അഗ്രോ
ഫ്രൂട്ട്സ് പ്രൊഡക്ട്സ്
3322.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുനലൂരിലെ
അഗ്രോ ഫ്രൂട്ട്സ്
പ്രൊഡക്ട്സിലെ
പരിശീലനകേന്ദ്രത്തില്‍
പരിശീലനം
ആരംഭിച്ചിട്ടുണ്ടോ;
എത്ര കുട്ടികള്‍
അഡ്മിഷനായി അപേക്ഷ
സമർപ്പിച്ചിട്ടുണ്ട്;
ഏതെല്ലാം മേഖലയിലെ
പരിശീലനമാണ് പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
അഗ്രോ
ഫ്രൂട്ട്സില്‍ നിന്നും
വിരമിച്ച തൊഴിലാളികളിൽ
എത്ര പേര്‍ക്ക്
ആനുകൂല്യം
നല്‍കാനുണ്ടെന്നും ഇത്
ഏതെല്ലാം
ഇനത്തിലുള്ളതാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രോവിഡന്റ്
ഫണ്ട് അക്കൌണ്ട്
ക്ലിയര്‍
ചെയ്യാത്തതുമൂലം
വിരമിച്ച
തൊഴിലാളികള്‍ക്ക്
ലഭിക്കേണ്ട തുക
പൂര്‍ണ്ണമായി
ലഭിച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തൊഴിലാളികളുടെ
പി.എഫ്. വിഹിതം
പിരിച്ച് പി.എഫ്.
ഫണ്ടില്‍ അടയ്ക്കാത്ത
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നിറവ് പദ്ധതി
3323.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
പദ്ധതി നടപ്പാക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഹൈടെക് കൃഷി
3324.
ശ്രീ.ഹൈബി
ഈഡന്
,,
പി.എ.മാധവന്
,,
കെ.എസ്.ശബരീനാഥന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈടെക് കൃഷി രീതി
വ്യാപിപ്പിക്കാന്‍
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കര്‍ഷക ആത്മഹത്യ
3325.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ കാലത്ത്
ആത്മഹത്യ ചെയ്ത
കര്‍ഷകര്‍ ആരെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ
'കൃഷിയിടത്തില്‍
നിന്നും കുടുംബത്തിലേക്ക്' പദ്ധതി
3326.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൈവകൃഷി
പ്രോത്സാഹനത്തിന്
'കൃഷിയിടത്തില്‍
നിന്നും
കുടുംബത്തിലേക്ക്'
(Farm to Family) എന്ന
പദ്ധതി ബഡ്ജറ്റ്
പ്രഖ്യാപനം വഴി
നടത്തിയിട്ടുണ്ടോ;
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
നടപ്പില്‍ വരുത്തിയോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
2015-16
ബഡ്ജറ്റില്‍ പദ്ധതിക്ക്
വകയിരുത്തിയ തുക എത്ര;
ട്രഷറിയില്‍ നിന്ന്
പിന്‍വലിച്ചതും
ചെലവഴിച്ചതുമായ തുകയുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
ഹൈ-ടെക്
കൃഷി പദ്ധതി
3327.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈ-ടെക്
കൃഷി പദ്ധതി
ആരംഭിക്കുന്നതിനായി
ബജറ്റില്‍ പ്രഖ്യാപിച്ച
തുക എത്രയെന്നും
അനുവദിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമോ ;
(ബി)
കര്‍ഷകര്‍ക്ക്
പ്രസ്തുത കൃഷിക്കുള്ള
സബ്സിഡി ഇനമായി എത്ര
തുക ട്രഷറിയില്‍
നിന്നും പിന്‍വലിച്ച്
ചെലവഴിച്ചു എന്നു
പറയുമോ?
അഭയ കര്‍ഷക
പെന്ഷന്
3328.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പ് നടപ്പാക്കി
വരുന്ന അഭയ കര്‍ഷക
പെന്ഷന്
എത്രപേര്‍ക്ക് നല്കി
വരുന്നുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(സി)
ടി
പെന്ഷന്
നല്കുന്നതില്
ഇപ്പോള്‍
കുടിശ്ശികയുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
മാസത്തെ
കുടിശ്ശികയുണ്ടെന്നും
ആയത് എപ്പോള്‍ കൊടുത്തു
തീര്‍ക്കുമെന്നും
വ്യക്തമാക്കുമോ;
നീര
ഉല്പാദനം
3329.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീര
ഉല്പാദനത്തിന്
സര്‍ക്കാര്‍ സഹായമായി
എത്ര തുകയാണ് ബജറ്റില്‍
വകയിരുത്തിയത്; ഇതില്‍
എത്ര തുക
നല്‍കിയിട്ടുണ്ടെന്നും
ഇനി എത്ര തുക
നല്‍കാനുണ്ടെന്നും
അറിയിക്കുമോ;
(ബി)
കര്‍ഷകരുടെ
വിഹിതമായി എത്ര തുക നീര
കര്‍ഷകരില്‍ നിന്നും
സമാഹരിച്ചിട്ടുണ്ട്;
(സി)
നീര
ടെക്നീഷ്യന്മാരുടെ
പരിശീലനത്തിനായി എത്ര
രൂപയുടെ സബ്സിഡിയാണ്
സര്‍ക്കാര്‍ വാഗ്ദാനം
ചെയ്തിരുന്നത്; ഇതില്‍
എത്ര തുക
നല്‍കിയിട്ടുണ്ട്;
(ഡി)
നീരകര്ഷകര്ക്ക്
സര്‍ക്കാര്‍ വാഗ്ദാനം
ചെയ്തിരുന്ന സഹായം
യഥാസമയം നല്‍കാത്തത് ഈ
മേഖലയില്‍
കര്‍ഷകര്‍ക്കുണ്ടായ
ഉണര്‍വിനെ പ്രതികൂലമായി
ബാധിച്ചിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
കര്‍ഷകര്‍ക്ക്
ബജറ്റില്‍
വകയിരുത്തിയതും
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ളതുമായ
സഹായം അടിയന്തരമായി
നല്കുവാന് നടപടി
സ്വീകരിക്കുമോ?
ജൈവ
കൃഷിരീതി വ്യാപിപ്പിക്കാന്‍
പദ്ധതി
3330.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ടി.എന്‍. പ്രതാപന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൈവ
കൃഷിരീതി
വ്യാപിപ്പിക്കാന്‍
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ജൈവ
പച്ചക്കറി ഉല്‍പ്പാദന
കൂട്ടായ്മകള്‍
3331.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍
രാഷ്ട്രീയ
പ്രസ്ഥാനങ്ങളും,
സംഘടനകളും വ്യക്തികളും,
ജൈവ പച്ചക്കറി
ഉല്‍പ്പാദന
കൂട്ടായ്മകള്‍
സംഘടിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ കൂട്ടായ്മകള്‍
പ്രശംസനീയമാംവിധം
പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരം
കൂട്ടായ്മകള്‍ക്ക്
ഇതിനകം എന്തെല്ലാം
സഹായങ്ങള്‍ നല്കി
എന്നും എന്തെല്ലാം
സഹായങ്ങള്‍ നല്കാന്
ഉദ്ദേശിക്കുന്നെന്നും
വിശദമാക്കുമോ?
കൃഷി
വകുപ്പ് മുഖേന നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
3332.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം കൃഷി
വകുപ്പ് മുഖേന
കൊയിലാണ്ടി
മണ്ഡലത്തില്‍ നടത്തിയ
ഓരോ വികസന പദ്ധതിക്കും
ചെലവഴിച്ച തുക എത്ര;
(ബി)
ഇനി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാം?
കൃഷി
വകുപ്പ് തരൂര്‍ മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
3333.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തരൂര്‍
മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാമായിരുന്നു
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഓരോ
പദ്ധതിയും നടപ്പാക്കിയ
പഞ്ചായത്തുകളുടെയും
ചെലവഴിച്ച തുകയുടെയും
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തീകരിച്ചവ
ഏതെല്ലാം ; വിശദാംശം
നല്‍കുമോ?
കൃഷി
ഓഫീസര്‍ തസ്തികയുടെ
പുനര്‍നാമകരണം
3334.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
ഓഫീസര്‍ തസ്തികയെ
പ്ലാന്റ് ഡോക്ടര്‍
എന്ന് പുനര്‍നാമകരണം
ചെയ്യണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
അംഗീകൃത സര്‍വ്വീസ്
സംഘടനകളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
പ്രസ്തുത പുനര്‍നാമകരണ
നടപടി പരിഗണനയിലുണ്ടോ;
(ബി)
സംസ്ഥാനത്ത്
അഗ്രികള്‍ച്ചര്‍
കൗണ്‍സില്‍
സ്ഥാപിക്കണമെന്ന്
ആവശ്യപ്പെട്ട്
ഏതെങ്കിലും സര്‍വ്വീസ്
സംഘടനകള്‍ നിവേദനം
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത ആവശ്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കേരള
കാര്‍ഷിക സര്‍വ്വകലാശാലയില്‍
ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍
കോഴ്സ് പ്രവേശനം
3335.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയില്‍
ബി.എസ്.സി.
