സുബോധം
പദ്ധതി
*151.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
പി.തിലോത്തമന്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സ്സൈസ്
വകുപ്പിന്റെ കീഴില്‍
ബോധവല്‍ക്കരണത്തിനായി
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സുബോധം
പദ്ധതി
എന്നുമുതലാണാരംഭിച്ചത്,
ഈ പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിയ്ക്കായി ഇതുവരെ
എത്ര തുക അനുവദിച്ചു;
ഏതെല്ലാം
ഇനങ്ങള്‍ക്കായി എത്ര
തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഈ
പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് ഉയര്‍ന്നു
വന്നിട്ടുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സുബോധം
പദ്ധതി കാര്യക്ഷമമായി
നടപ്പാക്കാന്‍ കഴിയാതെ
പോയത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം
*152.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
കെ.രാജു
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
ജലാശയങ്ങളിലെ
പോളപ്പായല്‍ ,
മലിനീകരണം എന്നിവ കാരണം
തൊഴില്‍ നഷ്ടപ്പെടുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്തെങ്കിലും
നഷ്ടപരിഹാരം
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികളുടെ
സംരക്ഷണത്തിനായി ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ധനകമ്മി
കുറയ്ക്കുന്നതിനുമുള്ള
സമയബന്ധിത ലക്ഷ്യങ്ങള്‍
*153.
ശ്രീ.എസ്.ശർമ്മ
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.വി.ചെന്താമരാക്ഷന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിശ്ചിത
കാലയളവില്‍ കമ്മി
ഇല്ലാതാക്കുന്നതിനും
ധനകമ്മി
കുറയ്ക്കുന്നതിനും സമയ
ബന്ധിത ലക്ഷ്യങ്ങള്‍
നിര്‍ദ്ദേശിച്ചുകൊണ്ടുള്ള
ധന ഉത്തരവാദിത്ത
നിയമത്തിലെ വ്യവസ്ഥകള്‍
എല്ലാം പാലിക്കുവാന്‍
സാദ്ധ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സമയബന്ധിത
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
അവയില്‍ നിറവേറ്റാന്‍
കഴിഞ്ഞിട്ടില്ലാത്തവയെക്കുറിച്ച്
വിശദമാക്കാമോ; ആയതിന്റെ
കാരണങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
സര്‍ക്കാര്‍
ചെലവുകളെ കുറിച്ചും
ധനകാര്യസ്ഥിതിയെക്കുറിച്ചും
എക്സ്പെന്റിച്ചര്‍
അവലോകന കമ്മിറ്റി എത്ര
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ; ഈ
റിപ്പോര്‍ട്ടുകളിലെ
ശുപാര്‍ശകളില്‍
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടില്ലാത്തവ
ഏത്?
മലയാള
ഭാഷ - ഔദ്യോഗിക ഭാഷ
*154.
ശ്രീ.ലൂഡി
ലൂയിസ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാള
ഭാഷയെ ഔദ്യോഗിക
ഭാഷയാക്കാന്‍
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
ബാല
സാന്ത്വനം പദ്ധതി
*155.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഹൈബി ഈഡന്
,,
എ.റ്റി.ജോര്‍ജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രഷറി
വകുപ്പ് ക്യാന്‍സര്‍
രോഗികളായ
കുട്ടികള്‍ക്ക് ബാല
സാന്ത്വനം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
കേന്ദ്ര
ഫണ്ട്
*156.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ വിവിധ
പദ്ധതികളില്‍പ്പെടുത്തി
സംസ്ഥാനത്തിന്
അനുവദിക്കുന്ന ഫണ്ട്,
അതത് ഇംപ്ലിമെന്റിംഗ്
വകുപ്പിന് യഥാസമയം
അനുവദിച്ചു
നല്‍കുന്നില്ലെന്ന
പരാതികള്‍ ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
കേന്ദ്രം
അനുവദിക്കുന്ന ഫണ്ട്
ഇംപ്ലിമെന്റിംഗ്
വകുപ്പിനു പൂര്‍ണ്ണമായി
കൈമാറാതെ ഭാഗികമായി
മാത്രം അനുവദിക്കുന്ന
രീതി
അവലംബിക്കുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേന്ദ്രത്തില്‍
നിന്നും ലഭിക്കുന്ന
പദ്ധതി ഫണ്ട് യഥാസമയം
കൈമാറാത്തതും,
ഭാഗികമായി മാത്രം
അനുവദിക്കുന്നതും,
നിര്‍ദ്ദിഷ്ട
പദ്ധതികള്‍ യഥാസമയം
പൂര്‍ത്തീകരിക്കുന്നതിന്
തടസ്സം
സൃഷ്ടിക്കുന്നുണ്ടെന്ന
വസ്തുത പരിഗണിച്ച്,
കേന്ദ്ര ഫണ്ട്
ഇംപ്ലിമെന്റിംഗ്
ഡിപ്പാര്‍ട്ടുമെന്റിന്
കൈമാറുന്നതില്‍
നിലനില്‍ക്കുന്ന അപാകത
പരിഹരിക്കുമോ?
കേന്ദ്ര
സര്‍ക്കാര്‍ സമീപനം
*157.
ശ്രീ.ആര്.
രാജേഷ്
,,
കോടിയേരി ബാലകൃഷ്ണന്
,,
എളമരം കരീം
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണഘടന
ഉറപ്പാക്കുന്ന
ഫെഡറലിസത്തിന്റെ
അടിസ്ഥാന
സവിശേഷതകളോരോന്നും,
കേന്ദ്ര സമീപനത്തില്‍.
കടുത്ത വെല്ലുവിളികളെ
നേരിടുന്നുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
അധികാരാവകാശങ്ങളെ
കവര്‍ന്നെടുക്കുന്ന
നടപടികള്‍ക്കെതിരെയുള്ള
സര്‍ക്കാരിന്റെ നിലപാട്
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
ആസൂത്രണകമ്മീഷനെയും
ദേശീയ വികസന സമിതിയെയും
ഇല്ലാതാക്കിയ കേന്ദ്ര
നടപടിയോടുള്ള സംസ്ഥാന
നിലപാട് എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
അധികാരാവകാശങ്ങള്‍
നേടിയെടുക്കുന്നതിനും
ജനാധിപത്യ മതേതര
സ്വഭാവത്തെ
നിലനിര്‍ത്തിക്കിട്ടാനും,
അസഹിഷ്ണുതകള്‍
പ്രകടമാക്കുന്ന കേന്ദ്ര
നടപടികള്‍
തുറന്നുകാട്ടാനും
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നിലയിലുള്ള
നടപടികള്‍ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സൗജന്യ യാത്ര
*158.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യാത്രയ്ക്ക്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ജയിലുകളിലെ
ഭക്ഷ്യോല്‍പ്പാദന
യൂണിറ്റുകള്‍
*159.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളില്‍
ഭക്ഷ്യോല്‍പ്പാദന
യൂണിറ്റുകളും സംരക്ഷണ
സംരംഭവും
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
സംസ്ഥാനത്തിന്റെ
കടബാദ്ധ്യതകള്‍
*160.
ശ്രീ.സി.കെ
സദാശിവന്
,,
കെ.രാധാകൃഷ്ണന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിപണിയില്‍
നിന്നുള്ള വായ്പകള്‍
ഉള്‍പ്പെടെ വിവിധ
സ്രോതസ്സുകളില്‍
നിന്നും സര്‍ക്കാര്‍
എടുക്കുന്ന ഫണ്ടുകള്‍
പൂര്‍ണ്ണമായും പദ്ധതി
ചെലവിനു ഉപയോഗിക്കാതെ
മറ്റാവശ്യങ്ങള്‍ക്കായി
ഉപയോഗിച്ചുവരുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
സര്‍ക്കാര്‍ ഇതിനകം
എടുത്ത ആകെ വായ്പകള്‍
എത്രയാണ്; ഓരോ
വര്‍ഷവും എടുത്ത
വായ്പകളെ സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
ഓരോ
വര്‍ഷവും
മറ്റാവശ്യങ്ങള്‍ക്ക്
ഉപയോഗിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഇതുവരെ
എടുത്ത കടത്തിന്റെ എത്ര
ശതമാനം തന്നാണ്ടില്‍
പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി
ഉപയോഗിക്കുകയുണ്ടായി;
വ്യക്തമാക്കാമോ?
ക്രൈം
ആന്റ് ക്രിമിനല്‍ ട്രാക്കിംഗ്
നെറ്റ് വര്‍ക്ക് പദ്ധതി
*161.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍ സാദത്ത്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രൈം
ആന്റ് ക്രിമിനല്‍
ട്രാക്കിംഗ് നെറ്റ്
വര്‍ക്ക് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
തീര്‍പ്പാക്കാതെ
കിടക്കുന്ന കേസുകള്‍
*162.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ കോടതികളില്‍
ദശലക്ഷക്കണക്കിനു
കേസുകള്‍
കെട്ടിക്കിടക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ഭീമമായ തോതിലെ കേസുകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കാതെ
കിടക്കുന്നതുമൂലമുള്ള
സാമൂഹ്യ, സാംസ്കാരിക,
സാമ്പത്തിക
പ്രത്യാഘാതങ്ങള്‍
പരിശോധിക്കപ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
പരിഹാരമുണ്ടാക്കുന്നതിനുള്ള
നിര്‍ദ്ദേശമെന്തെങ്കിലും
പരിഗണനയിലുണ്ടോ;
എങ്കില്‍ അത് ഏതു
വിധത്തില്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും,
അതിന്റെ ഫലപ്രാപ്തി
സംബന്ധിച്ചും
വിശദമാക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതാശ്വാസം
T *163.
ശ്രീ.എ.കെ.ബാലന്
,,
കോടിയേരി ബാലകൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
പുനരധിവാസത്തിനായി
പ്രഖ്യാപിച്ചിരുന്നതും
സ്വീകരിച്ചതുമായ
നടപടികൾ അറിയിക്കുമോ;
ഇതിനായി കേന്ദ്രസഹായം
ആവശ്യപ്പെട്ടിരുന്നോ;
എത്ര തുക ലഭിച്ചു ;
(ബി)
ദുരിതബാധിതർക്ക്
കീടനാശിനി
നിര്‍മ്മാതാക്കളില്‍
നിന്ന് നഷ്ടപരിഹാരം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
ട്രിബ്യൂണല്‍
രൂപീകരിച്ച് നീതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
മനുഷ്യാവകാശ
കമ്മീഷന്
നിര്‍ദ്ദേശിച്ച
ദുരിതാശ്വാസം
അര്‍ഹരായവര്‍ക്ക്
ലഭ്യമാക്കാന്‍
എന്തുനടപടി
സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(ഡി)
ദുരിതബാധിതർക്ക്
വിദഗ്ദ്ധചികിത്സ
ലഭിക്കുന്നതിനുണ്ടാകുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്ത് പരിഹാരമാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
കടക്കെണിയിലായ
പ്രസ്തുത കുടുംബങ്ങളുടെ
ചികിത്സയ്ക്കും
അതിജീവനത്തിനുമായി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
വന്യമൃഗങ്ങൾ
*164.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
സി.മോയിന്‍ കുട്ടി
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയില്‍
വന്യമൃഗങ്ങള്‍
ധാരാളമായി
ചത്തൊടുങ്ങുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍
കാരണങ്ങളെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
വേട്ടക്കാരുടെ
പങ്കാളിത്തം
എത്രത്തോളമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
കാര്‍ഷികവിളകള്‍
നശിപ്പിക്കുന്ന
വന്യമൃഗങ്ങളില്‍
നിന്നും കര്‍ഷകര്‍ക്ക്
സംരക്ഷണം നല്കാന്
എന്തൊക്കെ പദ്ധതികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ; ആശങ്ക
ഒഴിവാക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ്
*165.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യിലെ യാത്രക്കാര്‍ക്ക്
വ്യക്തിഗത അപകട
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സോളാര്‍
കമ്മീഷന്റെ പ്രവര്‍ത്തനം
*166.
ശ്രീ.രാജു
എബ്രഹാം
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എം. ഹംസ
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
കമ്മീഷന്റെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏത്
ഘട്ടത്തിലെത്തിയിട്ടുണ്ടെന്നറിയിക്കാമോ
;
(ബി)
പ്രസ്തുത
കമ്മീഷന് കാലാവധി
നിശ്ചയിച്ചിരുന്നോ ;
അത്
നീട്ടിക്കൊടുക്കുവാനുദ്ദേശിക്കുന്നുണ്ടോ
;
(സി)
സര്‍ക്കാര്‍
നിശ്ചയിച്ച് നല്കിയ
ടേംസ് ഓഫ് റഫറന്‍സ്
കമ്മിഷൻ
പുതുക്കുകയുണ്ടായോ ;
(ഡി)
ജയില്‍-പോലീസ്
അധികൃതരുടെ
ഭാഗത്തുനിന്നുണ്ടായ
വീഴ്ചകള്‍ സംബന്ധിച്ച്
പ്രസ്തുത കമ്മീഷന്
ചൂണ്ടിക്കാണിക്കുകയുണ്ടായോ
; അവ
എന്തെല്ലാമായിരുന്നു ;
(ഇ)
ജയില്‍
ഡി.ജി.പി. ആയിരുന്ന
ശ്രീ. അലക്സാണ്ടര്‍
ജേക്കബ്ബ് ഉള്‍പ്പെടെ
സോളാര്‍ കമ്മീഷന്
മുമ്പാകെ ഇതിനകം മൊഴി
നല്കപ്പെട്ടവരിലൂടെ
പുതുതായി
വെളിപ്പെടുത്തപ്പെട്ട
ഏതെല്ലാം സംഗതികളിലാണ്
സര്‍ക്കാര്‍ സ്വമേധയാ
നടപടികള്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ട്
*167.
ശ്രീ.എസ്.രാജേന്ദ്രന്
,,
എം.എ.ബേബി
,,
കെ.കെ.ജയചന്ദ്രന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ടിന്റെ കരട്
വിജ്ഞാപനത്തില്‍ ഭേദഗതി
വരുത്താനായി കേരളം
നല്കിയ റിപ്പോര്‍ട്ട്
കേന്ദ്ര സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിലുള്ള
കേന്ദ്ര പരിസ്ഥിതി
മന്ത്രാലയത്തിന്റെ
നിലപാട് എന്താണെന്ന്
മനസ്സിലാക്കാന്‍
ശ്രമിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനവുമായി
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാര്‍
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ചര്‍ച്ചയില്‍ സംസ്ഥാനം
നല്കിയ
റിപ്പോര്ട്ടിന്മേല്
കേന്ദ്ര സര്‍ക്കാര്‍
ഉന്നയിച്ച തടസ്സങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ജനവാസ
കേന്ദ്രവും പരിസ്ഥിതി
ദുര്‍ബ്ബല മേഖലയും
വേര്‍തിരിച്ച്
അടയാളപ്പെടുത്തിയത്
കേന്ദ്രം
അംഗീകരിച്ചിട്ടുണ്ടോ;
(ഇ)
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ടിന്റെ
കാര്യത്തില്‍ മുന്‍
കേന്ദ്ര
സര്‍ക്കാരിന്റേതില്‍
നിന്ന് വ്യത്യസ്തമായ
എന്തെങ്കിലും നിലപാട്
ഇപ്പോഴത്തെ
സര്‍ക്കാരിനുണ്ടോ;
വിശദമാക്കാമോ;
(എഫ്)
കരട്
വിജ്ഞാപനം അനുസരിച്ച്
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ്
നിരോധനം തുടരുക എന്ന്
വിശദമാക്കാമോ?
ജനമൈത്രി
എക്സൈസ് ഓഫീസ്
*168.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനമൈത്രി
എക്സൈസ് ഓഫീസ്
ആരംഭിക്കാന്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വാഹനങ്ങളില്‍
വെയറബിള്‍ സ്ലിപ്പ് അലാം
*169.
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
ഇ.കെ.വിജയന്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങളില്‍
വെയറബിള്‍ സ്ലിപ്പ്
അലാം
നിര്ബ്ബന്ധമാക്കുന്നതു
സംബന്ധിച്ച് പഠനം
നടത്താൻ സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത പഠന
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സംവിധാനം
നിര്‍ബന്ധമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
വനാവകാശ
നിയമം
*170.
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമിയില്‍
ആദിവാസി
വിഭാഗങ്ങള്‍ക്ക്
കൂടുതല്‍ അധികാരം
നല്കുന്ന വനാവകാശ
നിയമം നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ഇൗ നിയമം
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
റവന്യൂ,
വനം, പട്ടികവര്‍ഗ്ഗ
വകുപ്പുകളുടെ
ഏകോപനമില്ലായ്മ കാരണം
പലയിടങ്ങളിലും
വനാവകാശത്തിനുള്ള
ആദിവാസികളുടെ
അപേക്ഷകള്‍ റദ്ദു ചെയ്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കേന്ദ്രപട്ടികവര്‍ഗ്ഗ
മന്ത്രാലയം 2015
ഡിസംബറിനകം വനാവകാശ
നിയമം
നടപ്പിലാക്കണമെന്ന്
ആവശ്യപ്പെട്ടിരുന്നോ;
(സി)
പ്രസ്തുതു
നിയമം
നടപ്പിലാക്കാത്തത് വനം
മാഫിയകള്‍ക്കാണ്
സഹായകരമാകുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ?
മയക്ക്മരുന്ന്
വ്യാപനം തടയുന്നതിന്
സ്പെഷ്യല്‍ ഡ്രെെവ്
*171.
ശ്രീ.സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മയക്ക്മരുന്ന് വ്യാപനം
തടയുന്നതിന് സ്പെഷ്യല്‍
ഡ്രെെവ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
വിലസ്ഥിരതാ
പദ്ധതി
T *172.
ശ്രീ.കെ.കെ.ജയചന്ദ്രന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.സാജു
പോള്‍
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബര്‍
പ്രതിസന്ധി
പരിഹരിക്കാന്‍
പ്രഖ്യാപിച്ച
വിലസ്ഥിരതാ പദ്ധതിയുടെ
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ലക്ഷ്യം
എന്തായിരുന്നു; അത്
നേടിയെടുക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
പദ്ധതി
പ്രകാരം അപേക്ഷ
നല്‍കിയവര്‍ക്കെല്ലാം
ആനുകൂല്യം വിതരണം
ചെയ്യാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതു
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
നീക്കിവച്ച തുക
എത്രയായിരുന്നു; അതില്‍
നാളിതുവരെ എന്തു തുക
ചെലവഴിക്കപ്പെട്ടുവെന്ന
കണക്ക് ലഭ്യമാക്കുമോ ?
വിദ്യാര്‍ത്ഥികളുടെ
ശാസ്ത്ര ഗവേഷണ അഭിരുചി
*173.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ക്കൂള്
കോളേജ് തലങ്ങളിലുള്ള
വിദ്യാര്‍ത്ഥികളുടെ
ശാസ്ത്ര ഗവേഷണ അഭിരുചി
വളര്‍ത്തുന്നതിനും
പരിപോഷിപ്പിക്കുന്നതിനും
സഹായകരമായ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
സയന്‍സ് &
ടെക്നോളജി വകുപ്പു
മുഖാന്തിരം
നടപ്പിലാക്കി വരുന്നത്
;
(ബി)
വിദ്യാര്‍ത്ഥികളിലെ
ശാസ്ത്രാഭിരുചി
വളര്‍ത്തിയെടുക്കുന്നതിനും
അവരുടെ കഴിവുകള്‍
പരിപോഷിപ്പിക്കുന്നതിനും
ഉതകുന്ന നൂതന
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ ?
സർക്കാർ
ഉദ്യോഗസ്ഥരുടെ കാര്യക്ഷമത
*174.
ശ്രീ.ഇ.പി.ജയരാജന്
,,
എം.ചന്ദ്രന്
,,
വി.ശിവന്‍കുട്ടി
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സർക്കാർ
ഉദ്യോഗസ്ഥരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
സത്യസന്ധവും
നീതിപൂര്‍വ്വവുമായ
പ്രവര്‍ത്തനം കാഴ്ച
വയ്ക്കുന്നവര്‍ക്ക്
സര്‍വ്വീസില്‍ സംരക്ഷണം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ ;
(ബി)
നികുതി
ചോര്‍ച്ചയും റവന്യൂ
വരുമാന നഷ്ടവും
വരാനിടയുള്ള
വകുപ്പുകളിലും
തസ്തികകളിലും
കാര്യക്ഷമതയും
സത്യസന്ധതയും
ഇല്ലാത്തവരെ നിയോഗിച്ചു
വരുന്നത്
അവസാനിപ്പിക്കാമോ;
(സി)
ഉദ്യോഗസ്ഥരുടെ
മന:പൂര്‍വ്വമായ
വീഴ്ചകള്‍ക്കും
നീതിന്യായ പ്രക്രിയയെ
ദുര്‍ബലപ്പെടുത്താനുള്ള
പഴുതൊരുക്കിക്കൊടുക്കലിനുമെതിരെ
നടപടി സ്വീകരിക്കാന്‍
തയ്യാറാകുമോ; ഇതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
പ്രഖ്യാപിത
പദ്ധതികളുടെ തുടർ
ചെലവുകൾക്കുള്ള ബജറ്റ് തുക
*175.
ശ്രീ.ബി.സത്യന്
,,
സാജു പോള്‍
,,
കെ.വി.വിജയദാസ്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിക്കുന്ന
പദ്ധതികള്‍ക്കും
സ്കീമുകള്‍ക്കും അടുത്ത
വര്‍ഷങ്ങളിലെ തുടര്‍
ചെലവുകള്‍ കൃത്യമായി
കണക്കാക്കിയതിനു
ശേഷമാണോ അനുമതി
നല്‍കുന്നത്
എന്നറിയിക്കാമോ;
2015-16 ലെ ബജറ്റില്‍
പ്രഖ്യാപിച്ച
സാമ്പത്തിക ദൃഢീകരണ
നടപടിയുടെ
പശ്ചാത്തലത്തില്‍
വിശദമാക്കാമോ;
സിവില്‍
കേസുകളില്‍ നിന്ന് പോലീസ്
പിന്മാറണമെന്ന തീരുമാനം
*176.
ശ്രീ.എ.എം.
ആരിഫ്
,,
പി.ശ്രീരാമകൃഷ്ണന്
,,
വി.ശിവന്‍കുട്ടി
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
കേസുകളില്‍ നിന്ന്
പോലീസ് പിന്മാറണമെന്നത്
സംബന്ധിച്ച് സംസ്ഥാന
പോലീസ് മേധാവി
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
വസ്തുതര്‍ക്കം,
അതിര്‍ത്തിത്തര്‍ക്കം
തുടങ്ങിയ കേസുകള്‍
സംബന്ധിച്ച് പോലീസ്
സ്റ്റേഷനുകളില്‍ പരാതി
സ്വീകരിക്കേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
നിലവില്‍ പോലീസിന്റെ
പരിഗണനയിലുള്ള
ഹര്‍ജികള്‍ക്കും
തീരുമാനം ബാധകമാണോ;
(സി)
ഇത്തരം
ആവശ്യങ്ങളില്‍ അടിയന്തര
പരിഹാരത്തിനും
ഇടപെടലിനും ജനങ്ങള്‍
ആരെയാണ്
സമീപിക്കേണ്ടത്;
വിശദമാക്കാമോ?
വന
നശീകരണം തടയാന്‍ നടപടി
*177.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന
നശീകരണവും വനം
കയ്യേറ്റവും
തടയുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വന
നശീകരണം സംഭവിച്ച
മേഖലകളില്‍ സ്വാഭാവിക
വനം
വളര്‍ത്തിയെടുക്കുന്നതിനും
പ്രകൃതിയുടെ
നിലനിൽപ്പിനും ജൈവ
വൈവിധ്യ
സംരക്ഷണത്തിനുമായി
വനവല്‍ക്കരണ നടപടികള്‍
ഉൗര്ജ്ജിതപ്പെടുത്തുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
മോട്ടോര്‍വാഹന
വകുപ്പിന്റെ നവീകരണം
*178.
ശ്രീ.എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍വാഹന
വകുപ്പിലെ ഓണ്‍ലൈന്‍
സേവനങ്ങള്‍ കൂടുതല്‍
കാര്യക്ഷമമാക്കുമോ ;
(ബി)
പ്രസ്തുത
വകുപ്പിലെ ഫീസുകള്‍
ഒടുക്കുന്നതിന്
പോസ്റ്റാഫീസുമായി
ലിങ്ക് ചെയ്യുമോ ;
(സി)
ഓണ്‍
ലൈന്‍ സേവനങ്ങള്‍
നടപ്പിലായതിനുശേഷം
വകുപ്പിന്റെ വരുമാനം
എത്ര കണ്ട്
വര്‍ദ്ധിച്ചിട്ടുണ്ട്?
മത്സ്യസമൃദ്ധി
പദ്ധതി
*179.
ശ്രീ.സി.മോയിന്‍
കുട്ടി
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജലാശയങ്ങളിലെ
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
മത്സ്യസമൃദ്ധി
രണ്ടാംഘട്ട പദ്ധതി
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഒന്നാം ഘട്ടത്തില്‍
എന്തൊക്കെ
പ്രവൃത്തികള്‍
ഏറ്റെടുത്തെന്നും
എന്തൊക്കെ നേട്ടങ്ങള്‍
ഉണ്ടാക്കാനായി എന്നും
വ്യക്തമാക്കുമോ;
(സി)
അടുക്കള,
കുളം - മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിന്
മുന്‍ഗണന നല്‍കുമോ?
തീരദേശ
കപ്പല്‍ ഗതാഗത പദ്ധതി
*180.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ കപ്പല്‍ ഗതാഗത
പദ്ധതി ആരംഭിക്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍ നയം
വ്യക്തമാക്കുമോ;
(ബി)
തീരദേശ
കപ്പല്‍ ഗതാഗത പദ്ധതി
നടപ്പാക്കുന്നതു
സംബന്ധിച്ച് മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതിനായി
ചെറുകിട തുറമുഖങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?