സ്മാര്‍ട്ട്
പോലീസ് സ്റ്റേഷനുകള്‍
220.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകള്‍
സ്മാര്‍ട്ട്
സ്റ്റേഷനുകളാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനകം
എവിടെയെങ്കിലും
സ്മാര്‍ട്ട്
സ്റ്റേഷനുകള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്തെ
ആദ്യ സ്മാര്‍ട്ട്
പോലീസ് സ്റ്റേഷന്
മലപ്പുറത്ത്
ആരംഭിക്കുമെന്ന
മന്ത്രിയുടെ
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും തുടര്‍
നടപടികള്‍ ഈ സാമ്പത്തിക
വര്‍ഷം
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആര്.എസ്.എസ്.-ബി.ജെ.പി.
ആക്രമണം
221.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
ആര്.എസ്.എസ്.-ബി.ജെ.പി.
പ്രവര്‍ത്തകര്‍ നടത്തിയ
ബോംബ് ആക്രമണങ്ങളിലും
മറ്റ് ആക്രമണങ്ങളിലും
സി.പി.ഐ. (എം)
പ്രവര്‍ത്തകരുടെ എത്ര
വീടുകള്‍ക്ക്
നാശനഷ്ടങ്ങള്‍
ഉണ്ടായിട്ടുണ്ട് ;
(ബി)
സംഭവങ്ങളില്‍
പോലീസ് രജിസ്റ്റര്‍
ചെയ്ത കേസുകള്‍ എത്ര ;
കേസുകളിലെല്ലാം കൂടി
പ്രതികളായിട്ടുള്ളവര്‍
എത്ര ; എത്ര കേസുകളില്‍
കുറ്റവാളികള്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ട്
; ഇപ്പോഴും അന്വേഷണം
പൂര്‍ത്തിയായിട്ടില്ലാത്ത
കേസുകള്‍ എത്ര ;
(സി)
ആര്.എസ്.എസ്.
ആക്രമണങ്ങളില്‍ വീട്
നഷ്ടപ്പെട്ട ഏതെങ്കിലും
സി.പി.ഐ.(എം)
പ്രവര്ത്തകന്
നഷ്ടപരിഹാരം
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ ?
മൈക്രോ
ഫിനാന്‍സ്
222.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എന്‍.ഡി.പി.
യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി
നടേശനെതിരെ, മൈക്രോ
ഫിനാന്‍സ് സംബന്ധമായി
തട്ടിപ്പു നടത്തിയെന്ന
പരാതിയില്‍ അന്വേഷണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ആരുടെ നേതൃത്വത്തില്‍
ആരെല്ലാം അടങ്ങുന്ന
പോലീസ് സംഘമാണ്
അന്വേഷണം നടത്തുന്നത്;
(ബി)
മൈക്രോ
ഫിനാന്‍സിന്റെ പേരില്‍
ഏതെല്ലാം
സ്ഥാപനങ്ങളില്‍ നിന്ന്
എത്ര ശതമാനം പലിശയ്ക്ക്
നേടിയ തുക എത്ര ശതമാനം
അധിക പലിശയ്ക്ക് നല്കി
എന്നാണ് പരാതി;
വിശദമാക്കുമോ;
(സി)
വായ്പ സ്ത്രീകള്‍
തിരിച്ച് നല്‍കിയിട്ടും
ബാങ്കുകളില്‍
അടച്ചിട്ടില്ലെന്ന
പരാതിയിലും അന്വേഷണം
നടക്കുന്നുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച്
അക്കൗണ്ടന്റ് ജനറലിന്റെ
കണ്ടെത്തലുകള്‍
എന്തെല്ലാമായിരുന്നു;
ഇതും അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ;
(ഇ)
അന്വേഷണത്തെ
തുടര്‍ന്ന് രജിസ്റ്റര്‍
ചെയ്ത എഫ്.ഐ.ആറില്‍
പ്രതികള്‍ ആരെല്ലാമാണ്?
മത്സ്യ
തൊഴിലാളികളെ കൊലപ്പെടുത്തിയ
കേസില്‍ കൈക്കൊണ്ട നടപടികള്‍
223.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടണക്കാട്
സ്വദേശികളും
മത്സ്യത്തൊഴിലാളികളുമായിരുന്ന
ജോണ്സണ്, സുബിന്
എന്നിവരെ
13/11/2015-ല്‍
ഒറ്റമശ്ശേരിയില്‍
വച്ച്ക്വട്ടേഷന് സംഘം
ടിപ്പര്‍ ലോറിയിടിച്ച്
കൊലപ്പെടുത്തിയ കേസില്‍
പ്രതികള്‍ക്കെതിരെ
കൈക്കൊണ്ട നടപടികള്‍
വിശദമാക്കുമോ; ഈ
കേസില്‍ എത്രപേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്;
പ്രതികളാരെന്ന് വളരെ
വ്യക്തമായ
സാഹചര്യത്തില്‍
അറസ്റ്റ്
വൈകിപ്പിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിര്‍ദ്ധനരായ
രണ്ട്
മത്സ്യത്തൊഴിലാളികളെ
ദാരുണമായി
കൊലപ്പെടുത്തിയ ഈ
സംഭവത്തിന് കാരണമായ
സംഭവങ്ങളും അന്ധകാരനഴി
മേഖലയിലെ
ക്വട്ടേഷന്‍-ഗുണ്ടാ
ഭീഷണി ജനജീവിതത്തിന്
ഉണ്ടാക്കുന്ന
ബുദ്ധിമുട്ടുകളും
പരാതിയായി
നല്‍കിയതിന്റെ
അടിസ്ഥാനത്തില്‍ പോലീസ്
കൈക്കൊണ്ട നടപടികള്‍
വ്യക്തമാക്കുമോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
എത്രപേരെ എന്നെല്ലാം
ചോദ്യം
ചെയ്തിരുന്നുവെന്നും
എത്രപേരെ അറസ്റ്റ്
ചെയ്തുവെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരാതിയില്‍ നടപടികള്‍
സ്വീകരിക്കാതെ
വീഴ്ചവരുത്തുകയും രണ്ട്
പാവപ്പെട്ട
മത്സ്യതൊഴിലാളികളെ
ക്രൂരമായി കൊലചെയ്യാന്‍
അവസരമുണ്ടാക്കുകയും
ചെയ്ത പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
രാജമ്മ
സമര്പ്പിച്ചപരാതി
224.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
താലൂക്കില്‍ പൊഴിയൂര്‍
മണലിവിള വീട്ടില്‍
എസ്.രാജമ്മ,സമര്‍പ്പിച്ച
പരാതിയുടെ
അടിസ്ഥാനത്തില്‍ CBCID
OCW-1 സൂപ്രണ്ട് ഓഫ്
പോലീസ് അന്വേഷണം നടത്തി
എ.ഡി.ജി.പി. ക്രൈംസിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
വയ്ക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
പരിശീലന
കാലം സര്‍വ്വീസായി
പരിഗണിക്കുന്നത് സംബന്ധിച്ച്
225.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസുകാരുടെ
പരിശീലന കാലം
സര്‍വ്വീസായി
പരിഗണിക്കുന്നത്
വിരമിച്ചവര്‍ക്കും
ബാധകമാക്കുമെന്ന്
മുഖ്യമന്ത്രി
പ്രഖ്യാപിച്ചിട്ടുള്ളത്
ആഭ്യന്തര വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രഖ്യാപനത്തിനു
മുന്‍പുതന്നെ
ഇക്കാര്യത്തില്‍
ആഭ്യന്തര വകുപ്പ്
പരിശോധനയും തീരുമാനവും
കൈക്കൊണ്ടിട്ടുണ്ടായിരുന്നുവോ;
(സി)
ഇക്കാര്യത്തില്‍
ധനകാര്യ വകുപ്പില്‍
നിന്നുള്ള നിലപാട്
എന്തായിരുന്നു; അധിക
ബാധ്യത
കണക്കാക്കപ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍വ്വീസില്‍
നിന്നും വിരമിച്ച എത്ര
പോലീസുകാര്‍ക്ക്
പ്രഖ്യാപനം വഴി പരിശീലന
കാലം കൂടി സര്‍വ്വീസായി
പരിഗണിച്ച്
കിട്ടിയിട്ടുണ്ട്;
വിശദമാക്കാമോ;
(ഇ)
പ്രഖ്യാപനം
നടപ്പിലാക്കുന്നതിന്
വിരമിച്ച പോലീസുകാര്‍
പ്രക്ഷോഭണത്തിലേര്പ്പെട്ടിരിക്കുന്നതായി
അറിയാമോ?
പീഡനങ്ങള്‍
സംബന്ധിച്ചുള്ള റിപ്പോര്‍ട്ട്
226.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ ക്രൈം
റെക്കോര്‍ഡ്സ്
ബ്യൂറോയുടെ ഏറ്റവും
പുതിയ കണക്കനുസരിച്ച് ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
സംസ്ഥാനത്ത്
ബലാത്സംഗത്തിനിരയായ
സ്ത്രീകള്‍ എത്ര;
വര്‍ഷം തിരിച്ച് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഒരു വയസ്സിനും പതിനേഴു
വയസ്സിനുമിടയിലുള്ളവര്‍
എത്ര; 18 വയസ്സിനും 50
വയസ്സിനുമിടയിലുള്ളവര്‍
എത്ര; 50 വയസ്സിനു
മുകളിലുള്ളവര്‍ എത്ര;
വര്‍ഷം തിരിച്ച് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ
ആണ്‍കുട്ടികള്‍ക്കെതിരെയുള്ള
പീഡനങ്ങള്‍ എത്രയെണ്ണം
റിപ്പോര്‍ട്ട് ചെയ്തു;
വര്‍ഷം തിരിച്ച് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
കേസ്സുകളില്‍ പോലീസ് ഈ
കാലയളവിനുള്ളില്‍ എത്ര
കേസ്സുകള്‍ സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്തു;
എത്ര കേസ്സുകളില്‍
പ്രതികളെ അറസ്റ്റ്
ചെയ്തു; ആയതില്‍ എത്ര
പേരെ കേസ്സ് വിചാരണ
പൂര്‍ത്തിയാക്കി
ജയിലിലടച്ചു; വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
ഇതില്‍
പ്രതികളായവരും,
ജയിലിലടച്ചവരുമായ
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യമേഖല/ഐ.റ്റി.
ജീവനക്കാര്‍
ആരെല്ലാമെന്നും
വ്യക്തമാക്കുമോ?
പളളിക്കല്‍
ഹിരണ്യനല്ലൂര്‍ ക്ഷേത്രത്തിലെ
ദുരൂഹ അഗ്നിബാധ
227.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
മണ്ഡലത്തിലെ പളളിക്കല്‍
ഹിരണ്യനല്ലൂര്‍
ക്ഷേത്രത്തിലെ ദുരൂഹ
അഗ്നിബാധയുമായി
ബന്ധപ്പെട്ട് വിശദമായ
അന്വേഷണം
അനിവാര്യമാണെന്ന്
ആവശ്യപ്പെട്ട് ആരില്‍
നിന്നെല്ലാം
നിവേദനങ്ങള്‍
ലഭ്യമായിട്ടുണ്ടെന്നറിയിക്കുമോ;
(ബി)
അനുബന്ധ
ക്ഷേത്രത്തിലെ
അഗ്നിബാധയുമായി
ബന്ധപ്പെട്ട് നിലവില്‍
ഏത് ഏജന്‍സിയാണ്
അന്വേഷണം
നടത്തിവരുന്നത്
എന്നറിയിക്കുമോ;
(സി)
അന്വേഷണത്തില്‍
നാളിതുവരെയുണ്ടായിട്ടുളള
കാലവിളംബത്തിന് കാരണം
എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
സമയബന്ധിതമായി
അന്വേഷണം
പൂര്‍ത്തീകരിക്കുന്നതിന്
വേണ്ട നിര്‍ദ്ദേശം
നല്‍കുമോ?
' ക്ലീന്‍
ക്യാമ്പസ് സേഫ് ക്യാമ്പസ്' പദ്ധതി
228.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഹൈബി ഈഡന്
,,
സി.പി.മുഹമ്മദ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ക്ലീന്‍ ക്യാമ്പസ്
സേഫ് ക്യാമ്പസ്' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ ?
ഐ
എസ് - സാന്നിധ്യം
229.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യാന്തര
ഭീകര സംഘടനയായ
ഇസ്ലാമിക്
സ്റ്റേറ്റില്‍ (ഐ.എസ്.)
സംസ്ഥാനത്തു
നിന്നുള്ളവരുടെ
സാന്നിദ്ധ്യം
സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആര്‍ക്കെല്ലാം എതിരെ
എത്ര കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
ഐ.എസ്.
ബന്ധത്തിന്റെയടിസ്ഥാനത്തില്‍
എത്ര മലയാളികള്‍ ഗള്‍ഫ്
നാടുകളില്‍
ജിയിലുകളില്‍
അകപ്പെട്ടിട്ടുണ്ട് ;
(ഡി)
പ്രസ്തുത
സംഘടനയുടെ പ്രവര്‍ത്തനം
സംസ്ഥാനത്ത്
നിരോധിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഇതിനുള്ള
കാരണം വ്യക്തമാക്കുമോ ;
(ഇ)
സംസ്ഥാനത്ത്
നിന്ന് പ്രസ്തുത
സംഘടനയിലേയ്ക്ക് ആളുകളെ
റിക്രൂട്ട്
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കാമോ ?
ഇ
- ബീറ്റ് പദ്ധതിയിലെ
ക്രമക്കേട്
230.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് ആസ്ഥാനത്ത്
നടന്ന ഇ-ബീറ്റ്
(ഇലക്ട്രോണിക് ബീറ്റ്)
പദ്ധതിയിലെ ക്രമക്കേട്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ ;
(ബി)
അന്വേഷണം
നടത്തിയതാരാണ്;
അന്വേഷണത്തെ തുടര്‍ന്ന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പോലീസ്
നവീകരണത്തിന്റെ ഭാഗമായി
നടപ്പാക്കിയ ഇ-ബീറ്റ്
പദ്ധതിയില്‍ അഴിമതി
നടന്നതായും പലിശയടക്കം
മൂന്നു കോടിയോളം
രൂപയുടെ നഷ്ടം
സംസ്ഥാനത്തിന്
നേരിട്ടതായും
അന്വേഷണത്തില്‍
വെളിപ്പെട്ടിട്ടുണ്ടോ ;
(ഡി)
അന്വേഷണ
ഫലം പുറത്തായത്
സംബന്ധിച്ചു ഐ.ജി.,
മനോജ് എബ്രഹാം
ഡി.ജി.പി.യ്ക്ക്
നല്കിയ പരാതിയുടെയും
ഇതു സംബന്ധമായി എസ്.
പി. രാഹുല്‍ ആര്
നായര്‍ ഡി.ജി.പി.യ്ക്ക്
നല്കിയ പരാതിയുടേയും
അന്വേഷണ
റിപ്പോര്‍ട്ടിന്റെയും
പകര്‍പ്പുകള്‍ സഭയുടെ
മേശപ്പുറത്ത് വയ്ക്കുമോ
?
എ.സി.
ഹനീഫയുടെ കൊലപാതകം
231.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിിലെ ചാവക്കാട്ടെ
കോണ്‍ഗ്രസ്സ്
പ്രവര്‍ത്തകനായ എ.സി.
ഹനീഫയുടെ കൊലപാതകത്തെ
തുടര്‍ന്ന്,
കെ.പി.സി.സി
ഉപസമിതിയുടെ അന്വേഷണ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ബ്ലോക്ക് പ്രസിഡന്റ്
ഗോപ പ്രതാപനെ
കോണ്‍ഗ്രസ്സ്
പാര്‍ട്ടിയുടെ പ്രാഥമിക
അംഗത്വത്തില്‍ നിന്നും
സസ്പെന്റ്
ചെയ്തിട്ടുള്ളത്,
കൊലപാതകം സംബന്ധിച്ച്
അന്വേഷിക്കുന്ന പോലീസ്
സംഘത്തിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംഭവം സംബന്ധിച്ച
അന്വേഷണം ഇപ്പോള്‍ എത്
ഘട്ടത്തിലാണ്;
സംഭവത്തിനുത്തരവാദികളായ
ആരെയെല്ലാം അറസ്റ്റ്
ചെയ്തിട്ടുണ്ട്;
ആരെയെല്ലാമാണ് ഇനി
അറസ്റ്റു
ചെയ്യുവാനുള്ളത്;
(സി)
കേസുമായി
ബന്ധപ്പെട്ട കെ .പി .സി
.സി. ഉപസമിതിയുടെ
അന്വേഷണ റിപ്പോര്‍ട്ട്
പോലീസ്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എപ്പോള്‍;
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍,
സംഭവത്തിന്റെ തെളിവായി
സ്വീകരിച്ചിട്ടുണ്ടോ ?
സി
-ആപ്ടിലെ വിജിലന്‍സ് അന്വേഷണം
232.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി
-ആപ്ട് മാനേജിംഗ്
ഡയറക്ടര്‍ സജിത്
വിജയരാഘവനെതിരെ
ആരെല്ലാം നല്കിയ
പരാതികളിന്മേലാണ്
വിജിലന്‍സ് അന്വേഷണം
നടക്കുന്നതെന്നും
പരാതിയുടെ
വിശദാംശങ്ങളും കേസ്
നമ്പരുകളും
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച അന്വേഷണ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദവിവരം
ലഭ്യമാക്കാമോ ;
(സി)
പ്രസ്തുത
അന്വേഷണം എന്ന്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കാമോ ;
(ഡി)
എ.ജി.
(ആഡിറ്റ്) എന്തു
തുകയുടെ നഷ്ടം
വരുത്തിയെന്നാണ്
കണ്ടെത്തിയിട്ടുള്ളത് ;
വിശദമാക്കാമോ ?
ടി.കെ.
രാമകൃഷ്ണന് സ്മാരക പഠന ഗവേഷണ
കേന്ദ്രം
233.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.കെ.
രാമകൃഷ്ണന് സ്മാരക പഠന
ഗവേഷണ കേന്ദ്രം 2015
സെപ്തംബര്‍ 7 ല്‍
കോട്ടയത്ത്
സംഘടിപ്പിച്ച വര്‍ഗ്ഗീയ
വിരുദ്ധ സെമിനാര്‍
വേദിയിലേക്ക്, എത്തിയ
ആര്.എസ്.എസ്
സംഘത്തില്‍പ്പെട്ടവര്‍ക്കെതിരെ
പോലീസ് രജിസ്റ്റര്‍
ചെയ്ത കേസുകളുടെ
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ
;
(ബി)
എത്ര പേര്‍ക്കെതിരെ
എന്തെല്ലാം കുറ്റങ്ങള്‍
ചുമത്തി,പോലീസ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
തിരുനക്കര മൈതാനത്തെ
വേദിക്ക് ചുറ്റുമുള്ള
റോഡിലേക്ക് പ്രകടനം
നടത്തിയതിനുശേഷം
ആക്രമണത്തിലേര്‍പ്പെട്ട
ആര്.എസ്.എസ്.
