എ.പി.എല്‍/ബി.പി.എല്‍
മാനദണ്ഡങ്ങള്‍ പുതിയ റേഷന്‍
കാര്‍ഡ്
3065.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുടമകളില്‍
എ.പി.എല്‍/ബി.പി.എല്‍
വിഭാഗങ്ങളെ
തെരഞ്ഞെടുത്തതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(ബി)
ബി.പി.എല്‍
വിഭാഗങ്ങള്‍ക്ക്
ഏതെല്ലാം തരത്തിലുള്ള
ആനുകൂല്യങ്ങളാണ് റേഷന്‍
കടകള്‍ വഴി
ലഭ്യമാക്കുന്നത്;
(സി)
നിലവില്‍
ഏതെല്ലാം
സാഹചര്യങ്ങളിലാണ്
എ.പി.എല്‍ റേഷന്‍
കാര്‍ഡ് ബി.പി.എല്‍
വിഭാഗത്തിലേക്ക് മാറ്റി
നല്‍കുന്നതെന്ന്
വിശദമാക്കാമോ?
ഹോട്ടലുകളില്‍ അമിത വില
നിയന്ത്രിക്കുന്നതിന് നടപടി
3066.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളില്‍ അമിത വില
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
പ്രഖ്യാപിച്ചിരുന്നത്;
ആയത് ഫലപ്രദമായി
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;ഇല്ലെന്കില്
കാരണം വിശദമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ മാവേലി
ഹോട്ടല്‍ ശൃംഖല ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
അടച്ചുപൂട്ടാന്‍ ഇടയായ
സാഹചര്യം എന്തെന്ന്
വിശദമാക്കുമോ;
(സി)
മിതമായ
നിരക്കില്‍ ഭക്ഷണ
പദാര്‍ത്ഥങ്ങള്‍ വിതരണം
ചെയ്യുന്നതിന് തൃപ്തി
ന്യായവില ഹോട്ടലുകള്‍
തുടങ്ങുമെന്ന ബജറ്റ്
പ്രഖ്യാപനം
നടപ്പാക്കാനായിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
ഭാഗമായി ഇതുവരെ എന്ത്
തുക ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എത്ര ന്യായവില
ഹോട്ടലുകള്‍
തുടങ്ങുകയുണ്ടായി
എന്നറിയിക്കാമോ?
സപ്ലൈകോയ്ക്ക് നല്കിയ
സബ്സിഡി തുക
T 3067.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2005
മുതല്‍ ഓരോ വര്‍ഷവും
സപ്ലൈകോയ്ക്ക് നല്കിയ
സബ്സിഡി തുക എത്രയാണ്
എന്നറിയിക്കുമോ?
എ.പി.എല്‍.
വിഭാഗക്കാര്‍ക്ക് കുറഞ്ഞ
നിരക്കില്‍ റേഷന്‍ സാധനങ്ങള്‍
നല്‍കുന്നതിന് പദ്ധതി
3068.
ശ്രീ.സണ്ണി
ജോസഫ്
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എ.പി.എല്‍.
വിഭാഗക്കാര്‍ക്ക്
കുറഞ്ഞ നിരക്കില്‍
റേഷന്‍ സാധനങ്ങള്‍
നല്‍കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്
;
(ബി)
എന്തെല്ലാം
നേട്ടങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ ?
വിപണി
ഇടപെടലിനായി കണ്‍സ്യൂമര്‍
ഫെഡിന് നല്കിയ തുക
3069.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2012
മുതല്‍ 2015-2016 വരെ
ഓരോ സാമ്പത്തിക
വര്‍ഷവും വിപണി
ഇടപെടലിനായി
കണ്‍സ്യൂമര്‍ ഫെഡിന്
നല്കിയ തുക എത്രയെന്ന്
സാമ്പത്തിക
വര്‍ഷാടിസ്ഥാനത്തില്‍
പ്രത്യേകമായി
വ്യക്തമാക്കാമോ;
(ബി)
2006-2007മുതല്‍
2010-2011വരെ ഓരോ
സാമ്പത്തിക വര്‍ഷവും
വിപണി ഇടപെടലിനായി
കണ്‍സ്യൂമര്‍ ഫെഡിന്
നല്കിയ തുക എത്രയെന്ന്
സാമ്പത്തിക
വര്‍ഷാടിസ്ഥാനത്തില്‍
പ്രത്യേകമായി
വിശദമാക്കാമോ?
വിപണി
ഇടപെടൽ
3070.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിപണി
ഇടപെടലിനായി
സപ്ലൈകോയ്ക്ക് 2011-12,
2012-13, 2013-2014,
2014-2015, 2015-2016
സാമ്പത്തിക
വര്‍ഷങ്ങളില്‍ എന്ത്
തുക വീതമാണ് നല്‍കിയത്;
(ബി)
പ്രസ്തുത
ആവശ്യത്തിലേയ്ക്കായി
2006-2007, 2007-2008,
2008-2009, 2009-2010,
2010-2011 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
സപ്ലൈകോയ്ക്ക്
അനുവദിച്ച തുക
എത്രവീതമായിരുന്നു;
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കടകള്‍
3071.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ജോസഫ് വാഴയ്ക്കൻ
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കടകള്‍
തുടങ്ങുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പുതിയ
റേഷന്‍ ഷോപ്പ്
3072.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
പഞ്ചായത്തിലെ ചേരിയത്ത്
പുതിയ റേഷന്‍ ഷോപ്പ്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ജനസാന്ദ്രത വളരെ
കൂടുതലുള്ള ചേരിയത്ത്
ഒരു പുതിയ റേഷന്‍
ഷോപ്പ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പുതിയ
മാവേലി മെഡിക്കല്‍
സ്റ്റാേറുകള്‍
3073.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ മാവേലി
മെഡിക്കല്‍
സ്റ്റാേറുകള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അവശ്യ
വസ്തുക്കളുടെ വില വര്‍ദ്ധന
3074.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സംസ്ഥാനങ്ങളിലെ
വരള്‍ച്ചയും
വെള്ളപ്പൊക്കവും കാരണം
ഉപഭോക്തൃ സംസ്ഥാനമായ
കേരളത്തില്‍ അവശ്യ
വസ്തുക്കളുടെ വില അതി
ഭീമമായി വര്‍ദ്ധിക്കും
എന്ന മുന്നറിയിപ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പച്ചക്കറികളും
ധാന്യങ്ങളുള്‍പ്പെടെയുള്ള
അവശ്യ വസ്തുക്കളുടെ വില
ക്രമാതീതമായി
വര്‍ദ്ധിച്ചിട്ടും
സിവില്‍ സപ്ലൈസിനും
കണ്‍സ്യൂമര്‍ ഫെഡിനും
ഇതു സംബന്ധിച്ച് ഒന്നും
ചെയ്യാന്‍
കഴിയുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അതിരൂക്ഷമായ
വിലക്കയറ്റത്തില്‍
നിന്ന് ജനങ്ങളെ
രക്ഷിക്കുന്നതിന്
സിവില്‍സപ്ലൈസ്
കോര്‍പ്പറേഷന്‍െറ
പ്രവര്‍ത്തനത്തിന്
ആവശ്യമായ ഫണ്ട്
ലഭ്യമാക്കുമോ:
വിശദാംശം
വ്യക്തമാക്കുമോ?
നെല്ല്
സംഭരണം
T 3075.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
കര്‍ഷകരില്‍ നിന്നും
നെല്ലുസംഭരിക്കുന്നത്
എത്ര രൂപയ്ക്കാണ്; എത്ര
ടണ്‍ നെല്ല് ഒന്നും
രണ്ടും വിളകളില്‍
നിന്നും സംഭരിച്ചു;
ജില്ലതിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ബി)
സംഭരിച്ച
മുഴുവന്‍ നെല്ലിന്റെയും
വില കര്‍ഷകര്‍ക്ക്
നല്‍കിയോ; ഇല്ലെങ്കില്‍
നല്‍കാനുള്ള തുകയും
നല്കിയ തുകയും
ജില്ലതിരിച്ച്
വ്യക്തമാക്കുമോ ;
(സി)
നെല്ലു
സംഭരണത്തിനായി
സപ്ലൈകോയ്ക്ക് കഴിഞ്ഞ
ബജറ്റില്‍ തുക
വകയിരുത്തിയിരുന്നോ;
എത്ര തുക വകയിരുത്തി;
അതില്‍ എത്ര തുക
ചെലവഴിച്ചു ;
വ്യക്തമാക്കുമോ?
നെല്ല്
സംഭരണം
T 3076.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
വര്‍ഷം ഒന്നാം വിള
കൊയ്ത്ത് ആരംഭിച്ചത്
മുതല്‍ നെല്ല്
സംഭരിക്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
സപ്ലെകോ
ഒന്നും രണ്ടും വിള
സംഭരണത്തിന്
നിശ്ചയിച്ചിരുന്ന സമയം
ഏതായിരുന്നു;
(സി)
കൊയ്ത്ത്
കാലത്ത് തന്നെ സംഭരണം
ആരംഭിക്കാതിരുന്നത്
മൂലം
കൃഷിക്കാര്‍ക്കുണ്ടായ
നഷ്ടം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
ഇൗ
വര്‍ഷം നാളിതുവരെ
സംഭരിച്ച നെല്ല്
എത്രയാണ്;
ഉല്പാദനത്തിന്റെ എത്ര
ശതമാനം സംഭരിച്ചു;
നെല്ല് സംഭരിച്ച
ഇനത്തില്‍
കൃഷിക്കാര്‍ക്ക്
കൊടുത്തു
തീര്‍പ്പാക്കാന്‍
ബാക്കിയുളള തുക എത്ര;
വിശദാംശം ലഭ്യമാക്കുമോ?
നെല്ല്
സംഭരണം
3077.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ നെൽ
കര്‍ഷകര്‍ക്ക്
30.11.2015- വരെ നെല്ല്
സംഭരിച്ച വകയില്‍ എത്ര
രൂപ ഇനിയും കൊടുത്തു
തീര്‍ക്കുവാനുണ്ടെന്നു
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തുക എന്നത്തേക്ക്
കൊടുത്തു
തീര്ക്കുവാനാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
നെല്ലിന്റെ
സംഭരണവില
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
(ഡി)
സ്വകാര്യ
നെല്ല് സംരംഭകരെയും
ഇടനിലക്കാരെയും
ഒഴിവാക്കുന്നതിനും
കര്‍ഷകരെ
സംരക്ഷിക്കുന്നതിനും
ആവശ്യമായ സമഗ്ര
നിയമനിര്‍മ്മാണം
കൊണ്ടുവരുമോയെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കടകളുടെ കമ്പ്യൂട്ടര്‍വത്കരണം
3078.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളുടെ
കമ്പ്യൂട്ടര്‍വത്കരണത്തിന്റെ
പുരോഗതി വിശദമാക്കുമോ;
(ബി)
റേഷന്‍
സാധനങ്ങള്‍ വാങ്ങുന്ന
ഉപഭോക്താവിന്
നിര്‍ബന്ധമായും ബില്ല്
കൊടുക്കണമെന്ന വ്യവസ്ഥ
പലപ്പോഴും
പാലിക്കപ്പെടുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരാതി
പരിഹരിക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യ
സുരക്ഷാ നിയമം
3079.
ശ്രീ.എളമരം
കരീം
,,
റ്റി.വി.രാജേഷ്
,,
വി.ചെന്താമരാക്ഷന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ നിയമം
നടപ്പാക്കുന്നതിനുളള
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാരിന്റെ
രൂക്ഷ വിമര്‍ശനം
ഉണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിനുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിന് എന്നു
വരെയാണ് സംസ്ഥാനത്തിന്
സമയം പുതുക്കി
അനുവദിച്ചിട്ടുളളത്;
(ഡി)
പ്രസ്തുത
സമയ പരിധിക്കുളളില്‍
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയില്ലെങ്കില്‍
എല്ലാ വിഭാഗം
ജനങ്ങള്‍ക്കും സബ്സിഡി
നിരക്കില്‍ റേഷന്‍
കിട്ടാത്ത അവസ്ഥ
ഉണ്ടാകും എന്നത്
അറിവുളളതാണോ;
(ഇ)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുമ്പോള്‍
സംസ്ഥാനത്തെ
ബഹുഭൂരിപക്ഷം ജനങ്ങളും
റേഷന്‍ പരിധിക്ക്
പുറത്താകും എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ഇത് ഒഴിവാക്കുന്നതിനായി
പ്രത്യേക പദ്ധതി
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
റേഷന്‍
കാര്‍ഡ് പുതുക്കി
ലഭിക്കാത്തതുമൂലമുള്ള
ബുദ്ധിമുട്ടുകള്‍
3080.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡ്
ലഭിക്കാന്‍ കാലതാമസം
നേരിടുന്നതിനാല്‍
റേഷന്‍ കാര്‍ഡില്‍
പതുതായി ഒരാളെ
ഉള്‍പ്പെടുത്തുന്നതിനോ,
പേര് റിഡക്ഷന്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനോ,
ഒരാള്‍ക്ക് പുതുതായി
റേഷന്‍ കാര്‍ഡ്
എടുക്കുന്നതിനോ
സാധിക്കുന്നില്ല എന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
കാലതാമസം
ഒഴിവാക്കുന്നതിന്
സിവില്‍ സപ്ലൈസ്
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ?
(ബി)
റേഷന്‍
കാര്‍ഡിന്റെ
അഭാവത്തില്‍ പുതുതായി
വീടു വച്ച് താമസം
തുടങ്ങുമ്പോള്‍ കറണ്ട്
കണക്ഷന്, ഗ്യാസ്
കണക്ഷന് എന്നിവയ്ക്ക്
അപേക്ഷിക്കാന്‍
കഴിയാത്ത സാഹചര്യം
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
നെല്ല്
സംഭരണത്തിലെ പ്രതിസന്ധി
T 3081.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്ല് സംഭരണം ഏത്
രീതിയിലാണ് സര്‍ക്കാര്‍
നടത്തി വരുന്നത് ;
(ബി)
നെല്ല്
സംഭരണത്തില്‍
മില്ലുടമകള്‍
പിന്മാറുന്ന സാഹചര്യം
നിലവിലുണ്ടോ ; എങ്കില്‍
എന്താണ് കാരണമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
നെല്ല്
സംഭരണം യഥാസമയം
നടത്തുന്നതിനും
കര്‍ഷകരെ
പ്രതിസന്ധിയില്‍
നിന്നും
രക്ഷിക്കുന്നതിനും
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ഡി)
നെല്ലിന്
നല്ല വില കര്ഷകന്
ലഭിക്കുന്നതിനുമായി
സര്‍ക്കാര്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
റേഷന്‍
കാര്‍ഡുകളിലെ
തെറ്റുതിരുത്തല്‍
3082.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
താലൂക്ക് സപ്ലൈ
ഓഫീസിന്റെ പരിധിയിലുള്ള
റേഷന്‍ കാര്‍ഡുകളിലെ
തെറ്റുതിരുത്തല്‍
നടപടികള്‍
പൂര്‍ത്തിയാക്കി
എന്നത്തേക്ക് വിതരണം
ചെയ്യുമെന്ന്
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡ് വിതരണം
ചെയ്യുന്നതിലെ
കാലതാമസ്സം എന്തു
കൊണ്ടാണ്; ടി പ്രവൃത്തി
നടപ്പാക്കുന്നതിന്
ഇതുവരെ എത്ര തുക
ചെലവഴിച്ചു; ടി
പ്രവൃത്തി
നടപ്പാക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
വ്യക്തമാക്കാമോ?
സപ്ലൈകോ
സാധനങ്ങളുടെ വിലനിയന്ത്രണം
3083.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സപ്ലൈകോ
മുഖേന വിതരണം ചെയ്യുന്ന
സാധനങ്ങളുടെ വില
നിയന്ത്രിക്കുന്നതിനും
സബ്സിഡി
ലഭ്യമാക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
സപ്ലൈകോ
ഔട്ട് ലെറ്റുകള്‍
3084.
ശ്രീ.റ്റി.യു.
കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സപ്ലൈകോ ഔട്ട്
ലെറ്റുകളില്‍
നിത്യോപയോഗ സാധനങ്ങള്‍
ആവശ്യത്തിന്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ;
വ്യക്തമാക്കുമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്റെ
സഞ്ചിത നഷ്ടം
3085.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ സഞ്ചിത
നഷ്ടം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
കോര്‍പ്പറേഷനെ
കടുത്ത സാമ്പത്തിക
പ്രതിസന്ധിയിലേക്ക്
നയിച്ച സാഹചര്യം
വിശദമാക്കാമോ;
(സി)
കമ്പോള
ഇടപെടലിനായി
സര്‍ക്കാരില്‍ നിന്ന്
ധനസഹായം
ലഭിക്കുന്നുണ്ടോ;
കാലാകാലങ്ങളില്‍
കോര്പ്പറേഷന്
ആവശ്യപ്പെട്ട തുക
നല്കുകയുണ്ടായോ;
ഇല്ലെങ്കില്‍ കുടിശ്ശിക
എത്ര;
(ഡി)
സാമ്പത്തിക
പ്രതിസന്ധിയുടെ ഫലമായി
കോര്‍പ്പറേഷന്റെ ചില്ലറ
വില്പന കേന്ദ്രങ്ങള്‍
പൂട്ടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്റെ
ടെണ്ടര്‍ നടപടികളിലെ
ക്രമക്കേട്
3086.
ശ്രീ.വി.ശിവന്‍കുട്ടി
,,
പി.ടി.എ. റഹീം
ഡോ.കെ.ടി.ജലീല്‍
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
ടെണ്ടര്‍ നടപടികളില്‍
വ്യാപകമായ
ക്രമക്കേടുകള്‍
നടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉയര്‍ന്ന
വില നല്കി ഗുണമേന്മ
കുറഞ്ഞ വസ്തുക്കള്‍
വാങ്ങുന്നതു മൂലം
കോര്പ്പറേഷന് വന്‍
സാമ്പത്തിക നഷ്ടവും
ഉപഭോക്താക്കള്‍ക്ക്
ഗുണനിലവാരം കുറഞ്ഞ
സാധനങ്ങള്‍
ലഭ്യമാവുകയും
ചെയ്തുകൊണ്ടിരിക്കുന്ന
സ്ഥിതിവിശേഷം
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ള
എത്ര കേസുകള്‍ ഇപ്പോള്‍
നിലവിലുണ്ടെന്ന്
അറിയിക്കാമോ; ഇതില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ഡി)
കോഴിക്കോട്
റീജിയണല്‍ മാനേജരുടെ
കീഴിലെ ഡിപ്പോയില്‍
ടെണ്ടര്‍ നടപടി
അട്ടിമറിച്ച് കൂടിയ
നിരക്കില്‍ ഗുണമേന്മ
കുറഞ്ഞ തുവരപ്പരിപ്പ്
വാങ്ങിയതുമായി
ബന്ധപ്പെട്ട്
വിജിലന്‍സ്
അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുണ്ടോ;
ഇതിനു ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
സിവില്‍
സപ്ലൈസില്‍ സബ്സിഡി
നിരക്കില്‍ സാധനങ്ങള്‍
3087.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
ആരംഭത്തില്‍ സിവില്‍
സപ്ലൈസ്
വില്പനകേന്ദ്രങ്ങള്
വഴി എത്രസാധനങ്ങള്‍
സബ്സിഡി നിരക്കില്‍
നല്‍കിയിരുന്നു എന്ന്
അറിയിക്കാമോ; ആയതിനായി
എത്ര തുക
ചെലവാക്കിയിരുന്നു;
(ബി)
നിലവില്‍
എത്ര സാധനങ്ങള്‍ ഇതേ
രീതിയില്‍ സബ്സിഡി
നിരക്കില്‍
നല്‍കുന്നുണ്ടെന്ന്
അറിയിക്കുമോ; അതിനായി
എത്ര തുക
ചെലവാക്കുന്നുണ്ട്;
(സി)
പ്രസ്തുത
കേന്ദ്രങ്ങള്‍ വഴി
വില്പന നടത്തുന്ന
ഉല്പന്നങ്ങളുടെ വില ഒരു
കാലഘട്ടത്തില്‍
എത്രത്തോളം
വര്‍ദ്ധിപ്പിച്ചു എന്ന്
പറയുമോ;
(ഡി)
വില്പനയ്ക്കായുളള
ഉല്പന്നങ്ങള്
തെരഞ്ഞെടുക്കുമ്പോള്‍
ആയതിന്‍െറ ഘടനയില്‍
ചെറുകിട വന്‍കിട എന്ന
