മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടി
1.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയുടെ ഭാഗമായി
ഓരോ ജില്ലയിലും
പ്രഖ്യാപിച്ച
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
തീരുമാനം
ഏടുക്കാനുള്ള ഫയലുകള്‍
2.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധനകാര്യവകുപ്പുമന്ത്രി
ശ്രീ. കെ.എം.മാണി രാജി
വച്ച് ഒഴിയുമ്പോള്‍,
അദ്ദേഹത്തിന്റെ
പരിഗണനയ്ക്കായി
സമര്പ്പിക്കപ്പെട്ടിട്ടുണ്ടായിരുന്ന
എത്ര ഫയലുകളില്‍
തീരുമാനം എടുക്കാന്‍
ബാക്കി
നില്‍പ്പുണ്ടായിരുന്നു;
(ബി)
രാജി
വച്ച ദിവസവും തലേ
ദിവസവും അതിന് ശേഷവും
എത്ര ഫയലുകളില്‍
മന്ത്രി തീരുമാനങ്ങള്‍
എടുക്കുകയുണ്ടായി;
തീരുമാനം എടുക്കാതെ
തിരിച്ചയച്ച ഫയലുകള്‍
എത്ര;
(സി)
ധനകാര്യ
വകുപ്പ് മന്ത്രി
തീരുമാനം എടുത്തയച്ച
എത്ര ഫയലുകള്‍
മുഖ്യമന്ത്രി
കാണുന്നതിലേക്ക് തിരികെ
വിളിച്ചിട്ടുണ്ട്?
സ്റ്റേറ്റ്
ബാങ്ക് ഓഫ് ട്രാവന്‍കൂറും
റിലയന്‍സ് അസറ്റ് റീ
കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായുള്ള
കരാര്‍
3.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.അജിത്
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടിശ്ശികയായ
വായ്പകള്‍
പിരിച്ചെടുക്കാന്‍
സ്റ്റേറ്റ് ബാങ്ക് ഓഫ്
ട്രാവന്‍കൂര്‍
റിലയന്‍സ് അസറ്റ് റീ
കണ്‍സ്ട്രക്ഷന്‍
കമ്പനിയുമായി കരാറില്‍
ഏര്‍പ്പെട്ടിട്ടുളളതായി
വിവരം ലഭിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
തരത്തിലുളള വായ്പാ
കുടിശ്ശികകള്‍
പിരിച്ചെടുക്കുന്നതിനാണ്
എസ്.ബി.ടി. പ്രസ്തുത
കമ്പനിയുമായി കരാറില്‍
ഏര്‍പ്പെട്ടിട്ടുളളത്;
ഈ വായ്പാ പരിധി
എത്രവരെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനകം
വായ്പാ
കുടിശ്ശികയ്ക്കുവേണ്ടി
എത്ര
കുടുംബങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
എസ്.ബി.ടി
തുടങ്ങിവച്ച മാതൃക
മറ്റ് ബാങ്കുകളും
സ്വീകരിച്ചാല്‍
സംസ്ഥാനത്ത് പല
കുടുംബങ്ങളും
പ്രതിസന്ധിയിലാകുുമോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അപ്രകാരം
പ്രതിസന്ധി
ഉണ്ടാകാതിരിക്കാന്‍
സ൪ക്കാ൪ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ?
ഭരണ
മികവിന് ദേശീയ
അന്തര്‍ദേശീയ അംഗീകാരം
4.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.റ്റി.ജോര്‍ജ്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണ
മികവിന് സംസ്ഥാനത്തിന്
ദേശീയ അന്തര്‍ദേശീയ
തലങ്ങളില്‍ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അംഗീകാരം ഏതെല്ലാം
മേഖലകളിലാണ്
ലഭിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതെല്ലാം
മേഖലകളാണ്
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് കൂടുതല്‍
മികവ്
കൈവരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
മികവ് മറ്റ്
രംഗങ്ങളിലും
നേടുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ശമ്പള
പരിഷ്ക്കരണം
5.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവനക്കാര്‍ക്കും,
അധ്യാപകര്ക്കുനടപ്പു
വര്‍ഷം ശമ്പള
പരിഷ്ക്കരണം നടത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഏത് മാസം മുതലാണ്
നടപ്പിലാക്കാനുദ്ദ്യേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
എല്ലാ
സര്‍ക്കുലറുകളും പ്രധാന
ഉത്തരവുകളും സര്‍ക്കാര്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നത്
സംബന്ധിച്ച്
6.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വെബ്സൈറ്റില്‍ എല്ലാ
സര്‍ക്കുലറുകളും പ്രധാന
ഉത്തരവുകളും
പ്രസിദ്ധീകരിക്കുന്നുണ്ടോ;
ഇല്ലായെങ്കില്‍ എല്ലാ
വകുപ്പുകളിലെയും എല്ലാ
പ്രധാന സര്‍ക്കുലറുകളും
ഉത്തരവുകളും
സര്‍ക്കാര്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നതിനുവേണ്ട
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
സര്‍ക്കാര്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിച്ച ശേഷം
പല ഉത്തരവുകളും
വെബ്സൈറ്റില്‍ നിന്നും
പിന്‍വലിക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്താണ് ഇതിനു
കാരണമെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ എല്ലാ
വകുപ്പുകളും
പ്രസിദ്ധീകരിക്കുന്ന
പൊതുപ്രാധാന്യമുള്ള
എല്ലാ സര്‍ക്കുലറുകളും
ഉത്തരവുകളും ഏതു
കാലത്തും പൊതുജനത്തിന്
ലഭ്യമാകുന്ന തരത്തില്‍
സര്‍ക്കാര്‍
വെബ്സൈറ്റില്‍ യഥാസമയം
പ്രസിദ്ധീകരിക്കുന്നതിനും
നിലനിര്‍ത്തുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ഡല്‍ഹി
കേരള ഹൗസ് വളപ്പില്‍
കൊച്ചിന് ഹൗസ് നിര്‍മ്മാണം
7.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡല്‍ഹി
കേരള ഹൗസ് വളപ്പില്‍
കൊച്ചിന് ഹൗസ്
പുതുക്കി
നിര്‍മ്മിക്കുന്നതിനുളള
ആദ്യ എസ്റ്റിമേറ്റ് തുക
എത്രയായിരുന്നു; പണി
പൂര്‍ത്തിയായപ്പോള്‍
മൊത്തം ചെലവ് എത്രയായി;
(ബി)
ആകെ
എത്ര ചതുരശ്ര
മീറ്ററിലാണ് കെട്ടിടം
നവീകരിച്ചിട്ടുളളത്;
ഒരു ചതുരശ്ര മീറ്ററിന്
നവീകരണ ചെലവ് എത്ര;
(സി)
ആഡംബര മുറികള്‍
മുഖ്യമന്ത്രി
ഉള്‍പ്പെടെ
ആര്‍ക്കെല്ലാം
സജ്ജമാക്കിയിട്ടുണ്ട്?
ഭരണഭാഷ
മലയാളമാക്കുന്നത് സംബന്ധിച്ച്
8.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണ
ഭാഷ പൂര്‍ണ്ണമായും
മലയാളത്തിലാക്കുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
വെബ്സൈറ്റിലെ
വിവരങ്ങള്‍
മലയാളത്തില്‍ കൂടി
ലഭ്യമാക്കുന്നതിനും,
മലയാളത്തില്‍
ഫോറങ്ങള്‍,
രജിസ്റ്ററുകള്‍
തുടങ്ങിയവ
അച്ചടിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഭരണരംഗത്ത്
മലയാളഭാഷ
ഉപയോഗിക്കുന്നത്
സംബന്ധിച്ച പഠനം
നടത്തുന്നതിന്
ഐ,എം.ജി.യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;;
ഇതിന്റെ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ?
മലപ്പുറം
ജില്ലയിലെ ജനസമ്പര്‍ക്ക
പരിപാടിയിലെ ധനസഹായം
9.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടി -
കരുതല്‍ 2015 ന്റെ
ഭാഗമായി മലപ്പുറം
ജില്ലയില്‍ എത്ര
അപേക്ഷകള്‍ ആകെ ലഭിച്ചു
; ഇതില്‍ എത്ര
അപേക്ഷകളില്‍ തീര്‍പ്പ്
കല്പ്പിച്ചു ;
വിശദമാക്കുമോ ;
(ബി)
ധനസഹായത്തിന്
വേണ്ടി ജനസമ്പര്‍ക്ക
പരിപാടിയുടെ അന്ന്
സമര്‍പ്പിച്ച
അപേക്ഷകളിന്മേല്
പാസ്സാക്കിയ തുക
എത്രപേര്‍ക്ക് ഇതുവരെ
നല്‍കിയിട്ടില്ല എന്ന്
വ്യക്തമാക്കുമോ;
(സി)
അവര്‍ക്ക്
എന്നത്തേക്ക് തുക
നല്കുവാന് കഴിയും
എന്ന് വിശദമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച് വിശദമായ
ഒരവലോകനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
മലപ്പുറം
ജില്ലാഭരണത്തിലെ പ്രതിസന്ധി
10.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാതല
ഉദ്യോഗസ്ഥരുടെ
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നതുമൂലം
മലപ്പുറം ജില്ലാ
ഭരണത്തിലുണ്ടായിട്ടുള്ള
പ്രതിസന്ധി
പരിഹരിക്കുന്നതിന്
ഏതെല്ലാം തസ്തികകളില്‍
ഉദ്യോഗസ്ഥരെ നിയമിച്ചു;
; വിശദാംശം നല്‍കുമോ;
(ബി)
പല
തസ്തികകളും ഇപ്പോഴും
ഒഴിഞ്ഞുകിടക്കുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എന്കില്
നിലവിലുള്ള ഒഴിവുകള്‍
ഏതെല്ലാം; ഇവയിലേക്ക്
നിയമനം നടത്താന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
വെള്ളായണി
കായൽ കയ്യേറ്റം
11.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെള്ളായണി
കായല്‍ അനധികൃത
കയ്യേറ്റങ്ങള്‍
ഒഴിവാക്കുന്നതിനും
കായലിനടിയില്‍ തങ്ങളുടെ
പട്ടയഭൂമി കിടക്കുന്ന
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്കുന്നതിനുംശുദ്ധജല
തടാകമായി
സംരക്ഷിക്കുന്നതിനുമായി
കര്‍മ്മപദ്ധതി 2015
ജൂണ്‍ മാസത്തില്‍
സെന്റര്‍ ഫോര്‍
വാട്ടര്‍ റിസോഴ്സ്സ്
ഡെവലപ്മെന്റ്
മാനേജ്മെന്റ്
സർക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ
; ആയത് ചീഫ് സെക്രട്ടറി
അദ്ധ്യക്ഷനായ
സംസ്ഥാനല്നതല പരിശോധനാ
സമിതി പരിശോധിച്ച്
റിപ്പോര്‍ട്ട്
സമർപ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അത് സംബന്ധിച്ച്
സ്വീകരിച്ച
തുടര്‍നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
സേവനാവകാശ
നിയമം
12.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമം
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
സേവനാവകാശ
നിയമപ്രകാരമുള്ള
സേവനങ്ങള്‍
എന്തെല്ലാമാണെന്ന്
വിജ്ഞാപനം ചെയ്യണമെന്ന്
വിവിധ വകുപ്പുകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ആയത് ഇനിയും
നടപ്പിലാക്കാത്ത
വകുപ്പുകളുണ്ടോ ;
(സി)
സെക്രട്ടേറിയറ്റ്
ഉള്‍പ്പെടെയുള്ള
ഒാഫീസുകളില്‍
പൊതുജനങ്ങള്‍ക്ക്
സേവനങ്ങള്‍ കൃത്യമായും
വേഗത്തിലും
ലഭിക്കുന്നുവെന്ന്
ഉറപ്പ് വരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ ?
പ്രതിപക്ഷ
നേതാവിന്റെ ഔദ്യോഗിക വസതി
മോടി പിടിപ്പിക്കൽ
13.
ശ്രീ.വി.ഡി.സതീശന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിപക്ഷ
നേതാവിന്റെ ഔദ്യോഗിക
വസതി മോടി
പിടിപ്പിക്കുന്നതിനും
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനും
ചെലവഴിച്ച തുകയുടെ ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ;
(ബി)
ടെലിഫോണ്‍
ബില്‍, അതിഥി
സല്‍ക്കാരം, യാത്രാബത്ത
എന്നീ ഇനങ്ങളില്‍
ചെലവായ തുക എത്രയെന്ന്
വിശദമാക്കുമോ ;
(സി)
ഔദ്യോഗിക
വസതിയിലേക്ക് സാധന
സാമഗ്രികള്‍
വാങ്ങുന്നതിന് ചെലവായ
തുക എത്രയെന്ന്
വിശദമാക്കുമോ ?
മന്ത്രിമാ൪
യാത്രകള്‍ക്കായി ചെലവഴിച്ച
തുക
14.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഓരോ മന്ത്രിയും
നടത്തിയ വിദേശയാത്രകള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഓരോ
മന്ത്രിയും ഇതിനായി
പൊതുഖജനാവില്‍ നിന്ന്
ചെലവഴിച്ച തുക
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഓരോ
മന്ത്രിയും രാജ്യത്തിന്
അകത്ത് നടത്തിയ
യാത്രകള്‍,
യാത്രകള്‍ക്കായി
ചെലവഴിച്ച തുക എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
കാർഷികവായ്പ
15.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബാങ്കുകള്‍,
കര്‍ഷകര്‍ക്ക് വായ്പ
നിഷേധിക്കുന്നതായുള്ള
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
ബാങ്കുകള്‍ നല്കിയ
കാര്‍ഷിക വായ്പകള്‍
സംബന്ധിച്ച ഏറ്റവും
ഒടുവിലത്തെ കണക്കുകള്‍
ശേഖരിച്ച്
വിശദമാക്കാമോ; ഇത്
മൊത്തം വായ്പയുടെയും
നിക്ഷേപത്തിന്റെയും
എത്ര ശതമാനം വീതമാണ് ;
(സി)
എത്ര
ശതമാനം വായ്പകള്‍
കാര്‍ഷിക മേഖലയ്ക്കു
നല്‍കണമെന്നാണ്
ആര്.ബി.ഐ
നിര്‍ദ്ദേശിച്ചിട്ടുളളത്;മൊത്തം
വായ്പയുടെ പതിനെട്ട്
ശതമാനത്തില്‍ കൂടുതല്‍
കാര്‍ഷിക വായ്പ നല്കിയ
ബാങ്കുകള്‍
ഏതൊക്കെയാണ്;
(ഡി)
കേന്ദ്ര
സര്‍ക്കാരിന്റെയും
റിസര്‍വ് ബാങ്കിന്റെയും
കാര്‍ഷിക വായ്പ
സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത്
പാലിക്കപ്പെടുന്നു
എന്നുറപ്പിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുകയുണ്ടായോ?
സര്‍ക്കാര്‍
ജീവനക്കാര്‍
16.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ അധ്യാപകര്‍
ഉള്‍പ്പടെ മൊത്തം
സര്‍ക്കാര്‍
ജീവനക്കാര്‍
എത്രയായിരുന്നു ; ഇൗ
കാലയളവില്‍ റിട്ടയര്‍
ചെയ്തവര്‍ എത്ര ;
പുതുതായി സൃഷ്ടിച്ച
തസ്തികകള്‍ എത്ര ;
ഇപ്പോള്‍ എത്ര
സര്‍ക്കാര്‍
ജീവനക്കാരുണ്ട് ;
വിശദമാക്കാമോ?
വകുപ്പുകളുടെ
മികച്ച പ്രവര്‍ത്തനത്തിന്
ലഭിച്ച അംഗീകാരങ്ങൾ
17.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്തിന്
വിവിധ വകുപ്പുകളുടേയും
മേഖലകളുടേയും മികച്ച
പ്രവര്‍ത്തനത്തിന്
ദേശീയ അന്തര്‍ദേശീയ
തലത്തില്‍ എന്തെല്ലാം
അംഗീകാരങ്ങളും
അവാര്‍ഡുകളും
ലഭ്യമായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
വകുപ്പുകള്‍ക്കാണ്
ഇത്തരത്തിലുളള
ബഹുമതികള്‍
ലഭ്യമായിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
നേട്ടങ്ങളാണ്
ബഹുമതിക്ക്
അര്ഹമാക്കിയിട്ടുളളതെന്നും
ഈ നേട്ടങ്ങള്‍
നിലനിര്‍ത്തുന്നതിന്
ഏതെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
ജനസമ്പര്‍ക്ക
പരിപാടിയുടെ നടപടിക്രമങ്ങളുടെ
പ്രായോഗികത
18.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസമ്പര്‍ക്ക
പരിപാടിയുമായി
ബന്ധപ്പെട്ട്
നടപടിക്രമങ്ങളുടെ
പ്രായോഗികത
സാദ്ധ്യമാകാത്ത
സാഹചര്യങ്ങളില്‍
നിലവിലുളള ചട്ടങ്ങളിലും
നിയമങ്ങളിലും മാറ്റം
അനിവാര്യമാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അവയില്‍ തികച്ചും
പ്രാധാന്യമേറിയവ
ഏതെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
നാളിതുവരെ
അത്തരത്തില്‍
നിയമങ്ങളിലും
ചട്ടങ്ങളിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
ആയവയുടെ ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
സര്‍വ്വീസില്‍
നിന്നും റിട്ടയര്‍ ചെയ്ത
ജീവനക്കാര്‍
19.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ എത്ര
സര്‍ക്കാര്‍
ജീവനക്കാര്‍
സര്‍വ്വീസില്‍ നിന്നും
റിട്ടയര്‍
ചെയ്യുകയുണ്ടായെന്നും
എത്ര പേര്
സര്‍വ്വീസിലിരിക്കേ
മരണപ്പെട്ടുവെന്നും
അറിയിക്കുമോ;
(ബി)
റിട്ടയര്‍
ചെയ്തവരുടെ
ആനുകൂല്യങ്ങള്‍
എത്രത്തോളം നല്കുവാന്
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കുമോ;
മുഖ്യമന്ത്രിക്ക്
സമര്‍പ്പിച്ച നിവേദനം
20.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
താലൂക്കിലെ പൊഴിയൂര്‍
മണലfവിള വീട്ടില്‍ എസ്.
രാജമ്മ 2015 ജൂണ്‍
19-ാം തീയതി
മുഖ്യമന്ത്രിക്ക് ഒരു
നിവേദനം
സമര്‍പ്പിച്ചിരുന്നോ;
(ബി)
എങ്കില്‍
ആ നിവേദനത്തിന്റെ
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
വയ്ക്കാമോ;
(സി)
ആ
നിവേദനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റിലെ
ഇ-ഫയലിങ് സ(മ്പദായം
21.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
ഏതെല്ലാം വകുപ്പുകളില്‍
ഇ-ഫയലിങ്ങ്
നടപ്പിലാക്കിയിട്ടുണ്ട്;
പുതുതായി ഏതെല്ലാം
വകുപ്പുകളിലാണ്
നടപ്പിലാക്കുന്നത്;
(ബി)
ഇ-ഫയല്‍
സമ്പ്രദായം പൂര്‍ണമായി
നടപ്പിലാക്കിയിട്ടില്ലാത്തതിനാല്‍
ഫിസിക്കല്‍ ഫയലും
ഇ-ഫയലും ഒരുപോലെ
തയ്യാറാക്കേണ്ടിവരുന്ന
കാര്യം
ബോധ്യപ്പെട്ടിട്ടുണ്ടോ;
തന്മൂലമുള്ള അമിത
ജോലിഭാരം
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്നു
വ്യക്തമാക്കുമോ ;
(സി)
ഇ-ഫയലിംഗ്
നടപ്പിലാക്കിയതിന് ശേഷം
ആയതിന്റെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
;ഇത് നടപ്പിലാക്കിയതിന്
ശേഷം ഫയല്‍ സംബന്ധമായ
വിവരങ്ങള്‍
അറിയുന്നതില്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ് ;
(ഡി)
ഐഡിയാസ്
സംവിധാനത്തിന് പകരമായി
ഇ-ഫയലിംഗ്
ഏര്‍പ്പെടുത്തിയതോടെ
പൊതുജനങ്ങള്‍ക്കും
ജനപ്രതിനിധികള്‍ക്കും
ഫയല്‍ സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കുമോ
?
ജനസമ്പര്‍ക്കപരിപാടി
22.
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
സി.പി.മുഹമ്മദ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഘട്ടങ്ങളിലായാണ്
ജനസമ്പര്‍ക്കപരിപാടി
നടത്തിയത്;
വിശദമാക്കുമോ;
(ബി)
ഈ
പരിപാടിക്ക്
ഐക്യരാഷ്ട്രസഭയുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
F.I.R
-ല്‍ പ്രതിചേര്‍ത്തവരെയും
കുറ്റപത്രം
സമര്പ്പിക്കപ്പെട്ടവരെയും
ഉയര്‍ന്ന തസ്തികകളില്‍
നിയമിക്കുന്നത്
സംബന്ധിച്ച്
23.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ചീഫ് സെക്രട്ടറി ശ്രീ.
ഭരത് ഭൂഷണ് , നിലവിലെ
ചീഫ് സെക്രട്ടറി ശ്രീ.
ജിജി തോംസണ്‍
എന്നിവരുടെ പേരില്‍
എത്ര കേസ്സുകള്‍ വിവിധ
കോടതികളിലായി
നിലവിലുണ്ട്; അവ
ഏതെല്ലാം;
(ബി)
നിലവിലെ
ചീഫ് സെക്രട്ടറിയുടെ
നിയമനം സംബന്ധിച്ച്
പ്രതിപക്ഷ നേതാവിന്റെ
പരാതിയിന്മേല്
മുഖ്യമന്ത്രി എന്തു
നടപടി സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരാതിയിന്മേല് ബഹു.
ഗവര്‍ണ്ണര്‍
സര്‍ക്കാരിനോട്
വിശദീകരണം
ആരാഞ്ഞിരുന്നുവോ;
എങ്കില്‍ ഇതിന്മേല്
സര്‍ക്കാര്‍ എന്തു
നടപടി സ്വീകരിച്ചു;
(ഡി)
ചീഫ്
സെക്രട്ടറി, കേന്ദ്ര
സെക്രട്ടറി തുടങ്ങി
ഉയര്‍ന്ന
തസ്തികാനിയമനങ്ങളില്
2000-ാം മാണ്ട്
മാര്‍ച്ച് മാസത്തില്‍
ബഹു. സുപ്രീം കോടതി
ശരിവച്ച F.I.R -ല്‍
പ്രതിചേര്‍ത്തവരെയും
കുറ്റപത്രം
സമര്പ്പിക്കപ്പെട്ടവരെയും
പരിഗണിക്കരുതെന്ന
സുപ്രീംകോടതി വിധി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
ഇതിന്മേല് ബഹു.
ഗവര്‍ണ്ണര്‍ വിശദീകരണം
ആരാഞ്ഞിരുന്നുവോ;
വിശദാംശം
വ്യക്തമാക്കുമോ?
