കിട്ടാക്കടം
497.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
- ജില്ലാ സഹകരണ
ബാങ്കുകളുടെ
കിട്ടാക്കടം എത്ര കോടി
രൂപയാണ്; ഇത് 2011
മാര്‍ച്ച് 31 ന്
എത്രയായിരുന്നു;
വ്യക്തമാക്കുമോ;
(ബി)
സഹകരണ
ബാങ്കുകളിലുള്ള
നിക്ഷേപം ഇപ്പോള്‍ എത്ര
കോടി രൂപയാണ്; ഇത് 2011
മാര്‍ച്ച് 31 ന്
എത്രയായിരുന്നു
വ്യക്തമാക്കുമോ;
(സി)
സഹകരണ
ബാങ്കിന്റെ നിഷ്ക്രിയ
ആസ്തി എത്രകോടി
രൂപയാണ്; 2011
മാര്‍ച്ച് 31 ന്
എത്രയായിരുന്നു;
(ഡി)
വായ്പേതര
സഹകരണ സ്ഥാപനങ്ങള്‍
എത്ര കോടി രൂപ സഹകരണ
ബാങ്കിന്
കുടിശ്ശികയാക്കിയിട്ടുണ്ട്;
അവ ഏതൊക്കെ
സ്ഥാപനങ്ങളാണെന്നും
എത്ര കോടി രൂപയാണ്
കുടിശ്ശിക
വരുത്തിയതെന്നും
വ്യക്തമാക്കുമോ?
കേരള
കര്‍ഷക കടാശ്വാസ കമ്മീഷന്
ഉത്തരവിന് വിരുദ്ധമായി
ബാങ്കുകള്‍ സ്വീകരിക്കുന്ന
നടപടികള്‍
498.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
കടാശ്വാസ കമ്മീഷന്റെ
ഉത്തരവു പ്രകാരം
കമ്മീഷന് തീര്‍പ്പു
കല്‍പ്പിക്കുകയും അതു
പ്രകാരം കമ്മീഷന്
നിശ്ചയിച്ച തുക സഹകരണ
ബാങ്കുകളില്‍ അടച്ചു
തീര്‍ക്കുകയും
ചെയ്തതിന് ശേഷവും, പല
കാരണങ്ങള്‍ കാണിച്ച്
വായ്പക്കാരുടെ
പ്രമാണങ്ങള്‍
ബാങ്കുകള്‍ തിരിച്ചു
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരള
കര്‍ഷക കടാശ്വാസ
കമ്മീഷന്റെ 2007ലെ
നിയമത്തിന് വിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന
ഇത്തരം സഹകരണ
ബാങ്കുകള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
നീതി
മെഡിക്കല്‍ സ്റ്റോറുകള്‍
499.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
നീതി മെഡിക്കല്‍
സ്റ്റോറുകളിലും നീതി
വെയര്‍ഹൗസുകളിലും എത്ര
ഫാര്‍മസിസ്റ്റുകളുടെ
ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍ എത്ര
ഫാര്‍മസിസ്റ്റുകളാണ്
നിലവില്‍ ജോലി
ചെയ്തുവരുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇവരുടെ
ശമ്പള സ്കെയില്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സ്വകാര്യ
മേഖലയില്‍ ജോലി
ചെയ്യുന്ന
ഫാര്‍മസിസ്റ്റുകളെ
അപേക്ഷിച്ച്
കണ്‍സ്യൂമര്‍ഫെഡിലെ
ഫാര്‍മസിസ്റ്റുകള്‍
വളരെ തുച്ഛമായ
വേതനത്തിലാണ് ജോലി
ചെയ്യുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കണ്‍സ്യൂമര്‍ഫെഡിന്റെ
കീഴില്‍ വര്‍ഷങ്ങളായി
ജോലി ചെയ്തുവരുന്ന
ഫാര്‍മസിസ്റ്റുകള്‍ക്ക്
സ്ഥിര നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സാഗര
ആശുപത്രിയിലെ കാത്ത് ലാബ്
500.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാഗര
ആശുപത്രിയില്‍
എച്ച്.എല്‍.എല്‍- ല്‍
നിന്നും കാത്ത് ലാബ്
ഉപകരണങ്ങള്‍
വാങ്ങിയിട്ടുണ്ടോ;
ഉപകരണങ്ങള്‍ എന്നാണ്
സാഗര ആശുപത്രിയില്‍
എത്തിച്ചേര്‍ന്നത്;
(ബി)
സാഗര
ആശുപത്രിയില്‍
എച്ച്.എല്‍.എല്‍-ല്‍
നിന്നും വാങ്ങിയ
ഉപകരണങ്ങള്‍
ഉപയോഗിക്കാതെയോ
പ്രവര്ത്തിക്കാതെയോ
വച്ചിരിക്കുന്നതിന്
അക്കൗണ്ടന്റ് ജനറലിന്റെ
ഓഡിറ്റ് പരാമര്‍ശം
ഉണ്ടായിട്ടുണ്ടോ;
ഓഡിറ്റ്
പരാമര്‍ശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
എച്ച്.എല്‍.എല്‍-ല്‍
നിന്നും വാങ്ങിയ
ഉപകരണങ്ങള്‍ ദീര്‍ഘകാലം
ഉപയോഗിക്കാതെ
വച്ചിരുന്നതിനെ
തുടര്‍ന്ന് വാറന്റി
കാലാവധി കഴിഞ്ഞുപോയി
പ്രവര്‍ത്തനക്ഷമമല്ലാതായി
തീര്‍ന്നിട്ടുണ്ടോ;
ഇക്കാര്യം സംബന്ധിച്ച്
ഹോസ്പിറ്റല്‍
അഡ്മിനിസ്ട്രേറ്റര്‍
/ഡോക്ടര്‍മാര്‍ കേപ്പ്
ഡയറക്ടറെ രേഖാമൂലം
അറിയിച്ചിരുന്നുവോ;
ഇതിന്റെ
അടിസ്ഥാനത്തില്‍ കേപ്പ്
ഡയറക്ടര്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
സാഗര
ആശുപത്രി ഏതെങ്കിലും
സ്വകാര്യ ആശുപത്രിയെ
ഏല്പിച്ച് നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഹൃദയശസ്ത്രക്രിയാ
വിഭാഗം നടത്തുന്നതിന്
ഏതെങ്കിലും സ്വകാര്യ
ആശുപത്രിയുമായോ
ഡോക്ടര്‍മാരുമായോ
ധാരണാപത്രം
ഒപ്പിട്ടിരുന്നോ;
ഉണ്ടെങ്കില്‍
ധാരണാപത്രത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
ധാരണാപത്രം
അനുസരിച്ച്
ഹൃദയശസ്ത്രക്രിയാ
വിഭാഗം
പ്രവര്‍ത്തിപ്പിക്കുവാന്‍
കഴിയാതെ വന്നതിന് കാരണം
വിശദമാക്കാമോ?
സഹകരണ
ബാങ്കുകളിലെയും
സൊസൈറ്റികളിലെയും നിയമനം
501.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിനു കീഴില്‍
എതെല്ലാം ബാങ്കുകളിലും
സൊസൈറ്റികളിലും 2011
മുതല്‍ നിയമനങ്ങള്‍
നടന്നിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളില്‍ വിവിധ
തസ്തികകളില്‍
നിലവിലുള്ള ഒഴിവുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
തസ്തികകളിലെ
നിയമനത്തിനു
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
സഹകരണ
സംഘം ജീവനക്കാരുടെ
സ്ഥാനക്കയറ്റം
502.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ സംഘം
ചട്ടങ്ങളില്‍ വരുത്തിയ
ഭേദഗതി പ്രകാരം സഹകരണ
ബാങ്ക് ജീവനക്കാരുടെ
സ്ഥാനക്കയറ്റത്തിന്
വിദ്യാഭ്യാസ യോഗ്യത 10,
പ്ലസ് 2, പ്ലസ് 3
ആയിരിക്കണമെന്ന്നിഷ്കര്ഷിച്ചിട്ടുള്ളതു
മൂലം വിദൂരവിദ്യാഭ്യാസം
വഴി ബിരുദം നേടിയ
പ്രീഡിഗ്രി , പ്ലസ് 2
പാസ്സാകാത്ത
ഉദ്യോഗസ്ഥര്‍ക്ക്
സ്ഥനക്കയറ്റം
ലഭിക്കാന്‍
സാധിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മൂന്ന്
വര്‍ഷം ബിരുദപഠനം
നടത്തി വിദൂര
വിദ്യാഭ്യാസം വഴി
അംഗീകൃത
യൂണിവേഴ്സിറ്റികളില്‍
നിന്ന് അംഗീകൃത ബിരുദം
എടുത്ത നിലവിലുള്ള
സഹകരണ ജീവനക്കാര്‍ക്ക്
പ്രൊമോഷന്
നല്‍കുന്നതിന്
പ്രീഡിഗ്രി, പ്ലസ് 2
കൂടി വേണമെന്ന
നിബന്ധനയില്‍ നിന്നും
ഒഴിവ് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ ?
സഹകരണ
മേഖല
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
503.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സഹകരണ മേഖലയെ
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ആവശ്യസാധനങ്ങളുടെ
വിലക്കയറ്റം
തടയുന്നതിനായി സഹകരണ
മേഖല ഏതെല്ലാം
രീതിയില്‍ ഇടപെടലുകള്‍
നടത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)
കണ്‍സ്യൂമര്‍ഫെഡ്,
ത്രിവേണി എന്നീ
സംവിധാനങ്ങള്‍ മുഖേന
ഏതെല്ലാം രീതിയിലാണ്
വിപണി ഇടപെടലുകള്‍
നടത്തിയത്; വിശദാംശം
ലഭ്യമാക്കാമോ?
സഹകരണ
റിസ്ക് ഫണ്ട് പദ്ധതി
504.
ശ്രീ.സി.പി.മുഹമ്മദ്
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ സഹകരണ റിസ്ക്
ഫണ്ട് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
നിക്ഷേപ ഗ്യാരണ്ടി സ്കീം
505.
ശ്രീ.പി.എ.മാധവന്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
നിക്ഷേപ ഗ്യാരണ്ടി
സ്കീം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
മേഖലയിലെ ആലില പദ്ധതി
506.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
,,
ടി.എന്‍. പ്രതാപന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ആലില പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
മേഖലയിലെ ആഡിറ്റ്
507.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ആഡിറ്റ്
സമകാലികമാക്കാന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
മേഖലയിലെ ബാങ്കിംഗ്
സ്ഥാപനങ്ങള്‍
508.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയിലെ ബാങ്കിംഗ്
ബിസിനസ് നടത്തുന്ന
സ്ഥാപനങ്ങളും അവയുടെ
ബ്രാഞ്ചുകളും എത്ര;
(ബി)
കേരളത്തിലെ
ഔപചാരിക ബാങ്കിംഗ്
സംവിധാനത്തിന്റെ
സാന്ദ്രത
കൂടിക്കൊണ്ടിരിക്കുന്നത്,
സഹകരണ സ്ഥാപനങ്ങളെ
എങ്ങിനെയാണ്
ബാധിച്ചുക്കൊണ്ടിരിക്കുന്നതെന്ന്
പരിശോധിക്കുമോ?
സഹകരണ
മേഖലയില്‍ സര്‍ക്കാരിന്റെ
പ്രധാന പ്രവര്‍ത്തനങ്ങള്‍
509.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം സഹകരണ
മേഖലയില്‍ നടത്തിയ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങളെ കൂടുതല്‍
ജനോപകാര
സ്ഥാപനങ്ങളാക്കുന്നതിന്
എന്തെല്ലാം മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും
ലോണ്‍ എടുത്ത വ്യക്തി
മരണപ്പെട്ടാല്‍
അദ്ദേഹത്തിന്റെ
കുടുംബത്തിന്
എന്തെല്ലാം ആശ്വാസ
നടപടികള്‍ ചെയ്ത്
കൊടുക്കുന്നു എന്ന്
വ്യക്തമാക്കുമോ;
സഹകരണ
ബാങ്കുകളുടെ പ്രവര്‍ത്തനം
510.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വിഭജിച്ചു
നില്ക്കുന്ന സഹകരണ
ബാങ്കുകളെ
ഏകോപിപ്പിച്ചു കൊണ്ട്
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള ഏക
ബാങ്കാക്കി മാറ്റാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ജൈവ
കാര്‍ഷിക മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ ബാങ്കുകള്‍ക്ക്
സര്‍ക്കാര്‍ സഹായം
നല്‍കുമോ;
(ഡി)
ജൈവ
കര്‍ഷകര്‍ക്ക് പലിശ
കുറച്ച് വായ്പ
നല്കാന് പദ്ധതി
തയ്യാറാക്കുമോ?
സഹകരണ
സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്
511.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കരുനാഗപ്പള്ളി
മണ്ഡലത്തില്‍ എത്ര
സഹകരണ
സ്ഥാപനങ്ങള്‍ക്കാണ്
പുതിയതായി
രജിസ്ട്രേഷന്
നല്‍കിയത്; ഏതെല്ലാം
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍ക്കാണ്
രജിസ്ട്രേഷന്
നല്‍കിയതെന്ന്
അറിയിക്കാമോ?
റിസ്ക്
ഫണ്ട്ആനുകൂല്യം
512.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലാ സഹകരണ
ബാങ്കിന്റെ കുറ്റ്യാടി
ശാഖയില്‍ നിന്നും
വായ്പയെടുക്കുകയും
റിസ്ക് ഫണ്ട്
പദ്ധതിയില്‍ പ്രീമിയം
അടയ്ക്കുകയും പിന്നീട്
മരണപ്പെടുകയും ചെയ്ത
ശ്രീ. കെ. പി.വാസു
എന്നയാളുടെ വായ്പയ്ക്ക്
റിസ്ക് ഫണ്ട്
ആനുകൂല്യത്തിനായി
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത അപേക്ഷയില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
സംസ്ഥാന
സഹകരണ ബാങ്കിലെ ക്ലര്‍ക്ക്
നിയമനം
513.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കില്‍
ക്ലര്‍ക്ക് ഗ്രേഡ് I
ന്റെ നിയമനം സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്ന് അറിയിക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(ഡി)
ക്ലര്‍ക്ക്
ഗ്രേഡ് I സൊസൈറ്റി
കാറ്റഗറിയില്‍ നിലവില്‍
എത്ര ഒഴിവുണ്ട്;
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
ഉണര്‍വ്
പദ്ധതി
514.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ഉണര്‍വ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
തിരൂര്‍
മണ്ഡലത്തിലെ വികസനം
515.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സഹകരണ,
ഗ്രാമവ്യവസായ വകുപ്പ്
മുഖേന തിരൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും, ഓരോ
പദ്ധതിക്കും ഇതേവരെ
എന്തു തുക
ചെലവഴിച്ചിട്ടുണ്ട്
എന്നുമുള്ള വിവരങ്ങൾ
ലഭ്യമാക്കുമോ?
ഇടുക്കി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികള്‍
516.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
സഹകരണവകുപ്പ് മുഖേന
ഇടുക്കി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ളവ
ഏതെല്ലാമെന്നും ആയതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
കാര്‍ഷിക
വായ്പാ സംഘങ്ങളില്‍ ധാര
പദ്ധതി
517.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക വായ്പാ
സംഘങ്ങളില്‍ ധാര പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
മുഴുവന്‍ കാര്‍ഷിക
വായ്പാ സംഘങ്ങളിലും ധാര
പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ചടയമംഗലം
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികള്‍
518.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മെയ് മാസം മുതല്‍ 2015
ഡിസംബര്‍ വരെ സഹകരണ
വകുപ്പു മുഖേന ചടയമംഗലം
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികള്‍
വിശദമാക്കുമോ; ഇതിനായി
എത്ര തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ?
പുന്നപ്ര
ത്രിവേണി കോഫിഹൗസ്
519.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുന്നപ്ര
സഹകരണ ആശുപത്രിയില്‍
ത്രിവേണി കോഫി ഹൗസ്
എന്നാണ് ആരംഭിച്ചത്;
(ബി)
പ്രസ്തുത
ത്രിവേണി കോഫി ഹൗസ്
എന്നാണ് പ്രവര്‍ത്തനം
നിര്‍ത്തിയത്; ഇവിടെ
എത്ര ജീവനക്കാരാണ് ജോലി
ചെയ്തിരുന്നത്; കോഫി
ഹൗസ് അടച്ചുപൂട്ടാന്‍
ഉണ്ടായ കാരണം എന്താണ്;
(സി)
വില
വര്‍ദ്ധനവ് മൂലമാണ്
കോഫി ഹൗസില്‍ ആളു
കയറാതായത് എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
സബ്സിഡിനിരക്കില്‍
ഭക്ഷണസാധനങ്ങള്‍ നല്കി
സാഗര ആശുപത്രിയിലെ
ത്രിവേണി കോഫി ഹൗസ്
തുറന്നു
പ്രവര്‍ത്തിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കണ്ണൂര്‍
ജില്ലയിലെ സഹകരണ സംഘങ്ങള്‍
520.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കണ്ണൂര്‍
ജില്ലയില്‍ എത്ര
സഹകരണസംഘങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും അവ
ഏതെല്ലാമാണെന്നും
കാറ്റഗറി
അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
കേപ്പിലെ
നിയമനങ്ങള്‍
521.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോ-ഓപ്പറേറ്റീവ്
അക്കാദമി ഓഫ്
പ്രൊഫഷണല്‍
എഡ്യൂക്കേഷനില്‍
സ്വീപ്പര്‍, പ്യൂണ്‍
തസ്തികയില്‍
നിയമനത്തിനായി
നിഷ്കര്‍ഷിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തൊക്കെയാണ്;
(ബി)
മെയ്
2011ന് ശേഷം കേപ്പില്‍
സ്വീപ്പര്‍, പ്യൂണ്‍,
സ്വീപ്പര്‍-കം-പ്യൂണ്‍
തസ്തികയില്‍
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(സി)
കോ-ഓപ്പറേറ്റീവ്
അക്കാദമി ഓഫ്
പ്രൊഫഷണല്‍
എഡ്യൂക്കേഷനില്‍ മെയ്
2011-ജൂലൈ 2014
കാലഘട്ടത്തില്‍ ഏഴ്
വര്‍ഷ കരാര്‍
വ്യവസ്ഥയില്‍ ജോലി
ചെയ്തിരുന്ന
ജീവനക്കാരില്‍ എത്ര
പേര്‍ക്ക് സ്വീപ്പര്‍,
പ്യൂണ്‍, വാച്ച്മാന്
എന്നീ തസ്തികകളില്‍
സ്ഥിരപ്പെടുത്തി നിയമനം
നല്‍കിയിട്ടുണ്ട്;
(ഡി)
കോ-ഓപ്പറേറ്റീവ്
അക്കാദമി ഓഫ്
പ്രൊഫഷണല്‍
എഡ്യൂക്കേഷനില്‍ മെയ്
2015 പ്രാബല്യത്തില്‍
ഭരണസമിതി
അംഗീകാരത്തോടുകൂടി
അസിസ്റ്റന്റ്
പ്രൊഫസര്‍മാരുടെ എത്ര
സ്ഥിരം തസ്തികകളാണ്
സൃഷ്ടിച്ചിട്ടുണ്ടായിരുന്നത്;
2015-മാണ്ട് മെയ് മാസം
കോ-ഓപ്പറേറ്റീവ്
അക്കാദമി ഓഫ്
പ്രൊഫണല്‍
എഡ്യൂക്കേഷനില്‍ എത്ര
പേര് അസിസ്റ്റന്റ്
പ്രൊഫസറുടെ സ്ഥിരം
തസ്തികകയില്‍ നിയമനം
ലഭിച്ച്
സേവനത്തിലുണ്ടായിരുന്നു;
വിശദമാക്കാമോ?
ത്രിവേണി
സ്റ്റോറുകള്‍
522.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് എത്ര
ത്രിവേണി സ്റ്റോറുകള്‍
പൂട്ടിയെന്നറിയിക്കാമോ;
അവ എവിടെയൊക്കെയാണ്.
ഇവിടെ ജോലി
ചെയ്തുകൊണ്ടിരുന്ന
ജീവനക്കാരുടെയും
താത്ക്കാലിക
ജീവനക്കാരുടെയും സേവന
വേതനം
സംരക്ഷിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
സുവര്‍ണ്ണ
കേരളം പദ്ധതി
523.
ശ്രീ.എം.പി.വിന്‍സെന്റ്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ സുവര്‍ണ്ണ
കേരളം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ക്രഡിറ്റ്
സംഘങ്ങളിലെ തെരഞ്ഞെടുപ്പ്
524.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രഡിറ്റ്
സംഘങ്ങളിലെ
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ടുള്ള പുതിയ
ഉത്തരവില്‍
തെരഞ്ഞെടുപ്പ് വാര്‍ഡ്
അടിസ്ഥാനത്തില്‍
ആയിരിക്കണമെന്ന്
വ്യവസ്ഥ ചെയ്തിട്ടുണ്ടോ
; പ്രസ്തുത ഉത്തരവിന്റെ
വിശദാംശം
വ്യക്തമാക്കാമോ ;
(ബി)
വാര്‍ഡ്
നിര്‍ണ്ണയിക്കുന്നത്
സംബന്ധിച്ച് വ്യക്തമായ
മാര്‍ഗ രേഖകൾ
ഇല്ലാത്തതിനാല്‍ ഈ
ഉത്തരവ് അനുസരിച്ച്
ക്രഡിറ്റ് സംഘങ്ങളിലെ
തെരഞ്ഞെടുപ്പ്
സംബന്ധിച്ച് ഒട്ടേറെ
ആശയക്കുഴപ്പങ്ങള്‍
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇത്
സംബന്ധിച്ച്
സുവ്യക്തമായ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ ?
താമരക്കുടി
സര്‍വ്വീസ് സഹകരണ ബാങ്കിലെ
അഡ്മിനിസ്ട്രേറ്റീവ് ഭരണം
525.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്കില്‍ മൈലം
പഞ്ചായത്തില്‍പ്പെട്ട
താമരക്കുടി സര്‍വ്വീസ്
സഹകരണ ബാങ്കില്‍
ഇപ്പോള്‍
അഡ്മിനിസ്ട്രേറ്റീവ്
ഭരണം ആരംഭിച്ചിട്ട്
എത്ര നാളായി;
(ബി)
പ്രസ്തുത
ഭരണകാലയളവില്‍ ബാങ്കിന്
കുടിശ്ശികയായി
ലഭിക്കാനുള്ളതില്‍ എത്ര
തുക പിരിഞ്ഞുകിട്ടി;
(സി)
അതില്‍
എത്ര തുക
നിക്ഷേപകര്‍ക്ക്
നല്കി; തുക
നല്‍കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ഏതെല്ലാം
നിക്ഷേപകര്‍ക്കാണ് തുക
നല്‍കിയതെന്ന്
വിശദമാക്കാമോ ?
(തുകയുടെ വിശദാംശങ്ങള്‍
സഹിതം)
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ വികസന പദ്ധതി
526.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ സഹകരണ
വകുപ്പ് മുഖേന
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ളവ
ഏതെല്ലാമെന്നും ആയതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
പള്ളിപ്പുറം
പഞ്ചായത്തില്‍ പപ്പട വ്യവസായ
സഹകരണ സംഘം
527.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പള്ളിപ്പുറം
പഞ്ചായത്തില്‍ പപ്പട
വ്യവസായ സഹകരണ സംഘം
ആരംഭിക്കുന്നതിന്
അനുവദിച്ച മൂലധന തുക
തിരിച്ചടക്കണമെന്ന്
ആവശ്യപ്പെട്ട് സംഘം
ഭാരവാഹികള്‍ക്ക്
സര്‍ക്കാര്‍ നോട്ടീസ്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത യൂണിറ്റ് ഏതു
വര്‍ഷമാണ് അടച്ചു
പൂട്ടിയതെന്ന്
വിശദമാക്കാമോ;
(ബി)
അടച്ചുപൂട്ടിയതിനുശേഷം
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
സംഘത്തിന്റെ നടത്തിപ്പ്
അവസാനിച്ച് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും
ഇക്കാലമത്രയും
നടപടികള്‍
സ്വീകരിക്കാതിരുന്നത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംഘം
ഭാരവാഹികളില്‍
ജീവിച്ചിരിക്കുന്നവര്ക്കെതിരെ
മാത്രം നടപടി
സ്വീകരിച്ച്
നഷ്ടപരിഹാരത്തുക
ഈടാക്കുന്നതിനുള്ള
നിര്‍ദ്ദേശം
പിന്‍വലിക്കുന്നതിന്
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍, സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ?
നിത്യോപയോഗ
സാധനങ്ങളുടെ സബ്സിഡി
528.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിപണിയില്‍
സാധാരണക്കാര്‍ക്ക്
ആശ്വാസകരമായ രീതിയില്‍
സബ്സിഡി നല്കി
നിത്യോപയോഗ സാധനങ്ങള്‍
ലഭ്യമാക്കാതിരുന്നതിന്
സ്വീകരിച്ച നിലപാട്
വ്യക്തമാക്കാമോ;
(ബി)
സബ്സിഡിയിനത്തില്‍
എത്ര തുകയാണ്
ചെലവഴിച്ചതെന്ന്
അറിയിക്കാമോ?
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്ക് ശാഖകള്‍
529.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്ക് ഈ
സാമ്പത്തിക വര്‍ഷം
എവിടെയെല്ലാമാണ്
ശാഖകള്‍ തുടങ്ങുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
ഇതില്‍ ഏതെല്ലാം
ശാഖകള്‍
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പോങ്ങനാടും
നഗരൂരും ജില്ലാസഹകരണ
ബാങ്കിന്റെ ശാഖകള്‍
വേണമെന്ന ഏറെ നാളായുള്ള
ആവശ്യത്തിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പോങ്ങനാടും
നഗരൂരും ശാഖകള്‍
ആരംഭിക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ?
വായ്പക്കാരന്
മരണപ്പെട്ടാലുള്ള ആനുകൂല്യം
530.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും
വായ്പ എടുത്തിട്ടുള്ള
വായ്പക്കാരന്
മരണപ്പെട്ടാല്‍ വായ്പാ
തിരിച്ചടവ്
ഒഴിവാക്കുന്ന പദ്ധതി
നിലവിലുണ്ടോ ; വിശദാംശം
നല്‍കുമോ ;
(ബി)
വായ്പക്കാരന്
ഗുരുതരമായ രോഗത്തിന്
അടിമപ്പെട്ടാല്‍ വായ്പാ
തിരിച്ചടവില്‍
അനുവദിച്ചിട്ടുള്ള
സൗജന്യങ്ങള്‍
വ്യക്തമാക്കുമോ ?
കണ്‍സ്യൂമര്‍ഫെഡ്
മുഖേന വിലക്കയറ്റ നിയന്ത്രണം
531.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
പി.എ.മാധവന്
,,
എം.പി.വിന്‍സെന്റ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡ്
മുഖേന വിലക്കയറ്റം
നിയന്ത്രിക്കാന്‍ വിപണി
ഇടപെടലിന് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കണ്‍സ്യൂമര്‍ഫെഡ്
സബ്സിഡി
532.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിപണിയിടപെടലിന്റെ
ഭാഗമായി
കണ്‍സ്യൂമര്‍ഫെഡ്
സബ്സിഡി നല്കി
സാധനങ്ങള്‍ വിതരണം
ചെയ്യുന്നതിന് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എന്ത് തുക
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
തുക
സാധാരണ ഗതിയില്‍
വിപണിയിടപെടലിന്
പര്യാപ്തമായ
തരത്തിലാണോ;
(സി)
മുന്‍കാലങ്ങളില്‍
നിന്നും കൂടുതല്‍ തുക
സബ്സിഡി നല്കിയാല്
മാത്രമേ സാധാരണക്കാരന്
പ്രയോജനകരമായ തരത്തില്‍
വിപണിയിടപെടലിന്
സാദ്ധ്യമാകൂ എന്ന്
ബോദ്ധ്യമുണ്ടോ;
(ഡി)
കണ്‍സ്യൂമര്‍
ഫെഡ് നല്കിയ സഹായം
പര്യാപ്തമല്ലാത്തതിനാല്‍
സബ്സിഡി തുക
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശ്യമുണ്ടോ ?
കണ്‍സ്യൂമര്‍ഫെഡിലെ
നിയമനം
533.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കണ്‍സ്യൂമര്‍ഫെഡില്‍
എത്രപേരെ
നിയമിച്ചിട്ടുണ്ടെന്നും
ഇവരുടെ നിയമനത്തില്‍
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ?
സംസ്ഥാന
സഹകരണ ബാങ്കുകളിലെ
ക്ലാര്‍ക്ക് ഗ്രേഡ് - I
ഒഴിവുകള്‍
534.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കിലേക്ക്
5/10/2012-ല്‍ നിലവില്‍
വന്ന ക്ലാര്‍ക്ക്
ഗ്രേഡ് -I പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട് ;
എന്‍.ജെ.ഡി. ഒഴിവുകള്‍
ഉള്‍പ്പെടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
; പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
(ബി)
അക്കൗണ്ടന്റ്
തസ്തികയില്‍ നിന്നും
സീനിയര്‍ അക്കൗണ്ടന്റ്
തസ്തികയിലേക്കും,
ക്ലാര്‍ക്ക് ഗ്രേഡ് -I
തസ്തികയില്‍ നിന്നും
അക്കൗണ്ടന്റ്
തസ്തികയിലേക്കും
യഥാസമയം പ്രൊമോഷന്
നല്കാത്തതിനാല്
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം ലഭിക്കുന്നില്ല
എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)
യഥാസമയം
പ്രൊമോഷന് നല്കി
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
ഖാദി
ഗ്രാമവ്യവസായ വികസന
പദ്ധതികള്‍
535.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം ഖാദി
ഗ്രാമവ്യവസായ
വികസനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കാമോ?
വരുമാന
പൂരക പദ്ധതി
536.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി-ഗ്രാമ
വ്യവസായ മേഖലയില്‍
വരുമാന പൂരക പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?