വനിതാ
എക്സൈസ് ഗാര്‍ഡ്
1863.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ എത്ര വനിതാ
എക്സൈസ്
ഗാര്‍ഡുമാര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
വനിതാ
എക്സൈസ് ഗാര്‍ഡ്
തസ്തികയില്‍ നിലവില്‍
ഉള്ള ഒഴിവുകളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
തസ്തികയിലെ
നിയമനത്തിനായി
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍
ഉണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ലഹരി
മോചന പദ്ധതി
1864.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലഹരി
ഉപയോഗം കുറയ്ക്കാനായി
സര്‍ക്കാര്‍ എന്തു
പദ്ധതിയാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഇൗ
പദ്ധതിയുടെ
നടത്തിപ്പിനായി എത്ര
ചെലവ് വേണ്ടിവരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
മദ്യവില്‍പ്പനയില്‍
നിന്നും
ഇക്കാര്യത്തിലേയ്ക്ക്
സെസ് ആയി എത്ര തുക
സമാഹരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
സര്‍ക്കാരിന്റെ
ലഹരിമോചന പദ്ധതിയായ
സുബോധത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണ്;
(ഡി)
സുബോധത്തിന്റെ
നടത്തിപ്പിനായി സെസ്
പിരിച്ച തുക ബിവറേജസ്
കോര്പ്പറേഷന് അതത്
മാസങ്ങളില്‍ തന്നെ
വില്‍പ്പന നികുതി
വകുപ്പിന്
കെെമാറിയിട്ടുണ്ടെങ്കിലും,
ആയത് ശരിയായ രീതിയില്‍
നികുതി വകുപ്പ്
കണക്കില്പ്പെടുത്തിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
ഉത്തരവാദികളായവരുടെ
പേരില്‍ നടപടി
സ്വീകരിക്കുമോ;
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
1865.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
നടത്തുവാന്‍ കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ലഹരി
വിമുക്ത
കേന്ദ്രങ്ങള്‍ക്ക്
ധനസഹായം
1866.
ശ്രീ.സണ്ണി
ജോസഫ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലഹരി വിമുക്ത
കേന്ദ്രങ്ങള്‍ക്ക്
ധനസഹായത്തിന് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മദ്യ
നികുതിയിലെ വര്‍ദ്ധനവും അധിക
വരുമാനവും
1867.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ മദ്യത്തിന്
ഏര്‍പ്പെടുത്തിയിരുന്ന
നികുതി എത്ര ശതമാനമാണ്;
ഇതു വഴി എത്ര രൂപയാണ്
ഖജനാവിലേക്ക്
ലഭിച്ചിരുന്നത്;
(ബി)
അധികാരത്തില്‍
വന്നശേഷം എത്ര
പ്രാവശ്യം എത്ര ശതമാനം
വീതം നികുതിയില്‍
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ട്;
ഇപ്പോള്‍ എത്ര
ശതമാനമാണ് നികുതി ;
നികുതി വര്‍ദ്ധനവിലൂടെ
ഓരോ തവണയും എത്ര
തുകയാണ് അധികമായി
ലഭിച്ചതെന്ന്
വിശദമാക്കാമോ;
(സി)
നികുതി
വര്‍ദ്ധനവിലൂടെ
പ്രതീക്ഷിച്ച അധിക
വരുമാനം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്നും
വ്യക്തമാക്കാമോ;
(ഡി)
ബാറുകള്‍
നിരോധിച്ച ശേഷം ഈ
ഇനത്തില്‍ കുറവോ
വര്‍ദ്ധനവോ
ഉണ്ടായിട്ടുണ്ടോ ;
വിശദാംശം
വ്യക്തമാക്കാമോ?
സുബോധം
പദ്ധതി
1868.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
ലൂഡി ലൂയിസ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സുബോധം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ബിയര്‍
വെെന്‍ പാര്‍ലറുകളുടെ
ലെെസന്‍സ്
1869.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
മാര്‍ച്ച് 31വരെ
ബിയര്‍, വൈന്‍
പാര്‍ലറുകളും
ഹെറിറ്റേജ് ഹോട്ടലുകളും
ഉള്‍പ്പെടെ എത്ര
മദ്യശാലകള്‍ക്കാണ്
ലൈസന്‍സ്
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വര്‍ഷം ലൈസന്‍സ്
ഇനത്തിലുള്ള വരുമാനം
എത്രയായിരുന്നു;
(സി)
2015
ഡിസംബര്‍ 31 വരെ
സംസ്ഥാനത്ത് ബിയര്‍
വൈന്‍ പാര്‍ലറുകള്‍
ഉള്‍പ്പെടെ എത്ര
മദ്യശാലകള്‍ക്കാണ്
ലൈസന്‍സുള്ളത്; 2015
ഡിസംബര്‍ 31 വരെ
തന്നാണ്ടില്‍ ലൈസന്‍സ്
ഇനത്തില്‍ ലഭിച്ച തുക
എത്രയാണെന്ന്
വിശദമാക്കാമോ?
