പി.ഡബ്ള്യു.ഡി.
റോഡുകള്‍
1295.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍ എത്ര
കിലോമീറ്റര്‍ റോഡുകള്‍
പി.ഡബ്ള്യു.ഡി.
ഏറ്റെടുത്തിട്ടുണ്ടെന്നും
പ്രസ്തുത റോഡുകളുടെ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്നും
വ്യക്തമാക്കാമോ?
മരാമത്ത് പ്രവൃത്തികള്‍
1296.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പൊതുമരാമത്ത് വകുപ്പ്
മുഖേന കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ചതും
പൂര്‍ത്തിയാക്കിയതുമായ
പ്രവൃത്തികളുടെയും
പൂര്‍ത്തിയാക്കാന്‍
ബാക്കിയുള്ള
പ്രവൃത്തികളുടെയും ഓരോ
പ്രവൃത്തിക്കും ലഭിച്ച
ഫണ്ടുകളെ
സംബന്ധിച്ചുമുള്ള
വിശദാംശം
ലഭ്യമാക്കാമോ?
പി.ഡബ്ല്യൂ.ഡി. റോഡുകള്‍
1297.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വലിയപറമ്പ്
ഗ്രാമ പഞ്ചായത്തില്‍
പി.ഡബ്ല്യൂ.ഡി. മുഖേന
എത്ര കിലോമീറ്റര്‍
റോഡുകള്‍ക്ക് ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഈ
പഞ്ചായത്തില്‍
പി.ഡബ്ല്യൂ.ഡി.യുടെ
അധീനതയില്‍ എത്ര
കിലോമീറ്റര്‍
റോഡുണ്ടെന്നും
വ്യക്തമാക്കാമോ?
മിനി
സിവില്‍ സ്റ്റേഷന്
1298.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മാണത്തിന്റെ
അടങ്കല്‍ തുക
എത്രയാണെന്ന്
അറിയിയ്ക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തി
ആരംഭിച്ചത്
എന്നാണെന്നും
എത്രത്തോളം നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
മിനി സിവില്സ്റ്റേഷന്
നിര്‍മ്മാണം
മുടങ്ങിയിട്ട്
എത്രനാളായി; മുടങ്ങാന്‍
ഇടയായ സാഹചര്യം
എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
ഇതിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കേസുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
പ്രസ്തുത
മിനി സിവില്സ്റ്റേഷന്
നിര്‍മ്മാണം
പുനരാരംഭിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
റോഡ്
അഭിവൃദ്ധിപ്പെടുത്തല്‍
1299.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
മണ്ഡലത്തിലെ
ബേപ്പൂര്‍-ചെറുവണ്ണൂര്‍
റോഡ്
അഭിവൃദ്ധിപ്പെടുത്തുന്നതു
സംബന്ധിച്ച് കോഴിക്കോട്
ഡിവിഷന്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശത്തിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
എത്രയും വേഗം അനുമതി
നല്‍കുമോ; വിശദാംശം
ലഭ്യമാക്കുമോ?
ബൈപാസ്സ് റോഡുകളുടെ നിർമ്മാണം
1300.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്ന
സമയത്ത് സംസ്ഥാനത്ത്
എത്ര ബൈപാസ്സ്
റോഡുകളുടെ നിര്‍മ്മാണ
പ്രവൃത്തി
നടക്കുന്നുണ്ടായിരുന്നു
എന്ന്
വെളിപ്പെടുത്താമോ;അവ
ഏതെല്ലാം; ഇതില്‍
എത്രയെണ്ണത്തിന്റെ പണി
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ വിവിധ
ബജറ്റുകളിലായി ഏതെല്ലാം
ബൈപാസ്സ് റോഡുകളാണ്
നിര്‍മ്മിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നത്;
ഇതില്‍ എത്രയെണ്ണം പണി
പൂര്‍ത്തീകരിച്ചു ;
നിര്‍മ്മാണപ്രവൃത്തി
നടക്കുന്നവയെത്ര;
ബജറ്റില്‍
പ്രഖ്യാപിക്കുകയും
ഇതുവരെ പണി
ആരംഭിക്കാന്‍
കഴിയാത്തതുമായ
ബൈപാസുകളുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
റെയില്‍വെ മേല്‍പ്പാലം
1301.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജമണ്ഡലത്തിലെ
കുറുപ്പന്തറ റെയില്‍വെ
മേല്‍പ്പാലത്തിന്റെ
പ്രവൃത്തി സംബന്ധിച്ച്
ഇപ്പോള്‍
പൊതുമരാമത്ത്
വകുപ്പില്‍ ഫയല്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
നമ്പര്‍ നല്‍കാമോ;
(ബി)
ഇതു
സംബന്ധിച്ച് ചീഫ്
എഞ്ചിനീയര്‍ ഓഫീസിലെ
ഫയല്‍നമ്പര്‍
വ്യക്തമാക്കാമോ;
(സി)
ഇൗ
പദ്ധതിക്ക് ഭരണാനുമതി
ലഭിക്കുന്നതിന്
ഡി.പി.ആര്, സി. ഇ.
ഓഫീസില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ;
ഇല്ലയെങ്കില്‍ എത്രയും
വേഗം ഭരണാനുമതി
ലഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
പാലങ്ങളുടെ നിര്‍മ്മാണം
1302.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
ഏതെല്ലാം പാലങ്ങളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
അനുമതിക്കായി
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും അവയ്ക്കു
ഭരണാനുമതി
നല്‍കുന്നതിനായി
സ്വീകരിക്കുന്ന
നടപടികളും
വിശദമാക്കുമോ?
പി.ഡബ്ല്യു.ഡി. റോഡുകളുടെ
നവീകരണം
1303.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഗ്രാമീണ റോഡുകളുടെ
പുനരുദ്ധാരണത്തിനായി ഈ
സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചു; 1/7/2011
മുതല്‍ 31/12/15
വരെയുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
വിവിധ പി.ഡബ്ല്യു.ഡി.
റോഡുകളുടെ
നവീകരണത്തിനും
അറ്റകുറ്റപണിക്കുമായി
എത്ര തുക അനുവദിച്ചു;
റോഡുകളുടെ പേര് ,
അനുവദിച്ച തുക,
ചെലവഴിച്ച തുക എന്നിവ
വര്‍ഷാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
സേഫ് കോറിഡോര്‍ പദ്ധതി
1304.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.റ്റി.പി
യുടെ സേഫ് കോറിഡോര്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കൊട്ടാരക്കര താലൂക്ക്
ആശുപത്രിയിലെ
ട്രോമാകെയര്‍
യൂണിറ്റിനാവശ്യമായ
ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പദ്ധതി
അംഗീകരിച്ച്
ഉപകരണങ്ങള്‍
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നുള്ള
വിശദാംശം
വ്യക്തമാക്കാമോ?
റോഡ് നിര്‍മ്മാണം
1305.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ്മാസം മുതല്‍
നാളിതുവരെ മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പൊതുമരാമത്ത്
റോഡ് നിര്‍മ്മാണ
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി
നല്കുകയുണ്ടായി; ഓരോ
പ്രവര്‍ത്തിയുടെയും
അടങ്കല്‍ തുക എത്ര; ഓരോ
പ്രവര്‍ത്തിയും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റാന്നി മിനിസിവില്‍
സ്റ്റേഷന്റെ നിര്‍മ്മാണം.
T 1306.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
മിനിസിവില്‍
സ്റ്റേഷന്റെ
നിര്‍മ്മാണം ഏതു ഘട്ടം
വരെയായി; ഇതിന്റെ
നിര്‍മ്മാണത്തിനായി
എത്രകോടി രൂപയാണ്
വകയിരുത്തിയിരിക്കുന്നത്;
(ബി)
ഇതില്‍
ഏന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തിയാകാനുള്ളത്;
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു ;
(സി)
ഏതൊക്കെ
ഓഫീസുകളാണ് ഇവിടെ
പ്രവര്‍ത്തിക്കുന്നത് ;
(ഡി)
ആദ്യഘട്ട
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
സിവില്‍ സ്റ്റേഷന്
എന്ന് ഉദ്ഘാടനം
ചെയ്യാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
ഗ്രാമീണ
റോഡുകളുടെ നവീകരണം
1307.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയമസഭാ
മണ്ഡലമുള്‍പ്പെടുന്ന
പ്രദേശത്ത് ഗ്രാമീണ
റോഡുകള്‍ ഒറ്റത്തവണ
നവീകരിക്കുന്ന
പദ്ധതിയിലുള്‍പ്പെടുത്തി
2015-2016-ല്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നുമുതല്‍
ആരംഭിക്കുവാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ചെമ്പിളാവ് പാലം നിര്‍മ്മാണം
1308.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെമ്പിളാവ്
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
കാലതാമസം
വ്യക്തമാക്കാമോ; ഇവ
എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കാമോ;
(ബി)
സ്ഥലമെടുപ്പ്
നടപടിക്രമങ്ങള്‍
പൂര്ത്തീകരിക്കുവാനുണ്ടോ;
സ്ഥലമേറ്റെടുത്തവര്ക്കുള്ള
നഷ്ടപരിഹാരം വിതരണം
ചെയ്തിട്ടുണ്ടോ; ഇനി
ആര്‍ക്കൊക്കെയാണ്
നഷ്ടപരിഹാരം വിതരണം
ചെയ്യുവാനുള്ളത് എന്ന്
അറിയിക്കാമോ ;
(സി)
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട്
കേസ്സുകള്‍ വല്ലതും
നിലവിലുണ്ടോ; എങ്കില്‍
ആരുടെ കേസ്സാണ്
എന്നറിയിക്കാമോ;
(ഡി)
ഈ
പാലത്തിന്റെ അപ്രോച്ച്
റോഡുകളുടെ പണി
ആരംഭിച്ചിട്ടുണ്ടോ; ഇവ
എന്നേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്നറിയിക്കാമോ?
പെരുംമ്പട്ട പാലം നിര്‍മ്മാണം
1309.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പെരുംമ്പട്ട
പാലം നിര്‍മ്മാണം
സംബന്ധിച്ച നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രഭാകരന്
കമ്മീഷന്
റിപ്പോര്ട്ടില്പ്പെട്ട
പ്രസ്തുത പാലം പണി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പേരൂച്ചാല്‍, പേങ്ങാട്ട്കടവ്
പാലങ്ങളുടെ നിര്‍മ്മാണം
1310.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡലത്തിലെ
പേരൂച്ചാല്‍,
പേങ്ങാട്ട്കടവ്
പാലങ്ങളുടെ നിര്‍മ്മാണം
ഏതു ഘട്ടം വരെയായി; ഈ
പാലങ്ങളുടെ
നിര്‍മ്മാണത്തിനായി
എത്ര രൂപയുടെ ഫണ്ടാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ; ഇനി
എന്തൊക്കെ പണികളാണ്
നടക്കാനുള്ളത് എന്ന്
വിശദമാക്കാമോ;
(ബി)
രണ്ട്
പാലങ്ങളുടേയും
നിര്‍മ്മാണം
വൈകാനുണ്ടായ കാരണങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ; ഇവ
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
നിര്‍മ്മാണ
തടസ്സങ്ങള്‍ പരിഹരിച്ച്
പാലംപണി എന്ന്
പൂര്‍ത്തീകരിക്കാനാവും
എന്ന് അറിയിക്കുമോ?
പൊതുമരാമത്ത് പണികള്‍
1311.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തില്‍
നിര്‍മ്മാണം നടക്കുന്ന
മിനി
സിവില്സ്റ്റേഷന്,
വെച്ചൂച്ചിറ
പോളിടെക്നിക്
കെട്ടിടം, താലൂക്ക്
ആശുപത്രി കെട്ടിടം
എന്നിവയുടെ നിര്‍മ്മാണ
പുരോഗതി
വിശദമാക്കാമോ; ഇവ
ഓരോന്നിനും എത്ര തുക
വീതമാണ്
ചെലവഴിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
കെട്ടിടത്തിനും
നിര്‍മ്മാണത്തിനിടയിലുണ്ടായ
തടസ്സങ്ങള്‍ നീക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
ഓരോ
പ്രവര്‍ത്തികളും
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാകും
എന്ന് പറയാമോ?
പൊതുജനസമ്പര്‍ക്ക പരിപാടി
1312.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പൊതുജനസമ്പര്‍ക്ക
പരിപാടിയില്‍ മരാമത്ത്
വകുപ്പുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുള്ള
പ്രഖ്യാപനങ്ങള്‍
എന്തെല്ലാമായിരുന്നു
എന്നറിയിക്കാമോ;
(ബി)
ബഡ്ജറ്റ്
പ്രഖ്യാപനങ്ങളില്‍
ഉള്‍പ്പെടാത്ത എത്ര
പദ്ധതികള്‍
അവയിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഉണ്ടെങ്കില്‍,
ഇവയുടെ നടത്തിപ്പിന്
ആവശ്യമായ തുക
ഉപധനാഭ്യര്‍ത്ഥനയിലൂടെ
ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)
പ്രഖ്യാപിക്കപ്പെട്ട
പദ്ധതിയില്‍ ഇനിയും
നടപ്പിലാക്കാനും
പൂര്‍ത്തീകരിക്കാനും
സാധിക്കാത്തവയായി എത്ര
പദ്ധതികള്‍ ഉണ്ട്;
വിശദാംശം നല്‍കുമോ?
കെ.എസ്.റ്റി.പി
പാതയിലെ വാഹനാപകടം
1313.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏനാത്ത്
മുതല്‍ ആയൂര്‍ വരെയുള്ള
കെ.എസ്.റ്റി.പി
പാതയില്‍ അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
നഗര
റോഡ് വികസന പദ്ധതികള്‍
1314.
ശ്രീ.പി.എ.മാധവന്
,,
ബെന്നി ബെഹനാന്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗര റോഡ് വികസന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റോഡ്
നിര്‍മ്മാണം
1315.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തങ്കളം-കാക്കനാട്
റോഡിന്റെ നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡിനായി സ്ഥലം
ഏറ്റെടുത്ത വകയില്‍
ഉടമകള്‍ക്ക് പണം
നല്‍കുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
വണ്‍
ടെെം മെയിന്റനന്‍സ് പദ്ധതി
1316.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
വര്‍ഷങ്ങളില്‍
പൊതുമരാമത്ത്
വകുപ്പിന്റെ കോഴിക്കോട്
ഡിവിഷനിലെ ഓരോ സെക്ഷന്‍
ഓഫീസുകള്‍ക്ക് കീഴിലും
വണ്‍ ടൈം മെയിന്റനന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
രൂപയുടെ വീതം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
റോഡ്
കയ്യേറ്റം
1317.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടയാര്‍
ചന്നപ്പാലം വെള്ളൂര്‍
മുളക്കുളം റോഡിന്റെ
കെ.ആര്. ആഡിറ്റോറിയം
മുതല്‍ പാലംകടവ്
വരെയുള്ള പ്രദേശത്തെ
റോഡിന്റെ വീതി വകുപ്പ്
തലത്തിലെ റെക്കോഡുകള്‍
പ്രകാരം എത്ര
മീറ്ററാണന്നും ഇപ്പോള്‍
നിലവിലുള്ള വീതി എത്ര
മീറ്ററാണന്നും
വ്യക്തമാക്കുമോ;
(ബി)
പാലം
കടവ് മുതല്‍ കെ.ആര്.
