സ്വയംഭരണ
കോളേജുകള്‍
1074.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
ഭരണ കോളേജുകള്‍
ആരംഭിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ബി.
എ. ഇസ്ലാമിക് ഹിസ്റ്ററി
ഡിഗ്രി കോഴ്സ്
1075.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ഗവണ്മെന്റ് കോളേജില്‍
പുതുതായി ബി. എ.
ഇസ്ലാമിക് ഹിസ്റ്ററി
ഡിഗ്രി കോഴ്സ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് നല്കിയ
നിവേദനത്തിന്റെ നിലവിലെ
അവസ്ഥ എന്താണ്;
(ബി)
ബന്ധപ്പെട്ട
ഫയലില്‍ (ഫയല്‍ നമ്പര്‍
25922/B3/H
education/15 dt.
13.8.2015) പ്രസ്തുത
ഡിഗ്രി കോഴ്സ്
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
എം.ജി.യൂണിവേഴ്സിറ്റിയുടെ
ഓഫ് കാമ്പസ് സെന്ററുകള്‍
1076.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.ജി.യൂണിവേഴ്സിറ്റിയുടെ
ഓഫ് കാമ്പസ്
സെന്ററുകള്‍
പൂട്ടിയതുമൂലം
വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
സെന്ററുകളിലൂടെ
യൂണിവേഴ്സിറ്റിക്ക്
എത്ര തുക പ്രതിവര്‍ഷം
ഫീസിനിത്തിലും
മറ്റുമായി
ലഭിക്കുമായിരുന്നു
എന്ന് വെളിപ്പെടുത്തുമോ
;
(സി)
മറ്റേതെങ്കിലും
യൂണിവേഴ്സിറ്റിയുടെ
ഓഫ് കാമ്പസ്
സെന്ററുകള്‍
പൂട്ടിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(ഡി)
എം.ജി.യൂണിവേഴ്സിറ്റിയുടെ
പ്രസ്തുത സെന്ററുകള്‍
തുടരേണ്ടതില്ല എന്ന്
തീരുമാനിച്ചതിന്റെ
കാരണങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ ?
എസ്.
എന്‍. ട്രസ്റ്റിന്റെ
കോളേജുകള്‍
1077.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പത്ത്
വര്‍ഷക്കാലയളവില്‍
സംസ്ഥാനത്ത് പുതുതായി
കോളേജുകള്‍
ആരംഭിക്കുന്നതിന്
എസ്.എന്‍. ട്രസ്റ്റ്
നിയമാനുസൃതം
നല്‍കിയിരുന്ന
അപേക്ഷകള്‍ എത്ര;
(ബി)
ഏതെല്ലാം
തീയതികളില്‍ ഏതെല്ലാം
സ്ഥലങ്ങളില്‍ കോളേജിന്
അനുമതി ആവശ്യപ്പെട്ട്
നിയമാനുസൃതം അപേക്ഷ
സര്‍ക്കാറിന്
സമര്‍പ്പിക്കുകയുണ്ടായി;
(സി)
ഏതെല്ലാം
തീയതികളിലെ ഏതെല്ലാം
അപേക്ഷകള്‍ പരിഗണിച്ച്
എവിടെയെല്ലാം
കോളേജുകള്‍
ആരംഭിക്കാന്‍ അനുമതി
നല്കുകയുണ്ടായി; അത്
പ്രകാരം
സ്ഥാപിക്കപ്പെട്ട
കോളേജുകള്‍ ഏതൊക്കെ;
(ഡി)
പ്രസ്തുത
കോളേജുകളിലെല്ലാം കൂടി
എത്ര തസ്തികകള്‍
അനുവദിക്കുകയുണ്ടായി;
(ഇ)
എസ്.
എന്‍. ട്രസ്റ്റിന്റെ
കീഴില്‍ സംസ്ഥാനത്ത്
നിലവില്‍ എത്ര
കോളേജുകളുണ്ട്; അവ
ഓരോന്നും
സ്ഥാപിക്കപ്പെട്ടത്
ഏതെല്ലാം
കാലയളവിലായിരുന്നു;
അവയിലെല്ലാം കൂടി
ഇപ്പോള്‍ എത്ര
തസ്തികകള്‍ ഉണ്ട്;
പുതുതായി എത്ര
തസ്തികകള്‍ അനുവദിച്ചു
കിട്ടുന്നതിനു
വേണ്ടിയുള്ള അപേക്ഷകള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ട്?
വൈസ്
ചാന്‍സലര്‍ ,പ്രോ
-വൈസ്ചാന്‍സലര്‍ നിയമനം
1078.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആരെയൊക്കെയാണ് വൈസ്
ചാന്‍സലര്‍മാരായും പ്രോ
-വൈസ്ചാന്സലര്മാരായും
നിയമിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
വ്യക്തികളിൽ
പലതരത്തിലുള്ള
ആരോപണങ്ങള്‍
നേരിടുന്നവരും, വ്യാജ
യോഗ്യത
സര്‍ട്ടിഫിക്കറ്റുകളും
സത്യവാങ്മൂലങ്ങളും
നല്കി നിയമനം
നേടിയവരും ആരെല്ലാമാണ്
എന്നറിയിക്കുമോ;
(സി)
പ്രസ്തുത
വ്യക്തികളിൽ
പുറത്താക്കപ്പെട്ടവര്‍
ആരെല്ലാമാണെന്നും ആരോപണ
വിധേയരായി തുടരുന്നവര്‍
ആരെല്ലാമാണെന്നും
എന്തെല്ലാം
ആരോപണങ്ങളും/പരാതികളും
ഇവരുടെ പേരിലുണ്ട്
എന്നും വ്യക്തമാക്കുമോ;
(ഡി)
എന്തെങ്കിലും
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അന്വേഷണത്തിന്റെ
റിപ്പോര്‍ട്ട്
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
മഹാത്മാഗാന്ധി
സര്‍വ്വകലാശാലയില്‍
നിന്നും
പുറത്താക്കപ്പെട്ട
വൈസ്ചാന്സല്ര
സര്‍വ്വകലാശാലയില്‍
നിന്നും കൈപ്പറ്റിയ
മൊത്തം തുക എത്രയാണ്;
ഇവയില്‍ ഒരുഭാഗം
അനധികൃത
കൈപ്പറ്റലാണെന്ന പരാതി
പരിശോധിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച് എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
പ്രസ്തുത വ്യക്തി
അനധികൃതമായി
കൈക്കലാക്കിയ തുക
തിരിച്ചുപിടിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും എന്നും
വ്യക്തമാക്കുമോ?
ഉദുമ
ഗവണ്മെന്റ് കോളേജ്
1079.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പുതുതായി
അനുവദിച്ച ഉദുമ
ഗവണ്മെന്റ് കോളേജില്‍
അധ്യാപക - അധ്യാപകേതര
തസ്തികകള്‍
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കോളേജിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം അനുവദിച്ച
സ്ഥിതിക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വകുപ്പില്‍ നിന്നും
സാമ്പത്തിക സഹായം
അനുവദിക്കുമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കേരള
സര്‍വ്വകലാശാല
1080.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍
നിലവില്‍ എത്ര
താല്‍ക്കാലിക
ജീവനക്കാര്‍ ഉണ്ട്;
തസ്തിക തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
മേൽ
ജീവനക്കാരെ
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡം എന്തായിരുന്നു
;തെരഞ്ഞെടുപ്പ്
സംബന്ധിച്ച് പത്രപരസ്യം
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
സര്‍വ്വകലാശാല
നിശ്ചയിച്ചിട്ടുള്ള
സേവന-വേതന വ്യവസ്ഥകള്‍
എപ്രകാരമാണ് ; ഇവരുടെ
സേവന കാലാവധി എത്ര
വര്‍ഷമാണ്; കാലാവധിക്ക്
ശേഷം പുനര്‍ നിയമനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്ക് നിയമനം
നല്കി;
(ഡി)
താല്‍ക്കാലിക
ജീവനക്കാരില്‍
വികലാംഗര്‍, എസ്. സി.,
എസ്.റ്റി,, മറ്റ് സംവരണ
വിഭാഗങ്ങള്‍ എന്നിവര്‍
ഉണ്ടോ; ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
(ഇ)
താല്‍ക്കാലിക
ജീവനക്കാരിലെ വികലാംഗരെ
സ്ഥിരപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെയും
സര്‍വ്വകലാശാലയുടെയും
നിലപാടുകള്‍
എപ്രകാരമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(എഫ്)
താല്‍ക്കാലിക
ജീവനക്കാരില്‍
ആരെങ്കിലും
വ്യാജപ്പേരില്‍
ഏതെങ്കിലും
ജനപ്രതിനിധികളുടെ
പേഴ്സണല്‍ സ്റ്റാഫില്‍
പ്രവര്‍ത്തിച്ചിരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ജി)
പ്രസ്തുത
വ്യക്തിയെ
സ്ഥിരപ്പെടുത്തണമെന്ന
ആവശ്യം
പരിഗണിച്ചിരുന്നോ; ഇതു
സംബന്ധിച്ച് ലഭിച്ച
നിവേദനങ്ങളിന്മേല്
എന്ത് നടപടിയാണ്
ശിപാര്‍ശ ചെയ്തത് ;
വിശദമാക്കുമോ?
ശ്രീ.
രാധാകൃഷ്ണന് നായര്‍ക്ക്
ലഭിക്കാനുള്ള സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
1081.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
യൂണിവേഴ്സിറ്റിയില്‍
നിന്നും സെലക്ഷന്
ഗ്രേഡ് അസിസ്റ്റന്റായി
വിരമിച്ച ശ്രീ.
രാധാകൃഷ്ണന് നായരുടെ
സര്‍വ്വീസ് സംബന്ധമായ
എല്ലാ ആനുകൂല്യങ്ങളും
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഏതെല്ലാം
ആനുകൂല്യങ്ങളാണ്
നല്കാനുള്ളതെന്നും ഇത്
സംബന്ധമായ ഏതെല്ലാം
ഫയലുകളാണ് നിലവില്‍
ഉള്ളതെന്നും
അറിയിക്കുമോ;
(ബി)
ശ്രീ.
ജി. രാധാകൃഷ്ണന്
നായര്‍ കേരള
യൂണിവേഴ്സിറ്റിയില്‍
ജോലിയില്‍
പ്രവേശിച്ചതിന് ശേഷം
എത്ര സ്ഥാനക്കയറ്റം
നല്‍കിയിട്ടുണ്ട്; ഓരോ
സ്ഥാനക്കയറ്റത്തിനുമനുസരിചുള്ള
സാമ്പത്തികാനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടോ ,
ഇല്ലെങ്കില്‍ എന്താണ്
തടസ്സമായിട്ടുണ്ടായിരുന്നത്;
(സി)
ശ്രീ.
ജി. രാധാകൃഷ്ണന്
നായര്‍ക്ക് എന്നാണ്
സീനിയര്‍ സെലക്ഷന്
ഗ്രേഡ് അസിസ്റ്റന്റായി
പ്രമോഷന്
ലഭിച്ചിട്ടുള്ളത്;
പ്രമോഷനുകള്‍ക്ക് ശേഷം
ലഭിക്കേണ്ട എല്ലാ
സാമ്പത്തിക
ആനുകൂല്യങ്ങളും
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത പ്രമോഷനുകള്‍
ലഭിച്ചപ്പോള്‍ ശ്രീ.
രാധാകൃഷ്ണന്
നായര്‍ക്ക് ലഭിക്കേണ്ട
ശമ്പള കുടിശ്ശിക
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഇതുമായി
ബന്ധപ്പെട്ട പരാതി
പരിശോധിച്ച് കുടിശ്ശിക
വിതരണം ചെയ്യുന്നതിന്
കേരള
യൂണിവേഴ്സിറ്റിക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശം
പാലിക്കപ്പെട്ടിട്ടുണ്ടോ
;
(ഡി)
ഉന്നത
വിദ്യാഭ്യാസ വകുപ്പിലെ
ഫയല്‍ നമ്പര്‍
25202/B.3/2013/ഉ. വി.
അനുസരിച്ച് ശ്രീ.
രാധാകൃഷ്ണന്
നായര്‍ക്ക് നല്‍കാനുള്ള
ശമ്പള കുടിശ്ശിക കേരള
യൂണിവേഴ്സിറ്റിയില്‍
നിന്നും വിതരണം
ചെയ്യാന്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത
നിര്ദേശത്തിന്മേല്
യൂണിവേഴ്സിറ്റി എന്ത്
നടപടി സ്വീകരിച്ചു;
പ്രസ്തുത കുടിശ്ശിക
വിതരണം
ചെയ്തിട്ടില്ലെങ്കില്‍
ഇതിന് കാരണം
വ്യക്തമാക്കുമോ?
എല്‍.എല്‍.എം.
കോഴ്സിന്റെ കാലാവധി
1082.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
എല്‍.എല്‍.എം.
കോഴ്സിന്റെ പഠന കാലാവധി
നിലവില്‍ എത്ര
വര്‍ഷമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോഴ്സിന്റെ പഠന കാലാവധി
2015-16 മുതല്‍ ഒരു
വര്‍ഷം ആക്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കേരളാ
സയന്‍സ് സിറ്റിയുടെ
നിര്‍മ്മാണ പ്രവര്‍ത്തനം
1083.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സയന്‍സ് സിറ്റിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണ് എന്നും
ആദ്യ ഘട്ടം എന്ന്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ ;
(ബി)
സയന്‍സ്
സിറ്റിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
കേന്ദ്രസര്‍ക്കാര്‍
എത്ര തുകയാണ് ഇതിനോടകം
അനുവദിച്ചിട്ടുള്ളത്
എന്നും ഇതില്‍ എത്ര
തുകയുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചു
എന്നും അറിയിക്കുമോ ;
(സി)
ഈ
പ്രോജക്ടിന് സംസ്ഥാന
സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചു എന്നും
ഇതില്‍ എത്ര തുക
ചെലവഴിച്ചു എന്നും
അറിയിക്കുമോ ;
(ഡി)
ഇതിന്റെ രണ്ടാഘട്ടമായി
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ച 25 കോടി
രൂപയുടെ പ്രോജക്ടിന്
അംഗീകാരം
ലഭിച്ചിട്ടുണ്ടോ ;
(ഇ)
ഈ
പ്രോജക്ട് വഴി
പൊതുജനത്തിന്
എന്തെല്ലാം പ്രയോജനമാണ്
ലഭിക്കുക ?
സജിന്‍
പോളിന്റെ നിയമനം
1084.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രണ്ട്
വര്‍ഷങ്ങള്‍ക്കു
മുന്‍പ്, എം. ജി.
സര്‍വ്വകലാശാല നിയമന
അംഗീകാരം നല്കിയ
കോതമംഗലം എം. എ.
കോളേജിലെ കോമേഴ്സ്
വിഭാഗം ലക്ചററായ ശ്രീ.
സജിന്‍ പോളിന്റെ നിയമനം
ഇനിയും അംഗീകരിച്ച്
ഉത്തരവിറങ്ങാത്ത
സാഹചര്യത്തില്‍,
പ്രസ്തുത നിയമനം
അംഗീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
എയ്ഡഡ്
കോളേജുകള്‍
1085.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയ്ഡഡ് മേഖലയില്‍ എത്ര
കോളേജുകള്‍
പ്രവൃത്തിക്കുന്നുണ്ട്;
ഏതെല്ലാം സമുദായ മാനേജ്
മെന്റുകള്‍ക്ക് കീഴില്‍
എത്ര കോളേജുകള്‍ വീതം
പ്രവൃത്തിക്കുന്നു;
(ബി)
എല്ലാ
കോളേജുകളിലും കൂടി
അനുവദിക്കപ്പട്ട മൊത്തം
തസ്തികകള്‍ എത്ര;
മാനേജ് മെന്റുകള്‍ക്ക്
സര്‍ക്കാര്‍ അനുവദിച്ച
തസ്തികകളിലേക്ക് നിയമനം
നടത്തുന്നതിന്
ഏതെങ്കിലും നിലയില്‍
ഉദ്യോഗാര്‍ത്ഥികളില്‍
നിന്നും പണം വാങ്ങാന്‍
അനുവാദം
നല്‍കിയിട്ടുണ്ടോ; നിയമന
വ്യവസ്ഥകള്‍
വിശദമാക്കാമോ;
(സി)
മാനേജ്
മെന്റുകള്‍ നിയമനത്തിന്
മുന്‍പും ശേഷവും
ഉദ്യോഗാര്‍ത്ഥികളില്‍
നിന്ന് നിയമനത്തിന് പണം
വാങ്ങുന്നില്ലന്ന്
ഉറപ്പാക്കിയിട്ടുണ്ടോ;
(ഡി)
നിയമ
വിരുദ്ധമായി പണംവാങ്ങി
നിയമനവും പ്രവേശനവും
നടത്തിയ ഏതെങ്കിലും
എയ്ഡഡ് മാനേജ്
മെന്റിനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ? എയ്ഡഡ്
കോളേജുകള്‍
സ്വയംഭരണ
കോളേജുകള്‍
1086.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര സ്വയംഭരണ
കോളേജുകളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത കോളേജുകള്‍
കൊണ്ടുള്ള നേട്ടം
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
സ്വാശ്രയ
പ്രൊഫഷണല്‍ കോളേജുകള്‍
1087.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ന്യൂനപക്ഷങ്ങള്‍
നടത്തിവരുന്ന സ്വാശ്രയ
പ്രൊഫഷണല്‍ കോളേജുകള്‍
എത്രയാണ്; അവയില്‍
സ്വാശ്രയ മെഡിക്കല്‍,
ഡെന്റല്‍ കോളേജുകള്‍
ഏതൊക്കെ ; ഏതെല്ലാം
ന്യൂനപക്ഷ
മാനേജ്മെന്റുകള്‍
നടത്തുന്നു ;
(ബി)
ന്യൂനപക്ഷ
മാനേജ്മെന്റുകള്‍
നടത്തുന്ന സംസ്ഥാനത്തെ
സ്വാശ്രയ മെഡിക്കല്‍,
ഡെന്റല്‍ കോളേജുകളിലെ
വിദ്യര്‍ത്ഥി പ്രവേശനം
ന്യൂനപക്ഷവിഭാഗത്തില്പ്പെട്ടവരില്
നിന്നു തന്നെയാണോ
നടത്തുന്നത് ;
(സി)
കഴിഞ്ഞ
വര്‍ഷവും ഈ വര്‍ഷവും
ന്യൂനപക്ഷ
മാനേജ്മെന്റുകള്‍
നടത്തിവന്ന സ്വാശ്രയ
കോളേജുകളില്‍ ഏതെല്ലാം
കോഴ്സുകള്‍ക്ക്
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
എത്ര വീതം
വിദ്യാര്‍ത്ഥികളെ
പ്രവേശിപ്പിക്കുകയുണ്ടായി
;
(ഡി)
ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
അപേക്ഷ പരിഗണിക്കാതെ
ഇതരവിഭാഗത്തില്‍
നിന്നുള്ളവരുടെ അപേക്ഷ
പരിഗണിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ശേഖരിച്ച്
വിശദീകരിക്കുമോ ?
തലശ്ശേരി
ഗവണ്മെന്റ് ആര്‍ട്സ് &
സയന്‍സ് കോളേജിന്റെ
നിര്‍മ്മാണം
1088.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
ഗവണ്മെന്റ് ആര്‍ട്സ്
& സയന്‍സ്
കോളേജിന്റെ
നിര്‍മ്മാണത്തിനായി
എം.എല്‍.എ. ആസ്തി വികസന
ഫണ്ടായ അഞ്ച് കോടി
രൂപയ്ക്ക് പുറമെ
സര്‍ക്കാര്‍ എന്തു തുക
നീക്കിവെച്ചെന്ന്
വെളിപ്പെടുത്താമോ ;
(ബി)
കോളേജിന്റെ
കെട്ടിട നിര്‍മ്മാണ
പ്രവൃത്തിയുടെ
നടപടിക്രമം ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(സി)
എന്നത്തേക്ക്
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ ?
ലേണേഴ്സ്
സപ്പോര്‍ട്ട് സെന്ററുകള്‍
1089.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റഗുലര്‍
കോളേജുകളില്‍ അഡ്മിഷന്
ലഭിക്കാതെ വരുന്ന
വിദ്യാര്‍ത്ഥികള്‍ ആണ്
ലേണേഴ്സ് സപ്പോര്‍ട്ട്
സെന്ററുകളില്‍
പഠിച്ചുവരുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കേരള
യൂണിവേഴ്സിറ്റിയുടെ
അധികാര പരിധിയിലുള്ള
ലേണേഴ്സ് സപ്പോര്‍ട്ട്
സെന്ററുകള്‍
നിര്‍ത്തലാക്കിയതിന്റെ
കാരണം വ്യക്തമാക്കുമോ
(സി)
പ്രസ്തുത
അധികാര
പരിധിക്കുള്ളിലുളള
ലേണേഴ്സ് സപ്പോര്‍ട്ട്
സെന്ററുകള്‍ തുടര്‍ന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
അനുമതി നല്‍കുമോ ?
സ്വകാര്യ
സര്‍വ്വകലാശാല
1090.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എം.എ.ബേബി
,,
വി.ചെന്താമരാക്ഷന്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ സര്‍വ്വകലാശാല
ആരംഭിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് സാദ്ധ്യതാ
പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ ;
(സി)
ഉന്നത
വിദ്യാഭ്യാസ
കൗണ്‍സിലിന്റെ ഗവേണിംഗ്
ബോഡിയില്‍ ഇതു
സംബന്ധിച്ച് എടുത്ത
തീരുമാനം എന്താണെന്നു
വ്യക്തമാക്കുമോ;
(ഡി)
സ്വകാര്യ
സ്വാശ്രയ വിദ്യാഭ്യാസ
മേഖല നിലവാരത്തകര്‍ച്ച
നേരിടുന്നുവെന്ന്
കരുതപ്പെടുന്ന
സാഹചര്യത്തില്‍
സ്വകാര്യ
സര്‍വ്വകലാശാലകളുടെ
ആവശ്യകത സംബന്ധിച്ച്
പുനര്‍ വിചിന്തനത്തിന്
സര്‍ക്കാര്‍
തയ്യാറാകുമോ?
പ്രത്യേക
യൂണിവേഴ്സിറ്റികളും, സ്വയംഭരണ
കോളേജുകളും അനുവദിച്ചതു
സംബന്ധിച്ച പഠനം
1091.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യത്യസ്ത പഠന
ശാഖകള്‍ക്ക് പ്രത്യേക
യൂണിവേഴ്സിറ്റികളും,
സ്വയംഭരണ കോളേജുകളും
അനുവദിച്ച ശേഷം ഉന്നത
വിദ്യാഭ്യാസ രംഗത്ത്
ഉണ്ടായ ഗുണപരമായ
മാറ്റങ്ങളെക്കുറിച്ച്
പഠനമെന്തെങ്കിലും
നടത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആ പഠനത്തിന്‍െറ
ഫലമെന്താണെന്ന്
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആ രംഗത്ത് കൂടുതല്‍
പരിഷ്കാരങ്ങള്‍
ആവശ്യമുണ്ടെങ്കില്‍
അതിനുള്ള
പശ്ചാത്തലമൊരുക്കുന്നതിനു
മുന്നോടിയായി സമഗ്രമായ
പഠനം നടത്തുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
ആര്‍ട്ടസ്
&സയന്‍സ് കോളേജുകള്‍
അനുവദിച്ചത്
1092.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം സംസ്ഥാനത്ത് എത്ര
പുതിയ ആര്‍ട്ടസ് &
സയന്‍സ് കോളേജുകള്‍
അനുവദിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കോളേജുകളുടെ പേരും
അനുവദിച്ച കോഴ്സുകളും
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കോളേജുകളില്‍ എത്ര
അധ്യാപക-അനധ്യാപക
തസ്തികകള്‍
അനുവദിച്ചുവെന്ന്
കോളേജുകള്‍ തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
എത്ര
തസ്തിക കൂടി ഇനി
അനുവദിക്കാനുണ്ടെന്നും
അവ എന്നത്തേക്ക്
അനുവദിക്കുമെന്നും
വിശദമാക്കുമോ?
വൈപ്പിന്‍
മണ്ഡലത്തില്‍ ആര്‍ട്ട്സ്
കോളേജ്
1093.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍
നിര്‍ദ്ദിഷ്ട
ആര്‍ട്ട്സ് കോളേജ്
ആരംഭിക്കുന്നതിനായി
വിശദമായ റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
നിയോഗിക്കപ്പെട്ടിട്ടുള്ള
ഉദ്യോഗസ്ഥന് ആരെന്ന്
വ്യക്തമാക്കാമോ;
നിര്‍ദ്ദേശം
നല്‍കിയിട്ട് എത്ര
നാളായെന്നും
റിപ്പോര്‍ട്ട്
ലഭ്യമായെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
കോളേജ്
ആരംഭിക്കുന്നതു
സംബന്ധിച്ചുള്ള
അനിശ്ചിതത്വം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കോളേജിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വിശദമാക്കാമോ?
കോഴിക്കോട്
ലോ കോളേജില്‍ ഈവനിംഗ്
എല്‍.എല്‍.ബി.
1094.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
മേഖലയില്‍,
എല്‍.എല്‍.ബി ഈവനിംഗ്
കോഴ്സ് സര്‍ക്കാര്‍
മേഖലയിലോ സ്വാശ്രയ
മേഖലയിലോ നടന്നു
വരുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
കോഴിക്കോട്
ലോ കോളേജില്‍ ഈവനിംഗ്
എല്‍.എല്‍.ബി കോഴ്സ്
തുടങ്ങുന്നത്
സംബന്ധിച്ച ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈവനിംഗ്
എല്‍.എല്‍.ബി കോഴ്സ്
അനുവദിക്കുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന്
വ്യക്തമാക്കുമോ?
അമ്പലപ്പുഴ
ഗവ. കോളേജില്‍ പുതിയ
കോഴ്സുകള്‍
1095.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
ഗവ. കോളേജില്‍ ഏതെല്ലാം
കോഴ്സുകളാണ്
നിലവിലുള്ളത്; ഓരോ
വിഭാഗത്തിലും എത്ര
കുട്ടികള്‍ വീതം പഠനം
നടത്തുന്നു;
വിശദമാക്കുമോ;
(ബി)
കോളേജ്
അധികാരികള്‍ പുതിയ
കോഴ്സുകള്‍ക്കായി
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടി
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കോളേജിന്റെ
പ്രവര്‍ത്തനം പുതിയ
കെട്ടിടത്തില്‍
ആരംഭിച്ച
സാഹചര്യത്തില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
കോഴിക്കോട്
സര്‍വ്വകലാശാല വൈസ്
ചാന്‍സലര്‍ നിയമനം
1096.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല
രജിസ്ട്രാര്‍
ഡോ.മുഹമ്മദ് ബഷീറിനെ
കോഴിക്കോട്
സര്‍വ്വകലാശാല വൈസ്
ചാന്‍സലറായി
നിയമിക്കാന്‍ ചീഫ്
സെക്രട്ടറി കണ്‍വീനറായ
സമിതി ശുപാര്‍ശ
നല്‍കിയിരുന്നോ ;
(ബി)
എങ്കില്‍
പ്രസ്തുത വിഷയത്തില്‍
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
വൈസ്
ചാന്‍സലര്‍
നിയമനത്തിനുള്ള
യോഗ്യതകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
നിയമനത്തിന് മേല്‍
സൂചിപ്പിച്ച യോഗ്യതകള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ ?
സംസ്ഥാനത്ത്
അനുവദിച്ചിട്ടുള്ള എയ്ഡഡ്
കോളേജുകള്‍
1097.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ നാലര
വര്‍ഷത്തിനുള്ളില്‍
എത്ര എയ്ഡഡ് കോളേജുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; ഏതൊക്കെ
മാനേജ്മെന്റുകള്‍ക്കാണ്
കോളേജ്
നല്‍കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
കോളേജുകളിലേയ്ക്കായി
എത്ര തസ്തികകള്‍
അനുവദിക്കപ്പെട്ടു
എന്നു വ്യക്തമാക്കാമോ;
(സി)
ഇങ്ങനെ
അനുവദിക്കപ്പെട്ട
തസ്തികകള്‍ക്കെല്ലാം
കൂടി പ്രതിവര്‍ഷം എന്തു
തുക അധികച്ചെലവ്
വരുമെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
കോളേജുകള്‍
1098.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കോളേജുകള്‍ ഇല്ലാത്ത
മണ്ഡലങ്ങളില്‍ ആയത്
ആരംഭിക്കുമെന്ന 2012-13
ലെ
ബഡ്ജറ്റ്പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ എത്ര
കോളേജുകള്‍ ആരംഭിച്ചു;
ബാക്കിയുളളവ നിലവില്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
ഇന്റര്‍നാഷണല്‍
ഹയര്‍ അക്കാദമിക് സോണ്‍
1099.
ശ്രീ.എം.എ.ബേബി
,,
എ. പ്രദീപ്കുമാര്‍
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അക്കാദമിക് സിറ്റി
സ്ഥാപിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
ഇതിനായി
ഇന്റര്‍നാഷണല്‍ ഹയര്‍
അക്കാദമിക് സോണ്‍ എന്ന
പേരില്‍ പ്രത്യേക
വിദ്യാഭ്യാസ മേഖല
ആരംഭിക്കുന്നതിന് നടപടി
ആരംഭിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
ഇതു
സംബന്ധിച്ചുള്ള
സമീപനരേഖയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ഡി)
പ്രസ്തുത
പദ്ധതി എങ്ങനെ
നടപ്പാക്കുവാനാണ്
വിഭാവനം
ചെയ്തിട്ടുള്ളത്
;വിശദമാക്കുമോ;
(ഇ)
വിദേശ
സര്‍വ്വകലാശാലകള്‍ക്ക്
ഇവിടെ കോഴ്സുകള്‍
തുടങ്ങുന്നതിന് അനുമതി
നല്കുന്നുണ്ടോ ;
(എഫ്)
പ്രസ്തുത
കോഴ്സുകള്‍
പൂര്‍ണ്ണമായും സ്വകാര്യ
സ്വാശ്രയ മേഖലയില്‍
നടത്താനാണോ
ഉദ്ദേശിക്കുന്നത്
;വ്യക്തമാക്കുമോ;
(ജി)
പ്രത്യേക
വിദ്യാഭ്യാസ മേഖലയ്ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
ഇളവുകളാണ് നല്കാന്
ഉദ്ദേശിക്കുന്നത് ;
പാവപ്പെട്ടവര്‍ക്ക്
അപ്രാപ്യമാകുന്ന ഇത്തരം
സ്ഥാപനങ്ങള്‍
സംസ്ഥാനത്തെ
വിദ്യാഭ്യാസ മികവിനെ
എങ്ങിനെ ബാധിക്കുമെന്ന്
പരിഗണിച്ചിട്ടുണ്ടോ ?
വൈസ്ചാന്‍സലര്‍
നിയമനങ്ങല്‍
1100.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈസ് ചാന്‍സലര്‍മാരുടെ
നിയമനങ്ങല്‍
ജാതി-മതാടിസ്ഥാനത്തില്‍
വീതം
വയ്ക്കുകയായിരുന്നു
എന്ന ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിലുള്ള
നിലപാട് വിശദമാക്കുമോ;
(ബി)
അക്കാദമിക്
മൂല്യങ്ങളുടേയും
മികവിന്റേയും ഉയര്‍ന്ന
വിദ്യാഭ്യാസ
മാനദണ്ഡങ്ങളുടേയും
അടിസ്ഥാനത്തില്‍ വി.സി.
മാരുടെ നിയമനങ്ങള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ഉന്നതവിദ്യഭ്യാസ
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
1101.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നതവിദ്യഭ്യാസ
വകുപ്പില്‍ കഴിഞ്ഞ 5
ബജറ്റുകളിലായി
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍ ഏതെല്ലാം;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി ഓരോ
ബജറ്റിലും വകയിരുത്തിയ
തുകയെത്ര; പദ്ധതികളുടെ
നടത്തിപ്പിനായി
ഖജനാവില്‍ നിന്നും
ഇതിനകം
പിന്‍വലിക്കപ്പെട്ട
തുകയെത്ര;
(സി)
കഴിഞ്ഞ
അഞ്ച് ബജറ്റുകളിലുമായി
പ്രഖ്യാപിക്കപ്പെട്ടതും
എന്നാല്‍
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടില്ലാത്തുമായ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
അണ്-എയിഡഡ്
വിദ്യാലയങ്ങള്‍ക്ക് എയിഡഡ്
പദവി
1102.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
അണ്-എയിഡഡ്
വിദ്യാലയങ്ങള്‍ക്ക്
എയിഡഡ് പദവി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
വിദ്യാലയങ്ങള്‍ക്കാണ്
എയിഡഡ് പദവി
നല്‍കിയതെന്നും ഈ
വിദ്യാലയങ്ങളില്‍ എത്ര
അദ്ധ്യപക അദ്ധ്യാപകേതര
ജീവനക്കാരുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
മുന്‍കാല
പ്രാബല്യത്തോടെ
സ്കൂളുകള്‍ക്ക് എയിഡഡ്
പദവി നല്‍കിയിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഡി)
ഇതിലൂടെ
ഒരു വര്‍ഷം
സര്‍ക്കാരിന് എത്ര
രൂപയുടെ
ബദ്ധ്യതയുണ്ടാകുന്നുണ്ട്
എന്ന് വ്യക്തമാക്കുമോ?
ആര്.എം.എസ്.എ പദ്ധതി പ്രകാരം
ആരംഭിച്ച സ്ക്കുളുകള്‍
1103.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്.എം.എസ്.എ
പദ്ധതിയില്‍ ഒന്നാം
ഘട്ടത്തില്‍ എത്ര
ഹെെസ്ക്കുളുകള്
ആരംഭിക്കുന്നതിനാണ്
അനുമതി
നല്‍കിയിട്ടുളളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇൗ
സ്ക്കുളുകളില്‍
കേന്ദ്രസര്‍ക്കാര്‍
എത്ര തസ്തികകളാണ്
അനുവദിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പദ്ധതിയില്‍
വിവിധ വിഷയങ്ങള്‍
പഠിപ്പിക്കുന്നതിന്
അധ്യാപകരെ
നിയമിക്കാത്തതും
ഡിവിഷനുകള്‍
കൂടുന്നതനുസരിച്ച് അധിക
തസ്തികകള്‍
അനുവദിക്കാത്തതും മൂലം
കുട്ടികളും
രക്ഷിതാക്കളും കഷ്ടത
അനുഭവിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ആയത്
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഇ)
ഒന്നാം
ഘട്ടത്തില്‍ അനുവദിച്ച
സ്ക്കുളുകളുടെ പ്രശ്നം
പരിഹരിക്കാതെ
രണ്ടംഘട്ടത്തില്‍
അനുവദിച്ച
സ്ക്കുളുകളില്‍ സംസ്ഥാന
സര്‍ക്കാര്‍ അധിക
തസ്തിക അനുവദിച്ച്
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(എഫ്)
എങ്കില്‍
ഇങ്ങനെ ഒരു ഉത്തരവ്
ഇറക്കാനുണ്ടായ കാരണം
വിശദമാക്കാമോ?
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ ഒഴിവുകൾ
1104.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ നിലവില്‍
എത്ര അധ്യാപകരുടെ
ഒഴിവുകളാണ് ഉള്ളത്എന്ന്
വിഷയം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
2010-ന്
ശേഷം സര്‍ക്കാര്‍ ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍ എത്ര
ജൂനിയര്‍, സീനിയര്‍
ഹിന്ദി അധ്യാപകരെ
നിയമിച്ചിട്ടുണ്ട്
എന്നും നിലവില്‍ എത്ര
ഹിന്ദി അധ്യാപകരുടെ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയതിട്ടുണ്ട് എന്നും
വ്യക്തമാക്കുമോ?
എച്ച്.എസ്.എസ്.റ്റി.
കോമേഴ്സ്നിയമനം
1105.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
എച്ച്.എസ്.എ. മാരില്‍
എത്ര പേര്‍ക്ക്
എച്ച്.എസ്.എസ്.റ്റി.
കോമേഴ്സ് ആയി
പ്രമോഷന് ലഭിക്കാന്‍
അര്‍ഹതയുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
എത്ര ഒഴിവുകള്‍
ആയതിനായി മാറ്റി
വച്ചിട്ടുണ്ട്;
(സി)
അവരുടെ
അഭാവത്തില്‍ പ്രസ്തുത
ഒഴിവുകളിലേയ്ക്ക്
നിലവിലുളള റാങ്ക്
ലിസ്റ്റില്‍ നിന്ന്
നിയമനം നടത്തുമോ;
(ഡി)
കോമേഴ്സ്
അദ്ധ്യാപകരുടെ
അഭാവത്താല്‍
കേരളത്തിലുടനീളം
സ്കൂളുകളില്‍ ഗസ്റ്റ്
അദ്ധ്യാപകര്‍
ക്ലാസ്സെടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
റാങ്ക് ലിസ്റ്റ്
നിലവിലുളളപ്പോള്
അതില്‍ നിന്നും നിയമനം
നടത്താന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ശമ്പളം ലഭിക്കാതെ ജോലി
നോക്കുന്ന നഴ്സറി
അദ്ധ്യാപകരും ആയമാരും
1106.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളില്‍ ശമ്പളമോ
അലവന്‍സോ ലഭിക്കാതെ
ജോലി നോക്കിവരുന്ന
എ്രത നഴ്സറി
അദ്ധ്യാപകരും ആയമാരും
ഉണ്ട് ;
(ബി)
ഇവര്‍ക്ക്
ശമ്പളമോ അലവന്‍സോ
നല്‍കാത്തത്
എന്തുകൊണ്ടാണ് ;
വിശദീകരണം നല്‍കാമോ ;
(സി)
സര്‍ക്കാര്‍
നഴ്സറി സ്കൂളില്‍
പി.ടി.എ മുഖാന്തിരം
അദ്ധ്യാപകരായോ
ആയമാരായോ ആയി നിയമനം
നല്‍കിയിട്ടുള്ളവര്‍ക്ക്
പി.ടി.എ
ഫണ്ടില്‍നിന്നും വേതനം
നല്‍കേണ്ട എന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
(ഡി)
നഴ്സറി
അദ്ധ്യാപകര്‍ക്കും
ആയമാര്‍ക്കും വേതനം
നല്‍കുന്നതിന് അനുവാദം
ഇല്ലാത്തതിനാല്‍ ഇൗ
സ്കൂളുകളുടെ
പ്രവര്‍ത്തനം എപ്രകുാരം
മുന്നോട്ട്
കൊണ്ടുപോകാന്‍
കഴിയുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ ?
ആശ്വാസ് പദ്ധതി
1107.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ സഹായത്തോടെ
നടപ്പാക്കുന്ന ആശ്വാസ്
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം ജില്ലകളിലെ
ഏതെല്ലാം സ്കൂളുകളിലാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുതപദ്ധതിയിലേക്ക്
സ്കൂളുകളെ
തെരഞ്ഞെടുക്കുന്നതിന്‍െറ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
അപ്ഗ്രേഡ് ചെയ്യപ്പെട്ട
വിദ്യാലയങ്ങള്‍
1108.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
വിദ്യാലയങ്ങള്‍
അപ്ഗ്രേഡ്
ചെയ്തിട്ടുണ്ടെന്ന്
വിദ്യാലയങ്ങളുടെ
പേരുകള്‍ സഹിതം ജില്ല
തിരിച്ച് വിശദമാക്കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍
അനുവദിച്ചതും ആര്.എം.
എസ് .എ. സ്കീമില്‍
അപ്ഗ്രേഡ് ചെയ്തതുമായ
വിദ്യാലയങ്ങള്‍
ഏതെല്ലാമാണ്;
(സി)
അപ്ഗ്രേഡ്
ചെയ്ത വിദ്യാലയങ്ങളില്‍
എത്ര തസ്തികകള്‍
അനുവദിച്ചുവെന്നും എത്ര
തസ്തികകള്‍
അനുവദിക്കാനുണ്ടെന്നും
എന്നത്തേക്ക്
അനുവദിക്കാനാകുമെന്നും
അറിയിക്കുമോ?
സ്കൂളുകള്‍ എയിഡഡ് ആയി
ഉയര്‍ത്തുന്ന നടപടി
T 1109.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്പെഷ്യല്‍ സ്കൂളുകള്‍
എയിഡഡ് ആയി
ഉയര്‍ത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
എത്ര വിദ്യാലയങ്ങള്‍
എയിഡഡ് ആയി
ഉയര്‍ത്തുന്നുവെന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
സ്ഥാപനങ്ങളിലെ
അധ്യാപകരുടെ
ശമ്പളമുള്‍പ്പെടെയുള്ള
പ്രധാന കാര്യങ്ങള്‍
ഗവണ്മെന്റ് ചിലവില്‍
വഹിക്കുന്നതിനാല്‍
എന്തടിസ്ഥാനത്തിലാണ്
എയിഡഡ് ആയി
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഈ
സ്ഥാപനങ്ങള്‍ എയിഡഡ്
ആക്കുകവഴി
മാനേജ്മെന്റിന് കോഴ
വാങ്ങാന്‍ കൂട്ടു
നില്ക്കുന്ന നടപടി
ഒഴിവാക്കി സ്കൂള്‍
സര്‍ക്കാര്‍
ഏറ്റെടുത്ത്
മാനേജ്മെന്റിനെ
കോഴയില്‍ നിന്നും
മോചിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
സര്‍ക്കാര്‍ സ്കൂളുകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്റെ
ചെലവ്
1110.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സര്‍ക്കാര്‍
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
ഓരോ വര്‍ഷവും ബജറ്റില്‍
വകയിരുത്തിയ തുകയുടെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
തുകയില്‍ ഓരോ വര്‍ഷവും
ചെലവഴിച്ചതിന്റെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
തുക പൂര്‍ണ്ണമായും
ചെലവഴിക്കാന്‍
കഴിഞ്ഞില്ലെങ്കില്‍
ആയതിന്റെ കാരണങ്ങള്‍
വ്യക്തമാക്കുമോ?
കെ-ടെറ്റ്പരീക്ഷ
1111.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ-ടെറ്റ്
പരീക്ഷയുടെ വിജയ ശതമാനം
വളരെ കുറഞ്ഞു
നില്‍ക്കുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അദ്ധ്യാപക
ട്രെയിനിംഗ് കോഴ്സ്
പൂര്‍ത്തിയാക്കുന്ന
വിദ്യാര്‍ത്ഥികള്‍
പ്രസ്തുത പരീക്ഷയും
വിജയിക്കണം എന്ന്
ഉത്തരവിറക്കാനിടയായ
സാഹചര്യം വിശദമാക്കാമോ;
(സി)
അദ്ധ്യാപക
നിയമനത്തിന് പ്രസ്തുത
പരീക്ഷാ വിജയം
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
അണ് എയ്ഡഡ്
സ്കൂളുകള്‍ക്കും ഇത്
ബാധകമാണോ;
വിശദാംശങ്ങള്‍
നല്‍കാമോ?
സി.
ബി. എസ്.ഇ., ഐ. സി. എസ്. ഇ.
അണ് എയ്ഡഡ് സ്കൂളുകള്‍
1112.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര സി. ബി.
എസ്. ഇ., ഐ. സി. എസ്.
ഇ. അണ് എയ്ഡഡ്
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
പ്രസ്തുത സ്കൂളുകളില്‍
എത്ര കുട്ടികളും
അദ്ധ്യാപകരും ഉണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
സി. ബി. എസ്. ഇ., ഐ.
സി. എസ്..ഇ. അണ്
എയ്ഡഡ് സ്കൂളുകള്‍
ആരംഭിക്കുന്നതിന്
എന്‍.ഒ.സി
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ?
കെ.ഇ.ആര്
നിയമത്തിലെ ഭേദഗതി
1113.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വിദ്യാഭ്യാസ
ചട്ടങ്ങളിലെ
വ്യവസ്ഥകള്‍ അനുസരിച്ച്
സ്കൂള്‍ അടച്ച്
പൂട്ടുന്നതിനായി
മാനേജര്‍മാര്‍ നോട്ടീസ്
നല്കുന്ന പ്രവണത
വര്‍ദ്ധിച്ച്
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചട്ടങ്ങളില്‍
ഇതിനനുകൂലമായ
വ്യവസ്ഥയുള്ളത് കാരണം
പല മാനേജര്‍മാരും
ഹൈക്കോടതിയില്‍ നിന്നും
അനുകൂല വിധി നേടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പാര്‍ലമെന്റ്
പാസ്സാക്കിയ
വിദ്യാഭ്യാസ അവകാശ
നിയമത്തിലെ വകുപ്പുകളെ
അടിസ്ഥാനമാക്കി,
സ്കൂള്‍ അടച്ച്
പൂട്ടുന്നതിന്
മാനേജര്‍ക്ക് അധികാരം
നല്കുന്ന കെ. ഇ. ആര്.
നിയമത്തിലെ വകുപ്പുകള്‍
ഭേദഗതി ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
അടുത്ത
അധ്യയന വര്‍ഷം
ആരംഭിക്കുന്നതിന്
മുമ്പ് സ്കൂള്‍
പൂട്ടണമെന്ന വിധി
പ്രസ്താവം വന്ന
സാഹചര്യത്തില്‍ അതിന്
മുമ്പായി പ്രസ്തുത
വിഷയത്തില്‍ നടപടി
സ്വീകരിയ്ക്കുമോ ?
വി.എച്ച്.എസ്.സി.
ആകര്‍ഷണീയമാക്കാന്‍
പരിഷ്കാരങ്ങള്‍
1114.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വി.എച്ച്.എസ്.ഇ.
വിഭാഗത്തില്‍
വിദ്യാര്‍ത്ഥികള്‍ക്കുളള
സീറ്റുകള്‍ ഒഴിഞ്ഞു
കിടക്കുന്ന സാഹചര്യം
നിലവിലുണ്ടോ; എങ്കില്‍
എന്താണ് കാരണമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഹയര്‍
സെക്കണ്ടറി വിഭാഗത്തെ
അപേക്ഷിച്ച്
വി.എച്ച്.എസ്.സി.
വിഭാഗത്തില്‍
ചേരുന്നതിന്
വിദ്യാര്‍ത്ഥികള്‍ക്കുളള
താത്പര്യം
കുറയുന്നതിന്റെ
കാരണമെന്താണ്;
(സി)
കാലോചിതമല്ലാത്ത
സിലബസ്സും
കോഴ്സുകളുമാണ് ഇൗ
മേഖലയില്‍
വിദ്യാര്‍ത്ഥികള്‍ക്കുളള
താത്പര്യം
കുറയ്ക്കുന്നതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
വി.എച്ച്.എസ്.സി. രംഗം
ആകര്‍ഷണീയമായ
വിദ്യാഭ്യാസ വിഭാഗമായി
മാറ്റുന്ന തരത്തില്‍
ആവശ്യമായ
പരിഷ്കാരങ്ങള്‍
വരുത്തുന്ന കാര്യം
പരിഗണിക്കുമോ?
കലാ -
കായിക അധ്യാപക നിയമനം
1115.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍ കലാ -
കായിക അധ്യാപക
നിയമനത്തിനായി
എസ്.എസ്.എ. ഫണ്ട്
ലഭിക്കുന്നുണ്ടോ;
പ്രസ്തുത ഫണ്ട്
ഉപയോഗിച്ച്
സ്കൂളുകളില്‍
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
എത്ര വര്‍ഷമായി
നിയമനങ്ങള്‍ നടത്തുന്നു
എന്നറിയിക്കാമോ;
(സി)
ഇതിലേയ്ക്കായി
എസ്.എസ്.എ. നല്കുന്ന
തുക പൂര്‍ണ്ണമായി
വിനിയോഗിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ഡി)
എസ്.എസ്.എ.
അനുവദിച്ചതില്‍ എത്ര
തുക വിനിയോഗിക്കാതെ
നഷ്ടപ്പെട്ടിട്ടുണ്ട്
എന്നറിയിക്കാമോ?
എസ്.എസ്.എ.
ഫണ്‍ ട്
1116.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എ.
ഫണ്ട് ഏതെല്ലാം
പദ്ധതികള്‍ക്കാണ്
വിനിയോഗിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
നാലര വര്‍ഷമായി
സംസ്ഥാനത്തിന്
അനുവദിച്ച എസ്.എസ്.എ.
ഫണ്ട് സംബന്ധിച്ച
വര്‍ഷാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
കേന്ദ്രം
അനുവദിച്ച ഫണ്ട്
യഥാസമയം
ചിലവഴിക്കാനാകാതെ
ലാപ്സായ സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കിൽ കഴിഞ്ഞ നാലര
വര്‍ഷത്തില്‍
സംസ്ഥാനത്തിന്
ചിലവഴിക്കാന്‍ കഴിയാതെ
ലാപ്സായ എസ്.എസ്.എ.
ഫണ്ടിന്റെ കണക്ക്
ലഭ്യമാക്കുമോ?
എസ്.എന്‍.
ട്രസ്റ്റിന്റേയും
എസ്.എന്‍.ഡി.പി.
യോഗത്തിന്റെയും കീഴിലുള്ള
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
1117.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എന്‍.
ട്രസ്റ്റിന്റേയും
എസ്.എന്‍.ഡി.പി.
യോഗത്തിന്റെയും
മാനേജ്മെന്റിന് കീഴില്‍
എത്ര വിദ്യാഭ്യാസ
സ്ഥാപനങ്ങളാണ് ഉളളത്;
(ബി)
2006-11
കാലഘട്ടത്തില്‍
പുതുതായി വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിനായി
എസ്.എന്‍.ഡി.പി. യുടെ
ക്രമപ്രകാരമുളള എത്ര
അപേക്ഷകള്‍
ലഭിച്ചിരുന്നു എന്ന്
അറിയിക്കാമോ;
(സി)
ഇവയില്‍
എത്ര എണ്ണത്തിന്
അനുവാദം നല്‍കിയെന്നും
അറിയിക്കാമോ;
(ഡി)
എസ്.എന്‍.ഡി.പി.
യോഗം ജനറല്‍
സെക്രട്ടറിയുടെ
സ്വകാര്യ
മാനേജ്മെന്റിനു കീഴില്‍
എത്ര വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നു
എന്ന് അറിയിക്കാമോ?
അണ്
എയ്ഡഡ് സ്കൂളുകളുടെ വിവരം
1118.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
നാളിതുവരെ സംസ്ഥാനത്ത്
എത്ര അണ് എയ്ഡഡ്
സ്കൂളുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ., മറ്റ്
അണ് എയ്ഡഡ് സ്കൂളുകള്‍
എന്നീ ക്രമത്തില്‍
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ?
അണ്
എയ്ഡഡ് സ്കൂളുകളുടെ
പ്രവര്‍ത്തനം
1119.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്
എയ്ഡഡ് സ്കൂളുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഓരോ വര്‍ഷവും എത്ര
അണ് എയ്ഡഡ്
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ;
(സി)
ഇതില്‍
എത്ര സ്കൂളുകള്‍ക്ക്
സ്വന്തമായി കെട്ടിടവും
കളിസ്ഥലവും ഇല്ലെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ?
അണ്
എയ്ഡഡ് സ്കൂളുകള്‍ക്ക്
അംഗീകാരം
1120.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
അണ് എയ്ഡഡ്
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
ജില്ലകള്‍ തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ
;
(ബി)
പുതിയ
സ്കൂളുകള്‍ക്ക് അനുമതി
തേടിയുള്ള എത്ര
അപേക്ഷകള്‍ ഇപ്പോള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ?
അണ്
എയ്ഡഡ് സ്കൂളുകളുടെ അംഗീകാരം
1121.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്താകെ
അംഗീകാരത്തിന് അപേക്ഷ
നല്കിയ അണ് എയ്ഡഡ്
സ്കൂളുകളുടെ എണ്ണം
എത്രയാണെന്ന് ജില്ല
തിരിച്ച് അറിയിക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍ പരിഗണിച്ച്
എത്ര അണ് എയ്ഡഡ്
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്കുകയുണ്ടായി എന്നതു
സംബന്ധിച്ച ജില്ല
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
തൃശ്ശൂര്‍
ജില്ലയില്‍ എത്ര അണ്
എയ്ഡഡ് സ്കൂളുകള്‍ക്ക്
അംഗീകാരം നല്‍കിയെന്നും
അവയുടെ ലിസ്റ്റും
ലഭ്യമാക്കുമോ;
ആര്.
എം. എസ്.എ. സ്കൂളുകളിലെ
അധ്യാപക നിയമനം
1122.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുള്ള ആര്
എം.എസ്.എ. സ്കൂളുകളില്‍
എല്ലാ വിഷയങ്ങളും
പഠിപ്പിക്കാന്‍
അധ്യാപകരെ
അനുവദിക്കാത്തതുമൂലം
പ്രസ്തുത വിഷയങ്ങള്‍
പഠിപ്പിക്കാന്‍
പി.റ്റി.എ. ഫണ്ട്
സ്വരൂപിച്ച് അധ്യാപകരെ
നിയമിച്ച്
പഠിപ്പിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
ആര്. എം. എസ്. എ.
സ്കൂളുകളിലെ പി. റ്റി.
എ. കമ്മിറ്റികള്‍
ഭാരിച്ച കടത്തിലാണെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
സ്കൂളുകളില്‍
പ്രൊട്ടക്ഷന്‍ മൂലവും
മറ്റും പുറത്തായി ജോലി
ഇല്ലാതിരിക്കുന്ന
അധ്യാപകരെ നിയമിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആര്.എം.എസ്.എ
പദ്ധതി പ്രകാരം യു.പി.,
ഹൈസ്കൂള്‍ തലത്തിലേക്ക്
ഉയര്‍ത്തിയ സ്കൂളുകള്‍
1123.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്.എം.എസ്.എ.
പദ്ധതിയിന്‍ കീഴില്‍
എത്ര സ്കൂളുകളാണ്
യു.പി., ഹൈസ്കൂള്‍
തലത്തിലേക്ക്
ഉയര്‍ത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
പ്രസ്തുത
വിദ്യാലയങ്ങളില്‍
അദ്ധ്യാപക-അനദ്ധ്യാപക
നിയമനം, മറ്റ് അടിസ്ഥാന
സൗകര്യങ്ങള്‍ എന്നിവ
ലഭ്യമാക്കിയിട്ടുണ്ടോ ;
വിശദാംശം നല്‍കാമോ ;
(സി)
അദ്ധ്യാപരുടെ
കുറവ് ഉള്ള ഇത്തരം
സ്കൂളുകളില്‍
അദ്ധ്യാപകരെ
അടിയന്തിരമായി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
ആര്.എം.എസ്.എ.
പദ്ധതി
1124.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ.
പദ്ധതി പ്രകാരം
ഹൈസ്കൂള്‍ ആയി
ഉയര്‍ത്തിയ പാമ്പനാര്‍
ഹൈസ്ക്കൂള്, വഞ്ചിവയൽ
ട്രൈബല്‍ സ്കൂള്‍
എന്നിവയില്‍ മതിയായ
അദ്ധ്യാപകരുടെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളുകളുടെ സുഗമമായ
പ്രവര്‍ത്തനത്തിനാവശ്യമായ
അദ്ധ്യാപകരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പ്ലസ്
ടു അധ്യാപക നിയമനം
1125.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
പ്ലസ് ടു അനുവദിച്ച
സ്ക്കൂളുകളില്‍ സ്ഥിരം
അധ്യാപകരെ
നിയമിക്കുന്നതിനായുളള
നടപടിക്രമങ്ങള്‍
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ക്കൂളുകളില്‍
ദിവസവേതനാടിസ്ഥാനത്തില്‍
പോലും അധ്യാപകര്‍ക്ക്
ശമ്പളം
കിട്ടുന്നില്ലെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതു പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
പ്ലസ്
ടൂ ബാച്ചുകള്‍
1126.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി മേഖലയില്‍
എത്ര എയ്ഡഡ്/
അണ്‍എയ്ഡഡ് പ്ലസ് ടൂ
സ്കൂളുകള്‍ ഉണ്ട്;
ജില്ല തിരിച്ചുളള എണ്ണം
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
അണ് എയ്ഡഡ് ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ എത്ര
പ്ലസ് ടൂ ബാച്ചുകള്‍
അനുവദിച്ചുവെന്നും
എയ്ഡഡ് ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ എത്ര
പ്ലസ് ടൂ ബാച്ചുകള്‍
അനുവദിച്ചുവെന്നും
അറിയിക്കുമോ;
(സി)
എയ്ഡഡ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ എത്ര
പ്ലസ് ടൂ ബാച്ചുകള്‍ ഇൗ
സര്‍ക്കാരിന്റെ കാലത്ത്
അനുവദിക്കുകയുണ്ടായി.;
(ഡി)
അനുവദിക്കപ്പെട്ട
പ്ലസ് ടൂ ബാച്ചുകളില്‍
വേണ്ടത്ര
വിദ്യാര്‍ത്ഥികള്‍
ഇല്ലാത്തതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ബാച്ചുകള്‍ മൊത്തം
എത്ര; ഒരു ബാച്ചിന്
അംഗീകാരം
ലഭിക്കുന്നതിനുള്ള
വ്യവസ്ഥകള്‍
വിശദമാക്കാമോ;
വ്യവസ്ഥകള്‍ പ്രകാരം
എത്ര എയ്ഡഡ്
സ്ക്കുളുകളിലെ എത്ര
ബാച്ചുകള്‍ക്ക്
അംഗീകാരത്തിനര്ഹതയുണ്ട്;
അര്‍ഹതയുളള
ബാച്ചുകളിലെല്ലാം കൂടി
എത്ര തസ്തികകള്‍ക്ക്
അര്‍ഹതയുണ്ട്;
അംഗീകരിച്ചവ എത്ര;
വിശദമാക്കുമോ?
പ്ലസ് വണ്‍
സീറ്റുകള്‍
1127.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര പ്ലസ്
വണ്‍ സീറ്റുകള്‍ ഉണ്ട്;
അതില്‍
സര്‍ക്കാര്‍/എയ്ഡഡ്/അണ്
എയ്ഡഡ് സ്ക്കൂളുകളിൽ
എത്ര സീറ്റുകള്‍ വീതം
ഉണ്ട്;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷത്തില്‍ ഓരോ
വര്‍ഷവും ഒഴിഞ്ഞു
കിടുന്നിരുന്ന പ്ലസ്
വണ്‍ സീറ്റുകള്‍ എത്ര
വീതമായിരുന്നു;
(സി)
കുട്ടികളുടെ
കുറവ് കാരണം ഏതെങ്കിലും
എയ്ഡഡ്/അണ് എയ്ഡഡ്
ഹയര്‍ സെക്കന്ററി
സ്ക്കൂളുകളിലെ
ഏതെങ്കിലും ബാച്ച്
ഇല്ലാതായിട്ടുണ്ടോ;
വിശദമാക്കാമോ?
ഹയര്‍
സെക്കന്ററി താല്‍ക്കാലിക
അദ്ധ്യാപകരുടെ വേതനം
T 1128.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദിവസവേതനക്കാരായ
ഹയര്‍ സെക്കന്ററി
അദ്ധ്യാപകര്‍ക്ക്
നിലവില്‍ നല്‍കിവരുന്ന
വേതനം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഹയര്‍
സെക്കന്ററി സ്കൂളുകളുടെ
അധ്യയന ദിവസം ആഴ്ചയില്‍
അഞ്ചാക്കി
ചുരുക്കിയത്ഇത്തരം
അദ്ധ്യാപകരുടെ വേതനത്തെ
ബാധിച്ചിട്ടുണ്ടോ;
(സി)
ഇവരുടെ
വേതന വര്‍ദ്ധനവ്
സംബന്ധിച്ച ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഗസ്റ്റ്
അധ്യാപകരുടെ നിയമനം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സമഗ്ര
വിദ്യഭ്യാസ പദ്ധതി
1129.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
വിദ്യഭ്യാസ പദ്ധതി എത്ര
നിയോജക മണ്ഡലങ്ങളില്‍
നടപ്പിലാക്കി
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
പ്രസ്തുത
പദ്ധതിക്കായി തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
ഹയര്‍
സെക്കന്ററി തുല്യതാ കോഴ്സ്
1130.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍ സെക്കന്ററി
തുല്യതാ കോഴ്സിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങൾ
എന്തെല്ലാം; വിശദാംശം
വ്യക്തമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഹയര്‍
സെക്കണ്ടറി അദ്ധ്യാപകർ
1131.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി കോമേഴ്സ്
അദ്ധ്യാപകരുടെ
(ജൂനിയര്‍ - സീനിയര്‍)
സ്ഥിരം ഒഴിവുകള്‍
31.10.2015 വരെ
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എൻ.ജെ.ഡി
.ഉള്‍പ്പെടെ എത്ര
ഒഴിവുകൾ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
റിപ്പോര്‍ട്ട്
ചെയ്യാനുള്ള ഒഴിവുകള്‍
എത്ര;
(സി)
നിലവിലുള്ള
എല്ലാ ഒഴിവുകളും
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഒഴിവുകളിലേയ്ക്കുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതില്‍ നിന്ന്
എത്ര പേര്‍ക്ക് നിയമനം
നടത്തിയെന്ന്
വ്യക്തമാക്കുമോ;
(ഇ)
റാങ്ക്
ലിസ്റ്റിലുള്ള മുഴുവന്‍
പേര്‍ക്കും നിയമനം
നല്കാന് നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്?
ഹയര്‍
സെക്കണ്ടറി സ്കൂ ളുകള്‍
1132.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ എത്ര
ഹയര്‍ സെക്കണ്ടറി
സ്കൂളുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ ;
സര്‍ക്കാര്‍
/എയ്ഡഡ്/അണ് എയ്ഡഡ്
എന്നീ ക്രമത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ ;
(ബി)
എയ്ഡഡ്
മേഖലയിലും അണ് എയിഡഡ്
മേഖലയിലും അനുവദിച്ച
ഹയര്‍ സെക്കണ്ടറി
സ്കൂളുകളുടെ
മാനേജുമെന്റ്
സംബന്ധിച്ച വിശദാംശം
നല്‍കാമോ ;
(സി)
എയ്ഡഡ്
മേഖലയില്‍ അനുവദിച്ച
ഹയര്‍ സെക്കണ്ടറി
സ്കൂളുകളും ബാച്ചുകളും
ഉള്‍പ്പെടെ എത്ര
അധ്യാപക , അധ്യാപകേതര
തസ്തികകൾ
സൃഷ്ടിക്കപ്പെട്ടുവെന്ന്
അറിയിക്കുമോ ;
(ഡി)
ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ അനുവദിച്ച
തസ്തികളുടെ ഭാഗമായി
സര്‍ക്കാരിന് എന്ത് തുക
അധിക ചെലവ് വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
വിശദമാക്കാമോ ?
ഹയര്‍
സെക്കന്ററി വിദ്യാലയങ്ങളില്‍
ഭാഷാധ്യാപക തസ്തികകള്‍
1133.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
വിദ്യാലയങ്ങളില്‍
ഭാഷാധ്യാപക തസ്തികകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ഭാഷാധ്യാപക തസ്തികകളാണ്
നിലവില്‍
അനുവദിക്കുന്നതെന്നും
ഇവയുടെ ക്രമം
എപ്രകാരമാണെന്നും
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച് സ്പെഷ്യല്‍
റൂള്‍ നിലവിലുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഭാഷാധ്യാപക
തസ്തികകള്‍
അനുവദിക്കുമ്പോള്‍
ഏതെങ്കിലും ഭാഷക്ക്
മുന്‍ഗണന നല്‍കണമെന്ന
വ്യവസ്ഥയുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
സമഗ്ര
വിദ്യാഭ്യാസ പദ്ധതി
1134.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
അസംബ്ലി മണ്ഡലങ്ങളില്‍
സമഗ്ര വിദ്യാഭ്യാസ
പദ്ധതി നടന്നു വരുന്നു;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
സമഗ്ര വിദ്യാഭ്യാസ
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തി; വിശദമാക്കാമോ;
(സി)
ഒറ്റപ്പാലം
അസംബ്ലി
മണ്ഡലത്തിലെസമഗ്ര
വിദ്യാഭ്യാസ പദ്ധതിയുടെ
നടത്തിപ്പിനായി
സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചു; 01.07.2011
മുതല്‍ 31.10.2015
വരെയുള്ള കണക്ക്
ലഭ്യമാക്കാമോ?
ഹയര്‍
സെക്കന്‍ഡറി തുല്യതാ കോഴ്സ്
1135.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍ സെക്കന്‍ഡറിക്ക്
തുല്യതാ കോഴ്സ്
നടത്തുന്നുണ്ടോ;
(ബി)
തുല്യതാ
പരീക്ഷ എഴുതുന്നതിനുള്ള
യോഗ്യതകള്‍
എന്തൊക്കെയാണ്;
(സി)
ഏതൊക്കെ
ഗ്രൂപ്പുകളിലാണ്
തുല്യതാ കോഴ്സ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്‍ണ്ടറി സ്കൂളുകളിലെ
ഗസ്റ്റ് അദ്ധ്യാപക നിയമനം
1136.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
അനുവദിച്ച
സര്‍ക്കാര്‍-എയ്ഡഡ്
ഹയര്‍ സെക്കന്‍ണ്ടറി
സ്കൂളുകളില്‍ നിയമിതരായ
ഗസ്റ്റ് അദ്ധ്യാപകരില്‍
സര്‍ക്കാര്‍
സ്കൂളുകളിലെ ഗസ്റ്റ്
അദ്ധ്യാപകര്‍ക്ക്
മാത്രം വേതനം
നല്കന്നതിന്
ഉത്തരവായിട്ടുണ്ടോ ;
(ബി)
എങ്കില്‍
എയ്ഡഡ് സ്കൂളിലെ
ഗസ്റ്റ് അദ്ധ്യാപകരായി
നിയമിതരായ വർക്കും
വേതനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
സ്കൂളുകളില്‍ പുതിയ
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ?
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
1137.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
സെപ്റ്റംബര്‍ മാസം
നടന്ന
എച്ച്.എം.പ്രൊമോഷന്
വഴി തിരുവനന്തപുരം
ജില്ലയില്‍
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
തസ്തികയില്‍ വന്ന
ഒഴിവുകള്‍ എത്രയെന്നു
വിശദമാക്കുമോ ;
(ബി)
2014-15
സ്റ്റാഫ് ഫിക്സേഷന്
നടന്ന ശേഷം 2015
ഒക്ടോബര്‍ 15ന്
പ്രസ്തുത ജില്ലയിലെ
സര്‍ക്കാര്‍
സ്കൂളുകളില്‍ നിലവിലുളള
അധിക എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
തസ്തികകള്‍ എത്രയെന്നു
വിശദമാക്കുമോ ;
(സി)
2015-16
അദ്ധ്യയന വര്‍ഷത്തില്‍
പ്രസ്തുത ജില്ലയിലെ
സര്‍ക്കാര്‍
സ്കൂളുകളില്‍ എത്ര
പേര്‍ക്ക് പി.എസ്.സി
വഴി നിയമനം
നല്കിയെന്നു
വിശദമാക്കുമോ ;
(ഡി)
2015-16
അധ്യയന വര്‍ഷത്തില്‍
സ്റ്റാഫ് ഫിക്സേഷനു
ശേഷം പ്രസ്തുത
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ അധികം
വന്ന (വരാന്‍
സാധ്യതയുളള)
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
തസ്തികകള്‍ എത്രയെന്നു
വിശദമാക്കുമോ ;
(ഇ)
പ്രസ്തുത
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ നിന്നും
2016-17 മാര്‍ച്ച്,
ഏപ്രില്‍, മെയ്
മാസങ്ങളിലായി
വിരമിക്കുന്ന
എച്ച്.എസ്.എ.
ഫിസിക്കല്‍
സയന്സ്അധ്യാപകരുടെ
എണ്ണം എത്രയെന്നു
വിശദമാക്കുമോ ;
(എഫ്)
2015-16
അധ്യയന വര്‍ഷത്തില്‍
ഹയര്‍ സെക്കണ്ടറി
അധ്യാപകരായി ജോലി
ലഭിച്ചത് മൂലം പ്രസ്തുത
ജില്ലയിലെ എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
തസ്തികയില്‍ നിന്നും
അധ്യാപകര്‍ പിരിഞ്ഞ്
പോയത് വഴി ഉണ്ടായ
ഒഴിവുകള്‍ എത്രയെന്നു
വിശദമാക്കുമോ ;
(ജി)
പ്രസ്തുത ജില്ലയില്‍
2015-16 വര്‍ഷത്തില്‍
പി.എസ്.സി യിലേക്ക്
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
തസ്തികയിലുളള എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
നിലവിലുളള ഒഴിവുകള്‍
ഡി.ഡി. ഓഫീസില്‍
നിന്നും കേരള പി.എസ്.സി
യിലേക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിനുളള
സാങ്കേതിക തടസ്സങ്ങള്‍
എന്തെങ്കിലുമുണ്ടെങ്കില്‍
അവ എന്തൊക്കെയാണെന്നും
വിശദമാക്കുമോ ?
എയ്ഡഡ്
/അണ്‍എയ്ഡഡ് മേഖലയില്‍
പ്ലസ് ടു കോഴ്സ്
അനുവദിച്ച സ്കൂളുകള്‍
1138.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്ലസ് ടു ബാച്ചുകള്‍
അനുവദിച്ചു കിട്ടിയ
അണ് എയ്ഡഡ് പ്ളസ് ടു
സ്കൂളുകള്‍, ബാച്ചുകള്‍
എന്നിവ വ്യക്തമാക്കുമോ;
(ബി)
മിനിമം
വിദ്യാര്‍ത്ഥികളോ
സൗകര്യങ്ങളോ
ഇല്ലാത്തതിനാല്‍
അംഗീകാരം നഷ്ടമായ
സ്കൂളുകളുടെ വിശദാംശം
നല്‍കുമോ;
(സി)
എയ്ഡഡ്
മേഖലയില്‍ പ്ലസ് ടൂ
കോഴ്സ് അനുവദിച്ചു
കിട്ടിയ ഹയര്‍
സെക്കന്ററി സ്കൂളുകള്‍
എത്ര; ആകെ എത്ര പ്ലസ്
ടൂ ബാച്ചുകള്‍ ഉണ്ട്;
മിനിമം
വിദ്യാര്‍ത്ഥികളും,
സൗകര്യങ്ങളും
ഇല്ലാത്തതു മൂലം എത്ര
സ്കൂളുകള്‍ക്ക്
അംഗീകാരം
നഷ്ടപ്പെടുകയുണ്ടായിട്ടുണ്ട്;
(ഡി)
അംഗീകാരത്തിനര്ഹതയുള്ളതായി
കണ്ടെത്തിയ എയ്ഡഡ്
ഹയര്‍ സെക്കന്‍ഡറി
സ്കൂളുകളിലെ പ്ലസ് ടൂ
ബാച്ചുകളിലെല്ലാം കൂടി
അംഗീകാരത്തിനര്‍ഹമായ
തസ്തികകള്‍ എത്ര;
പ്രസ്തുത തസ്തികകളില്‍
ഇതിനകം അംഗീകാരം
നല്കിയവ എത്ര;
അംഗീകാരത്തിനായി
പരിഗണനയിലുള്ള
തസ്തികകള്‍ എത്ര;
വിശദമാക്കുമോ?
അഞ്ചാം
ക്ലാസ് ഉൾപെട്ട എല്‍.പി.
സ്കൂളുകള്‍
1139.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെങ്കിലും എയ്ഡഡ്
എല്‍.പി. സ്കൂളുകളില്‍
അഞ്ചാം ക്ലാസ്
പ്രവൃത്തിച്ചു
വരുന്നുണ്ടോ ; എങ്കില്‍
ഏതെല്ലാം സ്കൂളുകളില്‍;
ഏത് തീയതി മുതല്‍
പ്രവൃത്തിച്ചു വരുന്നു
;
(ബി)
പുതിയ
ദേശീയ വിദ്യാഭ്യാസ
നയമനുസരിച്ച് അഞ്ചാം
ക്ലാസ് സംസ്ഥാനത്തെ
എല്‍.പി.
സ്കൂളുകള്‍ക്ക്
അനുവദിക്കപ്പെട്ടിട്ടുണ്ടോ
; ഇല്ലെങ്കില്‍ അതിന്
വിരുദ്ധമായി
അഞ്ചാംക്ലാസ്
പ്രവൃത്തിച്ചു വരുന്ന
സ്കൂളുകള്‍ക്ക് എതിരെ
സ്രക്കാര്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ ;
(സി)
പ്രസ്തുത
പ്രശ്നനത്തില് ബഹു.
ഹൈക്കോടതിയുടെ അന്തിമ
വിധി പ്രസ്താവന
എന്തായിരുന്നു ;
വിശദമാക്കാമോ ?
എയ്ഡഡ്
സ്കൂള്‍ മാനേജ്മെന്റുകളുടെ
പ്രവര്‍ത്തനം
1140.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
രാജു എബ്രഹാം
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയ്ഡഡ് സ്കൂള്‍
മാനേജ്മെന്റുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
എയ്ഡഡ്
സ്കൂള്‍
അദ്ധ്യാപകര്‍ക്കെതിരെ
അച്ചടക്ക നടപടി
സ്വീകരിക്കുന്നതിന്
മാനേജ്മെന്റുകള്‍ക്കുള്ള
അധികാരം
ഇല്ലാതാക്കുന്നത്
പരിഗണനയിലുണ്ടോ;എന്കില്
ഇതിനായി ചട്ടത്തില്‍
ഭേദഗതി
വരുത്തേണ്ടതിന്റെ
ആവശ്യകത
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
(സി)
മുന്നിയൂര്‍
ഹയര്‍ സെക്കണ്ടറി
സ്കൂള്‍ അദ്ധ്യാപകന്
കെ.കെ.അനീഷിന്റെ
മരണത്തിനുത്തരവാദിയായ
സ്കൂള്‍മാനേജരെ പോലീസ്
അറസ്റ്റ് ചെയ്ത
സാഹചര്യത്തില്‍
വകുപ്പുകതല നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(ഡി)
വ്യാജരേഖ
ചമച്ചാണ് പ്രസ്തുത
അദ്ധ്യാപകനെ സ്കൂളില്‍
നിന്ന്
പുറത്താക്കിയതെന്നും
പിരിച്ചുവിട്ട നടപടി
തെറ്റാണെന്നും ഡി.പി.ഐ.
റിപ്പോര്‍ട്ടു
നല്‍കിയിട്ടും മുന്‍
ഡി.ഡി.ഇ..യും സ്കൂള്‍
പ്രധാന അദ്ധ്യാപികയും
ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ
നടപടി
സ്വീകരിക്കാത്തതെന്തുകൊണ്ട്
; വ്യക്തമാക്കുമോ;
(ഇ)
കെ.കെ.
അനീഷിന്റെ ഭാര്യക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍
ജോലിനല്‍കണമെന്ന ആവശ്യം
പരിഗണിച്ചിട്ടുണ്ടോ?
അടൂര്‍
വിദ്യാഭ്യാസ ജില്ല
1141.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടൂര്‍
വിദ്യാഭ്യാസ ജില്ല
അനുവദിക്കുന്നതിന്
നിലവിലുള്ള സാങ്കേതിക
തടസ്സങ്ങള്‍
വിശദമാക്കാമോ;
(ബി)
അടൂര്‍
വിദ്യാഭ്യാസ ജില്ല
അനുവദിക്കുമെന്ന്
നിയമസഭയില്‍ നല്കിയ
ഉറപ്പ് സമയബന്ധിതമായി
പാലിക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ?
ഡയറ്റ്
അധ്യാപകരുടെ പ്രമോഷന്
1142.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഡയറ്റിലെ കല - കായിക
അധ്യാപകര്‍ക്ക്
അര്‍ഹതപ്പെട്ട
പ്രമോഷന്
നല്‍കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഡയറ്റ്
അധ്യാപകരുടെ നിയമനം,
പ്രൊമോഷന് ഇവയ്ക്ക്
സ്പെഷ്യല്‍ റൂള്‍
നിലവിലുണ്ടോ ; എങ്കില്‍
എന്നാണ് പ്രസ്തുത റൂള്‍
നിലവില്‍ വന്നത്
(സി)
സ്പെഷ്യല്‍
റൂള്‍ നിലവില്‍
വന്നതിനു ശേഷവും
എം.എഡ്. യോഗ്യത
ഇല്ലാത്ത
അധ്യാപകര്‍ക്ക് അവരുടെ
സര്‍വ്വീസ്
സീനിയോറിറ്റി
പരിഗണിച്ച് പ്രമോഷന്
നല്‍കിയിട്ടുണ്ടോ ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഡി)
എങ്കില്‍
20 ഉം 25 ഉം വര്‍ഷം
സര്‍വ്വീസുള്ളവരും
റിട്ടയര്‍മെന്റിന്
ആറുമാസം മാത്രം
ബാക്കിയുള്ളവരുമായ
അധ്യാപകര്‍ക്ക്
അര്‍ഹതപ്പെട്ട
പ്രമോഷന് സ്പെഷ്യല്‍
റൂളില്‍ ഇളവ് വരുത്തി
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ ?
