ബാര്‍
ലൈസന്‍സ് ഫീസ്
3644.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
സാമ്പത്തിക
വര്‍ഷത്തില്‍ ബാര്‍
ലൈസന്‍സ് ഫീസ്
ഉയര്‍ത്തി
നിശ്ചയിക്കേണ്ടത്
സംബന്ധിച്ച് എക്സൈസ്
കമ്മീഷണര്‍ നല്കിയ
ശിപാര്‍ശ
എന്തായിരുന്നു;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കാര്യത്തില്‍, എക്സൈസ്
കമ്മീഷണര്‍ അയച്ച
കത്തുകളുടെ ഓരോ
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ;
(സി)
ടി
വിഷയത്തിന്മേല്
മന്ത്രിസഭായോഗത്തിന്
മുമ്പാകെ സമര്‍പ്പിച്ച
കുറിപ്പില്‍ എക്സൈസ്
കമ്മീഷണറുടെ
ശിപാര്‍ശയെക്കുറിച്ച്
പ്രതിപാദിക്കുകയുണ്ടായോ
; വിശദമാക്കാമോ?
സകൂള്‍
പാഠ്യപദ്ധതിയില്‍
ലഹരിവിരുദ്ധപാഠങ്ങള്
3645.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സകൂള്‍
പാഠ്യപദ്ധതിയില്‍
ലഹരിവിരുദ്ധ പാഠങ്ങള്‍
ഉള്‍പ്പെടുത്തുന്നതിന്
വിദ്യാഭ്യാസ
വകുപ്പുമായി ചേർന്ന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആയുര്‍വേദ
ഔഷധ വിതരണ മേഖലയെ
പ്രതികൂലമായി ബാധിക്കുന്ന
എക്സൈസ് നിയമങ്ങള്‍ ഭേദഗതി .
3646.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുര്‍വേദ
ഔഷധ വിതരണ മേഖലയെ
പ്രതികൂലമായി
ബാധിക്കുന്ന എക്സൈസ്
നിയമങ്ങള്‍ ഭേദഗതി
ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്
ആയുര്‍വേദ
ഫാര്‍മസ്യൂട്ടിക്കല്‍സ്
ഡിസ്ട്രിബ്യൂട്ടേഴ്സ്
അസോസിയേഷന്റെ നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു;
(ബി)
ആയുര്‍വേദ
ഔഷധ വിതരണ
സ്ഥാപനങ്ങള്‍ക്ക്
എസ്.പി.സിക്സ് ലൈസന്‍സ്
നിര്‍ബന്ധമായിട്ടുണ്ടോ
;
(സി)
എങ്കില്‍
പ്രസ്തുത ലൈസന്‍സ്
പിന്‍വലിക്കണമെന്ന
ആവശ്യം ആയുര്‍വേദ
ഫാര്‍മസ്യൂട്ടിക്കല്‍സ്
ഡിസ്ട്രിബ്യൂട്ടേഴ്സ്
(എ.പി.ഡി.എ)
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കാര്യത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ ?