ഓഡിറ്റോറിയം റോഡ്
തലയോലപ്പറമ്പ് വരെയുള്ള
ഭാഗങ്ങളില്‍ റോഡ്
കയ്യേറ്റം നടന്നതായി
വകുപ്പ് തലത്തില്‍
കണ്ടെത്തിയിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
ഏതെല്ലാം ഭാഗങ്ങളിലാണ്
കയ്യേറ്റം
നടന്നിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
പാലം
കടവ് കെ.ആര്
ആഡിറ്റോറിയം റോഡിലെ
കയ്യേറ്റം
തിരിച്ചെടുക്കുവാന്‍
ആവശ്യമായ നടപടി
എന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
പാലംകടവ്
മുതല്‍ കെ.ആര്.
ആഡിറ്റോറിയം വരെയുള്ള
റോഡിനോട് ചേര്‍ന്ന്
റെക്കോര്‍ഡ് പ്രകാരം
എത്ര വീതിയില്‍
തോടുണ്ടായിരുന്നതായി
കണ്ടെത്തിയിട്ടുണ്ടെന്നും
ഈ തോടിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്നും
പ്രസ്തുത പ്രദേശത്ത്
കയ്യേറ്റം
നടന്നിട്ടുണ്ടങ്കില്‍
കയ്യേറ്റം
തിരിച്ചെടുക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുക എന്നും
വ്യക്തമാക്കുമോ ?
കേരള
സ്റ്റേറ്റ്
ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട്
1318.
ശ്രീ.സി.പി.മുഹമ്മദ്
,,
കെ.മുരളീധരന്
,,
ആര് . സെല്‍വരാജ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.റ്റി.പി.രണ്ടാം
ഘട്ട പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റോഡ്
റീ ടാറിംഗ്
1319.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വകുപ്പിന്റെ
കീഴിലുള്ളതും, കഴിഞ്ഞ
15 വര്‍ഷത്തിലധികമായി
റീ ടാറിംഗ്
നടത്താത്തതുമായ എത്ര
റോഡുകള്‍ കണ്ണൂര്‍
ജില്ലയിലുണ്ടെന്നും അവ
എതെല്ലാമെന്നും
വിശദമാക്കാമോ;
(ബി)
പയ്യന്നൂര്‍
നിയോജകമണ്ഡലത്തില്‍പ്പെട്ട
'വെള്ളോറ കക്കറ
കടുക്കാരംമുക്ക്' റോഡ്
അഭിവൃദ്ധിപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ദേശീയ
പാത വികസന പ്രവര്‍ത്തനങ്ങള്‍
1320.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എളമരം കരീം
,,
ബി.ഡി. ദേവസ്സി
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ പാത വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
മേല്‍നോട്ടം
വഹിക്കുന്നതിന് ചീഫ്
സെക്രട്ടറിയുടെ
നേതൃത്വത്തില്‍
പ്രത്യേക സമിതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
എങ്കില്‍ സമിതി ഇതിനകം
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ദേശീയ
പാത വികസനത്തിന്
സ്ഥലമേറ്റെടുക്കുന്ന
കാര്യത്തില്‍
എന്തെങ്കിലും പുരോഗതി
ഉണ്ടായിട്ടുണ്ടോ;
(സി)
എന്‍.എച്ച്.
17, എന്‍.എച്ച്. 47
പാതകളുടെ വികസനത്തിന്
എത്ര അളവില്‍ ഭൂമി
ഏറ്റെടുക്കേണ്ടിവരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ഇതില്‍ എത്ര ശതമാനം
ഇതിനകം
ഏറ്റെടുക്കാനായി;
(ഡി)
കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക്
മതിയായ നഷ്ടപരിഹാരം
നല്‍കുന്നതിനും
പുനരധിവസിപ്പിക്കുന്നതിനും
പദ്ധതിയുണ്ടോ; ഇതിന്
എന്തു തുക ചെലവ് വരും;
ഇതിനായി പണം
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
നിലവില്‍
എന്‍.എച്ച്.എ.ഐ.യുടെ
ഓഫീസുകള്‍ സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഹൈവേ വികസനവുമായി
ബന്ധപ്പെട്ട്
എന്‍.എച്ച്.എ.ഐ.യുടെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്; ഇത്
സംസ്ഥാന സര്‍ക്കാര്‍
പാലിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
കോര്‍
റോഡ് നെറ്റ്വര്‍ക്ക് പദ്ധതി
1321.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍
റോഡ് നെറ്റ്വര്‍ക്ക്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ഫയര്‍
സ്റ്റേഷന് കെട്ടിട
നിര്‍മ്മാണം
1322.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
ഫയര്‍ സ്റ്റേഷന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട G.O.Rt.
No. 1187/08 തീ.
4.08.2009, G.O.Rt. No.
1184/09 തീ.
14.08.2009, G.O.Rt.
No. 1047/09 PWD തീ.
14.07.2009, എന്നീ
നമ്പര്‍ സര്‍ക്കാര്‍
ഉത്തരവുകള്‍ക്ക്
പുതുക്കിയ ഉത്തരവുകള്‍
ഇറങ്ങിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഈ
പ്രവർത്തിയുടെ പുരോഗതി
എന്തെന്ന്
വ്യക്തമാക്കാമോ; ഇതു
സംബന്ധിച്ച് ഏറ്റവും
പുതുതായി ഇറങ്ങിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ; പ്രസ്തുത
പ്രവൃത്തി മുന്നോട്ട്
കൊണ്ടുപോകാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
കാലടി-മഞ്ഞപ്ര
റോഡിന്റെ പുനരുദ്ധാരണം
1323.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലടി-മഞ്ഞപ്ര
റോഡിന്റെ പുനരുദ്ധാരണ
പ്രവര്‍ത്തനത്തിനായി 5
കോടി രൂപയുടെ ഭരണാനുമതി
നല്‍കിയതെന്നാണ്;
ടെണ്ടറിനാണോ
ക്വട്ടേഷനാണോ അനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
എത്ര
തവണ ടെണ്ടറിനായി അപേക്ഷ
ക്ഷണിച്ചിരുന്നു;ടെണ്ടറിന്
അംഗീകാരം
നല്‍കാതിരുന്നതിന്
കാരണം വ്യക്തമാക്കാമോ;
(സി)
എന്നാണ്
ഈ പ്രവൃത്തിയുടെ
ക്വട്ടേഷന്‍
ക്ഷണിച്ചത്; ആരുടെ
ക്വട്ടേഷനാണ് അംഗീകാരം
നല്‍കിയിട്ടുള്ളത്;
(ഡി)
ക്വട്ടേഷന്‍
അംഗീകാരം നല്കുന്നതില്
നേരിട്ട കാലതാമസത്തിന്
കാരണം വിശദമാക്കാമോ?
മംഗലം-ഗോവിന്ദപുരം
അന്തര്‍സംസ്ഥാന പാതയിലെ
അപകടങ്ങള്‍
1324.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മംഗലം-ഗോവിന്ദപുരം
അന്തര്‍സംസ്ഥാന
പാതയില്‍ അപകടങ്ങള്‍
വര്‍ദ്ധിയ്ക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
അപകടങ്ങള്‍
കുറയ്ക്കാന്‍
മുന്നറിയിപ്പ്
ബോര്‍ഡുകളും സിഗ്നല്‍
സംവിധാനങ്ങളും
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സ്പീഡ്
കേരള പദ്ധതി
1325.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് സ്പീഡ്
കേരള പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റോഡ്
ശൃംഖല
1326.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
കെ.എസ്.ശബരീനാഥന്
,,
എം.പി.വിന്‍സെന്റ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തന്ത്ര പ്രധാനമായ
റോഡ് ശൃംഖല
വികസിപ്പിക്കുന്നതിന്
കര്‍മ്മ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം?
ലൈറ്റ്
മെട്രോ പദ്ധതിയുടെ നിലവിലെ
സ്ഥിതി
1327.
ശ്രീ.എം.എ.ബേബി
,,
കെ.രാധാകൃഷ്ണന്
,,
വി.ശിവന്‍കുട്ടി
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈറ്റ്
മെട്രോ പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ; ഈ പദ്ധതി
സര്‍ക്കാര്‍
പ്രഖ്യാപിച്ചത്
എന്നായിരുന്നു;
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിരുന്നത്;
(ബി)
പദ്ധതിയ്ക്ക്
എന്തു തുക ചെലവ്
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
പണം എങ്ങനെയാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതിയുടെ
കണ്‍സള്‍ട്ടന്റിനെ
തീരുമാനിച്ചിട്ടുണ്ടോ;
പ്രസ്തുത തീരുമാനം
അനന്തമായി
നീണ്ടുപോകാനിടയായതായി
പറയപ്പെടുന്ന സാഹചര്യം
വിശദമാക്കാമോ?
ലൈറ്റ്
മെട്രോ പദ്ധതി
T 1328.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുൾ റസാക്
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് എന്നീ
നഗരങ്ങള്‍ക്കുവേണ്ടിയുള്ള
ലൈറ്റ് മെട്രോ
പദ്ധതിയുടെ പ്രാരംഭ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ;
(ബി)
കണ്‍സള്‍ട്ടന്‍സി
നിയമനക്കാര്യത്തില്‍
നിലനിന്ന അനിശ്ചിതത്വം
പരിഹരിക്കുന്നതില്‍
എന്തൊക്കെ അനുകൂല
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
കണ്‍സള്‍ട്ടന്‍സി
നിയമന വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
അരൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കിയ
വികസന പ്രവര്‍ത്തനങ്ങള്‍
1329.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത് വകുപ്പ്
വഴി അരൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ചെമ്പ്
വാലേല്പ്പാലം പൂര്‍ത്തീകരണം
1330.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെമ്പ്
വാലേല്പ്പാലം
പൂര്‍ത്തിയാക്കുന്നത്
സംബന്ധിച്ച്
തടസ്സങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ചെമ്പ്
വാലേല്പ്പാലം
പൂര്‍ത്തിയാക്കുന്നതിനായി
എറ്റെടുക്കേണ്ട ഭൂമി
സംബന്ധിച്ച
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
മുറിഞ്ഞപുഴ-കുന്നേപ്പറമ്പ്
റാേഡിലെ വാലേല്പ്പാലം
പൂര്‍ത്തിയാക്കുന്നതിനായി
എത്ര കോടി രൂപയുടെ
പുതുക്കിയ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിരിക്കുന്നതെന്നും
ഇത് എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
തെക്ക്-വടക്ക്
ഹെെസ്പീഡ് ട്രാന്‍സ്പോര്‍ട്ട്
കോറിഡോര്‍
1331.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെക്ക്-വടക്ക്
ഹെെസ്പീഡ്
ട്രാന്‍സ്പോര്‍ട്ട്
കോറിഡോര്‍ എന്ന പദ്ധതി
നടപ്പിലാക്കുന്നതിന്
നയപരമായ തീരുമാനം
എടുത്തിട്ടുണ്ടോ;
കോറിഡോര്‍
നിര്‍മ്മാണത്തിനുളള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനുള്ള
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കുകയും ആയത്
പൊതുജന ചര്‍ച്ചക്ക്
വിധേയമാക്കുകയും
ചെയ്തിട്ടുണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഒരു നഗരഗതാഗത നയം
രൂപീകരിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
റോഡുകളുടെ
വികസന പദ്ധതി
തയ്യാറാക്കുന്നതിന്
കേരള ഹെെവേ
ഡെവലപ്മെന്റ് അതോറിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
തങ്കളം-കോഴിപ്പള്ളി
ബെെപ്പാസ് റോഡ്
1332.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തങ്കളം-കോഴിപ്പള്ളി
ബെെപ്പാസ് റോഡിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ബെെപ്പാസിന്റെ
നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും;
ഉഴവൂര്‍
മിനി സിവില്‍ സ്റ്റേഷന്
നിര്‍മ്മാണം
T 1333.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉഴവൂര്‍
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മാണത്തിനായി
ട്രഷറി വകുപ്പിന്റെ
സ്ഥലം വിട്ടു
നല്കുുന്നതുമായി
ബന്ധപ്പെട്ട്
പി.ഡ്ലൂ.ഡി. സര്‍വ്വെ
നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സര്‍വ്വെ
പി.ഡ്ലൂ.ഡി. കോട്ടയം
എക്സിക്യൂട്ടീവ്
എഞ്ചിനീയറെക്കൊണ്ട്
എത്രയും വേഗം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വെയുടെ പേരു
പറഞ്ഞ് ട്രഷറി
വകുപ്പില്‍ നിലവിലുള്ള
A1/8085/2013 ഫയലില്‍
തീരുമാനമെടുക്കാന്‍
കഴിയാത്ത സാഹചര്യം
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിന്
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുവാനും
പദ്ധതിക്ക് തടസ്സം
സൃഷ്ടിക്കുന്ന അവസ്ഥ
ഒഴിവാക്കുവാനും,
സിവില്‍ സ്റ്റേഷന്
നിര്‍മ്മാണത്തിനും
അവിടെ ട്രഷറി കെട്ടിടം
പണിയുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ ?
പാലത്ത്
പാലോളി താഴം റോഡിന്റെ
നിര്‍മ്മാണം
1334.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ പാലത്ത്
പാലോളി താഴം റോഡിന്റെ
0/000/4/400 വരെയുള്ള
പ്രവൃത്തികള്‍ക്ക് എത്ര
ലക്ഷം രൂപയുടെ
ഭരണാനുമതിയാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡിന്റെ എത്ര കിലോ
മീറ്റര്‍ വരെ പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ബാക്കി ഭാഗത്തെ
പ്രവൃത്തി
എന്തുകാെണ്ടാണ്
കരാറുകാരന്
പൂര്ത്തീകരിക്കാത്തതെന്നും
വെളിപ്പെടുത്താമോ;
(സി)
ബാക്കി
വരുന്ന റോഡിന്റെ
പ്രവൃത്തിയ്ക്ക് എത്ര
രൂപയുടെ
എസ്റ്റിമേറ്റാണ്
കണക്കാക്കിയതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പാലത്ത്
പാലോളി താഴം റോഡിന്റെ
പൂര്‍ണ്ണമായ പ്രവൃത്തി
എപ്പോള്‍
ആരംഭിക്കുമെന്ന്
വെളിപ്പെടുത്താമോ?
ഗ്രാമീണ
റോഡുകളും
സ്റ്റേറ്റ്-ഡിസ്ട്രിക്ട്
ഹൈവേകളും
1335.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതി
തുടങ്ങി വിവിധ
കാരണങ്ങളാല്‍ പൊട്ടി
പൊളിഞ്ഞ് കിടക്കുന്ന
ഗ്രാമീണ റോഡുകളും
സ്റ്റേറ്റ്-ഡിസ്ട്രിക്ട്
ഹൈവേകളും അടിയന്തരമായി
അറ്റകുറ്റപ്പണി നടത്തി
സഞ്ചാര
യോഗ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ;
(ബി)
റോഡുകള്‍
കുഴിയ്ക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങളും
തുടര്‍പ്രവര്‍ത്തനങ്ങളും
കര്‍ശനമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
തിരൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
1336.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.ഡബ്ല്യൂ.ഡി. മുഖേന
തിരൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും, ഒരോ
പദ്ധതിക്കും ഇതുവരെ
എന്തു തുക
ചെലവഴിച്ചിട്ടുണ്ട്
എന്നും വ്യക്തമാക്കുമോ?
ചടയമംഗലം
നിയോജക മണ്ഡലത്തിലെ
പദ്ധതികള്‍
1337.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
നിയോജക മണ്ഡലത്തില്‍
2011 മേയ് മാസം മുതല്‍
അനുവദിച്ചിട്ടുള്ള
പാലം, കെട്ടിടം,
റോഡുവികസനം തുടങ്ങിയ
പദ്ധതികളുടെയും
അവക്കായി
അനുവദിച്ചിട്ടുള്ള
തുകകളുടേയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പൈങ്കുളം
റെയില്‍വേ മേല്‍പ്പാല
നിര്‍മ്മാണം
1338.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
പൈങ്കുളം റെയില്‍വേ
മേല്‍പ്പാല
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
പറയാമോ;
(ബി)
റെയില്‍വേയുടെ
വര്‍ക്ക് പ്രോഗ്രാമില്‍
ഉള്‍പ്പെടുത്തി
മേല്‍പ്പാലം
നിര്‍മ്മിക്കുവാന്‍
നടപടി
സ്വീകരിക്കുന്നതാണെന്ന്
ബഹുമാനപ്പെട്ട മന്ത്രി
അറിയിച്ചതിനെ
തുടര്‍ന്ന് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
വണ്‍ടെെം
മെയ്ന്റനസ്
1339.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത് വകുപ്പ്
വണ്‍ടെെം
മെയ്ന്റനസ്(നോണ്‍
പ്ലാന്‍)ഇനത്തില്‍ ഓരോ
മണ്ഡലത്തിലും എത്ര രൂപ
വീതം അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ?
നാദാപുരം
മുട്ടുംങ്ങല് റോഡ് നിലവാരം
ഉയര്‍ത്തല്‍
1340.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മുട്ടുംങ്ങല് റോഡ്
സ്റ്റേറ്റ് ഹൈവേ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
നല്കിയ
അപേക്ഷയിന്മേലുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡ് സ്റ്റേറ്റ് ഹൈവേ
ആയി ഉയര്‍ത്തുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
നാദാപുരം
മുട്ടുംങ്ങല് റോഡ്
സ്റ്റേറ്റ് ഹൈവേ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പൂനലൂര്‍-മൂവാറ്റുപുഴ
സംസ്ഥാനപാതയുടെ പുനരുദ്ധാരണം
1341.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂനലൂര്‍-മൂവാറ്റുപുഴ
സംസ്ഥാനപാത
കെ.എസ്.ടി.പി.
ഏറ്റെടുത്തത് എന്നാണ്;
പാതയുടെ ഏതൊക്കെ
ഭാഗമാണ് ഇപ്പോള്‍
പുനരുദ്ധരിച്ചത്;
ഇതിനായി ചെലവഴിച്ച തുക
എത്ര; പാതയുടെ ആകെ
ദൂരവും പുനരുദ്ധരിച്ച
ഭാഗത്തെ ദൂരവും
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
പാതയുടെ പുനലൂര്‍
മുതല്‍ പൊന്‍കുന്നം
വരെയുള്ള ഭാഗത്തിന്റെ
പുനരുദ്ധാരണ നടപടികളുടെ
പുരോഗതി
വ്യക്തമാക്കാമോ; ഈ
ഭാഗത്ത് ഇനി എത്ര സ്ഥലം
കെ.എസ്.ടി.പി.
ഏറ്റെടുക്കാനുണ്ടെന്ന്
വില്ലേജ് തിരിച്ച്
വ്യക്തമാക്കാമോ; വസ്തു
ഏറ്റെടുക്കല്‍
വൈകാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
ഏറ്റെടുക്കല്‍ നടപടി
എന്നു
പൂര്‍ത്തിയാക്കാനാകും
എന്ന് പറയാമോ;
(സി)
സംസ്ഥാന
പാതയുടെ പുനലൂര്‍
മുതല്‍ പൊന്‍കുന്നം
വരെയുള്ള ഭാഗത്തെ
പുനരുദ്ധാരണം ഏതു
രീതിയില്‍ നടത്താനാണ്
ഉദ്ദേശിക്കുന്നത്;
ഇവയുടെ പ്രത്യേകതകള്‍
വിശദമാക്കാമോ; എത്ര
രൂപയാണ്
പുനരുദ്ധാരണത്തിനായി
വേണ്ടിവരുക;
പുനരുദ്ധാരണം
വൈകാനുണ്ടായ കാരണവും
ഇത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഡി)
റോഡിന്റെ
ടെന്‍ഡര്‍ നടപടികളായോ;
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയാക്കി
റോഡിന്റെ പുനരുദ്ധാരണം
എന്ന് ആരംഭിക്കാനാകും
എന്ന് പറയാമോ?
കൊടുവള്ളി
നിയോജക മണ്ഡലത്തില്‍ ബൈപാസ്
നിര്‍മ്മാണം
1342.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊടുവള്ളി
നിയോജക മണ്ഡലത്തില്‍
രൂക്ഷമായ
ഗതാഗതക്കുരുക്ക്
അനുഭവപ്പെടുന്ന
കോഴിക്കോട് -വയനാട്
നാഷണല്‍ഹൈവേയിലെ
താമരശ്ശേരി, കൊടുവള്ളി
ബസാറുകളില്‍ ബൈപാസ്
നിര്‍മ്മാണത്തിന്റെ
നടപടിക്രമങ്ങള്‍ എത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ബൈപാസ്
നിര്‍മ്മാണത്തിനാവശ്യമായ
ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കേന്ദ്ര
ഗവണ്മെന്റില് നിന്നും
ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
റോഡുകളുടെ
ഉപരിതലം പുതുക്കല്‍
1343.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളുടെ ഉപരിതലം
പുതുക്കുന്നതിന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
കോഴിക്കോട്
- ബാലുശ്ശേരി റോഡിന്റെ
പുനരുദ്ധാരണം
1344.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എലത്തൂര്‍
നിയോജകണ്ഡലത്തിലെ
കോഴിക്കോട് -
ബാലുശ്ശേരി റോഡിന്റെ
പുനരുദ്ധാരണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡിന്റെ നിലവിലെ അവസ്ഥ
പരിഗണിച്ച്
പുനരുദ്ധാരണത്തിനുള്ള
തുക അടിയന്തരമായി
അനുവദിക്കാന്‍ നടപടി
സ്വീകരിക്കാമോയെന്ന്
വ്യക്തമാക്കാമോ?
വടവന്തൂര്‍
പാലം പുനര്‍നിര്‍മ്മാണം
1345.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ വെള്ളൂര്‍ -
പാടിയോട്ടുചാല്‍
പുളിങ്ങോം റോഡിലെ
വടവന്തൂര്‍ പാലം
പുനര്‍നിര്‍മ്മാണ
പ്രവൃത്തിയുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വിശദമാക്കാമോ?
പാലങ്ങളുടെ
നവീകരണം
1346.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
- ഷൊര്‍ണൂര്‍ റോഡില്‍
ടൗണിനോട്
ചേര്‍ന്നുകിടക്കുന്ന
ഒറ്റപ്പാലം പാലവും,
കണ്ണിയംപുറം തോട്ട്
പാലവും
കാലപ്പഴക്കത്താല്‍
ദുര്‍ബലമായതും,
വീതികുറഞ്ഞ്
ഇടുങ്ങിയതുമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലങ്ങള്‍
പുതുക്കിപ്പണിയുന്നതിനായി
എത്ര പ്രാവശ്യം അവലോകന
യോഗം
ചേര്‍ന്നിട്ടുണ്ട്;
എന്നായിരുന്നു പ്രസ്തുത
യോഗം; പ്രസ്തുത
യോഗത്തില്‍ എന്തെല്ലാം
തീരുമാനങ്ങള്‍ ആണ്
എടുത്തതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പാലങ്ങള്‍
നവീകരിക്കാന്‍ ഏത്
ഏജന്‍സിയെയാണ്
സര്‍ക്കാര്‍
ചുമതലപ്പെടുത്തിയത്;
അതിനായി നാളിതുവരെ
എന്തെല്ലാം നടപടി
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
ഊട്ടറയില്‍
റെയില്‍വേ മേല്‍പ്പാലം
T 1347.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
-പൊള്ളാച്ചി ഗേജ്
മാറ്റം പൂര്‍ത്തിയായി
ട്രെയിനുകള്‍
ഓടിതുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി കൊല്ലങ്കോട്-
പാലക്കാട് റൂട്ടില്‍
അനുഭവപ്പെടുന്ന ഗതാഗത
കുരുക്കിന് പരിഹാരം
കാണുന്നതിന്
കൊല്ലങ്കോട് ഊട്ടറയില്‍
റെയില്‍വേ മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ റോഡ്
മെയിന്റനന്‍സ്
1348.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മാവേലിക്കര
മണ്ഡലത്തില്‍
പി.ഡബ്ല്യ.ഡി. റോഡ്സ്
വിഭാഗം വണ്‍ ടൈം
മെയിന്റനന്‍സില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മാവേലിക്കര
മണ്ഡലത്തില്‍ ശബരിമല
പാക്കേജില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കല്‍പ്പറ്റ
നിയോജകമണ്ഡലത്തിലെ
വികസനപദ്ധതികള്‍
1349.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
പൊതുമരാമത്ത് വകുപ്പ്
മുഖേന കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
രൂപയുടെ ഭരണാനുമതിയും
സാങ്കേതികാനുമതിയുമാണ്
ലഭിച്ചിരിക്കുന്നത്
എന്നതിന്റെ ഇനം
തിരിച്ചുള്ള വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
ചുള്ളിക്കര-കുറ്റിക്കോല്‍
റോഡ് മെക്കാഡം ടാര്ചെയ്യല്
1350.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണാനുമതിയും,
സാങ്കേതികാനുമതിയും
ലഭിച്ച കാസര്‍കോട്
ജില്ലയിലെ
ചുള്ളിക്കര-കുറ്റിക്കോല്‍
റോഡ് മെക്കാഡം ടാര്‍
ചെയ്യുന്നതിനുള്ള
ടെണ്ടര്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
ടെണ്ടര്‍
അനുവദിച്ചുനല്‍കിയ
കരാറുകാരനും
പൊതുമരാമത്ത് വകുപ്പും
തയ്യാറാക്കിയ
എഗ്രിമെന്റിലെ
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ
;എഗ്രിമെന്റ്
നടപ്പിലാക്കുന്നതില്‍
കോണ്ട്രാക്ടര് വീഴ്ച
വരുത്തിയിട്ടുണ്ടോ
;എങ്കില്‍
കോണ്‍ട്രാക്ടറോട്
വിശദീകരണം
ആരാഞ്ഞുകൊണ്ട്
കത്തുകള്‍
നല്‍കിയിട്ടുണ്ടോ
;നല്കിയിട്ടുണ്ടെങ്കില്
എപ്പോഴൊക്കെ
നല്‍കിയെന്ന് കത്ത്
നമ്പര്‍ അടക്കം പറയാമോ;
കത്തുകള്‍ക്ക്
കോണ്‍ട്രാക്ടറുടെ
മറുപടി
ലഭിച്ചിട്ടുണ്ടോ;
(സി)
മറുപടി
ലഭിച്ചെങ്കില്‍
മറുപടിയില്‍
സൂചിപ്പിച്ച
കാര്യങ്ങള്‍
വ്യക്തമാക്കാമോ ;
എഗ്രിമെന്റ്
പാലിച്ചിട്ടില്ലെങ്കില്‍
കോണ്‍ട്രാക്ടറുടെ
പേരില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ എന്താക്കെ
നടപടികളാണെന്ന് പറയാമോ
; പ്രവര്‍ത്തികള്‍
എത്രയും പെട്ടെന്ന്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
കാലിക്കടവ്-തൃക്കരിപ്പൂര്‍
ഒളവറ റോഡ്
1351.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലത്തിലൂടെ
കടന്നുപോകുന്ന
കാലിക്കടവ്-തൃക്കരിപ്പൂര്‍
ഒളവറ പൊതുമരാമത്ത്
വകുപ്പ് റോഡ്
സ്റ്റേറ്റ് ഹൈവേ ആയി
ഉയര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ?
ശ്രീമൂലനഗരം
പാലം
1352.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീമൂലം
പാല (ശ്രീമൂലനഗരം
പാലം)ത്തിന്റെ ഉദ്ഘാടനം
എന്നാണ്
നിര്‍വ്വഹിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലത്തില്‍
ഇതു സംബന്ധിച്ച
ശിലാഫലകം
സ്ഥാപിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ശിലാഫലകം
സ്ഥാപിക്കാത്തതിന്റെ
കാരണം എന്തെന്ന്
വിശദമാക്കാമോ?
പയ്യന്നൂര്‍
മിനി സിവില്‍ സ്റ്റേഷന്
1353.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
പയ്യന്നൂര്‍ മിനി
സിവില്‍ സ്റ്റേഷനില്‍
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ?
മുല്ലശ്ശേരി
പാലം ഗതാഗതയോഗ്യമാക്കാന്‍
നടപടി
1354.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ഉദുമ-മുല്ലശ്ശേരി
പി.ഡബ്യു.ഡി റോഡിലെ
മുല്ലശ്ശേരി പാലം
കാലപ്പഴക്കത്താല്‍
തകര്‍ന്ന്
ഗതാഗതയോഗ്യമല്ലാതായിരിക്കുന്ന
സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പുതുക്കി
പണിയുന്നതിന് എത്ര
ലക്ഷം രൂപയുടെ
എസ്റ്റിമേറ്റാണ്
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ആയതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ഡി)
ജനസാന്ദ്രത
കൂടിയ തീരദേശ റോഡിലെ
പാലം എന്ന പരിഗണന
നല്കി എത്രയും വേഗം
ഭരണാനുമതി നല്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ പാലം
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
1355.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
കൂളിക്കടവ്,
മണക്കായിക്കടവ് ,
അരേങ്ങാട് പുഴ എന്നീ
പാലങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
ദേശീയപാത വികസനം
1356.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കിലോമീറ്റര്‍
ദേശീയപാതയുണ്ട്; നാല്
വരി പാതയാക്കി
ദേശീയപാതയെ
വികസിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്താണ്;
(ബി)
ഇന്നത്തെ
നിലയില്‍ ദേശീയപാത നാല്
വരി പാതയായി
വികസിപ്പിക്കുന്നതിന്
എന്തു തുക ചെലവ്
കണക്കാക്കുന്നു; ഭൂമി
അക്വയര്‍
ചെയ്യുന്നതിനായി
കണക്കാക്കപ്പെട്ട തുക
എത്ര; എന്നത്തേക്ക്
നാല് വരി ദേശീയപാത
സംസ്ഥാനത്ത് നിലവില്‍
വരും;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക
വളര്‍ച്ചയ്ക്ക്
അത്യന്താപേക്ഷിതമായ
ദേശീയപാത വികസന
കാര്യത്തില്‍
മുഖ്യപരിഗണന
നല്‍കാതിരിക്കുന്നത്
എന്തുകൊണ്ടാണ്;
വിശദമാക്കാമോ?
മട്ടന്നൂര്‍
മണ്ഡലത്തിലെ നിര്‍മ്മാണങ്ങള്‍
1357.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസം മുതല്‍
നാളിതുവരെ മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
കെട്ടിടനിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
പൊതുമരാമത്തു വകുപ്പ്
ഭരണാനുമതി
നല്കുകയുണ്ടായി; ഓരോ
പ്രവൃത്തിയുടേയും
അടങ്കല്‍ തുക എത്രയാണ്;
ഓരോ പ്രവൃത്തിയും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്?
ആറ്റിങ്ങല്‍
ദേശീയപാതയുടെ വീതി കൂട്ടല്‍
1358.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ദേശീയപാതയുടെ
വീതികൂട്ടലുമായി
ബന്ധപ്പെട്ട് 22.75
കോടി രൂപയുടെ ഭരണാനുമതി
ലഭിച്ച പ്രവൃത്തിയുടെ
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കുന്നതെന്ന് ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പാതയുടെ വീതി കൂട്ടല്‍
അടിയന്തിരമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദാംശം
വെളിപ്പെടുത്താമോ?
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ പാലം
നിര്‍മ്മാണം
1359.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസം മുതല്‍
നാളിതുവരെ മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പൊതുമരാമത്ത്
വക പാലങ്ങളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുകയുണ്ടായി;
ഓരോ പ്രവൃത്തിയുടെയും
അടങ്കല്‍ തുക എത്രയാണ്;
ഓരോ പ്രവൃത്തിയും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്?
കൊല്ലങ്കോട്-പുതുനഗരം
റോഡിലെ ഊട്ടറപാലം
1360.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലങ്കോട്-പുതുനഗരം
റോഡിലെ
ഊട്ടറപാലത്തിന്റെ
ബലക്ഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഊട്ടറപാലം
പുതുക്കി പണിയുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പാലത്തിന്റെ
അപകടാവസ്ഥ സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ബൈപ്പാസുകള്‍
1361.
ശ്രീ.വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
,,
ജോസഫ് വാഴയ്ക്കൻ
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബൈപ്പാസുകള്‍
നിര്‍മ്മിക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ പദ്ധതികള്‍
1362.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊതുമരാമത്ത്
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍ ഏതെല്ലാം;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി ഓരോ
ബഡ്ജറ്റിലും
വകയിരുത്തിയ തുക എത്ര;
ഇവയുടെ നടത്തിപ്പിനായി
ഖജനാവില്‍ നിന്ന്
ഇതിനകം
പിന്‍വലിക്കപ്പെട്ട
തുകയെത്ര; മതിയായ തുക
ഇല്ലാത്തതിനാല്‍
ഏതെങ്കിലും പദ്ധതി
പൂര്‍ത്തിയാക്കാനാകാത്ത
സ്ഥിതി
ഉണ്ടായിട്ടുണ്ടോ;
(സി)
കഴിഞ്ഞ
അഞ്ചു വര്‍ഷമായി
പ്രഖ്യാപിക്കപ്പെട്ടതും
എന്നാല്‍
നടപ്പിലാക്കാന്‍
കഴിയാത്തതുമായ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
ധനകാര്യ
വകുപ്പിന്റെ വിമുഖത
മൂലം ഏതെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
സാധിക്കാതെയുണ്ടോ;
വിശദമാക്കാമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജ് -
കാരന്തൂര്‍ റോഡ്
1363.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജ് -
കാരന്തൂര്‍ റോഡ്
സ്ഥലമെടുത്ത് വീതി
കൂട്ടുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
കരാറുകാരന്റെ
നഷ്ടോത്തരവാദിത്തം
1364.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
തൃക്കടാരിപ്പൊയിന്-ഇടുമ്പ-കണ്ണവം
റോഡ് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
കരാറുകാരനെതിരെ സുപ്രീം
കോടതി വിധിപ്രകാരം
കരാറുകാരന്റെ
നഷ്ടോത്തരവാദിത്വത്തില്‍
കരാര്‍ അവസാനിപ്പിച്ച
നിര്‍മ്മാണ പ്രവര്‍ത്തി
റീ-ടെന്‍ഡര്‍ ചെയ്യാന്‍
നടപടി
സ്വീകരിക്കുകയുണ്ടായോ;
നടപടി ഏതു
ഘട്ടത്തിലാണ്;
(ബി)
ബഹുമാനപ്പെട്ട
സുപ്രീം കോടതി വിധി
പ്രകാരം കരാറുകാരനും
പൊതുമരാമത്ത്
വകുപ്പുമായുള്ള കരാര്‍
പ്രകാരം ചെയ്തു
തീര്‍ത്ത
പ്രവര്‍ത്തിയുടെ
ഒൗദ്യാേഗിക
കണക്കെടുപ്പ്
പൂര്‍ത്തികരിച്ച്
കണക്ക്
സമര്‍പ്പിച്ചുവോ;
(സി)
പ്രസ്തുത
പ്രവര്‍ത്തിയ്ക്ക്
പുതുക്കിയ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോയെന്നും
അതുപ്രകാരം
കരാറുകാരന്റെ
നഷ്ടോത്തരവാദിത്തം
എത്രയാണെന്നും
കണ്ടെത്തുകയുണ്ടായോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
തുക കരാറുകാരന്റെ
പക്കല്‍ നിന്നും
ഇൗടാക്കുവാനും
കരാറുകാരനെ
കരിമ്പട്ടികയില്പെടുത്തുവാനുമുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(ഇ)
തൃക്കടാരിപ്പൊയിന്-ഇടുമ്പ-കണ്ണവം
റോഡ് നിര്‍മ്മാണം
എപ്പോള്‍
ആരംഭിക്കുമെന്നു
വ്യക്തമാക്കുമോ?
മുണ്ടയ്ക്കല്‍
പാലം നിര്‍മ്മാണം
1365.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ കൈനകരി പാലം
നിര്‍മ്മിക്കുന്നതിന്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരുന്നത്;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തറക്കല്ലിട്ടെങ്കിലും
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
മുണ്ടയ്ക്കല്‍
പാലത്തിന്
തറക്കല്ലിട്ടത് ആരാണ്;
എന്നാണ്
തറക്കല്ലിട്ടത്;
(ഡി)
ഈ
ഗവണ്മെന്റിന്റെ
കാലത്ത് മുണ്ടയ്ക്കല്‍
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
എന്തു തുക അനുവദിച്ചു;
ആരാണ് നിര്‍മ്മാണ
ഉദ്ഘാടനം നടത്തിയത്,
എന്നാണ് നിര്‍മ്മാണ
ഉദ്ഘാടനം നടത്തിയത്;
വ്യക്തമാക്കാമോ;
(ഇ)
പാലത്തിന്റെ
പണി കരാര്‍ പ്രകാരം
എന്ന്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുത്ത റോഡുകള്‍
1366.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
കെെവശമിരുന്ന
റോഡുകളില്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത റോഡുകള്‍
തിരികെ അതത്
സ്ഥാപനങ്ങള്‍ക്കു തന്നെ
കൊടുക്കുന്നതിന് നിയമ
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഏറ്റെടുത്ത
റോഡുകളില്‍
അറ്റകുറ്റപണികളോ
പരിഷ്ക്കരണ
പ്രവര്‍ത്തികളോ ഇതുവരെ
നടത്തിയിട്ടില്ലെങ്കില്‍
അറ്റകുറ്റപണികള്‍
നടത്തുമോ; ഇല്ലെങ്കില്‍
അവ ബന്ധപ്പെട്ട
പഞ്ചായത്ത്
സ്ഥാപനങ്ങള്‍ക്ക്
അടിയന്തരമായി
വിട്ടുനല്‍കുമോ?
ഒറ്റപ്പാലത്ത്
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മാണം
1367.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിനായി
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ; എത്ര
രൂപയുടെ ഭരണാനുമതിയാണ്
നല്‍കിയത്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മാണം സംബന്ധിച്ച
കാലിക സ്ഥിതി
വ്യക്തമാക്കാമോ;
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ ആണ്
നാളിതുവരെ നടത്തിയത്
എന്ന് വിശദീകരിക്കാമോ?
മുള്ളൂര്‍ക്കര
റെയില്‍വേ മേല്‍പ്പാല
നിര്‍മ്മാണം
1368.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തിലെ
മുള്ളൂര്‍ക്കര
റെയില്‍വേ
മേല്പ്പാലനിര്മ്മാണത്തിനായി
ഭൂമി
ഏറ്റെടുക്കുന്നതിന്
പുറപ്പെടുവിച്ച
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയുമോ;
(സി)
മേല്‍പ്പാലനിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ
കാലാവധിക്കുള്ളില്‍
മേല്‍പ്പാല
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട ഭരണാനുമതി
ലഭ്യമാക്കി
തുടര്‍നടപടികള്‍
പൂര്‍ത്തിയാക്കുമോ;
ഇല്ലെങ്കില്‍
കാരണങ്ങള്‍
വ്യക്തമാക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ റോഡുകള്‍
1369.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ വണ്‍ടെെം
മെയിന്റനന്‍സില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ
ടെണ്ടര്‍ നടപടി
പൂര്‍ത്തിയാക്കി
പ്രവൃത്തി
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
ചേര്‍പ്പുങ്കല്‍
പാലം നിർമ്മാണം
1370.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ
ചേര്‍പ്പുങ്കല്‍ പാലം
നിർമ്മാണത്തിനുള്ള
ഭരണാനുമതി എന്നു
ലഭിച്ചു ; ഇതിന്റെ
നിര്‍മ്മാണത്തിന്
ഉണ്ടായ കാലതാമസം
എത്രയെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
സ്ഥലമെടുപ്പ് നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എത്ര പേരുടെ സ്ഥലം
ഏറ്റെടുക്കാനുണ്ട് ;
സ്ഥലം ഏറ്റെടുത്തവർക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
(സി)
എത്ര
പേര്‍ക്ക് നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട് ;
എത്ര പേര്‍ക്ക്
നല്‍കാനുണ്ട്;
വിശദവിവരം നല്‍കുമോ;
(ഡി)
പ്രസ്തുത
നിര്‍മ്മാണം എന്നേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
മേല്‍പ്പാലങ്ങളുടെ
പണി
1371.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
എത്ര മേല്‍പ്പാലങ്ങള്‍
പണിയുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
അവ ഏതെല്ലാം;
(ബി)
ഇതിനകം
പണി ആരംഭിച്ചിട്ടുള്ളവ
എത്ര;പ്രഖ്യാപിക്കപ്പെട്ടവയില്‍
ഇനിയും പ്രവൃത്തി
ആരംഭിച്ചിട്ടില്ലാത്തവയുണ്ടോ;
(സി)
ഫണ്ട്
ലഭിക്കാത്തതു കാരണം
പ്രവൃത്തി
ആരംഭിക്കാനാവാത്ത
സ്ഥിതിയുണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ?
നാലുചിറപാലത്തിന്റെ
നിര്‍മ്മാണം
1372.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
നിയോജക മണ്ഡലത്തില്‍
പുറക്കാട്
ഗ്രാമപഞ്ചായത്തിലെ
നാലുചിറപാലം
നിര്‍മ്മിക്കണമെന്ന്
ആവശ്യപ്പെട്ട്
നിവേദനങ്ങളും
അപേക്ഷകളും
ലഭിച്ചിട്ടുണ്ടോ;
ആരെല്ലാമാണ്
നിവേദനങ്ങള്‍
നല്‍കിയിട്ടുള്ളത്;
ഇതിന്മേല് എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ആയിരത്തിലേറെ
കര്‍ഷകതൊഴിലാളി
കുടുംബങ്ങള്‍ക്ക്
പ്രയോജനം ലഭിക്കുന്ന
പ്രസ്തുത പാലത്തിന്റെ
നിര്‍മ്മാണത്തിന്
ബഡ്ജറ്റില്‍ ആവശ്യമായ
തുക വകയിരുത്താന്‍
നടപടി സ്വീകരിക്കുമോ?
ബീമാപള്ളിയിലേക്കുള്ള
പാലം
1373.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവന്തപുരം
മുട്ടത്തറയ്ക്ക് സമീപം
ബൈപ്പാസ് റോഡില്‍
നിന്ന്
ബീമാപള്ളിയിലേക്ക് ഒരു
പാലം
നിര്‍മ്മിക്കേണ്ടതിന്റെ
ആവശ്യകത കണക്കിലെടുത്ത്
തറക്കല്ലിടല്‍
നടന്നിരുന്നോ; എങ്കില്‍
എപ്പോള്‍;
(ബി)
തറക്കല്ലിടലിന്
ശേഷം എന്തൊക്കെ
തുടര്‍നടപടികള്‍
നാളിതുവരെയായി
സ്വീകരിച്ചിട്ടുണ്ട്?
(സി)
ഈ
പ്രദേശത്തെ ജനങ്ങളുടെ
ദീര്‍ഘകാല അഭിലാഷമായ
പ്രസ്തുത പാലം
നിര്‍മ്മിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?