അഗ്രിക്കള്‍ച്ചര്‍
കോഴ്സ് പ്രവേശനത്തിനായി
എന്‍ട്രന്‍സ്
കമ്മീഷണര്‍ അംഗീകരിച്ച്
അനുവദിക്കപ്പെട്ട
സീറ്റുകള്‍ കൂടാതെ,
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി
വിദ്യാര്‍ത്ഥികള്‍ക്ക്
16 സീറ്റുകള്‍
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ആയത് പ്രസ്തുത
സര്‍വ്വകലാശാലയുടെ
ചാന്‍സലര്‍
അനുവദിച്ചിട്ടുണ്ടോ ?
കൃഷി
ഓഫീസര്‍മാരുടെ പ്രൊമോഷനുകളിലെ
അപാകത
3336.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷിവകുപ്പില്‍
എലിജിബിലിറ്റി പരിക്ഷ
വിജയിച്ച് പതിമൂന്ന്
ശതമാനം ക്വാട്ടയില്‍
സ്ഥാനകയറ്റം ലഭിച്ച
കൃഷി ഓഫീസര്‍മാരുടെ
ഗ്രേഡ്, നോണ്‍ കേഡര്‍
പ്രൊമോഷനുകളിലെ
അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
പരിഹരിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ ;
(ബി)
പ്രസ്തുത
രീതിയില്‍ സ്ഥാനകയറ്റം
ലഭിച്ചവര്‍ക്ക് കൃഷി
ഡയറക്ടറേറ്റ്, ഫാം
ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
തുടങ്ങിയ സ്ഥലങ്ങളില്‍
നിയമനം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ ?
കൃഷി
ആഫീസര്‍മാരുടെ തസ്തികകള്‍
3337.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി ആഫീസര്‍മാരുടെ
എത്ര തസ്തികകള്‍
ഒഴിഞ്ഞുകിടപ്പുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
പറയാമോ;
(സി)
ചേലക്കര
മണ്ഡലത്തില്‍ ഏതെല്ലാം
പഞ്ചായത്തുകളില്‍ കൃഷി
ആഫീസര്‍ തസ്തിക
ഒഴിഞ്ഞുകിടപ്പുണ്ടെന്നും
ഇത് സംബന്ധിച്ച് ലഭിച്ച
പരാതികളുടെ
വിശദാംശങ്ങളും
ലഭ്യമക്കാമോ;
(ഡി)
കാര്‍ഷിക
പദ്ധതികള്‍
നടപ്പിലാക്കുന്നതിലും
കൃഷിക്കാരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിലും
ബുദ്ധിമുട്ടുകള്‍
നേരിടുന്ന
സാഹചര്യത്തില്‍
അടിയന്തരമായി കൃഷി
ആഫീസര്‍മാരുടെ
ഒഴിവുകള്‍ നികത്താന്‍
നടപടി സ്വീകരിക്കുമോ?
വടകര
അസംബ്ലിമണ്ഡലം- കുളംങ്ങള്
നന്നാക്കാന്‍ നടപടി
3338.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടകര
അസംബ്ലി
നിയോജകമണ്ഡലത്തില്‍
ഏതെങ്കിലും കുളം
നന്നാക്കാനാവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
കുളങ്ങള്‍
നന്നാക്കാനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയ?
നിറവ്
പദ്ധതി പ്രകാരം പേരാമ്പ്ര
മണ്ഡലത്തിലെ പ്രവൃത്തികള്‍
3339.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
പദ്ധതി പ്രകാരം
പേരാമ്പ്ര മണ്ഡലത്തിലെ
ചങ്ങരോത്ത്,
ചക്കിട്ടപാറ,
പേരാമ്പ്ര,
ചെറുവണ്ണൂര്‍,
തുറയൂര്‍, അരിക്കുളം,
കൂത്താളി, മേപ്പയൂര്‍,
നൊച്ചാട്, കീഴരിയൂര്‍
പഞ്ചായത്തുകളില്‍ 2011
മുതല്‍ നടപ്പിലാക്കിയ
പ്രവൃത്തികളും അടങ്കല്‍
തുകയും സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ?
റബര്‍
ബോര്‍ഡ് പുന:സംഘടന
3340.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബര്‍
ബോര്‍ഡ് പുന:സംഘടന
നടക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കിൽ
പുന:സംഘടിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
വിശദാംശം
വെളിപ്പെടുത്തുമോ?
സഹസ്ര
സരോവര്‍ പദ്ധതി
3341.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ട്രീയ
കൃഷി വികാസ് യോജനയുടെ
ഭാഗമായുളള സഹസ്ര
സരോവര്‍
പദ്ധതിയില്‍പ്പെടുത്തി
കുളങ്ങള്‍
നവീകരിക്കാറുണ്ടോ;
എങ്കില്‍ ഇതിനായി
കുളങ്ങള്‍
തെരഞ്ഞെടുക്കുന്ന രീതി
വിശദമാക്കാമോ;
(ബി)
ആറ്റിങ്ങല്‍
മണ്ഡലത്തിലുള്‍പ്പെട്ട
ഏതെല്ലാം കുളങ്ങള്‍
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിച്ചിട്ടുണ്ടെന്നും
പുതിയതായി ഏതെല്ലാം
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
വിശദമാക്കാമോ?
സഹസ്ര
സരോവര്‍ പദ്ധതി പ്രകാരം
കൊല്ലം ജില്ലയിലെ
പ്രവര്‍ത്തനങ്ങള്‍
3342.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ട്രീയ
കൃഷി വികാസ് യോജനയുടെ
സഹസ്ര സരോവര്‍ പദ്ധതി
പ്രകാരം കൊല്ലം
ജില്ലയില്‍ ഏതെല്ലാം
കുളങ്ങള്‍
നവീകരിക്കുന്നതിനു
പ്രൊപ്പോസല്‍
ലഭിച്ചിരുന്നു;
(ബി)
ഇത്
പ്രകാരം ഏതെല്ലാം
പദ്ധതികള്‍ക്കാണ്
നാളിതുവരെ ഭരണാനുമതി
നല്‍കിയത് ; നിയോജക
മണ്ഡലം തിരിച്ചു
വിശദാംശം ലഭ്യമാക്കുമോ?
സമഗ്ര
കാര്‍ഷിക നയം
3343.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
കാര്‍ഷിക നയത്തിന് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത നയം വഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ ;
(സി)
കര്‍ഷകത്തൊഴിലാളികളുടെ
ക്ഷേമത്തിന് എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
നയത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്?
നിറവ്
പദ്ധതിയുടെ നിര്‍വ്വഹണം
3344.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
പദ്ധതിക്ക്
തിരഞ്ഞെടുത്ത നിയോജക
മണ്ഡലങ്ങള്‍
ഏതൊക്കെയാണ്; പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
4 വര്‍ഷകാലയളവില്‍
പ്രസ്തുത
പദ്ധതിയ്ക്കായി
ബഡ്ജറ്റില്‍
നീക്കിവെച്ച തുക എത്ര;
വിനിയോഗിച്ച തുകയുടെയും
ട്രഷറിയില്‍ നിന്ന്
പിന്‍വലിച്ച തുകയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ബഡ്ജറ്റ്
തുകയ്ക്ക് പുറമെ
പ്രസ്തുത
പദ്ധതിയ്ക്കായി
പ്രത്യേക ഫണ്ട്
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിരുന്നോ;
എങ്കില്‍ എത്ര തുക
അനുവദിച്ചു ;
വിശദമാക്കാമോ;
(ഡി)
പദ്ധതിയുടെ
അവലോകന റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ?
കര്‍ഷക
സേവന കേന്ദ്രങ്ങള്‍
3345.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
കെ.അജിത്
,,
മുല്ലക്കര രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷക
സേവന കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ എത്രയെണ്ണം;
പ്രസ്തുത
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കര്‍ഷക
കേന്ദ്രങ്ങളില്‍
എന്തെങ്കിലും പുതിയ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അവ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കര്‍ഷക
ആത്മഹത്യ
3346.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നടന്ന കര്‍ഷക
ആത്മഹത്യകളുടെ
യഥാര്‍ത്ഥ
കാരണത്തെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
കാര്‍ഷിക
മേഖലയിലെ തകര്‍ച്ച,
വിലയിടിവ്, ജലസേചന
സൗകര്യക്കുറവ്,
തുടങ്ങിയ അടിസ്ഥാന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ ?
