ആരോഗ്യ
വകുപ്പിലെ സ്ഥലമാറ്റം
690.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ വകുപ്പിലെ ലാബ്
ടെക്നീഷ്യന്, സ്റ്റാഫ്
നഴ്സ്, ജൂനിയര്‍
പബ്ലിക് ഹെല്‍ത്ത്
നഴ്സ്, ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ മുതലായ
തസ്തികകളിലെ സ്ഥലമാറ്റം
അട്ടിമറിക്കപ്പെട്ടെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ്യക്തമായ
കോടതിവിധി ഉണ്ടായിട്ടും
ആയത് അവഗണിച്ചാണ്
പ്രസ്തുത തസ്തികകളിലെ
സ്ഥലമാറ്റം
അട്ടിമറിക്കുന്നതെന്ന
ഉദ്യോഗാര്‍ത്ഥികളുടെ
പരാതി പരിഗണിക്കുമോ;
(സി)
ഇതിനുത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
മാതൃകാപരമായി നടപടി
സ്വീകരിക്കുമോ?
സാമൂഹ്യ
ആരോഗ്യ കേന്ദ്രങ്ങള്‍ താലൂക്ക്
ആശുപത്രിയായി ഉയര്‍ത്തിയതിന്റെ
വിവരങ്ങള്‍
691.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം സാമൂഹ്യ
ആരോഗ്യ കേന്ദ്രങ്ങള്‍
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തിയിട്ടുണ്ട്;
(ബി)
ആശുപത്രികളുടെ
പേരും അപ്ഗ്രേഡ് ചെയ്ത
തീയതിയും അറിയിക്കാമോ?
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത്
നഴ്സുമാര്‍ ജോലിചെയ്യുന്ന
വെല്‍ഫയര്‍ സെന്ററുകളുടെ
വാടക കുടിശിക
692.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയില്‍ ജൂനിയര്‍
പബ്ലിക് ഹെല്‍ത്ത്
നഴ്സുമാര്‍
ജോലിചെയ്യുന്ന
വെല്‍ഫയര്‍
സെന്ററുകളുടെ വാടക
കുടിശിക എന്തുകൊണ്ടാണ്
സര്‍ക്കാര്‍
നല്‍കാത്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
വാടക
നല്‍കാത്തതു
സംബന്ധിച്ച് ജില്ലാ
മെഡിക്കല്‍ ഓഫീസര്‍മാരോ
ആരോഗ്യ വകുപ്പ്
ഡയറക്ടറോ സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ,
എങ്കില്‍ ആയത്
ശ്രദ്ധയില്‍ പെട്ടത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(സി)
വാടക
കുടിശികയായതുമൂലം
കെട്ടിടം ഒഴിയണമെന്ന്
ഉടമകള്‍ ആവശ്യപ്പെടുന്ന
കാര്യം
ശ്രദ്ധയില്പെട്ടിട്ടുണ്ടോയെന്നും
ഇപ്രകാരം വാടക
നല്കാത്തതുമൂലം
കെട്ടിടം
ഒഴിയേണ്ടിവന്നാല്‍ അതിൽ
പ്രവര്‍ത്തിക്കുന്ന
വെല്‍ഫയര്‍
സെന്ററുകളില്‍
നിന്നുമുള്ള സേവനം
കുട്ടികള്‍ക്കും
സ്ത്രീകള്‍ക്കും എങ്ങനെ
നല്‍കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളുടെ വാടക
എന്നത്തേക്ക്
നല്‍കുമെന്ന്
വ്യക്തമാക്കുമോ?
മെഡിക്കല്‍
കോളേജ് സ്ഥാപിക്കല്‍
693.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജനറല്‍ ആശുപത്രി
വളപ്പില്‍ പുതിയ
മെഡിക്കല്‍ കോളേജ്
സ്ഥാപിക്കുന്നതിനായി
അവിടെയുളള എത്ര
കെട്ടിടങ്ങള്‍
പൊളിച്ചുമാറ്റി ;
പ്രസ്തുത
കെട്ടിടങ്ങളില്‍
ഏതൊക്കെ ചികിത്സാ
വിഭാഗങ്ങള്‍ ആണ്
പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ചികിത്സാ വിഭാഗങ്ങള്‍
ഇപ്പോള്‍ ആശുപത്രിയില്‍
എവിടെയാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
694.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ഹെല്‍ത്ത്
പദ്ധതി
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
എൻ.ആർ.എച്ച്.എം
. പദ്ധതി പ്രകാരം ലഭിച്ച തുക
695.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എൻ.ആർ.എച്ച്.എം
പദ്ധതിക്കായി
കേന്ദ്രത്തില്‍ നിന്നും
എത്ര തുക ലഭിച്ചു ;
പ്രസ്തുത തുക ഏതെല്ലാം
പദ്ധതികള്‍ക്കായാണ്
ചെലവഴിച്ചത് ;
വിശദവിവരം നല്‍കുമോ ?
ഡി.എച്ച്.എസ്.
- ലെ തപാല്‍ സെക്ഷനിലെ
കാലതാമസം
696.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡി.എച്ച്.എസ്.
- ലെ തപാല്‍ സെക്ഷനില്‍
നിന്നും തപാലുകള്‍ക്ക്
നമ്പര്‍
ലഭിക്കുന്നതിനുവേണ്ടി
എം.എല്‍.എ മാര്‍
ഉള്‍പ്പെടെയുള്ള
ജനപ്രതിനിധികള്‍
സമ്മര്‍ദ്ദം
ചെലുത്തേണ്ടി വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതിന്റെ
കാരണം
അന്വേഷിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
കാലതാമസം
പരിഹരിക്കുന്നതില്‍
വകുപ്പ് മേധാവി
വേണ്ടത്ര
ശ്രദ്ധചെലുത്തുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കില്‍ അതിനായി
വകുപ്പ് മേധാവി 2015
സെപ്തംബര്‍ മുതല്‍
നാളിതുവരെ സ്വീകരിച്ച
നടപടി വിശദമാക്കുമോ ;
(സി)
പ്രസ്തുത
നടപടിയുടെ ഫലമായി
സെക്ഷന്റെ
പ്രവര്‍ത്തനത്തില്‍
എത്രമാത്രം
പുരോഗതിയുണ്ടായി എന്ന്
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കുമോ ?
ആശാ
വർക്കർമാർ
697.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈക്കം
നിയോജക മണ്ഡലത്തില്‍
ആകെ എത്ര ആശാ
വര്‍ക്കര്‍മാരാണ്
പ്രവര്‍ത്തിച്ചു
വരുന്നതെന്നും ഇവരെ
ഏതെല്ലാം
ജോലികള്‍ക്കാണ്
നിയോഗിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
ആശാ
വര്‍ക്കര്‍മാര്‍ക്ക്
ഇപ്പോള്‍ നല്കുന്ന
വേതനം എത്ര;
വ്യക്തമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ സ്ഥാപന
പരിധിയിൽ ആശാ
വര്‍ക്കര്‍മാരുടെ എണ്ണം
നിശ്ചയിക്കുന്നതിനുളള
മാനദണ്ഡം
വ്യക്തമാക്കുമോ?
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്
698.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്
നിലവില്‍ എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നത് ;
വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
കോര്പ്പറേഷന്
മുഖാന്തിരം വാങ്ങി
സപ്ലൈ ചെയ്യുന്ന
മരുന്നുകളുടെ
ഗുണനിലവാരം
സംബന്ധിച്ചും അതില്‍
ഉണ്ടായിട്ടുള്ള
ക്രമക്കേടുകളെ
സംബന്ധിച്ചും ഉള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ആക്ഷേപങ്ങളിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ?
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്‍പ്പറേഷന്റെ പ്രവർത്തനം
699.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിക്കൊണ്ടിരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
കോര്പ്പറേഷന്
മുഖാന്തിരം വാങ്ങി
നല്കുന്ന മരുന്നുകളുടെ
ഗുണനിലവാരം
സംബന്ധിച്ചും അതില്‍
ഉണ്ടായിട്ടുള്ള
ക്രമക്കേടുകളെ
സംബന്ധിച്ചുമുള്ള
ആക്ഷേപങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിന്മേൽ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ ?
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്‍പ്പറേഷന്റെ
പ്രവർത്തനങ്ങൾ
700.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്
നിലവില്‍ ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്; വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
കോര്പ്പറേഷന് മുഖേന
വാങ്ങി വിതരണം
ചെയ്യുന്ന മരുന്നുകളുടെ
ഗുണനിലവാരം, അതില്‍
ഉണ്ടായിട്ടുള്ള
ക്രമക്കേടുകള്‍ എന്നിവ
സംബന്ധിച്ചുള്ള
ആക്ഷേപങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ആക്ഷേപങ്ങളിന്മേല്
സ്വീകരിച്ച നടപടി
ഏന്തെന്ന്
വ്യക്തമാക്കുമോ?
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്‍പ്പറേഷന്‍െറ
പ്രവര്‍ത്തനം
701.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്
നടത്തിവരുന്ന
പ്രവര്ത്തനങ്ങള്എന്തൊക്കെയാണ്
;
(ബി)
അവ
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
കോര്പ്പറേഷന്
മുഖാന്തിരം വാങ്ങി
സപ്ലൈ ചെയ്യുന്ന
മരുന്നുകളുടെ
ഗുണനിലവാരം
സംബന്ധിച്ചും അതില്‍
ഉണ്ടായിട്ടുള്ള
ക്രമക്കേടുകളെ
സംബന്ധിച്ചും ഉള്ള
അക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഉണ്ടെങ്കില്‍
ആ ആക്ഷേപങ്ങളിന് മേല്‍
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ ?
അന്യ
സംസ്ഥാനത്തുനിന്നും വരുന്ന
വിഷലിപ്തമായ ഭക്ഷ്യ
വസ്തുക്കള്‍
702.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാനത്തുനിന്നും
വരുന്ന പഴങ്ങള്‍,
പച്ചക്കറികള്‍, പാല്
എന്നിവയില്‍
അനുവദനീയമായതില്‍
കൂടുതല്‍ വിഷാംശം ഉണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഭക്ഷ്യോല്പന്നങ്ങള്
ചെക്ക് പോസ്റ്റുകളില്‍
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
വിശദമാക്കുമോ;
(സി)
കഴിഞ്ഞ
6 മാസത്തിനുള്ളില്‍
ഇത്തരം വിഷലിപ്തമായ
ഭക്ഷ്യ വസ്തുക്കള്‍
വില്പനയ്ക്കായി
എത്തിച്ചതിന്റെ പേരില്‍
എത്ര
കമ്പനികള്‍/സ്ഥാപനങ്ങള്‍/വിതരണക്കാര്‍ക്കെതിരെ
നടപടിയെടുത്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ഡി)
ഇത്തരം
ഭക്ഷ്യ വസ്തുക്കള്‍
അതിര്‍ത്തി കടന്ന്
വരുന്നില്ലെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
ആന്റി
റാബീസ് വാക്സിന്
703.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
ആശുപത്രികളില്‍ ആന്റി -
റാബീസ് വാക്സിനുകള്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
എയര്‍
ആംബുലന്‍സ് സര്‍വ്വീസ്
704.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍ മേഖലയില്‍
എയര്‍ ആംബുലന്‍സ്
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
സാധ്യത പഠനം
നടത്തിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച് പദ്ധതി
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മൃതസഞ്ജീവനി
പദ്ധതി കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
എയര്‍ ആംബുലന്‍സ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പുതിയ
മെഡിക്കല്‍ കോളേജുകള്‍
705.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഹൈബി ഈഡന്
,,
പാലോട് രവി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
മെഡിക്കല്‍ കോളേജുകള്‍
ആരംഭിക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം ചെയ്തത് ;
(ബി)
ഏതെല്ലാം
മേഖലകളിലാണ് മെഡിക്കല്‍
കോളേജുകള്‍
തുടങ്ങുന്നത്;
വിശദീകരിക്കുമോ;
(സി)
ഓരോ
മെഡിക്കല്‍ കോളേജും
സംബന്ധിച്ച നിര്‍മ്മാണ
പുരോഗതി
വെളിപ്പെടുത്തുമോ ?
പുതിയ
മെഡിക്കല്‍ കോളേജുകള്‍
706.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതിയതായി എത്ര
മെഡിക്കല്‍ കോളേജുകള്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ട്
എന്നും അവയില്‍
എത്രയെണ്ണം
പ്രവര്‍ത്തനം
തുടങ്ങിയെന്നും
അറിയിക്കുമോ;
(ബി)
പ്രവര്‍ത്തനം
ആരംഭിക്കാത്തവയുടെ
നിലവിലെ അവസ്ഥ
എന്താണെന്നും അവയുടെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കുമോ ;
(സി)
ഡിസ്ട്രിക്ട്
ജനറല്‍ ആശുപത്രികള്‍
മെഡിക്കല്‍
കോളേജുകളാക്കണമെന്ന
കേന്ദ്ര സര്‍ക്കാര്‍
നിയമനുസരിച്ച്
സംസ്ഥാനത്തെ ഏതെല്ലാം
ഡിസ്ട്രിക്ട് ജനറല്‍
ആശുപത്രികളെ മെഡിക്കല്‍
കോളേജുകള്‍ ആക്കി
മാറ്റുന്ന
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നു?
