സഹകരണ
സര്‍വ്വകലാശാല
2112.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖല
വൈവിധ്യവല്ക്കരിയ്ക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
സഹകരണ
മേഖലയിലെ ഉദ്യോഗസ്ഥരെ
പ്രാപ്തരാകുന്നതിന്
എന്തൊക്കെ അക്കാദമിക്
കോഴ്സുകളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ ;
(സി)
സഹകരണ
കോഴ്സുകളും പരിശീലന
പരിപാടികളും
ഗവേഷണങ്ങളും
നടത്തുന്നതിന് സഹകരണ
സര്‍വ്വകലാശാലാ
സ്ഥാപിക്കാന്‍
തയ്യാറാകുമോ ?
കൊല്ലം ജില്ലയിലെ ത്രിവേണി
സ്റ്റോറുകള്‍
2113.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ത്രിവേണി
സ്റ്റോറുകള്‍
നിര്ത്തലാക്കേണ്ടിവന്നതിന്റെ
സാഹചര്യങ്ങള്‍
വിശദമാക്കുമോ?
ഉത്തേജന പലിശയിളവ് പദ്ധതി
2114.
ശ്രീ.സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ഉത്തേജന
പലിശയിളവ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
എം.ടെക്
കോഴ്സുകള്‍ ആരംഭിക്കാന്‍
നടപടി
2115.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനിയില്‍
പ്രവര്‍ത്തിക്കുന്ന
തൃക്കരിപ്പൂര്‍ സഹകരണ
എന്‍ജിനീയറിംഗ്
കോളജില്‍ എം.ടെക്
കോഴ്സുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
കേരള
സഹകരണ റിസ്ക് ഫണ്ട് പദ്ധതി
2116.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇടുക്കി നിയോജക
മണ്ഡലത്തില്‍ കേരള
സഹകരണ റിസ്ക് ഫണ്ട്
പദ്ധതി പ്രകാരം
ആനുകൂല്യങ്ങള്‍ ലഭിച്ച
കുടുംബങ്ങളുടെ എണ്ണം
വിശദാംശങ്ങള്‍ സഹിതം
ലഭ്യമാക്കുമോ?
നന്മ
സ്റ്റോറുകള്‍
2117.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിനു കീഴില്‍ എത്ര
നന്മ സ്റ്റോറുകള്‍
ആരംഭിച്ചുവെന്നും
അവയില്‍ എത്ര എണ്ണം
ഇപ്പോള്‍
പ്രവര്‍ത്തിച്ചു
വരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
നന്മ
സ്റ്റോറുകള്‍ വഴി
നിത്യോപയോഗ സാധനങ്ങള്‍
സബ്സിഡി നിരക്കില്‍
നല്‍കിവരുന്നുണ്ടോ;
ഉണ്ടെങ്കില്‍ വില
നിലവാരം വിശദമാക്കുമോ;
നന്മ
സ്റ്റോറുകള്‍
ലാഭകരമാക്കുവാന്‍ നടപടി
2118.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയമസഭാ മണ്ഡലത്തില്‍
എത്ര നന്മ സ്റ്റോറുകള്‍
ആരംഭിച്ചിട്ടുണ്ടെന്നും
ഇതില്‍ ഏതെല്ലാമാണ്
ഇപ്പോഴും
പ്രവര്‍ത്തിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം നന്മ
സ്റ്റോറുകള്‍ ലാഭകരമായി
പ്രവര്‍ത്തിക്കുണ്ടെന്നും
ലാഭകരമല്ലാത്തത്
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
നന്മ
സ്റ്റോറുകള്‍
ലാഭകരമാക്കുവാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഖാദി/
കൈത്തറി വസ്ത്രങ്ങള്‍
ധരിക്കണമെന്ന നിര്‍ദ്ദേശം
2119.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ നിശ്ചിത
ദിവസങ്ങളില്‍ ഖാദിയോ
കൈത്തറിയോ വസ്ത്രങ്ങള്‍
ധരിക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പുതുതായി നിര്‍ദ്ദേശം
നല്‍കുമോ?