അടച്ചു
പൂട്ടപ്പെട്ട ബിവറേജസ്
കോര്പ്പറേഷന് ഔട്ട്
ലെറ്റുകള്‍
1870.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ മദ്യ
നയത്തിന്റെ
അടിസ്ഥാനത്തില്‍ ഈ
കാലയളവില്‍ അടച്ചു
പൂട്ടപ്പെട്ട ബിവറേജസ്
കോര്പ്പറേഷന് ഔട്ട്
ലെറ്റുകള്‍
ഏതെല്ലാമാണ്;
ജില്ലതിരിച്ചുള്ള
വിവരങ്ങള്‍ നല്‍കാമോ;
(ബി)
ഇപ്രകാരം
അടച്ചുപൂട്ടപ്പെട്ട
ബിവറേജസ് ഔട്ട്
ലെറ്റുകളുടെ സമീപത്തായി
3 കിലോമീറ്റര്‍
ചുറ്റളവിലുള്ള സ്വകാര്യ
ബാറുകള്‍ ഏതെല്ലാമാണ് ;
ഇപ്രകാരമുള്ള ബാറുകളിലെ
വരുമാനം ബിവറേജസ് ഔട്ട്
ലെറ്റുകള്‍ അടച്ചു
പൂട്ടിയതുമൂലം
എത്രമാത്രം
വര്‍ദ്ധിച്ചു ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ബാറുകളിലെ
വില്പന സംബന്ധിച്ച
വര്‍ദ്ധനവും കുറവും
പരിശോധിക്കാനുള്ള
സംവിധാനം എന്തെല്ലാമാണ്
; ഇതിലൂടെ കൃത്യമായ
കണക്കുകള്‍ ലഭിക്കുമോ ;
വിശദാംശം
വെളിപ്പെടുത്താമോ ?
പുകയില
ഉല്‍പ്പന്നങ്ങളുടെ നിരോധനം
1871.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുകയില
ഉല്‍പ്പന്നങ്ങളുടെ
ഉപയോഗം
നിരോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
ഉല്‍പ്പന്നങ്ങളാണ്
നിരോധിച്ചിട്ടുള്ളത്;
പുകയില കൂട്ടിയുള്ള
മുറുക്ക് നിരോധന
പട്ടികയില്‍ ഉണ്ടോ;
എന്നാണ് നിരോധനം
നിലവില്‍ വന്നത്;
(ബി)
സിഗരറ്റ്
,ബീഡി എന്നിവയുടെ
ഉപഭോഗം ഇക്കൂട്ടത്തില്‍
നിരോധിക്കാതിരുന്നത്
എന്ത് കൊണ്ട്;
(സി)
ബാറുകളുടെ നിരോധനത്തോടെ
മയക്കുമരുന്നുകളുടെയും
കഞ്ചാവ്
ഉള്‍പ്പെടെയുള്ള ലഹരി
വസ്തുക്കളുടെയും
പാന്‍മസാലകളുടെയും
ഉപഭോഗം
വര്‍ദ്ധിച്ചതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ലഹരി വസ്തുക്കളുടെയും
പാന്‍മസാലകളുടെയും
ഉപഭോഗം വര്‍ദ്ധിച്ചത്
തടയാന്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
കേന്ദ്രീകരിച്ച്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
വര്‍ദ്ധിച്ചു വരുന്ന
ലഹരി വസ്തുക്കളുടെ
ഉപഭോഗം തടയുന്നതിനും ഇവ
അനധികൃത
മാര്‍ഗ്ഗത്തിലൂടെ
അന്യസംസ്ഥാനങ്ങളില്‍
നിന്നും എത്തിക്കുന്നത്
തടയുന്നതിനും പുതുതായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
അനധികൃത
മദ്യ വില്‍പ്പന
1872.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാറുകള്‍
അടച്ചുപൂട്ടിയതിന് ശേഷം
ചാരായവാറ്റ്, അനധികൃത
മദ്യ വില്‍പ്പന, മദ്യം
കൈവശം വയ്ക്കല്‍ എന്നിവ
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഇത്തരത്തില്‍
രജിസ്റ്റര്‍ ചെയ്ത
കേസ്സുകളില്‍ എത്ര
പേര്
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
എക്സൈസ്
വകുപ്പിന്റെ ആധുനികവത്കരണം
1873.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന്റെ
ആധുനികവത്കരണത്തിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
എക്സൈസ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസും,
എക്സൈസ് റെയിഞ്ച് ഓഫീസും
1874.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
എക്സൈസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസും,