നെല്ല്
ഉല്പാദനം
3347.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റെടുക്കുമ്പോള്‍
ഉണ്ടായിരുന്ന
നെല്‍വയല്‍ ഭൂമിയുടെ
വിസ്തൃതി എത്ര; ആയത്
2015-16-ല്‍ എത്ര;
നെല്ല് ഉല്പാദനം
പ്രസ്തുത
കാലയളവിനുള്ളില്‍
എത്രയായി കുറഞ്ഞു;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
കൃഷിയിറക്കാതെ
തരിശായായി കിടക്കുന്ന
പാടങ്ങള്‍
ഉപയോഗശൂന്യമായതിന്റെ
കാരണം വിലയിരുത്തി
കൃഷിക്ക്
ഉപയുക്തമാക്കാനും തരിശു
നിലങ്ങളില്‍ മുഴുവന്‍
കൃഷിയിറക്കാനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
നിലവില്‍
വിളമേനി (ഉല്പാദന
ശേഷി) ഹെക്ടറിന് എത്ര
ടണ്‍; ആയത്
വര്‍ദ്ധിപ്പിക്കുവാന്‍
ഈ സര്‍ക്കാര്‍ ആവശ്യമായ
എന്തൊക്കെ നടപടികള്‍
നാളിതുവരെ സ്വീകരിച്ചു;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ സാമ്പത്തിക
പ്രതിസന്ധി മൂലം എത്ര
നെല്‍കര്‍ഷകര്‍
ആത്മഹത്യ ചെയ്തു;
ഇവരുടെ കുടുംബത്തിന്
എന്തൊക്കെ ധനസഹായങ്ങള്‍
നല്കി; വിശദാംശം
വ്യക്തമാക്കുമോ?
ഇന്‍കം
ഗ്യാരണ്ടി സ്കീം
3348.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രണ്ടു
ഹെക്ടര്‍ വരെ കൃഷി
ഭൂമിയുളള
ചെറുകിട-നാമമാത്ര
കര്‍ഷകര്‍ക്കുവേണ്ടി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച ഇന്‍കം
ഗ്യാരണ്ടി സ്കീം
നടപ്പിലാക്കുകയുണ്ടായോ;
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര തുക വകയിരുത്തി;
എത്ര തുക ചെലവഴിച്ചു;
വ്യക്തമാക്കുമോ;
(സി)
ആകെ
എത്ര കര്‍ഷകര്‍
പദ്ധതിയില്‍
അംഗങ്ങളായി;
വ്യക്തമാക്കുമോ?
കേരഫെഡ്
- എഫ്.എെ.ടി സംരംഭം
3349.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
തെങ്ങിന്‍തടി ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിനും
ഉല്പന്ന
വെെവിധ്യവല്ക്കരണത്തിനുമായി
കേരഫെഡ് - എഫ്.എെ.ടി
സംരംഭം തുടങ്ങുമെന്ന്
പ്രഖ്യാപനം
നടത്തിയിട്ടുണ്ടോ ;
പ്രഖ്യാപനം നടത്തിയത്
എപ്പോള്‍ ; സംരംഭം
പ്രാബല്യത്തില്‍
വരുത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
സംരംഭവുമായി
ബന്ധപ്പെടുത്തി കഴിഞ്ഞ
ഓരോ ബജറ്റിലും
അനുവദിച്ച തുക
എത്രയെന്നും
ട്രഷറിയില്‍ നിന്ന്
പിന്‍വലിച്ച തുക
എത്രയെന്നുമുള്ള
വിശദാംശങ്ങള്‍
നല്‍കാമോ ;
(സി)
തെങ്ങുകൃഷി
പുനര്‍ജീവന പദ്ധതി
നിലനിര്‍ത്തിയിട്ടുണ്ടോ
; ഇപ്രകാരം എത്ര ലക്ഷം
തെങ്ങുകള്‍
വെട്ടിമാറ്റിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ ?
റബ്ബര്‍
വില സംരക്ഷണം
3350.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റബ്ബര്‍ കര്‍ഷകര്‍ക്ക്
വില സംരക്ഷണത്തിനായി
സര്‍ക്കാര്‍ എത്ര തുക
നീക്കി
വച്ചിരുന്നുവെന്നും
അതില്‍ എത്ര തുക
ചെലവഴിച്ചുവെന്നും
ജില്ല തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കാമോ;
സംസ്ഥാനത്ത് എത്ര
റബ്ബര്‍ കര്‍ഷകര്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
കര്‍ഷിക
കടാശ്വാസ കമ്മീഷന്
3351.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കെ.ജയചന്ദ്രന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷിക
കടാശ്വാസ കമ്മീഷന്‍െറ
കാലാവധി എ്രത
വര്‍ഷത്തേയ്ക്ക്
ദീര്ഘിപ്പിക്കുവാന്
തീരുമാനിച്ചെന്ന്
വ്യക്തമാക്കാമോ ;
(ബി)
കാലവര്‍ഷക്കെടുതിയില്‍
കൃഷിനാശം സംഭവിച്ച
കര്‍ഷകരെ ആത്മഹത്യയില്‍
നിന്നും രക്ഷിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
റബ്ബര്‍
കര്‍ഷകരെ സഹായിക്കൽ
3352.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
കര്‍ഷകരെ
സഹായിക്കുന്നതിന്
നടപ്പിലാക്കിയ
പദ്ധതികളുടെ ഭാഗമായി
കര്ഷകര്ക്ക്എത്ര രൂപ
ലഭ്യമായിട്ടുണ്ടെന്ന്
പദ്ധതി തിരിച്ച്
വിശദമാക്കുമോ?
റബ്ബര്‍
കര്‍ഷകരുടെ പ്രശ്നങ്ങള്‍
3353.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
ഉള്‍പ്പെടെയുള്ള
കാര്‍ഷിക മേഖല
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുവാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
റബ്ബര്‍
കര്‍ഷകരുടെ
പ്രശ്നങ്ങള്‍ പഠിച്ച്
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
റബ്ബര്‍
അധിഷ്ഠിത ഉത്പാദന
യൂണിറ്റുകള്‍ ആരംഭിച്ച്
റബ്ബര്‍ കര്‍ഷകരെ
സഹായിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ;
(ഡി)
സിന്തറ്റിക്
റബ്ബറിന്റെ ഇറക്കുമതി
നിയന്ത്രിക്കുവാനും
കര്‍ഷകരെ
സഹായിക്കുന്നതിന്
കൂടുതല്‍ ഫലപ്രദമായ
നടപടികള്‍
സ്വീകരിക്കുന്നതിനും
നടപടികള്‍ ഉണ്ടാകുമോ?
റബ്ബര്‍
ഉല്പാദനവും വിലയും
3354.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശഷം
നാളിതുവരെയുള്ള റബ്ബര്‍
ഉല്പാദനത്തെയും
റബ്ബറിന് കര്‍ഷകര്‍ക്കു
ലഭ്യമാകുന്ന വിലയെയും
സംബന്ധിച്ച
വിശദാംശങ്ങള്‍ എല്ലാ
വര്‍ഷവും ഡിസംബര്‍ മാസം
ഒന്നാം തീയതിയെ
അടിസ്ഥാനപ്പെടുത്തി
ലഭ്യമാക്കാമോ;
(ബി)
റബ്ബര്‍
കര്‍ഷകരുടെ
രക്ഷയ്ക്കായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചതെന്നും,
ഇതിനായി എന്തു തുക
നീക്കിവച്ചെന്നും,
ഇതില്‍ പ്രതിവര്‍ഷം
എത്ര തുക വീതം
ചെലവഴിച്ചെന്നും
വിശദമാക്കാമോ?
റബ്ബര്‍
കര്‍ഷകർക്കായുള്ള
വിലസ്ഥിരതാഫണ്ട്
3355.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
കര്‍ഷകരെ
സഹായിക്കുന്നതിനായി
രൂപം നല്കിയ വില
സ്ഥിരതാഫണ്ട് പ്രകാരം
ഒരു കിലോഗ്രാം റബ്ബറിന്
എത്ര രൂപയാണ് വില
നിശ്ചയിച്ചിരിക്കുന്നത്;
(ബി)
നാളിതുവരെ
എത്ര തുകയുടെ ആനുകൂല്യം
കര്‍ഷകര്‍ക്ക്
നല്‍കിയിട്ടുണ്ട്;
(സി)
പദ്ധതിയ്ക്കായി
എത്ര തുക
വകയിരുത്തിയിട്ടുണ്ട്?
അടുക്കള
പച്ചക്കറിത്തോട്ടങ്ങള്‍
3356.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടുക്കള
പച്ചക്കറിത്തോട്ടങ്ങള്‍
വ്യാപകമാക്കുന്നതിന്
പദ്ധതികള്‍
എന്തൊക്കെയാണ് ;
(ബി)
സബ്സിഡി
ഇനത്തില്‍
പച്ചക്കറിത്തോട്ടങ്ങള്‍
വീടുകളില്‍
സ്ഥാപിക്കുന്നതിന്
ചെയ്യുന്ന സഹായങ്ങള്‍
വ്യക്തമാക്കുമോ ?