കാത്ത്
ലാബ് സ്ഥാപിക്കുന്ന നടപടി
707.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ ആശുപത്രിയില്‍
കാത്ത് ലാബ്
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
പ്രസ്തുത കാത്ത് ലാബ്
നടപ്പു സാമ്പത്തിക
വര്‍ഷം തന്നെ
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനായി
വേണ്ടിവരുന്ന തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ?
ജീവന് രക്ഷാ
മരുന്നുകളുടെ ക്ഷാമം
708.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകള്‍ ഉള്‍പ്പെടെ
സര്‍ക്കാര്‍
ആശുപത്രികളില്‍ ജീവന്
രക്ഷാ മരുന്നുകള്‍ക്ക്
കടുത്ത ക്ഷാമം
ഉണ്ടെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കുടിശ്ശിക
നല്കാത്തതിനാല് കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന്
(കെ.എം.എസ്.സി എല്‍)
മരുന്നു നല്കേണ്ടന്ന്
ഉത്തരേന്ത്യന്‍ മരുന്നു
കമ്പനികള്‍
തീരുമാനിച്ചിരിയ്ക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
കാര്യത്തില്‍ എന്തു
നടപടി
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
ഭക്ഷ്യ
സുരക്ഷ
709.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
വസ്തുക്കളിലെ
മായത്തിനും വിഷത്തിനും
എതിരെ കര്‍ശന നടപടികള്‍
സ്വീകരിക്കുന്നതിന്
ഭക്ഷ്യ സുരക്ഷാ വിഭാഗം
ഉദ്യോഗസ്ഥര്‍ക്ക്
സംരക്ഷണം നല്‍കുമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥരെ
സമ്മര്‍ദ്ദത്തിലാക്കുന്ന
നടപടികളില്‍ നിന്നും
പിന്തിരിയുമോ?
കൊല്ലം
ജില്ലാ ആയുര്‍വേദ ആശുപത്രി
710.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ ആയുര്‍വേദ
ആശുപത്രി 100
കിടക്കകളുള്ള
ആശുപത്രിയായി
ഉയര്‍ത്തുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത പദ്ധതിക്കായി
നടപ്പു സാമ്പത്തിക
വര്‍ഷം എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
വിശദമാക്കുമോ?
ഭക്ഷ്യ
സുരക്ഷാ നിയമം അനുസരിച്ചുള്ള
പരിശോധന
711.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ നിയമം
അനുസരിച്ച് പരിശോധന
നടത്തി
കുറ്റക്കാര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
പിഴ
മാത്രം ഇൗടാക്കുന്നത്
ഇത്തരം കുറ്റങ്ങള്‍
ആവര്‍ത്തിക്കുന്നതിനുളള
പ്രവണത
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
പ്രവണതകള്‍
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
തുറവൂർ
താലൂക്ക് ആശുപത്രി
712.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ തുറവൂര്‍
താലൂക്ക് ആശുപത്രിയുടെ
പുതിയ I.P
ബ്ലോക്കിന്റെ ഉദ്ഘാടന
വേളയില്‍ പ്രസ്തുത
ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
സ്ഥാപിച്ചു
നല്കാമെന്ന്ഒരു
സ്വകാര്യ സ്ഥാപനം
വാഗ്ദാനം നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വിഷയത്തിന്മേൽ
എന്തു നടപടിയാണ്
കെെക്കൊണ്ടിട്ടുളളത് ;
ഡയാലിസിസ് യൂണിറ്റിന്
എത്ര ജീവനക്കാരാണ്
ആവശ്യമായിട്ടുളളത് ;
(ബി)
ഡയാലിസിസ്
യൂണിറ്റ് പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുളള
സത്വര നടപടി
സ്വീകരിക്കുമോ?
സൗജന്യ
കാന്‍സര്‍ കെയര്‍ പദ്ധതി
713.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗജന്യ കാന്‍സര്‍
കെയര്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ആരോഗ്യ
വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിക്കല്‍
714.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശുപത്രികള്‍,
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍,
പബ്ലിക് ഹെല്‍ത്ത്
സെന്റര്‍ തുടങ്ങി
ആരോഗ്യ വകുപ്പിലെ വിവിധ
തലത്തിലുള്ള
സ്ഥാപനങ്ങളിലെ സ്റ്റാഫ്
പാറ്റേണ്‍ എപ്രകാരമാണ്?
(ബി)
ഈ
സ്റ്റാഫ് പാറ്റേണ്‍
എന്നു മുതലാണ്
തുടങ്ങിയത്, ഇത്
ഏതെങ്കിലും കാലത്ത്
പരിഷ്കരിക്കപ്പെട്ടിട്ടുണ്ടോ?
(സി)
ആരോഗ്യ
വകുപ്പിലെ സ്റ്റാഫ്
പാറ്റേണ്‍ എന്നാണ്
അവസാനമായി
പരിഷ്കരിച്ചത് എന്ന്
പറയാമോ ; ഇതിനുശേഷം
രോഗികളുടെ എണ്ണത്തില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എത്രമാത്രം
വര്‍ദ്ധനവുണ്ടായി ;
(ഡി)
ദിനംപ്രതി
വര്‍ദ്ധിക്കുന്ന
രോഗികളുള്ള
സാഹചര്യത്തില്‍
വര്‍ഷങ്ങള്‍ക്ക്
മുമ്പുണ്ടായിരുന്ന
സ്റ്റാഫ് പാറ്റേണ്‍
പ്രകാരമുള്ള ജീവനക്കാരെ
വച്ചുകൊണ്ട് എല്ലാ
പോസ്റ്റുകളും
പൂര്‍ണ്ണമായി
നികത്താതെയും
നിയമിക്കപ്പെട്ടവരില്‍
തന്നെ ഒട്ടേറെപേര്‍
ലീവെടുക്കുന്ന
സാഹചര്യത്തിലും
മെച്ചപ്പെട്ട ആരോഗ്യ
പരിപാലനം എങ്ങനെ
സാധ്യമാകുമെന്ന്
പറയാമോ; രോഗികളുടെ
എണ്ണത്തിനും പുതുതായി
ഉണ്ടായിവരുന്ന
രോഗങ്ങളുടെ
സാഹചര്യത്തിനും
അനുസരിച്ച്
ഡോക്ടര്‍മാരുടെയും
മറ്റ് ജീവനക്കാരുടെയും
എണ്ണം വര്‍ദ്ധിപ്പിച്ച്
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
അസറ്റ്
ഡെവലപ്പ്മെന്റ് ഫണ്ട്
ഉപയോഗിച്ച് കെട്ടിടം
715.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.ആര്.എച്ച്.എം.
ന്റെ നിയന്ത്രണത്തില്‍
പ്രവര്‍ത്തിക്കുന്ന,
ഏതെല്ലാം
ആശുപത്രികള്‍ക്ക്
അസറ്റ് ഡെവലപ്പ്മെന്റ്
ഫണ്ട് ഉപയോഗിച്ച്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദമായ പട്ടിക
ലഭ്യമാക്കുമോ?
വയനാട്-ശിശുക്കളുടെ
മരണം
716.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
ശ്രീമതി.കെ.കെ.ലതിക
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലാ ആശുപത്രിയില്‍
ചികിത്സ നല്‍കാതെ
ഗര്‍ഭിണിയായ
പട്ടികഗോത്ര വര്‍ഗ്ഗ
സ്ത്രീയെ
തിരികെഅയച്ചതിനെ
തുടര്‍ന്ന് മൂന്ന്
ശിശുക്കള്‍
മരണപ്പെടാനിടയായ
സംഭവത്തെക്കുറിച്ച്
അന്വേഷണം
നടത്തിയിരുന്നോ;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കുറ്റക്കാര്‍
ആരൊക്കെയെന്നും
അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെന്നും
അറിയിക്കുമോ;
(സി)
പര്യാപ്തമായ ചികിത്സാ
സംവിധാനം ജില്ലാ
ആശുപത്രിയിലും മറ്റു
ആശുപത്രികളിലും
ഒരുക്കിയിരുന്നോ
;വിശദാംശം നല്‍കുമോ;
(ഡി)
സ്ത്രീകളുടെയും
കുട്ടികളുടേയും
ആശുപത്രികളില്ലാത്ത
ജില്ലകളില്‍ അവ
സ്ഥാപിക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കാനായി
ഇതുവരെ ചെയ്ത
കാര്യങ്ങള്‍
വിശദീകരിക്കുമോ?
എയ്ഡ്സ്
കണ്ട്രോള് സൊസൈറ്റി
717.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡ്സ്
കണ്ട്രോള്
സൊസൈറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍ താളം
തെറ്റാന്‍ ഇടയായത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
ഫണ്ട് വകമാറ്റി
ചെലവഴിച്ചതിനാലാണ്
സൊസൈറ്റിയിലെ
ജീവനക്കാര്‍ക്ക് ശമ്പളം
നല്കാന് കഴിയാതെ
വന്നതെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ ആയത്
വിശദമാക്കുമോ;
(സി)
സൊസൈറ്റിയില്‍
എത്രപേരെയാണ്
നിയമിച്ചിരുന്നതെന്നും
അതില്‍ എത്ര
ജീവനക്കാര്‍ ഇപ്പോള്‍
തുടരുന്നുണ്ടെന്നും
അവര്‍ക്ക് എത്ര മാസത്തെ
ശമ്പള
കുടിശ്ശിഖയുണ്ടെന്നും
വിശദമാക്കുമോ?
ആരോഗ്യ
കേരളം പരിപാടിയുടെ പരിശീലന
പരിപാടിയില്‍ അനുവദനീയമായ
ബത്ത നല്‍കാത്തത്
718.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
കേരളം പരിപാടിയുടെ
ഭാഗമായി 2009 ല്‍
കോട്ടയം ജില്ലയില്‍
മെഡിക്കല്‍
ഓഫീസര്‍മാര്‍
ഉള്‍പ്പെടെ അനവധി
ആരോഗ്യ വകുപ്പ്
ജീവനക്കാര്‍ക്ക് വേണ്ടി
നടത്തിയ ത്രിദിന
H.M.I.S. പരിശീലന
പരിപാടിയില്‍
പങ്കെടുത്ത ആര്‍ക്കും
അനുവദനീയമായ ബത്ത
നല്‍കാത്തത് പ്രസ്തുത
ട്രെയിനിംഗില്‍
പങ്കെടുത്തവര്‍ പല
സ്ഥലങ്ങളിലേക്ക് സ്ഥലം
മാറിപോയതുമൂലമാണ് എന്ന
ആരോഗ്യ വകുപ്പിന്റെ
വിശദീകരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
പ്രസ്തുത
ട്രെയിനിംഗില്‍ ബത്ത
നല്‍കാതെ ആയത്
സ്വീകരിച്ചതായി
ട്രെയിനികളെകൊണ്ട്
ഒപ്പു വച്ച്
വാങ്ങിയതായി പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അന്വേഷണം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ;
മരുന്ന്
ക്ഷാമം
719.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നായരമ്പലം
സര്‍ക്കാര്‍
ആയൂര്‍വ്വേദ
ആശുപത്രിയില്‍
അനുഭവപ്പെടുന്ന മരുന്ന്
ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ ആവശ്യമായ
തോതിലും, യഥാസമയവും
മരുന്ന്
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
പ്രസ്തുത
ആശുപത്രിയുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
നാഷണല്‍
റൂറല്‍ ഹെല്‍ത്ത് മിഷന്
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
720.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
ആസ്ഥാനമായുളള നാഷണല്‍
റൂറല്‍ ഹെല്‍ത്ത്
മിഷന് ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
നടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ നിലവില്‍
ഏതു കെട്ടിടത്തിലാണ്
ഇതിന്റെ പ്രവര്‍ത്തനം
നടക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഇതിനായുളള
കെട്ടിടത്തിന്റെ പണി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
കെട്ടിടം
തുറന്ന്
പ്രവര്‍ത്തിക്കുന്നതിനുളള
സാങ്കേതിക തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ഡി)
കെട്ടിടം
എന്നുമുതല്‍ തുറന്ന്
പ്രവര്‍ത്തിക്കുമെന്ന്
അറിയിക്കുമോ?
ആലപ്പുഴ
ജനറല്‍ ആശുപത്രിയുടെ
ശോചനാവസ്ഥ
721.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജനറല്‍ ആശുപത്രി
തകര്‍ച്ചയെ നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അത്യാസന്ന
നിലയിലുള്ള രോഗികളെ
പോലും മെഡിക്കല്‍
കോളേജിലേയ്ക്ക് റഫര്‍
ചെയ്യുന്നതായും
കാഷ്വാലിറ്റിയില്പ്പോലും
മുഴുവന്‍ സമയ
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമല്ലെന്നുമുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജനറല്‍
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ സേവനം
ഉറപ്പാക്കുന്നതിനും
വികസിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കാരുണ്യ
ഫാര്‍മസി
722.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര കാരുണ്യ
ഫാര്‍മസികളാണ്
ആരംഭിച്ചതെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കാരുണ്യ
ഫാര്‍മസിയില്‍
മരുന്നുകള്‍
ക്ഷാമമില്ലാതെ
ലഭ്യമാകുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പനികള്‍
ബാധിച്ച് മരണപ്പെട്ടവരുടെ
വിവരങ്ങൾ
723.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ പനികള്‍
ബാധിച്ച് എത്രപേര്‍
മരണപ്പെട്ടെന്ന്
വിശദമാക്കുമോ ;
(ബി)
പനിബാധിച്ച്
മരിക്കുന്നതിന് പ്രധാന
കാരണങ്ങളായി കണ്ടെത്തിയ
വിവരങ്ങള്‍
വിശദമാക്കുമോ;
(സി)
ഇത്തരം
പനികള്‍
പ്രതിരോധിക്കുന്നതിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ ?
