ലൈറ്റ്
മെട്രോ പദ്ധതി
*91.
ശ്രീ.എം.എ.
വാഹീദ്
,,
കെ.മുരളീധരന്
,,
എ.റ്റി.ജോര്‍ജ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈറ്റ് മെട്രോ
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആഗോള
വിദ്യാഭ്യാസ സംഗമം
*92.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എ.കെ.ബാലന്
,,
കെ.സുരേഷ് കുറുപ്പ്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടക്കുന്ന ആഗോള
വിദ്യാഭ്യാസ
സംഗമത്തിന്റെ
നടത്തിപ്പിലെ
പങ്കാളികള്‍
ആരൊക്കെയാണ്;
വിശദമാക്കാമോ;
സംഗമത്തിന്റെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
(ബി)
വിദ്യാഭ്യാസ
നയങ്ങള്‍
കച്ചവടതാല്പര്യത്തോടെ
നടപ്പാക്കുകയാണെങ്കിൽ
പ്രസ്തുത രംഗത്തെ
മികവും സാമൂഹ്യ നീതിയും
അട്ടിമറിക്കപ്പെടും
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ള
നീക്കം സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെയും
സ്ഥാപനങ്ങളുടെയും
ഭൂമിയും പണവും വിദേശ
സ്വകാര്യ
സ്ഥാപനങ്ങള്‍ക്ക് അടിയറ
വെയ്ക്കാന്‍ ഇടയാക്കും
എന്നത്
കണക്കിലെടുത്തിട്ടുണ്ടോ;
(ഡി)
കയറ്റുമതി-സംസ്കരണ
മേഖലയുടെ രീതിയില്‍
സൃഷ്ടിക്കപ്പെടുന്ന
അനിയന്ത്രിത
ഉന്നതവിദ്യാഭ്യാസ മേഖല,
പ്രസ്തുത രംഗത്ത്
ഇന്നുള്ള അവകാശങ്ങളെ
ഇല്ലാതാക്കും
എന്നകാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഇത്തരം
നടപടികൾക്കു പകരം,
ഇന്നുള്ള
ഉന്നതവിദ്യാഭ്യാസ
കേന്ദ്രങ്ങളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
*93.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
സി.ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
സംസ്ഥാനമായി
മാറ്റുമെന്ന പ്രഖ്യാപനം
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്ത്
ഭൂരഹിതരായ എത്ര പേര്
ഭൂമിക്കുവേണ്ടി
അപേക്ഷകള്‍
സമര്‍പ്പിച്ചു ; അതില്‍
എത്ര പേര് ഇപ്പോഴും
ഭൂരഹിതരായി
കഴിയുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(സി)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിക്കു
വേണ്ടി മാറ്റിവച്ച തുക
ചെലവഴിക്കാന്‍ കഴിയാതെ
വന്നിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര തുക;
(ഡി)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
അവസാനിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ ?
ഭക്ഷ്യസുരക്ഷാ
പദ്ധതി
*94.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എം.ചന്ദ്രന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ പദ്ധതി
നടപ്പിലാക്കുന്നതിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാകുമ്പോള്‍
കേന്ദ്രത്തില്‍ നിന്ന്
സംസ്ഥാനത്തിന്
ലഭിക്കുന്ന
ഭക്ഷ്യധാന്യവിഹിതത്തില്‍
വന്‍കുറവ് വരാന്‍
സാദ്ധ്യതയുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
നിലനില്‍ക്കുന്ന
സാര്‍വ്വത്രിക റേഷനിംഗ്
സമ്പ്രദായം
അവസാനിപ്പിക്കുവാന്‍
ഇത് കാരണമാകുമെന്ന്
കരുതുന്നുണ്ടോ;
(ഡി)
സംസ്ഥാനത്തിന്റെ
പ്രത്യേക
സാഹചര്യത്തില്‍
അനുവദിക്കപ്പെട്ട
റേഷന്‍ സമ്പ്രദായം
കേന്ദ്രസര്‍ക്കാരിന്റെ
പ്രസ്തുത നയം മൂലം
തകരാന്‍
ഇടവരുമെന്നതിനാല്‍ ആയത്
നിലനിര്‍ത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യകതമാക്കുമോ?
റവന്യു
അദാലത്ത്
*95.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യു അദാലത്തുകള്‍
നടത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
അദാലത്തു വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മൂന്നാറിലെ
വ്യാജ പട്ടയങ്ങള്‍
*96.
ശ്രീ.സാജു
പോള്‍
,,
കെ.കെ.ജയചന്ദ്രന്
,,
എസ്.ശർമ്മ
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മൂന്നാറിലെ വ്യാജ
പട്ടയങ്ങള്‍
കണ്ടെത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നറിയിക്കാമോ;
(ബി)
മൂന്നാറില്‍
ഭൂമി ഉള്ളവരെല്ലാം
കൈയ്യേറിയതാണെന്ന
അഭിപ്രായം
സര്‍ക്കാരിനുണ്ടോ;
(സി)
പ്രസ്തുത
പ്രദേശത്ത്
യഥാര്‍ത്ഥമായി
തലമുറകളായി ഭൂമി കൈവശം
വച്ചിരിക്കുന്നവര്‍ക്കും
പട്ടയം നല്‍കാത്ത
സ്ഥിതിയുണ്ടോ;
(ഡി)
ലഭിച്ച
പട്ടയങ്ങള്‍ പോലും
വ്യാജമെന്ന രീതിയില്‍
നടപടി എടുത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
മൂന്നാര്‍
പ്രദേശത്തെ വന്‍കിട
ഭൂമി കൈയ്യേറ്റക്കാരെ
കണ്ടെത്തി ഭൂമി
തിരിച്ചു
പിടിക്കുന്നതിനും
യഥാര്‍ത്ഥ കുടിയേറ്റ
കര്‍ഷകര്‍ക്ക് പട്ടയം
നല്കി സംശയനിഴലില്‍
നിന്നൊഴിവാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഹയര്‍
സെക്കന്ററി അദ്ധ്യാപകരുടെ
സ്ഥലംമാറ്റം
*97.
ശ്രീ.വി.ചെന്താമരാക്ഷന്
,,
രാജു എബ്രഹാം
,,
പുരുഷന് കടലുണ്ടി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍ സെക്കന്ററി
അദ്ധ്യാപകരുടെ
സ്ഥലംമാറ്റ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
വ്യാപകമായ പരാതി
ഉയര്‍ന്നിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാര്‍ഷിക
പരീക്ഷയ്ക്കായുള്ള
ഒരുക്കങ്ങള്‍ നടക്കുന്ന
വേളയിലുള്ള ഈ
സ്ഥലംമാറ്റ പ്രക്രിയ
സര്‍ക്കാര്‍
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികളുടെ
പഠനത്തേയും പരീക്ഷയേയും
ബാധിക്കുമെന്ന കാര്യം
അറിവുള്ളതാണോ; ഇത്
പരിഗണിക്കുകയുണ്ടായോ;
(സി)
പ്രസ്തുത
സ്ഥലംമാറ്റ ഉത്തരവുമായി
ബന്ധപ്പെട്ട് നേരത്തെ
പരാതികളും
നിയമനടപടികളും
ഉണ്ടായിരുന്നുവോ; ഇത്
പരിഗണിക്കുയുണ്ടായോ;
(ഡി)
ഈ
സാഹചര്യത്തില്‍ ഹയര്‍
സെക്കന്ററി ഡയറക്ടറെ
മാറ്റാനുണ്ടായ സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
റോഡുകളുടെ
നിര്‍മ്മിതി, നവീകരണം
*98.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം റോഡുകളുടെ
നിര്‍മ്മിതി, നവീകരണം
എന്നിവയ്ക്കായി
നടപ്പാക്കിയ
പദ്ധതികളുടെ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഈ
വര്‍ഷം ഇതിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
തുക അനുവദിച്ചിട്ടുണ്ടോ
;
(സി)
നവീകരണ
പദ്ധതിയില്‍ റോഡിന്റെ
ഓരത്ത്
ഉപയോഗയോഗ്യമല്ലാത്തതും
കൈയേറാന്‍
സാദ്ധ്യതയുള്ളതുമായ
സ്ഥലം ഉപയോഗപ്പെടുത്തി
കാല്
നടയാത്രക്കാര്‍ക്ക്
സുരക്ഷിതമായ നടപ്പാത
ഒരുക്കുന്ന പ്രവൃത്തി
കൂടി ഉള്‍പ്പെടുത്തുമോ
എന്ന് വ്യക്തമാക്കുമോ?
സ്കൂള്‍
കലോത്സവം
*99.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ബി.സത്യന്
,,
ആര്. രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കലോത്സവ നടത്തിപ്പിലെ
പോരായ്മകള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വിധി
കര്‍ത്താക്കളെ
സംബന്ധിച്ച്
ജില്ലാ-സംസ്ഥാന
കലോത്സവങ്ങളില്‍
ഉയര്‍ന്നു വന്ന
പരാതികള്‍
പരിശോധിക്കുകയുണ്ടായോ;
വിശദമാക്കാമോ;
(സി)
കലോത്സവങ്ങളില്‍
വിധി കര്‍ത്താക്കളെ
നിശ്ചയിക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ഡി)
അപ്പീലുകള്‍
വഴി കലോത്സവങ്ങളില്‍
പങ്കെടുക്കുന്നവരുടെ
എണ്ണം ഗണ്യമായി
വര്‍ദ്ധിച്ചു വരുന്നത്
ഒഴിവാക്കുന്നതിനായി
ഉചിതമായ നടപടി
സ്വീകരിക്കുമോ;
(ഇ)
കലോത്സവങ്ങളുടെ
നിലവാരം
മെച്ചപ്പെടുത്തുന്നതിനും
വിധികര്‍ത്താക്കളെ
നിശ്ചയിക്കുന്നതിലുള്ള
ആക്ഷേപങ്ങള്‍
ഒഴിവാക്കുന്നതിനുമായി
കലോത്സവ മാന്വലില്‍
സമഗ്രമാറ്റം
വരുത്തുന്നതിന്
തയ്യാറാകുമോ?
നെല്‍കര്‍ഷകര്‍ക്ക്
ഇ.പി.ആര്.എസ്.
*100.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കര്‍ഷകര്‍ക്ക്
ഇ.പി.ആര്.എസ്. പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു വഴി
കൈവരിക്കാനുദ്ദേ
ശിക്കുന്നത്;വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി
*101.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
കെ.മുരളീധരന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
കമ്പനിയുടെ
പ്രവര്‍ത്തനത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടി
എടുത്തിട്ടുണ്ട്?
പൊതുവിതരണ
സംവിധാനം
കാര്യക്ഷമമാക്കുവാന്‍
പരിഷ്ക്കാരങ്ങള്‍
*102.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിതരണ സംവിധാനം
കാര്യക്ഷമമാക്കുവാന്‍ ഈ
സര്‍ക്കാര്‍ നടത്തിയ
പരിഷ്ക്കാരങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പരിഷ്ക്കരണ
നടപടികളിലൂടെ കാതലായ
എന്തുമാറ്റമാണ്
പൊതുവിതരണ
രംഗത്തുണ്ടായതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരിഷ്ക്കരണത്തിന്റെ
ഭാഗമായ
കമ്പ്യൂട്ടര്‍വല്‍ക്കരണ
നടപടികള്‍
സമ്പൂര്‍ണ്ണമായും
സമയബന്ധിതമായും
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പാഠപുസ്തക
അച്ചടിയില്‍ വന്ന
ക്രമക്കേടുകള്‍
*103.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ബാബു എം. പാലിശ്ശേരി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയനവര്‍ഷത്തെ
പാഠപുസ്തക അച്ചടിയില്‍
വ്യാപകമായ ക്രമക്കേടും
അഴിമതിയും നടന്നതായി
പരാതി ലഭിച്ചിരുന്നോ ;
എങ്കില്‍ പ്രസ്തുത
പരാതിയില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
സി
ആപ്റ്റില്‍ പാഠപുസ്തക
അച്ചടിക്ക് ആവശ്യമായ
സൗകര്യമുണ്ടായിട്ടും
മണിപ്പാലിലെ സ്വകാര്യ
പ്രസിന് ഉയര്‍ന്ന
നിരക്കില്‍ അച്ചടി
മറിച്ചു
നല്കുകയുണ്ടായോ;
(സി)
കെ.ബി.പി.എസ്-നും
മണിപ്പാല്‍ ടെക്നോളജി
ലിമിറ്റഡിനും പാഠപുസ്തക
അച്ചടിക്ക് നല്കിയ
നിരക്ക് എത്രയെന്ന്
വിശദമാക്കാമോ ;
(ഡി)
ടെണ്ടര്‍
നടപടികളില്‍ ക്രമക്കേട്
നടന്നതായി
ആരോപണമുയര്ന്നിരുന്നോ;
ഇതു സംബന്ധിച്ച്
സര്‍ക്കാരിന് ഹൈക്കോടതി
നിര്‍ദ്ദേശം
ലഭിച്ചിരുന്നോ;
വിശദമാക്കാമോ;
(ഇ)
പാഠപുസ്തക
അച്ചടി ക്രമക്കേട്
സംബന്ധിച്ച് ഏതെല്ലാം
തരത്തിലുള്ള
അന്വേഷണങ്ങളാണ്
നടത്തിയിട്ടുള്ളത്; ഇതു
സംബന്ധിച്ച്
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
പൊതു
വിദ്യാലയങ്ങളോടുള്ള സമീപനം
*104.
ശ്രീ.പി.ഉബൈദുള്ള
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാലയങ്ങളില്‍
പഠിക്കുന്ന കുട്ടികളുടെ
എണ്ണത്തില്‍
നടപ്പുവര്‍ഷവും കുറവു
വന്നതായുള്ള
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പാഠ്യപദ്ധതിയിലും
അടിസ്ഥാന
സൗകര്യങ്ങളിലും
പരിഷ്കരണം
നടത്തിയിട്ടും പൊതു
വിദ്യാലയങ്ങളോടുള്ള
സമീപനത്തില്‍ അനുകൂല
മാറ്റം വരാത്തതിന്റെ
കാരണങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
സാഹചര്യത്തില്‍ ഇനിയും
എന്തൊക്കെ പരിഷ്കരണ
നടപടികളാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അവശ്യ
വസ്തുക്കളുടെ വിലക്കയറ്റം
*105.
ശ്രീ.എ.കെ.ബാലന്
,,
പി.കെ.ഗുരുദാസന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശ്യ വസ്തുക്കളുടെ
വിലക്കയറ്റം
അതിരൂക്ഷമായി
തുടരുന്നത് സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
വിലവര്‍ദ്ധന
തടയുന്നതിന് നടപടി
സ്വീകരിക്കുമെന്ന
പ്രഖ്യാപനം
പാലിക്കപ്പെടാത്തതെന്തുകൊണ്ടെന്ന്
അറിയിക്കാമോ;
(സി)
പൊതുവിപണിയില്‍
ഇടപെടുന്നതിന് മതിയായ
ഫണ്ട് സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
നല്കുന്നതില് വീഴ്ച
വന്നിട്ടുണ്ടോ;
കോര്പ്പറേഷന്
സര്‍ക്കാര്‍ എന്ത് തുക
കുടിശ്ശിക
നല്‍കാനുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
സപ്ലൈകോയുടെ
പൊതുവിതരണ ശൃംഖല വഴി
വിതരണം ചെയ്യുന്ന
സബ്സിഡി സാധനങ്ങളുടെ
വില
വര്‍ദ്ധിക്കുകയുണ്ടായോ;
2011 മെയ്
മാസത്തിനുശേഷം
നാളിതുവരെ സബ്സിഡി
സാധനങ്ങളുടെ വില എത്ര
തവണ
വര്‍ദ്ധിപ്പിച്ചുവെന്നും
ഓരോന്നിനും എത്ര ശതമാനം
വര്‍ദ്ധനയുണ്ടായെന്നും
അറിയിക്കാമോ;
(ഇ)
പൊതുവിതരണ
ശൃംഖല ശക്തിപ്പെടുത്തി
ഗുണമേന്മയുള്ള
അവശ്യവസ്തുക്കള്‍
കുറഞ്ഞ നിരക്കില്‍
വിതരണം ചെയ്യുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
സര്‍വ്വകലാശാലയ്ക്ക് വേണ്ടി
അക്വയര്‍ ചെയ്ത സ്ഥലം
*106.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1970-കളില്‍
കോഴിക്കോട്
സര്‍വ്വകലാശാലക്കു
വേണ്ടി അക്വയര്‍ ചെയ്ത
സ്ഥലത്തു നിന്ന് എഴുപത്
ഏക്കര്‍ സ്ഥലം
കിന്‍ഫ്രാ
ഏറ്റെടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് സംബന്ധിച്ച
നടപടികളുടെ തുടക്കം
കുറിച്ചത് ആരാണെന്നും
അതിനെത്തുടര്‍ന്ന്
സ്വീകരിക്കപ്പെട്ട
മറ്റു നടപടികളുടെ
വിശദാംശങ്ങളും
വ്യക്തമാക്കാമോ;
(സി)
കോഴിക്കോട്
സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റ്
ഇക്കാര്യം
എപ്പോഴെങ്കിലും ചര്‍ച്ച
ചെയ്തിരുന്നോ; എങ്കില്‍
തീരുമാനങ്ങളെന്തായിരുന്നു
;
(ഡി)
പ്രസ്തുത
സ്ഥലം കിന്‍ഫ്രായ്ക്ക്
നല്‍കുന്നത് സംബന്ധിച്ച്
വിദ്യാഭ്യാസ
വകുപ്പിന്റെ അഭിപ്രായം
ആരാഞ്ഞിരുന്നോ;
(ഇ)
എങ്കില്‍
അത് സംബന്ധിച്ച്
വിദ്യാഭ്യാസ
വകുപ്പ്എന്ത് നടപടി
സ്വീകരിച്ചു
എന്നറിയിക്കുമോ ?
അധ്യാപക
പാക്കേജ്
*107.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
കെ.രാജു
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
അധ്യയന വര്‍ഷം മുതല്‍
അദ്ധ്യാപക പാക്കേജില്‍
ഉള്‍പ്പെടുത്തി
എന്തെല്ലാം
വ്യവസ്ഥകളാണ്
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എയ്ഡഡ്
സ്കുൂള് അധ്യാപക
നിയമനത്തിന് നടപ്പ്
അധ്യയന വര്‍ഷം മുതല്‍
1:45 എന്ന അധ്യാപക -
വിദ്യാര്‍ത്ഥി അനുപാതം
പാലിക്കണമെന്ന വ്യവസ്ഥ
ഹൈക്കോടതി
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍
റദ്ദാക്കാനുണ്ടായ
കാരണങ്ങള്‍
വിശദീകരിക്കുമോ;
(സി)
അധ്യാപകരുടെ
പ്രവര്‍ത്തന മികവ്
വിലയിരുത്താന്‍
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടര്‍
കണ്‍വീനറായുള്ള സമിതി
എന്നുള്ള വ്യവസ്ഥ കോടതി
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍ പകരം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
സംവിധാനം എന്താണെന്ന്
വെളിപ്പെടുത്തുമോ?
തൊഴില്‍
നൈപുണ്യ വികസന പദ്ധതി
*108.
ശ്രീ.ഷാഫി
പറമ്പില്‍
,,
എം.പി.വിന്‍സെന്റ്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേക തൊഴില്‍
നൈപുണ്യ വികസന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതു വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്താമോ ?
പൊതുമരാമത്ത്
വകുപ്പിന്റെ ആധുനികവല്‍ക്കരണം
*109.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനെ
ആധുനികവല്‍ക്കരിക്കുന്നതിനായി
ഏര്‍പ്പെടുത്തിയ
പരിഷ്കാരങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പരിഷ്കാരങ്ങള്‍
പൊതുമരാമത്ത്
വകുപ്പിന്റെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എത്രത്തോളം സഹായകരമായി
എന്നു
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മൂന്നാര്‍
ഭൂമി ഏറ്റെടുക്കല്‍ കേസ്
പുന:പരിശോധനാഹര്‍ജി
*110.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നാര്‍
ഭൂമി ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട കേസില്‍
പുന:പരിശോധനാ ഹര്‍ജി
തള്ളിയതിനെ
തുടര്‍ന്നുള്ള സ്ഥിതി
വിശേഷം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
നഷ്ടപരിഹാര
കാര്യത്തില്‍
സര്‍ക്കാരിനുണ്ടാവുന്ന
ബാദ്ധ്യത
എത്രത്തോളമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
എന്തു തുടര്‍നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ആഗോള
വിദ്യാഭ്യാസ സംഗമം
*111.
ശ്രീ.റ്റി.വി.രാജേഷ്
,,
കോടിയേരി ബാലകൃഷ്ണന്
,,
പി.കെ.ഗുരുദാസന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേക വിദ്യാഭ്യാസ
മേഖല ആരംഭിക്കുന്നതിന്
ആഗോള വിദ്യാഭ്യാസ സംഗമം
സംഘടിപ്പിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളേയും
സര്‍ക്കാര്‍
കോളേജുകളേയും
കോര്‍പ്പറേറ്റുകള്‍ക്ക്
അടിയറവയ്ക്കാനുള്ള
നീക്കമാണ് ഇതിനു
പിന്നിലെന്ന ആക്ഷേപം
ഉയര്‍ന്നിട്ടുണ്ടോ; ഇത്
പരിഗണിച്ചിട്ടുണ്ടോ;
(സി)
വിദ്യാഭ്യാസ
സംഗമത്തില്‍
പങ്കെടുക്കുന്നതിനായി
ഏതെല്ലാം സ്ഥാപനങ്ങളാണ്
ഇതിനകം രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ഡി)
വിദേശ
സര്‍വ്വകലാശാലകൾ
സംഗമത്തില്‍
പങ്കെടുക്കുന്നുണ്ടോ;
ഏതെല്ലാം
സര്‍വ്വകലാശാലകളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ഇ)
ആഗോള
വിദ്യാഭ്യാസ സംഗമത്തിന്
എന്തു തുക ചെലവ്
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(എഫ്)
പ്രത്യേക
വിദ്യാഭ്യാസ മേഖലയില്‍
കോഴ്സുകള്‍
ആരംഭിക്കുന്ന
സ്ഥാപനങ്ങള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ് വാഗ്ദാനം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ജി)
ഈ
സ്ഥാപനങ്ങള്‍ നടത്തുന്ന
കോഴ്സുകള്കളില്
പ്രവേശനത്തിന്
സംവരണതത്വം
പാലിക്കപ്പെടുമോ; ആഗോള
വിദ്യാഭ്യാസ സംഗമം
സംബന്ധിച്ച്
വിദ്യാര്‍ത്ഥികളും
അക്കാദമിക സമൂഹവും
ഉയര്‍ത്തിയിട്ടുള്ള
പ്രതിഷേധം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
തീരുമാനം പുനഃ
പരിശോധിക്കാന്‍
തയ്യാറാകുമോ?
ഓപ്പറേഷന്
ഗ്രാമ
*112.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
വകുപ്പ് സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകള്‍
കേന്ദ്രീകരിച്ച്
നടത്തിയ "ഓപ്പറേഷന്
ഗ്രാമ"യിലെ
കണ്ടെത്തലുകള്‍
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിലെ
കണ്ടെത്തലുകളുടെയും
നിര്‍ദ്ദേശങ്ങളുടെയും
അടിസ്ഥാനത്തില്‍
വില്ലേജ് ഓഫീസുകളുടെ
പ്രവര്‍ത്തനം
ജനോപകാരക്ഷേമമവും
അഴിമതി
മുക്തവുമാക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
വില്ലേജ്
ഓഫീസുകളുടെ ജോലിഭാരം
നിശ്ചയിക്കാനും
നടപടിക്രമങ്ങള്‍
ലളിതമാക്കിയും
നവസാങ്കേതിക വിദ്യകള്‍
ഉപയോഗപ്പെടുത്തിയും
നവീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സ്മാര്‍ട്ട്
ചില്‍ഡ്രന്‍ പദ്ധതി
*113.
ശ്രീ.വര്‍ക്കല
കഹാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'സ്മാര്‍ട്ട്
ചില്‍ഡ്രന്‍' പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
കോളേജുകളിലെ
അധ്യാപക നിയമനം
*114.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
പി.ശ്രീരാമകൃഷ്ണന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കോളേജുകളിലെ അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തതയും
അധ്യാപകരുടെ കുറവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോളേജുകളില്‍ ഒഴിവുള്ള
അധ്യാപക തസ്തികകള്‍
എത്രയെന്ന്
കണക്കാക്കപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
അധ്യാപക
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നത്
വിദ്യാര്‍ത്ഥികളുടെ
പഠനത്തെ സാരമായി
ബാധിച്ചിട്ടുള്ള കാര്യം
അറിവുള്ളതാണോ;
(ഡി)
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളില്‍ നിയമനം
നടത്തുന്നതിനുണ്ടായ
കാലതാമസത്തിന്
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
നിയമനം നടത്തുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കയര്‍
മേഖലയിലെ പ്രതിസന്ധി
*115.
ശ്രീ.ജി.സുധാകരന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.
ദാസന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയിലെ പ്രതിസന്ധി
രൂക്ഷമായി തുടരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുറഞ്ഞ
കൂലി നിരക്കും
,അസംസ്കൃത വസ്തുവായ
തൊണ്ടിന്റെ
ദൗര്‍ലഭ്യവും കയര്‍
മേഖലയിലെ തൊഴിലാളികളെ
സാരമായി
ബാധിച്ചിട്ടുള്ള കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
ഇത് പ്രസ്തുത മേഖലയില്‍
നിന്നും തൊഴിലാളികളുടെ
കൊഴിഞ്ഞുപോക്കുണ്ടാകുന്നുണ്ടോ
എന്ന്
വിലയിരിത്തിയിട്ടുണ്ടോ
;
(സി)
നിലവില്‍
കയര്‍ മേഖലയില്‍ എത്ര
തൊഴിലാളികള്‍
തൊഴിലെടുക്കുന്നുണ്ട്;
ഇവര്‍ക്ക് പ്രതിവര്‍ഷം
ശരാശരി എത്ര തൊഴില്‍
ദിനങ്ങള്‍
ലഭ്യമാകുന്നുണ്ട്
എന്നറിയിക്കാമോ;
(ഡി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ ഇന്‍കം
സപ്പോര്‍ട്ട് സ്കീം
ഇപ്പോള്‍ നിലവിലുണ്ടോ;
ഇതിന്റെ പ്രയോജനം
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നുണ്ടോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
*116.
ശ്രീ.എസ്.രാജേന്ദ്രന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി എന്ന്
പൂര്‍ത്തീകരിക്കും;
നിശ്ചിത
സമയത്തിനുള്ളില്‍
പ്രസ്തുത പദ്ധതി
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിനു കാരണം
അറിയിക്കാമോ;
(ബി)
പ്രസ്തുത
ലക്ഷ്യം
കൈവരിക്കാനാകാത്തതിനാല്‍
തീയതികളില്‍ മാറ്റം
വരുത്തുകയുണ്ടായോ ;
എത്ര തവണ ഇത്തരത്തില്‍
മാറ്റം
വരുത്തുകയുണ്ടായി;
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥയെന്തെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം ഭൂമി
ലഭിക്കുന്നതിന് ലഭിച്ച
അപേക്ഷകള്‍
എത്രയായിരുന്നു;
യഥാര്‍ത്ഥ ഭൂരഹിതരുടെ
എണ്ണമെത്രയെന്ന്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിയിലുൾപ്പെടുത്തി
എത്ര പേര്‍ക്ക് ഇതിനകം
ഭൂമി നല്‍കാനായി;
പട്ടയം നല്‍കിയെന്ന്
അവകാശപ്പെടുന്നവരില്‍
പലര്‍ക്കും ഇതുവരെ
അനുവദിക്കപ്പെട്ട ഭൂമി
കണ്ടെത്താനായിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ലഭിച്ച
ഭൂമി
വിദൂരങ്ങളിലായതിനാലും
വാസയോഗ്യമല്ലാത്തതിനാലും
ഏറ്റെടുക്കാന്‍
തയ്യാറാകാത്തവരുടെ
കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
റോഡുകള്‍
സുരക്ഷിതമാക്കുന്നതിന്
കര്‍മ്മ പദ്ധതി
*117.
ശ്രീ.വി.പി.സജീന്ദ്രന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.അച്ചുതന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകള്‍
സുരക്ഷിതമാക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആഗോള
നിക്ഷേപ സംഗമം
*118.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
കെ.അജിത്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
മേഖലയില്‍ ആഗോള നിക്ഷേപ
സംഗമം
സംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സംഗമത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
സംഗമത്തില്‍
പങ്കെടുക്കുന്നവര്‍ക്ക്
ആകര്‍ഷകമായ ഓഫറുകള്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
ആധാരങ്ങള്‍
ഓണ്‍ലൈനില്‍
ലഭ്യമാക്കുന്നതിന് പദ്ധതി
*119.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
വര്‍ക്കല കഹാര്‍
,,
പി.സി വിഷ്ണുനാഥ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധാരങ്ങള്‍
ഓണ്‍ലൈനില്‍
ലഭ്യമാക്കുന്നതിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഓണ്‍ലൈന്‍
രജിസ്ട്രേഷന് -പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ നടപടി
*120.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
ഇ.പി.ജയരാജന്
,,
കെ.വി.വിജയദാസ്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണ്‍ലൈന്‍
രജിസ്ട്രേഷന്
നടപ്പിലാക്കിയിട്ടുണ്ടോ
; ഏതെല്ലാം
രജിസ്ട്രേഷനുകളാണ് ഓണ്‍
ലൈനാക്കിയിട്ടുള്ളത് ;
(ബി)
സെര്‍വറിന്
ആവശ്യത്തിന്
ശേഷിയില്ലാത്തതിനാല്‍
ഓണ്‍ലൈന്‍
രജിസ്ട്രേഷന് സംവിധാനം
പരാജയപ്പെട്ടതായറിയാമോ
;
(സി)
പ്രസ്തുത
സംവിധാനം ആരംഭിച്ചതു
മുതല്‍ ആധാരം
രജിസ്ട്രേഷന് ഭീമമായി
കുറഞ്ഞ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഇതു
കാരണം വകുപ്പിന്റെ
വരുമാനത്തില്‍ എത്ര
കുറവുണ്ടായിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
(ഇ)
പൊതുജനത്തിന്
ഈ സംവിധാനം മൂലം
ഉണ്ടായിട്ടുള്ള
പ്രയാസങ്ങളും
സര്‍ക്കാരിനുണ്ടായിട്ടുള്ള
സാമ്പത്തിക നഷ്ടവും
പരിഹരിക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?