തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ പദ്ധതിച്ചെലവ്
*121.
ശ്രീ.എളമരം
കരീം
,,
സി.കെ സദാശിവന്
,,
എ. പ്രദീപ്കുമാര്‍
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
പദ്ധതിച്ചെലവിന്റെ
സിംഹഭാഗവും
ഫെബ്രുവരി-മാര്‍ച്ച്
മാസങ്ങളില്‍ ചിലവഴിച്ച്
വരുന്ന സ്ഥിതിവിശേഷം
ഒഴിവാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമായിരുന്നു ;
(ബി)
പ്രസ്തുത
നടപടികള്‍ കൊണ്ട്
എന്തെങ്കിലും ഗുണപരമായ
മാറ്റങ്ങള്‍
ഉണ്ടായിട്ടുണ്ടോ
എന്നറിയിക്കാമോ ;
(സി)
പദ്ധതികള്‍
അംഗീകരിച്ച് കിട്ടാന്‍
എടുക്കുന്ന കാലതാമസം
പ്രസ്തുത സ്ഥതിവിശേഷം
സൃഷ്ടിക്കുന്നതില്‍
എന്ത് പങ്ക്
വഹിച്ചിട്ടുണ്ടെന്നറിയിക്കാമോ
;
(ഡി)
ഫണ്ട്
ലഭ്യമാക്കുന്നതിലെ
കാലതാമസം വിനിയോഗത്തെ
ബാധിച്ചിട്ടുണ്ടോ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ ?
തൊഴിലുറപ്പ്
പദ്ധതി
*122.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലുറപ്പ് പദ്ധതിയുടെ
നടത്തിപ്പിനെ
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്കുള്ള
കൂലി വിതരണത്തില്‍
കുടിശ്ശികയുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന് പല
ജില്ലകളിലും ജില്ലാതല
നിര്‍വ്വഹണ
ഉദ്യോഗസ്ഥരില്ല എന്ന
കാര്യം അറിയാമോ;
ഏതെല്ലാം ജില്ലകളിലാണ്
ഇത്തരത്തില്‍ മുഴുവന്‍
സമയ നിര്‍വ്വഹണ
ഉദ്യോഗസ്ഥര്‍
ഇല്ലാത്തതെന്ന്
അറിയിക്കാമോ;
(ഡി)
നടപ്പു
സാമ്പത്തികവര്‍ഷം ഈ
പദ്ധതിപ്രകാരം നല്കിയ
തൊഴില്‍ ദിനങ്ങളെ
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാണോ; എങ്കില്‍ അത്
നല്‍കാമോ?
കര്‍ഷകര്‍ക്കുള്ള
ആനുകൂല്യങ്ങളുടെ ഇ-പെയ്മെന്റ്
*123.
ശ്രീ.വര്‍ക്കല
കഹാര്‍
,,
കെ.അച്ചുതന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കര്‍ഷകര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
ഇ-പെയ്മെന്റ് വഴി
നല്കാന് കര്‍മ്മ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സ്റ്റേറ്റ്
ടൗണ്‍ ആന്റ് കണ്ട്രി
പ്ലാനിംഗ് ബോര്‍ഡ്
*124.
ശ്രീ.ആര്.
രാജേഷ്
,,
റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റേറ്റ് ടൗണ്‍ ആന്റ്
കണ്ട്രി പ്ലാനിംഗ്
ബോര്‍ഡ് നിലവില്‍
വന്നുവോ;
(ബി)
ബോര്‍ഡ്
നിലവില്‍ വരുന്നതോടെ
നഗര-ഗ്രാമ
പ്രദേശങ്ങളിലെ
പദ്ധതികളുടെ ആസൂത്രണം ഈ
ബോര്‍ഡിന് കീഴില്‍
ആകുമോ; വിശദമാക്കുമോ;
(സി)
ബോര്‍ഡിന്റെ
പ്രവര്‍ത്തനം ഭരണഘടനാ
സ്ഥാപനമായ ജില്ലാ
ആസൂത്രണ സമിതിയെ
എത്രത്തോളം
നിഷ്പ്രഭമാക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
വികേന്ദ്രീകൃത
ആസൂത്രണ സംവിധാനങ്ങള്‍
അട്ടിമറിക്കപ്പെടുന്ന
അവസ്ഥ ഇതിലൂടെ
സംജാതമാകുന്നുണ്ടോ ;
ഇക്കാര്യം
പരിശോധിക്കുമോ;
ആയതിന്റെ
അടിസ്ഥാനത്തില്‍
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
നിജപ്പെടുത്തുമോ,
വിശദമാക്കുമോ?
സമഗ്ര
പച്ചക്കറി വികസന പദ്ധതികള്‍
*125.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സമഗ്ര പച്ചക്കറി വികസന
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാനായി
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം?
പ്ലാസ്റ്റിക്ക്,
ഇ-മാലിന്യ ശേഖരണം
*126.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.ശിവദാസന്‍ നായര്‍
,,
ജോസഫ് വാഴയ്ക്കൻ
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്കും
ഇ-മാലിന്യവും
ശേഖരിക്കുവാന്‍
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സ്നേഹ
സ്പര്‍ശം പദ്ധതി
*127.
ശ്രീ.വി.റ്റി.ബല്‍റാം
,,
കെ.മുരളീധരന്
,,
എ.റ്റി.ജോര്‍ജ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സ്നേഹ സ്പര്‍ശം
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
ആശ്വാസ
കിരണം പദ്ധതി
*128.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
സി.ദിവാകരന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ സുരക്ഷ മിഷന്റെ
കീഴില്‍ 'ആശ്വാസ കിരണം'
പദ്ധതി എന്നു മുതലാണ്
ആരംഭിച്ചത്, പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)
പദ്ധതിയുടെ
കീഴിലുള്ള അപേക്ഷകർക്കു
ആശ്വാസ ധനം
നല്കുന്നുണ്ടോ;
ധനസഹായത്തിനുള്ള
അപേക്ഷകള്‍ വിവിധ
ജില്ലകളില്‍
തീരുമാനമാകാതെ
അവശേഷിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
ആശ്വാസധനമായി
പ്രതിമാസം തുക
നല്‍കുന്നതിന്
കുടിശ്ശികയുണ്ടോ;
കുടിശ്ശിക
സംബന്ധിച്ചുള്ള വിവരം
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി
കാര്യക്ഷമമാക്കുന്നതിനും
ധനസഹായം
വര്ദ്ധിപ്പിക്കുന്നതിനം
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
മാലിന്യങ്ങളില്‍
നിന്നും ഗ്യാസ് പ്ലാന്റുകള്‍
*129.
ശ്രീ.ഹൈബി
ഈഡന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
മാലിന്യങ്ങളില്‍
നിന്നും കംപ്രസ്ഡ്
നാച്ച്വറല്‍ ഗ്യാസ്
ഉല്പാദിപ്പിക്കാന്
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിനുള്ള
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പ്രാദേശികാസൂത്രണ
പ്രവര്‍ത്തനങ്ങള്‍
*130.
ശ്രീ.രാജു
എബ്രഹാം
,,
എം.ചന്ദ്രന്
,,
എ.എം. ആരിഫ്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാദേശികാസൂത്രണ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
സംയോജിത ജില്ലാ പദ്ധതി
തയ്യാറാക്കുന്നതിലുമുളള
ആസൂത്രണ സമിതികളുടെ
പങ്ക് വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷമുള്ള
ജില്ലാ ആസൂത്രണ
സമിതികളുടെ
പ്രവര്‍ത്തനങ്ങളിലെ
എറ്റക്കുറച്ചിലുകള്‍
വിലയിരുത്താമോ;
(സി)
ജില്ലാ
പദ്ധതികളുടെ അംഗീകാരം
ജില്ലാ കളക്ടര്മാരിലും
ഉദ്യോഗസ്ഥരിലും
കേന്ദ്രീകരിച്ചുകൊണ്ടുളള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയത്
ഫലപ്രദമാണോയെന്ന്
വ്യക്തമാക്കുമോ?
കാര്ഷികോല്പന്നങ്ങളുടെ
സംഭരണം
*131.
ശ്രീ.എ.കെ.ബാലന്
,,
ഇ.പി.ജയരാജന്
,,
ജെയിംസ് മാത്യു
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാർഷികോൽപ്പന്നങ്ങൾക്ക്
വിലയിടിവ് നേരിടുന്ന
ഘട്ടങ്ങളില്‍
സര്‍ക്കാര്‍
തലത്തിലുള്ള സംഭരണം
സംബന്ധിച്ച നിലപാട്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
ഏതെല്ലാം
കാർഷികോൽപ്പന്നങ്ങളുടെ
വിലയിടിവാണ് കര്‍ഷകരെ
ഏറെ
പ്രതിസന്ധിയിലാക്കിയതെന്നറിയിക്കാമോ;
(സി)
പ്രസ്തുത
കാർഷികോൽപ്പന്നങ്ങളുടെ
സംഭരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയായിരുന്നു;
അവ ഫലവത്തായോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
സംഭരണത്തിനായി
വിവിധ ഘട്ടങ്ങളില്‍
നീക്കിവെച്ച തുകയും
ചെലവഴിച്ച തുകയും
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാണോ; എങ്കില്‍
നല്‍കാമോ;
(ഇ)
പ്രമുഖ
കാര്‍ഷിക
ഉല്പന്നങ്ങളുടെ ശരാശരി
വാര്‍ഷിക ഉല്പാദനവും
സംഭരണ ലക്ഷ്യവും
സംഭരണത്തിനുള്ള ബജറ്റ്
വിഹിതവും സംബന്ധിച്ച
സ്ഥിതിവിവര കണക്കുകള്‍
വിശദമാക്കാമോ?
പദ്ധതി
രൂപീകരണവുമായി ബന്ധപ്പെട്ട
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
*132.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അടുത്ത
സാമ്പത്തിക
വര്‍ഷത്തേക്കുള്ള
പദ്ധതി രൂപീകരണവുമായി
ബന്ധപ്പെട്ട മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
സംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
മുന്കാലങ്ങളിലുണ്ടായിരുന്നതില്
നിന്നും വ്യത്യസ്തമായി
എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
പ്രസ്തുത ഉത്തരവില്‍
ഉള്ളത് എന്നറിയിക്കാമോ;
(സി)
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍ക്ക്
രൂപം നല്കുന്ന
വേളയില്‍ പുതിയ ഭരണ
സമിതികള്‍ക്ക് ഈ
മേഖലയിലുള്ള
പരിചയക്കുറവ്
കണക്കിലെടുത്തിരുന്നുവോ;
(ഡി)
പുതിയ
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് തദ്ദേശ
സ്ഥാപനങ്ങളിലെ
ജനപ്രതിനിധികളില്‍
നിന്നും ആക്ഷേപങ്ങളും
പരാതികളും
ലഭിച്ചിട്ടുണ്ടോ?
നേഴ്സുമാരുടെ
റിക്രൂട്ട്മെന്റ്
*133.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
കെ.മുരളീധരന്
,,
പി.സി വിഷ്ണുനാഥ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളിലേക്കുള്ള
നേഴ്സുമാരുടെ
റിക്രൂട്ട്മെന്റിലെ
തട്ടിപ്പ് തടയാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
നടപടികളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കര്‍ഷക ആത്മഹത്യകള്‍
*134.
ശ്രീ.ജി.സുധാകരന്
,,
പി.ശ്രീരാമകൃഷ്ണന്
,,
സി.കൃഷ്ണന്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നടന്ന കര്‍ഷക
ആത്മഹത്യകളെ
സംബന്ധിച്ചുള്ള
വിവരങ്ങള്‍ നല്‍കാമോ;
(ബി)
കാര്‍ഷിക
ഉല്പന്നങ്ങളുടെ
വിലയിടിവ് മൂലം വായ്പാ
തിരിച്ചടവ് ശേഷി
നഷ്ടപ്പെടുന്നതാണ്
കര്‍ഷക
ആത്മഹത്യകള്‍ക്ക് കാരണം
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയായിരുന്നു;
അവ ഫലം കണ്ടുവോ;
(ഡി)
കാര്‍ഷിക
ഉല്പന്നങ്ങളുടെ സംഭരണം
ഊര്‍ജ്ജിതപ്പെടുത്തി
വിലയിടിവ്
തടയുന്നതിനായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വിലയിടിവ്
തടയുന്നതിനായി ഈ
നടപടികള്‍ എത്രമാത്രം
സഹായിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
നെല്‍കൃഷി
വികസന പദ്ധതി
*135.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
പി.തിലോത്തമന്
,,
ഇ.ചന്ദ്രശേഖരന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷങ്ങളെ അപേക്ഷിച്ച്
നെല്ലുല്പാദനം കുറഞ്ഞു
വരുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സുസ്ഥിരവും
സമഗ്രവുമായ നെല്‍കൃഷി
വികസന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നു
മുതലാണ്
നടപ്പിലാക്കിയത്; ഈ
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തായിരുന്നുവെന്ന്
വിശദമാക്കുമോ;
(സി)
കൃഷി
ഭവനുകള്‍ തയ്യാറാക്കിയ
കരട് ഡേറ്റാ പ്രകാരം
എത്ര ഹെക്ടര്‍ തരിശ്
നിലമുണ്ട്; ഇവ
കൃഷിയോഗ്യമാക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്തുമോ?
സ്റ്റേറ്റ്
ഇനിഷിയേറ്റീവ് ഓൺ
ഡിസ്സെബിലിറ്റി
*136.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വൈകല്യ നിവാരണത്തിന്
സ്റ്റേറ്റ്
ഇനിഷിയേറ്റീവ് ഓൺ
ഡിസ്സെബിലിറ്റി പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
പുതിയ
നഗരസഭകൾ
*137.
ശ്രീ.റ്റി.വി.രാജേഷ്
,,
എസ്.ശർമ്മ
,,
പി.ശ്രീരാമകൃഷ്ണന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
നഗരസഭകളില്‍ അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തത
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
നഗരസഭകള്‍ക്ക്
പ്രവര്‍ത്തന ഫണ്ട്
നല്‍കിയിട്ടുണ്ടോ;
സാമ്പത്തിക പ്രതിസന്ധി
ഫണ്ട് ലഭ്യതയെ
ബാധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വിഭജിക്കപ്പെട്ട
നഗരസഭകളുടെ ആസ്തി വീതം
വെയ്ക്കുന്നത്
സംബന്ധിച്ച്
മാനദണ്ഡങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇത് പാലിച്ചാണോ
ആസ്തികള്‍ വീതം
വെച്ചിട്ടുള്ളതെന്നറിയിക്കാമോ;
(ഡി)
ഇത്തരം
നഗരസഭകളില്‍ അധിക
ജീവനക്കാരുടെ ആവശ്യകത
പരിഗണിച്ച് തസ്തികകൾ
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കിൽ ഇതു സംബന്ധിച്ച
ഉത്തരവ് ലഭ്യമാക്കാമോ?
കര്‍ഷകരുടെ
രജിസ്ട്രേഷന്
*138.
ശ്രീ.സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
പി.എ.മാധവന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കര്‍ഷകരുടെ
രജിസ്ട്രേഷന് കര്‍മ്മ
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഗ്രാമവികസനത്തിന്
കര്‍മ്മ പദ്ധതികള്‍
*139.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
സര്‍ക്കാരിന്റെ കാലത്ത്
ഗ്രാമവികസനത്തിന്
കര്‍മ്മ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതികള്‍ മുഖേന
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
തൊഴിലുറപ്പ്
പദ്ധതി
*140.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയുടെ നടത്തിപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
നടത്തിപ്പിന് ആവശ്യമായ
പിന്തുണ കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
തൊഴിലുറപ്പ്
പദ്ധതിയിലെ
തൊഴിലാളികള്‍ക്ക്
വേതനം യഥാസമയം
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പച്ചത്തേങ്ങ
സംഭരണ പദ്ധതി
*141.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
പച്ചത്തേങ്ങ
സംഭരണത്തിന് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടണ്ട്
എന്നറിയിക്കുമോ?
ഗള്‍ഫ്
രാജ്യങ്ങളിലെ സാമ്പത്തിക
അസ്ഥിരത
*142.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കോടിയേരി ബാലകൃഷ്ണന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസംസ്കൃത
എണ്ണയുടെ
വിലയിടിവിനെത്തുടര്ന്നുളള
ഗള്‍ഫ് രാജ്യങ്ങളിലെ
സാമ്പത്തിക അസ്ഥിരത,
പ്രവാസികളെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ആയത്
പ്രവാസികള്‍
മടങ്ങിവരുന്നതിന്
കാരണമാകുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പലകാരണങ്ങളാല്‍
നാട്ടിലേക്ക്
മടങ്ങിവന്ന
പ്രവാസികളുടെ
ക്ഷേമത്തിനായി
ഇതുവരെയായി
പ്രഖ്യാപിച്ച
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
പദ്ധതിനടത്തിപ്പിലൂടെ
ലക്ഷ്യങ്ങള്‍ നേടാനായോ
എന്നറിയിക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതികള്ക്കായിഎന്തു
തുക
നീക്കിവെച്ചിരുന്നുവെന്നും
അതില്‍ എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
കാര്‍ഷിക
വിളകളുടെ വിലത്തകര്‍ച്ച
*143.
ശ്രീ.പി.കെ.ഗുരുദാസന്
,,
ബി.സത്യന്
,,
ബി.ഡി. ദേവസ്സി
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
വിളകളുടെ വിലത്തകര്‍ച്ച
കര്‍ഷകരുടെ വായ്പാ
തിരിച്ചടവിനെ എതെല്ലാം
വിധത്തില്‍
ബാധിച്ചിട്ടുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
വിലത്തകര്‍ച്ചമൂലം
കര്‍ഷകരുടെ വായ്പാ
തിരിച്ചടവ് ശേഷി
നഷ്ടപ്പെട്ടിട്ടുണ്ട്
എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കര്‍ഷകര്‍
എടുത്തിട്ടുള്ള
കാര്‍ഷിക വായ്പാ
തിരിച്ചടവിന്
മൊറട്ടോറിയം
ഏര്‍പ്പെടുത്തുന്നത്
ഉള്‍പ്പെടെയുള്ള നടപടി
സ്വീകരിക്കാന്‍ മുന്‍കൈ
എടുക്കുമോ?
കൃഷി
വകുപ്പിന്റെ പൊതുമേഖലാ
സ്ഥാപനങ്ങള്‍
*144.
ശ്രീ.സാജു
പോള്‍
,,
എം.എ.ബേബി
,,
ആര്. രാജേഷ്
,,
എളമരം കരീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
(ബി)
റബ്ബര്‍
ഉള്‍പ്പെടെയുള്ള
തോട്ടവിളകളുടെ
വിലയിടിവ് ഈ പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനത്തെ
എത്രത്തോളം
ബാധിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഈ
സ്ഥാപനങ്ങള്‍ ഇപ്പോള്‍
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നുണ്ടോ;
(ഡി)
എങ്കില്‍
പ്രതിസന്ധി
മറികടക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
അവ ഈ പ്രതിസന്ധിക്ക്
എങ്ങനെ പരിഹാരം
ആകുമെന്ന്
വിശദമാക്കാമോ?
കെട്ടിടനിര്‍മ്മാണത്തിന്
ഓണ്‍ലൈന്‍ പെര്‍മിറ്റ്
*145.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
കെട്ടിടനിര്‍മ്മാണത്തിന്
ഓണ്‍ലൈന്‍ പെര്‍മിറ്റ്
നല്കുന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഗ്രാമ
പ്രദേശങ്ങളിലെ ജല ലഭ്യത
*146.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
സി.മമ്മൂട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ
പ്രദേശങ്ങളില്‍ വരുന്ന
വേനല്‍ക്കാലത്ത് ജല
ലഭ്യത
ഉറപ്പുവരുത്തുന്നതിന്
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങള്‍ എന്തൊക്കെ
മുന്‍ കരുതല്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
ചില ജില്ലകളില്‍ ലഭിച്ച
അധിക മഴ ജലം,
വേനല്‍ക്കാല ജല
ലഭ്യതയ്ക്ക്
മുതല്‍ക്കൂട്ടാക്കാന്‍
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങള്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
സ്വാഭാവിക
ജല സംഭരണ സംവിധാനങ്ങളായ
കുളങ്ങള്‍, വയലുകള്‍,
പൊതു കിണറുകള്‍,
ഉറവകള്‍, തോടുകള്‍
തുടങ്ങിയവ
നിലനിര്‍ത്തുന്നതിനും
പരിപോഷിപ്പിക്കുന്നതിനും
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങള്‍
സ്വീകരിച്ച നടപടികളും,
നടപ്പാക്കിയ പദ്ധതികളും
സംബന്ധിച്ച വിവരം
നല്‍കുമോ?
മാലിന്യ
നിര്‍മ്മാര്‍ജ്ജന പദ്ധതി
*147.
ശ്രീ.ബാബു
എം. പാലിശ്ശേരി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.വി.ശിവന്‍കുട്ടി
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പ്രഖ്യാപിച്ച മാലിന്യ
നിര്‍മ്മാര്‍ജ്ജന
പദ്ധതികളില്‍ നാളിതുവരെ
നടപ്പാക്കാന്‍
സാധിക്കാത്തവ
ഏതെല്ലാമെന്നറിയിക്കാമോ
;
പിന്‍വലിച്ചിട്ടില്ലാത്ത
ബജറ്റ് വിഹിതങ്ങള്‍
എത്ര വീതം ;
(ബി)
മാലിന്യ
നിര്‍മ്മാര്‍ജ്ജന യജ്ഞം
പരാജയമാകാനിടയായിട്ടുണ്ടോ;
എങ്കില്‍ കാരണങ്ങള്‍
അറിയിക്കുമോ;
സര്‍ക്കാര്‍
പ്രഖ്യാപിച്ച ഏതൊക്കെ
വന്‍കിട പദ്ധതികള്‍
പൂര്‍ണ്ണ
പ്രവൃത്തിപഥത്തിലെത്തിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ ;
(സി)
സംസ്ഥാനത്തിന്റെ
പ്രത്യേക
സാഹചര്യങ്ങള്‍ക്കനുസൃതമായി
പദ്ധതികള്‍ രൂപീകരിച്ച്
നടപ്പാക്കാന്‍ കഴിയാതെ
പോയിട്ടുണ്ടോ; എങ്കില്‍
പരിശോധിക്കുമോ ;
(ഡി)
മാലിന്യ
നിര്‍മ്മാര്‍ജ്ജന
യജ്ഞത്തിന് പൂര്‍ണ്ണ
ഉത്തരവാദിത്വം
ആർക്കാണെന്ന്
വിശദമാക്കാമോ ?
മാലിന്യ
നിര്‍മ്മാര്‍ജ്ജന പദ്ധതി
*148.
ശ്രീ.സി.മമ്മൂട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
കെ.എം.ഷാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പദ്ധതികള്‍ക്കായി
നഗരസഭകള്‍ക്ക് കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലം
നല്കിയ തുകയുടെ
വിനിയോഗം സംബന്ധിച്ച്
ഏതെങ്കിലും ഏജന്‍സി
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ; അവ
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ ;
(സി)
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചതിന്റെ
അടിസ്ഥാനത്തില്‍
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പദ്ധതികള്‍ക്കായി തുക
വിനിയോഗിച്ചതിലെ
അപാകതകള്‍
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ?
കാര്‍ഷിക
വിളകളുടെ സംഭരണ നടപടികള്‍
*149.
ശ്രീ.എം.എ.ബേബി
,,
ജി.സുധാകരന്
,,
കെ.വി.വിജയദാസ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
വിളകളുടെ വിലയിടിവ്
തടയുന്നതില്‍
സര്‍ക്കാര്‍
തലത്തിലുള്ള സംഭരണ
നടപടികള്‍ വഹിക്കുന്ന
പങ്കിനെ സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പ്രഖ്യാപിച്ചിട്ടുള്ള
സംഭരണ നടപടികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ഇവ
ഓരോന്നും
പ്രഖ്യാപിക്കാനിടയായ
സാഹചര്യം
എന്തായിരുന്നു;
പ്രസ്തുത
സാഹചര്യങ്ങള്‍ക്ക്
അയവുവരുത്താന്‍
പ്രസ്തുത നടപടികള്‍
കൊണ്ട് സാധിച്ചുവോ;
(ഡി)
സംഭരണ
നടപടികള്‍
പ്രഖ്യാപിച്ച്
നടപ്പാക്കിയിട്ടും
വിലയിടിവ് തടയാന്‍
കഴിയാതിരുന്ന വിളകളുടെ
വിശദാംശങ്ങള്‍ നല്‍കാമോ?
നാഷണല്‍
ഫാമിലി ബെനിഫിറ്റ് സ്കുീം
-വിധവകള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
*150.
ശ്രീമതി.കെ.എസ്.സലീഖ
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാഷണല്‍ ഫാമിലി
ബെനിഫിറ്റ് സ്കുീം
പ്രകാരം വിധവകള്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
ലഭിക്കാനുള്ള
മാനദണ്ഡങ്ങളില്‍
മാറ്റം വരുത്തിയോ ;
(ബി)
ഇതു
സംബന്ധിച്ച്
സാമൂഹ്യനീതി വകുപ്പ്
പുറപ്പെടുവിച്ച ഉത്തരവ്
സംബന്ധിച്ച
വിശദാംശങ്ങള്‍ നൽകാമോ ;
(സി)
ഭര്‍ത്താവ്
മരിച്ചാല്‍ കിട്ടുന്ന
അടിയന്തിര ധനസഹായം
ബി.പി.എല്‍. കാര്‍ക്ക്
മാത്രമാക്കിയുള്ള
നിര്‍ദ്ദേശം ഈ
ഉത്തരവുകളില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
;
(ഡി)
ആയത്
സാധാരണകാര്ക്കുണ്ടാക്കിയിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?