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറയില്‍
എക്സൈസ് റെയിഞ്ച്
ഓഫീസും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മിച്ചല്‍
ജംഗ്ഷനു സമീപം
പ്രവര്‍ത്തിക്കുന്ന ബിവറേജസ്
ഔട്ട് ലെറ്റ്
1875.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ മിച്ചല്‍
ജംഗ്ഷനു സമീപം
പ്രവര്‍ത്തിക്കുന്ന
ബിവറേജസ് ഔട്ട് ലെറ്റ്
മറ്റൊരു പ്രദേശത്തേക്ക്
മാറ്റി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ഔട്ട് ലെറ്റ് മാറ്റി
സ്ഥാപിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
പ്രവൃത്തികള്‍
1876.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഹാര്‍ബര്‍
എഞ്ചിനീയറിംഗുമായി
ബന്ധപ്പെട്ട് ഏതെല്ലാം
പ്രവൃത്തികളാണ്
അമ്പലപ്പുഴ
നിയോജകമണ്ഡലത്തില്‍
ഏറ്റെടുത്തിട്ടുള്ളതെന്നും
ഓരോ പ്രവൃത്തിക്കുമായി
എത്ര തുകവീതം
വകയിരുത്തിയിട്ടുണ്ട്
എന്നും
വ്യക്തമാക്കാമോ;
(ബി)
ആയതിൽ
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു/ഏതൊക്കെയാണ്
ഇനിയും
ആരംഭിക്കാത്തതെന്നും
എന്തുകാരണങ്ങളാലാണ് അവ
തുടങ്ങാത്തതെന്നും
വ്യക്തമാക്കാമോ;
(സി)
ഹാര്‍ബര്‍
എഞ്ചീനീയറിംഗ്
വകുപ്പുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളില്‍
അമ്പലപ്പുഴ
നിയോജകമണ്ഡലത്തില്‍
അനുവദിച്ച തുക
എത്രയെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ?
താനൂര്‍
ഫിഷിംഗ് ഹാര്‍ബര്‍
1877.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
ഫിഷിംഗ് ഹാര്‍ബറിന്റെ
പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്നു
വിശദമാക്കുമോ;
(ബി)
കടലിന്റെ
ആഴത്തിലും അളവിലും വന്ന
വര്‍ദ്ധനവിന്റെ
അടിസ്ഥാനത്തില്‍
പുതുക്കിയ
പ്രവൃത്തികള്‍
ക്രമീകരിച്ച്
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കി
ഹാര്‍ബര്‍ കമ്മീഷന്
ചെയ്യാനാകുമെന്ന്
അറിയിക്കുമോ?
കപ്പല്‍
സര്‍വ്വീസ്
1878.
ശ്രീ.ടി.എന്‍.
പ്രതാപന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്,
കൊച്ചി, വിഴിഞ്ഞം,
തൂത്തുക്കുടി, ശ്രീലങ്ക
എന്നീ തുറമുഖങ്ങളെ
ബന്ധിപ്പിച്ചുകൊണ്ടുള്ള
കപ്പല്‍ സര്‍വ്വീസ്
പദ്ധതി പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ആയത് എന്ന് മുതല്‍
ആരംഭിക്കുമെന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സര്‍വ്വീസ്
നടപ്പാക്കുന്നതിനായി
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
വിഴിഞ്ഞം
തുറമുഖം
1879.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖത്തിന്റെ എം
.ഒ.യു .( MOU )വിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
കേരളത്തിനു വന്നു
ചേരുന്ന നേട്ടങ്ങള്‍
എന്തൊക്കെയെന്നാണ്
വിലയിരുത്തിയിരിക്കുന്നത്;
വിശദ വിവരം നല്‍കുമോ;
(സി)
ഇതിന്റെ
ഭാഗമായി
കുടിയൊഴിപ്പിക്കപ്പെടുന്ന
തീരദേശവാസികളുടെ
പുനരധിവാസവും തൊഴില്‍
രംഗത്ത് വന്നു ചേരുന്ന
പ്രശ്നങ്ങളും
പരിഹരിക്കുന്നതിന്
എന്തെങ്കിലും പാക്കേജ്
നടപ്പാക്കുമോ;എങ്കില്‍
വിശദാംശം നല്‍കുമോ?
പൊന്നാനി
മണ്ഡലത്തിലെ പദ്ധതികള്‍
1880.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊന്നാനി
മണ്ഡലത്തില്‍
മത്സ്യബന്ധന വകുപ്പില്‍
നിന്ന് എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
എത്ര
തുകയാണ് ഓരോ
പദ്ധതിക്കും
വകയിരുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍
ഈ പദ്ധതികളെല്ലാം
ഏതൊക്കെ
ഘട്ടങ്ങളിലാണെന്ന്
പറയാമോ;
(ഡി)
എത്ര
എണ്ണം പൂര്‍ത്തീകരിച്ചു
എന്ന് വിശദമാക്കുമോ; അവ
ഏതെല്ലാം?
മത്സ്യബന്ധന-ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പു
മുഖേന നടപ്പിലാക്കിയ
പ്രവൃത്തികള്‍
1881.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
ഇതുവരെയായി ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പു
മുഖേന എന്തൊക്കെ വികസന
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്; ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
ഇതുവരെയായി എത്ര തീരദേശ
റോഡുകള്‍
അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
നിര്‍മ്മിച്ച റോഡുകള്‍
1882.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തില്‍ ഫിഷറീസ്
വകുപ്പിന്റെ ചുമതലയില്‍
എത്ര റോഡുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
പ്രസ്തുത റോഡുകളുടെ
പേരും, തുകയും
അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എല്ലാം തന്നെ
പൂര്‍ത്തീകരിച്ചുവോ;
ഇല്ലായെങ്കില്‍ ഏതൊക്കെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാന്‍
ഉണ്ടെന്നും, ആയത്
എന്നത്തേക്ക്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ?
കേരള
മറൈന്‍ ഫിഷിംഗ് റെഗുലേഷന്
ആക്ട്
1883.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍
രക്ഷാപ്രവര്‍ത്തനം,
കടല്‍ പട്രാേളിംഗ്
എന്നിവ കെ.എം.എഫ്.ആര്
ആക്ട് പ്രകാരം
ശക്തമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
കേരളത്തിന്റെ
9 തീരദേശ ജില്ലകളിലും
ഫിഷറീസ് സ്റ്റേഷനുകള്‍
സ്ഥാപിക്കുവാന്‍ നടപടി
കെെക്കൊള്ളുമോ;
(സി)
കടല്‍
സുരക്ഷ, പട്രോളിംഗ്,
തീരം വഴിയുള്ള
ഭീകരപ്രവര്‍ത്തന ഭീഷണി,
പ്രതിരോധം എന്നിവ
ശക്തമായി
നടപ്പാക്കുവാന്‍
ഫിഷറീസ് സ്റ്റേഷന്
മേധാവികളായി ഫിഷറീസ്
ഡെപ്യൂട്ടി
ഡയറക്ടര്‍മാരെ
നിയമിക്കുമോ ?
വനാമി
ചെമ്മീന്‍, കാര ചെമ്മീന്‍
എന്നിവയ്ക്ക് ഇ.എച്ച്.പി
അസുഖം
1884.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ ചില
പ്രദേശങ്ങളില്‍ വനാമി
ചെമ്മീന്‍, കാര
ചെമ്മീന്‍ എന്നിവയ്ക്ക്
ഇ.എച്ച്.പി അസുഖം
പിടിപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്
പ്രതിരോധിക്കുന്നതിന്എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
തീരദേശ
റോഡുകള്‍
1885.
