കേരള ലോക്കല്‍ ഗവണ്മെന്റ്
സര്‍വ്വീസ് ഡെലിവറി പ്രോജക്ട്
1715.
ശ്രീ.എം.എ.
വാഹീദ്
,,
വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ലോക്കല്‍ ഗവണ്മെന്റ്
സര്‍വ്വീസ് ഡെലിവറി
പ്രോജക്ടിനു കീഴില്‍
ഗ്രാമപഞ്ചായത്തുകളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
പദ്ധതിയിലൂടെ
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ?
വീടിന് പെര്‍മിറ്റ്
ലഭിക്കുന്നതിന് തീരദ്ദേശ
പരിപാലന അതോറിറ്റിയിലേയ്ക്ക്
നല്കിയ അപേക്ഷകള്‍
1716.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
നിന്ന് CRZ നിയമം
പ്രകാരം വീടിന്
പെര്‍മിറ്റ്
ലഭിക്കുന്നതിന്
തീരദ്ദേശ പരിപാലന
അതോറിറ്റിയിലേയ്ക്ക്
അപേക്ഷ നല്കിയ എത്ര
കേസുകള്‍ തീര്‍പ്പാവാതെ
നില്‍ക്കുന്നുണ്ടെന്നും
ബന്ധപ്പെട്ട
അപേക്ഷകളുടെ വിശദാംശം
(അപേക്ഷകന്റെ പേര്,
വിലാസം, പഞ്ചായത്തില്‍
നിന്നും തീരദ്ദേശ
പരിപാലന
അതോറിറ്റിയിലേക്ക്
അയച്ച ഫയല്‍ നമ്പര്‍,
തീയതി മുതലായവ)
പഞ്ചായത്ത് തിരിച്ച്
പ്രത്യേകം
വ്യക്തമാക്കാമോ?
മാച്ചിംഗ് ഗ്രാന്റ്
1717.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
ബജറ്റിന്റെ 15
ശതമാനത്തിലധികം
കാര്‍ഷിക വികസന
പരിപാടികള്‍ക്ക്
ചെലവഴിക്കുന്ന പക്ഷം
പതിനഞ്ചു
ശതമാനത്തിലധികമായി
ചെലവഴിക്കുന്ന പദ്ധതി
വിഹിതത്തിനു തുല്യമായ
തുക മാച്ചിംഗ്
ഗ്രാന്റായി സര്‍ക്കാര്‍
നല്‍കുന്നതായിരിക്കും
എന്ന 2014-15-ലെ
ബഡ്ജറ്റ് പ്രഖ്യാപനം
നടപ്പാക്കപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
അനുവദിക്കപ്പെട്ട
തുകയും
ചെലവഴിക്കപ്പെട്ട
തുകയും എത്രയെന്ന്
അറിയിക്കുമോ?
ഗ്രാമസഭകള്‍
1718.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
പഞ്ചായത്തു സമിതികള്‍
നിലവില്‍ വന്ന
സാഹചര്യത്തില്‍
ഗ്രാമസഭകള്‍ ഫലപ്രദവും
പങ്കാളിത്തമുള്ളവയുമാക്കി
തീര്‍ക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗ്രാമസഭകള്‍
വിളിച്ചു
ചേര്‍ക്കുന്നതുമായി
ബന്ധപ്പെട്ട്
നിലവിലുള്ള
വ്യവസ്ഥകളുടെ വിശദാംശം
ഉത്തരവുകള്‍ സഹിതം
ലഭ്യമാക്കുമോ?
ബഡ്ജറ്റില്‍ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് വകയിരുത്തിയ
തുക
1719.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി ഓരോ
വര്‍ഷവും ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട
തുകയും
യഥാര്‍ത്ഥത്തില്‍
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച മൊത്തം
തുകയും വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനകം
ട്രഷറിയില്‍ നിന്നും
പിന്‍വലിക്കപ്പെട്ട
തുകയില്‍ ഇപ്പോഴും
വിവിധ അക്കൗണ്ടുകളിലായി
കിടക്കുന്ന മൊത്തം തുക
എത്രയെന്ന്
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച
തുക
1720.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് എത്ര
തുക അനുവദിച്ചു;അതില്‍
എത്ര തുക
ചെലവഴിച്ചു;വര്‍ഷം
തിരിച്ച് വിശദാംശങ്ങള്‍
നല്‍കാമോ?
ഗ്രാമപഞ്ചായത്തംഗങ്ങളൂടെ
ഓണറ്റേറിയം
1721.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമപഞ്ചായത്തംഗങ്ങള്‍,
വൈസ് പ്രസിഡന്റ്,
പ്രസിഡന്റ് എന്നിവരുടെ
ഓണറ്റേറിയം
വര്‍ദ്ധിപ്പിച്ചു
നല്‍കുമോ ; മുന്‍
അംഗങ്ങള്‍ക്കു
പെന്ഷന്
ലഭ്യമാക്കുന്ന കാര്യം
പരിഗണിക്കുമോ ?
'ശുചിത്വ
ഗ്രാമം' പദ്ധതി
1722.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'ശുചിത്വ
ഗ്രാമം' എന്ന പേരില്‍
ഒരു പദ്ധതി
ഗ്രാമപഞ്ചായത്തുകളില്‍
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതിയിലൂടെ
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
എം.എല്‍.എ.
യുടെ ആസ്തി വികസന പദ്ധതി
1723.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചുനക്കര,
നൂറനാട്
പഞ്ചായത്തുകളില്‍
എം.എല്‍.എ. യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഓഫീസും
ഷോപ്പിംഗ് കോംപ്ലക്സും
നിര്‍മ്മിക്കുന്നതിന്
തുക അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
എല്‍. എസ്. ജി. ഡി
എഞ്ചിനീയറിംഗ് വിഭാഗം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
ടെന്‍ഡര്‍ ചെയ്ത്
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
നൂറനാട്
മുക്കാട് തോടില്‍ പാലം
നിര്മ്മിക്കുന്നതിന്എം.
എല്‍. എ - എ. ഡി. എസ്.
-ല്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവൃത്തി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ദ്രവ
- ഖര മാലിന്യ- സംസ്ക്കരണ
പദ്ധതി
1724.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രസന്നന്സ്
എക്കോ ബയോ സിസ്റ്റം
(ദ്രവ - ഖര മാലിന്യ-
സംസ്ക്കരണ പദ്ധതി)
നടപ്പിലാക്കുന്നതിന്
03.10.2013 ന്
സെക്രട്ടറി തല
മീറ്റിംഗ്
നടത്തിയതിന്റെ
വിവരങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മീറ്റിംഗിന്റെ തീരുമാന
പ്രകാരം ശുചിത്വ മിഷന്
ഏതെല്ലാം സംസ്ക്കരണ
പ്ലാന്റുകള്‍
സന്ദര്‍ശിച്ചതിന്
ശേഷമാണ് റിപ്പോര്‍ട്ട്
തയ്യാറാക്കിയതെന്നു
വ്യക്തമാക്കുമോ;
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് നല്‍കുമോ;
(സി)
പ്രസ്തുത
സംസ്ക്കരണ പദ്ധതി
വിജയകരമായ രീതിയില്‍
പ്രവര്‍ത്തിപ്പിച്ചു
വരുന്ന വിവരം ശുചിത്വ
മിഷന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
പുതിയ
മുനിസിപ്പാലിറ്റികളാക്കിയ
പഞ്ചായത്തുകളിലെ ജിവനക്കാരുടെ
പുനര്‍ നിയമനം
1725.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
മുനിസിപ്പാലിറ്റികള്‍
രൂപീകരിച്ച അവസരത്തില്‍
നിലവില്‍
പഞ്ചായത്തുകളില്‍
ഉണ്ടായിരുന്ന
ജിവനക്കാരുടെ പുനര്‍
നിയമനം സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ?
മണ്ഡല
ആസ്തി വികസന പദ്ധതി
1726.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍പ്പെടുത്തി
പൊതുമരാമത്ത് വകുപ്പ്
ചെയ്യുന്ന ഗ്രാമീണ
റോഡുകള്‍ക്ക് തദ്ദേശ
സ്വയംഭരണ വകുപ്പ്
ആവശ്യമായ ഫണ്ട്
ഡിപ്പോസിറ്റ്
ചെയ്യുന്നതിന് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ;
(ബി)
അമ്പലപ്പുഴ
മണ്ഡലത്തിലെ ആസ്തി
വികസന പദ്ധയില്‍
ഉള്‍പ്പെട്ട ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
തദ്ദേശസ്വയം ഭരണ
വകുപ്പ്, പൊതുമരാമത്ത്
വകുപ്പിന് പണം
നല്‍കാനുള്ളത്; പണം
നല്കാന്
ആവശ്യപ്പെട്ട് എന്നാണ്
തദ്ദേശ സ്വയംഭരണ
വകുപ്പില്‍ കത്തുകള്‍
ലഭിച്ചത് ; ഇതുവരെയും
പണം നല്‍കാത്തതിന്
കാരണം വിശദമാക്കുമോ ?
ആസ്തി
വികസന ഫണ്ട്
വിനിയോഗം-ഉത്തരവുകള്‍
വൈകാതിരിക്കാന്‍ നടപടി
1727.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭയുടെ
കാലാവധി
അവസാനിക്കുന്നതിന്
മാസങ്ങള്‍ മാത്രം
അവശേഷിക്കുന്നതിനാല്‍
മണ്ഡലങ്ങളിലെ ആസ്തി
വികസന പദ്ധതിയില്‍
പെടുത്തി എം.എല്‍.എ
മാര്‍
നിര്‍ദ്ദേശിക്കുന്ന
ജോലികളുടെ നടപടികള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കി
ഭരണാനുമതി എത്രയും വേഗം
നല്‍കുന്നതിന് തദ്ദേശ
സ്വയംഭരണ വകുപ്പിന്
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
ആസ്തി
വികസന പദ്ധതിയില്‍
പെടുത്തി എം.എല്‍.എ
മാര്‍
നിര്‍ദ്ദേശിക്കുന്ന
ജോലികളുടെ
എസ്റ്റിമേറ്റും പ്ലാനും
മറ്റ് റിക്കാര്‍ഡുകളും
സെക്രട്ടറിയേറ്റിലെത്തിയാല്
ഇതു സംബന്ധിച്ച ഫയല്‍
തദ്ദേശ സ്വയംഭരണ
വകുപ്പിലെ ഏതെല്ലാം
സെക്ഷനുകളിലേയ്ക്കും
സീറ്റുകളിലേയ്ക്കും
എന്ന് കൈമാറ്റം
ചെയ്തുവെന്നും അത്
എന്നാണ് മുകളിലേയ്ക്ക്
സമര്‍പ്പിക്കപ്പെട്ടത്
എന്നും താമസംവിനാ
അറിയാന്‍ സംവിധാനം
ഒരുക്കുമോ?
