ധാതുമണല്‍
സമ്പത്ത്
*331.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
രാജു എബ്രഹാം
,,
സി.കെ സദാശിവന്
,,
പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
നയത്തിനനുസരിച്ച്
സംസ്ഥാനത്തെ ധാതുമണല്‍
സമ്പത്ത്
ഉപയോഗപ്പെടുത്താന്‍
സാദ്ധ്യമായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പൊതുമേഖലാ
വ്യവസായ
സ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ
വേണ്ട വിധത്തില്‍
ധാതുസമ്പത്ത്
ഉപയോഗപ്പെടുത്തുന്നതിന്
സാദ്ധ്യമാകാത്തത് ചില
വ്യവസായ
സ്ഥാപനങ്ങള്‍ക്കെങ്കിലും
പ്രതിസന്ധി
സൃഷ്ടിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കരിമണല്‍
വന്‍തോതില്‍
കടത്തിക്കൊണ്ടുപോകുന്നത്
പൂര്‍ണ്ണമായും
തടയുന്നതിന്
സാധിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
പരമ്പരാഗത
വ്യവസായ മേഖല
*332.
ശ്രീ.സി.കൃഷ്ണന്
,,
ഇ.പി.ജയരാജന്
,,
എളമരം കരീം
,,
ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത വ്യവസായ
മേഖലയില്‍
കാലഹരണപ്പെട്ട
സാങ്കേതിക വിദ്യ
ഉപയോഗിക്കുന്നതുകൊണ്ട്
ഉല്പാദനക്ഷമത വളരെ
താഴ്ന്ന
നിലയിലാണെന്നറിയാമോ;
(ബി)
കയറ്റുമതിക്കാരും
ഇടത്തട്ടുകാരും ലാഭം
കൊയ്യുമ്പോള്‍, ഈ
രംഗത്ത്
തൊഴിലാളികള്‍ക്ക്
കൂലിയും തൊഴിലവസരവും
കുറവാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഈ ദു:സ്ഥിതി
പരിഹരിക്കുന്നതിന്എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
വിപണിയിലെ
മാറ്റങ്ങള്‍ക്കനുസൃതമായി
ഈ മേഖലയിലെ
വ്യവസായങ്ങളെ
സജ്ജമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
സഹകരണ
മേഖലയിലെ വിതരണ സംവിധാനങ്ങള്‍
*333.
ശ്രീ.എം.ഉമ്മര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവശ്യ
സാധനങ്ങള്‍
ന്യായവിലയ്ക്ക്
ലഭ്യമാക്കാന്‍
സഹകരണമേഖല ഏതെല്ലാം
വിതരണ സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം, ഈ
സംവിധാനങ്ങള്‍ മുഖേന
നടത്തിയ വിപണി
ഇടപെടലുകള്‍, ഉത്സവ
കാലങ്ങളില്‍ വില
നിലവാരം പിടിച്ചു
നിര്‍ത്താന്‍
പര്യാപ്തമായിരുന്നോ
എന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവിരം
വെളിപ്പടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ
സര്‍ക്കാരില്‍ നിന്നും
ലഭിച്ച ധനസഹായം
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
പുരോഗതി
*334.
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.രാധാകൃഷ്ണന്
,,
എസ്.രാജേന്ദ്രന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
പുരോഗതിയില്ലാത്തത്
മൂലം ആദിവാസി
വിഭാഗങ്ങള്‍ കൊടിയ
ചൂഷണത്തിന്
വിധേയമാകുന്നു എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാഭ്യാസ
മേഖലയില്‍ ആദിവാസി
കുട്ടികള്‍ക്ക് പുരോഗതി
കൈവരിക്കാന്‍
സാധിക്കാത്തതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
മേഖലയുടെ പുരോഗതിക്കായി
നീക്കിവെക്കുന്ന തുക
പ്രസ്തുത ആവശ്യത്തിനു
പര്യാപ്തമാകുന്നുണ്ടോ
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സോളാര്‍
വൈദ്യുതി
*335.
