ചാക്കുകളുടെ
ഭാരം
913.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
100 കിലോഗ്രാം, 75
കിലോഗ്രാം ഭാരമുള്ള
ചാക്കുകള്‍
ചുമക്കുന്നതുകൊണ്ടു
ചുമട്ടു
തൊഴിലാളികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടു്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചാക്കുകളുടെ
ഭാരം 50 കിലോഗ്രാം
ആക്കി
നിജപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ,വ്യക്തമാക്കുമോ?
വേതന
സുരക്ഷ പദ്ധതി
914.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വേതന സുരക്ഷ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ ?
ശരണ്യ
തൊഴില്‍ പദ്ധതി
915.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശരണ്യ തൊഴില്‍ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഉപഭോക്താക്കള്‍
ആരെല്ലാമാണ്; ഇതിന്
പ്രകാരം ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
ധനസഹായം
അനുവദിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
മിനിമം
വേതനം ഉറപ്പാക്കല്‍
916.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ മേഖലയിലും മിനിമം
വേതനം ഉറപ്പാക്കാന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഏകീകൃത
തൊഴില്‍ നിയമം
917.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് ഒരു ഏകീകൃത
തൊഴില്‍ നിയമം
നടപ്പിലാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
നല്‍കാമോ;
(സി)
ഓരോ
സാധനങ്ങളും കയറ്റി
ഇറക്കുന്നതിന്
സര്‍ക്കാര്‍ നിശ്ചയിച്ച
കൂലി എത്രയെന്ന്
വിശദമാക്കാമോ?
കാഷ്യൂ
വര്‍ക്കേഴ്സിനു വേണ്ടി ട്രേഡ്
യൂണിയന് നേതാക്കള്‍
സ്വീകരിച്ച നടപടികള്‍
T 918.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
കാഷ്യൂ വര്‍ക്കേഴ്സ്
സെന്റര്‍ (സി. ഐ. റ്റി.
യു) -ന്റെ
നേതൃത്വത്തില്‍
സെക്രട്ടേറിയറ്റിനു
മുമ്പില്‍ നടത്തിയ
നിരാഹാര സമരത്തിന്റെ
ഭാഗമായി ട്രേഡ്
യൂണിയന് നേതാക്കളുടെ
യോഗത്തില്‍ ഉണ്ടാക്കിയ
ഒത്ത്തീര്‍പ്പ്
വ്യവസ്ഥകള്‍
നടപ്പിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ഒത്തുതീര്‍പ്പു
വ്യവസ്ഥകള്‍
അംഗീകരിച്ചു,നടപ്പിലാക്കി
എന്നറിയിക്കാമോ;
(സി)
കശുവണ്ടി
വികസന കോര്പ്പറേഷന്
ഫാക്ടറികള്‍ തുറന്നു
പ്രവര്‍ത്തിക്കാന്‍
നിശ്ചയിച്ച തീയതി
കഴിഞ്ഞിട്ടും
നാളിതുവരെ ഫാക്ടറികള്‍
പ്രവര്‍ത്തിക്കാന്‍
കഴിഞ്ഞിട്ടില്ലാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ഡി)
കശുവണ്ടി
ഫാക്ടറികള്‍ തുറന്ന്
പ്രവര്‍ത്തിക്കുന്നത്
സംബന്ധിച്ച് നിലപാട്
വിശദമാക്കുമോ;
(ഇ)
സ്വകാര്യ
മുതലാളിമാരുടെ വ്യവസായ
സ്ഥാപനങ്ങളില്‍
നടക്കുന്നതായി
പറയപ്പെടുന്ന
തൊഴില്‍നിയമ ലംഘനങ്ങള്‍
തടയുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
നൈറ്റ്
വാച്ച്മാന്മാരുടെ ഡ്യൂട്ടി
സമയം
919.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നൈറ്റ്
വാച്ച്മാന്മാരുടെ
ഡ്യൂട്ടി സമയം എത്ര മണി
മുതല്‍ എത്രവരെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കൂടുതല്‍
സമയം ജോലി
ചെയ്യുന്നുണ്ടെങ്കിലും
ഇവര്‍ക്ക് ലാസ്റ്റ്
ഗ്രേഡ്
ജീവനക്കാര്‍ക്കുള്ള
ശമ്പളവും
ആനുകൂല്യങ്ങളും മാത്രമേ
ലഭ്യമാകുന്നുള്ളൂ
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മാനുഷിക
പരിഗണന നല്കി,
ഇവര്‍ക്ക് പ്രത്യേക
അലവന്‍സുകള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
തെങ്ങ്,
കമുങ്ങ്
കയറ്റതൊഴിലാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
920.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തെങ്ങ്, കമുങ്ങ്
കയറ്റതൊഴിലാളികളെ
വിദഗ്ധ തൊഴിലാളികളായി
അംഗീകരിച്ച് തൊഴില്‍
നിയമങ്ങള്‍
അനുസരിച്ചുള്ള
ആനുകൂല്യങ്ങള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇൗ
വിഭാഗത്തില്‍പ്പെട്ട
തൊഴിലാളികള്‍ക്ക്
പെന്ഷന്
അനുവദിച്ചിട്ടുണ്ടോ;
ക്ഷേമനിധി
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള
ചികില്‍സാ ധനസഹായവും
മരണാനന്തര സഹായവും
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
കൊരട്ടി
ഇ. എസ്. ഐ. ആശുപത്രിയുടെ
നിര്‍മ്മാണം
921.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊരട്ടിയില്‍
ഇ. എസ്. ഐ.
കോര്‍പ്പറേഷന്റെ
സ്ഥലത്ത് പുതിയ
ആശുപത്രി
സ്ഥാപിക്കുന്നതിന്
അനുമതി ലഭിച്ച്
നിര്‍മ്മാണോദ്ഘാടനം
നടത്തി 2 വര്‍ഷം
കഴിഞ്ഞിട്ടും
നിര്‍മ്മാണം
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്തെങ്കിലം
തടസ്സങ്ങള്‍ ഉണ്ടോ;
എങ്കില്‍ ആയത്
വ്യക്തമാക്കാമോ;
(സി)
കൊരട്ടി
ഇ. എസ്. ഐ.
ആശുപത്രിയുടെ
നിര്‍മ്മാണം ഉടന്‍
ആരംഭിക്കുന്നതിനും, പണി
പൂര്‍ത്തിയാക്കി
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
തൊഴില്‍
വകുപ്പ് നടപ്പാക്കിയ
പദ്ധതികള്‍
922.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തൊഴില്‍ വകുപ്പ്
തിരൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും, ഓരോ
പദ്ധതിക്കും ഇതുവരെ
എന്തു തുക
ചെലവഴിച്ചിട്ടുണ്ട്
എന്നതിന്റെ കണക്കും
ലഭ്യമാക്കുമോ;
തൊഴില്‍
നൈപുണ്യം
923.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന
ശേഷം തൊഴില്‍
അന്വേഷകര്‍ക്ക് തൊഴില്‍
നൈപുണ്യം നല്കാന്
എന്തൊക്കെ പദ്ധതികള്‍
ആവിഷ്കരിച്ചു;
വിശദാംശങ്ങള്‍
നല്‍കുമോ?
തൊഴില്‍
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളും മിനിമം
വേതനവും
924.
ശ്രീ.സി.കൃഷ്ണന്
,,
രാജു എബ്രഹാം
,,
വി.ചെന്താമരാക്ഷന്
,,
എളമരം കരീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചുവര്‍ഷത്തെ തൊഴില്‍
വകുപ്പിന്റെ പ്രവർത്തനം
വിലയിരുതിയിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ
(ബി)
മിനിമം
വേതനം പുതുക്കിയിട്ട്
അഞ്ചു വര്‍ഷം മുതല്‍
എട്ടു വര്‍ഷം വരെ
പൂര്‍ത്തിയായ 33
മേഖലകള്‍ ഉണ്ടെന്ന
വിവരം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
ഇതിന്റെ കാരണം
വ്യക്തമാക്കുമോ
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
925.
ശ്രീ.സി.ദിവാകരന്
,,
പി.തിലോത്തമന്
,,
കെ.രാജു
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ 2015-16ലെ
നടത്തിപ്പിനായുള്ള
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കമ്പനികള്‍ ഈ ടെണ്ടര്‍
നടപടികളില്‍
പങ്കെടുത്തെന്നും ഓരോ
കമ്പനിയും ക്വാട്ട്
ചെയ്ത പ്രീമിയം തുക
എത്ര വീതമാണെന്നും
വെളിപ്പെടുത്തുമോ;
(ബി)
മറ്റ്
ചില സംസ്ഥാനങ്ങളില്‍
ഇന്‍ഷ്വറന്‍സ് പദ്ധതി
കാര്യക്ഷമമായി
നടത്താത്തതിന്റെ
പേരില്‍ നടപടി
നേരിടുന്ന കമ്പനികള്‍ ഈ
ടെണ്ടറില്‍
പങ്കെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്തരത്തിലുള്ള
കമ്പനികളെ
ഒഴിവാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഫാറോക്ക്
ഇ.എസ്.ഐ ആശുപത്രി
926.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫറോക്ക്
ഇ.എസ്.ഐ ആശുപത്രിയുടെ
ചികിത്സാ സൗകര്യം
മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കാര്യത്തില്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കുമോേ?
നരപ്പറ്റ
ഗവണ്മെന്റ് ഐ.ടി.ഐ.യില്‍
പുതിയ തസ്തികകള്‍
927.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
നിയോജക മണ്ഡലത്തില്‍
പുതുതായി ആരംഭിച്ച
നരപ്പറ്റ ഗവണ്മെന്റ്
ഐ.ടി.ഐ.യില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
കളിമണ്ണ്
എടുക്കുന്നതിന് അനുമതി
928.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗതമായ
മണ്‍പാത്ര നിര്‍മ്മാണ
തൊഴിലാളികള്‍ക്ക്
ഉപജീവനത്തിനായി
കളിമണ്ണ്
എടുക്കുന്നതിന് അനുമതി
നല്കുന്ന കാര്യം
ശ്രദ്ധിക്കുമോ;
(ബി)
കളിമണ്ണ്
ലഭിക്കാത്തതുകൊണ്ട്പ്രസ്തുത
മേഖലയില്‍ പ്രതിസന്ധി
നിലനില്‍ക്കുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇവരെ
സംരക്ഷിക്കുന്നതിനും
ഉല്പന്ന വിതരണത്തിനും
സംഭരണത്തിനും വ്യക്തമായ
നയം
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
മണ്‍പാത്ര
തൊഴില്‍ മേഖല
ഉള്‍പ്പെടെ പരമ്പരാഗത
തൊഴില്‍ മേഖല
സംരക്ഷിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
സമഗ്ര നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
പടിയൂര്‍
ഗ്രാമപഞ്ചായത്തില്‍ പുതുതായി
അനുവദിച്ച ഐ.റ്റി.ഐ.
929.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
പടിയൂര്‍
ഗ്രാമപഞ്ചായത്തില്‍
പുതുതായി അനുവദിച്ച
ഐ.റ്റി.ഐ. പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പുതിയ
ഐ.റ്റി.ഐ.യില്‍
ഏതെല്ലാം കോഴ്സുകളാണ്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഓരോ
കോഴ്സിനും എത്ര
ബാച്ചുകള്‍ വീതമുണ്ട്;
ഓരോ ബാച്ചിലും എത്ര
കുട്ടികള്‍ക്ക്
അഡ്മിഷന് ലഭിക്കും;
(ഡി)
പുതിയ
ഐ.റ്റി.ഐ.
ആരംഭിക്കുന്നതിനാവശ്യമായ
അദ്ധ്യാപക-അനദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എത്ര തസ്തികകള്‍ ;
ഏതെല്ലാം;
(ഇ)
പുതിയ
ഐ.റ്റി.ഐ.
ആരംഭിക്കുന്നതിനാവശ്യമായ
അദ്ധ്യാപക-അനദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിച്ചില്ലെങ്കില്‍,
അതിനുള്ള നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ?
ക്ഷേമനിധി
പെന്ഷന് കുുടിശ്ശിക
930.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
ക്ഷേമ -നിധി
പെന്‍ഷനുകളില്‍ എത്ര
കുടിശ്ശിക വിതരണം
ചെയ്യാനുണ്ടെന്ന്
പറയാമോ;
(ബി)
ഇതുവരെ
ഏതുമാസം വരെയുള്ള
പെന്‍ഷനുകള്‍
നല്‍കിയിട്ടുണ്ടെന്ന്
പറയാമോ;
(സി)
പെന്‍ഷനുകള്‍
വിതരണം വൈകുന്നതിന്റെ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
പറയാമോ?
സംസ്ഥാനത്തെ
അമിതകൂലി നിര്‍ത്തലാക്കാന്‍
കര്‍മ്മ പദ്ധതി
931.
ശ്രീ.എം.പി.വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അമിതകൂലി
നിര്‍ത്തലാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അസിസ്റ്റന്റ്
ലേബര്‍ ഓഫീസര്‍മാരുടെ നിയമനം
സംബന്ധിച്ച സ്പെഷ്യല്‍
റൂള്‍സ്
932.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസിസ്റ്റന്റ്
ലേബര്‍ ഓഫീസര്‍മാരുടെ
നിയമനം സംബന്ധിച്ച്
നിലവിലുള്ള സ്പെഷ്യല്‍
റൂള്‍സിലെ വ്യവസ്ഥകള്‍
എന്തെല്ലാം; ഈ
സ്പെഷ്യല്‍ റൂള്‍സിലെ
വ്യവസ്ഥ പ്രകാരം
ഓപ്ഷന്
നല്‍കിയിട്ടുള്ള
ജീവനക്കാര്‍ എത്ര;
(ബി)
പ്രസ്തുത
സ്പെഷ്യല്‍ റൂള്‍സ്
ഭേദഗതി ചെയ്യാന്‍
നിര്‍ദ്ദേശം ഉണ്ടോ;
ഉണ്ടെങ്കില്‍ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാം; നിലവിലെ
സ്ഥിതിയെന്താണ്
വ്യക്തമാക്കാമോ;
(സി)
അസിസ്റ്റന്റ്
ലേബര്‍ ഓഫീസര്‍
തസ്തികയിലേക്ക്
ഓപ്ഷന് നല്കിയ
യു.ഡി.സി.മാര്‍
സര്‍വ്വീസില്‍ ജൂനിയറായ
സൂപ്പര്‍വൈസര്‍മാരുടെ
കീഴില്‍ ജോലി നോക്കേണ്ട
സാഹചര്യം ഒഴിവാക്കാന്‍
എന്ത് തീരുമാനം
കൈകൊള്ളുമെന്ന്
വിശദീകരിക്കാമോ?
കണ്‍സോര്‍ഷ്യം
രൂപീകരണം
T 933.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വികസനത്തിന്
അത്യന്താപേക്ഷിതമായ
നൈപുണ്യം
ലഭ്യമാക്കുന്നതിന്
വിരമിച്ച വിദഗ്ധരെ
ഉള്‍ക്കൊള്ളിച്ചു
കൊണ്ട് കണ്‍സൊര്‍ഷ്യം
(സി. ആര്.ഇ.ഡി)
രൂപീകരിക്കുമെന്ന്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
,ഇത്
പ്രായോഗികമാക്കിയിട്ടുണ്ടോ;
കണ്‍സോര്‍ഷ്യം
രൂപീകരിച്ചതെപ്പോഴാണ്;
നിലവില്‍ സര്‍വ്വീസില്‍
നിന്നും വിരമിച്ച എത്ര
പേര് അടങ്ങിയതാണ്
കണ്‍സോര്‍ഷ്യം;
(സി)
കണ്സോര്ഷ്യത്തിലുള്ളവരെ
ഏതെല്ലാം വികസന
പദ്ധതികള്‍ക്കായാണ്
ഇതിനകം ഉപയോഗിച്ചത്;
(ഡി)
പ്രഖ്യാപനത്തിനപ്പുറം
പ്രയോഗികമായിട്ടില്ലെങ്കില്
അതിനിടയാക്കിയ സാഹചര്യം
വെളിപ്പെടുത്താമോ?
കര്‍ഷകതൊഴിലാളി
ക്ഷേമനിധി
934.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കര്‍ഷകതൊഴിലാളി
ക്ഷേമനിധി
ആനുകൂല്യങ്ങളുടെ വിതരണം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
ലഭിക്കാനുള്ള പരമാവധി
വാര്‍ഷിക വരുമാനം
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തു
തുകയാണെന്ന്
അറിയിക്കുമോ;
(സി)
വാര്‍ഷിക
വരുമാനം കൂടുതലാണെന്ന
കാരണത്താല്‍
ആരുടെയെങ്കിലും
ആനുകൂല്യം തടഞ്ഞ്
വച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
വരുമാനപരിധി
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ ?
എംപ്ലോയബിലിറ്റി
സെന്ററുകള്‍
935.
ശ്രീ.സണ്ണി
ജോസഫ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലോയബിലിറ്റി
സെന്ററുകള്‍
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
സെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
തൊഴിലാളികള്‍ക്ക്
സംരക്ഷണം
936.
ശ്രീ.സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലാളികള്‍ക്ക്
സംരക്ഷണം നല്‍കാനുള്ള
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം?
സ്വകാര്യമേഖലമേഖലയിലെ
തൊഴില്‍ സംരക്ഷണത്തിനു നടപടി
937.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സ്വകാര്യമേഖലയില്‍
തൊഴില്‍
ചെയ്യുന്നവരുടെ
തൊഴില്‍
സംരക്ഷണത്തിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
മിനിമം വേതനം ഉറപ്പ്
വരുത്തുന്നതില്‍
എത്രത്തോളം
പുരോഗതിയുണ്ടായിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
മേഖലയിലെ തൊഴില്‍പരമായ
ചൂഷണം
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
ചടയമംഗലം
നിയോജക മണ്ഡലത്തില്‍ 2011
മേയ് മാസം മുതല്‍ 2015
ഡിസംബര്‍ വരെ നടപ്പിലാക്കിയ
പദ്ധതികള്‍
938.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചടയമംഗലം നിയോജക
മണ്ഡലത്തില്‍ 2011 മേയ്
മാസം മുതല്‍ 2015
ഡിസംബര്‍ വരെ തൊഴിലും
നൈപുണ്യവും വകുപ്പു
മുഖേന എത്ര പദ്ധതികള്‍
നടപ്പിലാക്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര തുക
അനുവദിച്ചുവെന്നും എത്ര
തുക ചെലവഴിച്ചുവെന്നും
വെളിപ്പെടുത്താമോ?
കേരളത്തിലെ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
939.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളവരുടെ ആകെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
കേരളത്തിലെ
എെ.ടി. - വ്യവസായ
പാര്‍ക്കുകളിലായി എത്ര
ജീവനക്കാര്‍ ജോലി
നോക്കുന്നുവെന്നം ടി
ജീവനക്കാരില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖാന്തരം
ജോലി നോക്കുന്നവര്‍
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ടി
ജീവനക്കാരില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന ജോലി
നോക്കുന്ന
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ?
ഐ.ടി.ഐ
കളിലെ കാലാനുസൃത കോഴ്സുകള്‍
940.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ കളില്‍
കാലാനുസൃതമായ
കോഴ്സുകളും
ഗുണനിലവാരമുള്ള ആധുനിക
പരിശീലനവും
നല്‍കുന്നതിന്
ആവിഷ്കരിച്ച പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
ഐ.ടി.ഐ
കളിലെ ഭൗതിക സൗകര്യം
ഉയര്‍ത്തുന്നതിന്
രൂപീകരിച്ച പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
താനൂര്‍
മണ്ഡലത്തിലെ
ചെറിയമുണ്ടം
ഐ.ടി.ഐയില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിനും
ഭൗതിക സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ഐ.ടി.ഐ.കളുടെ
പ്രവര്‍ത്തനം
941.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി.ഐ.കളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ആകെ എത്ര സര്‍ക്കാര്‍
ഐ.ടി.ഐ.കള്‍ ഉണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര സര്‍ക്കാര്‍
ഐ.ടി.ഐ.കള്‍
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഓരോ വര്‍ഷവും എത്ര
പേര്‍ക്ക് പഠനത്തിന്
സര്‍ക്കാര്‍
ഐ.ടി.ഐ.കളില്‍ പ്രവേശനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
സ്വന്തമായി
ഭൂമിയും കെട്ടിടവും
ഇല്ലാത്ത എത്ര
ഐ.ടി.ഐ.കള്‍
സര്‍ക്കാര്‍
മേഖലയിലുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇവയ്ക്ക് സ്ഥലവും
കെട്ടിടവും
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
തൊഴില്‍
കാത്തിരിക്കുന്നവരുടെ എണ്ണം
942.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ പേര്
രജിസ്റ്റര്‍ ചെയ്ത്
തൊഴില്‍
കാത്തിരിക്കുന്ന
അഭ്യസ്തവിദ്യരുടെ എണ്ണം
എത്രയായിരുന്നു;
(ബി)
ഈ
സര്‍ക്കാര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളിലൂടെ
എത്ര പേര്‍ക്ക് സ്ഥിരം
തൊഴില്‍
ലഭ്യമാക്കുകയുണ്ടായി;
(സി)
ഈ
കാലയളവില്‍ പേര്
പുതുക്കാതിരുന്നവരുടെ
എണ്ണം എത്ര;
(ഡി)
നിലവില്‍
പേര് രജിസ്റ്റര്‍
ചെയ്ത് തൊഴിലിനായി
കാത്തിരിക്കുന്നവര്‍
എത്ര; വിശദാംശം
ലഭ്യമാക്കുമോ ?
തൊഴില്‍
അവസരങ്ങള്‍ സൃഷ്ടിക്കാന്‍
നടപടി
943.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൂടുതല്‍ തൊഴില്‍
അവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നത്;
(ബി)
തൊഴില്‍
മേഖല കൈവരിച്ച
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
തൊഴില്‍ രംഗം സജീവവും
അഴിമതി
വിമുക്തവുമാക്കാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
എംപ്ലോയ്മെന്റ്
എക്സചേഞ്ചുകള്‍
ഉള്‍പ്പെടെ തൊഴില്‍
വകുപ്പിന് കീഴിലെ
ഓഫീസുകളിലെ സേവനങ്ങള്‍
ജനോപകാരപ്രദവും
കാര്യക്ഷമവുമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
സ്കില്‍
ഡെവല്പമെന്റ് മിഷന്
944.
ശ്രീ.എം.എ.
വാഹീദ്
,,
എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കില്‍ ഡെവലപ്മെന്റ്
മിഷന്
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതു
വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തൊഴിലും
നെെപുണ്യവുംവകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
945.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ തൊഴിലും
നെെപുണ്യവും വകുപ്പ്
മുഖേന ഇടുക്കി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ചു
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തിയാക്കാനുള്ളവ
ഏതെല്ലാമെന്നും ആയതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
സ്വകാര്യ
നേഴ്സിംഗ് മേഖലയിലെ തൊഴില്‍
സുരക്ഷിതത്വം
946.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
നേഴ്സിംഗ് മേഖലയില്‍
തൊഴില്‍
സുരക്ഷിതത്വത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ട്
എന്ന് അറിയിക്കാമോ ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടന്ന്
അറിയിക്കുമോ ?
കൊയിലാണ്ടി
ഗവണ്മെന്റ് ഐ.റ്റി.ഐ.
അപ്ഗ്രേഡിങ്ങ്.
947.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
ഗവണ്മെന്റ് ഐ.റ്റി.ഐ.
അപ്ഗ്രേഡ്
ചെയ്യുന്നതിന് അടുത്ത
ബജറ്റില്‍
ഉള്‍പ്പെടുത്താന്‍
ശുപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നത് വ്യക്തമാക്കാമോ;
(ബി)
ഐ.റ്റി.ഐ.
യില്‍ പുതിയ കോഴ്സുകള്‍
ആരംഭിക്കാന്‍
ഏതെങ്കിലും തലത്തില്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
മികവിന്റെ
കേന്ദ്രമായി
തെരഞ്ഞെടുത്ത ഇവിടെ
നിലവില്‍ നല്കുന്ന
കോഴ്സുകള്‍ എന്തെല്ലാം;
വിശദമാക്കാമോ?
സര്‍ക്കാര്‍
എെ.ടി.എെ.കള്‍
948.
ശ്രീ.എ.എം.
ആരിഫ്
,,
സാജു പോള്‍
,,
ആര്. രാജേഷ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
എെ.ടി.എെ.കള്‍ക്ക്
ക്വാളിറ്റി കൗണ്‍സില്‍
ഓഫ് ഇന്ത്യ മാനദണ്ഡം
പാലിച്ച്
എന്‍.സി.വി.ടി.
റീ-അഫിലിയേഷന്
നേടിയെടുക്കാന്‍ ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ ; എത്ര
എെ.ടി.എെ.കളില്‍
മാനദണ്ഡപ്രകാരമുള്ള
പഠനോപകരണങ്ങളും
യന്ത്രസാമഗ്രികളും
വര്‍ക്ക്ഷോപ്പും ഉണ്ട്;
(ബി)
2015-16
- ല്‍ കൂടി മാത്രം റീ-
അഫിലിയേഷന് കൂടാതെ
എല്ലാ സര്‍ക്കാര്‍
എെ.ടി.എെ.കള്‍ക്കും
പ്രവേശനം നല്കാന്
ഡയറക്ടര്‍ ജനറല്‍ ഓഫ്
ട്രെയിനിംഗ് അനുമതി
നല്കിയ സാഹചര്യത്തില്‍
2016-17 -ലെ
വിദ്യാര്‍ത്ഥി പ്രവേശനം
സാദ്ധ്യമാകുമോ ;
(സി)
ഒരു
സര്‍ക്കാര്‍
എെ.ടി.എെ.ക്കും റീ-
അഫിലിയേഷന് ലഭിക്കാത്ത
നിലവിലെ സാഹചര്യം
വിദ്യാര്‍ത്ഥികളുടെ
ഭാവിയെ
ബാധിക്കാതിരിക്കാനായി
എന്തു ചെയ്യാന്‍
ഉദ്ദേശിക്കുന്നെന്ന്
വ്യക്തമാക്കാമോ?
തെങ്ങുകയറ്റ
തൊഴിലാളികളുടെ ക്ഷേമം
949.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തെങ്ങുകയറ്റ
തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തെങ്ങുകയറ്റ
തൊഴിലിനിടയില്‍ അപകടം
സംഭവിക്കുന്ന
തൊഴിലാളികള്‍ക്ക്
എന്തെല്ലാം ആശ്വാസ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ജോലിക്കിടയില്‍
അപകട മരണം സംഭവിക്കുന്ന
തൊഴിലാളികള്‍ക്ക് എത്ര
തുകവീതം നല്‍കുമെന്നും
വ്യക്തമാക്കുമോ?
പുഴക്കാട്ടിരി
ഐ.ടി.ഐ
950.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിച്ച് വരുന്ന
പുഴക്കാട്ടിരി
ഐ.ടി.ഐക്ക് കെട്ടിടം
പണിയുന്നതിന് മങ്കട
വില്ലേജിലെ
കര്ക്കിടകത്തുളള
റവന്യൂഭുമി
ഏറ്റെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
റവന്യൂ
ഭൂമി വിട്ട് നല്കാന്
തയ്യാറായിട്ടും
ഏറ്റെടുക്കാതെ സ്ഥലം
നഷ്പ്പെടുത്തുന്നതു
ഒഴിവാക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ ?
ചാത്തന്നൂരിലെ
കണ്‍സ്ട്രക്ഷന്‍ അക്കാദമി
951.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂരില്‍
കണ്‍സ്ട്രക്ഷന്‍
അക്കാദമി
സ്ഥാപിക്കുന്നതിലേക്കായി
കഴിഞ്ഞ എല്‍.ഡി.എഫ്.
സര്‍ക്കാര്‍ ആരംഭിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന് 5
വര്‍ഷം
പൂര്‍ത്തിയാകുന്ന
സമയംവരെ പ്രസ്തുത
സ്ഥാപനം
പ്രാവര്‍ത്തികമാക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനം
പ്രാവര്‍ത്തികമാക്കുന്ന
നടപടിയില്‍ നിന്നും
ഗവണ്മെന്റ്
പിന്മാറിയെന്ന്
പൊതുജനങ്ങളെയും
തൊഴിലാളികളെയും,
പൊതുപ്രവര്‍ത്തകരെയും
അറിയിക്കുവാന്‍
ഇനിയെങ്കിലും
ഗവണ്മെന്റ്
സന്നദ്ധമാകുമോ;
ഇല്ലായെങ്കില്‍
തുടര്‍നടപടി
എന്താണെന്ന്
ഗവണ്മെന്റ്
വെളിവാക്കുമോ?
തൊഴില്‍
വകുപ്പ് മുഖേന നല്കുന്ന
പെന്ഷന്
952.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പ് മുഖേന
നല്കുന്ന ക്ഷേമനിധി
പെന്‍ഷനുകളില്‍
ഇപ്പോള്‍ എത്ര മാസത്തെ
കുടിശ്ശികയുണ്ടെന്ന്
പെന്ഷന് തിരിച്ച്
വ്യക്തമാക്കാമോ?