അന്വേഷണം
നേരിടുന്ന മന്ത്രിമാര്‍
24.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിലെ ഏതെല്ലാം
മന്ത്രിമാര്‍ വിവിധ
അന്വേഷണം നേരിടുന്നു;
(ബി)
ഓരോ
മന്ത്രിമാരുടെ പേരും,
കൈകാര്യം ചെയ്യുന്ന
വകുപ്പും, അവര്‍
നേരിടുന്ന അന്വേഷണവും
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(സി)
അഴിമതി
അന്വേഷണം നേരിടുന്ന
ഏതെല്ലാം മന്ത്രിമാര്‍
രാജി വച്ചിട്ടുണ്ട്?
ഐ.എ.എസ്.,
ഐ.പി.എസ്.ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
25.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നാളിതുവരെ
സംസ്ഥാനത്തെ എത്ര
ഐ.എ.എസ്., ഐ.പി.എസ്.
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏതൊക്കെ
ഐ.എ.എസ്., ഐ.പി.എസ്.
ഉദ്യോഗസ്ഥര്‍ക്കെതിരെ,
എന്തെല്ലാം
കാരണങ്ങള്‍ക്ക്,
ഏതെല്ലാം തരത്തിലുള്ള
അച്ചടക്ക നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(സി)
ഏതൊക്കെ
ഐ.എ.എസ്., ഐ.പി.എസ്.
ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസുകള്‍
നിലവിലുണ്ടെന്നും
ഏതൊക്കെ ഉദ്യോഗസ്ഥരെ
സസ്പെന്റ്
ചെയ്തുവെന്നും
വെളിപ്പെടുത്താമോ?
സിവില്‍
സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ
അന്യത്ര സേവനം
26.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ എത്ര
ഐ.എ.എസ്., ഐ.പി.എസ്.
ഉദ്യോഗസ്ഥര്‍ അന്യത്ര
സേവന വ്യവസ്ഥയില്‍
പോയിട്ടുണ്ടെന്നും,
അവര്‍ ആരെല്ലാമാണെന്നും
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ എത്ര
ഐ.എ.എസ്., ഐ.പി.എസ്.
ഉദ്യോഗസ്ഥര്‍ പത്ത്
ദിവസത്തിലധികം
അവധിയെടുത്ത്
പോയിട്ടുണ്ടെന്നും,
ആരെല്ലാമാണെന്നും
വെളിപ്പെടുത്താമോ;
(സി)
ഈ
കാലയളവില്‍ ഏതൊക്കെ
ഐ.എ.എസ്., ഐ.പി.എസ്.
ഉദ്യോഗസ്ഥര്‍
രാജിവെച്ചും, വോളണ്ടറി
റിട്ടയര്‍മെന്റ്
വാങ്ങിയും സര്‍വ്വീസ്
അവസാനിപ്പിച്ചെന്ന്
വിശദമാക്കാമോ?
വിജിലന്‍സ്
കേസ്സുകളില്‍ പ്രതികളായ
ഉദ്യോഗസ്ഥന്മാര്
27.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥന്മാരില്
എത്രപേര്‍ വിജിലന്‍സ്
കേസ്സുകളില്‍
പ്രതികളായി നടപടി
നേരിടുന്നുവെന്ന്
വ്യക്തമാക്കുമോ; ഇതില്‍
2011 മേയ്
മാസത്തിനുശേഷം
പ്രതികളാക്കപ്പെട്ടവരുടെ
പ്രത്യേകം കണക്കുകള്‍
ലഭ്യമാക്കാമോ;
ജില്ലകളില്‍
എെ. എ. എസ്. അക്കാദമി
28.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളിലാണ്
എെ. എ. എസ് . അക്കാദമി
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എെ.
എ. എസ് . അക്കാദമി
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
വയനാട്
ജില്ലാആസ്ഥാനമായ
കല്‍പ്പറ്റയില്‍ എെ. എ.
എസ് . അക്കാദമി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വയനാട്
ജില്ലയിൽ കര്‍ഷകനെ ജയിലിലടച്ച
സംഭവം
29.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വായ്പകുടിശ്ശിക
മുടങ്ങിയതിന്റെ പേരില്‍
വയനാട് ജില്ലയില്‍
കര്‍ഷകനെ ജയിലിലടച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കര്‍ഷകനെതിരെ
കോടതിയില്‍ തെറ്റായ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
റിപ്പോര്‍ട്ട് നല്കിയ
ബാങ്ക്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ഫസ്റ്റ്
ക്ലാസ്സ് മജിസ്ട്രേറ്റ്
കോടതികള്‍
30.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രിമിനല്‍
കേസ്സുകള്‍ വേഗത്തില്‍
തീര്‍പ്പ്
കല്പിക്കുന്നതിന്
വേണ്ടി പുതിയ ഫസ്റ്റ്
ക്ലാസ്സ് മജിസ്ട്രേറ്റ്
കോടതികള്‍ വേണമെന്ന
ആവശ്യത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പ്രദേശങ്ങളില്‍
കോടതികള്‍ തുടങ്ങണമെന്ന
കാര്യത്തില്‍
മുന്‍ഗണനാലിസ്റ്റ്
നിലവിലുണ്ടോ; എങ്കില്‍
കോപ്പി ലഭ്യമാക്കുമോ;
(സി)
കൊണ്ടോട്ടി
ആസ്ഥാനമാക്കി ഒരു
മജിസ്ട്രേറ്റ് കോടതി
വേണമെന്ന
ആവശ്യത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
അടൂരില്‍
സബ് കോടതി
31.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂരില്‍
സബ് കോടതി
അനുവദിക്കുന്നതു
സംബന്ധിച്ചുള്ള
നടപടിക്രമങ്ങളുടെ
നിലവിലുള്ള സ്ഥിതിവിവരം
വിശദമാക്കുമോ; നിലവില്‍
ഈ വിഷയവുമായി
ബന്ധപ്പെട്ട്
നിലനില്‍ക്കുന്ന
കാലവിളംബത്തിന് കാരണം
വെളിപ്പെടുത്തുമോ;
(ബി)
അടൂരില്‍
സബ് കോടതി അടിയന്തരമായി
അനുവദിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
മോട്ടോര്‍
ആക്സിഡെന്റ് ക്ലെയിം
ട്രിബ്യൂണല്‍
32.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
ആക്സിഡെന്റ് ക്ലെയിം
ട്രിബ്യൂണല്‍ (MACT)
കേരളത്തില്‍ ഏതെല്ലാം
ജില്ലകളില്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)
ഏതെങ്കിലും
ജില്ലയില്‍ ഒന്നിലധികം
മോട്ടോര്‍ ആക്സിഡെന്റ്
ക്ലെയിം ട്രിബ്യൂണല്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
; എങ്കില്‍ ഏതെല്ലാം
ജില്ലകളില്‍ ;
(സി)
എം.എ.സി.ടി.
ഇല്ലാത്ത ജില്ലകള്‍
ഉണ്ടോ ; പ്രസ്തുത
ജില്ലകളില്‍ ഇതുവരെ
ആയത് ആരംഭിക്കാത്തത്
എന്തുകൊണ്ടാണ് ;
എപ്പോള്‍ ആരംഭിക്കാന്‍
ആണ് ഉദ്ദേശിക്കുന്നത് ?
പട്ടികജാതി
/
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
അതിക്രമം
33.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
/
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
അതിക്രമവുമായി
ബന്ധപ്പെട്ട കേസ്സുകള്‍
കൈകാര്യം
ചെയ്യുന്നതിനായി എത്ര
പ്രത്യേക കോടതികള്‍
നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ബന്ധപ്പെട്ട
കോടതികളില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
രജിസ്റ്റര്‍
ചെയ്യപ്പെട്ട
കേസ്സുകളുടെ എണ്ണം
എത്രയാണെന്ന് കോടതി
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(സി)
ആയതിന്മേലുള്ള
നടപടിക്രമങ്ങളുടെ
നിലവിലുള്ള സ്ഥിതി
വിവരകണക്കുകള്‍
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
കേസുകള്‍
34.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സര്‍ക്കാര്‍ ഭാഗം
തോറ്റുപോയ,
ഹൈക്കോടതിയില്‍ വന്ന
കേസുകള്‍ എത്രയാണെന്ന്
വിശദമാക്കാമോ ;
(ബി)
സിംഗിള്‍
ബെഞ്ച് വിധിക്കെതിരെ
അപ്പീല്‍ പോകേണ്ടതായി
വന്ന കേസുകള്‍ എത്ര ;
(സി)
ഹൈക്കോടതി
വിധിക്കെതിരെ
സുപ്രീംകോടതിയില്‍
അപ്പീല്‍ പോയ കേസുകള്‍
എത്ര ;
(ഡി)
ഹൈക്കോടതിയിലെ
ഏതെല്ലാം കേസുകളിലാണ്
സംസ്ഥാനത്തിന് പുറത്ത്
നിന്നും സീനിയര്‍
അഡ്വക്കേറ്റുമാരെ
കൊണ്ട് വന്ന് അപ്പിയര്‍
ചെയ്തിട്ടുളളതെന്ന്
വിശദമാക്കാമോ ; ആ
ഇനത്തില്‍ ഏതെല്ലാം
അഡ്വക്കേറ്റുമാര്‍ക്ക്
എന്തു തുക വീതം ചെലവ്
വന്നു ?
അഡ്വക്കേറ്റ്
ജനറല്‍ ആഫീസിന്െറ കേസ്
നടത്തിപ്പ് സംബന്ധിച്ച കോടതി
പരാമർശം
35.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഡ്വക്കേറ്റ്
ജനറല്‍ ആഫീസിന്െറ കേസ്
നടത്തിപ്പിലെ
കെടുകാര്യസ്ഥതകള്‍
സംബന്ധിച്ച് കോടതി
നിര്‍ദ്ദേശപ്രകാരം ചീഫ്
സെക്രട്ടറി അന്വേഷണം
നടത്തുകയുണ്ടായോ ;
(ബി)
ചീഫ്
സെക്രട്ടറി അന്വേഷണം
നടത്തി ഹെെക്കോടതി
രജിസ്ടാര്‍ക്ക്
കെെമാറിയ
റിപ്പോര്‍ട്ടിന്‍െറ
ഒരു പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കുമോ ?
കേരള
കോസ്തൽ സോണ്‍ മാനേജ്മെന്റ്
അതോറിറ്റി
36.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ഏപ്രില്‍ മാസത്തിനു
ശേഷം കേരള കോസ്റ്റല്‍
സോണ്‍ മാനേജ്മെന്റ്
അതോറിറ്റി മുമ്പാകെയുളള
എത്ര അപേക്ഷകളില്‍
തീര്പ്പുകല്പ്പിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
എറണാകുളം
ജില്ലയില്‍ നിന്നുള്ള
അപേക്ഷകളില്‍
തീര്‍പ്പുകല്‍പ്പിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ഒഴിവാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
ടി
ഓഫീസില്‍ സമര്‍പ്പിച്ച
അപേക്ഷകളിന്മേലുളള
നടപടികള്‍ സംബന്ധിച്ച
വിവരങ്ങള്‍ ഫോണ്‍
മുഖാന്തിരം
അറിയുന്നതിന് വളരെയേറെ
ബുദ്ധിമുട്ട്
അനുഭവിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇക്കാര്യം
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കാമോ?
തീരപരിപാലനം
നിയമം
37.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരപരിപാലനം
നിയമമനുസരിച്ച്
തീരപ്രദേശങ്ങളില്‍
നിര്‍മ്മാണം
നിയന്ത്രിച്ചുകൊണ്ടുള്ള
വ്യവസ്ഥകളില്‍ കേന്ദ്ര
സര്‍ക്കാര്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ;
(ബി)
തീരപ്രദേശങ്ങളില്‍
നൂറ് ചതുരശ്രമീറ്റര്‍
വരെ വിസ്തൃതിയുള്ള
വീടുകള്‍ക്ക്
നിര്‍മ്മാണാനുമതി
നല്കാന് ജില്ലാ
കളക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
(സി)
നിര്‍ദ്ദേശം
അടങ്ങിയ ഉത്തരവിന്റെ
ഒരു പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ ;
(ഡി)
തീരപരിപാലന
നിയമം നിലവിലുള്ള
തീരപ്രദേശങ്ങളില്‍
ചെറിയ വീടുകള്‍
നിര്‍മ്മിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
നല്കിയ ഇളവുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ; കേന്ദ്ര
ഗവണ്മെന്റ്
ഉത്തരവിന്റെ ഒരു
പകര്‍പ്പ് ലഭ്യമാക്കാമോ
?
എച്ച്.എസ്.എ
റാങ്ക് ലിസ്റ്റ്
38.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പേര്‍ക്ക്
പി.എസ്.സി മുഖേന ജോലി
നല്കുകയുണ്ടായി;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
എത്ര
പി.എസ്.സി റാങ്ക്
ലിസ്റ്റുകള്‍ക്ക്
കാലാവധി നീട്ടി
നല്കുകയുണ്ടായി;
ഏതെല്ലാം;
(സി)
പി.എസ്.സി
യുടെ എത്ര റാങ്ക്
ലിസ്റ്റുകള്‍
നിലവിലുണ്ട്;
31-12-2015 ല്‍ കാലാവധി
കഴിയുന്ന റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
നീട്ടി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
തിരുവനന്തപുരം
ജില്ലയിലെ എച്ച്.എസ്.എ
(എസ്.എസ്) ന്റെ
പി.എസ്.സി റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
പ്രസ്തുത റാങ്ക്
ലിസ്റ്റ് എന്നാണ്
നിലവില്‍ വന്നത്;
അതിന്റെ കാലാവധി
എന്നാണ് തീരുന്നത്;
അതില്‍ നിന്ന് എത്ര
പേര്‍ക്ക് നിയമന
ശിപാര്‍ശ
നല്കുകയുണ്ടായി;
(ഇ)
തിരുവനന്തപുരം
ജില്ലയില്‍ എച്ച്.എസ്.എ
(എസ്.എസ്)ന്റെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഒഴിവുകള്‍
നികത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
പി.എസ്.സി
യുടെ പ്രവര്‍ത്തനം
39.
ശ്രീ.പി.തിലോത്തമന്
,,
ജി.എസ്.ജയലാല്‍
,,
വി.ശശി
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മിഷന് സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
ഒരു പ്രതിസന്ധിയില്‍
എത്തിച്ചേരാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിയമനം
ഉറപ്പായ
ഉദ്യോഗാര്‍ത്ഥികളില്‍
നിന്നും വെരിഫിക്കേഷന്
ഫീസ് ഈടാക്കാന്‍
പി.എസ്.സി
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പി.എസ്.സി
യുടെ
പ്രവര്‍ത്തനത്തിനാവശ്യമായ
പണം സ്വയം
കണ്ടെത്തണമെന്ന്
ധനവകുപ്പ്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഡി)
പരീക്ഷാ
സെന്ററുകളുടെ വാടക,
ഇന്‍വിജിലേറ്റര്‍മാരുടെ
അലവന്‍സ് തുടങ്ങിയ
ഇനങ്ങളില്‍
കുടിശ്ശികയുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഇ)
പി.എസ്.സി
യുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
സാമ്പത്തിക നില
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ടെന്ന്
വിശദമാക്കുമോ?
പി.എസ്.സി
നിയമനം
40.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പി.എസ്.സി വഴി എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പി.എസ്.സി വഴി എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
പി.എസ്.സി
യ്ക്ക് മെട്രോ നഗരങ്ങളില്‍
പരീക്ഷാകേന്ദ്രം
41.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
നിയമസഭയുടെ പ്രവാസി
മലയാളി ക്ഷേമം
സംബന്ധിച്ച സമിതിയുടെ
റിപ്പോര്‍ട്ടിനെ
അടിസ്ഥാനമാക്കി
ഇന്ത്യയിലെ മെട്രോ
നഗരങ്ങളില്‍ കൂടി
പി.എസ്.സി.യുടെ
പരീക്ഷകള്‍
നടത്തുന്നതിന്
സംവിധാനമൊരുക്കുന്നതിനായി
ഏതൊക്കെ
വിഭാഗങ്ങളില്‍പ്പെട്ട
എത്ര തസ്തികകള്‍
അനുവദിക്കണമെന്നാണ്
പി.എസ്.സി
ആവശ്യപ്പെട്ടിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
മേല്‍
പറഞ്ഞ തസ്കികകളും
കേന്ദ്രവും
അനുവദിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
ഇപ്പോള്‍ എത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
2016
വര്‍ഷം മുതല്‍
മേല്‍പ്പറഞ്ഞ സംവിധാനം
മെട്രോ നഗരങ്ങളില്‍
നടപ്പാക്കുന്നതിന്
വേണ്ട നടപടി ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പി.എസ്.സി
റാങ്ക് ലിസ്റ്റുകളില്‍ നിന്ന്
നിയമനം
42.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റുകളില്‍ നിന്ന്
നിയമനം നടത്തുന്നതിന്
എന്തെങ്കിലും നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
വിവിധ
വകുപ്പുകളിലെ
റിട്ടയര്‍മെന്റ്
വേക്കന്‍സി അടക്കമുള്ള
ഒഴിവുകളില്‍ നിയമനം
നടത്താത്തത്
എന്തുകൊണ്ടാണ് എന്ന്
അറിയിക്കാമോ;
(സി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി യെ
അറിയിക്കാത്ത
മേലധികാരികള്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും,
നിലവിലുള്ള റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
നിയമനം നടത്തുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പി.എസ്.സി
ജീവനക്കാരുടെ സേവനവേതന
വ്യവസ്ഥകള്‍
43.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
ജീവനക്കാരുടെ സേവനവേതന
വ്യവസ്ഥകള്‍ ഏതൊക്കെ
ചട്ടപ്രകാരമാണ്
നടപ്പാക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
പി.എസ്.സി
യിലെ ജീവനക്കാര്‍ക്ക്
മറ്റ് സര്‍ക്കാര്‍
അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
ഡെപ്യൂട്ടേഷനില്‍
പോകുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വ്യക്തമാക്കുമോ ;
(സി)
നിലവില്‍
എ്രത പി.എസ്.സി
ജീവനക്കാര്‍
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്നു എന്ന്
വ്യക്തമാക്കുമോ ?
പി.എസ്.സി.
യുടെ റാങ്ക് ലിസ്റ്റ്
44.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇപ്പോള്‍
പി.എസ്.സി. യുടെ എത്ര
സംസ്ഥാന ജില്ലാ റാങ്ക്
ലിസ്ററുകള്
നിലവിലുണ്ട് ; പ്രസ്തുത
ലിസ്റ്റുകളില്‍ എത്ര
ഉദ്യോഗാര്‍ത്ഥികള്‍
നിലവിലുണ്ട്; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
വര്‍ഷവും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട് ;
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് ഓരോ വര്‍ഷവും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട് ;
വിശദാംശം നല്‍കുമോ ?
പി.എസ്.സി.യിലെ
സാമ്പത്തിക അച്ചടക്കം
45.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി. നടത്തുന്ന
പരീക്ഷകള്‍ക്ക് ഫീസ്
ഏര്‍പ്പെടുത്തുന്നത്
പഠിക്കുന്നതിന് സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്തരമൊരു
തീരുമാനം
കൈക്കൊള്ളുന്നതിന്
ഇടയായ സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
വിഷയങ്ങളാണ് പ്രസ്തുത
സമിതിയുടെ പഠനവിഷയമായി
നിശ്ചയിച്ചുനല്കിയിട്ടുള്ളത്;
(സി)
പി.എസ്.സി.
സാമ്പത്തിക അച്ചടക്കം
പാലിക്കുന്നുണ്ടോയെന്ന്
പരിശോധിക്കുന്നതിനും
വിലയിരുത്തുന്നതിനും
സര്‍ക്കാരിന്
ഇടപെടുന്നതില്‍
സര്‍ക്കാരിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
എന്തെല്ലാം; ഇത്
മറികടക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പി.എസ്.സി.യുടെ
പ്രവര്‍ത്തനങ്ങളിലെ
കാലതാമസം
46.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പി.എസ്.സി.യുടെ
പ്രവര്‍ത്തനങ്ങളില്‍
കാലതാമസം വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഗസറ്റ്
വിജ്ഞാപനം
നടത്തിയിട്ടും
നാളിതുവരെ പരീക്ഷ
നടത്താത്ത എത്ര
കാറ്റഗറി ഉണ്ട് ;
കാറ്റഗറി, തസ്തിക,
ഒഴിവുകളുടെ എണ്ണം
എന്നിവ തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(സി)
പരീക്ഷ
നടത്തിയിട്ടും
നാളിതുവരെ ഫലപ്രഖ്യാപനം
നടത്താത്ത എത്ര
തസ്തികകള്‍ ഉണ്ട് ;
കാറ്റഗറി, തസ്തിക,
ഒഴിവുകളുടെ എണ്ണം
എന്നിവ തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നിട്ടും നാളിതുവരെ
ഒരു അഡ്വൈസ് പോലും
ചെയ്യാത്ത എത്ര റാങ്ക്
ലിസ്റ്റ് നിലവിലുണ്ട്;
(ഇ)
മേല്‍
സൂചിപ്പിച്ച അവസ്ഥ
സംജാതമായതിന്റെ
സാഹചര്യം
പരിശോധിക്കുമോ?
സാമൂഹ്യ
നീതി വകുപ്പിലെ ചൈൽഡ്
ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ
(സി ഡി പി ഒ)
തസ്തികയിലേയ്ക്കുളള റാങ്ക്
ലിസ്റ്റ്
47.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സാമൂഹ്യ നീതി വകുപ്പിലെ
ചൈൽഡ് ഡവലപ്മെന്റ്
ഓഫീസർ (സി ഡി പി
ഒ)തസ്തികയിലേയ്ക്കുളള
റാങ്ക് ലിസ്റ്റ്
എന്നാണ് നിലവില്‍
വന്നതെന്നും അതില്‍
നിന്നും എത്രപേര്‍ക്ക്
നിയമനം നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ഓപ്പണ്‍
വിഭാഗത്തില്‍ 33-ാം
നമ്പറായി വരേണ്ട
മെയിന്‍ റൊട്ടേഷനിലെ
84-എസ്.സി ആയി നിയമനം
നല്‍കേണ്ട എസ്.
ശുഭയ്ക്ക് നിയമനം
നല്കാതിരുന്നതിന്റെ
കാരണം എന്താണ്;
(സി)
ഇതുമൂലം
ഭരണഘടനാപരമായി എസ്.സി
വിഭാഗത്തിന് ലഭിക്കേണ്ട
റിസര്വ്വേഷന്
നഷ്ടപ്പെടാനുണ്ടായ
സാഹചര്യം വിശദമാക്കുമോ;
(ഡി)
നിയമനത്തിലുണ്ടായ
അപാകത പരിഹരിച്ച് സംവരണ
തത്വം പാലിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
ഗസറ്റഡ്
ഓഫീസര്‍മാരുടെ ശമ്പളം
സംബന്ധിച്ച ജോലി
48.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗസറ്റഡ്
ഓഫീസര്‍മാരുടെ ശമ്പളം
സംബന്ധിച്ച
ജോലികള്‍ക്ക് പൊതുഭരണ
വകുപ്പില്‍ പുതുതായി
എത്ര സെക്ഷനുകള്‍
അനുവദിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ ?
താത്കാലിക
ജീവനക്കാരെ നിയമിക്കുന്നത്
സംബന്ധിച്ച വ്യവസ്ഥകള്‍
49.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലും
സ്ഥാപനങ്ങളിലും
താത്കാലിക ജീവനക്കാരെ
നിയമിക്കുന്നത്
സംബന്ധിച്ച വ്യവസ്ഥകള്‍
വിശദമാക്കുമോ;
താത്കാലിക
ഒഴിവുകളിലേക്കു
എംപ്ലോയ്മെന്റ്
എക്സേഞ്ചുകള് വഴി
നിയമനം നടത്തണമെന്ന
വ്യവസ്ഥ നിലവിലുണ്ടോ;
കേരള ഹൗസില്‍ ഇൗ
സര്‍ക്കാരിന്റെ കാലത്ത്
നടത്തിയ നിയമനങ്ങള്‍
എപ്രകാരമായിരുന്നു.;
(ബി)
ന്യൂഡല്‍ഹിയിലെ
കേരള ഹൗസില്‍ താത്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുന്നതിന്
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ; എത്ര
വര്‍ഷത്തെ
സര്വീസുളളവരെയാണ്
സ്ഥിരപ്പെടുത്താന്‍
തീരുമാനിച്ചിരിക്കുന്നത്
; ഇവര്‍ക്ക് നിയമനം
ലഭിച്ചത് ഏത്
തീയതിയില്‍
ഏപ്രകാരമായിരുന്നു.;
(സി)
മൂന്ന്
വര്‍ഷം
പൂര്‍ത്തിയാക്കിയ
താത്കാലിക
ജീവനക്കാരെയെല്ലാം
സര്‍ക്കാര്‍
സര്‍വീസില്‍
സ്ഥിരപ്പെടുത്താന്‍
തീരുമാനം
എടുത്തിട്ടുണ്ടോ; കേരള
ഹൗസിലെ
സ്ഥിരപ്പെടുത്തല്‍
ഉത്തരവ് സര്‍വ്വീസിലുളള
എല്ലാതരം താത്കാലിക
ജീവനക്കാര്‍ക്കും
ബാധകമാക്കുമോ;
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും മറ്റ്
പൊതുമേഖലാ ജീവനക്കാര്‍ക്കും
ഇന്‍-സര്‍വ്വീസ് ട്രെയിനിംഗ്
50.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ രാജ്യങ്ങളിലെ
വ്യക്തികള്‍ക്ക്
നല്കുന്നതുപോലെ
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും മറ്റ്
പൊതുമേഖലാ
ജീവനക്കാര്‍ക്കും കേരള
പബ്ലിക്ക് സര്‍വ്വീസ്
കമ്മീഷന്റെ
നേതൃത്വത്തില്‍
ഇന്‍-സര്‍വ്വീസ്
ട്രെയിനിംഗ്
നല്‍കുന്നതിനായി ആധുനിക
രീതിയിലുള്ള
ട്രെയിനിംഗ് സെന്റര്‍
തിരുവനന്തപുരത്ത്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
ഒരു ട്രെയിനിംഗ്
സെന്റര്‍
ആരംഭിക്കുന്നതിന്
പി.എസ്.സി.
എന്തെങ്കിലും
പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്ക്ക്ഡെപ്യൂട്ടേഷന്
നിയന്ത്രണം
51.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
കേരള പബ്ലിക്ക്
സര്‍വ്വീസ് കമ്മീഷന്
ഓഫീസില്‍ നിന്നും
ഡെപ്യൂട്ടേഷന്
അനുവദിക്കാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
എല്ലാ
സര്‍ക്കാര്‍ ഓഫീസുകളും
സര്‍വ്വീസ് ചട്ടങ്ങള്‍
പ്രകാരം
പ്രവര്‍ത്തിക്കുന്നു
എന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തൊക്കെ നടപടികള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ?
ലോകായുക്തയിലെ
പി.എസ്.സി നിയമനം
52.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോകായുക്തയിലെ
നിയമനങ്ങള്‍
പി.എസ്.സിയ്ക്ക്
വിട്ടിട്ടുണ്ടോ; ഇതുവരെ
പി.എസ്.സി വഴി എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്; ഇനി
എത്ര ഒഴിവുകള്‍
നികത്താനുണ്ട്?
ഡെപ്യൂട്ടേഷന്
വ്യവസ്ഥയിലെ ഇളവുകള്‍
53.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡെപ്യൂട്ടേഷന്
സമാന സ്കെയില്‍ ഉള്ള
തസ്തികയിലേക്ക് മാത്രമേ
നടത്താവൂ എന്ന നിബന്ധന
ഒഴിവാക്കുമോ?
സെക്രട്ടേറിയറ്റിലെ
ജോലിഭാരം
54.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ജോലിഭാരം
കുറയ്ക്കുന്നതിന്
ഫയലുകള്‍
കെട്ടിക്കിടക്കുന്ന
സെക്ഷനുകള്‍ വിഭജിച്ച്
പുതിയ സെക്ഷനുകള്‍
ഉണ്ടാക്കുന്ന കാര്യം
പരിഗണിക്കുമോ?
വോട്ടിംഗ്
മെഷീനിന്റെ തകരാറുകള്‍
55.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈയിടെ
നടന്ന തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളുടെ
തിരഞ്ഞെടുപ്പിന്
ഉപയോഗിക്കുന്നതിന് എത്ര
വോട്ടിംഗ് യന്ത്രങ്ങള്‍
സംസ്ഥാന തിരഞ്ഞെടുപ്പ്
കമ്മീഷന്
വാങ്ങിയിടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനുവേണ്ടി
എത്ര രൂപ ചെലവഴിച്ചു
എന്നും, എവിടെനിന്നാണ്
വാങ്ങിയത് എന്നും
വിശദമാക്കുമോ;
(സി)
തദ്ദേശ
തിരഞ്ഞെടുപ്പില്‍
വോട്ടിംഗ് മെഷീനുകള്‍
കേടുവന്നത് മൂലം എത്ര
ബൂത്തുകളില്‍
ഒരുമണിക്കൂറില്‍ അധികം
വോട്ടിംഗ്
തടസ്സപ്പെട്ടു എന്നും,
എത്ര ബൂത്തുകളില്‍
തിരഞ്ഞെടുപ്പ്
സമയത്തിനുശേഷവും സമയം
ദീര്‍ഘിപ്പിച്ച്
നല്‍കേണ്ടി വന്നു
എന്നും, എത്ര
ബൂത്തുകളില്‍ വോട്ടിംഗ്
മെഷീന്
കേടുവന്നതുകൊണ്ട്
റീപോളിംഗ് വേണ്ടിവന്നു
എന്നും ജില്ലയും
ബൂത്തും തിരിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
വോട്ടിംഗ്
മെഷീനിന്റെ ഗുണമേന്മ
ഉറപ്പു
വരുത്തിയിരുന്നുവോ;
എങ്കില്‍ ഈ സംഭവം
ഉണ്ടാകാനിടയായ സാഹചര്യം
വ്യക്തമാക്കുമോ;
(ഇ)
ഇക്കാര്യത്തില്‍
സമഗ്ര അന്വേഷണത്തിന്
ഉത്തരവിടുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പ്
56.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
നവംബറില്‍ നടന്ന
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പിന്റെ
വിജ്ഞാപനം നിലവില്‍
വന്നത് എന്നാണ്;
പെരുമാറ്റച്ചട്ടം
എന്നുമുതല്‍
എന്നുവരെയായിരുന്നു;
(ബി)
ഇക്കാലയളവില്‍
ഏതെങ്കിലും വകുപ്പില്‍
പെരുമാറ്റച്ചട്ടം
മറികടന്ന്
ജീവനക്കാര്‍/അദ്ധ്യാപകര്‍
എന്നിവരെ സ്ഥലം
മാറ്റിയിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതിന്റെ അടിയന്തര
സാഹചര്യം വിശദമാക്കാമോ;
(ഡി)
തെരഞ്ഞെടുപ്പ്
പെരുമാറ്റച്ചട്ടം
ലംഘിച്ച
മേലധികാരികള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് ചെലവഴിച്ച തുക
57.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
ലെ ലോക് സഭാ
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ എത്ര രൂപ
ചെലവഴിച്ചു എന്ന്
വിശദാശം ലഭ്യമാക്കുമോ
;
(ബി)
ഓരോ
നിയമസഭാ, ലോക് സഭാ
മണ്ഡലത്തിലെയും
ഒബ്സര്‍വര്‍
ആരായിരുന്നു എന്നും
ഇവരുടെ താമസ, ഭക്ഷണ,
യാത്രാ ചെലവുകള്‍
എത്രയായിരുന്നു
എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട
പരിശോധനയില്‍
അനധികൃതമായി
കൊണ്ടുപോകുകയായിരുന്ന
എത്ര രൂപ പിടി
കൂടിയിരുന്നു എന്നും
എവിടെയെല്ലാം വച്ച്
ആരില്‍ നിന്നൊക്കെയാണ്
പിടികൂടിയത് എന്നുമുള്ള
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പണം എന്തു ചെയ്തു
എന്നും ഇതു സംബന്ധിച്ച്
ആര്‍ക്കെതിരെയെങ്കിലും
കേസെടുക്കുകയുണ്ടായെങ്കില്
അതിന്റെ വിശദാംശവും
ലഭ്യമാക്കുമോ?
ദുരിതബാധിതരുടെ
കടം എഴുതിത്തള്ളുന്നതിന്
58.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ കടം
എഴുതിത്തള്ളുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എത്ര തുക വേണമെന്നാണ്
ജില്ലാ ഭരണകൂടം
ആവശ്യപ്പെട്ടിട്ടുള്ളത്;
(സി)
ഇതിനായി
എത്ര രൂപ ജില്ലയ്ക്ക്
അനുവദിച്ചിട്ടുണ്ട്,
വിശദാംശങ്ങള്‍
അറിയിക്കാമോ?
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ വിതരണം ചെയ്ത ഭൂമി
59.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ സ്വന്തമായി
ഭൂമിയില്ലാത്ത
എത്രപേര്‍ക്ക് എത്ര
ഹെക്ടര്‍ ഭൂമിയാണ്
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ വിതരണം
ചെയ്തിട്ടിട്ടുള്ളത്
എന്നതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കാമോ
(ബി)
ചേര്‍ത്തല
താലൂക്കിന്റെ
പരിധിയില്‍
താമസിക്കുന്നവരും
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ അപേക്ഷ
സമര്‍പ്പിക്കുകയും
ചെയ്തിരുന്ന സ്വന്തമായി
ഭൂമിയില്ലാത്ത
എത്രപേര്‍ക്ക് ഈ
സര്‍ക്കാര്‍ കാലയളവില്‍
ഭൂമി നല്‍കിയെന്ന്
വ്യക്തമാക്കുമോ; അവര്‍
ഏതെല്ലാം
വില്ലേജുകളില്‍
പെട്ടവരും അവര്‍ക്ക്
ഏതെല്ലാം
വില്ലേജുകളില്‍ ഭൂമി
നല്‍കിയെന്നും
വ്യക്തമാക്കുമോ;
ഇവര്‍ക്ക് നല്കിയ ഭൂമി
ഏത് വിഭാഗത്തില്‍
പെട്ടതാണെന്ന്
വ്യക്തമാക്കുമോ?
ഗുണ്ടാ
സംഘം കൊലപ്പെടുത്തിയ
മത്സ്യതൊഴിലാളികളുടെ
കുടുംബങ്ങള്‍ക്ക് സാമ്പത്തിക
സഹായം
60.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
13/11/2015-ല്‍
ചേര്‍ത്തല
ഒറ്റമശ്ശേരിയില്‍ വച്ച്
ഗുണ്ടകള്‍ ടിപ്പര്‍
ലോറി കയറ്റി
കൊലപ്പെടുത്തിയ
പട്ടണക്കാട്
പഞ്ചായത്തില്‍
കൂട്ടുങ്കല്‍ തയ്യില്‍
ജോണ്സണ്, കളത്തില്‍
വീട്ടില്‍ സുബിന്
എന്നീ
മത്സ്യതൊഴിലാളികളുടെ
കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍ സാമ്പത്തിക
സഹായം
അനുവദിച്ചിട്ടുണ്ടോ
;എങ്കില്‍ എത്ര
തുകയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗുണ്ടാസംഘങ്ങളുടെയും
അക്രമി-ക്വട്ടേഷന്‍
സംഘങ്ങളുടെയും ഭീഷണി
പോലീസിനെ
അറിയിച്ചിട്ടും നടപടി
സ്വീകരിക്കാതെ ഇപ്രകാരം
രണ്ടു ജീവന്
അപഹരിക്കാന്‍ സാഹചര്യം
ഒരുക്കിയ പോലീസിന്റെ
വീഴ്ച പരിഗണിച്ച്
കൊല്ലപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക്
അടിയന്തരമായി
സാമ്പത്തിക സഹായം
അനുവദിക്കുമോ?
അയിരൂര്‍
സദാശിവന്റെ കുടുംബത്തിന്
ദുരിതാശ്വാസം
61.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനാപകടത്തില്‍
മരണപ്പെട്ട പ്രശസ്ത
സംഗീതജ്ഞനായ സംഗീതനാടക
അക്കാദമി പുരസ്കാരം
നേടിയ അയിരൂര്‍
സദാശിവന്റെ
കുടുംബത്തിന്
ദുരിതാശ്വാസം
അനുവദിക്കുന്നതിന്
നിവേദനം
ലഭ്യമായിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
നിവേദനത്തിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടി എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
സമയബന്ധിതമായി
പ്രസ്തുത
നിവേദനത്തിന്മേല്
അനുകൂല നടപടി
സ്വീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കാമോ?
അപകടമരണം
സംഭവിച്ചവരുടെ
ആശ്രിതര്‍ക്കുള്ള ധനസഹായം
62.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അപകടമരണം
സംഭവിച്ചവരുടെ
അശ്രിതര്‍ക്കുള്ള
ധനസഹായം ലഭിക്കുന്നതിന്
നാട്ടിക
നിയോജകമണ്ഡലത്തില്‍
നിന്ന് എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും അതില്‍
എത്ര അപേക്ഷകര്‍ക്ക്
ധനസഹായം
അനുവദിച്ചുവെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍
തീര്‍പ്പാക്കി ആകെ എത്ര
തുക അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
കണക്കുകള്‍
ലഭ്യമല്ലെങ്കില്‍
എപ്പോള്‍
ലഭ്യമാക്കുമെന്ന്
അറിയിക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നുളള ധനസഹായം
63.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന
ശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും നാട്ടിക
നിയോജകമണ്ഡലത്തിലെ എത്ര
അപേക്ഷകര്‍ക്ക് ധനസഹായം
അനുവദിച്ചു എന്ന്
അറിയിക്കുമോ;
(ബി)
എത്ര
തുകയുടെ ആകെ സഹായം
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
കണക്കുകള്‍
ലഭ്യമല്ലെങ്കില്‍,
പ്രസ്തുത കണക്കെടുപ്പ്
നടത്തി എത്രയും വേഗം
വിശദാംശങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിടെ
ദുരിതാശ്വാസനിധിയില്‍ നിന്നും
തുക
64.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ദേവികുളം
നിയോജക മണ്ഡലത്തില്‍
എത്ര തുക
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
അനുവദിച്ച
തുക യഥാസമയം
ജനങ്ങള്‍ക്ക്
ലഭിച്ചിട്ടില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്,
ഇല്ലെങ്കില്‍ ആവശ്യമായ
നടപടി ഉടന്‍
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
65.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും 2011-12,
2012-13 ,2013-14,
2014-15 വര്‍ഷങ്ങളില്‍
എത്ര തുക വീതം
അനുവദിച്ചു എന്നു
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
66.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് എത്ര
തുകയാണ് ഇതേവരെ
ലഭിച്ചിട്ടുള്ളത് ;
ഇതേവരെ എത്ര തുക
ധനസഹായമായി
നല്‍കിയിട്ടുണ്ട് ;
ഇവയുടെ ജില്ല
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കുമോ ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിക്കുന്ന
ധനസഹായം അപേക്ഷകന്
എത്തിക്കുന്നതിന്
നിലവില്‍ എന്തു
സംവിധാനമാണ് ഉള്ളത് ;
അസുഖം ബാധിച്ച്
പുറത്തിറങ്ങാന്‍
കഴിയാതെ
വീട്ടിനുള്ളില്‍ മാത്രം
കഴിയുന്ന രോഗികള്‍ക്ക്
ധനസഹായം
നേരിട്ടെത്തിക്കാന്‍
എന്തെങ്കിലും മാര്‍ഗ്ഗം
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ എന്തു
മാര്‍ഗ്ഗമെന്ന്
വ്യക്തമാക്കുമോ ;
ഇല്ലെങ്കില്‍ ഇത്തരം
രോഗികള്‍ക്ക് ധനസഹായം
നേരിട്ടെത്തിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ധനസഹായം
കയ്യില്‍ എത്താന്‍
താമസം നേരിടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; കാലതാമസം
നേരിടുന്നതിന് കാരണം
വ്യക്തമാക്കാമോ ; ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ചികിത്സാ
ധനസഹായത്തിനുള്ള കാലതാമസം
67.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ചികിത്സാ
ധനസഹായമായി
അനുവദിച്ചിരിക്കുന്ന
തുക ലഭിക്കാന്‍ ഏറെ
കാലതാമസം ഉണ്ടാകുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചികിത്സാ
ധനസഹായത്തിനായി,
റിപ്പോര്‍ട്ട് യഥാസമയം
മുഖ്യമന്ത്രിയുടെ
ഓഫീസിലേക്ക് അയച്ചു
കൊടുക്കാത്ത
ഉദ്യോഗസ്ഥരുടെ പേരില്‍
നടപടി സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുമുള്ള ചികിത്സാ സഹായം
68.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ
സഹായത്തിനായി അനുവദിച്ച
തുക വിതരണം
നടത്തുന്നതില്‍
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം വിശദമാക്കുമോ;
(ബി)
പാലക്കാട്
ജില്ലയിലെ ,ഏത് മാസം
വരെയുള്ള
അപേക്ഷകര്‍ക്കാണ്
ധനസഹായം വിതരണം
നടത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
താലൂക്ക് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
69.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
അപേക്ഷ നല്കി ധനസഹായം
കിട്ടുന്നതിന് ഇന്ന്
നേരിടുന്ന കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ബി)
താഴെ
പറയുന്ന അപേക്ഷകര്‍ക്ക്
ധനസഹായം വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ ;
പ്രസ്തുത അപേക്ഷകളില്‍
ധനസഹായം
അനുവദിച്ചിട്ടുണ്ടങ്കില്
ആയതിന്റെ ജി.ഒ.യുടെ
കോപ്പി ലഭ്യമാക്കാമോ ;
(സി)
ശ്രീമതി
അമ്മിണി, DRF No.
32887/2015dtd1/6/2015
ശ്രീമതി തങ്കമ്മ,
പുത്തന്‍പുരയില്‍,
കോട്ടയം, രാമന്‍കുട്ടി
കെ.പി, പടിഞ്ഞാറെ
പെരുന്താനത്ത്,
കോട്ടയം, മാത്യു
പി.കെ., പുളിക്കയില്‍,
മരങ്ങോലി, കോട്ടയം,
ഉദയപ്പന്‍
കടുത്തുരുത്തി, കോട്ടയം
ഷജീവ്,നെടിയമ്പത്ത്
മെമ്പൂര് dtd
26.11.2014 Pt.No.
52941/CM/2015,ജോസ്,
കടവിത്തായില്,
മന്നാര്‍ പൂഴിക്കോല്‍,
കടുത്തുരുത്തി
തങ്കപ്പന്,
അനിത്താനത്ത്,
അറുനൂറ്റിമംഗലം,
കടുത്തുരുത്തി DRF No.
14390/DRF/2013 dtd.
08.05.2013, മണിയന്,
കൊറ്റമ്പില്,
കാട്ടാമ്പാക്ക്,
കടുത്തുരുത്തി, കോട്ടയം
രവി.യു.എന്‍., മുളകുളം,
കോട്ടയം, ചാക്കോ,
തെക്കുംകാട്ടില്‍ DRF
No. 6332/CM/2015 dtd.
12.02.2015 കൗസല്യ
ഇലയാനി തോട്ടത്തില്‍
വീട് DRF No.
58359/CM/14dtd.
03.12.2014, ദാസന്,
അനീഷ് ഭവന്,
കുറ്റിക്കാല, മാന്നാര്‍
കടുത്തുരുത്തി DRF No.
29970/CM/14/dtd
30.06.2014, മണി,
താന്നിക്കല്‍ വീട്,
പകലോമറ്റം DRF No.
15177/CM/14 dtd
13.03.2014, പി.ഡി.ബാബു
കലയന്താനംവീട്,
പകലോമറ്റം DRF No.
15177/CM/14 dtd.
13.03.2014
എല്സമ്മാജോസ്,
തെക്കെമാളിയേക്കല്,
മുട്ടുചിറ, ലൂസി
എം.റ്റി, പൂഴിക്കോല്‍,
കടുത്തുരുത്തി,
കോട്ടയം. ഇവരുടെ
ദുരിതാശ്വാസ നിധി തുക
അനുവദിച്ചതിന്റെ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇവര്‍ക്ക് സഹായം
ലഭ്യമാക്കിയിട്ടില്ലായെങ്കില്
കാരണം വ്യക്തമാക്കാമോ ?
ദുരിതാശ്വാസനിധിയിൽ
നിന്നും തുക
അനുവദിക്കുന്നതിനുള്ള അപേക്ഷ
70.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
ബസിലിക്ക പള്ളിക്ക്
സമീപം പാറേടത്ത്
വീട്ടില്‍ ശാരി ആന്റണി
ടി കുട്ടിയുടെ അമ്മയുടെ
മരണത്തെ തുടര്‍ന്ന്
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക അനുവദിച്ച്
കിട്ടുന്നതിനാ യി
18.05.2015 ന്
സമര്‍പ്പിച്ച
അപേക്ഷയില്‍
(No.4337/VIP/CM/2015)
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടുംബത്തിന്റെ
ദയനീയാവസ്ഥ
കണക്കിലെടുത്ത്
അടിയന്തരമായി തുക
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പൊതുകടം
71.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
സര്‍ക്കാരിന്റെ പൊതുകടം
എത്രയാണ്; ഇവയില്‍
2016-17 മുതല്‍ 2020-21
വരെ ഓരോ വര്‍ഷവും
തിരിച്ചടക്കേണ്ടവ, പലിശ
സഹിതം എത്ര കോടി രൂപ
വീതം വരും;
വിശദമാക്കാമോ;
(ബി)
2015-16
കാലയളവില്‍ എത്ര കോടി
രൂപയുടെ കടം
എടുക്കേണ്ടതായി
വരുമെന്ന്
കണക്കാക്കുന്നു; കടം
എടുക്കാവുന്ന, കേന്ദ്ര
ഗവണ്മെന്റ് നിശ്ചയിച്ച
പരിധി എത്രയാണ്?
ബഡ്ജറ്റിലെ
നടപ്പിലാക്കാത്ത പദ്ധതികള്‍
72.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
അവതരിപ്പിച്ച ഓരോ
ബഡ്ജറ്റിലും
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍ ഇനിയും
നടപ്പിലാക്കാതെ
അവശേഷിക്കുന്ന
പദ്ധതികള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കാമോ;
(ബി)
നാളിതുവരെ
നടപ്പിലാക്കിയിട്ടില്ലാത്ത
ബഡ്ജറ്റ്
നിര്‍ദ്ദേശങ്ങള്‍
ഏതെല്ലാം എന്ന് വര്‍ഷം
തിരിച്ചുള്ള ലിസ്റ്റ്
ലഭ്യമാക്കാമോ?
ജീവനക്കാരുടെ ശമ്പളപരിഷ്കരണം
സംബന്ധിച്ച ചെലവ്
73.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
ശമ്പളപരിഷ്കരണത്തിനും
പെന്ഷന്
പരിഷ്കരണത്തിനും കൂടി
തന്നാണ്ടില്‍ വരുന്ന
അധികചെലവ്
എത്രയായിരിക്കുമെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
അദ്ധ്യാപകര്‍,
ഡോക്ടര്‍മാര്‍
എഞ്ചിനീയര്‍മാര്‍
ഉള്‍പ്പെടെ മൊത്തം
സര്‍ക്കാര്‍
ജീവനക്കാര്‍ എത്ര;
പെന്ഷന്
വാങ്ങിക്കൊണ്ടിരിക്കുന്നവര്‍
മൊത്തം എത്ര;
(സി)
ശമ്പളവും
പെന്‍ഷനും
പരിഷ്കരിച്ചതനുസരിച്ച്
നല്‍കുന്നതിന് അധികമായി
വേണ്ടിവരുന്ന തുകയുടെ
എത്ര ശതമാനം തുക
ബഡ്ജറ്റില്‍ അധികമായി
വകയിരുത്തിയിട്ടുണ്ട്;
(ഡി)
2014-15
2015-16 എന്നീ
വര്‍ഷത്തില്‍ ശമ്പളം,
പെന്ഷന്
പരിഷ്കരണത്തിനുവേണ്ടി
ബഡ്ജറ്റില്‍ അധികമായി
വകയിരുത്തപ്പെട്ടിരുന്ന
തുക എത്ര കോടി
വീതമായിരുന്നു;
അതിപ്പോള്‍ ഏത്
അക്കൗണ്ടില്‍
കിടപ്പുണ്ട്; എന്തു
തുകയുണ്ട്?
ഫയര്സ്റ്റേഷന് ആസ്തിവികസന
ഫണ്ടില്‍ നിന്ന് തുക
74.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്തിവികസന
ഫണ്ടില്‍ നിന്നും ഫയര്‍
സ്റ്റേഷനുകള്‍ക്ക്
ഉപകരണങ്ങളും മറ്റും
വാങ്ങുന്നതിനായി
എം.എല്‍.എ മാര്‍
സമര്‍പ്പിച്ച
അപേക്ഷകള്‍ക്ക് അനുമതി
നല്‍കാതെ ധനകാര്യ
വകുപ്പ്
തിരിച്ചയക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
തടസ്സങ്ങള്‍
നീക്കി,
ഫയര്‍സ്റ്റേഷനുകള്‍ക്ക്
ആസ്തിവികസന ഫണ്ടില്‍
നിന്നും ഉപകരണ
സൗകര്യങ്ങളടക്കമുള്ള
അടിസ്ഥാന സൗകര്യ
വികസനത്തിന് അനുമതി
നല്കുവാന് നടപടി
സ്വീകരിക്കുമോ ;
(സി)
ചാലക്കുടി
ഫയര്സ്റ്റേഷന്
ഉപകരണങ്ങള്‍
വാങ്ങുന്നതടക്കമുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ആസ്തിവികസന ഫണ്ടില്‍
നിന്ന് തുക
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേല്
അടിയന്തിര അനുമതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
ധന
ഉത്തരവാദിത്വ നിയമം
75.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കൊണ്ടുവന്ന
ധന ഉത്തരവാദിത്വ
നിയമത്തില്‍
നിഷ്കര്‍ഷിച്ച
പ്രകാരമുള്ള
ലക്ഷ്യങ്ങള്‍
കൈവരിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
ലക്ഷ്യവും
നാളിതുവരെയുള്ള
നേട്ടവും സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
കാര്യങ്ങളിലാണ്
ലക്ഷ്യത്തിലെത്താന്‍
കഴിയാതെ
പോയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതിയെ
സംബന്ധിച്ച് ധവള പത്രം
പുറത്തിറക്കുമോ;
വ്യക്തമാക്കാമോ?
എം.എല്‍.എ.
യുടെ ആസ്തി വികസന ഫണ്ട്
76.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
യുടെ നിയോജകമണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍ നിന്നും
2016-17 വര്‍ഷത്തെ 5
കോടി രൂപയുടെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി എന്നുമുതല്‍
കൊടുത്തു തുടങ്ങുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച
പ്രൊപ്പോസലുകൾ നേരത്തേ
സമര്‍പ്പിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
കേരള
സംസ്ഥാന സംരംഭക മിഷന്
77.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന സംരംഭക മിഷന്റെ
കീഴില്‍ ഇതുവരെയായി
എത്ര സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഇതുവരെ
എത്ര പേര്‍ക്കാണ്
ഇതിന്റെ ആനുകൂല്യങ്ങള്‍
കിട്ടിയിട്ടുള്ളത്;
ഇതിനായി ചെലവഴിച്ച രൂപ
എ്രതയാണ്; ജില്ല
തിരിച്ചുള്ള വിശദാംശം
നല്‍കാമോ;
(സി)
സംരംഭകര്‍ക്ക്
നിലവില്‍ എന്തെല്ലാം
പരിശീലനങ്ങള്‍
നല്കിവരുന്നു ; ഓരോ
സംരംഭത്തിനും എത്ര രൂപ
വീതമാണ് സഹായം
നല്‍കുന്നത്;
വിശദമാക്കാമോ?
മണ്ഡല
ആസ്തി വികസന പദ്ധതി
78.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ഡല
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അമ്പലപ്പുഴ മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ധനകാര്യവകുപ്പ് ഇതുവരെ
അംഗീകാരം
നല്‍കിയിട്ടുള്ളത് ;
വിശദാംശം നല്‍കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അമ്പലപ്പുഴ മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികളാണ് ധനകാര്യ
വകുപ്പിന്റെ
പരിഗണനയില്‍ ഉള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
പ്രവൃത്തികള്‍ക്ക്
ധനകാര്യവകുപ്പിന്റെ
അംഗീകാരം
ലഭിക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ ?
ആസ്തി
വികസന പദ്ധതി
79.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആസ്തി വികസന പദ്ധതി
പ്രഖ്യാപിച്ചതിനുശേഷം
ഇതിനകം എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
അനുവദിച്ച
ഫണ്ട് പ്രകാരം
പൂര്‍ണ്ണമായും
ഭരണാനുമതി നല്കിയ എത്ര
നിയോജക മണ്ഡലങ്ങളാണ്
സംസ്ഥാനത്തുളളത്; അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഫണ്ട്
തീരെ ചെലവഴിക്കാത്ത
ഏതെങ്കിലും നിയോജക
മണ്ഡലം ഉണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെയാെണന്നു
വ്യക്തമാക്കുമോ?
ശമ്പള
പരിഷ്ക്കരണം
80.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണം
എന്നത്തേക്ക്
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ശമ്പള
പരിഷ്ക്കരണ കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ശമ്പള
പരിഷ്ക്കരണ കമ്മീഷന്‍െറ
കാലാവധി എന്നാണ്
അവസാനിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
ശമ്പള
പരിഷ്ക്കരണം
81.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണം
കൊണ്ടുണ്ടാകുന്ന അധിക
ബാധ്യത
നിറവേറ്റുന്നതിനായി
2015-16 സാമ്പത്തിക
വര്‍ഷത്തില്‍ വിവിധ
വകുപ്പുകളുടെ ശമ്പള
ശീര്‍ഷകങ്ങളിലായി
അധികമായി
വകയിരുത്തപ്പെട്ട തുക
എത്രയായിരുന്നു;
ഇതിനായി എത്ര തുക
പിന്‍വലിച്ചു;
വിശദമാക്കാമോ;
(ബി)
ശമ്പള
പരിഷ്ക്കരണം
കൊണ്ടുണ്ടാകുന്ന അധിക
ബാധ്യത
നിറവേറ്റുന്നതിലേക്ക്
2016-17 സാമ്പത്തിക
വര്‍ഷത്തിൽ ആവശ്യമായ
മൊത്തം തുക
എത്രയായിരിക്കും;
അതില്‍ എത്ര തുക
2016-17 സാമ്പത്തിക
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തേണ്ടതുണ്ട്;
വിശദമാക്കാമോ;
(സി)
1-3-14
മുതല്‍ മുന്‍കാല
പ്രാബല്യം
നല്കുന്നതിനാല്
നടപ്പു വര്‍ഷം
ഇതിലേയ്ക്ക്
വകയിരുത്തിയ തുക
എത്രയായിരുന്നു;
സഞ്ചിത
കടം
82.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍ കേന്ദ്ര
സര്‍ക്കാര്‍
സംസ്ഥാനത്തിന്
നിശ്ചയിച്ച്
നല്‍കിയിട്ടുള്ള വായ്പാ
പരിധി എത്ര കോടി
രൂപയാണ് ;
(ബി)
ആയതുപ്രകാരം
2015 നവംബര്‍ 25 വരെ
എത്ര കോടി
വായ്പയെടുത്തു ;
വ്യക്തമാക്കാമോ ;
(സി)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍ നവംബര്‍
25 വരെ റിസര്‍വ്
ബാങ്കിന്റെ
ഭരണാനുമതിയോടു കൂടി
എത്ര തുക കടപ്പത്രം വഴി
സമാഹരിച്ചു ; ഈ നടപ്പ്
വര്‍ഷം ഇനി
ഇത്തരത്തില്‍ എത്ര കോടി
രൂപ സമാഹരിക്കുവാനാണ്
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കാമോ ?
(ഡി)
നിലിവില്‍
സംസ്ഥാനത്തിന്റെ സഞ്ചിത
കടം എത്ര ; 2016
മാര്‍ച്ച് 31
ആകുമ്പോള്‍ ഇത്
എത്രയാകുമെന്നാണ്
കരുതുന്നത് ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ സഞ്ചിതകടം
എത്രയായിരുന്നു ;
വ്യക്തമാക്കാമോ ?
ചരക്ക്
സേവന നികുതി നടപ്പാക്കല്‍
83.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പാക്കുന്നത്
സംസ്ഥാനത്ത് ഏതെല്ലാം
മേഖലകളില്‍
പ്രതികൂലമായി
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഗുണദോഷഫലങ്ങള്‍
സംബന്ധിച്ച
വിലയിരുത്തലുകള്‍
വിശദമാക്കുമോ;
(സി)
ഉപഭോക്തൃ
സംസ്ഥാനമെന്ന നിലയില്‍
ജി.എസ്.ടി
സംസ്ഥാനത്തിന്
ഗുണകരമാകുന്നതെങ്ങനെയെന്ന്
വിശദമാക്കുമോ;
(ഡി)
കേന്ദ്ര
ഗവണ്മെന്റ് അയച്ചുതന്ന
മോഡല്‍ നിയമനിര്‍ദ്ദേശം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
എന്തെല്ലാം നിലയിലുള്ള
ഭേദഗതികളോടുകൂടിയാണ്
സംസ്ഥാന സര്‍ക്കാര്‍
നിയമം കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നത്?
റവന്യൂ
കമ്മി ഗ്രാന്റ്
84.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റവന്യൂ
കമ്മി ഗ്രാന്റ്
ലഭിക്കുന്നതിലേക്ക്
പതിനാലാം ധനകാര്യ
കമ്മീഷന്
നിര്‍ദ്ദേശിച്ച
വ്യവസ്ഥകള്‍
എന്തെല്ലാമായിരുന്നു ;
അതില്‍ ഏതെല്ലാം
സര്‍ക്കാര്‍
പാലിക്കുകയുണ്ടായി ;
(ബി)
റവന്യൂ
കമ്മി ഗ്രാന്റ് ധനകാര്യ
കമ്മീഷന് അവാര്‍ഡ്
ചെയ്ത പ്രകാരം
ലഭിക്കാനര്ഹതയുണ്ടായിരുന്ന
തുക എത്ര; 2015 - 16 ന്
എത്രയായിരുന്നു
അര്‍ഹതയുണ്ടായിരുന്നത്;
ലഭിച്ചത് എത്ര ;
(സി)
അതിന്റെ
ഭാഗമായി റവന്യൂ
കമ്മിയില്‍ എത്ര കുറവ്
വരുകയുണ്ടായി ; 2015
-16 ല്‍ റവന്യൂ കമ്മി
എത്ര കോടി
ആയിരിക്കുമെന്നാണ്
ബഡ്ജറ്റില്‍
കണക്കാക്കിയിരുന്നത് ;
അത്
എത്രയായിതീര്ന്നിട്ടുണ്ട്
?
റവന്യൂ
കമ്മി കുറയ്ക്കാന്‍ നടപടികള്‍
85.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റവന്യൂ
കമ്മി കുറച്ച്കൊണ്ട്
വരാന്‍ ഈ സര്‍ക്കാര്‍
നടപ്പാക്കിയ ഫലപ്രദമായ
ഏതെങ്കിലും നടപടികള്‍
ഉണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുന്നവര്‍ഷം റവന്യൂ
കമ്മി എത്രയായിരുന്നു;
അതിപ്പോള്‍ എത്ര;
(സി)
റവന്യൂ
കമ്മി
പൂജ്യത്തിലെത്തിക്കുമെന്ന്
പ്രഖ്യാപിക്കപ്പെട്ട
വര്‍ഷം ഏതായിരുന്നു;
(ഡി)
ഈ
സര്‍ക്കാര്‍ ഓരോ
വര്‍ഷവും എത്ര ശതമാനം
വീതം റവന്യൂ കമ്മി
കുറച്ച് കൊണ്ടു
വരികയുണ്ടായി?
റവന്യൂ
കമ്മി നികത്തുന്നതിനുള്ള
നടപടി
86.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിനാലാം
ധനകാര്യ കമ്മീഷന്റെ
അവാര്‍ഡ് പ്രകാരം
റവന്യൂ കമ്മി
നികത്തുന്നതിന്
ഏതെല്ലാം
വര്‍ഷങ്ങളിലായി എത്ര
തുക വീതം സംസ്ഥാനത്തിന്
ലഭിക്കേണ്ടതുണ്ട്;
2015-16 ല്‍ ലഭിച്ച തുക
എത്ര;
(ബി)
കേന്ദ്ര
നികുതികളില്‍ നിന്നുള്ള
വിഹിതം 32% ത്തില്‍
നിന്നും 42% മായി
ഉയര്‍ത്തിയതിന്റെ
ഭാഗമായി 2015-16 ല്‍
ലഭിച്ച തുക എത്ര;
2015-16 ല്‍ മുന്‍
വര്‍ഷത്തേതിനെക്കാള്‍
എത്ര തുക അധികം
ലഭിച്ചു; 2016-17 ല്‍
പ്രതീക്ഷിക്കുന്നത്
എത്ര തുകയാണ് ;
(സി)
കേന്ദ്ര
ഗവണ്മെന്റ് ഗ്രാന്റ്
ഇന്‍ എയിഡായി 2015-16
ല്‍ നല്‍കിയത് എത്ര
തുകയാണ്; 2014-15
നെക്കാള്‍ എത്ര തുക
കൂടുതല്‍ ലഭിച്ചു;
2016-17 ല്‍
പ്രതീക്ഷിക്കുന്ന തുക
എത്ര;
(ഡി)
2015-16
ല്‍ കേന്ദ്രാവിഷ്കൃത
പദ്ധതി സഹായമായി ലഭിച്ച
മൊത്തം തുക എത്ര;
2014-15 നെക്കാള്‍ എത്ര
തുക കൂടുതല്‍ ലഭിച്ചു;
2016-17 ല്‍
പ്രതീക്ഷിക്കുന്ന തുക
എത്ര?
റവന്യൂ
വരുമാനം
87.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ ബഡ്ജറ്റ്
എസ്റ്റിമേറ്റ് ചെയ്ത
സ്റ്റേറ്റ് ടാക്സും ,
ഡ്യൂട്ടീസും ഇനത്തില്‍
ഓരോ മാസവും ലഭിച്ച
ലാന്റ് റവന്യൂ,
സ്റ്റാമ്പ് ആന്റ്
രജിസ്ട്രേഷന്,
സ്റ്റേറ്റ് എക്സൈസ്,
സെയില്‍ ടാക്സ്ആന്റ്
വാറ്റ്, ടാക്സസ് ഓണ്‍
വെഹിക്കിള്‍, മറ്റ്
നികുതികളും ടാക്സുകളും
എന്നീ ഇനത്തിലെ റവന്യൂ
വരുമാനം എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
മേല്‍പ്പറഞ്ഞ
നികുതിയിനത്തിൽ 2015-16
സാമ്പത്തിക
വര്‍ഷത്തില്‍ ഇതുവരെ
ഓരോ മാസവും ലഭിച്ചത്
എത്ര തുക വീതമാനണന്ന
വിവരം ലഭ്യമാക്കുമോ ;
(സി)
ഏതെല്ലാം
ഇനത്തിലാണ് ഓരോ മാസവും
റവന്യൂ വരുമാനം
പിന്നിട്ട
വര്ഷത്തിനേക്കാള്
കുറവ് ഉണ്ടായിട്ടുള്ളത്
; വിശദമാക്കാമോ?
നടപ്പ്
വര്‍ഷത്തെ മൂലധനച്ചെലവ്
88.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂലധനച്ചെലവ്
നടപ്പ് വര്‍ഷം
ഒക്ടോബര്‍ 31 വരെ
എത്രയായിരുന്നു; കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര
തുകയായിരുന്നു;
വ്യക്തമാക്കാമോ;
(ബി)
ഒക്ടോബര്‍ 31 വരെയുള്ള
സാമൂഹ്യ ക്ഷേമ
പെന്ഷന് ഗഡുക്കള്‍
കൊടുത്ത്
തീര്‍ത്തിട്ടുണ്ടോ;
ആയതിനായി എന്ത് തുക
ചെലവഴിച്ചു;
വ്യക്തമാക്കാമോ;
(സി)
വിലക്കയറ്റം
പിടിച്ചു
നിര്‍ത്തുന്നതിനായി
വിപണിയില്‍
ഇടപെടുന്നതിന് 2015
ഒക്ടോബര്‍ 31 വരെ എന്തു
തുക ചെലവഴിച്ചു;
(ഡി)
2015
ഒക്ടോബര്‍ 31 വരെ
നികുതിയിനത്തില്‍
ഏറ്റവും കൂടുതല്‍ തുക
സമാഹരിക്കുവാന്‍ കഴിഞ്ഞ
വകുപ്പ് ഏത്; എത്ര തുക
സമാഹരിച്ചു;
വ്യക്തമാക്കാമോ?
പദ്ധതി
വിഹിതത്തിലെ കുറവ്
89.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാലാം
ധനകാര്യ കമ്മീഷന്റെ
റിപ്പോര്‍ട്ട്
അംഗീകരിച്ച്
ഉത്തരവിറക്കിയതിനു ശേഷം
തുടര്‍ച്ചയായി ഓരോ
വര്‍ഷവും ഉത്തരവ്
നടപ്പിലാക്കാന്‍
വിസമ്മതിച്ചതിച്ചിട്ടുണ്ടോ;എങ്കില്‍
അത് എന്തു
കൊണ്ടായിരുന്നു;
(ബി)
ഇതുമൂലം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് ഓരോ
വര്‍ഷവും
അര്‍ഹതപ്പെട്ടിരുന്ന
തുകയില്‍ എത്ര കുറവ്
വന്നിട്ടുണ്ട്;
(സി)
2015-16
ല്‍ ലോക്കല്‍ ബോഡീസില്‍
അര്‍ഹതപ്പെട്ട തുകയില്‍
ഉണ്ടാകുന്ന
കുറവെത്രയായിരിക്കുമെന്ന്
അറിയിക്കുമോ?
പദ്ധതി/പദ്ധതി
ഇതര ചെലവുകള്‍
90.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12
നും അതിന് ശേഷമുള്ള
സംസ്ഥാന ബഡ്ജറ്റുകളിലും
പദ്ധതി/പദ്ധതി ഇതര
ചെലവുകള്‍ക്കായി
വകയിരുത്തുകയും
ട്രഷറിയില്‍ നിന്നും
പിന്‍വലിക്കപ്പെടുകയും
ചെയ്ത തുകയില്‍
ഏതെല്ലാം വകുപ്പുകളുടെ
തുകയാണ് ചെലവാകാതെ
ട്രഷറിയില്‍ തന്നെ
കിടക്കുന്നതെന്ന്
വിശദമാക്കാമോ ;
ഇപ്രകാരം ട്രഷറി
അക്കൗണ്ടുകളില്‍ തന്നെ
നിക്ഷേപിക്കപ്പെട്ട
മൊത്തം തുക എത്ര ;
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച്
മറ്റേതെങ്കിലും
ബാങ്കുകളില്‍
നിക്ഷേപിക്കപ്പെട്ട തുക
ഏതൊക്കെ ; മൊത്തം എത്ര
;
(ബി)
2011-12
മുതല്‍ 2015-16
വരെയുള്ള പദ്ധതി
ചെലവുകളിലും പദ്ധതി ഇതര
ചെലവുകളിലും അന്‍പത്
ശതമാനത്തില്‍ കുറഞ്ഞ
പെര്‍ഫോമന്‍സ്
കാഴ്ചവച്ച വകുപ്പുകള്‍
ഏതൊക്കെ ;
ഇക്കാര്യത്തില്‍
ഏറ്റവും പിന്നോക്കം
നില്ക്കുന്നതായ
വകുപ്പുകള്‍ ഏതൊക്കെ ;
വിശദമാക്കാമോ ;
ഉഴവൂര്‍
മിനി സിവില്‍ സ്റ്റേഷന്
നിര്‍മ്മാണം
91.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉഴവുര്‍
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മാണത്തിന്
ഉഴവൂര്‍ സബ് ട്രഷറിയുടെ
സ്ഥലം വിട്ട്
കിട്ടിയിട്ടുണ്ടോ ;
ട്രഷറി
നിര്‍മ്മാണത്തിനും
ഇതിനോടനുബന്ധിച്ചുള്ള
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മാണത്തിനും പി
ഡബ്ലു ഡി എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
;
(ബി)
പി
ഡബ്ലു ഡി ചീഫ്
എന്‍ജിനീയറുടെ ഓഫീസില്‍
2015/2471 നമ്പരില്‍
നിലവിലുള്ള ഫയല്‍
സര്‍ക്കാരിലേക്ക്
അയച്ചിട്ടുണ്ടോ ; ഇതു
സംബന്ധിച്ച്
ഉണ്ടായിട്ടുള്ള
കാലതാമസം
വ്യക്തമാക്കാമോ ;
പ്രസ്തുത ഡി പി ആര്
എത്രയും വേഗം
സര്‍ക്കാരിലേക്ക്
അയച്ച് എ സ്
നല്‍കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ ?
