പി.ഡബ്ള്യു
.ഡി. വര്‍ക്കുകളുടെ
ഗുണനിലവാരം
2778.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്ള്യു .ഡി.
വര്‍ക്കുകളുടെ
ഗുണനിലവാരം
സാക്ഷ്യപ്പെടുത്തുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റോഡ് നവീകരണവും
അറ്റകുറ്റപ്പണികളും
2779.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സാമ്പത്തിക പ്രതിസന്ധി
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളെ
എങ്ങനെയെല്ലാം
ബാധിച്ചിട്ടുണ്ടെന്നു
വിശദീകരിക്കാമോ;
(ബി)
കരാറുകാരുടെ
ബില്‍ കുടിശ്ശികയായത്
റോഡ് നവീകരണത്തെയും
അറ്റകുറ്റപ്പണികളെയും
ബാധിച്ചിട്ടുള്ളത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഈ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ആസ്തി വികസന പദ്ധതി
2780.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതി പ്രകാരം
സ്കൂള്‍ ബസ്സുകള്‍
വാങ്ങുന്നതടക്കമുള്ള
ജോലികള്‍ക്ക് ഭരണാനുമതി
നല്കുമ്പോള്
അതിനാവശ്യമായ തുക
പൊതുമരാമത്ത്
വകുപ്പിന്റെ
ശീര്‍ഷകത്തിലാണ്
ഉള്‍പ്പെടുത്തി
നല്‍കുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം ബന്ധപ്പെട്ട
വകുപ്പുകള്‍ പ്രസ്തുത
തുക ലഭിക്കാതെയും
ടെണ്ടറുകള്‍
ചെയ്യാനാവാതെയും
ബസ്സുകളടക്കമുള്ളത്
വാങ്ങാനാകാതെയും
വിഷമിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുവാന്‍
എന്ത് നടപടി
സ്വീകരിക്കുമെന്ന്
പറയാമോ;
(ബി)
ചേര്‍ത്തല
മണ്ഡലത്തിലെ
കോനാട്ടുശ്ശേരി
ഗവ.എല്‍.പി.സ്കൂള്‍,
പട്ടണക്കാട്
എസ്.സി.യു.ഗവ.വി.എച്ച്.എസ്സ്.എസ്സ്,
വയലാര്‍ രാമവര്‍മ്മ
മെമ്മോറിയല്‍ ഗവ.ഹയര്‍
സെക്കണ്ടറി സ്കൂള്‍
എന്നിവിടങ്ങളിലേയ്ക്ക്
2014-15 സാമ്പത്തിക
വര്‍ഷത്തില്‍ മണ്ഡലം
ആസ്തി വികസന ഫണ്ടില്‍
നിന്നും തുക അനുവദിച്ച്
ഭരണാനുമതി ലഭിച്ച
വിഷയത്തില്‍
പൊതുമരാമത്ത് വകുപ്പ്
ഇനിയും ഫണ്ട് മാറി
നല്‍കാത്തത്
എന്തുകൊണ്ടാണെന്ന്
പറയാമോ; ഇപ്രകാരം തുക
കൈമാറ്റം
ചെയ്യാത്തതുമൂലം
സ്കൂളുകള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; ഇതിന്
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
മൂരാട് പാലത്തിന്‍െറ
അപകടാവസ്ഥ
2781.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാറിലെ
വളരെ പഴക്കം ചെന്ന വടകര
കൊയിലാണ്ടി
മണ്ഡലങ്ങളുടെ
അതിര്‍ത്തിയിലുള്ള
മൂരാട് പാലം വളരെ
അപകടാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രദേശത്ത്
പുതിയ പാലം
നിര്‍മ്മിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കോങ്ങാട് മണ്ഡലത്തില്‍
എസ്.ആര്.ഐ.പി
2782.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.ആര്.ഐ.പി
യുടെ ഭാഗമായി
സംസ്ഥാനത്ത് എത്ര കോടി
രൂപയുടെ റോഡ്
നിര്‍മ്മാണ പദ്ധതി
നടപ്പിലാക്കി; ജില്ല
തിരിച്ചുള്ള വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
2015-16വര്‍ഷത്തില്‍
കോങ്ങാട് മണ്ഡലത്തില്‍
തെരെഞ്ഞെടുത്തിട്ടുള്ള
റോഡുകളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ;
(സി)
നാളിതുവരെ
പ്രസ്തുത പദ്ധതി
പ്രകാരം കോങ്ങോട്
മണ്ഡലത്തിനായി
അനുവദിച്ച പദ്ധതികളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ?
