പൊതു
മേഖലാ സ്ഥാപനങ്ങളുടെ
അക്കൗണ്ടിംഗ്
2153.
ശ്രീ.വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്
കീഴിലുള്ള പൊതു മേഖലാ
സ്ഥാപനങ്ങളുടെ
അക്കൗണ്ടിംഗ്
സമയബന്ധിതമായി
തീര്‍ക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര നിക്ഷേപമായി ലഭിച്ച
തുക
2154.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എന്തു തുകയാണ്
വ്യവസായ വകുപ്പിന്
കേന്ദ്ര നിക്ഷേപമായി
ലഭിച്ചത്; ഏതെല്ലാം
മേഖലയിലാണ് ഇത്
ചെലവിട്ടതെന്ന്
അറിയിക്കാമോ?
റിവൈവല്‍ റിഫോംസ്
റീസ്ട്രക്ച്റിംഗ് പാക്കേജ്
2155.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എ.റ്റി.ജോര്‍ജ്
,,
ലൂഡി ലൂയിസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കായി
റിവൈവല്‍ റിഫോംസ്
റീസ്ട്രക്ച്റിംഗ്
പാക്കേജ് (Revival
Reforms Restructuring
package)
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സിഡ്കോയിലെ ശമ്പള
പരിഷ്ക്കരണം
2156.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ സ്ഥാപനമായ
കേരള സിഡ്കോയില്‍
ശമ്പള പരിഷ്ക്കരണം
നടപ്പിലാക്കുമോ;അവസാനമായി
ശമ്പള പരിഷ്ക്കരണം
നടപ്പിലാക്കിയതെന്ന്;പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളവും
സിഡ്കോയിലെ
ജീവനക്കാരുടെ ശമ്പളവും
തമ്മിലുള്ള അന്തരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2003-ന് ശേഷം
വര്‍ക്കര്‍മാരുടെ
ശമ്പളം
വര്‍ദ്ധിപ്പിച്ചിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
തൊഴിലാളി സംഘടനകള്‍
നിവേദനം
നല്‍കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ ?
കേരള
ക്ലേയ്സ് & സിറാമിക്സ്
ലിമിറ്റഡ്
2157.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള ക്ലേയ്സ് &
സിറാമിക് ലിമിറ്റഡിന്റെ
പഴയങ്ങാടി ചൈനാ ക്ലേ
യൂണിറ്റും മാങ്ങാട്
സിറാമിക് യൂണിറ്റും
അടച്ചുപൂട്ടുന്നതിനിടയാക്കിയ
സാഹചര്യമെന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
യൂണിറ്റുകളില്‍ എത്ര
തൊഴിലാളികള്‍ ജോലി
ചെയ്യുന്നുണ്ട്; ഈ
യൂണിറ്റുകള്‍
അടച്ചുപൂട്ടിയതു മൂലം
തൊഴിലാളികളും
ജീവനക്കാരും നേരിടുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കമ്പനിയുടെ
വൈവിധ്യവല്‍കരണത്തിനും
ജീവനക്കാരുടെ തൊഴില്‍
സംരക്ഷിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മെഗാ
ഭക്ഷ്യപാര്‍ക്കുകള്‍
2158.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രണ്ട് മെഗാ
ഭക്ഷ്യപാര്‍ക്കുകള്‍
ആരംഭിക്കുന്നത്
എവിടെയൊക്കൊണ്;
(ബി)
ഈ
പദ്ധതിയ്ക്ക് സംസ്ഥാന
സര്‍ക്കാരിന്റെ
നിക്ഷേപം എത്ര രൂപയാണ്;
ഇതില്‍ കേന്ദ്ര
സര്‍ക്കാര്‍ നിക്ഷേപം
ഉണ്ടോ; ഉണ്ടെങ്കില്‍
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയിലൂടെ എത്ര
പേര്‍ക്ക് തൊഴില്‍
ലഭ്യമാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സൂഷ്മ,
ചെറുകിട, ഇടത്തരം സംരംഭക മേഖല
വികസനം
2159.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൂഷ്മ, ചെറുകിട,
ഇടത്തരം സംരംഭക മേഖല
വികസനത്തിന്റെ
പാതയിലാണോ ;
(ബി)
സംസ്ഥാനത്തിന്റെ
വരുമാന സ്രോതസ്സിനെ
സ്വാധീനിക്കുന്ന
തരത്തിലും
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്ന
തരത്തിലും ഈ മേഖലയെ
മാറ്റാന്‍ സര്‍ക്കാര്‍
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
(സി)
സംസ്ഥാനത്തെ
എല്ലാ വകുപ്പുകളും
പൊതുമേഖലാ
സ്ഥാപനങ്ങളും അവര്‍ക്ക്
ഒരു വര്‍ഷത്തേയ്ക്ക്
ആവശ്യമുള്ള
സാധനങ്ങളുടേയും
സേവനങ്ങളുടേയും നിശ്ചിത
ശതമാനം ഈ മേഖലയില്‍
നിന്നും സംഭരണം
നടത്തുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ ;
(ഡി)
ഇല്ലായെങ്കില്‍
കേന്ദ്രസര്‍ക്കാരിന്റെ
മാതൃകയില്‍ സംസ്ഥാന
സര്‍ക്കാരും
മേല്‍പ്പറഞ്ഞ
സംരംഭങ്ങളിൽ നിന്നും
നിര്‍ബന്ധിത സംഭരണം
നടത്തുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ ?
ഭക്ഷ്യ
സംസ്കരണ മിഷന് പദ്ധതി
2160.
ശ്രീ.ആര്
. സെല്‍വരാജ്
,,
എം.എ. വാഹീദ്
,,
വി.ഡി.സതീശന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ സംസ്കരണ മിഷന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
കൊല്ലം
ജില്ലയിലെ പൊതുമേഖലാ
സ്ഥാപനങ്ങള്‍
2161.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ വ്യവസായ
വകുപ്പിന്റെ കീഴില്‍
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ്
നിലവിലുള്ളതെന്നും
കഴിഞ്ഞ എല്‍.ഡി.എഫ്.
സര്‍ക്കാര്‍
ഭരണമൊഴിയുമ്പോള്‍
ഇതില്‍ ഏതൊക്കെ
സ്ഥാപനങ്ങള്‍ ലാഭകരമായി
പ്രവര്‍ത്തിച്ചിരുന്നുവെന്നും
അറിയിക്കുമോ;
(ബി)
എല്‍.ഡി.എഫ്.
ഭരണകാലത്ത് ലാഭകരമായി
പ്രവര്‍ത്തിച്ചിരുന്നതും
എന്നാല്‍ ഇപ്പോള്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നതുമായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്നും
എത്രത്തോളം രൂപാ
നഷ്ടത്തിലാണെന്നും
സ്ഥാപനങ്ങള്‍ തിരിച്ച്
അറിയിക്കുമോ?