ശ്രീ.ആര്
. സെല്‍വരാജ്
,,
വി.പി.സജീന്ദ്രന്
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
റോഡുകള്‍
നിര്‍മ്മിക്കുവാന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
നാരന്‍
ചെമ്മീന്‍ ഉല്‍പ്പാദനം
1886.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
തദ്ദേശീയ ഇനമായ നാരന്‍
ചെമ്മീന്‍ ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
ഫിഷറീസ് വകുപ്പ്
എന്തെങ്കിലും പ്രത്യേക
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രത്യേക
പദ്ധതി നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
മത്സ്യ
വകുപ്പിന്റെയോ അനുബന്ധ
ഏജന്‍സികളുടെയോ
നിയന്ത്രണത്തില്‍ ഉള്ള
ഏതൊക്കെ ഹാച്ചറികളില്‍
നിലവില്‍ നാരന്‍
ചെമ്മീന്‍
വിത്തുല്‍പ്പാദനം
നടത്തുന്നുണ്ടെന്ന്
വിശദമാക്കാമോ;
(സി)
2014-15
വര്‍ഷത്തില്‍
മത്സ്യസമൃദ്ധി പദ്ധതി
വഴി എത്ര നാരന്‍
ചെമ്മീന്‍ വിത്തുകള്‍
കര്‍ഷകര്‍ക്ക് വിതരണം
ചെയ്തിട്ടുണ്ടെന്നും
ഇതുമായി ബന്ധപ്പെട്ട്
എത്ര ടണ്‍ ഉല്‍പ്പാദനം
ഉണ്ടായിട്ടുണ്ടെന്നും
ജില്ല തിരിച്ച്
വിശദമാക്കാമോ?
ഫിഷറീസ്
തീരദേശ വകുപ്പിന്റെ
പദ്ധതികള്‍
1887.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജകമണ്ഡലത്തില്‍
ഫിഷറീസ് വകുപ്പിന്റെ
കീഴില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം പദ്ധതികള്‍
പൂര്‍ത്തീകരിച്ചെന്നും,
ഇനി എന്തെല്ലാം
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുണ്ടെന്നും
വിശദമാക്കാമോ?
അമ്പലപ്പുഴ
മണ്ഡലത്തിലെ തീരദേശ റോഡുകള്‍
1888.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തിലെ തീരദേശ
റോഡുകള്‍
അറ്റകുറ്റപണികള്‍
നടത്തുന്നതിനായി എത്ര
പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
അറ്റകുറ്റപണികള്‍
നടത്തുന്നതിനായ്
ഭരണാനുമതി ലഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
കല്‍പ്പറ്റ
നിയോജകമണ്ഡലത്തിലെ
മത്സ്യബന്ധന വകുപ്പ്
പദ്ധതികള്‍
1889.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ മത്സ്യബന്ധന
വകുപ്പ് മുഖേന
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ആയതിനു
വകയിരുത്തിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ?
മത്സ്യബന്ധനം
1890.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
മത്സ്യബന്ധനത്തിനുവേണ്ടി
സബ്സിഡി നിരക്കില്‍
നല്കുന്ന മണ്ണെണ്ണ
തുലോം പരിമിതമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പാവപ്പെട്ട
മത്സ്യത്തൊഴിലാളികള്‍
കരിഞ്ചന്തയില്‍ നിന്നും
വന്‍ വില കൊടുത്ത്
മണ്ണെണ്ണ വാങ്ങുന്നത്
ഒഴിവാക്കുവാന്‍ സബ്സിഡി
നിരക്കില്‍ നല്കുവാന്
നടപടി സ്വീകരിക്കുമോ ;
(സി)
പ്രതിമാസം എത്ര
ലിറ്റര്‍ മണ്ണെണ്ണ
സബ്സിഡി നിരക്കില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
വിതരണം
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഡി)
നിലവില്‍
ഏതൊക്കെ ഏജന്‍സികള്‍
മുഖേനയാണ് മണ്ണെണ്ണ
വിതരണം നടത്തുന്നത്;
(ഇ)
മത്സ്യത്തൊഴിലാളികളുടെ
സൗകാര്യാര്‍ത്ഥം
കൂടുതല്‍ ബങ്കുകള്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
അക്വേറിയങ്ങള്‍
സ്ഥാപിക്കുവാന്‍ നടപടി
1891.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടൂറിസം കേന്ദ്രങ്ങളില്‍
വിനോദസഞ്ചാരികളെ
കൂടുതലായി
ആകര്‍ഷിക്കുന്നതിനായി
ഫിഷറീസ് വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
അക്വേറിയങ്ങള്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
അക്വേറിയങ്ങളില്‍
അലങ്കാര
മത്സ്യങ്ങള്‍ക്കു
പുറമേ, നാടന്‍
മത്സ്യയിനങ്ങളെ കൂടി
ഉള്‍പ്പെടുത്തി, അവയുടെ
ഗുണഗണങ്ങളെക്കുറിച്ച്
പൊതുജനങ്ങള്‍ക്ക്
അവബോധം സൃഷ്ടിക്കുവാന്‍
നടപടി സ്വീകരിക്കുമോ ;
(സി)
നിലവില്‍
ഫിഷറീസ് വകുപ്പിന്
ഏതൊക്കെ ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
അക്വേറിയങ്ങള്‍ ഉണ്ട്?