വനിതാപോളിടെക്നിക്കിന്
ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണം
2783.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തിലെ
വനിതാപോളിടെക്നിക്കിന്
ഹോസ്റ്റല്‍,
ക്വാര്‍ട്ടേഴ്സ്
എന്നിവയുടെ
നിര്‍മ്മാണത്തിനായി
എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്നും
വിശദമാക്കാമോ;
ഇ-പേയ്മെന്റ്
2784.
ശ്രീ.വി.പി.സജീന്ദ്രന്
,,
ബെന്നി ബെഹനാന്
,,
എം.പി.വിന്‍സെന്റ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി
വകുപ്പില്‍
ഇ-പേയ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്താന്‍
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഇ-ടെണ്ടെറിംഗ്
സംവിധാനം
2785.
ശ്രീ.വി.ഡി.സതീശന്
,,
ബെന്നി ബെഹനാന്
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി
വകുപ്പില്‍
ഇ-ടെണ്ടെറിംഗ് സംവിധാനം
ഏര്‍പ്പെടുത്താന്‍
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ?
പാലം
പുനര്‍ നിര്‍മ്മാണം
2786.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജകമണ്ഡലത്തിലെ
തട്ടാരി പാലം പുനര്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മോണോ
റെയില്‍ പദ്ധതി
T 2787.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് എന്നീ
നഗരങ്ങളില്‍ മോണോ
റെയില്‍ പദ്ധതി
നടപ്പാക്കാന്‍
തീരുമാനിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
ആസൂത്രണ ബോര്‍ഡ് അന്തിമ
തീരുമാനം കൈക്കൊണ്ടത്
എന്നായിരുന്നു; എത്ര
തുകയുടെ പദ്ധതി
അടങ്കലാണ് വിഭാവനം
ചെയ്തത്;
(സി)
പ്രസ്തുത
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്തെന്ന്
വിശദമാക്കുമോ?
പാലം
നിര്‍മ്മാണം
2788.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
പയ്യന്നൂര്‍,
കല്ല്യാശ്ശേരി
നിയോജകമണ്ഡലങ്ങള്‍
തമ്മില്‍
ബന്ധിപ്പിക്കുന്ന
മൂലക്കീല്‍ കടവ് പാലം
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
വര്‍ഷങ്ങള്‍ക്ക്
മുമ്പ് ഭരണാനുമതി
ലഭിച്ച പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണ
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
അയിലം
പാലം നിര്‍മ്മാണം
2789.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയിലം
പാലം നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
കാലങ്ങളേറെയായ
നിര്‍മ്മാണ
പ്രവര്‍ത്തനം എത്രയും
വേഗം
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പാലം നിര്‍മ്മാണത്തിന്
എന്ത് തുകയാണ്
അനുവദിച്ചിരിക്കുന്നതെന്നും
ഇതിനകം എന്തു തുക
ചെലവഴിച്ചുവെന്നും
കരാര്‍
എടുത്തിരിക്കുന്നത്
ആരാണെന്നും
വ്യക്തമാക്കാമോ?
മന്റം
പാലം
2790.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍-മാനന്തവാടി
സ്റ്റേറ്റ് ഹൈവേയിലെ
മന്റം പാലം
പുനര്‍നിര്‍മ്മിക്കുന്നതിന്
ഉള്ള നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പുനര്‍നിര്‍മ്മാണം
എന്നത്തേക്ക്
തുടങ്ങുന്നതിന്
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ?