അതിവേഗ
റെയില്‍പ്പാത
T 2162.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അതിവേഗ റെയില്‍പ്പാത
നിർമ്മാണ പദ്ധതിയുടെ
ഇപ്പോഴത്തെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രോജക്ട്
റിപ്പോര്‍ട്ട് ആരാണ്
സമര്‍പ്പിച്ചിരിക്കുന്നത്;
(സി)
പദ്ധതി
നടപ്പിലാക്കുന്നതു
കൊണ്ട്
കുടിയൊഴിപ്പിക്കേണ്ട
സാഹചര്യം നിലവിലുണ്ടോ;
ഇതു സംബന്ധിച്ച്
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
കോട്ടയം ജില്ലയില്‍
സര്‍വ്വേ നടത്തുന്നതിന്
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(ഡി)
അതിവേഗ
റെയില്‍ പദ്ധതിയുടെ
നിലവിലുള്ള റൂട്ട്
ഏതാണെന്ന്
വ്യക്തമാക്കാമോ;
നിലവിലുള്ള പാത
ഇരട്ടിപ്പിക്കലിനെ ഇത്
ബാധിക്കുമോ; നിലവിലെ
പാത ഇരട്ടിപ്പിക്കല്‍
ജോലികള്‍ എന്നേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കൊച്ചി-
മംഗലാപുരം പാചകവാതക പൈപ്പ്
ലൈന്‍
2163.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി-
മംഗലാപുരം പാചകവാതക
പൈപ്പ് ലൈനിന്റെ
നിര്‍മ്മാണ പ്രവര്‍ത്തി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായി
കണ്ണൂര്‍ ജില്ലയില്‍
എത്ര ഭൂമി
ഏറ്റെടുത്തിട്ടുണ്ട്;
ഭൂ ഉടമകള്‍ക്ക് എത്ര
രൂപ നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്;
(സി)
കണ്ണൂര്‍
ജില്ലയില്‍
എവിടെയെല്ലാമാണ്
സെക്ഷനലൈസിംഗ് വാള്‍വ്
സ്റ്റേഷനും
ഇന്റര്‍മീഡിയേറ്റ്
പിഗ്ഗിംഗ് സ്റ്റേഷനും
സ്ഥാപിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
(ഡി)
പ്രസ്തുത
പൈപ്പ് ലൈന്‍
പദ്ധതിയുടെ നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
സഹകരണ സ്പിന്നിംഗ്
മില്ലിന്‍െറ സാമ്പത്തിക
ബാദ്ധ്യതകള്‍
2164.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
സഹകരണ സ്പിന്നിംഗ്
മില്ലിന്റെ നിലവിലുള്ള
സാമ്പത്തിക
ബാദ്ധ്യതകള്‍
എന്തൊക്കെയാണെന്നും
ഏതൊക്കെ
സ്ഥാപനങ്ങള്‍ക്ക് എത്ര
രൂപ വീതം
ബാദ്ധ്യതയുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബാദ്ധ്യതകള്‍ തീര്‍ത്ത്
മില്‍
നവീകരിക്കുന്നതിലേക്കായി
ഈ സർക്കാർ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്?
ഉദ്യോഗ്
ആധാര്‍
2165.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ രജിസ്ട്രേഷന്
ഉദ്യോഗ് ആധാര്‍
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികള്‍
പുരോഗമിക്കുന്നുണ്ട്
എന്നറിയിക്കാമോ;
(സി)
ഇത്
ചെറുകിട
വ്യവസായികള്‍ക്ക്
ഗുണപ്രദമാണോയെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
വ്യവസായ
പുരോഗതി
2166.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സംസ്ഥാനത്തെ വ്യവസായ
പുരോഗതിക്കായി
നടപ്പാക്കിയ പദ്ധതികള്‍
എന്തൊക്കെ എന്ന്
വിശദമാക്കാമോ;
(ബി)
ജിം,
എമര്‍ജിംഗ് കേരള, ബി
റ്റു ബി മീറ്റ് എന്നിവ
നടത്തിയതുവഴി
സംസ്ഥാനത്ത് പുതുതായി
ആരംഭിക്കാന്‍ കഴിഞ്ഞ
വ്യവസായ സംരംഭങ്ങള്‍
ഏതൊക്കെ; ഇതുവഴി എത്ര
തൊഴില്‍ അവസരങ്ങള്‍
പുതുതായി സൃഷ്ടിക്കാന്‍
കഴിഞ്ഞു; എത്ര കോടി
രൂപയാണ് ഇതുവഴി
സംസ്ഥാനത്ത്
നിക്ഷേപിക്കപ്പെട്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
പദ്ധതികള്‍ക്ക്
എം.ഒ.യു.
ഒപ്പിട്ടിട്ടുണ്ട്;
ഇവയുടെ പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ?
മരുന്ന്
ഉല്പാദന ഫാക്ടറികള്‍
2167.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലയിലും
സര്‍ക്കാര്‍
ഉടമസ്ഥതയിലും സഹകരണ
മേഖലയിലും അലോപ്പതി,
ആയുര്‍വേദ, ഹോമിയോപ്പതി
മരുന്നുകള്‍
ഉല്പാദിപ്പിക്കുന്ന
എത്ര സ്ഥാപനങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ജീവന്‍രക്ഷാ
മരുന്നുകളുടെ
ലഭ്യതക്കുറവും സ്വകാര്യ
കമ്പനി മരുന്നുകളുടെ
വിലവര്‍ധനവും ജനങ്ങളുടെ
മരുന്ന് ഉപഭോഗവും
കണക്കിലെടുത്ത്
സര്‍ക്കാര്‍, പൊതുമേഖല,
സഹകരണ മേഖലകളില്‍
മരുന്ന് ഉല്പാദന
ഫാക്ടറികള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ; എങ്കില്‍
വിശദാംശം നല്‍കാമോ?
വ്യവസായ
മേഖലയുടെ വികസനം
2168.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
മേഖലയുടെ വികസനത്തിനും
നൂതന വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;വിശദമാക്കാമോ;
(ബി)
ഇതിലൂടെ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിലും
സംസ്ഥാനത്തിന്റെ
സാമ്പത്തിക
വളര്‍ച്ചാനിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിലും
കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കൊരട്ടി
കിന്‍ഫ്രയുടെ വികസനത്തിനായി
അധിക സ്ഥലം
2169.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
കിന്‍ഫ്രയുടെ
വികസനത്തിനായി അധിക
സ്ഥലം
ലഭ്യമാക്കുന്നതിനായി
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
വ്യവസായ
വികസനത്തിനായി കര്‍മ്മ പദ്ധതി
2170.
ശ്രീ.വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വികസനത്തിനായി അടിസ്ഥാന
സൗകര്യം ഒരുക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കേന്ദ്ര-സംസ്ഥാന
പൊതുമേഖലാ
വ്യവസായസ്ഥാപനങ്ങളുടെ
സ്ഥാപിതശേഷി
2171.
ശ്രീ.എം.എ.ബേബി
,,
എസ്.ശർമ്മ
,,
സാജു പോള്‍
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കേന്ദ്ര-സംസ്ഥാന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ
സ്ഥാപിതശേഷി
പൂര്‍ണ്ണമായും
ഉപയോഗപ്പെടുത്തുവാന്‍
സാദ്ധ്യമായിട്ടുണ്ടോ;
ഇക്കാര്യം
വിലയിരുത്താറുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുവാന്
കഴിയുന്ന ഉല്പന്നങ്ങള്
ഇറക്കുമതി ചെയ്യുന്നതു
മൂലം
പൊതുമേഖലാസ്ഥാപനങ്ങള്‍
കൂടുതല്‍
പ്രതിസന്ധിയിലാകുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
വ്യവസായ സ്ഥാപനങ്ങളുടെ
ശേഷി
പ്രയോജനപ്പെടുത്താന്‍
കഴിയുംവിധം
ഉല്പന്നങ്ങളുടെ
ഓര്‍ഡറുകള്‍
നേടിയെടുക്കുന്നതില്‍
പരാജയപ്പെടുന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
സ്വകാര്യവല്‍ക്കരണ
നിലപാടുകള്‍ ഇതിന്
തടസ്സമാകുന്നുണ്ടോയെന്നറിയിക്കാമോ
?