ശ്രീ.കെ.അജിത്
,,
വി.എസ്.സുനില്‍ കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ജില്ലയിലും സോളാര്‍
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍ക്ക്
വൈദ്യുതി ബോര്‍ഡ് രൂപം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിലൂടെ
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
ബോര്‍ഡും സോളാര്‍
എനര്‍ജി കോര്പ്പറേഷന്
ഓഫ് ഇന്‍ഡ്യയും
ചേര്‍ന്ന് സംയുക്ത
സംരംഭമായി വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
ഇപ്രകാരം എത്ര വൈദ്യുതി
എത്ര കാലം കൊണ്ട്
ഉല്പാദിപ്പിക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
എവിടെയെല്ലാം
ഫ്ലോട്ടിംഗ് സോളാര്‍
പദ്ധതികള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ?
യുവജനങ്ങളുടെ
കര്‍മ്മശേഷി
*336.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങളുടെ
കര്‍മ്മശേഷി, വികസന
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഉപയോഗപ്പെടുത്താന്‍
യുവജനകാര്യ വകുപ്പ്
ആവിഷ്കരിച്ചു
നടപ്പാക്കുന്ന
പദ്ധതികളുടെ വിശദാംശം
നല്‍കാമോ;
(ബി)
മദ്യവിപത്തിനും
റോഡപകടങ്ങള്‍ക്കും
പരിഹാരമായുള്ള
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങളില്‍
യുവജനങ്ങളെ സജീവ
പങ്കാളികളാക്കാനുതകുന്ന
പദ്ധതി ആവിഷ്കരിച്ചു
നടപ്പാക്കുമോയെന്ന്
വ്യക്തമാക്കുമോ?
കുടില്‍
വ്യവസായ പ്രതിസന്ധി
*337.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
പി.തിലോത്തമന്
,,
കെ.രാജു
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പനയോല,
ഈറ്റ തുടങ്ങിയ കുടില്‍
വ്യവസായ സംരംഭങ്ങള്‍
പ്രതിസന്ധിയിലാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഏതെല്ലാം കരകൗശല
ഉല്പന്നങ്ങളാണ്
ഇപ്രകാരം
നിര്‍മ്മിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
കുടില്‍
വ്യവസായങ്ങളേയും
തൊഴിലാളികളെയും
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികളുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
കാറ്റില്‍
നിന്നുളള വൈദ്യുതി ഉല്പാദനം
*338.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാറ്റില്‍ നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇപ്രകാരം
എത്ര വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കാറ്റില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് സെന്റര്‍
ഫോര്‍ വിന്റ് എനര്‍ജി
ടെക്നോളജി (സീവെറ്റ്)
പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പഠന റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇപ്രകാരം
വൈദ്യുതി ഉല്പാദനത്തിന്
എത്ര സ്വകാര്യ
സംരംഭകരുമായി
ധാരണയുണ്ടാക്കിയിട്ടുണ്ട്;
ഈ സ്വകാര്യ
സംരംഭകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ചെയ്തുകൊടുക്കുന്നതെന്ന്
വിശദമാക്കുമോ?
പ്രവര്‍ത്തന
രഹിതമായ വൈദ്യുതി മീറ്ററുകള്‍
*339.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
,,
പി.കെ.ബഷീര്‍
,,
സി.മോയിന്‍ കുട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രവര്‍ത്തന
രഹിതമായ വൈദ്യുതി
മീറ്ററുകള്‍ മാറ്റി
സ്ഥാപിക്കാന്‍ വൈകുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മീറ്റര്‍
പ്രവര്‍ത്തന
രഹിതമാണെന്ന് മീറ്റര്‍
റീഡര്‍ റിപ്പോര്‍ട്ടു
ചെയ്താല്‍ ആയത് മാറ്റി
വെയ്ക്കാന്‍ സമയ പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
ഉപഭോക്താവ്
മീറ്റര്‍ വാങ്ങി
സ്ഥാപിക്കുന്ന പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എവിടെയെല്ലാം ഇതിനുള്ള
സംവിധാനമുണ്ടെന്ന്
വ്യക്തമാക്കുമോ?
അനാഥരായ
പട്ടികവർഗ്ഗ കുട്ടികളുടെ
സംരക്ഷണം
*340.
ശ്രീ.കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനാഥരായ പട്ടികവർഗ്ഗ
കുട്ടികളെ
സംരക്ഷിക്കുന്നതിന്
കർമ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തിൽ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സര്‍വ്വേ
പൂര്‍ത്തിയാക്കിയ പാതകള്‍
*341.
ശ്രീ.കെ.
ദാസന്
,,
കോടിയേരി ബാലകൃഷ്ണന്
,,
വി.ശിവന്‍കുട്ടി
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേ
പൂര്‍ത്തിയാക്കിയ
ഏതെല്ലാം പ്രധാന
റെയില്‍പാതകളുടെ
നിര്‍മ്മാണ പ്രവൃത്തി
ആരംഭിച്ചിട്ടില്ലാത്തതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
വര്‍ഷങ്ങള്‍ക്ക് മുമ്പേ
സര്‍വ്വേ
പൂര്‍ത്തിയാക്കിയ
പാതകള്‍ നിര്‍മ്മാണം
ആരംഭിക്കുന്നതിന്
സാദ്ധ്യമാകാത്തതിന്റെ
കാരണം എന്താണ് ;
(സി)
സംസ്ഥാനത്തിന്റെ
പുരോഗതിക്ക്
അനിവാര്യമാകുന്ന
പദ്ധതികളെങ്കിലും
പ്രാവര്‍ത്തികമാക്കുന്നതിന്
ജാഗ്രതകുറവ്
കാരണമായിട്ടുണ്ടോ
എന്നറിയിക്കുമോ?
എനര്‍ജി
ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
*342.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എനര്‍ജി ഇന്‍ഫര്‍മേഷന്‍
ബ്യൂറോ
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിന്റെ
പ്രവര്‍ത്തനത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റെയില്‍
ബജറ്റുകളിലെ പ്രഖ്യാപിത
പദ്ധതികള്‍
*343.
ശ്രീ.ജി.സുധാകരന്
,,
ഇ.പി.ജയരാജന്
,,
ബി.ഡി. ദേവസ്സി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍വേ
ബജറ്റുകളില്‍
തുടര്‍ച്ചയായി
പ്രഖ്യാപിക്കുന്ന
പദ്ധതികള്‍ക്ക് മതിയായ
തുക വകയിരുത്താത്തത്
പദ്ധതി
പ്രാബല്യത്തിലാകുന്നതിന്
തടസ്സമായിട്ടുണ്ടോ;
(ബി)
പ്രഖ്യാപിത
പദ്ധതികള്‍ക്ക്
കേന്ദ്രത്തില്‍ നിന്നും
മതിയായ തുക ലഭ്യമാക്കി
പദ്ധതികള്‍
പ്രാബല്യത്തില്‍
വരുത്തുന്നതിന്
കൂടുതല്‍ ജാഗ്രത
കാണിക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നിലവിലുള്ളതില്‍
നിന്നും വ്യത്യസ്തമായി
എന്തെങ്കിലും നടപടി
സ്വീകരിക്കേണ്ടതുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ
തൊഴില്‍ അവസരം
*344.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശ
ജോലിക്കായി അവസരം
അന്വേഷിക്കുന്ന
സമര്‍ത്ഥരായ
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
യോഗ്യതക്കനുസരിച്ച്
തൊഴില്‍ ലഭിക്കുന്നതിന്
സഹായിക്കുന്ന പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ലക്ഷ്യം മുന്‍നിര്‍ത്തി
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുവരെ
പട്ടികവര്‍ഗ്ഗ
ഉദ്യോഗാര്‍ത്ഥികളില്‍
എത്ര പേര്‍ക്ക്
പ്രസ്തുത പദ്ധതിയുടെ
ഗുണം ലഭിച്ചുവെന്ന്
അറിയിക്കുമോ?
സമ്പൂര്‍ണ്ണ
ഡിജിറ്റല്‍ സംസ്ഥാനം
T *345.
ഡോ.ടി.എം.തോമസ്
ഐസക്
,,
കെ.ടി.ജലീല്‍
ശ്രീ.രാജു
എബ്രഹാം
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
ഡിജിറ്റല്‍ സംസ്ഥാനമായി
മാറുന്നതിന്ഇനിയുംഎന്തെല്ലാം
കാര്യങ്ങള്‍
കൈവരിക്കേണ്ടതായിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പൊതുജനങ്ങള്‍ക്ക്
ഇ-ഗവേണന്‍സ് വഴി എല്ലാ
സേവനങ്ങളും
ലഭ്യമാക്കാന്‍
സാധിച്ചിട്ടുണ്ടോ; ഇത്
സാദ്ധ്യമാക്കുന്നതിന്
സ്വീകരിക്കേണ്ട
നടപടികള്‍ എന്തെല്ലാം ;
നിലവിലുള്ള
സംവിധാനങ്ങള്‍
കാര്യക്ഷമമാക്കാമോ;
(സി)
സമ്പൂര്‍ണ്ണ
ഇന്റര്‍നെറ്റ് ലഭ്യത
കൈവരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കേണ്ടതായിട്ടുണ്ട്;
സേവനാവകാശ നിയമ പ്രകാരം
എല്ലാ വകുപ്പുകളം
സേവനങ്ങള്‍ ഓണ്‍ലൈന്‍
ആയി നല്കുന്നുണ്ടോ;
ഇതിനായി ബജറ്റ് തുകയുടെ
എത്ര ശതമാനം
ചെലവഴിച്ചു;
(ഡി)
സമ്പൂര്‍ണ്ണ
ഡിജിറ്റല്‍ സംസ്ഥാനം,
പൊതുജനങ്ങള്‍ക്കെല്ലാം
ഇ-സേവനങ്ങള്‍,
സമ്പൂര്‍ണ്ണ
ഇന്റര്‍നെറ്റ് ലഭ്യത
ഇവയെല്ലാം
പൂര്‍ണ്ണതോതില്‍
ഉറപ്പ്
വരുത്തുന്നതിനാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
എന്തെല്ലാമാണ് ;
ഇതിനായി പദ്ധതിക്ക്
രൂപം
നല്‍കിയിട്ടുണ്ടോ;
എസ്റ്റിമേറ്റ് തുക
എത്ര; വിശദമാക്കാമോ;
ഇതിനായുള്ള തന്നാണ്ടിലെ
ബജറ്റ് പ്രൊവിഷന്‍
എത്ര?
ഖാദി
തൊഴിലാളികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
*346.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
എം.പി.വിന്‍സെന്റ്
,,
സി.പി.മുഹമ്മദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖാദി തൊഴിലാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനും
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
എന്തെല്ലാം കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആരോഗ്യപരിരക്ഷയ്ക്ക് വേണ്ട
അടിസ്ഥാന സൗകര്യങ്ങള്‍
*347.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം.എ.ബേബി
,,
എം. ഹംസ
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
ആരോഗ്യപരിരക്ഷ
ലഭിക്കുന്നതിനുള്ള
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടെന്ന്
കരുതുന്നുണ്ടോ;
(ബി)
ഇത്തരം
സൗകര്യങ്ങള്‍
ലഭ്യമാകാത്ത നിരവധി
പ്രദേശങ്ങള്‍ ആദിവാസി
മേഖലയില്‍ ഇപ്പോഴും
നിലവിലുണ്ടെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ;
(സി)
പോഷകാഹാരക്കുറവ്,
മറ്റ് മാരകമായ
രോഗങ്ങള്‍ എന്നിവയാല്‍
ആദിവാസി മേഖലയില്‍
നിരവധി മരണങ്ങളുടെയും,
മരണതുല്യമായി
ജീവിക്കുന്നവരുടെയും
വാര്‍ത്തകള്‍
പുറത്തുവരുമ്പോള്‍
മാത്രമാണ് അധികൃതര്‍
ശ്രദ്ധിക്കുന്നതെന്ന
ആരോപണം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഏത് തലത്തിലുള്ള
വീഴ്ചയാണ് ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കപ്പെടുന്നതിന്
കാരണമാകുന്നതെന്ന്
വ്യക്തമാക്കുമോ?
വ്യവസായ
സ്ഥാപനങ്ങളുടെ അഭിവൃദ്ധി
*348.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കൃഷ്ണന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തകര്‍ച്ച
നേരിടുന്ന വ്യവസായ
സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിന് ആ
മേഖലയിലെ
വിദഗ്ദ്ധരുമായും ട്രേഡ്
യൂണിയനുകളുമായും
ചര്‍ച്ച നടത്താറുണ്ടോ;
(ബി)
ഇത്തരം
ചര്‍ച്ചകള്‍
നടത്തുന്നത്
വ്യവസായസ്ഥാപനങ്ങളെ
അഭിവൃദ്ധിപ്പെടുത്തുന്നതിന്
എത്രത്തോളം
സഹായകരമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
വ്യവസായ
സ്ഥാപനങ്ങളെ
അഭിവൃദ്ധിപ്പെടുത്തുന്നതിൽ
ജാഗ്രതക്കുറവു
ഉണ്ടായിട്ടുണ്ടോ ; അത്
വ്യവസായങ്ങളുടെ
തകര്‍ച്ചയ്ക്ക്
കാരണമായിട്ടുണ്ടോ
വ്യക്തമാക്കാമോ?
വൈദ്യുതി
ബോര്‍ഡിന്റെ കമ്പനിവത്ക്കരണം
*349.
ശ്രീ.കെ.എം.ഷാജി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ബോര്‍ഡിനെ
കമ്പനിയാക്കി
മാറ്റാനിടയാക്കിയ
സാഹചര്യം വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് സ്വീകരിച്ച
നിലപാടുകളും നടപടികളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കമ്പനിവത്ക്കരണവുമായി
ബന്ധപ്പെട്ട് ഒരു
വിഭാഗം പ്രക്ഷോഭവുമായി
ഇപ്പോള്‍
രംഗത്തിറങ്ങിയതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
എഫ്.എ.സി.ടി
ക്ക് പ്രഖ്യാപിച്ച
പാക്കേജുകള്‍
*350.
ശ്രീ.എം.ചന്ദ്രന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രമുഖ വ്യവസായ
സ്ഥാപനമായ
എഫ്.എ.സി.ടി-യെ
തകര്‍ച്ചയില്‍ നിന്നു
സംരക്ഷിക്കുന്നതിന്
പ്രഖ്യാപിച്ച
പാക്കേജുകള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ;
(ബി)
വന്‍
പ്രതിസന്ധിയിലാകുന്ന
വ്യവസായ സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
വ്യവസായ
പ്രതിസന്ധി
ഉണ്ടാകുമ്പോള്‍
സമയബന്ധിതമായി ഇടപെട്ട്
പരിഹരിക്കുന്നതില്‍
വീഴ്ചയുണ്ടായിട്ടുണ്ടോ
; വ്യക്തമാക്കാമോ?
വിവരസാങ്കേതിക
മേഖലയില്‍ തൊഴിലവസരങ്ങള്‍
*351.
ശ്രീ.പുരുഷന്
കടലുണ്ടി
ഡോ.കെ.ടി.ജലീല്‍
ശ്രീ.ജി.സുധാകരന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവരസാങ്കേതിക
മേഖലയില്‍ ആഭ്യന്തര
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനുള്ള
സാദ്ധ്യത പരമാവധി
പ്രയോജനപ്പെടുത്താന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
ഐ.ടി.
അധിഷ്ഠിത കുടില്‍
വ്യവസായം
വളര്‍ത്തുന്നതിലൂടെ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുള്ള
സാദ്ധ്യതകള്‍
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(സി)
ഗ്രാമങ്ങളിലും
ചെറുപട്ടണങ്ങളിലും
ഐ.ടി.പാര്‍ക്കുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
സൗകര്യങ്ങള്‍
ഉപയോഗപ്പെടുത്തുന്നതിന്
വേണ്ടത്ര
സാധിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
സ്വയംസഹായ
സംഘങ്ങള്‍
*352.
ശ്രീ.പി.എ.മാധവന്
,,
വര്‍ക്കല കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ സ്വയംസഹായ
സംഘങ്ങളുടെ
പ്രവര്‍ത്തനം
ശാക്തീകരിക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഇ-ഓക്ഷന്
*353.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഇ-ഓക്ഷന് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നിക്ഷേപ
സംഗമമേള
*354.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
ഇ.പി.ജയരാജന്
,,
കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നടത്തിയ നിക്ഷേപ സംഗമ
മേളയിലെ വാഗ്ദാനങ്ങളും
അവയുടെ പ്രതിഫലനവും
വിശകലനം
ചെയ്തിട്ടുണ്ടോ;
(ബി)
ഓരോ
മേള
സംഘടിപ്പിക്കുമ്പോഴും
അവകാശപ്പെട്ട രീതിയില്‍
നിക്ഷേപം
നേടിയെടുക്കുന്നതിന്
സാധിച്ചിരുന്നുവോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
(സി)
നിക്ഷേപ
സംഗമ മേളകളില്‍
കേന്ദ്രം വാഗ്ദാനം
ചെയ്ത നിക്ഷേപം
പൂര്‍ണ്ണമായും
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(ഡി)
ഇത്തരം
മേളകള്‍ക്ക് നേതൃത്വം
നല്കിയ കെ. എസ്. ഐ.