കാരുണ്യ
ലോട്ടറി വഴി പിരിഞ്ഞു കിട്ടിയ
തുക
92.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ലോട്ടറി വഴി നാളിതുവരെ
എത്ര lതുകയാണ് പിരിഞ്ഞു
കിട്ടിയിട്ടുള്ളത്;
(ബി)
എത്ര
തുക രോഗികള്‍ക്കായി
വിതരണം ചെയ്തുവെന്ന്
വ്യക്തമാക്കാമോ;
(സി)
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നുമുള്ള സഹായം
രോഗികള്‍ക്ക്
ലഭ്യമാക്കുന്നതില്‍
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
കാരുണ്യ
ധനസഹായം വര്‍ദ്ധിപ്പിക്കാന്‍
നടപടി
93.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എതൊക്കെ
മാരക രോഗങ്ങള്‍ക്കാണ്
കാരുണ്യ ബെനവലന്റ്
ഫണ്ടില്‍ നിന്നു
ധനസഹായം
ലഭ്യമാക്കുന്നത്;
(ബി)
നിലവില്‍
നല്കുന്ന രണ്ട് ലക്ഷം
രൂപ മാരക രോഗങ്ങളുടെ
ചികിത്സയ്ക്ക്
മതിയാവുകയില്ലെന്നതിനാല്‍
തുക
വര്‍ദ്ധിപ്പിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് പ്രകാരമുള്ള
ചികില്‍സാ ധനസഹായം
94.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും സര്‍ക്കാരിന്റെ
പ്രത്യകാനുമതി വാങ്ങിയ
ചികില്‍സാ
ധനസഹായത്തിനായുള്ള
അപേക്ഷകളില്‍ മാസങ്ങള്‍
പിന്നിട്ടിട്ടും
ധനസഹായം അനുവദിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്പെഷ്യല്‍
ഓര്‍ഡര്‍ നല്‍കുന്നത്
നിലവിൽ
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
അവ
പുന:പരിശോധിക്കുന്നതിനും
എത്രയും വേഗം ചികില്‍സാ
ധനസഹായം
അനുവദിക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാന
ബഡ്ജറ്റില്‍ പദ്ധതി
ചെലവുകള്‍ക്ക്
വകയിരുത്തപ്പെട്ട തുക
95.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെയുള്ള
സംസ്ഥാന ബഡ്ജറ്റില്‍
പദ്ധതി ചെലവുകള്‍ക്കും
പദ്ധതി ഇതര
ചെലവുകള്‍ക്കും ഓരോ
വര്‍ഷവും
വകയിരുത്തപ്പെട്ട
തുകയുടേയും അതില്‍
ട്രഷറിയില്‍ നിന്നും
പിന്‍വലിക്കപ്പെട്ട
യഥാര്‍ത്ഥ
ചെലവുകളുടേയും തുക
എത്രയെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
സാമ്പത്തിക വര്‍ഷവും
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
തുക യഥാര്‍ത്ഥത്തില്‍
പദ്ധതികള്‍ക്കായി
പിന്വലിക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
പിന്‍വലിച്ച തുകയില്‍
ഇപ്പോഴും വിവിധ
അക്കൗണ്ടുകളിലായി
ട്രഷറിയില്‍ കിടക്കുന്ന
തുക എത്ര?
സംസ്ഥാന
ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണം
96.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണ നടപടികള്‍
ഏത് ഘട്ടത്തിലാണ്;
ശമ്പളപരിഷ്ക്കരണം
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
(ബി)
ഏത്
മാസം മുതല്‍
പരിഷ്ക്കരിച്ച ശമ്പളം
ജീവനക്കാര്‍ക്ക്
നല്കുവാന് കഴിയും
എന്നാണ്
പ്രതീക്ഷിക്കുന്നത്?
കശുവണ്ടി
വികസന കോര്പ്പറേഷന്
97.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ധനകാര്യ അഡീഷണല്‍
സെക്രട്ടറിയായി
നിയമിതനായ ശ്രീ. കെ..എം
എബ്രഹാം, വന്‍കിട
കശുവണ്ടി ഫാക്ടറി
ഉടമകളുമായി
ഗൂഡാലോചനയില്‍
ഏര്‍പ്പെട്ടതായും അത്
വഴി കശുവണ്ടി വികസന
കോര്‍പ്പറേഷന്റെ
കൈവശമുള്ള ഇരുപത് ലീഡ്
ഫാക്ടറികള്‍ തിരിച്ച്
നല്‍കേണ്ടി വന്നതും
സംബന്ധിച്ച് ആക്ഷേപം
ഉന്നയിച്ചുകൊണ്ട്
ഐ.എന്‍.ടി.യു.സി.
സംസ്ഥാന പ്രസിഡന്റ്
ശ്രീ.ആര്.
ചന്ദ്രശേഖരന്റെ
പ്രസ്താവന
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കശുവണ്ടി
വികസന കോര്പ്പറേഷന്
അനുവദിച്ച തുക
ലഭ്യമാക്കാത്തതില്‍
പ്രതിഷേധിച്ച്
ഐ.എന്‍.ടി.യു.സി.
പ്രസിഡന്റ് കൂടിയായ
കോര്പ്പറേഷന്
ചെയര്മാന് ആര്.
ചന്ദ്രശേഖരന്
സെക്രട്ടേറിയറ്റിന്
മുന്നില്‍ നിരാഹാര
സത്യാഗ്രഹം
നടത്തിയിട്ടുണ്ടായിരുന്നുവോ;
(സി)
ഇക്കാര്യത്തില്‍
ധനകാര്യ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതിക്ക്
വകയിരുത്തിയ തുക
98.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിക്കായി
2005-06 മുതല്‍ 2014-15
വരെ ഓരോ വര്‍ഷവും
സംസ്ഥാന ബഡ്ജറ്റുകളില്
വകയിരുത്തപ്പെട്ട തുക
എത്ര വീതമായിരുന്നു
എന്ന് വ്യക്തമാക്കാമോ ;
(ബി)
2007-08
മുതല്‍ 2011-12
വരെയുള്ള
ബഡ്ജറ്റുകളില്
വകയിരുത്തപ്പെട്ട
മൊത്തം തുക എത്ര;
2014-15 സാമ്പത്തിക
വര്‍ഷത്തെ ബഡ്ജറ്റില്‍
വകയിരുത്തിയ തുക
എത്രയായിരുന്നു;
2015-16 സാമ്പത്തിക
വര്‍ഷത്തെ ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട തുക
എത്രയായിരുന്നു.;
2016-17 ബഡ്ജറ്റില്‍
എന്തു തുക
വകയിരുത്തേണ്ടതായിട്ടുണ്ട്;
വിശദമക്കാമോ?
ബാര്‍കോഴ
കേസ്സിനു ചെലവായ തുക
99.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍കോഴ
കേസ്സിന് സുപ്രീം
കോടതിയില്‍ പ്രാക്ടീസ്
ചെയ്യുന്ന മുതിര്‍ന്ന
അഭിഭാഷകരെ
നിയോഗിച്ചതിന് സംസ്ഥാന
സര്‍ക്കാരിന്റെ സഞ്ചിത
നിധിയില്‍ നിന്നും എത്ര
രൂപ
ചെലവഴിച്ചിട്ടുണ്ട്;
(ബി)
ഇതിന്
ധനകാര്യ വകുപ്പിന്റെ
അംഗീകാരം ലഭിച്ചിരുന്നോ
; വിശദമാക്കാമോ ;
(സി)
പ്രസ്തുത
തുക ഏത് ഹെഡ് ഓഫ്
അക്കൗണ്ടില്‍ നിന്നാണ്
ചെലവഴിച്ചിട്ടുള്ളത് ;
(ഡി)
സംസ്ഥാന
സര്‍ക്കാരിന്റെ ഏത്
സാമ്പത്തിക
ചട്ടപ്രകാരമാണ്
പ്രസ്തുത തുക
വിനിയോഗിച്ചത് എന്ന്
വിശദമാക്കാമോ ;
(ഇ)
ഈ
കാര്യത്തില്‍
സാമ്പത്തിക നടപടി
ക്രമത്തിന്റെ ലംഘനം
ഉണ്ടായിട്ടുണ്ടോ ?
ബഡ്ജറ്റ്
പദ്ധതികള്‍
100.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
അവതരിപ്പിക്കപ്പെട്ട
ബഡ്ജറ്റുകളിലൂടെ
പുതുതായി
പ്രഖ്യാപിക്കപ്പെട്ട
മൊത്തം പദ്ധതികള്‍
എത്രയായിരുന്നു;
അവയില്‍ പൂര്‍ണ്ണമായും
നടപ്പിലാക്കപ്പെട്ടവ
എത്ര; ഭാഗികമായി മാത്രം
നടപ്പിലാക്കപ്പെട്ടവ
എത്ര; ഭരണാനുമതി
നല്‍കിയെങ്കിലും
നടപ്പിലാക്കാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; ഓരോ വര്‍ഷവും
നടപ്പിലാക്കാന്‍
സാധിക്കാതെ പോയവ എത്ര;
വിശദമാക്കുമോ ;
(ബി)
എല്ലാ
ബഡ്ജറ്റുകളിലും
കൂടിയുളള മൊത്തം
ബഡ്ജറ്റ് എസ്റ്റിമേറ്റ്
തുക എത്ര; ഇതില്‍
പദ്ധതി
നടത്തിപ്പുകള്‍ക്കായി
പിന്‍വലിക്കപ്പെട്ട തുക
എത്ര;
പിന്‍വലിക്കപ്പെട്ട
തുകയില്‍ ഇപ്പോഴും
വിനിയോഗിക്കാതെ ട്രഷറി
അക്കൗണ്ടുകളില്‍
കിടക്കുന്നവ മൊത്തം
എത്ര കോടി രൂപയാണ്;
വിശദമാക്കുമോ ;
(സി)
പ്രഖ്യാപിത
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
ഏറ്റവും
പിന്നോക്കമായിരുന്ന
വകുപ്പുകള്‍
ഏതൊക്കെയായിരുന്നു?
പെന്ഷന്
പ്രായം
101.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെയും
അധ്യാപകരുടെയും
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതൊക്കെ
വിഭാഗത്തില്‍പ്പട്ട
സര്‍ക്കാര്‍
ജീവനക്കാരുടെ പെന്ഷന്
പ്രായമാണ്
ഉയര്‍ത്തിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ ?
കർഷകക്ഷേമം
102.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഓരോ
വര്‍ഷവും കര്‍ഷകരുടെ
ക്ഷേമത്തിനായും
വികസനത്തിനായും എത്ര
കോടി രൂപ വീതം
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ടിട്ടുണ്ടായിരുന്നു;
ഇതില്‍ ഓരോ വര്‍ഷവും
പിന്‍വലിക്കപ്പെട്ട
യഥാര്‍ത്ഥ ചെലവ് എത്ര
കോടി രൂപ
വീതമായിരുന്നു;
അക്കൌണ്ടന്റ് ജനറലിന്റെ
കണക്കുകള്‍ പ്രകാരം
വിശദമാക്കാമോ;
പിന്‍വലിക്കപ്പെട്ട
തുകയില്‍ ഇപ്പോഴും
വിവിധ അക്കൗണ്ടുകളില്‍
കിടക്കുന്ന തുക എത്ര?
സാമ്പത്തിക
അച്ചടക്കം നടപ്പിലാക്കുന്നത്
സംബന്ധിച്ച്
103.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
കാര്യത്തില്‍ അച്ചടക്കം
പാലിക്കുന്നതിന്റെ
ഭാഗമായി ഈ സ്രക്കാര്‍
എടുത്ത പ്രമുഖ
തീരുമാനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഈ
രംഗത്ത് സര്‍ക്കാരിന്റെ
പരിഗണനയിലുള്ള മറ്റ്
പരിപാടികള്‍
വെളിപ്പെടുത്താമോ;
(സി)
തീരുമാനങ്ങളില്‍
ഏതെങ്കിലും പൂര്‍ണമായും
നടപ്പാക്കാന്‍
സാധ്യമാകുകയുണ്ടായോ;
നടപ്പിലാക്കാന്‍
കഴിഞ്ഞവ ഏതെല്ലാം;
മന്ത്രിമാരുടെ
എണ്ണത്തില്‍ കുറവ്
വരുത്തുകയുണ്ടായോ;
എ.ഡി.ജി.പി.മാരുടെ
തസ്തികകള്‍ എത്ര
കുറച്ചു; ഏതെല്ലാം പാഴ്
ചെലവുകള്‍
വെട്ടിച്ചുരുക്കുകയുണ്ടായി?
ബഡ്ജറ്റില്‍
പദ്ധതി/പദ്ധതി ഇതര
ചെലവുകള്‍ക്ക്
വകയിരുത്തപ്പെട്ട തുക
104.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12
മുതല്‍ 2015-16
വരെയുള്ള ഓരോ വര്‍ഷവും
ബഡ്ജറ്റില്‍
പദ്ധതി/പദ്ധതി ഇതര
ചെലവുകള്‍ക്ക് മൊത്തം
വകയിരുത്തപ്പെട്ട
തുകയും, അതില്‍
അക്കൗണ്ടന്റ് ജനറലിന്റെ
കണക്കുപ്രകാരം
പിന്‍വലിക്കപ്പെട്ട
യഥാര്‍ത്ഥ ചെലവും
മൊത്തം എത്രയാണെന്നും,
വകയിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
തുക യഥാര്‍ത്ഥത്തില്‍
ചെലവായിട്ടുണ്ടെന്നും
വിശദമാക്കാമാമോ;
(ബി)
2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷവും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്,
പദ്ധതിയുടെ എത്ര ശതമാനം
വീതം
നീക്കുിവെച്ചിട്ടുണ്ടായിരുന്നു;
ഓരോ വര്‍ഷവും
നീക്കിവെക്കപ്പെട്ട
തുകയുടെ എത്ര ശതമാനം
തുക യഥാര്‍ത്ഥത്തില്‍
പിന്വലിക്കപ്പെടുകയുണ്ടായിട്ടുണ്ട്;
അക്കൗണ്ടന്റ് ജനറലിന്റെ
കണക്കുകളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
സര്‍ക്കാര്‍
മേഖലയിലെ പുതിയ പെന്ഷന്
സ്കീം
105.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
പെന്ഷന് സ്കീം
അനുസരിച്ച് സര്‍ക്കാര്‍
മേഖലയില്‍ വിവിധ
വകുപ്പുകളില്‍ എത്ര
ജീവനക്കാരാണ്
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
ലഭ്യമായിട്ടുളളത് എന്ന്
വിശദമാക്കാമോ;
(ബി)
തസ്തികകള്‍
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ജീവനക്കാരുടെ
വിഹിതമായി എത്ര രൂപയാണ്
ഈ ഇനത്തില്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുളളത്;
സര്‍ക്കാര്‍ എത്ര
തുകയാണ് ഇതുവരെ
നിക്ഷേപിച്ചിട്ടുളളത്;
ഏത് ധനകാര്യ
സ്ഥാപനത്തിലാണ്
നിക്ഷേപം നടത്തിയത്
വിശദമാക്കാമോ;
(ഡി)
പുതിയ
പെന്ഷന് സ്കീം
ജീവനക്കാര്‍ക്ക്
എത്രപേര്‍ക്ക് പ്രാണ്‍
നമ്പര്‍
നല്‍കിയിട്ടുളളത് എന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍
106.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
അദ്ധ്യാപകരും
ഡോക്ടര്‍മാരും
ഉള്‍പ്പെടെ ആകെ
എത്രസര്ക്കാര്
ജീവനക്കാരുണ്ട്;
2010-11സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്തിന്റെ റവന്യൂ
വരുമാനം എത്ര
കോടിയായിരുന്നു; ആ
വര്‍ഷം ജീവനക്കാരുടെ
ശമ്പളവും പെന്‍ഷനും
നല്‍കുന്നതിന്
ചെലവായിരുന്ന തുക
എത്രയായിരുന്നു;
(ബി)
2014-15
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാനത്തിന്റെ ആകെ
റവന്യൂ വരുമാനം
എത്രയായിരുന്നു; ആ
വര്‍ഷം ജീവനക്കാരുടെ
ശമ്പളത്തിനും പെന്‍ഷനും
വേണ്ടി ചെലവായിരുന്ന
മൊത്തം തുക
എത്രയായിരുന്നു;
(സി)
2015-16
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രതീക്ഷിക്കുന്ന
മൊത്തം റവന്യൂ വരുമാനം
എത്ര; ജീവനക്കാര്‍ക്ക്
ശമ്പളവും പെന്‍ഷനും
നല്‍കുന്നതിന്
പ്രതീക്ഷിച്ച ചെലവ്
എത്ര;
(ഡി)
കഴിഞ്ഞ
അഞ്ച് വര്‍ഷത്തെ റവന്യൂ
വരുമാനവും ജീവനക്കാരുടെ
ശമ്പളത്തിനും പെന്‍ഷനും
ചെലവാകുന്ന തുകയും
സംബന്ധിച്ച്
വിലയിരുത്തി
വിശദമാക്കാമോ?
സര്‍ക്കാര്‍
കരാറുകാരുടെ കുടിശ്ശിക
107.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
കരാറുകാരുടെ കുടിശ്ശിക
2015 ഡിസംബറിനകം
പൂര്‍ണമായും കൊടുത്തു
തീര്‍ക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നുവോ;
എങ്കില്‍ പ്രഖ്യാപനം
നടപ്പിലാക്കുകയുണ്ടായോ;
നിലവിലുളള മൊത്തം
കുടിശ്ശികയുടെ
കണക്കുകള്‍
വെളിപ്പെടുത്താമോ;
(ബി)
ധനകാര്യ
കമ്മീഷന് അവാര്‍ഡ്
പ്രകാരം ഈ വര്‍ഷം
സംസ്ഥാനത്തിന് കൂടുതല്‍
കേന്ദ്ര സഹായം
കിട്ടിയിട്ടും,
കരാറുകാരുടെ കുടിശ്ശിക
പൂര്‍ണമായും
നല്‍കാതിരിക്കുന്നത്
എന്തുകൊണ്ടാണ് എന്നു
വ്യക്തമാക്കാമോ?
ബഡ്ജറ്റില്‍
നിര്‍ദ്ദേശിച്ച പദ്ധതികളും
പരിപാടികളും സംബന്ധിച്ച
വിവരങ്ങൾ
108.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
നിയമസഭയില്‍
അവതരിപ്പിച്ച
ബഡ്ജറ്റുകള്‍
ഓരോന്നിലെയും
നിര്‍ദ്ദേശങ്ങള്‍
എത്രവീതമായിരുന്നു;വ്യക്തമാക്കുമോ;
(ബി)
ബഡ്ജറ്റില്‍
നിര്‍ദ്ദേശിച്ച
പദ്ധതികളും പരിപാടികളും
പൂര്‍ണ്ണമായും അതാത്
വര്‍ഷത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
അതാത്
വര്‍ഷങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പിലാക്കുവാന്‍
സാധിക്കാത്ത ബഡ്ജറ്റ്
നിര്‍ദ്ദേശങ്ങള്‍
എത്രവീതമായിരുന്നു;
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഓരോ
ബഡ്ജറ്റ്
പ്രസംഗത്തിലൂടെയും
പ്രഖ്യാപിച്ച പുതിയ
പദ്ധതികളുടെയും
പരിപാടികളുടേയും
നടത്തിപ്പിനാവശ്യമായ
തുക ബഡ്ജറ്റില്‍
ഉള്പ്പെടുത്തിയിട്ടുണ്ടായിരുന്നുവോ;
ഓരോ ബഡ്ജറ്റിലും
പുതുതായി പ്രഖ്യാപിച്ച
നിര്‍ദ്ദേശങ്ങള്‍ എത്ര
കോടിയുടേതായിരുന്നു;
അതിനായി ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിരുന്ന
തുകയുടെ വിവരം
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെയും
െപന്‍ഷന്‍കാരുടെയും എണ്ണം
109.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ ഖജനാവില്‍
നിന്നും ശമ്പളം
പറ്റുന്ന സര്‍ക്കാര്‍
ജീവനക്കാര്‍
എത്രയായിരുന്നു;
ഇപ്പോള്‍ എത്രപേരുണ്ട്;
ഇതിനിടയില്‍
റിട്ടയര്‍മെന്റ്/മരണം
തുടങ്ങിയവ വഴി
സര്‍വ്വീസില്‍ നിന്നും
ഒഴിവാക്കപ്പെട്ടവര്‍
എത്ര; സര്‍ക്കാര്‍
നിറുത്തല്‍ ചെയ്ത
തസ്തികകള്‍ എത്ര;
പുതുതായി
സൃഷ്ടിക്കപ്പെട്ട
തസ്തികകള്‍ എത്ര;
പുതുതായി
സൃഷ്ടിക്കപ്പെട്ട
തസ്തികകളില്‍ എയഡഡ്
മേഖലയില്‍
എത്രയായിരുന്നു;
(ബി)
സംസ്ഥാനത്ത്
സര്‍വ്വീസില്‍ നിന്നും
പെന്ഷന് പറ്റി
ഇപ്പോഴും പെന്ഷന്
വാങ്ങിച്ചുകൊണ്ടിരിക്കുന്നവര്
എത്ര?
സര്‍ക്കാര്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും
ശമ്പളപരിഷ്ക്കരണം
110.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും
ശമ്പളപരിഷ്ക്കരണം
അവസാനമായി നടത്തിയത്
എന്നാണ്; എത്ര
വര്‍ഷത്തിലൊരിക്കലാണ്
ശമ്പള പരിഷ്ക്കരണം
നടപ്പിലാക്കുന്നത് ;
അടുത്ത ശമ്പളപരിഷ്കരണം
എന്നാണ്
നടപ്പിലാക്കേണ്ടത്
എന്ന് അറിയിക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും ശമ്പള
പരിഷ്കരണം
111.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും ശമ്പള
പരിഷ്കരണം ഏത് തീയതി
അടിസ്ഥാനമാക്കിയാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
നിലവിലെ
ശമ്പള കമ്മീഷന്
സമര്‍പ്പിച്ച
ശിപാര്‍ശകളുടെ
അടിസ്ഥാനത്തില്‍
ശമ്പളപരിഷ്കരണം എന്നു
മുതല്‍
നടപ്പാക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
ശമ്പളം അഞ്ച്
വര്‍ഷത്തില്‍ ഒരിക്കല്‍
പുതുക്കി
നിശ്ചയിക്കാറുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
രീതി തുടരുമോ?
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട
തുകയ്ക്കുള്ള ഭരണാനുമതി
112.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
വരെ ഭരണാനുമതി നല്‍കാം
എന്ന് വ്യവസ്ഥ
ചെയ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിനു ശേഷം
ബഡ്ജറ്റില്‍
വകയിരുത്തിയ തുകയുടെ
പരിധിയ്ക്കു മുകളില്‍
ഏതെങ്കിലും ഭരണ
വകുപ്പുകള്‍ ഭരണാനുമതി
നല്കിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
വ൪ഷങ്ങളില് ഏതെല്ലാം
വകുപ്പുകള്‍ എന്ന്
വിശദമാക്കുമോ;
(സി)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
പരിധിയ്ക്ക് പുറത്ത്
ഭരണാനുമതി നല്കിയ
ഇനങ്ങളുടെ
വിശദാംശങ്ങള്‍ വകുപ്പ്
തിരിച്ച്
വെളിപ്പെടുത്തുമോ?
പൊതുഖജനാവിലെ
സാമ്പത്തികസ്ഥിതി
113.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ പൊതു
ഖജനാവില്‍ പണം
മിച്ചമുണ്ടായിരുന്നോ ;
എങ്കില്‍ എത്ര രൂപ
മിച്ചമുണ്ടായിരുന്നു
എന്ന് വ്യക്തമാക്കുമോ ;
(ബി)
നിലവില്‍
സംസ്ഥാനത്തിന്റെ
പൊതുകടം എത്ര
രൂപയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഓരോ
വര്‍ഷവും കടപ്പത്രം
മുഖേന പൊതു വിപണിയില്‍
നിന്ന് സര്‍ക്കാര്‍
എത്ര രൂപ കടമെടുത്തു
എന്നും എത്ര രൂപ
കടമെടുക്കുന്നതിനാണ്
അനുമതിയുള്ളത് എന്നും
വ്യക്തമാക്കുമോ ;
ഇതില്‍ എത്ര രൂപ ഇതിനകം
വാങ്ങിയിട്ടുണ്ട്
എന്നും അറിയിക്കുമോ ?
സര്‍ക്കാരിന്റെ
കടബാദ്ധ്യത
114.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും സര്‍ക്കാര്‍
എത്ര തുക വീതം
കടമെടുത്തുവെന്ന്
വെളിപ്പെടുത്താമോ;
പ്രസ്തുത വര്‍ഷങ്ങളില്‍
ഏതെങ്കിലും വര്‍ഷം
പരിധിയില്‍ താഴെ
സര്‍ക്കാര്‍
കടമെടുത്തിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
സംസ്ഥാനത്തിന്റെ
പൊതുകടം എത്രയെന്നും
സര്‍ക്കാര്‍ വന്നതിനു
ശേഷം എത്ര തുക
കടമെടുത്തിട്ടുണ്ട്
എന്നും ഇപ്പോള്‍ ആകെ
പൊതു കടം എത്രയെന്നും
വെളിപ്പെടുത്താമോ;
(സി)
2006
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും
കടബാദ്ധ്യതയുടെ
തിരിച്ചടവിനായി പ്രതി
വര്‍ഷം എത്ര തുക വീതം
ചെലവഴിക്കുന്നുണ്ടെന്നും
ഇതില്‍ പലിശ ഇനത്തിലും
മുതല്‍ ഇനത്തിലും എത്ര
തുക വീതമെന്നും
വെളിപ്പെടുത്തുമോ?
ബഡ്ജറ്റുകളില്
പ്രഖ്യാപിച്ച പുതിയ
പദ്ധതികള്‍
115.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ബഡ്ജറ്റുകളില് ഓരോ
വര്‍ഷവും പുതുതായി
പ്രഖ്യാപിച്ച
പദ്ധതികളുടെ എണ്ണവും
ഓരോ വര്‍ഷവും
യഥാര്‍ത്ഥത്തില്‍
നടപ്പിലാക്കാന്‍ കഴിഞ്ഞ
പദ്ധതികളുടെ എണ്ണവും
വിശദമാക്കാമോ;
(ബി)
ഓരോ
ബഡ്ജറ്റിലും പുതുതായി
പ്രഖ്യാപിച്ച
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുവേണ്ടി
അതത് വര്‍ഷം
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട തുക
എത്ര വീതമായിരുന്നു ;
അതില്‍
യഥാര്‍ത്ഥത്തില്‍
പിന്‍വലിക്കപ്പെട്ട തുക
ഓരോ വര്‍ഷവും എത്ര
വീതമായിരുന്നു;
അക്കൗണ്ടന്റ് ജനറലിന്റെ
കണക്കുകളും കൂടി
പരിഗണിച്ച്
വിശദമാക്കാമോ?
ശമ്പളകമ്മീഷന്
റിപ്പോര്‍ട്ട് നടപടികള്‍
116.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
10-ാം
ശമ്പളകമ്മീഷന് ജൂലൈ
13-ന് സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചതിനുശേഷം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനുവേണ്ടി
നിയുക്തമായ ക്യാബിനറ്റ്
സബ്കമ്മിറ്റി യോഗം എത്ര
പ്രാവശ്യം
കൂടിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
സബ്കമ്മിറ്റിയുടെ
തീരുമാനങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ഡി)
ബഹു.
ധനകാര്യവകുപ്പ് മന്ത്രി
രാജിവച്ചതിനെതുടര്ന്ന്
ക്യാബിനറ്റ്
കമ്മിറ്റിയുടെ ചുമതല
ആര്‍ക്കെങ്കിലും
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ആര്‍ക്കാണെന്ന്
വിശദമാക്കുമോ;
(ഇ)
2014
ജൂലൈ 1 മുതല്‍
കുടിശ്ശിക
ഉള്‍പ്പെടെയുള്ള
സാമ്പത്തിക
ആനുകൂല്യങ്ങള്‍
ജീവനക്കാര്‍ക്ക് ഉറപ്പ്
വരുത്തുമോ;
(എഫ്)
2014
ജൂലൈ 1 മുതല്‍
പ്രാബല്യം നല്കി
ശമ്പളപരിഷ്കരണം ഏത്
തീയതിയില്‍ ഉത്തരവാകും
എന്ന് വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
പൊതുകടവും ട്രഷറി
നിക്ഷേപങ്ങളും
117.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
സംസ്ഥാനത്തിന്റെ
പൊതുകടം എത്ര
കോടിയായിരുന്നു; അത്
2016 മാര്‍ച്ച് 31 ന്
എത്രയായി വര്‍ദ്ധിച്ചു;
2016-17 സാമ്പത്തിക
വര്‍ഷം
അവസാനിക്കുമ്പോള്‍
പൊതുകടം എത്രയായി
വര്‍ദ്ധിക്കാന്‍
സാധ്യതയുളളതായി
കണക്കാക്കുന്നു;
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍ ആകെ എത്ര
തവണ
കടമെടുക്കുകയുണ്ടായി;
(സി)
സര്‍ക്കാര്‍
കൊടുത്ത് തീര്‍ക്കാന്‍
ബാക്കിയുള്ള ട്രഷറി
നിക്ഷേപങ്ങള്‍ എത്ര
കോടിയാണെന്ന്
വിശദമാക്കാമോ ; ട്രഷറി
തിരിച്ചു നല്കേണ്ടതായ
മൊത്തം നിക്ഷേപം എത്ര
കോടിയാണ്
വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
ആളോഹരി കടം
118.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
സംസ്ഥാനത്തിന്റെ ആളോഹരി
കടം എത്ര
രൂപയായിരുന്നു;
അതിപ്പോള്‍ എത്രയായി
വര്‍ദ്ധിച്ചിട്ടുണ്ട് ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
സംസ്ഥാനത്തിന്റെ
പൊതുകടം
എത്രയായിരുന്നു;
അതിപ്പോള്‍ എത്രയാണ്?
സംസ്ഥാനത്തിന്റെ
വരുമാന വര്‍ദ്ധനവ്
119.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010-11
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാനത്തിന്റെ
വരുമാനം ആകെ എത്ര കോടി
ആയിരുന്നു; 2015-16
വര്‍ഷത്തില്‍ അത് എത്ര
കോടിയായി
വര്‍ദ്ധിക്കുമെന്നാണ്
കരുതുന്നത്; ബഡ്ജറ്റ്
കണക്കുകള്‍ പ്രകാരം
വിശദമാക്കാമോ; 2010-11
ന്റെ വരുമാനത്തിന്റെ
എത്ര ശതമാനം വര്‍ധന
2015-16ല്‍
ഉണ്ടാകുമെന്നും
2014-15ല്‍ എത്ര ശതമാനം
വര്‍ധന
ഉണ്ടായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും
ശമ്പളത്തിനും
പെന്‍ഷനുമായി 2010-11
വര്‍ഷത്തില്‍
ചെലവായിരുന്ന ആകെ തുക
എത്രയാണ്; 2014-15ല്‍
അത് എത്രയായി
വര്‍ധിച്ചു; 2010-11
ന്റെ എത്ര ശതമാനം
വര്‍ധന 2014-15ല്‍
ഉണ്ടായി; 2015-16 ല്‍
2010-11
ന്റെതിനെക്കാള് എത്ര
ശതമാനം വര്‍ധന
പ്രതീക്ഷിക്കുന്നു;
ബഡ്ജറ്റ്
കണക്കുകളുടെയടിസ്ഥാനത്തില്
വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
ധനസ്ഥിതി
120.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
ഇപ്പോള്‍
കടക്കെണിയിലാണോ;
സംസ്ഥാനത്തിന്റെ
ധനസ്ഥിതിയെക്കുറിച്ചുള്ള
യഥാര്‍ത്ഥ ചിത്രം
വിശദമാക്കാന്‍
തയ്യാറാകുമോ;
നിത്യചെലവുകള്‍
നിര്‍വ്വഹിക്കാന്‍
പോലും കഴിയാത്ത
അവസ്ഥയിലേക്ക്
സംസ്ഥാനത്തിന്റെ
ധനസ്ഥിതി
എത്തിച്ചേര്‍ന്നിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
നാളിതുവരെയുള്ള
കാലയളവില്‍ സംസ്ഥാനം
എത്ര കോടി രൂപയുടെ കടം
എടുക്കുകയുണ്ടായി;
കടബാധ്യതകള്‍ എത്ര
കോടിയില്‍ നിന്ന് എത്ര
കോടിയായി
ഉയരുകയുണ്ടായി;
(സി)
റവന്യൂ
വരവില്‍ ഉണ്ടായ കുറവിന്
പ്രമുഖമായ കാരണങ്ങള്‍
എന്തെല്ലാമായിരുന്നു;
റവന്യൂ ചെലവ്
കുറയ്ക്കുന്നതിന്
മന്ത്രിമാരുടെ എണ്ണം
കുറയ്ക്കുന്നതുള്‍പ്പെടെയുള്ള
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുകയുണ്ടായി;
(ഡി)
പണം
ദുര്‍വ്യയം ചെയ്ത്
റവന്യു കമ്മിയും
ധനകമ്മിയും
വര്‍ദ്ധിപ്പിച്ച് അധിക
ബാധ്യത
ഉണ്ടാക്കുകയുണ്ടായോ
;വിശദമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
121.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതിയതായി എത്ര
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ കേരളത്തിന്
ലഭിച്ചിട്ടുണ്ട്;
ഏതെല്ലാം പദ്ധതികളാണ്
ലഭിച്ചതെന്നും ആയതിന്
എത്ര തുക വീതം
ലഭിച്ചുവെന്നുമുള്ള
വിവരം നല്‍കുമോ;
(ബി)
2015
നവംബര്‍ 1 വരെ ആയതിന്റെ
എക്സ്പെന്‍ഡിച്ചര്‍
സ്റ്റേറ്റ്മെന്റ്
നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
വീഴ്ച വന്നിട്ടുണ്ടോ;
എങ്കില്‍ എന്തുകൊണ്ട്;
(ഡി)
സമയബന്ധിതമായി
പ്രസ്തുത പദ്ധതികള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയാതെ വന്നിട്ടുള്ള
സാഹചര്യത്തില്‍ പുതിയ
പദ്ധതികള്‍ കേന്ദ്രം
കേരളത്തിന്
നിഷേധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തികസ്ഥിതി
122.
ഡോ.ടി.എം.തോമസ്
ഐസക്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.കെ.കെ.നാരായണന്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക
സ്ഥിതിയെക്കുറിച്ച്
ധവളപത്രം
പുറപ്പെടുവിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
സംസ്ഥാനത്തിന്റെ
യഥാര്‍ത്ഥ സാമ്പത്തിക
സ്ഥിതി വിശദമായി
വെളിപ്പെടുത്തുമോ ;
(സി)
ശമ്പള
പരിഷ്കരണം
വഴിയുണ്ടാകുന്ന
കുടിശ്ശിക,
കരാറുകാര്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക,
മരുന്നു വാങ്ങിയതിനും
സാമൂഹ്യ സുരക്ഷാ
പെന്‍ഷനുകള്‍
നല്‍കുന്നതിനും നെല്ല്
ഉള്‍പ്പെടെ സംഭരിച്ച
ഇനത്തിലുമുളള
കുടിശ്ശിക,
തിരിച്ചടക്കാനുള്ള കടം,
എം.എല്‍.എ.മാരുടെ
പ്രാദേശിക വികസന നിധി,
ആസ്തി വികസന ഫണ്ട്
തുടങ്ങിയ ഏതെല്ലാം
ഇനത്തില്‍ എന്തു തുക
വീതം നല്കുവാന്
നിലവില്‍
കുടിശ്ശികയായിട്ടുണ്ട്
; നിലവില്‍ കടബാദ്ധ്യത
എത്ര ; വിശദമാക്കുമോ ;
(ഡി)
വികസന
ചെലവിന്റെ കാര്യത്തില്‍
സംസ്ഥാനം
പിറകിലായിരിക്കെ
സംസ്ഥാനത്തിന്റെ
ഇപ്പോഴത്തെ സാമ്പത്തിക
സ്ഥിതി
സന്നിഗ്ദ്ധാവസ്ഥയിലായതിന്റെ
കാരണം എന്താണ് ;
ധനകാര്യമാനേജ്മെന്റിലെ
പാളിച്ചകള്‍
എന്തെല്ലാമായിരുന്നു ;
നികുതി പിരിവിലെ
വീഴ്ചകളും
കെടുകാര്യസ്ഥതയും
റവന്യൂ വരുമാനത്തെ
എപ്രകാരം ബാധിച്ചു?
പാഠപുസ്തകങ്ങള്‍
അച്ചടിക്കുന്നതിലും വിതരണം
ചെയ്യപ്പെടുന്നതിലും ഉണ്ടായ
വീഴ്ച
123.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
ല്‍ സ്കൂള്‍
കുട്ടികള്‍ക്ക് വിതരണം
ചെയ്യേണ്ട
പാഠപുസ്തകങ്ങള്‍
അച്ചടിക്കുന്നതിലും
വിതരണം
ചെയ്യപ്പെടുന്നതിലും
വീഴ്ച വരുത്തിയതിന്
ധനകാര്യ വകുപ്പ്
കാരണക്കാരാണെന്നും
ധനകാര്യ വകുപ്പില്‍
ഫയല്‍
പിടിച്ചുവെച്ചതാണിതിനെല്ലാം
കാരണമായിട്ടുള്ളതുമെന്ന
വിമര്‍ശനത്തില്‍
ധനകാര്യ വകുപ്പിന്റെ
നിലപാട്
വെളിപ്പെടുത്താമോ;
(ബി)
ധനകാര്യ
വകുപ്പിന്റെ ഭാഗത്ത്
നിന്നും
ഇക്കാര്യത്തിലുണ്ടായ
ഗുരുതരമായ വീഴ്ച
എന്താണെന്നും
അതിനുത്തരവാദികൾ
ആരാണെന്നും
വെളിപ്പെടുത്താമോ?
സംസ്ഥാനത്തിന്‍െറ
മൊത്തം ആഭ്യന്തരകടം
124.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്‍െറ
മൊത്തം ആഭ്യന്തരകടം
എ്രതയാണെന്ന്
വ്യക്തമാക്കാമോ ;
2015-16
സാമ്പത്തികവര്‍ഷത്തിലെ
കടമെടുപ്പിന്‍െറ
വിശദാംശം
വെളിപ്പെടുത്താമോ ?
13-ാം
ധനകാര്യ കമ്മീഷന്റെ
ശിപാര്‍ശകള്‍
125.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
13-ാം
ധനകാര്യ കമ്മീഷന്
വിവിധ ഇനങ്ങളിലായി
സംസ്ഥാനത്തിന് എത്ര തുക
വീതം ശിപാര്‍ശ
ചെയ്തിരുന്നു എന്ന്
വിശദീകരിക്കുമോ ;
(ബി)
31.03.2015
വരെ കമ്മീഷന്റെ
അവാര്‍ഡ് പ്രകാരം
സംസ്ഥാനത്തിന് വിവിധ
ഇനങ്ങളിലായി എത്ര തുക
വീതം ലഭ്യമായി എന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിനുളള
എന്തെങ്കിലും
ശിപാര്‍ശകള്‍ 13-ാം
ധനകാര്യ കമ്മീഷന്
നല്കിയിട്ടുണ്ടായിരുന്നുവോ;
വിശദാംശം
വെളിപ്പെടുത്തുമോ; ഇതു
സംബന്ധിച്ച് കൈക്കൊണ്ട
നടപടികള്‍
എന്തൊക്കെയാണ്?
(ഡി)
സാമ്പത്തിക
അച്ചടക്കം
പാലിക്കുന്നതുമായി
ബന്ധപ്പെടുത്തി
സംസ്ഥാനങ്ങള്‍ക്ക്
പ്രത്യേക സാമ്പത്തിക
സഹായം എന്തെങ്കിലും
13-ാം ധനകാര്യ
കമ്മീഷന് ശിപാര്‍ശ
ചെയ്തിരുന്നുവോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ; ഈ
ഇനത്തില്‍
സംസ്ഥാനത്തിന് ലഭിച്ച
സാമ്പത്തിക സഹായം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
13-ാം
ധനകാര്യ കമ്മീഷന്
വിവിധ ഇനങ്ങള്‍ക്കായി
അനുവദിച്ച ഗ്രാന്റ്
മുഴുവനായും സര്‍ക്കാര്‍
വിനിയോഗിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
വിനിയോഗിക്കാത്ത
തുകകള്‍/പദ്ധതികള്‍
എന്തെല്ലാമാണെന്നും
ഇതിനുളള കാരണങ്ങള്‍
എന്താണെന്നും
വ്യക്തമാക്കാമോ?
2014-15
സാമ്പത്തിക വര്‍ഷം ഇന്ധന
,റോഡ് ,വാഹന നികുതി
ഇനങ്ങളില്‍ കേന്ദ്ര
സര്‍ക്കാര്‍
പിരിച്ചെടുത്ത തുക
126.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം
ഇന്ധന ,റോഡ് ,വാഹന
നികുതി ഇനങ്ങളില്‍
കേന്ദ്ര
സര്‍ക്കാരിലേക്ക് അടച്ച
തുക എത്രയെന്നും ഇതില്‍
സംസ്ഥാനത്തിന്
ലഭിക്കേണ്ട വിഹിതം
എത്രയെന്നും
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
നികുതിയിനങ്ങളില്‍
2014-15
സാമ്പത്തികവര്‍ഷം
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന് നല്കിയ
തുക എ്രത;
(സി)
2014-15
വര്‍ഷത്തില്‍ സംസ്ഥാന
സര്‍ക്കാര്‍ എ്രത
തുകയുടെ നികുതി ഇളവ്
നല്കി ; ഇതിലൂടെ എ്രത
തുകയുടെ വരുമാനക്കുറവ്
ഉണ്ടായെന്നു
വ്യക്തമാക്കുമോ;
(ഡി)
പിരിച്ചെടുത്ത
നികുതി തുകയില്‍ എത്ര
തുക സംസ്ഥാന
സര്‍ക്കാര്‍ റോഡ്
വികസനത്തിനായും റോഡ്
നിർമ്മാണ്രപവൃത്തികള്ക്കായും
ചെലവാക്കി ;
കേന്ദ്രസര്‍ക്കാര്‍
ഇതിലേയ്ക്ക് എന്ത് തുക
ചെലവഴിച്ചു ?
2015-16
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റ്
127.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ വിവിധ
വകുപ്പുകള്‍ക്കായി എ്രത
തുക അനുവദിച്ചു;
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷത്തെ
നാളിതുവരെയുള്ള പദ്ധതി
ചെലവ് വകുപ്പ്
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി)
ഓരോ
വകുപ്പിനും
വകയിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
ഇതുവരെ ചെലവഴിച്ചു;
(ഡി)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി
നടപ്പു സാമ്പത്തിക
വര്‍ഷം ഇതുവരെ ഓരോ
വകുപ്പിലും
വകയിരുത്തപ്പെട്ട തുക
എത്ര; അതില്‍ ഇതുവരെ
ചെലവായ തുക വകുപ്പ്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
ഓരോ
വര്‍ഷവും നികുതി പിരിവില്‍ വന്ന
വര്‍ദ്ധന
128.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
വര്‍ഷവും നികുതി
പിരിവില്‍ വന്ന
വര്‍ദ്ധന വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും
നികുതിവര്‍ദ്ധന
പ്രതീക്ഷിച്ചതും
യഥാര്‍ത്തില്‍
ലഭിച്ചതും വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
നികുതി
വര്‍ദ്ധന സര്‍ക്കാര്‍
പ്രതീക്ഷിച്ചതുപോലെ
ലഭിച്ചില്ല എങ്കില്‍
ആയതിന് എന്തെല്ലാം
കാരണങ്ങളായിരുന്നു
എന്നും വ്യക്തമാക്കുമോ?
നികുതിയിനത്തില്‍
അടച്ച തുക
129.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2005-2006-ല്‍
വില്പന
നികുതിയിനത്തില്‍
സപ്ലൈകോ എത്ര തുകയാണ്
സര്‍ക്കാരിന്
നല്‍കിയത്;
(ബി)
2010-11-
ല്‍ എത്ര തുക
നികുതിയിനത്തില്‍
അടച്ചു; 2012-13,
2014-2015, 2015-16-ല്‍
വില്പന
നികുതിയിനത്തില്‍ അടച്ച
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ?
ബില്ല്
നല്‍കാതെ നടക്കുന്ന വില്പനകള്
130.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നികുതി
ബാധകമായ ഉല്പന്നങ്ങള്
വില്പന നടത്തുന്ന
സ്ഥാപനങ്ങള്‍
ബില്ലുകള്‍
നല്കാതിരിക്കുന്നതായി
വാണിജ്യ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബില്ല്
നല്‍കാതെ നടക്കുന്ന
വില്പനകള് മൊത്തം
വില്പനയുടെ എത്ര
ശതമാനം വരുമെന്ന്
അറിയിക്കാമോ;
(സി)
ബില്ലുകള്‍
ഇല്ലാതെ വില്പന
നടക്കുന്നില്ലെന്നുറപ്പിക്കാന്
സാധ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഇപ്രകാരം
വില്പന നടത്തിയ എത്ര
കേസ്സുകള്‍ കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനിടയില്‍
ഓരോ വര്‍ഷവും വാണിജ്യ
നികുതി വകുപ്പ്
കണ്ടെത്തുകയുണ്ടായി;
എത്ര പേര് പ്രസ്തുത
കുറ്റത്തിന്
ശിക്ഷിക്കപ്പെട്ടു;
വിശദമാക്കാമോ?
പെട്രോള്‍-ഡീസല്‍
വിലയോടൊപ്പമുള്ള അധിക
സെസ്
131.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെട്രോള്‍-ഡീസല്‍
വിലയോടൊപ്പം സംസ്ഥാന
സര്‍ക്കാര്‍ ഏതെല്ലാം
ഇനത്തില്‍ എത്ര ശതമാനം
തുക സംസ്ഥാനത്ത്
ഈടാക്കി വരുന്നുണ്ട്;
വിശദമാക്കാമോ;
(ബി)
റോഡ്/ഹൌസിംഗ്/സൌജന്യ
മരുന്നു വിതരണം തുടങ്ങി
ഏതെല്ലാം
പദ്ധതികള്‍ക്ക്
വേണ്ടിയാണ്അധിക സെസ്,
പെട്രോള്‍-ഡീസല്‍
ഉപഭോക്താക്കളില്‍
നിന്നും ഈടാക്കാന്‍ ഈ
സര്‍ക്കാര്‍
തീരുമാനിച്ചത്; ഏത്
തീയതി മുതലാണ് ഈ
സെസുകള്‍
ഏര്‍പ്പെടുത്തി ഈടാക്കി
തുടങ്ങിയത്;
(സി)
സംസ്ഥാന
സര്‍ക്കാര്‍
പെട്രോള്‍-ഡീസല്‍
വില്‍പ്പനയില്‍
അധികമായി ഈടാക്കുന്ന
നികുതി, സെസ് എന്നീ
ഇനത്തില്‍ 2011-12
മുതല്‍ ഇന്നുവരെ ഓരോ
വര്‍ഷവും അധികമായി
ലഭിച്ച റവന്യൂ വരുമാനം
എത്ര കോടിയാണ്;
(ഡി)
ഇപ്രകാരം
പിരിച്ചെടുത്ത തുക
പ്രഖ്യാപിത
പദ്ധതികള്‍ക്ക്
വിനിയോഗിച്ചിട്ടുണ്ടോ?
എക്സൈസില്‍
നിന്നുള്ള റവന്യൂ വരുമാനം
132.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനുവദിച്ച
ബാറുകളും
മദ്യഷോപ്പുകളും എല്ലാം
പ്രവ൪ത്തിച്ചുകൊണ്ടിരുന്ന
ഘട്ടത്തില്‍
സംസ്ഥാനത്തിന്റെ
എക്സൈസില്‍ നിന്നുള്ള
പ്രതിമാസ ശരാശരി റവന്യൂ
വരുമാനം എത്ര
കോടിയായിരുന്നു;
(ബി)
ബാറുകളും
മദ്യഷോപ്പുകളും
അടച്ചുപൂട്ടിയതിനുശേഷമുള്ള
ഏറ്റവും ഒടുവിലത്തെ
പ്രതിമാസ റവന്യൂ
വരുമാനം എത്ര;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എക്സൈസില്‍
നിന്നുള്ള
സര്‍ക്കാരിന്റെ റവന്യൂ
വരുമാനം എത്ര
കോടിയായിരുന്നു;
2014-15ല്‍ അത് എത്ര
കോടിയാണ്; ഈ വര്‍ഷം
ബഡ്ജറ്റില്‍
പ്രതീക്ഷിച്ച വരുമാനം
എത്ര കോടി; ഇതിനകം
ലഭിച്ചത് എത്ര ?
നികുതിയിനത്തില്‍
പിരിച്ചെടുത്ത തുക
133.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷം
ഒക്ടടോബര്‍ 31 വരെ
നികുതിയിനത്തില്‍
പിരിച്ചെടുത്ത തുക
തരംതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
2015-16
സാമ്പത്തിക വര്‍ഷം എത്ര
തുകയാണ്
നികുതിയിനത്തില്‍
പിരിച്ചെടുക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
2015-16
സാമ്പത്തിക വര്‍ഷം
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തിന്
നിശ്ചയിച്ചു
നല്കിയിട്ടുളള
വായ്പാപരിധി എത്ര; ആയതു
പ്രകാരം ഒക്ടോബര്‍ 31
വരെ എത്ര തുക വായ്പ
എടുത്തു;
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
സംസ്ഥാനത്തിന്റെ സഞ്ചിത
കടം എത്രയായിരുന്നു;
അത് ഇപ്പോള്‍ എത്രയാണ്;
2016 മാര്‍ച്ച് 31
ആകുമ്പോഴേക്കും സഞ്ചിത
കടം എത്രയാകുമെന്നാണ്
കരുതുന്നത്; വിശദാംശം
വ്യക്തമാക്കുമോ ?
ചിട്ടികമ്പനികളുടെ
തകര്‍ച്ച
134.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12,
12-13 ,13-14, 14-15
സാമ്പത്തിക
വര്‍ഷങ്ങളിലും
2015-16ല്‍ ഇതേവരെയും
സംസ്ഥാനത്ത് എത്ര
ചിട്ടികമ്പനികളാണ്
തകര്‍ന്നിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഇവ
ഏതെല്ലാം;
വിശദമാക്കാമോ;
(ബി)
ഇവയില്‍
നിക്ഷേപം നടത്തിയ എത്ര
ആളുകള്‍
കബളിപ്പിക്കപ്പെട്ടു;
ഇവര്‍ക്കെല്ലാമായി എത്ര
തുകയാണ് നഷ്ടപ്പെട്ടത്;
വ്യക്തമാക്കാമോ?
ട്രഷറി നിക്ഷേപങ്ങള്‍
135.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങള്‍, സഹകരണ
സ്ഥാപനങ്ങള്‍,
കോര്‍പ്പറേഷനുകള്‍,
ബോര്‍ഡുകള്‍
എന്നിവയില്‍ നിന്നുള്ള
സംസ്ഥാന ട്രഷറിയിലെ
നിക്ഷേപങ്ങള്‍
സംബന്ധിച്ച ഏറ്റവും
പുതിയ സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കാമോ;
(ബി)
എത്ര
ശതമാനം പലിശ
നല്‍കാമെന്ന
വ്യവസ്ഥയിലാണ് പ്രസ്തുത
സ്ഥാപനങ്ങളില്‍ നിന്നും
പണം
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഏറ്റവും
പുതിയ കണക്കുകള്‍
പ്രകാരം ട്രഷറി
നിക്ഷേപഇനത്തില്
തിരികെ നല്കേണ്ടതായ
ആകെ തുകയും പലിശയും
എ്രതയെന്ന്
വിശദമാക്കുമോ;
(ഡി)
നാഷണല്‍
സേവിംങ്സ് സ്കീമില്‍
നിന്നും സര്‍ക്കാര്‍
സ്വീകരിച്ച തുകയെ
സംബന്ധിച്ച കണക്കുകള്‍
വെളിപ്പെടുത്താമോ?
ഇ-ട്രഷറി
പദ്ധതി
136.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
പാലോട് രവി
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ട്രഷറി പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കുമോ;
താനൂരില്‍
സബ്ട്രഷറി
137.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
സബ്ട്രഷറി
ആരംഭിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിലവിലുള്ളത്;
(ബി)
ഗവണ്മെന്റ്
കോളേജ് , ഹാര്‍ബര്‍
എഞ്ചിനിയറിംഗ് ഓഫീസ്,
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസ്, മുനിസിപ്പല്‍
ഓഫീസ് , ഫിഷിംഗ്
ഹാര്‍ബര്‍, നിരവധി
സ്കൂളുകള്‍ ,
വില്ലേജ്-പഞ്ചായത്ത്
ഓഫീസുകള്‍ അടക്കം
നിരവധി സ്ഥാപനങ്ങള്‍
നിലനില്‍ക്കുന്ന
താനൂരില്‍ ഒരു
സബ്ട്രഷറി
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;പ്രസ്തുത ആവശ്യം
പരിഗണനയിലുണ്ടോ ;
(സി)
താനൂരില്‍
ഒരു സബ്ട്രഷറി
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
അക്കൗണ്ടുകളില്‍
നിന്ന് വ്യാജമായി പണം
പിന്‍വലിക്കല്‍
138.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരണപ്പെട്ടവരുടേതുള്പ്പെടെ
പെന്ഷന്
അക്കൗണ്ടുകളില്‍ നിന്ന്
തുടര്‍ച്ചയായി പണം
പിന്‍വലിച്ചുകൊണ്ടിരുന്ന
സംഭവം കൊടുങ്ങല്ലൂര്‍
സബ്ബ്
ട്രഷറിയിലുണ്ടാവുകയുണ്ടായോ
;
(ബി)
ഈക്കാര്യത്തില്‍
ഏത് നിലയിലുള്ള
അന്വേഷണമാണ്
നടക്കുന്നത്;
കുറ്റക്കാരായവര്‍
ആരൊക്കെ ; എത്ര
തവണകളായി എത്ര തുക
അനധികൃതമായി
പിന്‍വലിക്കപ്പെട്ടു ;
(സി)
തട്ടിപ്പു
നടത്തിയവര്‍ ആരെങ്കിലും
ഇപ്പോള്‍
സര്‍വ്വീസിലുണ്ടോ ;
അവര്‍ക്കെതിരെ
സ്വീകരിച്ച എടുത്ത
നടപടി വിശദമാക്കാമോ ;
(ഡി)
ട്രഷറികളില്‍
നിന്ന് യഥാര്‍ത്ഥ
അക്കൗണ്ട് ഉടമകള്‍
അറിയാതെയും മരിച്ചവരുടെ
പേരിലും തുക
പിന്‍വലിക്കുന്നില്ലെന്ന്
സംസ്ഥാനത്തെ എല്ലാ
ട്രഷറികളിലും
ഉറപ്പാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ?
കാരുണ്യ
ബനവലന്റ് ഫണ്ട്
139.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ട്
പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള
സ്വകാര്യ
ആശുപത്രികളില്‍
നടത്തുന്ന ഏതൊക്കെ
ചികിത്സകള്‍ക്കാണ് പണം
ലഭിക്കുന്നതെന്ന്
അശുപത്രിയുടെ പേരു
സഹിതം വിശദമാക്കാമോ;
(ബി)
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
ആശുപത്രികളില്‍
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടില്ലാത്ത
ചികിത്സകള്‍ നടത്തുന്ന
രോഗികള്‍ക്ക് പ്രസ്തുത
ചികിത്സാ ചെലവ്
നല്കാന് എന്തെങ്കിലും
പ്രത്യേക ഇളവ്
നല്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കാരുണ്യ
പദ്ധതിപ്രകാരം സമാശ്വാസ
ചികിത്സാ സഹായമായി
ഇപ്പോള്‍
അനുവദിക്കുന്നത് എത്ര
രൂപയാണ്; ചില പ്രത്യേക
സാഹചര്യങ്ങളില്‍
അടിയന്തര ശസ്ത്രക്രിയ
പോലുള്ള ചികിത്സ
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
ആശുപത്രികളിലല്ലാതെ
നടത്തിയവര്‍ക്ക്
പ്രസ്തുത പദ്ധതി
പ്രകാരം വളരെ കുറഞ്ഞ
തുക ലഭിക്കുന്ന
സാഹചര്യത്തില്‍
പ്രസ്തുത തുക
വര്‍ദ്ധിപ്പിച്ച് 5,000
രൂപയോ 10,000 രൂപയോ
ആക്കിനല്കാന്
തയ്യാറാകുമോ;
(ഡി)
കാരുണ്യ
പദ്ധതിയില്‍ ചില
ശസ്ത്രക്രിയയ്ക്കും
മറ്റും കൂടുതല്‍ തുക
ചെലവഴിക്കേണ്ടിവരുന്ന
സാഹചര്യത്തില്‍
നിലവില്‍ അനുവദിക്കുന്ന
2ലക്ഷം രൂപ
വര്‍ദ്ധിപ്പിച്ച്
പരമാവധി 4ലക്ഷം രൂപ
വരെയാക്കി നല്കാന്
നടപടി സ്വീകരിക്കുമോ?
കാരുണ്യ
പദ്ധതി
140.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
പദ്ധതി പ്രകാരം ലഭിച്ച
അപേക്ഷകള്‍ക്ക്
കൊടുത്ത്
തീര്‍ക്കാനുള്ള
സഹായത്തുക എത്രയാണ്;
എത്ര അപേക്ഷകളില്‍
ഇപ്പോള്‍ തീരുമാനം
എടുക്കാന്‍
ബാക്കിയുണ്ട്;
(ബി)
കാരുണ്യ
ലോട്ടറിയിലൂടെ
സമാഹരിച്ച തുകയില്‍
അവശേഷിക്കുന്ന തുക
എത്ര; വിശദമാക്കാമോ;
(സി)
കാരുണ്യ
ലോട്ടറിയിലൂടെ
ജനങ്ങളില്‍ നിന്ന്
സമാഹരിച്ച തുക,
അര്‍ഹതപ്പെട്ടവര്‍ക്ക്
യഥാസമയം നല്‍കാതെ,
ദൈനംദിന
ആവശ്യങ്ങള്‍ക്ക്
ട്രഷറിയിലേക്ക് മാറ്റി
ഉപയോഗിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കാരുണ്യ
ചികിത്സാ ധനസഹായ പദ്ധതി
141.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കാരുണ്യ ലോട്ടറിയുടെ
വിറ്റ് വരവില്‍ നിന്നും
ഇതുവരെ എന്ത് തുക
ലാഭമായി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ കാരുണ്യ
ചികിത്സാ ധനസഹായ
പദ്ധതിയിലേയ്ക്ക് എത്ര
അപേക്ഷകള്‍
ലഭിച്ചിരുന്നു ; ഇതില്‍
എത്ര പേര്
ധനസഹായത്തിന്
അര്‍ഹരാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
രോഗികള്‍ക്ക് മുഴുവന്‍
ധനസഹായവും
ലഭ്യമാക്കിയിട്ടുണ്ട്;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
ആനുകൂല്യത്തിന്
അര്‍ഹതയുണ്ടായിട്ടും
ഇതുവരെ ആനുകൂല്യം
ലഭിക്കാത്ത എത്ര
രോഗികള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
142.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാരുണ്യ ലോട്ടറിയുടെ
കാരുണ്യ ബെനവലന്റ്
ഫണ്ടിലേയ്ക്ക് എത്ര
കോടി രൂപ
ശേഖരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇതില്‍നിന്നും
ചികിത്സയ്ക്കായി എത്ര
കോടി രൂപ എത്ര
പേര്‍ക്ക് നല്കി;
ആയതുള്‍പ്പെടെ വരവ്
ചെലവ് കണക്കിന്റെ
സ്റ്റേറ്റ്മെന്റ്
നല്‍കുമോ;
(സി)
കേരളത്തിലെ
ഏതെല്ലാം സ്വകാര്യ
ആശുപത്രികള്‍ക്കാണ്
കാരുണ്യ ബെനവലന്റ്
ഫണ്ടിന്റെ
അക്രഡിറ്റേഷന് ഉള്ളത്;
ജില്ല തിരിച്ചുള്ള
വിവരം നല്‍കുമോ?
കാരുണ്യ
ചികില്‍സാ പദ്ധതി
143.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ചികില്‍സാ പദ്ധതി
ആരംഭിച്ചതു മുതല്‍
ദേവികുളം
നിയോജകമണ്ഡലത്തില്‍
ഇതുവരെ എത്ര പേര്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
ധനസഹായം
അനുവദിക്കപ്പെട്ടവരുടെ
പേരുവിവരവും അനുവദിച്ച
തുകയും എത്രയെന്ന്
വ്യക്തമാക്കുമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
144.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൃക്ക
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയയ്ക്ക്
വിധേയരായ നിര്‍ധനരായ
രോഗികള്‍ക്ക് കാരുണ്യ
ബെനവലന്റ് പദ്ധതിയില്‍
നിന്നും ധനസഹായം
ലഭിയ്ക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷകളില്‍,
ശസ്ത്രക്രിയ നടത്തി
മാസങ്ങള്‍
പിന്നിട്ടിട്ടും സഹായം
അനുവദിയ്ക്കാത്തതു മൂലം
രോഗികള്ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ശ്രീ. പി.യു. ഷാജു
,പുറക്കുളം (H), പോട്ട
എന്ന രോഗിയുടേയും (15
-ാം നമ്പര്‍ കമ്മിറ്റി,
22 -ാം നമ്പര്‍ അജണ്ട),
എം.എസ്. നിഷാദ്,
മനക്കുളങ്ങരപ്പറമ്പില്
വീട് , ചാലക്കുടി എന്ന
രോഗിയുടേയും (ജൂലായ്
2015) അപേക്ഷകളില്‍
കാരുണ്യ ബെനവലന്റ്
ഫണ്ടില്‍ നിന്നും
പരമാവധി ചികിത്സാ
ധനസഹായം
അനുവദിയ്ക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷകളില്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
ധനസഹായം ഉടന്‍
ലഭ്യമാക്കാന്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
കാരുണ്യ
ഫണ്ടിലേക്ക് സംഭാവന
145.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖല,
കോര്‍പ്പറേറ്റ്
സ്ഥാപനങ്ങളുടെ
സി.എസ്.ആര് ഫണ്ടില്‍
നിന്ന് കാരുണ്യ
ഫണ്ടിലേക്ക് സംഭാവന
സ്വീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതുവരെ
ഏതെല്ലാം
സ്ഥാപനങ്ങളില്‍ നിന്ന്
സഹായം
നേടുകയുണ്ടായിട്ടുണ്ട്;
ഏതെല്ലാം സ്ഥാപനങ്ങള്‍
ഇതിനകം സഹായം
നല്കുകയുണ്ടായിട്ടുണ്ട്;
വിശദമാക്കാമോ?
കാരുണ്യ
ലോട്ടറിയില്‍ നിന്നുള്ള
ചികിത്സധനസഹായം
146.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനെവലന്റ് ഫണ്ടില്‍
നിന്നും ഇതു വരെ എത്ര
കോടി രൂപയുടെ ചികിത്സ
സഹായം
നല്‍കിയിട്ടുണ്ട്?
കാരുണ്യചികിത്സാ
സഹായ പദ്ധതി
147.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് വര്‍ഷത്തില്‍ ഓരോ
വര്‍ഷവും കാരുണ്യ
ലോട്ടറി ടിക്കറ്റുകളുടെ
വിറ്റുവരവ് എത്ര രൂപ
വീതമാണ്;
(ബി)
ഓരോ
വര്‍ഷവും
വിറ്റുവരവിന്റെ എത്ര
ശതമാനം തുക അച്ചടി,
പരസ്യം ഏജന്‍സി
കമ്മീഷന് തുടങ്ങിയ
ഇനങ്ങളിലായി
ചെലവാക്കുകയുണ്ടായി;
വിറ്റുവരവിന്റെ എത്ര
ശതമാനം തുക കാരുണ്യ
ചികിത്സാ സഹായമായി ഓരോ
വര്‍ഷവും
നല്കുകയുണ്ടായി;
(സി)
ലോട്ടറി
ടിക്കറ്റ് വരുമാനം
അല്ലാതെ സര്‍ക്കാര്‍
ഖജനാവില്‍ നിന്നും
കാരുണ്യ ചികിത്സാ സഹായ
പദ്ധതിക്ക് ഓരോ
വര്‍ഷവും എന്തു തുക
ചെലവഴിച്ചു;
(ഡി)
കാരുണ്യചികിത്സാ
സഹായ പദ്ധതിപ്രകാരം
നിലവില്‍
കൊടുത്തുതീര്‍ക്കുവാന്‍
ബാക്കിയുള്ള തുക എത്ര;
ഇതിലേക്ക് ടിക്കറ്റ്
വില്പനയിലൂടെ ലഭിച്ച
എത്ര തുക ബാക്കി ഉണ്ട്
; വിശദമാക്കുമോ;
(ഇ)
ചികിത്സാ
സഹായത്തിനുള്ള എത്ര
അപേക്ഷകള്‍ നിലവില്‍
ഉണ്ട്;വിശദമാക്കുമോ?
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനില്‍ നിന്നും
എടുത്ത ലോണ്‍
148.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനില്‍
നിന്നും ലോണ്‍
ഇനത്തില്‍ എത്ര കോടി
രൂപ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
25 ലക്ഷമോ അതിന്
മുകളിലോ ഉളള തുക
വായ്പയായി
അനുവദിക്കപ്പെട്ടവരുണ്ടോ;
എങ്കില്‍ അവരുടെ പേര്
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ വണ്‍ടൈം
സെറ്റില്‍മെന്റ്
പ്രകാരം ലോണുകള്‍
അടച്ചു
തീര്‍ത്തിട്ടുണ്ടോ;
ആരെല്ലാം എത്ര തുക വീതം
അടച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
ലോണ്‍
തുക തിരിച്ചടവില്‍
വലിയതുക കുടിശ്ശിക വന്ന
ഏതെങ്കിലും
വ്യക്തികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
പ്രസ്തുത തുക ഇളവ്
ചെയ്തു നല്‍കിക്കൊണ്ട്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആര്‍ക്കെല്ലാം
എത്ര തുക വീതമെന്ന്
വിശദമാക്കാമോ?
ബാർ
കോഴ കേസ്സിലെ നിയമോപദേശം
149.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
ഇ.ചന്ദ്രശേഖരന്
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴ കേസ്സില്‍ സുപ്രീം
കോടതിയില്‍ സ്വകാര്യ
അഭിഭാഷകരില്‍ നിന്നും
നിയമോപദേശം
തേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
അഭിഭാഷകരില്‍ നിന്നും
ആണ് നിയമോപദേശം
തേടിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇത്തരം
നിയമോപദേശം
ആവശ്യപ്പെട്ടുകൊണ്ട്
നിയമ വകുപ്പിന്റെയോ,
അഡ്വക്കേറ്റ്
ജനറലിന്റെയോ ശുപാര്‍ശ
ഉണ്ടായിട്ടുണ്ടോ;
(സി)
നിയമോപദേശം
നല്കിയ സുപ്രീം
കോടതിയിലെ സ്വകാര്യ
അഭിഭാഷകര്‍ക്ക്
പ്രതിഫലമായി എത്ര തുക
നല്‍കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
ഈ തുക നല്കുന്നതു
സംബന്ധിച്ച വിജിലന്‍സ്
ശുപാര്ശയിന്മേല് നിയമ
വകുപ്പും, ആഭ്യന്തര
വകുപ്പും, ധനവകുപ്പും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
ബാര്‍
കോഴ കേസിലെ നിയമോപദേശത്തിന്
ചെലവായ തുക
150.
ശ്രീ.സി.കെ.നാണു
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴ കേസില്‍ സംസ്ഥാന
സര്‍ക്കാരിന് വേണ്ടി
സംസ്ഥാനത്തിന് പുറത്ത്
നിന്ന് അഭിഭാഷകരെ
കൊണ്ടു വന്ന് കേസ്
നടത്തുന്നതിനും
നിയമോപദേശം
തേടുന്നതിനും വേണ്ടി
എത്ര തുക
ചെലവായിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
ബജറ്റില്‍ ഏത് ഹെഡ് ഓഫ്
അക്കൗണ്ടില്‍
ഉള്‍പ്പെടുത്തിയിട്ടുളള
തുകയില്‍ നിന്നാണ്
നിര്‍ദ്ദിഷ്ട തുക
നല്‍കിയിട്ടുളളത്;
അല്ലെങ്കില്‍ നല്കാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ബാര്‍
കോഴക്കേസ്
151.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴയുമായി ബന്ധപ്പെട്ട്
കേരള ഹൈക്കോടതിയില്‍
വന്ന കേസുകള്‍ എത്ര;
അതില്‍ ഓരോ കേസിലും
സര്‍ക്കാരിനും,
വിജിലന്‍സ് വകുപ്പിനും
വേണ്ടി ഹാജരായവര്‍
ആരാെക്കയാണ്;
(ബി)
കേസുകളുമായി
ബന്ധപ്പെട്ട്ആകെ എ്രത
രൂപ ചെലവായി;
(സി)
വിജിലന്‍സ്
സ്പെഷ്യല്‍ കോടതി
വിധിക്കെതിരെ
വിജിലന്‍സ് ഡയറക്ടര്‍
ഫയല്‍ ചെയ്ത കേസില്‍
ഹാജരാകുന്നതിന്
സീനിയര്‍ അഡ്വക്കേറ്റ്
കപില്‍ സിബലിനെ
വിളിച്ചത് ആരായിരുന്നു;
(ഡി)
ഹൈക്കോടതിയില്‍
ഹാജരായി കേസ്
വാദിച്ചതിന് ശ്രീ.
കപില്‍ സിബലിന് എന്ത്
തുക
നല്‍കേണ്ടതായിട്ടുണ്ട്;
മറ്റ്
അഡ്വക്കേറ്റുമാര്‍ക്ക്
നല്കേണ്ടതായ തുക എത്ര;
നല്‍കിയത് എത്ര;
വിശദമാക്കുമാേ;
(ഇ)
ഗവണ്മെന്റിന്റെ
ഏത് തലത്തില്‍ എടുത്ത
തീരുമാനമാനപ്രകാരമാണ്
ശ്രീ. കപില്‍ സിബല്‍
ഹൈക്കോടതിയിലെ കേസില്‍
ഹാജരായത്?
ഗ്രാമ
ന്യായാലയങ്ങള്‍ സ്ഥാപിക്കൽ
152.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ ന്യായാലയങ്ങള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണ്
തുടങ്ങാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഗ്രാമ ന്യായാലയങ്ങളുടെ
പ്രവര്‍ത്തനം
വ്യക്തമാക്കുമോ;
സർക്കാർ
അഭിഭാഷകരുടെ നിയമനം
153.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
അഭിഭാഷകരുടെ
നിയമനങ്ങളില്‍
ക്രമക്കേട്
നടന്നിട്ടുള്ളതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതു
സംബന്ധിച്ച ഹര്‍ജി
ഹെെക്കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍ അതിന്‍െറ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
സര്‍ക്കാര്‍
അഭിഭാഷകരുടെ നിയമനം
സംബന്ധിച്ച്
സുപ്രീംകോടതിയുടെയും
ഹെെക്കോടതിയുടെയും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ലംഘിക്കപ്പെട്ടുവെന്നും
ജില്ലാ ജഡ്ജിമാരുമായി
ആലോചിച്ചിട്ടില്ലെന്നുമുള്ള
പരാതികള്‍ ശരിയാണോ ;
(ഡി)
എങ്കില്‍
അങ്ങനെ
സംഭവിക്കാനുണ്ടായ
സാഹചര്യങ്ങള്‍
വിശദമാക്കാമോ ;
(ഇ)
സുപ്രീംകോടതിയുടെയും
ഹെെക്കോടതിയുടെയും
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
ലംഘിച്ച്
നിയമവിരുദ്ധമായി
നടത്തിയ നിയമനങ്ങള്‍
റദ്ദാക്കി
നിയമവിധേയമായി മാത്രം
വീണ്ടും നിയമനടപടികള്‍
സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ ?
സര്‍ക്കാര്‍
കേസുകള്‍
154.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍
വാദിയായിട്ടുളള എത്ര
കേസുകള്‍ വിവിധ
കോടതികളില്‍
വിധിയായിട്ടുണ്ടെന്ന്
വകുപ്പുകള്‍ തിരിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇവയില്‍
എത്ര കേസുകളില്‍
സര്‍ക്കാര്‍ ഭാഗം
വിജയിച്ചുവെന്നും എത്ര
കേസുകളില്‍ സര്‍ക്കാര്‍
ഭാഗം
പരാജയപ്പെട്ടുവെന്നും
വിശദമാക്കുമോ;
(സി)
കോടതികളില്‍
സര്‍ക്കാര്‍ അഭിഭാഷകര്‍
നിശ്ചിത സമയങ്ങളില്‍
ഹാജരാകാതിരിക്കുകയും
കേസുകള്‍
നടത്തിക്കുന്നതില്‍
പ്രതിഭാഗത്തിനനുകൂലമായ
വിധം നടപടികള്‍
സ്വീകരിക്കുന്നതിലൂടെയും
സര്‍ക്കാര്‍ ഭാഗം
പരാജയപ്പെടുന്നതായ
വ്യാപകമായ പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
സര്‍ക്കാര്‍
അഭിഭാഷകരുടെ
പ്രവര്‍ത്തനങ്ങളും
ഉത്തരവാദിത്തങ്ങളും
കുറ്റമറ്റതാണെന്നുറപ്പുവരുത്തുവാന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
അഡ്വക്കേറ്റ്
ജനറല്‍ വിളിച്ച് ചേര്‍ത്ത ലോ
ഒാഫീസോഴ്നിന്റെ യോഗം
155.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈക്കോടതിയില്‍
നിന്നുണ്ടായ
വിമര്‍ശനത്തെ
തുടര്‍ന്ന് കൊച്ചി
ബോള്‍ഗാട്ടി പാലസില്‍
അഡ്വക്കേറ്റ് ജനറല്‍
വിളിച്ച് ചേര്‍ത്ത ലോ
ഒാഫീസേഴ്സിന്റെ
യോഗത്തില്‍ കൈക്കൊണ്ട
തീരുമാനങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
യോഗത്തിന്റെ അംഗീകരിച്ച
മിനുട്ട്സിന്റെ ഒരു
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
യോഗത്തില്‍ പങ്കെടുത്ത്
മുഖ്യമന്ത്രി നല്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നു;
(ഡി)
എ.ജി.ഓഫീസിന്റെ
കെടുകാര്യസ്ഥതയെക്കുറിച്ച്
അന്വേഷിച്ച്
രണ്ടാഴ്ചയ്ക്കകം ചീഫ്
സെക്രട്ടറി
റിപ്പോര്‍ട്ട്
നല്‍കണമെന്ന കോടതി
നിര്‍ദ്ദേശം
സംബന്ധിച്ച് പ്രസ്തുത
യോഗം ചര്‍ച്ച
ചെയ്യുകയുണ്ടായോ;
ഇക്കാര്യത്തില്‍
കൈക്കൊണ്ട തീരുമാനം
എന്തായിരുന്നു?
ഭവന
നിര്‍മ്മാണ പദ്ധതിക്ക് ചെലവഴിച്ച
തുക
156.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെയുള്ള ഭവനരഹിതര്‍
എത്രയാണെന്നത്
സംബന്ധിച്ച സ്ഥിതി
വിവരക്കണക്ക് ലഭ്യമാണോ;
എങ്കില്‍ ഭവനരഹിതരുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഭവന നിര്‍മ്മാണ
മേഖലയില്‍ നടപ്പാക്കിയ
പദ്ധതികള്‍ ഏതെല്ലാം ;
ഓരോ പദ്ധതിയിലും
2011-12, 12-13, 13-14,
14-15 വര്‍ഷങ്ങളില്‍
വകയിരുത്തിയ തുകയും
ചെലവഴിച്ച തുകയും
വിശദമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ വിവിധ
പദ്ധതികളിലും
ഏജന്‍സികളിലുമായി എത്ര
പേരുടെ അപേക്ഷകള്‍ ഭവന
നിര്‍മ്മാണ
സഹായത്തിനായി ലഭിച്ചു
എന്നും ഓരോ വര്‍ഷവും
എത്രപേര്‍ക്ക് ധനസഹായം
നല്കി എന്നും വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ ?
ഭവന
നിര്‍മ്മാണ പദ്ധതികള്‍
157.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷത്തില്‍ ഭവന
നിര്‍മ്മാണ മേഖലയില്‍
പ്രഖ്യാപിച്ച
പദ്ധതികള്‍ എന്തെല്ലാം;
ഇതിനായി ബഡ്ജറ്റില്‍
വകയിരുത്തിയ തുക എത്ര;
എത്ര പേര്‍ക്ക് ഭവന
നിര്‍മ്മാണസഹായം
നല്‍കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഭവന
വായ്പ
തിരിച്ചടയ്ക്കാന്‍
കഴിയാത്ത ദാരിദ്ര്യ
രേഖയ്ക്ക്
താഴെയുള്ളവരുടെ കട
ബാദ്ധ്യത
ലഘൂകരിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സാഫല്യം
ഭവനപദ്ധതി
158.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഭവനനിര്‍മ്മാണ ബോര്‍ഡ്
മുഖാന്തിരം
ചാത്തന്നൂര്‍
ഗ്രാമപഞ്ചായത്ത്
പ്രദേശത്ത്
നടപ്പിലാക്കുന്ന
സാഫല്യം ഭവനപദ്ധതി
പ്രകാരമുള്ള ഫ്ലാറ്റ്
നിര്‍മ്മാണത്തിന് ആകെ
വിനിയോഗിച്ചത് എ്രത
രൂപയാണെന്നും പ്രസ്തുത
പദ്ധതി പ്രകാരം വിഭാവനം
ചെയ്ത കാര്യങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കുമോ;
(ബി)
മേല്‍പദ്ധതി
പൂര്‍ത്തീകരിച്ചുവോ;
എങ്കില്‍ എ്രത
ഗുണഭോക്താക്കള്‍ക്ക്
താമസസൗകര്യം
ലഭ്യമാക്കിയെന്ന്
വ്യക്തമാക്കുമോ ;
ശേഷിക്കുന്ന
ഗുണഭോക്താക്കള്‍ക്ക്
എന്നത്തേക്ക്
താമസസൗകര്യം
നല്‍കുമെന്ന്
അറിയിക്കുമോ ;
(സി)
പ്രസ്തുത
ഫ്ലാറ്റിലെ
താമസക്കാര്‍ക്ക്
കുടിവെള്ളം, ശൗചാലയം,
വെെദ്യുതി,
ഖരമാലിന്യസംസ്ക്കരണം
എന്നീ പ്രാഥമിക
ആവശ്യങ്ങള്‍
ലഭ്യമാക്കുവാന്‍
നാളിതുവരെ ചെയ്ത
നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
പ്രസ്തുത
ആവശ്യങ്ങള്‍
നിറവേറ്റുന്നതിലേയ്ക്കായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ ആയത്
എന്താണെന്നും, അവ
എങ്ങനെ
പരിഹരിക്കുമെന്നും
അറിയിക്കുമോ?
ഹൗസിംഗ്
പദ്ധതിക്ക്സെസ്
159.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെട്രോള്‍-ഡീസല്‍
വിലയോടൊപ്പം സംസ്ഥാന
സര്‍ക്കാര്‍ ഹൗസിംഗ്
പദ്ധതിക്ക് പണം
കണ്ടെത്തുന്നതിന്
പ്രത്യേക സെസ്
പിരിച്ചെടുക്കുന്നുണ്ടോ;
(ബി)
എത്ര
ശതമാനം തുകയാണ് സെസ്
ഇനത്തില്‍
ഉപഭോക്താക്കളില്‍
നിന്നും
പിരിച്ചെടുക്കുന്നത്;
ഏത് തീയതി മുതലാണ് സെസ്
പിരിവു നടത്തിയത്; ഈ
വ൪ഷം എന്തു തുക ഈ
ഇനത്തില്‍
പ്രതീക്ഷിക്കുന്നുണ്ട്;
ഇതിനകം ലഭിച്ച തുക
എത്ര;
(സി)
സെസ്
ഇനത്തില്‍ പിരിഞ്ഞു
കിട്ടിയ തുകയില്‍
നിന്ന് ഏതെല്ലാം
ഹൗസിംഗ് പദ്ധതികള്‍ക്ക്
എത്ര രൂപ വീതം
പിന്‍വലിക്കപ്പെട്ടിട്ടുണ്ട്;
എത്ര പേര്‍ക്ക് വീട്
നിര്‍മ്മിച്ച്
കൈമാറുകയുണ്ടായി;
വിശദമാക്കുമോ?
സൗജന്യമായി
വീട് വെച്ചു കൊടുക്കൽ
160.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
ഭൂമിയുള്ള ഒരു ലക്ഷം
പേര്‍ക്ക് സൗജന്യമായി
വീട് വെച്ചു
കൊടുക്കുമെന്ന
മുഖ്യമന്ത്രിയുടെ
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
ഇതിനായി
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടായിരുന്നുവോ;
എത് ഏജന്‍സി വഴിയാണ്
പദ്ധതി
നടപ്പിലാക്കുന്നത് ;
ലഭിച്ച മൊത്തം
അപേക്ഷകള്‍ എത്ര ; എത്ര
പേര്‍ക്ക് വീട് വെച്ച്
നല്കുകയുണ്ടായി ;
വിശദമാക്കുമോ ;
(സി)
ഈ
പദ്ധതിക്ക് മാത്രമായി
ബഡ്ജറ്റില്‍
വകയിരുത്തിയ മൊത്തം തുക
എത്ര ; ഈ വര്‍ഷം എത്ര
തുക ഇതിനകം ചെലവഴിച്ചു
;വിശദമാക്കുമോ ;
(ഡി)
സ്വാതന്ത്ര്യദിനാഘോഷ
പരിപാടിയില്‍
പങ്കെടുത്തുകൊണ്ട്
മുഖ്യമന്ത്രി ഇപ്രകാരം
ഒരു പദ്ധതി
പ്രഖ്യാപിക്കുന്നതിന്
മുന്‍പ് പദ്ധതി
തയ്യാറാക്കുകയും പണം
കണ്ടെത്തുകയും
ചെയ്തിട്ടുണ്ടായിരുന്നവോ;
മറിച്ച് നേരത്തെ
നടപ്പാക്കി വരുന്ന
പദ്ധതിയായിരുന്നുവോ
പുതുതായി
പ്രഖ്യാപിച്ചത്
;വ്യക്തമാക്കുമോ?
പാര്‍പ്പിടം
പദ്ധതി
161.
ശ്രീ.പി.എ.മാധവന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാവര്ക്കും
പാര്‍പ്പിടം
ലഭിക്കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പാവപ്പെട്ടവര്‍ക്കു
വേണ്ടിയുള്ള പാര്‍പ്പിട
പദ്ധതി
162.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാര്‍പ്പിടമില്ലാത്ത
പാവപ്പെട്ടവര്‍ക്ക്
വീട് വയ്ക്കുന്നതിനുള്ള
പദ്ധതി മുന്‍നിര്‍ത്തി
2015-16 സാമ്പത്തിക
വര്‍ഷത്തെ ബഡ്ജറ്റ് വഴി
പെട്രോള്‍, ഡീസല്‍
എന്നിവയുടെ മേല്‍ ഒരു
ശതമാനം അധിക വില്പന
നികുതി
ഏര്പ്പെടുത്തിയിട്ടുണ്ടായിരുന്നുവോ
; എങ്കില്‍ പ്രസ്തുത
ഇനത്തില്‍ 2015-16
വര്‍ഷത്തില്‍ ഇതിനകം
ലഭിച്ച മൊത്തം വരുമാനം
എത്ര കോടിയാണ് ;
(ബി)
ഈ
വരുമാനം
ഉപയോഗിച്ചുകൊണ്ട്,
പാര്‍പ്പിടം ഇല്ലാത്ത
എത്ര
പാവപ്പെട്ടവര്‍ക്ക്
വീട് നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ട് ;
ഇതിനായുള്ള
പദ്ധതിയ്ക്ക് ഭരണാനുമതി
നല്‍കിയത് ഏത്
തീയതിയിലായിരുന്നു ;
പ്രസ്തുത പദ്ധതിക്കായി
ധനകാര്യ വകുപ്പില്‍
നിന്നും അനുവദിച്ചു
കൊടുത്ത തുക എത്ര ;
പിന്‍വലിച്ച തുക എത്ര ?
കേരള
ഹൗസിലെ ബീഫ് പരിശോധന
163.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ഹൗസില്‍ ഡല്‍ഹി പോലീസ്
നടത്തിയ ബീഫ് വേട്ട
നിയമ വ്യവസ്ഥകളെ
വെല്ലുവിളിക്കുന്നതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഷെഡ്യൂള്‍
2(എ) വിഭാഗത്തിലുളള
കന്നുകാലികളുടെ മാംസം
ഉണ്ടോയെന്ന്
പരിശോധിക്കാനാണ് കേരള
ഹൗസ് കോമ്പൗണ്ടില്‍
നോട്ടീസ് നല്‍കാതെ
ഡല്‍ഹി പോലീസ്
പ്രവേശിച്ചതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിരോധിച്ചിട്ടുളള
കന്നുകാലികളുടെ ഇറച്ചി
വില്‍ക്കുന്ന സ്ഥലത്ത്
പ്രവേശിക്കാനും പരിശോധന
നടത്തി
പിടിച്ചെടുക്കാനും
വെറ്ററിനറി ഓഫീസര്‍ക്ക്
മാത്രമാണ്
അധികാരമുളളതെന്ന്
കേന്ദ്രസര്‍ക്കാരിനെ
ബോധ്യപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാര്‍
എന്തു നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
ധനകാര്യ
വകുപ്പ് മന്ത്രിയുടെ രാജി
164.
ശ്രീ.എളമരം
കരീം
,,
പി.കെ.ഗുരുദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
സാഹചര്യങ്ങളിലാണ്
വകുപ്പ് മന്ത്രിയുടേയോ
മന്ത്രപദവിയിലുള്ള ചീഫ്
വിപ്പിന്റെയോ
രാജിക്കത്ത്
മുഖ്യമന്ത്രി
സ്വീകരിക്കുക; ഭരണഘടനാ
വ്യവസ്ഥകളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ധനകാര്യമന്ത്രി
കെ.എം. മാണിയും
സര്‍ക്കാര്‍ ചീഫ്
വിപ്പ് തോമസ്
ഉണ്ണിയാടനും
തല്‍സ്ഥാനങ്ങള്‍
രാജിവച്ചുകൊണ്ട്
മുഖ്യമന്ത്രിക്ക് കത്ത്
നല്‍കിയത് ഏത്
തീയതിയില്‍ ഏത്
സമയത്തായിരുന്നു; രണ്ടു
കത്തുകളിന്മേലും
മുഖ്യമന്ത്രി ഉടന്‍
തീരുമാനം
എടുക്കുകയുണ്ടായോ; ഓരോ
കത്തിലും എടുത്ത
തീരുമാനങ്ങള്‍
വിശദമാക്കാമോ;
(സി)
ധനകാര്യ
വകുപ്പ് മന്ത്രിയുടെ
രാജി കാര്യത്തില്‍
ഉടന്‍ തീരുമാനം
എടുത്തത് എന്തെല്ലാം
കാരണങ്ങള്‍
കൊണ്ടായിരുന്നു;
സര്‍ക്കാര്‍ ചീഫ്
വിപ്പിന്റെ രാജി
കത്തില്‍ ഉടന്‍
തീരുമാനം
എടുക്കാതിരുന്നതിന്റെ
കാരണം എന്തായിരുന്നു;
(ഡി)
ധനകാര്യ-നിയമവകുപ്പ്
മന്ത്രി എന്ന ഔദ്യോഗിക
പദവി ദുരുപയോഗം
ചെയ്തുകൊണ്ട് മന്ത്രി.
കെ. എം. മാണി
പ്രവര്‍ത്തിച്ചു എന്ന
പൂര്‍ണ്ണ ബോധ്യം
മുഖ്യമന്ത്രിക്ക്
ഉണ്ടായിരുന്നുവോ;
വിജിലന്‍സ്
കോടതിയുടെയും
ഹൈക്കോടതിയുടെയും
ഇക്കാര്യത്തിലുള്ള വിധി
പ്രസ്താവം മുഖ്യമന്ത്രി
കണക്കിലെടുക്കുകയുണ്ടായോ;
(ഇ)
ധനകാര്യമന്ത്രി
ശ്രീ. കെ. എം. മാണിയുടെ
രാജി മുഖ്യമന്ത്രി
ആവശ്യപ്പെട്ടതിനെ
തുടര്ന്നായിരുന്നുവോ;
ഈ പ്രശ്നത്തില്‍
യു.ഡി.എഫ് എടുത്ത
രാഷ്ട്രീയ തീരുമാനം
മുഖ്യമന്ത്രി
പരിഗണിക്കുകയുണ്ടായോ;
(എഫ്)
കോടതികള്‍
തുടര്‍ അന്വേഷണം
പ്രഖ്യാപിച്ചിരിക്കെ
രാജിവച്ചതിനുശേഷം ശ്രീ.
കെ. എം. മാണിയില്‍
പൂര്‍ണ്ണ വിശ്വാസം
രേഖപ്പെടുത്തിക്കൊണ്ട്
മുഖ്യമന്ത്രി നടത്തിയ
അനുകൂലമായ പരസ്യ
പ്രസ്താവനകള്‍
സ്വതന്ത്രമായ
വിജിലന്‍സ് അന്വേഷണത്തെ
പ്രതികൂലമായി ബാധിക്കും
എന്ന കാര്യം അറിയാമോ?
തെരുവുനായ
ശല്യം
165.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാധാരണക്കാരായവര്‍ക്ക്
ജീവന് ഭീഷണി
ഉയര്‍ത്തുന്ന
തെരുവുനായ്ക്കളെ
കൊല്ലുന്നതിനെതിരെ
കേന്രമൃഗസംരക്ഷണ
ബോര്‍ഡ് സംസ്ഥാന
ഗവണ്മെന്റിന്
എന്തെങ്കിലും
മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതില്‍
സംസ്ഥാന
ജീവനക്കാര്‍ക്ക്
ദോഷമായി ഭവിക്കുന്ന
എന്തെല്ലാം
നിര്‍ദ്ദേശങ്ങളുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇതുസംബന്ധമായ
സംസ്ഥാന ഗവണ്മെന്റ്
നയം ഉടന്‍
നടപ്പാക്കുമോ ?
തെരുവുനായ്ക്കളില്‍
നിന്ന് ജനങ്ങളെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
166.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആക്രമണകാരികളായ
തെരുവുനായ്ക്കളെ
ഉന്മൂലനം
ചെയ്യുന്നതിനും,
മറ്റുള്ളവയെ
ഷെല്‍ട്ടര്‍ ഹോമുകളില്‍
പാര്‍പ്പിക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ ;
(ബി)
ആക്രമണകാരികളായ
തെരുവുനായ്ക്കളെ
നശിപ്പിക്കുന്നത്
സംബന്ധിച്ച ബഹു.
സുപ്രീംകോടതിയുടെ വിധി
എന്താണെന്ന്
വ്യക്തമാക്കുമോ ; ഇതു
സംബന്ധിച്ച് സ്വീകരിച്ച
തുടര്‍നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ആക്രമണകാരികളായ
തെരുവുനായ്ക്കളില്‍
നിന്ന് ജനങ്ങളെ
സംരക്ഷിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുവാൻ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
അനുബന്ധ
വകുപ്പുകള്‍ക്കും
നിര്‍ദ്ദേശം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?