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷൻ
1892.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീമതി
അംബിക, കൂട്ടുങ്കല്‍
കാക്കതുരുത്ത്,
എരമല്ലൂര്‍, എഴുപുന്ന
പഞ്ചായത്ത് എന്നയാള്‍
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷനില്‍
നല്കിയ
അപേക്ഷയിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തൊക്കെയെന്നു
അറിയിക്കാമോ;
(ബി)
വായ്പ
തുക
തിരിച്ചടയ്ക്കാത്തതിനെ
തുടര്‍ന്ന് പ്രസ്തുത
അപേക്ഷകയ്ക്കെതിരെ
ജപ്തി നടപടികള്‍
ആരംഭിച്ചിരിക്കുന്ന
സാഹചര്യത്തിൽ പ്രസ്തുത
സഹായം അടിയന്തരമായി
ലഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
1893.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
എത്ര പേര്‍ക്ക് എത്ര
തുക കടാശ്വാസമായി
അനുവദിക്കുന്നതിന്
ശിപാര്‍ശ
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
അപേക്ഷകളുടെ
പരിഗണനക്കായി എത്ര
പ്രാവശ്യം സിറ്റിംഗ്
നടത്തിയിട്ടുണ്ടെന്നും
എത്ര അപേക്ഷകള്‍
പരിഗണിച്ചിട്ടുണ്ടെന്നും
ഇനിയും പരിഗണിക്കാത്ത
എത്ര അപേക്ഷകള്‍
നിലവിലുണ്ടെന്നും
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
1894.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
സിറ്റിങ്ങ് നടത്തി എത്ര
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ എത്ര
കോടി രൂപ കടാശ്വാസമായി
നല്‍കേണ്ടതുണ്ട്;
വിശദാംശം അറിയിക്കാമോ;
നാളിതുവരെ ഈ ഇനത്തില്‍
എത്ര രൂപ
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
ജീവിത നിലവാരം
1895.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
ജീവിത നിലവാരം
ഉയര്‍ത്തുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
മത്സ്യത്തൊഴിലാളികളുടെ
കടബാദ്ധ്യതകള്‍
എഴുതിത്തള്ളുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
മത്സ്യമാര്‍ക്കറ്റിന്റെ
ആധുനികവല്‍ക്കരണം
1896.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
മാങ്ങൂര്
പഞ്ചായത്തില്‍
മത്സ്യമാര്‍ക്കറ്റ്
ആധുനികവല്‍ക്കരിക്കുന്നതു
സംബന്ധിച്ച് നിലവിലുള്ള
7245/സി2/2015 ഫിഷറീസ്
നമ്പര്‍ ഫയലിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയലില്‍
തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള
കാലതാമസം
വ്യക്തമാക്കാമോ?
വ്യോമയാന
സ്ഥാപനങ്ങളുടെ സുരക്ഷ
1897.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
പി.കെ.ബഷീര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയര്‍പോര്‍ട്ടുകളുടെയും,
ആകാശ പരിധിയുടെയും
സുരക്ഷ ഉറപ്പാക്കുന്ന
കാര്യത്തില്‍ സംസ്ഥാന
സര്‍ക്കാരിനുള്ള
ഉത്തരവാദിത്തങ്ങള്‍
വിശദമാക്കുമോ;
(ബി)
പത്താന്‍കോട്ട്
വ്യോമതാവള
ആക്രമണത്തിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനതിര്ത്തിക്കുളിലെ
വ്യോമയാന സ്ഥാപനങ്ങളുടെ
സുരക്ഷയും വ്യോമയാന
നിയമങ്ങളുടെ കര്‍ശന
നടപ്പാക്കലും
ഉറപ്പുവരുത്താന്‍
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
സ്വീകരിക്കേണ്ട
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ ?