ജനസമ്പര്‍ക്ക
പരിപാടി
1250.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പൊതുജന സമ്പര്‍ക്ക
പരിപാടിയില്‍ ഭക്ഷ്യ
വകുപ്പൂമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുള്ള
പ്രഖ്യാപനങ്ങള്‍
എന്തെല്ലാം;വ്യക്തമാക്കാമോ;
(ബി)
ബഡ്ജറ്റ്
പ്രഖ്യാപനങ്ങളില്‍
ഉള്‍പ്പെടാത്ത എത്ര
പദ്ധതികള്‍ ഇവയിലുണ്ട്
; വ്യക്തമാക്കാമോ;
എങ്കില്‍, ഇവയുടെ
നടത്തിപ്പിന് ആവശ്യമായ
തുക നിയമസഭയില്‍
ഉപധനാഭ്യര്‍ത്ഥനയിലൂടെ
പാസാക്കിയിട്ടൂണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
പ്രഖ്യാപിക്കപ്പെട്ട
പദ്ധതിയില്‍
നടപ്പിലാക്കാനും
പൂര്‍ത്തീകരിക്കാനും
സാധിക്കാത്ത എത്ര
പദ്ധതികള്‍ ഉണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
റേഷൻ
അരി ഒരു രൂപയ്ക്ക്
നല്കുന്ന പദ്ധതി
1251.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷൻ അരി ഒരു രൂപയ്ക്ക്
നല്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേനെ
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാൻ
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
റേഷന്‍ കാര്‍ഡ് പുതുക്കല്‍
1252.
ശ്രീ.കെ.മുരളീധരന്
,,
ബെന്നി ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനിതകളെ
കാര്‍ഡുടമകളാക്കി
റേഷന്‍ കാര്‍ഡ്
പുതുക്കി നല്കുന്ന
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
കെ.എസ്.സി.എസ്.സി.
യുടെ പെട്രോള്‍/ഡീസല്‍
പമ്പ്
1253.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മണ്ഡലത്തില്‍ കേരള
സ്റ്റേറ്റ് സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
ഉടമസ്ഥതയിലുള്ള ഒരു
പെട്രോള്‍/ഡീസല്‍ പമ്പ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
പഴം,
പച്ചക്കറി സംഭരണവും
സംസ്ക്കരണവും
1254.
ശ്രീ.സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഴം, പച്ചക്കറി
സംഭരണത്തിനും
സംസ്ക്കരണത്തിനും
കര്‍മ്മ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പൊതു
വിതരണ രംഗത്ത്
കമ്പ്യൂട്ടര്‍വത്കരണ പദ്ധതി
1255.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു വിതരണ രംഗത്ത്
കമ്പ്യൂട്ടര്‍വത്കരണത്തിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
1256.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
എന്ന് മുതലാണ് വിതരണം
ചെയ്യുന്നത്;
കാര്‍ഡുകള്‍
നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള
ചുമതല ഏത്
സ്ഥാപനത്തെയാണ്
ഏല്‍പ്പിച്ചിരിക്കുന്നത്;
ഒരു റേഷന്‍കാര്‍ഡിന്
ചെലവ് എത്ര രൂപയാണെന്ന്
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
1257.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
സംബന്ധിച്ച് എന്ത്
അനിശ്ചിതത്വമാണ്
നിലനില്‍ക്കുന്നത് എന്ന്
വ്യക്തമാക്കാമോ ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
എന്നത്തേയ്ക്ക്
ആരംഭിക്കുാന്
കഴിയുമെന്നു
വ്യക്തമാക്കാമോ;
(സി)
റേഷന്‍
കാര്‍ഡ് വിതരണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
തടസ്സം എന്താണ് എന്ന്
വ്യക്തമാക്കാമോ ;
(ഡി)
പുതിയ
കാര്‍ഡ്
പരിപൂര്‍ണ്ണമായും
തെറ്റുകള്‍
ഇല്ലാത്തതാണെന്ന്
ഉറപ്പാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ?
പുതിയ
മാവേലി സ്റ്റോറുകള്‍
1258.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടി
ഗ്രാമപഞ്ചായത്തിലെ
വാലുങ്ങാമുറിയിലും,
മേലൂര്‍
ഗ്രാമപഞ്ചായത്തിലെ
അടിച്ചാലിയിലും പുതിയ
മാവേലി സ്റ്റോറുകള്‍
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡുകളുടെ വിതരണം
1259.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
വിതരണം
ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
എന്നത്തേക്ക് വിതരണം
ചെയ്യുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)
എല്ലാ
ജില്ലകളിലും ഒരേ
കാലയളവില്‍ തന്നെ പുതിയ
റേഷന്‍കാര്‍ഡുകള്‍
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
പുതിയ
മാവേലി സ്റ്റോറുകള്‍
1260.
ശ്രീ.പി.എ.മാധവന്
,,
കെ.മുരളീധരന്
,,
എം.എ. വാഹീദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
കൂടുതല്‍ മാവേലി
സ്റ്റോറുകള്‍
ആരംഭിക്കാന്‍ കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
എന്‍ഡ്
ടു എന്‍ഡ് പദ്ധതി
1261.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യവിതരണത്തിനായി
"എന്‍ഡ് ടു എന്‍ഡ്'
എന്ന പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ എന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം
സംവിധാനങ്ങളാണ് റേഷന്‍
വിതരണത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ?
നെല്ല്
സംഭരണം
1262.
ശ്രീ.വര്‍ക്കല
കഹാര്‍
,,
വി.പി.സജീന്ദ്രന്
,,
ലൂഡി ലൂയിസ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്ല് സംഭരണത്തിന്
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
വിതരണം കാര്യക്ഷമവും
സുതാര്യവുമാക്കാന്‍ പദ്ധതി
1263.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ വിതരണം കൂടുതല്‍
കാര്യക്ഷമവും
സുതാര്യവുമാക്കാന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡ് വിതരണം
1264.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവന്തപുരം
ജില്ലയിലെ നോര്‍ത്ത്,
സൗത്ത് എന്നീ സിറ്റി
റേഷനിംഗ് ഓഫീസ്
പരിധിയില്‍ വരുന്ന
കാര്‍ഡുകള്‍ക്ക് പുതിയ
റേഷന്‍ കാര്‍ഡ്
ഏതുവര്‍ഷം ഏതുമാസം ഏതു
തീയതിയില്‍
ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡ് പുതുക്കല്‍
1265.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് പുതുക്കുന്ന
പ്രക്രിയ അനിശ്ചിതമായി
നീണ്ടു പോകുന്നതു
കാരണം താലൂക്ക് സപ്ലൈ
ആഫീസുകളില്‍ നിന്നും
നിലവിലുള്ള
കാര്‍ഡുകളില്‍ പേരു
കൂട്ടി
ചേര്‍ക്കുന്നതിനും,
പുതിയ
വീട്ടുടമസ്ഥര്‍ക്ക്
കാര്‍ഡ് അനുവദിച്ചു
കിട്ടുന്നതിനും
സാധിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനാവശ്യമായ
നടപടി സ്വീകരിക്കുവാന്‍
സപ്ലൈ ആഫീസര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
റേഷന്‍
കടകളുടെ കമ്പ്യൂട്ടറൈസേഷന്
1266.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകള്‍ എല്ലാം
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
; എ.പി.എല്‍.,
ബി.പി.എല്‍ തുടങ്ങിയ
വിഭാഗങ്ങള്‍ക്ക്
എന്തെല്ലാം സാധനങ്ങള്‍
റേഷന്‍ കടകള്‍ വഴി
വിതരണം ചെയ്യുന്നുണ്ട്
;
(ബി)
റേഷന്‍
കടകള്‍ കമ്പ്യൂട്ടര്‍
വല്ക്കരിക്കുന്നതിനുളള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ; ഈ
പദ്ധതിക്ക് കേന്ദ്ര
വിഹിതം ലഭിച്ചിട്ടുണ്ടോ
; സംസ്ഥാന വിഹിതം
അനുവദിച്ചിട്ടുണ്ടോ ;
എപ്പോള്‍
കമ്പ്യൂട്ടറൈസേഷന്
പൂര്‍ത്തിയാക്കും ;
(സി)
നിലവില്‍
ആനുകൂല്യങ്ങള്‍
ലഭിച്ചിരുന്ന
ബി.പി.എല്‍.
കാര്‍ഡുകള്‍ക്കു പകരം
പ്രയോറിട്ടി
കാര്‍ഡുകള്‍
ഏര്‍പ്പെടുത്താനുള്ള
നിര്‍ദ്ദേശമുണ്ടോ ;
ഇത്തരം കാര്‍ഡുകള്‍
ഏര്‍പ്പെടുത്തുന്നത്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നവരുടെ എണ്ണം
പരിമിതിപ്പെടുത്താനാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ ?
റേഷന്‍
കാര്‍ഡുകള്‍
1267.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര റേഷന്‍
കാര്‍ഡുകള്‍ ഉണ്ട്;
എ.പി.എല്‍./ബി.പി.എല്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്തെ
റേഷന്‍ കടകള്‍ വഴി
എന്തെല്ലാം അവശ്യ
സാധനങ്ങളാണ് നിലവില്‍
വിതരണം ചെയ്യുന്നത്;
(സി)
ബി.പി.എല്‍
വിഭാഗങ്ങള്‍ക്ക് റേഷന്‍
കടങ്ങളില്‍ നിന്നും
ലഭിക്കുന്ന റേഷന്‍
സാധനങ്ങളുടെ വിവരവും
ഇത് എത്ര അളവില്‍
നല്കുന്നു എന്നും
അറിയിക്കാമോ;
(ഡി)
എ.പി.എല്‍
വിഭാഗക്കാര്‍ക്ക്
റേഷന്‍ കടകളില്‍
നിന്നും ലഭിക്കുന്ന
റേഷന്‍ സാധനങ്ങളുടെ
വിവരവും, ഇത് എത്ര
അളവില്‍ നല്കുന്നു
എന്നും അറിയിക്കാമോ;
(ഇ)
അന്ത്യോദയ,
അന്നപൂര്‍ണ്ണ
പദ്ധതികള്‍ പ്രകാരം
സംസ്ഥാനത്ത് എത്ര
പേര്‍ക്ക് റേഷന്‍കടകള്‍
വഴി ഭക്ഷ്യധാന്യം
ലഭിക്കുന്നുണ്ട്; ഇൗ
വിഭാഗത്തില്‍ കഴിഞ്ഞ
നാലു വര്‍ഷം വിതരണം
ചെയ്തു ധാന്യത്തിന്‍െറ
വര്‍ഷാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ?
ഭക്ഷ്യ
വകുപ്പുമായി ബന്ധപ്പെട്ടുള്ള
സമരങ്ങള്‍
1268.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭക്ഷ്യവകുപ്പുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത്
നടന്നിട്ടുള്ള
സമരങ്ങള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇതിനെത്തുടര്‍ന്ന്
സമരം നടത്തിയവരുമായി
ചര്‍ച്ച
നടത്തിയിരുന്നോ;
ഏതെല്ലാം ഉറപ്പുകളാണ്
അവര്‍ക്ക്
നല്‍കിയിരുന്നത്;
(സി)
നല്‍കിയിരുന്ന
ഉറപ്പുകളില്‍ ഏതെല്ലാം
പാലിക്കാന്‍
സാധിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
പരിഗണിക്കാന്‍
കഴിയാതെപോയ ഉറപ്പുകള്‍
ഏതെല്ലാമായിരുന്നു;
വിശദമാക്കാമോ?
റേഷന്‍
കാര്‍ഡുകളുടെ വിതരണം
1269.
ശ്രീ.എളമരം
കരീം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍
എന്നത്തേക്ക് വിതരണം
ചെയ്യാനാകുമെന്ന്
അറിയിക്കുമോ;
നിയമാനുസരണം ഇത് എന്ന്
വിതരണം
ചെയ്യേണ്ടതായിരുന്നു;
(ബി)
ഉപഭോക്താക്കളെ
ഏതെല്ലാം തരത്തില്‍
വിഭജിച്ചാണ് കാര്‍ഡ്
വിതരണം നടത്താന്‍
ഉദ്ദേശിക്കുന്നത്;
(സി)
എന്തടിസ്ഥാനത്തിലാണ്
ഈ വിഭജനം നടത്തുന്നത്;
കേന്ദ്ര ബി.പി.എല്‍.
നിര്‍ണ്ണയരീതി
അംഗീകരിക്കുന്നുണ്ടോ;
ഇത്
നടപ്പിലാക്കുമ്പോള്‍
സംസ്ഥാനത്ത് റേഷന്‍
സമ്പ്രദായത്തില്‍
നിന്ന് എത്ര പേര്
പുറത്താകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
മുന്‍ഗണനാവിഭാഗത്തെ
നിശ്ചയിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
അതിനായി ഏത്
വകുപ്പിനെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്നു
അറിയിക്കുമോ ?
മാവേലി
സ്റ്റോറുകള്‍
1270.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസ്
കോര്‍പ്പററേഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ആകെ എത്ര മാവേലി
സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
മാവേലി സ്റ്റാേറുകള്‍
ഇല്ലാത്ത
പഞ്ചായത്തുകള്‍
ഏതൊക്കെയാണെന്നും ജില്ല
തിരിച്ച് അറിയിക്കുമോ;
(സി)
മുഴുവന്‍
പഞ്ചായത്തിലും മാവേലി
സ്റ്റോറുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
മാവേലി
സ്റ്റാേര്‍ വഴി
സാധനങ്ങള്‍ ലഭിക്കാന്‍
റേഷന്‍ കാര്‍ഡ്
നിര്‍ബന്ധമാണോ;
വിശദവിവരം നല്‍കാമോ;
(ഇ)
മാവേലി
സ്റ്റാേറുകളില്
പരാതിപ്പെട്ടി
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സപ്ലൈകോ
1271.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സപ്ലൈകോ എം.ഡി, ജനറല്‍
മാനേജര്‍ എന്നീ
സ്ഥാനങ്ങള്‍ എത്ര തവണ
മാറ്റം
വരുത്തുകയുണ്ടായി
എന്നറിയിക്കാമോ;
(ബി)
സ്ഥാനങ്ങളില്‍
തുടരെയുള്ള
മാറ്റങ്ങള്‍ക്ക്
കാരണമെന്താണെന്ന്
അറിയിക്കാമോ;
(സി)
അഴിമതിയാരോപണങ്ങളില്‍
മാറ്റേണ്ടി വന്നത്
എത്രപേരെ;
(ഡി)
ഭരണപരമായ
അസംതൃപ്തി മൂലം എത്ര
പേരെ മാറ്റേണ്ടി വന്നു
എന്നറിയിക്കാമോ?
തിരൂര്‍
നിയോജക മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
1272.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഭക്ഷ്യ സിവില്‍
സപ്ലൈസ് വകുപ്പ് മുഖേന
തിരൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാമാണെന്നും, ഓരോ
പദ്ധതിയ്ക്കും ഇതുവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ഇടുക്കി
നിയോജക മണ്ഡലത്തില്‍
ഭക്ഷ്യവകുപ്പ് മുഖേന
നടപ്പിലാക്കിയ പദ്ധതികള്‍
1273.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ഭക്ഷ്യവകുപ്പ് മുഖേന
ഇടുക്കി നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ചു
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ളവ
ഏതെല്ലാമെന്നും ആയതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷനിലെ
ജീവനക്കാര്‍
1274.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനില്‍
നിലവിലുള്ള സ്ഥിരം
ജീവനക്കാര്‍ എത്രയാണ്;
(ബി)
താല്‍ക്കാലിക
,ദിവസവേതന ജീവനക്കാര്‍
എത്രയാണ്;
(സി)
സ്ഥിരം
ജീവനക്കാരുടെ
സര്‍വ്വീസ് റൂള്‍സ്
നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
സര്‍വ്വീസ് റൂള്‍സ്
എന്നത്തേയ്ക്ക്
നിശ്ചയിച്ച്
അംഗീകരിക്കാനാകും ;
(ഇ)
ദിവസവേതനക്കാരുടേയും
താല്‍ക്കാലിക
ജീവനക്കാരുടേയും വേതനം
വര്‍ദ്ധിപ്പിക്കാന്‍
ആലോചിക്കുന്നുണ്ടോ
;വിശദമാക്കുമോ?
നിയമസഭാ
മണ്ഡലങ്ങളില്‍
ഭക്ഷ്യസുരക്ഷാ
വിഭാഗത്തിന്റെ ഓഫീസ്
1275.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
140 നിയമസഭാ
മണ്ഡലങ്ങളിലും
ഭക്ഷ്യസുരക്ഷാ
വിഭാഗത്തിന്റെ ഓഫീസ്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍ ഓരോ
ഓഫീസിലും എത്ര
ജീവനക്കാര്‍
ആവശ്യമുണ്ടെന്നും
വകുപ്പില്‍ ഇപ്പോള്‍
എത്ര ജീവനക്കാര്‍ ഉണ്ട്
എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
പേരാമ്പ്ര
മണ്ഡലത്തിലെ ഓഫീസില്‍
എത്ര ജീവനക്കാര്‍
ഉണ്ടെന്നും ഇവര്‍ക്ക്
വേറെ ഏതൊക്കെ
മണ്ഡലങ്ങളിലെ ഓഫീസ്
ചാര്ജ്ജുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വിഭാഗത്തിനായി ആവശ്യമായ
ജീവനക്കാരെ
നിയമിക്കാന്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
പാചകവാതക
കണക്ഷന്
1276.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതക
കണക്ഷന് നല്‍കുന്നതിന്
ഗ്യാസ് ഏജന്‍സികള്‍
ഉപഭോക്താക്കളില്‍
നിന്നും അമിതമായ തുക
ഈടാക്കുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏജന്‍സികള്‍
പലപ്പോഴും ഗ്യാസ്
കണക്ഷന് നല്‍കുന്നതിന്
ഗ്യാസ് സ്റ്റൗവ്, മറ്റ്
അനുബന്ധ ഉപകരണങ്ങള്‍
എന്നിവ
നിര്‍ബന്ധപൂര്‍വ്വം
ഉപഭോക്താക്കളെ
അടിച്ചേല്‍പ്പിക്കുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നത്;
(സി)
ഗ്യാസ്
കണക്ഷനോടൊപ്പം
സ്റ്റൗവും, അനുബന്ധ
ഉപകരണങ്ങളും വാങ്ങാന്‍
തയ്യാറാകാത്ത
ഉപഭോക്താക്കള്‍ക്ക്
ഗ്യാസ് കണക്ഷന്
നല്‍കുന്നതിന്, വിമുഖത
കാണിയ്ക്കുന്നതും,കാലതാമസം
വരുത്തുന്നതുമായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
കര്‍ശന നടപടി
സ്വീകരിയ്ക്കുമോ;
(ഡി)
ഗ്യാസ്
ഏജന്‍സികള്‍ക്ക്
ഇത്തരത്തില്‍ സ്റ്റൗവും
അനുബന്ധ ഉപകരണങ്ങളും
വിപണനം നടത്തുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇത്
ഉപഭോക്താക്കളെ ചൂഷണം
ചെയ്യുന്നതിന്
ഇടയാക്കുന്ന
സാഹചര്യത്തില്‍,
ഇത്തരത്തിലുള്ള വിപണനം
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പെട്രോള്‍/ഡീസല്‍
പമ്പുകള്‍
1277.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള സ്റ്റേറ്റ്
സിവില്‍ സപ്ളൈസ്
കോര്പ്പറേഷന്
നടത്തിവന്ന ഏതൊക്കെ
പെട്രോള്‍/ഡീസല്‍
പമ്പുകളാണ്
ഐ.ഒ.സി/ബി.പി/എച്ച്.പി
എന്നീ പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
കൈമാറിയിട്ടുള്ളത്;
അവയുടെ പേര് വിവരം
നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
എവിടെയെങ്കിലും കേരള
സ്റ്റേറ്റ് സിവില്‍
സപ്ളൈസ്
കോര്‍പ്പറേഷന്റെ
കീഴില്‍ പുതുതായി
പെട്രോള്‍/ഡീസല്‍
പമ്പുകള്‍
ആരംഭിക്കുന്നതിനായോ
ഏതെങ്കിലും പ്രമുഖ
പൊതുമേഖലാ എണ്ണ
കമ്പനികളുമായി
ചേര്‍ന്ന് അവരുടെ
സംസ്ഥാനത്തുള്ള
പമ്പുകള്‍ ഏറ്റെടുത്ത്
നടത്തുന്നതിനായോ
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(സി)
മായമില്ലാതെ
പെട്രോള്‍/ഡീസല്‍
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കാന്‍ കേരള
സ്റ്റേറ്റ് സിവില്‍
സപ്ളൈസ് കോര്പ്പറേഷന്
നടപടി സ്വീകരിക്കുമോ?
വിലക്കയറ്റം
1278.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിലക്കയറ്റം
തടയുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ;
(ബി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
മുഖേന
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ?
സമ്പൂര്‍ണ്ണ-
ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍
1279.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
ബയോമെട്രിക്
ഐഡന്റിഫിക്കേഷന്‍
അടിസ്ഥാനമാക്കിയുള്ള
പൊതുവിതരണ സമ്പ്രദായം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ ഉദ്ദേശ്യ
ലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
വിശദമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
ഭക്ഷ്യസുരക്ഷാ
ലൈസന്‍സും രജിസ്ട്രേഷനും
1280.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
ലൈസന്‍സും
രജിസ്ട്രേഷനും
നടപ്പിലാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
ഏതൊക്കെ
മേഖലകളെയാണ് ഇതില്‍
ഉള്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഭക്ഷ്യസുരക്ഷാ
ലൈസന്‍സും
രജിസ്ട്രേഷനും
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
റേഷന്‍കാര്‍ഡ്
പുതുക്കല്‍
1281.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡ്
പുതുക്കല്‍ പ്രക്രിയ
എന്നാണ് അരംഭിച്ചത്;
(ബി)
റേഷന്‍കാര്‍ഡ്
പുതുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
റേഷന്‍
കാര്ഡിനായിട്ടുള്ള
ഫോട്ടോ എടുക്കല്‍
കഴിഞ്ഞിട്ട് മാസങ്ങള്‍
ആയിട്ടും പുതുക്കിയ
റേഷന്‍കാര്‍ഡ്
നല്‍കുന്നതിനുള്ള
കാലതാമസത്തിന് കാരണം
വ്യക്തമാക്കുമോ;
(ഡി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് പുതുക്കിയ
റേഷന്‍കാര്‍ഡുകള്‍
നല്കാന് കഴിയും
എന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ഭക്ഷ്യവകുപ്പിലെ
പദ്ധതികള്‍
1282.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഭക്ഷ്യവകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍ ഏതെല്ലാം;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി ഓരോ
ബഡ്ജറ്റിലും
വകയിരുത്തിയ തുകയെത്ര;
പദ്ധതികളുടെ
നടത്തിപ്പിനായി
ഖജനാവില്‍ നിന്നും എത്ര
തുകപിന്വലിച്ചു ;
(സി)
കഴിഞ്ഞ
അഞ്ചു വര്‍ഷമായി
പ്രഖ്യാപിക്കപ്പെട്ടതും
എന്നാല്‍
നടപ്പിലാക്കാന്‍
കഴിയാതെപോയതുമായ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
ഇതിന്റെ
ഫലമായി കേന്ദ്രത്തില്‍
നിന്ന് ലഭിക്കേണ്ടതായ
ഫണ്ട്
നഷ്ടമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പാചക
വാതക വിതരണം
1283.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാചക വാതകത്തിന്
ഇപ്പോള്‍ ഇൗടാക്കുന്ന
തുക എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
സബ്സിഡി
വിലയ്ക്ക് വാങ്ങുന്ന
ഒരു ഉപഭോക്താവിന്
സിലണ്ടര്‍ തുകയും
ട്രാന്‍സ്പോര്‍ട്ടിംഗ്
ചര്‍ജ്ജും ഉള്‍പ്പെടെ
എത്ര തുകയാണ്
ചെലവഴിക്കേണ്ടിവരികയെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഗ്യാസ്
സിലിണ്ടറിന്റെ
ട്രാന്‍സ്പോര്‍ട്ടിംഗ്
ചാര്‍ജ്
ഇൗടാക്കുന്നതിനുള്ള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ?
പാചകവാതക
സിലിണ്ടറുകളുടെ കാലപരിധി
1284.
ശ്രീ.കെ.എം.ഷാജി
,,
സി.മോയിന്‍ കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതകം
നിറച്ച് വിതരണം
ചെയ്യുന്ന
സിലിണ്ടറുകളുടെ
ഉപയോഗത്തിന് കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
വര്‍ഷമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിശ്ചിതകാലപരിധി
കഴിഞ്ഞവ വീണ്ടും
ഉപയോഗിക്കുന്നുണ്ടോ
എന്നു കണ്ടെത്താന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം വിശദമാക്കുമോ;
(സി)
കാലപരിധി
കഴിഞ്ഞവ വീണ്ടും
നിറച്ച് വിതരണം
നടത്തുന്നതുമൂലമുള്ള
അപകടസാദ്ധ്യത
കണക്കിലെടുത്ത് ഇതിന്റെ
പരിശോധനാ സംവിധാനത്തെ
ഊര്‍ജ്ജസ്വലമാക്കാന്‍
നടപടി സ്വീകരിക്കുമോ?
പെട്രോള്‍/ഡീസല്‍
പമ്പുകളിലെ പരിശോധന
1285.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോള്‍/ഡീസല്‍
പമ്പുകള്‍
പരിശോധിക്കുന്നതിന്
സംസ്ഥാന ഗവണ്മെന്റിന്
അധികാരമുണ്ടോ; എങ്കില്‍
ഏതൊക്കെ പരിശോധനകള്‍
നടത്താം ;
(ബി)
ഇല്ലെങ്കില്‍
ഉപഭോക്താവിന്റെ
അവകാശങ്ങള്‍
സംരക്ഷിക്കുന്ന
കാര്യത്തില്‍
ഗവണ്മെന്റിന്റെ
ഉത്തരവാദിത്ത്വം
എത്രത്തോളമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പമ്പുകളില്‍
എന്തൊക്കെ രീതിയിലുള്ള
പരിശോധനകള്‍ നടത്തി;
എന്തൊക്കെ
ക്രമക്കേടുകള്‍
കണ്ടെത്തി; ഇത്തരം
പമ്പുകള്‍
പരിശോധിക്കുന്നത്
എന്നെങ്കിലും കോടതി
റദ്ദ്
ചെയ്തിട്ടുണ്ടായിരുന്നോ;
എങ്കില്‍ എന്ന്;
(ഡി)
എങ്കില്‍
ഉപഭോക്താക്കളെ
ചൂഷണത്തില്‍ നിന്ന്
സംരക്ഷിക്കാന്‍
എന്തെങ്കിലും
തുടര്‍നടപടി
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഇ)
കോടതി
വിധിക്കെതിരെ അപ്പീല്‍
നല്‍കിയിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
ഭൂമി
വില്‍പ്പന
1286.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഭൂമി വില്‍പ്പന
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും കൈമാറ്റം
ചെയ്യപ്പെട്ട ഭൂമിയുടെ
കണക്ക് ജില്ല തിരിച്ച്
അറിയിക്കുമോ;
(സി)
ഭൂമി
വില്‍പ്പന
നിയന്ത്രിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
രജിസ്ട്രേഷന്
വകുപ്പ് റവന്യൂ
വകുപ്പുമായി ചേര്‍ന്ന്
നടത്തുന്ന ഓണ്‍ലൈന്‍
സേവനങ്ങള്‍ എന്തെല്ലാം
; സേവനങ്ങളെല്ലാം
ഓണ്‍ലൈന്‍
മുഖേനയാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആധാരം
രജിസ്റ്റര്‍ ചെയ്യുന്നതിന്
ഓണ്‍ലൈന്‍ സംവിധാനം
1287.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണ്‍ലൈന്‍
ആയി ആധാരങ്ങള്‍
രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള
സംവിധാനം എല്ലാ
രജിസ്ട്രാര്‍ ഓഫീസിലും
നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനം നടപ്പിലാക്കിയ
സബ് രജിസ്ട്രാര്‍
ഓഫീസുകളില്‍ ഇവ
കാര്യക്ഷമമായി
നടന്നുവരുന്നുണ്ടോ;
സംവിധാനത്തിന്റെ
കാര്യക്ഷമത സംബന്ധിച്ച്
ഏതെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവ
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
സംവിധാനത്തിലൂടെ ഇതിനകം
എത്ര പ്രമാണങ്ങള്‍
രജിസ്റ്റര്‍ ചെയ്തു;
(ഡി)
സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍
ഇടനിലക്കാരെ
ഒഴിവാക്കുന്നതിന്
ശക്തമായ നടപടി
സ്വീകരിക്കുമോ; സബ്
രജിസ്ട്രാര്‍ ഓഫീസുകള്‍
ജനസൗഹൃദ ഓഫീസുകളായി
മാറ്റുന്നതിന് എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
മൊബൈല്‍
ടവറുകള്‍ സ്ഥാപിക്കല്‍
1288.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ.ടി.എം. മെഷീനുകള്‍,
മൊബൈല്‍ ടവറുകള്‍
എന്നിവ
സ്ഥാപിക്കുന്നതിന്
സ്ഥലഉടമയുമായി
ഉണ്ടാക്കുന്ന എല്ലാ
ഉടമ്പടികള്‍ക്കും
കരാറുകള്‍ക്കും, അവ
പുതുക്കുന്നതിനും
പ്രദേശത്തെ എം.എല്‍.എ.
യുടെ അറിവും അനുമതിയും
നിഷ്കര്‍ഷിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
അണ്ടര്‍
വാല്യൂവേഷന്‍ കേസ്സുകള്‍
1289.
ശ്രീ.ഹൈബി
ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
ടി.എന്‍. പ്രതാപന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്ടര്‍
വാല്യൂവേഷന്‍
കേസ്സുകളില്‍ തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ട്രെയിനിംഗ്
സെന്ററിന്‍െറ പ്രവര്‍ത്തനം
1290.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15 ലെ ബഡ്ജറ്റില്‍
ഒരു കോടി രൂപ
വകയിരുത്തിയ
രജിസ്ട്രേഷന്
വകുപ്പിന്റെ എറണാകുളം
ജില്ലയിലെ ട്രെയിനിംഗ്
സെന്ററിന്‍െറ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണ്;
വിശദമാക്കുമോ?
രജിസ്ട്രേഷന്
വകുപ്പിലെ പദ്ധതികള്‍
1291.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
രജിസ്ട്രേഷന്
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍ ഏതെല്ലാം;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി ഓരോ
വര്‍ഷത്തെ ബഡ്ജറ്റിലും
വകയിരുത്തിയ തുകയെത്ര;
പദ്ധതികളുടെ
നടത്തിപ്പിനായി
ഖജനാവില്‍ നിന്ന്
ഇതിനകം പിന്‍വലിച്ച
തുകയെത്ര;
(സി)
കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനകം
പ്രഖ്യാപിച്ചതും
എന്നാല്‍
നടപ്പിലാക്കാന്‍
കഴിയാത്തതുമായ
പദ്ധതികള്‍
ഏതെല്ലാമെന്നും ഇവയില്‍
ഉപേക്ഷിച്ച പദ്ധതികള്‍
ഏതെല്ലാമെന്നും
വിശദമാക്കുമോ;
റേഷന്‍കാര്‍ഡ്
പുതുക്കല്‍
1292.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ്
പുതുക്കുന്നതിനു
വേണ്ടിയുള്ള അപേക്ഷ
സര്‍ക്കാര്‍ എന്നാണ്
ക്ഷണിച്ചത്;
(ബി)
അത്
സംബന്ധിച്ച് എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്;
(സി)
അവയിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
പുതുക്കിയ
റേഷന്‍ കാര്‍ഡുകള്‍
എന്നേക്ക് നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
രജിസ്ട്രേഷന്
വകുപ്പുവഴി നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
1293.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
രജിസ്ട്രേഷന്
വകുപ്പുവഴി ഇടുക്കി
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
പൊതുജനസമ്പര്‍ക്ക
പരിപാടി
1294.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പൊതുജന സമ്പര്‍ക്ക
പരിപാടിയില്‍
രജിസ്ട്രേഷന്
വകുപ്പുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുള്ള
പ്രഖ്യാപനങ്ങള്‍
ഏതെല്ലാമായിരുന്നു;
(ബി)
ബഡ്ജറ്റ്
പ്രഖ്യാപനങ്ങളില്‍
ഉള്‍പ്പെടാത്ത എത്ര
പദ്ധതികള്‍ ഇവയില്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവയുടെ
നടത്തിപ്പിന് ആവശ്യമായ
തുക
ഉപധനാഭ്യര്‍ത്ഥനയിലൂടെ
പാസാക്കിയിട്ടുണ്ടോ;
(ഡി)
ഇപ്രകാരം
പ്രഖ്യാപിക്കപ്പെട്ടവയില്‍
ഇനിയും നടപ്പിലാക്കാനും
പൂര്‍ത്തീകരിക്കാനും
സാധിക്കാത്തവയായി എത്ര
പദ്ധതികള്‍ ഉണ്ട്എന്ന്
അറിയിക്കുമോ ?