വ്യവസായ-നിര്‍മ്മാണ
മേഖലകളില്‍ ചെറുകിട സൂക്ഷ്മ
സംരംഭകത്വ വികസനം
2172.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ-നിര്‍മ്മാണ
മേഖലകളില്‍ ചെറുകിട
സൂക്ഷ്മ സംരംഭകത്വ
വികസനത്തിനായി
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
ഈ
രംഗത്ത് പ്രഖ്യാപിച്ച
പദ്ധതികളില്‍
നടപ്പിലാക്കിയിട്ടില്ലാത്തവ
ഏതൊക്കെയാണെന്ന്
അറിയിക്കുമോ ?
പരമ്പരാഗത
വ്യവസായമേഖല
2173.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി,
കൈത്തറി, പനമ്പ്
തുടങ്ങിയ പരമ്പരാഗത
വ്യവസായമേഖലയിലെ കഴിഞ്ഞ
അഞ്ച് വര്‍ഷത്തെ
പ്രവര്‍ത്തന ലക്ഷ്യവും
നേട്ടവും സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
പരമ്പരാഗത
വ്യവസായ രംഗത്തുള്ള ഓരോ
പൊതുമേഖലാ
സംരംഭങ്ങളുടെയും
നഷ്ടവും ലാഭവും
വിശദമാക്കാമോ;
(സി)
ഓരോ
മേഖലയിലും നിലവില്‍
എത്ര പേര് സ്ഥിരം
തൊഴില്‍
ചെയ്യുന്നുണ്ട്; ഓരോ
മേഖലയിലും തൊഴില്‍
നഷ്ടപ്പെട്ടവര്‍ എത്ര
വീതം ; വിശദാംശം
ലഭ്യമാക്കാമോ;
സ്റ്റീല്‍
ഇന്‍സ്ട്രീസ് കേരള ലിമിറ്റഡ്
2174.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലത്തെ
പാലപ്പുറത്തുള്ള
സ്റ്റീല്‍ ഇന്‍സ്ട്രീസ്
കേരള ലിമിറ്റഡ് എന്ന
സ്ഥാപനത്തിന്റെ
വികസനത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വ്യവസായ സ്ഥാപനത്തില്‍
ഉല്പാദിപ്പിക്കപ്പെടുന്ന
കാസ്റ്റ് അയണ്‍
പ്രൊഡക്ഷന്‍
കെട്ടികിടക്കുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ;
ഉണ്ടെങ്കില്‍ അതു
പരിഹരിക്കാനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിലെ
ഉല്പന്നങ്ങളായ സി.ഐ
പൈപ്പുകളും മറ്റ്
ഉല്പന്നങ്ങളും
എടുക്കുന്നത്
സംബന്ധിച്ച് പ്രസ്തുത
സ്ഥാപനവും കേരള
വാട്ടര്‍ അതോറിറ്റിയും
തമ്മിലുണ്ടാക്കിയ
കരാറിലെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
എന്നാണ്
കരാറിന്റെ കാലാവധി
അവസാനിച്ചത്;
(ഇ)
പുതുക്കി
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ?
ചേര്‍ത്തല
ഓട്ടോകാസ്റ്റ്
2175.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എ.എം.
ആരിഫ്
,,
ജി.സുധാകരന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
ഓട്ടോകാസ്റ്റിനെ
പ്രതിസന്ധിയില്‍
നിന്നും
കരകയറ്റുന്നതിന്
സര്‍ക്കാര്‍
ഭാഗത്തുനിന്നും
ക്രിയാത്മകമായ യാതൊരു
നടപടിയും
സ്വീകരിച്ചില്ല എന്ന
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
(ബി)
ഓട്ടോകാസ്റ്റിന്റെ
പ്രതിസന്ധിക്ക്
കാരണമെന്തെന്നും
പ്രതിസന്ധി തരണം
ചെയ്യുന്നതിന് എന്ത്
നടപടി
സ്വീകരിക്കേണ്ടതുണ്ടെന്നും
ഈ മേഖലയിലുള്ളവരുമായി
ചര്‍ച്ച
നടത്തുകയുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
പുതിയതായി
ആരംഭിച്ചിട്ടുള്ള പൊതുമേഖലാ
സ്ഥാപനങ്ങള്‍
2176.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി
ആരംഭിച്ചിട്ടുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വിശദവിവരം നൽകുമോ ;ഓരോ
സ്ഥാപനത്തിലും എത്ര
കോടി രൂപാ വീതം മൂലധന
നിക്ഷേപം
നടത്തിയിട്ടുണ്ട്;വിശദമാക്കാമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
ലാഭനഷ്ട കണക്കുകള്‍
2177.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ കഴിഞ്ഞ
അഞ്ച് വര്‍ഷത്തെ
ലാഭനഷ്ട കണക്കുകള്‍
പരിഗണിക്കുമ്പോള്‍
ഏതൊക്കെ സ്ഥാപനങ്ങള്‍
പ്രവര്‍ത്തനലാഭം
നേടിയിട്ടുണ്ട്;
കാപെക്സിന്
അനുവദിച്ച തുക
2178.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുവരെ പ്ലാന്‍,
നോണ്‍പ്ലാന്‍,
കണ്ടിന്‍ജന്‍സി ഫണ്ട്
എന്നിവകളിലായി
കാപെക്സിന് എന്തു തുക
വീതം നല്‍കിയെന്നും
ഇതുവരെ എത്ര
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
പുതുക്കാട്
മണ്ഡലത്തിലെ പുതിയ പദ്ധതികള്‍
2179.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാരിന്റെ
കാലത്ത് പുതുക്കാട്
മണ്ഡലത്തില്‍ വ്യവസായ
വകുപ്പിന്റെ കീഴില്‍
എന്തെങ്കിലും പുതിയ
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
അവ ഏതൊക്കെയെന്ന്
വിശദമാക്കാമോ?
അയ്യംമ്പുഴ
വില്ലേജില്‍ കിന്‍ഫ്ര
പാര്‍ക്കിന്റെ രണ്ടാംഘട്ട
വികസനം
2180.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
അയ്യംമ്പുഴ വില്ലേജില്‍
കിന്‍ഫ്ര എക്സ്പോര്ട്
പ്രമോഷന്
ഇന്‍ഡസ്ട്രിയല്‍
പാര്‍ക്കിന്റെ
രണ്ടാംഘട്ട
വികസനത്തിനുവേണ്ടി 250
ഏക്കര്‍ ഭൂമി
നെഗോഷ്യേറ്റഡ്
പര്‍ച്ചേസ് പ്രകാരം
ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള
നിര്ദ്ദേശത്തിന്മേല്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ ?
പട്ടികജാതി
വീഭാഗക്കാര്ക്കായുള്ള
വ്യവസായ വകുപ്പിന്‍െറ
പദ്ധതികള്‍
2181.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
മാത്രമായി വ്യവസായ
വകുപ്പ് ഏതെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
വ്യവസായികാഭിരുചി
വികസിപ്പിക്കുന്നതിന്റെ
ഭാഗമായി പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ വ്യവസായ
വകുപ്പിന് കീഴിലുള്ള ഭൂമി
2182.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
വ്യവസായ വകുപ്പിന്
കീഴിലുള്ള ഭൂമിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍ ഏതെങ്കിലും
ഭാഗം ഇതര
വകുപ്പുകള്‍ക്ക് വിട്ടു
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
സ്മാര്‍ട്ട്
സിറ്റി പദ്ധതി
2183.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
പൂര്‍ത്തിയായ
സ്മാര്‍ട്ട് സിറ്റി
പദ്ധതി വഴി
എത്രപേര്‍ക്ക് പുതുതായി
തൊഴില്‍ നല്കുവാന്
കഴിഞ്ഞു; പദ്ധതി
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനക്ഷമമാക്കുവാന്‍
എത്ര നാള് വേണ്ടിവരും?
പാലക്കാട്ടെ
വ്യവസായ സ്ഥാപനങ്ങള്‍
2184.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം.ചന്ദ്രന്
,,
വി.ചെന്താമരാക്ഷന്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
മേഖലയില്‍
പൊതുമേഖലയിലടക്കമുള്ള
വ്യവസായ സ്ഥാപനങ്ങളുടെ
പൊതുസ്ഥിതി അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
ചെറുകിട,
ഇരുമ്പുരുക്ക് വ്യവസായ
സ്ഥാപനങ്ങള്‍ അടക്കം
വന്‍
പ്രതിസന്ധിയിലാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പാലക്കാട്
വ്യാവസായിക മേഖലയിലെ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സര്‍ക്കാരിന്
സാദ്ധ്യമായിട്ടില്ലാത്തതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
(ഡി)
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിനുള്ള
നടപടികള്‍ എത്രത്തോളം
ഫലപ്രദമായി എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
മട്ടന്നൂര്‍
കിന്‍ഫ്ര വ്യവസായ പാര്‍ക്ക്
2185.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
കിന്‍ഫ്ര വ്യവസായ
പാര്‍ക്കിന്റെ
പ്രോജക്ട് അടങ്കല്‍ തുക
എത്രയാണ്
എന്നറിയിക്കുമോ;
(ബി)
ഇതിനോടകം
പ്രോജക്ടിനായി എത്ര തുക
അനുവദിക്കുകയുണ്ടായെന്നും
ചെലവഴിക്കുകയുണ്ടായെന്നും
അറിയിക്കുമോ ;
(സി)
മട്ടന്നൂര്‍
കിന്‍ഫ്ര വ്യവസായ
പാര്‍ക്കിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഗതാഗതമാര്‍ഗം,
ജലവിതരണം,
വൈദ്യുതിവിതരണം
അടക്കമുള്ള പശ്ചാത്തല
സൗകര്യ ലഭ്യതയ്ക്ക്
ഇതിനോടകം കൈക്കൊണ്ട
നടപടികള്‍
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
പൊതുമേഖലാ വ്യവസായത്തിലെ
പ്രതിസന്ധി
2186.
ശ്രീ.ജി.സുധാകരന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഴിമതിയും
കൊടുംകാര്യസ്ഥതയും
സംസ്ഥാനത്തെ പൊതുമേഖലാ
വ്യവസായത്തെ എത്രത്തോളം
പ്രതിസന്ധിയിലെത്തിച്ചിടുണ്ട്
(ബി)
വൈദഗ്ദ്ധ്യമില്ലാത്തവരെ
പൊതുമേഖലകളുടെ
തലപ്പത്ത്
കൊണ്ടുവന്നിട്ടുണ്ടോ
;ആയത് വ്യവസായ
സ്ഥാപനങ്ങളുടെ
പുരോഗതിക്ക്
വിഘാതമായിട്ടുണ്ടോ ;;
(സി)
വ്യവസായ
സ്ഥാപനങ്ങള്‍
പ്രതിസന്ധിയിലാവുമ്പോള്‍
അതിന്റെ കാരണങ്ങള്‍
കണ്ടെത്തി പരിഹാരം
നിര്‍ദ്ദേശിക്കുന്നതിനും
നല്ല നിലയിലുള്ള
മാനേജ്മെന്റ്
ഉറപ്പാക്കുന്നതിനും
നടപടി
സ്വീകരിക്കാറുണ്ടോ;
ഇതിന്റെ അഭാവം ഇത്തരം
സ്ഥാപനങ്ങളെ
പ്രതികൂലമായി
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കെല്‍ട്രോണ്‍
നവീകരണം
2187.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണിനെ
നവീകരിക്കാന്‍
സ്വീകരിച്ച് വരുന്ന
നടപടികള്‍
എതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
കെല്‍ട്രോണ്‍
ഉള്‍പ്പെടെയുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
നവീകരണത്തിന്
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
കൂടുതല്‍
പൊതുമേഖലാ സ്ഥാപനങ്ങളെ
ലാഭകരമാക്കാന്‍
പ്രത്യേക പദ്ധതി
നടപ്പാക്കുമോ എന്ന്
വ്യക്തമാക്കുമോ?
അങ്കമാലിയിലെ
കിന്‍ഫ്ര വ്യവസായ പാര്‍ക്ക്
2188.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലിയില്‍
സ്ഥാപിക്കുന്ന കിന്‍ഫ്ര
വ്യവസായ പാര്‍ക്കിനായി
ഭൂമി
ഏറ്റെടുക്കുന്നതിനെതിരെ
ഹൈക്കോടതിയില്‍ ഫയല്‍
ചെയ്ത ഡബ്ലിയൂ.പി.
(സി.) 33795/2010
നമ്പര്‍ കേസിലെ സ്റ്റേ
ഒഴിവാക്കി
കിട്ടുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
പൊതുമേഖലയിലെ
വ്യവസായസ്ഥാപനങ്ങള്‍
2189.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൊതുമേഖലയില്‍ എത്ര
വ്യവസായ സ്ഥാപനങ്ങള്‍
പ്രവര്‍ത്തിച്ചിരുന്നു.;
അവയില്‍ ലാഭത്തില്‍
പ്രവര്‍ത്തിച്ചവ എത്ര;
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചവ എത്ര;
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
പൊതു മേഖലയില്‍ എത്ര
വ്യവസായ സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നു;
അവയില്‍ ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്ര; നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്ര; വിശദമാക്കാമോ?
ഇലക്ട്രോണിക്
കളിപ്പാട്ട നിര്‍മ്മാണ
വ്യവസായങ്ങള്‍
2190.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രോണിക്
കളിപ്പാട്ട നിര്‍മ്മാണ
വ്യവസായങ്ങള്‍ സഹകരണ
സ്വകാര്യ മേഖലയില്‍
ആരംഭിക്കാനുള്ള പദ്ധതി
നടപ്പില്‍
വരുത്തുകയുണ്ടായോ
;എങ്കില്‍ ഏതെല്ലാം
മേഖലയില്‍
എവിടെയെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
പ്രവര്‍ത്തിക്കുന്ന
ഇലക്ട്രോണിക്
കളിപ്പാട്ട നിര്‍മ്മാണ
വ്യവസായങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
സ്റ്റാര്‍ട്ട്
അപ്പ് പോളിസി
2191.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
പി.എ.മാധവന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'സ്റ്റാര്‍ട്ട് അപ്പ്
പോളിസി' യുടെ കരട്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അടച്ചുപൂട്ടിയ
പൊതുമേഖലാ സ്ഥാപനങ്ങള്‍
2192.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ്
പ്രവര്‍ത്തിച്ചു
വരുന്നത്; അവ ഏതൊക്കെ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
അടച്ചുപൂട്ടിയ
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഓരോന്നും
എന്തുകാരണത്താലാണ്
പൂട്ടിയിട്ടുള്ളത്; ഈ
സ്ഥാപനങ്ങളിൽ
ഉണ്ടായിരുന്ന
ജീവനക്കാര്‍ക്ക്
സ്ഥാപനം അടച്ചു
പൂട്ടിയപ്പോള്‍
നഷ്ടപരിഹാര പാക്കേജ്
നല്‍കിയിരുന്നോ;
ഉണ്ടെങ്കില്‍
എന്തൊക്കെ; എത്ര
തൊഴിലാളികള്‍
ഇതംഗീകരിച്ചു; വിശദാംശം
ഇനംതിരിച്ച്
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പൂട്ടിപ്പോയ ഏതെങ്കിലും
പൊതുമേഖലാ സ്ഥാപനം
തുറന്നു
പ്രവര്ത്തിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെയെന്ന്
അറിയിക്കുമോ?
സ്റ്റാര്‍ട്ട്-അപ്
സംരംഭങ്ങള്‍ക്ക് സാമ്പത്തിക
സഹായം
2193.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15-ല്‍
എത്ര സ്റ്റാര്‍ട്ട്-അപ്
സ്ഥാപനങ്ങളാണ്
സംസ്ഥാനത്ത്
ആരംഭിച്ചത്;
(ബി)
അതില്‍
എത്ര എണ്ണം
നിലവിലുണ്ട്;
(സി)
സ്റ്റാര്‍ട്ട്-അപ്
സംരംഭങ്ങള്‍ക്ക് നല്കിയ
സാമ്പത്തിക സഹായം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
തൊഴിലവസരങ്ങള്‍
2194.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് വര്‍ഷം കൊണ്ട്
കേരളത്തിലെ
പൊതുമേഖല-സ്വകാര്യമേഖല
വ്യവസായ സ്ഥാപനങ്ങള്‍
സൃഷ്ടിച്ച
തൊഴിലവസരങ്ങളുടെ
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍ വിശദമാക്കാമോ;
അതില്‍ വിദഗ്ദ്ധ
തൊഴിലവസരങ്ങള്‍ എത്ര;
(ബി)
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന് ഈ
സര്‍ക്കാര്‍ വിവിധ
ഘട്ടങ്ങളില്‍
പ്രഖ്യാപിച്ച
പദ്ധതികളില്‍ ഇപ്പോഴും
നടപ്പിലാക്കിയിട്ടില്ലാത്തവ
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രഖ്യാപിത
പദ്ധതികളുടെ തൊഴിലവസര
ലക്ഷ്യവും നേട്ടവും
വിശദമാക്കാമോ?
പ്രതിസന്ധിയിലായ
വ്യവസായ സ്ഥാപനങ്ങള്‍
2195.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
പി.കെ.ഗുരുദാസന്
,,
ബാബു എം. പാലിശ്ശേരി
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതിസന്ധിയിലായ
വ്യവസായ സ്ഥാപനങ്ങള്‍
പ്രവര്‍ത്തനസജ്ജമാക്കുന്നതില്‍
വ്യവസായ വകുപ്പിനു
വീഴ്ചകള്‍ ഉണ്ടായിട്ടു
ണ്ടോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ലാഭകരമായിരുന്ന വ്യവസായ
സ്ഥാപനങ്ങള്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
നഷ്ടത്തിലും
പ്രതിസന്ധിയിലുമായിട്ടുണ്ടോ
;എങ്കിൽ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രതിസന്ധി
നേരിടുന്ന വ്യവസായ
സ്ഥാപനങ്ങളെ
പ്രവര്‍ത്തനസജ്ജമാക്കുന്നതില്‍
എത്രത്തോളം ഈ സർക്കാർ
വിജയിച്ചിട്ടുണ്ട്
വ്യക്തമാക്കുമോ ?
കെല്‍ട്രോണിന്റെ
വെെവിദ്ധ്യവല്ക്കരണം
2196.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണിന്റെ
വെെവിദ്ധ്യവല്ക്കരണത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര തുക
കെല്‍ട്രോണിന്
അനുവദിച്ചിട്ടുണ്ട്;
പ്രസ്തുത തുക
ഗ്രാന്റായി
മാറ്റുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
ജീവനക്കാരുടെ
ശമ്പളപരിഷ്കരണം
സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എന്നു മുതലാണ്
തൊഴിലാളികള്‍ക്ക്
പുതിയ ശമ്പളം നല്കാന്
ഉദ്ദേശിക്കുന്നത്;
(സി)
വര്‍ഷങ്ങളായി
ജോലി ചെയ്തുവരുന്ന
കാഷ്വല്‍ ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ടെക്നോപാര്‍ക്കില്‍
പുതിയ കമ്പനികള്‍
2197.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ടെക്നോപാര്‍ക്കിലെ
ഐ.റ്റി.
കെട്ടിടങ്ങളില്‍ സ്ഥലം
ഉപയോഗിക്കാതെ
കിടപ്പുണ്ടോ;
(ബി)
എങ്കില്‍
എത്ര ചതുരശ്ര അടി സ്ഥലം
ഒഴിഞ്ഞുകിടപ്പുണ്ട്;
(സി)
പ്രസ്തുത
സ്ഥലങ്ങളില്‍ പുതിയ
കമ്പനികള്‍
വരുന്നതിനുള്ള തടസ്സം
എന്താണെന്നു
വ്യക്തമാക്കുമോ ?
എമര്‍ജിങ്ങ്
കേരള
2198.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എമര്‍ജിങ്ങ്
കേരളയില്‍ എത്ര
പദ്ധതികൾക്കാണ് എം.ഒ.യു
ഒപ്പ് വച്ചിരുന്നത്;
വിശദമാക്കാമോ;
(ബി)
ഇവയില്‍
എത്ര പദ്ധതികളില്‍
നിക്ഷേപം നടത്തി;
(സി)
നിക്ഷേപം
നടത്തിയ കമ്പനികളുടെ
പേരും നിക്ഷേപിച്ച
തുകയും വ്യക്തമാക്കുമോ?
തിരുവനന്തപുരം
- കണ്ണൂര്‍ അതിവേഗ റെയില്‍
ഇടനാഴി
2199.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
- കണ്ണൂര്‍ 430
കിലോമീറ്റര്‍ അതിവേഗ
റെയില്‍ ഇടനാഴിയുടെ
സാദ്ധ്യതാ പഠനം ഡല്‍ഹി
മെട്രോ റെയില്‍
കോര്‍പ്പറേഷന്റെ
നേതൃത്വത്തില്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)
ജനസാന്ദ്രത
കൂടിയ കേരളത്തില്‍ ഈ
പദ്ധതി വിജയപ്രദമാണോ;
വിശദാംശം ലഭ്യമാക്കുമോ?