സംഘത്തിലുള്ളവരെ
തിരിച്ചറിയുകയും, കേസ്
രജിസ്റ്റര്‍ ചെയ്യുകയും
ചെയ്തിട്ടുണ്ടോ ;
വിശദമാക്കുമോ?;
എം.ബി.
ബാലകൃഷ്ണന്റെ കൊലപാതകം
234.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രണ്ട്
വര്‍ഷം മുന്‍പ് തിരുവോണ
ദിവസം കാസര്‍കോട്
ജില്ലയിലെ ഉദുമയില്‍
സി.പി.ഐ. (എം)
പ്രവര്‍ത്തകനായ എം.ബി.
ബാലകൃഷ്ണനെ
വെട്ടിക്കൊലപ്പെടുത്തിയ
കേസിലെ എല്ലാ
പ്രതികളെയും അറസ്റ്റ്
ചെയ്തിട്ടുണ്ടോ ;
അറസ്റ്റ് ചെയ്യപ്പെട്ട
കോണ്‍ഗ്രസ്സ്
പ്രവര്‍ത്തകര്‍
ആരൊക്കെയാണെന്ന്
വിശദമാക്കുമോ ;
(ബി)
സംഭവത്തിന്റെ
ഗൂഡാലോചനയെക്കുറിച്ച്
ഒളിവില്‍
കഴിയുകയായിരുന്ന പ്രതി
ഷിബു 16/9/2015 ന്
വാര്‍ത്താ
സമ്മേളനത്തിലൂടെ
നടത്തിയ
വെളിപ്പെടുത്തലുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വാര്‍ത്താ
സമ്മേളനത്തിന് ശേഷം
പുറത്തിറങ്ങി
രക്ഷപെടാന്‍ ശ്രമിച്ച
ഷിബുവിനെ നാട്ടുകാര്‍
പിടിച്ച് പോലീസില്‍
ഏല്പ്പിക്കുകയുണ്ടായോ
;
(ഡി)
വാര്‍ത്താ
സമ്മേളനത്തിൽ പ്രതി
ഷിബു നടത്തിയ
വെളിപ്പെടുത്തലുകള്‍
എന്തെല്ലാമായിരുന്നു ;
ഷിബുവിന്റെ
വെളിപ്പെടുത്തലുകളുടെയടിസ്ഥാനത്തില്,
കൊലപാതകം ആസൂത്രണം
ചെയ്തവര്‍ക്ക് എതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
എം.ബി.
ബാലകൃഷ്ണന്റെ കൊലപാതകം
235.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
2013സെപ്തംബര്‍ 16ന്
കൊലചെയ്യപ്പെട്ട എം.ബി.
ബാലകൃഷ്ണന്
കൊലക്കേസ്സിലെ 6-ാം
പ്രതി 16.09.2015ന്
കാസര്‍ഗോഡ് പ്രസ്സ്
ക്ലബ്ബില്‍ വെച്ച്
സ്വന്തം കൈപ്പടയില്‍
തയ്യാറാക്കിയ
കുറിപ്പോടെ വിളിച്ചു
ചേര്‍ത്ത
പത്രസമ്മേളനത്തിലെ
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പത്രസമ്മേളനത്തില്‍,
കൊലയുമായി
ബന്ധപ്പെട്ട്, നടത്തിയ
വെളിപ്പെടുത്തലുകള്‍
എന്തെല്ലാമായിരുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
ആരെയൊക്കെകുറിച്ചായിരുന്നു
പരാമര്‍ശിച്ചിരുന്നത്;
(സി)
ഇതിന്റെ
അടിസഥാനത്തില്‍
പരാമര്‍ശിക്കപ്പെട്ടവരെ
വിളിച്ചുവരുത്തി
അന്വേഷണ സംഘം ചോദ്യം
ചെയ്തിരുന്നുവോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;ഇല്ലെങ്കില്‍
കാരണം എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
പുതിയ
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍,
ഗൂഢാലോചന സംബന്ധിച്ച്
അന്വേഷണം നടത്തണമെന്ന
പരേതന്റെ വിധവ കെ.വി.
അനിതയുടെ ഹര്‍ജിയില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
സി.പി.എെ.
(എം)
പ്രവര്‍ത്തകര്‍ക്കെതിരെയുള്ള
കേസ്
236.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ സമരം
ചെയ്തതിന്റെ പേരില്‍
സംസ്ഥാനത്ത് എത്ര
സി.പി.എെ. (എം)
പ്രവര്‍ത്തകര്‍ക്കെതിരെ
പോലീസ് കേസ്
എടുക്കുകയുണ്ടായിട്ടുണ്ട്;
(ബി)
എത്ര
സി.പി.എെ. (എം)
പ്രവര്‍ത്തകരെ പോലീസ്
അറസ്റ്റ്
ചെയ്യുകയുണ്ടായി ;
റിമാന്റ്
ചെയ്യപ്പെട്ടവര്‍ എത്ര;
(സി)
സി.പി.എെ.(എം)
പ്രവര്‍ത്തകര്‍ക്കെതിരെ
നിലവില്‍
അന്വേഷണത്തിലിരിക്കുന്ന
കേസുകള്‍ എത്ര;
കുറ്റപത്രം
നല്‍കിയിട്ടുളളത് എത്ര?
ആർ.എസ്.എസ്.
ആക്രമണം
237.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ല്‍ സി.പി.ഐ.(എം)
സ്ഥാപനങ്ങള്‍ക്കും,
പ്രവര്‍ത്തകര്‍ക്കും,
ഗ്രന്ഥാലയങ്ങള്‍ക്കും,
സാംസ്കാരിക
സ്ഥാപനങ്ങള്‍
തുടങ്ങിയവയ്ക്കും എതിരെ
സംസ്ഥാനത്ത്
ആര്.എസ്.എസ്. -
ബി.ജെ.പി.
പ്രവ്രത്തകര്‍ നടത്തിയ
ആക്രമണ സംഭവങ്ങളില്‍
പോലീസ് രജിസ്റ്റര്‍
ചെയ്ത കേസുകള്‍
എത്രയാണ് ;
(ബി)
ഇക്കാലയളവിലുണ്ടായ
സംഭവങ്ങളിലെല്ലാം കൂടി
ആര്.എസ്.എസ്. -
ബി.ജെ.പി
പ്രവര്‍ത്തകര്‍ക്കെതിരെ
രജിസ്റ്റര്‍ ചെയ്ത
കേസുകളിലെ പ്രതികള്‍
എത്ര ; ഇതില്‍ എത്ര
പേര് ഇനിയും അറസ്റ്റ്
ചെയ്യപ്പെടാന്‍ ബാക്കി
നില്പുണ്ട് ; ഇതില്‍
ശിക്ഷിക്കപ്പെട്ടവര്‍
എത്ര ?
എം.എല്‍.എ.
യ്ക്ക് എതിരെയുള്ള കേസ്
238.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.
കുഞ്ഞമ്മത് മാസ്റ്റര്‍
എം.എല്‍.എ. എന്ന പേരിലോ
കെ. കുഞ്ഞമ്മത്
മാസ്റ്റര്‍ S/o
ഇബ്രായി, കുറുങ്ങോട്ട്
വീട്, മേഞ്ഞാണ്യം
പി.ഒ., പേരാമ്പ്ര എന്ന
പേരിലോ ഏതെങ്കിലും
പോലീസ് സ്റ്റേഷനില്‍
എന്തെങ്കിലും കേസ്
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏത് സ്റ്റേഷനിലാണ് കേസ്
നിലവിലുള്ളതെന്നും
എന്തു കുറ്റത്തിന്
ഏതെല്ലാം വകുപ്പ്
ചേര്‍ത്താണ്
കേസെടുത്തതെന്നും
വിശദാംശം ലഭ്യമാക്കുമോ?
ബാർ
ലൈസൻസ് കോഴ
239.
ശ്രീ.എ.കെ.ബാലന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ്
മന്ത്രിക്കെതിരെ ബാര്‍
ലൈസന്‍സ് കോഴയുമായി
ബന്ധപ്പെട്ട്
പുറത്തുവന്ന പുതിയ
തെളിവുകളുടെയും
വെളിപ്പെടുത്തലുകളുടെയും
പരാതികളുടെയും
അടിസ്ഥാനത്തില്‍ ക്വിക്
വെരിഫിക്കേഷന് നടത്തി
എഫ്.ഐ.ആര് ഇടാനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ;
(ബി)
ഇക്കാര്യത്തില്‍
വിജിലന്‍സ് സ്വീകരിച്ച
നടപടികള്‍
വെളിപ്പെടുത്താമോ;
(സി)
തിരുവനന്തപുരം
ജുഡീഷ്യല്‍ ഫസ്റ്റ്
ക്ലാസ് മജിസ്ട്രേറ്റ്
കോടതി മുമ്പാകെ
സി.ആര്.പി.സി 164
പ്രകാരമുള്ള ബിജു
രമേശിന്റെ മൊഴിയില്‍
എക്സൈസ്
വകുപ്പുമന്ത്രിക്കെതിരായ
പരാമര്‍ശങ്ങള്‍, ബാര്‍
ഓണേഴ്സ് അസോസിയേഷന്
യോഗത്തില്‍
കൈക്കൂലിയുമായി
ബന്ധപ്പെട്ട് പുറത്തു
വന്ന ബാറുടമകളുടെ
സംഭാഷണങ്ങള്‍ അടങ്ങിയ
ശബ്ദരേഖ, ഇതിനകം
പുറത്തുവന്ന മറ്റ്
സംഗതികള്‍ ഇവയെല്ലാം
ക്വിക് വെരിഫിക്കേഷന്റെ
ഭാഗമാക്കാമോ;
(ഡി)
മന്ത്രിയ്ക്കെതിരെ
നടന്നതായി പറയുന്ന
പ്രാഥമിക അന്വേഷണം
എത്രത്തോളം
കുറ്റമറ്റതായിരുന്നു ;
വ്യക്തമാക്കുമോ ;
(ഇ)
വിജിലന്‍സിന്റെ
കയ്യിലുണ്ടായിരുന്ന
ശബ്ദരേഖയും ബാറുടമകള്‍
നല്കിയ മൊഴികളും
മറ്റും
പ്രാഥമികാന്വേഷണത്തിൽ
പരിഗണിച്ചി ട്ടുണ്ടോ ;
(എഫ്)
ബജറ്റ്
ചര്‍ച്ചയ്ക്ക് ശേഷം
ഉദ്യോഗസ്ഥരെ ഒഴിവാക്കി
എക്സൈസ് മന്ത്രി
ബാറുടമകളുമായി നടത്തിയ
ചര്‍ച്ചയില്‍ 10 കോടി
രൂപയുടെ കച്ചവടം
ഉറപ്പിച്ചതായുള്ള
ബിജുരമേശിന്റെ മൊഴി
പ്രാഥമികാന്വേഷണത്തിനു
പരിഗണിച്ചിട്ടുണ്ടോ ;
(ജി)
മന്ത്രി
യ്ക്കെതിരെ ഇതേവരെ
പുറത്തുവന്ന
തെളിവുകളുടെയും
പരാതികളുടെയും
അടിസ്ഥാനത്തില്‍ ഉടന്‍
ക്വിക് വെരിഫിക്കേഷന്
നടത്താന്‍ നിര്‍ദ്ദേശം
നല്‍കാമോ;
ഇക്കാലയളവില്‍ മന്ത്രി
തല്‍സ്ഥാനത്തു
തുടരുന്നത്
സ്വതന്ത്രമായ
അന്വേഷണത്തിന്
എത്രത്തോളം
വിഘാതമാവുന്നുണ്ട് ;
വ്യക്തമാക്കുമോ ;
എസ്.സി/എസ്.ടി
വിഭാഗങ്ങള്ക്ക്നേരെ നടന്ന
അതിക്രമങ്ങള്‍
240.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
എസ്.സി/എസ്.ടി
വിഭാഗങ്ങള്‍ക്ക് നേരെ
നടന്ന അതിക്രമങ്ങള്‍
സംബന്ധിച്ച്
എത്രപരാതികള്‍ ലഭിച്ചു;
എത്ര കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തു;
എത്ര പേരെ അറസ്റ്റു
ചെയ്തു; എസ്.സി,
എസ്.ടി, വര്‍ഷം, ജില്ല
എന്നിവ തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
ഈ
കാലയളവില്‍
എസ്.സി/എസ്.ടി
വിഭാഗങ്ങളില്‍പെട്ട
എത്ര പേര്
കൊല്ലപ്പെടുകയുണ്ടായി;
എസ്.സി, എസ്.ടി വര്‍ഷം,
ജില്ല എന്നിവ
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
ഈ
കാലയളവില്‍
എസ്.സി/എസ്.ടി
വിഭാഗങ്ങളില്‍പെട്ട
എത്ര പേര് പോലീസ്
കസ്റ്റഡിയില്‍
കൊല്ലപ്പെടുകയുണ്ടായി;
വര്‍ഷം, ജില്ല, പോലീസ്
സ്റ്റേഷന്റെ പേര്,
കൊല്ലപ്പെട്ടയാളിന്റെ
പേര് എന്നിവ
വിശദമാക്കുമോ;
(ഡി)
ഈ
കാലയളവില്‍
എസ്.സി/എസ്.ടി
വിഭാഗങ്ങളില്‍പെട്ട
എത്ര പേരെ വിവിധ
കുറ്റങ്ങളുടെ പേരില്‍
പോലീസ് കസ്റ്റഡിയില്‍
എടുത്തിട്ടുണ്ട്;
വിട്ടയച്ചശേഷം ഇതില്‍
എത്ര പേര് ആത്മഹത്യ
ചെയ്യുകയോ
ആശുപത്രിയില്‍
മരിക്കുകയോ
ചെയ്തിട്ടുണ്ട്;
വര്‍ഷം, ജില്ല, പോലീസ്
സ്റ്റേഷന്,
മരിച്ചയാളിന്റെ പേര്
എന്നിവ വ്യക്തമാക്കുമോ;
(ഇ)
ഈ
കാലയളവില്‍ എസ്.സി,
എസ്.ടി വിഭാഗങ്ങളോടുള്ള
അതിക്രമത്തിന്റെ
പേരില്‍ എത്ര
പോലീസുകാര്‍ക്കെതിരെ
നടപടിയെടുത്തിട്ടുണ്ട്;
തസ്തിക തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
ജയിൽ
വാര്ഡന്മാരുടെ നിയമനം
241.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍
തടവുകാര്‍ക്ക്
ആനുപാതികമായി ജയില്‍
വാര്ഡന്മാര് ഉണ്ടോ;
(ബി)
ജയിലുകളുടെ
സുരക്ഷയ്ക്കും
തടവുകാരുടെ
നിയന്ത്രണത്തിനും
ആവശ്യമായ വാര്ഡന്മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇപ്പോള്‍
വാര്ഡന്മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഇവ പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
ആര്.
എസ്. എസ്. നേതാവിന്റെ
വിരുന്നു സല്‍ക്കാരം
242.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ മണലൂരില്‍,
ആര്. എസ്. എസ്.
നേതാവിന്റെ വിരുന്നു
സല്‍ക്കാരത്തില്‍ ഒരു
എ.ഡി.ജി.പി. പങ്കെടുത്ത
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എന്കില്
പ്രസ്തുത
സംഭവത്തെക്കുറിച്ച്
അന്വേഷിക്കുകയുണ്ടായോ;
(ബി)
മുന്നറിയിപ്പുകള്‍
അവഗണിച്ച് പ്രസ്തുത
വിരുന്നു
സല്‍ക്കാരത്തില്‍
പങ്കെടുത്തതിന്
എ.ഡി.ജി.പി. യുടെ
പേരില്‍ സ്വീകരിച്ച
നടപടി എന്താണെന്ന്
വെളിപ്പെടുത്താമോ;ഇല്ലെന്കില്
എ. ഡി. ജി. പി.യുടെ
പേരില്‍ ശിക്ഷാനടപടി
സ്വീകരിക്കാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ?
(സി)
പ്രസ്തുത
വിരുന്നു സല്‍ക്കാരം
സംബന്ധിച്ച് വന്ന
പത്രവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
നേതാവ് ഏതെന്കിലും
ക്രിമിനല്‍ കേസില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ?
ആര്.എസ്.എസ്
ആക്രമണങ്ങള്‍
243.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല ഹിന്ദു തീവ്രവാദ
സംഘടനകളും തങ്ങളെ
എതിര്‍ക്കുന്ന
എല്ലാവര്‍ക്കുമെതിരെ
സംഘടിതമായ ആക്രമണങ്ങള്‍
അഴിച്ചുവിട്ടിരിക്കുന്നത്
സര്‍ക്കാരിനറിയാമോ;
(ബി)
സര്‍ഗ്ഗാത്മകമായ
ആവിഷ്ക്കാരങ്ങള്‍ക്കും
പ്രസിദ്ധീകരണങ്ങള്‍ക്കും
നേരെ ഈ സംഘടനകള്‍
വെല്ലുവിളി ഉയര്‍ത്തിയ
ഒട്ടേറെ സംഭവങ്ങള്‍
സംസ്ഥാനത്ത്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളതായി
അറിയാമോ;
(സി)
സംസ്ഥാനത്തിന്റെ
മതനിരപേക്ഷ-ജനാധിപത്യ
സംസ്കാരത്തിന് കളങ്കം
ചാര്‍ത്തുന്ന
നടപടികളില്‍
ഏര്‍പ്പെട്ട ഈ
സംഘടനകളോടുള്ള
സര്‍ക്കാര്‍ സമീപനം
വെളിപ്പെടുത്താമോ;
(ഡി)
വര്‍ഗ്ഗീയ
വിപത്തുണ്ടാക്കാന്‍ ഈ
സംഘടനകള്‍ നടത്തുന്ന
ബോധപൂര്‍വ്വമായ
ശ്രമങ്ങള്‍ തടയാന്‍
തയ്യാറാകുമോ?
ആര്.എസ്.എസ്.
നടത്തിയ ആക്രമണങ്ങള്‍
244.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ആര്.എസ്.എസ്. സായുധ
സംഘം വീടുകളിലും,
മറ്റും കയറി ആക്രമണം
നടത്തിയ എത്ര
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ട്; അവ
സംബന്ധിച്ച് പോലീസ്
രജിസ്റ്റര്‍ ചെയ്ത
കേസുകള്‍ എത്ര;അതില്‍
ഇപ്പോഴും
അന്വേഷണത്തിലിരിക്കുന്ന
കേസുകള്‍ എത്ര;പ്രസ്തുത
കേസുകളിലായി എത്ര
പ്രതികള്‍ ഇനിയും
അറസ്റ്റ്
ചെയ്യപ്പെടാനുണ്ട്;
(ബി)
ഇതില്‍
ഏതെല്ലാം കേസുകള്‍
പിന്‍വലിക്കുന്നതിന്
ഉത്തരവ്
നല്‍കിയിട്ടുണ്ട്;
പിന്‍വലിക്കുന്നതിന്
പരിഗണനയിലുള്ള
അപേക്ഷകള്‍ എത്ര?
ആര്.എസ്.എസിന്‍െറ
ആ്രകമണങ്ങള്‍
245.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ആഗസ്റ്റ്, സെപ്റ്റംബര്‍
മാസങ്ങളിലും
ആര്.എസ്.എസ്.
