളുടെ
എണ്ണം, നൽകിയ ഭൂമിയുടെ
അളവ്, ഭൂമി നൽകിയ
വര്‍ഷം എന്നിവ ജില്ല
തിരിച്ച് ലഭ്യമാക്കുമോ
;
(ബി)
ഗുണഭോക്താക്കള്‍ക്ക്
അനുവദിച്ച ഭൂമിയില്‍
സര്‍വ്വേ നടത്തി ഭൂമി
അളന്നു തിരിച്ച് എത്ര
പേര്‍ക്ക് നൽകി ;
സ്ഥലം,
ഗുണഭോക്താക്കളുടെ എണ്ണം
എന്നിവ ജില്ല തിരിച്ച്
ലഭ്യമാക്കുമോ ;
(സി)
സര്‍വ്വേ
നടത്തി അളന്ന് തിരിച്ച
ഭൂമിയില്‍ എത്ര
പേര്‍ക്ക് റ്റൈറ്റില്‍
(പ്രമാണം) തയ്യാറാക്കി
നൽകി ; സ്ഥലം,
ഗുണഭോക്താക്കളുടെ എണ്ണം
എന്നിവ ജില്ല തിരിച്ച്
ലഭ്യമാക്കുമോ ;
(ഡി)
സര്‍വ്വേയും
നടത്തി റ്റൈറ്റിലും
തയ്യാറാക്കി നൽകിയ എത്ര
പേര്‍ക്ക് പട്ടയം നൽകി
; സ്ഥലം,
ഗുണഭോക്താക്കളുടെ എണ്ണം
എന്നിവ ജില്ല തിരിച്ച്
ലഭ്യമാക്കുമോ ;
(ഇ)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വിതരണത്തിന് കണ്ടെത്തിയ
ഭൂമി
ഗുണഭോക്താക്കള്‍ക്ക്
ലഭ്യമാകാതിരുന്ന എത്ര
സ്ഥലങ്ങള്‍ ഉണ്ട് ;
സ്ഥലം, നിശ്ചയിച്ച
ഗുണഭോക്താക്കളുടെ
എണ്ണം, ഭൂമി
ലഭ്യമാകാത്തതിനുള്ള
കാരണം എന്നിവ ജില്ല
തിരിച്ച് ലഭ്യമാക്കുമോ
?
ഓരോ
പഞ്ചായത്തിലും വില്ലേജ് ഓഫീസ്
2676.
ശ്രീ.പി.എ.മാധവന്
,,
കെ.മുരളീധരന്
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ പഞ്ചായത്തിലും ഓരോ
വില്ലേജ് ഓഫീസ് എന്ന
ആശയം നടപ്പാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ആര്
എം എഫ്- ല്‍ ഉള്‍പ്പെടുത്തി
കൊയിലാണ്ടി മണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍
2677.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ഭരണ
കാലയളവില്‍ ആര് എം
എഫ്- ല്‍
ഉള്‍പ്പെടുത്തി
കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാം;
ഓരോ പദ്ധതിയ്ക്കും
അനുവദിച്ച തുക എത്ര;
വിശദമായി
വ്യക്തമാക്കാമോ?
സീറോ
ലാന്റ് ലെസ് പദ്ധതി പ്രകാരം
വൈക്കം മണ്ഡലത്തില്‍ ഭൂമി
ലഭിച്ചവര്‍
2678.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സീറോ
ലാന്റ് ലെസ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്
വിതരണം ചെയ്യുന്നതിനായി
വൈക്കം നിയോജക
മണ്ഡലത്തില്‍
കണ്ടെത്തിയിട്ടുള്ള
ഭൂമി ഏതൊക്കെയാണെന്നും
ഇതനുസരിച്ച്
എത്രപേര്ക്ക്ഭൂമി
അനുവദിച്ച് വിതരണത്തിന്
തയ്യാറായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
സീറോ
ലാന്റ് ലെസ് പദ്ധതി
പ്രകാരം എത്ര
ഉപഭോക്താക്കളെയാണ്
വൈക്കം
നിയോജകമണ്ഡലത്തില്‍
നിന്നും
കണ്ടെത്തിയിട്ടുള്ളതെന്നും
ഇവര്‍ക്ക് വിതരണം
ചെയ്യുന്നതിന് ഭൂമി
കണ്ടെത്തിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ?
നേമം
നിയോജക മണ്ഡലത്തിലെ
റീസര്‍വ്വെ നടപടികള്‍
2679.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
എത്ര വില്ലേജുകളില്‍
റീസര്‍വ്വെ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ട്
; അവ ഏതൊക്കെ;
വെളിപ്പെടുത്താമോ;
(ബി)
റീസര്‍വ്വെ
നടപടികള്‍
പൂര്‍ത്തിയാകാനുള്ള
നേമം മണ്ഡലത്തിലെ
വില്ലേജുകളില്‍ ആയത്
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ?
സീറോ
ലാന്‍ഡ് പദ്ധതി
2680.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സീറോ
ലാന്‍ഡ് പദ്ധതി
പ്രകാരം സംസ്ഥാനത്ത്
എത്ര അപേക്ഷകള്‍
ലഭിച്ചിരുന്നു (ജില്ല
തിരിച്ച്)
വ്യക്തമാക്കാമോ;
(ബി)
ഈ
അപേക്ഷകളില്‍ നിന്ന്
എത്ര ഗുണഭോക്താക്കളെ
കണ്ടെത്തി എന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
ഗുണഭോക്താക്കൾക്ക്
എത്ര ഭൂമി വീതം ഏതൊക്കെ
സ്ഥലങ്ങളില്‍ നല്കി
എന്നുള്ള പട്ടിക
ലഭ്യമാക്കി
വിശദീകരിക്കാമോ?
ഭൂമി
പോക്കുവരവുമായി ബന്ധപ്പെട്ട
ഉത്തരവുകള്‍
2681.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂമി
പോക്കുവരവ് ചെയ്യുന്നത്
സംബന്ധിച്ച് ഇപ്പോള്‍
പ്രാബല്യത്തിലുള്ള
ഉത്തരവുകള്‍
ഏതൊക്കെയാണ്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
ഏതു ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
വില്ലേജ് ഓഫീസര്‍
ഭാഗികമായി
പാസ്സാക്കുന്ന
പോക്കുവരവിന്മേല്
താലൂക്ക് ഓഫീസര്‍
തുടര്‍ നടപടി
സ്വീകരിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
മിച്ച
ഭൂമി വിതരണം
2682.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിച്ചഭൂമിയായി
കണ്ടെത്തിയ എത്ര
ഏക്കര്‍ ഭൂമിയാണ്
സംസ്ഥാനത്തുള്ളത്;ജില്ലതിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം എത്ര ഏക്കര്‍
മിച്ച ഭൂമി വിതരണം
ചെയ്തിട്ടുണ്ട്; എത്ര
പേര്‍ക്ക്;
ജില്ലതിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
എത്ര
ഏക്കര്‍ മിച്ചഭൂമിയാണ്
വിതരണം ചെയ്യാന്‍
ബാക്കിയുള്ളത്;
ജില്ലതിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
റദ്ദ്
ചെയ്ത പോക്കുവരവുകള്‍
2683.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2010-ന്
ശേഷം സംസഥാനത്ത്
തെറ്റായ എത്ര
പോക്കുവരവുകള്‍ റദ്ദ്
ചെയ്തിട്ടുണ്ട്; ഇത്
സംബന്ധിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ റദ്ദ്
ചെയ്യപ്പെട്ട
പോക്കുവരവുകളുടെ
വിശദാംശം ജില്ല
തിരിച്ച്
വിശദമാക്കാമോ;
(സി)
തെറ്റായ
പോക്കുവരവുകള്‍
ഉണ്ടാകാതിരിക്കാന്‍ ഇൗ
സര്‍ക്കാരിന്റെ കാലത്ത്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കുമോ ?
തിരുമല
- തൃക്കണ്ണാപുരം റോഡിന്റെ
വികസനം
2684.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
തിരുമല-തൃക്കണ്ണാപുരം
റോഡിന്റെ വികസനവുമായി
ബന്ധപ്പെട്ട് ഭൂമി
ഏറ്റെടുത്ത വകയില്‍
ആര്‍ക്കൊക്കെ ഭൂമിയുടെ
വില
കൊടുക്കുവാനുണ്ടെന്നും,
ആയത് എന്നത്തേക്ക്
നല്‍കുമെന്നും
വ്യക്തമാക്കുമോ?
റിവ്ര
മാനേജ് ഫണ്ട്
2685.
ശ്രീ.പി.കെ.ഗുരുദാസന്
,,
കെ.രാധാകൃഷ്ണന്
,,
രാജു എബ്രഹാം
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിവ്ര
മാനേജ് ഫണ്ട് വിവിധ
ജില്ലകളില്‍ നിന്നും
പത്തനംതിട്ട ജില്ലയുടെ
അക്കൗണ്ടിലേക്ക്
മാറ്റുന്നതിന് ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എന്തു തുകയാണ് ഇങ്ങനെ
മാറ്റപ്പെടുന്നത്; ഈ
തുകയുടെ വിനിയോഗം
സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
നദികളിലെ മണല്‍
ഓഡിറ്റിംഗ്
പൂര്‍ത്തിയാകാത്തതു
കാരണം നിയമാനുസൃത
മണല്‍വില്‍പ്പന
തടസ്സപ്പെടുകയും
അനധികൃത മണല്‍വാരല്‍
നിര്‍ബാധം തുടരുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നദീതീരങ്ങളിലെ
മണ്ണിടിച്ചിലും
കയ്യേറ്റങ്ങളും
തടയുന്നതിന്
തീരസംരക്ഷണത്തിനായി
റിവര്‍ മാനേജ് ഫണ്ട്
വിനിയോഗിക്കുന്നുണ്ടോ;
വിശദമാക്കാമോ?
റവന്യൂ
ലാന്റ് ഇന്‍ഫര്‍മേഷന്‍
സിസ്റ്റം
2686.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
ലാന്റ് ഇന്‍ഫര്‍മേഷന്‍
സിസ്റ്റം
രൂപീകരിക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റവന്യൂ
അദാലത്ത്
2687.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം
ജില്ലകളില്‍ റവന്യൂ
അദാലത്ത്
നടത്തുകയുണ്ടായി;
ഓരോന്നിന്റേയും
വിശദാംശം ലഭ്യമാക്കുമോ;
(ബി)
റവന്യൂ
അദാലത്ത് വഴി എത്ര
പട്ടയങ്ങള്‍
നല്കുകയുണ്ടായി;
ജില്ലാടിസ്ഥാനത്തില്‍
കണക്ക് ലഭ്യമാക്കുമോ;
(സി)
റവന്യൂ
അദാലത്ത് വഴി എത്ര
അപേക്ഷകള്‍ ലഭിച്ചു;
അതില്‍ എത്ര എണ്ണം
തീര്‍പ്പു
കല്പ്പിച്ചു; വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
കൊല്ലം
ജില്ലയിലെ പള്ളിക്കമണ്ണടി
പാലം നിര്‍മ്മാണം
2688.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
പള്ളിക്കമണ്ണടി പാലം
നിര്‍മ്മാണത്തിന് തുക
അനുവദിച്ചുവെങ്കിലും
അപ്രോച്ച് റോഡിന് ഭൂമി
ഏറ്റെടുത്ത്
നല്കാത്തതുമൂലം പാലം
നിര്‍മ്മാണം
നിശ്ചലാവസ്ഥയിലാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാവിധ
രേഖകളും സര്‍ക്കാരിന്
സമര്‍പ്പിച്ചുവെങ്കിലും
അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിന്
ആവശ്യമായ ഭൂമി
ഏറ്റെടുക്കുന്നതിലേക്കുള്ള
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
എത്രത്തോളം
ഭൂമിയാണ്
ഏറ്റെടുക്കേണ്ടതെന്നും,
ആയത് എന്നത്തേക്ക്
ഏറ്റെടുത്ത്
നല്കുവാന്
കഴിയുമെന്നും
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
മൂന്ന്
വര്‍ഷത്തിനുള്ളില്‍
കൊല്ലം ജില്ലയില്‍ പൊതു
ആവശ്യത്തിന് ഭൂമി
ഏറ്റെടുത്ത്
നല്‍കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
2689.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
വിനിയോഗിച്ച് ചേലക്കര
മണ്ഡലത്തില്‍
നിര്‍മ്മാണം ആരംഭിച്ച
ചെറുതുരുത്തി
തടയണയ്ക്ക് എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
പറയാമോ; അതിന്റെ
നിര്‍മ്മാണം
മുടങ്ങിയതിനുള്ള കാരണം
വിശദമാക്കാമോ;
(ബി)
തടയണ
നിര്‍മ്മാണത്തിന്
ജലവിഭവ വകുപ്പ്
ഡി.പി.ആര്
തയ്യാറാക്കുകയും
തൃശൂര്‍ ജില്ലാ
കളക്ടര്‍ അതിനാവശ്യമായ
തുക അനുവദിക്കുന്നതിന്
ശുപാര്‍ശ
സമര്‍പ്പിക്കുകയും
ചെയ്തിട്ടും ഈ
പദ്ധതിക്ക് ഫണ്ട്
അനുവദിച്ച് ഭരണാനുമതി
പുതുക്കി
നല്കാതിരിക്കാനുള്ള
കാരണങ്ങള്‍
അറിയിക്കാമോ;
(സി)
ചെറുതുരുത്തി സന്ദര്‍ശന
വേളയില്‍ പ്രസ്തുത
പദ്ധതി എത്രയും വേഗം
പൂര്‍ത്തിയാക്കുമെന്ന്
ബഹു: മുഖ്യമന്ത്രി
ജനങ്ങള്‍ക്ക് വാഗ്ദാനം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തിയാകാത്തതുകാരണം
ഇതിനായി ചെലവഴിച്ച തുക
പാഴായി പോകുന്നതിന്റെ
ഉത്തരവാദികള്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ഇ)
പ്രസ്തുത
പദ്ധതി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്താമോ?
സ്കൂള്‍
ഭൂമി കയ്യേററം
2690.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
പെരിന്തല്‍മണ്ണ
താലൂക്ക് കുറുവ
വില്ലേജിലെ പാങ്ങ് ഗവ.
ഹയര്‍ സെക്കണ്ടറി
സ്കൂള്‍ ഭൂമി, ക്ഷേത്ര
കമ്മിറ്റി
കയ്യേറിയതായുളള
പരാതിയില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
സ്ഥല
പരിമിതിയാല്‍
ബുദ്ധിമുട്ടുന്ന
സ്കൂളിന് പുതിയ
കെട്ടിടം പണിയുന്നതിന്
തടസ്സമായ പ്രസ്തുത
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
ചികിത്സ
ധനസഹായം
2691.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ വച്ച്
നടത്തിയ റവന്യൂ
അദാലത്തില്‍ ചികിത്സ
ധനസഹായം
ലഭിക്കുന്നതിനായി എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്;
ഇതില്‍ എത്ര പേര്‍ക്ക്
ധനസഹായം അനുവദിച്ചു;
ഇതില്‍ എത്ര പേര്‍ക്ക്
ധനസഹായം വിതരണം ചെയ്തു;
(ബി)
റവന്യൂ
അദാലത്തില്‍ ചികിത്സാ
ധനസഹായത്തിനായി അപേക്ഷ
സമര്‍പ്പിച്ച
പലര്‍ക്കും
ഇതുമായിബന്ധപ്പെട്ട്
നാളിതുവരെ യാതൊരു
അറിയിപ്പും
ലഭിച്ചിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
ഇല്ലെങ്കില്‍ ഇതു
സംബന്ധിച്ച്
പരിശോധിക്കുമോ;
(സി)
അപേക്ഷകര്‍ക്കെല്ലാം
ചികിത്സ ധനസഹായം
അടിയന്തരമായി
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
ആലപ്പുഴ
ജില്ലയിലെ പട്ടയ വിതരണം
2692.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നശേഷം
ആലപ്പുഴ ജില്ലയില്‍
എത്ര പേര്‍ക്ക്
പുതിയതായി പട്ടയം
നല്‍കിയിട്ടുണ്ട്;
താലൂക്ക്, വില്ലേജ്
എന്നിവ തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍ എത്ര
പേര്‍ക്ക് നല്‍കാനുള്ള
പട്ടയങ്ങള്‍ ഇപ്പോള്‍
തയ്യാറാക്കിയിട്ടുണ്ട്;
താലൂക്ക്, വില്ലേജ്
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ആലപ്പുഴ
ജില്ലയില്‍ റവന്യൂ
വകുപ്പിലെ ഏതെല്ലാം
സേവനങ്ങളാണ് ഓണ്‍
ലൈനായി ലഭിക്കുക;
വിശദമാക്കാമോ?
വനാവകാശ
നിയമപ്രകാരം ആദിവാസികള്‍ക്ക്
ഭൂമി
2693.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വനാവകാശ
നിയമപ്രകാരം
ആദിവാസികള്‍ക്ക് വിതരണം
ചെയ്യുന്നതിന്
കണ്ടെത്തിയ ഭൂമിയില്‍
എവിടെയെല്ലാം സര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
സ്ഥലം, ഭൂമിയുടെ അളവ്,
ഗുണഭോക്താക്കളുടെ
എണ്ണം, സര്‍വ്വേ
നടത്തിയ വര്‍ഷം എന്നിവ
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
ഭൂപതിവ്
ചട്ടങ്ങളില്‍ ഭേദഗതി
2694.
ശ്രീ.ഇ.പി.ജയരാജന്
,,
സി.കൃഷ്ണന്
,,
കെ. ദാസന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വളരെ
മുമ്പ് പതിച്ചു
നല്കിയതും എന്നാല്‍
ഏറ്റെടുക്കാത്തതുമായ
ഭൂമി ഏറ്റെടുക്കാനുള്ള
കാലപരിധി കഴിഞ്ഞ ശേഷം
വീണ്ടും അവര്‍ക്കു
തന്നെ നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ഭൂപതിവ് ചട്ടങ്ങളില്‍
ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പുതിയതായി
വരുത്തിയ ഇളവുകള്‍ മൂലം
എത്ര ഹെക്ടര്‍ ഭൂമി
പതിച്ചു നല്കപ്പെടും
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
വര്‍ഷങ്ങള്‍ക്ക്
മുമ്പ് അപേക്ഷ
നല്‍കിയവരുടെ ഇന്നത്തെ
സ്ഥിതി എന്താണെന്നും
അവര്‍ ഭൂമി
ലഭിക്കുന്നതിന്
അര്‍ഹരാണോയെന്നും
പരിശോധിക്കുന്നതിന്
സംവിധാനമുണ്ടോ;
(ഇ)
ഇത്തരം
ഭൂമിയുടെ കമ്പോളവില
ഭീമമായി വര്‍ദ്ധിച്ച
സാഹചര്യത്തില്‍
പ്രസ്തുത നടപടി മൂലം
സര്‍ക്കാരിന് വന്‍
നഷ്ടം സംഭവിക്കാന്‍
ഇടയുണ്ടാകാമെന്നത്
അറിവുള്ളതാണോ;
(എഫ്)
പ്രസ്തുത
അവസരം ഭൂമാഫിയകള്‍
ചൂഷണം ചെയ്യാനിടയുള്ള
കാര്യം അറിവുള്ളതാണോ?
കൊരട്ടി
ഇന്‍ഫോപാര്‍ക്ക്
T 2695.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
വൈഗാ ത്രഡ്സ്
കമ്പനിയ്ക്ക്
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
സ്ഥലത്തുനിന്നും
കൊരട്ടി
ഇന്‍ഫോപാര്‍ക്കിന്
സ്ഥലം
അനുവദിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
വരള്‍ച്ച
2696.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പു
വര്‍ഷം
കാലവര്‍ഷത്തിലുണ്ടായ
കുറവു് മൂലം കടുത്ത
വരള്‍ച്ചയുണ്ടാകും
എന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍ വരള്‍ച്ച
രൂക്ഷമാകുന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
(ബി)
കാലാവസ്ഥാ
വകുപ്പില്‍ നിന്നും ഇതു
സംബന്ധിച്ച പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
(സി)
വരള്‍ച്ച
നേരിടുന്നതിന്
പാലക്കാട് ജില്ലയില്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളത് ;
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ഡി)
നിലവിലുള്ള
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിന്
യുദ്ധകാലാടിസ്ഥാനത്തിൽ
നടപടികള്‍
സ്വീകരിക്കുമോ ?
രത്നഗിരി
പബ്ലിക് ലൈബ്രറിക്ക് സ്ഥലം
2697.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രത്നഗിരി
പബ്ലിക് ലൈബ്രറിക്ക്
സ്ഥലം വിട്ടു
നൽകുന്നതിനും
ഏറ്റെടുത്ത സ്ഥലത്തിന്
നഷ്ടപരിഹാരം
നല്‍കുന്നതും
സംബന്ധിച്ച
16678/B2/Rev/2014
നമ്പര്‍ ഫയലില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഫയല്‍
തീര്‍പ്പാക്കുവാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ; ഇതു
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
പ്രസ്തുത ഫയല്‍
ഇപ്പോള്‍ ആരുടെ
കൈവശമാണെന്ന്
വ്യക്തമാക്കാമോ?
ഭൂസംരക്ഷണ
സേന
2698.
ശ്രീ.എ.കെ.ബാലന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂമി
കയ്യേറ്റം
കണ്ടുപിടിക്കുന്നതിനും
ഒഴിപ്പിക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികളെന്തെല്ലാമെന്നു
വിശദമാക്കുമോ;
(ബി)
ഭൂസംരക്ഷണ
സേനയുടെ പ്രവര്‍ത്തനം
എപ്രകാരമാണെന്നും
ഏതെല്ലാം പ്രദേശങ്ങള്‍
കേന്ദ്രീകരിച്ചാണെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
സേനയുടെ
പ്രവര്‍ത്തനഫലമായി ഭൂമി
കയ്യേറ്റങ്ങള്‍
തടയുന്നതിനും
ഒഴിപ്പിച്ചെടുക്കുന്നതിനും
സാദ്ധ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
റീസര്‍വ്വേ നടപടികള്‍
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇത്
പുനരാരംഭിക്കേണ്ടത്
ആവശ്യമല്ലേ ;
(ഇ)
പുതിയ
താങ്കേതിക വിദ്യ
ഉപയോഗിച്ചുള്ള
സര്‍വ്വേ സംബന്ധിച്ച്
പരാതികള്‍
ഉയര്‍ന്നിട്ടുണ്ടോ;
(എഫ്)
മൂന്നാറില്‍
ടാറ്റാകമ്പനി കൈവശം
വെച്ചിരിക്കുന്ന
കണ്ണന് ദേവന്
വില്ലേജിലെ ഭൂമി
സര്‍വ്വേ നടത്തിയതില്‍
കൃത്യതയില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
അപകടകരമായ
രീതിയില്‍ മണ്ണെടുത്ത്
പ്ലോട്ട് ആക്കുന്നത്
സംബന്ധിച്ച പരാതി
2699.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊട്ടടുത്തുള്ള
പുരയിടം അപകടകരമായ
രീതിയില്‍ മണ്ണെടുത്ത്
പ്ലോട്ട് ആക്കുന്നത്
സംബന്ധിച്ച്,
ചെറുവയ്ക്കല്‍
വില്ലേജില്‍
സുഭദ്രാസദനത്തില്
കട്ടേല
ശ്രീ.രാമചന്ദ്രന്
നായര്‍, നല്കിപയിരുന്ന
പരാതിയില്‍ വില്ലേജ്
ഓഫീസര്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കാമോ;
(ബി)
ഏത് ഉദ്യോഗസ്ഥനാണ്
സ്ഥലം സന്ദര്‍ശിച്ചത്
എന്നറിയിക്കാമോ;
തദവസരത്തിൽ
സ്ഥലത്തിന്റെ ഫോട്ടോ
എടുത്തിട്ടുണ്ടോ; സ്ഥലം
സന്ദര്ശി്ച്ചത്
എന്നാണെന്നും വസ്തുതാ
വിവരത്തില്‍ സാക്ഷികള്‍
ഒപ്പിട്ടിട്ടുണ്ടോ
എന്നും അറിയിക്കാമോ; ഈ
സമയം പരാതിക്കാരന്റെ
മൊഴി
രേഖപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
പുരയിടം
ജെ.സി.ബി ഉപയോഗിച്ച്
ഇടിക്കുന്നത്
തടഞ്ഞിട്ടുണ്ടോ;
വില്ലേജ് ഓഫീസര്‍,
പോലീസില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
താലൂക്ക് ഓഫീസില്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍
തഹസീല്‍ദാര്‍ എന്ത്
നടപടി സ്വീകരിച്ചു
എന്നറിയിക്കാമോ; ഈ
പരാതി തീര്‍പ്പ്
കല്പ്പിച്ചിട്ടുണ്ടോ;
(ഡി)
ജെ.സി.ബി
ഉപയോഗിച്ച് മണ്ണിടിച്ച്
പ്ലോട്ടാക്കി
തിരിക്കുന്നത്
തൊട്ടടുത്ത
പുരയിടത്തിന് ദോഷം
ചെയ്യും എന്നു കാണിച്ച്
തിരുവനന്തപുരം ജില്ലാ
കളക്ടര്‍ക്ക്
19/11/2015 ല്‍
നല്‍കിയിരുന്ന
പരാതിയില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ചേര്‍ത്തല
താലൂക്കിൽ ഭൂമിയുടെ ഫെയര്‍
വാല്യു
2700.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്കിലെ ചേര്‍ത്തല
തെക്ക്, അര്‍ത്തുങ്കല്‍
വില്ലേജുകളില്‍ പെട്ട
ഫെയര്‍ വാല്യു
നിശ്ചയിച്ചിട്ടില്ലാത്ത
ഭൂമികളുടെ ഫെയര്‍
വാല്യു
നിശ്ചയിക്കുന്നതിന്
എന്ത് നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭൂമിയുടെ
ഫെയര്‍ വാല്യു
നിശ്ചയിക്കുന്നതിനുള്ള
നടപടികള്‍
എന്തെല്ലാമായിരുന്നു,
എന്തുകൊണ്ടാണ് ഒട്ടേറെ
സര്‍വ്വേ നമ്പരുകളില്‍
പെട്ട ഭൂമികളുടെ ഫെയര്‍
വാല്യു ഉള്‍പ്പെടാതെ
പോയിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
ഫെയര്‍
വാല്യു
നിശ്ചയിക്കുന്നതും
പ്രസിദ്ധപ്പെടുത്തുന്നതും
ഉദ്യോഗസ്ഥ തലത്തില്‍
നടന്ന നടപടിയായിരിക്കേ
ഫെയര്‍ വാല്യു
നിശ്ചയിക്കപ്പെട്ടിട്ടില്ല
എന്ന കാരണത്താല്‍ ഭൂമി
അത്യാവശ്യ
കാര്യങ്ങള്‍ക്ക്
ക്രയവിക്രയം
ചെയ്യുന്നതിന്
കഴിയാത്തവിധമാക്കിയത്
പരിഹരിക്കുവാന്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവെന്ന്
പറയാമോ;
(ഡി)
പ്രസ്തുത
ആവശ്യത്തിനായി
സര്‍ക്കാര്‍ ഓഫീസുകളുടെ
പടികള്‍ മാസങ്ങളായി
കയറിയിറങ്ങുന്ന
സാധാരണക്കാരുടെ
ബുദ്ധിമുട്ടുകള്‍
സമയബന്ധിതമായി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
എലത്തൂര്‍
നിയോജകമണ്ഡലത്തിലെ റിവര്‍
മാനേജ്മെന്റ്
T 2701.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എലത്തൂര്‍
നിയോജകമണ്ഡലത്തില്‍
റിവര്‍ മാനേജ്മെന്റില്‍
നിന്ന് അനുവദിച്ച
പ്രവൃത്തിയുടെ പേരും
തുകയും വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവര്‍ത്തികൾ
ഏതൊക്കെയെന്നും
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ളത്
ഏതൊക്കെയെന്നും
വെളിപ്പെടുത്താമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
പ്രവര്‍ത്തികളുടെ
പൂര്‍ത്തീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
കല്‍പ്പറ്റ
- വെള്ളപ്പൊക്ക ദുരിതാശ്വാസ
പദ്ധതി -റോഡുകള്‍ക്കായി
ചിലവഴിച്ച തുക
2702.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍ അനുവദിച്ച
റോഡുകളുടെ പഞ്ചായത്തു
തല വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റോഡുകള്‍ക്കായി
ചിലവഴിച്ച തുകയുടെ
വര്‍ഷം തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ?
ഓപ്പറേഷന്
അനന്ത പദ്ധതി
2703.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ
വെള്ളപ്പൊക്കം
ഇല്ലാതാക്കുന്നതിനായി
ആവിഷ്ക്കരിച്ച
ഓപ്പറേഷന് അനന്ത
പദ്ധതി പൂര്‍ണ്ണമായും
നടപ്പാക്കിയോ എന്നും
പ്രസ്തുത പദ്ധതിയിലൂടെ
തിരുവനന്തപുരം
നഗരത്തിലെ
വെള്ളപ്പൊക്ക പ്രശ്നം
പരിഹരിക്കപ്പെട്ടോ
എന്നും
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പദ്ധതി നടത്തിപ്പില്‍
പരാജയപ്പെടുകയും
സംസ്ഥാന ഖജനാവിനു വന്‍
നഷ്ടമുണ്ടാക്കുകയും
ചെയ്ത ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
കൊണ്ടോട്ടി
താലൂക്ക് ഓഫീസിന്‍െറ
ശോചനീയാവസ്ഥ
2704.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടി
താലൂക്ക് ഓഫീസ്
പ്രവര്‍ത്തിക്കുന്ന
കെട്ടിടം മതിയായ
സൗകര്യമില്ലാത്തതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മിനിസിവില്‍
സ്റ്റേഷന്
പണിയുന്നതിനുവേണ്ടി
എം.എല്‍.എ ആസ്തി
ഫണ്ടില്‍ നിന്നും തുക
അനുവദിച്ച്
ഭരണാനുമതിയായിട്ടും
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തടസ്സമായിട്ടുള്ളത്
പഞ്ചായത്ത് നല്കിയ
സ്ഥലത്തിന്റെ തരം
മാറ്റാത്തതാണ് എന്നത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
പ്രസ്നുുത
ആവശ്യത്തിനായി സംസ്ഥാന
സമിതി യോഗത്തില്‍
തീരുമാനം എടുത്ത
ഫയലിന്മേല് വേഗത്തില്‍
തീര്പ്പ്കല്പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
അനുയോജ്യമായ
പൊതു സ്ഥലം
മറ്റിടങ്ങളില്‍
ഉണ്ടെങ്കില്‍ അവിടെ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പുതുക്കാട്
മണ്ഡലത്തിലെ പട്ടയ വിതരണം
2705.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തൃശ്ശൂര്‍
ജില്ലയില്‍
എത്രപേര്‍ക്ക് പട്ടയം
നല്കി എന്ന്
വിശദമാക്കാമോ;
(ബി)
പുതുക്കാട്
മണ്ഡലത്തില്‍
എത്രപേര്‍ക്ക് പട്ടയം
നല്കി എന്ന്
വിശദമാക്കാമോ;
(സി)
പുതുക്കാട്
മണ്ഡലത്തില്‍
പട്ടയത്തിനായി അപേക്ഷ
നല്കിയവരില്
തീര്‍പ്പാകാതെ
എത്രയെണ്ണമാണ് ഉള്ളത്;
വിശദമാക്കാമോ;
(ഡി)
അടിയന്തരമായി
തീര്‍പ്പാക്കി
അപേക്ഷിച്ച
എല്ലാപേര്‍ക്കും പട്ടയം
എന്നേയ്ക്ക്
നല്‍കാനാകും
വിശദമാക്കാമോ?
സര്‍ക്കാര്‍
ഭൂമി സ്വകാര്യ
സ്ഥാപനങ്ങള്‍ക്ക് പതിച്ചു
നല്‍കിയതിന്റെ കണക് ക്
2706.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സ്വകാര്യ
സ്ഥാപനങ്ങള്‍ക്കും
ട്രസ്റ്റുകള്‍ക്കുമായി
സര്‍ക്കാര്‍ ഭൂമി
പതിച്ചു നല്‍കിയതിന്റെ
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഓരോ
സ്ഥാപനങ്ങളുടേയും പേരും
വിശദാംശവും
അനുവദിക്കപ്പെട്ട
ഭൂമിയുടെ അളവും
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
പാട്ടത്തിന്
നല്കിയ ഭൂമി
2707.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാറിന്റെ
കൈവശമുള്ള ഭൂമി,
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
പാട്ടത്തിനു നല്കുന്ന
പദ്ധതി പ്രകാരം എത്ര
ഭൂമി പാട്ടത്തിന്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഭൂമി പാട്ടത്തിന്
നല്‍കിയത്
ആര്‍ക്കാണെന്നും ആയത്
എത്ര തുകയ്ക്കാണെന്നും
ജില്ല തിരിച്ച്
വിശദമാക്കുമോ;
(സി)
പാട്ടക്കാലാവധി
കഴിഞ്ഞ ഭൂമി
കൈവശംവയ്ക്കുന്നത്എത്ര
പേര്; ആയത് തിരിച്ചു
പിടിക്കാന്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ?
ദുരിതാശ്വാസ
ക്യാമ്പുകള്‍
2708.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭം,
വര്‍ഗ്ഗീയ
സംഘര്‍ഷങ്ങള്‍ എന്നിവ
മൂലം
ഭവനരഹിതരായവര്‍ക്കായി
എത്ര ദുരിതാശ്വാസ
ക്യാമ്പുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
എത്ര
കുടുംബങ്ങളെ
പുനരധിവസിപ്പിച്ചിട്ടുണ്ട്;
(സി)
ക്യാമ്പുകളുടെ
പേരും മറ്റ് വിവരങ്ങളും
വിശദമാക്കാമോ?
സര്‍ക്കാര്‍
വകുപ്പുകളുടെ ഭൂമി കൈമാറ്റം
2709.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
സര്‍ക്കാര്‍
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള ഭൂമി
മറ്റൊരു വകുപ്പിന്
കൈമാറുന്നത്
സംബന്ധിച്ച് നിലവിലുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
പുറപ്പെടുവിച്ചിട്ടുള്ള
22.3.1968-ലെ ജി.ഒ
(പി)/187/68/ആര്.ഡി.നമ്പര്‍
സര്‍ക്കാര്‍ ഉത്തരവ്
ഉള്‍പ്പെടെ എല്ലാ
ഉത്തരവുകളുടെയും
സര്‍ക്കുലറുകളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ഭൂരഹിതര്‍ക്ക്
ഭൂമി വിതരണം
2710.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരഹിതര്‍ക്ക് ഭൂമി
വിതരണം ചെയ്യുന്നതിന് ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച പദ്ധതികള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പേര്‍ക്ക്
ഭൂമി വിതരണം
ചെയ്തുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇനി
എത്ര അപേക്ഷകള്‍
നിലവിലുണ്ടെന്നും
ഇവര്‍ക്ക് എന്നത്തേക്ക്
ഭൂമി വിതരണം
ചെയ്യാനാകുമെന്നും
അറിയിക്കാമോ?
കാഞ്ഞിരപ്പള്ളി
ബെെപാസ് റോഡ്
2711.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളി
ബെെപാസ്
നിര്‍മ്മാണത്തിനായി
എസ്സ്.എല്‍.ഇ.സി യുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ തുടര്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണ്
വ്യക്തമാക്കാമോ ;
(സി)
സമയബന്ധിതമായി
ഭൂമി ഏറ്റെടുക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം
2712.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതിയില്‍ ഭൂമി
ലഭിക്കുന്നതിനായി എത്ര
പേര് അപേക്ഷ
നല്‍കിയിട്ടുണ്ട്; എത്ര
പേര്‍ക്ക് ഭൂമി
അനുവദിച്ച്
നല്‍കിയിട്ടുണ്ട്
എന്നത് സംബന്ധിച്ച
വിശദാംശം താലൂക്ക്
തിരിച്ച് നല്‍കുമോ;
(ബി)
ഭവന
നിര്‍മ്മാണത്തിന്
ലഭിച്ച ഭൂമി യോജ്യമല്ല
എന്ന് കാട്ടി എത്ര
പേര് പരാതി
നല്‍കിയിട്ടുണ്ട്; ഈ
പരാതികളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
2713.
ശ്രീ.കെ.രാധാകൃഷ്ണന്
,,
കെ.കെ.ജയചന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയില്‍
നാളിതുവരെ എത്ര
പട്ടയങ്ങള്‍
നല്‍കിയിട്ടുണ്ട് ;
(ബി)
ദേവികുളം
താലൂക്കില്‍
ഭൂരഹിതര്‍ക്കായി
നല്കിയ പട്ടയത്തിനായി
ഭൂമി നല്‍കാനായിട്ടില്ല
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)
വിവിധ വകുപ്പുകളുടേയും
പഞ്ചായത്തുകളുടേയും
അധീനതയിലുള്ള
ഭൂപ്രദേശങ്ങളുടെ
പട്ടയങ്ങള്‍
ഭൂരഹിതരായവര്‍ക്ക്
നല്‍കാനിടയായത് അന്വേഷണ
വിധേയമാക്കുമോ;
(ഡി)
ഈ പ്രദേശത്ത് നടത്തിയ
മെഗാപട്ടയമേളയ്ക്ക്
എത്ര രൂപ ചെലവഴിച്ചു
എന്നറിയിക്കാമോ;
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
2714.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി പ്രകാരം
ഭൂമി ലഭ്യമാകുന്നതിന്
അപേക്ഷ നല്കിയവരില്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
എത്രപേര്രുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയുടെ
ഭാഗമായി നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്നു
വിശദമാക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
2715.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
വിലയിരുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
ഭൂമി നല്‍കുമെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
കാലവര്‍ഷക്കെടുതി
മൂലം ഉണ്ടായിട്ടുള്ള
നാശനഷ്ടങ്ങളുടെ കണക്ക്
2716.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011
മുതല്‍ 2016 വരെയുള്ള
കാലയളവില്‍
കാലവര്‍ഷക്കെടുതി മൂലം
ഉണ്ടായിട്ടുള്ള
നാശനഷ്ടങ്ങളുടെ കണക്ക്
വര്‍ഷാടിസ്ഥാനത്തില്‍
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഇതിലേക്കായി
ഓരോ വര്‍ഷത്തിലും എന്ത്
തുകയ്ക്കുള്ള കേന്ദ്ര
സഹായത്തിനാണ്
ആവശ്യമുന്നയിച്ചിരുന്നത്;
കേന്ദ്രത്തില്‍ നിന്നും
അനുവദിച്ച തുകയെത്ര;
(സി)
ഓരോ
വര്‍ഷത്തിലും ഈ
ഇനത്തില്‍ സംസ്ഥാന
സര്‍ക്കാര്‍ ചെലവഴിച്ച
തുക എത്ര;
(ഡി)
കാലവര്‍ഷക്കെടുതി
മൂലം മരണമടഞ്ഞവരുടെ
ആശ്രിതര്‍ക്കും മറ്റ്
നാശനഷ്ടങ്ങള്‍
സംഭവിച്ചവര്‍ക്കുമുള്ള
നഷ്ടപരിഹാരം നൽകാൻ
കുടിശ്ശികയുണ്ടോ;
വിശദമാക്കാമോ;
(ഇ)
പ്രകൃതി
ദുരന്തത്തിന്
ഇരയായവര്‍ക്ക്
സര്‍ക്കാര്‍
പ്രഖ്യാപിച്ച സഹായധനം
നല്കാന്
ബാക്കിയുണ്ടോ;
വിശദമാക്കാമോ?
വെള്ളരിക്കുണ്ടില്‍
പ്രകാശ് പ്ലാന്റേഷന് ഉടമകള്‍
അനധികൃതമായി കെെവശം
വച്ചിട്ടുള്ള ഭൂമി
2717.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
വെള്ളരിക്കുണ്ടില്‍
പ്രകാശ് പ്ലാന്റേഷന്
ഉടമകള്‍ അനധികൃതമായി
എത്ര ഏക്കര്‍ റവന്യൂ
ഭൂമിയാണ് കെെവശം
വച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഭൂമി
ഏറ്റെടുക്കുന്നതിന്
റവന്യൂ സെക്രട്ടറിയും
ഹെെക്കോടതിയും
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആവശ്യം
ഉന്നയിച്ചുകൊണ്ടുള്ള
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവുകളുടെ
അടിസ്ഥാനത്തില്‍ ജില്ലാ
ഭരണകൂടം എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കാഞ്ഞിരപ്പള്ളിയില്‍
പോലീസ് സ്റ്റേഷന്
2718.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളിയില്‍
പോലീസ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിലേയ്ക്ക്
റവന്യു വകുപ്പില്‍
നിന്നും സ്ഥലം
ലഭ്യമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
അത് എതു ഘട്ടത്തിലാണ്;
(ബി)
സ്ഥലം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
മത്സ്യതൊഴിലാളികള്‍ക്ക്
പട്ടയം
T 2719.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തീരദേശവാസികളും
തലമുറകളായി പ്രസ്തുത
വസ്തുവില്‍
താമസിച്ചുവരുന്നതുമായ
മത്സ്യതൊഴിലാളി
സമൂഹത്തിന് കെെമാറ്റ
അവകാശത്തോടു കൂടി
പട്ടയം നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍,
അടിയന്തരനടപടി
സ്വീകരിക്കുമോ;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും
തരത്തിലുള്ള
കണക്കെടുപ്പോ
വിലയിരുത്തലോ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്താണ്
നിഗമനം / വിലയിരുത്തല്‍
എന്ന് വ്യക്തമാക്കുമോ?
സ്ഥലം
നികത്തല്‍
T 2720.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
സ്ഥലം നികത്തുന്നതിന്
വേണ്ടിയുള്ള
അപേക്ഷകളാണ് സംസ്ഥാന
ഹൈലെവല്‍ കമ്മറ്റിയില്‍
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
സ്വകാര്യ ആവശ്യത്തിനും
പൊതു ആവശ്യത്തിനും
സ്ഥലം നികത്തുന്നതിനായി
എത്ര അപേക്ഷകള്‍ വീതം
ലഭിച്ചു എന്ന്
വിശദമാക്കുമോ;
(സി)
ഇതില്‍
എത്ര എണ്ണം
അനുവദിച്ചുവെന്നും ആയത്
ഏതെല്ലാം
ആവശ്യങ്ങള്‍ക്ക്
വേണ്ടിയാണെന്നും
വ്യക്തമാക്കുമോ?
റവന്യൂ
ജീവനക്കാരുടെ കാര്യക്ഷമത
2721.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിലെ ജീവനക്കാരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
പൊതുജനങ്ങള്‍ക്ക്
അഴിമതിരഹിത സേവനം
ലഭ്യമാക്കുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
ഇതുമൂലം
അഴിമതി
കുറയ്ക്കുന്നതിനും
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
വില്ലേജ്/താലൂക്ക്
ഓഫീസുകള്‍,
കളക്ടറേറ്റുകള്‍ എന്നിവ
മുഖാന്തിരം
നല്‍കിവരുന്ന ഏതെല്ലാം
സേവനങ്ങളാണ് ഓണ്‍ ലൈന്‍
ആക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
(ഡി)
പ്രസ്തുത
ഓഫീസുകള്‍ മുഖാന്തരം
നല്കി വരുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
മുതലായവ പൂര്‍ണ്ണമായി
ഓണ്‍ ലൈന്‍
ആക്കുന്നതിനും മറ്റു
സേവനങ്ങള്‍ യഥാസമയം
അഴിമതിരഹിതമായി
ലഭ്യമാക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
വനഭൂമി
പതിച്ചു നല്കാന് ഉത്തരവ്
T 2722.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെയോ
പരിസ്ഥിതി
മന്ത്രാലയത്തിന്റെയോ
അനുമതിയില്ലാതെ വനഭൂമി
പതിച്ചു നല്കാന്
റവന്യൂ വകുപ്പ്
ഉത്തരവായിട്ടുണ്ടോ;
(ബി)
എത്ര
ഏക്കര്‍ വനഭൂമിക്ക്
പട്ടയം നല്‍കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്;
ഇതില്‍ ജണ്ടയിട്ട്
സുരക്ഷിതമാക്കിയ എത്ര
ഏക്കര്‍ ഭൂമിയുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
കേന്ദ്രത്തിന്റെയും
പരിസ്ഥിതി
മന്ത്രാലയത്തിന്റെയും
അനുമതിയില്ലാതെ പട്ടയം
നല്കാന് ഉത്തരവ്
ഇറക്കിയവരുടെ മേല്‍
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ക്വാറി
ഉടമകള്‍ക്ക് ഇ - പാസ്
അനുവദിക്കല്‍
2723.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധാതുകടത്തുമായി
ബന്ധപ്പെട്ട് ക്വാറി
ഉടമകള്‍ക്ക് ഇ - പാസ്;
അനുവദിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇ - പാസ് അനുവദിക്കുന്ന
കാര്യത്തിലുള്ള
പുരോഗതി
വ്യക്തമാക്കാമോ?
റവന്യൂ
പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി
കര്‍മ്മ പദ്ധതി
2724.
ശ്രീ.വി.ഡി.സതീശന്
,,
പി.എ.മാധവന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
സംബന്ധമായ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
സുഗമമാക്കുന്നതിനും
എന്തെല്ലാം
കര്‍മ്മപദ്ധതി
നടപ്പാക്കിയിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദാംശം
വെളിപ്പെടുത്താമോ ?
മോഡേണ്‍
സര്‍വ്വേ റെക്കാര്‍ഡ് റൂം
2725.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
സി.പി.മുഹമ്മദ്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോഡേണ്‍ സര്‍വ്വേ
റെക്കാര്‍ഡ് റൂം
ആരംഭിക്കുന്നതിനുള്ള
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ലീഗല്‍
മെട്രോളജി റൂള്‍സ്
നടപ്പാക്കുന്നത്
2726.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലീഗല്‍ മെട്രോളജി
റൂള്‍സ് നടപ്പാക്കാന്‍
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കയര്‍
മേഖലയിലെ വിപണന സാധ്യതകള്‍
2727.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയില്‍ പുതിയ വിപണന
സാധ്യതകള്‍
കണ്ടെത്തുന്നതിന്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കയര്‍
തൊഴിലാളി ഇന്‍ഷ്വറന്‍സ്
2728.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
തൊഴിലാളികള്‍ക്ക്
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(ബി)
ഇന്‍ഷ്വറന്‍സ്
വഴി എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭിക്കുക; ആനുകൂല്യം
ലഭിക്കുന്നതിനുള്ള
മാനദണ്ഡമെന്താണ്;
വ്യക്തമാക്കാമോ;
(സി)
ക്ഷേമനിധി
അംഗത്വമുള്ള മുഴുവന്‍
തൊഴിലാളികള്‍ക്കും
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭിക്കുമോ;
വ്യക്തമാക്കാമോ?
കയര്‍
സംഘങ്ങള്‍ നേരിടുന്ന
പ്രതിസന്ധി
2729.
ശ്രീ.ജി.സുധാകരന്
,,
സി.കെ സദാശിവന്
,,
എ.എം. ആരിഫ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
സംഘങ്ങളില്‍
കെട്ടിക്കിടക്കുന്ന
കയറുല്പന്നങ്ങള്
വാങ്ങിക്കുകയോ യഥാസമയം
വില നല്‍കുകയോ
ചെയ്യുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
കയര്‍ സംഘങ്ങളുടെ
പ്രവര്‍ത്തനത്തേയും
തൊഴിലാളികളേയും സാരമായി
ബാധിച്ചിട്ടുള്ളത്
വിലയിരുത്തിയിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നടത്തിയ
പ്രഖ്യാപനങ്ങള്‍
എന്തെല്ലാമായിരുന്നു;
ഇത് നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
തൊഴിലാളികള്‍
പട്ടിണി കിടക്കുമ്പോഴും
കയര്‍മേളയുടെ മറവില്‍
വന്‍ ധൂര്‍ത്തും
ക്രമക്കേടുകളും
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;;
2011 മുതല്‍ 2016 വരെ
നടന്ന
കയര്മേളകള്ക്കുവേണ്ടി
ചെലവഴിച്ച തുകയുടെ
കണക്ക്
വര്‍ഷാടിസ്ഥാനത്തില്‍
വിശദമാക്കാമോ; ഈ
സര്‍ക്കാരിന്റെ കാലത്തെ
കയര്‍ മേളകള്‍ കയര്‍
മേഖലയ്ക്ക്
നേട്ടമുണ്ടാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
കയര്‍
ബോര്‍ഡിന്റെ ആസ്ഥാനം
മാറ്റുന്നത് സംബന്ധിച്ച്
2730.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
ബോര്‍ഡിന്റെ ആസ്ഥാനം
കേരളത്തില്‍ നിന്ന്
തമിഴ് നാട്ടിലേക്ക്
മാറ്റുന്നതിനുള്ള
നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
നീക്കം തടയുന്നതിനായി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ?
കയര്‍മേഖലയ്ക്ക്
കര്‍മ്മ പദ്ധതി
2731.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍മേഖലയ്ക്ക്
ഉൗര്‍ജ്ജം
നല്‍കുന്നതിന് കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കയറുല്‍പ്പന്നങ്ങളുടെ
വിപണി സഹായം പദ്ധതി
2732.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വികസന വകുപ്പ്
നടപ്പിലാക്കി വരുന്ന
കയറും
കയറുല്‍പ്പന്നങ്ങളുടെയും
വില്പനയ്ക്കുള്ള വിപണി
സഹായം (MDA) എന്ന
പദ്ധതിയില്‍ ഇതുവരെ
എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
കേന്ദ്രവിഹിതം ലഭിച്ചത്
എത്ര; സംസ്ഥാന വിഹിതം
എത്ര;
(സി)
പ്രസ്തുത
തുകയുടെ വിനിയോഗം
സംബന്ധിച്ച്
വിശദീകരിക്കാമോ?