ധാതുമണല്‍ സമ്പത്ത്
2200.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധാതുമണല്‍
സമ്പത്തിന്റെ അളവ്
തിട്ടപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ധാതുമണല്‍ ഓഡിറ്റിംഗ്
സംവിധാനം നിലവിലുണ്ടോ;
(ബി)
ധാതുമണല്‍
ഖനനം ചെയ്യുന്നതിന്
ഏതെങ്കിലും സ്വകാര്യ
ഏജന്‍സികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ധാതുമണല്‍
അനധികൃതമായി കടത്തുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
കേസുകളില്‍ കര്‍ശന
നടപടി
സ്വീകരിക്കാറുണ്ടോ
എന്നറിയിക്കുമോ;
(ഡി)
ധാതുമണല്‍
സമ്പത്ത്
സംരക്ഷിക്കുന്നതിനും
വ്യാവസായികമായ
ആവശ്യങ്ങള്‍ക്ക്
പരമാവധി
വിനിയോഗിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മണ്ണു
മാറ്റുന്നതിനുള്ള അനുമതി
2201.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈക്കം
താലൂക്കില്‍ കഴിഞ്ഞ 1
വര്‍ഷത്തിനിടയില്‍
മണ്ണു മാറ്റുന്നതിനായി
നല്‍കിയിട്ടുള്ള
അനുമതികളുടെ വിശദവിവരം
വ്യക്തമാക്കാമോ;
(ബി)
റോഡുകള്‍ക്കും
മറ്റുമായി
മണ്ണെടുക്കുന്നതിന്
പ്രസ്തുത താലൂക്കില്‍
നിരോധനം നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(സി)
താലൂക്കില്‍
പൊതു- സ്വകാര്യ
ആവശ്യങ്ങള്‍ക്കായി
മണ്ണ് മാറ്റുന്നതിന്
നിലവില്‍
എവിടെയൊക്കെയാണ് അനുമതി
നല്‍കിയിട്ടുള്ളതെന്നും
മണ്ണെടുക്കുന്ന
പ്രദേശങ്ങളില്‍ പരിശോധന
നടത്തുവാന്‍
ആര്‍ക്കൊക്കെയാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
അനധികൃത
ധാതുഖനനവും ധാതുകടത്തും
2202.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മെെനര്‍ മിനറല്‍
കണ്സെഷന് ചട്ടങ്ങള്‍
പ്രകാരം അനധികൃത
ധാതുഖനനം, അനധികൃത ധാതു
കടത്ത് എന്നിവയ്ക്ക്
നല്‍കിവരുന്ന ശിക്ഷ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതു
നടപ്പിലാക്കാന്‍
ആര്‍ക്കൊക്കെയാണ്
അധികാരമെന്ന് പറയാമോ;
(സി)
അനധികൃത
ധാതുഖനനം, ധാതുകടത്തു്
എന്നിവയുമായി
ബന്ധപ്പെട്ട് ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്രപേര്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ട്
എന്ന് വിശദീകരിക്കാമോ?
മിനറല്‍
സ്കോഡുകളുടെ എണ്ണം
2203.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃത
ധാതു ഖനനം, ധാതു കടത്ത്
എന്നിവ വര്‍ദ്ധിച്ചു
വരുന്നതുമൂലം
സര്‍ക്കാരിന് വന്‍
റവന്യൂ നഷ്ടം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
കണക്കിലെടുത്ത് ജിയോളജി
വകുപ്പിന് കീഴില്‍
നിലവിലുള്ള മൂന്ന് മേഖല
മിനറല്‍ സ്കോഡുകളുടെ
എണ്ണം ജില്ലയ്ക്ക്
ഒന്ന് എന്ന തോതില്‍ 14
ആക്കി ഉയര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെറുകിട
ധാതുസമ്പത്ത്
2204.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ചെറുകിട ധാതുസമ്പത്ത്
സംരക്ഷിക്കുന്നതിനും
അവയുടെ കടത്തും ഖനനവും
നിയന്ത്രിക്കുന്നതിനുമായി
കേരള നിയമസഭ പാസാക്കിയ
നിയമങ്ങള്‍
എന്തൊക്കെയാണ്;
(ബി)
കേരളത്തില്‍
കണ്ടുവരുന്ന വന്‍കിട
ധാതുക്കളില്‍
ഏതൊക്കെയാണ് കേന്ദ്ര
സര്‍ക്കാര്‍ ചെറുകിട
ധാതുക്കളായി
പ്രഖ്യാപിച്ചിട്ടുള്ളത്;
(സി)
അവയുടെ
ഖനനവും കടത്തും
നിയന്ത്രിക്കുന്നതിന്
വ്യവസ്ഥകള്‍
ഉള്‍ക്കൊള്ളിച്ചുകൊണ്ട്
പ്രത്യേക ചട്ടങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ചെറുകിട ധാതുക്കളായി
അംഗീകരിച്ചതിനു ശേഷം
അവയ്ക്ക് ഖനനാനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
മെെനിംഗ്
& ജിയോളജി വകുപ്പില്‍
ഇ-ഗവേണന്‍സ് പദ്ധതി
2205.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെെനിംഗ്
& ജിയോളജി
വകുപ്പില്‍ ഇ-ഗവേണന്‍സ്
പദ്ധതി
നടപ്പാക്കുന്നതിന്
നാളിതു വരെ എന്തു തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
വകുപ്പിലെ എത്ര
ജീവനക്കാര്‍ക്ക്
ട്രെയിനിംഗ്
ലഭ്യമാക്കി; അതിന് എത്ര
രുപ ചെലവാക്കി;
മെെനിംഗ് & ജിയോളജി
വകുപ്പില്‍ ഇ-ഗവേണന്‍സ്
പദ്ധതി എന്നാണ്
ആരംഭിച്ചത്; എന്ന്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിച്ചത്; ഇത്രയും
കാലതാമസം ഉണ്ടാകാന്‍
കാരണമെന്ത്;
(സി)
ഇ-ഗവേണന്‍സ്
പദ്ധതി നടപ്പാക്കുന്നതു
മൂലം നിലവിലെ
ചട്ടങ്ങളില്‍ എന്തൊക്കെ
മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളത്;
മെെനിംഗ് & ജിയോളജി
വകുപ്പില്‍ താലൂക്കുതല
ഓഫീസുകള്‍ തുടങ്ങാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ ?
മെെനിംഗ്
ആന്റ് ജിയോളജി വകുപ്പില്‍
കൂടുതല്‍ തസ്തികകള്‍
2206.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീട്ടാവശ്യത്തിന്
മണ്ണ് നീക്കം
ചെയ്യുന്നതുള്‍പ്പെടെയുള്ള
മണ്ണ് ഖനനം കേരള മൈനര്‍
മിനറല്‍
കണ്‍സ്ട്രക്ഷന്‍
ചട്ടങ്ങള്‍ക്ക് കീഴില്‍
ഉള്‍പ്പെടുത്തിയ
സാഹചര്യത്തില്‍
മെെനിംഗ് ആന്റ്
ജിയോളജി വകുപ്പിലെ
ജില്ലാ ആഫീസുകളില്‍
കൂടുതല്‍ ഫീല്‍ഡ്,
മിനിസ്റ്റീരിയല്‍
തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
ധാതുമണല്‍
അസംസ്കൃത വസ്തുവായി
ഉപയോഗിക്കുന്ന വ്യവസായങ്ങള്‍
2207.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധാതുമണല്‍
അസംസ്കൃത വസ്തുവായി
ഉപയോഗിക്കുന്ന
വ്യവസായങ്ങള്‍
ഏതൊക്കെയെന്നും ഇവിടെ
എന്തെല്ലാം
ഉത്പ്പന്നങ്ങളാണ്
ഉത്പാദിപ്പിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ലഭ്യമായ ധാതുമണലിനെ
അടിസ്ഥാനമാക്കി
നിര്‍മ്മിക്കുവാന്‍
കഴിയുന്ന മൂല്യ
വര്‍ദ്ധിത ഉത്പന്നങ്ങളെ
സംബന്ധിച്ച് ഏതെങ്കിലും
ഗവേഷണം നടക്കുന്നുണ്ടോ
എന്നും എങ്കില്‍ ഏത്
സ്ഥാപനമാണ് ഇതിനായി
പ്രവര്‍ത്തിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
നിന്നും ധാതു മണല്‍
കയറ്റി
അയയ്ക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
സംസ്ഥാനങ്ങളിലേക്കാണ്
ഇത് അയയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പുരയിടത്തിനു
സമീപത്തെ മണ്ണിടിക്കല്‍
2208.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
ചെറുവയ്ക്കല്‍
വില്ലേജില്‍ കട്ടേല
ഭാഗത്ത് ഹോളി
ട്രിനിറ്റി സ്കൂളിനു
സമീപം ശ്രീ.
രാമചന്ദ്രന് നായരുടെ
പുരയിടത്തിനു ദോഷകരമായ
രീതിയില്‍ മണ്ണിടിച്ച്
നീക്കം ചെയ്യുന്നതു
സംബന്ധിച്ച പരാതിയില്‍
മൈനിംഗ് ആന്റ് ജിയോളജി
വകുപ്പ് തിരുവനന്തപുരം
ജില്ലാ ഓഫീസ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പരാതിയിന്മേല് ജില്ലാ
ജിയോളജിസ്റ്റ്
സ്വീകരിച്ചിരിക്കുന്ന
തുടര്‍നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ?
കൈത്തറിമേഖലയുടെ
വളര്‍ച്ച
2209.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറിത്തൊഴിലാളികളുടെ
ക്ഷേമത്തിനും
കൈത്തറിമേഖലയുടെ
സമ്പൂര്‍ണ്ണ
വളര്‍ച്ചയ്ക്കും
പര്യാപ്തമായ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
കൈത്തറിത്തൊഴിലാളികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍,
അസംസ്കൃത സാധനങ്ങളുടെ
ലഭ്യതക്കുറവ്,
വിലക്കൂടുതല്‍ എന്നിവ
പരിഹരിക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഐ.ടി. ഉല്പന്ന കയറ്റുമതി
2210.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷം
ജനുവരി 31 വരെ ഐ.ടി.
ഉല്പന്ന കയറ്റുമതി എത്ര
കോടി രൂപയായിരുന്നു ;
ആയത് നടപ്പു സാമ്പത്തിക
വര്‍ഷം എത്രകണ്ട്
വര്‍ദ്ധിപ്പിക്കാനാണ്
ലക്ഷ്യമിട്ടിരുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
2014-15
വര്‍ഷത്തില്‍ ഐ.ടി.
ഉല്പന്ന കയറ്റുമതി എത്ര
കോടി രൂപയായിരുന്നു;
(സി)
2015-16
സാമ്പത്തിക വര്‍ഷം
ജനുവരി 31 വരെ ഐ.ടി.,
ഐ.ടി. അനുബന്ധ
മേഖലകളില്‍
സ്റ്റാര്‍ട്ട് അപ്
കമ്പനികളുടെ വിറ്റുവരവ്
എത്ര കോടി രൂപ;ആയത്
2014-15 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര കോടി
രൂപയായിരുന്നു;വിശദാംശം
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
സര്‍ക്കാര്‍ അംഗീകൃത
ഐ.ടി. കമ്പനികള്‍
പ്രവര്‍ത്തിക്കുന്നുവെന്നും
ഇതിലൂടെ എത്ര പേര്
നേരിട്ടും അല്ലാതെയും
ജോലി നോക്കുന്നു എന്നും
വന്‍കിട ഐ.ടി.
കമ്പനികള്‍ തൊഴില്‍
സംസ്കാരം
പാലിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ?
ഡിജിറ്റല്‍
സര്‍ട്ടിഫിക്കറ്റുകള്‍
2211.
ശ്രീ.സണ്ണി
ജോസഫ്
,,
ബെന്നി ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനങ്ങള്‍ക്ക്
ഡിജിറ്റല്‍
സര്‍ട്ടിഫിക്കറ്റുകള്‍
ലഭ്യമാക്കാന്‍ കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
'ഓപ്പണ്‍
പ്ലാറ്റ്ഫോമില്‍' ബ്ലോഗ്
തുടങ്ങുന്നതിനുള്ള നടപടി
2212.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍,
ലൈബ്രറികള്‍
എന്നിവയുടേതായ
'ബ്ലോഗുകള്‍'
തുടങ്ങുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ അവ
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക്
സാമ്പത്തിക ബാധ്യത
വരാതെ 'ഓപ്പണ്‍
പ്ലാറ്റ്ഫോമില്‍'
ബ്ലോഗ്
തുടങ്ങുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
നിബന്ധനകള്‍
വ്യക്തമാക്കുമോ?
ഇ-ഗവേണന്‍സ്
2213.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ ഏതൊക്കെ
വകുപ്പുകളിലാണ്
ഇപ്പോള്‍ ഇ-ഗവേണന്സ്സ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
പേപ്പര്‍-രഹിത
ഓഫീസ് എന്ന ആശയം
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ ;
(സി)
തങ്ങളുടെ
പരാതികളും ഫയലുകള്‍
സംബന്ധിച്ച നീക്കവും
അറിയുന്നതിന്
പൊതുജനങ്ങള്‍ക്കായി
എന്ത് സംവിധാനമാണ്
വിവിധ സര്‍ക്കാര്‍
വകുപ്പുകളില്‍
ലഭ്യമാക്കിയിട്ടുള്ളത്
; വിശദാംശം
ലഭ്യമാക്കാമോ?
ഐ.ടി.
വ്യവസായ പാര്‍ക്കുകള്‍
2214.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍ ഫണ്ട്
ഉപയോഗിച്ച് ഭൗതിക
സാഹചര്യം ഒരുക്കിയ ഐ.
ടി. വ്യവസായ
പാര്‍ക്കുകളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഈ
പാര്‍ക്കുകള്‍ക്ക്
ഓരോന്നിനും എത്ര കോടി
രൂപ ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പാര്‍ക്കുകളില്‍
എസ്.സി., എസ്.ടി.
വിഭാഗത്തില്‍പ്പെട്ട
എത്ര സംരംഭകര്‍ക്ക്
അവസരം ലഭിച്ചു എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഐ.ടി.
വ്യവസായ പാര്‍ക്കുകള്‍
സംരംഭകര്‍ക്ക്
അനുവദിക്കുന്നതില്‍
ഏതെങ്കിലും തരത്തിലുള്ള
സംവരണം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ടീകോം
കമ്പനിയും സര്‍ക്കാരും
തമ്മിലുള്ള കരാർ
2215.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
സ്മാര്‍ട്ട് സിറ്റി
പദ്ധതിക്കായി ടീകോം
കമ്പനിയും സര്‍ക്കാരും
തമ്മിലുള്ള കരാർ
പ്രകാരം നിർമ്മിക്കേണ്ട
ഐ.ടി കെട്ടിടങ്ങളുടെ
വിസ്തീര്‍ണ്ണം
എത്രയാണ്;
(ബി)
കരാർ
അനുസരിച്ച് ഈ
കെട്ടിടങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തിയാവണം; ഇതുവരെ
നിര്‍മ്മാണം
പൂര്‍ത്തിയായത് എത്ര
വിസ്തീര്‍ണ്ണമുള്ള
കെട്ടിടമാണ്;
(സി)
കരാർ
നിര്‍മ്മാണം
നടക്കാതിരുന്നിട്ടുണ്ടെങ്കില്
അതിനുള്ള കാരണം
എന്താണ്;
(ഡി)
എഗ്രിമെന്റനുസരിച്ച്
ടീകോം കമ്പനി,
സ്മാര്‍ട്ട്
സിറ്റിയില്‍ നേരിട്ടും
പരോക്ഷമായും തൊഴില്‍
നല്‍കേണ്ടിയിരുന്നത്
എത്ര പേര്‍ക്ക്
വീതമാണ്;
(ഇ)
ടീംകോം
കമ്പനി കരാര്‍ ലംഘനം
നടത്തിയിട്ടുണ്ടെങ്കില്‍,
എന്ത് നടപടിയാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കുമോ ?
അക്ഷയ
സെന്ററുകള്‍
2216.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അക്ഷയ
സെന്ററുകളാണ്
പ്രവര്‍ത്തിച്ചു
വരുന്നത്;
(ബി)
പ്രസ്തുത
സെന്ററുകള്‍ മുഖേന
എന്തൊക്കെ സേവനങ്ങളാണ്
പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്നത്;
(സി)
ഇവയുടെ
സേവനം
ഉപയോഗപ്പെടുത്തുന്നതിന്
ഫീസ് നല്‍കേണ്ടതുണ്ടോ;
എങ്കിൽ ഏതൊക്കെ
സേവനങ്ങള്‍ക്ക് എത്ര
തുക വീതമാണ് ഫീസ്
നല്കേണ്ടതെന്നു ഇനം
തിരിച്ച് വിശദമാക്കുമോ;
(ഡി)
എല്ലാ
വാര്‍ഡുകളിലും അക്ഷയ
സെന്ററുകളുടെ
പ്രവര്‍ത്തനം
വ്യാപിപ്പിക്കുന്നതിനും
പ്രസ്തുത സെന്ററുകളെ
ഇന്‍ഫര്‍മേഷന്‍
കിയോസ്ക്കുകളായി
മാറ്റുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
ഡിജിറ്റൽ
കേരളാ പദ്ധതി
2217.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ലൂഡി ലൂയിസ്
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡിജിറ്റൽ
കേരളാ പദ്ധതിയ്ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
ടെക്നോളജി
ബിസിനസ് ഇന്‍കുബേറ്റേഴ്സ്
2218.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
മൂന്ന് ടെക്നോളജി
ബിസിനസ്
ഇന്‍കുബേറ്റേഴ്സ്
ആരംഭിക്കുന്നതായുള്ള
കേന്ദ്ര പദ്ധതിയുടെ
വിശദാംശം നല്‍കാമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇവ ആരംഭിക്കുന്നത്
എവിടെയൊക്കെയാണ് ;
പത്തനംതിട്ട ജില്ല
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
നടപടി സ്വീകരിക്കുമോ ?
ടെക്നോളജി
ബിസിനസ് ഇന്‍ക്യുബേറ്റേഴ്സ്
2219.
ശ്രീ.ബെന്നി
ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
മൂന്ന് ടെക്നോളജി
ബിസിനസ്
ഇന്‍ക്യുബേറ്റേഴ്സ്
ആരംഭിക്കുന്നതിനുള്ള
കേന്ദ്ര സര്‍ക്കാര്‍
പദ്ധതിയുടെ വിശദാംശം
നല്‍കാമോ;
(ബി)
ഈ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
ഇവ എവിടെയൊക്കെയാണ്
ആരംഭിക്കുന്നത്;
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം
എന്ന് അറിയിക്കുമോ ?
കല്‍പ്പറ്റ
നിയോജകമണ്ഡലത്തിലെ അക്ഷയ
കേന്ദ്രങ്ങൾ
2220.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
ആരംഭിച്ചിട്ടുള്ള അക്ഷയ
കേന്ദ്രങ്ങളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഏതെല്ലാം
സ്ഥലങ്ങളില്‍
അക്ഷയകേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുള്ള
അപേക്ഷ
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി ഏതു
ഘട്ടംവരെയായിയെന്നു
വ്യക്തമാക്കുമോ?
തലശ്ശേരിയില്‍
ഐ.റ്റി. പാര്‍ക്ക്
2221.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരിയില്‍
ഐ.റ്റി. പാര്‍ക്ക്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
എന്നത്തേക്ക്
ഐ.റ്റി. പാര്‍ക്ക്
പ്രവര്‍ത്തന
സജ്ജമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ബ്രോഡ്ബാന്‍ഡ്
കണക്ഷന്
2222.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒപ്റ്റിക്
ഫൈബര്‍ കേബിള്‍
ഉപയോഗിച്ചുള്ള അതിവേഗ
ബ്രോഡ്ബാന്‍ഡ് കണക്ഷന്
ഏതെല്ലാം
പഞ്ചായത്തുകളില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
ഇതിന് ആവശ്യമായി വന്ന
തുക എത്രയാണ്;
(ബി)
ബാക്കിയുള്ള
പഞ്ചായത്തുകളില്‍
ബ്രോഡ്ബാന്‍ഡ് കണക്ഷന്
എപ്പോള്‍
ഏര്‍പ്പെടുത്തും; ഇതിന്
കണക്കാക്കുന്ന ചിലവ്
എത്രയാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
എല്ലാ
പഞ്ചായത്തുകളിലും
അതിവേഗ ബ്രോഡ്ബാന്‍ഡ്
കണക്ഷന്
പൂര്‍ത്തിയായാല്‍
സംസ്ഥാനത്ത് ഉണ്ടാകാന്‍
പോകുന്ന മാറ്റങ്ങള്‍
എന്താണ് എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കമ്പ്യൂട്ടര്‍
ഹാര്ഡ്വെയര് നിക്ഷേപങ്ങള്‍
2223.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കമ്പ്യൂട്ടര്‍
ഹാര്ഡ്വെയര്
നിക്ഷേപങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആ രംഗത്തെ
ലക്ഷ്യവും നേട്ടവും
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷംകൊണ്ട്
കേരളത്തില്‍ നിന്നുള്ള
ഐ.ടി. ഉല്പന്നങ്ങളുടെ
ഉല്പാദനം എത്ര മാത്രം
വര്‍ദ്ധിച്ചിട്ടുണ്ട്;
കേരളത്തിലേയ്ക്ക് അഞ്ച്
വര്‍ഷത്തിനുള്ളില്‍
കടന്നു വന്ന
അന്താരാഷ്ട്ര-ഐ.ടി.
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്; ഈ
സ്ഥാപനങ്ങളുടെ വരവിലൂടെ
പുതുതായി എത്ര
പേര്‍ക്ക് തൊഴില്‍
ലഭിച്ചു;
സ്ഥാപനങ്ങളുടെയടിസ്ഥാനത്തില്
വിശദമാക്കാമോ?
സ്മാര്‍ട്ട്സിറ്റി
പദ്ധതി
T 2224.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി.കെ.എസ്.സലീഖ
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്സിറ്റി
പദ്ധതിയില്‍
കരാറനുസരിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കുന്നതിനും
തൊഴില്‍
നല്‍കുന്നതിനും യഥാസമയം
സാദ്ധ്യമായിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
സ്മാര്‍ട്ട്സിറ്റി
പദ്ധതി ഇത്തരത്തില്‍
ഇഴഞ്ഞുനീങ്ങിയതിന്
ആരാണ് ഉത്തരവാദിയെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സ്മാര്‍ട്ട്സിറ്റി
പദ്ധതികരാര്‍
അനുസരിച്ച്
പുരോഗതിയിലെത്തിക്കുന്നതിന്
സാദ്ധ്യമാകാത്തപ്പോഴും
നിര്‍മ്മാണ കമ്പനിക്ക്
ലാഭം കൊയ്യുന്നതിന്
സാഹചര്യം
ഒരുക്കുന്നതിനാലാണ്
സര്‍ക്കാര്‍ താല്പര്യം
കാട്ടിയതെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കാമോ?