പോളച്ചിറ
ഏലായിലെ കൃഷി
1535.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
പോളച്ചിറ ഏലായില്‍
ത്രിതല
പഞ്ചായത്തിന്റെയും
കൃഷിവകുപ്പിന്റെയും
ചുമതലയില്‍ അവസാനമായി
കൃഷി നടത്തിയത്
എന്നാണ്; പ്രസ്തുത കൃഷി
ഇറക്കുന്നതിലേയ്ക്കായി
ത്രിതല പഞ്ചായത്തും
കൃഷിവകുപ്പും
നല്‍കിയിട്ടുള്ള
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്നും
എത്ര രൂപയുടെ സഹായം
ഉണ്ടായിരുന്നുവെന്നും
അറിയിക്കുമോ;
(ബി)
അവസാനമായി
പുഞ്ചകൃഷി നടത്തിയ
കാലയളവില്‍ എത്ര
കൃഷിക്കാര്‍ കൃഷി
ചെയ്യുവാന്‍
സന്നദ്ധമായിരുന്നുവെന്നും
എത്ര ടണ്‍ നെല്ല് വിളവ്
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍
നബാര്‍ഡിന്റെ
നേതൃത്വത്തില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
പൂര്‍ത്തീകരിക്കുമ്പോള്‍
കൃഷിക്കാര്‍ക്ക്
എന്തെല്ലാം പ്രയോജനം
ലഭിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയത്
വെളിപ്പെടുത്തുമോ?
കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി
1536.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കൃഷി
വകുപ്പുവഴി ഇടുക്കി
നിയോജകമണ്ഡലത്തില്‍
കാര്‍ഷിക മേഖലയുടെ
അഭിവൃദ്ധിയ്ക്കു വേണ്ടി
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
സമ്പൂര്‍ണ്ണ ജൈവ ജില്ല
1537.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയെ സമ്പൂര്‍ണ്ണ
ജൈവ ജില്ലയാക്കുമെന്ന
പ്രഖ്യാപനം
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഇത്
എത്രത്തോളം
യാഥാര്‍ത്ഥ്യമാക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
മട്ടന്നൂര്‍ നിയോജക
മണ്ഡലത്തില്‍ കാര്‍ഷിക പദ്ധതി
1538.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12
മുതല്‍ 2015-16
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍
കൃഷിവകുപ്പ് മുഖേന
മട്ടന്നൂര്‍ നിയോജക
മണ്ഡലത്തിലെ
കൃഷിഭവനുകളിലൂടെ
നടപ്പിലാക്കിയ വിവിധ
പദ്ധതികള്‍ ഏതെല്ലാം ;
ഓരോ പദ്ധതിക്കും വേണ്ടി
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്?
നീര
1539.
ശ്രീ.വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
ലൂഡി ലൂയിസ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നീര
വിപണിയിലെത്തിക്കാന്‍
കര്‍മ്മ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കുമോ?
വളം
കീടനാശിനി ഗുണനിലവാരം
1540.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്പന നടത്തുന്ന
വളത്തിന്റെ ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(ബി)
കര്‍ഷകര്‍ക്ക്
ലഭിക്കുന്ന ജൈവവളം,
ജൈവകീടനാശിനി
എന്നിവയില്‍ പലപ്പോഴും
മായം
ചേര്‍ക്കുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മായം
ചേര്‍ത്തതും
ഗുണനിലവാരമില്ലാത്തതുമായ
വളം ഉപയോഗിക്കുന്നത്
കൃഷിയെ ദോഷകരമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
സഹകരണ സംഘങ്ങള്‍ വഴിയും
അല്ലാതെയും വിപണനം
ചെയ്യുന്ന വളത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ പരിശോധനകള്‍
നടത്തുകയും ഗുണനിലവാരം
കുറഞ്ഞതും മായം
ചേര്‍ത്തതുമായ വളം
വിപണനം
ചെയ്യുന്നവര്‍ക്കെതിരെ
ശക്തമായ നടപടി
സ്വീകരിക്കുകയും
ചെയ്യുന്ന കാര്യം
പരിഗണിക്കുമോ?
നീര
ഉല്‍പ്പാദന പെെലറ്റ്
കേന്ദ്രങ്ങള്‍
1541.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
നീര ഉല്‍പ്പാദന
പെെലറ്റ് കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കുമോ?
കേര
കര്‍ഷകര്‍ക്കുള്ള പ്രോത്സാഹന
സഹായ പദ്ധതികള്‍
1542.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേര
കര്‍ഷകര്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
പ്രോത്സാഹന സഹായ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
തേങ്ങ
ഉല്പാദനം
വര്‍ധിപ്പിക്കുന്നതിന്
കൃഷി വകുപ്പ് മുഖേന
ഏതെല്ലാം ഇനങ്ങളിലെ
തെങ്ങിന് തൈകളാണ്
വിതരണം
ചെയ്യുന്നതെന്നും ഇവ
എവിടെ ലഭ്യമാകുമെന്നും
അറിയിക്കുമോ;
(സി)
ആധുനിക
കൃഷി രീതികള്‍
കേരകര്‍ഷകര്‍ക്ക്
ലഭ്യമാകുന്നതിന്
നല്കുന്ന പരിശീലന
പരിപാടികളും പരിശീലന
കേന്ദ്രങ്ങളും
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ?
ഏലം
കര്‍ഷകര്‍ക്കുള്ള
കര്‍മ്മപദ്ധതി
1543.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഏലം കര്‍ഷകരെ
സഹായിക്കുന്നതിനും
ഏലത്തിന്റെ വില
മെച്ചപ്പെടുത്തുന്നതിനുമായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(ബി)
2012
മുതല്‍ ഓരോ
വര്‍ഷത്തെയും
ഏലയ്ക്കയുടെ ശരാശരി
വിപണി വില ജനുവരി
ഒന്നാം തീയതി
അടിസ്ഥാനമാക്കി
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഏലത്തിന്
ഇപ്പോള്‍ ലഭിക്കുന്ന
വില കുറവാണ് എന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ വിലസ്ഥിരത
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഏലത്തിന്റെ
വിപണി വില കുറയാന്‍
ഇടയായ സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ഇ)
ഏലത്തിന്റെ
വിപണി വില
മെച്ചപ്പെടുത്തി
കര്‍ഷകരെ
സഹായിക്കുന്നതിനായി
പുതിയ കര്‍മ്മപദ്ധതി
ആവിഷ്കരിക്കുമോ;
(എഫ്)
കടത്തില്‍പ്പെട്ട
ഏലം കര്‍ഷകരുടെ
കാര്‍ഷിക വായ്പ
എഴുതിത്തള്ളുന്നതിന്
നടപടി സ്വീകരിക്കുമോ?
മാമം
നാളികേര കോംപ്ലക്സിന്റെ
പ്രവര്‍ത്തനം
1544.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാമം
നാളികേര കോംപ്ലക്സിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത് സംബന്ധിച്ച്
20.1.2016-ല്‍ കൃഷി
വകുപ്പ് മന്ത്രിയുടെ
ചേമ്പറില്‍ ചേര്‍ന്ന
യോഗത്തിലെടുത്ത
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
തീരുമാനങ്ങളിന്മേല്
എന്ത് തുടര്‍നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
മാമം
നാളികേര കോംപ്ലക്സില്‍
നിലവില്‍ എത്ര
ജീവനക്കാര്‍ ഉണ്ടെന്നും
ഇവര്‍ ഏത് തസ്തികയിലാണ്
ജോലി ചെയ്യുന്നതെന്നും
വിശദമാക്കാമോ?
കർഷക
ആത്മഹത്യ
T 1545.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കടക്കെണിയില്‍പ്പെട്ട്
എത്ര കര്‍ഷകര്‍
ആത്മഹത്യ
ചെയ്തിട്ടുണ്ട് ; ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ ?
നിറവ്
പദ്ധതി
1546.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി വകുപ്പ് മുഖേന
നടപ്പാക്കുന്ന നിറവ്
പദ്ധതി സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
എന്തെല്ലാം
കാര്യങ്ങളാണ് പദ്ധതി
നടത്തിപ്പിലൂടെ
ഉദ്ദേശിക്കുന്നതെന്നും
കോട്ടയം ജില്ലയിലെ
ഏതെല്ലാം
നിയോജകമണ്ഡലങ്ങളിലാണ്
പദ്ധതി
നടപ്പാക്കുന്നതെന്നും
വ്യക്തമാക്കാമോ ;
(ബി)
കോട്ടയം
ജില്ലയില്‍ പദ്ധതി
നടപ്പാക്കുന്ന
നിയോജകമണ്ഡലങ്ങളിലെ
പുരോഗതി
വെളിപ്പെടുത്തുമോ; ഓരോ
നിയോജകമണ്ഡലത്തിലും
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
വെളിപ്പെടുത്തുമോ ?