ക്രിമിനല്‍ സംഘങ്ങള്‍
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍
സി.പി.ഐ.(എം)
പ്രവര്‍ത്തകര്‍ക്ക്
നേരെ കിരാതമായ
ആക്രമണങ്ങള്‍
അഴിച്ചുവിട്ടത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാലയളവില്‍
സംസ്ഥാനത്ത്
സി.പി.ഐ.(എം)
പ്രവര്‍ത്തകരും
അനുഭാവികളുമായിട്ടുള്ള
എത്ര പേരുടെ വീടുകള്‍
ആക്രമണങ്ങള്ക്കിരയാവുകയുണ്ടായി;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ;
(സി)
എത്ര
കേസ്സുകള്‍
ഇക്കാലയളവില്‍
രജിസ്റ്റര്‍
ചെയ്യുകയുണ്ടായി;
(ഡി)
കൊലചെയ്യപ്പെട്ട
സി.പി.ഐ.(എം)
പ്രവര്‍ത്തകര്‍
ആരൊക്കെ;
(ഇ)
നാശനഷ്ടങ്ങള്‍
ഉണ്ടായ ആര്‍ക്കെല്ലാം
സര്‍ക്കാര്‍
നഷ്ടപരിഹാരം
ലഭ്യമാക്കുകയുണ്ടായെന്ന്
വിശദമാക്കാമോ?
എല്‍.എല്‍.എം.
പരീക്ഷയിലെ കോപ്പിയടി
246.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.
സര്‍വകലാശാലയുടെ
എല്‍.എല്‍.എം.
പരീക്ഷയില്‍ തൃശ്ശൂര്‍
റേഞ്ച് ഐ.ജി
കോപ്പിയടിച്ചതായി , ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തിയ സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റ് ഉപ
സമിതി റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
(ബി)
എന്കില്
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത ഐ.ജി.
യ്ക്കെതിരെ സ്വീകരിച്ച
നടപടി വിശദമാക്കാമോ ;
ക്രൈം
ബ്രാഞ്ചിന്റെ പ്രവര്‍ത്തന
രീതി
247.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
ക്രൈം ബ്രാഞ്ച്, ജില്ലാ
ക്രൈം ബ്രാഞ്ച്, ക്രൈം
ഡിറ്റാച്ച്മെന്റ് സെല്‍
എന്നിവയുടെ പ്രവര്‍ത്തന
രീതി വിശദമാക്കുമോ ;
ഓരോ ബ്രാഞ്ചിലും
അനുവദിച്ചിട്ടുള്ള
മൊത്തം ഉദ്യോഗസ്ഥരുടെ
വിശദവിവരം
വെളിപ്പെടുത്തുമോ ;
(ബി)
കേസുകള്‍
സ്റ്റേറ്റ് ക്രൈം
ബ്രാഞ്ചിനും ജില്ലാ
ക്രൈം ബ്രാഞ്ചിനും
കൈമാറുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ ;
(സി)
സ്റ്റേറ്റ്
ക്രൈം ബ്രാഞ്ചിന്റെയും
ജില്ലാ ക്രൈം
ബ്രാഞ്ചിന്റെയും
പ്രവര്‍ത്തന
രീതിയിലുള്ള വ്യത്യാസം
എന്താണെന്ന്
വ്യക്തമാക്കുമോ; ;
(ഡി)
ക്രൈം
ഡിറ്റാച്ച്മെന്റ് സെല്‍
ഏതൊക്കെ തരത്തിലുള്ള
കേസുകളാണ് കൈകാര്യം
ചെയ്യുന്നത് എന്ന്
വ്യക്തമാക്കാമോ ;
(ഇ)
ഓരോ
വിഭാഗവും കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലത്തിനിടെ
എത്ര കേസുകള്‍
ഏറ്റെടുത്തു എന്നും,
എത്ര കേസുകളുടെ
അന്വേഷണം
പൂര്‍ത്തിയാക്കി എന്നും
ഇതില്‍ എത്ര കേസുകളില്‍
കുറ്റവാളികളെ
ശിക്ഷിച്ചിട്ടുണ്ട്
എന്നും വ്യക്തമാക്കുമോ
?
കേരളാ
ഹൗസിലെ പോലീസ് പരിശോധന
248.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.രാധാകൃഷ്ണന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ഡെല്ഹിയിലുളള ഔദ്യോഗിക
അതിഥി മന്ദിരത്തില്‍
നിയമം ലംഘിച്ച് പോലീസ്
കടന്നു കയറുകയുണ്ടായോ;
(ബി)
എങ്കില്‍
സംഭവം സംബന്ധിച്ച്
വിശദമാക്കാമോ; കേരളാ
ഹൗസിലെ കാന്റീനിലെ
ഭക്ഷ്യവസ്തുക്കള്‍
ഡല്‍ഹി പോലീസ്
പരിശോധിക്കുകയുണ്ടായോ;
പ്രസ്തുത പ്രശ്നത്തില്‍
പ്രതിഷേധം ഉയര്‍ന്നു
വരുകയുണ്ടായോ;
(സി)
സംഭവത്തെ
തുടര്‍ന്ന് യഥാസമയം
ശക്തമായ നടപടി
സ്വീകരിക്കാന്‍
കഴിയാതിരുന്നത്
എന്തുകൊണ്ടാണ്;
(ഡി)
സംഘപരിവാറുകാര്‍ക്ക്
ഈ സംഭവത്തിലുളള പങ്ക്
എന്തായിരുന്നു; സംസ്ഥാന
സര്‍ക്കാര്‍
ഡല്‍ഹിയില്‍ പോലീസിന്
പരാതി നല്‍കിയത്
എപ്പോഴായിരുന്നു?
ക്രൈം
ആന്‍ഡ് ക്രിമിനല്‍
ട്രാക്കിംഗ് നെറ്റ് വര്‍ക്ക്
പദ്ധതി
249.
ശ്രീ.കെ.മുരളീധരന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ക്രൈം ആന്‍ഡ്
ക്രിമിനല്‍ ട്രാക്കിംഗ്
നെറ്റ് വര്‍ക്ക്'
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ;
വിശദമാക്കുമോ ?
പുതിയ
പോലീസ് സ്റ്റേഷനുകളിലെ
പോസ്റ്റ് ക്രീയേഷന്
250.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിൽ
പുതിയതായി ആരംഭിച്ച
മാഞ്ഞൂര്‍ പോലിസ്
സ്റ്റേഷന്റെ സുഗമമായ
പ്രവര്‍ത്തനത്തിന്
പുതിയ തസ്തികകൾ
സൃഷ്ടിച്ചിട്ടുണ്ടോ;എങ്കില്‍
ഏതെല്ലാം; ഇതു
സംബന്ധിച്ച് ആഭ്യന്തര
വകുപ്പില്‍ ഫയല്‍
നിലവിലുണ്ടോ; എങ്കില്‍
ഫയല്‍ നമ്പര്‍
ലഭ്യമാക്കുമോ?
വ്യാജ
ഫോട്ടോ നിര്‍മ്മിച്ചതിനെതിരെ
ക്രിമിനല്‍ നടപടി
251.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാജ
ഫോട്ടോ
നിര്‍മ്മിക്കുന്നതും
അത് മാധ്യമങ്ങളിലൂടെ
പ്രചരിപ്പിക്കുന്നതും
ക്രിമിനല്‍ നടപടി
നിയമത്തിലെ എതെല്ലാം
വകുപ്പുകള്‍ പ്രകാരം
കുറ്റകരമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
2014-15-ലെ
പഞ്ചായത്ത് സശക്തികരന്‍
പുരസ്കാരം മുന്‍
ഇന്ത്യന്‍ പ്രസിഡന്‍ഡ്
എ.പി.ജെ. അബ്ദുള്‍
കലാം,
സൂപ്പിനരിക്കാട്ടേരിക്ക്
(ഇന്ത്യന്‍ യൂണിയന്
മുസ്ലീം ലീഗ് നേതാവും
നാദാപുരം പഞ്ചായത്തു
പ്രസിഡന്റും) നല്കുന്ന
വിധത്തില്‍ മോര്‍ഫ്
ചെയ്ത ചിത്രം, അദ്ദേഹം
പ്രചരിപ്പിച്ചതായുള്ള
വിവരം പോലീസിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മുന്‍ ഇന്ത്യന്‍
പ്രസിഡന്ഡിന്െറ പേരും
ഫോട്ടോയും
ദുരുപയോഗപ്പെടുത്തിയ
ആള്‍ക്കെതിരെ പോലീസ്
കേസ് എടുക്കുകയുണ്ടോയോ;
ഇല്ലെങ്കില്‍
കാരണമെന്ത്;
കേസെടുത്തിട്ടുണ്ടെങ്കില്‍
എതെല്ലാം
കുറ്റങ്ങള്‍ക്കെതിരെ;
അന്വേഷണം ഇപ്പോള്‍ എത്
ഘട്ടത്തിലാണ്?
പോലീസ്
പീഡനം
252.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവഴിയിലിരുന്ന്
മദ്യപിച്ചുവെന്നാരോപിച്ച്
പോലീസ് കസ്റ്റഡിയില്‍
എടുത്ത, നെടുമങ്ങാട്
ചുള്ളിമാനൂര്‍
മേനൂര്ക്കോണം കൃഷ്ണ
നന്ദനത്തില്‍ രാജീവ്
പോലീസ്
പീഡനത്തെതുടര്‍ന്ന്
പിന്നീട് തൂങ്ങിമരിച്ച
നിലയില്‍ കണ്ടെത്തിയ
സംഭവം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
രാജീവിനെ
കസ്റ്റഡിയില്‍
എടുത്തതിനു ശേഷം
വൈദ്യപരിശോധനയ്ക്ക്
വിധേയനാക്കിയിരുന്നോ;
അറസ്റ്റ് ചെയ്തത്
എപ്പോള്‍, എവിടെവെച്ച്,
എന്ത് കുറ്റം
ആരോപിച്ചായിരുന്നു;
പിന്നീട് വിട്ടയച്ചത്
എപ്പോഴായിരുന്നു;
(സി)
പോലീസ്
പീഡനത്തെത്തുടര്‍ന്ന്
ആത്മഹത്യ ചെയ്ത
രാജീവിന്റെ കുടുംബത്തെ
സംരക്ഷിക്കാന്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
റൂറല്‍ പോലീസ് ആസ്ഥാന
നിര്‍മ്മാണം
253.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ് ആസ്ഥാന
നിര്‍മ്മാണത്തിനായി
നിലവില്‍ എത്ര തുക
അനുവദിച്ചിട്ടുണ്ട് ;
തുക അനുവദിച്ച്
ഉത്തരവായത് എന്നാണ് ;
(ബി)
പ്രസ്തുത
ആസ്ഥാന
നിര്‍മ്മാണത്തിനാവശ്യമായ
ഭൂമി ആഭ്യന്തര
വകുപ്പിന് ലഭ്യമായി
ഉത്തരവായത് എന്നാണ് ;
(സി)
റൂറല്‍
പോലീസ് ആസ്ഥാന മന്ദിര
നിര്‍മ്മാണത്തിന്റെ
പ്ലാനും എസ്റ്റിമേറ്റും
തയ്യാര്‍ ചെയ്തോ ;
ആര്‍ക്കാണ് നിര്‍മ്മാണ
ചുമതല ;
(ഡി)
ആസ്ഥാന
മന്ദിരം
നിര്‍മ്മിക്കാന്‍
ലഭ്യമായ സ്ഥലത്ത്
എന്തെല്ലാം
സംവിധാനങ്ങള്‍
സജ്ജമാക്കാന്‍
തീരുമാനിച്ചിട്ടുണ്ട് ?
പോലീസ്
നിരീക്ഷണ ക്യാമറ സംവിധാനം
254.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും ആഭ്യന്തര
വകുപ്പ് റോഡുകള്‍,
പോലീസ് സ്റ്റേഷനുകള്‍
ഉള്‍പ്പെടെയുള്ള
സ്ഥലങ്ങളില്‍ ഏതെല്ലാം
കമ്പനികളുടെ എത്ര
ക്യാമറകള്‍ സ്ഥാപിച്ചു;
ഇതിനായി ഓരോ വര്‍ഷവും
എത്ര തുക ചെലവഴിച്ചു;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഇവയില്‍
പ്രവര്‍ത്തനക്ഷമമായുള്ള
എത്ര ക്യാമറകള്‍
ഉണ്ടെന്നും
പ്രവര്‍ത്തനരഹിതം
എത്രഎന്നും
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ക്യാമറ
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് ആഭ്യന്തര
വകുപ്പ് കുടിശ്ശിക
വരുത്തിയ സ്ഥാപനങ്ങള്‍
ഏതെല്ലാമെന്നും എത്ര
തുകയുടേതാണെന്നും
വ്യക്തമാക്കുമോ;
(ഡി)
9
ജില്ലകളില്‍ പോലീസിന്റെ
നഗരനിരീക്ഷണത്തിനുള്ള
ക്യാമറ സംവിധാനത്തില്‍
വീഴ്ച പറ്റിയതായി
കരുതുന്നുണ്ടോ;
എങ്കില്‍ എന്താണ്
കാരണം; വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
ക്യാമറ സ്ഥാപിച്ചതു വഴി
എത്ര കുറ്റവാളികളെ ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
പിടിക്കുവാന്‍
സാധിച്ചു;
വിശദമാക്കുമോ;
(എഫ്)
ഇത്തരം ക്യാമറകളുടെ
തകരാര്‍
തീര്‍ക്കുന്നതിന്
നടപടിയെടുക്കാത്ത
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഏറനാട്
മണ്ഡലത്തിലെ സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
255.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലാണ് നിലവില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് സംവിധാനം
ഉള്ളത്; വിശദമാക്കുമോ;
(ബി)
പുതുതായി
പ്രസ്തുത സംവിധാനം
ആരംഭിക്കുന്നതിലേക്കായി
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളില്‍ നിന്നാണ്
അപേക്ഷ
ലഭിച്ചിട്ടുള്ളത്;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
എന്താണെന്ന്
വിശദമാക്കുമോ?
സൈബര്‍
കുറ്റകൃത്യങ്ങളും കുട്ടികളും
256.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ഒരു വര്‍ഷം കുട്ടികള്‍
ഉള്‍പ്പെട്ട
കുറ്റകൃത്യങ്ങളുടെ
എണ്ണമെത്രയാണ്;
മുന്വര്ഷത്തിലേതുമായുള്ള
താരതമ്യം ലഭ്യമാക്കാമോ;
(ബി)
പ്രായപൂര്‍ത്തിയാവാത്ത
കുട്ടികള്‍ ഉള്‍പ്പെട്ട
കുറ്റകൃത്യങ്ങളുടെ
നിരക്ക് വര്‍ദ്ധിച്ചു
വരുന്ന സാഹചര്യമാണോ
നിലവിലുള്ളത്; എങ്കില്‍
കാരണം എന്താണെന്നുള്ളത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും
കുട്ടികള്‍ ഉള്‍പ്പെട്ട
കുറ്റകൃത്യങ്ങളുടെ
വര്‍ദ്ധനവ്
തടയുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
സൈബര്‍
കുറ്റകൃത്യങ്ങളില്‍
നിന്ന് കുട്ടികളെ
തടയുന്നതിന് എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ട്?
സൈബര്‍
കുറ്റകൃത്യങ്ങള്‍
257.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
കുറ്റകൃത്യങ്ങള്‍
കണ്ടെത്തുന്നതിന്
ഏതെല്ലാം ആധുനികമായ
സംവിധാനങ്ങളാണ്
ഉപയോഗപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇത്തരത്തിലുള്ള എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്നും അതിൽ
എത്ര കേസുകള്‍
കണ്ടെത്തിയെന്നും
വ്യക്തമാക്കുമോ ?
പോലീസ്
കോണ്‍സ്റ്റബിള്‍മാരുടെ സേവന
കാലാവധി
258.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
കോണ്‍സ്റ്റബിള്‍
അടക്കമുളള
ഉദ്യോഗസ്ഥന്മാര് ഇത്ര
വര്‍ഷമേ തുടര്‍ച്ചയായി
ഒരു പോലീസ്
സ്റ്റേഷനില്‍ ജോലി
ചെയ്യാന്‍ പാടുളളു
എന്ന് നിയമം ഉണ്ടോ;
എങ്കില്‍ പ്രസ്തുത
കാലാവധി എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ചില
സ്ഥലങ്ങളില്‍ ഒന്നോ
രണ്ടോ
കിലോമീറ്ററിനുളളില്‍
രണ്ടു പോലീസ്
സ്റ്റേഷനുകള്‍ ഉണ്ടാകാം
, ഇത്തരം പോലീസ്
സ്റ്റേഷനുകളില്‍ ജോലി
ചെയ്യുന്നവരെ
വര്‍ഷങ്ങള്‍ക്ക് ശേഷം
പരസ്പരം മാറ്റിയാല്‍
ഒരാള്‍ തുടര്‍ച്ചയായി
ഒരേ സ്ഥലത്ത് ജോലി
ചെയ്യാന്‍ പാടില്ലെന്ന
വ്യവസ്ഥ
നിറവേറ്റപെടുമോ;
(സി)
കാസര്‍കോട്
ജില്ലയിലെ കാസര്‍കോട്
ടൗണ്‍ വിദ്യാനഗറില്‍
ബദിയടുക്ക, ആദൂര്‍,
കാസര്‍കോട് ട്രാഫിക്
എന്നീ പോലീസ്
സ്റ്റേഷനുകളില്‍
ഇപ്പോള്‍ ജോലി ചെയ്ത്
വരുന്ന സബ്
ഇന്‍സ്പെക്ടര്‍മാര്‍
അടക്കമുളളവരുടെ പേരു
വിവരങ്ങളും അവര്‍ അതാത്
പോലീസ്
സ്റ്റേഷനുകളില്‍
ഇപ്പോള്‍
തുടര്‍ച്ചയായി സേവനം
ചെയ്തുവരുന്നതും മുമ്പ്
സേവനം ചെയ്തതുമായ
കാലാവധി എത്രയാണ് എന്ന്
വ്യക്തമാക്കാമോ?
ജേക്കബ്
തോമസ് ഐ.പി.എസിനെതിരെയുള്ള
പരാതികള്‍
259.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.ജി.പി.
ജേക്കബ് തോമസ്
ഐ.പി.എസിനെ ഫയര്‍ഫോഴ്സ്
മേധാവി സ്ഥാനത്ത്
നിന്ന് മാറ്റിയത്
സര്‍ക്കാരിന് ലഭിച്ച
പരാതികളുടെ
അടിസ്ഥാനത്തിലാണോ;
വിശദാംശം
വെളിപ്പെടുത്താമോ;
ഇക്കാര്യത്തില്‍
മുഖ്യമന്ത്രി പ്രസ്താവന
നടത്തുകയുണ്ടായോ;വിശദമാക്കുമോ;
(ബി)
പരാതികളുടെ
അടിസ്ഥാനത്തിലാണെങ്കില്‍
പരാതിക്കാര്‍
ആരൊക്കെയായിരുന്നുവെന്നും
വാക്കാല്‍ ലഭിച്ച
പരാതികള്‍
ആരുടെയൊക്കെയായിരുന്നുവെന്നും
പരാതികള്‍
എന്തായിരുന്നുവെന്നും
വിശദമാക്കുമോ;
(സി)
മാധ്യമങ്ങളോട്
സംസാരിച്ചതിന് ശ്രീ.
ജേക്കബ് തോമസിനോട്
വിശദീകരണം
ആവശ്യപ്പെടാന്‍
മന്ത്രിസഭായോഗം
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
മന്ത്രിസഭായോഗത്തില്‍;
തീരുമാനം വിശദമാക്കാമോ;
(ഡി)
സംസ്ഥാന
പോലീസ് ആക്ട് 97-ാം
വകുപ്പിലെ വ്യവസ്ഥ
പ്രകാരം, ഉയര്‍ന്ന
റാങ്കിലുളള പോലീസ്
ഉദ്യോഗസ്ഥന് ഏറ്റവും
കുറഞ്ഞത് എത്ര
വര്‍ഷത്തെ ഔദ്യോഗിക
കാലാവധി സര്‍ക്കാര്‍
ഉറപ്പ്
നല്‍കേണ്ടതുണ്ട്;
(ഇ)
ശ്രീ.
ജേക്കബ് തോമസിന്മേല്
ആരോപിക്കപ്പെട്ട കുറ്റം
എന്താണെന്ന്
വിശദമാക്കാമോ?
നിര്‍ഭയ
കേരളം സുരക്ഷിത കേരളം
260.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ലൂഡി ലൂയിസ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
നിര്‍ഭയ കേരളം സുരക്ഷിത
കേരളം എന്ന
പദ്ധതിപ്രഖ്യാപിച്ചിട്ടുണ്ടോ
;എന്തെല്ലാം
കാര്യങ്ങളാണ് ഇത് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ ;
(ബി)
പദ്ധതിയുടെ
രൂപരേഖ തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പദ്ധതി
സമയബന്ധിതമായി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
സർക്കാർ
നയങ്ങൾ-പോലീസ് മേധാവിയുടെ
പരസ്യ പ്രസ്താവന
261.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
നയങ്ങളെ വിമര്‍ശിച്ച്
പോലീസ് മേധാവി
പരസ്യപ്രസ്താവന
നടത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
അദ്ദേഹത്തോട് വിശദീകരണം
തേടിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജനമൈത്രി
പോലീസിന്റെ
പ്രവര്‍ത്തനങ്ങളെ
പോലീസ് മേധാവി
വിമര്‍ശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
അദ്ദേഹത്തോട് വിശദീകരണം
തേടിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പോലീസ്
മേധാവി തന്റെ ഔദ്യോഗിക
ഫേസ് ബുക്ക് പേജിലൂടെ
നടത്തുന്ന
പ്രസ്താവനകളും,
കമന്റുകളും,
അഭിപ്രായങ്ങളും
സഹപ്രവര്‍ത്തകര്‍ക്ക്
നേരെയുള്ള
വിമര്‍ശനങ്ങളും
സര്‍വ്വീസ് ചട്ടങ്ങളുടെ
ലംഘനമാണെന്ന്കരുതുന്നുണ്ടോ;
എങ്കില്‍,
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
സോഷ്യല്‍
മീഡിയാ വഴിയുള്ള
അഭിപ്രായ
പ്രകടനത്തിന്റെ പേരില്‍
ഏതെങ്കിലും ഐ.പി.എസ്.
ഓഫീസര്‍മാര്‍ക്കെതിരെ
നടപടിയെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
പോലീസ്
സേനയിലെ ക്രിമിനല്‍
കേസ്സുകളില്‍ പ്രതിയായ
ഉദ്യോഗസ്ഥന്മാര്
262.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സേനയില്‍ വിവിധ
ക്രിമിനല്‍
കേസ്സുകളില്‍ പ്രതിയായ
എ്രത ഉദ്യോഗസ്ഥന്മാര്
ഉണ്ട് ; കേഡര്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ;
(ബി)
വകുപ്പുതലത്തില്‍
ഇവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച വിശദാംശം
നല്‍കാമോ ;
(സി)
ഇത്തരത്തില്‍
ക്രിമിനല്‍ കേസ്സില്‍
പ്രതികളായവരെ കോടതി
ശിക്ഷിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ ?
തൊടുപുഴ
ന്യുമാൻസ് കോളേജ്
പ്രിന്‍സിപ്പലിനെ ആക്രമിച്ച
സംഭവം
263.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
ന്യൂമാന്‍സ് കോളേജില്‍
പ്രിന്‍സിപ്പലിനെയും
പോലീസിനെയും
ആക്രമിച്ചവര്‍ക്കെതിരെ
പോലീസ് ഏന്തെല്ലാം
വകുപ്പുകള്‍ പ്രകാരം
എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം
നടത്തുകയുണ്ടായി;
വിശദമാക്കാമോ;
(ബി)
സ്ഥലം
എസ്.ഐ. യുടെ നെഞ്ചില്‍
കുത്തിപ്പിടിച്ച്
തളളുകയും തൊപ്പി
തട്ടിത്തെറിപ്പിക്കുകയും
ചെയ്തവര്‍ക്കെതിരെ
ഏതെല്ലാം കുറ്റത്തിന്
ഏതെല്ലാം വകുപ്പുകള്‍
പ്രകാരം കേസ്
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കേസുകളുടെ
അന്വേഷണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
ആരെയെല്ലാം അറസ്റ്റ്
ചെയ്തു റിമാന്റ്
ചെയ്യുകയുണ്ടായി;
എത്രപേര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ട്?
ഓണ്‍ലൈൻ
പെണ്‍വാണിഭം
264.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓണ്‍ലൈൻ പെണ്‍വാണിഭം
നടത്തുന്ന സംഘങ്ങള്‍
പ്രവര്‍ത്തിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത്തരം എത്ര
സംഘങ്ങളെയാണ്
കണ്ടെത്തിയിട്ടുള്ളത്;
ഇവരില്‍ എത്ര പേരെയാണ്
ഇതുവരെ അറസ്റ്റ്
ചെയ്തിട്ടുള്ളത്;
(ബി)
ഇത്തരത്തിലുള്ള
സംഘങ്ങളുടെ
പ്രവര്‍ത്തനം
കണ്ടെത്തുന്നതിനായി
പ്രത്യേക പോലീസ്
സംഘങ്ങളെ
നിയോഗിച്ചിട്ടുണ്ടോ;എങ്കില്‍
അതിന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ബാര്‍കോഴ
265.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.രാധാകൃഷ്ണന്
,,
കെ.കെ.ജയചന്ദ്രന്
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍കോഴയുമായി
ബന്ധപ്പെട്ട
പ്രശ്നത്തില്‍ ആരോപണ
വിധേയരായിട്ടുളള
മന്ത്രിമാര്‍
ആരൊക്കെയാണ് ;
ആരോപണം ഉന്നയിച്ചവര്‍
മജിസ്ട്രേറ്റ് മുമ്പാകെ
നല്കിയ മൊഴികളിലും,
പരാതികളിലും
വെളിപ്പെടുത്തലുകളിലുമായി
ഏതെല്ലാം മന്ത്രിമാരാണ്
കെെകൂലി
ആവശ്യപ്പെട്ടതായും
വാങ്ങിയിട്ടുളളതായും
പ്രസ്താവിച്ചിട്ടുളളത്
; ബാര്‍ ലെെസന്‍സ് ഫീ
കുറക്കാന്‍ മന്ത്രി
ശ്രീ കെ.ബാബു എത്ര
കോടി കെെകൂലി വാങ്ങി
എന്നായിരുന്നു ആക്ഷേപം
;
(ബി)
എക്സെെസ്
മന്ത്രി യ്ക്കെതിരെ,
ലഭിച്ച എല്ലാ മൊഴികളും
രേഖപ്പെടുത്തുകയും
പ്രസ്താവനകളും
ശബ്ദരേഖകളും ഉള്‍പ്പെടെ
എല്ലാം കസ്റ്റഡിയില്‍
എടുത്ത് അന്വേഷണ സംഘം
പരിശോധിക്കുകയും
ചെയ്തിട്ടുണ്ടോ ;
ആരില്‍ നിന്നെല്ലാം
മൊഴികള്‍
എടുക്കുകയുണ്ടായി ;
എന്തെല്ലാം രേഖകള്‍
പിടിച്ചെടുത്തു ;
ശേഖരിച്ച തെളിവുകള്‍
എന്തെല്ലാം ; മൊഴികള്‍
പൂര്‍ണ്ണമായി
രേഖപ്പെടുത്തുകയുണ്ടായില്ലെന്ന
ആക്ഷേപത്തില്‍ നിലപാട്
വെളിപ്പെടുത്താമോ ?
(സി)
പ്രാഥമികാന്വേഷണത്തിലെ
കണ്ടെത്തലുകള്‍
എന്തായിരുന്നു; അതേ
തുടര്‍ന്ന് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ ;
റിപ്പോര്ട്ടിന്മേല്
ഡയറക്ടറുടെ അന്തിമ
നിഗമനം എന്തായിരുന്നു
; ഇതിനു മുമ്പ്
നിയമോപദേശം
തേടുകയുണ്ടായോ ;
എങ്കില്‍ ആരില്‍ നിന്ന്
; ഇല്ലെങ്കില്‍
എന്തുകൊണ്ട് ?
(ഡി)
ബാര്‍
കോഴക്കേസ്
അന്വേഷണവുമായി
ബന്ധപ്പെട്ട്
വിജിലന്‍സില്‍ ഇതിനകം
ലഭിച്ച എല്ലാ
തെളിവുകളുടെയും പുതിയ
വെളിപ്പെടുത്തലുകളുടെയും
അടിസ്ഥാനത്തില്‍
എഫ്.എെ.ആര്.
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം നടത്താന്‍
തയ്യാറാകാതിരുന്നത്
എന്തുകൊണ്ടാണ് ;
(ഇ)
അന്വേഷണ
ഘട്ടത്തില്‍ ആരോപണ
വിധേയരായ എല്ലാ
മന്ത്രിമാരെയും
തല്‍സ്ഥാനങ്ങളില്‍
നിന്ന് മാറ്റി
നിര്ത്തിയിട്ടുണ്ടാേ ;
അന്വേഷണം നേരിടുന്ന
ഏതെല്ലാം
മന്ത്രിമാരാണിപ്പോള്
മന്ത്രിസഭയില്‍
തുടരുന്നത് ?
നാദാപുരം
ബോംബ് സ്ഫോടനം
266.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരത്ത്
അഞ്ച് യൂത്ത് ലീഗ്
പ്രവര്‍ത്തകര്‍ ബോംബ്
സ്ഫോടനത്തില്‍
കൊല്ലപ്പെട്ടതുമായി
ബന്ധപ്പെട്ട കേസിന്റെ
ഗൂഢാലോചന ദുബായിലാണ്
നടന്നതെന്ന് കണ്ടെത്തിയ
സാഹചര്യത്തില്‍
തുടരന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
ബോംബ്
നിര്‍മ്മിച്ചവരുടെ
ഉദ്ദേശം എന്താണെന്ന്
വ്യക്തമായിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
ഇതുസംബന്ധിച്ച്
ദുബായില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ഡി)
മരിച്ചവരെക്കൂടാതെ
കേസില്‍ പ്രതി
ചേര്‍ക്കപ്പെട്ടവര്‍
ആരല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ജനമൈത്രി
പോലീസ് പദ്ധതി
267.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
പാലോട് രവി
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനമൈത്രി
പോലീസ് പദ്ധതി
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
എന്തെല്ലാം
പരിപാടികളാണ് ആസൂത്രണം
ചെയ്തിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി സംബന്ധിച്ച്
പഠനം നടത്തുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്;
പഠന റിപ്പോര്‍ട്ട്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശിപാര്ശകളിന്മേല്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ട്രാഫിക്
പോലീസ് സ്റ്റേഷനുകള്‍
സംബന്ധിച്ച ഉദ്യോഗസ്ഥഭരണ
പരിഷ്കാരണ വകുപ്പിന്റെ
റിപ്പോര്‍ട്ട്
268.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളിലെ ജോലി
ഭാരം സംബന്ധിച്ച്
ഉദ്യോഗസ്ഥഭരണ പരിഷ്കരണ
വകുപ്പ് റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അങ്കമാലി
ഉള്‍പ്പെടെയുള്ള
സ്ഥലങ്ങളില്‍ ട്രാഫിക്
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഉദ്യോഗസ്ഥഭരണ പരിഷ്കാരണ
വകുപ്പ് റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
ക്രിമിനൽ
കേസ്സുകള്‍
269.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊലപാതകം,
കൂട്ടക്കവര്‍ച്ച,
മാലപൊട്ടിക്കല്‍,
ആരാധനാലയങ്ങളിലെ
കവര്‍ച്ച,
മദ്യം-മയക്കുമരുന്ന്
കേസ്സുകള്‍ എന്നിവ
സംസ്ഥാനത്ത്അനുദിനം
വന്‍തോതില്‍
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ എത്ര കൊലപാതക
കേസ്സുകള്‍,
കൂട്ടക്കവര്‍ച്ച
കേസ്സുകള്‍,
മാലപൊട്ടിക്കല്‍
കേസ്സുകള്‍,
ആരാധനാലയങ്ങളിലെ
കേസ്സുകള്‍ എന്നിവ
രജിസ്റ്റര്‍
ചെയ്യുകയുണ്ടായി;
തരംതിരിച്ച് ജില്ല
തിരിച്ചുള്ള കണക്കുകൾ
വ്യക്തമാക്കാമോ;
(സി)
ഈ
സർക്കാരിന്റെ
കാലയളവിനുള്ളില്‍
നാളിതുവരെ ഇത്തരം
കേസ്സുകളില്‍
ഉള്‍പ്പെട്ട സിവില്‍
പോലീസ് ഉദ്യോഗസ്ഥര്‍
ഉള്‍പ്പെടെയുള്ള ഉന്നത
പോലീസ് ഉദ്യോഗസ്ഥര്‍
ആരെല്ലാം എന്നും
ഇവര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
നിരീക്ഷണ
ക്യാമറകളുടെ പ്രവര്‍ത്തനം
270.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിന്റെ
നിരീക്ഷണ ക്യാമറകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
(ബി)
പ്രസ്തുത
ക്യാമറകള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആഭ്യന്തര
സുരക്ഷയെ ബാധിക്കുന്ന
ഇത്തരം പോരായ്മകള്‍
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ട്രാഫിക്
യൂണിറ്റിന്റെ സ്റ്റാഫ്
പാറ്റേണ്‍
271.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
അനുവദിച്ച ട്രാഫിക്
യൂണിറ്റിന്റെ നിലവിലെ
സ്റ്റാഫ് പാറ്റേണ്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ട്രാഫിക്
യൂണിറ്റിലേക്കുള്ള
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിച്ച് ഉത്തരവ്
പുറപ്പെടുവിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ട്രാഫിക്
യൂണിറ്റിനായി
വാഹനങ്ങള്‍
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
വാഹനങ്ങളാണെന്ന്
അറിയിക്കുമോ?
ബാറുകള്‍
അടച്ചുപൂട്ടപ്പെട്ടപ്പോള്‍
അനധികൃത മദ്യവും
മയക്കുമരുന്നും വ്യാപകമായി
എന്ന ആരോപണം
272.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാറുകള്‍
അടച്ചുപൂട്ടപ്പെട്ടപ്പോള്‍
വളരെക്കുറച്ചു
വിലയ്ക്ക് ലഭിക്കുന്ന
അനധികൃത മദ്യവും
മയക്കുമരുന്നുകളും
വ്യാപകമായി എന്ന പരാതി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ; ആയത്
തടയുന്നതിന് പോലീസ്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ
(ബി)
ഈ
ഇനത്തില്‍ എത്ര പോലീസ്
കേസുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ
(സി)
മയക്കുമരുന്നുകളുടെയും
മുറുക്കാന്‍
പോലുള്ളവയുടെയും
ഉപയോഗത്തി ന്റെ
ലഹരിയില്‍
ഇരുചക്രവാഹനമടക്കം
നിയന്ത്രണമില്ലാതെ
ഓടിക്കുകയും
യാത്രക്കാരുടെ മേലും
മറ്റ് വാഹനങ്ങളുടെ
മേലും തട്ടി
അപകടമുണ്ടാക്കുകയും
ചെയ്യുന്ന സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ
;ആയത് തടയുവാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ
(ഡി)
ലഹരി
ഉപയോഗിച്ച്
വാഹനമോടിക്കുന്നവരെയും
മയക്കുമരുന്നുപയോഗിച്ച്
പരസ്യമായി
പ്രശ്നങ്ങളുണ്ടാക്കുന്നവരെയും
മയക്കുമരുന്നുകള്‍
വില്ക്കുന്നവരെയും
നിയന്ത്രിക്കുവാന്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
എടുത്തിട്ടുള്ളതെന്നു
പറയാമോ; അക്രമവാസനകള്‍
പ്രകടിപ്പിക്കുന്ന
ഇത്തരം ആളുകളെ ഏതു
പരിശോധനാ
സംവിധാനമുപയോഗിച്ചാണ്
കണ്ടെത്തുന്നതെന്നു
വ്യക്തമാക്കാമോ
(ഇ)
മദ്യപിച്ചോ,
മയക്കുമരുന്നുപയോഗിച്ചോ
വാഹനമോടിക്കുന്നു എന്ന്
സംശയം തോന്നിയാല്‍
പൊതുജനങ്ങള്‍ക്ക് ഒരു
ടോള്‍ ഫ്രീ
നമ്പരിലേയ്ക്ക്
വിളിച്ചറിയിക്കുവാന്‍
എന്തെങ്കിലും
സംവിധാനമുണ്ടോ എന്നു
വ്യക്തമാക്കാമോ;
ഇതിന്റെ പ്രവര്‍ത്തനം
വിശദമാക്കുമോ ;
ഇപ്രകാരം പരാതി
അറിയിക്കുന്നവരുടെ
വിവരം രഹസ്യമായി
സൂക്ഷിക്കുമോ ;
ഇപ്രകാരം
സംവിധാനമില്ലെങ്കില്‍
അടിയന്തിരമായി
ഇത്തരമൊരു സംവിധാനം
ഉണ്ടാക്കുമോ?
ലോക്കപ്പ്
മര്‍ദ്ദനം
273.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം,
ലെക്കിടി പേരൂര്‍,
മംഗലം ദേശത്ത്
താഴത്തേതില്‍ നാരായണന്
മകന് മനോജിനെ
7.11.2015 തീയതിയില്‍
ഒറ്റപ്പാലം പോലീസ്
സ്റ്റേഷന്
ലോക്കപ്പില്‍ വച്ച്
അതി ക്രൂരമായി
മര്‍ദ്ദിച്ചു
പരിക്കേല്‍പ്പിച്ചു
എന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചത് ; പ്രസ്തുത
പരാതിയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
അതിന്മേല്
റിപ്പോര്‍ട്ട്
ലഭിച്ചുവോ; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ലോക്കപ്പ്
മര്‍ദ്ദനങ്ങള്‍
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ലോക്കപ്പ്
മര്‍ദ്ദനങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടു;
വിശദാംശം
ലഭ്യമാക്കാമോ?
കാവിലുംപാറ
ഗവ .ഹൈസ്കൂളിൽ സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
274.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കാവിലുംപാറ
ഗവ. ഹൈസ്കൂളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ്
അനുവദിക്കുന്നതിന്
സ്കൂള്‍ പി.ടി.എ
സമര്‍പ്പിച്ച
അപേക്ഷയില്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ ?
ഓപ്പറേഷന്
കുബേര
275.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന് കുബേര മുഖേന
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
നിലവില്‍ പ്രസ്തുത
പദ്ധതി
തുടരുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
വിപുലമാക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ഓപ്പറേഷന്
സുരക്ഷ പദ്ധതി
276.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
സുരക്ഷ പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര കേസുകള്‍ ഈ പദ്ധതി
പ്രകാരം രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
പ്രസ്തത
പദ്ധതിയുമായി
ബന്ധപ്പെട്ട തുടര്‍
നടപടികള്‍
വിശദമാക്കുമോ?
ഓപ്പറേഷന്
സുരക്ഷ പദ്ധതി
277.
ശ്രീ.കെ.അച്ചുതന്
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പറേഷന് സുരക്ഷ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു വഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നു
വിശദമാക്കുമോ ?
ചന്ദ്രബോസ്
വധക്കേസ്
278.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചന്ദ്രബോസ്
വധക്കേസിലെ പ്രതി
മുഹമ്മദ് നിഷാമിന്
ജയിലില്‍ നിന്നും
കോടതിയില്‍
പോകുന്നതിനിടയില്‍
തൃശ്ശൂര്‍ അയ്യന്തോളിലെ
ആഡംബര ഹോട്ടലില്‍
ബന്ധുക്കള്‍ക്കൊപ്പം
കഴിയുന്നതിന് സൗകര്യം
ഒരുക്കപ്പെടുകയുണ്ടായോ;
(ബി)
ഹോട്ടലിലെ
സി.സി.ടി.വി.
ക്യാമറകള്‍
ഓഫാക്കിക്കൊണ്ട്,
പ്രതിയുടെ വിലങ്ങുകള്‍
അഴിച്ചുമാറ്റിയാണ്
കുടുംബാംഗങ്ങളോടൊപ്പം
ഭക്ഷണം
കഴിക്കാനുള്‍പ്പെടെ
സൗകര്യങ്ങള്‍
ഒരുക്കിയെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെടുകയുണ്ടായോ;
(സി)
എങ്കില്‍
അന്വേഷിക്കുകയുണ്ടായോ;
ഉന്നതങ്ങളില്‍
നിന്നുള്ള
ആരുടെയെങ്കിലുംനിര്ദ്ദേശത്തെ
തുടര്‍ന്ന് പോലീസ്
പ്രതിയ്ക്ക്
സൗകര്യങ്ങള്‍
ഒരുക്കിക്കൊടുക്കുകയുണ്ടായോ;വിശദമാക്കുമോ
?
പട്ടികജാതി
പട്ടികവര്‍ഗ്ഗ പീഡനം
279.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ
നേര്‍ക്ക്
നടന്നിട്ടുള്ള
അതിക്രമങ്ങളുടെ പേരില്‍
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഈയിടെ
ക്ഷേത്രദര്‍ശനം
നടത്തിയതിന്റെ പേരില്‍
മാവേലിക്കര താലൂക്കില്‍
ഒരു പട്ടികജാതിക്കാരനെ
ആക്രമിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(സി)
കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെങ്കില്‍
ഏതൊക്കെ വകുപ്പുകള്‍
പ്രകാരമാണെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
എതിരെയുള്ള അതിക്രമം തടയല്‍
280.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
എതിരെയുള്ള അതിക്രമം
തടയല്‍ നിയമം
അനുസരിച്ച് ഓരോ
വര്‍ഷവും രജിസ്റ്റര്‍
ചെയ്ത കേസുകളുടെ എണ്ണം
എത്ര;
(ബി)
രജിസ്റ്റര്‍
ചെയ്ത കേസുകളില്‍
വിചാരണയ്ക്കായി
കോടതിയില്‍ എത്തിയ
കേസുകള്‍ എത്ര;
ശിക്ഷിക്കപ്പെട്ട
കേസുകള്‍ എത്ര?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെ
നടക്കുന്ന അതിക്രമങ്ങള്‍
281.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍വന്നതിനുശേഷം
ഓരോ വര്‍ഷവും
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെ
നടന്ന അതിക്രമങ്ങളുടെ
പേരില്‍ എ്രത കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ ;
(ബി)
ഇവയില്‍
എല്ലാ കേസ്സുകളും
നടപടികള്‍
പൂര്‍ത്തിയാക്കി
കോടതികളില്‍
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍ അതിന്‍െറ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങളില്‍
നിലവിലുള്ള
എസ്.സി/എസ്.ടി
(അതിക്രമം തടയല്‍)
നിയമം അനുസരിച്ച് കേസ്
രജിസ്റ്റര്‍
ചെയ്യുന്നതിലും
കുറ്റവാളികളുടെ മേല്‍
നിയമനടപടികള്‍
സ്വീകരിക്കുന്നതിലും
പോലീസിന്‍െറ ഭാഗത്തു
ഗുരുതരമായ അലംഭാവവും
കാലതാമസവും
ഉണ്ടാകുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഇൗ
വിഭാഗക്കാര്‍ക്കെതിരെ
നടക്കുന്ന
അതിക്രമങ്ങള്‍
തടയുവാനും
നിയന്ത്രിക്കുവാനും
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദാമാക്കാമോ ?
ജീവപര്യന്തം
തടവില്‍ കഴിയുന്നവരുടെ മോചനം
282.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവപര്യന്തം
ശിക്ഷ ലഭിച്ച്
സംസ്ഥാനത്തെ
ജയിലുകളില്‍ തടവില്‍
കഴിയുന്നവര്‍ എത്ര;
സുപ്രീംകോടതി വിധിയുടെ
പശ്ചാലത്തില്‍ എത്ര
പേരെ ജയിലുകളില്‍
നിന്നും
മോചിപ്പിക്കാന്‍
ഉദ്ദേശിക്കുന്നു;
(ബി)
എത്ര
കാലം തടവുശിക്ഷ
അനുഭവിച്ചവരെയാണ്
മോചിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്; ഇത്
സംബന്ധിച്ച മാനദണ്ഡം
വിശദമാക്കാമോ;
(സി)
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തില്‍
മോചനത്തിനര്ഹരായവര്
എത്ര; വിശദമാക്കാമോ?
ഹര്‍ത്താല്‍
ദിനത്തില്‍ ചാലക്കുടി
മണ്ഡലത്തിലെ ആക്രമണം
283.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂര്‍ക്കനാട്
സംഭവത്തെ തുടര്‍ന്ന്,
ഹിന്ദു ഐക്യവേദി
ആഹ്വാനം ചെയ്ത
ഹര്‍ത്താല്‍
ദിനത്തില്‍, ചാലക്കുടി
മണ്ഡലത്തിലെ 4
കപ്പേളകളും ഒരു
പള്ളിയും കല്ലെറിഞ്ഞ്
ആക്രമണം നടത്തിയ
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണെന്നും, ഈ
കേസ്സില്‍ ഏതെങ്കിലും
പ്രതികളെ
പിടികൂടിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ബി)
ഇരിങ്ങാലക്കുട
എസ്.ഐ യുടേയും,
സഹോദരന്റേയും
വെറ്റിലപ്പാറയിലെ
വസതിക്കു നേരെയുള്ള
ആക്രമണം ,ബൈക്ക്
കത്തിക്കല്‍
എന്നിവയെത്തുടര്‍ന്ന്
എസ്.ഐ യ്ക്ക് പുതുതായി
ബൈക്ക്
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ?
അന്യസംസ്ഥാന
തൊഴിലാളികളുടെ
കുറ്റകൃത്യങ്ങള്‍
284.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യസംസ്ഥാന
തൊഴിലാളികള്‍
ഉള്‍പ്പെട്ട
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അന്യസംസ്ഥാന
തൊഴിലാളികള്‍ക്കിടയിലെ
ക്രിമിനലുകളെ
കണ്ടെത്തുന്നതിനും
നിരീക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(സി)
അന്യസംസ്ഥാന
തൊഴിലാളികളെ ചൂഷണം
ചെയ്യുന്നത്
തടയുന്നതിനും,
അവര്‍ക്കിടയിലെ
ക്രിമിനലുകളെ
കണ്ടെത്തുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
അയ്യത്തോളിലെ
കൊലപാതകം
285.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അയ്യത്തോളിലെ
കോണ്‍ഗ്രസ്സ് ഗ്രൂപ്പ്
വഴക്കിനെ തുടര്‍ന്നുള്ള
കൊലപാതകങ്ങളില്‍,
മന്ത്രിയും
എം.എല്‍.എയും
അടക്കമുള്ള ഉന്നത
കോണ്‍ഗ്രസ്സ്
നേതാക്കള്‍ക്ക്
പങ്കുള്ളതായി
കൊലചെയ്യപ്പെട്ട
ലാല്‍ജി
കൊള്ളന്നൂരിന്റെ അമ്മ
ഓമന ജോര്‍ജ്
വെളുപ്പെടുത്തിയിരുന്നത്
പോലീസിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നുവോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാരിന് പരാതി
ഉന്നയിച്ചിട്ടും തുടര്‍
നടപടികള്‍
സ്വീകരിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന വിവരം
ലഭ്യമാക്കുമോ ;
(സി)
കൊലപാതകം
സംബന്ധിച്ച അന്വേഷണം
സത്യസന്ധമായി
നടത്തണമെന്ന് ഓമനാ
ജോര്‍ജിന്റെ
ഹര്‍ജിയില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ഡി)
കേസില്‍
ഇതിനകം അറസ്റ്റ്
ചെയ്യപ്പെട്ടവരില്‍
കോണ്‍ഗ്രസ്സ്
പ്രവര്‍ത്തകർ
ആരൊക്കെയാണ്;
വ്യക്തമാക്കുമോ ?
ചാത്തന്നൂര്‍
അസിസ്റ്റന്റ് പോലീസ്
കമ്മീഷണറുടെ കീഴിലെ
ജീവനക്കാര്‍
286.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ചാത്തന്നൂര്‍
അസിസ്റ്റന്റ് പോലീസ്
കമ്മീഷണറുടെ ഓഫീസ്
കെട്ടിടം പുതുതായി
നിര്‍മ്മിച്ചത് എത്ര
രൂപ അടങ്കലിലാണെന്ന്
അറിയിക്കുമോ ; പ്രസ്തുത
തുക ഏത് ഫണ്ടില്‍
നിന്നുമാണ്
വിനിയോഗിച്ചിട്ടുള്ളത്
;
(ബി)
ചാത്തന്നൂര്‍
അസിസ്റ്റന്റ് പോലീസ്
കമ്മീഷണറുടെ അധികാര
പരിധിയിലുള്ള പോലീസ്
സ്റ്റേഷനുകളിലും ,
സര്‍ക്കിള്‍
ഇന്‍സ്പെക്ടറുടെ
ഓഫീസുകളിലും അനുവദിച്ച
തസ്തികകളില്‍
ജീവനക്കാര്‍
നിലവിലുണ്ടോ ; എങ്കില്‍
ഏതൊക്കെ ഓഫീസുകളില്‍
എത്ര ജീവനക്കാര്‍
കുറവുണ്ടെന്ന് ഓഫീസ്
തിരിച്ച് അറിയിക്കുമോ ;
പ്രസ്തുത ഓഫീസുകളില്‍
ജീവനക്കാരെ
നിയമിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ ?
കോണ്‍ഗ്രസ്സ്
പ്രവര്ത്തകന് കൊല
ചെയ്യപ്പെട്ട സംഭവം
287.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാവക്കാട്ട്
കോണ്‍ഗ്രസ്സ്
പ്രവര്‍ത്തകനായ എ. സി.
ഹനീഫ കൊല ചെയ്യപ്പെട്ട
സംഭവം സംബന്ധിച്ച
പോലീസ് അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; ഏതെല്ലാം
കോണ്‍ഗ്രസ്സ്
പ്രവര്‍ത്തകരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്;
കൊലപാതകം നടത്തിയവരും
അതിന് ഗൂഡാലോചന
നടത്തിയവരും
ആരൊക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെന്കില് അവ൪
അറസ്റ്റ്
ചെയ്യപ്പെട്ടിട്ടുണ്ടോ;
(ബി)
കോണ്‍ഗ്രസ്സ്
പ്രവര്ത്തകന്
ഹനീഫയുടെ കൊലപാതകവുമായി
ബന്ധപ്പെട്ട്
ഗുരുവായൂര്‍ ബ്ലോക്ക്
കോണ്‍ഗ്രസ്സ് കമ്മിറ്റി
പിരിച്ച് വിടപ്പെട്ട
സംഭവം കേസ്
അന്വേഷിക്കുന്ന
പോലീസിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംഭവത്തെ
തുടര്‍ന്ന്
കോണ്‍ഗ്രസിന്റെ
പ്രാഥമിക അംഗത്വത്തില്‍
നിന്നും സസ്പെന്റ്
ചെയ്യപ്പെട്ട ബ്ലോക്ക്
പ്രസിഡന്റ്
ഗോപപ്രതാപനെതിരെ പോലീസ്
കേസെടുത്തിട്ടുണ്ടോ?
ജഡ്ജിക്കെതിരെ
ഫേസ് ബുക്ക് പോസ്റ്റ്
288.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഫേസ്
ബുക്കില്‍ പോസ്റ്റ്
ഇട്ടതിന്‍െറ പേരില്‍
എ്രത കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഇപ്രകാരം
സംസ്ഥാനത്തെ ഒരു
ഹെെക്കോടതി
ജഡ്ജിയെക്കുറിച്ച്
'ജഡ്ജിയുടെ ചരിത്രം
പരിശോധിച്ചാല്‍
നീലച്ചായത്തില്‍ വീണ
കുറുക്കെന്െറ
കഥപോലെയാകുമെന്നുള്ള'
പ്രസ്താവന നടത്തിയ
മന്ത്രിക്കെതിരെ
പോലീസ്
കേസെടുത്തിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
ജഡ്ജിക്കെതിരെ
ഇത്തരം പ്രസ്താവന
നടത്താന്‍
മന്ത്രിമാ൪ക്ക്
അവകാശമുണ്ടോ;
(ഡി)
ജഡ്ജിക്കെതിരെ ഇപ്രകാരം
പരാമര്‍ശം നടത്തിയതിന്
സംസ്ഥാന പോലീസ്
സ്വീകരിക്കേണ്ടിയിരുന്ന
നടപടികള്‍
എന്തായിരുന്നു;
വിശദമാക്കാമോ?
മൈക്രോഫിനാൻസ്
തട്ടിപ്പും അന്വേഷണവും
289.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൈക്രോ
ഫിനാന്‍സ് സംബന്ധിച്ച
തട്ടിപ്പുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിന് ലഭിച്ച
പരാതികള്‍
എന്തെല്ലാമാണ്;ലഭിച്ച
പരാതികള്‍ എല്ലാം
അന്വേഷണ ഏജന്‍സിയ്ക്ക്
കൈമാറിയിട്ടുണ്ടോ;
(ബി)
ആര്‍ക്കെല്ലാം
എതിരായിട്ടാണ് പരാതി
ലഭിച്ചിരിക്കുന്നത്; സി
ആന്റ് എ.ജി.യുടെ
കണ്ടെത്തലുകള്‍
എന്തായിരുന്നു; അതും
അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ;
(സി)
അന്വേഷണ
സംഘം വിശ്വാസ വഞ്ചനയും
കൊള്ളയും നടത്തിയ
ആരെയെല്ലാം
അറസ്റ്റുചെയ്ത്
തെളിവെടുപ്പ്
നടത്തുകയുണ്ടായി;
(ഡി)
അധിക
പലിശ ഈടാക്കി
വഞ്ചിക്കപ്പെട്ട എത്ര
പേരുടെ പരാതികള്‍
ലഭിച്ചു; എത്ര കേസുകള്‍
ഏതെല്ലാം പോലീസ്
സ്റ്റേഷനുകളില്‍
നാളിതുവരെ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്?
അട്ടപ്പാടിയിൽ
മാവോയിസ്റ്റുകളും പോലീസും
തമ്മിലുണ്ടായ ഏറ്റുമുട്ടൽ
290.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
അട്ടപ്പാടിയില്‍
മാവോയിസ്റ്റുകളും
തണ്ടര്‍ബോള്‍ട്ടും
തമ്മില്‍ ഏറ്റുമുട്ടി
പരസ്പരം
വെടിവയ്പുണ്ടായി
ട്ടുണ്ടോ;
(ബി)
ഏറ്റുമുട്ടലില്‍
പങ്കെടുത്ത
മാവോയിസ്റ്റുകളില്‍
ആരെയെങ്കിലും അറസ്റ്റ്
ചെയ്യുവാന്‍ പോലീസിന്
കഴിഞ്ഞിട്ടുണ്ടോ;
(സി)
ഏറ്റുമുട്ടലിന്
ശേഷവും മാവോയിസ്റ്റ്
സാന്നിദ്ധ്യം
അറിയിക്കുന്ന
എന്തെല്ലാം സംഭവങ്ങളാണ്
അട്ടപ്പാടിയില്‍
ഉണ്ടായിട്ടുള്ളതന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
സംഭവങ്ങളില്‍
ഉള്പ്പെട്ടിട്ടുളളവരെ
ആരെയും പിടികൂടുവാൻ
സാധിക്കാത്തത് ജനങ്ങളിൽ
ഭീതി
ഉണ്ടാക്കിയിട്ടുണ്ടെന്നുളള
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ഇ)
എന്തുകൊണ്ട്
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
തടയുവാന്‍ കഴിയുന്നില്ല
; വ്യക്തമാക്കാമോ?
സ്ത്രീകള്‍ക്ക്
നേരെയുള്ള അക്രമങ്ങൾ
291.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
വര്‍ഷവും
സ്ത്രീകള്‍ക്ക്
നേരെയുള്ള
അതിക്രമങ്ങളുടെ പേരില്‍
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
കേസുകളില്‍
തുടര്‍നടപടികള്‍
സ്വീകരിക്കുന്നതിലും
കോടതിയിലേക്ക്
നടപടികള്‍
എത്തിക്കുന്നതിലും
പോലീസിന്റെ ഭാഗത്ത്
കാലതാമസവും അനാസ്ഥയും
ഉണ്ടാകുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അതിനുള്ള കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
സ്ത്രീകള്‍ക്കു
നേരെയുള്ള
അതിക്രമകേസുകള്‍
രജിസ്റ്റര്‍
ചെയ്യുന്നതിലും
കുറ്റവാളികളെ കണ്ടെത്തി
നിയമനടപടികള്‍
സ്വീകരിക്കുന്നതിലും
സമയബന്ധിതമായി
നടപടികള്‍
പൂര്‍ത്തിയാക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്തുമോ?
കൊലചെയ്യപ്പെട്ട
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ
വിവരങ്ങൾ
292.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ
കോണ്‍ഗ്രസ്സ്
പ്രവര്‍ത്തകരാല്‍
കൊലചെയ്യപ്പെട്ട
കോണ്‍ഗ്രസ്സ്
പ്രവര്‍ത്തകര്‍
ആരൊക്കെയാണ് ;അവരുടെ
പേര് വെളിപ്പെടുത്താമോ;
(ബി)
ഈ
കൊലപാതക കേസുകളില്‍
പ്രതി ചേര്‍ക്കപ്പെട്ട
കോണ്‍ഗ്രസ്സ്
പ്രവര്‍ത്തകര്‍
ആരൊക്കെയെന്ന്
വിശദമാക്കുമോ ;
(സി)
ഇതില്‍
ഏതെങ്കിലും കേസ്
അന്വേഷണം സി. ബി.
ഐ.യ്ക്കു
വിട്ടിട്ടുണ്ടോ;
(ഡി)
ഏതെല്ലാം
കൊലപാതകം സംബന്ധിച്ച്
ഗൂഢാലോചന കുറ്റത്തിന്
കേസ് രജിസ്റ്റര്‍
ചെയ്തു അന്വേഷണം
നടത്തുന്നുയെന്ന്
വിശദമാക്കുമോ ?
മാട്ടിറച്ചിയുമായി
ബന്ധപ്പെട്ട് നടക്കുന്ന
പ്രചരണങ്ങള്‍
293.
ശ്രീ.എ.കെ.ബാലന്
,,
പുരുഷന് കടലുണ്ടി
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാട്ടിറച്ചിയുമായി
ബന്ധപ്പെട്ട് നടത്തുന്ന
പ്രചരണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പശുക്കളെ
കൊല്ലുന്നതും
ഭക്ഷിക്കുന്നതും
നിരോധിച്ചിട്ടുണ്ടോ ;
മാട്ടിറച്ചി
കൊണ്ടുവന്ന്
ഭക്ഷിച്ചതിന് തൃശ്ശൂര്‍
കേരള വര്‍മ്മ കോളേജില്‍
വിദ്യാര്‍ത്ഥികള്‍
ശിക്ഷിക്കപ്പെട്ടത്
സര്‍ക്കാരിനറിയാമോ ;
(സി)
മാട്ടിറച്ചിയുടെ
മറവില്‍, അത്
ഭക്ഷിക്കുന്നവരെ
കുറിച്ച് നടത്തുന്ന
പ്രചരണങ്ങളും
പ്രവര്‍ത്തനങ്ങളും
നടപടികളും
നിയന്ത്രിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
മൗലികാവകാശ
ധ്വംസനങ്ങളെയും മത-ജാതി
വര്‍ഗീയ ഭീഷണിയേയും
ചെറുക്കാനും സാമുദായിക
സൗഹാര്‍ദ്ദാന്തരീക്ഷം
ഉറപ്പാക്കാനും
തയ്യാറാകുമോ ;
(ഇ)
എങ്കില്‍
പരിഗണനയിലുള്ള കര്‍മ്മ
പദ്ധതികള്‍
വിശദമാക്കുമോ ?
വര്‍ദ്ധിച്ചുവരുന്ന
കുറ്റകൃത്യങ്ങള്‍
294.
ശ്രീ.സാജു
പോള്‍
,,
ബാബു എം. പാലിശ്ശേരി
,,
വി.ചെന്താമരാക്ഷന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റകൃത്യങ്ങള്‍
പെരുകിക്കൊണ്ടിരിക്കുന്നതിന്റെ
കാരണങ്ങള്‍
പരിശോധിക്കുകയുണ്ടായിട്ടുണ്ടോ
;
(ബി)
ക്രമസമാധാനത്തിനു
വെല്ലുവിളിയായി
ഉയര്‍ന്നുവന്ന
ഘടകങ്ങള്‍
എന്തെല്ലാമാണ് ;
(സി)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
നേരെയുള്ള ആക്രമണങ്ങളും
വര്‍ഗ്ഗീയ
സംഘട്ടനങ്ങളും
വര്ദ്ധിച്ചിട്ടുള്ളത്തിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ ;
(ഡി)
ഇന്ത്യന്‍
പീനല്‍ കോഡ് പ്രകാരം
സംസ്ഥാനത്ത് 2010-ല്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ട മൊത്തം
കേസുകളും 2014-15 ലും
2015-16 ലും
രജിസ്റ്റര്‍
ചെയ്യപ്പെട്ട കേസുകളും
തമ്മില്‍ താാരതമ്യം
ചെയ്തു വിശദമാക്കാമോ ?
ശ്രീനാരാണഗുരുവിന്റെ
പ്രതിമ തകര്‍ത്ത സംഭവം
295.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടിയേരി
നങ്ങാരത്ത് പീടികയില്‍
ശ്രീനാരാണഗുരുവിന്റെ
പ്രതിമ തകര്‍ത്ത
സംഭവത്തില്‍
കുറ്റവാളികളായവരെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
(ബി)
സംഭവത്തില്‍
എന്തെല്ലാം
കുറ്റങ്ങള്‍ക്ക്
ആര്‍ക്കെല്ലാം എതിരെ
കേസെടുക്കുകയുണ്ടായി;
(സി)
സംഭവത്തില്‍
സ്റ്റേഷന് ജാമ്യം
നല്കപ്പെട്ടവര് എത്ര;
റിമാന്റ്
ചെയ്യപ്പെട്ടവര്‍ എത്ര;
(ഡി)
കുറ്റവാളികള്‍ക്കെതിരെ
കോടതിയില്‍ കുറ്റപത്രം
സമര്‍പ്പിച്ചത്
എന്നാണ്?
എന്‍.ഒ.സി നല്‍കുന്നത്
സംബന്ധിച്ച്
296.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരപ്രദേശങ്ങളില്‍
ഫ്ലാറ്റ്
നിര്‍മ്മാണത്തില്‍
അഗ്നിശമന സേനയുടെ
എന്‍.ഒ.സി നല്‍കുന്നത്
സംബന്ധിച്ച നിലവിലുള്ള
നിയമവ്യവസ്ഥകള്‍
വിശദമാക്കാമോ;
(ബി)
എത്ര
മീറ്ററിന് മുകളിലുള്ള,
എത്ര സ്ക്വയര്‍
ഫീറ്റില്‍ കൂടുതലുള്ള
ഫ്ലാറ്റുകള്‍ക്കും
കെട്ടിടങ്ങള്‍ക്കുമാണ്
അഗ്നിശമനസേനയുടെ
എന്‍.ഒ.സി
നിര്‍ബന്ധമാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
കേരള
ബില്‍ഡിംഗ് റൂള്‍സിലെ
വ്യവസ്ഥകള്‍ പ്രകാരം
പതിനാറ് മീറ്ററില്‍
കുറവുള്ള നാല് നില
ഫ്ലാറ്റുകള്‍ക്ക്
അഗ്നിശമന സേനയുടെ
എന്‍.ഒ.സി ആവശ്യമാണോ;
ഇപ്രകാരമുള്ള എത്ര
അപേക്ഷകള്‍ അഗ്നിശമന
സേനയുടെ കമാന്റണ്ട്
ജനറല്‍ ഓഫീസില്‍
തീരുമാനം എടുക്കാതെ
കെട്ടിക്കിടക്കുന്നുണ്ട്;
വിശദമാക്കാമോ;
(ഡി)
16
മീറ്ററിന് മുകളില്‍
ഉയരമുള്ള എത്ര ഫ്ലാറ്റ്
പദ്ധതികളുടെ ഫയല്‍
എന്‍.ഓ.സി ക്കു
വേണ്ടിയുള്ള അപേക്ഷകള്‍
ഇപ്പോള്‍ തീരുമാനം
എടുക്കാതെ ബാക്കി
നില്പുണ്ട്;
വിശദമാക്കാമോ?
ഡി.ജി.പി.
ജേക്കബ് തോമസിനെതിരെയുള്ള
നടപടികള്‍
297.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍ഫോഴ്സ്
മേധാവിയായിരിക്കെ
ഡി.ജി.പി. ജേക്കബ്
തോമസ് എന്തെങ്കിലും
കാര്യത്തില്‍ വഴിവിട്ട്
കാര്യങ്ങള്‍ ചെയ്തതായി
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
എങ്കില്‍ വഴിവിട്ട
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
സര്‍ക്കാരിന്റെ
ഏതെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതില്‍
അദ്ദേഹം വീഴ്ച
വരുത്തുകയുണ്ടായോ;
നിയമാനുസൃതമായ ഏതെല്ലാം
നിര്‍ദ്ദേശങ്ങളാണ്
അദ്ദേഹം
നടപ്പാക്കാതിരുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
അദ്ദേഹത്തെ
ഫയര്‍ഫോഴ്സ് മേധാവി
സ്ഥാനത്തുനിന്ന്
മാറ്റിയതിന് കാരണമായി
ബഹു. മുഖ്യമന്ത്രി
മാധ്യമങ്ങളിലൂടെ
വെളിപ്പെടുത്തിയ
സംഗതികള്‍ ആഭ്യന്തര ,
ഫയര്‍ ഫോഴ്സ്
വകുപ്പുകളുടെ അറിവോട്
കൂടിയുള്ളതാണോ;
വസ്തുതകള്‍
വിശദമാക്കാമോ?
നാട്ടിക
ഫയര്‍ ആന്‍ഡ് റസ്ക്യൂ
സ്റ്റേഷന്
298.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയതായി
ഫയര്‍ ആന്‍ഡ് റസ്ക്യൂ
സ്റ്റേഷനുകള്‍
അനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയ
സ്റ്റേഷനുകള്‍
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
നാട്ടിക
നിയോജക മണ്ഡലത്തില്‍
പുതിയ ഫയര്‍ സ്റ്റേഷന്
അനുവദിക്കുന്നതു
സംബന്ധിച്ച
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
അറിയിക്കുമോ?
പരവൂര്‍
ഫയര്‍ സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കല്‍
299.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പരവൂര്‍ ഫയര്‍
സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിലേക്കായി
പരവൂര്‍ പോലീസ്
സ്റ്റേഷന്
കോമ്പൗണ്ടില്‍ നിന്നും
നിശ്ചിത ഭൂമി
ബന്ധപ്പെട്ട വകുപ്പിന്
കൈമാറുന്നതിലേക്കായി
ബഹു. ആഭ്യന്തര വകുപ്പ്
മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
എടുത്ത തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ എന്നാണ്
പ്രസ്തുത തീരുമാനം
കൈക്കൊണ്ടതെന്നും,
നാളിതുവരെ പ്രസ്തുത
കാര്യത്തില്‍ ആഭ്യന്തര
വകുപ്പ് സ്വീകരിച്ച
നടപടികളും ,പുരോഗതിയും
വ്യക്തമാക്കുമോ ;
(ബി)
ഫയര്‍
സ്റ്റേഷന് കെട്ടിട
നിര്‍മ്മാണത്തിന്
എന്നത്തേക്ക് ഭൂമി
കൈമാറ്റം നടത്തുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ ; പ്രസ്തുത
കാര്യത്തില്‍
തടസ്സങ്ങള്‍ ഇനിയും
നിലവിലുണ്ടോ ; എങ്കില്‍
ആയത് പരിഹരിച്ച് ഭൂമി
ലഭ്യമാക്കുവാന്‍
സര്‍ക്കാര്‍
സന്നദ്ധമാകുമോ ?
അനധികൃത
ഫ്ലാറ്റ് സമുച്ചയങ്ങള്‍
300.
ശ്രീ.എ.എം.
ആരിഫ്
,,
ബി.ഡി. ദേവസ്സി
,,
കെ. ദാസന്
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുരക്ഷാ
മാനദണ്ഡങ്ങളും കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളും
പാലിക്കാതെ സംസ്ഥാനത്ത്
അനധികൃത ഫ്ലാറ്റ്
സമുച്ചയങ്ങള്‍
നിര്‍മ്മിക്കപ്പെടുന്നത്
ഫയര്‍ഫോഴ്സിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അനധികൃത
കെട്ടിട
നിര്‍മ്മാണങ്ങള്‍
നിയന്ത്രിക്കാതെ അത്തരം
നിര്‍മ്മാണങ്ങള്‍
റഗുലറൈസ് ചെയ്തു
കൊടുക്കുന്നത്
പ്രത്യാഘാതങ്ങള്‍ക്ക്
ഇടയാക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മാനദണ്ഡങ്ങളോ
ചട്ടങ്ങളോ പാലിക്കാതെ
സംസ്ഥാനത്ത് എത്ര
ഫ്ലാറ്റുകള്‍
നിര്‍മ്മിച്ചിട്ടുള്ളതായി
ഫയര്‍ഫോഴ്സിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
ഇതിനെതിരെ ഫയര്‍ഫോഴ്സ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
അനധികൃത
ഫ്ലാറ്റ്
നിര്‍മ്മാണങ്ങളുടെ
സാഹചര്യത്തില്‍
സര്‍ക്കാര്‍ ഫ്ലാറ്റ്
ഉടമകളുടെ യോഗം വിളിച്ചു
ചേര്‍ക്കുകയുണ്ടായോ;
അതിന്റെ വിശദാംശം
അറിയിക്കുമോ;
(ഇ)
സുരക്ഷാ
മാനദണ്ഡങ്ങളുടെ
കാര്യത്തില്‍
നിലവിലുള്ള
വ്യവസ്ഥകളില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശമുണ്ടോ;
ഇക്കാര്യത്തില്‍
ഫയര്‍ഫോഴ്സ്
മേധാവിയായിരുന്ന
ജേക്കബ് തോമസുമായി
സര്‍ക്കാരിനുണ്ടായിരുന്ന
വിയോജിപ്പുകള്‍
വിശദമാക്കാമോ;
പ്രശ്നത്തില്‍
സര്‍ക്കാര്‍ കൈക്കൊണ്ട
അന്തിമ തീരുമാനം
വിശദമാക്കാമോ?
ഫയര്‍ഫോഴ്സ്
ആക്ടിന്റെ ഉദ്ദ്യേശ
ലക്ഷ്യങ്ങള്‍
301.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഗ്നിശമന സേനയെ പോലീസ്
സേനയില്‍ നിന്നും
വേര്‍പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
1962-ലെ
ഫയര്‍ഫോഴ്സ് ആക്ടിന്റെ
ഉദ്ദ്യേശ ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
(സി)
പ്രസ്തുത
ആക്ടിനെ അടിസ്ഥാനമാക്കി
ചട്ടങ്ങള്‍
പുറപ്പെടുവിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ഡി)
ചട്ടങ്ങള്‍
നിലവില്‍ വരാത്തത്
കാരണം അഗ്നിശമന സേന
ആഭ്യന്തര വകുപ്പില്‍
ഒരു രണ്ടാം സേനയായി
കണക്കാക്കപ്പെടുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ചട്ടങ്ങള്‍
അടിയന്തരമായി
പുറപ്പെടുവിപ്പിച്ച്
അഗ്നിശമനസേനയുടെനിലവിലുള്ള
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കുന്ന കാര്യം
പരിഗണിക്കുമോ?
അഗ്നിശമനസേനയുടെ
പ്രവര്‍ത്തനങ്ങള്‍
302.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നിശമനസേനയുടെ
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ
;ഏറ്റവും ഒടുവില്‍
സര്‍ക്കാര്‍ നടത്തിയ
അവലോകനം സംബന്ധിച്ച്
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
വിരുദ്ധ നടപടികള്‍
കൈക്കൊണ്ടു എന്ന
പേരില്‍ ഫയര്‍ഫോഴ്സ്
മേധാവി സ്ഥാനത്തു
നിന്ന് ഡി.ജി.പി.
ജേക്കബ് തോമസിനെ
മാറ്റുകയുണ്ടായോ;
(സി)
ഫയര്‍ഫോഴ്സ്
മേധാവിയായിരിക്കെ
ഡി.ജി.പി. ജേക്കബ്
തോമസ് സര്‍ക്കാര്‍
വിരുദ്ധ പ്രവര്‍ത്തനം
നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍
വിശദമാക്കുമോ;
(ഡി)
ബഹുനില
ഫ്ളാറ്റ്
നിര്‍മ്മാണങ്ങള്‍ക്ക്
ഫയര്‍ പെര്‍മിറ്റ്
നല്‍കുന്നതുമായി
ബന്ധപ്പെട്ട് ഫ്ലാറ്റ്
നിര്‍മ്മാണ കമ്പനികള്‍
സര്‍ക്കാരിന് നല്കിയ
പരാതി എന്തായിരുന്നു;
ഇക്കാര്യത്തില്‍
ഡയറക്ടറുടെ നിലപാട്
എന്തായിരുന്നു;
സര്‍ക്കാര്‍ തീരുമാനം
വിശദമാക്കുമോ ?
വിജിലന്‍സ് കേസുകള്‍
303.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്വേഷണത്തിലിരിക്കുന്ന
വിജിലന്‍സ് കേസുകള്‍
എത്ര;
(ബി)
അവയില്‍
മന്ത്രിമാര്ക്കെതിരായുളള
ആക്ഷേപങ്ങള്‍
സംബന്ധിച്ചവ എത്രയാണ്;
ഏതെല്ലാം മന്ത്രിമാര്‍
വിജിലന്‍സ് അന്വേഷണം
നേരിടുന്നുണ്ട്;
(സി)
അന്വേഷണം
നേരിടുന്ന
ഐ.എ.എസ്./ഐ.പി.എസ്
ഉദ്യോഗസ്ഥര്‍ എത്ര;
മറ്റ് ഉദ്യോഗസ്ഥര്‍
എത്ര;
(ഡി)
ഈ
സര്‍ക്കാര്‍ ഏതെങ്കിലും
വിജിലന്‍സ് കേസ്
അന്വേഷണത്തിനിടയില്‍
പിന്വലിക്കുകയുണ്ടായിട്ടുണ്ടോ;
കോടതിയില്‍ കുറ്റപത്രം
സമര്‍പ്പിച്ച എത്ര
കേസ്സുകള്‍
പിന്‍വലിക്കുന്നതിനായി
ഉത്തരവ് നല്കി;
(ഇ)
ഈ
സര്‍ക്കാറിന്റെ കാലത്ത്
വിജിലന്‍സ് അന്വേഷണത്തെ
തുടര്‍ന്ന്
സര്‍വ്വീസില്‍ നിന്ന്
സസ്പെന്‍ഡ്
ചെയ്യപ്പെട്ട
ഉദ്യോഗസ്ഥര്‍ എത്ര;
കേസ് അന്വേഷണം
പൂര്‍ത്തിയാക്കുന്നതിന്
മുന്‍പായി ഇവരില്‍
എത്രപേരെ സര്‍വ്വീസില്‍
തിരികെ
പ്രവേശിപ്പിച്ചു?
ബാര്‍
കോഴ കേസ്
304.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
കെ.അജിത്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉന്നയിക്കപ്പെട്ട ബാര്‍
കോഴ കേസ്സില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍
എത്ര പേര്; അവര്‍
ആരെല്ലാം;
(ബി)
ഇതില്‍
ആരുടെയെല്ലാം പേരില്‍
വിജിലന്‍സ്
ദ്രുതപരിശോധനയിലൂടെ
പ്രാഥമികാന്വേഷണം
നടത്തി; ആരുടെയെല്ലാം
പേരില്‍
പ്രാഥമികാന്വേഷണം
മാത്രം നടത്തി;
(സി)
ദ്രുത
പരിശോധനാ
റിപ്പോര്ട്ടിന്മേലും,
പ്രാഥമികാന്വേഷണ
റിപ്പോര്ട്ടിന്മേലും
നിയമോപദേശം
തേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിയമോപദേശം
തേടിയിട്ടുള്ളതും
അല്ലാത്തതുമായ
റിപ്പോര്‍ട്ടുകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
നിയമോപദേശം
തേടിയ
റിപ്പോര്‍ട്ടുകളിന്മേലും
അല്ലാത്തവയിലും
വിജിലന്‍സ് സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാം; എത്ര
കേസ്സുകള്‍
അവസാനിച്ചിച്ചു; അവ
ഏതെല്ലാം?
ബാര്‍
കോഴ കേസിലെ വിധി
305.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴയുമായി ബന്ധപ്പെട്ട
തിരുവനന്തപുരത്തെ
വിജിലന്‍സ് സ്പെഷ്യല്‍
കോടതി വിധി പ്രസ്താവം
എന്തായിരുന്നു;
വിശദമാക്കുമോ;
(ബി)
വിധിക്കെതിരെ
ഹൈക്കോടതിയില്‍ ഹര്‍ജി
നല്കുകയുണ്ടായോ;
ഹര്‍ജിയിലെ ആവശ്യം
എന്തായിരുന്നു എന്ന്
വിശദമാക്കുമോ;
(സി)
ഹൈക്കോടതിയില്‍
വിജിലന്‍സിനുവേണ്ടി
അഡ്വ. കപില്‍ സിബല്‍
ഹാജരാവുകയുണ്ടായോ;
അതിനായി എന്തു തുക
ചെലവ് വരുമെന്ന്
അറിയിക്കുമോ;
(ഡി)
ഹൈക്കോടതി
ഈ കേസില്‍ നടത്തിയ വിധി
പ്രസ്താവം
എന്തായിരുന്നു;
വിശദമാക്കുമോ;
ഹൈക്കോടതി വിധിയിലെ
ഏതെങ്കിലും
പരാമര്‍ശത്തിനെതിരെ
സുപ്രീംകോടതിയെ
സമീപിക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
ബാര്‍
കോഴ തുടരന്വേഷണം
306.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴയുമായി ബന്ധപ്പെട്ട
തിരുവനന്തപുരം
വിജിലന്‍സ് കോടതിയുടെ
ഉത്തരവിന്റെ
അടിസ്ഥാനത്തിലുള്ള
തുടര്‍ അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
അന്വേഷണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(സി)
അന്വേഷണ
മേല്‍നോട്ട ചുമതല
ആര്‍ക്കാണ്; ആരുടെ
നേതൃത്വത്തില്‍
ആരെല്ലാം അടങ്ങുന്ന
സംഘമാണ് അന്വേഷണം
നടത്തുന്നത്;
ബഹു.മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പു മന്ത്രി
ക്കെതിരെയുള്ള
പരാതികള്‍ ഇതേ
സംഘത്തിനെക്കൊണ്ട്
അന്വേഷിപ്പിക്കാതിരിക്കുന്നതിന്റെ
കാരണം
വെളിപ്പെടുത്തുമോ;
(ഡി)
മറ്റ്
മന്ത്രിമാരുടെ പങ്കും
അന്വേഷണ വിധേയമാക്കുമോ;
ബന്ധപ്പെട്ടവരെ
അറസ്റ്റ് ചെയ്ത് ചോദ്യം
ചെയ്യുകയുണ്ടായോ;
(ഇ)
അഴിമതി
കേസില്‍ കോഴ
വാങ്ങിയതിന്റെ തെളിവ്
ലഭിച്ചാല്‍, തുടര്‍ന്ന്
സ്വീകരിക്കേണ്ടുന്ന
നടപടികള്‍
വിശദമാക്കാമോ?
ബാര്‍
ലൈസന്‍സ് ഫീ സംബന്ധമായ
ആരോപണങ്ങൾ
307.
ശ്രീ.എളമരം
കരീം
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
ലൈസന്‍സ് ഫീ
കുറക്കാനായി
മന്ത്രിമാരെ
സ്വാധീനിച്ചതായും
ഇതിനായി ബാറുടമകളില്‍
നിന്ന് പണം
പിരിച്ചെടുത്തതായും
ബാര്‍ ഹോട്ടല്‍ ഓണേഴ്സ്
അസോസിയേഷന്
ഭാരവാഹികളുടേതായി
പുറത്തുവന്ന
വെളിപ്പെടുത്തലുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ഭാരവാഹികള്‍
നല്‍കിയിരുന്നതായ
മൊഴികള്‍
അവഗണിച്ചുകൊണ്ടാണ്
വിജിലന്‍സ് അധികൃതര്‍
നിലപാട്
സ്വീകരിച്ചിട്ടുള്ളതെന്ന
ആക്ഷേപങ്ങള്‍
സംബന്ധിച്ച്
അന്വേഷിക്കാമോ;
(സി)
മന്ത്രിമാര്‍ക്ക്
പണം കൊടുക്കാന്‍
ബാറുകാരില്‍ നിന്ന്
പിരിച്ചെടുത്തതിന്റെയും
കൊടുത്തതിന്റെയും
തെളിവുകള്‍ തങ്ങളുടെ
കയ്യിലുണ്ടെന്ന
മൊഴികളിലൂടെ
വെളിപ്പെട്ടിട്ടും അവ
ശേഖരിക്കാന്‍
വിജിലന്‍സ്
തയ്യാറാകാതിരുന്നത്
എന്തുകൊണ്ടായിരുന്നുവെന്ന്
അന്വേഷണവിധേയമാക്കാമോ;
(ഡി)
കൈക്കൂലി
നല്കാന് പണം
ശേഖരിച്ചതും നല്കിയതും
സംബന്ധിച്ച വ്യക്തവും
വിശ്വസനീയവുമായ
തെളിവുകളും മൊഴികളും
ഉണ്ടായിട്ടും ഇതൊന്നും
തന്റെ പരിഗണനാ
വിഷയമല്ലെന്ന അന്വേഷണ
ഉദ്യോഗസ്ഥന്റെ നിലപാട്
പ്രതികളെ
രക്ഷിക്കുവാനുള്ള
ഉദ്ദേശത്തോടു
കൂടിയായിരുന്നുവെന്നറിയാമോ;
(ഇ)
അന്വേഷണഘട്ടത്തില്‍
വിജിലന്‍സ്
ഉദ്യോഗസ്ഥര്‍
മന്ത്രിമാര്‍ക്കെതിരെ
തെളിവുകള്‍
ശേഖരിക്കാന്‍
വിസമ്മതിച്ച സാഹചര്യം
ഇപ്പോള്‍
പുറത്തുവന്നുകൊണ്ടിരിക്കുന്ന
നിര്‍ണ്ണായകമായ
വസ്തുക്കളും പരിഗണിച്ച്
പരാതിയില്‍ ക്വിക്
വെരിഫിക്കേഷന്
നടത്താന്‍ അടിയന്തിര
നടപടികള്‍
സ്വീകരിക്കാമോ?
ബാര്‍
ലൈസന്‍സ് കോഴ
308.
ശ്രീ.ഇ.പി.ജയരാജന്
,,
എം.ചന്ദ്രന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍ലൈസന്‍സ്
കോഴയുമായി ബന്ധപ്പെട്ട
ഏതെല്ലാം ഉന്നതര്‍ക്ക്
പണം നല്‍കിയതായുളള
പരാതിയിന്മേലാണ്
അന്വേഷണം നടക്കുന്നത് ;
വിശദമാക്കാമോ ;
(ബി)
ഏതെല്ലാം മന്ത്രിമാരെ
ഇക്കാര്യത്തില്‍ കണ്ടു
എന്നാണ് ആരോപണം
ഉന്നയിച്ചവര്‍ മൊഴി
നല്‍കിയിരിക്കുന്നത് ;
(സി)
വിജിലന്‍സ്
അന്വേഷണസംഘം ഏതെല്ലാം
ഉന്നതരെ ചോദ്യം
ചെയ്യുകയുണ്ടായി ;
ആര്‍ക്കെല്ലാം എതിരെ
തെളിവുകള്‍
ശേഖരിക്കുകയുണ്ടായി ;
(ഡി)
കൊച്ചിയില്‍
നടന്ന ബാറുടമ സംഘടനയുടെ
യോഗത്തിന്റെ ശബ്ദരേഖ
വിജിലന്‍സ്
പിടിച്ചെടുക്കുകയുണ്ടായോ
; എത്ര കോടി രൂപ
ആര്‍ക്കെല്ലാം നല്കി
എന്നാണ് ശബ്ദരേഖയില്‍
നിന്നും വിജിലന്‍സ്
മനസ്സിലാക്കിയിരിക്കുന്നത്
;
(ഇ)
എക്സൈസ്
വകുപ്പ് മന്ത്രി
യ്ക്കെതിരെ
വിജിലന്‍സിനു ലഭിച്ച
പരാതികളും മൊഴികളും
വെളിപ്പെടുത്തലുകളും
എന്തെല്ലാമായിരുന്നു ;
മജിസ്ട്രേറ്റ് മുമ്പാകെ
മൊഴി
നല്കപ്പെട്ടിട്ടുണ്ടോ;
(എഫ്)
ബാറുടമകളില്‍
നിന്ന്
പിരിച്ചെടുത്തതായി
പറയപ്പെടുന്ന തുക
എത്രയാണെന്ന്
കണ്ടെത്തുകയുണ്ടായോ ;
ഇതുമായി ബന്ധപ്പെട്ട്
പുറത്തുവന്നതും
അല്ലാത്തതുമായ രേഖകള്‍
എല്ലാം അന്വേഷണത്തിന്റെ
ഭാഗമായി
പിടിച്ചെടുത്തിട്ടുണ്ടോ
;
(ജി)
എക്സൈസ്
മന്ത്രി യ്ക്കെതിരായ
പരാതികളില്‍ ഇതിനകം
ആരെയെല്ലാം ചോദ്യം
ചെയ്യുകയുണ്ടായി ;
ഏതെല്ലാം
കേന്ദ്രങ്ങളില്‍ റെയ്ഡ്
നടത്തി ; എന്തെല്ലാം
തെളിവുകള്‍
കൈവശപ്പെടുത്താന്‍
ശ്രമിക്കുകയുണ്ടായി ;
അന്വേഷണത്തെ തുടര്‍ന്ന്
ആരോപണ വിധേയരായവരില്‍
ആരെല്ലാം
തല്‍സ്ഥാനങ്ങളില്‍
നിന്ന്
രാജിവെയ്ക്കുകയുണ്ടായി
; ആരോപണ വിധേയരായവരില്‍
ഇപ്പോഴും
തല്‍സ്ഥാനങ്ങളില്‍
തുടരുന്നവര്‍ ആരൊക്കെ ;
വിജിലന്‍സിന്റെ
ഏതെല്ലാം
യൂണിറ്റുകളാണിപ്പോള്
അന്വേഷണം നടത്തുന്നത് ;
തിരുവനന്തപുരത്ത്
പരാതികളുണ്ടായ ഒരേ
കേസില്‍, രണ്ടുതരം
സംഘങ്ങളെ കൊണ്ട്
അന്വേഷിപ്പിക്കുന്നത്
എന്തുകൊണ്ടാണ് ;
ഇപ്പോഴത്തെ
അന്വേഷണങ്ങളുടെ ചുമതല
ആര്‍ക്കെല്ലാം, ആരുടെ
നേതൃത്വത്തിലാണെന്ന്
വെളിപ്പെടുത്താമോ ?
ബാര്‍
കോഴക്കേസ്
309.
ശ്രീ.ഇ.പി.ജയരാജന്
,,
എസ്.ശർമ്മ
,,
വി.ശിവന്‍കുട്ടി
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഡ്വ.
ജനറലിനേയും
നിയമവകുപ്പിനേയും
മറികടന്നുകൊണ്ട്
സ്വകാര്യ അഭിഭാഷകരില്‍
നിന്നും നിയമോപദേശം
തേടി പ്രതിയെ
കുറ്റവിമുക്തനാക്കാന്‍,
വിജിലന്‍സ് ഡയറക്ടര്‍
നടത്തിയ ശ്രമങ്ങള്‍
കേസ്
അട്ടിമറിക്കാനായിരുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
മുന്‍
കയര്‍ഫെഡ് എം.ഡി.
ക്കെതിരെയുള്ള വിജിലന്‍സ്
കേസ്
310.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
കയര്‍ഫെഡ് എം.ഡി. ശ്രീ.
വി. കെ. അരുണ്‍
കുമാറിനെതിരെ
വിജിലന്‍സ് കേസ്
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ക്രമക്കേടുകളാണ്
വിജിലന്‍സ്
അന്വേഷണത്തിന്റെ
പരിധിയില്‍
വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച പരാതിയില്‍
എഫ്.ഐ.ആര്.
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
കേസിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ?
മുന്‍
മുഖ്യമന്ത്രി തന്റെ ബന്ധുവിന്
ഭൂമി അനുവദിച്ചത് സംബന്ധിച്ച
കേസിന്റെ അന്വേഷണം
311.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അന്നത്തെ മുഖ്യമന്ത്രി
തന്റെ ബന്ധുവിന് ഭൂമി
അനുവദിച്ചത് സംബന്ധിച്ച
കേസിന്റെ അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേസില്‍
ആര്‍ക്കെല്ലാമെതിരെയാണ്
കുറ്റപത്രം
സമര്‍പ്പിക്കാനുദ്ദേശിക്കുന്നത്;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കേസിന്മേലുളള
അന്തിമ റിപ്പോര്‍ട്ട്
വിജിലന്‍സ് കോടതിയില്‍
സമര്‍പ്പിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
എക്സൈസ്
വകുപ്പ് മന്ത്രിക്കെതിരെയുള്ള
ആരോപണങ്ങള്‍
312.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ്
മന്ത്രിക്കെതിരെ
ബാര്‍ക്കോഴയുമായി
ബന്ധപ്പെട്ട്
ഉയര്‍ന്നുവന്ന
ആരോപണങ്ങള്‍
എന്തെല്ലാമായിരുന്നു.;
(ബി)
ഏതെല്ലാം
പരാതികളിന്മേലും,
സ്റ്റേറ്റ്മെന്റുകളിന്മേലുമാണ്
വിജിലന്‍സ് പ്രാഥമിക
പരിശോധന
നടത്തിയിരുന്നത്;
വിശദമാക്കാമോ;
(സി)
അഴിമതി
നിരോധന നിയമത്തിലെ
ഏതെല്ലാം വ്യവസ്ഥകള്‍
പ്രകാരമാണ്
പരാതികളിന്മേല്
അന്വേഷണം
നടത്താറുള്ളത്;
(ഡി)
എക്സൈസ്
വകുപ്പ്
മന്ത്രിക്കെതിരായ
പരാതികളില്‍ അന്വേഷണം
നടത്തിയത് ഇതില്‍ ഏത്
വ്യവസ്ഥ പ്രകാരമാണ്;
ഏതെങ്കിലും പരാതിയെ
സംബന്ധിച്ച് ക്വിക്ക്
വെരിഫിക്കേഷന്
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
ലളിതകുമാരി
കേസിലെ സുപ്രീം കോടതി
വിധിയുടെ
വെളിച്ചത്തിലുള്ള
അന്വേഷണം പ്രസ്തുത
കേസിലും
ഉറപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
സ്കൂള്‍
പാഠപുസ്തക അച്ചടിയിലുണ്ടായ
വീഴ്ച
313.
ശ്രീ.എം.ചന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.എം.
ആരിഫ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
പാഠപുസ്തകങ്ങളുടെയും
ഹാന്റ് ബുക്കുകളുടെയും
പ്രിന്റിംഗുമായി
ബന്ധപ്പെട്ട്
ഉയര്‍ന്നുവന്ന
ആക്ഷേപങ്ങളേയും
കൊടുകാര്യസ്ഥതകളേയും
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ അന്വേഷണഫലം
വെളിപ്പെടുത്തുമോ ;
(ബി)
പാഠപുസ്തകങ്ങളുടെ
പ്രിന്റിംഗ് ഓര്‍ഡര്‍
നല്‍കുന്നതിലുണ്ടായ
വീഴ്ചകളും ടെണ്ടര്‍
ചെയ്തതിലെ
ക്രമക്കേടുകളും
നഷ്ടങ്ങളും എല്ലാം
സംബന്ധിച്ച്
പുറത്തുവന്ന
വിവരങ്ങളുടെയടിസ്ഥാനത്തില്‍
സ്വമേധയാ വിജിലന്‍സ്
അന്വേഷണം
നടത്താതിരുന്നത്
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ ;
(സി)
ഭരണവകുപ്പില്‍
നിന്നും
ഇക്കാര്യത്തില്‍ ആവശ്യം
ഉന്നയിച്ചിട്ടുണ്ടായിരുന്നുവോ
?
ബാര്‍കോഴ
314.
ശ്രീ.ജി.സുധാകരന്
,,
എ.കെ.ബാലന്
,,
എ. പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍കോഴയുമായി
ബന്ധപ്പെട്ട്, എക്സൈസ്
മന്ത്രിക്കെതിരായി
തിരുവനന്തപുരത്തുണ്ടായ
പരാതിയെക്കുറിച്ച്
എറണാകുളം വിജിലന്‍സ്
യൂണിറ്റ് ഡി.വൈ.എസ്.പി.
യെ ക്കൊണ്ട്
അന്വേഷിപ്പിക്കാനിടയായ
സാഹചര്യം എന്തായിരുന്നു
; ബാര്‍
കോഴയെക്കുറിച്ച്
അന്വേഷിക്കുന്ന
വിജിലന്‍സിന്റെ
തിരുവനന്തപുരത്തെ
സ്പെഷ്യല്‍
ഇന്‍വെസ്റ്റിഗേഷന്‍
യൂണിറ്റിനെ കൊണ്ട്
തന്നെ അന്വേഷിക്കാന്‍
ചുമതലപ്പെടുത്താതിരുന്നത്
എന്തുകൊണ്ടായിരുന്നു ;
(ബി)
ബാര്‍കോഴ
കേസ് അന്വേഷണങ്ങളില്‍
മുഖ്യമന്ത്രി നിരന്തരം
ഇടപെട്ടതായി വിജിലന്‍സ്
അധികൃതര്‍
വെളിപ്പെടുത്തിയിട്ടുണ്ടോ
; അന്വേഷണ സംഘത്തിന്
മൊഴിയിലൂടെ ലഭിച്ച
വിവരങ്ങള്‍ യഥാസമയം
എക്സൈസ് മന്ത്രി
അറിയാനിടയായിട്ടുണ്ടോ
;ഇതിന്റെ സാഹചര്യം
എന്തായിരുന്നു ;
(സി)
എക്സൈസ്
മന്ത്രിക്കെതിരായ പരാതി
നിയമാനുസരണമുളള ക്വിക്
വെരിഫിക്കേഷന്
നടത്താതെ
അവസാനിപ്പിച്ചത്
അസ്വാഭാവികമായിട്ടായിരുന്നുവെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(ഡി)
നിലവില്‍
പുറത്തുവന്നിട്ടുളള
എല്ലാ
വെളിപ്പെടുത്തലുകളുടെയും
പരാതികളുടെയും
വിജിലന്‍സ് ഡയറക്ടറെ
സംബന്ധിച്ച ഹൈക്കോടതി
വിധിയുടെയും
പശ്ചാത്തലത്തില്‍
തിരുവനനന്തപുരം
യൂണിറ്റിലെ സത്യസന്ധരായ
ഉദ്യോഗസ്ഥരാല്‍ ക്വിക്
വെരിഫിക്കേഷന് നടത്തി
എഫ്.ഐ.ആര് രജിസ്റ്റര്‍
ചെയ്യാന്‍ നിര്‍ദ്ദേശം
നല്‍കാമോ ?
ബാര്‍കോഴ
കേസ്
315.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ആര്. രാജേഷ്
,,
ബാബു എം. പാലിശ്ശേരി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍കോഴകേസില്‍
തിരുവനന്തപുരത്തെ
വിജിലന്‍സ് കോടതിയില്‍
നിന്നുണ്ടായ വിധി
എന്തായിരുന്നു; വിധി
പ്രസ്താവം
വിശദമാക്കാമോ;
(ബി)
വിജിലന്‍സ്
സമര്‍പ്പിച്ച അന്തിമ
റിപ്പോര്‍ട്ട്
വിജിലന്‍സ് കോടതി
അംഗീകരിക്കുകയുണ്ടായോ;
(സി)
മുന്‍
ധനമന്ത്രി രണ്ട്
തവണകളായി കോഴ വാങ്ങിയ
ആക്ഷേപത്തില്‍,
വിജിലന്‍സ് അന്വേഷണ
സംഘത്തിന് തെളിവുകള്‍
ലഭിച്ചിട്ടുണ്ടായിരുന്നാേ;
പ്രസ്തുത കേസിന്റെ
ക്വിക്
വെരിഫിക്കേഷനില്‍
പ്രഥമദൃഷ്ട്യാ
തെളിവുണ്ടെന്ന് കണ്ട്
എഫ്.ഐ.ആര്.
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടായിരുന്നാേ;
(ഡി)
വിധിയില്‍
വിജിലന്‍സ് ഡയറക്ടറുടെ
എന്തെല്ലാം
നടപടികളെയാണ് കോടതി
വിമര്‍ശിച്ചിരിക്കുന്നത്;
വിശദമാക്കുമോ;
(ഇ)
അന്വേഷണ
ഉദ്യോഗസ്ഥന്റെ
റിപ്പോര്‍ട്ട്
മറികടന്ന് ധനമന്ത്രി
ശ്രീ.
കുറ്റവിമുക്തനാക്കികൊണ്ട്
വിജിലന്‍സ് ഡയറക്ടര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത നിര്‍ദ്ദേശം
കോടതിയുടെ വിമര്‍ശനം
ഏറ്റുവാങ്ങുകയുണ്ടായോ;
(എഫ്)
വിധിയെ
തുടര്‍ന്ന്
വിജിലന്‍സിന്
സ്വീകരിക്കേണ്ടി വന്ന
തുടര്‍ നടപടികള്‍
വിശദമാക്കാമോ;
(ജി)
ധനമന്ത്രി
രാജിവെച്ച്
ഒഴിഞ്ഞുപോകേണ്ടതായി
വന്ന കാര്യം വിജിലന്‍സ്
പരിഗണിച്ചിട്ടുണ്ടോ;
ആരോപിതര്‍
മന്ത്രിമാരാകുമ്പോള്
വിജിലന്‍സ് സത്യസന്ധമായ
അന്വേഷണത്തിന്
തയ്യാറാകുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:പരിശോധിക്കുമോ?
ബാര്‍കോഴ
കേസ്
316.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴ കേസില്‍
ഹൈക്കോടതിയില്‍ കേസ്
വാദിച്ച അഡ്വക്കേറ്റ്
കപില്‍ സിബലിനുളള ഫീസ്
എത്രയാണ് ; അത്
നല്‍കുന്നത് ആരാണ് ;
(ബി)
കോഴ
വാങ്ങിയ ആളില്‍ നിന്നും
ഫീസ് തുക ഈടാക്കാന്‍
സാധ്യമാണോ ;
നിയമവശങ്ങള്‍
വെളിപ്പെടുത്താമോ ;
(സി)
കോഴ
തുക പിടിച്ചെടുക്കാന്‍
ശ്രമം നടത്തിയിട്ടുണ്ടോ
; ഉണ്ടെങ്കിൽ
പിടിച്ചെടുത്ത തുക എത്ര
; ഏത് നിലയിലുളള
നടപടികളിലൂടെയാണ് കോഴ
തുക പിടിച്ചെടുക്കാന്‍
ശ്രമിച്ചതെന്നു
വിശദമക്കാമോ ?
ബാര്‍കോഴ
കേസിലെ വിധിയിന്മേലുള്ള
പെറ്റീഷന്
317.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍കോഴ
കേസില്‍
തിരുവനന്തപുരത്തെ
വിജിലന്‍സ് കോടതിയുടെ
29.10.2015 ലെ
വിധിന്യായത്തിനെതിരെ
ഹൈക്കോടതിയില്‍
വിജിലന്‍സ്
ഡയറക്ടറേറ്റ് നല്കിയ
ഒറിജിനല്‍ പെറ്റീഷന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഹര്‍ജിയിലെ
പ്രധാനപ്പെട്ട
ആവശ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
അവയില്‍ ഹൈക്കോടതി
അനുവദിക്കാതിരുന്നവ
ഏതൊക്കെ
ആവശ്യങ്ങളായിരുന്നു;
(സി)
ബാര്‍കോഴ
കേസിന്റെ തുടര്‍
അന്വേഷണം സംബന്ധിച്ച
കാര്യത്തില്‍
ഹര്‍ജിയിലെ ആവശ്യം
എന്തായിരുന്നു; ആവശ്യം
ഹൈക്കോടതി
അംഗീകരിക്കുകയുണ്ടായോ;
(ഡി)
പ്രസ്തുത
കേസില്‍ തുടരന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നു മുതല്‍
എന്ന് വിശദമാക്കുമോ?
സ്വകാര്യ
അഭിഭാഷകരില്‍ നിന്നും
നിയമോപദേശം
318.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം വിജിലന്‍സ്
വകുപ്പ് ഇതുവരെ
ഏതെല്ലാം കേസ്സുകളില്‍
സ്വകാര്യ അഭിഭാഷകരില്‍
നിന്നും നിയമോപദേശം
തേടിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഏതെല്ലാം അഭിഭാഷകരാണ്
നിയമോപദേശം നല്‍കിയത്;
(ബി)
പ്രസ്തുത
കേസ്സുകളില്‍
സര്‍ക്കാര്‍ അഭിഭാഷകരെ
ഒഴിവാക്കി മറ്റു
അഭിഭാഷകരില്‍ നിന്നും
നിയമോപദേശം തേടിയതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
നിയമ
വകുപ്പിന്റെ മുന്‍കൂര്‍
അനുമതിയോടെയാണോ
പ്രസ്തുത അഭിഭാഷകരുടെ
നിയമോപദേശം തേടിയത്;
(ഡി)
ഇപ്രകാരം
നിയമോപദേശം തേടിയ എല്ലാ
കേസ്സുകളിലും
സര്‍ക്കാര്‍/വിജിലന്‍സ്
ഭാഗം
വിജയിച്ചിട്ടുണ്ടോ;
ഏതെല്ലാം കേസ്സുകള്‍
വിജയിച്ചു എന്നും
ഏതെല്ലാം കേസ്സുകള്‍
പരാജയപ്പെട്ടുവെന്നും
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
അഭിഭാഷകര്‍ക്ക് നല്കിയ
പ്രതിഫലത്തിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(എഫ്)
ഏതെല്ലാം
അഭിഭാഷകര്‍ക്ക് ഇനിയും
പ്രതിഫലം നല്‍കാനുണ്ട്;
അവരുടെ വിശദാംശങ്ങളും
കേസ്സും,
കാലതാമസത്തിന്റെ
കാരണങ്ങളും
വ്യക്തമാക്കുമോ?
പാമൊലിന്‍
ഇറക്കുമതി കേസിന്‍െറ വിചാരണ
319.
ശ്രീ.എം.എ.ബേബി
,,
എം. ഹംസ
,,
സാജു പോള്‍
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാമൊലിന്‍
ഇറക്കുമതി നടത്തിയത്
സംബന്ധിച്ച കേസിന്‍െറ
വിചാരണ ഇപ്പോള്‍
നടക്കുന്നുണ്ടോ ;
(ബി)
കേസ്
വിചാരണ
ചെയ്യുന്നതിനെതിരെ കേരള
ഹൈക്കോടതിയിലും
വിജിലന്‍സ് കോടതിയിലും
ഉയര്‍ത്തിയ തടസ്സ
വാദങ്ങള്‍ കോടതികള്‍
അംഗീകരിച്ചിട്ടുണ്ടോ ;
കീഴ്ക്കോടതിയുടെ വിധി
എന്തായിരുന്നു ; ഇത്
ഹൈക്കോടതി
അംഗീകരിച്ചിട്ടുണ്ടോ ;
(സി)
പാമൊലിന്‍
ഇടപാടില്‍ ഖജനാവിനു
നഷ്ടം
ഉണ്ടായിട്ടുണ്ടെന്ന് സി
& എ.ജി.
കണ്ടെത്തിയത്
എപ്പോഴായിരുന്നു ;
പ്രസ്തുത
റിപ്പോര്ട്ടിന്മേലുള്ള
പബ്ലിക് അക്കൗണ്ട്സ്
കമ്മിറ്റിയുടെ
നിഗമനങ്ങള്‍
എന്തെല്ലാമായിരുന്നു ;
(ഡി)
കേസ്
പിന്‍വലിക്കുവാനുളള
സര്‍ക്കാര്‍
നിര്‍ദ്ദേശത്തെ
തുടര്‍ന്ന് പബ്ലിക്
പ്രോസിക്യൂട്ടര്‍
ഹര്‍ജി നല്കുകയുണ്ടായോ
;ഇത്
അനുവദിക്കുകയുണ്ടായോ;
ഇതിനെതിരെ
ഹൈക്കോടതിയില്‍ റിവ്യൂ
ഹര്‍ജി
നല്‍കിയിട്ടുണ്ടോ ;
ഏങ്കില്‍ കാരണം
വെളിപ്പെടുത്തുമോ ?
ബാര്‍ക്കോഴ
320.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
എസ്.രാജേന്ദ്രന്
,,
സി.കൃഷ്ണന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍ വിഷയത്തില്‍
ആരോപണ വിധേയനായ ബഹു.
എക്സൈസ്
വകുപ്പുമന്ത്രിക്കെതിരെ
ബാര്‍ അസോസിയേഷന്
വര്‍ക്കിംഗ് പ്രസിഡന്റ്
ബിജു രമേശിന്റെ
ആക്ഷേപത്തിന്മേല്
വിജിലന്‍സ് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
;
(ബി)
തിരുവനന്തപുരം
മജിസ്ട്രേറ്റ്
കോടതിയില്‍
സി.ആര്.പി.സി. 164
പ്രകാരം ബിജു നല്കിയ
മൊഴി വിജിലന്‍സ്
പരിശോധിക്കുകയുണ്ടായോ ;
വിജിലന്‍സിനു ബഹു.
എക്സൈസ്
വകുപ്പുമന്ത്രിയെ
കുറിച്ച് അന്വേഷണം
ആവശ്യപ്പെട്ട് ഇതിനകം
ലഭിച്ച പരാതികള്‍
അന്വേഷണ സംഘം
പരിശോധിക്കുകയുണ്ടായോ ;
(സി)
പരാതികളില്‍
ക്വിക് വെരിഫിക്കേഷന്
നടത്താതെ
പ്രാഥമികാന്വേഷണം
മാത്രം നടത്തുകയുണ്ടായോ
; ഇതിനായി ഉത്തരവ്
നല്‍കിയത്
ഹൈക്കോടതിയുടെ
പരാമര്ശങ്ങള്ക്കിരയായ
വിജിലന്‍സ് ഡയറക്ടര്‍
ആയിരുന്നോ ; മുന്‍
ധനകാര്യ മന്ത്രിയുടെ
പരാതിയില്‍ ക്വിക്
വെരിഫിക്കേഷന്
ഉത്തരവിട്ടത്
ആരായിരുന്നു ;
(ഡി)
പ്രാഥമികാന്വേഷണം
നടത്തിയ വിജിലന്‍സ്
ഉദ്യോഗസ്ഥര്‍
ആരായിരുന്നു; ; അവരുടെ
അധികാര
പരിധിയിലായിരുന്നോ
പരാതി ഉണ്ടായിരുന്നത് ;
എന്തെല്ലാം പരാതികളില്‍
ആരില്‍ നിന്നെല്ലാം
തെളിവെടുക്കുകയുണ്ടായി
;
(ഇ)
വിജിലന്‍സ്
മാന്വലിലും
സുപ്രീംകോടതി
നിര്‍ദ്ദേശങ്ങളിലും
വ്യവസ്ഥ ചെയ്തിരുന്ന
ഏത് രീതിയിലുള്ള
അന്വേഷണമാണ്
ബഹു.എക്സൈസ്
മന്ത്രിക്കെതിരെയുണ്ടായ
പരാതികളിന്മേല്
നടത്തിയത് ;
വിശദമാക്കുമോ ?
വിജിലന്‍സ്
അന്വേഷണം
321.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
അന്വേഷണത്തിന്റെ
ഭാഗമായി, അന്വേഷണ
ഉദ്യോഗസ്ഥന്, അന്വേഷണ
വിഷയവുമായി ബന്ധപ്പെട്ട
മന്ത്രിസഭാ യോഗത്തില്‍
നടന്ന ചര്‍ച്ചയും
നടപടിക്രമങ്ങളും
സംബന്ധിച്ച് യോഗത്തില്‍
ഹാജരായിരുന്ന
മന്ത്രിയോടോ , ചീഫ്
സെക്രട്ടറിയോടോ
ചോദ്യങ്ങള്‍
ചോദിക്കുന്നതിനും
വസ്തുത
മനസ്സിലാക്കുന്നതിനും,
എന്തെങ്കിലും
നിയമതടസ്സം ഉണ്ടോ ;
എങ്കില്‍ ഏത്
നിയമവ്യവസ്ഥയാണ്
തടസ്സമായി
നിലനില്‍ക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
അന്വേഷണ
ഉദ്യോഗസ്ഥന് അന്വേഷണ
വിഷയവുമായി
ബന്ധപ്പെട്ട്
ചോദിക്കുന്ന
ചോദ്യങ്ങള്‍ക്ക്
തങ്ങള്‍ക്കറിയാവുന്ന
കാര്യങ്ങള്‍
വെളിപ്പെടുത്താന്‍
മന്ത്രിമാര്‍ക്കും,
ചീഫ് സെക്രട്ടറിയ്ക്കും
നിയമപരമായ
ബാദ്ധ്യതയുണ്ടോ ;
(സി)
ബാര്‍
കോഴ കേസില്‍ അന്വേഷണ
ഉദ്യേഗസ്ഥന്
ആവശ്യപ്പെട്ടതും
ഔദ്യോഗിക
പദവിയിലിരുന്നുകൊണ്ട്
ഞങ്ങള്‍ക്ക്
അറിയാവുന്നതുമായ
വിവരങ്ങള്‍ പറയുവാന്‍
എക്സൈസ് വകുപ്പ്
മന്ത്രി ശ്രീ.കെ.
ബാബുവും ചീഫ്
സെക്രട്ടറിയും
വിസമ്മതിച്ചതായി
അന്വേഷണ ഉദ്യോഗസ്ഥനായ
എസ്.പി. റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
(ഡി)
ഔദ്യോഗിക
പദവിയിലിരിക്കുന്നവര്‍
വ്യവസ്ഥാപിതമായ
അന്വേഷണവുമായി
സഹകരിക്കുന്നതു
സംബന്ധിച്ച നയം
വ്യക്തമാക്കുമോ ?
പൊതുമരാമത്ത്,
ജലവിഭവ വകുപ്പുകളിലെ അഴിമതി
322.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതി
കണ്ടെത്തിയതിനെ
തുടര്‍ന്ന് വിജിലന്‍സ്
ഡയറക്ടറുടെ
ശുപാര്ശയുടെയടിസ്ഥാനത്തില്
പൊതുമരാമത്ത്, ജലവിഭവ
വകുപ്പുകളിലെ രണ്ട്
ചീഫ് എഞ്ചിനിയര്‍മാരെ
സര്‍വ്വീസില്‍ നിന്നും
സസ്പെന്റ്
ചെയ്തിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
സസ്പെന്റ്
ചെയ്തുകൊണ്ടുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(സി)
ഇക്കാര്യത്തില്‍
ആഭ്യന്തര വകുപ്പ്
സെക്രട്ടറിയ്ക്കും,
വിജിലന്‍സ്
ഡയറക്ട്രര്ക്കും
മുഖ്യമന്ത്രി നല്കിയ
നിര്‍ദ്ദേശം
എന്തായിരുന്നു ; ഇതിനെ
തുടര്‍ന്ന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
;
(ഡി)
വിജിലന്‍സ്
അന്വേഷണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ഇ)
പൊതുമരാമത്ത്
വകുപ്പ്മന്ത്രിയും,
ജലവിഭവ വകുപ്പ്
മന്ത്രിയും
ഇക്കാര്യത്തില്‍
ആഭ്യന്തര വകുപ്പ്
മന്ത്രിയ്ക്ക്
നേരിട്ടോ, അല്ലാതെയോ
പരാതി നല്കിയിടുണ്ടോ ;
വിശദമാക്കാമോ?
മന്ത്രിമാര്‍ക്കെതിരെയുള്ള
കേസുകള്‍
323.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
മന്ത്രിസഭയിലെ
മുഖ്യമന്ത്രിയുള്‍പ്പെടെ
ഏതെല്ലാം
മന്ത്രിമാര്‍ക്കെതിരെ
എന്തെല്ലാം
ആരോപണങ്ങളാണ് വിവിധ
ഘട്ടങ്ങളിലായി
വെളിപ്പെട്ട്
ഉയര്‍ന്നുവന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
നിലവില്‍
മുഖ്യമന്ത്രിയുള്‍പ്പെടെ
ഏതെല്ലാം
മന്ത്രിമാര്‍ക്കെതിരെ
ഏതെല്ലാം വിഷയങ്ങളില്‍
എത്ര വീതം വിജിലന്‍സ്,
ക്രൈംബ്രാഞ്ച്, പോലീസ്,
സി.ബി.ഐ. കേസുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ;
(സി)
മന്ത്രിസഭയിലെ
ഏതെല്ലാം
അംഗങ്ങള്‍ക്കെതിരായി
അഴിമതി നടത്തിയതിന്
വിജിലന്‍സ്
കേസെടുത്തിട്ടുണ്ട്
എന്നും ഇതിന്റെ ഭാഗമായി
എത്ര മന്ത്രിമാര്‍
രാജിവെച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ;
(ഡി)
ഓരോ
മന്ത്രിസഭാംഗത്തിനുമെതിരെ
എന്നാണ്
കേസെടുത്തതെന്നും,
എന്നാണ്
രാജിവെച്ചതെന്നും
വിശദമാക്കാമോ?