ചികിത്സ
ലഭിക്കാതെ മരണം
724.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
സെപ്തംബര്‍ 15ന്
ആലപ്പുഴ ജനറല്‍
ആശുപത്രിയില്‍ നിഖില്‍
എന്ന വിദ്യാര്‍ത്ഥി
മരണപ്പെട്ടത് ചികിത്സ
ലഭിക്കാതെയാണെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുണ്ടോ;അന്വേഷണം
പൂര്തിയാക്കിയിട്ടുണ്ടോ;
കുറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നിഖിലിന്റെ
കുടുംബത്തിന്
സാമ്പത്തിക സഹായം
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ ?
കാരുണ്യ
ഡയാലിസിസ് യൂണിറ്റ്
725.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക് ആശുപത്രിക്ക്
കാരുണ്യ ഡയാലിസിസ്
യൂണിറ്റ് അനുവദിച്ച്
ഉത്തരവായത്
എന്നാണ്;പ്രസ്തുത
യൂണിറ്റിന്‍െറ
നിര്‍മ്മാണ ചുമതല
ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ ;
(ബി)
സ്ഥലലഭ്യത
ഉണ്ടായിട്ടും
നിര്‍മ്മാണപ്രവര്‍ത്തനം
നീളുന്നതിന്‍െറ
കാരണങ്ങള്‍
വിശദമാക്കുമോ ;
(സി)
പ്രസ്തുത
യൂണിറ്റ് പ്രവര്‍ത്തന
സജ്ജമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ ?
പ്രൈമറി
ഹെല്‍ത്ത് സെന്ററുകളെ
സി.എച്ച്.സി. യായി
ഉയര്‍ത്തിയത്
726.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളാണുളളത്;
അവയില്‍ ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
സി.എച്ച്.സി. യായി
ഉയര്‍ത്തിയ പ്രൈമറി
ഹെല്‍ത്ത് സെന്ററുകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
സി.എച്ച്.സി.
യുടെ സ്റ്റാഫ്
പാറ്റേണ്‍ എപ്രകാരമാണ്
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തിലെ
ഷൊര്‍ണ്ണൂര്‍,
ചെര്‍പ്പുളശ്ശേരി എന്നീ
പി.എച്ച്.സി കളെ
സി.എച്ച്.സി.
ആക്കിയിട്ട്
വര്‍ഷങ്ങള്‍ ആയിട്ടും
സി.എച്ച്.സി. ക്ക്
വേണ്ട സ്റ്റാഫ്
പാറ്റേണോ അടിസ്ഥാന
സൗകര്യങ്ങളോ ഇല്ല
എന്നുളള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത് പരിഹരിക്കുവാന്‍
എന്തൊക്കെ
സത്വരനടപടികളാണ്
ആരോഗ്യവകുപ്പ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ദിനംപ്രതി
500 ല്‍ അധികം ഒ.പി.
യും
അതിനോടനുബന്ധിച്ചുളള
ഐ.പി. യുമുളള പ്രസ്തുത
സി.എച്ച്.സി. കളിലെ
നിലവിലുളള ഡോക്ടര്‍
ഉള്‍പ്പെടെയുള്ള
സ്റ്റാഫ് പാറ്റേണ്‍
എത്രയെന്നും ഇത്
എത്രയായി
ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നുവെന്നും
അടിസ്ഥാന
സൗകര്യങ്ങളില്‍
എന്തൊക്കെ മാറ്റങ്ങള്‍
വരുത്തുവാനാണ് ആരോഗ്യ
വകുപ്പ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
സർക്കാർ
ആശുപത്രികൾ
727.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഴുവന്‍
ആരോഗ്യ കേന്ദ്രങ്ങളിലും
ഉപയോഗശൂന്യമായതും
പ്രവര്‍ത്തന രഹിതവുമായ
ക്വാര്‍ട്ടേഴ്സുകള്‍
നവീകരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളുടെ ഗുണമേന്മ
ഉറപ്പ് വരുത്തുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കും
;വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളിലേക്കുള്ള
റോഡുകള്‍ റബ്ഭറൈസ്ഡ്
ടാറിംഗ് നടത്തി
ആംബുലന്‍സുകള്‍
ഉള്‍പ്പെടെ സുഗമമായി
എത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
പ്രസ്തുത
ആശുപത്രികൾ വൃത്തിയായി
സൂക്ഷിക്കുന്നതിന്
ക്ലീനിംഗ് സ്റ്റാഫിനെ
കൂടുതലായി നിയമിക്കുന്ന
കാര്യം പരിഗണിക്കുമോ?
വികലാംഗ
ജീവനക്കാരുടെ
സ്ഥിരപ്പെടുത്തല്‍
728.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനറല്‍ ആശുപത്രികള്‍,
ജില്ലാ ആശുപത്രികള്‍,
താലൂക്കാശുപത്രികള്‍
എന്നിവിടങ്ങളില്‍
താത്ക്കാലികാടിസ്ഥാനത്തില്‍
എത്ര വികലാംഗ
ജീവനക്കാര്‍
തൊഴിലെടുക്കുന്നുണ്ട് ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ പത്ത്
വര്‍ഷത്തിലേറെ
തുടര്‍ച്ചയായി ജോലി
ചെയ്ത് വരുന്ന എത്ര
ജീവനക്കാരാണുള്ളത് ;
(സി)
പ്രസ്തുത
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
വേണ്ടി എന്തെങ്കിലും
നടപടികള്‍ വകുപ്പിന്‍െ
ഭാഗത്ത്
നിന്നുണ്ടായിട്ടുണ്ടോ ;
(ഡി)
സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട്
പ്രസ്തുത വികലാംഗ
ജീവനക്കാര്‍ അപേക്ഷ
നല്‍കിയിട്ടുണ്ടോ ;
(ഇ)
അതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
കാരുണ്യ
കമ്മ്യൂണിറ്റി ഫാര്‍മസി
റീജണല്‍ മാനേജര്‍ നിയമനത്തിലെ
അഴിമതി
729.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്‍പ്പറേഷനില്‍
കാരുണ്യ കമ്മ്യൂണിറ്റി
ഫാര്‍മസി റീജണല്‍
മാനേജര്‍ നിയമനത്തില്‍
അഴിമതിയും ഉന്നത
ഇടപെടലും ഉണ്ടായതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മുന്‍കാലങ്ങളില്‍
ഇൗ നിയമനത്തിന്
സ്വീകരിച്ചിരുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നു ;
(സി)
അതില്‍നിന്നും
വ്യത്യസ്തമായി നിയമനം
നടത്താന്‍ ആരാണ്
ഉത്തരവ് നല്‍കിയത് ;
(ഡി)
നിലവില്‍
കോര്‍പ്പറേഷനില്‍
ജോലിനോക്കുന്ന
എം.ഫാം.
യോഗ്യതയുള്ളവരെ
പ്രസ്തുത
പോസ്റ്റിലേയ്ക്കുള്ള
നിയമനത്തില്‍ നിന്ന്
ഒഴിവാക്കിയിരുന്നോ ;
എങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കാമോ?
താനൂര്‍
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍ താലൂക്ക്
ആശുപത്രിയായി ഉയര്‍ത്തുന്നത്
730.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി പ്രസ്തുത
ആശുപത്രിയില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
കൂടുതലായി നിലവില്‍
വരുന്നതെന്ന്
വിശദമാക്കാമോ;
(സി)
താലൂക്ക്
ആശുപത്രിയായി
അപ്ഗ്രേഡ് ചെയ്യുന്ന
നടപടി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
നെന്മാറ
ആശുപത്രികളിലെ തസ്തികകള്‍
731.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
വിവിധ സര്‍ക്കാര്‍
ആശുപത്രികളില്‍
ഏതെല്ലാം തസ്തികകളാണ്
ഒഴിഞ്ഞ് കിടക്കുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
ഏത്
വര്‍ഷം മുതലാണ്
പ്രസ്തുത തസ്തികകള്‍
ഒഴിഞ്ഞ് കിടക്കുന്നത്
എന്ന് വിശദമാക്കുമോ?
മാവൂര്‍
തെങ്ങിലക്കടവ്- കാന്‍സര്‍
സെന്റര്‍
732.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ മാവൂര്‍
തെങ്ങിലക്കടവില്‍
കാന്‍സര്‍ സെന്റര്‍
സ്ഥാപിക്കാന്‍
സൗജന്യമായി
വിട്ടുകിട്ടിയ സ്ഥലവും
കെട്ടിടവും കോഴിക്കോട്
മെഡിക്കല്‍ കോളേജിന്
കൈമാറിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
മെഡിക്കല്‍ കോളേജിന്
കീഴില്‍ കാന്‍സര്‍
എക്സ്റ്റന്‍ഷന്‍
സെന്റര്‍
തുടങ്ങുന്നതിന് ഒരു
ഡോക്ടറുടെയും നാല്
നഴ്സ്മാരുടെയും
തസ്തികകള്‍
സൃഷ്ടിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
കെട്ടിടങ്ങളുടെ
പൂര്‍ത്തീകരണത്തിന്
പ്രത്യേക ഗ്രാന്റ്
നല്‍കുന്നതിനുളള
16457/J1/2013/H&FWD
ഫയലില്‍ എന്തു
തീരുമാനമാണ്
എടുത്തിട്ടുളളതെന്ന്
വിശദമാക്കാമോ?
നാട്ടിക
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ
ഡോക്ടര്‍മാരുടെ നിയമനം
733.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
പ്രാഥമികാരോഗ്യ
കേന്ദ്രത്തില്‍
നിര്‍ദ്ദിഷ്ട സ്റ്റാഫ്
പാറ്റേണ്‍ പ്രകാരം
ഡോക്ടര്‍മാരെയും
അനുബന്ധ ജീവനക്കാരെയും
ആവശ്യത്തിന്
നിയമിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
ഒഴിവുള്ള
തസ്തികകളില്‍ സ്ഥിരമായ
നിയമനം നടത്തുവാന്‍
സത്വരമായ നടപടി
സ്വീകരിക്കുമോ ?
അവയവദാനം
734.
ശ്രീ.എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവയവദാനം
പ്രോല്‍സാഹിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;ഇത്
സംബന്ധിച്ച് നടപടിക്രമം
ലഘൂകരിക്കുമോ; പ്രസ്തുത
വിഷയത്തിൽ
നിയമനിർമ്മാണം
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ?
ചികിത്സാ
പിഴവ് മൂലം അംഗവൈകല്യം
സംഭവിച്ചവരും മരണപ്പെട്ടവരും
735.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
നാളിതുവരെ ചികിത്സാ
പിഴവ് മൂലം വിവിധ
സര്‍ക്കാര്‍
ആശുപത്രികളില്‍
മരണപ്പെട്ടവര്‍ എത്ര;
അംഗവൈകല്യം
സംഭവിച്ചവര്‍ എത്ര;
വിശദാംശം ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവിനുളളില്‍ വിവിധ
സ്വകാര്യ
ആശുപത്രികളില്‍
ചികിത്സാ പിഴവ് മൂലം
എത്ര പേര്
മരണപ്പെട്ടുവെന്നും
എത്ര പേര്‍ക്ക്
അംഗവൈകല്യം
സംഭവിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
മരണപ്പെട്ടവര്‍,
അംഗവൈകല്യം
സംഭവിച്ചവര്‍
തുടങ്ങിയവര്‍ക്ക് ഈ
സര്‍ക്കാര്‍
എന്തെങ്കിലും സഹായം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
എത്രപേര്‍ക്ക്;
ആര്‍ക്കൊക്കെ; എന്തു
തുകയുടെ ധനസഹായമാണ്
നല്‍കിയത്;
വ്യക്തമാക്കുമോ;
(ഡി)
ചികിത്സാ
പിഴവിന് വിവിധ
കോടതികള്‍ എത്ര
സര്‍ക്കാര്‍/സ്വകാര്യ
ഡോക്ടര്‍മാരെ
കുറ്റക്കാരാണെന്ന്
കണ്ടെത്തി; അവര്‍
ആരെല്ലാം;
സര്‍ക്കാര്‍/സ്വകാര്യം
എന്നിങ്ങനെ തരംതിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
ചികിത്സാ പിഴവ് മൂലമുളള
മരണങ്ങളും
അംഗവൈകല്യങ്ങളും
ഉണ്ടാകാതിരിക്കാന്‍
സര്‍ക്കാര്‍ / സ്വകാര്യ
ആശുപത്രികളില്‍
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍ സത്വരമായി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
മെഡിക്കൽ
കോളേജ്
736.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
മെഡിക്കല്‍കോളേജുകളാണ്
പുതിയതായി ആരംഭിക്കാന്‍
തീരുമാനിച്ചത്; അതില്‍
എത്ര എണ്ണം
പ്രവര്‍ത്തനം
ആരംഭിച്ചുവെന്നും
ബാക്കിയുളളവ
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കുമെന്നും
വ്യക്തമാക്കുമോ ?