എന്റെ
സംഘം ക്യാമ്പയിന്
2120.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയില്‍ എന്റെ
സംഘം ക്യാമ്പയിന്
നടത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
കടാശ്വാസ പദ്ധതി /സഹകരണ
റിസ്ക് ഫണ്ട് പദ്ധതി
2121.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
കടാശ്വാസ പദ്ധതി /
സഹകരണ റിസ്ക് ഫണ്ട്
പദ്ധതി പ്രകാരം ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര ധനസഹായം ഓരോ
ജില്ലയിലും
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
വായ്പയെടുക്കുന്നവര്‍
മരണപ്പെടുകയാണെങ്കില്‍
കുടിശ്ശിക ഇളവുകള്‍ക്ക്
പുറമെ മാരക രോഗങ്ങള്‍
പിടിപെടുന്ന
വായ്പക്കാര്‍ക്ക്
ധനസഹായം നല്‍കുന്നതിന്
ഈ സര്‍ക്കാര്‍ വന്നതിന്
ശേഷം നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
നാളിതുവരെ
സഹകരണ ഫണ്ട്
പദ്ധതിയില്‍
ചേര്‍ത്തിട്ടില്ലാത്തതും
നിലവിലുള്ളതുമായ
വായ്പകളെ പദ്ധതിയില്‍
ചേര്‍ക്കുന്നതിനും ഇത്
സംബന്ധിച്ച അവബോധം
സഹകാരികളില്‍
ഉണ്ടാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സഹകരണ
അപ്പക്സ് സംഘങ്ങള്‍
2122.
ശ്രീ.ഇ.പി.ജയരാജന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
അപ്പക്സ് സംഘങ്ങളുടെ
പ്രവര്‍ത്തനം അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
അപ്പക്സ്
സംഘങ്ങളില്‍ നിലവില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
ഏതൊക്കെയാണെന്നും
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(സി)
കാര്‍ഷിക/ഭവന/ഉപഭോക്തൃ/വിപണന/എസ്.സി-എസ്.ടി/വനിത
മേഖലകളിലെ അപ്പക്സ്
സഹകരണ സംഘങ്ങള്‍
നേരിടുന്ന
പ്രതിസന്ധികള്‍
എന്തെല്ലാമാണ്; ഇവയുടെ
വളര്‍ച്ച
ലക്ഷ്യമാാക്കിക്കൊണ്ട്
ഈ സര്‍ക്കാര്‍
നടപ്പാക്കിയ
പദ്ധതികളെയും അവയുടെ
നിജസ്ഥിതിയെയും
സംബന്ധിച്ച്
വിശദമാക്കാമോ;
(ഡി)
അപ്പക്സ്
സംഘങ്ങളുടെ കീഴിലുള്ള
അംഗസംഘങ്ങളില്‍ എത്ര
ശതമാനം
പ്രവര്‍ത്തനരഹിതമോ
നഷ്ടത്തിലോ
ലിക്വിഡേഷനിലോ
ആയിട്ടുണ്ട്;
വിശദമാക്കാമോ?
സഹകരണ
മേഖലയിലെ നിക്ഷേപങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
2123.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സഹകരണ വകുപ്പില്‍
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍ എന്തെല്ലാം;
(ബി)
നടപ്പിലാക്കിയ
പദ്ധതികളിലൂടെ
എന്തെല്ലാം
പ്രയോജനങ്ങളാണ്
സംസ്ഥാനത്തിനുണ്ടായതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
സഹകരണ മേഖലയിലെ
നിക്ഷേപങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വെന്ന്
വിശദീകരിക്കാമോ;
(ഡി)
സഹകരണ മേഖലയിലെ
വായ്പകള്‍
എഴുതിതള്ളിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
സഹകരണ
സംഘങ്ങള്‍
2124.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍ ചെയ്തു;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള സഹകരണ
സംഘങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
സഹകരണ
സംഘങ്ങള്‍ രജിസ്റ്റര്‍
ചെയ്യുന്നതിന്
പാലിക്കേണ്ട നിയമങ്ങള്‍
പാലിച്ചു എന്ന് ഉറപ്പു
വരുത്തിയാണോ സംഘങ്ങള്‍
രജിസ്റ്റര്‍
ചെയ്തിരിക്കുന്നത്;
അല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പുതിയ
സംഘങ്ങള്‍ക്ക് തസ്തിക,
പ്രതിമാസ നിക്ഷേപ
പദ്ധതി എന്നിവയ്ക്ക്
അനുമതി നല്കുന്ന
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
സഹകരണ
മേഖലയില്‍ ഓപ്പറേഷന് കുബേര
2125.
ശ്രീ.സി.പി.മുഹമ്മദ്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ഓപ്പറേഷന്
കുബേര പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സഹകരണ
നിയമത്തില്‍ ഭേദഗതി
2126.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
നിയമത്തില്‍ ഭേദഗതി
നിര്‍ദ്ദേശിക്കുന്നതിനായി
കമ്മിറ്റിയെ
നിയമിച്ചിട്ടുണ്ടോ;എങ്കില്‍
കമ്മിറ്റി അംഗങ്ങള്‍
ആരെല്ലാമാണ്;
(ബി)
പ്രസ്തുത
കമ്മിറ്റി
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
കമ്മിറ്റിയുടെ
ടേംസ് ഓഫ് റഫറന്‍സ്
എന്തെല്ലാമായിരുന്നു;
കമ്മിറ്റി
എന്നത്തേയ്ക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുമെന്ന്
വ്യക്തമാക്കാമോ?