നിറവ്
പദ്ധതി
1547.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
പദ്ധതിയുടെ ഭാഗമായി
എത്ര ലക്ഷം രൂപ
അനുവദിച്ചു; വിശദവിവരം
നല്‍കുമോ;
(ബി)
മണ്ഡലം
തിരിച്ചുള്ള പദ്ധതി
തുകയുടെ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
എത്ര
മണ്ഡലങ്ങളില്‍ നിറവ്
പദ്ധതിയ്ക്ക് അംഗീകാരം
നല്‍കിയിട്ടുണ്ട്;
ഇതിന്റെ ഭാഗമായി
വന്നുചേര്‍ന്നിട്ടുള്ള
നേട്ടങ്ങള്‍ മണ്ഡലം
തിരിച്ച് നല്‍കുമോ?
നിറവ്
പദ്ധതി
1548.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പ് നടപ്പാക്കുന്ന
നിറവ് പദ്ധതിയില്‍
പൊന്നാനി മണ്ഡലത്തില്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
അനുവദിച്ചിരുന്ന തുക
എത്രയെന്ന്
വിശദമാക്കുമോ;
(സി)
മലപ്പുറം
ജില്ലയിലെ ഓരോ നിയോജക
മണ്ഡലത്തിലേക്കും നിറവ്
പദ്ധതിയില്‍
വകയിരുത്തിയ തുക മണ്ഡലം
തിരിച്ച് വിശദമാക്കുമോ?
അഗ്രി
കാര്‍ഡ് വിതരണം
1549.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
രജിസ്ട്രേഷന്
പൂര്‍ത്തീകരിച്ച
കര്‍ഷകര്‍ക്ക്
അഗ്രികാര്‍ഡ്
നല്കുന്നതാണെന്ന
2014-15 ലെ ബഡ്ജറ്റ്
പ്രഖ്യാപനം
നടപ്പാക്കപ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
പേര്‍ക്കാണ് അഗ്രി
കാര്‍ഡ് വിതരണം
പൂര്‍ത്തിയാക്കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
അഗ്രി
കാര്‍ഡ് മുഖേന
കര്‍ഷകര്‍ക്ക്
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാകുന്നത് എന്ന്
അറിയിക്കാമോ?
നെല്‍
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
1550.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എന്‍.എ.ഖാദര്‍
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍ നെല്‍
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വായ്പയെടുത്ത്
കൃഷി ചെയ്ത്
ഉദ്പാദിപ്പിക്കുന്ന
നെല്ല് സര്‍ക്കാര്‍
ഏജന്‍സികള്‍ യഥാസമയം
ശേഖരിക്കാത്തതും തുക
നല്‍കാത്തതുമായ സ്ഥിതി
വിശേഷം നെല്‍
കര്‍ഷകര്‍ക്കുണ്ടാക്കുന്ന
ഗുരുതര സാമ്പത്തിക
പ്രശ്നം പരിഹരിക്കാന്‍
കൃഷി വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഉദ്യോഗസ്ഥ
തലത്തില്‍
നെല്‍കര്‍ഷകരോട്
കാട്ടുന്നതായി
പറയപ്പെടുന്ന അവഗണന
അവസാനിപ്പിക്കാന്‍
കര്‍ശന നടപടി
സ്വീകരിക്കുമോ?
കര്‍ഷക
ക്ഷേമ പെന്ഷന്
1551.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകരുടെ
ക്ഷേമ പെന്ഷന്
ഇനത്തില്‍ കുടിശ്ശിക
എത്രയുണ്ടണ്ടെന്ന്
വ്യക്തമാക്കാമോ; ഇവ
കൊടുത്തുതീര്‍ക്കുവാനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ഒരു കര്‍ഷകന്‍െറ
പ്രതിമാസ പെന്ഷന്
നിരക്ക് എത്രയാണ്;
പ്രസ്തുത തുക അതത് മാസം
തന്നെ കൊടുത്തു
തീര്‍ക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കര്‍ഷക
ക്ഷേമ പെന്ഷന് തുക
ഉയര്‍ത്തുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
പ്രതിവര്‍ഷം എത്ര
രൂപയാണ് ഈ ഇനത്തില്‍
സര്‍ക്കാരിന് ചെലവ്
വരുന്നത്?
കാർഷിക
മേഖലയിലെ നവീകരണ പദ്ധതികളും
നേട്ടങ്ങളും
1552.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയെ
പുനരുദ്ധരിക്കുന്നതിനും
ആരോഗ്യകരമായ
കാര്‍ഷികോത്പന്നങ്ങളുടെ
ഉത്പാദന വര്‍ദ്ധനവിനും
വേണ്ടി ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ വിവിധ
പദ്ധതികള്‍
വിശദമാക്കാമോ; ഇതിലൂടെ
ഉണ്ടായ നേട്ടങ്ങള്‍
വിശദമാക്കാമോ?
(ബി)
പ്രസ്തുത
പദ്ധതികളിലൂടെ
കര്‍ഷകരുടെ ജീവിത
നിലവാരം എപ്രകാരം
മെച്ചപ്പെട്ടുവെന്ന്
വ്യക്തമാക്കാമോ?
(സി)
പ്രസ്തുത
കാര്‍ഷിക നവീകരണ
പദ്ധതികളിലൂടെ കാര്‍ഷിക
മേഖലയിലേയ്ക്ക്
കടന്നുവന്നവര്‍
എത്രയാണെന്നു്
വിശദമാക്കാമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്
1553.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷക
കടാശ്വാസ കമ്മീഷന് വഴി
2015-16ല്‍ എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കിയിട്ടുണ്ട്;
എത്ര രൂപയാണ് പ്രസ്തുത
വര്‍ഷത്തില്‍
ചിലവിട്ടത്?
കര്‍ഷക
കടാശ്വാസ കമ്മീഷന്
1554.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
സാമ്പത്തിക പ്രതിസന്ധി
മുലവും
കടക്കെണിയില്‍പ്പെട്ടും
നാളിതുവരെ എത്ര
കര്‍ഷകര്‍ ആത്മഹത്യ
ചെയ്തു; വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
ആത്മഹത്യ ചെയ്ത
കര്‍ഷകരുടെ കുടുംബങ്ങളെ
സഹായിക്കുവാന്‍
നാളിതുവരെ എന്തു തുക
ധനസഹായമായി ചിലവഴിച്ചു;
കര്‍ഷകരുടെ എത്ര ബാങ്ക്
ലോണുകള്‍ എഴുതിതള്ളാന്‍
നിര്‍ദ്ദേശം നല്കി;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ആത്മഹത്യ
ചെയ്ത കര്‍ഷകരുടെ
കുടുംബത്തിന് കര്‍ഷക
കടാശ്വാസ കമ്മീഷന്
ശിപാര്‍ശ പ്രകാരം
എന്തെല്ലാം സഹായങ്ങള്‍
നാളിതുവരെ ലഭ്യമാക്കി;
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ കര്‍ഷക
കടാശ്വാസ കമ്മീഷന്
മുഖേന എത്ര തുക വിതരണം
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇക്കാലയളവിനുള്ളില്‍
നാളിതുവരെ കര്‍ഷക
കടാശ്വാസ കമ്മീഷന്
എത്ര അപേക്ഷകള്‍
സ്വീകരിക്കുകയുണ്ടായി;
ആയതില്‍ എത്രയെണ്ണം
തീര്പ്പുകല്പ്പിക്കുകയുണ്ടായി;
ആയതു പ്രകാരം എത്ര തുക
കമ്മീഷന് ശിപാര്‍ശ
ചെയ്തു; ഇതില്‍ എത്ര
തുക നാളിതു വരെ നല്കി;
വിശദാംശം
വ്യക്തമാക്കുമോ?
കര്‍ഷക
പെന്ഷന് വിതരണം
1555.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക പെന്ഷന്
എത്രപേര്‍ക്ക് വിതരണം
ചെയ്യുന്നുണ്ടെന്നും,
പെന്ഷന് വേണ്ടി
നാളിതുവരെ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഇപ്പോഴും
പരിഗണിക്കാത്ത എത്ര
അപേക്ഷകളുണ്ടെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പെന്ഷന് തുകയുടെ എത്ര
മാസത്തെ കടിശ്ശിക
ഇനിയും വിതരണം
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കാമോ?
ജില്ലാ
കൃഷിത്തോട്ടത്തിന്റെ സ്ഥലം
1556.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
ജില്ലാ
കൃഷിത്തോട്ടത്തിന്റെ
സ്ഥലം വി .എഫ് .പി .സി
.കെ (VFPCK )യ്ക്ക്
വിട്ടുനല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വിട്ടുനല്‍കുന്നതിന്
തീരുമാനിച്ച
സ്ഥലത്തിന്റെ അളവ്
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥലം
ഏതാവശ്യത്തിലേയ്ക്കാണ്
വിട്ടുനല്‍കിയതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥലത്ത്
നടപ്പിലാക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കയ്പാട്
കൃഷി സംരക്ഷണ പദ്ധതി
1557.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പട്ടുവം,
ഏഴോം, ചെറുകുന്ന്,
കണ്ണപുരം എന്നീ
പരമ്പരാഗത കയ്പാട്
കൃഷിയുമായി
ബന്ധപ്പെട്ട് അടിസ്ഥാന
സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
കെ.എല്‍.ഡി.സി (കേരള
ലാന്റ് ഡവലപ്പ്മെന്റ്
കോര്പ്പറേഷന്)
സമര്‍പ്പിച്ച പദ്ധതി
റിപ്പോര്‍ട്ട്
നബാര്‍ഡിന്റെ RIDF-XXI
ല്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കയ്പാട്
കൃഷി
അഭിവൃദ്ധിപ്പെടുത്തുന്നതിനും
സംരക്ഷിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ് ;
ഇതുമായി ബന്ധപ്പെട്ട്
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ച
പ്രോജക്ടിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
നാളികേര
സംഭരണ സംവിധാനങ്ങള്‍
1558.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളികേര
സംഭരണത്തിന്
സര്‍ക്കാര്‍തലത്തില്‍
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(ബി)
ഈ
സംവിധാനങ്ങള്‍
ഉപയോഗിച്ച് നടത്തുന്ന
സംഭരണ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
എത്ര
ടണ്‍ കൊപ്ര/പച്ചത്തേങ്ങ
ആണ് ഇക്കാലയളവില്‍
സംഭരിച്ചതെന്ന്
അറിയിക്കാമോ?
റബ്ബര്‍
സംഭരണം
1559.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശരാശരി എത്ര മെട്രിക്
ടണ്‍ റബ്ബര്‍
പ്രതിവര്‍ഷം
ഉല്പാദിപ്പിക്കുന്നുണ്ട്;
കഴിഞ്ഞ പത്തു വര്‍ഷത്തെ
സംസ്ഥാനത്തെ റബ്ബര്‍
ഉല്പാദനം എത്ര മെട്രിക്
ടണ്‍ വീതമാണെന്ന്
കണക്കാക്കപ്പെട്ടിട്ടുണ്ട്;
(ബി)
ഇൗ
സര്‍ക്കാര്‍ 2011-12
മുതല്‍ പിന്നിട്ട ഓരോ
വര്‍ഷവും എത്ര മെട്രിക്
ടണ്‍ റബ്ബര്‍,
താങ്ങുവില നല്കി
സംഭരിക്കുകയുണ്ടായി;
ഓരോ വര്‍ഷവും
ഖജനാവില്‍ നിന്ന്
ഇതിനായി പിന്‍വലിച്ച
തുക എത്രവീതം;
(സി)
റബ്ബറിന്റെ
വിലത്തകര്‍ച്ച
ഇപ്പോള്‍ ഏത്
നിലവാരത്തിലെത്തിനില്ക്കുന്നു;
വിശദമാക്കാമോ;
(ഡി)
നടപ്പുവര്‍ഷം
എത്ര മെട്രിക് ടണ്‍
റബ്ബര്‍ വാങ്ങാനും എത്ര
തുക അതിനായി
ചെലവഴിക്കാനും
തീരുമാനിച്ചിരുന്നു;
ചെലവഴിച്ച തുക എത്ര;
സംഭരിച്ച റബ്ബര്‍ എത്ര;
റബ്ബര്‍ സംഭരിച്ച
ഇനത്തില്‍ നല്കേണ്ടതായ
ഹാന്റിലിംഗ് ചാര്‍ജ്ജ്
നല്‍കിയിട്ടുണ്ടോ?
ജൈവകൃഷി
വ്യാപനം
1560.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൈവകൃഷി
വ്യാപകമാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ജൈവകൃഷി
വ്യാപിപ്പിക്കാന്‍
സ്കൂള്‍ മുഖാന്തിരം
വിദ്യാര്‍ത്ഥികള്‍ക്ക്
ബോധവല്‍ക്കരണ
ക്ലാസ്സുകള്‍ നല്കാന്
പദ്ധതിയുണ്ടോ; സ്കൂള്‍
മുഖാന്തിരം കൃഷിവകുപ്പ്
പച്ചക്കറി വിത്തുകള്‍
വിതരണം
നടത്തിയിട്ടുണ്ടോ;
(സി)
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്ന
സംഘടനകളെ സഹായിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ?
നാളികേര
വിലയിടിവ്
1561.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളികേര
വിലയിടിവ് മൂലം കേര
കര്‍ഷകര്‍ നേരിടേണ്ടി
വരുന്ന പ്രശ്നങ്ങള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
കൃഷി
ഭവന് വഴിയുള്ള നാളികേര
സംഭരണം
ഫലപ്രദമാകുന്നില്ല എന്ന
വസ്തുത ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
നാളികേരം
സംഭരിക്കുന്നതിനും
കര്‍ഷകര്‍ക്ക് മാന്യമായ
വില നല്‍കുന്നതിനും
തയ്യാറാകുമോ;
(ഡി)
നാളികേര
കര്‍ഷകരെ
സംരക്ഷിക്കുന്നതിന്
പ്രത്യേക പാക്കേജ്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സംയോജിത
ഭക്ഷ്യവിള ഉല്‍പ്പാദന പദ്ധതി
1562.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പന്ത്രണ്ടാം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കിവരുന്ന
സംയോജിത ഭക്ഷ്യവിള
ഉല്‍പ്പാദന
പദ്ധതിക്കായി ഓരോ
വര്‍ഷവും നീക്കിവച്ച
തുക എത്രയായിരുന്നു;
(ബി)
പ്രസ്തുത
വര്‍ഷങ്ങളിൽ എത്ര തുക
വീതം
ചെലവഴിക്കപ്പെട്ടുവെന്ന്
അറിയിക്കാമോ?
നാളികേര
ബയോപാര്‍ക്ക്
1563.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
ജില്ലാകൃഷിത്തോട്ടത്തില്‍
നാളികേര ബയോപാര്‍ക്ക്
സ്ഥാപിക്കുന്നതിന്
ശിലാസ്ഥാപനം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ശിലാസ്ഥാപനം
നടത്തി രണ്ട് വര്‍ഷം
പൂര്‍ത്തിയാകാന്‍
പോകുമ്പോഴും പദ്ധതി
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
കാലതാമസത്തിനുള്ള
കാരണങ്ങള്‍ പറയാമോ;
(ഡി)
നബാര്‍ഡില്‍
നിന്നും ഈ പദ്ധതിക്ക്
ഫണ്ട്
ലഭ്യമാക്കുന്നതിനു
വേണ്ടി പ്രൊപ്പോസല്‍
സമര്‍പ്പിച്ചതിനുശേഷം
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ;
(ഇ)
ഈ
സാമ്പത്തിക വര്‍ഷം
തന്നെ ഈ പദ്ധതി
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വിഷരഹിത
പച്ചക്കറികള്‍
1564.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഷരഹിത
പച്ചക്കറികള്‍
വ്യാപകമാക്കുന്നതില്‍
എത്രത്തോളം
വിജയിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ജൈവകീടനാശിനികളും
കീടങ്ങളെ
അതിജീവിക്കുന്ന
വിത്തുകളും കൃഷിഭവന്
മുഖേന വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
റബ്ബര്‍
കര്‍ഷകര്‍ക്കുള്ള സഹായം
1565.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
വിലയിടിവിനെത്തുടര്‍ന്ന്
പ്രതിസന്ധിയിലായ
റബ്ബര്‍ കര്‍ഷകരെ
സഹായിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍ റബ്ബറിന്
തറവില
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റബ്ബര്‍ കര്‍ഷകരെ
സഹായിക്കുന്നതിനായി
സ്വീകരിച്ച പദ്ധതികള്‍
ഏതെല്ലാമാണ്
;വ്യക്തമാക്കാമോ;
(ഡി)
ആയതിന്
ആകെ എത്ര രൂപ
ചെലവഴിച്ചു ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
(ഇ)
റബ്ബര്‍
വിലയിടിവ് മൂലമുണ്ടായ
സാമ്പത്തിക പ്രയാസം
കാരണം കര്‍ഷകര്‍ ഈ
കാലയളവില്‍ ആത്മഹത്യ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(എഫ്)
ഇങ്ങനെ
ആത്മഹത്യ ചെയ്ത
കര്‍ഷകരുടെ കുടുംബത്തെ
സഹായിക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
;വ്യക്തമാക്കാമോ?
തിരൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
1566.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം കൃഷി
വകുപ്പ് തിരൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെ, ഓരോ
പദ്ധതിക്കും ഇതേവരെ
എന്തു തുക ചെലവഴിച്ചു ;
വിശദാംശം
വെളിപ്പെടുത്താമോ ?
ജൈവകൃഷി
പ്രോല്‍സാഹിപ്പിക്കുവാന്‍
നടപടി
1567.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൈവകൃഷി
പ്രോല്‍സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ ;
(ബി)
എന്‍ഡോസള്‍ഫാന്‍
ഉള്‍പ്പെടെയുള്ള മാരക
വിഷം തളിച്ച പഴങ്ങളും,
പച്ചക്കറികളും
സംസ്ഥാനത്ത് വിപണനം
നടത്തുന്നത്
തടയുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
കൃഷിയോഗ്യമായ
ഭൂമി തരിശായി ഇടുന്നത്
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
(ഡി)
തരിശുഭൂമി
പിടിച്ചെടുത്ത് കൃഷി
ചെയ്യുവാന്‍
സന്നദ്ധരായവര്‍ക്ക്
പാട്ടത്തിന് നല്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ?