കൊല്ലം
തേനി റോഡില്‍ പതിയിരിക്കുന്ന
അപകടങ്ങള്‍
2791.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം-തേനി
റോഡില്‍ തഴക്കര
പഞ്ചായത്തിലെ
മാങ്കാംകുഴി-പാറക്കുളങ്ങരയില്‍
നിരന്തരമായി
അപകടങ്ങളുണ്ടാകൂന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മേഖലയില്‍ റോഡിന്റെ
വശങ്ങളില് സംരക്ഷണവേലി
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സംരക്ഷണവേലി
സ്ഥാപിക്കുന്നതിന്
എസ്റ്റിമേറ്റ്തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചേലക്കര
ബൈപ്പാസ് നിര്‍മ്മാണം
2792.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ ചേലക്കര
ബൈപ്പാസ്
നിര്‍മ്മാണത്തിന്
ഭരണാനുമതിക്കു വേണ്ടി
ഡി.പി.ആര്.
സമര്‍പ്പിച്ചിട്ടുള്ളതായി
അറിയാമോ ;
(ബി)
വര്‍ഷങ്ങള്‍ക്ക്
മുന്‍പ് ഭരണാനുമതി
നല്‍കുകയും ബജറ്റില്‍
ഉള്‍പ്പെടുത്തി
വന്നതുമായ ഈ പദ്ധതിക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
തടസ്സങ്ങള്‍
എന്താണെന്ന് പറയാമോ;
(സി)
നിലവിലുള്ള
റോഡില്‍
വര്‍ദ്ധിച്ചുവരുന്ന
ഗതാഗത തടസ്സങ്ങളും അപകട
മരണങ്ങളും
പരിഹരിക്കുന്നതിന്നടപ്പു
സാമ്പത്തിക വര്‍ഷം
തന്നെ ഭരണാനുമതി നല്കി
പദ്ധതി പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാന
റോഡുകളിലെ ഗതാഗതക്കുരുക്ക്
2793.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബെെപ്പാസുകളോ
ഫ്ലെെ ഒാവറുകളോ
അണ്ടര്‍ പാസ്സുകളോ
ഇല്ലാത്ത സംസ്ഥാനത്തെ
മുഴുവന്‍ പട്ടണങ്ങളിലും
ഇന്ന് ഗതാഗത കുരുക്ക്
അനുഭവപ്പെടുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
നഗര പ്രദേശങ്ങളിലെ
എല്ലാ റോഡുകളും ഉന്നത
നിലവാരത്തില്‍ ടാറിംഗ്
നടത്തുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ റോഡ്
നിര്‍മ്മാണ-പുനരുദ്ധാരണ
പ്രവൃത്തികള്‍
2794.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിനുകീഴില്‍
നടന്നുവരുന്ന റോഡ്
നിര്‍മ്മാണ-പുനരുദ്ധാരണ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇവ
ഓരോന്നിനും സ്വീകരിച്ച
ടെന്‍ഡര്‍
നടപടികളുടെയും
ഭരണാനുമതി ,
സാങ്കേതികാനുമതി എന്നിവ
ലഭിച്ചതെന്നാണെന്നുമുളള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കാലതാമസം
ഒഴിവാക്കി എല്ലാ
പ്രവര്‍ത്തികളും
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ ബജറ്റ്
പ്രവര്‍ത്തികള്‍
2795.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ചേലക്കര മണ്ഡലത്തില്‍
ബജറ്റ് പ്രവര്‍ത്തികള്‍
ഉള്‍പ്പെടെ ഓരോ
വര്‍ഷവും റോഡുകള്‍ക്കും
കെട്ടിടങ്ങള്‍ക്കും
വേണ്ടി അനുവദിച്ച തുക
എത്രയാണെന്ന് പറയാമോ;
(ബി)
പ്രസ്തുത
തുകയില്‍ വിനിയോഗിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കായംകുളം
അസംബ്ലി മണ്ഡലത്തിൽ
സെന്‍ട്രല്‍ റോഡ് ഫണ്ട്
വിനിയോഗിച്ചുള്ള റോഡ്
നിർമ്മാണം
2796.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തിൽ
സെന്‍ട്രല്‍ റോഡ് ഫണ്ട്
വിനിയോഗിച്ച് ബി എം
& ബി സി
നിലവാരത്തില്‍ എത്ര
റോഡുകളാണ്
നിര്‍മ്മിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
സെന്‍ട്രല്‍
റോഡ് ഫണ്ട്
വിനിയോഗിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനു വേണ്ടി
എന്‍.എച്ച്. ഡിവിഷന്
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ള
കായംകുളം മണ്ഡലത്തിലെ
ഭഗവതിപ്പടി-കരീലക്കുളങ്ങര
ബാക്ക്വാട്ടര്‍ റോഡ്,
മുക്കട ചൂനാട് റോഡ്,
പുതിയിടം-ഗോവിന്ദമുട്ടം-പ്രയാര്‍
റോഡ്,
ഗോവിന്ദമുട്ടം-ആലുംപീടിക-പാട്ടുത്തുകടവ്
റോഡ് എന്നിവയുടെ
നിര്‍മ്മാണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
കായംകുളം
കോടതിക്ക് പുതിയ കെട്ടിട
സമുച്ചയം
2797.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കോടതിക്ക് പുതിയ
കെട്ടിട സമുച്ചയം
നിര്‍മ്മിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നും ഇതിന്റെ
നിലവിലുള്ള അവസ്ഥ
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
നീലേശ്വം
പള്ളിക്കര മേല്‍പ്പാലം
നിര്‍മ്മാണം
2798.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത
66 ലെ നീലേശ്വം
പള്ളിക്കര മേല്‍പ്പാലം
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍
ആരംഭിക്കുമെന്ന്
അറിയിക്കാമോ?
മെക്കാഡം
റോഡുകളുടെ ആയുര്‍ദൈര്‍ഘ്യം
2799.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെക്കാഡം
റോഡുകളുടെ കാലാവധി
എത്രയെന്നും ഇതിനായി
ചെലവഴിക്കുന്ന തുകയുടെ
വര്‍ദ്ധനവിന്
അനുസൃതമായി ഈ പ്രവൃത്തി
ഈടു നില്‍ക്കുന്നതാണോ
എന്നും വ്യക്തമാക്കാമോ?
തലശ്ശേരി-അഞ്ചരക്കണ്ടി
റോഡിലെ ചേങ്ങപ്പാലം
പുനര്‍നിര്‍മ്മാണം
2800.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി-അഞ്ചരക്കണ്ടി
റോഡിലെ ചേങ്ങപ്പാലം
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
നടപടി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
നീലേശ്വരം
പുഴ, കാര്യങ്കോട് പുഴ
എന്നിവയ്ക്ക് കുറുകെയുള്ള
പാലം
2801.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത
66 - ല്‍ നീലേശ്വരം
പുഴ, കാര്യങ്കോട് പുഴ
എന്നിവയ്ക്ക്
കുറുകെയുള്ള പാലങ്ങളുടെ
കാലാവധി
തീര്‍ന്നതാണോ;എങ്കില്‍
എന്നാണ്
തീര്ന്നതെന്ന്പറയാമോ;
(ബി)
പാലങ്ങളുടെ
അപകടാവസ്ഥ
കണക്കിലെടുത്ത് പുതിയ
പാലം നിര്‍മ്മിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ?
സാങ്കേതിക
അനുമതി ലഭിച്ച റോഡുകള്‍
2802.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ച മേജര്‍ ജില്ലാ
റോഡുകളായ പയ്യന്നൂര്‍
റെയില്‍വേ സ്റ്റേഷന്
അപ്രോച്ച്റാേഡ്,
വെള്ളൂര്‍ -
പാടിയോട്ടുചാല്‍ -
പുളിങ്ങോം,
മേത്തുരുമ്പ -
ചപ്പാരപ്പടവ് -
കുറ്റൂര്‍,
പാടിയോട്ടുചാല്‍ -
തട്ടുമ്മല്‍, ചെറുതാഴം
- കുറ്റൂര്‍ -
പെരിങ്ങോം എന്നിവക്ക്
സാങ്കേതിക അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച് മേല്‍
റോഡുകളുടെ
പ്രവൃത്തികള്‍
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
നായരമ്പലം
നെടുങ്ങാട് പള്ളിപ്പാലം
നിര്‍മ്മാണം
2803.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നായരമ്പലം
നെടുങ്ങാട് പള്ളിപ്പാലം
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതില്‍
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതില്‍
തടസ്സങ്ങളുണ്ടെങ്കില്‍
വിശദമാക്കാമോ;
(ഡി)
പ്രവൃത്തി
എന്നത്തേക്ക്
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
വൈശ്യഭാഗം
പാലത്തിന്റെ നിര്‍മ്മാണം
2804.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തിലെ
കഞ്ഞിപ്പാടം വൈശ്യഭാഗം
പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി അറിയിക്കുമോ;
(ബി)
പാലം
നിര്‍മ്മിക്കുന്നതിനുള്ള
അടങ്കല്‍ തുക എത്രയാണ്;
പാലം പണിക്കായി ഇതുവരെ
എന്തു തുക
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
പാലത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും സാങ്കേതിക
തടസ്സം നിലവിലുണ്ടോ;
വിശദമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
2805.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ കാലത്ത്
പൊതുമരാമത്ത് വകുപ്പ്
മുഖേന കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