സഹകരണ
ബാങ്കിന്‍െറ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കുള്ള വായ്പ
2127.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്ക്
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കുള്ള
വായ്പ നല്‍കുന്നതിന്
2011-12 മുതല്‍ 2015-16
വരെയുള്ള ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര തുക വിതം വിതരണം
ചെയ്യുകയുണ്ടായി;
(ബി)
മേല്‍
പ്രസ്തുതാവിച്ച ഓരോ
വര്‍ഷവും ഏതെല്ലാം
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് 10
കോടി രൂപയിലധികം വായ്പ
നല്‍കിയിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വായ്പകളുടെ പലിശ
നിരക്ക്, കാലാവധി ഇവ
എത്രയാണ്;വ്യക്തമാക്കാമോ
?
സഹകരണ
സ്ഥാപനങ്ങള്‍ വഴി കൂടുതല്‍
സേവനങ്ങള്‍
2128.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങള്‍ വഴി
കൂടുതല്‍ സേവനങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങളിലെ
പ്രവര്‍ത്തനം
സുതാര്യവും അഴിമതി
രഹിതവുമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അടച്ച്
പൂട്ടിയ നീതി, നന്മ, ത്രിവേണി
സ്റ്റോറുകള്‍
2129.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍ ആരംഭിച്ച
എത്ര നീതി, നന്മ,
ത്രിവേണി സ്റ്റോറുകളാണ്
ഓരോ ജില്ലയിലും അടച്ച്
പൂട്ടിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലവുമായി താരതമ്യം
ചെയ്യുമ്പോള്‍
കണ്‍സ്യൂമര്‍ ഫെഡ്
വഴിയുളള വ്യാപാരത്തില്‍
എത്ര ശതമാനത്തിന്റെ
കുറവാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തു
പ്രവര്‍ത്തിച്ചിരുന്ന
ത്രിവേണി മൊബൈല്‍
യൂണിറ്റുകളില്‍
എത്രയെണ്ണം ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
നിക്ഷേപ
സമാഹരണം
2130.
ശ്രീ.എസ്.ശർമ്മ
,,
എം. ഹംസ
,,
കെ.കെ.നാരായണന്
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ വായ്പാ മേഖലയുടെ
പ്രധാന വിഭവസ്രോതസ്സായ
നിക്ഷേപ സമാഹരണത്തെ
ഇപ്പോള്‍ പ്രതികൂലമായി
ബാധിച്ചിരിക്കുന്ന
ഘടകങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
ആദായ
നികുതി വകുപ്പിന്റെ
അനാവശ്യ ഇടപെടലുകളും
കെ.വൈ.സി. നോംസ് സഹകരണ
മേഖലയ്ക്കും
നിര്‍ബന്ധമാക്കിയതും
നിക്ഷേപ സമാഹരണത്തെ
ബാധിക്കുകയുണ്ടായിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ;
(സി)
സഹകരണ
സ്ഥാപനങ്ങളുടെ നിക്ഷേപ
സമാഹരണത്തിന്റെ നേട്ടം
ലക്ഷ്യത്തിന്റെ
ശതമാനക്കണക്കില്‍ ഓരോ
വര്‍ഷം കഴിയുമ്പോഴും
കുറഞ്ഞുവരികയാണോ;
2010-11-ലെ നേട്ടം
ലക്ഷ്യത്തിന്റെ എത്ര
ശതമാനമായിരുന്നു;
2015-16-ലെ നേട്ടം
ലക്ഷ്യത്തിന്റെ എത്ര
ശതമാനമാണ്;
(ഡി)
അംഗ
സംഘങ്ങള്‍
സമാഹരിക്കുന്ന നിക്ഷേപം
കേന്ദ്ര സംഘങ്ങളില്‍
നിക്ഷേപിക്കുമ്പോള്‍ അവ
കൂടി ഓരോ തലങ്ങളിലേയും
നിക്ഷേപമായി കണക്കാക്കി
പെരുപ്പിച്ച്
കാണിക്കുന്ന
പ്രവണതയുണ്ടോ;
വിശദമാക്കാമോ?