വസ്തു
നികുതി പരിഷ്കരണം സംബന്ധിച്ച
ഉത്തരവുകള്‍
1728.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളിലെ
വസ്തു നികുതി പരിഷ്കരണം
സംബന്ധിച്ച് ഏതൊക്കെ
ഉത്തരവുകളാണ്
ഇറക്കിയതെന്നു
വ്യക്തമാക്കുമോ;
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പല
പഞ്ചായത്തുകളും
പുതുക്കിയ നിരക്കിലുള്ള
വസ്തു നികുതി
ഈടാക്കിയിട്ടുള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
കൂടുതലായി
ഈടാക്കിയ
നികുതിസംബന്ധിച്ച്
എന്തെങ്കിലും ഉത്തരവ്
ഫുറപ്പെടുവിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ക്ഷേമ
പെന്‍ഷനുകളുടെ അപേക്ഷകൾ
1729.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൊത്തം
പഞ്ചായത്തുകളില്‍ വിവിധ
ക്ഷേമ പെന്‍ഷനുകളുടെ
അപേക്ഷകളില്‍ നിലവില്‍
എ്രത എണ്ണം
തീര്‍പ്പാവാതെ
ശേഷിക്കുന്നുണ്ട് ;
ആയത് വിഭാഗം തിരിച്ച്
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വിവിധ പഞ്ചായത്തുകളില്‍
പെന്ഷന്
കുടിശ്ശികയുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതിന്
പരിഹരിയ്ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ?
ഗ്രാമ
പഞ്ചായത്തുകളിലെ ജീവനക്കാർ
1730.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ
പഞ്ചായത്തുകളില്‍
ജീവനക്കാരുടെ
കുറവുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അര്‍ഹതപ്പെട്ട
എത്ര
പഞ്ചായത്തുകള്‍ക്ക്
ജൂനീയര്‍ സൂപ്രണ്ട്
തസ്തിക
അനുവദിക്കാനുണ്ട്;
തസ്തിക അനുവദിക്കുന്നതു
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
അറിയിക്കുമോ;
(സി)
വാഹനമുളള
എത്ര പഞ്ചായത്തുകളില്‍
താല്‍ക്കാലിക
ഡ്രെെവര്‍മാര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(ഡി)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
എത്ര
പഞ്ചായത്തുകള്‍ക്ക്
സ്ഥിരം ഡ്രെെവര്‍
തസ്തിക അനുവദിച്ച്
പി.എസ്.സി വഴി നിയമനം
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഇ)
മുഴുവന്‍
പഞ്ചായത്തുകളിലും
സ്ഥിരം ഡ്രെെവര്‍
തസ്തിക അനുവദിച്ച്
പി.എസ്.സി . വഴി നിയമനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങളിലെ
മുന്‍ മെമ്പര്‍മാര്‍ക്ക്
പെന്ഷന് അനുവദിക്കുന്നത്
1731.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളിലെ മുന്‍
മെമ്പര്‍മാര്‍ക്ക്
പെന്ഷന്
അനുവദിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ
(ബി)
ഉണ്ടെങ്കില്‍
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളിലെ മുന്‍
മെമ്പര്‍മാര്‍ക്ക്
പെന്ഷന്
അനുവദിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ
(സി)
ഇല്ലെങ്കില്‍
60 വയസ്സിനു
മുകളിലുളളവരും,
സര്‍ക്കാരിന്റെ യാതൊരു
വിധ പെന്ഷന്
ആനുകൂല്യവും
ലഭിക്കാത്തവരുമായ
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളിലെ മുന്‍
മെമ്പര്‍മാര്‍ക്ക്
പെന്ഷന്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
അംഗത്വ
ഫീസും വരിസംഖ്യയും
നല്‍കുന്നത് സംബന്ധിച്ച്
1732.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
തദ്ദേശസ്ഥാപനങ്ങള്‍
ഇനിമുതല്‍ അംഗത്വ ഫീസും
വരിസംഖ്യയും
ഇന്‍ഫര്‍മേഷന്‍ കേരളാ
മിഷന് (ഐ.കെ.എം.)
നല്‍കണം എന്ന ഉത്തരവ്
സംബന്ധിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എന്നു
മുതലാണ് ഉത്തരവ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
തദ്ദേശസ്ഥാപനങ്ങളുടെ
പ്ലാന്‍ ഫണ്ടില്‍
നിന്നും അംഗത്വ ഫീസ്
കുറവ് ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
വാര്‍ഷിക
വരിസംഖ്യ സംബന്ധിച്ച്
വിശദമാക്കുമോ?
തദ്ദേശ
സ്വയംഭരണ വകുപ്പ് മുഖേന
നടപ്പാക്കിയ പ്രവൃത്തികള്‍
1733.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ വകുപ്പ് മുഖേന
തവനൂര്‍ നിയോജകമണ്ഡലം
ആസ്തി വികസന ഫണ്ടില്‍
നിന്നും ഇതുവരെ
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് എത്ര
രൂപയുടെ ഭരണാനുമതിയാണ്
ലഭിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
എന്നും ഇനി ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കാനുള്ളത്
എന്നും പ്രസ്തുത
പ്രവൃത്തികളുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്നും
വിശദമാക്കാമോ?
ത്രിതല
പഞ്ചായത്തുകള്‍
1734.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്തുകളില്‍
അംഗങ്ങളായിരുന്നവര്‍ക്ക്
പെന്ഷന്
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം അറിയിക്കുമോ?
ത്രിതല
പഞ്ചായത്തുകളുടെ പ്രവര്‍ത്തനം
1735.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്തുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമവും
അഴിമതിരഹിതവുമാക്കുന്നതിന്ഏതെല്ലാം
പുതിയ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ത്രിതല
പഞ്ചായത്തുകള്ക്ക്മെച്ചപ്പെട്ട
ഭൗതിക സാഹചര്യങ്ങള്‍
ഒരുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പഞ്ചായത്തുകള്‍ക്ക്
സ്ഥിരം ഡ്രൈവറുടെയും
സെക്യൂരിറ്റി
ഗാര്‍ഡിന്റെയും
തസ്തികകള്‍ സൃഷ്ടിച്ച്
നല്‍കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പഞ്ചായത്തുകള്‍
വഴിയുളള വ്യക്തിഗത
ആനുകൂല്യങ്ങളും മറ്റ്
വികസന
പ്രവര്‍ത്തനങ്ങളും
ഗ്രാമസഭകളില്‍
അവതരിപ്പിച്ച് അംഗീകാരം
നേടുന്നതിന് നടപടി
സ്വീകരിക്കുമോ?
ത്രിതല
പഞ്ചായത്തുകളില്‍ പഞ്ചവല്‍സര
പദ്ധതി
1736.
ശ്രീ.എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.എസ്.ശബരീനാഥന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്തുകളില്‍
പഞ്ചവല്‍സര പദ്ധതി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ശുചിത്വ
കേരളം പദ്ധതി
T 1737.
ശ്രീ.ആര്
. സെല്‍വരാജ്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുചിത്വ കേരളം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇൗ പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ?
പ്രവാസി
കേരളീയര്‍ക്ക് സമ്മതിദാനം
1738.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ത്രിതലപഞ്ചായത്തുകളില്‍
പ്രവാസി കേരളീയര്‍ക്ക്
സമ്മതിദാനം
വിനിയോഗിയ്ക്കുന്നതിനുള്ള
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാം
; വിശദമാക്കുമോ;
(സി)
പ്രസ്തുത പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വാര്‍ഡ്
മെമ്പര്‍മാര്‍ക്ക് സഹായികള്‍
1739.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
വാര്‍ഡ്
മെമ്പര്‍മാര്‍ക്ക്
സഹായികളെ
നിയമിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഉള്ളേരി
ഗ്രാമപഞ്ചായത്തില്‍
ക്രിമറ്റോറിയം
1740.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
ഉള്ളേരി
ഗ്രാമപഞ്ചായത്തില്‍
പ്രശാന്തി ഗാര്‍ഡന്‍സ്
എന്ന പേരില്‍ ഒരു
ആധുനിക ക്രിമറ്റോറിയം
നിര്‍മ്മിക്കുന്നതു
സംബന്ധിച്ച് വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
ഭരണാനുമതി
നല്‍കുന്നതുമായി
ബന്ധപ്പെട്ട തുടര്‍
നടപടികളുടെ പുരോഗതി
അറിയിക്കുമോ ?
മലപ്പുറം
ജില്ലയിലെ കുടിവെള്ളക്ഷാമം
1741.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മലപ്പുറം
ജില്ലയിലെ കുറുവ
പഞ്ചായത്തിലെ
നെച്ചിക്കുത്ത് പറമ്പ,
കരിഞ്ചപാടി ,
താഴെകുളമ്പ എന്നീ
പ്രദേശങ്ങള്‍
ഉള്‍കൊള്ളുന്ന 5- ാം
വാര്‍ഡിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
ജില്ലാ പഞ്ചായത്ത്,
കുറുവ പഞ്ചായത്ത് മുഖേന
ഏതെങ്കിലും പദ്ധതിക്ക്
അനുമതി
നല്‍കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക് എത്ര
രൂപ വീതം എന്നും ഏത്
നിര്‍മ്മാണ ഏജന്‍സി
മുഖേനയാണ് പദ്ധതി
നടപ്പാക്കുന്നത് എന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവർത്തികൾ ഇപ്പോൾ ഏത്
ഘട്ടത്തിലാണ് എന്ന്
വിശദമാക്കുമോ?
കാര്‍ഷിക
വിഭവങ്ങളുടെ
സംസ്ക്കരണത്തിനുള്ള ചെറുകിട
വ്യവസായങ്ങള്‍ക്കുള്ള
ലൈസന്‍സ്
1742.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപ്രദേശങ്ങളില്‍
രാസവസ്തുക്കള്‍
ഉപയോഗിക്കാത്തതും പരിസര
മലിനീകരണമുണ്ടാക്കാത്തതും
കാര്‍ഷിക വിഭവങ്ങളുടെ
സംസ്ക്കരണത്തിനുള്ളതുമായ
ചെറുകിട
വ്യവസായങ്ങള്‍ക്ക്
ലൈസന്‍സ്
ലഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
ചെറുകിട
വ്യവസായങ്ങള്‍ക്ക്
മലിനീകരണ നിയന്ത്രണ
ബോര്‍ഡ്, ഫയര്‍ ആന്റ്
സേഫ്റ്റി വിഭാഗങ്ങളുടെ
അനുമതി ആവശ്യമുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
എങ്കില്‍
പരിസ്ഥിതി
മലിനീകരണമുണ്ടാക്കാത്ത
വിധം കൃഷി അധിഷ്ഠിത
ചെറുകിട വ്യവസായ
യൂണിറ്റുകള്‍ക്ക്
ലൈസന്‍സ്
നല്‍കുന്നതിനുള്ള
വ്യവസ്ഥ ഉദാരമാക്കുമോ?
വേങ്ങൂര്‍
ഗവ:ഐ.ടി.ഐ.യ്ക്ക് സ്ഥലം
1743.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങൂര്‍
ഗവ:ഐ.ടി.ഐ.യ്ക്ക്
ഗ്രാമപഞ്ചായത്തു വക
സ്ഥലം
വിട്ടുനല്‍കണമെന്ന
ആവശ്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)
തദ്ദേശ
സ്വയംഭരണ
സെക്രട്ടറിയുടെ
ആര്.സി.4/508 നമ്പര്‍
ഫയല്‍ പ്രകാരം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
തദ്ദേശ
ഭരണ കമ്മീഷന്റെ അനുവാദം
കിട്ടിയിട്ടും ഉത്തരവ്
ഇറങ്ങാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
ഉത്തരവ്
പുറപ്പെടുവിക്കുമോ?
ഖരമാലിന്യ
നിര്‍മ്മാര്‍ജ്ജനം
1744.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യ
സംസ്ക്കരണത്തിലെ
പോരായ്മ
പരിഹരിക്കുന്നതിനായി ഈ
സ൪ക്കാ൪ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഖരമാലിന്യം
ശാസ്ത്രീയമായി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
അറവുശാലകളിലെ അവശിഷ്ടം
ഉള്‍പ്പെടെയുള്ള
ഖരമാലിന്യം
പൊതുവഴിയില്‍
തള്ളുന്നവര്‍ക്കെതിരെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നടപടി
സ്വീകരിക്കുവാന്‍
വിമുഖത കാണിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ; ?
റദ്ദാക്കിയ
പുതിയ പഞ്ചായത്തുകളും
മുനിസിപ്പാലിറ്റികളും
1745.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.രാധാകൃഷ്ണന്
,,
ജെയിംസ് മാത്യു
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
69 പുതിയ
പഞ്ചായത്തുകള്‍ക്ക്
രൂപം നല്കിയതും,
തിരുവനന്തപുരം
,കോഴിക്കോട്
കോര്പ്പറേഷന്
വിഭജിച്ച്
മുനിസിപ്പാലിറ്റികള്‍ക്കു
രൂപം നല്കിയതും
റദ്ദാക്കിയ കേരള
ഹൈക്കോടതി
വിധികള്‍ക്കെതിരെ
അപ്പീല്‍ നല്കാന്
തീരുമാനം എടുത്തത് ഏത്
തലത്തിലായിരുന്നു ;
ഇതിനായി നിയമോപദേശം
തേടുകയുണ്ടായോ ;
നിയമോപദേശം
എന്തായിരുന്നു ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പ്രശ്നത്തില്‍
മുഖ്യമന്ത്രി വിളിച്ചു
ചേര്‍ത്ത യോഗത്തില്‍
ആരെല്ലാം
പങ്കെടുക്കുകയുണ്ടായി ;
പ്രസ്തുത യോഗത്തില്‍
തെരഞ്ഞെടുപ്പ്
കമ്മീഷന്റെ നിലപാട്
എന്തായിരുന്നു ;
പ്രസ്തുത യോഗത്തിന്റെ
മിനിട്സിന്റെ പകര്‍പ്പ്
സഭയുടെ മേശപ്പുറത്ത്
ലഭ്യമാക്കുമോ ?
കുടുംബശ്രീ
സംവിധാനം
1746.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
കെ.അജിത്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ സംവിധാനം
തകര്‍ച്ചയെ നേരിടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
സംവിധാനത്തെ
തകര്‍ച്ചയില്‍ നിന്ന്
രക്ഷിക്കുന്നതിന് എന്തു
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
(ബി)
പഞ്ചായത്ത്
സി.ഡി.എസ്സുകള്‍ക്ക്
നല്‍കാറുള്ള
അഡ്മിനിട്രേറ്റീവ്
ഗ്രാന്റ്
കുടിശ്ശികയുണ്ടോ,
എങ്കില്‍ പ്രസ്തുത
ഇനത്തില്‍ നല്‍കാനുള്ള
കുടിശ്ശിക എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
അയല്കൂട്ടങ്ങള്
മുഖേന നല്‍കേണ്ട
മാച്ചിംഗ് ഗ്രാന്റും
പലിശ സബ്സിഡിയും
കുടിശ്ശികയുണ്ടോ;
എങ്കില്‍ പ്രസ്തുത
ഇനത്തില്‍ എത്ര
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
കുടുംബശ്രീ മുഖേന എത്ര
പുതിയ സംരംഭങ്ങള്‍
ആരംഭിച്ചു;
സംരംഭങ്ങളുടെ സബ്സിഡി
തീര്‍പ്പു
കല്‍പ്പിക്കുന്നതിനുള്ള
അപേക്ഷകള്‍
കെട്ടിക്കിടപ്പുണ്ടോ ?
താമരക്കുളം
ആയുര്‍വേദ ആശുപത്രി
നിര്‍മ്മാണം
1747.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താമരക്കുളം
ആയുര്‍വേദ
ആശുപത്രിയ്ക്ക് എ.
എല്‍. എ. ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി എല്‍. എസ്.
ജി. ഡി. എഞ്ചിനീയറിംഗ്
വിഭാഗം ടെന്‍ഡര്‍
ചെയ്തെങ്കിലും
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍ ഒഴിവാക്കി
അടിയന്തരമായി
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കുടുംബശ്രീ
കാറ്ററിംഗ് യൂണിറ്റ്
1748.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയിലെ
കാറ്ററിംഗ്
യൂണിറ്റുകള്‍ക്ക്
പരിശീലനം നല്കുന്ന
ഐഫ്രം എന്ന
സ്ഥാപനത്തിന് നാളിതുവരെ
എത്ര തുക
നല്‍കിയിട്ടുണ്ടെന്നും
കോട്ടയത്ത് നടന്ന 10
ദിവസത്തെ ഭക്ഷ്യ
മേളയ്ക്ക് മേല്‍നോട്ടം
വഹിച്ചതിന് എത്ര തുക
നല്‍കിയെന്നും
വ്യക്തമാക്കുമോ?
ഇലക്ട്രിക്
പൊതുശ്മശാനത്തിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനം
1749.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഴയ
കുന്നുന്മേല്‍ ഗ്രാമ
പഞ്ചായത്തിലെ
കാനാറയില്‍ കിളിമാനൂര്‍
ബ്ലോക്ക് പഞ്ചായത്ത്
നി൪മ്മിക്കുവാന്
തീരുമാനിച്ച ഇലക്ട്രിക്
പൊതുശ്മശാനത്തിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
എത്ര
തുകയുടെ
എസ്റ്റിമേറ്റാണ്
ഇതിനായി
തയ്യാറാക്കിയിട്ടുളളതെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
കരാര്‍
ഏറ്റെടുത്തിരിക്കുന്നത്
ആരാണെന്നും
വ്യക്തമാക്കുമോ;
(സി)
ശ്മശാന
നിര്‍മ്മാണത്തിന്
തടസ്സമെന്തെങ്കിലുമുണ്ടോയെന്ന്
വിശദമാക്കുമോ?
കുടുംബശ്രീ
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെലവഴിച്ച തുക
1750.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കുടുംബശ്രീ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഓരോ സാമ്പത്തികവര്‍ഷവും
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദമാക്കാമോ ?
ആര്യങ്കോട്
പഞ്ചായത്തിലെ ഖാദി ഉല്പാദക
സംഘത്തിന്റെ പ്രവര്‍ത്തനം
1751.
ശ്രീ.പി.കെ.ഗുരുദാസന്
,,
ബി.സത്യന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16ലെ
വനിതാഘടക പദ്ധതിപ്രകാരം
തിരുവനന്തപുരം ജില്ലാ
പഞ്ചായത്ത്,
ആര്യങ്കോട്
പഞ്ചായത്തില്‍ നിലവില്‍
ഇല്ലാത്ത ഒരു ഖാദി
സംഘത്തിന് 80 ലക്ഷം രൂപ
നല്‍കിയതായുള്ള ആരോപണം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ
;എങ്കില്‍ ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം വനിതാ
സംഘങ്ങള്‍ക്ക് എത്ര തുക
വീതം
അനുവദിക്കുകയുണ്ടായി ;
പണം അനുവദിക്കപ്പെട്ട
ഏതെല്ലാം സംഘങ്ങള്‍
നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നു
വ്യക്തമാക്കുമോ ;;
(സി)
ആര്യങ്കോട്
പഞ്ചായത്തില്‍ ഒരു ഖാദി
ഉല്പാദക സംഘം
പ്രവര്‍ത്തിക്കുന്നുണ്ടോ
; ഇല്ലെങ്കില്‍ ആരുടെ
ശുപാര്‍ശയെ
തുടര്‍ന്നാണ് ജില്ലാ
പഞ്ചായത്ത് പ്രസ്തുത
പദ്ധതിക്കായി പണം
അനുവദിച്ചത് ; ?
(ഡി)
പ്രസ്തുത
സംഘത്തിന്‍െറ പേരില്‍
പണം
തട്ടിയെടുത്തവര്‍ക്കും
അതിന്
ഉത്തരവാദികളായവര്‍ക്കുമെതിരെ
നടപടി സ്വീകരിക്കുമോ ?
ജീവനക്കാരുടെ
പുനർവിന്യാസം
1752.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനിസിപ്പാലിറ്റിയാക്കിയ
ഗ്രാമപഞ്ചായത്തുകളില്‍
നിലവിലുള്ള ജീവനക്കാരെ
പുനര്‍വിന്യസിക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ?
നഷ്ടപ്പെടുന്ന
ഗ്രാമ സൗഭാഗ്യങ്ങളെ
തിരിച്ചുപിടിക്കാനുള്ള
പദ്ധതികള്‍
1753.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ
പഞ്ചായത്തുകളില്‍ പുതിയ
ഭരണസമിതികള്‍
അധികാരത്തില്‍ വരുന്ന
സമയമായതിനാല്‍ നമുക്ക്
നഷ്ടപ്പെട്ട്
കൊണ്ടിരിക്കുന്ന ഗ്രാമ
സൗഭാഗ്യങ്ങളെ
തിരിച്ചുപിടിക്കുന്നതിന്
ഭരണ സമിതികളുടെ മുന്നിൽ
നയപരിപാടികള്‍
നല്കുന്ന കാര്യം
ആലോചിക്കുമോ ?
(ബി)
പരിസ്ഥിതിയുടെ
സര്‍വ്വാത്മക പരിരക്ഷ,
തടാകങ്ങള്‍, തോടുകള്‍
എന്നിവയുടെ
പുനരുജ്ജീവനം, ജൈവ
പച്ചക്കറി
പരിപോഷിപ്പിക്കല്‍,
മാലിന്യ
നിര്‍മ്മാര്‍ജനം
തുടങ്ങിയവ
നടപ്പിലാക്കാന്‍ വിവിധ
വകുപ്പുകളെ
പഞ്ചായത്തുകളുമായി
സഹകരിപ്പിച്ച്
പദ്ധതികള്‍
നടത്തുന്നതിനും, നല്ല
പദ്ധതികള്‍ക്ക് ഫണ്ട്
നല്‍കുന്നതിനും
സഹായകരമായ
നടപടികള്‍ക്ക് നേതൃത്വം
നല്‍കുമോ;
വിശദമാക്കുമോ?
ഇന്‍ഫര്‍മേഷന്‍
കേരള മിഷന്
1754.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
കേരള മിഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്താണ് ; ഈ മിഷന്
പ്രവര്‍ത്തനം
ആരംഭിച്ചത് എന്നാണ് ;
എത്ര വര്‍ഷം കൊണ്ട് ഈ
മിഷന്റെ പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കുമെന്നാണ്
ആരംഭകാലത്ത്
പ്രഖ്യാപിച്ചിരുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഈ
മിഷന്റെ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്
സ്ഥിരം/താല്‍ക്കാലികം
ആയി തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലടക്കം എത്ര
പേർ ഏതെല്ലാം
തസ്തികകളില്‍
ജോലിചെയ്യുന്നു; ഇവരുടെ
നിയമനം എങ്ങനെയാണ്
നടത്തുന്നത് ;
വിശദമാക്കാമോ;
(സി)
നാളിതുവരെ
ഈ ജീവനക്കാരുടെ
ശമ്പളത്തിനും മറ്റ്
പ്രവര്ത്തനചെലവുകള്ക്കുമായി
വിനിയോഗിച്ച
തുകയെത്രയാണ്;വ്യക്തമാക്കുമോ;
(ഡി)
എന്നത്തേയ്ക്ക്
ഈ മിഷന്റെ ലക്ഷ്യം
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പ് മുഖാന്തിരം
നടപ്പിലാക്കുന്ന നിര്‍മ്മാണ
പ്രവൃത്തികള്‍
1755.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
നിയോജക മണ്ഡലം ആസ്തി
വികസന സ്കീമില്‍
നിന്നും തദ്ദേശസ്വയംഭരണ
വകുപ്പ് മുഖാന്തിരം
നടപ്പിലാക്കുന്ന
നിര്‍മ്മാണ
പ്രവൃത്തികളുടെ പുരോഗതി
അവലോകന റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
കുടുംബശ്രീയുടെ
പുനര്‍ജനി പദ്ധതി
1756.
ശ്രീ.ബി.സത്യന്
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
പുനര്‍ജനി പദ്ധതി
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം തൊഴില്‍
പരിശീലനം നല്‍കുന്നതിന്
ഏതൊക്കെ
ഏജന്‍സികളുമായാണ്
കരാറൊപ്പിട്ടത്;
(സി)
പ്രസ്തുത
ഏജന്‍സികള്‍ പരിശീലന
പരിപാടി
പൂര്‍ത്തിയാക്കിയവര്‍ക്ക്
ജോലി
ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
കുടുംബശ്രീ ചെലവഴിച്ച
തുക സംബന്ധിച്ച കണക്ക്
ലഭ്യമാണോ; എങ്കില്‍
ആയത് ലഭ്യമാകുമോ ?
കുടുംബശ്രീയുടെ
ശാക്തീകരണം
1757.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ബെന്നി ബെഹനാന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
കൂട്ടായ്മയെ
ശാക്തീകരിക്കാന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കുടുംബശ്രീയുടെ
മീഡിയാശ്രീ പദ്ധതി
1758.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.കെ.എസ്.സലീഖ
,,
പി. അയിഷാ പോറ്റി
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
നടപ്പാക്കാനുദ്ദേശിക്കുന്ന
മീഡിയാശ്രീ പദ്ധതിയുടെ
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
കുടുംബശ്രീ
തെരഞ്ഞെടുത്തിരിക്കുന്ന
ഏജന്‍സി ഏതാണ്;
(സി)
പ്രസ്തുത
ഏജന്‍സിയെ
തെരഞ്ഞെടുത്തത് ഏത്
രീതിയിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
മീഡിയാശ്രീയുമായി
ബന്ധപ്പെട്ട് നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
ചെലവ് ഏത്
കുടുംബശ്രീയുടെ ഏത്
ഹെഡ്സില് നിന്നാണ്
നടത്തുന്നത്;
നാളിതുവരെയായി പ്രസ്തുത
ഇനത്തില്‍ എത്ര തുക
ചെലവഴിക്കപ്പെട്ടു;
വിശദമാക്കുമോ?
പെര്‍ഫോമന്‍സ്
ഓഡിറ്റിംഗ് സംവിധാനം
1759.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെര്‍ഫോമന്‍സ്
ഓഡിറ്റ് സംവിധാനം
പുനഃപരിശോധിക്കുമോ ;
(ബി)
ഇത്
പഞ്ചായത്തിനു
പുറത്തുള്ള ഒരു ഏജന്‍സി
വഴി
ചെയ്യാമോ;വ്യക്തമാക്കുമോ?
ഇന്‍ഫര്‍മേഷന്‍
കിയോസ്കുകള്‍ സ്ഥാപിക്കുന്നത്
സംബന്ധിച്ചു
1760.
ശ്രീ.ജി.സുധാകരന്
,,
കെ.കെ.ജയചന്ദ്രന്
,,
എം. ഹംസ
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പഞ്ചായത്തുകളില്‍
ഇന്‍ഫര്‍മേഷന്‍
കിയോസ്കുകള്‍
സ്ഥാപിക്കുന്നതിന്
കെല്‍ട്രോണ്‍ മുഖേന
സ്വീകരിച്ച നടപടി
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
കെല്‍ട്രോണിന്
സ്വന്തമായുള്ള
യൂണിറ്റുകളിലാണോ
കിയോസ്കുകള്‍
തയ്യാറാക്കപ്പെട്ടത്;
എങ്കിൽ എത്ര
യൂണിറ്റുകള്‍
തയ്യാറാക്കുകയുണ്ടായി;
വ്യക്തമാക്കുമോ;
(സി)
അല്ലെങ്കില്‍
ഏത് സ്വകാര്യ
സ്ഥാപനവുമായി
ഉണ്ടാക്കിയ
ധാരണയനുസരിച്ചാണ്
കിയോസ്കുകള്‍
തയ്യാറാക്കപ്പെട്ടതെന്നും
ഇത് രൂപകല്പന ചെയ്തത്
ഏത് സ്ഥാപനമാണ് എന്നും
; ഇതിന്റെ നിരക്കു
തീരുമാനിച്ചത്
ആരാണ്എന്നും
വിശദമാക്കുമോ ;
(ഡി)
ഇതിനകം
എത്ര പഞ്ചായത്തുകള്‍
കിയോസ്കുകള്‍
വാങ്ങിയിട്ടുണ്ടെന്നും
ഇത് വഴി കെല്‍ട്രോണിന്
നല്കിയ മൊത്തം തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
ഇടപാടില്‍ പഞ്ചായത്ത്
വകുപ്പ്
മന്ത്രിതലത്തില്‍
എടുത്ത തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ്
1761.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ 2015-16
വര്‍ഷത്തെ
പദ്ധതിച്ചെലവ്
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ജില്ലാ-ബ്ലോക്ക്-ഗ്രാമ
പഞ്ചായത്തുകള്‍, ഈ
സാമ്പത്തിക വര്‍ഷം
നാളിതുവരെ
അനുവദിക്കപ്പെട്ട
തുകയുടെ എത്ര ശതമാനം
ചെലവഴിച്ചു
എന്നറിയിക്കാമോ?
പഞ്ചായത്തിന്റെ
ഭരണാനുമതിയോടെയുള്ള ആസ്തി
വികസന പദ്ധതി
1762.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പ് ഭരണാനുമതി
നല്കുന്ന ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുന്ന
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിയ്ക്കുന്നതിന്
കാലതാമസം
വരുത്തുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
കാലതാമസമൊഴിവാക്കുന്നതിന്
എന്തെല്ലാം
നര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ട്;
(സി)
പദ്ധതി
പൂര്‍ത്തീകരണത്തില്‍
വീഴ്ച
വരുത്തുന്നവര്‍ക്കെതിരെ
കര്‍ശനമായ നടപടികള്‍
സ്വീകരിക്കുമോ?
പഞ്ചായത്തുകളിലെ
ഭരണസ്തംഭനം
1763.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു കക്ഷിക്കും
ഒറ്റയ്ക്കു
ഭൂരിപക്ഷമില്ലാത്ത
പഞ്ചായത്തുകളിലെ
ഭരണസ്തംഭനം
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ; ഇതിനായി
പഞ്ചായത്ത് രാജ് നിയമം
ഭേദഗതി ചെയ്യുമോ ;
വ്യക്തമാക്കുമോ?
പഞ്ചായത്തുകളില്‍
ജൂനീയര്‍
സൂപ്രണ്ട്,ടെെപ്പിസ്റ്റ്
തസ്തികകള്‍
1764.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
ജൂനീയര്‍ സൂപ്രണ്ട്
തസ്തിക
സൃഷ്ടിക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വിശദമാക്കുമോ;
(ബി)
പഞ്ചായത്തുകളില്‍
ടെെപ്പിസ്റ്റ് തസ്തിക
നിലവിലില്ലാത്തതിനാല്‍
പ്രസ്തുത തസ്തിക
സൃഷ്ടിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
ഗ്രാമപഞ്ചായത്തുകളിലെ
ഡ്രെെവര്‍ തസ്തിക
1765.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളില്‍
2012-13, 2013-14,
2014-15 സാമ്പത്തിക
വര്‍ഷങ്ങളില്‍
ഡ്രെെവര്‍ തസ്തിക
അനുവദിച്ചിട്ടുണ്ട്;വിശദമാക്കുമോ;
(ബി)
പഞ്ചായത്തുകളില്‍
ഡ്രെെവര്‍ തസ്തിക
അനുവദിക്കുന്നതിന്
12-6-2015 -ലെ
പഞ്ചായത്ത് ഡയറക്ടറുടെ
ഇ.10-34379/11 നമ്പര്‍
കത്തിനോടൊപ്പം
സമര്‍പ്പിച്ച രേഖകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ഗ്രാമപഞ്ചായത്തുകളിലെ
കെട്ടിടങ്ങള്‍ക്ക് എകീകൃത
തിരിച്ചറിയല്‍ നമ്പര്‍
പ്ലേറ്റ് സ്ഥാപിക്കാനുള്ള
തീരുമാനം
1766.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളിലെ
കെട്ടിടങ്ങള്‍ക്ക്
എകീകൃത തിരിച്ചറിയല്‍
നമ്പര്‍ പ്ലേറ്റ്
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
ഇത് നഗരങ്ങളിലെ
കെട്ടിടങ്ങള്‍ക്ക്
ബാധകമല്ലാത്തത്
എന്തുകൊണ്ടാണ്;
(ബി)
പ്രസ്തുത
ആവശ്യം ഗ്രാമപഞ്ചായത്ത്
അസോസിയേഷന്റെ സംസ്ഥാന
കമ്മിറ്റി
ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നോ;
(സി)
കാസര്‍കോട്
ജില്ലാകമ്മിറ്റി
ഇത്തരമൊരു ആവശ്യം
ഉന്നയിക്കുകയും,
വകുപ്പ് മന്ത്രി യോഗം
വിളിച്ച് ചേര്‍ക്കുകയും
ഉണ്ടായോ ; എന്കില്
തീരുമാനം എന്തായിരുന്നു
;
(ഡി)
യോഗതീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
വകുപ്പില്‍ നിന്നും
പ്ലേറ്റുകളുടെ
ഗുണനിലവാരവും നിരക്കും
പരിശോധിക്കാന്‍
കമ്മിറ്റിയെ
നിയോഗിക്കുകയുണ്ടായോ ;
കമ്മിറ്റിയില്‍
ധനകാര്യവകുപ്പിനെ
പ്രതിനിധീകരിച്ച്
ഉണ്ടായിരുന്നത് ആരാണ് ;
(ഇ)
പ്രസ്തുത
നടപടിയ്ക്കായി ടെണ്ടര്‍
വിളിച്ചത് ഏത്
തീയതിയിലായിരുന്നു ;
ടെണ്ടറില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍
പങ്കെടുക്കുകയുണ്ടായി ;
കാസര്‍കോട് ജില്ലയില്‍
നിന്നുളള ഏതെങ്കിലും
സ്ഥാപനം ടെണ്ടറില്‍
പങ്കെടുക്കുകയുണ്ടായോ ;
(എഫ്)
ഏതെല്ലാം
സ്ഥാപനങ്ങള്‍ എന്തു തുക
വീതം ഒരു നമ്പര്‍
പ്ലേറ്റിന് ക്വാട്ട്
ചെയ്യുകയുണ്ടായി ;
കരാര്‍ ഉറപ്പിച്ചത് ഏത്
കമ്പനിയുമായാണ് ;
വിശദമാക്കുമോ ;
(ജി)
മൊത്തം
എത്ര നമ്പര്‍
പ്ലേറ്റുകള്‍
ആവശ്യമാണ്;
സംസ്ഥാനത്തൊട്ടാകെയുളള
പഞ്ചായത്തുകളില്‍ ഇത്
സ്ഥാപിക്കുന്നതിന്
പ്രതീക്ഷിക്കുന്ന
മൊത്തം ചെലവ് എത്രയാണ്
; നമ്പര്‍ പ്ലേറ്റ്
തയ്യാറാക്കുന്ന
സ്ഥാപനത്തിന് എന്തു തുക
നല്‍കേണ്ടതായി
വരുമെന്നറിയിക്കുമോ ?
ഗ്രാമപഞ്ചായത്തുകളിലെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
1767.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
സമ്പൂര്‍ണ്ണ
കമ്പ്യൂട്ടര്‍വല്‍ക്കരണം
നടപ്പിലാക്കിയ എത്ര
പഞ്ചായത്തുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കെട്ടിട
നികുതി പിരിവ്
കമ്പ്യൂട്ടര്‍വല്‍ക്കരിച്ച
എത്ര
പഞ്ചായത്തുകളുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പെര്‍ഫോമന്‍സ്
ഓഡിറ്റ് സംവിധാനത്തില്‍
എന്തെങ്കിലും മാറ്റം
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ?
പഞ്ചായത്തംഗങ്ങള്‍ക്ക്
ഓണറേറിയം
1768.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പഞ്ചായത്തുകളാണ്
നിലവിലുള്ളത്;
പ്രസിഡന്റ്, വൈസ്
പ്രസിഡന്റ്,
സ്റ്റാന്റിംഗ്
കമ്മിറ്റിയംഗങ്ങള്‍
എന്നിവരടക്കമുള്ള
പഞ്ചായത്തംഗങ്ങള്‍ക്ക്
എത്ര രൂപയാണ് പ്രതിമാസം
ഓണറേറിയമായി
ലഭിക്കുന്നത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഓണറേറിയം തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ
വര്‍ദ്ധിപ്പിച്ചു;
എന്നു മുതല്‍ ഇത്
ലഭിക്കുന്നു;
(സി)
മുന്‍
പഞ്ചായത്തംഗങ്ങള്‍ക്ക്
പെന്ഷന് നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതു
നല്കാന് നടപടി
സ്വീകരിക്കുമോ;
(ഡി)
അശരണരായും
അസുഖബാധിതരായും
ചികിത്സയ്ക്ക്
മാര്‍ഗ്ഗമില്ലാതെ
കഷ്ടപ്പെടുന്ന മുന്‍
പഞ്ചായത്തംഗങ്ങള്‍ക്ക്
ചികിത്സാ സഹായധനം
എത്തിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഗ്രാമപഞ്ചായത്തുകളില്‍
ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍
1769.
ശ്രീ.രാജു
എബ്രഹാം
,,
സാജു പോള്‍
,,
കെ. ദാസന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
ഇന്‍ഫര്‍മേഷന്‍
കിയോസ്കുകള്‍
സ്ഥാപിക്കുന്നതിന്
അനുമതി നല്‍കിയും അവ
കെല്‍ട്രോണില്‍ നിന്നും
വാങ്ങിയിരിക്കണമെന്ന്
നിര്‍ദ്ദേശിച്ചും
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
കാര്യത്തില്‍ 19/12/14,
08/04/15 എന്നീ
തീയതികളില്‍ പഞ്ചായത്ത്
ഡയറക്ടര്‍ അയച്ച
പ്രൊപ്പോസലുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(സി)
25/12/14
ന് IB1/135/2014/LSGD
നമ്പറായി
ഇന്‍ഫര്‍മേഷന്‍ കേരള
മിഷന് എക്സിക്യുട്ടീവ്
ഡയറക്ടര്‍ അയച്ച
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഡി)
കെല്‍ട്രോണ്‍
ചീഫ് ജനറല്‍ മാനേജരുടെ
07/07/15 ലെ
TVM/ITBG/SK/0707/15-16
നമ്പര്‍ കത്തിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ഇ)
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ 22/7/15 ലെ
ഉ(കൈ)
നം.241/2015/തസ്വഭവ
നമ്പര്‍ ഉത്തരവ്
ക്യാബിനറ്റ്
തീരുമാനത്തിന്റെ
അടിസ്ഥാനത്തിലാണോ
പുറപ്പെടുവിച്ചത് ;
പ്രസ്തുത കാര്യത്തില്‍
അന്തിമമായി തീരുമാനം
എടുത്തത് ആരാണ്?
മാതൃകാ അംഗനവാടി
1770.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറക്കടവ്
പഞ്ചായത്തിലെ വാര്‍ഡ്
മൂന്നില്‍
പ്രവര്‍ത്തിക്കുന്ന
47-ാം നമ്പര്‍
അംഗനവാടിയെ മാതൃകാ
അംഗനവാടി പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
06.02.2014 -ല്‍
സമര്‍പ്പിച്ച
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
നടപടി
സ്വീകരിക്കുന്നതിനുള്ള
കാലതാമസത്തിന് കാരണം
വിശദമാക്കാമോ?
വൃദ്ധര്‍, കുട്ടികള്‍
എന്നിവരുടെ സുരക്ഷയും
പുനരധിവാസവും
1771.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മോയിന്‍ കുട്ടി
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റയില്‍വേ
സ്റ്റേഷനുകള്‍, ബസ്
ഷെല്‍റ്ററുകള്‍, റോഡ്
പുറമ്പോക്കുകള്‍
എന്നിവിടങ്ങളില്‍
കഴിഞ്ഞു കൂടുന്ന
വൃദ്ധര്‍, കുട്ടികള്‍
എന്നിവരുടെ സുരക്ഷയും
പുനരധിവാസവും
സംബന്ധിച്ച്
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത ആളുകളെ
സംബന്ധിച്ച വിവരം
ശേഖരിക്കുന്നതിനുളള
സംവിധാനം നിലവിലുണ്ടോ;
എങ്കില്‍ ശേഖരിച്ച
വിവരം നല്‍കുമോ;
(സി)
ഇവരെ
ബന്ധുക്കളെ
ഏല്‍പ്പിക്കുന്നതിനോ
സുരക്ഷിതമായി
പുനരധിവസിപ്പിക്കുന്നതിനോ
ഇന്ന് നിലവിലുളള
സംവിധാനം എന്താണെന്ന്
വിശദമാക്കുമോ?
മാതാപിതാക്കള്‍ നഷ്ടപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
1772.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതാപിതാക്കള്‍
നഷ്ടപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
എ്രത പേര്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭ്യമാക്കിയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
അംഗന്‍വാടി
മുതല്‍
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ വരെ
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
എ്രത രൂപ വീതമാണ്
ധനസഹായമായി
അനുവദിക്കന്നതെന്നും
ഇത്
തുടര്‍വര്‍ഷങ്ങളില്‍
ലഭ്യമാകുന്നതിന്
അപേക്ഷകള്‍
സമര്‍പ്പിക്കേണ്ടതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ ;
(ഡി)
അണ്
എയ്ഡഡ്
വിദ്യാലയങ്ങളില്‍
പഠിക്കുന്ന കുട്ടികള്‍
അപേക്ഷ
സമര്‍പ്പിക്കുവാന്‍
സ്വീകരിക്കേണ്ട രീതി
വ്യക്തമാക്കുമോ ?
ഷി
ടാക്സി പദ്ധതി
1773.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.എസ്.ശബരീനാഥന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
' ഷി ടാക്സി പദ്ധതി
'നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിവിധ
ക്ഷേമ പെന്‍ഷനുകള്‍
1774.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നല്‍കിവരുന്ന വിവിധ
ക്ഷേമ പെന്‍ഷനുകള്‍
ഏതൊക്കെയാണ്; ഓരോ ക്ഷേമ
പെന്ഷനുും എന്നു
മുതല്‍ കുടിശ്ശിക
ആയിരിക്കുന്നു എന്നത്
സംബന്ധിച്ച് വിശദാംശം
നല്‍കുമോ;
(ബി)
ക്ഷേമ
പെന്‍ഷനുകള്‍
എപ്രകാരമാണ് വിതരണം
നടത്തി വരുന്നത്;
വിശദാംശം നല്‍കാമോ;
(സി)
ക്ഷേമപെന്‍ഷനുകള്‍
കുടിശ്ശിക സഹിതം
എന്നത്തേക്ക് കൊടുത്തു
തീര്‍ക്കുവാന്‍
സാധിക്കും ;
വ്യക്തമാക്കുമോ?
മാതൃക
അംഗനവാടികള്‍
1775.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതൃക
അംഗനവാടികള്‍ ഏതെല്ലാം
ജില്ലകളില്‍
സ്ഥാപിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
മാതൃക
അംഗനവാടിക്ക് വേണ്ട
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ് ; ഇതിന്
വേണ്ട ഫണ്ട് എങ്ങനെയാണ്
കണ്ടെത്തുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
കാസര്‍കോട്
അസംബ്ലി
നിയോജകമണ്ഡലത്തില്‍
മാതൃക അംഗനവാടി
സ്ഥാപിക്കാന്‍ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എവിടെയാണ്
പ്രസ്തുത സ്ഥലം എന്ന്
വ്യക്തമാക്കാമോ;
നിര്‍മ്മാണം എപ്പോഴാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ക്ഷേമ
പെന്‍ഷനുകള്‍ വിതരണം
ചെയ്യുന്നതിനുള്ള നടപടി
T 1776.
ശ്രീ.ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷേമ പെന്‍ഷനുകള്‍
വിതരണം ചെയ്യുന്നതില്‍
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കാലതാമസം ഒഴിവാക്കാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
ഏന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
മാസത്തെ ക്ഷേമ
പെന്ഷന് കുടിശ്ശിക
ഇനി വിതരണം
ചെയ്യാനുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ക്ഷേമ
പെന്‍ഷനുകള്‍ വിതരണം
ചെയ്യുന്നതിനായി
ഏറ്റവും ഒടുവില്‍
തപാല്‍ വകുപ്പിന്
കൈമാറിയ തുക എത്ര ;
പ്രസ്തുത തുക എന്നാണ്
കൈമാറിയത് ; ഇതില്‍
എത്ര തുക വിതരണം
ചെയ്യാതെ തപാല്‍
വകുപ്പിന്റെ
കൈവശമുണ്ടെന്ന്
വിശദമാക്കുമോ?
അക്രമ
സംഭവങ്ങളില്‍
ദുരിതമനുഭവിക്കുന്നവര്‍ക്ക്
സാമൂഹ്യ സുരക്ഷാ പദ്ധതി
1777.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
,,
എം.ഉമ്മര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്രമ
സംഭവങ്ങളിലും മറ്റ്
അപകടങ്ങളിലുംപെട്ട്
മരണമടയുന്നവരുടെ
കുടുംബങ്ങള്‍ക്കും
പരിക്കേറ്റ് ജോലി
ചെയ്യാന്‍
കഴിയാത്തവര്‍ക്കും
സാമ്പത്തിക സഹായം
നല്കാന് പദ്ധതി
നിലവിലുണ്ടോ;
(ബി)
അക്രമ
സംഭവങ്ങളില്‍ പ്രതിയായി
നിയമനടപടികള്‍ക്ക്
വിധേയരാകുന്നവരുടെ
കുടുംബത്തിന് ധനസഹായം
നല്‍കുന്നതിനുള്ള പദ്ധതി
നിലവിലുണ്ടോ എങ്കില്‍
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഈ വിഭാഗങ്ങള്‍ക്ക്
വേണ്ടി ഒരു സാമൂഹ്യ
സുരക്ഷാ പദ്ധതി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ക്ഷേമ
പെന്‍ഷനുകളുടെ വിതരണം
1778.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേമ
പെന്‍ഷനുകളുടെ വിതരണം
കാര്യക്ഷമമല്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിവിധ പെന്ഷന്
പദ്ധതികളിലായി എത്ര
മാസത്തെ തുക
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ക്ഷേമ
പെന്‍ഷനുകള്‍ യഥാസമയം
വിതരണം ചെയ്യാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ക്ഷേമ
പെന്‍ഷനുകള്‍ യഥാസമയം
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം
ക്രമീകരണങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
താലോലം
പദ്ധതി
1779.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താലോലം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി,
കുട്ടികള്‍ക്കുണ്ടാവുന്ന
ഏതെല്ലാം രോഗങ്ങളുടെ
ചികില്സക്ക്എത്ര
രൂപവരെയാണ് ഫണ്ട്
അനുവദിക്കുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
ഏതെല്ലാം
ആശുപത്രികളില്‍
നിന്നുള്ള
ചികില്‍സയ്ക്കാണ് ഫണ്ട്
അനുവദിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
പരിയാരം
മെഡിക്കല്‍ കോളേജില്‍
താലോലം പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഇതുവരെ
എത്ര രൂപ
നല്‍കിയിട്ടുണ്ട്; ഇനി
എത്ര രൂപ കൊടുക്കുവാന്‍
കുടിശ്ശികയുണ്ട്;
വിശദാംശം നല്‍കുമോ?
ഫാമിലി
കൗണ്‍സലിംഗ് സെന്ററുകളുടെ
പ്രവര്‍ത്തനം
1780.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫാമിലി
കൗണ്‍സലിംഗ്
സെന്ററുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മാറി
വരുന്ന സാമൂഹിക-
സാംസ്ക്കാരിക
സാഹചര്യങ്ങളില്‍
പ്രസ്തുത സെന്ററുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ? ഗ്രാമപഞ്ചായത്തുകളില്‍
ഇന്‍ഫര്‍മേഷന്‍
കിയോസ്കുകള്‍
മാതൃകാ
അംഗന്‍വാടികള്‍
1781.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അംഗന്‍വാടികള്‍
മാതൃകാ
അംഗന്വാടികളാക്കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവിടങ്ങളില്‍
പുതിയതായി എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ?
ദുബായിൽ
നടന്ന മേളയില്‍ പങ്കെടുത്തവർ
1782.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുബായില്‍
നടന്ന മേളയില്‍
പങ്കെടുക്കാന്‍
കുടുംബശ്രീയുടെ പണം
വിനിയോഗിച്ച് എത്ര
പേരാണ് പോയതെന്നും
അവരില്‍
ഓരോരുത്തരുടെയും
വിശദാംശങ്ങളും ഇതിനായി
ചെലവഴിക്കപ്പെട്ട
തുകയുടെ വിശദാംശങ്ങളും
വ്യക്തമാക്കുമോ?
വികലാംഗ
ക്ഷേമ പദ്ധതികള്‍ക്ക്
ചെലവഴിച്ച തുക
1783.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികലാംഗ
ക്ഷേമത്തിനായി കഴിഞ്ഞ
നാലര
വര്‍ഷത്തിനുള്ളില്‍
ഏതെല്ലാം പുതിയ
പദ്ധതികളാണ്
നടപ്പിലാക്കിയത് എന്ന്
വ്യക്തമാക്കാമോ;
(ബി)
അവയ്ക്ക്
ഓരോന്നിനും ബജറ്റില്‍
അനുവദിച്ച തുകയും
ചെലവഴിച്ച തുകയും
സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വികലാംഗ
ക്ഷേമ കോര്പ്പറേഷന്
ബജറ്റില്‍ ആകെ
അനുവദിച്ചതും ഇതുവരെ
ചെലവഴിച്ചതുമായ തുക
സംബന്ധിച്ച്
വ്യക്തമാക്കാമോ?
സാമൂഹ്യ
സുരക്ഷാ മിഷന്റെ പ്രവര്‍ത്തനം
1784.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ മിഷന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്കായി
കഴിഞ്ഞ നാലര
വര്‍ഷത്തിനുള്ളില്‍
ബജറ്റില്‍ അനുവദിച്ച
തുകയും ട്രഷറിയില്‍
നിന്നും പിന്‍വലിച്ച്
ചെലവഴിച്ച തുകയും
സംബന്ധിച്ച്
വിശദമാക്കുമോ;
(സി)
കഴിഞ്ഞ
നാലര
വര്‍ഷത്തിനുള്ളില്‍
സുരക്ഷാ മിഷന്റെ
കീഴില്‍ ഏതൊക്കെ
പദ്ധതികള്‍ പുതുതായി
തുടങ്ങിയെന്നും
അവയ്ക്ക് ഓരോന്നിനും
ബജറ്റില്‍ അനുവദിച്ച
തുകയും ട്രഷറിയില്‍
നിന്നും വാങ്ങി
ചെലവഴിച്ച തുകയും
എത്രയെന്ന്
വിശദമാക്കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
1785.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ പെന്‍ഷനുകള്‍
വിതരണം ചെയ്യുന്നതില്‍
നിലവില്‍
കുടിശ്ശികയുണ്ടോ;
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
പെന്‍ഷനുകളുടെ
വിതരണത്തിലാണ്
കുടിശ്ശിക
ഉണ്ടായിട്ടുളളത് എന്ന്
വ്യക്തമാക്കാമോ;
(സി)
കുടിശ്ശിക
തീര്‍ക്കുന്നതിനായി
എന്തു തുക ആവശ്യമായി
വരുമെന്ന് അറിയിക്കാമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
1786.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ പെന്‍ഷനുകള്‍
ലഭിക്കുന്ന
ഗുണഭോക്താക്കള്‍
മരണപ്പെട്ടതിന് ശേഷവും
പെന്ഷന് തുക അവരുടെ
അക്കൗണ്ടിലേക്ക്
പോകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
സാമൂഹ്യ
സുരക്ഷാ പെന്‍ഷനുകള്‍
1787.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ ഏതെല്ലാം
സാമൂഹ്യ സുരക്ഷാ
പെന്‍ഷനുകളാണ്
നല്‍കിവരുന്നത്;
(ബി)
ഓരോന്നിനും
എത്ര തുക വീതമാണ്
നിലവില്‍ നല്കി
വരുന്നത്;
(സി)
ഇവയില്‍
ഓരോന്നും നിലവില്‍
കുടിശ്ശികയിനത്തില്‍
എത്ര തുക നല്‍കാനുണ്ട്;
വിശദാംശങങ്ങള്
അറിയിക്കാമോ?
സാമൂഹ്യ
സുരക്ഷാ പെന്‍ഷനുകള്‍
1788.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതൊക്കെ
സാമൂഹ്യ സുരക്ഷാ
പെന്‍ഷനുകളാണ് വിതരണം
ചെയ്യുന്നതെന്നും
ഓരോന്നിലും പ്രതിമാസം
പെന്ഷന് തുക
എത്രയാണെന്നും
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വര്‍ദ്ധിപ്പിച്ച
പ്രതിമാസ പെന്‍ഷനുകള്‍
ഏതെല്ലാമാണെന്നും എത്ര
തുക വീതമാണെന്നും
വിശദമാക്കുമോ;
(സി)
ഏതൊക്കെ
പെന്‍ഷനുകള്‍ എത്ര തുക
വീതം
കുടിശ്ശികയായിട്ടുണ്ടെന്നും
വിശദമാക്കുമോ?
സംയോജിത
ശിശുവികസന സേവന പദ്ധതി (ഐ.
സി. ഡി. എസ്)
1789.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
വര്‍ഷവും സംസ്ഥാനത്ത്
സംയോജിത ശിശുവികസന സേവന
പദ്ധതി (ഐ. സി. ഡി.
എസ്) കള്‍ക്ക്
വകയിരുത്തിയ തുകയും
വിനിയോഗിച്ച തുകയും
എത്രയാണെന്ന് പറയാമോ;
(ബി)
പ്രസ്തുത കാലയളവില്‍
പ്രസ്തുത പദ്ധതിക്ക്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ലഭിച്ചിട്ടുള്ള
വിഹിതത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സംയോജിത
ശിശുവികസന സേവന
പദ്ധതിയെ പി. പി. പി.
മാതൃകയില്പ്പെടുത്തി
സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള
കേന്ദ്ര സര്‍ക്കാര്‍
നയത്തിന്റെ
തുടര്‍ച്ചയായി
സംസ്ഥാനത്ത്
ഏന്തെങ്കിലും നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
അപ്രകാരമുള്ള
പദ്ധതികളില്‍ നിന്നും
ഒഴിവാകുവാനും
പ്രസ്തുതപദ്ധതി
സര്‍ക്കാര്‍ തലത്തില്‍
തന്നെ തുടരുവാനും
നടപടികള്‍
സ്വീകരിക്കുമോ?
നിര്‍ഭയ
ഷെല്‍ട്ടര്‍ ഹോമുകള്‍
1790.
ശ്രീ.സണ്ണി
ജോസഫ്
,,
ടി.എന്‍. പ്രതാപന്
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ഭയ
ഷെല്‍ട്ടര്‍ ഹോമുകള്‍
ആരംഭിക്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ ?
വൃദ്ധരെ
പുനരധിവസിപ്പിക്കുന്നതിനായി
സാമൂഹിക കേന്ദ്രം
1791.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാെയിലാണ്ടി
മണ്ഡലത്തിലെ മുടാടി
പഞ്ചായത്തിലുളള
നന്നിയില് വൃദ്ധരെ
പുനരധിവസിപ്പിക്കുന്നതിനായി
സാമൂഹിക കേന്ദ്രം
നിര്‍മ്മിക്കുന്നതു
സംബന്ധിച്ച നടപടികളുടെ
പുരോഗതി സമൂഹ്യനീതി
വകുപ്പിലെയും ജില്ലാ
സാമൂഹ്യനീതി
ഒാഫിസിലെയും
ബന്ധപ്പെട്ട ഫയലുകളുടെ
പൂര്‍ണ്ണമായ പകര്‍പ്പ്
ലഭ്യമാക്കിക്കൊണ്ട്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
വിഷയത്തില്‍ ഇനി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാനുള്ളത്
എന്നത് വിശദമാക്കാമോ ?
നബാര്‍ഡ്
സ്കീമില്‍ ഉള്‍പ്പെടുത്തിയ
അംഗന്‍വാടികളുടെ നിര്‍മ്മാണം
1792.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി നിയോജക
മണ്ഡലത്തില്‍ നബാര്‍ഡ്
സ്കീമില്‍
ഉള്‍പ്പെടുത്തി കെട്ടിട
നിര്‍മ്മാണം നടക്കുന്ന
അംഗന്‍വാടികളുടെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഈ
വര്‍ഷം നബാര്‍ഡ്
സ്കീമില്‍
ഉള്‍പ്പെടുത്തി കെട്ടിട
നിര്‍മ്മാണം
നടത്തുന്നതിന് പുതിയ
അംഗന്‍വാടികളെ
തെരെഞ്ഞെടുത്തിട്ടുണ്ടോ?
അംഗപരിമിത
സെന്‍സസ്
1793.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരളാ സാമൂഹ്യ സുരക്ഷാ
മിഷന്റെ നേതൃത്വത്തില്‍
അംഗപരിമിത സെന്‍സസിനായി
ബജറ്റില്‍ വകയിരുത്തിയ
തുക എത്രയെന്നു
വിശദമാക്കാമോ;
(ബി)
സെന്‍സസിന്റെ
വിവരശേഖരണത്തിനായി
നിയോഗിച്ചത്
ആരെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സെന്‍സസ്
നടത്തിയവര്‍ക്ക്
പ്രതിഫലമായി കൊടുത്തതും
ഇനി
കൊടുത്തുതീര്‍ക്കാനുണ്ടെങ്കില്‍
ആയത് സംബന്ധിച്ചും ഉള്ള
വിവരം ലഭ്യമാക്കുമോ;
(ഡി)
സെന്‍സസ്
നടത്തിയവരുടെ പ്രതിഫലം
വ്യക്തമാക്കാമോ?
ട്രാന്‍സ്
ജെന്‍ഡര്‍
വിഭാഗത്തില്‍പ്പെട്ടവരുടെ
തൊഴില്‍ പ്രശ്നങ്ങള്‍
1794.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാന്‍സ് ജെന്‍ഡര്‍
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സംസ്ഥാന സര്‍വ്വീസില്‍
ഉള്‍പ്പെടെ നിയമനം
ലഭിക്കുന്നതിന്
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരക്കാര്‍ക്ക്
സാധാരണക്കാ൪ക്ക്
ലഭിക്കുന്ന നീതി
ലഭ്യമാക്കുവാന്‍
നിയമനിര്‍മ്മാണമുള്‍പ്പെടെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഈ
വിഷയത്തില്‍ എന്തെല്ലാം
നടപടികളാണ് ആസൂത്രണം
ചെയ്ത് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
തപാല്‍വഴി
ക്ഷേമപെന്‍ഷനുകള്‍
T 1795.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തപാല്‍ വഴി
ക്ഷേമപെന്‍ഷനുകള്‍
വിതരണം ചെയ്യുന്നതിലെ
അപാകതകള്‍ ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
സാധാരണ ജനങ്ങള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അംഗന്‍വാടി
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥ
1796.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥ
പരിഷ്കരിക്കാന്‍
ഏതെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മാതൃകാ
അംഗന്‍വാടികളില്‍
കുട്ടികളെ
ആകര്‍ഷിക്കാവുന്ന
ഏതെങ്കിലും പദ്ധതികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
ഓപ്പറേഷന്
വാത്സല്യ
1797.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'ഓപ്പറേഷന്
വാത്സല്യ' പദ്ധതി മുഖേന
കാണാതായ എത്ര കുട്ടികളെ
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ട്;
(ബി)
പദ്ധതി
വിജയകരമായി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇത്
ഒരു സ്ഥിരം പദ്ധതിയായി
നിലനിര്‍ത്തി കൃത്യമായി
പുരോഗതി വിലയിരുത്തുന്ന
തരത്തില്‍
നടപ്പാക്കുന്ന കാര്യം
പരിഗണിയ്ക്കുമോ?
കുടുംബശ്രീ
ഭരണസമിതി അംഗങ്ങള്‍
1798.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
തിരുവനന്തപുരത്തുളള
രണ്ടു ഭരണസമിതി
അംഗങ്ങള്‍
കുടുംബശ്രീയുടെ
ചെലവില്‍ എവിടെയാണ്
താമസിക്കുന്നതെന്നും
അവര്‍ക്ക് താമസം,
ഭക്ഷണം എന്നിവയ്ക്ക്
പ്രതിമാസം എത്ര തുക
ചെലവഴിക്കപ്പെടുന്നതെന്നും
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
ഈയിനത്തില്‍ മാത്രം
എത്ര തുക
വിനിയോഗിച്ചുവെന്നും
ഇനം തിരിച്ചു
വ്യക്തമാക്കുമോ?
വികലാംഗരായ
സര്‍ക്കാര്‍ ജീവനക്കാര്‍
1799.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
വികലാംഗരായ സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നിയമനത്തില്‍ മാത്രമല്ല
സ്ഥാനക്കയറ്റത്തിലും
സംവരണം
ഏര്‍പ്പെടുത്തണമെന്ന
സുപ്രീംകോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്തെ വികലാംഗരായ
ജീവനക്കാര്‍ക്ക്
സ്ഥാനക്കയറ്റത്തിലും
സംവരണം
ഏര്‍പ്പെടുത്താന്‍
തയ്യാറാകുമോ; വിശദാംശം
വെളിപ്പെടുത്തുമോ?
അംഗന്‍വാടി
ജീവനക്കാരുടെ വേതന വര്‍ദ്ധന
1800.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
ജീവനക്കാരുടെ വേതന
വര്‍ദ്ധനവിനോടൊപ്പം
അധികചുമതലകള്‍
നല്കിയിട്ടുണ്ടെങ്കില്
വിശദാംശം നല്‍കുമോ ;
(ബി)
അംഗന്‍വാടി
ജീവനക്കാരുടെ വേതന
വര്‍ദ്ധനവിന്റെ
വിശദാംശങ്ങളും
ബന്ധപ്പെട്ട
ഉത്തരവിന്റെ
പകര്‍പ്പുകളും
ലഭ്യമാക്കുമോ ?
അംഗന്‍വാടി
ജീവനക്കാരുടെ വേതന വര്‍ദ്ധന
1801.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര അംഗന്‍വാടി
വര്‍ക്കര്‍മാരും
ഹെല്‍പ്പര്‍മാരും
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
അവരുടെ വേതനം
സംബന്ധിച്ചുള്ള
വിശദാംശം നല്‍കാമോ;
(സി)
2015
ജനുവരി മുതല്‍
വര്‍ദ്ധിപ്പിച്ച
നിരക്കില്‍ വേതനം
നല്‍കുമെന്ന പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ
?
അംഗന്‍വാടി
വര്‍ക്കര്‍മാരുടെ വേതനം
1802.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
വര്‍ക്കര്‍മാരുടെ വേതനം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
വേതനം
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര തുകയാണ്
വര്‍ദ്ധിപ്പിക്കുന്നത്;
ആയതിന് എന്നുമുതല്‍
പ്രാബല്യം
ഉണ്ടായിരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
അംഗന്‍വാടി
ഹെല്‍പ്പര്‍മാരുടെ
വേതനം ഉയര്‍ത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആശ്വാസകിരണം
പദ്ധതി
1803.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉണ്ണികുളം
ഗ്രാമപഞ്ചായത്ത്,
തേനാക്കുഴി ചേറങ്ങോട്ടു
മലയില്‍ സാവിത്രി
അമ്മയെ രോഗശയ്യയില്‍
പരിചരിച്ചുകൊണ്ടിരിക്കുന്ന
ശ്രീമതി ബിന്ദു കെ. സി.
ആശ്വാസകിരണം
പദ്ധതിപ്രകാരം ധനസഹായം
ലഭിക്കുന്നതിന് 2013
ആഗസ്റ്റ് മാസത്തിൽ
സമര്‍പ്പിച്ച
അപേക്ഷയിന്മേൽ തുടര്‍
നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
എന്ന് മുതല്‍ ധനസഹായം
ലഭിക്കുന്നതിന്
അര്‍ഹതയുണ്ടെന്ന്
അറിയിക്കുമോ?
ആശ്വാസകിരണം
പദ്ധതി
1804.
ശ്രീ.വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആശ്വാസകിരണം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
പത്തനംതിട്ട
ജില്ലയിലെ അംഗന്‍വാടികള്‍
1805.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ എത്ര
ഐ.സി.ഡി.എസ്. പ്രോജക്ട്
ഓഫീസുകളാണ് ഉളളത്; ഓരോ
പ്രോജക്ടിനു കീഴിലും
എത്ര അംഗന്‍വാടികള്‍
വീതമാണ്
പ്രവര്‍ത്തിക്കുന്നത്;
ഇവയില്‍ സ്വന്തമായി
സ്ഥലവും കെട്ടിടവും ഉളള
അംഗന്‍വാടികളുടെ എണ്ണം
പ്രോജക്ടിന്റെ പേരു
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സ്വന്തമായി
സ്ഥലമുണ്ടായിട്ടും
കെട്ടിടം
നിര്‍മ്മിക്കാത്ത
അംഗന്‍വാടികളുടെ എണ്ണം
എത്ര; വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിച്ചുവരുന്ന
അംഗന്‍വാടികള്‍ എത്ര;
ഇവയുടെ എണ്ണം പ്രോജക്ട്
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
വാടക
കെട്ടിടങ്ങളില്‍
പരിമിതമായ
സൗകര്യങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
അംഗന്‍വാടികള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിച്ചു
നല്കാന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
റാന്നി
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന ഏതൊക്കെ
അംഗന്‍വാടികള്‍ക്കാണ്
ഇപ്പോള്‍ കെട്ടിടം
നിര്‍മ്മിക്കാന്‍ ഫണ്ട്
അനുവദിച്ചിട്ടുളളത്;
അവയുടെ ഓരോന്നിന്റെയും
സെന്റര്‍ നമ്പര്‍ സഹിതം
നിര്‍മ്മാണ
പ്രവൃത്തികളുടെ പുരോഗതി
ഏതു ഘട്ടം വരെയെന്നും
ആര്‍ക്കാണ് ഇതു
സംബന്ധിച്ച് ചുമതല
നല്കിയിട്ടുളളതെന്നുമുള്ള
വിശദാംശം നല്‍കുമോ?
ഉടുമ്പന്‍ചോല
നിയോജക മണ്ഡലത്തിലെ
അംഗനവാടികള്‍
1806.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
സ്ഥലം ഉണ്ടായിട്ടും
കെട്ടിടം ഇല്ലാത്ത എത്ര
അംഗനവാടികള്‍
ഉടുമ്പന്‍ചോല നിയോജക
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
പഞ്ചായത്ത് തിരിച്ച്
വിശദാംശം നല്‍കാമോ;
(ബി)
മാതൃക
അംഗനവാടികളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
അടിസ്ഥാന സൗകര്യങ്ങള്‍,
കെട്ടിടത്തിന്റെ
വലിപ്പം, എന്നിവ
സംബന്ധിച്ച വിശദാംശം
നല്‍കാമോ?