തിരുവനന്തപുരം
ജില്ലയില്‍ പ്രിവന്റീവ്
ഓഫീസര്‍മാരുടെ നിയമനം
3647.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
ആസ്ഥാനത്ത് പ്രിവന്റീവ്
ഓഫീസര്‍മാരെ
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട് കേരളാ
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്റെ
30/06/2015 തീയതിയിലെ
ഒ.എ(ഇ.കെ.എം) -488/2014
നമ്പര്‍ ഉത്തരവ്
നടപ്പാക്കുന്നതില്‍
വീഴ്ച
ഉണ്ടായിട്ടുണ്ടോയെന്ന്
പരിശോധിക്കുമോ;
(ബി)
2015
നവംമ്പര്‍ മാസം അവസാനം
തിരുവനന്തപുരം
ജില്ലയില്‍ പ്രിവന്റീവ്
ഓഫീസര്‍ തസ്തികയില്‍
സ്ഥാനക്കയറ്റം
മൂലമുണ്ടായ ഒഴിവുകള്‍
നികത്തിയത്
എപ്രകാരമാണെന്നും
പ്രസ്തുത
ട്രൈബ്യൂണലിന്റെ
ഉത്തരവ്
നടപ്പിലാക്കാന്‍
കഴിഞ്ഞുവോയെന്നും;
വ്യക്തമാക്കുമോ;
(സി)
എക്സൈസ്
ആസ്ഥാനത്ത് ബോര്‍ഡ്
സര്‍വ്വീസില്‍ കാലാവധി
പൂര്‍ത്തിയാക്കിയ
തിരുവനന്തപുരം
ജില്ലയിലെ പ്രിവന്റീവ്
ഓഫീസര്‍മാരെ അതേ
ലാവണത്തില്‍ തന്നെ
തുടരുവാന്‍
അനുവദിച്ചിരിക്കുന്നത്
ഏത് മാനദണ്ഡത്തിലാണ് ;
വ്യക്തമാക്കുമോ;
(ഡി)
എക്സൈസ്
ആസ്ഥാനത്തെ ബോര്‍ഡ്
സര്‍വ്വീസില്‍ ഇടുക്കി
ഉള്‍പ്പെടെയുള്ള ഇതര
ജില്ലകളിലെ പ്രിവന്റീവ്
ഓഫീസര്‍മാരെ
നിയമിക്കുന്നതില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടോയെന്നും പ്രസ്തുത
ഓഫീസര്മാര്ക്ക്അര്ഹമായ
നിയമ പ്രാതിനിധ്യം
നല്‍കുന്നതിന് അടിയന്തര
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ ?
വ്യോമ
നിരീക്ഷണ സംവിധാനം
3648.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
സി.മോയിന്‍ കുട്ടി
,,
പി.ബി. അബ്ദുൾ റസാക്
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീര
സുരക്ഷയും,
തീരപ്രദേശങ്ങളിലെ
തന്ത്രപ്രധാന
സ്ഥാപനങ്ങളുടെ
സുരക്ഷയും
ലക്ഷ്യമിട്ടുള്ള വ്യോമ
നിരീക്ഷണ സംവിധാനം
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഏതെല്ലാം
കേന്ദ്രങ്ങളാണ്
പരിഗണനയിലുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
പ്രസ്തുത പദ്ധതിക്ക്
ധനസഹായം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സഹായവാഗ്ദാനമുണ്ടോ എന്ന
വസ്തുത വ്യക്തമാക്കുമോ?
തുറമുഖ
വകുപ്പിലെ അസിസ്റ്റന്റ്
എഞ്ചിനീയര്‍ (മെക്കാനിക്കല്‍)
തസ്തികയിലേക്ക് പ്രൊമോഷന്
3649.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുറമുഖ
വകുപ്പിലെ അസിസ്റ്റന്റ്
എഞ്ചിനീയര്‍
(മെക്കാനിക്കല്‍)
തസ്തികയിലേക്ക് സെലക്ട്
ലിസ്റ്റിലെ ആദ്യ
രണ്ടുപേരെയും ഒഴിവാക്കി
മൂന്നാമത്തെയാള്‍ക്ക്
പ്രൊമോഷന് നല്കാന്
ഇടയായ സാഹചര്യം
വിശദമാക്കാമോ;
(ബി)
G.O(Rt)
No. 698/2015/F &PD
തീയതി 19.8.2015
ഉത്തരവില്‍ അച്ചടക്ക
നടപടി നിലവിലുളളതിനാല്‍
ആദ്യ രണ്ടുപേര്‍ക്ക്
പ്രൊമോഷന് നല്‍കിയില്ല
എന്ന പരാമര്‍ശമുണ്ടോ;
എങ്കില്‍
ഇവര്‍ക്കെതിരായ
അച്ചടക്ക നടപടികള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ആയതിന്റെ
നടപടി ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
(സി)
അച്ചടക്ക
നടപടി നിലവിലിരിക്കെ
ജീവനക്കാരെ സെലക്ട്
ലിസ്റ്റില്‍
ഉള്‍പ്പെടുത്താറുണ്ടോ;
വിശദമാക്കാമോ;
(ഡി)
തുറമുഖ
വകുപ്പില്‍
അസിസ്റ്റന്റ്
എക്സിക്യുട്ടീവ്
എഞ്ചിനീയര്‍
(മെക്കാനിക്കല്‍)
മാരുടെ എത്ര ഒഴിവുകളാണ്
നിലവിലുളളത്; ഇവ എന്ന്
മുതലാണ് ഒഴിഞ്ഞു
കിടക്കുന്നതെന്ന്
വ്യക്തമാക്കാമോ;പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
കൊച്ചി
തുറമുഖത്തിന്റേയും
വല്ലാര്‍പാടം
ട്രാന്‍സ്ഷിപ്പ്മെന്റ്
കണ്ടെയ്നര്‍
ടെര്‍മിനലിന്റേയും വികസനം
3650.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
തുറമുഖത്തിന്റേയും
വല്ലാര്‍പാടം
ട്രാന്‍സ്ഷിപ്പ്മെന്റ്
കണ്ടെയ്നര്‍
ടെര്‍മിനലിന്റേയും
പ്രശ്നങ്ങള്‍ ചര്‍ച്ച
ചെയ്യാന്‍ മുഖ്യമന്ത്രി
ഉന്നതതല യോഗം
വിളിച്ചിരുന്നുവോ;
(ബി)
എങ്കില്‍
പ്രസ്തുത യോഗത്തിലെ
പ്രധാനപ്പെട്ട
തീരുമാനങ്ങള്‍
എന്തെല്ലാം;വിശദമാക്കുമോ;
(സി)
ഉന്നതതല
യോഗത്തിലെ
തീരുമാനങ്ങള്‍ കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിഴിഞ്ഞം
തുറമുഖ പദ്ധതി
3651.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചത് എന്നാണ്;
(ബി)
ഇപ്പോൾ
ഈ പദ്ധതി എത്
വ്യവസ്ഥയില്‍ ആണ്
ആരംഭിക്കുന്നത്;
പൊതു-സ്വകാര്യപങ്കാളിത്തത്തില്‍
ആണോ ഈ പദ്ധതി
ആരംഭിക്കുന്നത്;
(സി)
ഇതിന്റെ
മുത്ല മുടക്കിന്
സര്‍ക്കാരിന്റെ
പങ്കാളിത്തം എത്ര
ശതമാനമാണ്;
പണിപൂര്ത്തിയാക്കുമ്പോള്
സര്‍ക്കാരിന്
ലഭിക്കുന്ന വാര്‍ഷിക
ലാഭം എത്രയാണ് എന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വാര്‍ഷിക
ലാഭത്തിന്റെ എത്ര
ശതമാനമാണ് സര്‍ക്കാരിന്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി.
3652.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയില്‍
സര്‍ക്കാരിന്റെ
പങ്കാളിത്തം
വ്യക്തമാക്കുമോ; ആകെ
അടങ്കല്‍ എത്രയാണെന്നും
ഇതില്‍ എത്ര തുകയാണ്
സംസ്ഥാനം ചെലവിടുന്നത്
ഏന്നും എത്ര സമയം
കൊണ്ട് പദ്ധതി
പൂര്‍ത്തീകരിക്കും
ഏന്നും വിശദമാക്കുമോ ?
വിഴിഞ്ഞം
പദ്ധതി പ്രകാരമുള്ള തൊഴില്‍
അവസരങ്ങള്‍
3653.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിയിലൂടെ എത്ര
തൊഴില്‍ അവസരങ്ങള്‍
പ്രദേശവാസികള്‍ക്ക്
ലഭിക്കുമെന്നാണ്
കരുതുന്നത് ; ആകെ എത്ര
പേര്‍ക്ക് തൊഴില്‍
നല്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ നാട്ടില്‍
ഉണ്ടാകുന്ന അടിസ്ഥാന
വികസനങ്ങള്‍
എന്തെല്ലാമാണ് ;
ഇതിനാവശ്യമായ തുക
ചെലവഴിക്കുന്നതാരാണെന്ന്
വ്യക്തമാക്കുമോ ?
വല്ലാര്‍പാടം
കണ്ടെയ്നര്‍ ടെര്‍മിനല്‍
നല്‍കേണ്ട നഷ്ടപരിഹാരത്തുക
3654.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനല്‍
സ്ഥാപിക്കുന്നതിനും
അനുബന്ധ സൗകര്യങ്ങള്‍
ഒരുക്കുന്നതിനുമായി
പോര്‍ട്ട് ട്രസ്റ്റില്‍
നിന്നും ലഭിക്കേണ്ട
നഷ്ടപരിഹാരത്തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത ഇനത്തില്‍
പോര്‍ട്ട് ട്രസ്റ്റ്
ഇതുവരെ എത്ര തുക
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
ബാക്കി
നഷ്ടപരിഹാരത്തുക
ലഭിക്കുന്നതിന് 2011
ജൂണ്‍ മാസം മുതല്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നടപടികള്‍ സംബന്ധിച്ച
രേഖകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
തീരദേശ
വികസന പദ്ധതികള്‍
3655.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തീരദേശ
വികസനവുമായി
ബന്ധപ്പെട്ട്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
ഏതെല്ലാമെന്നും അതിനായി
നീക്കി വച്ച
തുകയെത്രയെന്നും എത്ര
തുക ഓരോ
പദ്ധതികള്‍ക്കായും ഓരോ
വര്‍ഷവും
വിനിയോഗിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഹാർബർ
എഞ്ചിനിയറിംഗ് വകുപ്പ്
മുഖേന തിരുവനന്തപുരം
ജില്ലയില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പാക്കിയതും
പൂര്ത്തീകരിക്കാനുള്ളതായി
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ഓരോ
പ്രവൃത്തിയ്ക്ക്
നീക്കിവെച്ച
തുകയെത്രയെന്നും
ചെലവാക്കിയ
തുകയെത്രയെന്നും
വ്യക്തമാക്കാമോ?
തീരദേശ
റോഡു നവീകരണപദ്ധതി
3656.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
റോഡു
നവീകരണപദ്ധതിയിലുള്പ്പെടുത്തി
വര്‍ക്കല ചിറയിന്‍കീഴ്
താലൂക്കുകളിലെ ഏതെല്ലാം
റോഡുകള്‍
നവീകരിക്കാന്‍ 2015-16
വര്‍ഷം ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ട്;
ഉത്തരവിന്‍െറ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വക്കം
, അഞ്ചുതെങ്ങ്
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
കായിക്കര പാലം
നിര്‍മ്മിക്കുന്നതിന്
വേണ്ടി ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
തയ്യാറാക്കിയ
എസ്റ്റിമേറ്റിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
ശക്തിപ്പെടുത്തൽ.
3657.
ശ്രീ.എം.പി.വിന്‍സെന്റ്
,,
പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് മേഖല
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടെന്നു
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
അമ്പലപ്പുഴയില്‍
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
വകുപ്പിന്റെ പ്രവൃത്തികള്‍
3658.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം
പ്രവൃത്തികളാണ്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
വഴി
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ ;
(ബി)
ഓരോ
പ്രവൃത്തിക്കും എന്ത്
തുക ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ ?
തീരദേശ ഗ്രാമങ്ങളിലെ കൂട്
മത്സ്യകൃഷി പദ്ധതി
3659.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശ ഗ്രാമങ്ങളില്‍
കൂട് മത്സ്യകൃഷി പദ്ധതി
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
ഏതെല്ലാം
നിയോജകമണ്ഡലങ്ങളില്‍
ഇതാരംഭിച്ചിട്ടുണ്ട്:
(ബി)
പ്രസ്തുത
പദ്ധതി ഏത് രീതിയിലാണ്
സര്‍ക്കാര്‍
നടപ്പിലാക്കുന്നത്;
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതെങ്ങനെയാണ്;
എത്ര രൂപയുടെ സഹായമാണ്
ഒരോ
ഗുണഭോക്താക്കള്‍ക്കും
പരമാവധി നല്കാന്
ഉദ്ദേശിക്കുന്നത്;
(സി)
തീരദേശ
നിയോജകമണ്ഡലമായ
വള്ളിക്കുന്നില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന്
ഏത് രീതിയിലുള്ള
ശിപാര്‍ശയാണ്
സര്‍ക്കാരിന്
ലഭിയ്ക്കേണ്ടത്;
പ്രസ്തുത നിയോജക
മണ്ഡലത്തില്‍ കൂടി
പദ്ധതി വ്യപിപ്പിക്കന്ന
കാര്യം പരിഗണിക്കുമോ;
മല്‍സ്യത്തൊഴിലാളികളുടെ
ഭവനങ്ങള്‍
3660.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മല്‍സ്യത്തൊഴിലാളികളുടെ
ഭവനങ്ങളുടെ
അറ്റകുറ്റപണികള്‍ക്ക്
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കേരള
ജലകൃഷി വികസന ഏജന്‍സി
,ഫിഷറീസ് റിസോഴ്സ്
മാനേജ്മെന്റ് ഏജന്‍സി
എന്നിവിടങ്ങളിലെ നിയമനം
3661.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ജലകൃഷി വികസന ഏജന്‍സി
(എഡിഎകെ), ഫിഷറീസ്
റിസോഴ്സ് മാനേജ്മെന്റ്
ഏജന്‍സി (എഫ്ഐആര്എം എ)
എന്നിവിടങ്ങളില്‍
നാളിതുവരെ എത്ര
താല്കാലിക ജിവനക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
സ്ഥിരപ്പെടുത്തിയവരുടെ
വിശദാംശങ്ങള്‍ തസ്തിക
സഹിതം അറിയിക്കാമോ?
മാടായി,
കടന്നപ്പള്ളി റോഡും പാലവും
നിര്‍മ്മാണം
3662.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
മാടായി,രാമന്തളി
പഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
ഓലക്കീല്ക്കടവ് പാലം
നബാര്‍ഡിന്റെ റൂറല്‍
ഇന്ഫ്റാസ്റ്റ്രക്ച്ചര്
ഡവലപ്മെന്റ് ഫണ്ട്
സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇത് സംബന്ധിച്ച്
സമര്‍പ്പിച്ച
ഇന്‍വെസ്റ്റിഗേഷന്‍
എസ്റ്റിമേറ്റിന് ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കല്ല്യശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി -പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
തീരദേശ റോഡായ
മടനൂട്ട്-ഏര്യം-പാണപ്പുഴ-കച്ചേരിക്കടവ്
റോഡിന് നബാര്‍ഡിന്റെ
റൂറല്‍
ഇന്ഫ്റാസ്റ്റ്രക്ച്ചര്
ഡവലപ്മെന്റ് ഫണ്ട്
സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
കല്ലോലി
ഭാഗം കോളനി ,തങ്കശ്ശേരി
നിര്‍മ്മിതി കോളനി എന്നിവയുടെ
നവീകരണം .
3663.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍
വസിക്കുന്ന കല്ലോലി
ഭാഗം കോളനി
നവീകരിക്കുന്നതിന്
സ്വീകരിച്ച നടപടി
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
3408/വി.ഐ.പി/സി.എം
തീയതി 21.5.15എന്ന
നമ്പരില്‍
ബഹു.മുഖ്യമന്ത്രി ബഹു.
ഫിഷറീസ് വകുപ്പ്
മന്ത്രിക്ക് നല്കിയ
കത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ ;
(സി)
മത്സ്യത്തൊഴിലാളികള്‍
വസിക്കുന്ന
തകര്‍ച്ചയിലായ
തങ്കശ്ശേരി നിര്‍മ്മിതി
കോളനി
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
ഫിഷറീസ്
മേഖലയെ ശക്തിപ്പെടുത്തല്‍
3664.
ശ്രീ.സണ്ണി
ജോസഫ്
,,
ടി.എന്‍. പ്രതാപന്
,,
ഹൈബി ഈഡന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
മേഖലയെ
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഫിഷറീസ്
വകുപ്പില്‍ തസ്തിക
വെട്ടിക്കുറക്കൽ
3665.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം ഫിഷറീസ്
വകുപ്പില്‍ തസ്തികകള്‍
വെട്ടിക്കുറച്ചിരുന്നോ
;
(ബി)
ഈ
സാഹചര്യത്തില്‍ ഫിഷറീസ്
വകുപ്പിലെ
ഭവന-സാനിട്ടേഷന്‍
പദ്ധതികളില്‍
പ്രൊജക്ട്-കോര്‍ഡിനേറ്റര്‍
തസ്തികയില്‍ കരാര്‍
അടിസ്ഥാനത്തിൽ നിയമനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
വകുപ്പില്‍ ആവശ്യത്തിന്
ജീവനക്കാരില്ലെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇതിനായി പുതിയ
ജീവനക്കാരെ ജില്ലാ
ഓഫീസര്‍മാര്‍
ആവശ്യപ്പെട്ടിരുന്നോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
മത്സ്യഭവന്
ഓഫീസര്‍മാരുടെ സേവനം
പ്രയോജനപ്പെടുത്താതിന്റെ
കാരണം വ്യക്തമാക്കുമോ?
കൊയിലാണ്ടി,
കാപ്പാട് തീരദേശ റോഡ്
3666.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി,
കാപ്പാട് തീരദേശ റോഡ്
കടല്‍ക്ഷോഭത്തില്‍
ഭാഗികമായി തകര്‍ന്നത്
പുനര്‍നിര്‍മ്മിക്കുന്നതിനായി
സമർപ്പിച്ച നിവേദനത്തിൽ
എന്ത് നടപടികൾ
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ തീരദേശ
റോഡുകള്‍
3667.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ
തീരദേശ റോഡുകള്‍
അറ്റകുറ്റപ്പണികൾ
നടത്തുന്നതിനായി
വിശദമായ എസ്റ്റിമേറ്റ്
സഹിതം ലഭിച്ച എത്ര
പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകള്‍
അറ്റകുറ്റപ്പണികൾ
നടത്തുന്നതിന്
ഭരണാനുമതി ലഭിക്കാന്‍
നടപടി സ്വീകരിക്കാമോ?
മത്സ്യബന്ധന
വകുപ്പില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
3668.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാന ബജറ്റില്‍
മത്സ്യബന്ധന വകുപ്പില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഇതുവരെ
ഭരണാനുമതി നല്കിയവ
ഏതെല്ലാം;
(സി)
അവയില്‍
ഇതിനകം നിര്‍മ്മാണം
പൂര്‍ത്തിയായ
പദ്ധതികള്‍ ഉണ്ടോ;
വിശദമാക്കുമോ;
(ഡി)
അവയില്‍ ഇതുവരെ പ്രാരംഭ
പ്രവര്‍ത്തനങ്ങളൊന്നും
ആരംഭിക്കാത്ത
പദ്ധതികള്‍ ഉണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
താല്‍ക്കാലിക
മീന്ഷെഡുകള് സ്ഥിരം
ഷെഡുകള്‍ പണിത്
മാറ്റുന്നതിനുള്ള നടപടികള്‍
3669.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
വാണിജ്യ
തുറമുഖപ്രദേശത്ത്
നിലവിലുള്ള
താല്‍ക്കാലിക
മീന്ഷെഡുകള് ഫിഷിംഗ്
ഹാര്‍ബറിലേക്ക് സ്ഥിരം
ഷെഡുകള്‍ പണിത്
മാറ്റുന്ന നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
എത്ര
ഷെഡുകളാണ് ഇങ്ങനെ
മാറ്റിസ്ഥാപിക്കേണ്ടി
വരുന്നത്;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പ്രവര്ത്തനത്തിനായിഎത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും;
ഏതെല്ലാം സ്കീമിലാണ്
ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
കുടുംബത്തിന് ധനസഹായം
3670.
ശ്രീ.കെ.മുരളീധരന്
,,
ബെന്നി ബെഹനാന്
,,
ആര് . സെല്‍വരാജ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീന്‍പിടുത്തത്തിനിടയില്‍
മരണമടയുന്ന
മത്സ്യത്തൊഴിലാളികളുടെ
കുടുബത്തിന്
ധനസഹായത്തിന്
കര്‍മ്മപദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ആരോഗ്യ ഇന്‍ഷ്വറന്‍സ്
3671.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ നിന്ന്
ധനസഹായം ലഭിക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മല്‍സ്യത്തൊഴിലാളികള്‍ക്ക്
ഫ്ലാറ്റ് നിര്‍മ്മാണം
3672.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ലൂഡി ലൂയിസ്
,,
പി.സി വിഷ്ണുനാഥ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരും
ഭവനരഹിതരുമായ
മല്‍സ്യത്തൊഴിലാളികള്‍ക്ക്
ഫ്ലാറ്റ്
നിര്‍മ്മാണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മല്‍സ്യത്തൊഴിലാളികള്‍ക്ക്
ടോയ്ലറ്റുകള്
3673.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മല്‍സ്യത്തൊഴിലാളികള്‍ക്ക്
ടോയ്ലറ്റുകള്
നിര്‍മ്മിച്ച്
നല്കാന്
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ
(ബി)
പദ്ധതി
എന്ന്
പൂർത്തിയാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
മണ്ണെണ്ണ പെര്‍മിറ്റ്
3674.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്കായി
നല്‍കുിവരുന്ന മണ്ണെണ്ണ
പെര്‍മിറ്റ്
എത്രയാണെന്നും ഇതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്കാണ്
മണ്ണെണ്ണ പെര്‍മിറ്റ്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
വെരിഫിക്കേഷന്
കഴിഞ്ഞ്
ഒരുവര്‍ഷമായിട്ടും
മണ്ണെണ്ണ പെര്‍മിറ്റ്
ലഭിച്ചിട്ടില്ലെന്ന
അജാനൂര്‍ കടപ്പുറത്തെ
15 മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാൻ എന്തെല്ലാം
നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
വിമാന
യാത്ര കൂലി വർധന
3675.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിന്നും ഗള്‍ഫ്
നാടുകളിലേയ്ക്കുള്ള
യാത്ര ചാർജ്
വിമാനക്കമ്പനികള്‍
അഞ്ചിരട്ടിയോളം
വര്‍ദ്ധിപ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഗള്‍ഫ്
നാടുകളിലേയ്ക്ക് ഏറെ
യാത്രക്കാരുള്ള
കേരളത്തിലേക്കുള്ള
ടിക്കറ്റ് നിരക്ക്
വര്‍ദ്ധനവിനെതിരെ
ഏതെങ്കിലും തരത്തിലുള്ള
ഇടപെടലുകള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
വേങ്ങൂര്‍
- നായത്തോട് - എയര്‍
പോര്‍ട്ട് റോഡ്
3676.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.സി.റോഡില്‍
അങ്കമാലിയില്‍ നിന്ന്
എയര്‍പോര്‍ട്ടിലേക്കുളള
ഏകമാര്ഗ്ഗവുമായ
വേങ്ങൂര്‍ - നായത്തോട്
- എയര്‍ പോര്‍ട്ട്
റോഡിന്റെ രണ്ടാംഘട്ട
വികസനത്തിന് നടപടികള്‍
സ്വീകരിക്കുമോ?
തീരസേനയ്ക്ക്
എയര്‍ സ്ട്രിപ്പ്
3677.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്എവിടെയെങ്കിലും
തീരസേനയ്ക്ക് എയര്‍
സ്ട്രിപ്പ്
തുടങ്ങുന്നതിന്
കേന്ദ്രത്തില്‍നിന്ന്
അനുമതി
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
ഇതുകൊണ്ട്
സംസ്ഥാനത്തിന്
പ്രത്യേകിച്ച്
മത്സ്യത്തൊഴിലാളികള്‍ക്ക്
നിലവില്‍ ലഭിക്കുന്ന
എന്തെങ്കിലും
പ്രയോജനങ്ങള്‍
കിട്ടാതാകുമോ ;
(സി)
തീരസേനയുടെ
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്നാണ്
കരുതുന്നത്;
(ഡി)
ഇതിന്‍െറ
ഓഫീസിനും മറ്റ്
അടിസ്ഥാന
സൗകര്യങ്ങള്‍ക്കുമായി
എന്തെല്ലാം കാര്യങ്ങള്‍
ആവശ്യപ്പെട്ടിട്ടുണ്ട്
; ഇതിന്‍െറ
ഒരുക്കങ്ങള്‍
എപ്രകാരമാണ് നടത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ ?