പൊതുജന സമ്പര്‍ക്ക പരിപാടി
1041.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പൊതുജന സമ്പര്‍ക്ക
പരിപാടിയില്‍ ഉന്നത
വിദ്യാഭ്യാസ
വകുപ്പുമായി
ബന്ധപ്പെട്ട് വിവിധ
ജില്ലകളില്‍
നടത്തിയിട്ടുള്ള
പ്രഖ്യാപനങ്ങള്‍
എന്തെല്ലാമായിരുന്നു;
ജില്ല തിരിച്ചുള്ള
വിവരം നല്‍കുമോ;
(ബി)
ബഡ്ജറ്റുുകളില്
പ്രഖ്യാപിക്കാത്തതായി
ഏതെല്ലാം പദ്ധതികളാണ്
ഇവയില്‍
ഉണ്ടായിരുന്നത്; ഇവയുടെ
നടത്തിപ്പിന് ആവശ്യമായ
തുക എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്;
ഇതിന് നിയമസഭയുടെ
ധനവിനിയോഗാനുമതിയുണ്ടോ;
(സി)
പ്രഖ്യാപിക്കപ്പെട്ടവയില്‍
ഓരോ ജില്ലയിലും എത്ര
പദ്ധതികള്‍ ആരംഭിച്ചു;
അവയില്‍ എത്രയെണ്ണം
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
എത്ര പദ്ധതികള്‍
ആരംഭിക്കാനുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ
?
എയ്ഡഡ് കോളേജുകള്‍
1042.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ അഞ്ചു
വര്‍ഷത്തിനുള്ളില്‍
എത്ര എയ്ഡഡ് കോളേജുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; ഏതൊക്കെ
മാനേജുമെന്റുകള്‍ക്കാണ്
കോളേജ്
നല്‍കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
കോളേജുകളിലേയ്ക്കായി
എത്ര തസ്തികകള്‍
അനുവദിക്കപ്പെട്ടു
എന്ന് വ്യക്തമാക്കാമോ;
(സി)
ഇങ്ങനെ
അനുവദിക്കപ്പെട്ട
തസ്തികകള്‍ക്കെല്ലാം
കൂടി പ്രതിവര്‍ഷം എത്ര
തുക അധികച്ചെലവ്
വരുമെന്ന്
വ്യക്തമാക്കാമോ?
കെ-സാക്
ചെയര്‍മാനായി ശ്രീ. പി.
അന്‍വറിനെ നിയമിച്ച നടപടി
1043.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈസ്
ചാന്‍സലര്‍ പദവിയുള്ള,
സംസ്ഥാന അക്രഡിറ്റേഷന്
കൗണ്‍സിലിന്റെ
(കെ-സാക്) ചെയര്‍മാനായി
നിയമിക്കപ്പെടേണ്ടവരുടെ
യോഗ്യതകള്‍
എന്തെല്ലാമെന്നും
ഇവര്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
ശമ്പളം ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
എന്തെല്ലമെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലേയ്ക്ക് ചീഫ്
സെക്രട്ടറിയുടെ
എതിര്‍പ്പ് തള്ളി മുന്‍
ഗ്രാമപഞ്ചായത്തംഗമായ
ശ്രീ. പി. അന്‍വറിനെ
നിയമിക്കാനുള്ള
തീരുമാനം ഹൈക്കോടതി
സ്റ്റേ ചെയ്യുവാനുള്ള
കാരണം എന്താണ്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഉന്നതവിദ്യാഭ്യാസ
കൗണ്‍സില്‍ മെമ്പർ
സെക്രട്ടറിക്കു വേണ്ട
യോഗ്യതകള്‍ എന്തെല്ലാം;
പ്രസ്തുത തസ്തികയില്‍
നിയമനം ലഭിക്കാന്‍
ശ്രീ. പി.
അന്വറിനുണ്ടായിരുന്ന
യോഗ്യതകള്‍ എന്തെല്ലാം;
വ്യക്തമാക്കുമോ;
(ഡി)
ശ്രീ.
പി. അന്‍വര്‍ ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
മെമ്പര്‍
സെക്രട്ടറിയായിരുന്ന
കാലയളവില്‍
സ്വയംഭരണാവകാശത്തിന്
എത്ര കോളേജുകള്‍ അപേക്ഷ
നല്കി എന്നും അതില്‍
എത്രയെണ്ണത്തിന്
സ്വയംഭരണാവകാശം
നല്‍കിയെന്നും അവ
ഏതൊക്കെ
കോളേജുകളാണെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
കെ-സാക് ചെയര്‍മാനായി
ശ്രീ. പി. അന്‍വറിനെ
എന്നാണ് സര്‍ക്കാര്‍
നിയമിച്ചതെന്നും
ടിയാന്റെ
വിദ്യാഭ്യാസയോഗ്യത
എന്താണെന്നും പ്രസ്തുത
നിയമനത്തിന് യു.ജി.സി.
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
യോഗ്യതകള്‍ ടിയാന്
ഉണ്ടോ എന്നും
വ്യക്തമാക്കുമോ?
ഹയര്‍
സെക്കണ്ടറി വകുപ്പിലെ നിയമനം
1044.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി വകുപ്പില്‍
ഹിസ്റ്ററി സീനിയര്‍,
ജൂനിയര്‍ അദ്ധ്യാപകരുടെ
എത്ര തസ്തികകളാണ്
നിലവിലുള്ളത്;
(ബി)
എത്ര
അദ്ധ്യാപകര്‍ക്ക്
ഹിസ്റ്ററി സീനിയര്‍
അദ്ധ്യാപകരായി
ബൈട്രാസ്ഫര് മുഖേന
പ്രൊമോഷന്
നല്‍കിയിട്ടുണ്ട്;
നിശ്ചിത ശതമാനത്തില്‍
കൂടുതല്‍
അദ്ധ്യാപകര്‍ക്ക്
ബൈട്രാന്‍സ്ഫര്‍ മുഖേന
പ്രൊമോഷന്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എല്‍.പി.എസ്.എ.,
യു.പി.എസ്.എ.,
എച്ച്.എസ്.എ.
വിഭാഗങ്ങളില്‍ നിന്ന്
ജൂനിയര്‍ ഹയര്‍
സെക്കണ്ടറി
അദ്ധ്യാപകരുടെ
ബൈട്രാന്‍സ്ഫര്‍ നിയമനം
നല്കിയ എത്ര
അദ്ധ്യാപകര്‍ ജോലിയില്‍
പ്രവേശിക്കാതെയുണ്ട്;
പ്രസ്തുത
ഒഴിവുകളിലേക്ക്
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
02.04.2014-ന്
നിലവില്‍ വന്ന
ഹിസ്റ്ററി സീനിയര്‍,
ജൂനിയര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
ഇപ്പോള്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്?
പുതിയ
സര്‍ക്കാര്‍ കോളേജുകള്‍
1045.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പുതുതായി സര്‍ക്കാര്‍
കോളേജുകള്‍
അനുവദിച്ചിട്ടുണ്ടോ,
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
കോളേജുകള്‍
അനുവദിക്കുന്നതിന്
സ്വീകരിച്ച മാനദണ്ഡം
വിശദമാക്കാമോ;ഇതില്‍
പ്രവര്‍ത്തനമാരംഭിച്ച
കോളേജുകള്‍ എത്രയെന്നും
ഏതൊക്കെ തീയതിയിലെന്നും
വ്യക്തമാക്കാമോ;
(ബി)
വൈപ്പിനിലെ
നിര്‍ദ്ദിഷ്ട ആര്‍ട്സ്
കോളേജ്
ആരംഭിക്കുന്നതിന്
കാലതാമസം നേരിടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാലതാമസം
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത കോളേജ്
ആരംഭിക്കുന്നതിന്
വേണ്ടി വിശദമായ
റിപ്പോര്‍ട്ട്
നല്‍കുന്നതിന്,
എറണാകുളം കോളേജ്
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടറെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ചുമതലപ്പെടുത്തിയത്;
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
റിപ്പോര്‍ട്ടില്‍
ആവശ്യപ്പെട്ടിരുന്ന
വിവരങ്ങള്‍,
റിപ്പോര്‍ട്ട്
നല്കുന്നതില്
കാലതാമസം
നേരിട്ടതിനുള്ള കാരണം,
കാലതാമസം വരുത്തിയതിന്
സ്വീകരിച്ച നടപടി ഇവ
വ്യക്തമാക്കാമോ ?
ഉന്നത
വിദ്യാഭ്യാസ വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
1046.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഉന്നത
വിദ്യാഭ്യാസ വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍ ഏതെല്ലാം;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി ഓരോ
ബഡ്ജറ്റിലും
വകയിരുത്തിയ തുക എത്ര;
പദ്ധതികളുടെ
നടത്തിപ്പിനായി
ഖജനാവില്‍ നിന്ന്
ഇതിനകം
പിന്‍വലിക്കപ്പെട്ട തുക
എത്ര;
(സി)
കഴിഞ്ഞ
അഞ്ചു വര്‍ഷമായി
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ടതും
എന്നാല്‍
നടപ്പിലാക്കാന്‍
കഴിയാത്തതുമായ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
പ്രഖ്യാപിച്ചവയില്‍
പൂര്‍ത്തീകരിച്ച എത്ര
പദ്ധതികള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ?
വിദേശ
സര്‍വ്വകലാശാലകളുടെ
കടന്നുവരവ്
1047.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ
മേഖലയിലേയ്ക്ക് വിദേശ
സര്വ്വകലാശകളെ
കൊണ്ടുവരുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ; അതു
സംബന്ധിച്ച്
എന്തെങ്കിലും പഠനം
ഉന്നതവിദ്യാഭ്യാസ
വകുപ്പ് നടത്തിയോ;
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് രാഷ്ട്രീയ
കക്ഷികള്‍, വിദ്യാഭ്യാസ
വിചക്ഷണര്‍,
അധ്യാപകര്‍,
വിദ്യാര്‍ത്ഥികള്‍
എന്നിവരുമായി
എന്തെങ്കിലും ചര്‍ച്ച
ഉന്നത വിദ്യാഭ്യാസ
വകുപ്പ് നടത്തിയോ;
വിശദമാക്കുമോ; ഇല്ല
എങ്കില്‍ അതിനുള്ള
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട ആഗോള
വിദ്യാഭ്യാസ സംഗമം
എവിടെവച്ച് എന്നാണ്
നടന്നതെന്നും ഇത്
ഉദ്ഘാടനം ചെയ്തത്
ആരാണെന്നും ഇതില്‍
മുഖ്യമന്ത്രിയോ
വിദ്യാഭ്യാസവകുപ്പ്
മന്ത്രിയോ
പങ്കെടുത്തോയെന്നും
ഇല്ല എങ്കില്‍ കാരണം
എന്തെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സംഗമത്തിന് സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെ
അധിപനായ ബഹു.
ഗവര്‍ണ്ണറെ
ക്ഷണിച്ചിരുന്നോ;
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
സംഗമത്തിന് ഏതെല്ലാം
വിദേശ രാജ്യത്തെ
പ്രതിനിധികള്‍
പങ്കെടുത്തുവെന്നും
ഇതിന്റെ പേരില്‍ എത്ര
തുക സര്‍ക്കാര്‍
ഖജനാവില്‍ നിന്നും
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(എഫ്)
അധ്യാപകരും
വിദ്യാര്‍ത്ഥികളും
സമൂഹവും സര്‍ക്കാരും
സമര്‍പ്പണ
ബുദ്ധിയോടുകൂടി
ഒത്തൊരുമിച്ച്
പ്രവര്‍ത്തിച്ച് ഉന്നത
വിദ്യാഭ്യാസരംഗം
ആഗോളസ്ഥാനം നേടണമെന്ന
ബഹു. ഗവര്‍ണ്ണര്‍
ജസ്റ്റിസ്. പി. സദാശിവം
പ്രഖ്യാപിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അഭിപ്രായം സഫലമാക്കാന്‍
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ജി)
വിദ്യാഭ്യാസം
കണ്‍കറന്റ്
ലിസ്റ്റിലുള്പ്പെടുന്നതിനാല്
നിലവിലുള്ള
ചട്ടമനുസരിച്ച് വിദേശ
മുതല്‍ മുടക്ക്
അസാധ്യമായിരിക്കെ
ഇത്തരത്തിലുള്ള ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
തീരുമാനം എപ്രകാരം
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ഉന്നത/പ്രൊഫഷണല്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
റേറ്റിംഗ്
1048.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ഉന്നത/പ്രൊഫഷണല്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കും
ദേശീയ റേറ്റിംഗ്
ഏജന്‍സികളുടെ റേറ്റിംഗ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ
; എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഏതെല്ലാം
ഉന്നത/പ്രൊഫഷണല്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് ദേശീയ
റേറ്റിംഗ് ഏജന്‍സികളുടെ
റേറ്റിംഗ്
ലഭിച്ചിട്ടുണ്ട്;
സ്ഥാപനത്തിന്റെ പേര്,
റേറ്റിംഗ് നല്കിയ
ഏജന്‍സി, ലഭിച്ച
റേറ്റിംഗ് എന്നിവ
തിരിച്ച് വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഏതെല്ലാം
ഉന്നത/പ്രൊഫഷണല്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ മികവിന്റെ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
എയ്ഡഡ്
മേഖലയില്‍ പുതിയ കോളേജുകള്‍
1049.
ശ്രീ.ജി.സുധാകരന്
,,
ജെയിംസ് മാത്യു
,,
എം.ചന്ദ്രന്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
മേഖലയില്‍ പുതിയ
കോളേജുകള്‍
അനുവദിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
മാനേജുമെന്റുകള്‍ക്കാണ്
കോളേജ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
ആരംഭിക്കുന്ന എയ്ഡഡ്
കോളേജുകളില്‍ അധ്യാപക
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
തസ്തികകള്‍
അനുവദിക്കുന്നതു
വഴിയുണ്ടാകുന്ന അധിക
ബാധ്യത
എത്രയെന്ന്കണക്കാക്കിയിട്ടുണ്ടോ;
(സി)
എയ്ഡഡ്
കോളേജുകള്‍
അനുവദിക്കുന്നതു
സംബന്ധിച്ച് ധനകാര്യ
വകുപ്പിന്റെ അഭിപ്രായം
ആരാഞ്ഞിരുന്നോ;
തീരുമാനം എന്തായിരുന്നു
എന്ന് വിശദമാക്കാമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
അനുവദിക്കപ്പെട്ട
എയ്ഡഡ് കോളേജുകളുടെ
വിശദാംശം ലഭ്യമാക്കാമോ
?
എയിഡഡ്
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
1050.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയിഡഡ്
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
അനുവദിച്ചുകൊണ്ട്
സ.ഉ.(കൈ) നം.
615/13/ഉ.വി.വ., തീയതി
12.09.2013 പ്രകാരം
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത കോഴ്സുകള്‍
പഠിപ്പിക്കുന്നതിന്
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
കാരണം വിശദമാക്കാമോ;
(സി)
യോഗ്യരായ
അദ്ധ്യാപകരുടെ അഭാവം
പ്രസ്തുത കോഴ്സുകള്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരത്തെ ദോഷകരമായി
ബാധിക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കോളേജ്
അദ്ധ്യാപകര്‍ക്ക് എഫ്.ഐ.പി
1051.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജ്
അദ്ധ്യാപകര്‍ക്ക്
എഫ്.ഐ.പി.
നല്‍കുന്നതുമായി
ബന്ധപ്പെട്ട നിലവിലെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
എഫ്.ഐ.പി.
നല്‍കുന്നതിന്
റെഗുലറൈസേഷന്,
പ്രൊബേഷന്‍ എന്നിവ
പൂര്‍ത്തീകരിക്കണമെന്ന്
ഉത്തരവ് നിലവിലുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കാമോ;
വിശദവിവരം നല്‍കുമോ;
(സി)
അദ്ധ്യാപകരുടെ
റെഗുലറൈസേഷനും
പ്രൊബേഷനും വകുപ്പിന്റെ
ഭാഗത്തുനിന്നുള്ള
അനാസ്ഥമൂലം അനന്തമായി
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇത്തരം കാലതാമസം
എഫ്.ഐ.പി.