സാമൂഹ്യക്ഷേമ
പെന്ഷൻ കുടിശ്ശിക
1807.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ നിലവിലുള്ള
സാമൂഹ്യക്ഷേമ
പെന്‍ഷനുകളില്‍
ഏതെല്ലാം
പെന്‍ഷനുകളില്‍ എത്ര
ഗഡു വീതം
കുടിശ്ശികയുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
കുടിശ്ശിക
തീര്‍ത്ത് എന്നത്തേക്ക്
വിതരണം ചെയ്യാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
സാമൂഹ്യക്ഷേമ
പെന്ഷന് കുടിശ്ശിക
1808.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നല്‍കിവരുന്ന വിവിധ
സാമൂഹ്യക്ഷേമ പെന്ഷന്
വിതരണത്തില്‍
കുടിശ്ശികയുണ്ടോ;
(ബി)
ഏതെല്ലാം
പെന്‍ഷനുകളാണ്
വിതരണത്തില്‍
കുടിശ്ശികയുള്ളതെന്നു
വ്യക്തമാക്കാമോ;
(സി)
ഏത്
മാസം മുതലാണ്
കുടിശ്ശികയുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
കുടിശ്ശിക
വിതരണത്തിന് എത്ര തുക
വേണ്ടി വരും എന്ന്
വ്യക്തമാക്കാമോ;
അംഗപരിമിതരുടെ
പെന്ഷന് പരിഷ്കരണം
1809.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമൂഹത്തില്‍
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
ജനവിഭാഗത്തിനുവേണ്ടി
സമാശ്വാസ പദ്ധതികള്‍
വിജയകരമായി
നടപ്പാക്കാന്‍
കഴിഞ്ഞതിന്റെ
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
അംഗപരിമിതരുടെ
പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ക്ഷേമപെന്ഷന്
വിതരണം
T 1810.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ക്ഷേമപെന്‍ഷനുകള്‍
ഗുണഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതില്‍
ഗുരുതരമായ വീഴ്ച
സംഭവിച്ചുവെന്ന
പരാതികള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ് ;
(ബി)
ഓരോ
ക്ഷേമപെന്‍ഷനും
എത്രമാസത്തെ വീതം
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
അവശരും
രോഗികളും വൃദ്ധരും
വികലാംഗരും
ഉള്‍പ്പെടെയുളളവര്‍
പെന്ഷന്
പോസ്റ്റാഫീസില്‍ പോയി
പെന്ഷന് തുക
കൈപ്പറ്റണമെന്ന്
തീരുമാനിക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
(ഡി)
എല്ലാ
ക്ഷേമപെന്‍ഷനുകളും
പോസ്റ്റ്മാന് മുഖേന
വീടുകളില്‍
എത്തിച്ചിരുന്ന
സംവിധാനം
പുന:സ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
അംഗന്‍വാടിക്ക്
കെട്ടിട നിർമ്മാണം
1811.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കുറുവ
പഞ്ചായത്തിലെ 4-ാം
വാര്‍ഡിലെ
അംഗന്‍വാടിക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍ സ്ഥലം
വിട്ടുകിട്ടിയിട്ടുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അംഗന്‍വാടിക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
തുക 2015-16
വര്‍ഷത്തില്‍ കുറുവ
പഞ്ചായത്ത്
വകയിരുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
എത്ര രൂപയാണ്
വകയിരുത്തിയിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്നും
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും എന്നും
വിശദമാക്കുമോ?
വാര്‍ദ്ധക്യകാല
പെന്ഷന്
1812.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
എത്രപേര്‍ക്കാണ്
വാര്‍ദ്ധക്യകാല
പെന്ഷന് അനുവദിച്ചു
നല്‍കിയിട്ടുള്ളത് ;
(ബി)
2011
മെയ് മാസത്തില്‍
വാര്‍ദ്ധക്യകാല
പെന്ഷന് പ്രതിമാസം
എത്ര രൂപയായിരുന്നു;
(സി)
ഇപ്പോള്‍
വാര്‍ദ്ധക്യകാല
പെന്ഷന് എത്ര
രൂപയാണ്; എത്രമാസത്തെ
പെന്ഷന് കുടിശ്ശിക
നല്‍കാനുണ്ട്;
(ഡി)
പെന്ഷന്
കുടിശ്ശിക വിതരണം
ചെയ്യുന്നതിന് എത്ര തുക
വേണ്ടിവരുമെന്നാണ്
കണക്കാക്കപ്പെടുന്നത്?
സാമൂഹ്യസുരക്ഷാ
പദ്ധതികള്‍
1813.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
വർഷത്തെ കേന്ദ്ര
ബജറ്റില്‍
കേരളത്തിനുള്ള
സാമൂഹ്യസുരക്ഷാ പദ്ധതി
വിഹിതം കേന്ദ്ര
സര്‍ക്കാര്‍ ഗണ്യമായി
വെട്ടിക്കുറച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
വിഹിതം
പുനഃസ്ഥാപിച്ചുകിട്ടുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
ഇതുമൂലം
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
സാമ്പത്തിക
ബുദ്ധിമുട്ട്
അനുഭവപ്പെടുന്നത് ; ഇൗ
പ്രതിസന്ധി എപ്രകാരം
പരിഹരിക്കുവാനാണ് നടപടി
സ്വീകരിച്ചിട്ടുള്ളത് ;
വിശദവിവരം നല്‍കുമോ ?
ഭിന്നശേഷിയുള്ള
കുട്ടികളുടെ ഉന്നമനം
1814.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭിന്നശേഷിയുള്ള
കുട്ടികളുടെ
പ്രശ്നങ്ങളെക്കുറിച്ച്
പഠിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
ഇത്തരം
കുട്ടികളുടെ സമഗ്രമായ
ഉന്നമനം ലക്ഷ്യമാക്കി
എന്തെല്ലാം
പരിപാടികളാണ്
നടപ്പിലാക്കി വരുന്നത്;
വിശദമാക്കുമോ?
അനാഥാലയങ്ങളുടെ
പ്രവര്‍ത്തനം
1815.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അനാഥാലയങ്ങളുടെ എണ്ണം
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
കണ്ണൂര്‍
ജില്ലയല്‍ ഏതെല്ലാം
അനാഥാലയങ്ങള്‍
പ്രവര്‍ത്തിക്കുണ്ടെന്ന്
അന്തേവാസികളുടെ എണ്ണം
സഹിതം വിശദമാക്കാമോ;
(സി)
അനാഥാലയങ്ങള്‍ക്ക്
നല്കുന്ന
ഗ്രാന്റുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
അനാഥാലയങ്ങളിലെ
ഭൗതിക സാഹചര്യങ്ങള്‍
പരിശോധിക്കുന്നതിന്
സംവിധാനമുണ്ടോ;
വിശദമാക്കാമോ?
അനാഥാലയങ്ങള്‍ക്ക്
അനുവദിച്ച തുക
1816.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സാമൂഹ്യ നീതി
വകുപ്പിന് അനുവദിച്ചതും
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച്
ചെലവഴിച്ചതുമായ തുക
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ;
(ബി)
സാമൂഹ്യനീതി
വകുപ്പിന് കീഴിലുളള
അനാഥാലയങ്ങള്‍ക്ക്
കഴിഞ്ഞ
നാലരവര്ഷത്തിനുളളില്
അനുവദിച്ചതും
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച്
ചെലവഴിച്ചതുമായ തുക
സംബന്ധിച്ച വിവരം
ലഭ്യമാക്കാമോ?
ക്ഷേമപെന്‍ഷനുകള്‍
മണി ഓര്‍ഡര്‍ വഴി അയയ്ക്കുന്ന
സമ്പ്രദായം
1817.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേമപെന്‍ഷനുകള്‍
മണി ഓര്‍ഡര്‍ വഴി
അയയ്ക്കുന്ന സമ്പ്രദായം
നിര്‍ത്തിവയ്ക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
എങ്കില്‍
ഇനി മുതല്‍
ക്ഷേമപെന്‍ഷനുകള്‍
വിതരണം ചെയ്യുന്നത്
എങ്ങനെയാണെന്ന്
വിശദമാക്കാമോ ;
(സി)
പ്രസ്തുത
സംവിധാനം
നിര്‍ത്തലാക്കുന്നതിലൂടെ
അവശരായ
പെന്‍ഷന്‍കാര്‍ക്ക്
കിലോമീറ്ററോളം
സഞ്ചരിച്ച് പെന്ഷന്
വാങ്ങേണ്ടിവരുന്ന
ദുരിതാവസ്ഥ
ഉണ്ടാകുമെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ ?
ശിശുമന്ദിരങ്ങളില്‍
ജോലി ചെയ്യുന്ന ഓണറേറിയം
ജീവനക്കാര്‍
1818.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകള്‍ക്ക്
കീഴിലുളള
ശിശുമന്ദിരങ്ങളില്‍
ജോലി ചെയ്യുന്ന
ഓണറേറിയം ജീവനക്കാരെ
പാര്‍ടൈം ജീവനക്കാരായി
സ്ഥിരപ്പെടുത്തുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത
ജീവനക്കാര്‍ക്കും
അങ്കണവാടി
ജീവനക്കാര്‍ക്ക്
നിലവില്‍ ലഭിക്കുന്ന
വേതനമെങ്കിലും
നല്കാന് നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
അംഗന്‍വാടികള്‍ക്ക്
പുതിയതായി കെട്ടിടം
1819.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
ചെറുന്നിയൂര്‍, വക്കം,
മണമ്പൂര്‍, ഒറ്റൂര്‍,
കിളിമാനൂര്‍,
പഴയകുന്നുന്മേല്‍,
കരവാരം, നഗരൂര്‍,
പുളിമാത്ത്
ഗ്രാമപഞ്ചായത്തുകളിലും
ആറ്റിങ്ങല്‍
മുന്‍സിപ്പാലിറ്റിയിലും
2011 ജനുവരിക്ക് ശേഷം
ഇതുവരെ ഏതെല്ലാം
അംഗന്‍വാടികള്‍ക്ക്
പുതിയതായി കെട്ടിടം
നിര്‍മ്മിച്ചിട്ടുണ്ടെന്നും
എന്തു തുക വീതമാണ്
ഓരോന്നിനും
അനുവദിച്ചതെന്നും ഫണ്ട്
ലഭ്യമായത്
എവിടെനിന്നാണെന്നും
തദ്ദേശഭരണ സ്ഥാപനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഫണ്ട്
ലഭ്യമായി നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കേണ്ടത്
എവിടെയൊക്കെയാണെന്നും
വിശദമാക്കാമോ?
മിശ്രവിവാഹിതര്‍ക്ക്
ധനസഹായം
1820.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിശ്രവിവാഹിതര്‍ക്ക്
എന്തെല്ലാം
വിധത്തിലുള്ള
ധനസഹായങ്ങളാണ് നല്കി
വരുന്നത് എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇവര്‍ക്ക്
അനുവദിക്കുന്ന ധനസഹായം
എ്രതയാണെന്നും ധനസഹായം
ലഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
സഹായധനം ലഭിക്കുന്നതിന്
വരുമാന
സര്‍ട്ടിഫിക്കറ്റ്
സമര്‍പ്പിക്കേണ്ടതുണ്ടോ
എന്നും ഉണ്ടെങ്കില്‍
ഭാര്യയും ഭര്‍ത്താവും
സംയുക്തമായാണോ ഒാരോ
വ്യക്തികളായാണോ,
സമര്‍പ്പിക്കേണ്ടത്
എന്നും വ്യക്തമാക്കാമോ
?
അന്തേവാസികള്‍ക്കുള്ള
ധനസഹായം
1821.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ് നടത്തുന്ന
സ്ഥാപനങ്ങളിലെ
അന്തേവാസികള്‍ക്കുള്ള
ധനസഹായം
എത്രയായിരുന്നുയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത ധനസഹായം
വര്ദ്ധിപ്പിച്ചിട്ടുണ്ടോയെന്നും
എത്രയായിട്ടാണ്
വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്നും
ആയത് എന്നു മുതല്‍
നല്കി തുടങ്ങിയെന്നും
വിശദമാക്കുമോ;
(സി)
ധനസഹായ
വിതരണത്തിൽ
കുടിശ്ശികയായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കടുത്തുരുത്തിയില്‍
കിലയുടെ റീജിയണല്‍ സെന്റര്‍
1822.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
ഞീഴൂര്‍ പഞ്ചായത്തില്‍
കിലയുടെ റീജിയണല്‍
സെന്റര്‍
സ്ഥാപിക്കുന്നതിന് 5
ഏക്കര്‍ വിട്ടു
നല്കുന്നതു
സംബന്ധിച്ച്
47573/RC4/LSGD/2014
ഫയല്‍ ഇപ്പോള്‍ ആരുടെ
കൈവശമാണ്;
(ബി)
പ്രസ്തുത
ഫയലില്‍ തീരുമാനം
കൈക്കൊള്ളുന്നതിന്
ഉണ്ടായിട്ടുള്ള ആശയ
ക്കുഴപ്പം പരിഹരിച്ച്
കില യുടെ റീജിയണല്‍
സെന്റര്‍
സ്ഥാപിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ ?