പരിസ്ഥിതി
സംരക്ഷണാവബോധം വളര്‍ത്തല്‍
*301.
ശ്രീ.മോന്‍സ്
ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളര്‍ന്നു
വരുന്ന തലമുറയില്‍
പരിസ്ഥിതി
സംരക്ഷണാവബോധം
വളര്‍ത്തിയെടുക്കുന്നതിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാം;
(ബി)
ഇക്കോ
കേഡറ്റ് കോര്‍പ്സ്
പദ്ധതി വിജയകരമായി
നടപ്പിലാക്കിവരുന്നുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
കെെവരിക്കുന്നതിന്
എത്രത്തോളം
കഴിഞ്ഞിട്ടുണ്ട്;
(ഡി)
വിദ്യാര്‍ത്ഥികളിലും
പൊതുസമൂഹത്തിലും
പരിസ്ഥിതി സംരക്ഷണവബോധം
വളര്‍ത്തിയെടുക്കുന്നതിന്
അനുയോജ്യമായ പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ?
പദ്ധതികള്‍
നടപ്പാക്കുന്നതിലെ വീഴ്ചകള്‍
*302.
ശ്രീ.രാജു
എബ്രഹാം
,,
കെ.കെ.ജയചന്ദ്രന്
,,
ബി.ഡി. ദേവസ്സി
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പദ്ധതികള്‍
അനിയന്ത്രിതമായി
നീണ്ടുപോയിട്ടുള്ളതു
മൂലം കേന്ദ്ര സഹായ
പദ്ധതികള്‍ ഉള്‍പ്പെടെ
ഈ സര്‍ക്കാരിന്റെ
കാലത്ത് ലാപ്സായി
പോയിട്ടുണ്ടോ ;
വിശദമാക്കാമോ;
(ബി)
ഇതുമൂലം
പുതിയ പദ്ധതികള്‍
നേടിയെടുക്കുന്നതില്‍
വീഴ്ചകള്‍
സംഭവിച്ചിട്ടുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
പ്രധാന
പശ്ചാത്തല വികസന
പദ്ധതികള്‍ക്കായുള്ള തുക
*303.
ശ്രീ.സി.കൃഷ്ണന്
,,
എസ്.ശർമ്മ
,,
വി.ചെന്താമരാക്ഷന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാന
പശ്ചാത്തല വികസന
പദ്ധതികള്‍ക്കായുള്ള
തന്നാണ്ടിലെ ബജറ്റ്
നിര്‍ദ്ദേശങ്ങള്‍
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
ബജറ്റ് പ്രസംഗത്തിലെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നു;
(ബി)
ഇതിനായി
വകവിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
ഇതിനകം
പദ്ധതികള്‍ക്കായി
പിന്‍വലിച്ചിട്ടുണ്ട്;
വകയിരുത്തിയ തുക എത്ര;
(സി)
പൊതുവിപണിയില്‍
നിന്നും ഇതിനായി എത്ര
കോടി രൂപ
കണ്ടെത്തുകയുണ്ടായി;
ലക്ഷ്യം എന്തായിരുന്നു;
കേരള അടിസ്ഥാന സൗകര്യ
വികസന ഫണ്ട് ബോര്‍ഡിന്
മൂലധനമായി ഇതിനകം എത്ര
തുക സര്‍ക്കാര്‍
നല്കുകയുണ്ടായി;
(ഡി)
ബോര്‍ഡില്‍
നിന്ന് ഓരോ പദ്ധതിക്കും
വേണ്ടി ഇതിനകം
പിന്‍വലിച്ച തുക എത്ര?
ക്രൈം
റിക്കാര്‍ഡ്സ് ബ്യൂറോ
*304.
ശ്രീ.കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍ ക്രൈം
റിക്കാര്‍ഡ്സ്
ബ്യൂറോയുടെ
പ്രവര്‍ത്തനത്തിന്
കര്‍മ്മപദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
നികുതി
വെട്ടിപ്പ് തടയുന്നതിനുള്ള
കര്‍മ്മപദ്ധതി
*305.
ശ്രീ.ലൂഡി
ലൂയിസ്
,,
സണ്ണി ജോസഫ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നികുതിവെട്ടിപ്പ്
തടയുന്നതിന്എന്തെല്ലാം
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിവാഹ
ധനസഹായം
*306.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യതൊഴിലാളികളുടെയും
അനുബന്ധ
തൊഴിലാളികളുടെയും
പെണ്മക്കള്ക്ക് വിവാഹ
ധന സഹായത്തിന്
അപേക്ഷിക്കേണ്ട
മാനദണ്ഡങ്ങള്‍ പുതുക്കി
നിശ്ചയിച്ചു കൊണ്ടുള്ള
സര്‍ക്കുലര്‍
മത്സ്യതൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
28.7.2015 ല്‍
പുറപ്പെടുവിച്ചിരുന്നോ;
(ബി)
ഉണ്ടെങ്കില്‍
പുതുക്കിയ സര്‍ക്കുലര്‍
പ്രകാരമുള്ള
മാനദണ്ഡങ്ങളും മുമ്പ്
ഉണ്ടായിരുന്ന
മാനദണ്ഡങ്ങളും
തമ്മിലുള്ള വ്യത്യാസം
എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
സര്‍ക്കുലര്‍
പ്രകാരമുള്ള
മാനദണ്ഡങ്ങള്‍
മല്‍സ്യതൊഴിലാളികള്‍ക്ക്
വിവാഹ ധനസഹായത്തിന്
തക്ക സമയത്ത്
അപേക്ഷിക്കാന്‍
ബുദ്ധിമുട്ട്
ഉണ്ടാക്കുന്നു എന്ന
വസ്തുത കണക്കിലെടുത്ത്
അത് പിന്‍വലിക്കാന്‍
ആവശ്യമായ നിര്‍ദ്ദേശം
മത്സ്യതൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്
നല്കാന് തയ്യാറാകുമോ?
മദ്യ
വിമുക്ത കേരളം
*307.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
മദ്യനയം
നടപ്പാക്കിത്തുടങ്ങിയ
ശേഷം മദ്യ വില്പനയിലും,
മദ്യപാനവുമായി
ബന്ധപ്പെട്ട
കുറ്റകൃത്യങ്ങളിലും
ഉണ്ടായിട്ടുള്ള മാറ്റം
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ബിവറേജസ്
കാേര്പ്പറേഷന്റെ
ഒൗട്ട് ലെറ്റുകള്‍
ഘട്ടം ഘട്ടമായി അടച്ചു
പൂട്ടുന്ന നടപടി
ഉണ്ടാക്കിയ പ്രതികരണം
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
മദ്യവിമുക്ത
കേരളമെന്ന ലക്ഷ്യം
നേടാന്‍ ഇതോടൊപ്പം
എല്ലാ തലത്തിലും
ബോധവത്ക്കരണ നടപടികള്‍
ഉൗര്ജ്ജിതമാക്കുമോ?
പരിസ്ഥിതി
നാശം ഒഴിവാക്കുന്നതിനുള്ള
നടപടി
*308.
ശ്രീ.പുരുഷന്
കടലുണ്ടി
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീമതി.കെ.കെ.ലതിക
,,
കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരിസ്ഥിതിക
ഘടനയുടെയും ആവാസ
വ്യവസ്ഥയുടെയും
നിലനില്പിന് തന്നെ
ഭീഷണി
ഉയര്ത്തുന്നതിനിടയാക്കിയിട്ടുള്ള
സര്‍ക്കാര്‍
നിലപാടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആയത് തിരുത്താന്‍
പരിസ്ഥിതി വകുപ്പ്
മുന്‍കൈ എടുക്കുമോ;
(ബി)
സംസ്ഥാനത്ത്
പരസ്പരം ബന്ധപ്പെട്ടു
നില്ക്കുന്നതായ
മലമ്പ്രദേശവും
സമതലങ്ങളും തീരദേശവും
കാടും പുഴകളും വയലും
ചതുപ്പുകളും കായലുകളും
തുടങ്ങി
ഭൂരൂപങ്ങളെല്ലാം
വന്‍തോതില്‍ നാശത്തിന്
വിധേയമായിക്കൊണ്ടിരിക്കുകയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഫിനാന്‍സ്
ബില്ലിലെ
നിര്‍ദ്ദേശമനുസരിച്ചുള്ള
ഫീസ് അടച്ച് നെല്‍വയല്‍
നികത്തല്‍
ക്രമപ്പെടുത്തുവാനുള്ള
തീരുമാനത്തില്‍ നിന്നും
പിന്തിരിയാന് വകുപ്പ്
ആവശ്യപ്പെടുമോ;
(ഡി)
കരിങ്കല്‍
ഖനനത്തിലെ
ചട്ടലംഘങ്ങള് തടയാനും,
വനഭൂമി പതിച്ച്
നല്‍കുന്നതിലെ
നിയമലംഘനങ്ങള്‍ക്കും
നദീതീര
കയ്യേറ്റങ്ങള്‍ക്കും
വനനശീകരണത്തിനും എതിരെ
അടിയന്തര നടപടി
സ്വീകരിക്കുമോ?
റവന്യൂ
കമ്മി
*309.
ശ്രീ.കെ.രാധാകൃഷ്ണന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധനകാര്യ
കമ്മീഷന് അവാര്‍ഡ്
പ്രകാരം തന്നാണ്ടില്‍
സംസ്ഥാനത്തിന്റെ റവന്യൂ
കമ്മി കുറക്കാന്‍
അനുവദിച്ച തുക വക
മാറ്റി
ചെലവഴിച്ചിട്ടുണ്ടോ;
(ബി)
ഈ
തുക ലഭിക്കുന്നത്
ഏതെങ്കിലും
നിബന്ധനകള്‍ക്ക്
വിധേയമായിട്ടായിരുന്നുവോ;
എങ്കില്‍ നിബന്ധനകള്‍
വിശദമാക്കാമോ;
(സി)
ധനകാര്യകമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുള്ള
ധനദൃഡീകരണ ലക്ഷ്യം
എന്തായിരുന്നു;നിലവില്‍
റവന്യൂ കമ്മി എത്ര?
കുറ്റകൃത്യങ്ങളിലെ
ഇരകള്‍ക്ക് നഷ്ടപരിഹാരം
*310.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റകൃത്യങ്ങളിലെ
ഇരകള്‍ക്ക് നഷ്ടപരിഹാരം
നല്‍കുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കുട്ടികളുടെ
ഇടയിലെ ലഹരി വസ്തുക്കളുടെ
ഉപയോഗം
*311.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികളുടെ ഇടയില്‍
ലഹരി വസ്തുക്കളുടെ
ഉപയോഗം
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കുട്ടികളില്‍
ലഹരി വസ്തുക്കളുടെ
ഉപയോഗം
കുറയ്ക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ലഹരി
വസ്തുക്കളുടെ ഉപയോഗം
കുറയ്ക്കുന്നതിനായി
വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സംസ്ഥാന
പോലീസിലെ വനിതാ പ്രാതിനിധ്യം
*312.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
സണ്ണി ജോസഫ്
,,
കെ.മുരളീധരന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസില്‍ വനിതാ
പ്രാതിനിധ്യം
ഉയര്‍ത്തുന്നതിനായി
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ചെക്ക്
പോസ്റ്റുകളിലെ ഓണ്‍ ലൈൻ -
ഡെലിവറി നോട്ട് സംവിധാനം
*313.
ശ്രീ.പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
,,
വര്‍ക്കല കഹാര്‍
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെക്ക്
പോസ്റ്റുകളില്‍ ഓണ്‍ലൈൻ
- ഡെലിവറി നോട്ട്
സംവിധാനം നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികൾ ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മത്സ്യത്തൊഴിലാളികളുടെ
പ്രതിശീര്‍ഷ വരുമാനം
*314.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ബാബു എം. പാലിശ്ശേരി
,,
കെ. ദാസന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
പ്രതിശീര്‍ഷ വരുമാനം
കുറഞ്ഞ് വരുന്നത്
തടയാന്‍ എന്തെങ്കിലും
നടപടികള്‍
സ്വീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ
വികസനത്തിന്
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
നയസമീപനങ്ങള്‍
പ്രതികൂലമായിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദാംശം
വെളിപ്പെടുത്താമോ?
ആര്.ടി.ഒ.,
ജോയിന്റ് ആര്.ടി.ഒ.
ഓഫീസുകളിലെ ഏജന്റുമാരുടെ
അംഗീകാരം
*315.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആര്.ടി.ഒ., ജോയിന്റ്
ആര്.ടി.ഒ. ഓഫീസുകളിലെ
ഏജന്റുമാര്‍ക്ക്
അംഗീകാരം
നല്കുന്നതുകൊണ്ട്
ഏന്തെല്ലാം
പ്രയോജനങ്ങളാണ്
ഉണ്ടാകുന്നതെന്ന്
വ്യക്തമാക്കുമോ?
ലീഗല്‍
സര്‍വ്വീസ് അഥോറിറ്റി വഴി
അദാലത്തുകള്‍
*316.
ശ്രീ.എം.എ.
വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
സി.പി.മുഹമ്മദ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലീഗല്‍
സര്‍വ്വീസ് അഥോറിറ്റി
വഴി അദാലത്തുകള്‍
നടത്തുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഭരണ
പരിഷ്കരണ ശിപാര്‍ശകളുടെ
നടത്തിപ്പും
തുടര്നിര്വ്വഹണവും
*317.
ശ്രീ.എം.എ.ബേബി
,,
ജി.സുധാകരന്
,,
വി.ശിവന്‍കുട്ടി
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളിതുവരെയുള്ള
ഭരണ പരിഷ്കരണ
ശിപാര്‍ശകളുടെ
നടത്തിപ്പും തുടര്‍
നിര്‍വ്വഹണവും
സര്‍ക്കാര്‍
കാലോചിതമായി അവലോകനം
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ എപ്പോള്‍ ;
അവലോകനത്തിലെ
കണ്ടെത്തലുകള്‍
വിശദമാക്കാമോ ;
(ബി)
ഇല്ലെങ്കില്‍
നിരീക്ഷണത്തിന്റെയും
അവലോകനത്തിന്റെയും
കാലോചിതമായ
നിര്‍വ്വഹണത്തിന്റെയും
അഭാവം ജനകീയ
താല്പര്യങ്ങള്
സംരക്ഷിക്കുന്നതിൽ
വീഴ്ചയ്ക്ക്
കാരണമായിട്ടുള്ളതായി
അറിയാമോ ;
(സി)
ഭരണത്തിൽ
പൗര സമൂഹത്തോട്
എത്രത്തോളം
ഉത്തരവാദിത്വം
പുലര്‍ത്താന്‍
കഴിഞ്ഞിട്ടുണ്ട്
വിശദമാക്കുമോ ?
ജയിലുകളിലെ
വീഡിയോ കോണ്‍ഫറന്‍സിംഗ്
സംവിധാനം
T *318.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.റ്റി.വി.രാജേഷ്
,,
എം. ഹംസ
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളെയും
കോടതികളെയും
ബന്ധിപ്പിച്ചുള്ള
വീഡിയോ കോണ്‍ഫറന്‍സിംഗ്
സംവിധാനം നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനം
നടപ്പിലാക്കിയതോടെ
തടവുകാരെ കോടതിയില്‍
ഹാജരാക്കുന്നതിന്
പോലീസ് അകമ്പടി
ഒഴിവാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ;
(സി)
എത്ര
കോടതികളെയും
ജയിലുകളേയും വീഡിയോ
കോണ്‍ഫറന്‍സിംഗ്
സംവിധാനം വഴി കൂട്ടി
ഇണക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
(ഡി)
തടവുകാര്‍ക്ക്
ജയിലിലെ
കോണ്‍ഫറന്‍സിംഗ്
കേന്ദ്രത്തിലിരുന്നുകൊണ്ട്
കോടതി വിസ്താരത്തില്‍
പങ്കെടുക്കാന്‍
സാദ്ധ്യമായിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ;
(ഇ)
ജയിലിന്
പുറത്ത് വച്ച് തടവുകാരെ
സ്വാധീനിക്കുന്ന
തരത്തിലുള്ള നിയമ
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
തടയുന്നതിന് പ്രസ്തുത
സംവിധാനം മുഖേന
സാധ്യമാകുമോ ?
പ്രോജക്ട്
സാറ്റര്‍ഡേ
*319.
ശ്രീ.വി.റ്റി.ബല്‍റാം
,,
ടി.എന്‍. പ്രതാപന്
,,
വി.പി.സജീന്ദ്രന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ 'പ്രോജക്ട്
സാറ്റര്‍ഡേ' പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പദ്ധതികള്‍ക്ക്
സാങ്കേതിക സമിതിയുടെ അനുമതി
*320.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.വി.വിജയദാസ്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തു
കോടിക്ക് മുകളിലുള്ള
പദ്ധതികള്‍ക്കും
സാങ്കേതിക സമിതിയുടെ
പരിശോധനയും അനുമതിയും
വേണ്ടന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പദ്ധതി
നടത്തിപ്പിലെ
കാലതാമസത്തെ മുന്‍
നിര്‍ത്തിയുള്ള ഇൗ
തീരുമാനം
കെടുകാര്യസ്ഥതയേയും
അഴിമതിയേയും
പ്രോത്സാഹിപ്പിക്കുമെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സാങ്കേതിക
സമിതിയുടെ അനുമതി
വേണമെന്ന നിബന്ധന
ഏര്‍പ്പെടുത്തിയിരുന്നത്
ഏത്
സാഹചര്യത്തിലായിരുന്നു;
ഇൗ സാഹചര്യത്തിന്
ഇപ്പോള്‍ മാറ്റം
വന്നിട്ടുണ്ടോ;
(ഡി)
സാങ്കേതിക
പരിശോധന മൂലമാണ് പദ്ധതി
നടത്തിപ്പില്‍ കാലതാമസം
വരുന്നതെന്ന നിഗമനം
ആരുടെതാണെന്ന്
വെളിപ്പെടുത്താമോ;
(ഇ)
പദ്ധതികള്‍ക്ക്
സാങ്കേതിക പരിശോധനയും
അനുമതിയും വേണ്ടെന്നു
വെച്ചത് സാങ്കേതിക
വിദഗ്ദ്ധരുടെ
ശുപാര്‍ശയെ
തുടര്‍ന്നാണോ?
ചെക്ക്പോസ്റ്റുകളില്‍
പരിശോധന കാര്യക്ഷമമാക്കാന്‍
കര്‍മ്മപദ്ധതി
*321.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
സി.പി.മുഹമ്മദ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാണിജ്യ
വകുപ്പിന്റെ
ചെക്ക്പോസ്റ്റുകളില്‍
പരിശോധന
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആരാധനാലയങ്ങള്‍
കേന്ദ്രീകരിച്ചു നിയമവിരുദ്ധ
പ്രവർത്തനങ്ങൾ
*322.
ശ്രീ.കെ.വി.വിജയദാസ്
,,
കോടിയേരി ബാലകൃഷ്ണന്
,,
ആര്. രാജേഷ്
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചില
ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള
സ്ഥലങ്ങള്‍
വർഗീയസംഘടനകൾ കായിക
പരിശീലനങ്ങള്‍ക്കും
പണപ്പിരിവിനും
മറ്റുമായി
ദുര്‍വിനിയോഗം
ചെയ്തുവരുന്നതു
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
വിഷയം രഹസ്യാന്വേഷണ
വിഭാഗം സര്‍ക്കാരിനെ
അറിയിക്കാറുണ്ടോ ;
എങ്കില്‍ എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
(സി)
ദേശസുരക്ഷയുമായി
ബന്ധപ്പെട്ട
കാര്യങ്ങളായിട്ടും
പ്രസ്തുത നിയമവിരുദ്ധ
പ്രവര്‍ത്തകര്‍ക്കെതിരെ
നിയമാനുസൃതം
കേസ്സെടുക്കാന്‍
തയ്യാറാകാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികൾആവർത്തിക്കാതിരിക്കുന്നതിനുള്ള
മുന്‍കരുതൽ നടപടികള്‍
സ്വീകരിക്കാൻ നടപടികൾ
സ്വീകരിക്കുമോ?
വ്യാപാര
സമുച്ചയപദ്ധതി
*323.
ശ്രീ.സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ വ്യാപാര സമുച്ചയ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പ്ലാച്ചിമട
ട്രിബ്യൂണല്‍ ബില്‍
*324.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാച്ചിമട
ട്രിബ്യൂണല്‍ ബില്‍
പ്രസിഡന്റ് ഒപ്പ്
വെക്കാതെ തിരിച്ചയച്ച
സാഹചര്യത്തില്‍ സംസ്ഥാന
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബില്‍
അനിശ്ചിതത്വത്തിലായതിനാല്‍
ബില്ലില്‍ ശിപാര്‍ശ
ചെയ്ത സമാശ്വാസ
സഹായത്തിലെ ഒരു ഭാഗം
ഇടക്കാലാശ്വാസമെന്ന
നിലയില്‍
പ്രഖ്യാപിക്കാന്‍
തയ്യാറാണോ;വ്യക്തമാക്കാമോ?
സര്‍ക്കാരിന്‍െറ
വാര്‍ഷിക പദ്ധതികള്‍
*325.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി.കെ.ഗുരുദാസന്
,,
കെ.സുരേഷ് കുറുപ്പ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന് വാര്‍ഷിക
പദ്ധതികള്‍ ഏതെങ്കിലും
വര്‍ഷം, പൂര്‍ണ്ണമായും
നടപ്പിലാക്കുവാന്‍
സാദ്ധ്യമായിട്ടുണ്ടോ;
പിന്നിട്ട അഞ്ച്
വാര്‍ഷിക
പദ്ധതികളുടെയും
നിര്‍വ്വഹണങ്ങളുടെ
അടിസ്ഥാനത്തില്‍
വിലയിരുത്തി
വിശദമാക്കാമോ;
(ബി)
മേല്‍
പദ്ധതികളുടെ
കാലയളവില്‍,
ലക്ഷ്യമിട്ടിരുന്ന ഓരോ
വന്‍കിട അടിസ്ഥാന
സൗകര്യ വികസന
പദ്ധതികള്‍ക്കും
നീക്കിവെച്ചിരുന്ന
തുകയും,
പിന്‍വലിക്കപ്പെട്ട
തുകയും പദ്ധതികളുടെ
നിജസ്ഥിതിയും
സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
പദ്ധതി
ചെലവില്‍ മൂലധന നിക്ഷേപ
ശതമാനം കുറയാനിടയായ
സാഹചര്യങ്ങള്‍
വിശദമാക്കാമോ;
(ഡി)
പദ്ധതികളുടെ
രൂപകല്പന ഏപ്രില്‍ മെയ്
മാസങ്ങളില്‍ തന്നെ
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
പദ്ധതി നിര്‍വ്വഹണ
ശെെലിയില്‍ ഏത്
നിലയിലുള്ള മാറ്റങ്ങള്‍
വരുത്തുകയുണ്ടായി;
(ഇ)
പദ്ധതി
നിര്‍വ്വഹണവും പദ്ധതി
ചെലവും അപ്പപ്പോള്‍
നിരീക്ഷിക്കുന്നതിനുള്ള
സംവിധാനം നിലവിലുണ്ടോ;
എങ്കില്‍ പ്ലാനിംഗ്
ബോര്‍ഡ് ഏറ്റവും
ഒടുവില്‍ നടത്തിയ
നിരീക്ഷണങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
സംസ്ഥാന
ഇന്നൊവേഷന് കൗണ്‍സില്‍
*326.
ശ്രീ.പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
,,
കെ.എന്‍.എ.ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്നൊവേഷന്
കൗണ്‍സിലിന്റെ
പുന:സംഘടന ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
കൗണ്‍സിലിന്റെ
ഇതുവരെയുള്ള
പ്രവര്ത്തനഫലമായുളള
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
കൗണ്‍സിലിന്റെ
പ്രവര്‍ത്തനം കൂടുതല്‍
ഫലപ്രദമാക്കാന്‍
ആവശ്യമായ വിദഗ്ദ്ധരുടെ
സേവനം പരമാവധി
ഉപയോഗപ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മോട്ടോര്‍
വാഹന നിയമത്തിലെ വ്യവസ്ഥകളും
നിയന്ത്രണങ്ങളും
*327.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
സി.മമ്മൂട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിരത്തില്‍
വാഹനമോടിക്കുന്നവര്‍,
നിലവിലെ മോട്ടോര്‍ വാഹന
നിയമത്തിലെ വ്യവസ്ഥകളും
നിയന്ത്രണങ്ങളും
പാലിക്കാന്‍ വൈമനസ്യം
കാണിക്കുകയും,
അതുമൂലമുള്ള
അപകടങ്ങളില്‍
നിരപരാധികള്‍ക്ക്
ജീവഹാനിയുള്പ്പടെ
സംഭവിക്കുന്ന
സ്ഥിതിവിശേഷം തുടരുകയും
ചെയ്യുന്ന
സാഹചര്യത്തില്‍ പുതിയ
ഏതെങ്കിലും പരിഹാര
നടപടിയെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ അതെന്തെന്ന്
വിശദീകരിക്കാമോ;
(ബി)
നിയമങ്ങളും,
നിബന്ധനകളും
നടപ്പാക്കണമെന്ന
നിര്‍ദ്ദേശങ്ങള്‍
അവഗണിക്കപ്പെടുകയും, അവ
നടപ്പാക്കാന്‍
ശ്രമിക്കുന്ന
ഉദ്യോഗസ്ഥരുടെ മേല്‍
സമ്മര്‍ദ്ദവും ഭീഷണിയും
ഉണ്ടാവുകയും ചെയ്യുന്ന
സാഹചര്യം നേരിടാന്‍
എന്തെങ്കിലും പരിഷ്കാരം
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
സ്വകാര്യ
ഭൂമിയില്‍ മരം
വച്ചുപിടിപ്പിക്കുന്ന പദ്ധതി
*328.
ശ്രീ.ഹൈബി
ഈഡന്
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ഭൂമിയില്‍ മരം
വച്ചുപിടിപ്പിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റോഡപകടങ്ങള്‍
*329.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്യപിച്ചും
, അലക്ഷ്യമായും,
ട്രാഫിക്ക് നിയമങ്ങള്‍
പാലിക്കാതെയും
വാഹനമോടിച്ച്
അപകടമുണ്ടാക്കുന്നത്
തടയാന്‍ സ്വീകരിച്ച
നടപടികളും മുന്‍
കരുതലുകളും എന്തെല്ലാം;
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
അപകടത്തില്‍പ്പെടുന്ന
ആളുകളെ അടിയന്തരമായി
ആശുപത്രിയിലെത്തിക്കുന്നതിലെ
കാലതാമസം മൂലം ഇവര്‍
മരണപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
അപകടമരണങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാനും
റോഡപകടങ്ങള്‍
ഇല്ലാതാക്കാനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
2016-17
വര്‍ഷത്തെ വാര്‍ഷിക പദ്ധതി
*330.
ശ്രീ.എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
കെ.എം.ഷാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ വാര്‍ഷിക
പദ്ധതിയില്‍ മുന്‍ഗണന
ഏതൊക്കെ
മേഖലകള്ക്കാണെന്ന്
വ്യക്തമാക്കുമോ;
(ബി)
തദ്ദേശ
സ്ഥാപനങ്ങള്‍ക്ക്
നീക്കിവയ്ക്കുന്ന തുക
നിര്‍ദ്ദിഷ്ട
പദ്ധതികള്‍ക്ക് യഥാസമയം
ചെലവിടുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
ഏതെങ്കിലും മുന്‍കൂര്‍
നിര്‍ദ്ദേശങ്ങള്‍
രൂപപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
മുന്‍കൂട്ടി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?