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികള്‍
3357.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
കെ.അജിത്
,,
മുല്ലക്കര രത്നാകരന്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
സമ്പൂര്‍ണ്ണ ജൈവ
സംസ്ഥാനമായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
പ്രഖ്യാപിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ജൈവ
കാര്‍ഷിക
ഉല്പന്നങ്ങള്
ഏറ്റെടുക്കുന്നതിന്
ഏതെങ്കിലും
സംവിധാനങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
ഏതെല്ലാമാെണെന്ന്
വ്യക്തമാക്കുമോ;
(സി)
ജൈവ
കര്‍ഷകരുടെ
ഉല്പന്നങ്ങള്
വിറ്റഴിക്കാന്‍
കഴിയാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ഏതെങ്കിലും കേന്ദ്ര
സഹായം ലഭിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കാര്‍ഷിക
മേഖല നേരിടുന്ന പ്രശ്നങ്ങള്‍
3358.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖല നേരിടുന്ന
പ്രശ്നങ്ങള്‍
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കാര്‍ഷിക
വിളകളുടെ ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
വിളകളുടെ വിലത്തകര്‍ച്ച
തടയുന്നതിനും, വിപണി
ഉറപ്പ് വരുത്തുന്നതിനും
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഉല്പാദനോപാധികളുടെ
വിലവര്‍ദ്ധനവ്,
തൊഴിലാളികളുടെ കുറവ്
തുടങ്ങി പ്രസ്തുത മേഖല
നേരിടുന്ന എല്ലാ
പ്രശ്നങ്ങളും
പരിഹരിച്ചു കൃഷി
ആകര്‍ഷകമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഇതായത്ത്
നഗറില്‍ കാര്‍ഷിക വിപണന
കേന്ദ്രം
T 3359.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസറഗോഡ്
മണ്ഡലത്തിലെ മഥൂര്‍
പഞ്ചായത്ത്ഇതായത്ത്
നഗറില്‍ കാര്‍ഷിക വിപണന
കേന്ദ്രത്തിനായി
കെട്ടിടം നിലവിലുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ പ്രവര്‍ത്തനം
ആരംഭിക്കാത്തിതന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
ഇവിടെ
കാര്‍ഷിക വിപണന
കേന്ദ്രം ആരംഭിക്കാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കാര്‍ഷിക
കടങ്ങള്‍ എഴുതിത്തള്ളുന്നത്
3360.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
നാളിതുവരെ കാര്‍ഷിക
കടങ്ങള്‍
എഴുതിത്തള്ളുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
എത്ര
കര്‍ഷകര്‍ക്ക് ഇതിന്റെ
പ്രയോജനം നാളിതുവരെ
ലഭിച്ചു; വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍
മരണപ്പെടുകയും ആത്മഹത്യ
ചെയ്യുകയും ഉണ്ടായി;
മരണപ്പെടുന്നവരുടെ
കുടുംബത്തിന്
എന്തെങ്കിലും സഹായം
ലഭിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
കാര്‍ഷിക കടങ്ങള്‍
എഴുതിത്തള്ളുവാന്‍ ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക് ഈ
സര്‍ക്കാര്‍
പ്രഖ്യാപിക്കുന്ന
കാര്‍ഷിക കടങ്ങള്‍
എഴുതി തളളല്/കാര്‍ഷിക
കടങ്ങള്ക്കുളള
മോറട്ടോറിയം/മറ്റ്
സഹായങ്ങള്‍ എന്നിവ
ലഭ്യമാക്കുന്നില്ലെന്ന
വ്യാപകമായ പരാതിയും
മാധ്യമ വാര്‍ത്തകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ?
കൃഷിഭൂമി
തരിശിടുന്നത് തടയാന്‍ നടപടി
3361.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷിഭൂമി
തരിശിടുന്നത് തടയാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
പാലക്കാട്
ജില്ലയില്‍ കൃഷി ഭൂമി
വ്യാപകമായി തരിശായി
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന് നിലവില്‍
നിയമങ്ങള്‍ ഇല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനാവശ്യമായ
നിയമ നിര്‍മ്മാണം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കൃഷിഭൂമി
തരിശിടുന്നത്
കുറ്റകരമാക്കുന്ന
രീതിയില്‍ നിയമ
നിര്‍മ്മാണം
നടത്തുവാന്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കാര്‍ഷിക
ഉല്പന്നങ്ങള്ക്ക് വിലസ്ഥിരത
3362.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.ശശി
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
ഉല്പന്നങ്ങള്ക്ക്
കാലാകാലങ്ങളിലുണ്ടാകുന്ന
വിലയിടിവും വിളനാശവും
മൂലം
കര്‍ഷകര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാര്‍ഷിക
ഉല്പന്നങ്ങള്ക്ക്
വിലസ്ഥിരത
ഉറപ്പാക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
നെല്‍കൃഷി
ലാഭകരമാക്കാന്‍ നടപടി
3363.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍കൃഷി
നഷ്ടത്തിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നെല്‍കൃഷി
ലാഭകരമാക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
നിലവില്‍
നെല്‍കൃഷിക്ക് സംസ്ഥാന
സര്‍ക്കാര്‍ എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്കിവരുന്നു എന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ഹെക്ടറില്‍ നെല്‍കൃഷി
ചെയ്യുന്നുണ്ട്;
ജില്ലാടിസ്ഥാനത്തിലുളള
കണക്ക് ലഭ്യമാക്കാമോ;
(ഡി)
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ഇ)
സംസ്ഥാനത്ത്
ആകെ എത്ര ടണ്‍ നെല്ല്
ഉല്പാദിപ്പിക്കുന്നുണ്ട്;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ?
രാഷ്ട്രീയ
കൃഷി വികാസ് യോജന
3364.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ട്രീയ
കൃഷി വികാസ് യോജനയില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
നിഷ്കര്‍ഷിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പ്രസ്തുത പദ്ധതി
പ്രകാരം വാമനപുരം
നിയോജക മണ്ഡലത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടെന്നും
ഓരോന്നിനും എത്ര തുക
വീതം ചെലവാക്കിയെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍പ്പെടുത്തി
വാമനപുരം നിയോജക
മണ്ഡലത്തില്‍ പുതിയതായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ഓയില്‍പാം
ഇന്ത്യ ലിമിറ്റഡ്
3365.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓയില്‍പാം
ഇന്ത്യ ലിമിറ്റഡില്‍
ശമ്പളപരിഷ്കരണ
നടപടികള്‍ ഏതുവരെയായി ;
നിലവിലുള്ള ദീര്‍ഘകാല
കരാറിന്റെ കാലാവധി
അവസാനിച്ചിട്ട് എത്ര
കാലമായി ;
(ബി)
ശമ്പള
പരിഷ്കരണത്തിന് പുതിയ
കരാര്‍
ഉണ്ടാക്കുന്നതിനായി
തൊഴിലാളികള്‍
സമരത്തില്‍ ആണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കഴിഞ്ഞ
2 വര്‍ഷക്കാലമായി
പ്രസ്തുത സ്ഥാപനത്തില്‍
ഡോക്ടര്‍ തസ്തിക
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഡോക്ടറുടെ
സേവനം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
എന്നു മുതല്‍ ഡോക്ടറുടെ
സേവനം ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ?
ഓയില്‍പാം
ഇന്ത്യ ലിമിറ്റഡ് -
വർക്കർമാരുടെ നിയമനം
3366.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓയില്‍പാം
ഇന്ത്യ ലിമിററഡിൽ പുതിയ
വർക്കർമാരെ
നിയമിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പുതുതായി
എത്ര വർക്കർമാരെ
നിയമിക്കാനാണ്
ഉദ്ദേശിക്കുന്നത്;
ആദിവാസികള്‍ക്കായി
കണ്ടന്‍ചിറ
എസ്റ്റേറ്റില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്;
പ്രസ്തുത ഒഴിവുകളിൽ
ആദിവാസികളെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
(സി)
കണ്ടന്‍ചിറ
എസ്റ്റേറ്റ്
ആദിവാസികള്‍ക്ക് ജോലി
നല്കുന്നതിലേക്ക്
സ്ഥാപിച്ച എസ്റ്റേറ്റ്
ആയിരിക്കെ, അവിടേക്ക്
ആദിവാസികൾക്കായി
പ്രത്യേക
റിക്രൂട്ട്മെന്റ്
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കുട്ടനാട്
പാക്കേജ്
3367.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജിന്റെ കാലാവധി
എന്ന് തുടങ്ങി എന്നും
എന്ന് അവസാനിച്ചു
എന്നും വ്യക്തമാക്കുമോ;
(ബി)
പാക്കേജിന്റെ
ആകെ അടങ്കല്‍ തുക
എത്രയായിരുന്നു; അതില്‍
കേന്ദ്ര-സംസ്ഥാന
അനുപാതം എത്രയായിരുന്നു
എന്ന് അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി ആകെ
ലഭിച്ച കേന്ദ്ര ഫണ്ട്
എത്രയെന്നും
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച് ചെലവഴിച്ച
തുക എത്രയെന്നും
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി സംസ്ഥാന
ബജറ്റില്‍ അനുവദിച്ച
തുക എത്രയെന്നും
ചെലവഴിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമോ ;
(ഇ)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്റെ
വീഴ്ചകൊണ്ട്
സംസ്ഥാനത്തിന് ഉണ്ടായ
നഷ്ടം എത്രയെന്ന്
വ്യക്തമാക്കുമോ ?
കോള്‍നില
പാക്കേജ്
3368.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
പൊന്നാനി കോള്‍നില
പാക്കേജില്‍ മലപ്പുറം
ജില്ലയിലെ
ആലംകോട്,നന്നംമുക്ക്,പെരുമ്പടപ്പ്,വെളിയങ്കോട്,മാറഞ്ചേരി
,എടപ്പാള്‍ എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
നാളിതുവരെ
പൂര്‍ത്തീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ ;
(ബി)
എത്ര
തുകയാണ് കോള്‍നില
പാക്കേജില്‍ പ്രസ്തുത
ഇടങ്ങളിലേയ്ക്ക്
അനുവദിച്ചിട്ടുള്ളത്
എന്ന് പഞ്ചായത്ത്
തിരിച്ച് വിശദമാക്കാമോ
;
(സി)
മറ്റേതെല്ലാം
ഫണ്ടുകളാണ്
മേല്‍പ്പറഞ്ഞ
സ്ഥലങ്ങളിലേയ്ക്ക്
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
പ്രവൃത്തികളെല്ലാം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകും
എന്ന് വിശദമാക്കുമോ?
ടെക്നോളജി
സെന്റര്‍
3369.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പച്ചക്കറികള്‍,
പഴവര്‍ഗ്ഗങ്ങള്‍,
പൂക്കള്‍ എന്നിവയുടെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
ഒരു "ടെക്നോളജി
സെന്റര്‍"
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ
; എങ്കിൽ പദ്ധതി
പൂര്ത്തീകരിച്ചിട്ടുണ്ടോയെന്നു
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
ബഡ്ജറ്റില്‍
വകയിരുത്തിയ തുക
എത്രയെന്നും
ട്രഷറിയില്‍ നിന്ന്
പിന്‍വലിച്ച തുക
എത്രയെന്നും
വിശദമാക്കുമോ?
കീടനാശിനി
പ്രയോഗം തടയുന്നതിനുള്ള
നടപടി
3370.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
പച്ചക്കറികളിലും
പഴവര്‍ഗ്ഗങ്ങളിലും
മാരകമായ കീടനാശിനി
പ്രയോഗിച്ചിട്ടുണ്ടെന്ന
കാര്യം കൃഷി
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതു
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ;
(സി)
വിഷാംശം
ഇല്ലാത്ത പച്ചക്കറി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ?
എലത്തൂര്‍
മണ്ഡലത്തിൽ - കൃഷി വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതി
3371.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ എലത്തൂര്‍
നിയോജകമണ്ഡലത്തില്‍
നബാര്‍ഡിന്റെ
സഹായത്തോടെ കൃഷി
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
പദ്ധതി ആരംഭിക്കാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നും,
എഎന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വെളിപ്പെടുത്തുമോ ?
ഓണാട്ടുകര
കാര്‍ഷികോത്സവം
3372.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓണാട്ടുകര
കാര്‍ഷികോത്സവം
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
കാര്‍ഷികോത്സവം
സംഘടിപ്പിക്കുന്നതിന്
ഗ്രാന്റ് നല്‍കും
എന്നുള്ള മന്ത്രിയുടെ
പ്രഖ്യാപനം
നടപ്പിലായില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
കാര്ഷികോല്സവത്തിന്
ഗ്രാന്റ്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പച്ചക്കറി
ഉല്‍പ്പാദനത്തില്‍ സ്വയം
പര്യാപ്തത
3373.
ശ്രീ.വര്‍ക്കല
കഹാര്‍
,,
എം.പി.വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പച്ചക്കറി
ഉല്‍പ്പാദനത്തില്‍
സ്വയം പര്യാപ്തത
കെെവരിക്കാന്‍ കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അഗ്രിസോണ്
3374.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേക അഗ്രിസോണ്
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രത്യേക
അഗ്രിസോണ്
രൂപീകരിക്കുന്നതിന്റെ
സാധ്യതകളെ സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ
;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ
കാര്‍ഷികമേഖലയില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ ;
കോട്ടപ്പടി
ബൈപാസ് നിർമാണത്തിന്
സാക്ഷ്യപത്രം
3375.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
കോട്ടപ്പടി ബൈപാസ്
നിർമാണ
പൂർത്തീകരണവുമായി
ബന്ധപ്പെട്ട് പ്രാദേശിക
നിരീക്ഷണ സമിതിയുടെ
ശുപാർശ സഹിതം
പൊതുമരാമത്ത് വകുപ്പ്
അസി .എഞ്ചിനീയർ
സമർപ്പിച്ച അപേക്ഷ
നെൽവയൽ തണ്ണീർത്തട
സംസ്ഥാനതല സമിതിയുടെ
പരിഗണനക്ക്
വന്നിരുന്നോ; സമിതി
ഇക്കാര്യത്തിൽ
അഭിപ്രായം
രേഖപ്പെടുത്തിയിരുന്നോ
; എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഒരു
വർഷം പിന്നിട്ടിട്ടും
വീണ്ടും രേഖകളുടെ കുറവ്
ചുണ്ടികാണിച്ച് കൃഷി
വകുപ്പിൽ നിന്നും
നെൽവയൽ തണ്ണീർത്തട
നിയമപ്രകാരമുള്ള
സാക്ഷ്യപത്രം
നൽകുന്നതിൽ കാലതാമസം
വരുത്തുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് കൃഷി
വകുപ്പ് (എൻ.സി.എ)
സെക്രട്ടറിയേറ്റിലുള്ള
ഫയലിൽ എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്നും
സാക്ഷ്യപത്രം
എന്നത്തേക്ക് നല്കാൻ
സാധിക്കുമെന്നും
വിശദമാക്കുമോ?
അടക്കായിലെ
അദൈക്കയിലെമഹാളിരോഗം
3376.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഹാളിരോഗം മൂലം അടക്കാ
കച്ചവടക്കാര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതു
പരിശോധിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ ;
(സി)
രോഗം
പിടിപെട്ട മരങ്ങള്‍ക്ക്
യഥാസമയം
മരുന്നടിക്കാന്‍
തൊഴിലാളികളെ
കിട്ടാതാവുന്ന കര്‍ഷകരെ
സഹായിക്കാന്‍ കൃഷിഭവന്
മുഖേന
മരുന്നടിക്കാനുള്ള ഒരു
ബ്രിഗേഡ്
രൂപീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ;
ജനിതകമാറ്റം
വരുത്തിയ വിത്തിനങ്ങളും,
കൃഷികളും
3377.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനിതകമാറ്റം
വരുത്തിയ
വിത്തിനങ്ങളും,
കൃഷികളും സംസ്ഥാനത്ത്
പരീക്ഷിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
മോണ്‍
സാന്തോ കമ്പനിയുടെ
ഗോള്‍ഡന്‍ റൈസ് എന്ന
വിത്ത് സംസ്ഥാനത്ത്
പരീക്ഷിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(സി)
കൃഷിച്ചെലവ്
കുറയ്ക്കാന്‍
സഹായിക്കുന്നതും
കോര്‍പ്പറേറ്റുകള്‍
നടത്തുന്ന ചൂഷണം
ഇല്ലാതാക്കാന്‍
ഉതകുന്നതുമായ സുഭാഷ്
പലേക്കര്‍ കണ്ടുപിടിച്ച
ചെലവില്ലാ പ്രകൃതി കൃഷി
(സീറോ ബജറ്റ് നാച്വറല്‍
ഫാമിംഗ്) പോലുള്ള
ജൈവകൃഷി രീതി കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
സര്‍ക്കാര്‍
അധീനതയിലുള്ള കൃഷി ഫാമുകളുടെ
പ്രവർത്തനം
3378.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സര്‍ക്കാര്‍
അധീനതയിലുള്ള ഓരോ കൃഷി
ഫാമുകളുടെയും ലാഭ -നഷ്ട
കണക്കുകള്‍
ലഭ്യമാക്കുമോ ;
(ബി)
കൃഷിഫാമുകളുടെ
നിര്‍മ്മാണത്തിനും
പുനരുദ്ധാരണത്തിനുമായി
ഓരോ ബഡ്ജറ്റിലും
നീക്കിവച്ച തുക
എത്രയെന്നും
ട്രഷറിയില്‍ നിന്ന്
പിന്‍വലിച്ച തുക
എത്രയെന്നും ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം ഏതെങ്കിലും
സര്‍ക്കാര്‍ ഫാമുകള്‍
പാട്ടത്തിന്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ഏതൊക്കെ
ഫാമുകളാണെന്നവിവരവും
അതിന്റെ
പാട്ടവ്യവസ്ഥയുടെ
വിശദാശങ്ങളും
ലഭ്യമാക്കുമോ ?
കൊട്ടാരക്കര
ചേക്കോട്ടുകോണം
തുടര്‍വിദ്യാകേന്ദ്രം
3379.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
ഉമ്മന്നൂര്‍
ഗ്രാമപഞ്ചായത്തിലെ
ചേക്കോട്ടുകോണത്ത്
തുടര്‍വിദ്യാകേന്ദ്രം
പ്രവര്‍ത്തിക്കുന്ന
നിലവിലെ കാലപ്പഴക്കം
ചെന്നതും കൃഷി
വകുപ്പിന്റെ അധീനതയില്‍
ഉളളതുമായ കെട്ടിടം
പൊളിച്ചു മാറ്റുന്നതിന്
നടപടി സ്വീകരിച്ചോ;
വിശദമാക്കുമോ; ആയത്
പ്രകാരം എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍ കൃഷി
വകുപ്പില്‍ നിന്നും
ഉണ്ടായിട്ടുണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
രേഖാമൂലം ലഭ്യമാക്കുമോ;
(ബി)
കൃഷിവകുപ്പിന്റെ
അധീനതയില്‍ ഉളള പഴയ
കെട്ടിടം പൊളിച്ചു
മാറ്റി തല്‍സ്ഥാനത്ത്
എം.എല്‍.എ ഫണ്ട്
ചെലവഴിച്ച് പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
അനുമതി നല്‍കുമോ?
ഉടുമ്പന്‍ചോല
നിയോജക മണ്ഡലത്തിലെ
ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി
സ്റ്റാളുകള്‍
3380.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
നിയോജക മണ്ഡലത്തില്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
കീഴില്‍ എത്ര പച്ചക്കറി
സ്റ്റാളുകളാണ്
പ്രവര്‍ത്തിക്കുന്നത്;
വിശദാംശം നല്‍കാമോ;
(ബി)
മണ്ഡലത്തിലെ
നെടുംകണ്ടം,
തൂക്കുപാലം,
ഉടുമ്പന്‍ചോല, പൂപ്പാറ,
ശാന്തന്‍പാറ,
രാജകുമാരി, രാജാക്കാട്,
ചെമ്മണ്ണാര്‍, ഏഴുകും
വയല്‍, തുടങ്ങിയ
സ്ഥലങ്ങളില്‍ പച്ചക്കറി
സ്റ്റാളുകള്‍
ഹോര്‍ട്ടികോര്‍പ്പിനു
കീഴില്‍ ആരംഭിക്കുമോ;
(സി)
ഹോര്‍ട്ടികോര്‍പ്പിനു
കീഴില്‍ പച്ചക്കറി
സ്റ്റാളുകള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ?
പച്ചക്കറിയുടെ
വില വര്‍ദ്ധനവ്
3381.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പച്ചക്കറിയുടെ
വില ക്രമാതീതമായി
വര്‍ദ്ധിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഓരോയിനം
പച്ചക്കറിയുടെയും
പെതുവിപണിയിലെ വില
പ്രത്യേകം വിശദമാക്കാമോ
;
(സി)
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കുമോ ?
മുലേപ്പാറതോട്
സംരക്ഷണം
3382.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അയ്യംപുഴ,
തുറവൂര്‍
പഞ്ചായത്തുകളിലൂടെ
കടന്നുപോകുന്നതും
കാര്‍ഷിക
ആവശ്യങ്ങള്‍ക്ക്
ഉപയോഗപ്രദവുമായ
മുലേപ്പാറ തോട്
ആര്.കെ.വി.വൈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംരക്ഷിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
തോട്
സംരക്ഷിക്കുന്നതിന്
ആര്.കെ.വി.വൈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നാളിതുവരെ യാതൊരു
നടപടികളും
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ?
ജെെവപച്ചക്കറി
ഉത്പാദനം
3383.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പദ്ധതികളുടെ ഭാഗമായി
നിലവിൽ എത്ര ടണ്‍
ജെെവപച്ചക്കറി
പ്രതിമാസം
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
സഹായമില്ലാതെ വിവിധ
കൂട്ടായ്മകള്‍ എത്ര
ടണ്‍ പച്ചക്കറി
പ്രതിമാസം
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ?
കര്‍ഷകര്‍ക്ക്
അഗ്രികാര്‍ഡ്
3384.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
അഗ്രികാര്‍ഡ്
നല്കുവാനുള്ള
പദ്ധതിയില്‍ എത്ര
കര്‍ഷകര്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
രജിസ്റ്റര്‍
ചെയ്ത കര്‍ഷകര്‍ക്ക്
അഗ്രികാര്‍ഡ് വിതരണം
ചെയ്യുകയുണ്ടായോ;
(സി)
അഗ്രികാര്‍ഡ്
രജിസ്ട്രേഷനായി ഓരോ
കര്ഷകനിൽ നിന്നും എത്ര
രൂപ വീതം
ഈടാക്കിയിട്ടുണ്ട്;
(ഡി)
അഗ്രികാര്ഡുള്ള
കര്‍ഷകര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭിക്കുന്നത്;
വിശദമാക്കുമോ?
കൃഷിഭവനുകളുടെ
പ്രവര്‍ത്തനം
3385.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷിഭവനുകളുടെ
കാര്യക്ഷമമായ
പ്രവര്‍ത്തനങ്ങള്‍ക്ക്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കൃഷിവകുപ്പിന്
കേന്ദ്രവിഹിതമായി ലഭിച്ച തുക
3386.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
സാമ്പത്തികവര്‍ഷവും
കൃഷിവകുപ്പിന്
കേന്ദ്രവിഹിതമായി
ലഭിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കൃഷിവകുപ്പിന്റെ
കീഴിലുള്ള വിവിധങ്ങളായ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്ക്
കേന്ദ്രസര്‍ക്കാര്‍
വിഹിതത്തോടൊപ്പം
സംസ്ഥാന സര്‍ക്കാരിന്റെ
വിഹിതവും ചേര്‍ത്ത് ഓരോ
സാമ്പത്തികവര്‍ഷവും
വിനിയോഗിച്ച തുക
എത്രയെന്ന്
വെളിപ്പെടുത്താമോ?
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
3387.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
(ബി)
2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷവും നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
വിവിധ പദ്ധതികള്‍
പ്രകാരം എത്ര രൂപ
ചെലവഴിച്ചു; വിശദാംശം
വ്യക്തമാക്കുമോ;
(സി)
വിവിധ
പദ്ധതികള്‍ മുഖേന
വന്‍തുക
ചെലവഴിച്ചിട്ടും
നെല്ലുല്പാദനത്തില്
വര്‍ദ്ധനവ് വരാത്തത്
എന്തുകൊണ്ടാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
ആയതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
സുഗന്ധ വ്യഞ്ജന കൃഷി
വിളകളില്‍ വിഷാംശത്തിന്റെ
അളവ്
3388.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സുഗന്ധ വ്യഞ്ജന കൃഷി
വിളകളില്‍
വിഷാംശത്തിന്റെ അളവ്
വര്‍ദ്ധിക്കുന്നുവെന്ന
കേന്ദ്ര സര്‍ക്കാരിന്റെ
കണ്ടെത്തല്‍ ഈ രംഗത്ത്
സംസ്ഥാനത്തിന്റെ
വിളകള്ക്കുണ്ടായിരുന്ന
വിശ്വാസ്യതയെ
പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
ഈ കണ്ടെത്തല്‍
പലപ്പോഴും സംസ്ഥാന
സര്‍ക്കാരിന്റെ
പരിശോധനാ ഫലങ്ങളോട്
ഒത്തുപോകുന്നതല്ലായെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
അന്യസംസ്ഥാനത്തു
നിന്നും വരുന്ന
പഴങ്ങളിലെയും
പച്ചക്കറിയിലെയും
വിഷാംശത്തിനെയും
കീടനാശിനി
സാന്നിധ്യത്തെയും
കുറിച്ച് ആക്ഷേപം
ഉന്നയിക്കുമ്പോഴും
തദ്ദേശീയ വിളകളില്‍
ഇതിന്റെ പ്രയോഗം
തടയാന്‍ കഴിയാത്തനെതിരെ
എന്ത് നടപടിയാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്;വിശദമാക്കാമോ?
നെല്കൃഷിവ്യാപന
പദ്ധതികള്‍
3389.
ശ്രീ.സി.ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍കൃഷി
വ്യാപന പദ്ധതികള്‍ക്ക്
കോടികള്‍
ചെലവഴിച്ചിട്ടും
വയലുകളുടെ
വിസ്തീര്‍ണ്ണവും
ഉല്പാദനവും കുറയുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇൗ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിനു
ശേഷം നെല്‍കൃഷിയില്‍
ശരാശരി ഉല്പാദനം
ഹെക്ടറൊന്നിന് മൂന്ന്
ടണ്ണില്‍
കൂടുതലാക്കുന്നതിനു
വേണ്ടി എന്തെല്ലാം
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കി ; എത്ര
തുക അനുവദിച്ചു ;
വിശദമാക്കുമോ;
(സി)
കൃഷി
ഭവനുകളില്‍
തയ്യാറാക്കിയ ഡാറ്റാ
ബാങ്ക് അനുസരിച്ച്
സംസ്ഥാനത്ത് എത്ര
ഹെക്ടര്‍ തരിശ്
നിലമാണുണ്ടായിരുന്നത് ;
ഇപ്പോള്‍ എത്ര
ഹെക്ടര്‍ തരിശ്
നിലമുണ്ട്; തരിശ്
നിലങ്ങള്‍
കൃഷിയോഗ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചു
നടപ്പിലാക്കി ;
വിശദമാക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ കടങ്ങള്‍
3390.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
കടങ്ങള്‍
ഏറ്റെടുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടെങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കുമോ ;
(ബി)
കടം
തിരിച്ചടയ്ക്കാത്തതുമായി
ബന്ധപ്പെട്ട്
ബാങ്കുകള്‍ ജപ്തി
നോട്ടീസ് നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
സംബന്ധിച്ച്എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
കാര്‍ഷികമേഖലയിലെ
യന്ത്രവല്‍ക്കരണം
3391.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
രംഗത്തേയ്ക്ക്
പുതുതലമുറയെ
ആകര്‍ഷിക്കുന്നതിന്
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
കാര്‍ഷികമേഖലയില്‍
യന്ത്രവല്‍ക്കരണം
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഈ
സാമ്പത്തികവര്‍ഷത്തില്‍
ഇതിനായി ഓരോ ജില്ലയിലും
എത്ര തുക
ചെലവഴിച്ചെന്നും എത്ര
തുക
നീക്കിയിരിപ്പുണ്ടെന്നും
അറിയിക്കുമോ;
(ഡി)
പുതുതായി
കാര്‍ഷിക രംഗത്തേയ്ക്ക്
കടന്നുവരുന്ന
യുവാക്കള്‍ക്ക്
നല്കുന്ന
ധനസഹായപദ്ധതികള്‍
ഏതെല്ലാമെന്നും ഇതില്‍
നിന്ന് ഈ സാമ്പത്തിക
വര്‍ഷം എത്ര തുക
ചെലവഴിച്ചെന്നും
വ്യക്തമാക്കുമോ?
പ്രകൃതിക്ഷോഭത്തില്‍
കൃഷി നശിച്ചതിനുള്ള
നഷ്ടപരിഹാരം
3392.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭത്താലുള്ള
കൃഷി നാശത്തിന്
നഷ്ടപരിഹാരം
നല്‍കുന്നത് സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
നഷ്ടപരിഹാരം
വര്‍ദ്ധിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ ;
(ബി)
ഏതൊക്കെ
വിളകള്‍ക്ക് എത്ര
ശതമാനം തുക വീതം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന
വിവരം ലഭ്യമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രകൃതിക്ഷോഭത്താല്‍
കൃഷി നാശം
സംഭവിച്ചിട്ടുള്ളവര്‍ക്ക്
നഷ്ടപരിഹാരം
നല്കുന്നതില്
കുടിശ്ശിക വരുത്തിയത്
സംബന്ധിച്ചുള്ള കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കുമോ ;
(ഡി)
പ്രസ്തുത
തുക കര്‍ഷകര്‍ക്ക്
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
ഹോര്‍ട്ടികള്‍ച്ചര്‍
കോര്പ്പറേഷന്
3393.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോര്‍ട്ടികള്‍ച്ചര്‍
കോര്പ്പറേഷന് കഴിഞ്ഞ
നാല് സാമ്പത്തിക
വര്‍ഷങ്ങളിലായി എത്ര
തുകയുടെ പച്ചക്കറി
സംഭരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പച്ചക്കറി
പൂര്‍ണ്ണമായും
സംസ്ഥാനത്തിനുള്ളിലെ
കര്‍ഷകരില്‍ നിന്നാണോ
അതോ സംസ്ഥാനത്തിനു
പുറത്തു നിന്നുള്ള
കര്‍ഷകരില്‍ നിന്നാണോ
സംഭരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഉദ്യോഗസ്ഥര്‍
സംസ്ഥാനത്തിനുള്ളിലെ
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
പച്ചക്കറികള്‍
സംഭരിക്കാതെ
അന്യസംസ്ഥാനങ്ങളില്‍
നിന്ന് സംഭരിക്കുവാന്‍
കൂടുതല്‍ താല്പര്യം
കാണിക്കുന്നുവെന്ന
പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആ പ്രവണത പൂര്‍ണ്ണമായും
ഒഴിവാക്കി
സംസ്ഥാനത്തിനുള്ളിലെ
കര്‍ഷകരില്‍ നിന്നു
മാത്രം അത് തികയാതെ
വരുമ്പോള്‍ മാത്രം
സംസ്ഥാനത്തിനു പുറത്തു
നിന്ന് സംഭരിക്കാനും
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ;
(ഇ)
പച്ചക്കറി
സംഭരണത്തില്‍ കേരള
കര്‍ഷകരെ
അവഗണിക്കുന്നില്ലെന്ന്
ഉറപ്പു വരുത്താന്‍
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ ?
കാര്‍ഷികോല്‍പ്പന്നങ്ങള്‍
വിറ്റഴിക്കാനുളള കര്‍മ്മ
പദ്ധതി
3394.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടനിലക്കാരുടെ
ചൂഷണമില്ലാതെ
കാര്‍ഷികോല്‍പ്പന്നങ്ങള്‍
വിറ്റഴിക്കാനുളള
കര്‍മ്മ പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സംയോജിത
നീര്‍ത്തട വികസന പദ്ധതി
3395.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
നീര്‍ത്തട വികസന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
വെയര്‍
ഹൗസിംങ്ങ് കോര്‍പ്പറേഷനില്‍
അസിസ്റ്റന്റ് മാനേജര്‍ നിയമനം
3396.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-ല്‍
നിലവില്‍ വന്ന സംസ്ഥാന
വെയര്‍ ഹൗസിംങ്ങ്
കോര്‍പ്പറേഷനിലേയ്ക്കുള്ള
അസിസ്റ്റന്റ് മാനേജര്‍
റാങ്ക് ലിസ്റ്റില്‍
നിന്നും നിലവിലുളള
ഒഴിവുകളില്‍ കൂടുതല്‍
പേര്‍ക്ക് നിയമനം
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കുമോ ;
(ബി)
2014
ലെ റാങ്ക് ലിസ്റ്റ്
നിലവിലിരിക്കെ 2015 ല്‍
പുതിയ വിജ്ഞാപനം
പുറപ്പെടുവിയ്ക്കാനുണ്ടായ
കാരണം വിശദമാക്കുമോ ;
(സി)
2014
ലെ അസിസ്റ്റന്റ്
മാനേജര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
പരമാവധി നിയമനം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ ?
ചാലക്കുടിയില്‍
നോഡല്‍ വാട്ടര്‍ ടെക്നോളജി
സെന്റര്‍
3397.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഗ്രികള്‍ച്ചറല്‍
യൂണിവേഴ്സിറ്റിയുടെ
കീഴിലുള്ള അഗ്രോണോമിക്
റിസര്‍ച്ച്
സ്റ്റേഷന്‍െറ
ആഭിമുഖ്യത്തില്‍
ചാലക്കുടിയില്‍ നോഡല്‍
വാട്ടര്‍ ടെക്നോളജി
സെന്റര്‍
സ്ഥാപിക്കുന്നതിനും
വാട്ടര്‍ മാനേജ്മെന്റ്
ഗവേഷണത്തിനുമായി
സര്‍ക്കാര്‍ തലത്തില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
പ്രഖ്യാപിച്ചിട്ടുള്ള
മുഴുവന്‍ തുകയും
ചെലവഴിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍ വാട്ടര്‍
മാനേജ്മെന്റ് ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടക്കുന്നുണ്ടോ;നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
സര്‍ക്കാര്‍ ആവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ ?
ബി.എസ്.സി
(Hons) അഗ്രികള്‍ച്ചറല്‍
കോഴ്സിന് പ്രവേശനം
3398.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ട്രന്‍സ്
പരീക്ഷ എഴുതി വിജയിച്ച്
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുള്ള
അവസരം നിഷേധിച്ചുകൊണ്ട്
കാര്‍ഷിക മേഖലയില്‍
അവാര്‍ഡു നേടിയ
കര്‍ഷകപ്രതിഭയായ
വിദ്യാര്‍ത്ഥിക്ക് കേരള
കാര്‍ഷിക സര്‍വ്വകലാശാല
നടത്തുന്ന ബി.എസ്.സി
(Hons)
അഗ്രികള്‍ച്ചറല്‍
കോഴ്സിന് സ.ഉ.(എം.എസ്)
142/2015/കൃഷി എന്ന
3-9-2015 ലെ
ഉത്തരവുപ്രകാരം
പ്രവേശനം നല്കാന്
തീരുമാനിച്ചത് ഏതു
ചട്ടപ്രകാരമാണെന്നും ,
പ്രസ്തുത തീരുമാനം
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
ചാന്‍സലറുടെ അനുമതിയോടെ
ആണോ എന്നും
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ മൃഗസംരക്ഷണ
വകുപ്പിന്‍െറ പ്രവര്‍ത്തനം
3399.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സാന്പത്തിക വ൪ഷത്തെ
വയനാട് ജില്ലയിലെ
മൃഗസംരക്ഷണ
വകുപ്പിന്‍െറ പദ്ധതി
ഇനത്തിലുള്ള സാമ്പത്തിക
ലക്ഷ്യം , നേട്ടം
എന്നിവ വ്യക്തമാക്കുമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷത്തെ
സാമ്പത്തിക ലക്ഷ്യം ,
നേട്ടം എന്നിവ
വ്യക്തമാക്കുമോ;
(സി)
നടപ്പു
സാമ്പത്തിക വര്‍ഷം
ഇതുവരെ
പദ്ധതിയിനത്തില്‍
വകുപ്പ് വയനാട്
ജില്ലയില്‍ ചെലവഴിച്ച
തുകയുടെ താലൂക്ക്തല
വിശദാംശം ലഭ്യമാക്കുമോ?
മൃഗസംരക്ഷണ
വകുപ്പില്‍ ആർ.എ . എച്ച് .സി
. സംവിധാനം
3400.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പില്‍ ആർ.എ .ഐ .സി
നിര്‍ത്തലാക്കി പകരം
ആർ.എ .എച്ച് .സി .
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
പ്രസ്തുത
സംവിധാനത്തിന്‍െറ
ഭാഗമായി
എവിടെയെല്ലാമാണ്
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുള്ളത് ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം ?
മൃഗസംരക്ഷണ
വകുപ്പിനുള്ള പദ്ധതി വിഹിതം
3401.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൃഗസംരക്ഷണ വകുപ്പിനായി
കഴിഞ്ഞ നാലര
വര്‍ഷത്തിനുള്ളില്‍
ബജറ്റില്‍ അനുവദിച്ചതും
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച്
ചെലവഴിച്ചതുമായ തുക
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ;
(ബി)
ആയതില്‍
മീറ്റ് പ്രോഡക്ട്സ് ഓഫ്
ഇന്ത്യയ്ക്ക് വേണ്ടി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര തുക
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
കാലിത്തീറ്റ
ഉല്‍പ്പാദനത്തിനും
വിതരണത്തിനും
സബ്സിഡിക്കുമായി ഇതുവരെ
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച തുക
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ ?
കേരളത്തില്‍
പാലിന്റെ ഉപഭോഗവും
ഇറക്കുമതിയും
3402.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാലിന്റെ ആകെ ഉപഭോഗം
കണക്കാക്കിയിട്ടുണ്ടോ;
ഏറ്റവും അധികം പാല്
കേരളത്തിലേക്ക്
ഇറക്കുമതി ചെയ്യുന്ന
സാഹചര്യം ഒഴിവാക്കാന്‍
മൃഗസംരക്ഷണ വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കുളമ്പുരോഗം
ബാധിച്ച് കന്നുകാലികൾ
ചത്തൊടുങ്ങിയ സംഭവം
3403.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ കഴിഞ്ഞ
വര്‍ഷം കുളമ്പുരോഗം
ബാധിച്ച് എത്ര
കന്നുകാലികളാണ്
ചത്തൊടുങ്ങിയത് എന്നും
ഇതില്‍ എത്ര
കന്നുകാലികളുടെ
ഉടമസ്ഥര്‍ക്ക്
നഷ്ടപരിഹാരം നല്കി
എന്നും അറിയിക്കുമോ ;
(ബി)
കുളമ്പുരോഗം
ബാധിച്ച്ചത്തൊടുങ്ങിയ
കന്നുകാലികളുടെ
വിവരശേഖരണത്തിനായി
മൃഗസംരക്ഷണ
വകുപ്പിനെയാണോ
ചുമതലപ്പെടുത്തിയത്;
(സി)
ക്ഷീരവികസനവകുപ്പ്
പ്രസ്തുത വിഷയം
സംബന്ധിച്ച് ശേഖരിച്ച
കണക്കുകള്‍
നല്‍കിയിട്ടുണ്ടോ;
എങ്കിൽ അതു പ്രകാരം
എത്ര കന്നുകളാണ്
തൃശൂര്‍ ജില്ലയില്‍
കുളമ്പുരോഗം ബാധിച്ച്
മരണമടഞ്ഞത്;
(ഡി)
ക്ഷീരവികസന
വകുപ്പിനെയും,
മൃഗസംരക്ഷണ
വകുപ്പിനേയും
സഹകരിപ്പിച്ച്
സംയുകതമായി
റിപ്പോര്‍ട്ടുകള്‍
ശേഖരിക്കുന്നതിനും
പ്രസ്തുത വകുപ്പുകളുടെ
ഏകീകരിച്ച
പ്രവര്‍ത്തനത്തിനും
നടപടി സ്വീകരിക്കമോ?
മുട്ടക്കോഴി/ഇറച്ചിക്കോഴി
വളര്‍ത്തല്‍
3404.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുട്ടക്കോഴി/ഇറച്ചിക്കോഴി
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
സംസ്ഥാന പൗള്‍ട്രി
ഡെവലപ്പ്മെന്റ്
കോര്പ്പറേഷന് മുഖേന
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കോഴി
വളര്‍ത്തുന്ന
കര്‍ഷകര്‍ക്ക് നല്കുന്ന
ആനുകൂല്യങ്ങളും
സൗകര്യങ്ങളും
എന്തെല്ലാം ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
കോഴിക്കുഞ്ഞുങ്ങളെയും
തീറ്റയും നല്കി,
കുഞ്ഞുങ്ങള്‍ പൂര്‍ണ്ണ
വളര്‍ച്ചയെത്തിയതിനുശേഷം
തിരിച്ചെടുക്കുന്ന
പദ്ധതി നിലവിലുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
തിരിച്ചെടുക്കുന്ന
കോഴികളില്‍ നിന്നും
കര്ഷകന് ലഭിക്കുന്ന
ആദായം
എത്രയാണെന്നറിയിക്കുമോ?
ഗവണ്മെന്റ്
പ്രസ്സുകള്‍
3405.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
എ.എം. ആരിഫ്
,,
കെ.കെ.നാരായണന്
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുളള ഗവണ്മെന്റ്
പ്രസ്സുകളെ സംബന്ധിച്ച
വിവരം ലഭ്യമാക്കാമോ;
നിലവിലുളള പ്രസ്സുകളും
സംവിധാനങ്ങളും
പ്രിന്റിംഗ്
ആവശ്യങ്ങൾക്ക്
പര്യാപ്തമാണോ;
(ബി)
സര്‍ക്കാര്‍
പ്രസിദ്ധീകരണങ്ങള്‍
ഗവണ്മെന്റ്
പ്രസ്സുകളില്‍
അച്ചടിക്കാതെ അവയുടെ
അച്ചടി
അന്യസംസ്ഥാനത്തിലേക്ക്
മാറ്റുന്നുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
ഗവണ്മെന്റ്
പ്രസ്സുകള്‍
ആധുനികവത്ക്കരിച്ച്
നവീന സാങ്കേതിക
വിദ്യയിലുളള
അച്ചടിയന്ത്രങ്ങള്
സ്ഥാപിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
പ്രസ്സുകളില്‍
യോഗ്യതയും
പരിചയസമ്പത്തും തൊഴില്‍
നൈപുണ്യവുമുളളവരുടെ
കുറവ്
നിലനില്‍ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?