ശുദ്ധജല
വിതരണ പദ്ധതി
833.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ കരിമ്പുഴ
ശുദ്ധജല വിതരണ
പദ്ധതിയ്ക്കായി എത്ര
രൂപയുടെ ഭരണാനുമതിയാണ്
നല്‍കിയത്;
(ബി)
എത്ര
കി. മീറ്റര്‍ വിതരണ
ശൃംഖല സ്ഥാപിക്കുവാനാണ്
തീരുമാനിച്ചിരുന്നത്;
എത്ര പാക്കേജുകളിലായാണ്
പൂര്‍ത്തിയാക്കിയത്;
വിശദാംശം
ലഭ്യമാക്കാമോ;എത്ര
കണക്ഷനുകള്‍ നല്കി;
(സി)
ശ്രീകൃഷ്ണപുരം
ശുദ്ധജലവിതരണ
പദ്ധതിയ്ക്കായി എത്ര
തുകയുടെ ഭരണാനുമതിയാണ്
നല്‍കിയത്; എത്ര
പാക്കേജുകള്‍
പൂര്‍ത്തീകരിച്ചു; എത്ര
കണക്ഷനുകള്‍ നല്കി;
എത്ര
ഗുണഭോക്താക്കള്‍ക്ക്
ഇതിന്റെ ഗുണം ലഭിക്കും;
വിശദാംശം ലഭ്യമാക്കാമോ?
വാട്ടര്‍ അതോറിറ്റി
നടപ്പിലാക്കിയ പദ്ധതികള്‍
834.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാരിന്റെ കാലത്ത്
വാട്ടര്‍ അതോറിറ്റി
മുഖേന കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
വികസന പദ്ധതികള്‍
എന്തെല്ലാം; ഓരോ
പദ്ധതിയുടെയും വിശദാംശം
ലഭ്യമാക്കാമോ;
(ബി)
2015-16
വര്‍ഷത്തില്‍ വാട്ടര്‍
അതോറിറ്റി
നടപ്പിലാക്കാന്‍
ഉദ്ദേശിച്ച്
സമര്‍പ്പിച്ച ബജറ്റ്
പ്രൊപ്പോസലില്‍
ആവശ്യപ്പെട്ട
പ്രവൃത്തികള്‍
എന്തെല്ലാം;
(സി)
കൊയിലാണ്ടി
നഗരസഭയില്‍
ചിറ്റാരിക്കടവ്
റഗുലേറ്റര്‍ കം
ബ്രിഡ്ജ് ഭരണാനുമതി
ലഭ്യമാവുന്ന
സാഹചര്യത്തില്‍
നടപ്പിലാക്കുന്നതിനായി
വാട്ടര്‍ അതോറിറ്റി
സമര്‍പ്പിച്ച സമഗ്രമായ
ശുദ്ധജല വിതരണ പദ്ധതി
പ്രൊപ്പോസലിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
പ്രസ്തു പദ്ധതി
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കുടിവെള്ള പദ്ധതി
835.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂറനാട്
പാറ്റൂര്‍ കുടിവെള്ള
പദ്ധതിയുമായി
ബന്ധപ്പെട്ട് നാളിതുവരെ
നടത്തിയ പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി 2016 ഫെബ്രുവരി
20-ന് മുന്‍പായി
ഒന്നാംഘട്ടം
കമ്മീഷനിംഗ്
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ പൂര്‍ണ്ണ
പ്രവര്‍ത്തനത്തിന്
ആവശ്യമായ തുക
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ജലവിഭവ
വകുപ്പ് മേജര്‍
ഇറിഗേഷന്‍ മുഖാന്തിരം
മാവേലിക്കര
മണ്ഡലത്തില്‍ 2011
മുതല്‍ നടപ്പിലാക്കിയ
പ്രവൃത്തികളുടെയും
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തടയണകളുടെ നിര്‍മ്മാണം
836.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാണിയംകുളം
ഗ്രാമപഞ്ചായത്തിലെ
മാന്നന്നൂര്‍ സ്റ്റീല്‍
തടയണയുടെ പ്രവര്‍ത്തന
പുരോഗതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; പ്രസ്തുത
തടയണയുടെ എസ്റ്റിമേറ്റ്
തുക എത്രയാണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തടയണയുടെ പ്രവര്‍ത്തനം
എന്നാണ്
തുടങ്ങിയതെന്നും,
എന്നത്തേക്ക്
പൂര്‍ത്തീകരിച്ച്
കമ്മീഷന് ചെയ്യുവാന്‍
സാധിക്കുമെന്നും,
ആയതിന്റെ പ്രയോജനം എത്ര
ജനങ്ങള്‍ക്ക്
ലഭിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
ഷൊര്‍ണ്ണൂര്‍
നിയോജക മണ്ഡലത്തിലെ
കൊച്ചിന് പാലത്തിന്
സമീപത്തുള്ള തടയണയുടെ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിച്ച്
കമ്മീഷന് ചെയ്യാന്‍
സാധിക്കും; പ്രസ്തുത
തടയണയുടെ എസ്റ്റിമേറ്റ്
തുക, അനുവദിച്ച തുക,
ചെലവഴിച്ച തുക ഏന്നിവ
എത്രയാണ്;
അവശേഷിക്കുന്ന ബാക്കി
തുക അടിയന്തരമായി
അനുവദിച്ച് പ്രസ്തുത
തടയണ കമ്മീഷന്
ചെയ്യുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
തടയണ പൂര്‍ത്തീകരിച്ച്
കമ്മീഷന്
ചെയ്യുന്നതോടു കൂടി
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതൊക്കെ
സ്ഥലങ്ങളില്‍ ഇതിന്റെ
പ്രയോജനം ലഭിക്കുമെന്ന്
വ്യക്തമാക്കുമോ?
ഒരു പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
837.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍ വഴി
നടപ്പാക്കുന്ന, ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി പ്രകാരം
കുന്നംകുളം നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
കുളങ്ങളാണ്
നവീകരിച്ചിട്ടുള്ളത്;
(ബി)
അവയുടെ
പേരു വിവരവും അനുവദിച്ച
തുകയും വ്യക്തമാക്കാമോ;
(സി)
ജല
ലഭ്യതക്കുള്ള നിരവധി
കുളങ്ങള്‍ നവീകരണം
നടത്താനുണ്ട് എന്നതു
കണക്കിലെടുത്ത് അവ
നവീകരിക്കുന്നതിന് തുക
അനുവദിച്ച് ഭരണാനുമതി
നല്‍കുമോ;
(ഡി)
ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമോ?
ജലവിഭവ വകുപ്പ് നടപ്പിലാക്കിയ
വികസന പദ്ധതികള്‍
838.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ജലവിഭവ
വകുപ്പ് മുഖേന
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ആയതിനു
വകയിരുത്തിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ?
ജലവിഭവ വകുപ്പിന്റെ
പ്രവൃത്തികള്‍
839.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
നിയോജക മണ്ഡലത്തില്‍
2011 മേയ് മാസം മുതല്‍
2015 ഡിസംബര്‍ വരെ
ജലവിഭവ വകുപ്പു മുഖേന
നടപ്പിലാക്കിയ വികസന
പരിപാടികളുടെ വിശദാംശം
നല്‍കുമോ; ഇതിനായി
എത്ര തുക ചെലവഴിച്ചു
എന്ന് അറിയിയ്ക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ പുതിയതായി
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമെന്നും ഇതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്
എന്നും അറിയിക്കുമോ?
നാടുകാണി ജലനിധി പദ്ധതി
840.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരുത്തോങ്കര
ഗ്രാമപഞ്ചായത്തിലെ
നാടുകാണി ജലനിധി
പദ്ധതിയുടെ അറ്റകുറ്റ
പണികള്‍ക്ക് ഫണ്ട്
അനുവദിക്കുന്നതിന്
പഞ്ചായത്ത് പ്രസിഡന്റ്
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
841.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പരിയാരം
ഗ്രാമപഞ്ചായത്തിലെ
കാര്‍ഷികാവശ്യങ്ങള്‍ക്കായി
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതി
നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇതിനായി അടയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കോടശ്ശേരി-
പരിയാരം സമഗ്രകുടിവെള്ള
പദ്ധതിയ്ക്കായി
വാട്ടര്‍
ട്രീറ്റ്മെന്റ്
സ്ഥാപിക്കുന്നതിനായി
പരിയാരം-കാഞ്ഞിരപ്പള്ളിയിലെ
എം.പി.ഐ. വക
സ്ഥലത്തുനിന്നും
ആവശ്യമായ സ്ഥലം
അനുവദിക്കുന്നതിനുള്ള
അപേക്ഷയില്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
ഇതിനാവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
കുന്ദമംഗലം നിയോജകമണ്ഡലം
842.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മുതല്‍ കുന്ദമംഗലം
നിയോജകമണ്ഡലത്തില്‍
മെെനര്‍ ഇറിഗേഷന്‍
വകുപ്പ് മുഖേന
ഭരണാനുമതി ലഭ്യമാക്കിയ
പ്രവര്‍ത്തികളും ,
തുകയും വിശദമാക്കാമോ;
(ബി)
ഓരോ പ്രവൃത്തിയുടെയും
നിലവിലുള്ള സ്ഥിതി
വ്യക്തമാക്കാമോ?
ജലവിഭവവകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
843.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഇടുക്കി
നിയോജകമണ്ഡലത്തില്‍
ജലവിഭവവകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ളവ
ഏതെല്ലാമെന്നും ആയതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
844.
ശ്രീ.കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
"ഒരു
പഞ്ചായത്തില്‍ ഒരു
കുളം" പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
845.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം നവീകരണം
പൂര്‍ത്തിയാക്കിയതും,
പൂര്‍ത്തിയാക്കാനുള്ളതും,
പണി തുടങ്ങാത്തതുമായ
കുളങ്ങളുടെ ജില്ല
തിരിച്ചുള്ള എണ്ണം
അറിയിക്കുമോ;
(സി)
ഈ
പദ്ധതിക്ക് ആകെ എത്ര
തുകയാണ്
കണക്കാക്കിയതെന്നും
ഇതില്‍ എത്ര തുക
ചെലവഴിച്ചെന്നും,
ബാക്കി തുക
ചെലവാക്കാതിരിക്കാനുണ്ടായ
കാരണമെന്തെന്നും
വിശദമാക്കാമോ;
(ഡി)
പദ്ധതി
പൂര്‍ത്തീകരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കാമോ;
(ഇ)
പെരുമ്പാവൂര്‍
മണ്ഡലത്തില്‍
പൂര്‍ത്തിയാക്കിയതും,
പൂര്‍ത്തിയാക്കാനുള്ളതും,
പണി തുടങ്ങാത്തതുമായ
കുളങ്ങളുടെ വിശദാംശം
നല്‍കാമോ?
തടയണ
നിര്‍മ്മാണ പദ്ധതി
846.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തടയണകള്‍
നിര്‍മ്മിക്കാന്‍
കര്‍മ്മ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി കൈവരുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മംഗലം
ഡാം സ്രോതസ്സായി കുടിവെള്ള
പദ്ധതി
847.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഴക്കഞ്ചേരി,
വണ്ടാഴി, വടക്കഞ്ചേരി
പഞ്ചായത്തുകള്‍ക്കായി
മംഗലം ഡാം സ്രോതസ്സായി
വിഭാവന ചെയ്ത സമഗ്ര
കുടിവെള്ള പദ്ധതിയുടെ
ഇപ്പോഴത്തെ നില
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
സംബന്ധിച്ച് എന്തെല്ലാം
നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
വിശദീകരിക്കാമോ;
(സി)
നടപടി
ക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ദേശീയ
ജലപാതാസംയോജനം
848.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ജലപാതാസംയോജനത്തില്
നിന്നും
ഒഴിവാക്കപ്പെട്ട
ജലാശയങ്ങളെ സംസ്ഥാന
ജലപാതാ വികസനത്തില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണെന്നും
എന്തു തുക വീതമാണ്
നീക്കിവച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ജലപാതകളെ
യോജിപ്പിച്ചുകൊണ്ട്
കൂടുതല്‍ ജലഗതാഗത
മാര്‍ഗ്ഗങ്ങള്‍
രൂപപ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ?
ലൈന്‍
എക്സ്റ്റന്‍ഷനു നടപടി
849.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ തളിപ്പറമ്പ്
വാട്ടര്‍ അതോറിറ്റി
ഡിവിഷന്റെ കീഴിലുള്ള
ഇരിക്കൂര്‍
അഡ്ജോയിനിംഗ്
പദ്ധതിയുടെ
ട്രീറ്റ്മെന്റ്
പ്ലാന്റില്‍ നിന്നും
പൂവം ജംഗ്ഷന് മുതല്‍
കുയിലൂര്‍ വരെ ലൈന്‍
എക്സ്റ്റന്‍ഷനുവേണ്ടി
തയ്യാറാക്കി
സമര്‍പ്പിച്ച
എസ്റ്റിമേറ്റിന്
അംഗീകാരം
നല്‍കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കനാല്‍
ശൃംഖലയുടെ ശുദ്ധീകരണത്തിന്
പദ്ധതി
850.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
സി.മോയിന്‍ കുട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കനാല്‍
ശൃംഖലയുടെ
ശുദ്ധീകരണത്തിന് പദ്ധതി
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
പഴയകാല
തറവാടുകള്‍
ജലഗതാഗതത്തിന്
ഉപയോഗിച്ചിരുന്ന
സ്വകാര്യ കനാലുകള്‍
നിലനിര്‍ത്തുന്നതിനും,
സംരക്ഷിക്കുന്നതിനും
പദ്ധതിയുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
പദ്ധതി ആവിഷ്ക്കരിച്ചു
നടപ്പാക്കുമോ?
മാറാട്
പ്രദേശത്ത് കടല്‍ ഭിത്തി
നിര്‍മ്മാണം
851.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
മണ്ഡലത്തിലെ മാറാട്
പ്രദേശത്ത് കടലാക്രമണം
തടയാന്‍ കടല്‍ ഭിത്തി
നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്
കൊണ്ടുള്ള നിര്‍ദ്ദേശം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ആയതിന്
അധികാരം നല്കാന് നടപടി
സ്വീകരിക്കുമോ ?
അരൂര്‍
മണ്ഡലത്തില്‍
ജലവിഭവവകുപ്പിന്റെ
വികസനപ്രവര്‍ത്തനങ്ങള്‍
852.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ജലവിഭവവകുപ്പ്
മുഖാന്തിരം അരൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
മഴവെള്ള
സംഭരണം
853.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഴവെള്ള സംഭരണം
ജനകീയമാക്കുവാന്‍
കര്‍മ്മപദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
തിരൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
854.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജലവിഭവ വകുപ്പ് മുഖേന
തിരൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും,
ഓരോ പദ്ധതിക്കും
ഇതേവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്
എന്നും വ്യക്തമാക്കാമോ?
നബാര്‍ഡ്
ആര്.ഐ.ഡി.എഫ് സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
855.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ എത്ര
പദ്ധതികളെയാണ് നബാര്‍ഡ്
ആര്.ഐ.ഡി.എഫ്
സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിന്
ഭരണാനുമതി
ലഭിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
പ്രസ്തുത പ്രവൃത്തികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്
അറയിക്കുമോ;
(ബി)
പ്രസ്തുത
സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിനായി
ഏതൊക്കെ പ്രോജക്ടകളുടെ
എസ്റ്റിമേറ്റുകളാണ്
വകുപ്പ് തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
ചിത്താരി
റഗുലേറ്റര്‍ കം ബ്രഡ്ജിന്റെ
പുനരുദ്ധാരണം
856.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലപ്പഴക്കം
നേരിടുന്ന ചിത്താരി
റഗുലേറ്റര്‍ കം
ബ്രഡ്ജിന്റെ
പുനരുദ്ധാരണം എന്ന്
തുടങ്ങാനാകുമെന്ന്
അറിയിക്കാമോ;
(ബി)
ഉപ്പു
വെള്ളം കയറി പ്രദേശത്തെ
കൃഷി നശിക്കുന്നതിനാല്‍
ചിത്താരി റഗുലേറ്റര്‍
കം ബ്രിഡ്ജ്
പുനരുദ്ധരിക്കുമെന്ന
നിലപാട് കൈക്കൊണ്ട
ശേഷം, ഇക്കാര്യത്തിൽ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതിക്കായുള്ള
എസ്റ്റിമേറ്റുകള്‍
തയ്യാറാക്കിയിട്ടുണ്ടോ
; എങ്കില്‍ അടങ്കല്‍
തുക എത്രയായാണ്
കണക്കാക്കിയിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുട്ടനാട്
പാക്കേജ്
857.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജിന് എന്നാണ്
അനുമതി ലഭിച്ചത്; ഈ
പദ്ധതിയ്ക്ക് കേന്ദ്ര
സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എത്രയായിരുന്നു;
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എന്തു തുക
ലഭിച്ചു; സംസ്ഥാന
വിഹിതമായി എന്തു തുക
ലഭിച്ചു; നാളിതുവരെ
എന്തു തുക ചെലവഴിച്ചു.;
(ബി)
കുട്ടനാട്
പാക്കേജ്
നടപ്പിലാക്കുന്നതിനുള്ള
സമയപരിധി
എന്നുവരെയായിരുന്നു;
സമയപരിധി നീട്ടി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
കുട്ടനാട്
പാക്കേജുമായി
ബന്ധപ്പെട്ട ഏതെങ്കിലും
പ്രവൃത്തികള്‍ നിശ്ചിത
സമയപരിധിക്കുള്ളില്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
കുട്ടനാട്
പാക്കേജില്‍ ജലവിഭവ
വകുപ്പ് ഏറ്റെടുത്ത്
ചെയ്യുന്ന പദ്ധതികള്‍
ഏവ; എന്ത് തുകയുടെ
പദ്ധതിയാണ് ജലവിഭവ
വകുപ്പ് ഏറ്റെടുത്ത്
തയ്യാറാക്കിയിട്ടുള്ളത്;
അതില്‍ ലഭ്യമായ തുക
എത്ര; ചെലവഴിച്ച തുക
എത്ര വിശദമാക്കാമോ;
(ഇ)
പാക്കേജിന്
പ്രകാരമുള്ള പദ്ധതി
സമയബന്ധിതമായി
നടപ്പിലാക്കുന്നതില്‍
സംസ്ഥാന സര്‍ക്കാരിന്റെ
ഭാഗത്തു വീഴ്ചകള്‍
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ എന്തൊക്കെയാണ്;
വിശദമാക്കാമോ;
(എഫ്)
കായല്‍
പാടശേഖരങ്ങളില്‍
സ്ഥാപിച്ച പൈല് ആന്റ്
സ്ലാബ് സംവിധാനം
തകര്‍ന്നടിഞ്ഞത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പൈല് ആന്റ് സ്ലാബ്
സ്ഥാപിക്കുന്നതിലെ
അശാസ്ത്രീയതയും
അഴിമതിയും വളരെ
മുമ്പുതന്നെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടും
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉദ്യോഗസ്ഥരുടെ
അനാസ്ഥയേയും
അഴിമതിയേയും കുറിച്ച്
അന്വേഷിച്ച് നടപടി
സ്വീകരിക്കുമോ;
(ജി)
കരാറുകാര്‍ക്ക്
ബില്‍ തയ്യാറാക്കി
കമ്മീഷന് പറ്റുന്ന
രീതിയാണ് ജലവിഭവ
വകുപ്പ് ഉദ്യോഗസ്ഥര്‍
നടത്തി വരുന്നതെന്ന
ആക്ഷേപം പരിശോധിച്ച്
നടപടി സ്വീകരിക്കുമോ?
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതി
858.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതിയുടെ
7300-7800 ചെയിനേജിലെ
നിര്‍ത്തി
വച്ചിരിക്കുന്ന
പ്രവൃത്തികള്‍
പുനരാരംഭിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ധര്‍മ്മടം
മണ്ഡലത്തിലെ ജലസേചന
വകുപ്പിന്റെ പദ്ധതികള്‍
859.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ധര്‍മ്മടം നിയോജക
മണ്ഡലത്തില്‍ ജലസേചന
വകുപ്പിന്റെ കീഴില്‍
നടപ്പിലാക്കിയിട്ടുള്ളതും
പൂര്‍ത്തീകരിച്ചിട്ടുള്ളതുമായ
പദ്ധതികള്‍
ഏതെല്ലാമാണെന്നും അവ
ഏതൊക്കെ
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ?
കുടിവെള്ള
പദ്ധതികളുടെ പുരോഗതി
860.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതി,
മീനാട് ശുദ്ധജല പദ്ധതി
എന്നിവ പ്രകാരമുളള
ജലസംഭരണികളുടെ
നിര്‍മ്മാണം,
ട്രാന്സ്മിഷന്,
പെെപ്പ് ലെെന്‍
സ്ഥാപിക്കല്‍,
ഡിസ്ട്രിബ്യൂഷന്‍
പെെപ്പ് ലെെന്‍
സ്ഥാപിക്കല്‍
എന്നിവയുടെ നിര്‍മ്മാണ
പുരോഗതി അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
എത്ര രൂപ
വിനിയോഗിക്കുവാനാണ്
തീരുമാനിച്ചിരുന്നതെന്നും,
നിലവില്‍ എത്ര രൂപ
ചെലവഴിച്ചുവെന്നും
അറിയിക്കുമോ;
(സി)
ഡിസ്ട്രിബ്യൂഷന്‍
ലെെന്‍ ആകെ എത്ര
കിലോമീറ്റര്‍
സ്ഥാപിക്കുവാനാ ണ്
കരാര്‍
നല്‍കിയിരുന്നത്;
ഇതില്‍ എത്ര ദൂരം
പെെപ്പ്
സ്ഥാപിച്ചൂവെന്നും, ഇനി
എത്ര കിലോമീറ്റര്‍
അവശേഷിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഡിസ്ട്രിബ്യൂഷന്‍
ലെെന്‍ ഇനി ഏതെല്ലം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പരിധിയില്‍ എത്ര ദൂരം
വീതം
സ്ഥാപിക്കുവാനുണ്ടെന്നും
ഇതിനുവേണ്ടി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്നും
അറിയിക്കുമോ?
കാക്കടവിലെ
സ്ഥിരം തടയണ നിര്‍മ്മാണം
861.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേവല്‍ അക്കാദമി
ഉള്‍പ്പെടെയുള്ളവര്‍ക്ക്
കുടിവെള്ളം നല്കുന്ന
കാക്കടവില്‍ സ്ഥിരം
തടയണ നിര്‍മ്മിക്കാന്‍
ടെന്‍ഡര്‍ നടപടി
സ്വീകരിച്ചിട്ടും പണി
ആരംഭിക്കാതെ
താല്‍ക്കാലിക തടയണ
ഉണ്ടാക്കി വര്‍ഷങ്ങളായി
സര്‍ക്കാര്‍ പണം
ദുരുപയോഗം
ചെയ്യുന്നതായി
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ; എങ്കിൽ
ഇതിന് ഉത്തരവാദികളായ
അധികൃതര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏറെ
പരിസ്ഥിതി പ്രശ്നമുള്ള
താല്കാലിക തടയണ
നിര്‍മ്മാണം
നിര്‍ത്തിവയ്ക്കാന്‍
എന്തുകൊണ്ട് നടപടി
സ്വീകരിക്കുന്നില്ലെന്ന്
വ്യക്തമാക്കാമോ?
കുറ്റ്യാടി
ഇറിഗേഷന്‍ പദ്ധതി
862.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ഇറിഗേഷന്‍
പദ്ധതിക്കുവേണ്ടി
സര്‍ക്കാര്‍ ഏറ്റെടുത്ത
സ്ഥലങ്ങളുടെ
പ്രമാണങ്ങള്‍ എവിടെയാണ്
സൂക്ഷിച്ചിട്ടുള്ളത്
എന്നും അവയുടെ
കസ്റ്റോഡിയന്‍
ആരെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കുവേണ്ടി
ഏറ്റെടുത്ത സ്ഥലങ്ങള്‍
കൃത്യമായി അതിര്
സ്ഥാപിച്ച് കൈവശം
വെച്ചു വരുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
അണക്കെട്ട്
പുതുക്കിപ്പണിയുന്നതിനു നടപടി
863.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പടന്ന
ഇടച്ചാക്കൈ അണക്കെട്ട്
പുതുക്കിപ്പണിയുന്ന
പ്രവൃത്തി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും ഇതു
എന്നാരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ ?
കാര്യങ്കോട്
പുഴയ്ക്ക് കുറുകെയുള്ള
വി.സി.ബി.
864.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ചെറുപുഴ
പഞ്ചായത്തില്‍
കാര്യങ്കോട് പുഴയ്ക്ക്
കുറുകെ അനുവദിച്ച
വി.സി.ബി.യുടെ
നിര്‍മ്മാണ
പ്രവൃത്തിയുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
കടല്‍ഭിത്തി
പുനര്‍നിര്‍മ്മാണം
865.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനിയില്‍
കടല്‍ക്ഷോഭത്താല്‍
തീരദേശ റോഡുകള്‍ അടക്കം
കടലെടുത്ത്
ഒറ്റപ്പെട്ട്
കിടക്കുന്ന പാലപ്പെട്ടി
അജ്മീര്‍ നഗറില്‍
കടല്‍ഭിത്തി
പുനര്‍നിര്‍മ്മിച്ച്
ജനങ്ങളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കടല്‍ഭിത്തി അടക്കം
പൊന്നാനിയില്‍
പൂര്‍ണ്ണമായി തകര്‍ന്ന
ലൈറ്റ് ഹൗസ് മുതല്‍
തെക്കോട്ട്
കാപ്പിരിക്കാട്
വരെയുള്ള ഭാഗത്ത്
ഭിത്തി
നിര്‍മ്മാണത്തിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
മൂര്‍ക്കനാട്
കുടിവെളള പദ്ധതി
866.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂര്‍ക്കനാട്
കുടിവെളള പദ്ധതി
എന്നാണ്
ആരംഭിച്ചതെന്നും എത്ര
തുകയാണ് പ്രസ്തുത
കുടിവെളള പദ്ധതിക്കായി
ചെലവഴിച്ചതെന്നും
വ്യക്തമാക്കാമോ;
(ബി)
വിവിധ
ഘട്ടങ്ങളായി
പ്രവര്‍ത്തനം തുടങ്ങിയ
മൂര്‍ക്കനാട് കുടിവെളള
പദ്ധതിയുടെ ഓരോ
ഘട്ടത്തിനും ഭരണാനുമതി
ലഭിച്ച വര്‍ഷവും തുകയും
വ്യക്തമാക്കാമോ;
അഞ്ചരക്കണ്ടി-പെരളശ്ശേരി
ശുദ്ധജലവിതരണ പദ്ധതി
867.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
കീഴല്ലൂര്‍
ഗ്രാമപഞ്ചായത്തിനെ
അഞ്ചരക്കണ്ടി-പെരളശ്ശേരി
ശുദ്ധജലവിതരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്
നല്കിയ
നിവേദനത്തിന്മേല്
(ഫയല്‍ നമ്പര്‍
KWA/HO/WN1/KNR/92/2011)
കേരള ജല അതോറിറ്റി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
കൂയിലൂര്വളവ്
- പഴശ്ശി അണക്കെട്ട് റോഡ്
നിര്‍മ്മാണം
868.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
കൂയിലൂര്വളവ് - പഴശ്ശി
അണക്കെട്ട് റോഡ്
നിര്‍മ്മാണത്തിന്
കനാല്‍ റോഡ്
നിര്‍മ്മാണത്തിനുള്ള
ഫണ്ട് അനുവദിച്ച്
ഭരണാനുമതി നല്‍കണമെന്ന
നിവേദനത്തിന്മേല്
സ്വീകരിച്ച
നടപടിയെന്തെന്നു
വ്യക്തമാക്കുമോ?
869
Cancelled
ജലസംഭരണികളുടെ
ശുദ്ധീകരണം
870.
ശ്രീ.സി.മോയിന്‍
കുട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസംഭരണികള്‍
ശുദ്ധീകരിക്കുന്നതിനുള്ള
പദ്ധതിയുടെ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഖരമാലിന്യ
സംസ്ക്കരണ
സംവിധാനങ്ങള്‍
കാര്യക്ഷമമല്ലാത്ത
അവസ്ഥയില്‍
ജലസംഭരണികള്‍ മാലിന്യ
നിക്ഷേപകേന്ദ്രങ്ങളാകുന്ന
സ്ഥിതി വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
അവസ്ഥ തടയാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ജലവിഭവ
വകുപ്പിന്റെ പ്രവർത്തനങ്ങൾ
871.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ജലവിഭവ
വകുപ്പ് മുഖേന
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച
പ്രവൃത്തികളുടെയും
ലഭിച്ച ഫണ്ടിന്റെയും
അവയുടെ പ്രവര്‍ത്തന
പുരോഗതിയുടെയും
വിശദാംശം ലഭ്യമാക്കുമോ?
കാപ്പിത്തോടിന്റെ
നവീകരണം
872.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാപ്പിത്തോടിന്റെ
നവീകരണത്തിനായി 5 കോടി
രൂപ അനുവദിക്കുമെന്ന്
മുന്‍ സര്‍ക്കാരിന്റെ
ബഡ്ജറ്റ് പ്രസംഗത്തില്‍
പറഞ്ഞിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേല് എന്തു നടപടി
സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(ബി)
കാപ്പിത്തോടിന്റെ
നവീകരണം സംബന്ധിച്ച്
മുഖ്യമന്ത്രി
വിളിച്ചുചേര്‍ത്ത
യോഗത്തില്‍
കാപ്പിത്തോടിന്റെ
നവീകരണത്തിനായി 16 കോടി
രൂപയുടെ ഭരണാനുമതി
നല്കാന്
തീരുമാനിച്ചിരുന്നുവോ;
അതിന്റെ
അടിസ്ഥാനത്തില്‍
ഭരണാനുമതി നല്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ ഭരണാനുമതി
നല്‍കുന്നതിനുള്ള
കാലതാമസത്തിന് കാരണം
വ്യക്തമാക്കുമോ;
(സി)
കാപ്പിത്തോടിന്റെ
നവീകരണത്തിനായി മണ്ഡല
ആസ്തിവികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഏഴുകോടി
രൂപ അനുവദിച്ച്
ഭരണാനുമതി
നല്കിയിരുന്നുവോ;
വ്യക്തമാക്കാമോ;
(ഡി)
ആരുടെയെല്ലാം
സഹകരണത്തോടുകൂടിയാണ്
മണ്ഡല ആസ്തി വികസന
പദ്ധതിയില്‍
കാപ്പിത്തോടിന്റെ
നവീകരണം നടത്താന്‍
ലക്ഷ്യമിട്ടിരുന്നത്;
(ഇ)
കാപ്പിത്തോടിന്റെ
നവീകരണത്തിനായി ജില്ലാ
ഭരണകൂടം ഒരു സൊസൈറ്റി
രൂപീകരിച്ച്
രജിസ്റ്റര്‍
ചെയ്തിരുന്നുവോ;
വിശദാംശം ലഭ്യമാക്കുമോ;
(എഫ്)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
ജില്ലാ ഭരണകൂടം
വേണ്ടത്ര ആത്മാര്‍ത്ഥത
കാട്ടിയില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
ജലസ്രോതസ്സുകളുടെ
സംരക്ഷണം
873.
ശ്രീ.കെ.വി.വിജയദാസ്
,,
സി.കെ സദാശിവന്
,,
കെ. ദാസന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തണ്ണീര്‍ത്തടങ്ങളും
ജലാശയങ്ങളും
ഉള്‍പ്പടെയുള്ള
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ശാസ്താംകോട്ട
കായല്‍ ഉള്‍പ്പടെയുള്ള
കായലുകളുടെ വിസ്തൃതി
ചുരുങ്ങുന്നത് തടയാന്‍
ഫലപ്രദമായ
നടപടികളൊന്നും
സ്വീകരിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(സി)
പുഴ
മുതല്‍ പുഴ വരെ എന്ന
ഭാരതപ്പുഴ സംരക്ഷണ
പദ്ധതിയുടെയും
മണിമല-മീനച്ചില്‍-മൂവാറ്റുപുഴ
സംരക്ഷണ പദ്ധതിയുടെയും
നിലവിലെ പുരോഗതി
അറിയിക്കുമോ;
(ഡി)
2008
ആഗസ്റ്റിനുമുമ്പ്
അനധികൃതമായി നടത്തിയ
തണ്ണീര്‍ത്തട
നികത്തലുകള്‍
നിയമാനുസൃതമാക്കിയ
സര്‍ക്കാര്‍ നടപടി
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തെ ഏത്
തരത്തില്‍
ബാധിക്കുമെന്ന്
വിശദമാക്കുമോ?
ജലസേചനസംരക്ഷണപ്രവൃത്തികള്
874.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
അനുവദിച്ച
ജലസേചന-സംരക്ഷണ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ചവ
ഏതെല്ലാമാണ്;
(സി)
മുടങ്ങിക്കിടക്കുന്നതും
നിര്‍മ്മാണം
ആരംഭിക്കാന്‍
കഴിയാത്തതുമായ
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ; പ്രസ്തുത
പദ്ധതികളുടെ
നിര്‍മ്മാണം
അടിയന്തിരമായി
ആരംഭിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നു
വ്യക്തമാക്കുമോ ?
കടല്ഭീത്തി നിര്‍മ്മാണം
875.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കോഴിക്കോട് നോര്‍ത്ത്
മണ്ഡലത്തില്‍
എവിടെയെല്ലാം
കടല്ഭീത്തി
നിര്‍മ്മിച്ചുവെന്നും
എന്ത് തുകയാണ്
വകയിരുത്തിയതെന്നും
വിശദമാക്കാമോ?
ഭൂജല
പരിപോഷണം ജനകീയമാക്കല്‍
876.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂജല പരിപോഷണം
ജനകീയമാക്കുന്നതിനുളള
കര്‍മ്മ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്,വ്യക്തമാക്കുമോ?
ശുദ്ധജല
സംരക്ഷണത്തിനും ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിനും
നടപ്പിലാക്കിയ പദ്ധതികള്‍
877.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുദ്ധജല
സംരക്ഷണത്തിനും
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിനും
എന്തെല്ലാം പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ട്;
(ബി)
കിണര്‍
റീചാര്‍ജിങ്
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന്
സഹായിക്കുന്നുണ്ടെന്ന
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
പദ്ധതികള്‍ക്ക്
സര്‍ക്കാര്‍ സബ്സിഡി
നല്കി വരുന്നുണ്ടോ;
(ഡി)
കിണര്‍
റീചാര്‍ജിങ് പദ്ധതിപോലെ
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിനുള്ള
പദ്ധതി സംസ്ഥാന
വ്യാപകമായി
ആരംഭിക്കുന്ന കാര്യം
പരിഗണിയ്ക്കുമോ?
ഭൂഗര്‍ഭജലചൂഷണം
878.
ശ്രീ.പി.ഉബൈദുള്ള
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭജലചൂഷണം
ക്രമാതീതമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തമിഴ്
നാട്ടില്‍ നിന്നുള്ള
യന്ത്ര സഹായത്താല്‍
കുഴല്‍ കിണര്‍
നിര്‍മ്മാണം
വ്യാപകമായിരിക്കുന്ന
സാഹചര്യത്തില്‍ ഭൂഗര്‍ഭ
ജലശോഷണം പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കുഴല്‍
കിണര്‍ അനുബന്ധ
അപകടങ്ങള്‍
ഉണ്ടാകാതിരിക്കാനുള്ള
മുന്‍കരുതല്‍
നടപടികള്‍ക്ക് തുടക്കം
കുറിയ്ക്കുമോ?
യു.ഐ.ഡി.എസ്.എസ്.എം.റ്റി
പദ്ധതി
879.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നഗര ശുദ്ധജലവിതരണ
പദ്ധതിയായ
യു.ഐ.ഡി.എസ്.എസ്.എം.റ്റി
കമ്മീഷന് ചെയ്തോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ എന്നാണ്
കമ്മീഷന് ചെയ്തത്;
(ബി)
പ്രസ്തുത
പദ്ധതിയില്‍പ്പെടുത്തി
എത്ര വാട്ടര്‍ കണക്ഷന്
നല്‍കിയിട്ടുണ്ടന്ന്
അറിയിക്കുമോ ;
(സി)
യു.ഐ.ഡി.എസ്.എസ്.എം.റ്റി
പദ്ധതിയ്ക്കായി
ചെലവഴിച്ച തുകയുടെ
വിശദാംശം ലഭ്യമാക്കാമോ?
ജലഗുണ നിലവാര പരിശോധന
ലാബുകള്‍
880.
ശ്രീ.ഹൈബി
ഈഡന്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗുണ
നിലവാര പരിശോധനയ്ക്കായി
ലാബുകള്‍ ആരംഭിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
ബാവിക്കര കുടിവെള്ള പദ്ധതി
881.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര
കുടിവെള്ള പദ്ധതി
ആരംഭിച്ചതെന്നാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക്
നാളിതുവരെയായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പദ്ധതി
ഇപ്പോള്‍ നിര്‍ത്തി
വച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കാമോ;
(ഡി)
പദ്ധതിയുടെ
ഒരു ഭാഗം മാത്രം
കെട്ടിപൊക്കി
മറുഭാഗത്തേക്ക് വെള്ളം
കുത്തി ഒലിച്ചു പോകുക
വഴി തീരപ്രദേശത്തെ കൃഷി
നശിച്ചു പോകുന്ന സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന് എന്തെങ്കിലും
പരിഹാര
നടപടിസ്വീകരിച്ചിട്ടുണ്ടോ;
(ഇ)
പദ്ധതിക്ക്
നിര്‍ദ്ദേശിച്ച സ്ഥലം
അനുയോജ്യമല്ലായിരുന്നുവെന്ന്ഉന്നതതല
സാങ്കേതിക വിദഗ്ദ്ധര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(എഫ്)
മേല്‍
പ്രവൃത്തി
പുനരാരംഭിക്കാതെ
,വര്‍ഷങ്ങളായി
കെട്ടുന്ന താല്കാലിക
തടയണ കെട്ടാന്‍
അനുവദിക്കില്ലായെന്ന
പ്രദേശവാസികളുടെ സമരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കുടിവെള്ള വിതരണ പദ്ധതികള്‍
882.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
കെ.രാജു
,,
കെ.അജിത്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടിവെള്ള വിതരണ
പദ്ധതികളില്‍ ശൂദ്ധീകരണ
സംവിധാനമില്ലാത്ത
പദ്ധതികളുണ്ടോ,
ഉണ്ടെങ്കില്‍ ഓരോ
ജില്ലയിലും എത്ര
വീതമെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍ ജനങ്ങള്‍ക്കും
ശുദ്ധീകരിച്ച
കുടിവെള്ളം
എത്തിച്ചുകൊടുക്കുന്നതിന്
എന്തു
പദ്ധതികളാണുള്ളത്,
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
മുടങ്ങിക്കിടക്കുന്ന
എത്ര കുടിവെള്ള വിതരണ
പദ്ധതികളുണ്ടെന്ന്
വെളിപ്പെടുത്തുമോ?
കുടിവെള്ള പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍ നടപടി
883.
ശ്രീ.വര്‍ക്കല
കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
ആര് . സെല്‍വരാജ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതി
നടപ്പാക്കിയിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
പുഴയ്ക്ക് ഇരുവശങ്ങളിലും
സംരക്ഷണഭിത്തി
884.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ചെറുപുഴ,
പെരിങ്ങോം-വയക്കര
പഞ്ചായത്തിലൂടെ
ഒഴുകുന്ന കാര്യാങ്കോട്
പുഴയ്ക്ക്
ഇരുവശങ്ങളിലും
സംരക്ഷണഭിത്തി കെട്ടി
സംരക്ഷിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ശുദ്ധജലവിതരണം
885.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തിലെ
ആയിരക്കണക്കിന്
കുടുംബങ്ങള്‍ക്ക്
ശുദ്ധജലം
ലഭിക്കുന്നതിനുള്ള
വെളിയങ്കോട് ലോക്ക്കം
ബ്രിഡ്ജ്
നിര്‍മ്മാണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
ഇതിനുള്ള
എസ്റ്റിമേറ്റ്
സര്‍ക്കാരില്‍
ലഭ്യമാണോ;എത്ര കോടിയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളത്;
പദ്ധതി എന്നു
തുടങ്ങാനാകുമെന്ന്
വിശദമാക്കാമോ?
ചെനക്കല്കണ്ടി മിനി
കുടിവെള്ള പദ്ധതി
886.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ
പെരുവള്ളൂര്‍
പഞ്ചായത്തില്‍
ചെനക്കല്കണ്ടി മിനി
കുടിവെള്ള പദ്ധതിയ്ക്ക്
ഫണ്ട്
അനുവദിക്കുന്നതിനുള്ള
ഒരു പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ
എന്നറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക് ഫണ്ട്
അനുവദിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പില്‍
വരുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുന്ന കാര്യം
പരിഗണിയ്ക്കുമോ?
കെ.ആര്.ഡബ്ലുയു.എസ്.എ
യില്‍ വാട്ടര്‍
കണ്‍സര്‍വേഷന്‍
സ്പെഷ്യലിസ്റ്റ്
തസ്തികയിലേക്കുള്ള നിയമനം
887.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഗ്രാമീണ ശുദ്ധജല വിതരണ
ഏജന്‍സി -
കെ.ആര്.ഡബ്ലുയു.എസ്.എ
യില്‍ വാട്ടര്‍
കണ്‍സര്‍വേഷന്‍
സ്പെഷ്യലിസ്റ്റ്
തസ്തികയിലേക്കുള്ള
നിയമനം നടത്തുവാന്‍
ഉദ്യോഗാര്‍ത്ഥികളില്‍
നിന്നും അപേക്ഷ
ക്ഷണിച്ചിരുന്നുവോ;
(ബി)
എങ്കില്‍
ആയതിന്മേല് എത്ര
അപേക്ഷ ലഭിച്ചുവെന്നും
നിയമന നടപടികളുടെ
ഇപ്പോഴത്തെ പുരോഗതിയും
വിശദമാക്കുമോ?
ജലനിധി
രണ്ടാം ഘട്ടം
888.
ശ്രീ.വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
,,
സണ്ണി ജോസഫ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
രണ്ടാം ഘട്ട
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
, വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പൈപ്പ്
മാറ്റി സ്ഥാപിക്കുന്നതിനുള്ള
നടപടി
889.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
ചങ്ങനാശ്ശേരി സബ്
ഡിവിഷനല്പ്പെട്ട
ഏതെല്ലാം
പ്രദേശങ്ങളില്‍ പൈപ്പ്
മാറ്റി
സ്ഥാപിക്കുന്നതിനുള്ള
ജോലികള്‍ക്ക് ഇപ്പോള്‍
ടെന്റര്‍
വിളിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍
പുതുതായി പൈപ്പ്
സ്ഥാപിക്കുന്നതിനുള്ള
ഏതൊക്കെ ജോലികള്‍ക്ക്
ടെന്റര്‍
ക്ഷണിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ചങ്ങനാശ്ശേരി
സബ് ഡിവിഷനില്‍പ്പെട്ട
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
ഡിപ്പോസിറ്റ്
വര്‍ക്കായി നടത്തുന്ന
ഏതൊക്കെ ജോലികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(ഡി)
തൃക്കൊടിത്താനം
പഞ്ചായത്തില്‍
അമരയിലേക്ക് ജലം
എത്തിക്കുന്നതിനുള്ള
പൈപ്പ് ഇടുന്ന ജോലി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ഇ)
പായിപ്പാട്
പഞ്ചായത്തില്‍
അംബേദ്കര്‍
ഗ്രാമത്തില്‍ പൈപ്പ്
സ്ഥാപിക്കുന്ന നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇങ്ങനെ
പൂര്‍ത്തീകരിച്ചിട്ടും
വെള്ളം
ലഭിക്കാത്തതുകൊണ്ട്
പുതിയ പൈപ്പ്
സ്ഥാപിക്കുന്നതിനുള്ള
ജോലി
ആരംഭിച്ചിട്ടുണ്ടോ;
(എഫ്)
കുടിവെള്ളക്ഷാമം
രൂക്ഷമാകുന്നത്
കണക്കിലെടുത്ത്
മേല്‍പ്പറഞ്ഞ ജോലികളുടെ
ടെന്റര്‍ നടപടികളും
ജോലികളും
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മീനാട്
ശുദ്ധജല വിതരണ പദ്ധതി
890.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാട്
ശുദ്ധജല വിതരണ പദ്ധതി
പ്രകാരം എത്ര
കുടുംബങ്ങള്‍ക്ക്
കുടിവെള്ളം
നല്കുവാനാണ് വിഭാവനം
ചെയ്തിരുന്നത്;
(ബി)
ഇതുപ്രകാരം
എത്ര അപേക്ഷകളാണ്
ലഭിച്ചിരുന്നതെന്ന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പരിധി
വച്ച് വിശദവിവരം
വെളിപ്പെടുത്താമോ;
(സി)
ഏതൊക്കെ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
പരിധിയില്‍ എത്ര
പേര്‍ക്ക്
കുടിവെള്ളത്തിന്
കണക്ഷന് നല്‍കിയെന്ന്
അറിയിക്കുമോ;
ശേഷിക്കുന്ന
അപേക്ഷകര്‍ക്ക്
എന്നത്തേക്ക്
കുടിവെള്ളം
ലഭ്യമാക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
മിതമായ
നിരക്കില്‍ കുടിവെള്ളം പദ്ധതി
891.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളം
മിതമായ നിരക്കില്‍
കുപ്പികളിലും
പായ്ക്കറ്റിലും ആയി
ലഭ്യമാക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജല
അതോറിറ്റിയുടെ കീഴില്‍
ഓരോ ജില്ലയിലും ജലലഭ്യത
കുറഞ്ഞ കേന്ദ്രങ്ങളില്‍
ഇത്തരത്തിലുള്ള
പ്ലാന്റുകളും
യൂണിറ്റുകളും
സ്ഥാപിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ജലനിധി
ഒന്നാംഘട്ടം
പൂര്‍ത്തിയാക്കാന്‍ കര്‍മ്മ
പദ്ധതി
892.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
ഒന്നാംഘട്ടം പദ്ധതികള്‍
പൂര്‍ത്തിയാക്കാന്‍
കര്‍മ്മ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കുവാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഗ്രാമീണ
ശുദ്ധജല വിതരണത്തിന് പദ്ധതി
893.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ത്വരിത ഗ്രാമീണ ശുദ്ധജല
വിതരണത്തിന് എന്തെല്ലാം
കര്‍മ്മ പദ്ധതി
നടപ്പാക്കിയിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പട്ടുവം
ജപ്പാന് കുടിവെള്ള പദ്ധതി
894.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പട്ടുവം
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ
ഒന്നാംഘട്ടത്തില്‍
പൂര്‍ത്തിയാക്കാന്‍
ബാക്കിയുള്ള
പ്രവൃത്തികളുടെ
വിശദാംശം നല്‍കുമോ; ഇതു
മൂലം അവിടുത്തെ
ജനങ്ങള്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അവിടെ
ഇപ്പോള്‍ എത്ര
കിലോമീറ്റര്‍ പൈപ്പ്
ലൈന്‍ ഇട്ടിട്ടുണ്ട്;
(സി)
എത്ര
രൂപ ഇതുവരെയായി
ചെലവഴിച്ചിട്ടുണ്ട്;
(ഡി)
ഒന്നാംഘട്ടത്തില്‍
വിട്ടുപോയ ഭാഗങ്ങളില്‍
കുടിവെള്ളമെത്തിക്കുന്നതിനും
പദ്ധതി
വിപുലീകരിക്കുന്നതിനും
നബാര്‍ഡില്‍ നിന്ന്
ഫണ്ട്
ലഭ്യമാക്കുന്നതിനായി
വാട്ടര്‍ അതോറിറ്റി
സമര്‍പ്പിച്ച
പ്രൊജക്ടിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മാവൂര്‍,
ചാത്തമംഗലം പഞ്ചായത്തുകള്‍
895.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
ഭാഗമല്ലാത്ത മാവൂര്‍,
ചാത്തമംഗലം
പഞ്ചായത്തുകള്‍ക്ക്
നിലവിലുള്ള കൂളിമാട്
ട്രീറ്റ്മെന്റ്
പ്ലാന്റില്‍ നിന്നും
വെള്ളം
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട് ഒരു
സമിതിയെ
നിശ്ചയിച്ചിരുന്നുവോ;
(ബി)
എങ്കില്‍
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(സി)
റിപ്പോര്‍ട്ടില്‍
എന്തു നിര്‍ദ്ദേശമാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ?
അങ്കമാലി
നിയോജക മണ്ഡലത്തിലെ
കാലപ്പഴക്കം ചെന്ന
പെെപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്ന പ്രവർത്തി
896.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
കാലപ്പഴക്കം ചെന്ന
പെെപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനായി
അനുവദിച്ചിട്ടുള്ള 475
ലക്ഷം രൂപയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായോ; ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
എന്തെല്ലാം
നടപടിക്രമങ്ങളാണ് പണി
ആരംഭിക്കുന്നതിനായി
പൂര്ത്തികരിക്കേണ്ടതായിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ചീക്കോട്
കുടിവെള്ള പദ്ധതി
897.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചീക്കോട്
കുടിവെള്ള പദ്ധതിയില്‍
നിന്ന് രാമനാട്ടുകര
മുനിസിപ്പാലിറ്റിയിലേക്ക്
വെള്ളം നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
മുനിസിപ്പാലിറ്റിയിലെ
മുഴുവന്‍
ജലവിതരണത്തിനായി
പൈപ്പുകള്‍
സ്ഥാപിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആയതിന് എത്രയും വേഗം
അനുമതി നല്‍കുമോ?
ജപ്പാന്
കുടിവെള്ള പദ്ധതി
898.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതിയില്‍
നിന്ന് ഫറോക്ക്
മുനിസിപ്പാലിറ്റിയില്‍
ജല വിതരണം നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇതിനായി
ഇനി എന്തെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
ബാക്കി
യുണ്ടെന്നറിയിക്കാമോ;
(സി)
മേല്‍പ്പറഞ്ഞ
പ്രവൃത്തിക്കുള്ള ഫണ്ട്
എങ്ങനെയാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ജപ്പാന്
കുടിവെള്ള പദ്ധതിയില്‍
നിന്നും ബേപ്പൂര്‍,
ചെറുവനൂര്‍, കടലുണ്ടി
പ്രദേശത്ത് എന്നേക്ക്
ജലവിതരണം
ആരംഭിക്കാനാവും
എന്നറിയിയ്ക്കാമോ?
കുടിവെള്ള
വിതരണം
899.
ശ്രീ.എം.ചന്ദ്രന്
,,
പി.കെ.ഗുരുദാസന്
,,
വി.ശിവന്‍കുട്ടി
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
വാട്ടര്‍ അതോറിറ്റിക്ക്
പുതിയ പദ്ധതികള്‍
പൂര്‍ത്തീകരിച്ച്
കുടിവെള്ള വിതരണം
നടത്താന്‍
സാധിച്ചിട്ടുണ്ടോ;ഇല്ലെങ്കിൽ
എന്തൊക്കെ
കാരണങ്ങളാണെന്ന്
വിശകലനം
ചെയ്തിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
അധികമായി
ഏര്‍പ്പെടുത്തിയ
ജലസേചനശേഷി എത്ര ;
ഏതൊക്കെ പദ്ധതികള്‍
വഴിയെന്നും
അറിയിക്കാമോ;
(സി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയായിരുന്നെന്ന്
വിശദമാക്കാമോ; പദ്ധതി
വിഹിതത്തിന്റെ വിനിയോഗം
ഫല പ്രദമാണോ;
ഇല്ലെങ്കിൽ കാരണങ്ങള്‍
എന്തൊക്കെയാണ്?
കുടിവെള്ള
വിതരണ കമ്പനികളുടെ അംഗീകാരം
900.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാഭാവിക
കുടിവെള്ള
സ്രോതസ്സുകള്‍
വ്യാപകമായി
മലിനീകരിക്കപ്പെടുന്നത്
സംബന്ധിച്ച
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സ്വകാര്യ
കുപ്പിവെള്ള കമ്പനികളെ
സഹായിക്കാന്‍
സര്‍ക്കാര്‍ പ്രസ്തുത
വിഷയത്തിൽ
ഇടപെടുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കുടിവെള്ള
വില്പന മാഫിയ
901.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
വില്പന മാഫിയക്ക്
സഹായകമായി വാട്ടര്‍
അതോറിറ്റി ഉദ്യോഗസ്ഥര്‍
ചില സ്ഥലങ്ങളില്‍
പൈപ്പിലൂടെയുള്ള
ശുദ്ധജല വിതരണം
ദിവസങ്ങളോളം
മുടക്കുന്നതായ ആവലാതി
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ജനങ്ങള്ക്ക്മുടക്കമില്ലാതെ
ശുദ്ധജല വിതരണം
നടത്തുന്നതിന് ആവശ്യമായ
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ?
കുടിവെള്ള
കണക്ഷന്
902.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
പൈപ്പ് കണക്ഷന് അപേക്ഷ
നല്കുന്ന
സാധാരണക്കാരന് വാട്ടര്‍
അതോറിറ്റിയുടെ
ഉദ്യോഗസ്ഥരില്‍ നിന്നും
ബുദ്ധിമുട്ടുകള്‍
ഉണ്ടാകുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കാന്‍
എന്തു നടപടി
സ്വീകരിച്ചു എന്നു
പറയാമോ;
(ബി)
ഒരു
പ്രദേശത്ത് ഒന്നോ രണ്ടോ
വ്യക്തികള്‍ക്ക്
മാത്രമായി കുടിവെള്ള
കണക്ഷന്
ലഭിക്കുന്നതിന്
കൂടുതല്‍ പണം
അടയ്ക്കണമെന്ന ഉത്തരവ്
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(സി)
റോഡിന്റെ
ഒരു വശത്തുകൂടി പോകുന്ന
പൈപ്പ് ലൈന്‍ റോഡ്
ക്രോസ്സ് ചെയ്ത്
മറുവശത്തുള്ളവര്‍ക്ക്
കുടിവെള്ള കണക്ഷന്
നല്കാന്
കഴിയില്ലെന്നും അഥവാ
അങ്ങനെ വേണമെങ്കില്‍
പൊതുമരാമത്തിന്റെ
അനുമതി കക്ഷികള്‍
വാങ്ങി ന്ലകണമെന്നും
നിര്‍ദ്ദേശിച്ചിട്ടുണ്ടോ
എന്നു വ്യക്തമാക്കുമോ;
ഇതിന്റെ പ്രായോഗിക
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിയ്ക്കുമോ?
വെള്ളക്കരം
ഇനത്തില്‍
പിരിഞ്ഞുകിട്ടാനുള്ള
കുടിശ്ശിക
903.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
കേരള വാട്ടര്‍
അതോറിറ്റിക്ക്
വെള്ളക്കരം ഇനത്തില്‍
പിരിഞ്ഞുകിട്ടാനുള്ള
കുടിശ്ശിക
എത്രയായിരുന്നു
;ഇപ്പോള്‍ എത്രയാണ്;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഏറ്റവും കൂടുതല്‍
കുടിശ്ശിക വരുത്തിയ
കേന്ദ്ര/സംസ്ഥാന/അര്‍ദ്ധ/സര്‍ക്കാര്‍
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്നും എത്ര
കുടിശ്ശികയാണ് പ്രസ്തുത
സ്ഥാപനങ്ങള്‍
വരുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
നിലവില്‍
കേരള വാട്ടര്‍
അതോറിറ്റി സാമ്പത്തിക
പ്രതിസന്ധി
നേരിടുകയാണോ; വിശദാംശം
വ്യക്തമാക്കുമോ;പ്രതിമാസ
ശരാശരി വരവ് ചെലവ്
കണക്കുകള്‍
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
വരവ്, ചെലവ് കണക്കുകള്‍
സംബന്ധിച്ച വ്യതിയാനം
സംഭവിച്ചതിന്റെ
കാരണവും,
ഭരണനിര്‍വ്വഹണം
കാര്യക്ഷമമാക്കാനും,
കുടിശ്ശിക
പിരിച്ചെടുക്കുവാനും,
ഗാര്‍ഹിക വാട്ടര്‍
ബില്ലിലെ വര്‍ദ്ധനവ്
അതുവഴി ഒഴിവാക്കാനും
എന്തു നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
(ഇ)
കേരള
വാട്ടര്‍
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങളിലെ
പാളിച്ചകള്‍ മൂലമാണ്
വരവ് ചെലവ്
കണക്കുകളില്‍ വ്യതിയാനം
വന്നതെന്നും ഇത്
പരിശോധിച്ച്
ഭരണനിര്‍വ്വഹണം
കാര്യക്ഷമമാക്കാനും,
കുടിശ്ശിക
പിരിച്ചെടുക്കുവാനും,
ഗാര്‍ഹിക വാട്ടര്‍
ബില്ലിലെ വര്‍ദ്ധനവ്
അതുവഴി ഒഴിവാക്കാനും
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മട്ടന്നൂര്‍
പ്രോജക്ട് ഡിവിഷന്
904.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
ജലഅതോറിറ്റിയുടെ
മട്ടന്നൂര്‍ പ്രോജക്ട്
ഡിവിഷന് കീഴില്‍
2011-2016 കാലയളവില്‍
എത്ര പുതിയ
പ്രവൃത്തികള്‍
അനുവദിക്കുകയുണ്ടായി ;
(ബി)
കണ്ണൂര്‍
ജില്ലയിലെ
മലയോരമേഖലകളായ
മട്ടന്നൂര്‍,
പേരാവൂര്‍, ഇരിക്കൂര്‍,
കൂത്തുപറമ്പ്
നിയോജകമണ്ഡലങ്ങളിലെ
ശുദ്ധജലവിതരണ
പ്രവര്‍ത്തനങ്ങളുടെ
മേല്‍നോട്ടവും
നടത്തിപ്പും
മട്ടന്നൂര്‍ പ്രോജക്ട്
ഡിവിഷനെ ഏല്‍പ്പിച്ച്
മട്ടന്നൂര്‍ പ്രോജക്ട്
ഡിവിഷന്റെ ശാക്തീകരണം
ഉറപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
ഇപ്പോള്‍
ഭരണാനുമതി
ലഭിച്ചിട്ടുള്ള കേളകം -
കണിച്ചാര്‍ -
കൊട്ടിയൂര്‍
ശുദ്ധജലവിതരണ പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
നടത്തിപ്പും
മേല്‍നോട്ടവും
മട്ടന്നൂര്‍ പ്രോജക്ട്
ഡിവിഷനെ
ഏല്‍പ്പിക്കുവാൻ നടപടി
സ്വീകരിക്കുമോ ;
(ഡി)
കണ്ണൂൂര്
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ
ആസ്ഥാനമായ മട്ടന്നൂര്‍
അതിവേഗം വളരുന്ന ഒരു
നഗരം എന്ന പരിഗണന
നല്‍കിയും സമീപ നിയോജക
മണ്ഡലങ്ങളില്‍
ശ്രീകണ്ഠാപുരം,
ഇരിട്ടി, പാനൂര്‍ എന്നി
മൂന്ന് പുതിയ നഗരസഭകള്‍
നിലവില്‍ വന്നിട്ടുള്ള
സാഹചര്യത്തിലും,
നിലവിലുള്ള ശുദ്ധജല
വിതരണ സൗകര്യങ്ങള്‍
വ്യാപിപ്പിക്കുകയും
,പുതിയ പദ്ധതികള്‍
ആരംഭിക്കുകയും
ചെയ്യേണ്ടതിനാല്‍ കേരള
ജല അതോറിറ്റിയുടെ
മട്ടന്നൂര്‍ പ്രോജക്ട്
ഡിവിഷന് ഓഫീസിന്റെ
ശാക്തീകരണം
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഇ)
മട്ടന്നൂര്‍
പ്രോജക്ട് ഡിവിഷന്
ഓഫീസില്‍ ഡിവിഷണല്‍
അക്കൗണ്ടന്റിനെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കൊടൂര്‍കോണം
കുളത്തിന്റെ നവീകരണം
905.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
പുന്നക്കാമുഗള്‍
വാര്‍ഡിലെ കൊടൂര്‍കോണം
കുളത്തിന്റെ നവീകരണ
ശുചീകരണ
പ്രവര്‍ത്തികള്‍ക്കായി
എന്ത് തുക
ചെലവഴിച്ചുവെന്നും
പ്രസ്തുത കുളത്തിന്റെ
നവീകരണ ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്കു
പൂര്‍ത്തിയാകുമെന്നും
വിശദമാക്കുമോ?
കിളിമാനൂര്‍,
മടവൂര്‍, പഴയകുന്നുമ്മേല്‍
പഞ്ചായത്തുകളിലെ സമഗ്ര
കുടിവെള്ള പദ്ധതി
906.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍,
മടവൂര്‍,
പഴയകുന്നുമ്മേല്‍
പഞ്ചായത്തുകള്‍ക്കായുള്ള
സമഗ്ര കുടിവെള്ള
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
ഏതെല്ലാം തരത്തിലുള്ള
നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ്
ബാക്കിയുള്ളത് എന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി 2016 മാര്‍ച്ച്
31 ന് മുന്‍പ്
കമ്മിഷന്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി ഇതുവരെ
ആകെ എത്ര തുക
ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ?
കുഴല്‍മന്ദം,
തേങ്കുറിശ്ശി, കണ്ണാടി
പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര
കുടിവെള്ള പദ്ധതി
907.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുഴല്‍മന്ദം,
തേങ്കുറിശ്ശി, കണ്ണാടി
പഞ്ചായത്തുകള്‍ക്കായുള്ള
സമഗ്ര കുടിവെള്ള
പദ്ധതിയുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
ഇനി ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കുവാനുള്ളത്;
(സി)
വിതരണത്തിനാവശ്യമായ
പൈപ്പുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ഡി)
കുടിവെള്ളപദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ശുദ്ധജലവിതരണ,
മാലിന്യ നിര്‍മ്മാര്‍ജ്ജന
മേഖല
908.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളത്തിന്റെ
ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
ശുദ്ധജലവിതരണ, മാലിന്യ
നിര്‍മ്മാര്‍ജ്ജന
മേഖലയ്ക്കായി 2015-16
വര്‍ഷത്തെ ബഡ്ജറ്റില്‍
മൊത്തം എത്ര കോടി രൂപ
വകയിരുത്തുകയുണ്ടായിട്ടുണ്ട്;
അതില്‍ ട്രഷറിയില്‍
നിന്നും പിന്‍വലിച്ച
തുക എത്ര;
(ബി)
ജിക്കയുടെ
സഹായത്തോടെ
നടപ്പിലാക്കാന്‍
തീരുമാനിച്ചിരുന്ന കേരള
വാട്ടര്‍ സപ്ലൈ
പ്രോജക്ടിനായി നബാര്‍ഡ്
സഹായത്തോടെ
നടപ്പാക്കുന്ന
പദ്ധതിക്കായി
തന്നാണ്ടിലെ
ബഡ്ജറ്റില്‍
വകയിരുത്തിയ തുകയില്‍
നിന്നും എന്തു തുക
പിന്‍വലിച്ചിട്ടുണ്ട്;
വകയിരുത്തിയ തുക
എത്രയായിരുന്നു;
(സി)
മേല്പറഞ്ഞ
പദ്ധതികള്‍ക്ക്
വകയിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
തുക
പിന്‍വലിക്കുകയുണ്ടായി
എന്നു വ്യക്തമാക്കുമോ ?
ശുദ്ധജലസ്രോതസ്സുകളുടെ
മലിനീകരണം
909.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുദ്ധജല ഉറവിടങ്ങള്‍
ദിനം പ്രതി
മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്
തടയാനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാം;
ഇവ എത്രത്തോളം
ഫലപ്രാപ്തിയിലെത്തിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
കുടിവെള്ളത്തിനായി
ആശ്രയിക്കുന്ന
ഉറവിടങ്ങള്‍, ഡാമുകള്‍
തുടങ്ങിയവയുടെ
മലിനീകരണം തടയുന്നതിനും
മലിനീകരിക്കപ്പെട്ടതായി
കണ്ടെത്തിയ ജലം
ശുദ്ധീകരിച്ച്
കുടിവെള്ളം
ലഭ്യമാക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനുമുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ജലഗതാഗത
വകുപ്പ്
910.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിന്റെ ചെലവും
വരുമാനവും തമ്മിലുള്ള
അന്തരം ഭീമമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതു
കുറച്ചു കൊണ്ടു
വരുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ ?
ഉള്‍നാടന്‍
ജലഗതാഗത പദ്ധതി
911.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വിവിധ കേന്ദ്ര
ധനസഹായ പദ്ധതി പ്രകാരം
ഉള്‍നാടന്‍ ജലഗതാഗത
പദ്ധതിക്കായി എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
നിന്നും ഏതെല്ലാം
പദ്ധതികള്‍ക്കായി എത്ര
തുക വീതം
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ;
(സി)
ഉള്‍നാടന്‍
ജലഗതാഗത
പദ്ധതികള്‍ക്കായി
പുതുതായി കേന്ദ്ര
ധനസഹായം
ലഭ്യമാക്കുന്നതിന്
സംസ്ഥാന സര്‍ക്കാരിന്
വീഴ്ച വന്നുവെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പുതിയ
പദ്ധതികള്‍ക്കായി
കേന്ദ്രത്തില്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സംസ്ഥാനത്തെ
ദേശിയ ജലപാത
912.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശിയ ജലപാതയ്ക്ക് ആകെ
എത്ര കിലോമീറ്റര്‍
ദൂരമുണ്ട്; ദേശീയ ജലപാത
പൂര്‍ത്തീകരിക്കുന്നതിന്
ഉദ്ദേശം എത്ര കോടി
രൂപയുടെ ചെലവ്
എസ്റ്റിമേറ്റ്
ചെയ്യുന്നുണ്ട്;
തിരുവനന്തപുരം മുതല്‍
കാസര്‍കോട് വരെ ജലപാത
സഞ്ചാരയോഗ്യമാക്കാന്‍
എന്നത്തേക്ക്
സാധ്യമാകും;
(ബി)
ഇപ്പോള്‍
സര്‍ക്കാര്‍ ഭരണാനുമതി
നല്കിയതും വര്‍ഷങ്ങളായി
സഞ്ചാരയോഗ്യമായതുമായ
ഭാഗം മൊത്തം ജലപാതയുടെ
എത്രശതമാനം വരും;
അവശേഷിക്കുന്ന ഭാഗം
കൂടി
സഞ്ചാരയോഗ്യമാക്കാന്‍
ആവശ്യമായ തുക ഏത്
നിലയില്‍ കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ട്;
നിര്‍ദ്ദിഷ്ട ജലപാതയുടെ
വീതി എത്രയാണ്;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നിര്‍മ്മാണം
ആരംഭിച്ചതും
അവശേഷിക്കുന്ന
കാലയളവില്‍
പൂര്‍ത്തിയാക്കുന്നതുമായ
ജലപാത എത്ര
കീലോമീറ്ററാണ്; എന്ത്
തുക ഇതിനായി
ചെലവഴിച്ചു?
വിശദമാക്കാമോ;