കേരളത്തിലെ
അന്യ സംസ്ഥാന തൊഴിലാളികള്‍
2716.
ശ്രീ.സി.ദിവാകരന്
,,
വി.ശശി
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
ഒക്ടോബര്‍ 30 വരെ
സംസ്ഥാനത്ത്
എത്തിച്ചേര്‍ന്ന അന്യ
സംസ്ഥാന തൊഴിലാളികള്‍
എത്രയെന്നും അവരുടെ
എത്ര തൊഴില്‍
ക്യാമ്പുകള്‍
സംസ്ഥാനത്തുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
സ്ഥിതി വിവര കണക്കുകള്‍
തൊഴില്‍ വകുപ്പിന്റെയോ,
പോലീസ് വകുപ്പിന്റെയോ
കൈവശമുണ്ടോ;
(സി)
ഇവരുടെ
സാന്നിധ്യം ആഭ്യന്തര
സുരക്ഷിതത്വ രംഗത്തും
ആരോഗ്യ രംഗത്തും
ഏതെങ്കിലും തരത്തിലുള്ള
പ്രശ്നങ്ങള്‍
ഉണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുന്നതിനും,
അവരുടെ ക്ഷേമം
ഉറപ്പുവരുത്തുന്നതിനും
എന്തെല്ലാം
നടപടികളാണുള്ളതെന്ന്
വിശദമാക്കുമോ?
ഐ.ടി.ഐ കള്‍ക്ക്
എന്‍.സി.വി.ടി അഫിലിയേഷന്
2717.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍ ഐ.ടി.ഐ
കളുടെ എന്‍.സി.വി.ടി
അഫിലിയേഷന്
നഷ്ടപ്പെടാനുളള
എന്തെങ്കിലും
സാഹചര്യങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
(ബി)
2015
ല്‍ പ്രവേശനം നടത്തുന്ന
ഏതെല്ലാം സര്‍ക്കാര്‍
ഐ.ടി.ഐ
കള്ക്ക്എന്.സി.വി.ടി
അഫിലിയേഷന് പുതുക്കി
ലഭിച്ചിട്ടുണ്ട് എന്ന്
അറിയിക്കുമോ;
(സി)
2014
ല്‍ റീ അഫിലിയേഷന്
നടത്തുന്നതിന് കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
നടപടികള്‍ സംസ്ഥാന
സര്‍ക്കാര്‍
നടപ്പാക്കിയിരുന്നുവോ
എന്ന് വ്യക്തമാക്കുമോ?
ഐ.ടി.ഐ.
കളെ
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികൾ
2718.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി.ഐ.
കളെ പുതിയ
കാലഘട്ടത്തിന്
അനുയോജ്യമായ
കോഴ്സുകളോടെ
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹയര്‍സെക്കണ്ടറികളിലും
കോളേജുകളിലും
നടപ്പിലാക്കുന്ന
അഡീഷണല്‍ സ്കില്‍
ഡവലപ്മെന്റ് പ്രോഗ്രാം
പോലെ ഐ.ടി.ഐ.കളിലെ
കുട്ടികള്‍ക്കും
അഡീഷണല്‍ സ്കില്‍
നല്‍കുന്നതിന് പ്രത്യേക
പദ്ധതി ആവിഷ്കരിക്കുമോ;
വിശദമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍
2719.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളില്‍
എത്ര പേര് തൊഴില്‍
വകുപ്പില്‍ പേര്
രജിസ്റ്റര്‍ ചെയ്തു ;
സംസ്ഥാനം തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
തൊഴിലാളികള്‍
സംസ്ഥാനത്തുനിന്നും
വേതനമായി പ്രതിവര്‍ഷം
ശരാശരി എന്തു തുക
കൈപ്പറ്റുന്നുവെന്നാണ്
തൊഴില്‍ വകുപ്പ്
നടത്തിയ പഠനത്തില്‍
കണ്ടെത്തിയത് ;
വ്യക്തമാക്കുമോ ;
(സി)
ഓരോ
വര്‍ഷവും ശരാശരി എത്ര
പേരാണ് ജോലിക്കായി
എത്തുന്നത് ;
(ഡി)
പ്രസ്തുത
തൊഴിലാളികളില്‍
ക്രിമിനലുകള്‍,
പകര്‍ച്ച ബാധിതര്‍
തുടങ്ങിയവര്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്തരക്കാരെ
കണ്ടെത്താന്‍ തൊഴില്‍
വകുപ്പ് ഏതൊക്കെ
വകുപ്പുകളുടെ സഹായം ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
സ്വീകരിച്ചു ; ഇതു വഴി
എത്ര ക്രിമിനലുകളെയും
പകര്‍ച്ച ബാധിതരെയും
കണ്ടെത്തിയെന്നും
അതിന്റെയടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ ;
(ഇ)
ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍ എത്ര
ഇതര സംസ്ഥാന
തൊഴിലാളികള്‍
ജോലിക്കിടയിലും
അല്ലാതെയും
മരണപ്പെട്ടുവെന്നാണ്
തൊഴില്‍ വകുപ്പ്
കണക്കാക്കിയിട്ടുള്ളത്
; വിശദാംശം
വ്യക്തമാക്കുമോ ;
(എഫ്)
ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
ക്രിമിനല്‍ കേസ്സുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തെ വിവിധ
ജയിലുകളില്‍ കിടക്കുന്ന
ഇതര സംസ്ഥാന
തൊഴിലാളികള്‍ എത്ര
എന്നാണ് തൊഴില്‍
വകുപ്പ്
കണക്കാക്കിയിട്ടുള്ളത്
;
കൊലപാതകം/ഭവനഭേദനം/പിടിച്ചുപറി/മോഷണം
എന്നിങ്ങനെ തരംതിരിച്ച്
വ്യക്തമാക്കുമോ ;
(ജി)
സംസ്ഥാനത്തെ
മൊത്തം ജനസംഖ്യയില്‍ 13
പേരില്‍ ഒരാള്‍ ഇതര
സംസ്ഥാന
തൊഴിലാളിയാണെന്ന്
കരുതുന്നുണ്ടോ ;
എങ്കില്‍ പ്രസ്തുത
തൊഴിലാളികളുടെ
കുറ്റകൃത്യങ്ങള്‍
തടയാനും, ഇത്തരം
പ്രവണതയുള്ളവരെ
സംസ്ഥാനത്തിനകത്ത്
പ്രവേശിപ്പിക്കാതിരിക്കുവാനും
തൊഴില്‍ വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും ;
വിശദാംശം
വ്യക്തമാക്കുമോ?
അന്യ
സംസ്ഥാന തൊഴിലാളികൾ
2720.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും തൊഴില്‍ തേടി
എത്ര പേര് വര്‍ഷം
തോറും കേരളത്തില്‍
എത്തുന്നുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത
തൊഴിലാളികള്‍ക്കു
കേരളത്തില്‍
രജിസ്ട്രേഷന്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ?
കേരള അക്കാഡമി ഫോര്‍
സ്കില്‍ എക്സലന്‍സ്
2721.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ടി.എന്‍. പ്രതാപന്
,,
വര്‍ക്കല കഹാര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
"കേരള അക്കാഡമി ഫോര്‍
സ്കില്‍ എക്സലന്‍സ്"
ന്റെ പ്രവര്‍ത്തനത്തിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഖാദി
വ്യവസായത്തില്‍ മിനിമം കൂലി
2722.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഖാദി
വ്യവസായത്തില്‍ മിനിമം
കൂലി നിശ്ചയിച്ചത് ഏത്
വര്‍ഷമാണ്;
(ബി)
മിനിമം
കൂലി പുതുക്കി
നിശ്ചയിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
എന്‍.സി.വി.ടി.
അംഗീകാരം ലഭിക്കാത്ത
സര്‍ക്കാര്‍ ഐ.ടി.ഐ. കള്‍
2723.
ശ്രീ.ബി.സത്യന്
,,
ബാബു എം. പാലിശ്ശേരി
,,
വി.ചെന്താമരാക്ഷന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എന്‍.സി.വി.ടി.
അംഗീകാരം ലഭിക്കാത്ത
സര്‍ക്കാര്‍ ഐ.ടി.ഐ.
കളുണ്ടോ; എങ്കില്‍
ഏതെല്ലാം; അംഗീകാരം
ലഭിക്കാത്തതിന്റെ
കാരണമെന്തെന്ന്
അറിയിക്കാമോ;
(ബി)
നിലവിലുള്ള
എല്ലാ ഐ.ടി.ഐ. കളും
ക്വാളിറ്റി കൗണ്‍സില്‍
ഓഫ് ഇന്ത്യ
മാനദണ്ഡമനുസരിച്ച് റീ
അഫിലിയേഷന് നേടണമെന്ന്
ഡി.ജി.ടി. നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; റീ
അഫിലിയേഷനുള്ള മാനദണ്ഡം
വിശദമാക്കാമോ;
(സി)
റീ
അഫിലിയേഷന് നടപടി
പൂര്‍ത്തീകരിച്ചോ;
ഇല്ലെങ്കില്‍
എന്‍.സി.വി.ടി.
അംഗീകാരം
നിലനില്‍ക്കുമോ; ഇത്
വിദ്യാര്‍ത്ഥികളെ
എങ്ങനെ ബാധിക്കുമെന്ന്
അറിയിക്കാമോ;
(ഡി)
ഏതൊക്കെ
ഐ.ടി.ഐ. കള്‍ റീ
അഫിലിയേഷനായി അപേക്ഷ
സമര്‍പ്പിച്ചെന്നും
അപേക്ഷ
സമര്‍പ്പിക്കാന്‍
ബാക്കിയുള്ളവ
ഏതൊക്കെയെന്നും
റീ-അഫിലിയേഷന് ലഭിച്ചവ
ഏതൊക്കെയെന്നും
അറിയിക്കുമോ?
ശരണ്യ
തൊഴില്‍ പദ്ധതി
T 2724.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് ശരണ്യ
തൊഴില്‍ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഉപഭോക്താക്കള്‍
ആരെല്ലാമാണ്; ഇതിന്
പ്രകാരം ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ധനസഹായം
അനുവദിക്കുന്നത് ;
വിശദാംശങ്ങള്‍
നല്‍കാമോ?
തൊഴിൽ
പരിശീലന പദ്ധതികള്‍
2725.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാസമ്പന്നരായ
തൊഴില്‍ രഹിതർക്ക്
കാര്‍ഷിക - ആരോഗ്യ -
വ്യാവസായിക മേഖലയില്‍
തൊഴില്‍ പരിശീലനം
നല്‍കുന്നതിനും സ്വയം
തൊഴില്‍
കണ്ടെത്തുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;
(ബി)
വിദ്യാസമ്പന്നരായ
തൊഴില്‍ രഹിതർക്ക്
സൗജന്യ തൊഴില്‍
പരിശീലനം
നല്‍കുന്നതിനും സ്വയം
തൊഴില്‍
കണ്ടെത്തുന്നതിനും
ആവശ്യമായ സാമ്പത്തിക -
സാങ്കേതിക സഹായങ്ങള്‍
നല്കുന്ന പദ്ധതികള്‍
നിലവിലുണ്ടോ; എങ്കില്‍
ഏതെല്ലാം ; ഇല്ലെങ്കിൽ
ഇത്തരം പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ?
എല്ലാ
ജില്ലകളെയും നോക്കുകൂലി
വിമുക്തമാക്കുന്നതിന് പദ്ധതി
2726.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
സണ്ണി ജോസഫ്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലകളേയും നോക്കുകൂലി
വിമുക്തമാക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മിനിമം
വേതനം പുതുക്കി നിശ്ചയിക്കല്‍
2727.
ശ്രീ.പി.കെ.ഗുരുദാസന്
,,
കെ.കെ.ജയചന്ദ്രന്
,,
എസ്.ശർമ്മ
,,
എളമരം കരീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിനിമം
വേതനം പുതുക്കി
നിശ്ചയിക്കാന്‍ കാലാവധി
പൂര്‍ത്തിയായിട്ടുള്ള
തൊഴില്‍ മേഖലകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തൊഴില്‍ മേഖലകളിലെ
മിനിമം വേതനം പുതുക്കി
നിശ്ചയിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ മിനിമം
വേതനത്തിന്റെ
പരിധിയില്‍ പുതുതായി
ഉള്‍പ്പെടുത്തിയ
തൊഴില്‍ മേഖലകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
മേഖലകളില്‍ മിനിമം
വേതനം പ്രഖ്യാപിച്ച്
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ?
ഓയില്‍
മില്‍ തൊഴിലാളികളുടെ കൂലി
പരിഷ്ക്കരണം
2728.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓയില്‍ മില്‍
തൊഴിലാളികളുടെ കൂലി
നിരക്ക്
പരിഷ്ക്കരിച്ചത് ഏത്
വര്‍ഷത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പരിഷ്ക്കരണപ്രകാരം
അവരുടെ കൂലി നിരക്ക്
എത്രയാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കൂലി നിരക്ക്
ഇപ്പോഴത്തെ
ജീവിതസാഹചര്യത്തില്‍
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
നിലവിലെ കൂലി നിരക്ക്
പരിഷ്ക്കരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തോട്ടം
തൊഴിലാളി സമരം
2729.
ശ്രീ.കെ.എം.ഷാജി
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നാര്‍
തോട്ടം തൊഴിലാളികളുടെ
സമരത്തിന്റെ രീതിയില്‍
മറ്റു
തോട്ടങ്ങളിലേയ്ക്ക്
സമരം വ്യാപിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തോട്ടം
തൊഴിലാളികള്‍ക്ക്
മിനിമം ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
ഉറപ്പാക്കാനും അവരുടെ
ജീവിത നിലവാരം
മെച്ചപ്പെടുത്താനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇന്‍കം
സപ്പോര്‍ട്ട് സ്കീം
2730.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുറഞ്ഞ
വരുമാനക്കാരായ
തൊഴിലാളികള്‍ക്കുവേണ്ടി
നടപ്പിലാക്കിയ ഇന്‍കം
സപ്പോര്‍ട്ട് സ്കീം
പ്രകാരം എത്ര തുക
വിനിയോഗിച്ചിട്ടുണ്ടെന്നും
ഏതെല്ലാം തൊഴില്‍
മേഖലകളിലാണ് തുക
വിനിയോഗിച്ചിട്ടുള്ളതെന്നും
സാമ്പത്തിക വര്‍ഷം
അടിസ്ഥാനമാക്കി
വിശദമാക്കുമോ;
(ബി)
ഓരോ
തൊഴില്‍ മേഖലയിലും എത്ര
തൊഴിലാളികള്‍ക്ക്
പ്രസ്തുത ഇനത്തില്‍
ആനുകൂല്യം
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
തോട്ടം
തൊഴിലാളികളുടെ വേതനം
2731.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികളുടെ വേതനം
സംബന്ധിച്ച് അവസാനമായി
സമഗ്ര പഠനം നടന്നത്
എന്നാണ് ;
(ബി)
തോട്ടം
തൊഴിലാളികളുടെ വേതനം
പുതുക്കുന്നത്
സംബന്ധിച്ച 1952 ലെ
പഠനറിപ്പോര്‍ട്ടില്‍
ഉള്‍ക്കൊള്ളിച്ചിരുന്ന
പല ആനുകൂല്യങ്ങളും
നിലവില്‍
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നില്ലെന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
തോട്ടം
തൊഴിലാളികള്‍ക്ക്
മാന്യമായ വേതനം
ലഭിക്കുന്നതിനും അവരുടെ
സാമൂഹ്യജീവിതം
മെച്ചപ്പെടുത്തുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
തോട്ടം
ഉടമകള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
2732.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടം
ഉടമകള്‍ക്ക്
ലഭ്യമാകുന്ന
ആനുകൂല്യങ്ങള്‍
സംബന്ധിച്ച്
വ്യക്തമാക്കുമോ?
തൊഴില്‍
രഹിത വേതനം
2733.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍ ചെയ്ത
തൊഴില്‍ രഹിതരുടെ ആകെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിൽ
ഒരാള്‍ക്ക് നല്കുന്ന
പ്രതിമാസ തൊഴില്‍ രഹിത
വേതനം എത്രയാണെന്ന്
അറിയിക്കുമോ;
(സി)
നിലവിൽ
എത്ര മാസത്തെ
തൊഴില്‍രഹിത വേതനം
കുടിശ്ശികയുണ്ടെന്നു
വ്യക്തമാക്കുമോ;
(ഡി)
കുടിശ്ശിക വിതരണം
ചെയ്യുവാന്‍ എത്ര തുക
വേണ്ടി വരുമെന്നാണു
കണക്കാക്കുന്നത്;വ്യക്തമാക്കുമോ;
(ഇ)
തൊഴില്‍രഹിത
വേതനം ഗുണഭോക്താക്കളുടെ
ബാങ്ക് അക്കൗണ്ടിലേക്കു
നല്‍കുന്നതിനുള്ള
പദ്ധതി ഗവണ്മെന്റിന്റെ
പരിഗണനയിലുണ്ടോയെന്നു
വ്യക്തമാക്കുമോ?
അസംഘടിത
മേഖലയിലെ തൊഴില്‍ സുരക്ഷ
2734.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയില്‍ ജോലി
ചെയ്യുന്നവരുടെ തൊഴിലും
കൂലിയും ഉറപ്പു
വരുത്തുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്നുള്ള
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഏതെല്ലാം
വിഭാഗം
തൊഴിലാളികള്‍ക്ക്
ക്ഷേമനിധികൾ
നടപ്പാക്കിയട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ
;
(സി)
ഓരോ
ക്ഷേമനിധിയിലുമായി എത്ര
തൊഴിലാളികള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
(ഡി)
ഓരോ
ക്ഷേമനിധിയിലും എത്ര
പെന്‍ഷന്‍കാര്‍ ഉണ്ട് ;
വിശദാംശം ലഭ്യമാക്കുമോ
?
തയ്യല്‍
തൊഴിലാളി ക്ഷേമനിധി
2735.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തയ്യല്‍
തൊഴിലാളി
ക്ഷേമനിധിയില്‍
അംഗമാകുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
തയ്യല്‍
തൊഴിലാളി
ക്ഷേമനിധിയില്‍
അംഗമാകുന്നവര്‍ക്ക്
പ്രതി മാസം ക്ഷേമ
നിധിയിലേക്ക് എത്ര തുക
വീതമാണ്
അടയ്ക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തു
ക്ഷേമനിധിയിലെ
അംഗങ്ങള്‍ക്ക്
നല്കുന്ന
ആനുകൂല്യങ്ങളെ
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ഡി)
തയ്യല്‍
തൊഴിലാളി
ക്ഷേമനിധിയില്‍
നിലവില്‍ എത്രപേര്‍
അംഗങ്ങളായിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഇ)
തയ്യല്‍
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിന്റെ പക്കല്‍
നാളിതുവരെ എത്ര രൂപയുടെ
നിക്ഷേപമുണ്ടെന്ന്
വെളിപ്പെടുത്തുമോ?
തൊഴില്‍
അന്വേഷകർക്കായുള്ള പദ്ധതി
2736.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
ലൂഡി ലൂയിസ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
അന്വേഷകരെ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വ്യക്തമാക്കുമോ ?
നൈപുണ്യം
പദ്ധതി
2737.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നൈപുണ്യം
പദ്ധതിയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പരമ്പരാഗത
തൊഴില്‍ മേഖല നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
ആവശ്യമായ വിദഗ്ദ്ധ
തൊഴിലാളികളെ
പരിശീലിപ്പിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ ;
(സി)
പദ്ധതിയിന്‍
കീഴില്‍ കൂടുതല്‍
പരിശീലന കേന്ദ്രങ്ങള്‍
സ്ഥാപിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
?
കശുവണ്ടി
മേഖലയിലെ തൊഴിലാളികള്‍
നേരിടുന്ന പ്രശ്നങ്ങൾ
2738.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എം.എ.ബേബി
,,
പി.കെ.ഗുരുദാസന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കശുവണ്ടി
മേഖലയിലെ തൊഴിലാളികള്‍
നേരിടുന്ന പ്രശ്നങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അവയില്‍
പ്രധാനപ്പെട്ടവ
എന്തൊക്കെയാണ്;
(ബി)
വിവിധ
ആവശ്യങ്ങളുന്നയിച്ച്
കൊല്ലം കളക്ടറേറ്റിന്
മുമ്പില്‍ കശുവണ്ടി
തൊഴിലാളികള്‍
നടത്തിവന്ന സമരം
ഒത്തുതീര്‍പ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
കശുവണ്ടി
വികസന കോര്‍പ്പറേഷനു
കീഴിലുള്ള ഫാക്ടറികള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാൻ
തൊഴില്‍ വകുപ്പ്
മുന്‍കൈ
എടുത്തിട്ടുണ്ടോ;
നടപ്പു വര്‍ഷം പ്രസ്തുത
ഫാക്ടറികള്‍ എത്ര
തൊഴില്‍ ദിനങ്ങള്‍
നല്‍കിയെന്ന്
അറിയിക്കുമോ?
സ്വകാര്യ
സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ
വേതന വ്യവസ്ഥയും തൊഴിലവകാശ
സംരക്ഷണവും
2739.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
സ്ഥാപനങ്ങളില്‍
ജോലിചെയ്യുന്ന
തൊഴിലാളികള്‍ക്കും
മറ്റു ജീവനക്കാര്‍ക്കും
സംരക്ഷണം
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്താനുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ് ;
(ബി)
അവരുടെ
ഹാജര്‍, അവ൪ക്ക്
ലഭിക്കുന്ന ശമ്പളം
ഏന്നിവ സംബന്ധിച്ച
വിവരങ്ങള്‍
ശേഖരിക്കാറുണ്ടോ?
(സി)
സംഘടനാ
പ്രവർത്തകരായ
തൊഴിലാളികളെ
കള്ളക്കേസുകളില്‍
കുടുക്കി
യാതൊരാനുകൂല്യവും
നല്‍കാതെ
പിരിച്ചുവിടുന്ന
കേസുകള്‍ ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഏന്കില് ഇവരെ
സംരക്ഷിക്കുന്നതിന്
എന്ത് നടപടികളാണ്
കൈക്കൊള്ളുന്നത് എന്ന്
പറയാമോ?
(ഡി)
ഇത്തരം
എത്ര കേസുകള്‍ ഈ
സർക്കാരിന്റെ
കാലയളവില്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
(ഇ)
ജോലിയില്‍
നിന്ന് പിരിഞ്ഞുപോകുന്ന
തൊഴിലാളി ജോലി ചെയ്ത
കാലയളവില്‍ ലഭിക്കേണ്ട
എല്ലാ ആനുകൂല്യങ്ങളും
കൈപ്പറ്റിയാണോ
പോകുന്നതെന്നും അയാളുടെ
എല്ലാ അവകാശങ്ങളും
സംരക്ഷിക്കപ്പെട്ടോ
എന്നും അന്വേഷിക്കാന്‍
തൊഴില്‍ വകുപ്പിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ?
(എഫ്)
സ്വകാര്യ
സ്ഥാപനങ്ങളില്‍
ജോലിചെയ്യുന്ന
തൊഴിലാളികളുടെ
വിവരങ്ങള്‍
ശേഖരിക്കാനെത്തുന്ന
ഉദ്യോഗസ്ഥര്‍
തൊഴിലുടമകളുടെ
സല്‍ക്കാരം കൈപ്പറ്റി
അവര്‍ പറയുന്നതു മാത്രം
രേഖപ്പെടുത്തുന്നതായുള്ള
പരാതികള്‍ ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
പ്രസ്തുത പരാതി
കിട്ടിയാല്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
തൊഴിലാളി
ക്ഷേമപെന്ഷന്
2740.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികളുടെ
ക്ഷേമവുമായി
ബന്ധപ്പെട്ട ഏതൊക്കെ
പെന്‍ഷനുകളാണ് വകുപ്പ്
മുഖേന സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുള്ളതെന്നും
പ്രസ്തുത പെന്‍ഷനുകൾ
പ്രതിമാസം എത്ര തുക
വീതമാണെന്നും ഓരോന്നും
ഇനം തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
ക്ഷേമപെന്‍ഷനുകളില്‍
പ്രതിമാസം എത്ര രൂപയുടെ
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
എത്രമാസത്തെ
കുടിശ്ശിക
നല്കാനുണ്ടെന്ന്ഓരോന്നും
ഇനം തിരിച്ച്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പെന്‍ഷനുകള്‍ക്കായി ഒരു
വര്‍ഷം സര്‍ക്കാര്‍
എത്ര കോടി രൂപ
ചെലവഴിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
നേഴ്സിംഗ്
അക്കാഡമി
2741.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നേഴ്സിംഗ്
അക്കാഡമിയുടെ
പ്രവര്‍ത്തനത്തിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ആയത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ജീവനക്കാരെ
സ്ഥിരപ്പെടുത്തൽ
2742.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പൊതുമേഖലാ
സ്ഥാപനങ്ങളിലും
ക്ഷേമനിധി
ബോര്‍ഡുകളിലും 10
വര്‍ഷമായി ജോലി
നോക്കുന്ന എത്ര
താല്‍ക്കാലിക
ജീവനക്കാരെയാണ്
സ്ഥിരപ്പെടുത്തിയതെന്നു
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കണ്‍സ്ട്രക്ഷന്‍
വര്‍ക്കേഴ്സ്
വെല്‍ഫെയര്‍ ബോര്‍ഡില്‍
10 വര്‍ഷമായി ജോലി
നോക്കിയിരുന്നവരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
അവരെ
സ്ഥിരപ്പെടുത്തണമെന്ന്
കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
ആയതിന്മേൽ
സ്വീകരിച്ച നടപടി
എന്താണെന്ന്
വ്യക്തമാക്കുമോ?
നിര്‍മ്മാണ
തൊഴിലാളിക്ഷേമ നിധി
2743.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണ
തൊഴിലാളിക്ഷേമ
നിധിയില്‍ എത്ര അംഗങ്ങൾ
ഉണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
തൊഴിലാളി,
ക്ഷേമനിധിയിലേയ്ക്ക്
അടയ്ക്കേണ്ട വിഹിതം
എത്രയെന്നും വിഹിതം
അടയ്ക്കുന്നതിന് വീഴ്ച
വരുത്തി അംഗത്വം
നഷ്ടപ്പെട്ടിട്ടുള്ളവർക്ക്
അംഗത്വം പുതുക്കാനുളള
നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
അത്തരക്കാർക്ക്
അംഗത്വം
പുനസ്ഥാപിച്ചുകിട്ടുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നിര്‍മ്മാണ
തൊഴിലാളികളുടെ
മക്കള്‍ക്ക് എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ക്ഷേമനിധിവഴി
ലഭിക്കുന്നതെന്നും
ഇതിനായുളള
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ?
പേരൂര്‍ക്കട
ഇ.എസ്.ഐ ആശുപത്രിയുടെ
പ്രവര്‍ത്തനം
2744.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പേരൂര്‍ക്കട
ഇ.എസ്.ഐ ആശുപത്രിയില്‍
ഞായറാഴ്ചകളില്‍ ശരാശരി
എത്ര രോഗികള്‍ ചികിത്സ
തേടി എത്താറുണ്ട് ;
(ബി)
അടിയന്തര
ശസ്ത്രക്രിയ
നടത്തുന്നതിന് പ്രസ്തുത
ആശുപത്രിയില്‍ ആവശ്യമായ
സജ്ജീകരണങ്ങള്‍
നിലവിലുണ്ടോ ;
(സി)
ഞായറാഴ്ചകളില്‍
ഇവിടെ സിസേറിയന്
പോലുള്ള ശസ്ത്രക്രിയ
നടത്താറുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ;
(ഡി)
എത്ര
ഡോക്ടര്‍മാരുടെ
തസ്തികയാണ് ഇവിടെ
ആകെയുള്ളത് ; നിലവില്‍
എത്ര ഡോക്ടര്‍മാര്‍
ഇവിടെ സേവനം
അനുഷ്ഠിക്കുന്നുണ്ട് ;
(ഇ)
പ്രസ്തുത
ആശുപത്രിയില്‍
ഡോക്ടര്‍മാര്‍ ഹാജര്‍
രേഖപ്പെടുത്തിയ ശേഷം
സ്വകാര്യ പ്രാക്ടീസിന്
പോകുന്നതായി 2015
നവംബര്‍ 16 ന് മാതൃഭൂമി
ന്യൂസ് ചാനലില്‍ വന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
തുടര്‍നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ;
ആറ്റിങ്ങല്‍
മണ്ഡലത്തിലെ ഇ.എസ്.ഐ ആശുപത്രി
കെട്ടിടങ്ങള്‍
2745.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
ഇ.എസ്.ഐ ആശുപത്രികള്‍
ഏതെല്ലാമാണ്; പ്രസ്തുത
മണ്ഡലത്തില്‍ സ്വന്തം
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ഇ.എസ്.ഐ ആശുപത്രികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇ.എസ്.ഐ
ആശുപത്രികള്‍ക്കുള്ള
കെട്ടിട നിര്‍മ്മാണ
ഫണ്ട് ലഭ്യമാകുന്നത്
എവിടെ നിന്നാണെന്ന്
വ്യക്തമാക്കാമോ;
(സി)
കിളിമാനൂര്‍
ഇ.എസ്.ഐ. ആശുപത്രിയുടെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അന്താരാഷ്ട്ര
കണ്‍സ്ട്രക്ഷന്‍ അക്കാഡമി
2746.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
കണ്‍സ്ട്രക്ഷന്‍
അക്കാഡമിയുടെ
പ്രവര്‍ത്തനത്തിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വസ്ത്രവ്യാപാര
രംഗത്തെ സ്ത്രീ തൊഴിലാളികൾ
2747.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍
കൂടുതലായി ജോലി
ചെയ്യുന്ന
വസ്ത്രവ്യാപാര രംഗത്ത്
തൊഴിലിടങ്ങളില്‍ അവരുടെ
ക്ഷേമത്തിനുവേണ്ടി
തൊഴിലുടമകള്‍
ഉറപ്പുവരുത്തേണ്ട
നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇവരുടെ
ജോലി സമയവും അവധി
ദിനങ്ങളെ സംബന്ധിച്ചും
നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ;
(സി)
അധിക
ജോലിക്ക് നല്‍കേണ്ട
വേതനം, വിശ്രമസമയം
എന്നിവ സംബന്ധിച്ച്
സ്വീകരിക്കേണ്ട നടപടികൾ
എന്തൊക്കെയാണെന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുളള നിയമനം
2748.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടായിരുന്നവര്
എത്ര;
(ബി)
30.11.2015
ല്‍ എംപ്ലോയ്മെന്റ്
ഏക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുളളവര്‍ എത്ര;
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
എത്രപേര്‍ക്ക്
താല്‍ക്കാലിക നിയമനം
നല്കി, എത്രപേര്‍ക്ക്
സ്ഥിരം നിയമനം
നല്കി;വിശദമാക്കാമോ?
തൊഴിലന്വേഷകര്‍ക്ക്
കൗണ്‍സിലിംഗും പരിശീലനവും
2749.
ശ്രീ.ബെന്നി
ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലന്വേഷകര്‍ക്ക്
കൗണ്‍സിലിംഗും
പരിശീലനവും നല്കി
തൊഴില്‍
ഉറപ്പാക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മൊറയൂർ
ഐ .ടി .ഐ
2750.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ മൊറയൂരിൽ
പുതിയ ഐ .ടി .ഐ
സ്ഥാപിക്കുന്നതിനുള്ള
സ്ഥലമെടുപ്പ് നടപടികൾ
ഇപ്പോൾ ഏതു
ഘട്ടത്തിലാണ് ;
അരീക്കോട് ഗവ .ഐ ടി .ഐ
പ്രിൻസിപ്പൽ ഇത്
സംബന്ധിച്ച് സർക്കാരിന്
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
എന്തെല്ലാം നടപടികൾ
ഇതുവരെ
സ്വീകരിച്ചിട്ടുണ്ടെന്നും
സ്ഥിരം കെട്ടിട
സംവിധാനം വൈകുന്ന പക്ഷം
താല്‍ക്കാലിക കെട്ടിട
സൗകര്യങ്ങൾ
ഏർപ്പെടുത്തി
എന്നത്തേക്ക് ഐ. ടി .ഐ
ആരംഭിക്കുവാൻ
സാധിക്കുമെന്നും
വ്യക്തമാക്കാമോ ?
ഇളമാട്
ഗവ: ഐ.റ്റി.ഐ യിലെ കോഴ്സുകള്‍
2751.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇളമാട്
ഗവ: ഐ.റ്റി.ഐ. -യില്‍
ഏതെല്ലാം കോഴ്സുകളാണ്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
പുതിയ കോഴ്സുകള്‍
ആരംഭിച്ചിട്ടുണ്ടോ
എന്നും അനുവദിച്ച
കോഴ്സുകള്‍
ആരംഭിക്കുവാന്‍
കഴിയാത്ത സാഹചര്യം
നിലവിലുണ്ടോ എന്നും
വ്യക്തമാക്കുമോ?
തൊഴില്‍
രഹിതര്ക്കള്ള വിവിധ പരിശീലന
പദ്ധതികള്‍
2752.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
രഹിതര്‍ക്ക് പരിശീലനം
നല്‍കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
കേന്ദ്രങ്ങള്‍
മുഖേനയാണ് പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
നാളിതുവരെ
എത്രപേരാണ് ഈ
സർക്കാരിന്റെ കാലത്ത്
പ്രസ്തുത
പദ്ധതികള്‍ക്ക് കീഴില്‍
പരിശീലനം നേടിയതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത പദ്ധതികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ചാത്തന്നൂര്‍
ഗവ. ഐ. ടി. ഐ
2753.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ഗവ. ഐ. ടി. ഐ.യില്‍
ഇപ്പോള്‍ നിലവിലുള്ള
ട്രേഡുകള്‍
ഏതൊക്കെയാണ്; ഓരോ
ട്രേഡിലും എത്ര
പേര്‍ക്ക് പഠന സൗകര്യം
നല്കുവാന് കഴിയും;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന് എല്ലാവിധ
അടിസ്ഥാന സൗകര്യങ്ങളും
ഉണ്ടെന്ന് ബന്ധപ്പെട്ട
വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന
ശേഷം ഏതെങ്കിലും
ട്രേഡുകള്‍
ഒഴിവാക്കിയിട്ടുണ്ടോ;
പുതുതായി ആരംഭിച്ച
ട്രേഡുകള്‍ ഏതൊക്കെയാണ്
; വിശദാംശം
അറിയിക്കുമോ?
സെക്യൂരിറ്റി
തൊഴിലാളികള്‍ക്ക് പരിശീലന
ക്ലാസ്സുകള്‍
2754.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെക്യൂരിറ്റി
തൊഴിലാളികള്‍ക്ക്
തൊഴില്‍ വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
പരിശീലന ക്ലാസ്സുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത
തൊഴിലാളികൾക്ക്
പരിശീലനം
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ ?
പുഴക്കാട്ടിരി
ഐ.ടി.ഐക്ക് ഭൂമി
ലഭ്യമാക്കുന്നത്
2755.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വന്തമായ
സ്ഥലമില്ലാത്തതിനാല്‍,
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
പുഴക്കാട്ടിരി
ഐ.ടി.ഐ.യ്ക്ക് മങ്കട
വില്ലേജിലെ
കര്ക്കിടകത്തുളള ഭൂമി
റവന്യൂ വകുപ്പ്
അനുവദിച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
(ബി)
എങ്കില്‍
പ്രസ്തുത ഭൂമി
ഏറ്റെടുക്കല്‍
നടപടിക്രമം
പൂര്‍ത്തിയാക്കി,
കെട്ടിടം പണി
ആരംഭിക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ
ഭിന്നശേഷിയുളളവര്‍ക്ക്
ജോലി നല്കാന് പദ്ധതി
2756.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇരുപത്തിയഞ്ചു
വര്‍ഷത്തിലധികമായി
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതും
എസ്.എസ്.എല്‍.സി.
പാസ്സായതുമായ
ഭിന്നശേഷിയുളളഎത്ര
പേര് ജോലി
ലഭിക്കാതെയുണ്ടെന്നുള്ള
കണക്ക് ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
സാങ്കേതിക
കാരണങ്ങളാല്‍ ജോലി
നല്കാന് കഴിയാതിരുന്ന
ഇത്തരത്തില്‍പ്പെട്ടവര്‍ക്ക്
സര്‍ക്കാര്‍ ജോലി
ലഭിക്കുന്നതിനായി ഒരു
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചു
നടപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ആര്
എസ് ബി വൈ പദ്ധതി
2757.
ശ്രീ.ആര്
. സെല്‍വരാജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്
എസ് ബി വൈ പദ്ധതിയിന്‍
കീഴില്‍ ധനസഹായം
നല്‍കുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?