ഗ്രാമപഞ്ചായത്തിന് സ്ഥലം
കൈമാറൽ
1986.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമുളക്കല്‍
വില്ലേജില്‍ ആയൂര്‍
ജംഗ്ഷന് സമീപം വനം
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള 15
സെന്റ് സ്ഥലം,
വനമേഖലയില്പ്പെട്ടതല്ലെന്നും
റവന്യൂ വക
സ്ഥലമാണെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലം അനധികൃതകയ്യേറ്റം
മൂലം ഏറെ
വര്‍ഷക്കാലമായി കാടു
പിടിച്ച സ്ഥിതിയിൽ
സാമൂഹ്യ വിരുദ്ധരുടെ
താവളമായി
മാറിയിരിക്കുകയാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്ഥലം വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ഇടമുളക്കല്‍
ഗ്രാമപഞ്ചായത്തിന്
വിട്ട് നല്‍കണം എന്ന്
ആവശ്യപ്പെട്ട് വനം
വകുപ്പിനും, വകുപ്പ്
മന്ത്രിക്കും നല്കിയ
കത്ത് പരിശോധിച്ചോ;
ആയതിന്മേല് എന്ത്
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യങ്ങള്‍
അടിയന്തിരമായി
പരിഗണിച്ച് സ്ഥലം
കൈമാറുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
അച്ചന്‍കോവില്‍ റോഡിന്
സമീപമുള്ള വനഭൂമി
1987.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്കോട്ടയ്ക്ക്
സമീപം കേരള
അതിര്‍ത്തിയില്‍
അച്ചന്‍കോവില്‍ റോഡിന്
സമീപം കേരള വനം
വകുപ്പിന്റെ ഉദ്ദേശം
പതിനഞ്ചു ഏക്കര്‍
വനഭൂമിയുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വസ്തുക്കള്‍
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇൗ
വനഭൂമിയില്‍ വനംവകുപ്പ്
നേരിട്ട് ടൂറിസം
പ്രൊജക്ട്
നടപ്പിലാക്കുവാന്‍
തയ്യാറാകുമോ;
(ഡി)
ടൂറിസ്റ്റുകള്‍ക്ക്
താമസിക്കുവാന്‍
കഴിയുന്ന തരത്തില്‍
വനംവകുപ്പിന്റെ
ചുമതലയില്‍
ഇന്സ്പെക്ഷന്
ബംഗ്ലാവ്
പണിയുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വനം
വകുപ്പിലെ താത്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തല്‍
1988.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വനം വകുപ്പില്‍
താത്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തുക വഴി
എത്ര പേരെയാണ് ഇതുവരെ
സ്ഥിരപ്പെടുത്തിയിട്ടുള്ളതെന്നും
ഏതെല്ലം തസ്തികകളിലാണ്
സ്ഥിരപ്പെടുത്തല്‍
നടത്തിയിട്ടുള്ളതെന്നും
അതിനായി
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡം ഏന്തെന്നും
വെളിപ്പെടുത്തുമോ;
(ബി)
വനം
വകുപ്പില്‍ താത്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
പുറത്തിറക്കിയ
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കിയോ; കൂടുതല്‍
ജീവനക്കാരെ
സ്ഥിരപ്പെടുത്തുവാന്‍
ആലോചിക്കുന്നുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
നിലവില്‍
ജോലിചെയ്യുന്നതും 20
വര്‍ഷം
പൂര്‍ത്തിയാക്കിയതുമായ
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയ
ജീവനക്കാരുടെ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ?
വനം
വകുപ്പിന്റെ സ്ഥലം
വിട്ടുകൊടു ക്കൽ
1989.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളത്തൂപ്പുഴ
തിങ്കള്‍കരിക്കം
വില്ലേജിലെ എട്ടു
ഏക്കര്‍ സ്ഥലം
കുളത്തൂപ്പുഴ
ഗ്രാമപഞ്ചായത്തിന്റെ
വികസന
ആവശ്യങ്ങള്‍ക്കായി
വനംവകുപ്പില്‍
നിന്നുംവിട്ടുകൊടുത്തുകൊണ്ടുളള
സര്‍ക്കാര്‍ ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കേന്ദ്ര
വനസംരക്ഷണ നിയമം
നിലവില്‍ വരുന്നതിന്
മുമ്പുളള മേല്‍ ഉത്തരവ്
പ്രകാരം പ്രസ്തുത സ്ഥലം
പഞ്ചായത്തിന്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഔഷധ
സസ്യത്തോട്ടം
1990.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളത്തൂപുഴ
സഞ്ജീവനി വനത്തില്‍
ഇപ്പോള്‍ എത്ര തരം ഔഷധ
സസ്യങ്ങള്‍ ഉണ്ട് എന്ന്
അറിയിക്കാമോ; ഔഷധ സസ്യ
തോട്ടത്തിന്റെ
മേല്‍നോട്ട ചുമതലയുള്ള
ഉദ്യോഗസ്ഥന് ആരാണ്
എന്ന്
വെളിപ്പെടുത്താമോ;
(ബി)
2015-16-ലെ
ബഡ്ജറ്റില്‍ ടി
തോട്ടത്തിന്റെ
ആവശ്യത്തിലേക്കായി എത്ര
രൂപ
വകയിരുത്തിയിട്ടുണ്ട്;
ഈ വര്‍ഷം കൂടുതല്‍ ഔഷധ
സസ്യങ്ങള്‍ വച്ച്
പിടിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
തടി
മില്ലുകള്‍ക്ക് ലൈസന്‍സ്
1991.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തടി
മില്ലുകളുടെ ലൈസന്‍സ്
പുതുക്കി നല്‍കാത്തത്
മൂലം മില്ലുടമകള്‍
അനുഭവിക്കുന്ന
വിഷമതകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുവാന്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
മില്ലുകളുടെ
പ്രവര്‍ത്തനം സുഗമമായി
നടത്തുന്നതിന്
അനുകൂലമായി
എന്തെങ്കിലും കോടതി
വിധികള്‍
വന്നിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
വനഭൂമി
കയ്യേററം
1992.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തികള്‍ വനഭൂമി
കയ്യേറിയതുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തു ;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
വനഭൂമി
സംരക്ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
; വിശദാംശം
ലഭ്യമാക്കാമോ ; എത്ര
കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ചു ;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ
;
(സി)
വനഭൂമി
സംരക്ഷിക്കുന്നതിനും,
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനുമായി
എത്ര തുക ചെലവഴിച്ചു ;
വിശദാംശം ലഭ്യമാക്കാമോ
?
പുനലൂര്‍
വനം ഡിവിഷന് പരിധിയിലെ
മരങ്ങള്‍
മുറിയ്ക്കുന്നതിന് അനുമതി
1993.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ പുനലൂര്‍ വനം
ഡിവിഷന് പരിധിയില്‍
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ ഉള്ള
സ്ഥലങ്ങളില്‍
നില്ക്കുന്ന മരം
മുറിക്കുന്നതിന് അനുമതി
നല്കുന്ന ഉദ്യോഗസ്ഥന്
ആരാണെന്നും സെക്ഷന്‍
ഏതാണെന്നും,
വ്യക്തമാക്കാമോ;
(ബി)
2011
ഏപ്രില്‍ മുതല്‍ ഇതുവരെ
പുനലൂര്‍ വനം ഡിവിഷന്റെ
പരിധിയില്‍ ഉള്ള
സ്ഥലങ്ങളിലെ മരങ്ങള്‍
മുറിച്ചു
മാറ്റുന്നതിനുള്ള
അനുമതിക്കായി എത്ര
അപേക്ഷ
ലഭിച്ചിട്ടുണ്ട്;
ഇതില്‍ എത്ര
അപേക്ഷകളിന്മേല്
തീരുമാനമെടുത്തിട്ടുണ്ടെന്നും
ഇനി എത്ര
അപേക്ഷകളിന്മേല്
തീരുമാനം
എടുക്കാനുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
അപേക്ഷകള്‍ ലഭിച്ച
തീയതിയും,
അനുമതിയ്ക്കായി
കമ്മിറ്റി കൂടിയ
തീയതിയും, ഓരോ
അപേക്ഷകളിന്മേലും
തീരുമാനമെടുത്ത
തീയതിയും
വ്യക്തമാക്കാമോ;
(ഡി)
മരം
മുറിയ്ക്കുന്നതിന്
അനുമതി ചോദിച്ച്
കൊണ്ട് നല്കുന്ന
അപേക്ഷകളിന്മേല് എത്ര
ദിവസത്തിനകം മറുപടി
നല്‍കണമെന്നാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
പുനലൂര്‍
വനം ഡിവിഷന് കീഴില്‍
അനുമതി ആവശ്യപ്പെട്ട്
സമര്‍പ്പിയ്ക്കുന്ന
അപേക്ഷകളിന്മേല്
നടപടിയെടുക്കുന്നതിന്
കാലതാമസം വരുന്നതായി
വ്യാപക പരാതിയുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
കാലതാമസം
വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഏതുതരം അച്ചടക്ക
നടപടിയാണ്
സ്വീകരിയ്ക്കാറുള്ളതെന്നും,
പ്രസ്തുത വനം
ഡിവിഷനില്‍
ഇക്കാര്യത്തിനായി
ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
അച്ചടക്ക നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
മരങ്ങള്‍
കടത്തുന്നതു തടയാന്‍
നടപടി
1994.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
പി.കെ.ബഷീര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയില്‍
നിന്നും വിലപിടിപ്പുള്ള
മരങ്ങള്‍ മുറിച്ചു
കടത്തുന്നതു തടയാന്‍
എന്തൊക്കെ സംരക്ഷണ
നടപടികള്‍
സ്വീകരിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മരങ്ങളുടെ
വിവരശേഖരണം നടത്തി
എണ്ണം തിട്ടപ്പെടുത്തി
നമ്പറിട്ടു
സൂക്ഷിക്കുന്നതിനുള്ള
പദ്ധതി പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
വിലപിടിപ്പുള്ള ചന്ദനം,
വീട്ടി തുടങ്ങിയവയുടെ
വിവരശേഖരണവും ആധുനിക
ഇലക്ടോണിക് സംവിധാനം
ഉപയോഗപ്പെടുത്തിയുള്ള
സംരക്ഷണ നടപടികളും
ഉൗര്ജ്ജിതമാക്കുമോ?
പ്രത്യേക
വനമേഖലകളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
1995.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറയൂര്‍,
കാന്തല്ലൂര്‍
മേഖലകളില്‍ ജോലി
ചെയ്യുന്ന വനം വകുപ്പ്
ജീവനക്കാര്‍ക്ക് മറ്റു
മേഖലകളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാരില്‍ നിന്നും
കൂടുതലായി എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നത്; ഓരോ
തസ്തികയിലും പ്രസ്തുത
രീതിയില്‍ നല്കുന്ന
ആനുകൂല്യങ്ങളുടെ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ചന്ദന
ഡിവിഷനില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക് ഏതു
വര്‍ഷം മുതലാണ്
പ്രത്യേക അലവന്‍സുകള്‍
നല്കി വരുന്നത്; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം അലവന്‍സുകളില്‍
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ചന്ദന
ഡിവിഷനില്‍
ജീവനക്കാര്‍ക്ക്
പ്രത്യേക ആനുകൂല്യം
നല്കുന്നതുപോലെ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മറ്റേതെങ്കിലും
മേഖലകളില്‍ വനം വകുപ്പ്
ജീവനക്കാര്‍ക്ക്
പ്രത്യേക അലവന്‍സുകള്‍
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
മേഖലകളില്‍ എന്നു
വ്യക്തമാക്കുമോ;
(ഡി)
വനം
വകുപ്പിന്റെ ചന്ദന
ഡിവിഷനില്‍
ജീവനക്കാര്‍ക്ക്
പ്രത്യേക ആനുകൂല്യം
നല്കുന്നതുപോലെ
മാവോയിസ്റ്റ് ഭീഷണി
നിലനില്‍ക്കുന്ന
വനമേഖലകളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
പ്രത്യേക അലവന്‍സുകള്‍
അനുവദിക്കാനുള്ള നടപടി
സ്വീകരിക്കുമോ?
അപകടനിലയിലുള്ള
മരങ്ങള്‍ മുറിച്ചു
നീക്കാനുള്ള സംവിധാനം
1996.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍
കൂടുതലായെത്തുന്ന
പ്രദേശങ്ങളിലെ
കേടുപാടുള്ളതും,
അപകടസാധ്യതയുള്ളതുമായ
വന്മരങ്ങള് മുറിച്ചു
നീക്കാനുള്ള സംവിധാനം
പ്രവര്‍ത്തനക്ഷമമല്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തലസ്ഥാന
നഗരിയില്‍ എം.ജി
റോഡില്‍
യൂണിവേഴ്സിറ്റി
കോളേജിനു
മുന്നിലുള്പ്പെടെയുള്ള
അപകടനിലയിലുള്ള
മരങ്ങള്‍ പരിശോധിച്ച്
നീക്കം ചെയ്യാന്‍
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ?
വനേതരാവശ്യങ്ങള്‍ക്കായി
വന ഭൂമി
1997.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വനേതരാവശ്യങ്ങള്‍ക്കായി
വന ഭൂമി വിട്ടു
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഓരോ
ജില്ലയിലും ഇപ്രകാരം
എത്ര വനഭൂമി
വിട്ടുനല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
വനഭൂമി വിട്ടു
നല്‍കിയിരിക്കുന്നത്
എന്തെല്ലാം
ആവശ്യങ്ങള്ക്കുവേണ്ടിയാണെന്നും
ആര്‍ക്കെല്ലാമാണെന്നും
വ്യക്തമാക്കാമോ?
ജൈവ
വൈവിധ്യ മാനേജ് മെന്റ്
കമ്മിറ്റികളുടെ
പ്രവര്‍ത്തനം
1998.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
വൈവിധ്യ മാനേജ് മെന്റ്
കമ്മിറ്റികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ജൈവ
വൈവിധ്യ വികസനവും
സംരക്ഷണവും സംബന്ധിച്ച്
ടി കമ്മിറ്റികള്‍
കൈക്കൊണ്ട നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഇതിലൂടെ
കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍
എന്തെല്ലാം?
മാധവ്
ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
1999.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാധവ്
ഗാഡ്ഗില്‍
റിപ്പോര്‍ട്ട്
കേരളത്തിലെ പരിസ്ഥിതി
ലോല മേഖലയിലെ ജനവാസ
മേഖലയെ ഏതെല്ലാം
തരത്തില്‍
ബാധിക്കുമെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍ വിദഗ്ദ്ധ
സമിതിയുടെ ഏതെങ്കിലും
പഠന റിപ്പോര്‍ട്ട്
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
കാപ്പി
തോടിനെ മാലിന്യ
മുക്തമാക്കാന്‍ ജലസമൃദ്ധ
കേരളം പദ്ധതി
2000.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തിലെ കാപ്പി
തോടിനെ മാലിന്യ
മുക്തമാക്കാന്‍
ജലസമൃദ്ധ കേരളം
പദ്ധതിയിന്‍ കീഴില്‍
പദ്ധതി രൂപീകരിച്ച്
നടപ്പാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
രൂപീകരിച്ച കേരള
എന്‍വയോണ്‍മെന്റല്‍
കണ്‍സള്‍ട്ടേറ്റീവ്
കമ്മിറ്റി ഈ
പ്രദേശങ്ങള്‍
സന്ദര്‍ശിച്ച് കാപ്പി
തോടിനെ മാലിന്യ
മുക്തമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
അന്തരീക്ഷ
താപനില
2001.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ഷാഫി പറമ്പില്‍
,,
ബെന്നി ബെഹനാന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തരീക്ഷ
താപനില ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നുവെന്ന്
വാദഗതിയെക്കുറിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്താണ് നിഗമനങ്ങള്‍
എന്ന് വ്യക്തമാക്കുമോ;
(സി)
അന്തരീക്ഷ
താപനില
വര്‍ദ്ധിക്കുന്നുവെങ്കില്‍
ആയതിനുള്ള കാരണങ്ങള്‍
എന്തൊക്കെ എന്നാണ്
ചൂണ്ടിക്കാട്ടിയിട്ടുള്ളത്;
(ഡി)
വനവത്ക്കരണം,
പരിസ്ഥിതി സംതുലിത
പ്രവര്‍ത്തനങ്ങള്‍
എന്നിവ കുറ്റമറ്റ
രീതിയില്‍
നടപ്പാക്കുവാന്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കാലാവസ്ഥാ
വ്യതിയാനം
2002.
ശ്രീ.വി.ഡി.സതീശന്
,,
വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം പഠിക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പങ്കാളിത്ത
പരിസ്ഥിതി പരിപാലന പദ്ധതി
2003.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പങ്കാളിത്ത
പരിസ്ഥിതി പരിപാലന
പദ്ധതി പ്രകാരം 2014,
2015 വര്‍ഷങ്ങളിലെ
പരിസ്ഥിതി ദിനങ്ങളില്‍
വൃക്ഷത്തൈകള്‍ വിതരണം
നടത്തിയിരുന്നോ;
(ബി)
എങ്കില്‍
അവ പരിപാലിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിരിക്കുന്നത്
വിശദമാക്കാമോ?
നാഷണല്‍ ഗെയിംസിന് ലഭിച്ച
കേന്ദ്ര ധനസഹായം
2004.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നടന്ന മുപ്പത്തി
അഞ്ചാമത് നാഷണല്‍
ഗെയിംസിന് കേന്ദ്ര
ധനസഹായമായി ആകെ എത്ര
തുക ലഭിക്കുകയുണ്ടായി;
(ബി)
സംസ്ഥാന
വിഹിതമായി എത്ര തുക
ലഭ്യമാക്കി;
(സി)
മറ്റ്
ഏതെല്ലാം
ഏജന്‍സികളില്‍നിന്ന്
എ്രത തുക വീതം
ലഭിക്കുകയുണ്ടായെന്ന്
വ്യക്തമാക്കുമോ;
(ഡി)
മുപ്പത്തി
അഞ്ചാമത് നാഷണല്‍
ഗെയിംസിന്റെ വരവ്-ചെലവ്
കണക്കുകള്‍
ലഭ്യമാക്കുമോ;
(ഇ)
വരവ്-ചെലവ്
കണക്കുകള്‍ ആഡിറ്റ്
ചെയ്യുകയുണ്ടായോ;
(എഫ്)
ഏത്
ഏജന്‍സിയാണ് ആഡിറ്റ്
ചെയ്തത്;
(ജി)
ആഡിറ്റ്
ഏജന്‍സി തയ്യാറാക്കിയ
ആഡിറ്റ്
നിരീക്ഷണങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ
വികസന പദ്ധതികള്‍
2005.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
സ്പോര്‍ട്സ് വകുപ്പ്
മുഖേന നടപ്പിലാക്കിയ
വികസന പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച് ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവര്‍ത്തികള്‍
ഏതെല്ലാമെന്നും ആയതിനു
വകയിരുത്തിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ?
ഇ.എം.
എസ് സ്റ്റേഡിയം
2006.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴയിലെ
ഇ.എം.എസ്. സ്റ്റേഡിയം
സ്പോര്‍ട്സ് വകുപ്പ്/
കൗണ്‍സില്‍
ഏറ്റെടുക്കുന്നത്
സംബന്ധിച്ച്
നഗരസഭയുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയത്തിന്റെ
നവീകരണത്തിനായി
സ്പോര്‍ട്സ് വകുപ്പ്/
കൗണ്‍സില്‍
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
മൈലം
ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം
മാസ്റ്റര്‍പ്ലാന്‍
2007.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
മണ്ഡലത്തിലെ മൈലം
ഗ്രാമപഞ്ചായത്ത് വക
കളിസ്ഥലം മള്‍ട്ടി
പര്‍പ്പസ് സ്റ്റേഡിയം
ആക്കി മാറ്റുന്നതിനുള്ള
മാസ്റ്റര്‍പ്ലാന്‍
കായിക യുവജന ക്ഷേമ
ഡയറക്ടര്‍ക്ക്
ലഭിച്ചിരുന്നോ;
(No.3353/ENGG/13/NGS,
12.1.16 CE NGS)
(ബി)
പ്രസ്തുത
മാസ്റ്റര്‍ പ്ലാനിന്
അനുമതി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
കായിക
മേഖലയില്‍ പ്രോത്സാഹനം
2008.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
താരങ്ങള്‍ക്കും
സ്കൂള്‍-കോളേജുകള്‍ക്കും
കൂടുതല്‍ പ്രോത്സാഹനം
ലഭിക്കുന്നതിന്
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ദേശീയ
- അന്തര്‍ദേശീയ
മത്സരങ്ങളില്‍ മെഡല്‍
നേടുന്ന മലയാളി
താരങ്ങള്‍ക്ക് പ്രത്യേക
ക്യാഷ് അവാര്‍ഡും
സര്‍ക്കാര്‍ ജോലിയും
നല്‍കുന്നതിന് നടപടികള്‍
ഉണ്ടാകുമോ;
(സി)
കായിക
താരങ്ങള്‍ക്ക് മികച്ച
പരിശീലനം
ലഭിക്കുന്നതിന് എല്ലാ
ജില്ലകളിലും കുറഞ്ഞത്
അന്തര്‍ദേശീയ
നിലവാരമുള്ള ഒരു
സ്റ്റേഡിയം വീതം
നിര്‍മ്മിച്ച്
നല്‍കുന്നതിന് നടപടി
ഉണ്ടാകുമോ?
ദേശീയ
ഗെയിംസില്‍ അഴിമതി
2009.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസില്‍
അഴിമതിയെന്നുള്ള
ലോക്കല്‍ ഫണ്ട് ഓഡിറ്റ്
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കായിക-കായികേതര
ഉപകരണങ്ങള്‍
സമാഹരിക്കുന്നതില്‍
1.13 കോടിയുടെ
അധികച്ചെലവും രണ്ടു
ലക്ഷം രൂപയുടെ നഷ്ടവും
ഉണ്ടായെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
ഉത്തരവാദപ്പെട്ട
ഉദ്യോഗസ്ഥര്‍ ആരാണ് ;
അവരുടെ പേരില്‍ എന്തു
നടപടി സ്വീകരിച്ചു;
(ഡി)
കെട്ടിട
നിര്‍മ്മാണത്തില്‍
അപാകതകള്‍, സാധ്യതാപഠനം
നടത്താതെയുള്ള
സ്ഥലമെടുപ്പ്,
എസ്റ്റിമേറ്റ്,
ക്വട്ടേഷന്‍
നിരക്കുകളില്‍
വ്യത്യാസം എന്നിവ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ ഒരു
സമഗ്ര അന്വേഷണം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
സത്യന്
നഗര്‍ സ്റ്റേഡിയം
2010.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
എസ്റ്റേറ്റ് വാര്‍ഡില്‍
സ്ഥിതിചെയ്യുന്ന
സത്യന് നഗര്‍
സ്റ്റേഡിയം പുനര്‍
നിര്‍മ്മിച്ച്
ആധുനികവല്ക്കരിക്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശങ്ങളും
ഇപ്പോഴത്തെ പുരോഗതിയും
വ്യക്തമാക്കുമോ?
നീന്തല്‍
പരിശീലന കുളങ്ങൾ
2011.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീന്തല്‍
പരിശീലനത്തിനായി എത്ര
കുളങ്ങളും സ്വിമ്മിംഗ്
പൂളുകളും
നിലവിലുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
എല്ലാ
ജില്ലകളിലും
പരിശീലനത്തിനായി
നീന്തല്‍ കുളങ്ങള്‍
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
വകുപ്പിന്
കീഴിലുള്ളതെന്ന്
വിശദമാക്കുമോ;
(സി)
താനൂര്‍
നിയോജകമണ്ഡലത്തിലെ
മുക്കാംതോട് കുളം,
നീന്തല്‍ കുളമായി
വികസിപ്പിക്കാമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
താനൂര്‍
നഗരസഭയുടെ കീഴിലുള്ള
പ്രസ്തുത കുളം നീന്തല്‍
പരിശീലന കുളമായി
ഉയര്‍ത്തുന്ന കാര്യം
പരിഗണിക്കുമോ?
ചടയമംഗലം
കോട്ടുക്കലിലെ മള്‍ട്ടി
സ്പോര്‍ട്ട്സ് കോംപ്ലക്സ്
2012.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
കോട്ടുക്കലില്‍
മള്‍ട്ടി സ്പോര്‍ട്ട്സ്
കോംപ്ലക്സ്
സ്ഥാപിക്കുമെന്ന
വാഗ്ദാനം
പാലിക്കുന്നതിനുള്ള
നടപടി സത്വരം
സ്വീകരിക്കുമോ?
നടക്കാവ്
വലിയകൊവ്വല്‍ ഫുട്ബോള്‍
അക്കാദമി
2013.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
മേഖലയില്‍ ഫുട്ബാള്‍
പരിശീലനം സ്ഥിരമായി
നല്‍കുന്നതിന് നടക്കാവ്
വലിയകൊവ്വല്‍
കേന്ദ്രീകരിച്ച്
ഫുട്ബോള്‍ അക്കാദമി
തുടങ്ങാന്‍ നടപടി
സ്വീകരിക്കുമോ?
കായികനയം
പരിഷ്ക്കരിക്കാന്‍ കര്‍മ്മ
പദ്ധതി
2014.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായികനയം
പരിഷ്ക്കരിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ആറ്റിങ്ങല്‍
ശ്രീപാദം സ്റ്റേഡിയം
2015.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ശ്രീപാദം
സ്റ്റേഡിയത്തില്‍
നടപ്പിലാക്കേണ്ട
വികസനപ്രവര്‍ത്തനങ്ങളെ
സംബന്ധിച്ച്
17-12-2015-ന്
നിയമസഭാമന്ദിരത്തില്‍
മന്ത്രിയുടെ ചേമ്പറില്‍
നടന്ന യോഗത്തിലെടുത്ത
തീരുമാനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
യോഗ
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിന്
വേണ്ടിയുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
സ്റ്റേഡിയത്തില്‍
4.99 കോടി ചെലവഴിച്ച
സിന്തറ്റിക് ട്രാക്ക്
നിര്മ്മാണമുള്പ്പെടയുള്ള
പ്രവൃത്തികള്‍
എന്നാരംഭിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
സ്കൂളുകളില്‍
പ്രത്യേക സ്പോര്‍ട്സ്
പദ്ധതികള്‍
2016.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
സ്കൂള്‍ മീറ്റിലെ
കേരളത്തിന്റെ മികച്ച
പ്രകടനം മുന്‍നിര്‍ത്തി
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
പ്രത്യേക സ്പോര്‍ട്സ്
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
സ്കൂളുകളിലെ
കളിസ്ഥല സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രത്യേക ഫണ്ടുകള്‍
അനുവദിക്കുമോ?
സിനിമ
തിയേറ്ററുകള്‍
2017.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിനിമ
തിയേറ്ററുകള്‍ ഇല്ലാത്ത
നഗരസഭകള്‍ സ്ഥലം
ലഭ്യമാക്കിയാല്‍
തിയേറ്ററുകള്‍
പണിതുകൊടുക്കുമെന്ന
സര്‍ക്കാര്‍ വാഗ്ദാനം
വഴി ഇതുവരെ എത്ര
തിയേറ്ററുകള്‍
സംസ്ഥാനത്ത്
നിര്‍മ്മിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പി.പി.പി.
മാതൃകയില്‍
തിയേറ്ററുകള്‍
പണിയുന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പി.പി.പി.
മാതൃകയില്‍
തിയേറ്ററുകള്‍
പണിയുമ്പോള്‍
നടത്തിപ്പില്‍
നഗരസഭയുടെ പങ്ക്
എന്താണെന്നും ഈ
രീതിയില്‍ സംസ്ഥാനത്ത്
എവിടെയെങ്കിലും
തിയേറ്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കുമോ?
സെസ്സ്
ഇനത്തില്‍ ലഭ്യമായ
വരുമാനം
2018.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടിക്കറ്റ്
നിരക്കിനോടൊപ്പം സെസ്സ്
ചുമത്തിയ ഇനത്തില്‍
കെ.എസ്.ആര്.ടി.സി.
യ്ക്ക് നാളിതുവരെ
ലഭ്യമായിട്ടുള്ള
വരുമാനം ജില്ല
അടിസ്ഥാനത്തില്‍
അറിയിക്കുമോ;
(ബി)
അധിക
സെസ്സ് ചുമത്തിയശേഷം
കെ.എസ്.ആര്.ടി.സി.
യാത്രികരുടെ
എണ്ണത്തില്‍ കുറവു
വന്നതായി
നിരീക്ഷിച്ചിട്ടുണ്ടോ;
ആയത് വിശദമാക്കാമോ?
കായംകുളം പുതിയ ഷോപ്പിംഗ്
കോംപ്ലക്സ്
2019.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കെ.എസ്.ആര്.ടി.സി ബസ്
സ്റ്റേഷന് പുതിയ
ഷോപ്പിംഗ് കോംപ്ലക്സ്
അടക്കമുള്ള കെട്ടിട
സമുച്ചയം
നിര്‍മ്മിക്കുന്നതിനു
സ്വീകരിച്ച നടപടി
എന്തെല്മാണെന്ന്
വിശദമാക്കുമോ?
റിസര്‍വ് കണ്ടക്ടര്‍,
റിസര്‍വ് ഡ്രൈവര്‍ നിയമനം
2020.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യിൽ റിസര്‍വ്
കണ്ടക്ടര്‍, റിസര്‍വ്
ഡ്രൈവര്‍
തസ്തികകളിലേക്ക്
പി.എസ്.സി. നിയമന
ശുപാര്‍ശ നല്കിയ എത്ര
പേര്‍ക്ക് പ്രസ്തുത
തസ്തികയില്‍ നിയമന
ഉത്തരവ്
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
ഇപ്പോള്‍
റിസര്‍വ് കണ്ടക്ടര്‍,
ഡ്രൈവര്‍ തസ്തികയില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട്, നിയമന
ശുപാര്‍ശ ലഭിച്ച എല്ലാ
ഉദ്യോഗാര്‍ത്ഥികള്‍ക്കും
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
കണ്ടക്ടര്‍ നിയമനം
2021.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ കണ്ടക്ടര്‍മാരുടെ
എത്ര സ്ഥിരം ഒഴിവുകളാണ്
ഉള്ളതെന്നും അവയില്‍
എത്ര എണ്ണം പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
അറിയിക്കുമോ;
(ബി)
പി.എസ്.സി.
അഡ്വൈസ് മെമ്മോ അയച്ച
എത്ര പേര്‍ക്ക് ഇനിയും
കണ്ടക്ടര്‍ തസ്തികയില്‍
നിയമനം
നല്‍കാനുണ്ടെന്നും
നല്‍കാത്തതിന്റെ
കാരണവും
വിശദീകരിക്കുമോ;
(സി)
മുഴുവന്‍
പേര്‍ക്കും നിയമനം
ലഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി ഡിപ്പോ
2022.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ അടിസ്ഥാന
സൗകര്യ കുറവുകള്‍
എന്തൊക്കെയാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
പ്രസ്തുത
കുറവുകള്‍
പരിഹരിക്കണമെന്ന്
ആവശ്യപ്പെട്ട് അപേക്ഷ
ലഭിച്ചിരുന്നുവോ;
അതിന്മേല് എന്ത്
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തൊക്കെ വികസന
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത ഡിപ്പോയില്‍
നടത്തിയിട്ടുള്ളത്;
നിലവിലുള്ള അടിസ്ഥാന
സൗകര്യങ്ങളുടെ കുറവ്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കണ്ടക്ടര്‍മാരുടേയും,
ഡ്രൈവര്‍മാരുടേയും
ഒഴിവുകള്‍
2023.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കെ.എസ്.ആര്.ടി.സി
യില്‍ എത്ര
കണ്ടക്ടര്‍മാരുടേയും,
ഡ്രൈവര്‍മാരുടേയും
ഒഴിവുകളാണ് ഉള്ളതെന്ന്
പറയാമോ;
(ബി)
ജീവനക്കാരുടെ
കുറവു മൂലം പല
ഷെഡ്യൂളുകളും
മുടങ്ങുന്നതായും
അതുമൂലം
യാത്രക്കാര്‍ക്കുണ്ടാകുന്ന
പ്രയാസങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മറ്റ്
ജില്ലകളില്‍ അനുവദിച്ച
തസ്തികകളേക്കാള്‍
കണ്ടക്ടര്‍മാരും
ഡ്രൈവര്‍മാരും ഉണ്ടോ
എന്ന് വിശദമാക്കാമോ;
(ഡി)
എങ്കില്‍
ഏതൊക്കെ ജില്ലകളില്‍,
എത്ര അധികം
ജീവനക്കാരാണുള്ളതെന്ന
പട്ടിക നല്ക്കുമോ;
(ഇ)
അവരെ
കാസര്‍ഗോഡ് അടക്കമുള്ള
ജില്ലകളിലേക്ക് പുനര്‍
വിന്യസിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ നവീകരണം
2024.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയുടെ
നവീകരണത്തിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഡിപ്പോകള്‍
കേന്ദ്രീകരിച്ച്
ഷോപ്പിംഗ്
കോംപ്ലക്സുകള്‍
നിര്മ്മിക്കുന്നതുള്പ്പെടെയുളള
പുതിയ വരുമാന വര്‍ദ്ധന
പദ്ധതികള്‍
നടപ്പിലാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യില്‍
ജിവനക്കാരെ വര്‍ഷംതോറും
പി.എസ്.സി. വഴി
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കൂടുതല്‍
ബസ്സുകളും
സര്‍വ്വീസുകളും
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
കൂടുതല്‍ ലോഫ്ലോര്‍
ബസ്സുകള്‍
നിരത്തിലിറക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
2025.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്താന്‍
സ്വീകരിച്ച നടപടികളുടെ
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യിൽ
കമ്പ്യൂട്ടര്‍ സെക്ഷൻ
2026.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
കമ്പ്യൂട്ടര്‍
സെക്ഷനിലേയ്ക്ക്
സര്‍വ്വീസിലുള്ള
ഉദ്യോഗസ്ഥരില്‍ നിന്നും
അവസാനമായി അപേക്ഷ
ക്ഷണിച്ചതെന്നായിരുന്നു;
നിശ്ചയിച്ച യോഗ്യത
എന്തായിരുന്നു;
(ബി)
ആയതു
പ്രകാരം യോഗ്യരായ എത്ര
പേരുടെ അപേക്ഷ ലഭിച്ചു;
ഇവരുടെ ലിസ്റ്റ്
തയ്യാറാക്കിയിരുന്നോ;
എങ്കില്‍ ലഭ്യമാക്കുമോ;
(സി)
കമ്പ്യൂട്ടര്‍
സെക്ഷനില്‍
നോട്ടിഫിക്കേഷന്‍
പ്രകാരമുള്ള
യോഗ്യതയില്ലാത്ത എത്ര
പേര് ജോലി
നോക്കുന്നുണ്ട്;
(ഡി)
അദര്‍
ഡ്യൂട്ടിയിലും,
ദിവസവേതനത്തിലും എത്ര
പേര് ജോലി
നോക്കുന്നുണ്ട്;
(ഇ)
യോഗ്യതയില്ലാത്തവരെയും
അദര്‍ഡ്യൂട്ടി,
ദിവസവേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നവരെയും
ഒഴിവാക്കി യോഗ്യതാ
പട്ടികയിലുള്ളവരെ
നിയമിച്ച്
കമ്പ്യൂട്ടര്‍
സെക്ഷനുകള്‍
കാര്യക്ഷമമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിൽ
കൊറിയര്‍ സര്‍വ്വീസ്
2027.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
കൊറിയര്‍ സര്‍വ്വീസ്
മുഖേന എത്ര തുക വരുമാനം
ലഭിച്ചുവെന്നും ഇതിനായി
ഏതു കമ്പനിയുമായാണ്
കരാറിലേര്പ്പെട്ടിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
(ബി)
പ്രസ്തുത
കരാറിന് പ്രകാരം
കമ്പനിയ്ക്ക്
കെ.എസ്.ആര്.ടി.സി
എന്തെല്ലാം
സൗകര്യങ്ങളാണ്
സ്റ്റേഷനില്‍
നല്കേണ്ടതെന്നു
വ്യക്തമാക്കുമോ;
(സി)
കൊറിയര്‍
സര്‍വ്വീസിനായി
ഏജന്‍സികളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡമെന്തെന്നും
തെരഞ്ഞെടുക്കപ്പെട്ട
കമ്പനികള്‍ക്ക് എത്ര
കാലത്തേക്കാണ് കരാര്‍
കാലയളവെന്നും
വ്യക്തമാക്കുമോ?
റോഡ്
അപകടങ്ങളില്‍പ്പെടുന്നവരുടെ
ചികിത്സ
ഉറപ്പാക്കുന്നതിനുള്ള
പദ്ധതികള്‍
2028.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
റോഡ് സുരക്ഷാ അതോറിറ്റി
അപകടങ്ങള്‍
കൂടുതലായുള്ള ഭാഗങ്ങള്‍
കേന്ദ്രീകരിച്ചും, ഇതര
ഭാഗങ്ങളിലും റോഡ്
അപകടങ്ങളില്‍പ്പെടുന്നവരുടെ
ചികിത്സ
ഉറപ്പാക്കുന്നതിലേക്കായി
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ ആവശ്യത്തിലേക്കായി
എത്ര തുക
വകയിരിത്തിയിട്ടുണ്ടെന്നും
ട്രോമാകെയര്‍
യൂണിറ്റുകള്‍ ഉള്‍പ്പടെ
എന്തെല്ലാം
ആവശ്യങ്ങള്‍ക്ക് ഈ തുക
വിനിയോഗിക്കുന്നുവെന്നും
അറിയിക്കുമോ;
(സി)
കൊല്ലം
ജില്ലയിലെ പാരിപ്പള്ളി
കേന്ദ്രീകരിച്ച്
ട്രോമാകെയര്‍ യൂണിറ്റ്
സ്ഥാപിക്കുന്നതിലേക്കുള്ള
നടപടിയുടെ പുരോഗതി
അറിയിക്കുമോ; പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിലേക്ക്
തടസ്സങ്ങള്‍ വല്ലതും
നിലവിലുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
വടകര-തൊട്ടില്
പാലം ചെയിന്‍ സര്‍വ്വീസ്
2029.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടകര-തൊട്ടില്‍പാലം
റൂട്ടില്‍
കെ.എസ്.ആര്.ടി.സി
ചെയിന്‍ സര്‍വ്വീസ്
നടത്തുന്നത്
സംബന്ധിച്ച് വടകര,
കുറ്റ്യാടി,നാദാപുരം
എം.എല്‍.എ. മാര്‍
സമര്‍പ്പിച്ച
നിവേദനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റൂട്ടില്‍ ചെയിന്‍
സര്‍വ്വീസ് എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ഗതാഗത
നയം
2030.
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗത
കുരുക്കിന് പരിഹാരം
കാണുന്നതിന്
ദീര്‍ഘവീക്ഷണത്തോടുകൂടിയ
ഗതാഗത നയം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുവോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
നിരത്തുകളില്‍
വര്‍ദ്ധിച്ചു വരുന്ന
വാഹനപ്പെരുപ്പവും
റോഡുവികസനകാര്യത്തിലുള്ള
പരിമിതികളും
കണക്കിലെടുത്ത്
റോഡ്-റെയില്‍-ജല
ഗതാഗതമാര്‍ഗ്ഗങ്ങളുടെ
സാധ്യതകള്‍
ഏകോപിപ്പിച്ചുകൊണ്ടുള്ള
ബഹുമുഖ ഗതാഗത
സംവിധാനത്തിനു രൂപം
നല്കാന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഗതാഗത
വകുപ്പില്‍ ഇ-പെയ്മെന്റ്
സംവിധാനം
2031.
ശ്രീ.സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗത
വകുപ്പില്‍
ഇ-പെയ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്താന്‍
കര്‍മ്മപദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോ
2032.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയ്ക്ക് ഓഫീസും
വ്യാപാര
സമുച്ചയവുമടങ്ങുന്ന
കെട്ടിടത്തിന്
എം.എല്‍.എ. ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തിന്ന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്ക്
അടിയന്തരമായി ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തൊട്ടില്‍പ്പാലം
ഡിപ്പോയ്ക്ക്
ഡീസല്‍പമ്പ്
2033.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊട്ടില്‍പ്പാലം
കെ.എസ്.ആര്.ടി.സി
ഡിപ്പോയ്ക്ക്
ഡീസല്‍പമ്പ്
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഡീസല്‍ പമ്പ്
ആരംഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഡീസല്‍
പമ്പ് എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ആര്.ടി
ഓഫീസുകളിലെ ഏജന്റുമാർ
2034.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.ടി
ഓഫീസുകളില്‍ ഏജന്റുമാരെ
പ്രവേശിപ്പിക്കരുതെന്ന
ഉത്തരവ് നിലവിലുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ നമ്പറും
തീയതിയും
വ്യക്തമാക്കാമോ;
(ബി)
ആര്.ടി.ഒ,
ജോയിന്റ് ആര്.ടി.ഒ
ഓഫീസുകളിലെ ഏജന്റുമാരെ
അംഗീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഓഫീസുകളില്‍ നിലവില്‍
ഏജന്റുമാരുടെ
ഇടപെടലുകളുണ്ടോ;
എങ്കില്‍ ഇതിനെ
എങ്ങനെയാണു
വിലയിരുത്തുന്നത്;
പ്രസ്തുത ഇടപെടൽ
ജനങ്ങള്‍ക്ക് ഗുണകരമാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഇവരെ
അംഗീകരിച്ചാല്‍
പൊതുജനങ്ങള്‍ക്കു
നേരിട്ട് ഒരു കാര്യവും
നടത്താന്‍ കഴിയാത്ത
അവസ്ഥ ഉണ്ടാകുമെന്ന
ആക്ഷേപത്തോടുള്ള
നിലപാട്
വ്യക്തമാക്കുമോ?
ഗതാഗത
വകുപ്പിന്റെ ശാക്തീകരണം
2035.
ശ്രീ.കെ.മുരളീധരന്
,,
ബെന്നി ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗത
വകുപ്പിനെ
ശാക്തീകരിക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഗതാഗതനിയമം
ലംഘിക്കുന്നവരെ
കണ്ടെത്താന്‍ പദ്ധതി
2036.
ശ്രീ.വി.റ്റി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
ആര് . സെല്‍വരാജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗതാഗതനിയമം
ലംഘിക്കുന്നവരെ
കണ്ടെത്താന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വാഹനങ്ങളുടെ
അമിത വേഗത
2037.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുനിരത്തുകളില്‍ക്കൂടി
അമിത വേഗത്തില്‍
വാഹനങ്ങള്‍
പ്രത്യേകിച്ചും
സ്പോര്‍ട്സ് ബൈക്ക്
ഓടിച്ചുപോകുന്നത് കാരണം
കാൽനടക്കാരും മറ്റു
വാഹനങ്ങളില്‍
പോകുന്നവരും
അപകടത്തില്പ്പെടുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
അമിതവേഗത്തില്‍
സ്പോര്‍ട്സ് ബൈക്കുകളും
മറ്റു വാഹനങ്ങളും
ഓടിച്ചു
പോകുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ ;
(ബി)
മറ്റു ഹെവി വാഹനങ്ങളിൽ
ഘടിപ്പിക്കുന്ന
തരത്തിലുള്ള
വേഗതാപ്പൂട്ട്
സ്പോര്‍ട്സ്
ബൈക്കുകളില്‍
ഘടിപ്പിക്കുന്ന കാര്യം
പരിശോധിക്കുമോ;
(സി)
വേഗതാപ്പൂട്ട്
ഘടിപ്പിക്കുന്നതിന്
സാധ്യമാകുമെങ്കില്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കുമോ ?
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാനായുള്ള
പദ്ധതി
2038.
ശ്രീ.പി.എ.മാധവന്
,,
കെ.എസ്.ശബരീനാഥന്
,,
ലൂഡി ലൂയിസ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പ്
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍
കര്‍മ്മപദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?