എടുക്കുന്നതിന്
തടസ്സമാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
അദ്ധ്യാപകരുടെ
വീഴ്ചയല്ലാതെയുള്ള
കാലതാമസത്തിന്
പരിഹാരമായി കോളേജ്
വിദ്യാഭ്യാസ വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(എഫ്)
ഇല്ലെങ്കില്‍
റെഗുലറൈസേഷന്,
പ്രൊബേഷന്‍ എന്നിവ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
വകുപ്പുതല നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
സ്വയംഭരണ
കോളേജുകള്‍ ആരംഭിക്കാന്‍
പദ്ധതി
1052.
ശ്രീ.ഷാഫി
പറമ്പില്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്സ്വയംഭരണ
കോളേജുകള്‍
ആരംഭിക്കാന്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അദ്ധ്യാപക
- അനദ്ധ്യാപക നിയമനങ്ങളിലെ
സംവരണം
T 1053.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍, എയ്ഡഡ്,
സെല്‍ഫ് ഫിനാന്‍സിംഗ്
കോളേജുകളില്‍ ജോലി
ചെയ്യുന്ന പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
അദ്ധ്യാപക - അനദ്ധ്യാപക
ജീവനക്കാരുടെ എണ്ണം
എത്രയാണെന്ന് തരം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
എയ്ഡഡ്,
സെല്‍ഫ് ഫിനാന്‍സിംഗ്
കോളേജുകളിലെ അദ്ധ്യാപക
- അനദ്ധ്യാപക
നിയമനങ്ങളില്‍ സംവരണ
മാനദണ്ഡം
പാലിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
സ്പെഷ്യല്‍
ഓഫീസര്‍മാര്‍ക്ക് വേതനം
1054.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
ആരംഭിച്ച സര്‍ക്കാര്‍
കോളേജുകളില്‍
സ്പെഷ്യല്‍
ഓഫീസര്‍മാരായി അഡീഷണല്‍
ചാര്‍ജ്ജ്
നല്‍കിയവര്‍ക്ക്
പ്രത്യേക വേതനം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
റിട്ടയര്‍ ചെയ്തവരെ
സ്പെഷ്യല്‍
ഓഫീസര്‍മാരായി
നിയമിച്ചയിടങ്ങളില്
ഇവര്‍ക്ക് പ്രത്യേകമായി
വേതനം നല്കാന് എന്തു
നടപടി സ്വീകരിച്ചു;
വ്യക്തമാക്കാമോ?
പിണറായിയിലെ
അപ്ലയ്ഡ് സയന്‍സ് കോളേജ്
കെട്ടിടനിര്‍മ്മാണം
1055.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജകമണ്ഡലത്തിലെ
പിണറായിയില്‍
പ്രവര്‍ത്തിക്കുന്ന
അപ്ലയ്ഡ് സയന്‍സ്
കോളേജിന്റെ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വേണ്ടിയുള്ള നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;എങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്തുമോ?
വിദ്യാഭ്യാസ
മേഖലയിലെ സമരങ്ങള്‍
1056.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വിദ്യാഭ്യാസ മേഖലയില്‍
നടന്നിട്ടുള്ള
സമരങ്ങള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സമരം
നടത്തിയവരുമായി ചര്‍ച്ച
നടത്തിയിരുന്നോ;
എന്തെല്ലാം ഉറപ്പുകളാണ്
അവര്‍ക്ക്
നല്‍കിയിരുന്നത്;
(സി)
നല്‍കിയിരുന്ന
ഉറപ്പുകളില്‍ ഏതെല്ലാം
പാലിക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
പാലിക്കാന്‍
കഴിയാതെ പോയ ഉറപ്പുകള്‍
ഏതെല്ലാമായിരുന്നു;
വിശദമാക്കാമോ?
സര്‍ക്കാര്‍
കോളേജുകള്‍
1057.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തമായി
കെട്ടിടമില്ലാതെ എത്ര
സര്‍ക്കാര്‍
കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ ഏതെല്ലാം; ഇതില്‍
പുതുതായി ആരംഭിച്ച
കോളേജുകള്‍ എത്ര;
(ബി)
സംസ്ഥാനത്ത്
സര്‍ക്കാര്‍
കോളേജുകളില്‍ നിലവില്‍
എത്ര തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
അറിയിക്കാമോ; ആകെ
തസ്തികകളുടെ എണ്ണമെത്ര;
ഒഴിവുള്ള തസ്തികകളുടെ
കണക്ക് റവന്യൂ
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(സി)
പുതുതായി
അനുവദിച്ച സര്‍ക്കാര്‍
കോളേജുകളില്‍
അധ്യാപക-അനധ്യാപക
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
പ്രസ്തുത തസ്തികകളില്‍
നിയമനം
നടത്തിയിട്ടുണ്ടോ?
അന്താരാഷ്ട്ര
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
1058.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
മേഖലയുടെ
പങ്കാളിത്തത്തോടെ
അന്താരാഷ്ട്ര ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
ഇപ്രകാരം സ്പെഷ്യല്‍
എക്സ്പോര്‍ട്ട്
പ്രോസസിംഗ് സോണുകളില്‍
ഐ.എച്ച്.ഇ.ഇസഡ്.സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിനായി
അപേക്ഷ
നല്‍കിയിരിക്കുന്നത്
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(സി)
വിവിധ
അന്താരാഷ്ട്ര
സര്‍വ്വകലാശാലകളുടെ
കീഴിലുള്ള കോഴ്സുകള്‍
എവിടെയെല്ലാം
എന്ന്മുതല്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ; ഇതിനകം
ഇക്കാര്യത്തില്‍
ആരെല്ലാമായി
കരാറുകളില്‍
ഏര്‍പ്പെട്ടിട്ടുണ്ട്;വിശദമാക്കുമോ;
(ഡി)
ഇതിനായി
എത്ര രൂപയാണ്
ബഡ്ജറ്റില്‍
വകയിരുത്തിയത് ; ഇതിനകം
ചെലവഴിച്ച തുക
എത്രയാണെന്ന്
വിശദമാക്കുമോ ?
സര്‍വ്വകലാശാല
നിയമനങ്ങള്‍
T 1059.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാല
നിയമനങ്ങള്‍
പി.എസ്.സി.യ്ക്ക്
വിട്ടതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത നിയമനങ്ങള്‍
കാലതാമസം കൂടാതെ
നടത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമനങ്ങള്‍
നടത്തുന്നതിന്
സ്പെഷ്യല്‍ റൂള്‍സ്
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
സ്പെഷ്യല്‍
റൂള്‍സ് രൂപീകരണം
എത്രയും വേഗം
പൂര്‍ത്തിയാക്കി
പി.എസ്.സി. വഴി നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
സര്‍വ്വകലാശാലാ
കാമ്പസുകളില്‍ നടക്കുന്ന
അതിക്രമങ്ങള്‍
1060.
ശ്രീ.റ്റി.വി.രാജേഷ്
,,
ബി.സത്യന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജുകളിലും
സര്‍വ്വകലാശാലകളിലും
മറ്റും പഠനം നടത്തുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
കാമ്പസുകളില്‍
നേരിടേണ്ടിവരുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
കോഴിക്കോട്
സര്‍വ്വകലാശാലാ
കാമ്പസിലും ഹോസ്റ്റല്‍
പിരസരങ്ങളിലും
പെണ്‍കുട്ടികള്‍ക്കു
നേരെ നടക്കുന്ന
അതിക്രമങ്ങള്‍
സംബന്ധിച്ച്
സര്‍വ്വകലാശാല
അധികൃതര്‍ക്ക് നല്കിയ
പരാതിയില്‍ അന്വേഷണം
നടത്തിയിരുന്നോ;
ഏതെല്ലാം തരത്തിലുള്ള
അന്വേഷണമാണ് നടത്തിയത്;
കുറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പരാതി നല്കിയ
പെണ്‍കുട്ടികള്‍ക്കെതിരെ
സര്‍വ്വകലാശാല സെനറ്റ്
യോഗം പ്രമേയം
പാസാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
സര്‍വ്വകലാശാലാ
കാമ്പസില്‍
വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ
നടക്കുന്ന
അതിക്രമങ്ങള്‍
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ; ഇതു
സംബന്ധിച്ച്
കൈകൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഇ)
വിദ്യാര്‍ത്ഥികള്‍ക്കു
നേരെ നടക്കുന്ന
അതിക്രമങ്ങള്‍
തടയുന്നതിനും
കാമ്പസിലും
ഹോസ്റ്റലുകളിലും
സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിനും
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
കമ്മ്യൂണിറ്റികോളേജുകള്
ആരംഭിക്കന്നത്
1061.
ശ്രീ.ബെന്നി
ബെഹനാന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കമ്മ്യൂണിറ്റി
കോളേജുകള്‍
ആരംഭിക്കാന്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിദ്യാഭ്യാസ വകുപ്പ്
നടപ്പാക്കിയ പദ്ധതികള്‍
1062.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിദ്യാഭ്യാസ വകുപ്പ്
മുഖേന തിരൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും ,ഓരോ
പദ്ധതിക്കും ഇതുവരെ
ചെലവഴിച്ച തുക എത്ര
വീതമാണെന്നും
ലഭ്യമാക്കുമോ ?
"ഓള് പാസ്സ് " സമ്പ്രദായം
1063.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളിലെ
"ഓള് പാസ്സ് "
സമ്പ്രദായം
നിര്‍ത്തലാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വിദ്യാഭ്യാസ
വകുപ്പ് കേന്ദ്ര മാനവ
വിഭവശേഷി വകുപ്പിനോട്
ഇതു സംബന്ധിച്ച് ആവശ്യം
ഉന്നയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സൗജന്യ യൂണിഫോം പദ്ധതി
1064.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യൂണിഫോം
നല്കുന്ന പദ്ധതി
നിലവിലുണ്ടോ; ഇൗ പദ്ധതി
പ്രഖ്യാപിച്ചത് ഏത്
വര്‍ഷം മുതലാണ്;
ലക്ഷ്യം വിശദമാക്കാമോ;
(ബി)
ഏത്
വര്‍ഷമാണ് അവസാനമായി
പദ്ധതി
നടപ്പിലാക്കിയതെന്ന്
അറിയിക്കുമോ ; പദ്ധതി
നടപ്പിലാക്കുന്നതിന്
കാലതാമസം
വന്നിട്ടുണ്ടെങ്കില്‍
അതിന്റെ കാരണം
അറിയിക്കുമോ;
(സി)
പ്രസ്തുത
ആനുകൂല്യം ലഭിക്കാനുള്ള
മാനദണ്ഡം
എന്തൊക്കെയെന്നും ഓരോ
വിദ്യാര്ത്ഥിക്കുംവേണ്ടി
എന്തു തുകയാണ്
ചെലവഴിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
യൂണിഫോമിനായി
നല്കുന്ന തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഗസ്റ്റ് അധ്യാപകരുടെ
ദിവസവേതനക്കുടിശ്ശിക
1065.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറവൂര്‍
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളില്‍
പുതുതായി അനുവദിച്ച
ഹയര്‍ സെക്കന്ററി
വിഭാഗത്തില്‍ നിലവില്‍
എത്ര താല്‍ക്കാലിക
അധ്യാപകര്‍ ജോലി
ചെയ്യുന്നുണ്ട്; ഇവര്‍
ഓരോരുത്തരും എത്ര
കാലമായി ഇവിടെ ജോലി
ചെയ്യുന്നു;
(ബി)
ഇവര്‍ക്ക്
എത്ര മാസത്തെ ദിവസ
വേതനമാണ് നല്കാന്
കുടിശ്ശികയുള്ളത്;
(സി)
ഇവര്‍ക്ക്
ദിവസവേതനം
നല്‍കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമോ;
ഇവരുടെ വേതനം
അടിയന്തരമായി നല്കാന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
സ്കൂള്‍ അദ്ധ്യാപകരുടെ എണ്ണം
1066.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്ക്കൂളുകളില്‍
അദ്ധ്യാപകര്‍
അധികമായിട്ടുണ്ടോ;
എങ്കില്‍ അത് സംബന്ധമായ
സ്ഥിതിവിവര കണക്കുകള്‍
വിശദമാക്കാമോ;
(ബി)
അദ്ധ്യാപകര്‍
അധികമുണ്ടെന്ന
ശമ്പളക്കമ്മീഷന്
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
ശരിയാണോ;
(സി)
കുട്ടികളുടെ
വ്യാജ കണക്കുണ്ടാക്കി
അദ്ധ്യാപകരെ നിയമിച്ച
എത്ര സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
പ്രൊട്ടക്റ്റഡ്
അദ്ധ്യാപകര്‍ ഉണ്ട്;
അവശേഷിക്കുന്നവര്‍
എത്ര?
പ്രതിപക്ഷ നേതാവിനെതിരെയുള്ള
ആരോപണം
1067.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എെ.എച്ച്.ആര്.ഡി
- യെ സംബന്ധിച്ച്
പ്രതിപക്ഷ നേതാവിനെതിരെ
ഉന്നയിക്കപ്പെട്ട
ആരോപണങ്ങളെക്കുറിച്ച്
അന്വേഷിക്കുന്നതിനായി
രൂപീകരിച്ച നിയമസഭ
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
സമിതിയുടെ പ്രധാന
നിഗമനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
സമിതിയുടെ
നിഗമനങ്ങളുടെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സമിതിയുടെ
നിഗമനങ്ങളുടെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും തരത്തിലുള്ള
അന്വേഷണം
നടക്കുന്നുണ്ടോ?
മലക്കപ്പാറ ജി.യു.പി സ്കൂള്‍
1068.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ആതിരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ
ആദിവാസി മേഖലയില്‍
ഉള്‍പ്പെട്ട മലക്കപ്പാറ
ജി.യു.പി.എസിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനും,
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി
ഹോസ്റ്റല്‍, ക്ലാസ്സ്
റൂമുകള്‍ എന്നിവ
നിര്‍മ്മിക്കുന്നതടക്കമുള്ള
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
നടപടി സ്വീകരിക്കുമോ;
(ബി)
2016-17 വര്‍ഷത്തെ
ബജറ്റില്‍ ഇതിനായി
ആവശ്യമായ തുക
അനുവദിക്കുന്നതിനും
ബജറ്റില്‍
ഉള്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
വിജിലന്‍സ് പരിശോധന
1069.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി വിഭാഗം
കോഴിക്കോട് റീജിയണല്‍
ഡെപ്യൂട്ടി ഡയറക്ടറുടെ
ഓഫീസില്‍ നടന്ന
വിജിലന്‍സ് പരിശോധനയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
എന്തൊക്കെ കാര്യങ്ങളാണ്
വിജിലന്‍സ്
കണ്ടെത്തിയതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
റിപ്പോര്ട്ടിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഓഫീസില്‍ ജോയിന്റ്
ഡയറക്ടറുടെ
നേതൃത്വത്തില്‍ നടത്തിയ
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഓഫീസിനെക്കുറിച്ച്
ഉയര്‍ന്നുകൊണ്ടിരിക്കുന്ന
ആരോപണങ്ങള്‍ ഡയറക്ടര്‍
നേരിട്ട് അന്വേഷിച്ച്
ഫയലുകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
അധ്യാപകരുടെ നിയമനം
1070.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്‍.പി., യു.പി.,
ഹൈസ്കൂള്‍ വിഭാഗം
അധ്യാപകരുടെ നിയമനം
സംബന്ധിച്ച് ഇപ്പോള്‍
ഉണ്ടായിട്ടുള്ള കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതുമായി ബന്ധപ്പെട്ട്
സര്‍ക്കാര്‍
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോകല്‍
1071.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോകല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹൈസ്കൂള്‍,
യു.പി തലത്തില്‍
ഉള്ളതിനേക്കാള്‍
എല്‍.പി തലത്തില്‍
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോകല്‍ നിരക്ക്
കൂടുതലാണെന്ന പഠനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
എന്താണ് ഇതിന്റെ
കാരണമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇപ്രകാരം
കൊഴിഞ്ഞുപോയ
വിദ്യാര്‍ത്ഥികളെ
കണ്ടെത്തി സ്കൂളുകളില്‍
പുന:പ്രവേശിപ്പിക്കുന്നതിനും
വിദ്യാഭ്യാസം
തുടരുന്നതിന്
സഹായിക്കുന്നതിനുമായി
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
നിലവിലുണ്ടോ;ഇല്ലെങ്കില്‍
ഇപ്രകാരമൊരു പദ്ധതി
ആവിഷ്കരിക്കുന്ന കാര്യം
പരിഗണിക്കുമോ?
ഐ.ഡി.എം.ഐ
ഫണ്ട്
1072.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കും
മദ്റസകള്‍ക്കുമായി
കേന്ദ്രസര്‍ക്കാര്‍
പദ്ധതിയായ ഐ.ഡി.എം.ഐ
യില്‍ നിന്നും 2010-11
മുതല്‍ എന്ത് തുക വീതം
ലഭിച്ചിട്ടുണ്ടെന്ന്
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
2014-15
വര്‍ഷത്തില്‍ പ്രസ്തുത
ഫണ്ട്
ലഭിക്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ?
സി
-ആപ്റ്റ് എം.ഡി നടത്തിയ
ക്രമക്കേടുകള്‍
1073.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി
-ആപ്റ്റ് എം.ഡി.
സ്ഥാനത്ത് നിന്നും
സജിത് വിജയരാഘവനെ
സസ്പെന്റ്
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനിടയാക്കിയ സാഹചര്യം
വിശദമാക്കാമോ;
(സി)
സി
-ആപ്റ്റ് എം.ഡി.
ഏതെല്ലാം തരത്തിലുള്ള
ക്രമക്കേടുകള്‍
നടത്തിയെന്നാണ്
വിജിലന്‍സും ധനകാര്യ
പരിശോധന വിഭാഗവും
കണ്ടെത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
സി
-ആപ്റ്റ്. എം.ഡി.യുടെ
ചുമതല നിലവില്‍
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ?
യു.
പി. സ്കൂള്‍ അസിസ്റ്റന്റ്
നിയമനം
1074.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ യു.പി.
സ്കൂള്‍ അസിസ്റ്റന്റ്
(മലയാളം മീഡിയം) തസ്തിക
നിര്‍ണയത്തിനുള്ള
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം സംബന്ധിച്ച
പുതുക്കിയ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
തീയതി സഹിതം വിശദാംശം
നല്‍കുമോ; അതനുസരിച്ച്
അദ്ധ്യാപകരെ
പുനര്‍വിന്യാസം
നടത്തിയിട്ടുണ്ടോ;
പ്രസ്തുത
തസ്തികയിലേക്ക് ടി
കാലയളവിലേക്കുള്ള
തസ്തിക നിര്‍ണ്ണയം
പൂര്‍ത്തിയാക്കാന്‍
എത്ര സമയം വേണ്ടി വരും
എന്ന് അറിയിക്കാമോ;
(ബി)
യു.
പി. സ്കൂള്‍
അസിസ്റ്റന്റ് (മലയാളം
മീഡിയം) തസ്തികയിലേക്ക്
തിരുവനന്തപുരം
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടറുടെ
കാര്യാലയത്തില്‍
നിന്നും 02.01.2015 ന്
ശേഷം നേരിട്ടോ,
ബൈട്രാന്‍സ്ഫര്‍
മുഖേനയോ പ്രൊമോഷന്
മുഖേനയോ നിയമനം
നടത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
ഓഫീസില്‍ 02.01.2015ന്
റിപ്പോര്‍ട്ട്
ലഭ്യമാക്കിയ എന്‍. ജെ.
ഡി. (മുസ്ലീം) ഒഴിവ്
നികത്തുന്ന
കാര്യത്തില്‍ നില
നില്ക്കുന്ന സാങ്കേതിക
തടസ്സം എന്താണെന്ന്
വ്യക്തമ്ക്കുമോ ;
(ഡി)
2014-15
ലെ തസ്തിക നിര്‍ണ്ണയം
നടത്തുന്നതിന് മുമ്പ്
നിലവിലിരുന്ന മുസ്ലിം
സംവരണ ഒഴിവ്
നികത്തുന്നത്
തടഞ്ഞുകൊണ്ട്
ഏതെങ്കിലും നിയമങ്ങളോ,
ചട്ടങ്ങളോ, കോടതി
ഉത്തരവുകളോ,
സര്‍ക്കുലറുകളോ, ഓഫീസ്
ഓര്‍ഡറോ എന്തെങ്കിലും
നിലനില്‍ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
ഇല്ലെങ്കില്‍
02.01.2015 ന്
തിരുവനന്തപുരം ഡി.ഡി.ഇ.
ഓഫീസില്‍ ലഭ്യമായ
DTB(2)927/09 തീയതി
26.12.2014ലെ നിയമന
ശിപാര്‍ശ പ്രകാരം ടി
ഉദ്യോഗാര്‍ത്ഥിയുടെ
നിയമനം
തടഞ്ഞുവച്ചിരിക്കുന്നത്
എന്തടിസ്ഥാനത്തിലാണ്
വിശദാംശം നല്‍കുമോ;
(എഫ്)
എങ്കില്‍
ടി ഉദ്യോഗാര്‍ത്ഥിക്ക്
എന്നത്തേക്ക് നിയമനം
നല്കാന് കഴിയും
എന്നറിയാക്കാമോ?
ബി.
ആർ.സീ ട്രെയിനര്‍മാരുടെ
സ്ഥലംമാറ്റം
1075.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പ്രൊട്ടക്ടഡ്
അധ്യാപകരാണ് ബി. ആർ.സീ
കളില്‍
ട്രെയിനര്‍മാരായി
ഇപ്പോള്‍ നിലവില്‍
ഉള്ളത്; ഇവരുടെ
സ്ഥലംമാറ്റം
സംബന്ധിച്ച്
എന്തെങ്കിലും ഉത്തരവ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ; ഈ
ഉത്തരവ് പ്രകാരം
ട്രാന്‍സ്ഫര്‍
ചെയ്തവരുടെ എണ്ണം ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പത്തനംതിട്ട
ജില്ലയില്‍
21.01.2015-ല്‍
ട്രെയിനര്‍മാരെ ജില്ലാ
പ്രോജക്ട് ഓഫീസര്‍ ഏത്
ഉത്തരവ് പ്രകാരമാണ്
സ്ഥലം മാറ്റിയത്;
അടിയന്തരമായി ഇവരെ
സ്ഥലം മാറ്റാനുണ്ടായ
കാരണം വ്യക്തമാക്കാമോ;
ഇവരില്‍ നിന്നും
ട്രാന്‍സ്ഫര്‍ അപേക്ഷ
ക്ഷണിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(സി)
2003-ലെ
ഗവണ്മെന്റ് ഉത്തരവ്
പ്രകാരം
വിന്യസിക്കപ്പെട്ട
എയിഡഡ് സ്കൂളിലെ
അധ്യാപകരെ
ട്രാന്‍സ്ഫര്‍
ചെയ്തപ്പോള്‍ ഇവര്‍
ശമ്പളം വാങ്ങുന്ന
ബന്ധപ്പെട്ട
സ്ക്കൂളുകള്‍ക്ക്
സ്ഥലംമാറ്റ ഉത്തരവ്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
അധ്യയന
വര്‍ഷത്തിന്റെ അവസാനം
ജില്ലാ പ്രോജക്ട്
ഓഫീസര്‍ ഇറക്കിയ
സ്ഥലമാറ്റ ഇത്തരവിന്
ഏതെങ്കിലും സര്‍ക്കാര്‍
ഉത്തരവിന്റെ
പിന്‍ബലമുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
എന്ന് വിശദമാക്കാമോ?
ഗവ.
യു.പി. സ്ക്കൂള്
ഹൈസ്ക്കളാക്കി ഉയര്‍ത്തണമെന്ന
ആവശ്യം
1076.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മുളിയാര്‍
പഞ്ചായത്തില്‍ 1926
മുതല്‍
പ്രവര്‍ത്തിച്ചുവരുന്ന
പൊവ്വല്‍ ഗവ. യു.പി.
സ്ക്കൂള് (പൊവ്വല്‍
മുളിയാര്‍ - മാപ്പിള
യു.പി. സ്കൂള്‍)
ഹൈസ്ക്കളാക്കി
ഉയര്‍ത്തണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ഇതു
സംബന്ധിച്ച് സ്ഥലം
എം.എല്‍.എ യും
നാട്ടുകാരും
തന്നിട്ടുള്ള
നിവേദനങ്ങളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
സി.ബി.എസ്.ഇ
വിദ്യാര്‍ത്ഥികളുടെ
സര്‍ട്ടിഫിക്കറ്റില്‍ ജാതി
രേഖപ്പെടുത്തല്‍
1077.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.ബി.എസ്.ഇ
വിദ്യാര്‍ത്ഥികളുടെ
12-ാം ക്ലാസ്
സര്‍ട്ടിഫിക്കറ്റില്‍
ജാതി
രേഖപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട്
നിയമസഭാംഗങ്ങളില്‍
നിന്നുള്ള നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്ര ഗവണ്മെന്റിന്
കത്തെഴുതിയിട്ടുണ്ടോ;
അതിന്റെ പൂര്‍ണ്ണ വിവരം
ലഭ്യമാക്കുമോ;
ഇക്കാര്യത്തില്‍
അടിയന്തിരമായി
തീരുമാനമുണ്ടാകാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
എസ്.എസ്.എല്‍.സി.വിദ്യാര്‍ത്ഥികളും
ഹയര്‍സെക്കണ്ടറി /
വി.എച്ച്.സി.സീറ്റുകളുടെ
എണ്ണവും
1078.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
മാര്‍ച്ച് മാസത്തെ
എസ്.എസ്.എല്‍.സി പരീക്ഷ
എഴുതുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഓരോ ജില്ലയിലുമുളള
ഹയര്‍സെക്കണ്ടറി /
വെക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സീറ്റുകളുടെ
എണ്ണം വ്യക്തമാക്കാമോ ?
അണ്
എയിഡഡ് വിദ്യാലയങ്ങള്‍
1079.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
ഉണ്ടായിരുന്ന അംഗീകൃത
-അണ് എയിഡഡ്
സ്കൂളുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സര്‍ക്കാര്‍ എത്ര അണ്
എയിഡഡ് സ്കൂളുകള്‍ക്ക്
അംഗീകാരം നല്‍കിയെന്ന്
വര്‍ഷം, ജില്ല തിരിച്ച്
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
അണ്
എയിഡഡ്
വിദ്യാലയങ്ങള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നു?
അണ്
എയ്ഡഡ് സ്കൂളുകളുടെ അംഗീകാരം
1080.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര അണ് എയ്ഡഡ്
സ്കൂളുകള്‍
അംഗീകാരത്തിനായി അപേക്ഷ
നല്‍കിയിരുന്നു; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
അപേക്ഷ
പരിഗണിച്ച് എത്ര
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്കുകയുണ്ടായി എന്ന്
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(സി)
അംഗീകാരം
ലഭിച്ച
സ്കൂളുകള്‍ക്കെല്ലാം
ചട്ടപ്രകാരമുള്ള
അടിസ്ഥാന സൗകര്യം
ഉണ്ടെന്ന്
ഉറപ്പാക്കിയിരുന്നോ;
(ഡി)
അടിസ്ഥാനസൗകര്യം
ഇല്ലാത്തതുകാരണം എത്ര
സ്കൂളുകള്‍ക്ക്
അംഗീകാരം നല്‍കിയില്ല
എന്ന് അറിയിക്കാമോ;
അവയെ പിന്നീട്
പരിഗണിക്കുകയുണ്ടായോ?
അണ്
എയിഡഡ് സ്കൂളുകള്‍ക്ക് എയിഡഡ്
പദവി
1081.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി എത്ര അണ്
എയിഡഡ് സ്കൂളുകള്‍ക്ക്
എയിഡഡ് പദവി നല്കി
ഉത്തരവായിട്ടുണ്ട്;
സ്കൂളുകളുടെ ജില്ല
തിരിച്ചുള്ള ലിസ്റ്റ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളുകളിലായി എത്ര
പുതിയ അദ്ധ്യാപക
-അനദ്ധ്യാപക തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
എല്‍.പി,
യു.പി , ഹൈസ്കൂള്‍
വിഭാഗത്തിലെ സ്കൂളുകള്‍
1082.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കേരളത്തില്‍
എല്‍.പി, യു.പി,
ഹൈസ്കൂള്‍
വിഭാഗങ്ങളിലായി എത്ര
സ്കൂളുകളുണ്ടെന്ന്
സര്‍ക്കാര്‍ എയ്ഡഡ്,
അണ് എയ്ഡഡ് മേഖലകള്‍
തിരിച്ച് അറിയിക്കുമോ;
(സി)
ഇതില്‍
ഈ സര്‍ക്കാരിന്റെ
കാലത്ത് എത്ര എണ്ണം
അനുവദിച്ചിട്ടുണ്ടെന്ന്
സര്‍ക്കാര്‍, എയ്ഡഡ്,
അണ് എയ്ഡഡ് എന്നീ
മേഖലകള്‍ തിരിച്ച്
ജില്ല
അടിസ്ഥാനത്തിലുള്ള
വിവരം നല്‍കാമോ;
(ഡി)
ഓരോ
ജില്ലയിലും നിലവില്‍
എത്ര അണ് എയ്ഡഡ്
സ്കൂളുകള്‍ ഉണ്ടെന്ന്
എല്‍.പി.,യു.പി.
ഹൈസ്കൂള്‍ എന്നിവ
തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
കേരളത്തില്‍
അണ് എയ്ഡഡ് മേഖലയില്‍
ആകെ എത്ര ജീവനക്കാര്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവരില്‍ എത്ര പേര്
ക്ഷേമനിധി
അംഗങ്ങളാണെന്നും
വിശദമാക്കാമോ?
ആര്.എം.എസ്
പദ്ധതി
1083.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയില്‍ ആര്.എം.എസ്
പദ്ധതി പ്രകാരം എത്ര
സ്കൂളുകളാണ് അപ്ഗ്രേഡ്
ചെയ്യപ്പെട്ടതെന്നും,
അതില്‍ എത്ര എണ്ണം
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നും എത്ര എണ്ണം
നിര്‍ത്തലാക്കി എന്നും
സ്കൂള്‍ തിരിച്ച്
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
കുട്ടികളുടെ
എണ്ണത്തിനനുസരിച്ച്
ഇവിടങ്ങളില്‍
അദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
പറയാമോ;
(സി)
പ്രസ്തുത
സ്കൂളുകളില്‍ ജോലി
ചെയ്യുന്ന
അദ്ധ്യാപകര്‍ക്ക്
കൃത്യമായി ശമ്പള വിതരണം
ചെയ്യാറുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ;
(ഡി)
ടി
സ്കൂളുകളില്‍ ജോലി
ചെയ്യുന്ന ദിവസ
വേതനക്കാരായ
അദ്ധ്യാപകര്‍ക്ക്
ശമ്പളം കൃത്യമായി
നല്‍കാറുണ്ടോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ഇ)
അടിസ്ഥാന
സൗകര്യങ്ങളും
അദ്ധ്യാപകരുടെ കുറവും
കാരണം ഇവിടങ്ങളില്‍
നിന്ന് കുട്ടികള്‍
ടി.സി വാങ്ങിപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഉണ്ടെങ്കില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ആര്.എം.എസ്.എ.
പദ്ധതി
1084.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
സ്കൂളുകളിലെ അടിസ്ഥാന
സൗകര്യങ്ങളുടെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കാമോ ?
പ്ലസ്
ടു ബാച്ചുകളുടെ സ്ഥിതിവിവരം
1085.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
മേഖലയില്‍ എത്ര
എയ്ഡഡ്/അണ് എയ്ഡഡ്
സ്കൂളുകള്‍ ഉണ്ട്;
ജില്ല തിരിച്ചുള്ള
എണ്ണം നല്‍കാമോ;
(ബി)
ഈ
സര്‍ക്കാറിന്റെ കാലത്ത്
എയ്ഡഡ്/അണ് എയ്ഡഡ്
സ്കൂളുകളില്‍ എത്ര
പ്ലസ് ടു ബാച്ചുകള്‍
അനുവദിച്ചു എന്നതിന്റെ
മേഖലയും ജില്ലയും
തിരിച്ചുള്ള വിശദാംശം
നല്‍കുമോ;
(സി)
അനുവദിച്ച
പ്ലസ് ടു ബാച്ചുകളില്‍
ആവശ്യത്തിന്
വിദ്യാര്‍ത്ഥികള്‍
ഇല്ലാത്തതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ബാച്ചുകള്‍ ആകെ എത്ര;
(ഡി)
ഒരു
ബാച്ചിന് അംഗീകാരം
ലഭിക്കുന്നതിനുള്ള
വ്യവസ്ഥകള്‍
വിശദമാക്കാമോ;
(ഇ)
ഈ
വ്യവസ്ഥകള്‍ പ്രകാരം
എത്ര എയ്ഡഡ്
സ്കൂളുകളിലെ എത്ര
ബാച്ചുകള്‍ക്ക്
അംഗീകാരത്തിനര്ഹതയുണ്ട്;
(എഫ്)
അര്‍ഹതയുള്ള
ബാച്ചുകളിലെല്ലാം കൂടി
എത്ര തസ്തികകള്‍ക്ക്
അനുമതിയുണ്ട്; അവയില്‍
എത്രയെണ്ണത്തിന്
അംഗീകാരം
നല്‍കിയിട്ടുണ്ട്;
(ജി)
ഇതിനായി
എന്തു തുക ചെലവ് വരും
എന്നാണ്
കണക്കാക്കിയിട്ടുള്ളത്?
അണ്
എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക്
എയ്ഡഡ് പദവി
1086.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
അണ് എയ്ഡഡ്
വിദ്യാലയങ്ങള്‍ക്ക്
എയ്ഡഡ് പദവി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
വിദ്യാലയങ്ങള്‍ക്കാണ്
എയ്ഡഡ് പദവി
നല്‍കിയതെന്നും ഇൗ
വിദ്യാലയങ്ങളില്‍ എത്ര
അദ്ധ്യാപക-അദ്ധ്യാപകേതര
ജീവനക്കാരുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
മുന്‍കാല
പ്രാബല്യത്തോടെ
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്‍കിയിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഇതിലൂടെ
ഒരു വര്‍ഷം എത്ര
രൂപയുടെ
ബാധ്യതയുണ്ടാകുമെന്ന്
അറിയിക്കുമോ?
വികസന
പദ്ധതികള്‍
1087.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
വര്‍ഷത്തിലെ
ബഡ്ജറ്റില്‍
വിദ്യാഭ്യാസ വകുപ്പില്‍
വിവിധ വികസന
പദ്ധതികള്‍ക്കായി ഓരോ
ഹെഡ്ഡിലും വകയിരുത്തിയ
തുക എത്രയെന്നും
31.1.2016 വരെ
ചെലവഴിച്ച തുക
എത്രയെന്നും
വിശദീകരിക്കാമോ;
ഹയര്‍
സെക്കന്ററി തുല്യതാ കോഴ്സകള്‍
1088.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി തുല്യതാ
കോഴ്സകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നു
മുതലെന്നും പ്രസ്തുത
പദ്ധതിയുടെ ഇതുവരെയുള്ള
പുരോഗതിയും
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
പ്ലസ് ടുവും തുല്യതാ
ഹയര്‍സെക്കന്ററിയും
പാസാകുന്നവര്‍ക്ക്
തുടര്‍ വിദ്യാഭ്യാസം,
ഉദ്യോഗം, പ്രമോഷന്,
മല്‍സര പരീക്ഷ
തുടങ്ങിയവയിലും തുല്യത
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(സി)
കൂടുതല്‍
പേര്‍ക്ക് അവസരം
നല്‍കുന്നതിനായി
കൂടുതല്‍ പഠന
കേന്ദ്രങ്ങള്‍
അനുവദിക്കാന്‍
തയ്യാറാകുമോ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ
അധ്യാപക തസ്തിക
1089.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര പുതിയ ഹയര്‍
സെക്കണ്ടറി സ്കൂളുകള്‍
ആരംഭിച്ചിട്ടുണ്ട്;
എത്ര ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ പുതിയ
ബാച്ചുകള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍ ആവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കാത്തതിനാല്
ജോലി ചെയ്തു വരുന്ന
അധ്യാപകര്‍ക്ക് ശമ്പളം
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തസ്തികകള്‍
സൃഷ്ടിച്ച് കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സമഗ്ര
വിദ്യാഭ്യാസ പദ്ധതി
1090.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ സമഗ്ര
വിദ്യാഭ്യാസ പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം ഇനിയും
നടപ്പാക്കാനുള്ള
പ്രവര്‍ത്തികള്‍
ഏതെല്ലാമെന്നും ആയതിനു
വകയിരുത്തിയ തുക
എത്രയെന്നും ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
കായിക
താരങ്ങള്‍ക്കുള്ള ഗ്രെയ്സ്
മാര്‍ക്ക്
T 1091.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കായിക പരിശീലനത്തില്‍
ഏര്‍പ്പെടുന്ന
കുട്ടികള്‍ക്ക് എന്‍.
സി. സി, , എന്‍. എസ്.
എസ്.എന്നിവയില്‍
ചേരുന്ന കുട്ടികള്‍ക്ക്
നല്കുന്ന പോലെ
ഗ്രെയ്സ് മാര്‍ക്ക്
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
കായിക
താരങ്ങള്‍ക്ക് സബ്
ജില്ലാ റവന്യൂ സോണ്‍
മത്സരങ്ങള്‍ക്ക് ശേഷം
സംസ്ഥാന സ്കൂള്‍
ഗെയിംസില്‍
പങ്കെടുത്തതിനു ശേഷമേ
ഗ്രെയ്സ് മാര്‍ക്കിന്
അര്‍ഹത ലഭിക്കുന്നുള്ളു
എന്ന അവസ്ഥ
മാറ്റുന്നതിന്
പരിശീലനത്തില്‍
പങ്കെടുക്കുന്ന മറ്റു
കായികതാരങ്ങള്‍ക്കും
മത്സരത്തില്‍
പങ്കെടുത്ത് മെഡല്‍
ലഭിക്കാത്തവര്‍ക്കും
കൂടി ഗ്രെയ്സ്
മാര്‍ക്ക് നല്കുന്ന
കാര്യം ആലോചിക്കുമോ;
(സി)
റവന്യൂ
ജില്ലാ കായിക
മത്സരങ്ങളില്‍
പങ്കെടുക്കുന്നവര്‍ക്ക്
കൂടി ഗ്രെയ്സ്
മാര്‍ക്കും ക്യാഷ്
അവാര്‍ഡും നല്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
സബ്
ജില്ലാ കായിക
മത്സരങ്ങളുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
ഉണ്ടാകുന്ന ചെലവ്
വഹിക്കുമോ എന്ന്
വ്യക്തമാക്കുമോ ?
എച്ച്.എസ്.എസ്.റ്റി.
നിയമനം
1092.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.റ്റി.
ഫിസിക്സ്, കെമിസ്ട്രി
വിഭാഗങ്ങളില്‍
നിലവിലുള്ള പി.എസ്.സി.
ലിസ്റ്റില്‍ നിന്നും
ജൂനിയര്‍-സീനിയര്‍
തലങ്ങളില്‍ നടത്തിയ
നിയമനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ നാളിതുവരെ
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ഒഴിവുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
നിയമനം ലഭിച്ച
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗം
ഉദ്യോഗാര്‍ത്ഥികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
എച്ച്.എസ്.എസ്.റ്റി.
ഹിന്ദി തസ്തികയിലെ നിയമനം
1093.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.റ്റി.
ഹിന്ദി (ജൂനിയര്‍)
തസ്തികയിലെ നിയമനത്തിന്
എത്ര പേര്‍ക്ക്
പി.എസ്.സി. അഡ്വൈസ്
നല്കി; ഇവര്‍ക്ക്
എല്ലാപേര്‍ക്കും ഹയര്‍
സെക്കന്ററി
ഡയറക്ട്രേറ്റ് നിയമനം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
ഇവര്‍ക്ക് എന്നേക്ക്
നിയമനം ലഭിക്കും
എന്നറിയിക്കാമോ;
(ബി)
എച്ച്.എസ്.എസ്.റ്റി.
ഹിന്ദി (സീനിയര്‍)
തസ്തികയില്‍ എത്ര
വേക്കന്‍സി ഇപ്പോള്‍
ഹയര്‍ സെക്കന്ററി
ഡയറക്ട്രേറ്റില്‍
ഉണ്ട്; ഈ ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ; ഇവ
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
എയിഡഡ്
സ്കൂളുകള്‍
1094.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത് എത്ര
മാനേജ് മെന്റ് -
സ്കൂളുകള്‍
ഏറ്റെടുത്തു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ എത്ര എയിഡഡ്
സ്കൂളുകള്‍
ഏറ്റെടുത്തിട്ടുണ്ട്;
എന്തടിസ്ഥാനത്തിലാണ്
ഏറ്റെടുത്തതെന്ന്
വിശദമാക്കാമോ?
പൊതുജന
സമ്പര്‍ക്ക പരിപാടി
1095.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പൊതുജന സമ്പര്‍ക്ക
പരിപാടിയില്‍
പൊതുവിദ്യാഭ്യാസ
വകുപ്പുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുള്ള
പ്രഖ്യാപനങ്ങള്‍
എന്തെല്ലാമായിരുന്നു
എന്നറിയിക്കാമോ;
ബഡ്ജറ്റ്
പ്രഖ്യാപനങ്ങളില്‍
ഉള്‍പ്പെടാത്ത എത്ര
പദ്ധതികള്‍ ഇവയില്‍
ഉണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
നടത്തിപ്പിന് ആവശ്യമായ
തുക
ഉപധനാഭ്യര്‍ത്ഥനയിലൂടെ
അനുവദിച്ചു
നല്‍കിയിട്ടുണ്ടോ;
(സി)
പ്രഖ്യാപിക്കപ്പെട്ടവയില്‍
ഇനിയും നടപ്പിലാക്കാനും
പൂര്‍ത്തീകരിക്കാനും
സാധിക്കാത്തവയായി എത്ര
പദ്ധതികള്‍ ഉണ്ട്;
വിശദാംശം നല്‍കാമോ?
പൊതുജന
സമ്പര്‍ക്ക പരിപാടി
1096.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പൊതുജന സമ്പര്‍ക്ക
പരിപാടിയില്‍
വിദ്യാഭ്യാസ
വകുപ്പുമായി
ബന്ധപ്പെട്ടു
നടത്തിയിട്ടുള്ള
പ്രഖ്യാപനങ്ങള്‍
എന്തെല്ലാമായിരുന്നു
എന്നറിയിക്കുമോ;
(ബി)
ബഡ്ജറ്റ്
പ്രഖ്യാപനത്തില്‍
ഉള്‍പ്പെടാത്ത എത്ര
പദ്ധതികള്‍ ഇവയില്‍
ഉണ്ട് ; പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിന് ആവശ്യമായ
തുക
ഉപധനാഭ്യര്‍ത്ഥനയിലൂടെ
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍ ഇനിയും
നടപ്പിലാക്കാനും
പൂര്‍ത്തീകരിക്കാനും
സാധിക്കാത്തവയായി എത്ര
പദ്ധതികള്‍ ഉണ്ട്;
വിശദാംശം നല്‍കുമോ?
സ്കോള്‍
കേരള
1097.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പണ്‍
സ്കൂള്‍ സ്കോള്‍
കേരളയായി
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതില്‍ എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
വിജിലന്‍സ്
അന്വേഷണം നേരിടുന്ന
ആളുകളെ സ്കോള്‍
കേരളയില്‍
നിയമിക്കുവാന്‍ നീക്കം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇതിന്മേല് എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
പാചക തൊഴിലാളികളുടെ വേതനം
1098.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
പാചക തൊഴിലാളികളുടെ
ഉന്നമനത്തിനായി മിനിമം
വേജസ് അഡ്വെെസറി
ബോര്‍ഡ് സമര്‍പ്പിച്ച
റിപ്പോര്ട്ടിന്മേല്
എന്തു നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതി
കുടുംബശ്രീയെ
ഏല്‍പ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എന്ത് നേട്ടം
ഉണ്ടാകും; ഇതിലൂടെ
അവസരം നഷ്ടപ്പെടുന്ന
സ്കൂള്‍ പാചക
തൊഴിലാളികളെ
സംരക്ഷിക്കാന്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ ;
(സി)
കേന്ദ്ര
ശമ്പള കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്കൂള്‍ പാചക
തൊഴിലാളികള്‍ക്ക്
കുറഞ്ഞത് പ്രതിമാസം
15000 രൂപ
ലഭിക്കത്തക്കവണ്ണം
വേതനം പുതുക്കി
നിശ്ചയിക്കുമോ;
(ഡി)
സ്കൂള്‍
പാചക തൊഴിലാളികള്‍ക്ക്
നല്കുന്ന വേതനം
ഉള്‍പ്പടെ എല്ലാ
ഇടപാടുകളും ബാങ്ക് വഴി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ആശ്വാസ്
പദ്ധതി
1099.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആശ്വാസ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
ഗസ്റ്റ്
അധ്യാപക വേതനം
1100.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
അനുവദിച്ച എയ്ഡഡ്
ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍ ഗസ്റ്റ്
അധ്യാപകരായി
നിയമിതരായവര്‍ക്ക്
മാത്രം വേതനം നാളിതുവരെ
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധമായി
പൊതുവിദ്യാഭ്യാസ (റ്റി)
വകുപ്പിലുള്ള
48404/റ്റി2/15/പൊ.വി.
നമ്പര്‍ ഫയലില്‍ അന്തിമ
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിച്ച് എയ്ഡഡ്
ഹയര്‍ സെക്കണ്ടറി
ഗസ്റ്റ്
അധ്യാപകര്‍ക്കും വേതനം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കാമോ;
(ഡി)
ശമ്പള
പരിഷ്കരണത്തിന്
ആനുപാതികമായി ഗസ്റ്റ്
അധ്യാപകരുടെ വേതനം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍
ജൂനിയര്‍/സീനിയര്‍ ദിവസ
വേതനം എത്രയെന്ന് കൂടി
വ്യക്തമാക്കുമോ?
സ്കുള്
കലോല്‍സവം
1101.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപജില്ല-റവന്യൂജില്ലാ-സംസ്ഥാന
കലോത്സവങ്ങളില്‍
എത്രപേര്‍ അപ്പീല്‍
മുഖേന അര്‍ഹത
നേടിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ഇനങ്ങളിലാണ് ഇവര്‍
അര്‍ഹത നേടിയതെന്നും
ഇവരില്‍ ആരെല്ലാം
സമ്മാനാര്ഹരോ, ഗ്രേഡ്
അര്ഹരോ ആയെന്നും
വിശദമാക്കുമോ;
(സി)
അപ്പീല്‍
മുഖേന പങ്കെടുത്ത്
അടുത്തതലത്തില്
സമ്മാനാര്ഹരാവുന്നവരുടെ
എണ്ണം കൂടി വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വിധി
നിര്‍ണ്ണയത്തിലെ
പിഴവുകള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സിവില്‍
സര്‍വ്വീസ് അക്കാദമിക്ക്
കെട്ടിടം
1102.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സിവില്‍ സര്‍വ്വീസ്
അക്കാദമിക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിന് എന്ത്
തുകയാണ് ഇതുവരെ
വകയിരുത്തിയത് ;
ഇതിനാവശ്യമായ തുക എവിടെ
നിന്നെല്ലാമാണ്
ലഭിച്ചതെന്ന്
വിശദമാക്കുമോ?
കേന്ദ്ര
വിദ്യാഭ്യാസ അവകാശ നിയമം
1103.
ശ്രീ.എം.എ.ബേബി
,,
കെ.രാധാകൃഷ്ണന്
,,
പി.ടി.എ. റഹീം
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേന്ദ്ര വിദ്യാഭ്യാസ
അവകാശ നിയമം
നടപ്പിലാക്കിയിട്ടുണ്ടോ;
എന്നു മുതല്ക്കാണ്
പ്രസ്തുത നിയമം
സംസ്ഥാനത്ത്
പ്രാബല്യത്തില്‍ വന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
നിയമത്തിനു വിരുദ്ധമായി
സംസ്ഥാനത്ത് അനധികൃത
വിദ്യാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇത്തരം വിദ്യാലയങ്ങളുടെ
വിശദാംശം ലഭ്യമാണോ;
(സി)
വിദ്യാഭ്യാസ
അവകാശ നിയമത്തിന്
വിരുദ്ധമായും
മാനദണ്ഡങ്ങള്‍
പാലിക്കാതെയും
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ക്ക്
അംഗീകാരം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എത്ര
വിദ്യാലയങ്ങള്‍ക്ക്
അംഗീകാരം നല്‍കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സ്വകാര്യ- അണ് എയ്ഡഡ്
മേഖലയില്‍ ഇതിനകം
അനുവദിക്കപ്പെട്ട
വിദ്യാലയങ്ങളുടെ
എണ്ണമെത്രയെന്ന്
അറിയിക്കാമോ;
(ഇ)
അനധികൃത
വിദ്യാലയങ്ങള്‍ക്ക്
അംഗീകാരം നല്കുന്ന
നടപടി സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ
നിലനില്പിനെത്തന്നെ
പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
പരിഗണിച്ചിട്ടുണ്ടോ?
അതുല്യം
സമ്പൂര്‍ണ്ണ പ്രാഥമിക
വിദ്യാഭ്യാസ പദ്ധതി
1104.
ശ്രീ.വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
സി.പി.മുഹമ്മദ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അതുല്യം സമ്പൂര്‍ണ്ണ
പ്രാഥമിക വിദ്യാഭ്യാസ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
അപ്ഗ്രഡേഷന്
1105.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടക്കാങ്ങര
ജി.എം.എല്‍.പി സ്കൂള്‍
അപ്ഗ്രഡേഷന്
ചെയ്യണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
സ്കൂള്‍
അപ്ഗ്രേഡേഷന്
1106.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വിവിധതലത്തിലുള്ള
എത്ര സ്കൂളുകള്‍
അപ്ഗ്രേഡ് ചെയ്തു ;
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
താനൂര്‍
നിയോജകമണ്ഡലത്തിൽ അസാപ്
1107.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര വിദ്യാലയങ്ങളില്‍
അസാപ് (അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം)
ആരംഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
താനൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
വിദ്യാലയങ്ങളെയാണ്
പ്രസ്തുത പദ്ധതിക്ക്
കീഴില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
താനൂര്‍
മണ്ഡലത്തിലെ
ശേഷിക്കുന്ന
വിദ്യാലയങ്ങളെ കൂടി
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
സ്കൂള്‍
കുട്ടികള്‍ക്കുളള ഉച്ചഭക്ഷണ
വിതരണത്തിലെ ക്രമക്കേടു്
1108.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികളുടെ ഉച്ചഭക്ഷണ
വിതരണ പരിപാടിയുടെ
നടത്തിപ്പ്
കാര്യക്ഷമമാക്കുന്നതിനായി
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസുകളില്‍ നൂണ്
മീല്‍ ഓഫീസര്‍മാരെ
നിയമിച്ചശേഷം ഓരോ
ഉപജില്ലയിലും എത്ര വീതം
വിദ്യാലയങ്ങളില്‍
പരിശോധനകള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
നൂണ്മീല്
ഓഫീസര്‍മാരുടെ
പരിശോധനയുടെ
അടിസ്ഥാനത്തില്‍ എത്ര
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടെന്നും
ഇവരുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ?
ഇടുക്കി
നിയോജകമണ്ഡലത്തിലെ
വിദ്യാലയങ്ങളുടെ അടിസ്ഥാന
സൗകര്യവികസനം
1109.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
വിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന
എന്തെല്ലാം കാര്യങ്ങള്‍
ഇടുക്കി
നിയോജകമണ്ഡലത്തില്‍
നടപ്പില്‍
വരുത്തിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇടുക്കി
നിയോജകമണ്ഡലത്തില്‍
നിര്‍മ്മിച്ച
കെട്ടിടങ്ങളുടെയും
ആയതിലേക്ക് ചെലവഴിച്ച
തുകയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ബാപ്പുജി
വിജ്ഞാനകേന്ദ്രം
1110.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനവ
വിഭവശേഷി വികസനത്തിനായി
ബാപ്പുജി
വിജ്ഞാനകേന്ദ്രം
സ്ഥാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കേരളത്തില്‍ എന്നാണ്
ആരംഭിച്ചത്;
എവിടെയെല്ലാം
ആരംഭിച്ചു;
(ബി)
ഈ
സ്ഥാപനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
നിലവില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
കേന്ദ്രങ്ങളില്‍
നടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതിക്ക്
കേന്ദ്രസഹായം
ലഭിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
അദ്ധ്യപക
പാക്കേജ്
1111.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ ഉത്തരവായ
അദ്ധ്യപക പാക്കേജിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പാക്കേജിന്റെ
കാര്യത്തിലുണ്ടായ
കോടതിവിധി അതിനെ
ഏതൊക്കെ വിധത്തിലാണ്
ബാധിക്കുകയെന്ന കാര്യം
വിശദമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ
വിദ്യാഭ്യാസനയങ്ങള്ക്കും,
സാമ്പത്തിക
സ്ഥിതിക്കും,
അദ്ധ്യാപകരുടെ
താല്പര്യങ്ങള്ക്കും
ഹാനികരമാവാത്തവിധം
പാക്കേജ് നടപ്പാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കാക്കാഴം
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി
സ്കൂള്‍
1112.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാക്കാഴം
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂള്‍
എന്നാണ് സര്‍ക്കാര്‍
ഏറ്റെടുത്തത്;
ഏറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തിയായോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ബി)
സ്കൂൾ
വക സ്വത്തുക്കള്‍
സര്‍ക്കാരിന് നല്കുന്ന
ഗിഫ്റ്റ്ഡീഡ്
അംഗീകരിച്ചുവോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
ഈ
സ്കൂളിലെ ജീവനക്കാരുടെ
ശമ്പളം, വാര്‍ഷിക
ഇന്‍ക്രിമെന്റ്,
ഗ്രേഡ്, പ്രോവിഡന്റ്
ഫണ്ട് തുടങ്ങിയ എല്ലാ
കാര്യങ്ങളും
സര്‍ക്കാര്‍ നിയോഗിച്ച
ഹെഡ്മാസ്റ്റര്
ഉണ്ടെങ്കില്‍പ്പോലും
ഇപ്പോഴും ജില്ലാ
വിദ്യാഭ്യാസ ഓഫീസിലാണ്
പാസ്സാക്കുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രൊബേഷന്‍
പ്രഖ്യാപനം പോലും
നടത്താതെ അഞ്ചു
വര്‍ഷമായി വാര്‍ഷിക
ഇന്‍ക്രിമെന്റ് പോലും
ലഭിക്കാതെ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക് അവരുടെ
ആനുകൂല്യങ്ങള്‍
അടിയന്തരമായി
നല്കുവാന് നടപടി
സ്വീകരിക്കുമോ?
ലോട്ടറി
അച്ചടിയന്ത്രം
വാടകക്കെടുത്തതിലുള്ള
ക്രമക്കേട്.
1113.
ശ്രീ.വി.ശിവന്‍കുട്ടി
,,
സി.കെ സദാശിവന്
,,
ബി.ഡി. ദേവസ്സി
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോട്ടറി
അച്ചടിയന്ത്രം
വാടകക്കെടുത്തതില്‍ സി
- ആപ്റ്റില്‍ വ്യാപകമായ
ക്രമക്കേടും അഴിമതിയും
നടക്കുന്നതായി ആരോപണം
ഉയര്‍ന്നിരുന്നോ; ഇതു
സംബന്ധിച്ച്
ധനപരിശോധനാ
വിഭാഗത്തിന്റെ അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിരുന്നോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സി-ആപ്റ്റ്
എം.ഡിയ്ക്കെതിരെ
നടപടിക്ക് പ്രസ്തുത
റിപ്പോര്‍ട്ടില്‍
ശിപാര്ശയുണ്ടായിരുന്നോ;
ഇതു സംബന്ധിച്ച ഫയലില്‍
വകുപ്പ് മന്ത്രിയുടെ
അഭിപ്രായമെന്തായിരുന്നു;
പ്രഥമദൃഷ്ട്യാ
കുറ്റക്കാരനാണെന്നു
തെളിഞ്ഞിട്ടും
എം.ഡി.ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിക്കാത്തതെന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(സി)
ലോട്ടറി
അച്ചടിയന്ത്രം
വാടകക്കെടുത്തതുമായി
ബന്ധപ്പെട്ട
ക്രമക്കേടില്‍
വിജിലന്‍സ് അന്വേഷണം
നടത്തിയിരുന്നോ;
വിജിലന്‍സ്
റിപ്പോര്‍ട്ടിന്റെ
ഭാഗമായി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എം.ഡി.യെ സസ്പെന്റ്
ചെയ്യുകയുണ്ടായോ;
എങ്കിൽ സസ്പെഷന്
ഉത്തരവ് ഏത് വകുപ്പില്‍
നിന്നാണ്
പുറപ്പെടുവിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ?
ട്രൈബല്‍
പെണ്‍കുട്ടികള്‍ക്കായുള്ള
ഹോസ്റ്റല്‍
1114.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
ഈസ്റ്റ് ഗേള്‍സ്
ഹൈസ്ക്കൂള് വക
സ്ഥലത്ത് നിലവില്‍
സ്ഥിതി ചെയ്യുന്ന
ട്രൈബല്‍
പെണ്‍കുട്ടികള്‍ക്കായുള്ള
ഹോസ്റ്റലിന് പുതിയ
കെട്ടിടം അതേ സ്ഥലത്ത്
പണിയുന്നതിനായി
വിദ്യാഭ്യാസ
വകുപ്പിന്റെ അനുമതി
ഇനിയും ലഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
20454/08,
54703/14, 12930/E1/14,
12252/14, 13122/10
എന്നീ നമ്പരുകളിലായി
പൊതുവിദ്യാഭ്യാസ
ഡയറക്ടറുടെ ഓഫീസില്‍
ഇതു സംബന്ധിച്ച നിരവധി
കത്തുകളടക്കമുള്ള
ഫയലുകളില്‍, എട്ട്
വര്‍ഷക്കാലം
പിന്നിട്ടിട്ടും
നടപടിയുണ്ടാകാത്തത്
മൂലം പാവപ്പെട്ട
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്ത്ഥിനികള്ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
അവസാനിപ്പിക്കുന്നതിനായി,
ഹോസ്റ്റല്‍
നിര്‍മ്മാണത്തിന്
അനുമതി നല്കുവാന്
തയ്യാറാകുമോ?
അദ്ധ്യാപക
നിയമനം
1115.
ശ്രീ.ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
നിയമനം മുതലായ ആസൂത്രണ
ബോര്‍ഡ് ശുപാര്‍ശകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ശുപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സ്കൂളുകളിലെ
അദ്ധ്യാപക നിയമനം
സംബന്ധിച്ചുള്ള
ഹൈക്കോടതി വിധി
നടപ്പാക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
അഡ്മിഷന്
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം
1116.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഡീഷണല്‍ സ്കില്‍
അക്വിസിഷന്‍ പ്രോഗ്രാം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പ്രോഗ്രാം വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
(സി)
പ്രോഗ്രാം
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അദ്ധ്യാപക
പാക്കേജ്
1117.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
എം. ഹംസ
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
പാക്കേജിന്റെ നിലവിലെ
സ്ഥിതിയെന്തെന്ന്
വിശദമാക്കാമോ;
(ബി)
അദ്ധ്യാപക
പാക്കേജിലെ ഏതെല്ലാം
വ്യവസ്ഥകളാണ് ഹൈക്കോടതി
റദ്ദാക്കിയിട്ടുള്ളത്;
ഇതു സംബന്ധിച്ച്
സ്വീകരിച്ച തുടര്‍
നടപടികള്‍ എന്തെന്ന്
അറിയിക്കാമോ;
(സി)
എയ്ഡഡ്
വിദ്യാലയങ്ങളിലെ
അദ്ധ്യാപക നിയമത്തിന്
മുന്‍കൂര്‍ അനുമതി
വേണമെന്ന് പാക്കേജില്‍
വ്യവസ്ഥ ചെയ്തിരുന്നോ;
ഇത് ഹൈക്കോടതി
റദ്ദാക്കിയിട്ടുണ്ടോ;
(ഡി)
ഹൈക്കോടതി
വിധിയുടെ
പശ്ചാത്തലത്തില്‍
എയ്ഡഡ് സ്കൂള്‍
അദ്ധ്യാപക നിയമനത്തിന്
മുന്‍കൂര്‍ അനുമതി
വാങ്ങണമെന്ന്
കെ.ഇ.ആറില്‍ ഭേദഗതി
കൊണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം വിദ്യാഭ്യാസ
അവകാശനിയമം
അനുശാസിക്കും
വിധമാകണമെന്ന ഹൈക്കോടതി
വിധിയുടെ
പശ്ചാത്തലത്തില്‍
സര്‍ക്കാര്‍
സ്കൂളുകളില്‍
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതത്തില്‍ മാറ്റം
വരുത്താന്‍
തയ്യാറാകുമോ?
പുതിയതായി
അനുവദിച്ച വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
1118.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സര്‍ക്കാര്‍
മേഖലയില്‍
അനുവദിച്ചിട്ടുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
സ്ഥാപനങ്ങളില്‍ എത്ര
തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവിൽ എയ്ഡഡ്
മേഖലയില്‍
അനുവദിച്ചിട്ടുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; പ്രസ്തുത
സ്ഥാപനങ്ങളിലേക്കായി
എത്ര തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
അണ്-എയ്ഡഡ്
മേഖലയില്‍
അനുവദിച്ചിട്ടുള്ള
പുതിയ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം
1119.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം സംബന്ധിച്ച
ഏറ്റവും ഒടുവിലത്തെ
കോടതിവിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ?
സ്പെഷ്യല്‍
അദ്ധ്യാപകരുടെ നിയമനം
1120.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
സ്പെഷ്യല്‍ അദ്ധ്യാപകരെ
നിയമിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ; അയത്
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രത്യേക
ശ്രദ്ധ ആവശ്യമുള്ള
അഞ്ചു കുട്ടികളുള്ള
സ്കൂളില്‍ സ്പെഷ്യല്‍
അദ്ധ്യാപക നിയമനം
അനുവദിക്കാറുണ്ടോ;
(സി)
പ്രത്യേക
ശ്രദ്ധ ആവശ്യമുള്ള
കുട്ടികളെ
മുഖ്യധാരയിലെത്തിക്കാന്‍
സ്പെഷ്യല്‍
സ്കൂളുകളിലല്ല സാധാരണ
സ്കൂളുകളില്‍ മറ്റു
കുട്ടികള്‍ക്കൊപ്പം
പഠിക്കാന്‍ സൗകര്യം
നല്‍കുകയാണ് വേണ്ടതെന്ന
ശിപാര്‍ശ ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
സാധാരണ
സ്കൂളുകളില്‍
സ്പെഷ്യല്‍
അദ്ധ്യാപകര്‍
താല്ക്കാലികാടിസ്ഥാനത്തില്
വര്‍ഷങ്ങളായി ജോലി
ചെയ്തു വരുന്ന കാര്യം
ശ്രദ്ധയിലുണ്ടോ;
എങ്കില്‍
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തില്‍ അവരെ
സ്ഥിരപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍ അനുവദിച്ച
പുതിയ ബാച്ചുകളും കോഴ്സുകളും
1121.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
പൊതു വിദ്യാഭ്യാസ
വകുപ്പിനു കീഴില്‍
അനുവദിച്ച പുതിയ
ബാച്ചുകളും കോഴ്സുകളും
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
സര്‍ക്കാര്‍ തലത്തില്‍
അനുവദിച്ച പുതിയ
ബാച്ചുകളും കോഴ്സുകളും
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പ്രൈവറ്റ്
മേഖലയില്‍ അനുവദിച്ച
പുതിയ ബാച്ചുകളും
കോഴ്സുകളും
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
സ്കൂളുകളിലെ
ഉച്ചഭക്ഷണം പദ്ധതി
1122.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളിലെ
ഉച്ചഭക്ഷണ പദ്ധതിയുടെ
ഭാഗമായി ഹെഡ്
മാസ്റ്റര്‍മാര്‍ക്ക്
ഉണ്ടായിട്ടുള്ള
സാമ്പത്തിക ബാദ്ധ്യത
കൊടുത്തു
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഉച്ചഭക്ഷണം
പദ്ധതിയ്ക്ക് ആവശ്യമായ
തുക വകയിരുത്തിയശേഷം
തിരിച്ചെടുക്കുന്നതിന്റെ
കാരണം വിശദമാക്കുമോ;
(സി)
വരും
വര്‍ഷങ്ങളില്‍ ഇൗ
പദ്ധതിയ്ക്കായി മതിയായ
തുക
വകയിരുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സ്കൂളുകളുടെ
ഭൗതിക സാഹചര്യം
1123.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ പുതിയാപ്പ
ഹയര്‍ സെക്കന്‍ഡറി
സ്കൂളിന്റെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിനായി
തീരദേശ വികസന
കോര്പ്പറേഷന് മുഖേന
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളിന് കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
സഹായം തീരദേശ വികസന
കോര്പ്പറേഷന്
അനുവദിക്കുമോ?
സ്കൂളുകളിലെ
അധ്യാപക-അനധ്യാപക തസ്തികകള്‍
1124.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.
എം.എസ്. എ. പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അപ്ഗ്രേഡ് ചെയ്യപ്പെട്ട
സ്കൂളുകളില്‍
അധ്യാപക-അനധ്യാപക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത തസ്തികകള്‍
സൃഷ്ടിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
സ്കൂളുകളുടെ
അംഗീകാരം
1125.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ സംസ്ഥാനത്തെ
എത്ര എയ്ഡഡ്
സ്കൂളുകള്‍ക്കും അണ്
എയ്ഡഡ് സ്കൂളുകള്‍ക്കും
അംഗീകാരം
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
അനുമതിയില്ലാത്ത
എത്ര അണ് എയ്ഡഡ്
സ്കൂളുകള്‍ സംസ്ഥാനത്ത്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാരിന്റെ
മുന്നില്‍ ഇപ്പോള്‍
എത്ര അപേക്ഷകള്‍
അനുമതിക്കായി ഉണ്ട്;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര സ്കൂളുകള്‍
ഏറ്റെടുത്തിട്ടുണ്ട്;
എത്ര സര്‍ക്കാര്‍
സ്കൂളുകള്‍
ആരംഭിച്ചിട്ടുണ്ട്?
സര്‍ക്കാര്‍
സ്കൂളുകളിലെ അദ്ധ്യാപക
തസ്തികകള്‍
1126.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
സ്കൂളുകളില്‍ നിലവില്‍
എത്ര അദ്ധ്യാപക
തസ്തികകള്‍ ഉണ്ടെന്ന്
LP/UP/HS/HSS
തലത്തിലുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
നിലവില്‍ എത്ര
അദ്ധ്യാപക തസ്തികകള്‍
ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
ഓരോ തലത്തിലുമുള്ള
കണക്ക്
ജില്ലാടിസ്ഥാനത്തില്‍
നല്‍കാമോ;
(സി)
എയ്ഡഡ്
സ്കൂള്‍ മേഖലയില്‍
LP/UP/HS/HSS തലത്തില്‍
എത്ര
അദ്ധ്യാപകരുണ്ടെന്ന്
അറിയിക്കാമോ; ഇതില്‍
പ്രൊട്ടക്ടഡ്
അദ്ധ്യാപകരുടെ
എണ്ണമെത്ര; റവന്യൂ
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ;
(ഡി)
അദ്ധ്യാപക
പാക്കേജിന്റെ
അടിസ്ഥാനത്തില്‍
പ്രൊട്ടക്ടഡ്
അദ്ധ്യാപകരുടെ
എണ്ണത്തില്‍ എത്ര
കുറവാണ്
പ്രതീക്ഷിക്കുന്നത് ?
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
1127.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എയ്ഡഡ്
മേഖലയില്‍ എത്ര
വിദ്യാഭ്യാസ
സ്ഥാപനങ്ങളും
കോഴ്സുകളും
ഉണ്ടായിരുന്നു; പ്ളസ്ടു
സ്കൂളുകളും കോഴ്സുകളും
എത്ര;
(ബി)
ഇപ്പോള്‍
അവ ഓരോന്നും എത്രയായി
വര്‍ദ്ധിച്ചിട്ടുണ്ട്;
(സി)
വര്‍ദ്ധന
മുഖേന
സ്രക്കാരിനുണ്ടായ
അധികബാധ്യത
എത്രയാണെന്ന്
വിശദമാക്കാമോ;
(ഡി)
ഇപ്രകാരം
മാനേജുമെന്റുകൾക്ക്
സ്വന്തമായി നിയമനം
നടത്താന്‍ ലഭിച്ച
തസ്തികകള്‍
എത്രയെണ്ണമെന്ന്
വ്യക്തമാക്കുമോ;
(ഇ)
അധ്യാപക
തസ്തികകളിലേക്ക് നിയമനം
നടത്തിയ
മാനേജുമെന്റുകളില്‍
ആരെങ്കിലും
നിയമനത്തില്‍
കോഴവാങ്ങിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതേ തുടര്‍ന്ന്
ഏതെങ്കിലും
മാനേജുമെന്റുകളുടെ
സ്കൂളുകളുോ, കോഴ്സുകളോ
റദ്ദു ചെയ്യുകയുണ്ടായോ:
എങ്കില്‍
എത്രയെണ്ണം;വിശദമാക്കുമോ?
അനാദായകരമായ
സ്ക്കൂളുകളും എകാധ്യാപക
സ്കൂളുകളും
1128.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനാദായകരമായി
കണക്കാക്കിയിട്ടുള്ള
സ്ക്കൂളുകളുടെ
എണ്ണമെത്ര; ഇവ
അടച്ചുപൂട്ടല്‍
ഭീഷണിയിലാണോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അടച്ചുപൂട്ടിയ
സ്കൂളുകളുടെ എണ്ണമെത്ര;
അവയില്‍ സര്‍ക്കാര്‍
സ്കൂളുകള്‍ എത്ര;
(സി)
എത്ര ഏകാധ്യാപക
വിദ്യാലയങ്ങളാണ്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നത്;
എവിടെയെല്ലാം;
(ഡി)
ഈ
വിദ്യാലയങ്ങളില്‍
കൃത്യമായി ശമ്പളം
നല്കാത്തതിനാല്
അധ്യാപകര്‍
ഒഴിഞ്ഞുപോയതുമൂലം
അടച്ചുപൂട്ടിയ
വിദ്യാലയങ്ങള്‍ ഉണ്ടോ;
എങ്കില്‍ എത്ര;
(ഇ)
ഇത്തരം
വിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ
തുടര്‍ പഠനത്തിന് എന്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളിലെ അടിസ്ഥാന സൗകര്യ
വികസനം
1129.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാന സിലബസ് പ്രകാരം
പഠനം നടത്തുന്ന
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകള്‍ എത്ര എന്നും
ഇവിടങ്ങളില്‍ 2014-15
അദ്ധ്യയന വര്‍ഷത്തെ
അപേക്ഷിച്ച് എത്ര
കുട്ടികളുടെ കുറവാണ്
2015-16 അദ്ധ്യയന
വര്‍ഷത്തില്‍
വന്നിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
2015-16
അദ്ധ്യയന വര്‍ഷത്തില്‍
ഒരു കുട്ടിപോലും
പഠിക്കാന്‍ ഇല്ലാത്ത
എത്ര
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകള്‍
സംസ്ഥാനത്തുണ്ട്; അവ
ഏതൊക്കെ ; പ്രസ്തുത
സ്കൂളുകളില്‍ നിന്നും
എത്ര അദ്ധ്യാപകര്‍
ശമ്പളം പറ്റുന്നു;
വ്യക്തമാക്കുമോ;
(സി)
നിലവില്‍
പത്ത് കുട്ടികള്‍ക്ക്
താഴെ മാത്രം പഠനം
നടത്തുന്ന എത്ര
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകള്‍
സംസ്ഥാനത്തുണ്ട്; അവ
ഏതെല്ലാം; ഇത്തരം
സ്കൂളുകളില്‍
ഓരോന്നിലും എത്ര
അദ്ധ്യാപകര്‍ വീതമാണ്
ഉള്ളത്; ഇത്തരം ഓരോ
സ്കൂളിനും
ശമ്പളയിനത്തില്‍
ചെലവാകുന്ന തുക എത്ര;
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
ഇരുപത്തി അഞ്ച്
കുട്ടികള്‍ക്കു താഴെ
മാത്രം പഠനം നടത്തുന്ന
എത്ര
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളാണ്
സംസ്ഥാനത്ത്
ഉള്ളതെന്നും അവ
ഏതൊക്കെയാണെന്നും
പ്രസ്തുത സ്കൂളുകളില്‍
ഓരോന്നിലും എത്ര
അദ്ധ്യാപകര്‍ വീതമാണ്
ഉള്ളതെന്നും ഇത്തരം ഓരോ
സ്കൂളിനും
ശമ്പളയിനത്തില്‍
ചെലവാകുന്ന തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(ഇ)
അടിസ്ഥാന
സൗകര്യങ്ങളുടെ പോരായ്മ
പരിഹരിക്കാന്‍ 2016-17
അദ്ധ്യയന വര്‍ഷം മുതല്‍
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ;
(എഫ്)
നിലവില്‍
സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ എത്ര
സ്കൂളുകളില്‍
മൂത്രപ്പുര,
കുടിവെള്ളം, പാചകപ്പുര,
വൈദ്യുതി എന്നിവ
ഇല്ലെന്നും; എത്ര
സ്കൂളുകള്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള
വിശദാംശം നല്ക്കുമോ;
(ജി)
സര്‍ക്കാര്‍/എയ്ഡഡ്
അദ്ധ്യാപകര്‍ക്ക്
മതിയായ
നിര്‍ദ്ദേശങ്ങളും
പഠനങ്ങളും നല്കി
വിദ്യാഭ്യാസ നിലവാരം
ഉറപ്പുവരുത്താനും
സര്‍ക്കാര്‍ ശമ്പളം
പറ്റുന്ന അദ്ധ്യാപകര്‍
അവരുടെ മക്കളെ
സ്രക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ തന്നെ
പഠിപ്പിക്കുവാനും എന്ത്
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ?
ഗവണ്മെന്റ്
ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ
അദ്ധ്യാപക നിയമനം
T 1130.
ശ്രീ.കെ.അച്ചുതന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം ഗവണ്മെന്റ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകള്ക്ക്അനുവദിച്ച
പുതിയ ബാച്ചുകളില്‍
അദ്ധ്യാപകരെ
നിയമിക്കുന്നതിനായി
പുതിയ തസ്തികകള്‍
സൃഷ്ടിക്കുവാന്‍ പൊതു
വിദ്യാഭ്യാസ വകുപ്പ്,
ധനകാര്യ വകുപ്പിനോട്
അനുമതി തേടിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പുതിയ
ബാച്ചുകളിലേക്ക്
പുതിയതായി എത്ര
അദ്ധ്യാപക
തസ്തികസൃഷ്ടിക്കണമെന്നാണ്
പൊതു വിദ്യാഭ്യാസ
വകുപ്പ്
ആവശ്യപ്പെട്ടിട്ടുള്ളത്;
വിവിധ
വിഷയങ്ങള്‍ക്കായുള്ള
അദ്ധ്യാപകരുടെ എണ്ണം
തരം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
അടിസ്ഥാന സൗകര്യമുള്ള
എല്ലാ ഗവണ്മെന്റ്
ഹൈസ്കൂളുകളും ഹയര്‍
സെക്കണ്ടറി സ്കൂളുകളായി
ഉയര്‍ത്തുക എന്ന
പ്രഖ്യാപിത ലക്ഷ്യം
നടപ്പാക്കുന്നതിനായി
പൊതു വിദ്യാഭ്യാസ
വകുപ്പ് ആവശ്യപ്പെട്ട
തസ്തികകള്‍ ഉടന്‍
അനുവദിക്കുമോ;
(ഡി)
ഇങ്ങനെയുള്ള
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ പുതുതായി
അനുവദിക്കപ്പെടുന്ന
അദ്ധ്യാപക
തസ്തികകളിലേയ്ക്ക്
നിലവിലുള്ള പി. എസ്.
സി. റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നല്കുവാന് അടിയന്തിര
നടപടി സ്വീകരിക്കുമോ?
സ്കൂളുകളില്‍
അഡീഷണല്‍ ബാച്ച് അനുവദിക്കല്‍
1131.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ അദ്ധ്യായന വര്‍ഷം
പ്ലസ് വണ്‍-ന് എത്ര
അഡീഷണല്‍ ബാച്ചുകള്‍
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഗവണ്മെന്റ് /എയിഡഡ്
/അണ് എയ്ഡഡ്
സ്കൂളുകള്‍ എന്നിങ്ങനെ
എത്ര വീതം ബാച്ചുകള്‍
ആരംഭിച്ചിട്ടുണ്ട്
എന്ന് പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ;
(സി)
അഡീഷണല്‍
ബാച്ചുകള്‍ക്ക് വേണ്ടി
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഡി)
അഡീഷണല്‍ ബാച്ചുകള്‍
അനുവദിച്ചതിന്
സ്വീകരിച്ച മാനദണ്ഡം
എന്താണെന്ന്
വിശദമാക്കാമോ?
സ്കൂളുകളില്‍
അനുവദിച്ച പുതിയ കോഴ്ലുകള്
1132.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മേയ് മാസം മുതല്‍
ചടയമംഗലം മണ്ഡലത്തിലെ
വിവിധ സ്കൂളുകളില്‍
അനുവദിച്ച പുതിയ
കോഴ്സുകള്‍, അധിക
പ്ലസ്സ് 2 ബാച്ചുകള്‍
എന്നിവയുടെ വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
2011
മേയ് മാസം മുതല്‍
വിദ്യാഭ്യാസ വകുപ്പു
മുഖേന ചടയമംഗലം
മണ്ഡലത്തില്‍ നടത്തിയ
വികസന പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
കുളത്തൂപ്പുഴ
ഗവണ്മെന്റ് എച്ച്.എസ്.എസ് ന്
കെട്ടിട നിര്‍മ്മാണം
1133.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
എം.എല്‍.എയുടെ 2014-15
വര്‍ഷത്തെ
നിയോജകമണ്ഡലം ആസ്തി
വികസനഫണ്ടില്‍
ഉള്‍പ്പെടുത്തി
കുളത്തൂപ്പുഴ
ഗവണ്മെന്റ്
എച്ച്.എസ്.എസ് ന്
കെട്ടിടം നിര്‍മ്മാണം
നടത്തുന്നതിലേക്കായി
എന്നാണ്എം.എല്‍.എ യുടെ
പ്രൊപോസല്‍
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ; ആയത്
ധനകാര്യ വകുപ്പിന്
സമര്‍പ്പിച്ച തീയതിയും
,ധനകാര്യ വകുപ്പില്‍
നിന്നും അനുവാദം ലഭിച്ച
തീയതിയും
വ്യക്തമാക്കുമോ;
(ബി)
ടി
പ്രവൃത്തിക്ക് ധനകാര്യ
വകുപ്പില്‍ നിന്നും
അനുവാദം ലഭിച്ചപ്പോള്‍
പ്രസ്തുത പ്രവൃത്തി
നടത്തുന്നതിന് 'തസ്തിക
സൃഷ്ടിക്കല്‍'
ആവശ്യമുണ്ടോ എന്ന്
നിര്‍ദ്ദേശിച്ചിരുന്നോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട് ഹയര്‍
സെക്കന്ററി
ഡയറക്ടര്‍ക്ക്
വിദ്യാഭ്യാസ വകുപ്പില്‍
നിന്നും ഏത്
തീയതിയിലാണ് കത്ത്
നല്‍കിയതെന്നും ആയത്
ഹയര്‍ സെക്കന്ററി
ഡയറക്ടറേറ്റില്‍
കൈപ്പറ്റിയ തീയതിയും
വ്യക്തമാക്കുമോ;
(സി)
ഹയര്‍
സെക്കന്ററി വകുപ്പില്‍
നിന്നും ടി കത്തിന്
മറുപടി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ധനവകുപ്പില്‍
നിന്നും അനുമതി ലഭിച്ച്
എറെ നാളുകള്‍
കഴിഞ്ഞിട്ടും ഭരണ
വകുപ്പില്‍ നിന്നും
വര്‍ക്കിന് ഭരണാനുമതി
നല്‍കാത്ത സാഹചര്യം
എന്താണെന്ന്
വിശദമാക്കുമോ;
ഭരണാനുമതിയും സാങ്കേതിക
അനുമതിയും ലഭിച്ച്
ടെണ്ടര്‍ നടപടികള്‍
ആകേണ്ട സമയം
കഴിഞ്ഞിട്ടും പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുവാന്‍
കഴിയാത്ത ഗുരുതര വീഴ്ച
ഭരണ വകുപ്പിലെ
ഉദ്യോഗസ്ഥരാണോ ഹയര്‍
സെക്കന്ററി
ഡയറക്ടറേറ്റാണോ
സൃഷ്ടിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
വീഴ്ച വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല നടപടികള്‍
സ്വീകരിക്കുമോ?
സമരകാലയളവില്‍
പഠനം
1134.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥി
സമരത്തിന്റെ പേരില്‍
പഠിക്കാനാഗ്രഹിക്കുന്ന
മറ്റു വിദ്യാര്‍ത്ഥികളെ
തടയാനാവകാശമില്ലെന്നും
ഒരു വിദ്യാര്‍ത്ഥിയേ
ഉള്ളൂവെങ്കിലും
ക്ലാസ്സ്
എടുക്കാമെന്നും,
അദ്ധ്യയനം നടന്നതായി
കണക്കാക്കാമെന്നുമുള്ള
ഹെെക്കോടതി
നിര്‍ദ്ദേശം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
? എങ്കിൽ ഇത്
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ;
(ബി)
സമരം
ചെയ്യാനുള്ള
അവകാശത്തോടൊപ്പം,
പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക്
ആ സൗകര്യം അവകാശമാണെന്ന
കോടതി നിര്‍ദ്ദേശം
നടപ്പാക്കാന്‍
എന്താെക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
അദ്ധ്യാപക സമൂഹത്തിന്റെ
നിലപാട്
ആരാഞ്ഞിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
ഹയര്‍സെക്കണ്ടറി
തുല്യതാ കോഴ്സിന് പദ്ധതി
1135.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
പി.സി വിഷ്ണുനാഥ്
,,
വര്‍ക്കല കഹാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍സെക്കണ്ടറി
തുല്യതാ കോഴ്സിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതു വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദാംശം
വെളിപ്പെടുത്താമോ ?
പൊതുവിദ്യാഭ്യാസ
വകുപ്പില്‍
എല്‍.ഡി.ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക്
(ഹിന്ദി) തസ്തികയിലെ
ഒഴിവുകള്‍
1136.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍
പൊതുവിദ്യാഭ്യാസ
വകുപ്പില്‍
എല്‍.ഡി.ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക്
(ഹിന്ദി)
തസ്തികയിലേയ്ക്ക്
ഒഴിവുകള്‍
നികത്തുന്നതിനായി
എന്നാണ് പി.എസ്.സി.
വിജ്ഞാപനം
നടത്തിയിട്ടുള്ളത്;
പരീക്ഷ എന്നായിരുന്നു;
വിജ്ഞാപന സമയത്ത് എത്ര
ഒഴിവുകള്‍
ഉണ്ടായിരുന്നു;
(ബി)
പരീക്ഷാഫലം
പുറപ്പെടുവിച്ചത്
എന്നാണ്; റാങ്ക്
ലിസ്റ്റില്‍ എത്ര പേര്
ഉള്‍പ്പെട്ടിട്ടുണ്ട്;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
അതില്‍ എത്ര പേര്
ജോലിയില്‍ പ്രവേശിച്ചു;
ജോലിയില്‍
പ്രവേശിക്കാത്തവരുടെ
(എന്‍.ജെ.ഡി) ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിരുന്നോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്ന്
വ്യക്തമാക്കുമോ;
(ഡി)
എന്‍.ജെ.ഡി.
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെങ്കില്‍
പകരമായി റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്കി; വിശദാംശം
നല്‍കാമോ;
(ഇ)
തൃശ്ശൂര്‍
ജില്ലയില്‍
എല്‍.ഡി.ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക്
(ഹിന്ദി) റാങ്ക്
ലിസ്റ്റിലെ 2-ാം
റാങ്കുകാരിയായ ശ്രീമതി
സുജ. ബി.ക്ക് നിയമനം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച് കേരള
സംസ്ഥാന യുവജന
കമ്മീഷനില്‍ പരാതി
നല്‍കിയതിന്റെ
അടിസ്ഥാനത്തില്‍
ശ്രീമതി സുജ. ബി.ക്ക്
നിയമനം നല്കണമെന്നുള്ള
കമ്മീഷന്റെ ഉത്തരവ്
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണം;
(എഫ്)
ശ്രീമതി
സുജയ്ക്ക് നിയമപരമായി
പി.എസ്.സി. വഴി ജോലി
ലഭിക്കുന്നതിനുള്ള
തടസ്സം എന്താണ്;
തടസ്സമില്ലെങ്കില്‍
ടിയാള്‍ക്ക് ജോലി
നല്കുന്നതില്
കാലതാമസം
വരുത്തിയവര്‍ക്ക് എതിരെ
നടപടി സ്വീകരിക്കുമോ?
പൊതുവിദ്യാഭ്യാസ
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
1137.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുവിദ്യാഭ്യാസ
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍ ഏതെല്ലാം;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി ഓരോ
ബഡ്ജറ്റിലും
വകയിരുത്തിയ തുക എത്ര;
പദ്ധതികളുടെ
നടത്തിപ്പിനായി
ഖജനാവില്‍ നിന്ന്
ഇതിനകം
പിന്‍വലിക്കപ്പെട്ട തുക
എത്ര;
(സി)
കഴിഞ്ഞ
അഞ്ചു വര്‍ഷമായി
പ്രഖ്യാപിക്കപ്പെട്ടതും
എന്നാല്‍
നടപ്പിലാക്കാന്‍
കഴിയാത്തതുമായ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
ഇതുകാരണം
കേന്ദ്രത്തിന്റെ ഫണ്ട്
നഷ്ടമായിട്ടുള്ളതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ?
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ ഒഴിവുകള്‍
1138.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
സ്കൂളുകളില്‍
ക്ലാര്‍ക്ക്,
പ്യൂണ്‍(ഓഫീസ്
അറ്റന്‍ഡന്റ്),
ലൈബ്രേറിയന്‍ തുടങ്ങിയ
തസ്തികകള്‍
അനുവദിക്കുന്നതിനുള്ള
നടപടിക്രമം ഏതുവരെയായി
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ഹൈക്കോടതിയുടെ
ഏതെങ്കിലും ഉത്തരവ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ അധ്യാപക
തസ്തികകളിലെ ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഹയര്‍
സെക്കന്ററിയില്‍
നിലവിലുള്ള അധ്യാപക
തസ്തികയിലെ ഒഴിവുകള്‍
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
വിദ്യാലയങ്ങളുടെ
പ്രവര്‍ത്തനം
1139.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സ്കുളുകളില്
അദ്ധ്യാപക തസ്തികകള്‍
ഒഴിഞ്ഞു കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
യു.പി.എസ്.എ
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്നും അവയില്‍
എത്ര എണ്ണം പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
ജില്ല തിരിച്ച്
അറിയിക്കുമോ;
(ഡി)
സോഷ്യല്‍
സ്റ്റഡീസ് വിഭാഗത്തില്‍
എച്ച്.എസ്.എ
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്നും
അവയില്‍ എത്ര എണ്ണം
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
ജില്ല തിരിച്ച്
അറിയിക്കുമോ;
(ഇ)
ഒഴിവുകള്‍
നികത്താതിരിക്കാനുണ്ടായ
കാരണം വിശദമാക്കാമോ?
അന്‍പത്തിയാറാമത്
സംസ്ഥാന സ്കൂള്‍ കലോത്സവം
1140.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
- 16 അദ്ധ്യയന
വര്‍ഷത്തെ സംസ്ഥാന
സ്കൂള്‍
കലോത്സവത്തിലും അതിനു
മുന്നോടിയായി നടന്ന
സബ് ജില്ല /ജില്ലാ
കലോത്സവങ്ങളിലും
വാതുവയ്പു സംഘങ്ങളും
ഇടനിലക്കാരും ഇവര്‍ക്ക്
വിധേയരായ ചില
വിധികര്‍ത്താക്കളുടെയും
നടത്തിപ്പു
ജീവനക്കാരുടേയും
ഇടപെടലുകള്‍
ഉണ്ടായതായും അതിന്റെ
അടിസ്ഥാനത്തില്‍
മത്സരാര്‍ത്ഥികളും
രക്ഷകര്‍ത്താക്കളും
വിദ്യാര്‍ത്ഥികളുടെ
ഗുരുസ്ഥാനീയരും
പരാതിപ്പെട്ടതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
എന്തൊക്കെ അന്വേഷണം
നടത്തിയെന്നും
അന്വേഷണത്തില്‍
കണ്ടെത്തിയ വാതുവയ്പു
സംഘങ്ങളും ഇടനിലക്കാരും
വിധികര്‍ത്താക്കളും
നടത്തിപ്പുകാരും
ആരെല്ലാമെന്നും
ഇവര്‍ക്കെതിരെ എന്തു
നടപടികള്‍
സ്വീകരിച്ചുവെന്നും
ഇത്തരം പ്രവര്‍ത്തനം
നടത്തിയവരില്‍
കരിമ്പട്ടികയില്പ്പെടുത്തിയവര്
ആരെല്ലാമെന്നും
കുറ്റക്കാരായി
കണ്ടെത്തി ആജീവനാന്ത
വിലക്ക്
ഏര്‍പ്പെടുത്തിയ
മറ്റുള്ളവര്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
വര്‍ദ്ധിച്ചു
വരുന്ന ഇത്തരം പ്രവണത
തടയുവാന്‍ സ്കൂള്‍
കലോത്സവ മാന്വല്‍
പരിഷ്കരിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ നെെസര്‍ഗ്ഗിക
കലാവാസനയുള്ള
,സാമ്പത്തിക പരാധീനത
അനുഭവിക്കുന്ന
കുട്ടികള്‍ക്ക്
മുന്‍തൂക്കം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
നടപ്പുമേളയില്
സംസ്ഥാനതലത്തില്‍ വിധി
നിര്‍ണ്ണയം ചോദ്യം
ചെയ്തു എത്ര അപ്പീല്‍
ഉണ്ടായിയെന്നും അവസാന
റിസല്‍ട്ട് വരെ
അപ്പീലിനെ
ആശ്രയിച്ചായിരുന്നു
എന്നതിന്റെ കാരണം
എന്താണെന്നും
വ്യക്തമാക്കുമോ;
(ഇ)
നെെസര്‍ഗ്ഗിക
കലാവാസനയില്ലാത്ത
അന്‍പത് ശതമാനം
പേരെങ്കിലും
എം.ബി.ബി.എസ്. തുടങ്ങിയ
പ്രൊഫഷണല്‍ മേഖലാ
പഠനത്തിനു വേണ്ടിയുള്ള
അഡ്മിഷന്
സമ്പാദിക്കാന്‍
മാത്രമായി വിവിധ
മാര്‍ഗ്ഗങ്ങളിലൂടെ മേള
ഉപയോഗിക്കുന്നതും ശേഷം
കലാമേഖല വിടുന്നതും
സംബന്ധിച്ച് പരിശോധന
നടത്തിയോ; വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
അന്‍പത്തിയാറാമത്
സംസ്ഥാന സ്കൂള്‍
കലോത്സവത്തില്‍
അപ്പീല്‍ വഴി എന്തു തുക
പിരിഞ്ഞുകിട്ടി;
പ്രസ്തുത
കലോത്സവത്തിന് ആകെ
ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ?
ഡ്യൂപ്ലിക്കേറ്റ്
എസ്.എസ്.എല്‍.സി ബുക്ക്
നല്കാന് നടപടി
1141.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ സെമീറ.
കെ.പി. ഫയല്‍ നമ്പര്‍
ഇ. എക്സ്./ജെ.
എ.3/11864/2015/സി. ജി.
ഇ. പ്രകാരം
എസ്.എസ്.എല്‍.സി ബുക്ക്
ഡ്യൂപ്ലിക്കേറ്റ്
എടുക്കുന്നതിനു വേണ്ടി
സമര്‍പ്പിച്ച
അപേക്ഷയിന്മേല് എന്ത്
നടപടി സ്വീകരിച്ചെന്ന്
വ്യക്തമാക്കാമോ;
(ബി)
ടിയാള്‍ക്ക്
എസ്.എസ്.എല്‍.സി ബുക്ക്
നല്‍കുന്നതിന് എന്താണ്
തടസ്സമെന്ന്
വെളിപ്പെടുത്താമോ;
(സി)
ശ്രീമതി
സെമീറ. കെ.പി. -യ്ക്ക്
എസ്.എസ്.എല്‍.സി ബുക്ക്
എപ്പോള്‍ നല്‍കുമെന്ന്
വെളിപ്പെടുത്താമോ?
സമഗ്രവിദ്യാഭ്യാസ
പദ്ധതി
1142.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
അസംബ്ലിമണ്ഡലങ്ങളില്‍
സമഗ്രവിദ്യാഭ്യാസ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തുവാനാണ്
നിര്‍ദ്ദേശം നല്‍കിയത്;
(ബി)
നിലവില്‍
ഏതെല്ലാം
അസംബ്ലിമണ്ഡലങ്ങളില്‍
സമഗ്രവിദ്യാഭ്യാസ
പദ്ധതി സജീവമായി
നടപ്പിലാക്കി
വരുന്നുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(സി)
സമഗ്രവിദ്യാഭ്യാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ ആണ്
നടത്തിയത്; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സമഗ്രവിദ്യാഭ്യാസ
പദ്ധതിയുടെ
പ്രവര്‍ത്തനത്തിനായി
എത്ര തുക ചെലവഴിച്ചു;
വിശദാംശം ലഭ്യമാക്കാമോ;
പ്രഥമാധ്യാപകരുടെ
ഉച്ചഭക്ഷണ ഡ്യൂട്ടി
1143.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
മേഖലയിലെ
പ്രഥമാധ്യാപകര്‍
നേരിടുന്ന പ്രശ്നങ്ങളെ
സംബന്ധിച്ച്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംന്ധിച്ച്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഉച്ചഭക്ഷണ
ചുമതലയില്‍ നിന്നും
പ്രഥമാധ്യാപകരെ
ഒഴിവാക്കുന്നതിനും
തമിഴ് നാട്,
പോണ്ടിച്ചേരി, മാഹി,
മദ്ധ്യപ്രദേശ് തുടങ്ങിയ
സ്ഥലങ്ങളില്‍
ചെയ്യുന്നതുപോലെ
സര്‍ക്കാര്‍
ഏജന്‍സികളെക്കൊണ്ട്
കേന്ദ്രീകൃത അടുക്കള
സംവിധാനമൊരുക്കി
ഉച്ചഭക്ഷണം വിതരണം
ചെയ്യുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ?
അംഗീകാരമില്ലാത്ത
സ്കൂളുകള്‍
1144.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ വിദ്യാഭ്യാസ നയം
നടപ്പാക്കുന്നതിന്റെ
ഭാഗമായി കഴിഞ്ഞ അഞ്ച്
വര്‍ഷമായി
പ്രവര്‍ത്തിക്കുന്ന
മുഴുവന്‍
അംഗീകാരമില്ലാത്ത
സ്കൂളുകള്‍ക്കും
അംഗീകാരം നല്‍കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളുടെ ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
അണ്‍എയ്ഡഡ്
സ്കൂളുകളില്‍ ഉള്‍പ്പടെ
മുഴുവന്‍ സ്കൂളുകളിലും
എല്ലാ ഭൗതിക
സാഹചര്യങ്ങളും
ലഭ്യമാക്കുന്നു എന്ന്
ഉറപ്പ് വരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്?
നോണ്‍വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി കോമേഴ്സ്
അധ്യാപകരുടെ ഒഴിവുകള്‍
1145.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോണ്‍വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
കോമേഴ്സ് അധ്യാപകരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; എത്ര
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
അഡ്വൈസ്
അയച്ചിട്ടും ജോയിന്‍
ചെയ്യാത്ത സീനിയര്‍
കോമേഴ്സ് അധ്യാപകരുടെ
കണക്ക് വ്യക്തമാക്കുമോ;
പ്രസ്തുത ഒഴിവുകള്‍
കൂടി പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
നോണ്‍വൊക്കേഷണല്‍
അധ്യാപകരുടെ എല്ലാ
ഒഴിവുകളും (കോമേഴ്സ്
അധ്യാപകുരുടെ)
അടിയന്തരമായി
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുള്ള നടപടി
സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
വ്യവസായ സംരഭകത്വ പദ്ധതി
1146.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികള്‍ക്ക്
വ്യവസായ സംരഭകത്വ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഒന്ന്
മുതല്‍ 9-ാം ക്ലാസ്സ് വരെ
ആള് പാസ് സംവിധാനം
1147.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
ഒന്ന് മുതല്‍ 9-ാം
ക്ലാസ്സ് വരെ ആള് പാസ്
സംവിധാനം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
മാനദണ്ഡത്തില്‍ ഇളവ്
ചെയ്തിട്ടുണ്ടോ;
(ബി)
അധികം
കുട്ടികളും ഈ
ക്ലാസ്സുകളില്‍ ചെറിയ
ശതമാനം
മാര്ക്കോടെയാണെങ്കിലും
ജയിച്ച് വരുന്നതിനാല്‍
ഇവര്‍ക്ക് 10-ാം ക്ലാസ്
കഴിഞ്ഞുള്ള പഠനത്തിന്
വളരെ
ബുദ്ധിമുട്ടുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
തയ്യാറാകുമോ ?
ഫുട്ബോള്‍ ഗ്രൗണ്ടിന്റെ
നിര്‍മ്മാണം
1148.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാലുവരിപ്പാത
നിര്‍മ്മാണത്തിന്റെ
ഭാഗമായി ചാലക്കുടി
ഗവണ്മെന്റ് മോഡല്‍
ഹൈസ്കൂളിന്റെ
ഉടമസ്ഥതയില്‍
ഉണ്ടായിരുന്ന ഫുട്ബോള്‍
ഗ്രൗണ്ട് രണ്ടായി
വിഭജിക്കപ്പെടുകയും,
ചാലക്കുടിക്കാരുടെ
പൊതുകളിസ്ഥലം
നഷ്ടപ്പെടുകയും ചെയ്ത
സാഹചര്യത്തില്‍
സ്കൂളിന്റെ പഴകിയ
കെട്ടിടങ്ങള്‍
പൊളിച്ചുമാറ്റി ഒരു
പുതിയ
കെട്ടിടസമുച്ചയത്തിന്
കീഴിലാക്കി,
ബാക്കിയുള്ള സ്ഥലത്ത്
ഗ്രൗണ്ട്
നിര്‍മ്മിക്കുന്നതിനായുള്ള
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ആസ്തിവികസന
ഫണ്ടുപയോഗിച്ച്
സ്കൂളിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അടിയന്തര
അനുമതി നല്‍കുമോ;
കെട്ടിട
നിര്‍മ്മാണങ്ങള്‍ക്കായി
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
2016-17
വര്‍ഷത്തെ ബജറ്റില്‍
ഇതിനാവശ്യമായ ഫണ്ട്
നീക്കിവയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഐ.എച്ച്.ആര്.ഡി
യില്‍ ശമ്പളവര്‍ദ്ധന
1149.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.എച്ച്.ആര്.ഡി
യില്‍ ജോലി ചെയ്യുന്ന
സാങ്കേതിക വിഭാഗം
ജീവനക്കാര്‍ക്ക് 2011
നു ശേഷം വാര്‍ഷിക
ഇന്‍ക്രിമെന്റ്
നല്‍കിയിട്ടില്ല
എന്നതും, എ.ഐ.സി.ടി.ഇ
പ്രകാരമുള്ള
ശമ്പളവര്‍ദ്ധന
നടപ്പിലാക്കിയിട്ടില്ല
എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് പരിഹരിക്കാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി,
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
എന്നിവ വഴിയല്ലാതെയുള്ള
നിയമനങ്ങൾ
1150.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന് കീഴിലെ
സ്ഥാപനങ്ങളില്‍
പി.എസ്.സി,
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് എന്നിവ
വഴിയല്ലാതെ, ജീവനക്കാരെ
നിയമിക്കുന്ന
സ്ഥാപനങ്ങള്‍
എതെല്ലാമാണെന്ന്
പറയാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വിവിധ
തസ്തികകളിലായി പ്രസ്തുത
സ്ഥാപനങ്ങളിൽ ഇപ്രകാരം
നിയമിച്ച ജീവനക്കാരുടെ
തസ്തിക തിരിച്ചുളള
എണ്ണം വ്യക്തമാക്കാമോ;
(സി)
ഇത്തരം
സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍ക്ക്
സ്വീകരിച്ച മാനദണ്ഡം
വിശദമാക്കാമോ;
(ഡി)
ഈ
സ്ഥാപനങ്ങളിലെ
നിയമനങ്ങളില്‍
സംവരണതത്ത്വം
പാലിക്കപ്പെടുന്നു
എന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഇ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്ന
എത്രപേര്‍ ഈ
സ്ഥാപനങ്ങളില്‍ ജോലി
നോക്കുന്നു എന്ന്
പറയാമോ?
ടെക്
നിക്കല്‍ യൂണിവേഴ്സിറ്റി
1151.
ശ്രീ.ലൂഡി
ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടെക്നിക്കല്‍
യൂണിവേഴ്സിറ്റി
സ്ഥാപിതമായിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
സാങ്കേതിക
വിദ്യാഭ്യാസ മേഖലയില്‍
ഇത് മുഖേന എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്?
സാങ്കേതിക
സര്‍വ്വകലാശാലയിലെ ഭരണ
സമിതികള്‍
1152.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.വി.ചെന്താമരാക്ഷന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയില്‍
നിയമത്തില്‍ വ്യവസ്ഥ
ചെയ്ത പ്രകാരമുള്ള ഭരണ
സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ബി)
ഭരണപരവും
അക്കാദമികവുമായ വിവിധ
സമിതികളിലേക്കുള്ള
തെരഞ്ഞെടുപ്പുകള്‍
നടന്നിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സര്‍വ്വകലാശാല നിലവില്‍
വന്നശേഷം ഗവേണിംഗ്
ബോഡിയും
നിര്‍വ്വാഹകസമിതിയും
എത്ര തവണ യോഗം
ചേര്‍ന്നു ; ഇതില്‍
പങ്കെടുത്തവര്‍
ആരെല്ലാം; വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
നിയമസഭാംഗങ്ങള്‍
ഉള്‍പ്പെടെ വിവിധ
മേഖലയില്‍ നിന്നുള്ള
പ്രതിനിധികളുടെ
തെരഞ്ഞെടുപ്പിന്
കാലതാമസമുണ്ടാകുന്നത്
എന്തുകൊണ്ട്; പ്രസ്തുത
വിഷയം സംബന്ധിച്ച്
സഭയില്‍ നല്കിയ ഉറപ്പ്
പാലിക്കാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
വിശദാംശം
വെളിപ്പെടുത്താമോ?
പോളിടെക്നിക്
വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്
ഇളവ്
1153.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പോളിടെക്നിക്
കോളേജുകളില്‍
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ഫീസ് ഇളവ്
നല്‍കിയിരുന്നത്
പിന്‍വലിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; എങ്കില്‍ എന്താണ്
പ്രസ്തുത ഉത്തരവ്
പുറപ്പെടുവിക്കാനുണ്ടായ
സാഹചര്യം എന്ന്
വിശദമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ തിരൂരങ്ങാടി
അവുക്കാദര്‍കുട്ടി നഹ
സാഹിബ് മെമ്മോറിയല്‍
ഗവണ്മെന്റ്
പോളിടെക്നിക് കോളേജില്‍
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
ഫീസ് ഇളവ്
നിഷേധിക്കുന്നതായി
കാണിച്ച് പരാതികള്‍
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
പരാതികളില്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഫീസ്
ഇളവ് ആനുകൂല്യം
ലഭിക്കാത്തതു കാരണം
എത്ര വിദ്യാര്‍ത്ഥികള്‍
ഈ കോളേജില്‍ നിന്ന്
ട്രാന്‍സ്ഫര്‍
വാങ്ങിയിട്ടുണ്ട്;
(ഡി)
അര്‍ഹമായ
ഫീസ് ആനുകൂല്യം
ലഭിക്കാത്തത്
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
തുടര്‍പഠനം
ബുദ്ധിമുട്ടിലാക്കുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഈ വിഷയം അടിയന്തരമായി
പരിശോധിച്ച്
സര്‍ക്കാര്‍
പോളിടെക്നിക്
കോളേജുകളിലെ ഈ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ഫീസ് ഇളവ് ആനുകൂല്യം
നല്‍കുന്നത്
സംബന്ധിച്ച് ഉത്തരവ്
നല്‍കുമോ?
പോളിടെക്നിക്
കോളേജ്
1154.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തിലെ
കിനാനൂര്‍ കരിന്തളം
പഞ്ചാ യത്തില്‍
പോളിടെക്നിക് കോളേജ്
സ്ഥാപിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതിനുള്ള നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ?
പെരിന്തല്‍മണ്ണ
പോളിടെക്നിക്ക് കോളേജ്
1155.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ഥാപിച്ചിട്ട്
അമ്പതു വര്‍ഷം
കഴിഞ്ഞിട്ടും വെറും
നാലു കോഴ്സുകളോടെ
മാത്രം
പ്രവര്‍ത്തിക്കുന്ന
പെരിന്തല്‍മണ്ണ
പോളിടെക്നിക്ക്
കോളേജില്‍ പുതിയ
കോഴ്സുകളാരംഭിക്കുന്നതിന്
ഇത് വരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
എല്ലാ
വിധ ഭൗതിക സൗകര്യങ്ങള്‍
ഒരുക്കിയിട്ടും ഇത് വരെ
പുതിയ കോഴ്സുകള്‍
അനുവദിക്കാത്തത്
പരിഗണിച്ച്
പെരിന്തല്‍മണ്ണ പോളി
ടെക്നിക്ക് കോളേജില്‍
പുതിയ മൂന്നു
കോഴ്സുകളാരംഭിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ ?
വിദൂര
വിദ്യാഭ്യാസ കോഴ്സുകള്‍
1156.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല
ഉള്‍പ്പടെയുള്ള
ഏതെങ്കിലും
സര്‍വ്വകലാശാലകളുടെ
വിദൂര വിദ്യാഭ്യാസ
കോഴ്സുകള്‍
നടത്തുന്നതിനുള്ള
അനുമതിയ്ക്കുള്ള
അപേക്ഷകള്‍ യു.ജി.സി
തള്ളിയിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണമെന്ത്;
(ബി)
പിഴവുകള്‍
പരിഹരിച്ച് വിദൂര
വിദ്യാഭ്യാസ കോഴ്സുകള്‍
പുനരാരംഭിക്കുന്നതിനുള്ള
അനുമതിയ്ക്കായുള്ള
അപേക്ഷകള്‍ വീണ്ടും
സമര്‍പ്പിക്കുന്നതിന്
സര്‍വ്വകലാശാലകള്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
അനേകായിരം
വിദ്യാര്‍ത്ഥികളുടെ
ഭാവി
നിര്‍ണ്ണയിക്കപ്പെടുന്ന
ഇത്തരം വിഷയങ്ങളില്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുന്നതിന്
ബന്ധപ്പെട്ടവര്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
അറബിക്
സര്‍വ്വകലാശാല
1157.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അറബിക് സര്‍വ്വകലാശാല
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെയാണ്;
ആയത് മറ്റ്
സര്‍വ്വകലാശാലകളുടെ
രീതിയില്‍ പൂര്‍ണ്ണമായി
പ്രവര്‍ത്തനക്ഷമമാണോ;
(ബി)
ഇല്ലെങ്കില്‍
അതിന്റെ ഇപ്പോഴത്തെ
സ്ഥിതി വ്യക്തമാക്കുമോ?
യൂണിവേഴ്സിറ്റി
ജീവനക്കാര്‍
1158.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യൂണിവേഴ്സിറ്റികളിലെ
താത്ക്കാലിക
ജീവനക്കാരുടെ തസ്തിക
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ ;
(ബി)
യൂണിവേഴ്സിറ്റികളിലെ
ലാസ്റ്റ്ഗ്രേഡ്
ജീവനക്കാരുടെ ആകെ
ഒഴിവുകള്‍ എത്രയാണ്;
(സി)
പി.എസ്.സി.യുടെ
ലാസ്റ്റ് ഗ്രേഡ് റാങ്ക്
ലിസ്റ്റില്‍ നിന്നും
യൂണിവേഴ്സിറ്റികളിലെ
ഒഴിവുകളിലേക്ക് നിയമനം
നടത്തുമോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
സര്‍വ്വകലാശാലകളിലെ
ഫീസ്
1159.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
ഒരു ഏകീകൃത ഫീസ്
സംവിധാനം നിലവിലുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
സര്‍വ്വകലാശാലകളില്‍
ഏകീകൃത ഫീസ് സംവിധാനം
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സര്‍വ്വകലാശാലകള്‍
അനിയന്ത്രിതമായി ഫീസ്
വര്‍ദ്ധിപ്പിക്കുന്നത്
തടയാന്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍ എന്തെല്ലാം ;
(ഡി)
സര്‍വ്വകലാശാലകള്‍ക്ക്
ഒരു സമയം
വര്‍ദ്ധിപ്പിക്കാന്‍
കഴിയുന്ന ഫീസിന്റെ
നിരക്ക്
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര;
(ഇ)
വര്‍ദ്ധിപ്പിക്കാന്‍
കഴിയുന്ന പരിധിക്കും
മുകളില്‍ ഫീസ്
വര്‍ദ്ധിപ്പിച്ചിട്ടുള്ള
സര്വ്വകലാശാലകളുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?