അങ്കമാലി
താലൂക്ക് ആശുപത്രി
737.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
7.2.2011-ല്‍
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തപ്പെട്ട
അങ്കമാലി താലൂക്ക്
ആശുപത്രിക്ക് ആവശ്യമായ
അധിക തസ്തികകള്‍
സൃഷ്ടിക്കുന്നത്
സംബന്ധിച്ച്
തയ്യാറാക്കിയിട്ടുള്ള
പ്രൊപ്പോസല്‍ 4 വര്‍ഷം
കഴിഞ്ഞിട്ടും
സര്‍ക്കാരിന്
സമര്‍പ്പിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ബി)
രോഗങ്ങളും
സ്വകാര്യ ആശുപത്രികളിലെ
ചികിത്സാ ചെലവുകളും
വര്‍ദ്ധിക്കുന്നതു മൂലം
സാധാരണ ജനങ്ങള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്
പ്രസ്തുത പ്രൊപ്പോസല്‍
അടിയന്തിരമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ?
സ്വകാര്യ
ലാബുകളിലെ ഫീസ് ഏകീകരണം
738.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ ലാബുകള്‍
വിവിധ രോഗനിര്‍ണയ
ടെസ്റ്റുകള്‍ക്ക്
അന്യായ ഫീസ്
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
സ്വകാര്യ ലാബുകളുടെയും
വിവിധ ടെസ്റ്റുകളുടെ
ഫീസ് നിരക്ക്
ഏകീകരിച്ച്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഓരോ ടെസ്റ്റും
അതിന് ഫീസായി
ഈടാക്കാവുന്ന നിരക്കു
സംബന്ധിച്ചും ഉള്ള
വിശദാംശം നല്‍കാമോ;
(സി)
ഫീസ്
നിരക്കുകള്‍ ഏകീകരിച്ചു
നല്‍കുന്നതിനുള്ള നടപടി
അടിയന്തരമായി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്?
എറണാകുളം
കാന്‍സര്‍ സെന്റര്‍
739.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
കാന്‍സര്‍ സെന്ററിന്‍െറ
പ്രവര്‍ത്തനം
ആരംഭിക്കാന്‍ വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
സെന്റര്‍ പ്രവര്‍ത്തനം
ആരംഭിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(സി)
ഇവിടെ
ആവശ്യത്തിന്
ജീവനക്കാരെയും ചികിത്സാ
സംവിധാനവും
അടിയന്തരമായി
ഏര്‍പ്പെടുത്തുമോ ?
കണ്ണൂര്‍
ജില്ലയിലെ
സാമൂഹികാരോഗ്യകേന്ദ്രത്തിലെ
സ്റ്റാഫ് പാറ്റേണ്‍
740.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ആകെ എത്ര
സാമൂഹികാരോഗ്യകേന്ദ്രങ്ങളാണുള്ളത്;
ഏതെല്ലാം;
(ബി)
ഓരോ
സാമൂഹികാരോഗ്യകേന്ദ്രത്തിലും
അനുവദിക്കപ്പെട്ട
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും
തസ്തികകള്‍ എത്രയാണ്;
(സി)
പ്രസ്തുത
ജില്ലയിലെ ഓരോ
സാമൂഹികാരോഗ്യകേന്ദ്രത്തിലും
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്;
(ഡി)
കണ്ണൂര്‍
ജില്ലയിലെ
സാമൂഹികാരോഗ്യകേന്ദ്രങ്ങളിലെ
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും
ഒഴിവുകള്‍
നികത്തുന്നതിന് എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
പ്രവേശനം
741.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.വി.ശിവന്‍കുട്ടി
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
പ്രവേശന
മേല്‍നോട്ടത്തിനും ഫീസ്
നിയന്ത്രണത്തിനുമായി
രൂപീകരിച്ചിട്ടുള്ള ജെ.
എം. ജയിംസ്
കമ്മിറ്റിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
2015-16
വര്‍ഷത്തെ സ്വാശ്രയ
മെഡിക്കല്‍
പ്രവേശനവുമായി
ബന്ധപ്പെട്ടും ഫീസ്
നിര്‍ണയത്തിലും
പ്രസ്തുത സമിതി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാരുമായി
കരാറില്‍
ഏര്‍പ്പെട്ടിട്ടുള്ള
സ്വകാര്യ സ്വാശ്രയ
മെഡിക്കല്‍
മാനേജ്മെന്റുകള്‍
മാനേജ്മെന്റ് സീറ്റില്‍
പ്രവേശനം നടത്തുന്ന
രീതിയും അതിന്
അവംലംബിച്ചിട്ടുള്ള
മാനദണ്ഡവും
വിശദമാക്കുമോ; പ്രവേശനം
സുതാര്യമാണെന്ന്
ഉറപ്പാക്കാന്‍
കമ്മിറ്റിക്ക്
സാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
2016
ലെ എം.ബി.ബി.എസ്.
പ്രവേശനത്തിന്
വിജ്ഞാപനം
പുറപ്പെടുവിച്ചിരിക്കുന്നത്
സ്വകാര്യ സ്വാശ്രയ
കോളേജുകളുമായി പുതിയ
കരാറില്‍ എത്തിയതിനു
ശേഷമാണോ; അല്ലെങ്കിൽ
അടുത്ത വര്‍ഷത്തെ
പ്രവേശനം ഏത് രീതിയില്‍
നിയന്ത്രിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
സ്വാശ്രയ
മെഡിക്കല്‍
കോളേജുകള്‍ക്കെതിരെ നടപടികള്‍
742.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അലോട്ട്മെന്റ്
നിരസിച്ച് ന്യൂനപക്ഷ
പദവിയുടെ മറവില്‍
ലക്ഷങ്ങള്‍ ഫീസും
തലവരിയും കോഴയും
ഈടാക്കി എം.ബി.ബി.എസ്.
പ്രവേശനം നടത്തിയ
സ്വാശ്രയ മെഡിക്കല്‍
കോളേജുകള്‍ക്കെതിരെ
നടപടികള്‍ ആരംഭിച്ചത്
എപ്പോഴാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2014-15
വര്‍ഷത്തില്‍
സര്‍ക്കാര്‍
അലോട്ട്മെന്റ്
നടത്താമായിരുന്ന എത്ര
എം.ബി.ബി.എസ്.
സീറ്റുകള്‍
നഷ്ടപ്പെടുകയുണ്ടായി;
2015-16 ല്‍
നഷ്ടപ്പെട്ട സീറ്റുകള്‍
എത്ര;
(സി)
സര്‍ക്കാരുമായി
കരാറിലെത്താന്‍
തയാറാകാത്ത സ്വാശ്രയ
കോളേജുകള്‍ക്കെതിരെ
യഥാസമയം നടപടി
സ്വീകരിക്കാതിരുന്നത്
ഫലത്തില്‍ സ്വന്തം
നിലയില്‍ കോഴവാങ്ങി
പ്രവേശനം നടത്താന്‍
സ്വാശ്രയ
മാനേജുമെന്റുകള്‍ക്ക്
അവസരം
നല്‍കുകയായിരുന്നുവോ;
കോളേജുകള്‍ക്കെതിരെ
നടപടി സ്വീകരിക്കാന്‍
മെഡിക്കല്‍ കൗണ്‍സിലിന്
കത്ത് നല്‍കിയത്
എപ്പോള്‍?
(ഡി)
2014-15
ല്‍ കരാറിലെത്താന്‍
വിമുഖത കാണിച്ച
ഏതെങ്കിലും സ്വാശ്രയ
കോളേജിന്റെ അംഗീകാരം
പുതുക്കി
നല്കാതിരിക്കാന്
സര്‍ക്കാര്‍
ഇടപെടുകയുണ്ടായോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ?
എറണാകുളം
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജില്‍ ഹൃദ്രോഗ വിഭാഗവും
കാത്ത് ലാബും
ഏര്‍പ്പെടുത്തുവാന്‍ നടപടി
743.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എറണാകുളം
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജില്‍ മുഴുവന്‍ സമയ
ഹൃദ്രോഗ
വിഭാഗത്തിന്റെയും
കാത്ത് ലാബിന്റെയും
അഭാവം രോഗികള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
ഇവിടെ
നിന്നും മറ്റ്
ആശുപത്രികളിലേക്ക്
റഫര്‍ ചെയ്യപ്പെട്ട
രോഗികള്‍ യാത്രാമദ്ധ്യേ
മരണപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എറണാകുളം
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജില്‍ മുഴുവന്‍ സമയ
ഹൃദ്രോഗ വിഭാഗവും
കാത്ത് ലാബും
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
പ്രതിരോധ
കുത്തിവെയ്പ്
744.
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ബി.ഡി.
ദേവസ്സി
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാര്‍വ്വത്രിക പ്രതിരോധ
കുത്തിവെയ്പ്
ലഭിക്കാത്ത ശിശുക്കളുടെ
എണ്ണം വര്‍ദ്ധിക്കുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രതിരോധ
കുത്തിവെയ്പ്
എടുക്കാത്തതുകൊണ്ട്
മലപ്പുറം ജില്ലയില്‍
ഉണ്ടായ ഡിഫ്ത്തീരിയ
മൂലമുളള മരണങ്ങളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഡിഫ്ത്തീരിയ,
അഞ്ചാം പനി,
വില്ലന്‍ചുമ തുടങ്ങിയ
രോഗങ്ങൾ വ്യാപകമായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടതിന്റെ
അടിസ്ഥാനത്തില്‍
പ്രതിരോധ
കുത്തിവെയ്പുകള്‍ നിയമം
മൂലം
നിര്‍ബന്ധമാക്കുന്നത്
സംബന്ധിച്ച് അഭിപ്രായം
വിശദമാക്കുമോ?
താലൂക്ക്
ആശുപത്രികളിലെ സ്റ്റാഫ്
പാറ്റേണ്‍
745.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താലൂക്ക്
ആശുപത്രികളില്‍
നിര്‍ണ്ണയിച്ചിട്ടുളള
സ്റ്റാഫ് പാറ്റേണ്‍
വിശദമാക്കാമോ;
(ബി)
ഏതെല്ലം
വിഭാഗങ്ങളിലാണ്
സ്പെഷലൈസേഷന് ഉളള
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇത്തരം
ആശുപത്രികളില്‍ എത്ര
രോഗികള്‍ക്കാണ് കിടത്തി
ചികിത്സിക്കുന്നതിനുളള
സൗകര്യങ്ങള്‍
ലഭ്യമാവുകയെന്ന്
വ്യക്തമാക്കുമോ?
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങള്‍
746.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളില്‍
പൊതുജനങ്ങള്‍ക്കായി
നല്കുന്ന സേവനങ്ങള്‍
എന്തെല്ലാം; വിശദാംശം
നല്‍കുമോ;
(ബി)
ഇത്തരം
സേവനങ്ങള്‍ യഥാസമയം
പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്നുണ്ട് എന്ന്
ഉറപ്പുവരുത്തിന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വിശദമാക്കാമോ?
ജൂനിയര്‍
കണ്‍സള്‍ട്ടന്റുമാരുടെ
പ്രൊമോഷന്
747.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനറല്‍
ആശുപത്രികളിലെ
സ്പെഷ്യാലിറ്റി
കേഡറുകളിലേക്ക്
ജൂനിയര്‍
കണ്‍സള്‍ട്ടന്റുമാര്‍ക്ക്
പ്രൊമോഷന് നല്കുന്ന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചോയെന്ന്
വിശദമാക്കുമോ?
ഹൃദയാഘാതം
തടയുന്നതിനായി ബോധവല്‍ക്കരണം
748.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൃദയചികിത്സാ
രംഗത്ത് കേരളം ലോക
നിലവാരത്തിലേയ്ക്ക്
ഉയരുമ്പോഴും
രോഗപ്രതിരോധത്തില്‍
പിന്നോട്ടാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഹൃദയാഘത്തിന്െറ
തോതും അതുമൂലം
മരിക്കുന്നവരുടെ
എണ്ണവും
വര്‍ദ്ധിക്കുന്നത്
തടയുന്നതിനായി ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
കാന്‍സര്‍
ബോധന - നിയന്ത്രണ ചികില്‍സാ
പദ്ധതി
749.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ ബോധന -
നിയന്ത്രണ ചികില്‍സാ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാമാക്കുമോ ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
പതിനെട്ടു
വയസിന് താഴെയുള്ളവര്‍ക്ക്
സൗജന്യ ചികില്‍സ
750.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എം.പി.വിന്‍സെന്റ്
,,
സി.പി.മുഹമ്മദ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിനെട്ടു
വയസിന്
താഴെയുള്ളവര്‍ക്ക്
എല്ലാ രോഗങ്ങള്‍ക്കും
സൗജന്യ ചികില്‍സ
നല്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
പേരാമ്പ്ര
താലൂക്ക് ആശുപത്രിയില്‍
കാഷ്വാലിറ്റി ആരംഭിക്കുന്നത്
751.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതൊക്കെ
ആശുപത്രികളിലാണ്
പുതുതായി കാഷ്വാലിറ്റി
ആരംഭിക്കാന്‍
തീരുമാനിച്ചത് എന്ന്
വ്യക്തമാക്കുമോ ;
(ബി)
പേരാമ്പ്ര
താലൂക്ക് ആശുപത്രിയില്‍
കാഷ്വാലിറ്റി
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
എങ്കില്‍ ഇതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു ; വിശദാംശം
ലഭ്യമാക്കുമോ ?
ജീവിതശൈലീ
രോഗങ്ങള്‍
752.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവിതശൈലീ
രോഗങ്ങള്‍
അനിയന്ത്രിതമായി
സംസ്ഥാനത്ത്
പടര്ന്നുപിടിയ്ക്കുന്നതു
തടയുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ ;
(ബി)
മാരക
രോഗമായ ക്യാന്‍സര്‍
അതിവേഗം കേരള ജനതയെ
കീഴടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതിന്റെ വ്യാപനം
തടയുന്നതിനായി
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രമേഹം,
ക്യാന്‍സര്‍ മുതലായ
രോഗങ്ങള്‍
കണ്ടെത്തുന്നതിനുള്ള
ടെസ്റ്റുകള്‍
സര്‍ക്കാര്‍
ആശുപത്രികളില്‍
സൗജന്യമായി ചെയ്തു
കൊടുക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
തൃശ്ശൂര്‍
മെഡിക്കല്‍ കോളേജ്
753.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
മെഡിക്കല്‍
കോളേജാശുപത്രിയില്‍
ഐ.പി./ഒ.പി.
വിഭാഗങ്ങളില്‍ ശരാശരി
എത്ര രോഗികള്‍ ദിനം
പ്രതി ചികില്‍സയ്ക്കായി
എത്തിച്ചേരുന്നുണ്ട് ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ ഓരോ
തസ്തികയിലും എത്ര
ജീവനക്കാര്‍ ഉണ്ട് ;
(സി)
രോഗികളുടെ
വര്‍ദ്ധനവിനനുസരിച്ച്
ഡോക്ടര്‍മാരും ഇതര
ജീവനക്കാരും
ഇല്ലാത്തതുകാരണം
ഉണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
ആശുപത്രിയില്‍
രോഗികളുടെ
എണ്ണത്തിനാനുപാതികമായി
ഡോക്ടര്‍മാരെയും
ജീവനക്കാരെയും
നിയമിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
മെഡിക്കല്‍
കോളേജാശുപത്രിയില്‍
കാര്‍ഡിയോ തൊറാസിക്
സര്‍ജറി, ന്യൂറോ
സര്‍ജറി വിഭാഗങ്ങള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ടി
വിഭാഗങ്ങള്‍ കൂടി
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ചേര്‍പ്പ്
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റർ
754.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍പ്പ്
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
താലൂക്ക് ഹെഡ്
ക്വോര്‍ട്ടേഴ്സ്
ആശുപത്രിയാക്കി
ഉയര്‍ത്തുന്നതു
സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്തെങ്കിലും
നടന്നിട്ടുണ്ടോ എന്ന്
വിശദമാക്കുമോ
(ബി)
ചേര്‍പ്പ്
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിനെ
താലൂക്ക് ഹെഡ്
ക്വോര്ട്ടേഴസ്
ആശുപത്രിയാക്കി
ഉയര്‍ത്താന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ
ജീവിതശൈലീ
രോഗനിര്‍ണയവും ചികില്‍സയും
755.
ശ്രീ.വി.റ്റി.ബല്‍റാം
,,
കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജീവിതശൈലീ
രോഗനിര്‍ണയവും
ചികില്‍സയും സൗജന്യമായി
നല്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ലബോറട്ടറി
പരിശോധനയ്ക്കുള്ള
രക്തസാമ്പിളുകളുടെ ശേഖരണം
756.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകള്‍
ഉള്‍പ്പടെയുള്ള
ആശുപത്രികളിലെ വിവിധ
വാര്‍ഡുകള്‍,
ഓപ്പറേഷന്
തീയറ്ററുകള്‍, ഐ.സി.യു.
എന്നിവിടങ്ങളിലെ
രോഗികളില്‍ നിന്നും
ലബോറട്ടറി
പരിശോധനയ്ക്കുള്ള
രക്തസാമ്പിളുകള്‍
ശേഖരിക്കുന്നത് ആരാണ് ;
(ബി)
ഈ
ജോലിക്കായി ഏതെങ്കിലും
വിഭാഗം ജീവനക്കാരെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍ അത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
എണ്ണപ്പാറ
പ്രാഥമികാരോഗ്യകേന്ദ്രം
ട്രൈബല്‍ ആശുപത്രിയായി
ഉയര്‍ത്തുന്നതിനു നടപടി
757.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ എണ്ണപ്പാറ
പ്രാഥമികാരോഗ്യകേന്ദ്രം
ട്രൈബല്‍ ആശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആവശ്യത്തിലേക്കായി
ആരോഗ്യവകുപ്പ്
ഡയറക്ടറുടെ ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
ആശുപത്രിയില്‍
ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജനറല്‍ ആശുപത്രിയില്‍ ബ്ലഡ്
കംപോണന്റ് സെപ്പറേഷന്‍
യൂണിറ്റ്
758.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഗവ. ജനറല്‍
ആശുപത്രിയില്‍ ബ്ലഡ്
കംപോണന്റ് സെപ്പറേഷന്‍
യൂണിറ്റ് (Blood
Component Separation
Unit) സ്ഥാപിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
യൂണിറ്റിന് ആവശ്യമായ
സാമഗ്രികള്‍ കാസര്‍ഗോഡ്
ജനറല്‍ ആശുപത്രിയില്‍
എത്തിച്ചിട്ടുണ്ടോ;
എങ്കില്‍ എപ്പോഴാണ്
എത്തിച്ചത്;
(സി)
കാസര്‍ഗോഡ്
ജനറല്‍ ആശുപത്രിയില്‍
സ്ഥാപിക്കാന്‍
തീരുമാനിച്ച ബ്ലഡ്
കംപോണന്റ് സെപ്പറേഷന്‍
യൂണിറ്റ്
മറ്റേതെങ്കിലും
ജില്ലയിലേക്ക് മാറ്റി
സ്ഥാപിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
ഇതിന്റെ ഭാഗമായി
സാമഗ്രികള്‍ തിരിച്ച്
കൊണ്ട് പോയിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ?
നെടുങ്ങോലം
താലൂക്കു ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
759.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
നെടുങ്ങോലം താലൂക്കു
ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികളും ,
ആയതിന്റെ പ്രവര്‍ത്തന
പുരോഗതിയും അറിയിക്കുമോ
;
(ബി)
പ്രസ്തുത പദ്ധതി എന്ന്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ഗവ. ജനറല്‍ ഹോസ്പിറ്റലിലെ
എക്സ് റേ യൂണിറ്റ്
760.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഗവ. ജനറല്‍
ഹോസ്പിറ്റലില്‍ എക്സ്
റേ യൂണിറ്റ്
സ്ഥാപിച്ചിട്ടുണ്ടോ ;
എങ്കില്‍ എപ്പോഴാണ്
സ്ഥാപിച്ചിട്ടുളളതെന്നും
അതിനായി എന്ത് തുക
ചെലവായി എന്നും
വ്യക്തമാക്കുമോ ;
(ബി)
എക്സ്
റേ യൂണിറ്റ് ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
; ഇല്ലെങ്കില്‍ അതിനുളള
കാരണം എന്താണ് ;
എപ്പോഴാണ് ഇത്
പ്രവര്‍ത്തനക്ഷമമാക്കാന്‍
കഴിയുന്നത് ;
കാസര്‍ഗോഡ് ജനറല്‍
ഹോസ്പിറ്റലില്‍ ഒരു
ദിവസം മിനിമം എത്ര
രോഗികള്‍ക്ക് എക്സ് റേ
പരിശോധന വേണ്ടി വരുന്നു
; എക്സ് റേ യൂണിറ്റ്
പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍
പാവപ്പെട്ട
രോഗികള്‍ക്കായി ബദല്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ അതിനുളള
കാരണം വ്യക്തമാക്കുമോ ?
കൊണ്ടോട്ടി
സി.എച്ച്.സി.
761.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
താലൂക്ക്
കേന്ദ്രങ്ങളിലല്ലാത്ത
എത്ര
ഡിസ്പെന്‍സറി/ആശുപത്രികളെ
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
(ബി)
താലൂക്ക്
ആസ്ഥാനത്ത്
സ്ഥിതിചെയ്യുന്ന
കൊണ്ടോട്ടി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിനെ
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിന്
ലഭിച്ച
നിവേദനങ്ങളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
(സി)
കൊണ്ടോട്ടി
താലൂക്ക് ആശുപത്രി
എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാകുമെന്ന്
വ്യക്തമാക്കുമോ ?
മാവേലിക്കര
ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം
762.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയുടെ
സമഗ്ര വികസനത്തിനായി
തയ്യാറാക്കിയ 33 കോടി
രൂപയുടെ പ്രൊപ്പോസല്‍
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക് നബാര്‍ഡ്
അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ആവശ്യമായ സ്റ്റാഫ്
പാറ്റേണ്‍ എത്രയാണ്;
നിലവില്‍ എത്ര
സ്റ്റാഫുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ മാവേലിക്കര
ജില്ലാ ആശുപത്രിയുടെ
വികസനത്തിനായി
ചെലവഴിച്ച തുകയെത്ര;
ഏത് വകുപ്പില്‍
നിന്നും; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍ ബ്ലഡ്
ബാങ്ക്
763.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ബ്ലഡ് ബാങ്ക്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; ബ്ലഡ്
ബാങ്കിന്റെ
പ്രവ്രത്തനം എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
764.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(ബി)
ജില്ലാ
ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നതിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ. ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
ഭരണാനുമതിക്കാവശ്യമായ
റിപ്പോര്‍ട്ട്
ഫിനാന്‍സ് വകുപ്പില്‍
നിന്നും
ആവശ്യപ്പെട്ടിട്ടും
നാളിതുവരെയും
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഭരണാനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്നു
വിശദമാക്കുമോ?
പുതുക്കാട്
താലൂക്ക് ആശുപത്രിയി
ജീവനക്കാര്‍
765.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
താലൂക്ക് ആശുപത്രിയില്‍
വേണ്ടത്ര ജീവനക്കാര്‍
നിലവിലില്ലാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് നികത്തുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മെഡിക്കല്‍
പോസ്റ്റ് ഗ്രാജ്വേറ്റ്
അഡ്മിഷന്
766.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-ല്‍
സര്‍വ്വീസ്
ക്വാട്ടയില്‍
(അലോപ്പതി) മെഡിക്കല്‍
പോസ്റ്റ് ഗ്രാജ്വേഷന്
അഡ്മിഷന് ലഭിച്ച
ആരോഗ്യവകുപ്പ്
ഡോക്ടര്‍മാരില്‍
ഡെപ്യൂട്ടേഷന്
അനുവദിക്കുവാനുള്ള
അപേക്ഷകള്‍ എത്ര
പേരില്‍ നിന്നും
ലഭിച്ചു; ഇതില്‍ എത്ര
പേര്‍ക്ക്
ഡെപ്യൂട്ടേഷന്
അനുവദിച്ചു;
(ബി)
ഇക്കാര്യത്തില്‍
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(സി)
മെഡിക്കല്‍
പോസ്റ്റ് ഗ്രാജ്വേറ്റ്
അഡ്മിഷന്
ഡെപ്യൂട്ടേഷന്
അനുവദിക്കപ്പെട്ട ആള്
തുടര്‍ന്നും ട്യൂഷന്
ഫീസ് ന്ലകേണ്ടതുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
കുറ്റ്യാടി
ഡയാലിസിസ് സെന്റര്‍ നിർമ്മാണം
767.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാഡി
ഡയാലിസിസ് സെന്റര്‍
നിര്‍മ്മാണത്തിന് ആസ്തി
വികസന ഫണ്ടില്‍ നിന്ന്
അനുവദിച്ച തുക
ചിലവഴിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
സെന്ററിന്റെ
നിര്‍മ്മാണം എപ്പോള്‍
തുടങ്ങാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
കാസര്‍കോട്
ജില്ലയിലെ നഴ്സുമാരുടെ
ഒഴിവുകള്‍
768.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജനറല്‍ ആശുപത്രി,
കാഞ്ഞങ്ങാട് ജില്ലാ
ആശുപത്രി
എന്നിവിടങ്ങളില്‍
നഴ്സുമാരുടെ എത്ര
ഒഴിവുകളാണുള്ളത്;
തസ്തിക തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ജില്ലയിലെ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍
താലൂക്ക്,
കമ്മ്യൂണിറ്റി
ആശുപത്രികളായി
ഉയര്‍ത്തിയിട്ടുണ്ടോ;
പ്രസ്തുത ആശുപത്രികളിലെ
സ്റ്റാഫ് പാറ്റേണ്‍
പരിഷ്ക്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
നടപടി സ്വീകരിക്കുമോ;
(സി)
നഴ്സുമാരുടെ
പി.എസ്.സി റാങ്ക്
ലിസ്റ്റുകള്‍
നിലവിലുണ്ടോ; എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
നിയമനങ്ങളാണ് പ്രസ്തുത
ലിസ്റ്റുകളില്‍ നിന്നും
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മെഡിക്കല്‍
സീറ്റുകളുടെ വര്‍ധനവ്
769.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര എം
.ബി .ബി .എസ്
സീറ്റുകളാണ് ഓരോ
വര്‍ഷവും
വർദ്ധിപ്പിച്ചതെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്ത്
സ്വാശ്രയ മേഖലയില്‍
എത്ര മെഡിക്കല്‍
സീറ്റുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ ?
കോഴിക്കോട്
ഗവണ്മെന്റ് മെഡിക്കല്‍
ഡെന്റൽ കോളേജ്
770.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഗവണ്മെന്റ് മെഡിക്കല്‍
ഡെന്റൽ കോളേജിൽ
അനുവദിച്ചിട്ടുള്ള
അദ്ധ്യാപക തസ്തികയുടെ
കാറ്റഗറി തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ
;
(ബി)
ആവശ്യത്തിന്
അദ്ധ്യാപകര്‍
ഇല്ലാത്തതു മൂലം
പാഠ്യഭാഗങ്ങള്‍ സമയത്ത്
പഠിപ്പിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
അദ്ധ്യാപകരെ
നിയമിക്കുവാന്‍
അടിയന്തരമായി നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ ?
ട്രോമകെയര്‍
771.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
വലിയകുന്ന് താലൂക്ക്
ആശുപത്രിയില്‍
ട്രോമകെയര്‍
സംവിധാനമൊരുക്കാന്‍
കെട്ടിടവും അനുബന്ധ
സൗകര്യങ്ങളും
തയ്യാറാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതിലേക്ക്
ഫണ്ട് ആവശ്യപ്പെട്ട്
റോഡ് സേഫ്റ്റി
അതോറിറ്റിക്ക് ശുപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ട്രോമോകെയര്‍
സംവിധാനത്തില്‍
എന്തെല്ലാം തരത്തിലുള്ള
സൗകര്യങ്ങളാണ്
ഒരുക്കുന്നതെന്ന്
വിശദമാക്കുമോ?
മറ്റത്തൂര്‍
മദര്‍ പി.എച്ച്.സി
772.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റത്തൂര്‍
മദര്‍
പി.എച്ച്.സി.യില്‍
വേണ്ടത്ര ജീവനക്കാര്‍
ഇല്ലാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആവശ്യമായ
ജീവനക്കാരെ എന്നേക്ക്
നിയമിക്കാനാകുമെന്ന്
വിശദമാക്കുമോ?
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളിലെ ഒഴിവുകള്‍
773.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ ഓരോ
പ്രാഥമികാരോഗ്യ
കേന്ദ്രത്തിലും
അനുവദിക്കപ്പെട്ട
ഡോക്ടര്‍,
പാരാമെഡിക്കല്‍
സ്റ്റാഫ് തസ്തികകളുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍
ഡോക്ടര്‍,
പാരാമെഡിക്കല്‍
സ്റ്റാഫ് തസ്തികകളില്‍
നിലവില്‍
ഒഴിവുണ്ടെന്നും അവ
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
വിവിധ പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍
ഒഴിവുള്ള തസ്തികകളില്‍
നിയമനം നടത്തുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
ബയോമെട്രിക്
പഞ്ചിങ് സമ്പ്രദായം
774.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
കുടുംബക്ഷേമ വകുപ്പ്
2010 ല്‍ നടപ്പാക്കിയ
ബയോമെട്രിക് പഞ്ചിങ്
സമ്പ്രദായം കോഴിക്കോട്
MCH-ല്‍ അട്ടിമറിച്ചതായ
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
പ്രാക്ടീസ് നടത്തുന്ന
ഡോക്ടര്‍മാരെ
സഹായിക്കാനാണ്
അധികൃതര്‍ ഡോക്ടര്‍മാരെ
പഞ്ചിങ്ങില്‍ നിന്നും
ഒഴിവാക്കിയതെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പഞ്ചിങ്ങ്
പുനസ്ഥാപിച്ച്
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ സേവനം
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പയ്യന്നൂര്‍
താലൂക്ക് ആശുപത്രിയില്‍ പുതിയ
എക്സ്റേ മെഷിന്
അനുവദിക്കാന്‍ നടപടി
775.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പയ്യന്നൂര്‍
താലൂക്ക് ആശുപത്രിയിലെ
എക്സ്റേ മെഷിന്
പ്രവര്‍ത്തന
രഹിതമായിട്ടുള്ള കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
നല്ല
നിലയില്‍
പ്രവര്‍ത്തിക്കുന്ന
പയ്യന്നൂര്‍ താലൂക്ക്
ആശുപത്രിയില്‍ പുതിയ
എക്സ്റേ മെഷിന്
അനുവദിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ ;
ഞാറയ്ക്കല്‍
ആശുപത്രിയെ താലൂക്ക്
ആശുപത്രിയായി ഉയര്‍ത്തുന്നത്
776.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഞാറയ്ക്കല്‍
ആശുപത്രിയെ താലൂക്ക്
ആശുപത്രിയായി ഉയര്‍ത്തി
സര്‍ക്കാര്‍ വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
താലൂക്ക് ആശുപത്രിക്ക്
ആവശ്യമായ അടിസ്ഥാന
സൗകര്യ വികസനത്തിനും
ജീവനക്കാരുടേയും
ഡോക്ടര്‍മാരുടേയും
നിയമനത്തിനും
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
ആശുപത്രിയില്‍ പുതിയ
കെട്ടിടത്തിനായി ജിഡ
ഫണ്ടില്‍ നിന്നും തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുമെന്ന്
വിശദമാക്കാമോ?
കുട്ടികളുടെ
ക്യാന്‍സര്‍ ചികിത്സാ സൌജന്യം
777.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ആര്.സി.സി.യിലും
തലശ്ശേരി മലബാര്‍
ക്യാന്‍സര്‍ സെന്ററിലും
കുട്ടികളുടെ
ചികിത്സക്ക് എന്തെല്ലാം
സൗജന്യങ്ങളും
ആനുകൂല്യങ്ങളുമാണ്
ലഭ്യമാക്കിയിട്ടുള്ളത്
;
(ബി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുള്ള
പ്രായപരിധി എത്രയാണ്;
വരുമാനപരിധി എത്രയാണ്;
(സി)
ടി
ആനുകൂല്യങ്ങളും
സൗജന്യങ്ങളും
ലഭിക്കുന്നതിന്
അസുഖബാധിതരായ
കുട്ടികളുടെ
രക്ഷിതാക്കള്‍
ആര്‍ക്കാണ് അപേക്ഷകള്‍
നല്‍കേണ്ടതെന്നുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
2011
മെയ് മാസം മുതല്‍
നാളിതുവരെ ഈ പദ്ധതി
പ്രകാരം തിരുവനന്തപുരം
ആര്.സി.സി.യില്‍ എത്ര
കുട്ടികള്‍ക്ക് ആകെ
എത്ര രൂപയുടെ ധനസഹായം
നല്‍കിയെന്നും മലബാര്‍
ക്യാന്‍സര്‍ സെന്ററില്‍
ആകെ എത്ര
കുട്ടികള്‍ക്ക് ആകെ
എത്ര രൂപയുടെ ധനസഹായം
നല്‍കിയെന്നും
വ്യക്തമാക്കുമോ?
മെഡിക്കല്‍
കോളേജുകളിലെ സ്റ്റാഫ്
പാറ്റേണ്‍
778.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളിലെ സ്റ്റാഫ്
പാറ്റേണ്‍ അവസാനമായി
പരിഷ്ക്കരിച്ചത്
എന്നാണെന്നും അതിന്റെ
അടിസ്ഥാനത്തില്‍ ഓരോ
വിഭാഗത്തിലും എത്ര
പോസ്റ്റുകളാണ്
നിലവിലുള്ളതെന്നും എത്ര
പോസ്റ്റുകളില്‍
നിലവില്‍
ജീവനക്കാരുണ്ടെന്നും
വ്യക്തമാക്കുമോ ?
ആലപ്പുഴയിലെ
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രിയുടെ വികസന
പ്രവര്‍ത്തനങ്ങള്‍
779.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴയിലെ
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
;വ്യക്തമാക്കുമോ;
(ബി)
സ്ഥലസൗകര്യത്തിന്റെ
അപര്യാപ്തതമൂലം
കാലികമായ വികസന
പ്രവര്‍ത്തനം
നടക്കുന്നില്ലായെന്ന
അഭിപ്രായം
പരിശോധിച്ചിട്ടുണ്ടോ ;
(സി)
ആലപ്പുഴ
ജനറല്‍
ആശുപത്രിയോടനുബന്ധിച്ച്
ധാരാളം സ്ഥലവും
ഒഴിവുള്ള കെട്ടിടങ്ങളും
ഉള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
പ്രസ്തുത സ്ഥലത്തേക്ക്
ആയുര്‍വേദ ആശുപത്രി
മാറ്റി
സ്ഥാപിക്കുന്നതിനും
കാലികമായ
പരിഷ്കാരങ്ങളും
സൗകര്യങ്ങളും
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
സര്‍ക്കാര്‍
ആതുരാലയങ്ങള്‍
780.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയിലെ
ആതുരാലയങ്ങളുടെ നിലവാരം
ഉയര്‍ത്തുന്നതിനും
ഗുണമേന്മയുള്ള സേവനം
ലഭ്യമാക്കുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍
ഗുണനിലവാരത്തോടുകൂടി
ലഭ്യമാക്കുന്നതിനും
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ആശുപത്രികളിലെ
ജീവനക്കാരുടെയും
രോഗികളുടെയും
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ ?
സര്‍ക്കാര്‍
ആശുപത്രികളിലെ മരുന്നുക്ഷാമം
781.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
മരുന്നുക്ഷാമം
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
ആശുപത്രികളിലും
ആവശ്യത്തിന് മരുന്ന്
ഉണ്ട് എന്ന് ഉറപ്പ്
വരുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ ഡോക്ടര്‍മാരുടെ
സുരക്ഷ
782.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍
ആശുപത്രികളിലെ
ഡോക്ടര്‍മാര്‍ക്ക് നേരെ
വര്‍ദ്ധിച്ചുവരുന്ന
അക്രമസംഭവങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
2011 മേയ് മാസം മുതല്‍
2015 ഒക്ടോബര്‍ വരെ
വിവിധ ജില്ലകളിലെ
സര്‍ക്കാര്‍
ആശുപത്രികളിലെ
ഡോക്ടര്‍മാര്‍ക്ക്
നേരെയുണ്ടായിട്ടുളള
അക്രമങ്ങളുടെ ജില്ല
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഡോക്ടര്‍മാരുടെ
സുരക്ഷ
ഉറപ്പാക്കുന്നതിനുളള
പ്രത്യേക നടപടി
സ്വീകരിച്ചിട്ടുണ്ടോ?
സര്‍ക്കാര്‍
ഡോക്ടര്‍മാരുടെ സമരം
783.
ശ്രീ.ഇ.പി.ജയരാജന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഡോക്ടര്‍മാരുടെ 2015
സെപ്തംബര്‍ 9 മുതല്‍
ഒരാഴ്ച നീണ്ട സമരത്തിലെ
ആവശ്യങ്ങള്‍
എന്തൊക്കെയായിരുന്നു;
അതില്‍ സര്‍ക്കാര്‍
അംഗീകരിച്ചത്
ഏതെല്ലാമാണ് ;
ഒത്തുതീര്‍പ്പിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സമരം
അനാവശ്യമാണെന്നും
സമരക്കാരായ
ഡോക്ടര്‍മാര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമെന്നും
മന്ത്രി
പ്രഖ്യാപിച്ചിരുന്നോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
അടിക്കടി
ആവര്‍ത്തിക്കുന്ന
ഡോക്ടര്‍മാരുടെ
സമരത്തിന്റെ
പശ്ചാത്തലത്തില്‍
ഡോക്ടര്‍മാരുടെ സേവനം
അവശ്യസര്‍വ്വീസായി
പ്രഖ്യാപിക്കുന്നതിനെ
കുറിച്ചുളള നിലപാട്
അറിയിക്കുമോ
സര്‍ക്കാര്‍
ആശുപത്രികളില്‍ ലാന്‍ഡ് ഫോണ്‍
ശൃംഖല
784.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജ് ആശുപത്രികളിലെ
വാര്‍ഡുകള്‍ തമ്മില്‍
ബന്ധിപ്പിക്കുന്നതിനും
രോഗികളുടെ
ചികിത്സാവിവരങ്ങള്‍
കൈമാറുന്നതിനും ലാന്‍ഡ്
ഫോണുകള്‍ ആവശ്യമാണെന്ന
വിവരം
ശ്രദ്ധയില്പ്പെടിട്ടുണ്ടോ;
(ബി)
ആലപ്പുഴ മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍
ലാന്‍ഡ് ഫോണ്‍
സ്ഥാപിക്കാത്തതിനാല്‍
രോഗികള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ലാന്‍ഡ്
ഫോണ്‍ ഇല്ലാത്ത
സര്‍ക്കാര്‍
ആശുപത്രികളില്‍ ഫോണ്‍
ശൃംഖല സ്ഥാപിക്കുകയും
രോഗികള്‍,
കൂട്ടിരിപ്പുകാര്‍,
സന്ദര്‍ശകര്‍,
ജീവനക്കാര്‍ എന്നിവരുടെ
അമിതമായ മൊബൈല്‍ ഫോണ്‍
ഉപയോഗം
നിയന്ത്രിക്കുകയും
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍ ജീവനക്കാരുടെ
ഒഴിവുകള്‍
785.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍ അസിസ്റ്റന്റ്
സര്ജന്മാരുടെ ഒഴിവുകള്‍
786.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
അസിസ്റ്റന്റ്
സര്ജന്മാരുടെ
(എന്‍ട്രി കേഡര്‍) എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്; ജില്ല
തിരിച്ച് അറിയിക്കുമോ ;
(ബി)
എന്‍ട്രി
കേഡറില്‍ കൊല്ലം,
വയനാട്, കോഴിക്കോട്,
കാസര്‍ഗോഡ്, മലപ്പുറം,
ഇടുക്കി അടക്കം 8
ജില്ലകളില്‍ തന്നെ 208
അസിസ്റ്റന്റ്
സര്ജന്മാരുടെ
ഒഴിവുകളുണ്ട് എന്ന്
വിവരാവകാശ
നിയമപ്രകാരമുള്ള
അപേക്ഷയില്‍ മറുപടി
നല്കിയിട്ടുള്ളതായി
അറിയുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ;
(ഡി)
നിലവിലുള്ള
അസിസ്റ്റന്റ് സര്ജന്
പി.എസ്.സി. റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്നു വരെയുണ്ട് ;
പ്രസ്തുത ലിസ്റ്റില്‍
നിന്നും എത്ര പേരെ
ഇതുവരെ അഡ്വൈസ്
ചെയ്തിട്ടുണ്ട് ?
(ഇ)
അഡ്വൈസ്
ചെയ്ത എല്ലാവരും
ജോലിയില്‍
പ്രവേശിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അവരുടെ
എന്‍.ജെ.ഡി. (No
Joining Duty)
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ; എത്ര
എന്‍.ജെ.ഡി. ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
നിലവില്‍ എത്ര പേരാണ്
റാങ്ക് ലിസ്റ്റില്‍
ഉള്ളത്;
(എഫ്)
അടിയന്തര
ആവശ്യത്തിന്
എഴുത്തുപരീക്ഷ
ഒഴിവാക്കി ഇന്റര്‍വ്യൂ
മാത്രം നടത്തി
യുദ്ധകാലാടിസ്ഥാനത്തില്‍
ലിസ്റ്റ്
തയ്യാറാക്കിയിട്ടും
അതില്‍ നിന്ന്
ഒഴിവുകള്‍ നികത്താത്തത്
എന്തുകൊണ്ടാണ് ;
(ജി)
പ്രസ്തുത
തസ്തികയിലേക്ക് പുതിയ
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ ;
പരീക്ഷ
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ റാങ്ക്
ലിസ്റ്റ് നില്‍ക്കുകയും
അവയില്‍ നിന്ന്
ഒഴിവുകള്‍
നികത്താതിരിക്കുകയും,
പ്രസ്തുത
തസ്തികയിലേക്ക് തന്നെ
പുതിയതായി അപേക്ഷ
ക്ഷണിക്കുകയും
ചെയ്യുന്നത്
എന്തുകൊണ്ടാണ് ;
ഇതിനുള്ള കാരണം
വിശദമാക്കുമോ ; കഴിഞ്ഞ
മാസങ്ങളില്‍ വിരമിച്ച
സ്പെഷ്യാലിറ്റി കാഡറിലെ
410 ഓളം
സ്പെഷ്യലിസ്റ്റ്
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍ പ്രമോഷന്
വഴി നികത്താന്‍
ആരോഗ്യവകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
പ്രൊമോഷന്
ത്വരിതപ്പെടുത്താന്‍
ഉണ്ടായിരുന്ന DHS ലെ
സ്പെഷ്യല്‍ വിംഗ്
പിരിച്ചുവിട്ടത്
എന്തടിസ്ഥാനത്തിലാണ് ;
ഇത് പുന:സ്ഥാപിക്കുമോ ?
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
എന്‍.എ.ബി.എച്ച്. അംഗീകാരം
787.
ശ്രീ.സണ്ണി
ജോസഫ്
,,
പി.സി വിഷ്ണുനാഥ്
,,
എം.പി.വിന്‍സെന്റ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
എന്‍.എ.ബി.എച്ച്.
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അംഗീകാരം
ലഭിക്കുന്നതിന്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ആശുപത്രികളില്‍
ഒരുക്കിയത്; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
അംഗീകാരം
ലഭിച്ചത്ഏതെല്ലാം തരം
ആശുപത്രികള്‍ക്കാണ് ?
കാഞ്ഞങ്ങാട്-
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
788.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ കാഞ്ഞങ്ങാട്
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനുള്ള നടപടി ഏതു
ഘട്ടത്തിലാണെന്നും
ഭരണാനുമതി എന്ന്
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
സാങ്കേതികാനുമതി,
അടങ്കല്‍ തുക
എന്നിവയുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?
ഡോക്ടർമാരുടെ
സമരം
789.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
പി.കെ.ബഷീര്‍
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഡോക്ടര്‍മാര്‍ 2015
സെപ്റ്റംബര്‍
മാസത്തില്‍ നടത്തിയ
സമരത്തിൽ
ഉന്നയിച്ചിരുന്ന
ആവശ്യങ്ങള്‍
എന്തൊക്കെയായിരുന്നു
;അവയില്‍ ഏതൊക്കെ
ആവശ്യങ്ങളാണ്
സര്‍ക്കാര്‍
അംഗീകരിച്ചത്;
(ബി)
വൈദ്യചികില്സാരംഗം
പണിമുടക്കുകളില്‍
നിന്നും വിമുക്തമാക്കി,
മുടക്കമില്ലാതെ
വൈദ്യശുശ്രൂഷ
ജനങ്ങള്‍ക്ക്
ഉറപ്പുവരുത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ
അണ്‍സ്റ്റാര്‍ഡ് ആയി
അനുവദിക്കാവുന്നതാണ് ?
വര്‍ദ്ധിച്ചു
വരുന്ന കാന്‍സര്‍ രോഗികള്‍
790.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ രോഗികളുടെ
എണ്ണം വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്തതും
മരണപ്പെട്ടതുമായ
കാന്‍സര്‍ രോഗികളുടെ
എണ്ണം വര്‍ഷ
അടിസ്ഥാനത്തില്‍ ജില്ല
തിരിച്ച് അറിയിക്കുമോ;
(സി)
കാന്‍സര്‍
പ്രതിരോധത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
അയ്യമ്പിള്ളി
സര്‍ക്കാര്‍ ആശുപത്രിയുടെ
ശോചനിയാവസ്ഥ
791.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയ്യമ്പിള്ളി
സര്‍ക്കാര്‍
ആശുപത്രിയുടെ
ശോചനിയാവസ്ഥ
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
നടപ്പാക്കിയ പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ആശുപത്രിയുടെ
അടിസ്ഥാന
സൗകര്യവികസനത്തിനായി
ജിഡ ഫണ്ടില്‍ നിന്നും
തുക അനുവദിച്ചിട്ടുണ്ടോ
; എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ആശുപത്രിയുടെ
നിലവിലുള്ള
കെട്ടിടങ്ങളുടെ
കാലപ്പഴക്കം എത്രയെന്ന്
വ്യക്തമാക്കുമോ?
മനോരോഗികളെ
കണ്ടെത്തുന്നതിനും
ചികിത്സിക്കുന്നതിനുമുള്ള
സംവിധാനം
792.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനോരോഗികളെ
കണ്ടെത്തുന്നതിനുംചികിത്സിക്കുന്നതിനുമുള്ള
സംവിധാനം എല്ലാ
ജില്ലകളിലും
നടപ്പിലാക്കുന്നതാണെന്ന
2012-13 -ലെ ബഡ്ജറ്റ്
പ്രഖ്യാപനത്തിന്‍െറ
അടിസ്ഥാനത്തില്‍
കൈക്കൊണ്ട നടപടികൾ
എന്തൊക്കെയെന്നു
അറിയിക്കുമോ :
(ബി)
പ്രസ്തുത
പദ്ധതി ഏതെല്ലാം
ജില്ലകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
ഓരോന്നിന്‍െറയും
വിശദാംശം ലഭ്യമാക്കുമോ
?
തിരുവനന്തപുരം
ജനറല്‍ ആശുപത്രി
കോമ്പൗണ്ടിന്റെ ശോചനീയാവസ്ഥ
793.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജനറല്‍ ആശുപത്രി
കോമ്പൗണ്ടില്‍
പൊട്ടിപ്പൊളിഞ്ഞ
റോഡുകളും നടപ്പാതകളും
പ്രകാശിക്കാത്ത
വൈദ്യുതി വിളക്കുകളും
മലിനജലം ഒഴുകിപ്പോകാത്ത
ഓടകളും ഉണ്ടെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍ അതു
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജനറല്‍ ആശുപത്രിയുടെ നവീകരണം
794.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജനറല്‍ ആശുപത്രി
പരിസരത്തും
വാര്‍ഡുകളിലും ശുചിത്വം
കുറവാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സമഗ്രമായ
ശുചീകരണം
നടത്തുന്നതിനായി
ജീവനക്കാരെ
നിയമിക്കാന്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഫാര്‍മസിക്ക് മുന്നില്‍
കാത്തിരിക്കുന്നവര്‍ക്ക്
ഇരിപ്പിടങ്ങള്‍
ഇല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(സി)
ആശുപത്രി
വാര്‍ഡുകളിലെ പഴയ
കട്ടിലുകള്‍ മാറ്റി
നല്‍കുന്നതിനും
പുരുഷന്മാരുടെ
വാര്‍ഡുകളിലും
സ്ത്രീകളുടെ
സര്‍ജിക്കല്‍
വാര്‍ഡിലും സ്ട്രച്ചര്‍
തള്ളിക്കയറ്റാനായി
ചരിവുള്ള സ്ഥലം ശരിയായ
രീതിയില്‍
മെയിന്റനന്‍സ്
നല്‍കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
അത്യാഹിത
വിഭാഗത്തിന് താഴെയുള്ള
ലാബുകളില്‍ നിന്നും
മുകളിലെത്തുന്നവര്‍
ചെറിയ ജനാലയിലൂടെയാണ്
മുറിയില്‍ കയറുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
രാത്രി
ഡ്യൂട്ടിയിലുള്ള,മെഡിക്കല്‍
വിഭാഗത്തിലെയും സര്‍ജറി
വിഭാഗത്തിലെയും
ഡോക്ടര്‍മാര്‍ ഹൗസ്
സര്ജന്മാരെ
ചുമതലപ്പെടുത്തി
പോകുന്നതിനാല്‍
അത്യാസന്ന നിലയിലുള്ള
രോഗികളെ മെഡിക്കല്‍
കോളേജ്
ആശുപത്രിയിലേക്ക് റഫര്‍
ചെയ്യുന്നത് പതിവാണ്.
പ്രസ്തുത കാര്യം
പരിഹാരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
തിരുവനന്തപുരം
ജനറല്‍ ഹോസ്പിറ്റല്‍
മെഡിക്കല്‍ കോളേജിലേയ്ക്ക്
മാറ്റി നിയമിക്കപ്പെട്ട
ഡോക്ടര്‍മാര്‍
795.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജനറല്‍ ഹോസ്പിറ്റല്‍
മെഡിക്കല്‍
കോളേജിലേയ്ക്ക്
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
നിന്നും എത്ര
ഡോക്ടര്‍മാരെയാണ്
മാറ്റി
നിയമിച്ചിട്ടുള്ളത്; ഈ
മെഡിക്കല്‍
കോളേജിലേയ്ക്ക്
മാറ്റിയിട്ടുള്ള മറ്റ്
വിഭാഗം ജീവനക്കാരുടെ
എണ്ണം കാറ്റഗറി
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ഇവര്‍
ഇപ്പോള്‍
(ഡോക്ടര്‍മാരുള്‍പ്പടെ)
എന്ത് ജോലിയാണ്
നിര്‍വ്വഹിക്കുന്നത്;
(സി)
അവര്‍ക്ക്
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
നല്കുന്നുണ്ടോ;
അതിനുള്ള സംവിധാനം
എന്താണ്എന്ന്
അറിയിക്കുമോ ?