പ്ലാന്‍ ,നോണ്‍പ്ലാന്‍,
മറ്റ് ഫണ്ടുകള്‍
എന്നിവയുപയോഗിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാം;
ഓരോ പദ്ധതികളുടെയും
അടങ്കല്‍ തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
എസ്.എല്‍.റ്റി.എഫ്,
ധനകാര്യ കമ്മിഷന്
അവാര്‍ഡ് എന്നിവയില്‍
ഉള്‍പ്പെടുത്തി
കൊയിലാണ്ടി നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്നും ഓരോ
പദ്ധതിയ്ക്കും
അനുവദിച്ച തുക
എത്രയെന്നും
വിശദമാക്കുമോ?
കാസര്‍കോട്
- കാഞ്ഞങ്ങാട് റോഡ്
നിര്‍മ്മാണം
2806.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
- കാഞ്ഞങ്ങാട്
കെ.എസ്.ടി.പി. റോഡ്
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന്
പറയാമോ;
(ബി)
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിലുള്ള
കാലതാമസം
എന്തൊക്കെയാണെന്ന്
പറയാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
കാഞ്ഞങ്ങാട് നഗരത്തിലെ
പ്രവൃത്തിയുടെ
എസ്റ്റിമേറ്റിന്റെയും
അനുബന്ധരേഖകളുടേയും
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
എടവനക്കാട്
ഇക്ബാല്‍ റോഡിന്റെ
നിര്‍മ്മാണം
2807.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എടവനക്കാട്
ഇക്ബാല്‍ റോഡിന്റെ
നിര്‍മ്മാണത്തിനായി തുക
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിലെ
തടസ്സങ്ങള്‍ എന്തെന്ന്
വിശദമാക്കാമോ;
(സി)
തടസ്സങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ഏറ്റെടുത്ത
ഭൂമിയുടെ നഷ്ടപരിഹാരം
ലഭ്യമാക്കുന്നത്
2808.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
-പാലക്കാട് റോഡില്‍
കൊണ്ടോടി പഴങ്ങാടി
ഭാഗത്തെ റോഡ് വീതി
കൂട്ടുന്നതിനായി എടുത്ത
ഭൂമിയുടെ നഷ്ടപരിഹാരം
ലഭ്യമാക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഭരണാനുമതി
എല്‍.എ.2/50185/2010
തീയതി 01.10.2015 ന്
മലപ്പുറം ജില്ലാ
കലക്ടറുടെ കത്ത് സഹിതം
ചീഫ് എഞ്ചിനീയറുടെ
ഓഫീസിലേക്ക്
അയച്ചതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
(സി)
നഷ്ടപരിഹാരം
ലഭിക്കാനുള്ളവര്‍ക്ക്
ആയത് നല്‍കാനുള്ള ഫണ്ട്
അടിയന്തരമായി
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
പെരിയയില്‍ റസ്റ്റ്ഹൗസ്
2809.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പെരിയയില്‍
പൊതുമരാമത്തു വകുപ്പ്
റസ്റ്റ്ഹൗസ്
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
റസ്റ്റ്ഹൗസ്
നിര്‍മ്മിക്കുന്നതിന്റെ
ഭാഗമായി വിശദമായ
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിക്കുവാന്‍
നം..10912/ഇ3/2013/PWD
നല്കിയ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ആയതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ ആസ്തി വികസന
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
2810.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എം.എല്‍.എ.
നിര്‍ദ്ദേശിച്ച
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തികളിന്മേല്‍
പൊതുമരാമത്ത്
നിരത്ത്-കെട്ടിട
വിഭാഗങ്ങള്‍ സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
മായന്നൂര്‍-
കുത്താമ്പുള്ളി റോഡും
പാലവും നിര്‍മ്മാണ പദ്ധതി
2811.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ
മായന്നൂര്‍-
കുത്താമ്പുള്ളി റോഡും
പാലവും നിര്‍മ്മാണ
പദ്ധതിക്ക് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഭരണാനുമതി നല്കി
നബാര്‍ഡ് പദ്ധതിയില്‍
ഉള്പ്പെടുത്തിയിട്ടുണ്ടായിരുന്നോ
എന്നറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതില്‍
കാലതാമസമുണ്ടാകുകയും
വീണ്ടും പുതുക്കിയ
ഭരണാനുമതിക്ക് വേണ്ടി
ഡി.പി.ആര്
സമര്‍പ്പിക്കുകയും
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുമെന്ന്
ബഹുമാനപ്പെട്ട
പൊതുമരാമത്ത് വകുപ്പ്
മന്ത്രി നിയമസഭയില്‍
ഉറപ്പ് തന്നിട്ടുള്ള
വിവരം ശ്രദ്ധയിലുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത പദ്ധതിക്ക്
ഭരണാനുമതി
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതി എപ്പോള്‍
ആരംഭിക്കുമെന്ന്
അറിയിക്കുമോ?
പണയില്‍കടവ്
പാലം അപ്രോച്ച് റോഡ്
2812.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പണയില്‍കടവ്
പാലം അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിനു ഭൂമി
ഏറ്റെടുക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
ഫണ്ട് ലഭ്യമാക്കി
ഇറങ്ങിയ ഉത്തരവിന്മേല്
എന്തെല്ലാം തുടര്‍
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
പാലം
നിര്‍മ്മാണം കഴിഞ്ഞ്
ദശാബ്ദത്തിലേറെയായിട്ടും
അപ്രോച്ച് റോഡ്
നിര്‍മ്മാണം
നടക്കാത്തത് ഏറെ
ബുദ്ധിമുട്ടുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
അമിനിറ്റീസ്
സെന്ററും ബസ്സ്ഷെല്ട്ടറും
2813.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അമിനിറ്റീസ് സെന്ററും
ആധുനിക ബസ്സ്
ഷെല്‍ട്ടറും
നിര്‍മ്മിക്കുന്നതിന്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍ എന്തല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച്പാലം
2814.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച്
പാലം
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുന്നതിനും
സമയബന്ധിതമായി
നടപ്പാക്കുന്നതിനുമായി
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
പുരോഗമിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രവൃത്തി
ആരംഭിക്കുന്നതിന്
തടസ്സങ്ങളുണ്ടെങ്കില്‍
ആയത് വിശദമാക്കാമോ?
കല്യാശ്ശേരി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച സ്കൂള്‍
കെട്ടിടങ്ങളുടെ നിര്‍മ്മാണ
പ്രവൃത്തി
2815.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി ലഭിച്ച
മാടായി ഗവണ്മെന്റ്
ഹയര്‍സെക്കന്ററി
സ്കൂള്‍ കെട്ടിടം,
മാടായി ഗവണ്മെന്റ്
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
സ്കൂള്‍ കെട്ടിടം, ഏഴോം
വെല്‍ഫെയര്‍
ഗവണ്മെന്റ് എല്‍.പി.
സ്കൂള്‍ കെട്ടിടം,
മാട്ടൂല്‍ ഗവണ്മെന്റ്
ഹയര്‍സെക്കന്ററി
സ്കൂള്‍ കെട്ടിടം
എന്നിവയുടെ നിലവിലെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ;
(ബി)
ഇവയുടെ
നിര്‍മ്മാണ
പ്രവൃത്തി എപ്പോള്‍
തുടങ്ങാന്‍ കഴിയും;
വിശദാംശം നല്‍കുമോ?
ഗവണ്മെന്റ്
ക്വാര്‍ട്ടേഴ്സുകളുടെ സുരക്ഷ
2816.
ശ്രീ.ടി.എന്‍.
പ്രതാപന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗവണ്മെന്റ്
ക്വാര്‍ട്ടേഴ്സുകളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിന്
ചുറ്റുമതില്‍ ,ഗേറ്റ്
എന്നിവ
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ടി
ക്വാര്‍ട്ടേഴ്സ്
കോമ്പൗണ്ടുകളില്‍
നില്ക്കുന്ന പാഴ്
വൃക്ഷങ്ങള്‍ ഒഴിവാക്കി
പകരം ഒൗഷധ
ഫലവൃക്ഷങ്ങള്‍
നട്ടുവളര്‍ത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഗേറ്റുകള്‍ക്കു
സമീപം ക്യാറ്റില്‍
ട്രാപ്പുകള്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
ഒറ്റപ്പാലം നിയോജക
മണ്ഡലത്തിലെ പ്രവൃത്തി.
2817.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഒറ്റപ്പാലം നിയോജക
മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
ഏതെല്ലാം നര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഫണ്ട് അനുവദിച്ചു;
ഓരോന്നിന്റെയും
വിശദാംശം, സര്‍ക്കാര്‍
ഉത്തരവ്,അനുവദിച്ച തുക,
ഓരോ പ്രവര്‍ത്തിയുടെയും
കാലിക സ്ഥിതി എന്നിവ
വ്യക്തമാക്കാമോ ?
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ കാര്യശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
റോഡുകള്‍ക്ക്
മിനിമം ഗ്യാരന്റി
ഉറപ്പാക്കുന്നതിനുള്ള കര്‍മ്മ
പദ്ധതി
2818.
ശ്രീ.വര്‍ക്കല
കഹാര്‍
,,
എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകള്‍ക്ക്
മിനിമം ഗ്യാരന്റി
ഉറപ്പാക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മക്കരപ്പറമ്പ്
ബൈപ്പാസ്
2819.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
പാത 966-ല്‍ രൂക്ഷമായ
ഗതാഗതക്കുരുക്ക്
അനുഭവപ്പെടുന്ന
മക്കരപ്പറമ്പ്
ജംഗ്ഷനിലെ തിരക്ക്
ഒഴിവാക്കുന്നതിന്
ബൈപ്പാസ്
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ബൈപ്പാസ്
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഇതിനായി സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
കാഞ്ഞങ്ങാട്
നഗരത്തിലെ കെ. എസ്. ടി. പി.
റോഡ് നിര്‍മ്മാണം
2820.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്-കാഞ്ഞങ്ങാട്
സംസ്ഥാന പാതയില്‍ കെ.
എസ്. ടി. പി. നടത്തുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനം എത്ര
ശതമാനം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കാതെ
ഉദ്ഘാടനം ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കാഞ്ഞങ്ങാട്
നഗരത്തില്‍ കെ.എസ്.ടി.
പി. റോഡ് നിര്‍മ്മാണം
നിര്‍ത്തിവയ്ക്കാനുണ്ടായ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
അങ്ങാടിപ്പുറം
റെയില്‍വെ മേല്‍പ്പാലം
2821.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്ങാടിപ്പുറം
റെയില്‍വെ മേല്‍പ്പാല
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മേല്‍പ്പാലം എന്ന്
തുറന്ന് കൊടുക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
പാതയോരങ്ങളിലെ
കാത്തിരുപ്പ് കേന്ദ്രങ്ങള്‍
2822.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാതയോരങ്ങളില്‍
എം.എല്‍.എമാരുടെ
പ്രാദേശിക വികസന
ഫണ്ടുപയോഗിച്ച്
കാത്തിരുപ്പ്
കേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തി
കൊണ്ടുള്ള ഉത്തരവ്
നിലവിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഏജന്‍സി
ഇതുവരെ എത്ര
കാത്തിരുപ്പ്
കേന്ദ്രങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഒരു
കാത്തിരിപ്പു കേന്ദ്രം
നിര്‍മ്മിക്കുന്നതിനായി
ഈ ഏജന്‍സി സമര്‍പ്പിച്ച
എസ്റ്റിമേറ്റ് തുക
എത്രയാണ്;
(ഡി)
മാനദണ്ഡങ്ങള്‍
പാലിച്ചുകൊണ്ട് ഇതിലും
കുറഞ്ഞ തുകയില്‍
മറ്റേതെങ്കിലും സംസ്ഥാന
അംഗീകൃത ഏജന്‍സിയെ
കൊണ്ട് നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതില്‍
തടസ്സമുണ്ടോ;വിശദാംശം
വെളിപ്പെടുത്താമോ ?
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ് മെട്രോ
2823.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16ലെ
ബഡ്ജറ്റില്‍ 25000
കോടി രൂപ മുതല്‍
മുടക്കില്‍
പ്രഖ്യാപിച്ചിരുന്ന
അടിസ്ഥാന
സൗകര്യവികസനത്തില്‍
ഉള്‍പ്പെട്ട
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ്
മെട്രോയ്ക്കായി ഇതുവരെ
എന്ത് തുക ചെലവഴിച്ചു
എന്ന് പറയാമോ;
(ബി)
ലൈറ്റ്
മെട്രോയുമായി
ബന്ധപ്പെട്ട് ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതുവരെ
ആരംഭിച്ചിട്ടുള്ളത്;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എവിടെയെങ്കിലും
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
അതിനായി
പൊതു വിപണിയില്‍
നിന്ന് പണം
ശേഖരിക്കുകയോ,
ഉപയോഗിക്കുകയോ
ചെയ്തിട്ടുണ്ടോ;വ്യക്തമാക്കാമോ?
പാപ്പിനിശ്ശേരി
പിലാത്തറ റോഡിന്റെ
നിര്‍മ്മാണ പുരോഗതി
2824.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാപ്പിനിശ്ശേരി
പിലാത്തറ കെ.എസ്.ടി.പി.
റോഡിന്റെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ;
നിര്‍മ്മാണ പ്രവൃത്തി
സമയബന്ധിതമായി
തീര്‍ക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പാപ്പിനിശ്ശേരി,
താവം മേല്‍പ്പാലങ്ങളുടെ
പ്രവൃത്തി
നടന്നുവരുന്നതിനാല്‍
പ്രസ്തുത പ്രദേശത്തെ
ജനങ്ങള്‍ കഴിഞ്ഞ മൂന്നു
വര്‍ഷത്തോളമായി
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
പരിഗണിച്ച് പാലത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
പാലത്തിന്റെ
നിര്‍മ്മാണം
എപ്പോഴേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും;
(സി)
പ്രസ്തുത
റോഡുകളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഇതുവരെയായി എത്ര കോടി
രൂപയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്?
പ്ലാസ്റ്റിക്ക്
ഉപയോഗിച്ചുള്ള റോഡ്
നിര്‍മ്മാണം
2825.
ശ്രീ.സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാസ്റ്റിക്ക്
ഉപയോഗിച്ച് റോഡുകള്‍
നിര്‍മ്മിക്കാന്‍
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കൂട്ടുവാതുക്കല്‍
കടവ് പാലം
2826.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി,
കായംകുളം, ഹരിപ്പാട്
മണ്ഡലങ്ങളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
കൂട്ടുവാതുക്കല്‍ കടവ്
പാലത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നേക്ക് ആരംഭിക്കാന്‍
കഴിയും എന്ന്
വിശദമാക്കാമോ?
പള്ളിക്കമണ്ണടിപാലം
നിര്‍മ്മാണം
2827.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
പള്ളിക്കമണ്ണടിപാലം
നിര്‍മ്മാണം
ആരംഭിക്കുന്നതിലേക്കുള്ള
പ്രധാന തടസ്സങ്ങള്‍
എന്തൊക്കെയാണ്;
(ബി)
അപ്രോച്ച്
റോഡിന് ഭൂമി
ഏറ്റെടുത്ത്
നല്കുന്നതിലേക്ക്
ആവശ്യമായ രേഖകള്‍
പൊതുമരാമത്ത് വകുപ്പ്
റവന്യൂ വകുപ്പിന്
നല്കിയിരുന്നുവോ;
വിശദാംശം അറിയിക്കുമോ;
(സി)
അപ്രോച്ച്
റോഡിന് ഭൂമി
ഏറ്റെടുത്ത് നല്‍കാതെ
പാലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ഇപ്രകാരം
ഭൂമിഏറ്റെടുത്ത്
നല്‍കാതെ കേരളത്തില്‍
ഏതെങ്കിലും പാലങ്ങള്‍
കഴിഞ്ഞ നാല്
വര്‍ഷത്തിനുള്ളില്‍
നിര്‍മ്മിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?