നിക്ഷേപ
രംഗത്തെ ഉണര്‍വിനായി കര്‍മ്മ
പരിപാടികള്‍
2131.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.മുരളീധരന്
,,
ടി.എന്‍. പ്രതാപന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയിലെ നിക്ഷേപ
രംഗത്തെ ഉണര്‍വിനായി
കര്‍മ്മ പരിപാടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഓഡിറ്റ്
കുടിശ്ശിക നിവാരണ പദ്ധതി
2132.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന് കീഴില്‍ 2013
ല്‍ ഓഡിറ്റ് കുടിശ്ശിക
നിവാരണ പദ്ധതി
നടപ്പാക്കിയിരുന്നുവോ;
പ്രസ്തുത പദ്ധതി എല്ലാ
സഹകരണ സര്‍ക്കിളുകളിലും
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയിൽ
പങ്കാളികളാവുന്ന
ഓഡിറ്റര്‍മാര്‍ക്ക്
ഇന്‍സന്റീവ്
പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നുവോ;
(സി)
പൊന്നാനി
സഹകരണ സര്‍ക്കിളിനു
കീഴില്‍ പ്രസ്തുത
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;ഇതില്‍
എത്ര ഓഡിറ്റര്‍മാരാണ്
പങ്കാളികളായത് എന്ന്
വിശദമാക്കുമോ;
(ഡി)
ഇവര്‍ക്ക്
ഇന്‍സന്റീവ്
നല്‍കിയിരുന്നോ;
ഇന്‍സന്റീവ് ഇനി
ആര്‍ക്കെങ്കിലും
നല്കാനുണ്ടോ; എങ്കില്‍
ആര്‍ക്കെല്ലാം;
നല്‍കാതിരിക്കുന്നതിനു
കാരണം വിശദമാക്കുമോ;
(ഇ)
ഇതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;മാനദണ്ഡങ്ങളിലെ
പിശക് മൂലമാണ് പ്രസ്തുത
ഇന്‍സന്റീവ്
ലഭിക്കാതിരുന്നത് എന്ന
ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റബ്ബര്‍
സൊസൈറ്റികള്‍ നേരിടുന്ന
പ്രതിസന്ധി
2133.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
സൊസൈറ്റികള്‍ നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സഹകരണ വകുപ്പ് പ്രത്യേക
സഹായം നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(ബി)
റബ്ബര്‍
സഹകരണ സംഘങ്ങള്‍ക്ക്
അടിയന്തിര വായ്പാ സഹായം
നല്‍കുമോ
എന്നറിയിക്കുമോ;
(സി)
റബ്ബര്‍
സഹകരണ സംഘങ്ങളുടെ
വായ്പയ്ക്കും അവയുടെ
തിരിച്ചടവിനും
പലിശയ്ക്കും സാവകാശവും
ഇളവും പ്രഖ്യാപിക്കുന്ന
കാര്യം പരിശോധിക്കുമോ ?
കേപ്പിലെ
വായ്പ തിരിച്ചടവ്
2134.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലാ സഹകരണ ബാങ്കില്‍
നിന്നും
ഓവര്‍ഡ്രാഫ്റ്റ്
ഇനത്തില്‍ കോ
-ഓപ്പറേറ്റീവ് അക്കാഡമി
ഓഫ് പ്രൊഫഷണല്‍
എജ്യൂക്കേഷന്‍ അനുവദിച്ച
വായ്പ
തിരിച്ചടയ്ക്കുന്നതില്‍
നിന്നും കേപ്പിനെ
ബാധ്യതാ
വിമുക്തമാക്കാന്‍
പ്രസ്തുത ബാങ്കിന്റെ
ഭരണസമിതി
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
വായ്പാതുക
തിരിച്ചടക്കുന്നതില്‍
നിന്നും കേപ്പിനെ
ബാധ്യതമുക്തമാക്കിക്കൊണ്ട്
സംസ്ഥാന സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
കേപ്പിനെ
ബാധ്യതമുക്തമാക്കുന്നതിനുവേണ്ടി
കേപ്പ് എക്സിക്യൂട്ടീവ്
കമ്മിറ്റിയും, സഹകരണ
സംഘം രജിസ്ട്രാറും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
മുഖാമുഖം
സഹകാരി സമ്പര്‍ക്ക പരിപാടി
2135.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
പി.എ.മാധവന്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയില്‍
മുഖാമുഖം സഹകാരി
സമ്പര്‍ക്ക പരിപാടി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
കോബാങ്ക്
വ്യാപാര്‍ ലോണ്‍ വായ്പാ
പദ്ധതി
2136.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന സഹകരണ
ബാങ്കിന്റെ കോബാങ്ക്
വ്യാപാര്‍ ലോണ്‍ വായ്പാ
പദ്ധതിയിലൂടെ 2011-2012
മുതല്‍ 2015-16
വരെയുള്ള ഓരോ
സാമ്പത്തിക വര്‍ഷവും
ഓരോ ജില്ലയിലും എത്ര
വ്യാപാരികള്‍ക്ക് വായ്പ
വിതരണം
ചെയ്തിട്ടുണ്ടെന്നും
ഓരോ ജില്ലയിലും ആകെ
എന്ത് തുക വിതരണം
ചെയ്തിട്ടുണ്ടെന്നും
അറിയിക്കുമോ ;
(ബി)
കോബാങ്ക്
വ്യാപാര്‍ ലോണിന്റെ
സവിശേഷതകള്‍
വ്യക്തമാക്കുമോ;
(സി)
പലിശ
നിരക്കും പരമാവധി
വായ്പാ തുകയും എത്രയാണ്
എന്നറിയിക്കുമോ?
ത്രിവേണി
മെഡിക്കല്‍ സ്റ്റോറുകള്‍
2137.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
ത്രിവേണി മെഡിക്കല്‍
സ്റ്റോറുകള്‍
നിലവിലുണ്ടോ;
(ബി)
ഔഷധ
വിപണിയിലെ വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
പ്രസ്തുത സ്റ്റോറുകള്‍
വിജയകരമായിരുന്നോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഈ
പദ്ധതിയുടെ പ്രയോജനം
അര്‍ഹരായ
എല്ലാവര്ക്കും
ലഭ്യമല്ല എന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
അടിസ്ഥാനസൗകര്യം
ഒരുക്കി നല്കുന്ന
ഗ്രാമപഞ്ചായത്തുകളില്‍
പ്രസ്തുത സംരംഭം
ആരംഭിക്കുന്നതിന്
തയ്യാറാകുമോയെന്ന്
അറിയിക്കാമോ?
പാര്‍ട്ട്
ടൈം ജീവനക്കാരുടെ നിയമനം
2138.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവ് (പി) നമ്പര്‍
12/2013 തീയതി
19-01-2013 പ്രകാരം
സഹകരണബാങ്കിലെ
പാര്‍ട്ട് ടൈം
ജീവനക്കാരെ സ്റ്റാഫ്
പാറ്റേണില്‍
ഉള്‍പ്പെടുത്തിയ
സാഹചര്യത്തില്‍ അവരെ
സഹകരണ സംഘത്തിലെ പോഷക
വിഭാഗത്തില്‍
ഉള്‍പ്പെടുത്താനും
ഒഴിവു വരുന്ന സബ്
സ്റ്റാഫ് വിഭാഗത്തില്‍
50% സംവരണം നല്കി
നിയമിക്കുന്നതിനുമുള്ള
ഉത്തരവ് നല്കുന്ന
കാര്യം പരിഗണിക്കുമോ ?
റിസ്ക്ഫണ്ട്
പദ്ധതി
2139.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിസ്ക്ഫണ്ട്
പദ്ധതിയില്‍ അംഗമായ
വായ്പക്കാരന്
മരണപ്പെടുകയും
പദ്ധതിയിലെ
ആനുകൂല്യത്തിനായി
ബന്ധപ്പെട്ട
ബാങ്കുമുഖേന അപേക്ഷ
നല്‍കുകയും ചെയ്താല്‍
വായ്പക്കാരന്റെ
അവകാശികള്‍ക്കെതിരെ
നടപടി സ്വീകരിക്കുവാന്‍
സംഘങ്ങള്‍ക്ക്
അധികാരവും അവകാശവും
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാര്യത്തില്‍ വ്യക്തത
വരുത്തിക്കൊണ്ട്
ഉത്തരവോ സര്‍ക്കുലറോ
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
കൊട്ടാരക്കര
മണ്ഡലത്തിലെ വികസന പദ്ധതികള്‍
2140.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ വകുപ്പ് മുഖേന
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
വകയിരുത്തിയ തുകയും
ചെലവഴിച്ച തുകയും
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തീകരിക്കാനുള്ളവയുടെ
വിശദാംശങ്ങളും ആയതിന്
വകയിരുത്തിയ തുകയും
വെളിപ്പെടുത്തുമോ?
കണ്‍സ്യൂമര്‍
ഫെഡിലെ അഴിമതി
2141.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിലക്കയറ്റം
തടയുവാന്‍
പ്രവര്‍ത്തിക്കേണ്ട
സ്ഥാപനമായ
കണ്‍സ്യൂമര്‍ഫെഡില്‍
അഴിമതിയും
കെടുകാര്യസ്ഥതയും മൂലം
വിലക്കയറ്റം തടയുവാനും,
അതുവഴി ജനങ്ങള്‍ക്ക്
സഹായം ലഭ്യമാക്കാന്‍
കഴിയാത്തതും സംബന്ധിച്ച
വ്യാപക പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടുവോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുവാന്‍
നാളിതുവരെ എന്ത്
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
വ്യക്തമാക്കുമോ ;
(സി)
കണ്‍സ്യൂമര്‍ഫെഡില്‍
സ്ഥിരം ജീവനക്കാര്‍
എത്ര;
ഡെപ്യൂട്ടേഷന്‍കാര്‍
എത്ര; താല്കാലിക
ജിവനക്കാര്‍ എത്ര;
(ഡി)
അഴിമതിയ്ക്കും
മറ്റ്
കുറ്റകൃത്യങ്ങള്‍ക്കും
വിവിധ അന്വേഷണം
നേരിടുന്ന
കണ്‍സ്യൂമര്‍ഫെഡിലെ
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
എത്ര കോടി രൂപയുടെ
അഴിമതികേസ്സുകളാണ്
നിലവിലുള്ളത്; അന്വേഷണ
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
ഏതൊക്കെ അന്വേഷണമാണ്
നടക്കുന്നത്;
വ്യക്തമാക്കുമോ;
(ഇ)
കണ്‍സ്യൂമര്‍ഫെഡില്‍
അഴിമതി സംബന്ധിച്ച്
മുന്‍ മാനേജിംഗ്
ഡയറക്ടര്‍ ശ്രീ.
ടോമിന് തച്ചങ്കരി
സര്‍ക്കാരിന് നല്കിയ
റിപ്പോര്‍ട്ടില്‍
എന്തെല്ലാം വിഷയങ്ങള്‍
സൂചിപ്പിച്ചുവെന്നും
അതിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം
എന്നും വ്യക്തമാക്കുമോ;
(എഫ്)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
നാളിതു വരെ
കണ്‍സ്യൂമര്‍ഫെഡില്‍
അഴിമതിയും
കെടുകാര്യസ്ഥതയും മുഖേന
അന്വേഷണം നേരിടുന്ന
എത്ര ഉദ്യോഗസ്ഥര്‍ക്ക്
സ്ഥാനക്കയറ്റം
നല്‍കിയെന്നും
എപ്രകാരമുള്ള
സ്ഥാനക്കയറ്റമാണ്
നല്‍കിയതെന്നും,
ഇത്തരത്തില്‍ അന്വേഷണം
നേരിടുന്ന എത്ര പേരെ
സസ്പെന്റ്
ചെയ്തുവെന്നും എത്ര
പേരെ
പിരിച്ചുവിട്ടുവെന്നും
അവര്‍ ആരൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ജി)
കഴിഞ്ഞ
എല്‍. ഡി. എഫ്.
ഭരണകാലത്ത്
കണ്‍സ്യൂമര്‍ഫെഡ്
ലാഭത്തിലാണോ
നഷ്ടത്തിലാണോ
പ്രവര്‍ത്തിച്ചിരുന്നത്;
വ്യക്തമാക്കുമോ;
നിലവില്‍
കണ്‍സ്യൂമര്‍ഫെഡ്
നഷ്ടത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
പ്രസ്തുത
സ്ഥാപനത്തിന്റെ ഒരു
മാസത്തെ ശരാശരി വരവ്
ചെലവ് കണക്കുകള്‍
ലഭ്യമാക്കുമോ?
കണ്‍സ്യൂമര്‍
സ്റ്റോറുകള്‍
2142.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ കാലത്ത്
സഹകരണ വകുപ്പിന്റെ
കീഴില്‍ എത്ര
കണ്‍സ്യൂമര്‍
സ്റ്റോറുകള്‍
അനുവദിച്ചെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കണ്‍സ്യൂമര്‍
സ്റ്റോറുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(സി)
എല്ലാ
പഞ്ചായത്തുകളിലും
കണ്‍സ്യൂമര്‍
സ്റ്റോറുകള്‍
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
നിക്ഷേപസമാഹരണ
യജ്ഞം
2143.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ആര് . സെല്‍വരാജ്
,,
ലൂഡി ലൂയിസ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നിക്ഷേപസമാഹരണ യജ്ഞം
നടത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ?
എഞ്ചിനീയറിംഗ്
കോളേജുകള്‍
2144.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന് കീഴില്‍ എത്ര
എഞ്ചിനീയറിംഗ്
കോളേജുകളാണുള്ളത്;
(ബി)
ഇവ
ഓരോന്നിലും ഏതൊക്കെ
കോഴ്സുകളിലായി എത്ര
സീറ്റുകള്‍ വീതം
ഉണ്ടെന്ന്
വ്യക്തമാക്കുമോ?
സഹകരണമേഖലയില്‍
കടാശ്വാസ കമ്മീഷന്
2145.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സഹകരണമേഖലയില്‍
കടാശ്വാസ കമ്മീഷന്
ആരംഭിക്കുമെന്ന
പ്രഖ്യാപനം
നടത്തിയിരുന്നോ;
എങ്കില്‍ അതിന്റെ
പ്രവര്‍ത്തനപുരോഗതി
വിശദമാക്കുമോ;
(ബി)
നിയമവും
ചട്ടവും
പരിഷ്കരിക്കുന്നതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വായ്പാത്തട്ടിപ്
2146.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ വന്‍
വായ്പാത്തട്ടിപ്പ്
നടന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
(ബി)
ഏറ്റവും
കൂടുതല്‍ തട്ടിപ്പ്
നടന്നത് ഏത്
ജില്ലയിലാണ്; എത്ര കോടി
തട്ടിപ്പ് നടത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)
മൂന്നുമാസത്തിനുള്ളില്‍
ചെക്ക് കളക്ഷന്‍
നല്‍കണമെന്ന
വ്യവസ്ഥയുടെ മറവില്‍
അകൗണ്ടില്‍
പണമില്ലെങ്കിലും ചെക്ക്
പാസ്സാക്കി നല്കിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്
ഉത്തരവാദികളായവരുടെ
പേരില്‍ എന്ത് നടപടി
സ്വീകരിച്ചു;
(ഡി)
സാധാരണക്കാരുടെ
പണയ സ്വര്‍ണ്ണം
സ്വകാര്യ ബ്ലേഡ്
സ്ഥാപനങ്ങളില്‍ പണയം
വച്ച് ബാങ്ക്
ഭാരവാഹികള്‍
വായ്പയെടുത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്
ഉത്തരവാദികളായവരുടെ
പേരില്‍ എന്തു നടപടി
സ്വീകരിച്ചു;
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍ഫെഡ്
ക്രിസ്തുമസ് ചന്തയും സബ്സിഡി
ഇനങ്ങളും
2147.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സബ്സിഡി
ഇനങ്ങളില്‍ ലാഭം
പാടില്ലെന്ന
സര്‍ക്കാര്‍ നയം
അട്ടിമറിച്ച്
കണ്‍സ്യൂമര്‍ഫെഡ് മട്ട
അരിയ്ക്കും,
വെളിച്ചെണ്ണയ്ക്കും വില
കൂട്ടിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പൊതുവിപണിയേക്കാള്‍
20% വില കുറച്ച്
സബ്സിഡി നിരക്കില്‍ 43
ഇനങ്ങള്‍ ക്രിസ്തുമസിന്
നല്‍കുമെന്ന്
പ്രഖ്യാപിച്ചിരുന്നെങ്കിലും
ആയത്
പ്രാവര്‍ത്തികമാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ
ഇല്ലെങ്കിൽ
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
ക്രിസ്തുമസിന്
ത്രിവേണി സ്റ്റോര്‍,
നന്മ സ്റ്റോര്‍, സഹകരണ
സ്ഥാപനങ്ങളുടെ നീതി
സ്റ്റോര്‍ എന്നിവ
ഉള്‍പ്പെടെയുള്ള
ക്രിസ്തുമസ് ചന്ത
നടത്തുവാന്‍
തീരുമാനിച്ചിരുന്നെങ്കിലും
ആയത് നടത്തുവാന്‍
കഴിഞ്ഞിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാരണം വ്യക്തമാക്കുമോ?
നീതിസ്റ്റോറുകളില്‍
സെയില്‍സ്മാനായി
പ്രവര്‍ത്തിക്കുന്നവരുടെ
സ്ഥിരപ്പെടുത്തല്‍
2148.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീതിസ്റ്റോറുകളില്‍
കമ്മീഷന് വ്യവസ്ഥയില്‍
സെയില്‍സ്മാനായി
പ്രവര്‍ത്തിക്കുന്ന
എത്ര പേരെ 2010-ലെ
സര്‍ക്കാര്‍
ഉത്തരവനുസരിച്ച്
സ്ഥിരപ്പെടുത്തിയിട്ടുണ്ട്;
കൊല്ലം ജില്ലയില്‍ എത്ര
പേരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
കൊല്ലം
ജില്ലയിലെ
പുനുക്കന്നൂര്‍
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ (ക്ലിപ്തം
നമ്പര്‍ 2722)
സെയില്സ്മാന്
റിട്ടയര്‍ ചെയ്ത
വേക്കന്‍സിയില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
(സി)
അഭിലാഷ്.കെ.
എന്നയാള്‍
സെയില്‍സ്മാനായി എന്നു
മുതലാണ് കമ്മീഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നതെന്നു
വ്യക്തമാക്കാമോ;
ഇദ്ദേഹത്തെ
സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ
അപേക്ഷയിന്മേല് എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ
(ഡി)
സഹകരണ
വകുപ്പിന്റെ ഉത്തരവ്
പ്രകാരം ഇദ്ദേഹത്തിന്
സ്ഥിരം നിയമനം
നല്കാന് നടപടി
സ്വീകരിക്കുമോ?
നിക്ഷേപങ്ങള്‍ക്കുള്ള
സുരക്ഷ
2149.
ശ്രീ.ലൂഡി
ലൂയിസ്
,,
എം.പി.വിന്‍സെന്റ്
,,
കെ.ശിവദാസന്‍ നായര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നിക്ഷേപങ്ങള്‍ക്കുള്ള
സുരക്ഷയ്ക്കായി
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഖാദി
തൊഴില്‍ മേഖല
2150.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദിയുടെ
ഉത്പാദന വര്‍ദ്ധനവിനും
ഈ മേഖലയിലെ
തൊഴിലാളികളുടെ
അഭിവൃദ്ധിക്കും ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
ഖാദിയുടെ
ഉത്പാദനം
വര്‍ദ്ധിപ്പിക്കുവാനും
പ്രചരിപ്പിക്കുവാനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
പറയാമോ;
(സി)
ഖാദി
ഉത്പന്നങ്ങള്‍
സാധാരണക്കാര്‍ക്ക്
അപ്രാപ്യമായി മാറുന്നത്
എന്തുകൊണ്ടാണ്; ഇത്
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
ഖാദി
മേഖലയിലെ തൊഴിലാളികള്‍
2151.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ ഖാദി
വ്യവസായത്തില്‍
നെയ്ത്ത്, നൂല്പ്
അനുബന്ധ
പ്രവര്‍ത്തനങ്ങളില്‍
ഉണ്ടായിരുന്ന
തൊഴിലാളികളുടെ എണ്ണവും
നിലവില്‍ ജോലി
ചെയ്യുന്നവരുടെ എണ്ണവും
ഖാദി ബോര്‍ഡ്, മറ്റ്
ഇതര സ്ഥാപനങ്ങള്‍
എന്നിവ അടിസ്ഥാനമാക്കി
വിശദമാക്കാമോ?
പട്ടണക്കാട്
സില്‍ക്ക് റീലിംഗ് യൂണിറ്റിലെ
തൊഴിലാളികളുടെ പ്രശ്നങ്ങള്‍
2152.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
പട്ടണക്കാട്
പഞ്ചായത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
സില്‍ക്ക് റീലിംഗ്
യൂണിറ്റിലെ തൊഴില്‍
നഷ്ടപ്പെട്ടത് മൂലം
പട്ടിണിയിലായ
ഇരുപത്തിയഞ്ചോളം സ്ത്രീ
തൊഴിലാളികളും അവരുടെ
കുടുംബങ്ങളും
സ്ഥാപനത്തിന് മുന്നില്‍
സമരം ചെയ്യുന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ആയത്
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഈ സ്ത്രീകളെ
മറ്റേതെങ്കിലും തൊഴില്‍
മേഖലയില്‍
സ്ഥിരപ്പെടുത്തുന്നതിനോ
പ്രസ്തുത സ്ഥാപനം
വ്യവസായ വകുപ്പുമായി
ചേര്‍ന്ന്
പുനരുജ്ജീവിപ്പിക്കുന്നതിനോ
നടപടി സ്വീകരിക്കുമോ;
(സി)
നല്ല രീതിയില്‍
പ്രവര്‍ത്തിച്ചിരുന്ന
സില്‍ക്ക് റീലിംഗ്
യൂണിറ്റ്പൂട്ടാനുളള
തീരുമാനം
ആരുടേതാണെന്നും
പ്രസ്തുത സ്ഥാപനം ഇവിടെ
നിന്നും മാറ്റിയതിലെ
ഉദ്ദേശ്യം എന്താണെന്നും
വ്യക്തമാക്കാമോ?