ഡി. സി. നിക്ഷേപക
മേളകളെ കുറിച്ച്
വിലയിരുത്തിയത്
എപ്രകാരമെന്നത്
വിശദമാക്കാമോ?
കണ്‍സ്യൂമര്‍ഫെഡ്
*355.
ശ്രീ.ബി.സത്യന്
,,
രാജു എബ്രഹാം
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹിക
ബാദ്ധ്യത നിറവേറ്റുന്ന
തരത്തില്‍
സംഘടിപ്പിച്ചതും
സുസജ്ജവുമായിരുന്ന
കണ്‍സ്യൂമര്‍ഫെഡ്
തകർച്ചയിലാണോ ; കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കണ്‍സ്യൂമര്‍ഫെഡിന്റെ
നിലവിലുള്ള ഔട്ട്
ലെറ്റുകള്‍ സ്വകാര്യ
മേഖലയ്ക്ക് കൈമാറാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പൊതുജനങ്ങള്‍ക്ക്
ഏറ്റവും സഹായകമാകേണ്ട
കണ്‍സ്യൂമര്‍ഫെഡിനെ
തകര്‍ച്ചയില്‍ നിന്നും
സംരക്ഷിക്കുവാൻ എന്ത്
നടപടി സ്വീകരിച്ചു
;വിശദമാക്കുമോ;
കപ്പൽ
നിർമ്മാണശാല
*356.
ശ്രീ.എ.എം.
ആരിഫ്
,,
എളമരം കരീം
,,
എസ്.ശർമ്മ
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കപ്പൽ നിർമ്മാണശാലയിലെ
പ്രതിസന്ധി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
കപ്പൽ
നിർമ്മാണശാലയിലെ
പ്രതിസന്ധി
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുളളതെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(സി)
ഇത്
സംബന്ധിച്ച് പ്രസ്തുത
മേഖലയിലെ തൊഴിലാളി
യൂണിയനുകളുമായി ചർച്ച
നടത്തിയിട്ടുണ്ടോ ;
(ഡി)
എങ്കിൽ
പ്രസ്തുത ചര്‍ച്ചയിലെ
നിർദ്ദേശങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കുമോ ;
(ഇ)
കപ്പൽ
നിർമ്മാണശാല
അഭിവൃദ്ധിപ്പെടുത്തുന്നതിനായി
വിവിധ മേഖലകളിൽ നിന്നും
ലഭിക്കുന്ന
നിർദ്ദേശങ്ങള്‍
പരിശോധിക്കാറുണ്ടോ ;
(എഫ്)
എങ്കിൽ
ഇത്തരം നിർദ്ദേശങ്ങള്‍
മുഖേന കപ്പൽ
നിർമ്മാണശാലയെ
പുരോഗതിയിലെത്തിക്കുന്നതിനും
അതുവഴി ഇവിടത്തെ
തൊഴിലാളികളെയും
കുടുംബങ്ങളെയും
സംരക്ഷിക്കുന്നതിനും
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
വാണിജ്യ
വ്യാവസായിക കേന്ദ്രങ്ങളെ
ബന്ധിപ്പിക്കുന്ന റെയില്‍
സംവിധാനം
*357.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
പ്രവര്‍ത്തനമാരംഭിച്ച
വിഴിഞ്ഞം തുറമുഖത്തെ
റെയില്‍വേ മുഖേന
ബന്ധിപ്പിക്കുമ്പോള്‍
സംസ്ഥാനത്തെ വിവിധ
വാണിജ്യ വ്യാവസായിക
കേന്ദ്രങ്ങളെ
ബന്ധിപ്പിക്കുന്ന
റെയില്‍
സംവിധാനങ്ങളില്‍
വരുത്തേണ്ട
പരിഷ്ക്കാരങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
വ്യവസായ, വാണിജ്യ
കേന്ദ്രങ്ങളെ
ബന്ധിപ്പിക്കുന്ന
ഏതൊക്കെ ലൈനുകള്‍
ഇരട്ടിപ്പിക്കേണ്ടി
വരുമെന്നതും,
സ്റ്റേഷനുകള്‍
നവീകരിക്കേണ്ടി
വരുമെന്നതും സംബന്ധിച്ച
പഠനം നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
റെയില്‍വേ
വികസനക്കാര്യത്തില്‍
സംസ്ഥാനവും,
കേന്ദ്രവുമായുള്ള സഹകരണ
കരാറിന്റെ
അടിസ്ഥാനത്തില്‍
മുന്‍ഗണന നല്‍കേണ്ട
പ്രവൃത്തികളില്‍
ഇതുകൂടി
ഉള്‍പ്പെടുത്തുമോ?
അതിരപ്പള്ളി
ജലവൈദ്യൂത പദ്ധതി
*358.
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പള്ളി
ജലവൈദ്യൂത പദ്ധതി
അന്തിമമായി
ഉപേക്ഷിക്കാന്‍
തയ്യാറാകുമോ
;വ്യക്തമാക്കാമോ;
(ബി)
അതിരപ്പള്ളി
ജലവൈദ്യുത പദ്ധതി
നടപ്പില്‍ വന്നാൽ എന്ത്
മാത്രം പരിസ്ഥിതി
നാശമാണ് ഉണ്ടാകുന്നത് ;
(സി)
ചീമേനി
പദ്ധതിക്ക് പ്രദേശ
വാസികളുടെ എതിര്‍പ്പ്
ശക്തമാണെന്നും
അതിരപ്പിള്ളിയില്‍ സമരം
നടത്തുന്നത്
ബാഹ്യശക്തികളാണെന്നുമുള്ള
വൈദ്യുതി ബോര്‍ഡിന്റെ
വാദം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ നയം
വ്യക്തമാക്കുമോ?
ഐ.ടി.മേഖല
*359.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
വി.ശിവന്‍കുട്ടി
,,
ബി.ഡി. ദേവസ്സി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.ടി.മേഖലയിലുള്ള
സാദ്ധ്യതകള്‍
സംസ്ഥാനത്ത് പരമാവധി
ഉപയോഗപ്പെടുത്തുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഐ.ടി.
മേഖല മുഴുവന്‍
പ്രയോജനപ്പെടുത്തുന്നത്
സംസ്ഥാനത്തിന്റെ
വന്‍പുരോഗതി
സാദ്ധ്യമാക്കുമെന്ന്
ബോദ്ധ്യമുണ്ടോ;
(ഡി)
സോഫ്റ്റ്വെയര്
കമ്പനിയ്ക്കു വേണ്ടി
ടെക്നോപാര്‍ക്ക്,
ഇന്‍ഫോപാര്‍ക്ക്,
സൈബര്‍
പാര്‍ക്കുകളുമായി
സര്‍ക്കാര്‍/
സഹകരണ/സ്വകാര്യ
മേഖലകളില്‍ സജ്ജമായ,
കെട്ടിടം
ഉള്‍പ്പെടെയുള്ള
സൗകര്യങ്ങളില്‍
നിലവില്‍ മാര്‍ക്കറ്റ്
ചെയ്യപ്പെട്ടിട്ടില്ലാത്തവ
എത്ര സ്ക്വയര്‍ഫീറ്റ്
വീതം ഉണ്ട്; അവയുടെ
മാര്‍ക്കറ്റിംഗിനും
പുതിയ കമ്പനികളെ
ആകര്‍ഷിക്കുന്നതിലേക്കും
സ്വീകരിച്ച നടപടി
എന്താണ്;
(ഇ)
വളര്‍ച്ച
നേടിയിട്ടില്ലാത്ത
പുതിയ ഐ.ടി.
ഡെസ്റ്റിനേഷനുകള്‍ക്ക്
മുന്‍ഗണന
നല്‍കിക്കൊണ്ടുള്ള
നടപടി സ്വീകരിക്കാമോ?
ഡിജിറ്റല്‍
സര്‍ട്ടിഫിക്കറ്റുകള്‍
ലഭ്യമാക്കുന്നതിനുള്ള പദ്ധതി
*360.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡിജിറ്റല്‍
സര്‍ട്ടിഫിക്കറ്റുകള്‍
ലഭ്യമാക്കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കുമ്പോള്‍
പൊതുജനങ്ങള്‍ക്ക്
ബുദ്ധിമുട്ടില്ലാതെ
സര്‍ട്ടിഫിക്കറ്റുകള്‍
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ:
വിശദമാക്കുമോ?