എയ്ഡഡ്
സ്ക്കൂളുകളിലെ അദ്ധ്യാപക -
അനദ്ധ്യാപക നിയമനങ്ങളുടെ
അംഗീകാരം
1143.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്ക്കൂളുകളിലെ
2011 മുതലുളള അദ്ധ്യാപക
- അനദ്ധ്യാപക
നിയമനങ്ങള്‍
അംഗീകരിക്കാത്തത് മൂലം
അധ്യാപകരടക്കമുളള
ജീവനക്കാര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
എയ്ഡഡ്
സ്ക്കൂളുകളിലെ
അദ്ധ്യാപക നിയമനം
അംഗീകരിക്കുന്നതിനും
മറ്റ് സര്‍വ്വീസ്
സംബന്ധമായ കാര്യങ്ങള്‍
സാധിച്ച്
കിട്ടുന്നതിനും
കാലതാമസം ഉണ്ടാകുന്നത്
ഒഴിവാക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
എയ്ഡഡ്
വിദ്യാലയങ്ങളിലെ തസ്തികകള്‍
1144.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
വിവിധ മേഖലകളില്‍ എത്ര
വിദ്യാലയങ്ങളെ
എയ്ഡഡാക്കിയിട്ടുണ്ട് ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
തസ്തികകള്‍
സൃഷ്ടിച്ചുവെന്ന്
അറിയിക്കാമോ ;
ഇതിനായുണ്ടായ
അധികബാധ്യത എത്രയാണ് ?
എയ്ഡഡ്
വിദ്യാലയങ്ങളിലെ മാനേജ്മെന്റ്
തര്‍ക്കം
1145.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
വിദ്യാലയങ്ങളിലെ
മാനേജ്മെന്റ് തര്‍ക്കം
മൂലം എത്ര
വിദ്യാലയങ്ങള്‍
താത്ക്കാലികമായി
ഏറ്റെടുത്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വിദ്യാലയങ്ങളിലെ ഭൗതിക
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
മാനേജ്മെന്റ്
തര്‍ക്കം
നിലനില്ക്കുന്നതും
സര്‍ക്കാര്‍
ഏറ്റെടുക്കാത്തതുമായ
എത്ര വിദ്യാലയങ്ങള്‍
ഉണ്ടെന്ന് ജില്ല
തിരിച്ച്
വെളിപ്പെടുത്തുമോ ;
(ഡി)
ഗവണ്മെന്റ്
ഏറ്റെടുത്ത
വിദ്യാലയങ്ങളില്‍
വരുന്ന
അധ്യാപക-അനധ്യാപക
ഒഴിവുകള്‍
നികത്തുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
മാനേജ്മെന്റ് തര്‍ക്കം
മൂലം മാനേജര്‍
നിലവിലില്ലാത്ത
വിദ്യാലയങ്ങളിലെ
ഒഴിവുകള്‍
നികത്തുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ ?
ആശ്വാസ്
പദ്ധതി
1146.
ശ്രീ.ഹൈബി
ഈഡന്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
ആശ്വാസ് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കണ്ണിന്
കാഴ്ച നഷ്ടപ്പെട്ട
അധ്യാപികയുടെ
മലപ്പുറത്തേക്കുള്ള സ്ഥലം
മാറ്റം
1147.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണിന്
കാഴ്ച പൂര്‍ണ്ണമായും
നഷ്ടപ്പെട്ട ആതിര
ഗോപകുമാര്‍ എന്ന
അധ്യാപികയ്ക്ക് തൃശൂര്‍
ജില്ലയില്‍ നിന്നും
മലപ്പുറം
ജില്ലയിലേയ്ക്ക് സ്ഥലം
മാറ്റം നല്‍കുന്നതുമായി
ബന്ധപ്പെട്ട
31077/E2/15/G.Edn.
നമ്പര്‍ ഫയലില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
അന്തിമ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കുമോ?
അതുല്യം
പദ്ധതി
1148.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതുല്യം
സമ്പൂര്‍ണ്ണ പ്രാഥമിക
വിദ്യാഭ്യാസ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സ്കില്‍
ഡെവലപ്മെന്റ് പ്രോഗ്രാമുകള്‍
1149.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസാപ്
വഴി ഹൈസ്കൂള്‍ - കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വരുന്ന സ്കില്‍
ഡെവലപ്മെന്റ്
പ്രോഗ്രാമുകള്‍
എന്തെല്ലാമാണ്;വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി കൂടുതല്‍
മേഖലകളിലേക്ക്
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പൊതുജനങ്ങള്‍ക്കും
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും അസാപ്
വഴി സ്കില്‍
ഡെവലപ്മെന്റ്
പ്രോഗ്രാമുകള്‍
നടപ്പാക്കുന്ന കാര്യം
പരിഗണിക്കുമോ?
സ്കൂള്‍
കലോല്‍സവങ്ങള്‍
1150.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
ജില്ലാ, സംസ്ഥാന
സ്കൂള്‍
കലോല്‍സവങ്ങളില്‍
അപ്പീല്‍ അധികാരികള്‍
ആയി ആരെയൊക്കെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വിശദീകരിക്കുമോ ; ഇതു
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ബി)
കോടതികള്‍ക്കു
പുറമേ ജുഡീഷ്യല്‍
സ്വഭാവമുള്ള
മറ്റേതെങ്കിലും
സ്ഥാപനങ്ങള്‍ക്ക്
അപ്പീല്‍
പരിഗണിക്കുന്നതിന്
അധികാരം
നല്‍കിയിട്ടുണ്ടോ ;
(സി)
പ്രസ്തുത
അപ്പീലുകള്‍
അനുവദിക്കുമ്പോള്‍
ബന്ധപ്പെട്ട ഇനങ്ങളിലെ
വിദഗ്ധരുടെ അഭിപ്രായം
ആരായാറുണ്ടോ ;
(ഡി)
വിദ്യാര്‍ത്ഥി
പങ്കെടുത്ത ഇനത്തിന്റെ
വീഡിയോ റിക്കോര്‍ഡ്
ചെയ്ത് ആ ഇനത്തിലെ
വിദഗ്ധര്‍ കണ്ടിട്ടാണോ
അപ്പീല്‍
അനുവദിക്കുന്നത് ;
(ഇ)
ബാലാവകാശ
കമ്മീഷനും മനുഷ്യാവകാശ
കമ്മീഷനും അപ്പീല്‍
അനുവദിക്കാനുള്ള
അധികാരം
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ അതിന് ആധാരമായ
ഉത്തരവിന്റെയോ
നിയമത്തിന്റേയോ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(എഫ്)
2014-15
കാലയളവില്‍ ബഹു.
കോടതികളും ഡി.പി.ഐ. യും
കൂടാതെ മറ്റ് ഏതെല്ലാം
വിഭാഗങ്ങള്‍ അനുവദിച്ച
അപ്പീല്‍ പ്രകാരമാണ്
റവന്യൂ, ജില്ലാ,
സംസ്ഥാന
കലോല്‍സവങ്ങളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പങ്കെടുക്കാന്‍
സാധിച്ചതെന്നും അവ എത്ര
എണ്ണം വീതം എന്നും
വ്യക്തമാക്കുമോ ;
(ജി)
കലോല്‍സവ
മാന്വലില്‍ അപ്പീല്‍
അധികാരികള്‍
ആരൊക്കെയാണ് എന്നതിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
; കോടതികളും ഡി.പി.ഐ.
യും അപ്പീല്‍
അനുവദിക്കുമ്പോള്‍
അവതരിപ്പിച്ച ഇനം
കാണാതെ
എന്തടിസ്ഥാനത്തിലാണ്
അപ്പീല്‍
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
വീയപുരം,
തലവടി ഗവ.ഹൈസ്കൂൾ കെട്ടിട
നിർമ്മാണം
1151.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
പ്ലസ്ടു അനുവദിച്ച
വീയപുരം ഗവണ്മെന്റ്
ഹൈസ്ക്കൂളിന്
കെട്ടിടനിര്മ്മാണഫണ്ട്
അനുവദിക്കുന്ന
വിഷയത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
ഫണ്ട്
അനുവദിച്ച തലവടി
ഹയര്‍സെക്കന്ററി
സ്ക്കൂളിന്റെ കെട്ടിട
നിര്‍മ്മാണത്തിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ ?
റാസ്ബെറി
പൈ കമ്പ്യൂട്ടര്‍ കിറ്റുകള്‍
1152.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍-എയ്ഡഡ്
സ്ക്കൂളുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
ഏണ്ണം എത്രയാണ്;
(ബി)
ഇതില്‍
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്,
റാസ്ബറി പൈ
ഇലക്ട്രോണിക്സ്
സ്ക്കൂള് കിറ്റുകള്‍
നല്‍കിയിട്ടുണ്ട്;
അവശേഷിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കെല്ലാം
കിറ്റുകള്‍ വിതരണം
ചെയ്യുമെന്ന പ്രഖ്യാപനം
നടപ്പായിട്ടുണ്ടോ;
(സി)
ഈ
വര്‍ഷം എത്ര സ്ക്കൂള്
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടി കിററുകള്‍ വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
റാസ്ബെറി
പൈ കമ്പ്യൂട്ടര്‍
കിറ്റുകള്‍, ഏത്
ഏജന്‍സി വഴിയാണ്
ലഭ്യമാക്കിയിട്ടുള്ളത്;
കിറ്റ് ഒന്നിന് എന്ത്
ചെലവ് വരുന്നുണ്ട്;
(ഇ)
അവശേഷിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കെല്ലാം
ഈ വര്‍ഷം തന്നെ
കിറ്റുകള്‍ വിതരണം
ചെയ്യുന്നതിന് മൊത്തം
എന്ത് ചെലവ്
പ്രതീക്ഷിക്കുന്നു;
ഏതെല്ലാം നിലയിലാണ് തുക
കണ്ടെത്തുന്നത്?
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം
1153.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഡീഷണല്‍ സ്കില്‍
അക്വിസിഷന്‍ പ്രോഗ്രാം
നടപ്പാക്കിയിരുന്നോ
;വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
വിശദമാക്കുമോ?
പുതുതായി
അനുവദിച്ച ഹയര്‍
സെക്കന്ററി സ്കൂളുകള്‍
1154.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പുതുതായി ഈ വര്‍ഷം
അനുവദിച്ച ഹയര്‍
സെക്കണ്ടറി സ്കൂളുകളുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കാമോ; ഓരോ
ജില്ലയിലും ഹയര്‍
സെക്കണ്ടറി പുതുതായി
അനുവദിച്ച എത്ര
സര്‍ക്കാര്‍
സ്കൂളുകളുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
ഹയര്‍ സെക്കണ്ടറി
അനുവദിച്ച സ്കൂളുകളില്‍
എവിടെയൊക്കെയാണ്
പിന്നീട് അഡീഷണല്‍
ബാച്ചുകള്‍ ആരംഭിച്ചത്;
ഇത്തരത്തില്‍ അഡീഷണല്‍
ബാച്ചുകള്‍
അനുവദിക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
(സി)
പ്ലസ്
വണ്‍ അഡ്മിഷനു ശേഷം
ഏതെങ്കിലും സര്‍ക്കാര്‍
സ്കൂളുകളില്‍
സീറ്റുകള്‍ ഒഴിഞ്ഞു
കിടപ്പുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സ്കൂളുകളില്‍; എത്ര
സീറ്റുകള്‍ വീതം ഇനിയും
കുട്ടികള്‍
എത്താനുണ്ടെന്ന്
പറയാമോ;
(ഡി)
പുതുതായി
ഹയര്‍ സെക്കണ്ടറി
കോഴ്സ് ആരംഭിച്ച
സ്ഥാപനങ്ങളില്‍
അദ്ധ്യാപക തസ്തികകള്‍
ഫിക്സ് ചെയ്ത്
നല്കിയിയിട്ടുണ്ടോ; ഈ
സ്കൂളുകളില്‍
അദ്ധ്യാപനം നടത്തുന്ന
ഹയര്‍ സെക്കണ്ടറി
അദ്ധ്യാപകര്‍ക്ക്
ശമ്പളം നല്കുി
വരുന്നുണ്ടോ ;
തസ്തികകള്‍ ഫിക്സ്
ചെയ്ത് സ്ഥിര നിയമനം
നല്‍കുന്നതിനും ശമ്പളം
നല്‍കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
മലപ്പുറം
ജില്ലയിലെ പുല്ലൂര്‍ യു.പി.
സ്കൂളിന്റെ അപ്ഗ്രഡേഷന്
1155.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡി.പി.ഐ.യില്‍
ഫയല്‍ നീക്കത്തിന്
അനാവശ്യമായ കാലതാമസം
നേരിടുന്നതായി
പരാതികള്‍
ലഭിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്റെ അടിസ്ഥാന
കാരണങ്ങളെ സംബന്ധിച്ച്
വിശദമായി
പരിശോധിച്ചിട്ടുണ്ടോ ;
(സി)
ഡി.പി.ഐ.
യില്‍ ഫയലിന്മേല്
നടപടി സ്വീകരിച്ച്
തീര്‍പ്പുകല്‍പ്പിക്കുന്ന
കാര്യത്തില്‍ സേവനാവകാശ
നിയമവും ഫൈവ് ഡേ റൂള്‍
ഉള്‍പ്പെടെയുളള മറ്റ്
പ്രസക്തമായ ചട്ടങ്ങളും
ബാധകമാക്കിയിട്ടുണ്ടോ
;വിശദമാക്കുമോ ;
(ഡി)
മലപ്പുറം
ജില്ലയിലെ പുല്ലൂര്‍
യു.പി. സ്കൂളിന്റെ
അപ്ഗ്രഡേഷനുമായി
ബന്ധപ്പെട്ട്
എന്‍.എസ്.സെക്ഷനിലുളള
67625/എന്‍.എസ്.3/2015
നമ്പര്‍ ഫയല്‍ ആരംഭിച്ച
തീയതി എന്നാണെന്ന്
വ്യക്തമാക്കുമോ ;
തപാല്‍ സെക്ഷനില്‍
ലഭിച്ച തീയതി
എന്നാണെന്ന്
വ്യക്തമാക്കുമോ ;
(ഇ)
21.8.2015-ന്
ലഭിച്ച തപാല്‍
സെക്ഷനില്‍ നിന്നും
ഫയലാക്കി നല്‍കിയത്
എന്നാണ്; ഇതിനുളള
കാലതാമസത്തിന്റെ കാരണം
വിശദമാക്കുമോ ;
(എഫ്)
പ്രസ്തുത
ഫയല്‍ അത് കൈകാര്യം
ചെയ്ത ഓരോ ഉദ്യോഗസ്ഥനും
കൈവശം വച്ചിരുന്നത്
എത്ര ദിവസം വീതമാണ്
എന്ന് അറിയിക്കുമോ ;
അനാവശ്യ കാലതാമസം
വരുത്തിയ ഓരോ
ഉദ്യോഗസ്ഥന്റേയും
വിശദീകരണം
ആവശ്യപ്പെട്ടിട്ടുണ്ടോ
; പകര്‍പ്പ് നല്‍കുമോ ;
(ജി)
21.8.2015
മുതല്‍ 2015 നവംബര്‍ 20
വരെ പ്രസ്തുത സീറ്റില്‍
ആരംഭിച്ച ഫയലുകള്‍
എത്രയാണ്; അതില്‍ 2015
നവംബര്‍ 10 വരെ
തീര്‍പ്പാക്കി
റിപ്പോര്‍ട്ട് നല്കിയ
എത്ര കേസുകളുണ്ട് ;
പുല്ലൂര്‍ യു. പി.
സ്കൂളിന്റെ
അപ്ഗ്രഡേഷനുമായി
ബന്ധപ്പെട്ട
67625/എന്‍.എസ്.3/15-ാം
നമ്പര്‍ ഫയലില്‍
തീര്‍പ്പുകല്‍പ്പിച്ച്
റിപ്പോര്‍ട്ട്
നല്കാന്
വൈകുന്നതിന്റെ കാരണം
വിശദമാക്കുമോ ; നടപടി
ക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത റിപ്പോര്‍ട്ട്
എന്ന്
സമര്‍പ്പിക്കുമെന്ന്
അറിയിക്കുമോ ; വിശദാംശം
നല്‍കുമോ ?
സ്ക്കൂള്
യൂണിഫോം വിതരണം
1156.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
ഒന്നാമത്തെ ബജറ്റില്‍
(2011-12) സംസ്ഥാനത്തെ
സ്കൂളുകളിലെ ആറ് മുതല്‍
പതിനാല് വയസ്സുവരെ
പ്രായമുള്ള എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
യൂണിഫോം നല്‍കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
ഇത്
നടപ്പിലാക്കാനായിട്ടുണ്ടോ;
(ബി)
നിലവില്‍
ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്കാണ്
യൂണിഫോം നല്‍കുന്നത്;
(സി)
ഇതിനുള്ള
ഫണ്ട് ഏതെല്ലാം
സ്രോതസ്സുകളില്‍
നിന്നാണ് ലഭിക്കുന്നത്;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെങ്കിലും
വര്‍ഷത്തില്‍ അദ്ധ്യയന
വര്‍ഷാരംഭത്തില്‍
യൂണിഫോം വിതരണം
ചെയ്യാനായിട്ടുണ്ടോ;
അദ്ധ്യയന വര്‍ഷം
അവസാനിച്ചശേഷം ആ
വര്‍ഷത്തെ യൂണിഫോം
വിതരണം ചെയ്യുന്ന
സ്ഥിതിയുണ്ടായിട്ടുണ്ടോ;
(ഇ)
എയ്ഡഡ് സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പൂര്‍ണ്ണമായും യൂണിഫോം
നല്കുന്നുണ്ടോ;
വിശദമാക്കാമോ?
അപ്ഗ്രേഡ്
ചെയ്ത ഹയര്‍സെക്കണ്ടറി
സ്കൂളുകള്‍
1157.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര സര്‍ക്കാര്‍
ഹൈസ്ക്കൂളുകളാണ് ഹയര്‍
സെക്കണ്ടറി സ്കൂളുകളായി
അപ്ഗ്രേഡ്
ചെയ്തിട്ടുളളത് എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍ ഹിന്ദി
അദ്ധ്യാപക നിയമനം
പി.എസ്.സി മുഖേന
നടത്തിയിട്ടുളളവ
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ?
പാഠപുസ്തക
വിതരണം
1158.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
അദ്ധ്യയന വര്‍ഷം
അവസാനിക്കുവാന്‍
ചുരുങ്ങിയ ദിവസങ്ങള്‍
മാത്രം
അവശേഷിക്കുമ്പോഴും
പാഠപുസ്തകങ്ങള്‍
പൂര്‍ണ്ണമായും വിതരണം
ചെയ്യാൻ കഴിയാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച
മാധ്യമവാര്‍ത്തകൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ക്രിസ്തുമസ്
പരീക്ഷയ്ക്ക് മുന്‍പ്
പാഠപുസ്തക വിതരണം
പൂര്‍ത്തീകരിയ്ക്കുവാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കുമോ ?
പാഠപുസ്തക
അച്ചടി
1159.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ ക്ലാസുകളിലുള്ള
വിദ്യാര്‍ത്ഥികളുടെ
പാഠപുസ്തക അച്ചടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; എങ്കില്‍ ഏത് മാസമാണ്
അച്ചടി
പൂര്‍ത്തീകരിച്ചത്
എന്ന് വിശദമാക്കുമോ ;
(ബി)
ഇല്ലെങ്കില്‍
ഏതെല്ലാം
ക്ലാസ്സുകളിലേക്കുള്ള
പുസ്തകങ്ങളാണ് ഇനിയും
അച്ചടിച്ച്
നല്‍കാനുള്ളത് എന്ന്
വിശദമാക്കുമോ ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
യഥാസമയം പാഠപുസ്തകം
നല്കാന്
കഴിയാത്തതിന്റെ കാരണം
വിശദമാക്കുമോ ?
പാഠപുസ്തക
വിതരണം
1160.
ശ്രീ.എ.കെ.ബാലന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എ.എം.
ആരിഫ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ അദ്ധ്യയന വര്‍ഷത്തെ
രണ്ടാംഘട്ട പാഠപുസ്തക
വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ
; കാലതാമസം
നേരിട്ടതിന്റെ കാരണം
വ്യക്തമാക്കുമോ ;
(ബി)
അടുത്ത
അദ്ധ്യയന
വര്‍ഷത്തേക്കുള്ള
പാഠപുസ്തകങ്ങള്‍
അച്ചടിക്കുന്നതിന്
ഇതിനകം
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ;
(സി)
ഈ
അദ്ധ്യയന വര്‍ഷം
പാഠപുസ്തക
അച്ചടിയിലുണ്ടായ
കാലതാമസവും അതുമൂലം
വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിട്ടുള്ള
പ്രയാസങ്ങളും
കണക്കിലെടുത്ത്
എന്തെല്ലാം
മുന്നൊരുക്കങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പാഠപുസ്തക
അച്ചടിക്കുള്ള അനുമതി
വൈകുന്നതു സംബന്ധിച്ച്
കെ.ബി.പി.എസ്.
അധികൃതര്‍ നല്കിയ
കത്തിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ഇ)
ഈ
അദ്ധ്യയന വര്‍ഷത്തെ
പാഠപുസ്തക അച്ചടി
വൈകിയതു സംബന്ധിച്ച്
നടത്തിയ അന്വേഷണത്തിലെ
കണ്ടെത്തലുകള്‍
എന്തെല്ലാമാണ് ; ധന ,
അച്ചടി വകുപ്പുകള്‍
വീഴ്ച വരുത്തിയിതായി
റിപ്പോര്‍ട്ടില്‍
പരാമര്‍ശമുണ്ടോ ;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(എഫ്)
അന്വേഷണ
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ ?
പാഠപുസ്തക
വിതരണം
1161.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
അദ്ധ്യയന വര്‍ഷത്തില്‍
അര്‍ദ്ധവാര്‍ഷിക പരീക്ഷ
അടുത്തിട്ടും
സ്കൂളുകളില്‍
പാഠപുസ്തകമെത്തിയില്ല
എന്ന പരാതി
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
എങ്കിൽ
ഏതെല്ലാം
ക്ലാസുകളിലേയ്ക്കുള്ള
എത്ര പുസ്തകങ്ങള്‍
വിതരണം ചെയ്തെന്നും
എത്ര പുസ്തകം വിതരണം
ചെയ്യാനുണ്ടെന്നും
വിശദമാക്കാമോ;
(സി)
പാഠപുസ്തക
വിതരണത്തിൽ വന്ന
കാലതാമസത്തിന്റെ
ഉത്തരവാദിത്തം
ആര്‍ക്കാണ്;
അവര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(ഡി)
ഏതൊക്കെ
പ്രസ്സുകളില്‍ നിന്ന്
എത്ര തുകയ്ക്കാണ്
പാഠപുസ്തകം
അച്ചടിച്ചതെന്ന്
വിശദമാക്കാമോ?
ഉച്ചഭക്ഷണ
പരിപാടി
1162.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്കുളള
ഉച്ചഭക്ഷണ പരിപാടി
പ്രകാരം വിതരണം
ചെയ്യുന്ന
ഭക്ഷ്യവസ്തുക്കളുടെ
അളവിലും പ്രയോജകരായ
കുട്ടികളുടെ
എണ്ണത്തിലും
അന്തരമുളളതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുസംബന്ധിച്ച
വസ്തുതകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പ്
കാലാകാലങ്ങളില്‍
പരിശോധിച്ച്
റിപ്പോര്‍ട്ട് നല്കാന്
എന്തൊക്കെ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും
പ്രസ്തുത
റിപ്പോര്‍ട്ടുകള്‍
വിലയിരുത്തുന്നതിനുള്ള
സംവിധാനമേതെന്നും
വ്യക്തമാക്കുമോ?
അദ്ധ്യാപക
പാക്കേജ് പദ്ധതി
1163.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അദ്ധ്യാപക പാക്കേജ്
നടപ്പാക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ അഭിയാന്
പദ്ധതി
1164.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാഷ്ട്രീയ മാധ്യമിക്
ശിക്ഷാ അഭിയാന് പദ്ധതി
പ്രകാരം ഹൈസ്കൂളായി
ഉയര്‍ത്തപ്പെട്ട
സ്കൂളുകളിലെ
അദ്ധ്യാപകര്‍ക്ക്
ശമ്പളം
ലഭിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ശമ്പളം
ലഭിക്കാതിരിക്കാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അദ്ധ്യാപകരുടെ പ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നു
വ്യക്തമാക്കുമോ?
പാഠപുസ്തക
വിതരണത്തിലെ കാലതാമസം
1165.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
റ്റി.വി.രാജേഷ്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ ഈ
അദ്ധ്യയനവര്‍ഷത്തെ
ക്രിസ്മസ് പരീക്ഷ എന്ന്
നടത്താനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ബി)
പരീക്ഷയ്ക്കുള്ള
മുന്നൊരുക്കങ്ങള്‍
എന്തെല്ലാമാണ്
നടത്തിയിട്ടുള്ളത്
(സി)
പരീക്ഷ
എഴുതേണ്ട
വിദ്യാര്‍ത്ഥികള്‍ക്ക്
പാഠപുസ്തകങ്ങള്‍ ഇതുവരെ
ലഭ്യമായിട്ടില്ല എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പാഠപുസ്തക വിതരണം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
അ്രദ്ധവാര്ഷിക
പരീക്ഷയ്ക്കുള്ള
ചോദ്യപേപ്പര്‍
അച്ചടിയിൽ
പ്രതിസന്ധിയുണ്ടോ;;
പ്രസ്സുകാര്‍ക്ക്
കുടിശ്ശിക നല്കാനുണ്ടോ
; കഴിഞ്ഞ
ഓണപ്പരീക്ഷയ്ക്ക് മിക്ക
സ്കൂളുകളിലും
ചോദ്യപേപ്പര്‍ തികയാതെ
വന്ന കാര്യം
അറിവുള്ളതാണോ;
(ഇ)
പാഠപുസ്തക
വിതരണത്തിലും പരീക്ഷാ
നടത്തിപ്പിലും
തുടര്‍ച്ചയായുണ്ടാകുന്ന
അലംഭാവം
പൊതുവിദ്യാഭ്യാസ
മേഖലയുടെ
തകര്‍ച്ചയ്ക്ക് ആക്കം
കൂട്ടുമെന്ന വസ്തുത
വിലയിരുത്തിയിട്ടുണ്ടോ?
ഏകാധ്യാപക
വിദ്യാലയങ്ങള്‍
1166.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വനമദ്ധ്യത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര ഏകാധ്യാപക
വിദ്യാലയങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
വിദ്യാലയങ്ങളില്‍ എത്ര
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നുണ്ടെന്നും ഈ
വിദ്യാലയങ്ങളുടെ ഭൗതിക
സാഹചര്യ വികസനത്തിനായി
ഈ സര്‍ക്കാരിന്റെ
കാലത്ത് നാളിതുവരെ എത്ര
രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
വിദ്യാലയങ്ങളില്‍
പഠിപ്പിക്കുന്ന
അധ്യാപകര്‍ക്ക്
ആവശ്യമായ ശാസ്ത്രീയ
പരിശീലനം
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അത് ഏത്
ഏജന്‍സി ആണെന്ന്
വ്യക്തമാക്കാമോ?
സാങ്കേതിക
സര്‍വ്വകലാശാലയിലെ ജനാധിപത്യ
വേദികള്‍
1167.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
APJ
അബ്ദുള്‍കലാം സാങ്കേതിക
സര്‍വ്വകലാശാലയില്‍
ജനാധിപത്യ വേദികള്‍
രൂപീകരിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
ഘടന വ്യക്തമാക്കാമോ;
(ബി)
ജനാധിപത്യ
വേദികളില്‍ സാങ്കേതിക
സര്‍വ്വകാലാശാലക്ക്
കീഴില്‍ വരുന്ന
ഇഞ്ചിനീയറിഗ് കോളേജിലെ
ആധ്യപകെതര ജീവനക്കാരെ
ഉള്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ഇതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
APJ
അബ്ദുള്‍കലാം സാങ്കേതിക
സര്‍വ്വകലാശാലയില്‍
നിലവിലുള്ള
ജീവനക്കാരുടെ വിവരം
ലഭ്യമാക്കുമോ; മറ്റ്
യൂണി വേഴ്സിറ്റികളിലെ
ജീവനക്കാര്‍ക്ക്
സാങ്കേതിക
സര്‍വ്വകലാശാലയിലേക്ക്
വരുന്നതിന് സര്‍ക്കാര്‍
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
2015-16
സാമ്പത്തിക വര്‍ഷം
സര്‍ക്കാര്‍ ഗ്രാന്റായി
ഏത്ര രൂപ
സര്‍വ്വകലാശാലയ്ക്ക്
കൈമാറിയിട്ടുണ്ട്?
കാസര്‍കോട്
ജില്ലയിലെ ഒഴിവുകള്‍
1168.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
വിവിധ തസ്തികകളിലായി
എത്ര ഒഴിവുകളുണ്ടെന്ന്
തസ്തിക തിരിച്ച
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കാവിലുംപാറ
ഗവണ്മെന്റ് ഹൈസ്കൂളിലെ
അധ്യാപക നിയമനം
1169.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
നിയോജക മണ്ഡലത്തിലെ
ആര്.എം.എസ്.എ
ഹൈസ്കൂളായി ഉയര്‍ത്തിയ
കാവിലുംപാറ ഗവണ്മെന്റ്
ഹൈസ്കൂളില്‍
ആവശ്യത്തിന് അധ്യാപകരെ
നിയമിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് പി.ടി.എ.
കമ്മിറ്റി നല്കിയ
നിവേദനത്തിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
അധ്യാപകരെയും
മറ്റ് ജീവനക്കാരെയും
നിയമിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
സ്ക്കൂളിനെ
അന്തരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നത് സംബന്ധിച്ച
പ്രൊപ്പോസല്‍
1170.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജകമണ്ഡലത്തിലെ
പ്രൈമറി തലം മുതല്‍
ഹയര്‍ സെക്കന്ററി
വരെയുളള ഒരു സ്ക്കൂളിനെ
അന്തരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നത്
സംബന്ധിച്ച
പ്രെപ്പോസല്‍ ഏത് ഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
എത്ര
സ്ക്കൂളുകളെയാണ്
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തിയിട്ടുളളത്
എന്ന് വിശദമാക്കുമോ;
(സി)
നെന്മാറ
ഗവ.ബോയ്സ് ഹയര്‍
സെക്കന്ററി സ്ക്കൂളിനെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നത്
സംബന്ധിച്ച നടപടികള്‍
ഏത് ഘട്ടം വരെയായി
എന്ന് വിശദമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ ഹയര്‍
സെക്കന്ററി സ്കൂളിനും
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
സ്കൂളിനും പുതിയ കെട്ടിടം
1171.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ തഴക്കര
കുന്നം ഹയര്‍
സെക്കന്ററി സ്കൂളിനും
ഇറവങ്കര വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
സ്കൂളിനും പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
എസ്റ്റിമേറ്റ്
പൊതുമരാമത്ത് കെട്ടിട
വിഭാഗം തയ്യാറാക്കി
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂള്‍ കെട്ടിടങ്ങളുടെ
നിര്‍മ്മാണത്തിനാവശ്യമായ
തുക
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സ്പെഷ്യല്‍
സ്ക്കൂളുകള്‍ എയ്ഡഡാക്കി
ഉയര്‍ത്തല്‍
1172.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്പെഷ്യല്‍
സ്ക്കൂളുകള്‍
എയ്ഡഡാക്കി
ഉയര്‍ത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര വിദ്യാലയങ്ങള്‍
എയ്ഡഡ് ആയി
ഉയര്‍ത്തുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
അദ്ധ്യാപകരുടെ
ശമ്പളമുള്‍പ്പെടെയുളള
ചെലവുകള്‍ സര്‍ക്കാര്‍
വഹിക്കുന്നതിനാല്‍
എന്തടിസ്ഥാനത്തിലാണ്
എയ്ഡഡ് ആക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്ക്കൂളുകള്‍
എയ്ഡഡാക്കുന്നതിലൂടെയുള്ള
കോഴ ആരോപണം
ഒഴിവാക്കാന്‍
സ്ക്കൂളുകള്‍
സര്‍ക്കാര്‍
ഏറ്റെടുക്കാന്‍ നടപടി
സ്വീകരിക്കുമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി
T 1173.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്കുവാന്
തീരുമാനം
എടുത്തിട്ടുണ്ടോ;
ഏതെല്ലാം മതസംഘടനകളും
സ്വകാര്യ ട്രസ്റ്റുകളും
നടത്തുന്ന സ്പെഷ്യല്‍
സ്കൂളുകള്‍ക്കാണ്
എയ്ഡഡ് പദവി
നല്‍കിയിരിക്കുന്നത്;
(ബി)
ലോകായുക്ത
ഇതു സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എ.ഡി.ജി.പി.
ഇക്കാര്യത്തില്‍
നടത്തിയ അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
മുഖ്യമന്ത്രിയ്ക്കുള്‍പ്പെടെ
ലഭിച്ച പരാതികളില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി
1174.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്‍കുന്നതിന്
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ
; എങ്കില്‍ ഇത്
സംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
;
(ബി)
ഇല്ലായെങ്കില്‍
ഇത്തരത്തിലൊരു
തീരുമാനമെടുത്തതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തൊക്കെയാണ് എന്ന്
അറിയിക്കുമോ ;
(സി)
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്കുന്ന
സാഹചര്യത്തില്‍ ഇത്തരം
സ്കൂളുകളിലെ അദ്ധ്യാപക,
അനദ്ധ്യാപക നിയമനങ്ങള്‍
പി.എസ്.സി മുഖാന്തിരം
നടത്തുന്നകാര്യം
സര്‍ക്കാരിന്‍െറ
പരിഗണനയിലുള്ളതാണോ ;
(ഡി)
സംസ്ഥാനത്തെ
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്‍കുന്നകാര്യം
അടിയന്തരമായി
പരിഗണിച്ച്
അദ്ധ്യാപക,അനദ്ധ്യാപക
നിയമനങ്ങള്‍ പി.എസ്.സി
മുഖാന്തിരം
നടത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ?
സ്പെഷ്യല്‍
സ്ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി
1175.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്‍കാനുള്ള
തീരുമാനം എന്നുമുതലാണ്
നിലവില്‍ വന്നത്;
(ബി)
ഏതെല്ലാം
മാനേജ്മെന്റുകള്‍ക്ക്
കീഴിലുള്ള എത്ര
സ്കൂളുകള്‍ക്കാണ്
പുതുതായി എയ്ഡഡ് പദവി
നല്‍കിയിരിക്കുന്നത്;
(സി)
എയ്ഡഡ്
പദവി നല്കിയ സ്പെഷ്യല്‍
സ്കൂളുകളില്‍ എത്ര
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിക്കാന്‍
തീരുമാനിച്ചിട്ടുണ്ട്;
അംഗീകരിച്ച സ്പെഷ്യല്‍
സ്കൂളുകള്‍ക്കായി
പ്രതിവര്‍ഷം എന്തു തുക
ചെലവഴിക്കേണ്ടി വരും;
(ഡി)
സ്പെഷ്യല്‍
സ്കൂള്‍ അദ്ധ്യാപക
നിയമനം പി.എസ്.സി.യുടെ
നിലവിലുള്ള റാങ്ക്
ലിസ്റ്റുകളില്‍
നിന്നായിരിക്കുമോ;
ഇതിനായി റാങ്ക്
ലിസ്റ്റ്
തയ്യാറാക്കാന്‍
പി.എസ്.സി.യോട്
ആവശ്യപ്പെട്ടിട്ടുണ്ടോ?
കാസര്‍ഗോഡ്,
കൊടക്കാട് മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളില്‍
ഹയര്‍ സെക്കന്ററി കോഴ്സ്
T 1176.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പട്ടികജാതി
വികസന വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
കൊടക്കാട് മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളില്‍ ഹയര്‍
സെക്കന്ററി കോഴ്സ്
അനുവദിക്കുന്നതിന്
വകുപ്പ് തലത്തില്‍
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ; ഇവിടെ
നിന്നും പഠനം
പൂര്‍ത്തീകരിക്കുന്ന
കുട്ടികള്‍ക്ക് പ്ലസ്
ടു പഠനത്തിന് മറ്റ്
സ്ഥാപനങ്ങളെ
ആശ്രയിക്കേണ്ട അവസ്ഥ
ഒഴിവാക്കി പ്ലസ് ടു
കോഴ്സ് അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഏറ്റെടുത്ത മാനേജ്മെന്റ്
സ്ക്കുളുകള്‍
1177.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര മാനേജ്മെന്റ്
സ്ക്കുളുകള്‍
സര്‍ക്കാര്‍
ഏറ്റെടുക്കുകയുണ്ടായി;
ഇതു സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
സ്ക്കുളുകള്‍
എന്നത്തേക്ക്
പൂര്‍ണ്ണമായും
ഏറ്റെടുക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ;
വിശദാംശം
ലഭ്യമാക്കാമോ?
ആറ്റിങ്ങല്‍
ഗവ: വി.എച്ച്.എസ്.എസ് ഹയര്‍
സെക്കണ്ടറി ബ്ലോക്ക്
നിര്‍മ്മാണം
1178.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ഗവ:
വി.എച്ച്.എസ്.എസില്‍
ഹയര്‍ സെക്കണ്ടറി
ബ്ലോക്ക്
നിര്‍മ്മിക്കുന്നതിന്
വിദ്യാഭ്യാസ വകുപ്പില്‍
സമര്‍പ്പിച്ചിരിക്കുന്ന
ശിപാര്ശയിന്മേല്
എന്തു നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
കെട്ടിട
സൗകര്യം തീരെക്കുറഞ്ഞ
പ്രസ്തുത സ്ക്കുളിന്
ഫണ്ടനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ് തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ ?
വിദ്യാഭ്യാസ
അവകാശ നിയമം
1179.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി എന്തെങ്കിലും
കോടതി
വിധിയുണ്ടായിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
കോടതി
വിധിയിന്മേല്
സ്വീകരിച്ച
നടപടിയെന്തെന്ന്
വ്യക്തമാക്കുമോ?
അധ്യാപകരുടെ
ഒഴിവു നികത്താന്‍ നടപടി
1180.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ
സര്‍ക്കാര്‍
സ്കൂളുകളില്‍ എല്‍.പി.
മുതല്‍ ഹയര്‍സെക്കണ്ടറി
വരെയുളള വിഭാഗങ്ങളില്‍
അധ്യാപകരുടെ എത്ര
ഒഴിവുകള്‍ ഈ അദ്ധ്യയന
വര്‍ഷാരംഭത്തില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
പറയാമോ;
(ബി)
ഇതേവരെ
പ്രസ്തുത ഒഴിവുകള്‍
മുഴുവന്‍ നികത്താന്‍
കഴിയാത്തതെന്തുകൊണ്ടാണെന്ന്
പറയാമോ;
(സി)
പൊതുപരീക്ഷാ
തീയതി വരെ വിജ്ഞാപനം
ചെയ്തിരിക്കുന്ന
സാഹചര്യത്തില്‍
അധ്യാപകരുടെ ഒഴിവുകള്‍
പൂര്‍ണ്ണമായും
നികത്തുവാന്‍ നടപടികള്‍
സ്വീകരിക്കുമോ;
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററിയിലും ഹയര്‍
സെക്കന്ററിയിലും കോമേഴ്സ്
അദ്ധ്യാപകരുടെ നിയമനം
T 1181.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററിയിലും
ഹയര്‍ സെക്കന്ററിയിലും
കോമേഴ്സ് അദ്ധ്യാപകരുടെ
(ജൂനിയര്‍, സീനിയര്‍)
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
ഒഴിവുകള്‍ എന്‍.ജെ.ഡി.
ആയും അല്ലാതെയും
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
നിലവിലുള്ള എല്ലാ
ഒഴിവുകളും പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ;
(ഡി)
റാങ്ക്
ലിസ്റ്റിലുള്ള (മെയിന്‍
ലിസ്റ്റ്) മുഴുവന്‍
പേര്‍ക്കും നിയമനം
നല്കാന് നടപടി
സ്വീകരിക്കുമോ;
(ഇ)
അഡ്വൈസ്
അയച്ചിട്ടും ജോയിന്‍
ചെയ്യാത്തവ
ജൂനിയര്‍/സീനീയര്‍
(കോമേഴ്സ്)
ടീച്ചര്‍മാരുടെ കണക്ക്
വ്യക്തമാക്കാമോ;
പ്രസ്തുത ഒഴിവുകള്‍
കൂടി പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
രംഗത്ത് വരുത്തിയ ഗുണപരമായ
മാറ്റങ്ങള്‍
1182.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വിദ്യാഭ്യാസ
രംഗത്ത് വരുത്തിയ
ഗുണപരമായ മാറ്റങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗ്രാമ
പ്രദേശങ്ങളില്‍
കൂടുതല്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
അനുവദിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
പരീക്ഷയും
പരീക്ഷാഫലവും,
അഡ്മിഷനും മറ്റും
കൃത്യമായ കലണ്ടറിന്റെ
അടിസ്ഥാനത്തില്‍
നടത്തുമോ?
വിദ്യാഭ്യാസ
മേഖലയിലെ പദ്ധതികള്‍
1183.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസം,
ഹയര്‍ സെക്കന്ററി
വിദ്യാഭ്യാസം,
ഉന്നതവിദ്യാഭ്യാസം,
സാങ്കേതികവിദ്യാഭ്യാസം
എന്നീ മേഖലകളില്‍
അടിസ്ഥാന
സൗകര്യവികസനവും
അക്കാദമിക് നിലവാരവും
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ട്
;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
നാളിതുവരെ എ്രത തുക
ചെലവായെന്നും ഇവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നും
വിശദമാക്കുമോ ;
സ്കൂളുകളുടെ
വിവരങ്ങള്‍
1184.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
സര്‍ക്കാര്‍ സ്കൂളുകള്‍
അടച്ചുപൂട്ടിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ;
(ബി)
എത്ര
സ്വകാര്യ
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട് ;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ ?
സ്മാര്‍ട്ട്
ചിള്‍ഡ്രന്‍ പദ്ധതി
1185.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്മാര്‍ട്ട്
ചിള്‍ഡ്രന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്:
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സ്കൂളുകളുടെ
അടച്ചുപൂട്ടല്‍
1186.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനാദായകരമെന്ന്
കണക്കാക്കിയിട്ടുള്ള
സ്കൂളുകളുടെ
എണ്ണമെത്രയാണ്; ഇവ
അടച്ചുപൂട്ടല്‍
ഭീഷണിയിലാണോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത്
അടച്ചു പൂട്ടിയ
സ്കൂളുകളുടെ എണ്ണമെത്ര;
(സി)
സംസ്ഥാനത്ത്
ആകെ എത്ര ഏകാദ്ധ്യാപക
വിദ്യാലയങ്ങളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഇവ
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
(ഡി)
ഏകാദ്ധ്യാപക
വിദ്യാലയങ്ങളിലെ
അദ്ധ്യാപകരുടെ പ്രതിമാസ
വേതനം എത്രയാണ്; ഇത്
കൃത്യമായി
നല്കുന്നുണ്ടോ; വേതനം
ലഭിക്കാതെ അദ്ധ്യാപകര്‍
ഒഴിഞ്ഞു പോയതുമൂലം
അടച്ചുപൂട്ടിയ
വിദ്യാലയങ്ങളുണ്ടോ;
(ഇ)
എങ്കില്‍
അടച്ചുപൂട്ടിയ ഇത്തരം
വിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ
തുടര്‍ പഠനം
സംബന്ധിച്ച് കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സ്കൂളുകളിലെ
ഉച്ചക്കഞ്ഞിവിതരണം
1187.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
ഉച്ചക്കഞ്ഞിവിതരണത്തിനായി
ഏത് രീതിയിലുള്ള
സഹായമാണ് സര്‍ക്കാര്‍
നല്‍കിവരുന്നത് ;
(ബി)
പച്ചക്കറികളുടെയും
പലവ്യഞ്ജനങ്ങളുടെയും
വില വര്‍ദ്ധനവിന്
ആനുപാതികമായ വര്‍ദ്ധനവ്
ഉച്ചക്കഞ്ഞിവിതരണത്തിനുള്ള
സഹായത്തിന്
അനുവദിച്ചിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇൗ
പദ്ധതിയ്ക്കായുള്ള
നിരക്ക് ഏറ്റവും
ഒടുവില്‍ നിശ്ചയിച്ച്
നല്‍കിയത് എന്നാണ് ;
(ഡി)
ഉച്ചക്കഞ്ഞി
വിതരണത്തിനുള്ള
അവശ്യവസ്തുക്കളുടെ
വിലവര്‍ദ്ധനവിന്
ആനുപാതികമായ നിരക്ക്
വര്‍ദ്ധിപ്പിച്ച്
നല്‍കാത്തത്
പലസ്കൂളുകളിലെയും
പ്രധാന
അദ്ധ്യാപകര്‍ക്ക് വലിയ
സാമ്പത്തിക ബാധ്യത
ഉണ്ടാക്കുന്നുവെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
എങ്കില്‍
അവശ്യസാധനങ്ങളുടെ
നിരക്ക് വര്‍ദ്ധനയ്ക്ക്
ആനുപാതികമായി
വര്‍ദ്ധനവ് നടത്തി ഇൗ
പദ്ധതിയുടെ
നടത്തിപ്പിന് ആവശ്യമായ
സഹായം നല്കാന് നടപടി
സ്വീകരിക്കുമോ ?
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി വകുപ്പിലെ
അദ്ധ്യാപക തസ്തികകള്‍
1188.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
വകുപ്പില്‍ പുതുതായി
എ്രത അദ്ധ്യാപക
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതെല്ലാം
വിഷയങ്ങളിലാണ് പ്രസ്തുത
തസ്തികകള്‍
അനുവദിച്ചിട്ടുള്ളത് ;
അവയുടെ തരംതിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
തസ്തികകളിലേയ്ക്കുള്ള
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
ഗവണ്മെന്റ്
ഹയര്‍ സെക്കന്ററി
സ്കൂളുകളിലെ താല്‍ക്കാലിക
അദ്ധ്യാപകര്‍ക്ക് ശമ്പളം
1189.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍ പുതുതായി
അനുവദിച്ച ഗവണ്മെന്റ്
ഹയര്‍ സെക്കന്ററി
സ്കൂളുകളിലെ
താല്‍ക്കാലിക
അദ്ധ്യാപകര്‍ക്ക്
ശമ്പളം നല്കാന്
ഉത്തരവായിട്ടും
പ്രിന്‍സിപ്പല്‍
ചാര്‍ജ്ജുള്ള
ഹെഡ്മാസ്റ്റര്‍മാര്‍ക്ക്
ട്രഷറിയില്‍ നിന്നും
ശമ്പളം വാങ്ങുന്നതിന്
അധികാരം നര്‍കി
ഉത്തരവാകാത്തിനാല്
ഗസ്റ്റ്
ടീച്ചര്‍മാര്‍ക്ക്
ശമ്പളം നല്കാന്
കഴിയാത്തകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ സമഗ്ര
വിദ്യാഭ്യാസ പദ്ധതി
1190.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
വിദ്യാഭ്യാസ വകുപ്പ്
മുഖേന നടപ്പിലാക്കുന്ന
സമഗ്ര വിദ്യാഭ്യാസ
പദ്ധതി പ്രകാരം ഏതൊക്കെ
സ്കൂളുകളില്‍
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കഴിഞ്ഞുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഓരോ സ്കൂളുകളുടെയും
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിനും
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിനും
ഏറ്റെടുത്ത്
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളും
ആയതിലേയ്ക്ക്
ചെലവഴിക്കപ്പെട്ട
തുകയും എത്രയെന്ന്
പ്രത്യേകമായി
അറിയിക്കുമോ;
(സി)
കൊല്ലം
ജില്ലയില്‍ പ്രസ്തുത
പദ്ധതി വിജയകരമായി
നടപ്പിലാക്കിയ നിയോജക
മണ്ഡലം ഏതാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ചുറ്റുമതില്‍
ഇല്ലാത്ത സ്കൂളുകള്‍
1191.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചുറ്റുമതില്‍ ഇല്ലാത്ത
എ്രത സര്‍ക്കാര്‍
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)
പ്രസ്തുത
സ്കൂളുകളുടെ പേര്
വിവരങ്ങള്‍ ജില്ല
തിരിച്ച്നല്കുമോ ?
ചാത്തന്നൂര്‍
ഗവണ്മെന്റ് വൊക്കേഷണല്‍
ഹയര്‍ ഹയര്‍ സെക്കന്‍ഡറി
സ്കൂളിന് കെട്ടിടനിര്‍മ്മാണം
1192.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ചാത്തന്നൂര്‍
ഗവണ്മെന്റ്
വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി സ്കൂളിലെ
അടിസ്ഥാന
സൗകര്യമില്ലായ്മയും
ക്ലാസ് മുറിയുടെ
അഭാവവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളിന് പുതിയ
കെട്ടിടനിര്‍മ്മാണം
നടത്തണമെന്ന്
ആവശ്യപ്പെട്ടുള്ള
അപേക്ഷയും വിശദമായ
എസ്റ്റിമേറ്റും
ലഭിച്ചിരുന്നോ;
(സി)
പ്രസ്തുത
അപേക്ഷയിന്മേല് അനുകൂല
നടപടി സ്വീകരിക്കുവാന്‍
സന്നദ്ധമാകുമോ?
സ്ക്കൂളുകളിലെ
ഉച്ചഭക്ഷണ പരിപാടി
1193.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂളുകളിലെ
ഉച്ചഭക്ഷണ പരിപാടി
നടപ്പാക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
സര്‍ക്കാര്‍ നല്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
വിഭവങ്ങളാണ്
കുട്ടികള്‍ക്ക്
ഉച്ചഭക്ഷണത്തിനായി
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഇതിനായി എത്ര തുക
വീതമാണ് അനുവദിച്ചു
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഏതു
ക്ലാസ് വരെയുള്ള
കുട്ടികളെയാണ്
ഉച്ചഭക്ഷണം
ലഭിക്കുന്നതിന്
അര്‍ഹരായവരായി
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
പ്രസ്തുത പദ്ധതിക്കുള്ള
കേന്ദ്ര സംസ്ഥാന
വിഹിതങ്ങള്‍ എത്ര
വീതമെന്നും
വെളിപ്പെടുത്തുമോ;
(ഡി)
ഉച്ചഭക്ഷണം
തയ്യാറാക്കുന്നതിനായി
എത്ര തുക വീതമാണ്
സ്ക്കൂളുകള്‍ക്ക്
അനുവദിച്ചിട്ടുള്ളതെന്നും
തികയാതെ വരുന്ന തുക ഏതു
രീതിയില്‍
കണ്ടെത്താനാണ്
സ്ക്കൂളുകള്‍ക്ക്
അനുവാദം
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
സ്കൂളുകള്‍ക്ക്
അംഗീകാരം
1194.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ സംസ്ഥാനത്ത്
എത്ര എയിഡഡ്
സ്കൂളുകള്‍ക്കും എത്ര
അണ് എയിഡഡ്
സ്കൂളുകള്‍ക്കും
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
അനുമതിയില്ലാതെ എത്ര
അണ് എയ്ഡഡ് സ്കൂളുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
അനുമതിക്കായി
എത്ര അപേക്ഷകള്‍
ഇപ്പോള്‍ സര്‍ക്കാരിനു
മുന്നിലുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ എത്ര
സ്കൂളുകള്‍
ഏറ്റെടുത്തെന്നും എത്ര
സര്‍ക്കാര്‍ സ്കൂളുകള്‍
ആരംഭിച്ചെന്നും
വിശദമാക്കാമോ?
എഡ്യൂക്കേഷണല്‍
കോംപ്ലക്സ് നിര്‍മ്മാണം
1195.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴയില്‍
എഡ്യൂക്കേഷണല്‍
കോംപ്ലക്സ്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ ഇതിനായി
ബഡ്ജറ്റില്‍ ഏത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
നിര്‍മാണത്തിന്
ഭരണാനുമതി നല്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; എങ്കില്‍ എത്ര
തുകയ്ക്കാണെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
1196.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
പൊതുവിദ്യാഭ്യാസ
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍ ഏതെല്ലാം;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി ഓരോ
ബഡ്ജറ്റിലും
വകയിരുത്തിയ തുക എത്ര ;
പദ്ധതികളുടെ
നടത്തിപ്പിനായി
ഖജനാവില്‍ നിന്നും
പിന്‍വലിച്ച തുക എത്ര;
(സി)
കഴിഞ്ഞ
അഞ്ച്
ബഡ്ജറ്റുകളിലുമായി
പ്രഖ്യാപിക്കപ്പെട്ടതും
എന്നാല്‍
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടില്ലാത്തതുമായ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ഹയര്‍സെക്കന്ററി
വിദ്യാഭ്യാസ വകുപ്പിലെ നിയമനം
1197.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
വിദ്യാഭ്യാസ വകുപ്പില്‍
എല്‍.ഡി.ക്ലാര്‍ക്ക്,
ലൈബ്രറി
അസിസ്റ്റന്റ്റ്,
മീനിയല്‍ എന്നീ
തസ്തികകള്‍
അനുവദിക്കുന്നതിനായി
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
എല്‍.ഡി.ക്ലാര്‍ക്ക്,
ലൈബ്രറി അസിസ്റ്റന്റ്
തസ്തികകള്‍
അനുവദിക്കുമ്പോള്‍
ഹയര്‍സെക്കന്ററി
വകുപ്പിലെ താഴ്ന്ന
ശമ്പള സ്കെയില്‍
ജീവനക്കാരായ ലാബ്
അസിസ്റ്റന്റുമാര്‍ക്ക്
പ്രൊമോഷന് നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ ;
(സി)
പ്രസ്തുത
തസ്തികകളിലേയ്ക്കായി
നേരിട്ടുള്ള നിയമനം,
പ്രൊമോഷന്, എന്നി
വ്യവസ്ഥകള്‍
അനുസരിച്ചാണോ നിയമനം
നടത്തുന്നതെന്നും
എത്രശതമാനം വീതമെന്നും
വ്യക്തമാക്കുമോ ;
(ഡി)
ഹയര്‍സെക്കന്ററി
സ്പെഷ്യല്‍ സ്കൂളില്‍
അനധ്യാപക തസ്തിക
നിയമനത്തിനായി
എന്തെങ്കിലും
ഭേദഗതികള്‍
വരുത്തുവാനുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഹയര്‍സെക്കന്ററി
സ്കൂളുകളുടെ പശ്ചാത്തല സൗകര്യ
വികസനം
1198.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
സ്കൂളുകളുടെ പശ്ചാത്തല
സൗകര്യ വികസനത്തിനായി ഈ
വര്‍ഷം എത്ര കോടി
രൂപയാണ് ചെലവഴിക്കാന്‍
തീരുമാനിച്ചതെന്നും
ഇതില്‍ എത്ര കോടി രൂപ
കെട്ടിടങ്ങള്‍ക്കുവേണ്ടി
നീക്കിവച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
സ്കൂളുകളിലാണ് പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചതെന്നും
ഇവയ്ക്കുള്ള ഭരണാനുമതി
എപ്പോള്‍ ലഭ്യമാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
സ്ക്കൂളുകള്‍ക്ക്
എയ്ഡഡ് പദവി നല്‍കുന്നത്
1199.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ക്കൂളുകള്‍ക്ക്
എയ്ഡഡ് പദവി
നല്കുന്നതു
സംബന്ധിച്ച് പൊതുനയം
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എയ്ഡഡ്
പദവി നല്‍കുന്നതിന്
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
കഴിഞ്ഞ
നാലരവര്ഷത്തിനുളളില്
സംസ്ഥാനത്ത് എത്ര
സ്ക്കൂളുകള്‍ക്ക്
എയ്ഡഡ് പദവി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ജില്ലാടിസ്ഥാനത്തില്‍
പേരുവിവരം
ലഭ്യമാക്കുമോ;
(ഡി)
എയ്ഡഡ്
പദവി നല്കിയ
സ്ക്കൂളുകളില്‍ ആകെ
എത്ര തസ്തികകള്‍
സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്;
ഈ തസ്തികകളിലെ നിയമനം
സംബന്ധിച്ച്
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
സര്‍ക്കാര്‍
അംഗീകാരം നല്‍കാതെ
ഏതെങ്കിലും സ്ക്കൂള്
മാനേജ്മെന്റുകള്‍
നിയമനം
നടത്തുകയുണ്ടായിട്ടുണ്ടോ;
ഇങ്ങനെയുളള നിയമനത്തിന്
പിന്നീട് സര്‍ക്കാര്‍
അംഗീകാരം
നല്കുകയുണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(എഫ്)
കഴിഞ്ഞ
നാലര വര്‍ഷത്തിനുളളില്‍
എയ്ഡഡ് പദവി നല്കിയ
സ്ക്കൂളുകളില്‍ തസ്തിക
സൃഷ്ടിച്ചതു വഴി എന്തു
തുക അധിക ചെലവ്
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
പാഠപുസ്തകങ്ങളുടെ
അച്ചടിയും, അടുത്ത അധ്യയന
വര്‍ഷത്തെ പാഠപുസ്തക വിതരണവും
1200.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അധ്യയന വര്‍ഷത്തെ
രണ്ടാംഘട്ട പാഠപുസ്തക
വിതരണം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
അടുത്ത
അധ്യയന വര്‍ഷം
ഏതെങ്കിലും
പാഠപുസ്തകങ്ങള്‍
പുതുക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
അടുത്ത
അധ്യയന വര്‍ഷത്തെ
പാഠപുസ്തകങ്ങളുടെ
അച്ചടികളുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും,
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വിശദമാക്കുമോ ?
ഇന്‍കള്‍ക്കേറ്റ്
സ്കോളര്‍ഷിപ്പ് പദ്ധതി
1201.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി
ഇന്‍കള്‍ക്കേറ്റ്
സ്കോളര്‍ഷിപ്പ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സ്കോളര്‍ഷിപ്പിന്
യോഗ്യരായ
വിദ്യാര്‍ത്ഥികളെ
തെരഞ്ഞെടുത്തിട്ടും
2012-13, 2013-14,
2014-15 എന്നീ
വര്‍ഷങ്ങളില്‍ പ്രസ്തുത
പദ്ധതിക്ക് തുക
അനുവദിച്ചില്ല്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തുക
അനുവദിക്കുന്നതില്‍
സംഭവിച്ച വീഴ്ച
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
സര്‍ക്കാര്‍ തന്നെ
യോഗ്യത നിര്‍ണ്ണയിച്ച്
തിരഞ്ഞെടുക്കപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സര്‍ട്ടിഫിക്കറ്റില്‍
ജാതി ചേര്‍ക്കണമെന്ന വ്യവസ്ഥ
1202.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്നും സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ.
പന്ത്രണ്ടാം ക്ലാസില്‍
പഠിക്കുന്ന
വിദ്യാർഥികളുടെ
സര്‍ട്ടിഫിക്കറ്റില്‍
ജാതി ചേര്‍ക്കണമെന്ന
വ്യവസ്ഥ
നടപ്പാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇക്കാര്യം
കേന്ദ്രഗവണ്മെന്റിന്റെ
ശ്രദ്ധയില്‍കൊണ്ട്
വരുന്നതിന് കഴിഞ്ഞ
അഞ്ച് മാസത്തിനുള്ളില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
1203.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
തലത്തില്‍ നടക്കുന്ന
കലോത്സവങ്ങള്‍, കായിക
മത്സരങ്ങള്‍ ശാസ്ത്ര
ഗണിത ശാസ്ത്ര പ്രവൃത്തി
പരിചയ മേളകള്‍,
ബാലശാസ്ത്ര കോണ്‍ഗ്രസ്
തുടങ്ങിയ എല്ലാ
മത്സരങ്ങള്‍ക്കും
വിജയിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
അനുവദിക്കുന്നതുപോലെ
ജൈവവൈവിദ്ധ്യ
കോണ്‍ഗ്രസില്‍
പങ്കെടുക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
സംസ്ഥാനതലത്തില്‍ അവര്‍
നേടുന്ന
ഗ്രേഡുകള്ക്കനുസൃതമായി
ഗ്രേസ് മാര്‍ക്ക്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
വ്യവസായ സംരംഭകത്വ പദ്ധതി
1204.
ശ്രീ.എം.പി.വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികള്‍ക്ക്
വ്യവസായ സംരംഭകത്വ
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിദ്യാര്‍ത്ഥികള്‍ക്ക്
അവാര്‍ഡ് തുക നല്‍കാത്ത നടപടി
1205.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വടകര വിദ്യാഭ്യാസ ജില്ല
കുറ്റ്യാടി എം.ഐ.യു.പി
സ്കൂളിലെ
വിദ്യാര്‍ത്ഥികള്‍
'തോരാമഴ' എന്ന പേരില്‍
ഒരു ഷോര്‍ട്ട് ഫിലിം
നിര്‍മ്മിക്കുകയും
അതിന് ക്യാഷ് അവാര്‍ഡ്
പ്രഖ്യാപിക്കുകയും
ചെയ്തത് ഏത് അധ്യായന
വര്‍ഷത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
അവാര്‍ഡ് തുക
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത അവാര്‍ഡ് തുക
നല്‍കാത്തതിന്റെ
കാരണമെന്തെന്നും
അവാര്‍ഡ് തുക
നല്കുന്നതില് അമാന്തം
വരുത്തിയത് ആരെന്നും
വ്യക്തമാക്കുമോ ?
ജീവനക്കാര്‍ക്കെതിരെയുളള
നടപടി
1206.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍
ഓഫീസിലിരുന്ന്
മദ്യപിച്ചതിനെ
തുടര്‍ന്ന് വിദ്യാഭ്യാസ
വകുപ്പില്‍ നിന്നും
സസ്പെന്റ് ചെയ്യപ്പെട്ട
മൂന്നു
ജീവനക്കാര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് പോലീസ്
രജിസ്റ്റര്‍ ചെയ്ത
കേസിലെ അനന്തര
നടപടികള്‍
എന്തെല്ലാമാണ് ;
(സി)
പ്രസ്തുത
ജീവനക്കാരുടെ
സസ്പെന്ഷന്
പിന്‍വലിച്ചിട്ടുണ്ടോ ;
എങ്കില്‍
എന്തടിസ്ഥാനത്തിലാണ്
പിന്‍വലിച്ചതെന്ന്
വെളിപ്പെടുത്തുമോ ?
S.S.L.C
പരീക്ഷാ ഫലപ്രഖ്യാപനത്തിലെ
അപാകതകള്‍
T 1207.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
S.S.L.C പരീക്ഷാ
ഫലപ്രഖ്യാപനത്തില്‍
എന്തെല്ലാം അപാകതകള്‍
സം ഭവിച്ചുവെന്നും അത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ പുതുതായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
(കെ,ടി.യു)
ചോദ്യപേപ്പര്‍ തയ്യാറാക്കല്‍
1208.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ടെക്നോളജിക്കല്‍
യൂണിവേഴ്സിറ്റിയുടെ
(കെ,ടി.യു)
ചോദ്യപേപ്പറിന്റെ
രഹസ്യസ്വഭാവം
സൂക്ഷിക്കുന്നതിന് ഏതു
തരത്തിലുള്ള
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
പരീക്ഷ
നടത്തിപ്പ് ഔട്ട്സോഷ്സ്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
പരീക്ഷാ
നടത്തിപ്പ് സ്വകാര്യ
കമ്പനിയെ
ഏല്പിക്കുമ്പോള്
മത്സരാധിഷ്ഠിത ടെണ്ടര്‍
നടപടി സ്വീകരിക്കുമോ;
(ഡി)
കുത്തക
software
ഉദ്ദേശിച്ചുകൊണ്ടാണ്
കെ,ടി.യു വിന്റെ
പരീക്ഷാ നടത്തിപ്പും
മൂല്യനിര്‍ണ്ണയവും
നടത്താന്‍
തീരുമാനിച്ചിരിയ്ക്കുന്നത്.
ഏന്നാല്‍ സ്വതന്ത്ര
Software അധിഷ്ഠിതമായി
സംവിധാനമൊരുക്കിയിരുന്നെങ്കില്‍
കൂടുതല്‍
സുരക്ഷിതത്വവും
ലാഭവുമുണ്ടാകുമെന്നിരിക്കെ
എന്തുകൊണ്ടാണ് ആയതിന്
ശ്രമിക്കാതിരുന്നത്?
ഐ.എച്ച്.ആര്.ഡി.
യെ സംബന്ധിച്ച നിയമസഭാ സമിതി
റിപ്പോര്‍ട്ട്
1209.
ശ്രീ.പാലോട്
രവി
,,
എം.പി.വിന്‍സെന്റ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.എച്ച്.ആര്.ഡി.
യെ സംബന്ധിച്ച്
പ്രതിപക്ഷ നേതാവിനെതിരെ
ഉന്നയിക്കപ്പെട്ട
ആരോപണങ്ങളെക്കുറിച്ച്
അന്വേഷിക്കുന്നതിനായി
രൂപീകരിച്ച നിയമസഭാ
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
സമിതിയുടെ പ്രധാന
നിഗമനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
സമിതിയുടെ
നിഗമനങ്ങളുടെ
അടിസഥാനത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനെക്കുറിച്ച്
വിശദമായ ഒരു അന്വേഷണം
നടത്തുമോ?
പബ്ലിക്
- പ്രൈവറ്റ്
പാര്‍ട്ടണര്‍ഷിപ്പ്
അടിസ്ഥാനത്തില്‍ പുതിയ
കോഴ്സുകള്‍
1210.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ബാര്‍ട്ടന്‍ഹില്‍
എഞ്ചിനിയറിങ്ങ്
കോളേജിലും തൃശ്ശൂര്‍
എന്‍ജിനിയറിംഗ്
കോളേജിലും പബ്ലിക് -
പ്രൈവറ്റ്
പാര്‍ട്ടണര്‍ഷിപ്പ്
അടിസ്ഥാനത്തില്‍
ഏതെങ്കിലും വിദേശ
കമ്പനിയുമായി ചേര്‍ന്ന്
പുതിയ കോഴ്സുകള്‍
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഏതെല്ലാം കോഴ്സുകളാണ്
ആരംഭിച്ചത് ;
(സി)
പ്രസ്തുത
കോഴ്സുകള്‍ക്കുള്ള ഫീസ്
ഘടന
നിശ്ചയിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
ആവശ്യങ്ങള്‍ക്ക്
നാളിതുവരെ എത്ര തുക
ചെലവ് ചെയ്തുവെന്ന്
വിശദമാക്കുമോ ?
എഴുകോണ്‍
പോളിടെക്നിക്ക്
1211.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ എഴുകോണ്‍
പോളിടെക്നിക്കില്‍
നിലവില്‍ ഏതെല്ലാം
കോഴ്സുകള്‍ ഉണ്ട്;
(ബി)
പ്രസ്തുത
പോളിടെക്നിക്കില്‍ അധിക
കോഴ്സ്
അനുവദിക്കുന്നതിനുള്ള
നടപടികള്‍ക്കായി
നല്കിയ അപേക്ഷയിൽ
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ?
ടെക്നിക്കല്‍
യൂണിവേഴ്സിറ്റി
1212.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടെക്നിക്കല്‍
യൂണിവേഴ്സിറ്റി
സ്ഥാപിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
സാങ്കേതിക
വിദ്യാഭ്യാസ മേഖലയില്‍
ഇതുമൂലം എന്തെല്ലാം
നേട്ടങ്ങളാണ്
കെെവരിക്കാന്‍
കഴിയുന്നതെന്ന്
വിശദമാക്കുമോ?
പോളിടെക്നിക്ക്
കോഴ്സുകളുടെ അംഗീകാരം
1213.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍
പോളിടെക്നിക്ക്
കോഴ്സുകളിൽ ഏതൊക്കെ
കോഴ്സുകളുടെ
സര്‍ട്ടിഫിക്കറ്റുകളാണ്
കേരള പി.എസ്.സി.
അംഗീകരിക്കാത്തത് ;
(ബി)
പ്രസ്തുത
കോഴ്സുകള്‍ക്ക്
പി.എസ്.സി. അംഗീകാരം
ലഭിക്കാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
മേല്‍
സ്ഥാപനങ്ങള്‍ നടത്തുന്ന
കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍സ് &
ബിസിനസ് മാനേജ്മെന്റ്
എന്ന ത്രിവത്സര
എഞ്ചിനീയറിംഗ് കോഴ്സ്
പി.എസ്. സി
അംഗീകരിചിട്ടുണ്ടോ ;
(ഡി)
ഈ
കോഴ്സുകളുടെ
സാദ്ധ്യതകളും
പ്രശ്നങ്ങളും
പഠിക്കാന്‍ സര്‍ക്കാര്‍
കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ
;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ഇ)
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവോ
;സമര്‍പ്പിച്ചുവെങ്കില്‍
ഇതിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ ?
വൈസ്
ചാന്‍സലര്‍മാരുടെ യോഗ്യത
1214.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളില്‍
വൈസ് ചാന്‍സലര്‍
നിയമനത്തിന് യു. ജി.
സി. നിഷ്കര്‍ഷിക്കുന്ന
യോഗ്യതകള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
യോഗ്യതയില്ലാത്ത വൈസ്
ചാന്‍സലര്‍മാര്‍ ഉണ്ടോ
; എങ്കില്‍ എന്കില്
ഏതെല്ലാം
സര്‍വ്വകലാശാലകളില്‍
ആരെല്ലാം എന്ന്
വിശദമാക്കുമോ ; യോഗ്യത
സംബന്ധിച്ച്
വ്യാജരേഖകള്‍
സമര്പ്പിച്ചവരുണ്ടോ ;
(സി)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
നിയമിക്കപ്പെട്ട വൈസ്
ചാന്‍സലര്‍മാരില്‍
പിന്നീട്
പുറത്താക്കപ്പെട്ടവരുണ്ടോ
; എങ്കില്‍ ആരെല്ലാം ;
പുറത്താക്കാനുള്ള
കാരണങ്ങള്‍ എന്തെല്ലാം
;
(ഡി)
വൈസ്
ചാന്‍സലര്‍മാരായി
നിയമിക്കപ്പെട്ടതിനുശേഷം
വിവിധ കേസുകളില്‍
അന്വേഷണം
നേരിടുന്നവരുണ്ടോ ;
എങ്കില്‍ ആരെല്ലാം ;
(ഇ)
നിലവിലെ
കാലിക്കറ്റ്
സര്‍വ്വകലാശാല വൈസ്
ചാന്‍സലര്‍ക്ക് യു. ജി.
സി. നിഷ്കര്‍ഷിക്കുന്ന
യോഗ്യതകള്‍ ഉണ്ടോ ; ?
കാലിക്കറ്റ്
സര്‍വ്വകലാശാല
വൈസ്ചാന്‍സലര്‍
1215.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിക്കറ്റ്
സര്‍വ്വകലാശാല
വൈസ്ചാന്‍സലര്‍ ആരാണ് ;
ഇദ്ദേഹം എവിടെയെല്ലാം
ജോലി നോക്കിയിട്ടുണ്ട്
; ഇദ്ദേഹം
ഡെപ്യൂട്ടേഷനില്‍ ആണോ
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
നിയമിതനായത് ; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
വൈസ്ചാന്‍സലര്‍
തസ്തികയിലേക്ക് എത്ര
അപേക്ഷകര്‍
ഉണ്ടായിരുന്നു ;
ആയതില്‍ ആരുടെയെല്ലാം
അപേക്ഷകള്‍
സ്വീകരിക്കുകയും
ബഹു.ഗവര്‍ണ്ണര്‍ക്ക്
സമര്‍പ്പിക്കുകയും
ചെയ്യുകയുണ്ടായി ;
വ്യക്തമാക്കുമോ
(സി)
നിലവിലെ
വൈസ്ചാന്‍സലര്‍ക്ക്
യു.ജി.സി.
നിഷ്കര്‍ഷിച്ചിട്ടുള്ള
യോഗ്യത ഉണ്ടോ ; ഇതുമായി
ബന്ധപ്പെട്ട്
ബഹു.ഗവര്‍ണ്ണര്‍ ചീഫ്
സെക്രട്ടറിയെ സ്വന്തം
വസതിയില്‍ വിളിച്ച്
അഭിപ്രായം ആരാഞ്ഞത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ ;
(ഡി)
മുന്‍
കാലിക്കറ്റ്
യൂണിവേഴ്സിറ്റി
വൈസ്ചാന്‍സലര്‍
പ്രസ്തുത തസ്തികയില്‍
ജോലിയില്‍ പ്രവേശിച്ച
ശേഷം കാലിക്കറ്റ്/
കാര്‍ഷിക
സര്‍വ്വകലാശാലകളില്‍
നിന്നും
വിവിധയിനങ്ങളിലായി
നാളിതുവരെ കൈപ്പറ്റിയ
തുക ഇനം തിരിച്ച്
വ്യക്തമാക്കുമോ ?
സ൪വ്വകലാശാലകളുടെ
ഭരണം
1216.
ശ്രീ.ജെയിംസ്
മാത്യു
,,
എ. പ്രദീപ്കുമാര്‍
,,
വി.ചെന്താമരാക്ഷന്
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
അക്കാദമിക്-ഭരണരംഗത്ത്
അരാജകത്വം
നിലനില്‍ക്കുന്നതായുള്ള
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ
; വിശാലമായ അക്കാദമിക്
വീക്ഷണവും
നിശ്ചിതയോഗ്യതയുമില്ലാത്തവരെ
വൈസ് ചാന്‍സലര്‍മാരായി
നിയമിച്ചതാണ് ഈ
അവസ്ഥയ്ക്ക് കാരണം എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
സര്‍വ്വകലാശാലാ
ചട്ടങ്ങള്‍
പരിഗണിക്കാതെ
വൈസ്ചാന്‍സലര്‍മാരും
ഭരണ സമിതികളും
തീരുമാനങ്ങളെടുക്കാറുണ്ടോ;എന്കില്
അത് തടയുന്നതിന് നടപടി
സ്വീകരിക്കാത്തെന്തുകൊണ്ടെന്ന്
വിശദമാക്കുമോ ;
(സി)
വൈസ്ചാന്‍സലര്‍മാരും
പ്രൊ-വൈസ്ചാന്‍സലര്‍മാരും
ഉള്‍പ്പെടെ
സര്‍വ്വകലാശാലകളിലെ
ഉന്നതര്‍ വിജിലന്‍സ്
കേസുകളില്‍
പ്രതിചേര്ക്കപ്പെട്ടതുമായി
ബന്ധപ്പെട്ട കേസുകളുടെ
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
സര്‍വ്വകലാശാലകളിലെ
വി.സി.യും പി.വി.സി.യും
വിദേശയാത്ര
നടത്തുമ്പോള്‍
മുന്‍കൂട്ടി അനുവാദം
വാങ്ങണമെന്ന് ചട്ടം
അനുശാസിക്കുന്നുണ്ടോ ;
മഹാത്മാഗാന്ധി
സര്‍വ്വകലാശാലാ
പി.വി.സി. ഈയടുത്തിടെ
വിദേശ രാജ്യങ്ങളില്‍
സന്ദര്‍ശനം നടത്തിയതിന്
മുന്‍കൂട്ടി അനുവാദം
വാങ്ങിയിരുന്നോ ;
വിശദമാക്കുമോ ; ഇവര്‍
ഭരണമുന്നണിയിലെ ഒരു
രാഷ്ട്രീയ കക്ഷിയുടെ
ആളാണെന്ന് പരസ്യമായി
സ്വന്തം പ്രസംഗത്തിലൂടെ
അവകാശപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതു സംബന്ധിച്ച്
വിശദീകരണമാരാഞ്ഞിരുന്നോ
?
സാക്ഷരതാ
മിഷന്റെ കീഴില്‍ ഹയര്‍
സെക്കന്ററി തുല്യതാ
കോഴ്സുകള്‍
1217.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സാക്ഷരതാ മിഷന്റെ
കീഴില്‍ ഹയര്‍
സെക്കന്ററി തുല്യതാ
കോഴ്സുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
കോഴ്സിന്റെ സിലബസ്,
ഫീസ്, കാലദൈര്‍ഘ്യം,
പരീക്ഷാ സെന്റര്‍,
പരീക്ഷാ രീതി എന്നിവ
ഏതെല്ലാം തരത്തിലാണ്
നിശ്ചയിച്ചിരിക്കുന്നത്;
(സി)
എസ്.എസ്.എല്‍.സി
പാസായവരോ, ഹയര്‍
സെക്കന്ററി മുടങ്ങിയവരോ
ആയ നിശ്ചിത പ്രായപരിധി
കഴിഞ്ഞവരാണ്
പഠിതാക്കള്‍
എന്നതിനാല്‍ കോഴ്സിന്റെ
കാലദൈര്‍ഘ്യം ആറുമാസമോ
ഒരു വര്‍ഷത്തില്‍
താഴെയോ ആക്കി
നിജപ്പെടുത്തുമോ;
(ഡി)
ഇത്തരത്തില്‍
ഹയര്‍ സെക്കന്ററി
വിദ്യാഭ്യാസം കൂടുതല്‍
ആകര്‍ഷകമാവുകയും
അന്യസംസ്ഥാന ഹ്രസ്വകാല
കോഴ്സുകളെ
ആശ്രയിക്കുന്നതില്‍
നിന്നും
ഒഴിവാക്കുന്നതിനും
കഴിയുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?