വ്യത്യാസം എത്രമാത്രം
വരുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
മിനറല്‍
വാട്ടറിന്റെ ഗുണനിലവാരം
T 3088.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
മിനറല്‍ വാട്ടറിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന് ഏത്
വകുപ്പിനെയാണ്
അധികാരപ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തിനകത്ത്
പ്രവര്‍ത്തിക്കുന്ന
മിനറല്‍ വാട്ടര്‍
കമ്പനികളുടെ
പ്രവര്‍ത്തനവും
ഉല്പന്നങ്ങളുടെ
ഗുണനിലവാരവും
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
കുപ്പിവെള്ളത്തിന്റെ
വിപണന വില
ഏകീകരിക്കുന്നതിനും
അമിതവില ഈടാക്കുന്നത്
തടയുന്നതിനും ആവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സിവില്‍
സപ്ലെെസിന്റെ ആലപ്പുഴ
ജില്ലയിലെ വില്പന
കേന്ദ്രങ്ങള്‍
3089.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ സിവില്‍
സപ്ലെെസിന്റെ എത്ര
വില്പന കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആലപ്പുഴ
ജില്ലയില്‍ പുതുതായി
എത്ര വില്പന
കേന്ദ്രങ്ങള്‍
ആരംഭിച്ചുവെന്നും ആയത്
എവിടെയെല്ലാമെന്നും
വിശദമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആലപ്പുഴ
ജില്ലയില്‍
ലാഭകരമല്ലാത്തതായി
പ്രവര്‍ത്തിക്കുന്ന
സിവില്‍ സപ്ലെെസിന്റെ
എത്ര ചില്ലറ വില്പന
കേന്ദ്രങ്ങള്‍
കണ്ടെത്തിയിട്ടുണ്ടെന്നും
അതിൽ എത്രയെണ്ണത്തിന്റെ
പ്രവര്‍ത്തനം
നിര്‍ത്തിയിട്ടുണ്ടെന്നും
വിശദമാക്കുമോ?
മലപ്പുറം
ജില്ലയിലെ മാവേലി
സ്റ്റോറുകള്‍
3090.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മലപ്പുറം
ജില്ലയില്‍ എത്ര മാവേലി
സ്റ്റോറുകള്‍
ആരംഭിച്ചു; അത്
എവിടെയെല്ലാമാണ്;
വ്യക്തമാക്കുമോ ;
(ബി)
മലപ്പുറം
മണ്ഡലത്തില്‍ എത്ര
മാവേലി സ്റ്റോറുകള്‍
അനുവദിച്ചുവെന്നും അവ
ഓരോന്നും പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ
എന്നും വിശദമാക്കാമോ;
(സി)
മലപ്പുറം
ജില്ലയില്‍ പുതുതായി
മാവേലി സ്റ്റോറുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
ന്യായവില
ഷോപ്പുകളിലെ താല്കാലിക
തൊഴിലാളികള്‍
3091.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ന്യായവില ഷോപ്പുകളില്‍
പായ്ക്കിംഗ് സെക്ഷനില്‍
ദിവസവേതനക്കാരായ എത്ര
താല്കാലിക
തൊഴിലാളികളാണ് ജോലി
ചെയ്ത് വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തൊഴിലാളികളുടെ ജോലി
സമയവും ദിവസവേതനവും
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
തൊഴിലാളികള്‍ക്ക്
ഇ. എസ്.ഐ.
ആനുകൂല്യങ്ങളോ തൊഴില്‍
സുരക്ഷയോ
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ഇവരെ
ജോലിയില്‍
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
സപ്ലൈകോ
ഒരു പാക്കറ്റ്
ഉല്‍പ്പന്നം പാക്ക്
ചെയ്യുന്നതിന്
തൊഴിലാളികള്‍ക്ക് എത്ര
രൂപയാണ് വേതനമായി
നല്‍കേണ്ടി
വരുന്നതെന്നും പാക്ക്
ചെയ്ത
ഉല്‍പ്പന്നങ്ങള്‍ക്ക്
എത്ര രൂപയാണ് പാക്കിംഗ്
ചാര്‍ജ്ജായി
ഈടാക്കുന്നതെന്നും
അറിയിക്കുമോ?
ഹൈപ്പര്‍
മാര്‍ക്കറ്റുകള്‍
3092.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.അച്ചുതന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൈപ്പര്‍
മാര്‍ക്കറ്റുകള്‍
ആരംഭിക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
ആരംഭിക്കുന്നതിന്
കര്‍മ്മപദ്ധതി
3093.
ശ്രീ.ബെന്നി
ബെഹനാന്
,,
ആര് . സെല്‍വരാജ്
,,
പി.എ.മാധവന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
ആരംഭിക്കുന്നതിന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പുതുക്കിയ
റേഷന്‍ കാര്‍ഡ് വിതരണം
3094.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കിയ
റേഷന്‍ കാര്‍ഡ്
വിതരണത്തെ സംബന്ധിച്ച
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അപേക്ഷകര്‍ക്ക്
യഥാസമയം റേഷന്‍ കാര്‍ഡ്
വിതരണം ചെയ്യാന്‍
കഴിയാതെ
വന്നിട്ടുണ്ടോ;എന്കില്
അത് ഗുരുതരമായ ഒരു
വീഴ്ചയായി
കണക്കാക്കിയിട്ടുണ്ടോ;
; എങ്കില്‍ അത്തരമൊരു
വീഴ്ചയ്ക്ക്
കാരണമെന്താണ് ;
(സി)
റേഷന്‍
കാര്‍ഡ്
പുതുക്കുന്നതിനുള്ള
അപേക്ഷാഫോം വിതരണം
മുതല്‍ പുതിയ കാര്‍ഡിലെ
തെറ്റു തിരുത്തല്‍
വരെയുണ്ടായ
കാര്യക്ഷമതയില്ലായ്മ
പൊതുജനങ്ങള്‍ക്ക്
വളരെയേറെ
ബുദ്ധിമുട്ടുകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
പുതുക്കിയ
റേഷന്‍കാര്‍ഡിനുള്ള
അപേക്ഷ,
അക്ഷയകേന്ദ്രങ്ങള്‍
വഴിയോ അല്ലാതെയോ
ഓണ്‍ലൈനായി
സ്വീകരിച്ചിരുന്നുവെങ്കില്‍
സമാന സാഹചര്യം
ഉണ്ടാകുമായിരുന്നോ
എന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ഇ)
പുതുക്കിയ
റേഷന്‍കാര്‍ഡ്,
അപേക്ഷകര്‍ക്ക് അതിവേഗം
നല്‍കുന്നതിനും
പൊതുജനങ്ങള്‍ക്ക്
ഇതുമായി ബന്ധപ്പെട്ട്
കൂടുതല്‍ പ്രയാസങ്ങള്‍
സൃഷ്ടിക്കാതിരിക്കുന്നതിനും
ശ്രദ്ധ നല്‍കുമോ ?
ആവശ്യസാധന
വിലവര്‍ദ്ധനവ്
3095.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആവശ്യസാധനവില
വര്‍ദ്ധനവ്
തടയുന്നതിനായി എത്ര തുക
ബഡ്ജറ്റില്‍
വകയിരുത്തുകയുണ്ടായി
എന്ന് അറിയിയ്ക്കാമോ ;
(ബി)
ഇതിനായി
എത്ര തുക
വിനിയോഗിച്ചിട്ടുണ്ട് ;
പ്രസ്തുത ഇനത്തില്‍ ഓരോ
വര്‍ഷവും എത്ര തുകയാണ്
കുടിശ്ശികയായിരിക്കുന്നത്
;വ്യക്തമാക്കുമോ;
(സി)
ബജറ്റില്‍
വകയിരുത്തുന്നതും
വിനിയോഗിക്കുന്നതും
തമ്മിലുള്ള അന്തരം
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനത്തെ ഏത്
തരത്തില്‍
ബാധിച്ചിട്ടുണ്ട് എന്ന്
അറിയിക്കുമോ?
നിത്യോപയോഗ
സാധനങ്ങള്‍ റേഷന്‍കടകള്‍ വഴി
വിതരണം
3096.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിത്യോപയോഗ സാധനങ്ങളുടെ
വില അനിയന്ത്രിതമായി
വര്‍ദ്ധിക്കുന്നതിനാല്‍
അവ റേഷന്‍ കടകള്‍ വഴി
വിതരണം ചെയ്യുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്നിത്യോപയോഗ
സാധനങ്ങള്‍ റേഷന്‍
കടകള്‍ വഴി
ജനങ്ങള്‍ക്ക്
ന്യായവിലയ്ക്ക്
ലഭ്യമാക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വിലക്കയറ്റം
തടയാൻ സര്‍ക്കാര്‍ സിവില്‍
സപ്ലൈസിന് നല്കിയ തുക
3097.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലക്കയറ്റം
തടയാൻ കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
സിവില്‍ സപ്ലൈസിന്
വിവിധ
സന്ദര്‍ഭങ്ങളിലായി ആകെ
നല്കിയ തുക
എത്രയായിരുന്നുവെന്ന്
പറയാമോ;
(ബി)
വിലക്കയറ്റം
ചെറുക്കാന്‍ ഈ
സര്‍ക്കാര്‍ നാളിതുവരെ
സിവില്‍ സപ്ലൈസിന്
നല്കിയ ആകെ തുക
എത്രയാണെന്ന് പറയാമോ;
(സി)
സിവില്‍
സപ്ലൈസിന് സര്‍ക്കാര്‍
നല്കിയെന്നു പറയുന്ന
തുക പൂര്‍ണ്ണമായും
വിനിയോഗിക്കപ്പെട്ടോ
എന്നും തുക
വകമാറ്റിയിട്ടുണ്ടോ
എന്നും ഇതിന്റെ
വിനിയോഗത്തില്‍
എന്തെങ്കിലും അഴിമതി
നടന്നിട്ടുണ്ടോ എന്നും
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
ഈ അന്വേഷണത്തില്‍
വെളിപ്പെടുന്ന
വസ്തുതകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
സബ്സിഡിയായി
നല്കുന്ന ഭക്ഷ്യവസ്തുക്കള്‍
3098.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളിലും മാവേലി
സ്റ്റോറുകളിലും
സബ്സിഡിയായി നല്കുന്ന
ഭക്ഷ്യവസ്തുക്കള്‍
ഉപഭോക്താവിന്
ലഭിക്കുന്നുവെന്ന്
ഉറപ്പ് വരുത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നുവെന്ന്
വിശദമാക്കുമോ ;
(ബി)
ആയതിനുള്ള
പരിശോധനാ സംവിധാനം
നിലവിലുണ്ടോ ;
(സി)
എ.പി.എല്‍.,
ബി.പി.എല്‍.
വിഭാഗങ്ങള്‍ക്ക്
പ്രതിമാസം ഏതെല്ലാം
ഭക്ഷ്യവിഭവങ്ങളാണ്
നല്‍കുന്നത് ; ആയതിന്റെ
വിശദാംശം കടയുടെ
മുമ്പില്‍
പ്രദര്‍ശിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സപ്ലൈകോയിലെ
തസ്തികകള്‍
3099.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നിലവില്‍ വന്ന സപ്ലൈകോ
ഒൗട്ട് ലെറ്റുകള്‍
എ്രത; ഇതിന്
ആനുപാതികമായി
സപ്ലൈകോയില്‍
സൃഷ്ടിച്ചിട്ടുള്ള
തസ്തികകള്‍ എത്രയെന്ന്
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
5 വര്‍ഷത്തിനിടെ
പുതിയതായി നിയമിച്ച
അസിസ്റ്റന്റ്
സെയില്സ്മാന്മാര്
എ്രത; അതില്‍ എത്ര
പേര് ഇപ്പോഴും
തുടരുന്നുണ്ട്;
ഒന്നില്‍കൂടുതല്‍
ഒൗട്ട് ലെറ്റുകളുടെ
ചാര്‍ജ് വഹിക്കുന്ന
എത്ര ജീവനക്കാര്‍
ഉണ്ട്; ഇവര്‍ക്ക്
ചാര്‍ജ് അലവന്‍സ്
നല്‍കിയിട്ടുണ്ടോ;
(സി)
നിലവില്‍
സീനിയര്‍ അസിസ്റ്റന്റ്
I, സീനിയര്‍
അസിസ്റ്റന്റ് II എന്നീ
തസ്തികകളില്‍
കോര്പ്പറേഷന്
സ്റ്റാഫിന് പ്രൊമോഷന്
നല്‍കാനുള്ള തടസ്സം
എന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഡെപ്യൂട്ടേഷന്
നിര്‍ത്തലാക്കുന്നതിന്റെ
ഭാഗമായി
ജീവനക്കാര്‍ക്ക്
ഓപ്ഷന് നല്‍കാനുള്ള
തീരുമാനം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഇ)
സപ്ലൈകോയില്‍
കോമണ്‍ സര്‍വ്വീസ്
റൂള്‍ നടപ്പിലാക്കിയോ;
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
കോണ്‍ട്രിബ്യൂട്ടറി
പെന്ഷന് സപ്ലൈകോയില്‍
നടപ്പിലാക്കിത്തുടങ്ങിയോ;
വിശദമാക്കുമോ;
(ജി)
പ്രൊഡക്ടിവിറ്റി
കൗണ്‍സിലിന്റെ
റിപ്പോര്‍ട്ട് പ്രകാരം
പുതിയതായി സൃഷ്ടിച്ച
തസ്തികകള്‍ എത്ര ;
വ്യക്തമാക്കുമോ;
സപ്ലൈകോയിലെ
ഡെപ്യൂട്ടേഷന്
നിര്‍ത്തലാക്കുന്നതിനായി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
നിയമിച്ച ബിഫുകുമാര്
കമ്മീഷന്
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സംസ്ഥാനത്ത്
വിലക്കയറ്റം
3100.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിലക്കയറ്റം ഉണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനായി
പ്ലാന്‍ &നോണ്‍
പ്ലാൻ ഫണ്ടിൽ നിന്നും
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
പ്രസ്തുത ആവശ്യത്തിനായി
അനുവദിച്ചതും
ചെലവഴിച്ചതുമായ തുകയുടെ
വിശദവിവരം നല്‍കുമോ;
(സി)
2014-2015
വര്‍ഷം പ്രസ്തുത
ആവശ്യത്തിനായി വകുപ്പ്
പദ്ധതിച്ചെലവിന്റെ 28%
മാത്രമാണ്
വിനിയോഗിച്ചിട്ടുള്ളതെന്ന
ധനവകുപ്പിന്റെ
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; വിലക്കയറ്റം
രൂക്ഷമായിട്ടുള്ള
സാഹചര്യത്തില്‍
പ്രസ്തുത നടപടി
സര്‍ക്കാരിന്റെ
വീഴ്ചയായി
കാണുന്നുണ്ടോ;വ്യക്തമാക്കുമോ
?
ഭക്ഷ്യസുരക്ഷാ
പദ്ധതി
3101.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
പദ്ധതിയുമായി
ബന്ധപ്പെട്ട്
പൂര്‍ത്തിയാക്കേണ്ട
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ
; ഇല്ലെങ്കില്‍
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നടപടിക്രമങ്ങള്‍
യഥാസമയം
പൂര്‍ത്തീകരിക്കാത്തത്
മൂലം എ.പി.എല്‍.
സബ്സിഡി നഷ്ടമാകാന്‍
ഇടയുണ്ടെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
കേന്ദ്രം
നിഷ്ക്കര്‍ഷിച്ച
സമയപരിധിക്കുള്ളില്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത സാഹചര്യം
കേന്ദ്രത്തെ യഥാസമയം
അറിയിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ഡി)
കേന്ദ്രം
നിഷ്ക്കര്‍ഷിച്ച
മാനദണ്ഡങ്ങള്‍
അടിയന്തരമായി
പൂര്‍ത്തീകരിച്ച്
ഇതുമായി
ബന്ധപ്പെട്ടുണ്ടായിട്ടുള്ള
ആശങ്കകള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സപ്ലെെകോയിലെ
അഴിമതി
3102.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെകോയില്‍
സാധനങ്ങള്‍
വാങ്ങുന്നതിനായി മുന്‍
സര്‍ക്കാര്‍ സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
മാനദണ്ഡങ്ങളില്‍ ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
മാറ്റങ്ങള്‍
വരുത്തിയെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സപ്ലെെകോ
ഉദ്യോഗസ്ഥരും
കച്ചവടക്കാരും തമ്മില്‍
അവിഹിതമായ കച്ചവടം
നടക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
തുവരപരിപ്പിന്െറയും
മുളകിന്െറയും
ഇ-ടെന്‍ഡര്‍
അട്ടിമറിച്ച് ഉയര്‍ന്ന
നിരക്കില്‍ വില
രേഖപ്പെടുത്തിയ
കരാറുകാരില്‍ നിന്ന്
ചട്ടം ലംഘിച്ച്
സപ്ലെെകോ പ്രസ്തുത
സാധനങ്ങള്‍ വാങ്ങിയതായി
ശ്രദ്ധയില്‍പ്പെട്ടുവോ
; എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
;
(ഇ)
ചട്ടം ലംഘിച്ച്
കരാറുകാരുമായി
ചേര്‍ന്ന്
സപ്ലെെകോയിലെ
ഉദ്യോഗസ്ഥര്‍
കോടികളുടെ ആസ്തി
സമ്പാദിച്ചതായുള്ള
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ ;
ഏന്കില്
ആരോപണവിധേയരായവ൪
എവിടെയെല്ലാം ജോലി
നോക്കി വരുന്നു;
ഇവരുടെ, സര്‍വ്വീസില്‍
പ്രവേശിച്ച തീയതിയിലെ
ആസ്തിയും നിലവിലുള്ള
ആസ്തിയും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(എഫ്)
ഇ
-ടെന്‍ഡര്‍
അട്ടിമറിച്ച് ഉയര്‍ന്ന
നിരക്കില്‍
തുവരപരിപ്പിന്െറയും
മുളകിന്െറയും വില
രേഖപ്പടുത്തിയ
കരാറുകാര്‍ ആരെല്ലാം ;
ഇൗ സാധനങ്ങള്‍ക്ക്
വിപണി വിലയെക്കാള്‍
സപ്ലൈകോ എ്രത തുക
കൂടുതല്‍ നല്കി ;
വിശദാംശം
വ്യക്തമാക്കുമോ ;
(ജി)
സപ്ലെെകോയില്‍
ടെന്‍ഡര്‍ നടപടി
അടക്കമുള്ള വിഷയങ്ങള്‍
കെെകാര്യം ചെയ്യുന്ന
തന്ത്രപ്രധാന
സീറ്റുകളില്‍ ജോലി
നോക്കുന്നവരില്‍
വിജിലന്‍സ് അന്വേഷണമോ
വകുപ്പുതല അന്വേഷണമോ
നേരിടുന്നവര്‍ ആരൊക്കെ
; ഇവര്‍ എവിടെയെല്ലാം
നിലവില്‍ ജോലി
നോക്കുന്നു. ; ഇത്തരം
ഉദ്യോഗസ്ഥരെ ഒഴിവാക്കി
സത്യസന്ധരായവരെ
തല്‍സ്ഥാനങ്ങളില്‍
നിയമിക്കുവാന്‍ സത്വര
നടപടി സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ;
സപ്ലെെകോയുടെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ചും
ഉദ്യോഗസ്ഥ കരാര്‍
മാഫിയയെ സംബന്ധിച്ചും
സമഗ്രമായ അന്വേഷണത്തിന്
നടപടി സ്വീകരിക്കൂമോ;
വിശദാംശം ലഭ്യമാക്കുമോ
?
പൊതുവിപണിയിലെ
വിലനിലവാരം
3103.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിപണിയില്‍
ഉഴുന്ന്,
സാമ്പാര്‍പരിപ്പ്,
പയര്‍, ചെറുപയര്‍, കടല
തുടങ്ങിയവയുടെ വില
കിലോയ്ക്ക്, നിലവില്‍
എത്ര രൂപ വീതമാണ്;
(ബി)
രൂക്ഷമായ
വിലക്കയറ്റം
നിയന്ത്രിക്കാന്‍
ഭക്ഷ്യവകുപ്പ്
എന്തെക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
റേഷന്‍കാര്‍ഡ്
പുതുക്കുന്ന നടപടി
3104.
ശ്രീ.എ.കെ.ബാലന്
,,
ജെയിംസ് മാത്യു
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡ്
തയ്യാറാക്കുന്നതിനുളള
കരാര്‍ ഏത്
ഏജന്‍സിക്കാണ്
നല്‍കിയിട്ടുളളത്;
കരാര്‍ പ്രകാരം
പ്രസ്തുത പ്രവൃത്തി
പൂര്‍ത്തീകരിക്കേണ്ടത്
എന്നായിരുന്നു; പുതിയ
കാര്‍ഡ്
തയ്യാറാക്കുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
കരാറില്‍ വ്യവസ്ഥ
ചെയ്തിരുന്നത്;
(ബി)
കാര്‍ഡ്
തയ്യാറാക്കുന്നതിനുളള
വിവരശേഖരണ
പ്രക്രിയയില്‍
വ്യാപകമായ
ക്രമക്കേടുകളും
തെറ്റുകളും
കടന്നുകൂടാനുണ്ടായ
സാഹചര്യം വിശദമാക്കുമോ;
വിവരശേഖരണത്തിന്
സ്വീകരിച്ച രീതി
എന്തായിരുന്നു;
(സി)
കാര്‍ഡ്
പുതുക്കുന്ന
പ്രവ്രത്തനം എന്തു
തുകയ്ക്കാണ്
നല്‍കിയിരുന്നത്; ഇത്
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
കരാര്‍ ഏജന്‍സിക്ക്
ഇതിനകം എത്ര തുക
നല്‍കിക്കഴിഞ്ഞു എന്ന്
വിശദമാക്കുമോ;
(ഡി)
കരാര്‍
നല്‍കിയതിലും കാര്‍ഡ്
തയ്യാറാക്കല്‍ പ്രക്രിയ
പൂര്‍ത്തിയാകാതെ
ഏജന്‍സിക്ക് പണം
നല്‍കിയതിലും അഴിമതി
നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കാര്‍ഡ്
പുതുക്കി നല്കുന്ന
നടപടി അനന്തമായി
നീളുന്നത് ഭക്ഷ്യ
സുരക്ഷാ പദ്ധതിയില്‍
നിന്നും കേരളം
പുറത്താകുന്നതിന്
കാരണമാകാനിടയുണ്ടോ?
അസിസ്റ്റന്റ്
സെയില്സ്മാൻമാരുടെ ഒഴിവുകൾ
3105.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം ജില്ലയിൽ 2013
ഏപ്രില്‍ 22-ാം തീയതി
നിലവില്‍ വന്ന ഭക്ഷ്യ
പൊതുവിതരണ വകുപ്പിലെ
അസിസ്റ്റന്റ്
സെയില്‍സ് മാന്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്രപേരെ
നിയമിച്ചുവെന്നും
പ്രസ്തുത തസ്തികയില്‍
ഇപ്പോള്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
പ്രസ്തുത
ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിനുളള
നടപടികളുടെ പുരോഗതി
എന്താണെന്നും
വിശദമാക്കുമോ?
സിവില്‍സപ്ലൈസ്
കോര്‍പ്പറേഷനിലുള്ള
ജീവനക്കാര്‍
3106.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍സപ്ലൈസ്
കോര്‍പ്പറേഷനില്‍
നിലവില്‍ എത്ര
ജീവനക്കാര്‍ ഉണ്ട്;
വ്യക്തമാക്കുമോ; ഇതില്‍
ഡപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവര്‍ എത്ര;
വിശദാംശം
വെളിപ്പെടുത്തുമോ?
ഭക്ഷണസാധനങ്ങളുടെ
വില നിയന്ത്രണം
3107.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളിലെ
ഭക്ഷണ സാധനങ്ങളുടെ വില
നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭക്ഷണ
സാധനങ്ങള്‍ക്ക് അമിതവില
ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഭക്ഷണ
സാധനങ്ങളുടെ വില
നിയന്ത്രിക്കുന്നതിനായുള്ള
നിയമം എന്ന്
പ്രാബല്യത്തിലാകുമെന്ന്
വെളിപ്പെടുത്തുമോ?
സ്റ്റാറ്റ്യൂട്ടറി
റേഷനിംഗ് സമ്പ്രദായം
3108.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2005
മുതല്‍ നാളിതുവരെ
സ്റ്റാറ്റ്യൂട്ടറി
റേഷനിംഗ്
സമ്പ്രദായത്തിലൂടെ
വിതരണം നടത്തുന്നതിനായി
സംസ്ഥാനത്തിന്
അനുവദിച്ച അരി,
ഗോതമ്പ്, പഞ്ചസാര,
മണ്ണെണ്ണ തുടങ്ങിയവയുടെ
അളവ് എത്ര
വീതമായിരുന്നുവെന്ന
വര്‍ഷം തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ?
ഭക്ഷ്യസുരക്ഷാനിയമം
3109.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാനിയമം
നടപ്പാക്കുന്നതിലെ
കാലതാമസം
വ്യക്തമാക്കുമോ ;
(ബി)
ഭക്ഷ്യസുരക്ഷാനിയമം
നടപ്പാക്കുന്നതിനായി
ഇനിയും എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
നിര്‍വ്വഹിക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിയമം എന്നേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കുമോ ?
വിലക്കയറ്റനിയന്ത്രണം
3110.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനുള്ള
വിപണി ഇടപെടല്‍
എത്രത്തോളം വിജയിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
ക്രിസ്തുമസ്
കാലത്തെ വിലക്കയറ്റം
നിയന്ത്രിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്നും
ഇതിനായി
സപ്ലെെകോയ്ക്ക് എ്രത
കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
സപ്ലെെകോ
വഴി സബ്സിഡി നിരക്കില്‍
ഏതൊക്കെ
ഉല്‍പ്പന്നങ്ങള്‍ എത്ര
അളവു വീതമാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ ?
ഭൂമിയുടെ ന്യായവില
3111.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ ന്യായവില
സംബന്ധിച്ച അപാകതകള്‍
തീര്‍ക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട് ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വസ്തു
രജിസ്ട്രേഷന് മുഖേനയുള്ള
വരവ്
3112.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വസ്തു രജിസ്ട്രേഷന്റെ
എണ്ണം ദിനംപ്രതി
കുറഞ്ഞു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
എന്തെന്നു്
വെളിപ്പെടുത്തുമോ; 2011
മുതല്‍ നാളിതുവരെ ഓരോ
വര്‍ഷവും എത്ര
രജിസ്ട്രേഷനാണ്
സംസ്ഥാനത്ത്
നടന്നതെന്നും
രജിസ്ട്രേഷന് ഫീസ്
ഇനത്തില്‍ എത്ര തുക
സര്‍ക്കാരിന്
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
വര്‍ഷവും വസ്തുവിന്റെ
ന്യായവിലയിലുണ്ടായ
വര്‍ദ്ധനവ് എത്ര
ശതമാനമാണെന്നും ആയതിന്
സര്‍ക്കാരിനു ലഭിച്ച
ആകെ തുക എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ന്യായവില
ഉയര്‍ത്തുന്നുവെങ്കിലും
സര്‍ക്കാരിന്റെ
വരുമാനത്തില്‍ കുറവ്
വരുന്നത്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതു
പരിശോധിക്കാന്‍ എന്തു
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ
കാലയളവിനുളളില്‍
നാളിതുവരെ എപ്പോഴെല്ലാം
സ്റ്റാമ്പ്
ഡ്യൂട്ടിയില്‍
ഇളവ്/വര്‍ദ്ധനവ്
നടത്തിയെന്നും ആയതുവഴി
സര്‍ക്കാരിന് ലഭിച്ച
തുക എത്രയെന്നും
വ്യക്തമാക്കുമോ ;
ഇവയില്‍
കുറവുണ്ടായിട്ടുണ്ടെങ്കില്‍
ആയതിന്റെ കാരണം
എന്താണ്എന്നും അത്
പരിഹരിക്കുന്നതിനായി
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(ഇ)
ഈ സര്‍ക്കാര്‍
വന്നതിനുശേഷം
രജിസ്ട്രേഷന്
വകുപ്പില്‍ വ്യാപകമായ
അഴിമതി നടക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട്എത്ര
റെയ്ഡുകള്‍
നടത്തുകയുണ്ടായി; എത്ര
തുക ഇതിലൂടെ
കണ്ടെടുത്തു; ഏതെല്ലാം
ഉദ്യോഗസ്ഥര്‍ ഇതുമായി
ബന്ധപ്പെട്ട്
പിടിക്കപ്പെട്ടുവെന്നും
അവര്‍ക്കെതിരെ
സ്വീകരിച്ച
(വകുപ്പ്തല/ക്രിമിനല്‍)
നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ?
പിണറായി
സബ് രജിസ്ട്രാര്‍ ഓഫീസ്
3113.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിണറായിയില്‍
സബ് രജിസ്ട്രാര്‍ ഓഫീസ്
സ്ഥാപിക്കുന്നതിനുളള
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ
?
ബാധ്യതാ
സര്‍ട്ടിഫിക്കറ്റുകള്‍
തയ്യാറാക്കുന്നതിലെ കാലതാമസം
3114.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാധ്യതാ
സര്‍ട്ടിഫിക്കറ്റുകള്‍
തയ്യാറാക്കുന്നതിലെ
കാലതാമസം ഒഴിവാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇതു
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
പൊന്നാനി
സബ് രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടം
3115.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
സബ് രജിസ്ട്രാര്‍ ഓഫീസ്
വര്‍ഷങ്ങളായി യാതൊരു
സൗകര്യവുമില്ലാതെ
പ്രവര്‍ത്തിക്കുന്നതുമൂലം
പൊതുജനത്തിന്
അനുഭവപ്പെടുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സിവില്‍
സ്റ്റേഷനിലേക്കോ
അല്ലെങ്കില്‍ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തിലെ ഗ്രൗണ്ട്
ഫ്ലോറില്‍
മറ്റേതെങ്കിലും
സ്ഥലത്തേക്കോ സ്ഥിരം
സംവിധാനത്തോടെ
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പുതിയ
കെട്ടിട
നിര്‍മ്മാണത്തിനായി തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര തുകയാണ്
അനുവദിച്ചിട്ടുളളതെന്നും
കെട്ടിട
നിര്‍മ്മാണത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ?
ചേമഞ്ചേരി
സബ് രജിസ്ട്രാര്‍ ഓഫീസ്
പുനര്‍ നിര്‍മ്മാണം
3116.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേമഞ്ചേരി
സബ് രജിസ്ട്രാര്‍ ഓഫീസ്
പുനര്‍
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് നാളിതുവരെ
സര്‍ക്കാരിന് ആരില്‍
നിന്നെല്ലാം നിവേദനം
ലഭിച്ചിട്ടുണ്ട്;
പ്രസ്തുത നിവേദനത്തില്‍
ഓരോന്നിലും
സ്വീകരിച്ചിട്ടുളള
നടപടികള്‍ ബന്ധപ്പെട്ട
ഫയല്‍ നമ്പര്‍ സഹിതം
വിശദമാക്കാമോ;
(ബി)
ചേമഞ്ചേരി
സബ് രജിസ്ട്രാര്‍ ഓഫീസ്
പുനര്‍
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
വടക്കഞ്ചേരി സബ് രജിസ്ട്രാര്‍
ഓഫീസ് കെട്ടിട നിര്‍മ്മാണം
3117.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
വടക്കഞ്ചേരി സബ്
രജിസ്ട്രാര്‍ ഓഫീസ്
കെട്ടിട നിര്‍മ്മാണം
ഏതുവരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
കെട്ടിട
നിര്‍മ്മാണം
വേഗത്തിലാക്കാന്‍
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ബാദ്ധ്യതാ
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്
3118.
ശ്രീ.ഹൈബി
ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.സി വിഷ്ണുനാഥ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാദ്ധ്യതാ
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലൈനില്‍
ലഭ്യമാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആധാരങ്ങള്‍
ഡിജിറ്റൈസ് ചെയ്യാന്‍ കര്‍മ്മ
പദ്ധതി
3119.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സബ് രജിസ്ടാര്‍
ഓഫീസുകളിലെ ആധാരങ്ങള്‍
ഡിജിറ്റൈസ് ചെയ്യാന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇതു
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?