പോളിഹൗസ്
കൃഷി രീതിക്ക് നല്കുന്ന
സഹായങ്ങള്‍
1568.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോളിഹൗസ് കൃഷി രീതിക്ക്
നല്കുന്ന സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പോളിഹൗസ്
കൃഷിരീതി
പരിശീലിപ്പിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ടെന്നും
പ്രസ്തുത കേന്ദ്രങ്ങള്‍
ഏതെല്ലാമാണെന്നും
വിശദമാക്കാമോ;
(സി)
പോളിഹൗസ്
കൃഷിരീതിയുടെ
ഗുണദോഷങ്ങള്‍
എന്തെല്ലാമാണെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
കാര്‍ഷിക
വായ്പ
1569.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യഥാസമയം
കാര്‍ഷിക വായ്പാതുക
തിരിച്ചടക്കുന്ന
കര്‍ഷകരുടെ പലിശ
സബ്സിഡിയിനത്തില്‍
2015-2016ല്‍
വകയിരുത്തിയ തുക
എത്രയായിരുന്നെന്നും
ഇതില്‍ കര്‍ഷകര്‍ക്ക്
നല്കിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ?
കാര്‍ഷിക
വികസന നയം
1570.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
വികസന നയത്തിലെ
ഏതെല്ലാം ശിപാര്‍ശകളാണ്
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയത്;
അതിലൂടെ കര്‍ഷകനും,
കാര്‍ഷിക മേഖലയിലും
ഉണ്ടായ
മെച്ചമെന്താണെന്ന്
വിശദമാക്കാമോ?
ആത്മഹത്യ
ചെയ്ത റബ്ബര്‍ കര്‍ഷകര്‍
1571.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ കാലത്ത്
റബ്ബര്‍ വിലയിടിവ്
കാരണം കടക്കെണിയിലായി
ആത്മഹത്യ ചെയ്ത റബ്ബര്‍
കര്‍ഷകര്‍ എത്ര;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
കര്‍ഷകരുടെ
കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍
എന്തെങ്കിലും സഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
റബ്ബര്‍
വിലയിടിവ് മൂലം കഷ്ടത
അനുഭവിക്കുന്ന കര്‍ഷകരെ
സഹായിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പ്രസ്തുത
നടപടി കര്‍ഷകര്‍ക്ക്
എത്രത്തോളം
ഉപകാരപ്രദമായിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാര്‍ഷിക
വിപണന കേന്ദ്രങ്ങള്‍
1572.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
സേവന വിതരണത്തിന്റെ
ഭാഗമായി,
തെരഞ്ഞെടുക്കപ്പെട്ട
സ്ഥലങ്ങളില്‍ കേന്ദ്ര
സഹായത്തോടെ കാര്‍ഷിക
വിപണന കേന്ദ്രങ്ങള്‍
(Malls)
സ്ഥാപിക്കുന്നതാണ് എന്ന
2014-15-ലെ ബജറ്റ്
പ്രഖ്യാപനം
നടപ്പാക്കപ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങളിലാണ്
കാര്‍ഷിക വിപണന
മാളുകള്‍
സ്ഥാപിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിനായി
എന്ത് തുകയാണ്
ബഡ്ജറ്റില്‍
വകയിരുത്തിയിരുന്നത്;അതില്‍
ചെലവഴിക്കപ്പെട്ട തുക
എത്ര;വ്യക്തമാക്കാമോ ?
അടിസ്ഥാന
സൗകര്യ വികസനം
1573.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പോളച്ചിറ ഏലായില്‍
നബാര്‍ഡ് പദ്ധതി
പ്രകാരം അടിസ്ഥാന
സൗകര്യ വികസന
ആവശ്യത്തിലേക്കായി എത്ര
രൂപയുടെ ഭരണാനുമതി
എന്ന് ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
പ്രാവര്‍ത്തികമാക്കുവാന്‍
വിഭാവന
ചെയ്തിരുന്നതെന്നും,
അതില്‍ ഏതൊക്കെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചുവെന്നും
അറിയിക്കുമോ;
(സി)
ഈ
പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
നല്‍കിയിരുന്ന തീയതി
എന്നാണ്; കാലാവധി
ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ഡി)
ശേഷിക്കുന്ന
നിര്‍മ്മാണ ജോലികള്‍
എന്തൊക്കെയാണെന്നും,
ആയത് എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(ഇ)
നിര്‍മ്മാണ
ജോലികള്‍
പൂര്‍ത്തീകരിച്ച
വകയില്‍ എത്ര രൂപ
സമിതിയ്ക്ക്
നല്‍കിയിട്ടുണ്ട്;
(എഫ്)
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിലേക്കായി
തടസ്സമുണ്ടോ; എങ്കില്‍
ആയത്
പരിഹരിക്കുന്നതിലേക്കായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(ജി)
കരാര്‍
ഏറ്റെടുത്ത
സമിതിയുടേതല്ലാത്ത
കാരണത്താല്‍
പ്രവൃത്തികള്‍
നടത്തുവാന്‍ കാലതാമസം
നേരിട്ട കാര്യം
പരിഗണിച്ച് പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
കാലപരിധി
നീട്ടിനല്കുവാന്
സന്നദ്ധമാകുമോ;
വിശദാംശം അറിയിക്കുമോ;
ഇപ്പോഴത്തെ നിലയില്‍
എന്നത്തേക്ക്
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
കാര്‍ഷിക
മേഖലയുടെ വികസനം
1574.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
കെ.രാജു
,,
വി.എസ്.സുനില്‍ കുമാര്‍
,,
പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍ കാര്‍ഷിക
മേഖലയുടെ വികസനത്തിനായി
എന്ത് തുക വകയിരുത്തി;
എന്ത് തുക ചെലവഴിച്ചു;
(ബി)
ഏതെല്ലാം
പദ്ധതികള്‍ക്കായാണ്
പ്രസ്തുത തുക
വകയിരുത്തിയിരുന്നത്;
ഓരോ പദ്ധതിക്കുമായി
മാറ്റിവച്ചതും
ചെലവഴിച്ചതുമായ തുക
എത്രയെന്നു
വെളിപ്പെടുത്തുമോ;
(സി)
വിളനാശവും
വിലത്തകര്‍ച്ചയും മൂലം
കടക്കെണിയിലായ കര്‍ഷകരെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
പദ്ധതികളാണുള്ളതെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
മേഖലയിലെ കര്‍മ്മ പദ്ധതികള്‍
1575.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ കാര്‍ഷിക
മേഖലയില്‍
പുത്തനുണര്വ്വിന്
കര്‍മ്മ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കാര്‍ഷിക
മേഖലയുടെ അടിസ്ഥാന വികസന
പദ്ധതി
1576.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയുടെ അടിസ്ഥാന
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിനായി
എം.എല്‍.എയുടെ
ഉപരിപത്രത്തോടെ
28.01.2015-ന്
സമര്‍പ്പിച്ച
കാഞ്ഞങ്ങാട് നിയോജക
മണ്ഡലത്തിലെ മാക്കി
-നടുവയല്‍,
പുഞ്ചാവി-കല്ലൂരാവി,
മടിക്കൈ-കുണ്ടേന്‍
വയല്‍,
അയ്യങ്കാവ്-ചുള്ളിക്കര,
കിനാനൂര്‍, ചെന്തളം
എന്നീ പ്രവൃത്തികള്‍
നടത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ആകെ എത്ര തുക
ചെലവഴിച്ചുവെന്ന് ജില്ല
തിരിച്ച കണക്കുകള്‍
ലഭ്യമാക്കാമോ?
കാര്‍ഷിക
വിളകളുടെ വിലത്തകര്‍ച്ച
T 1577.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
ഉള്‍പ്പെടെയുള്ള
കാര്‍ഷിക വിളകളുടെ
വിലത്തകര്‍ച്ച മൂലം
കഷ്ടത അനുഭവിക്കുന്ന
കൃഷിക്കാര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ഇപ്പോള്‍
നല്‍കിവരുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
റബ്ബര്‍
ഉള്‍പ്പെടെ കാര്‍ഷിക
മേഖലയ്ക്ക് പ്രത്യേക
പാക്കേജുകള്‍
അടിയന്തരമായി
നടപ്പാക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(സി)
റബ്ബര്‍ കര്‍ഷകര്‍ക്ക്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും പരമാവധി സഹായം
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ വികസനപദ്ധതികള്‍
1578.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മലപ്പുറം
മണ്ഡലത്തില്‍ കൃഷി
വകുപ്പ് വഴി
നടപ്പാക്കിയ
വികസനപദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കാമാ;
(ബി)
ഇവ
ഓരോന്നിനും എന്തു തുക
ചെലവഴിച്ചുവെന്നും
ഓരോന്നും ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
വെളിപ്പെടുത്താമോ?
പൊന്നാനി
മണ്ഡലത്തിലെ കൃഷിവകുപ്പിന്റെ
പദ്ധതികള്‍
1579.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പൊന്നാനി
മണ്ഡലത്തില്‍
കൃഷിവകുപ്പിന്റെ
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;ടെയും
നിലവിലെ അവസ്ഥയു
എന്താണ്എന്നും
(ബി)
ഓരോ
പദ്ധതിയ്ക്കും
അനുവദിച്ച തുക, നിലവിലെ
അവസ്ഥ എന്നിവ
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ ;
(സി)
കേന്ദ്ര
പാക്കേജുകളില്‍ നിന്ന്
പൊന്നാനി കോള്‍
മേഖലക്ക് എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
ഇതില്‍ ഏതെല്ലാം
പദ്ധതികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
ഏതെല്ലാം
പൂര്‍ത്തിയാകാനുണ്ട്
;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാര്‍ഷിക
പദ്ധതികളിലൂടെ കൈവരിച്ച
ഉത്പാദന വര്‍ദ്ധനവ്
1580.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വിവിധ കാര്‍ഷിക
പദ്ധതികളിലൂടെ കൈവരിച്ച
ഉത്പാദന വര്‍ദ്ധനവ്
എത്രയാണെന്ന് കാര്‍ഷിക
ഇനങ്ങളും ജില്ലയും
തിരിച്ചുള്ള കണക്ക്
വിശദമാക്കാമോ?
(ബി)
മുന്‍കാലങ്ങളെ
അപേക്ഷിച്ച് ഉത്പാദന
വര്‍ദ്ധനവ് എത്ര
മടങ്ങുണ്ട് ;
(സി)
ഉത്പാദന
വര്‍ദ്ധനവിലൂടെ
കര്‍ഷകര്‍ക്കുണ്ടായ
സാമ്പത്തിക നേട്ടങ്ങള്‍
വിശദമാക്കാമോ?
കാര്‍ഷിക
സര്‍വ്വകലാശാലയുടെ കീഴിലെ
സ്ഥാപനങ്ങള്‍
1581.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
സര്വ്വകലാശാലയൂടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
റിസര്‍ച്ച്
സ്റ്റേഷനുകളുടെയും
ട്രെയിനിംഗ്
എക്സ്റ്റന്‍ഷന്‍
സെന്ററുകളുടെയും കൃഷി
വിജ്ഞാന്
കേന്ദ്രങ്ങളുടെയും
ടീച്ചിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും
വിശദാംശം ലഭ്യമാക്കുമോ;
(ബി)
നിലവില്‍
പ്രവര്‍ത്തിക്കുന്ന
ലാബുകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കേന്ദ്രങ്ങളിലെ വിവിധ
തസ്തികകളിലേക്കുള്ള
നിയമന നടപടികളുടെ
വിശദാംശം തസ്തിക
തിരിച്ച് ലഭ്യമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രസ്തുത
തസ്തികകളിലേക്ക്നടത്തിയ
നിയമനങ്ങളും
നിയമനങ്ങളുടെ
മാനദണ്ഡവും സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
ഈ തസ്തികകളിലെ
നിലവിലുള്ള ഒഴിവുകളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(എഫ്)
നിയമനം
നടത്തുന്നതില്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദമാക്കുമോ?
പോളച്ചിറ
ഏലായില്‍ പുഞ്ചകൃഷി
1582.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
പോളച്ചിറ ഏലായില്‍
പുഞ്ചകൃഷിക്ക്
യോഗ്യമായ എത്ര ഏക്കര്‍
ഭൂമി ഉണ്ടെന്ന് കൃഷി
വകുപ്പ്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര ഏക്കര്‍
എന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത
ഭൂമി എത്ര കൃഷിക്കാരുടെ
കൈവശമാണെന്നും, കൃഷി
നടപ്പിലാക്കുമ്പോള്‍
എത്ര കൃഷിക്കാര്‍ വരെ
കൃഷിക്ക് താല്പര്യം
കാണിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
2015-2016
വര്‍ഷം പ്രസ്തുത
ഏലായില്‍ പുഞ്ചകൃഷി
നടത്തുന്നതിലേക്കായി
ത്രിതല പഞ്ചായത്തും,
കൃഷിവകുപ്പും ചേര്‍ന്ന്
പദ്ധതി ആസൂത്രണം
ചെയ്തിരുന്നുവോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പുഞ്ചകൃഷി
ആരംഭിക്കുന്നതിലേക്കായി
തടസ്സങ്ങള്‍ വല്ലതും
ഉണ്ടായിരുന്നോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിലേക്കായി
എന്ത് നടപടികളാണ്
അധികൃതര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
പോളച്ചിറ
ഏലായില്‍ പുഞ്ചകൃഷി
ലാഭകരമായി നടത്താമെന്ന്
കൃഷി വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
ധര്‍മ്മടം
നിയോജകമണ്ഡലത്തിലെ
കൃഷിവകുപ്പിന്റെ പദ്ധതികള്‍
1583.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ധര്‍മ്മടം
നിയോജകമണ്ഡലത്തില്‍
കൃഷിവകുപ്പിന് കീഴില്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
പദ്ധതികള്‍ ഏതൊക്കെ
ഘട്ടത്തിലാണെന്ന്
പ്രത്യേകം
വിശദമാക്കാമോ?
കുളങ്ങള്‍
സംരക്ഷിക്കുന്നതിനുള്ള
നടപടികള്‍
1584.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കുളങ്ങള്‍
സംരക്ഷിക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
കൃഷി വകുപ്പ് മുഖേന
എന്തെല്ലാം
പ്രോജക്ടുകളാണ്
കുളങ്ങള്‍
സംരക്ഷിക്കുന്നതിനായി
നടപ്പിലാക്കി വരുന്നത്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും
നിലനിര്‍ത്തുന്നതിനുമായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കുളങ്ങള്‍
നവീകരിക്കുന്നതിനായി
എത്ര രൂപ ചെലവഴിച്ചു;
വിശദ വിവരം
വെളിപ്പെടുത്താമോ?
നെല്‍വയല്‍
- തണ്ണീര്‍ തടസംരക്ഷണ നിയമം
1585.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍
- തണ്ണീര്‍ തടസംരക്ഷണ
നിയമം പ്രാബല്യത്തില്‍
വന്നതിനുശേഷം
കോഴിക്കോട് ജില്ലയില്‍
എത്ര ഏക്കര്‍
നെല്‍വയലുകള്‍
ഉണ്ടായിരുന്നു
എന്നതിന്റെ
വിശദാംശങ്ങള്‍ കൃഷി
വകുപ്പില്‍ ലഭ്യമാണോ;
(ബി)
ലഭ്യമാണെങ്കില്‍
താലൂക്ക്
അടിസ്ഥാനത്തിലുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
നിയമം പ്രാബല്യത്തില്‍
വന്നതിനുശേഷം 2015 വരെ
എത്ര ഏക്കര്‍
നെല്‍വയലുകളാണ്
പരിവര്‍ത്തനം
ചെയ്തതെന്ന്
വിശദമാക്കുമോ;
റബ്ബറിന്റെ
വില തകര്‍ച്ച
1586.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-07
വര്‍ഷം മുതല്‍ ഇതേ
വരെയുള്ള ഓരോ വര്‍ഷവും
സംസ്ഥാനത്തെ റബ്ബര്‍
ഉല്പാദനം സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
റബ്ബറിന്റെ
വിലത്തകര്‍ച്ച
റബ്ബറിന്റെ ഉല്പാദനത്തെ
ബാധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
2006-07
വര്‍ഷം മുതല്‍ ഇതേ
വരെയുള്ള ഓരോ വര്‍ഷവും
സംസ്ഥാനത്തെ റബ്ബറിന്റെ
ശരാശരി വില
എത്രയായിരുന്നു;
(ഡി)
റബ്ബറിന്റെ
വില തകര്‍ച്ച
സംസ്ഥാനത്തിന്റെ സമ്പത്
വ്യസ്ഥയില്‍ ഏത്
തരത്തിലുള്ള
പ്രശ്നങ്ങളാണ്
സൃഷ്ടിച്ചത്;
കൃഷിക്കാര്‍ക്ക് ഈ
കാലയളവില്‍ ഉണ്ടായ
ശരാശരി നഷ്ടം
വെളിപ്പെടുത്താമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതേ വരെ
ഓരോ വര്‍ഷവും
റബ്ബറിന്റെ വില
തകര്‍ച്ച മൂലം
പ്രയാസപ്പെട്ട റബ്ബര്‍
കൃഷിക്കാരന് റബ്ബര്‍
സംഭരണ ഇനത്തില്‍
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച തുക എത്ര?
പിലിക്കോട്
കാര്‍ഷിക ഗവേഷണ കേന്ദ്രം
1587.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പിലിക്കോട്
കാര്‍ഷിക ഗവേഷണ
കേന്ദ്രത്തിലെ
ജീവനക്കാരുടെ കുറവ്
പരിഹരിക്കാന്‍ എന്തു
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
വര്‍ഷങ്ങളായി
ഒഴിവുകള്‍
നികത്താത്തതിനാല്‍
സ്ഥാപനം
പ്രതിസന്ധിയിലായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
റബ്ബറിന്റെ
വിലയിടിവ്
1588.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍ ഒരു കിലോ
റബ്ബറിന്റെ വില
എത്രയായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഒരു കിലോ റബ്ബറിന്റെ
വില എത്രയെന്ന് പറയാമോ;
(സി)
റബ്ബറിന്
വിലത്തകര്‍ച്ച
ഉണ്ടായിട്ടുണ്ടെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ചെറുകിട
റബ്ബര്‍
കര്ഷകര്ക്ക്പലിശരഹിത
കാര്‍ഷിക വായ്പ
ലഭ്യമാക്കാന്‍
സര്‍ക്കാര്‍ നടപടി
കെെക്കൊള്ളുമോ?
കല്‍പ്പറ്റ
മണ്ഡലത്തില്‍ കൃഷി വകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
1589.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൃഷി
വകുപ്പ് മുഖേന
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
ആയതിന് വകയിരുത്തിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ ?
കൃഷിവകുപ്പു
ഡയറക്ടറുടെ നിയമനം
1590.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
കൃഷിവകുപ്പു ഡയറക്ടറെ
നിയമിച്ചത് മന്ത്രിസഭാ
തീരുമാനപ്രകാരമാണോ;
എങ്കില്‍ ഏതു
മന്ത്രിസഭാ യോഗമാണ്
തീരുമാനമെടുത്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്പെഷ്യല്‍
റൂള്‍ പ്രകാരം
കൃഷിവകുപ്പു ഡയറക്ടറുടെ
നിയമനം എപ്രകാരമാണ്;
നിലവിലുണ്ടായിരുന്ന
ഡയറക്ടറെ ആ സ്ഥാനത്ത്
നിന്നും മാറ്റാനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
പുതിയ
ഡയറക്ടറുടെ പേരില്‍
വകുപ്പുതലം,
വിജിലന്‍സ്,
ധനകാര്യപരിശോധന വിഭാഗം,
എന്നിവരുടെ അന്വേഷണം
നടക്കുന്നുണ്ടോ;
എങ്കില്‍ എന്തെല്ലാം
ആക്ഷേപങ്ങളുടെ
പേരിലുള്ള അന്വേഷണമാണ്
നടക്കുന്നത്;
(ഡി)
ഏതെങ്കിലും
അന്വേഷണം
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
നെല്‍കൃഷിയിലെ
പ്രതിസന്ധി
1591.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
,,
എന്‍. ഷംസുദ്ദീന്
,,
സി.മോയിന്‍ കുട്ടി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍വയലുകളുടെ
വിസ്തൃതി ക്രമാതീതമായി
കുറയുന്നതുമൂലമുണ്ടാകുന്ന
കാര്‍ഷിക, പാരിസ്ഥിതിക,
സാമ്പത്തിക
പ്രശ്നങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
പരിശോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ
(ബി)
നെല്‍വയലുകളുടെ
വിസ്തൃതി
കുറയാനിടയാക്കിയ
ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ;
(സി)
വായ്പയെടുത്ത്
നെല്‍കൃഷി ചെയ്യുന്ന
കര്‍ഷകര്‍, തൊഴില്‍
മേഖലയിലും, സാമ്പത്തിക
മേഖലയിലും,
സര്‍ക്കാരില്‍
നിന്നുള്ള
ആനുകൂല്യങ്ങളുടെ
കാര്യത്തിലും കടുത്ത
പ്രതിസന്ധി നേരിടേണ്ടി
വരുന്ന സ്ഥിതി വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പരിഹാര
നടപടികള്‍
സ്വീകരിക്കുമോ?
കാറ്റുവീഴ്ചയെ
പ്രതിരോധിക്കാന്‍ കഴിയുന്ന
തെങ്ങിന് തൈകള്‍
1592.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെങ്ങിനെ
ക്ഷയിപ്പിക്കുന്ന
കാറ്റു വീഴ്ചയെ
പ്രതിരോധിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനെ
സംബന്ധിച്ച്
സി.പി.സി.ആര്.ഐ
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
(സി)
കാറ്റുവീഴ്ചയെ
പ്രതിരോധിക്കാന്‍
കഴിയുന്ന തെങ്ങിന്
തൈകള്‍
ഉത്പാദിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് ജനങ്ങളില്‍
ബോധവല്‍ക്കരണം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
പച്ചക്കറികളിലെ
കീടനാശിനി പ്രയോഗം
1593.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും എത്തിക്കുന്ന
പഴങ്ങളിലേയും
പച്ചക്കറികളിലേയും
കീടനാശിനി പ്രയോഗം
കണ്ടുപിടിക്കുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
ശിക്ഷാനടപടി
കൈക്കൊള്ളുന്നതിനും
സര്‍ക്കാര്‍ ഇപ്പോഴും
നടപടി
സ്വീകരിക്കാറുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹോര്‍ട്ടികോര്‍പ്പു വഴി
വിറ്റഴിക്കുന്ന
പച്ചക്കറികളിലേയും
പഴങ്ങളിലേയും കീടനാശിനി
പ്രയോഗം
കണ്ടെത്തുന്നതിനുള്ള
പരിശോധന
നടത്താറുണ്ടോയെന്നും
പരിശോധനയില്‍ കീടനാശിനി
പ്രയോഗം
കണ്ടെത്തിയിട്ടുണ്ടോയെന്നും
പറയാമോ?
കൃഷിവകുപ്പില്‍
നടപ്പില്‍ വരുത്താത്ത
പദ്ധതികള്‍
1594.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കൃഷിവകുപ്പില്‍,
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ളതും
നടപ്പില്‍ വരുത്താന്‍
കഴിഞ്ഞിട്ടില്ലാത്തതുമായ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
അതില്‍
ഏതൊക്കെ പദ്ധതികള്‍ക്ക്
എത്ര വീതം തുക
ബഡ്ജറ്റില്‍
വകയിരുത്തിയിരുന്നെന്ന്
അറിയിക്കുമോ;
(സി)
പദ്ധതികള്‍
ആരംഭിച്ചെങ്കിലും
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തവ
ഏതൊക്കെയെന്ന്
അറിയിക്കുമോ?
നെല്‍വയലുകളുടെ
വിസ്തീര്‍ണ്ണം
1595.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍വയലുകളുടെ
വിസ്തീര്‍ണ്ണം ഏറ്റവും
ഒടുവില്‍
തിട്ടപ്പെടുത്തിയതിന്
പ്രകാരമുള്ള സ്ഥിതി
വിവരക്കണക്ക് , ജില്ല
തിരിച്ച് ലഭ്യമാക്കാമോ;
നാളികേരത്തിന്റെ
വിലയിടിവ്
1596.
ശ്രീ.കെ.രാധാകൃഷ്ണന്
,,
വി.ചെന്താമരാക്ഷന്
,,
പി.ടി.എ. റഹീം
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളികേരത്തിന്റെ
വിലയിടിവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇതു
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
വിവരങ്ങള്‍ നല്‍കാമോ;
(സി)
നാളികേരത്തിന്റെ
മൂല്യവര്‍ദ്ധിത
ഉല്പന്നമായ വെളിച്ചെണ്ണ
കൂടാതെ മറ്റേതെല്ലാം
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
വിപണിയില്‍ ഇറക്കാന്‍
സാധിച്ചുവെന്ന്
അറിയിക്കാമോ;
(ഡി)
ഇത്
എത്രത്തോളം
ഫലപ്രദമായിരുന്നുവെന്ന്
അറിയിക്കാമോ;
(ഇ)
ഈ
ശ്രമങ്ങള്‍
ഫലപ്രദമായിരുന്നുവെങ്കില്‍
വെളിച്ചെണ്ണെയുടെ വിലയെ
മാത്രം ആശ്രയിച്ചുള്ള
സംസ്ഥാനത്തെ നാളികേര
വിപണി ഇന്ന് നേരിടുന്ന
പ്രതിസന്ധിക്ക് പരിഹാരം
ഉണ്ടാകുമായിരുന്നോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
നാളികേരത്തിന്റെ
വിലയിടിവ്
1597.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
കെ.കെ.നാരായണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേരത്തിന്റെ
വിലയിടിവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇടത്തട്ടുകാരും
കമ്പോളലോബിയുമാണ്
ചില്ലറ വില്പനവില
നിശ്ചയിക്കുന്നത് എന്ന
കാര്യം
സര്‍ക്കാരിനറിയാമോ;
(സി)
യഥാര്‍ത്ഥ
കേരകര്‍ഷകര്‍ക്ക്
ഉല്പാദനച്ചെലവിന്
അനുസൃതമായ വില
ലഭിക്കാത്ത
സ്ഥിതിവിശേഷം
ഒഴിവാക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രതിസന്ധി
മറികടക്കുന്നതില്‍
സര്‍ക്കാരിന്റെ വിപണി
ഇടപെടല്‍ സംവിധാനങ്ങള്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങളെ ഈ
സാഹചര്യത്തില്‍
വിലയിരുത്തുമോ?
നാളികേരത്തിന്റെ
വിലയിടിവ്
1598.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളികേരത്തിന്റെ
വിലയിടിവ് മൂലം
കര്‍ഷകര്‍ക്കുണ്ടാവുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികൾ
എന്തൊക്കെയെന്നു
വ്യക്തമാക്കാമോ;
നാളികേരം
സംഭരിക്കുന്നതില്‍
സര്‍ക്കാര്‍ നിശ്ചയിച്ച
വില കര്‍ഷകര്‍ക്ക്
ലഭ്യമാവുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാര്ഷികോല്പന്ന
വിലയിടിവ്
1599.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കര്‍ഷക ആത്മഹത്യ
നടന്നിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കര്‍ഷകര്‍
ഇപ്പോഴും
കാര്ഷികോല്പന്ന
വിലയിടിവ്
നേരിടുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രതിസന്ധി തരണം
ചെയ്യുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കര്‍ഷകര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
1600.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷിവകുപ്പ്
മുഖേന കര്‍ഷകര്‍ക്ക്
ലഭ്യമാക്കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; ഇവ
ലഭ്യമാക്കുന്നതിനുള്ള
അര്‍ഹതാ മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
1601.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പിന്റെ
പ്രവര്‍ത്തനങ്ങളെ
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
ഹോര്‍ട്ടികോര്‍പ്പിന്
ഓരോ വര്‍ഷവും അനുവദിച്ച
തുക എത്രയായിരുന്നു;
(സി)
അനുവദിക്കപ്പെട്ട
തുകയില്‍ എന്ത് തുക
വീതം ഈ ഓരോ വര്‍ഷവും
ഹോര്‍ട്ടികോര്‍പ്പിന്
നല്കി;
(ഡി)
ഇങ്ങനെ
നൽകിയ തുകയില്‍ എന്ത്
തുക വീതം
ഹോര്‍ട്ടികോര്‍പ്പ്
ചെലവഴിച്ചുവെന്നറിയിക്കാമോ?
കാര്ഷികോല്പന്നങ്ങളുടെ
വിലയിടിവ്
1602.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
ഇ.പി.ജയരാജന്
,,
രാജു എബ്രഹാം
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്ഷികോല്പന്നങ്ങളുടെ
വിലയിടിവ് സംസ്ഥാനത്തെ
കാര്‍ഷിക മേഖലയെ
ഏതൊക്കെ തരത്തില്‍
ബാധിച്ചിട്ടുണ്ടെന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ബജറ്റിലൂടെ
മുന്നോട്ടു വച്ച
നിര്‍ദ്ദേശങ്ങള്‍
എത്രകണ്ട് ഫലവത്തായി
എന്നറിയിക്കാമോ;
(സി)
സംഭരണ
നടപടികളും വിലസ്ഥിരതാ
പദ്ധതികളും
നടപ്പാക്കുന്നതില്‍
വീഴ്ച
സംഭവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
സര്‍ക്കാര്‍
പദ്ധതി
പ്രഖ്യാപനങ്ങള്‍ക്കിടയിലും
റബ്ബര്‍ അടക്കമുള്ള
വിളകളുടെ വില
ഇടിഞ്ഞുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
വിലയിടിവിന്റെ
പശ്ചാത്തലത്തില്‍
കാര്‍ഷിക വിളകളുടെ
വിസ്തൃതി, ഉല്പാദനം,
ഉല്പാദനക്ഷമത,
കര്‍ഷകന്റെ അവസ്ഥ
എന്നിവ വിശദമാക്കാമോ?
നാളികേരോല്‍പ്പന്നങ്ങള്‍
പ്രചരിപ്പിക്കാന്‍ നടപടി
1603.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളികേരത്തില്‍
നിന്നും
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിച്ച് വിതരണം
ചെയ്യുന്ന കൃഷി
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്നും അവ
നിര്‍മ്മിക്കുന്ന
ഉല്‍പ്പന്നങ്ങള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ
2014-15-ലെ വാര്‍ഷിക
വിറ്റുവരവ് എത്രയെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളുടെ
ബ്രാഞ്ചുകളോ
റീട്ടെയില്‍
ഔട്ട്ലെറ്റുകളോ
അന്യസംസ്ഥാനങ്ങളില്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവ
എവിടെയൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
അന്യസംസ്ഥാന
മാര്‍ക്കറ്റുകളില്‍
നാളികേര ഉല്പന്നങ്ങള്
വിറ്റഴിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മണ്ണ്-ജല
സംരക്ഷണ പദ്ധതികള്‍
1604.
ശ്രീ.സി.പി.മുഹമ്മദ്
,,
കെ.എസ്.ശബരീനാഥന്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മണ്ണ്-ജലസംരക്ഷണ
പദ്ധതികള്‍ എല്ലാ
ജില്ലകളിലും
നടപ്പാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്ന്
അറിയിക്കാമോ ;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
മാഞ്ഞാലി
തോടിന്റെ പുനരുദ്ധാരണം
1605.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
മാഞ്ഞാലി തോടിന്റെയും
കൈവഴിതോടിന്റെയും
പുനരുദ്ധാരണത്തിനായി
നിരവധി നിവേദനങ്ങളും
പ്രൊജക്ട്
റിപ്പോര്‍ട്ടുകളും
സമര്‍പ്പിച്ചിട്ടും
ആയതിന്റെ
നവീകരണത്തിനായി തുക
അനുവദിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
മാഞ്ഞാലി
തോടിന്റെ
പുനരുദ്ധാരണത്തിനായി
കൃഷി ഓഫീസുകള്‍ വഴി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സാേയില്
കണ്‍സര്‍വേഷന്‍ വകുപ്പു
മുഖേനയുള്ള പ്രവൃത്തികള്‍
1606.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വൈക്കം
നിയോജകമണ്ഡലത്തില്‍
സാേയില്
കണ്‍സര്‍വേഷന്‍ വകുപ്പു
വഴി കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെട്ടതും
അല്ലാത്തതുമായ
എന്തെല്ലാം
പ്രവൃത്തികളാണ്ഏറ്റെടുത്തിട്ടുള്ളതെന്നും
ഇതില്‍
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്നും ഇൗ
പദ്ധതികള്‍ക്കായി
ചെലവഴിച്ച തുക
എത്രയെന്നും
വിശദമാക്കാമോ;
(ബി)
സോയില്‍
കണ്‍സര്‍വേഷന്‍
വകുപ്പുവഴി
നടപ്പാക്കുന്നതിനായി
സമര്‍പ്പിക്കപ്പെട്ടിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയെന്നും
ഇതിന്റെ നടപടികളുടെ
പുരോഗതി
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ?
ചാലക്കുടി
മണ്ഡലത്തിലെ കപ്പത്തോടിന്റെ
സംരക്ഷണ നടപടികള്‍
1607.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
കോടശ്ശേരി, പരിയാരം
പഞ്ചായത്തുകളിലൂടെ
ഒഴുകുന്ന
കപ്പത്തോടിന്റെ
സംരക്ഷണ നടപടികള്‍
കെ.എല്‍.ഡി.സി വഴി
നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്
അനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
കോഴിക്കോട്
താലൂക്കിലെ നെല്‍വയല്‍
പരിവര്‍ത്തനം
1608.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നിയമം
പ്രാബല്യത്തില്‍
വന്നതിനുശേഷം
കോഴിക്കോട് താലൂക്കില്‍
നെല്‍വയലുകള്‍
മണ്ണിട്ട്
നികത്തുന്നതും
പരിവര്‍ത്തനം
ചെയ്യുന്നതും
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ നിയമപ്രകാരം
റിപ്പോര്‍ട്ടിങ്ങ്
ഓഫീസര്‍മാരായ കൃഷി
ഓഫീസര്‍മാര്‍ പ്രസ്തുത
വിവരം ആര്.ഡി.ഒ. -ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
അതിനുള്ള കാരണവും, ഈ
നിയമപ്രകാരം സ്വീകരിച്ച
നടപടികളും
വിശദമാക്കുമോ?
വികസന പ്രവര്‍ത്തനങ്ങള്‍
1609.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മൃഗ സംരക്ഷണ
വകുപ്പ് മുഖേനയും,
പ്രസ്തുത വകുപ്പുമായി
ബന്ധപ്പെട്ട പൊതുമേഖലാ
സ്ഥാപനങ്ങള്‍ മുഖേനയും
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തില്‍ എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ആയത്
എത്ര രൂപയുടെ
പ്രവൃത്തികളാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
ക്ഷീര
മേഖല
1610.
ശ്രീ.എം.ചന്ദ്രന്
,,
സി.കെ സദാശിവന്
,,
ബി.ഡി. ദേവസ്സി
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലിത്തീറ്റയുടെ
ലഭ്യതക്കുറവും
വിലവര്‍ദ്ധനയും ക്ഷീര
മേഖലയിലുണ്ടാക്കിയിട്ടുള്ള
പ്രത്യാഘാതങ്ങളെക്കുറിച്ച്
വിശദീകരിക്കാമോ;
(ബി)
പാലുല്പാദനം
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
പാലുല്പാദനം
പ്രോത്സാഹിപ്പിക്കുന്നതിന്
പ്രഖ്യാപിച്ചിട്ടുള്ള
ആനുകൂല്യങ്ങള്‍
സംബന്ധിച്ചും നിലവില്‍
നല്കുന്ന
ആനുകൂല്യങ്ങള്‍
സംബന്ധിച്ചും
വിശദീകരിക്കാമോ;
(ഡി)
ക്ഷീരമേഖലയില്‍
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങളെക്കുറിച്ച്
പറയാമോ;
(ഇ)
ക്ഷീരകര്‍ഷകരെ
സഹായിക്കാനുള്ള
പ്രഖ്യാപനങ്ങള്‍
കടലാസിലൊതുങ്ങിയതോടെ
കര്‍ഷകരും ചെറുകിട
ക്ഷീരസഹകരണ സംഘങ്ങളും
പ്രതിസന്ധിയിലായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വെറ്ററിനറി
പോളി ക്ലിനിക്
1611.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വെറ്ററിനറി
പോളി ക്ലിനിക്
ഇല്ലാത്തതിനാല്‍
കാഞ്ഞങ്ങാട്ടുള്ള
മൃഗാശുപത്രിയെ
വെറ്ററിനറി പോളി
ക്ലിനിക്കായി
ഉയര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
വെറ്ററിനറി
പോളി ക്ലിനിക്കായി
എന്ന് കാഞ്ഞങ്ങാട്
മൃഗാശുപത്രിയെ
മാറ്റുമെന്ന് പറയാമോ?
മൃഗസംരക്ഷണ
വകുപ്പ് പുന:സംഘടന
1612.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൃഗസംരക്ഷണ വകുപ്പ്
പുന:സംഘടിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
രീതിയിലുള്ള
പുന:സംഘടനയാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പ്രസ്തുത
വകുപ്പിലെ ഏതെങ്കിലും
തസ്തികകള്‍
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം;
എന്താണ് കാരണമെന്ന്
വ്യക്തമാക്കുമോ?
മൃഗസംരക്ഷണ
വകുപ്പിന്റെ പദ്ധതികൾ
1613.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മൃഗസംരക്ഷണ വകുപ്പിന്
കീഴില്‍ ബജറ്റില്‍
പ്രഖ്യാപിച്ചതും
നടപ്പില്‍ വരുത്താന്‍
കഴിഞ്ഞിട്ടില്ലാത്തതുമായ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
അതില്‍
ഏതൊക്കെ പദ്ധതികള്‍ക്ക്
എത്രവീതം തുക ബജറ്റില്‍
വകയിരുത്തിയെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതി
ആരംഭിച്ചിട്ട്
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടില്ലാത്തവ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
മൃഗസംരക്ഷണ
വകുപ്പിന്റെ അധീനതയിലുള്ള
ഭൂമി
1614.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിന്റെ
അധീനതയിലുള്ള ഭൂമി 2011
ന് ശേഷം മറ്റ്
ഏജന്‍സികള്‍ക്ക്
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ആവശ്യത്തിനായി എത്ര
ഭൂമി
നല്‍കിയിട്ടുണ്ടെന്ന്
പറയാമോ;
(ബി)
ഇപ്രകാരം
ഭൂമി
നല്കിയിട്ടുണ്ടെങ്കില്
പ്രസ്തുത ഭൂമിയുടെ വില
തിട്ടപ്പെടുത്തി
നഷ്ടപരിഹാരം
വാങ്ങിയിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ
ലഭിച്ചുവെന്നും ആയതിന്
സ്വീകരിച്ച മാനദണ്ഡം
എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
വിതുര
ജേഴ്സി ഫാമിന്റെ
അധീനതയില്‍ ഉള്ള 100
ഏക്കറോളം ഭൂമിയില്‍
കയ്യേറ്റം
നടന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പ്രസ്തുത
ഭുമി
വീണ്ടെടുക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ; എത്ര
ഭൂമി വീണ്ടെടുത്തു
എന്ന് പറയാമോ?
വെറ്ററിനറി
ഡിസ്പെന്‍സറികള്‍
1615.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
വെറ്ററിനറി
ആശുപത്രികളും
വെറ്ററിനറി
ഡിസ്പെന്‍സറികളും
ഉണ്ട്; ഇവയില്‍ എത്ര
തസ്തികകളാണുള്ളത്;
പ്രസ്തുത തസ്തികകളില്‍
ഇപ്പോള്‍ എത്രപേരാണ്
സേവനം
അനുഷ്ഠിക്കുന്നത്;
(ബി)
ഏതെങ്കിലും
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍
അതിനുള്ള കാരണമെന്താണ്;
പ്രസ്തുത തസ്തികകള്‍
എപ്പോള്‍ നികത്തും ;
ഇതിനുവേണ്ടി നടപടികള്‍
സ്വീകരിക്കുമോ;
(സി)
വെറ്ററിനറി
ഡോക്ടര്‍മാര്‍ ഇല്ലാത്ത
പഞ്ചായത്തുകളില്‍
പഞ്ചായത്ത്/ഡിപ്പാര്‍ട്ട്മെന്റ്
കാലിത്തീറ്റ വിതരണ
പദ്ധതികള്‍ താളം
തെറ്റുകയും
കര്‍ഷകര്‍ക്ക് അര്‍ഹമായ
ആനുകൂല്യങ്ങള്‍
വൈകുകയും ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
വെറ്ററിനറി ക്ലിനിക്ക്
1616.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2012
മുതല്‍ 2015-2016
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍
മൃഗസംരക്ഷണവകുപ്പ്
മുഖേന മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
വെറ്ററിനറി
ക്ലിനിക്കുകളിലൂടെ
നടപ്പിലാക്കിയ വിവിധ
പദ്ധതികള്‍ ഏതെല്ലാം;
ഓരോ പദ്ധതിക്കും വേണ്ടി
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്?
കന്നുകുട്ടി
പരിപാലന പദ്ധതി
1617.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.ശശി
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേക കന്നുകുട്ടി
പരിപാലന പദ്ധതി
ആരംഭിച്ചത്
എന്നുമുതലാണ്;
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
2011-12
മുതല്‍ പദ്ധതിക്ക്
അനുവദിച്ച തുക
ചെലവഴിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
തുക യഥാസമയം
ചെലവഴിക്കാന്‍ കഴിയാതെ
പോയത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ?
ഗോവര്‍ദ്ധിനി
പദ്ധതി
1618.
ശ്രീ.ആര്
. സെല്‍വരാജ്
,,
വി.പി.സജീന്ദ്രന്
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
സര്‍ക്കാരിന്റെ കാലത്ത്
ഗോവര്‍ദ്ധിനി പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കടുത്തുരുത്തി
വെറ്ററിനറി പോളീക്ലീനിക്
1619.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
വെറ്ററിനറി പോളി
ക്ലീനിക്കിന് ആവശ്യമായ
തസ്തിക
സൃഷ്ടിക്കുന്നതിന്
മൃഗസംരക്ഷണ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
നിലവിലുണ്ടായിരുന്ന
എഎച്ച്സി 2/9889/2013
ഫയലില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
പ്രസ്തുത ഫയലിലെ
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
മൃഗസംരക്ഷണവകുപ്പ്
പുതിയ പ്രപ്പോസല്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കന്നുകുട്ടിപരിപാലന
പദ്ധതി
1620.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രത്യേക
കന്നുകുട്ടിപരിപാലന
പദ്ധതിയുടെ അവലോകനം
നടത്തിയിട്ടുണ്ടോ:
(ബി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി 2011-12
മുതല്‍ നാളിതുവരെ
നീക്കിവച്ച തുക
ചെലവഴിക്കപ്പെട്ടിട്ടുണ്ടോ
എന്നു
പരിശോധിച്ചിട്ടുണ്ടോ:
വിശദാംശം ലഭ്യമാക്കാമോ;
(സി)
പദ്ധതി
പ്രകാരമുള്ള തുക
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ചെലവാക്കാത്തതിനുള്ള
കാരണം
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
ജില്ലാ
ഫാറം സ്റ്റോര്‍
1621.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലാ ആസ്ഥാനത്ത്
ജില്ലാ ഫാറം സ്റ്റോര്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ടുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ഫാറം സ്റ്റോര്‍ നടപ്പു
സാമ്പത്തിക വര്‍ഷം
തന്നെ
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ;
വിശദമാക്കുമോ?
സ്റ്റേഷനറി
പര്‍ച്ചേസ്
1622.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്റ്റേഷനറി ഇനത്തില്‍
എത്ര രൂപയ്ക്കുള്ള
പര്‍ച്ചേയ്സ്
നടത്തിയിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ബി)
ഓപ്പണ്‍
ടെന്‍ഡര്‍ ഇല്ലാതെ
ഏതെല്ലാം ഇനങ്ങള്‍
നേരിട്ട് പര്‍ച്ചേയ്സ്
ചെയ്തിട്ടുണ്ട്;
എങ്കില്‍ കമ്പനികളുടെ
പേര് സഹിതം വിശദവിവരം
നല്‍കുമോ?