തിരുവനന്തപുരം
ജനറല്‍ ആശുപത്രിയിലെ
ജീവനക്കാരുടെ ഒഴിവുകള്‍
796.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജനറല്‍ ആശുപത്രിയി ല്‍
ഡോക്ടര്‍മാര്‍,
നഴ്സുമാര്‍,
പാരാമെഡിക്കല്‍
സ്റ്റാഫ്, മറ്റു
ജീവനക്കാര്‍ എന്നിവരുടെ
ഇപ്പോഴുള്ള ഒഴിവുകള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
കുറുവിലങ്ങാട്
താലൂക്ക് ആശുപത്രി
797.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറുവിലങ്ങാട്
താലൂക്ക് ആശുപത്രിയുടെ
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
ഇ2/35365/H&FW1/13,
E2/55176/H&FW/2013
എന്നീ നമ്പരുകളിലെ
ഫയലുകള്‍ ഇപ്പോള്‍
ആരുടെ കൈവശമാണ് ;
പ്രസ്തുത ഫയലുകള്‍
വീണ്ടും ധനകാര്യ
വകുപ്പിന്റെ
പരിഗണനയ്ക്കായി
അയക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ബി)
2015-16
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ പ്രസ്തുത
ആശുപത്രിക്ക് ടോക്കണ്‍
പ്രൊവിഷന്‍
നല്‍കിയിരുന്നുവെങ്കിലും
ടി ഫയല്‍ ഇതുവരെയും
ധനകാര്യ വകുപ്പില്‍
എത്താത്തതിന്റെ കാരണം
വ്യക്തമാക്കാമോ ;
(സി)
കുറവിലങ്ങാട്
താലൂക്ക് ആശുപത്രിയുടെ
സുഗമമായ
പ്രവര്‍ത്തനത്തിനാവശ്യമായ
തസ്തിക സൃഷ്ടിക്കുന്നതു
സംബന്ധിച്ച പ്രസ്തുത
ഫയലിന്റെ ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കാമോ ?
ആശുപത്രികളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
798.
ശ്രീ.സി.ദിവാകരന്
,,
പി.തിലോത്തമന്
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളിലെ അടിസ്ഥാന
സൗകര്യങ്ങളുടെ കുറവും
അനാസ്ഥയും കാരണം
കുട്ടികള്‍
ഉള്‍പ്പെടെയുള്ള
രോഗികളുടെ മരണ നിരക്ക്
വര്‍ദ്ധിച്ചുവരുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഡോക്ടര്‍മാരുടെയും,
നഴ്സുമാരുടെയും
പാരാമെഡിക്കല്‍
ജീവനക്കാരുടെയും മറ്റ്
ജീവനക്കാരുടെയും കുറവ്
മൂലം സര്‍ക്കാര്‍
ആശുപത്രികളുടെ
പ്രവര്‍ത്തനം താളം
തെറ്റിയിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഓരോ
വിഭാഗത്തിലും
നിലവിലുള്ള ഒഴിവുകള്‍
എത്രവീതം ആണെന്നും
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന് എന്തു
നടപടികളാണുള്ളതെന്നും
വിശദമാക്കുമോ ;
(സി)
സര്‍ക്കാര്‍
ആശുപത്രികളില്‍
കൂടിയുള്ള സൗജന്യ
മരുന്നു വിതരണം
കാര്യക്ഷമമല്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അത്
പരിഹരിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ?
ട്രാവന്‍കൂര്‍
കൊച്ചിന് മെഡിക്കല്‍
കൗണ്‍സില്‍ രജിസ്ട്രേഷന്
799.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ മെഡിക്കല്‍
കോളേജുകളില്‍ നിന്നും
മെഡിക്കല്‍ സയന്‍സില്‍
ബിരുദാനന്തര ബിരുദം
കരസ്ഥമാക്കിയവര്‍ക്ക്
ട്രാവന്‍കൂര്‍
കൊച്ചിന് മെഡിക്കല്‍
കൗണ്‍സില്‍
രജിസ്ട്രേഷന്
നല്കുന്നില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്തെ
സ്വാശ്രയ മെഡിക്കല്‍
കോളേജുകളിലെ
ബിരുദാനന്തര ബിരുദ
കോഴ്സുകളിലെ മെറിറ്റ്
സീറ്റില്‍ സര്‍ക്കാര്‍
ക്വോട്ടയില്‍ പ്രവേശനം
ലഭിച്ചവര്‍ക്കു പോലും
രജിസ്ട്രേഷന്
നല്‍കാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
വിദേശരാജ്യങ്ങളില്‍
നിന്നും മെഡിക്കല്‍
സയന്‍സില്‍ ബിരുദാനന്തര
ബിരുദം
കരസ്ഥമാക്കുന്നവര്ക്കുപോലും
രജിസ്ട്രേഷന്
ലഭിക്കുന്ന
സാഹചര്യത്തില്‍
സര്‍ക്കാര്‍
ക്വാട്ടയില്‍ പഠനം
പൂര്‍ത്തിയാക്കുന്നവര്‍ക്ക്
രജിസ്ട്രേഷന്
ലഭിയ്ക്കാത്ത സാഹചര്യം
ഗൗരവമായി വിലയിരുത്തുമോ
;
(ഡി)
ഇത്തരത്തിലുളള
അപാകം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ് വികസനം
800.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
വികസനവുമായി
ബന്ധപ്പെട്ട് പുതിയ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
മാസ്റ്റര്‍
പ്ലാനിന്റെപകര്പ്പ്
ലഭ്യമാക്കുമോ?
ഡോക്ടര്‍മാരുടെ
അധിക തസ്തിക
T 801.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എതെല്ലാം
ആശുപത്രികളില്‍ എത്ര
വീതം ഡോക്ടര്‍മാരുടെ
അധിക തസ്തിക
അനുവദിച്ചിട്ടുണ്ട്;
(ബി)
പുതുതായി
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തപ്പെട്ട
ആശുപത്രികളില്‍ എത്ര
തസ്തിക വീതം
അനുവദിച്ചിട്ടുണ്ട്?
ഡോക്ടര്‍മാരുടെ
മിന്നല്‍ പണിമുടക്ക്
802.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
ആവശ്യങ്ങള്‍
ഉന്നയിച്ചുകെണ്ട്
ഡോക്ടര്‍മാര്‍ എത്ര തവണ
പണിമുടക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ;
ഇതില്‍ മിന്നല്‍
പണിമുടക്കിന്റെ കണക്ക്
പ്രത്യേകം ലഭ്യമാക്കാമോ
?
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
803.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയില്‍
നിലവില്‍ എത്ര
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍ ഉണ്ട്;
പ്രസ്തുത ഒഴിവുകള്‍
എന്നു മുതലാണ് നിലവില്‍
വന്നെതന്ന്
വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയിലെ
പാരാമെഡിക്കല്‍
സ്റ്റാഫിന്റെ ഒഴിവുകള്‍
നികത്തുന്നതിന് വേണ്ട
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
PHC കളില്‍
ഡോക്ടര്‍മാരുടെ
നിലവിലുള്ള ഒഴിവുകള്‍
സംബന്ധിച്ച കണക്ക്
ലഭ്യമാക്കുമോ; പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
നികത്തുന്നതിന് വേണ്ട
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
താലൂക്ക്
ആശുപത്രി
ഉള്‍പ്പെടെയുള്ള
ആശുപത്രികളില്‍
അത്യാവശ്യ മരുന്നുകള്‍
പോലും ലഭ്യമല്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അടിയന്തരമായി
മരുന്നുക്ഷാമം
പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ജീവിതശെെലീരോഗ
നിയന്ത്രണ പ്രവർത്തനങ്ങൾ
804.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ജീവിതശെെലീരോഗ
നിയന്ത്രണത്തിനു
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചതെന്ന്
വ്യക്തമാക്കുമോ ;
(ബി)
അമൃതം
ആരോഗ്യം പദ്ധതി
നടപ്പാക്കിയത് എന്ന്
മുതലാണ് ; പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന് എ്രത
തുകയാണ് കേന്ദ്രം
കഴിഞ്ഞ ഓരോ
വര്‍ഷങ്ങളിലും
നല്‍കിയത് ; ഓരോ
വര്‍ഷവും ചെലവഴിച്ച തുക
എത്രയെന്നു
വ്യക്തമാക്കുമോ ?
ഡോക്ടര്‍മാരുടെ
ഒഴിവുകളില്‍ നിയമനം
നടത്തുന്നത്
805.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചാലക്കുടി താലൂക്ക്
ആശുപത്രി, കക്കാട്,
വെറ്റിലപ്പാറ, പരിയാരം,
കൊടകര
പി.എച്ച്.സി.കള്‍,
എലിഞ്ഞിപ്ര
സി.എച്ച്.സി. എന്നീ
ആശുപത്രികളിലെ
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍ നികത്താന്‍
നടപടി സ്വീകരിക്കുമോ;
(ബി)
പ്രൈമറി
ഹെല്‍ത്ത് സെന്ററില്‍
സ്ഥിരമായി മെഡിക്കല്‍
ഓഫീസര്‍മാരുടെ സേവനം
ഉറപ്പുവരുത്തുന്നതിനും,
സി.എച്ച്.സി.കളില്‍
നാല് വീതം
സ്പെഷ്യലിസ്റ്റ്
ഡോക്ടര്‍മാരുടെ സേവനം
ഉറപ്പുവരുത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
(സി)
എന്‍.ആര്.എച്ച്.എം.
ഫണ്ട് വിവിധ
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
അനുവദിക്കുന്നതില്‍
കുറവ്
വരുത്തിയിട്ടുണ്ടോ;
വെട്ടിക്കുറച്ച
എന്‍.ആര്.എച്ച്.എം.
ഫണ്ട്
പുന:സ്ഥാപിക്കുന്നതിനും
അടിയന്തിരമായി ഫണ്ട്
ലഭ്യമാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
സ്ഥാപിക്കുന്നതിനെ
സംബന്ധിച്ച്
806.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രികളില്ലാത്ത 8
ജില്ലകളില്‍ അവ
സ്ഥാപിക്കുമെന്ന് 2012-
13 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ടായിരുന്നുവെന്നും
നീക്കിവച്ച തുകയില്‍
നിന്ന് എത്ര തുക
സംസ്ഥാന ഖജനാവില്‍
നിന്നും
ചെലവഴിച്ചിട്ടുണ്ടെന്നും
അത് ഏതെല്ലാം
ജില്ലകളില്‍ എന്തെല്ലാം
പദ്ധതിക്കായിട്ടാണെന്നും
വ്യക്തമാക്കുമോ;
(സി)
തുടര്‍
വര്‍ഷങ്ങളില്‍ പ്രസ്തുത
പദ്ധതിയ്ക്കായി തുക
നീക്കിവച്ചിട്ടുണ്ടായിരുന്നോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;പ്രസ്തുത
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ?
പച്ചക്കറികളിലെ
കീടനാശിനികളുടെ സാന്നിദ്ധ്യം
807.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
എത്തിച്ചേരുന്ന
പച്ചക്കറികളിലെ
കീടനാശിനികളുടെ
സാന്നിദ്ധ്യം
പരിശോധിക്കുന്നതിന്
എന്തെല്ലാം ഫലപ്രദമായ
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
(ബി)
ഏതെല്ലാം
കേന്ദ്രങ്ങളിലാണ്
ഇപ്പോള്‍ പരിശോധന
നടത്തുന്നത് ; ആയതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
;ഇപ്രകാരം പരിശോധന
നടത്തി ലഭിച്ച
വിവരങ്ങളുടെ സംക്ഷിപ്ത
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ ;
(സി)
ഇപ്രകാരം
മാരക കീടനാശിനി തളിച്ച്
കൊണ്ടു വരുന്ന
പച്ചക്കറികള്‍
പിടിച്ചെടുത്താല്‍
നിലവില്‍ എന്തെല്ലാം
ശിക്ഷാ നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
ഇത്തരത്തില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ; വിശദ
വിവരം ലഭ്യമാക്കുമോ
കൊയിലാണ്ടിനിയോജക
മണ്ഡലത്തിലെ ആരോഗ്യ
പദ്ധതികള്‍
808.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആരോഗ്യവകുപ്പ്
മുഖേന കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാം
; ഓരോ പദ്ധതിയ്ക്കും
അനുവദിച്ച തുക എത്ര ;
ഓരോ പദ്ധതിയുടെയും
വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍
ഓരോന്നിന്റെയും പുരോഗതി
വിശദമാക്കുമോ ?
യോഗ്യതയില്ലാത്തവര്‍
രക്തം ശേഖരിക്കുന്നതായ പരാതി
809.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യോഗ്യതയില്ലാത്തവര്‍
രക്തം
ശേഖരിക്കുന്നതുമൂലം
രക്തത്തില്‍
അണുബാധയുണ്ടായതായ പരാതി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
തിരുവനന്തപുരത്തുളള
രക്ത ബാങ്കില്‍ എത്ര
നഴ്സുമാരുണ്ട്; അവര്‍
എന്ത് ജോലിയാണ്
നിര്‍വ്വഹിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പകര്‍ച്ചവ്യാധികളുടെ
നിയന്ത്രണം
810.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനിടയില്‍ ഓരോ
വര്‍ഷവും എലിപ്പനി,
ഡങ്കിപ്പനി ,
ഹെപ്പറ്റെെറ്റസ്,
മലേറിയ തുടങ്ങിയ വിവിധ
അസുഖങ്ങൾ മൂലം
എ്രതപേര് മരണപ്പെട്ടു
എന്നുള്ള
ആരോഗ്യവകുപ്പിന്‍െറ
ഔദ്യോഗിക കണക്കുകള്‍
വിശദമാക്കാമോ ;
(ബി)
ഇൗ
വര്‍ഷം ഇതേവരെ പനിയും
പകര്‍ച്ചവ്യാധികളും
മൂലം ആശുപത്രികളില്‍
ചികിത്സ
തേടിയെത്തിയവര്‍
എ്രതയാണെന്നും
മരണപ്പെട്ടവര്‍ എ്രത
യാണെന്നും
വ്യക്തമാക്കുമോ ?
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള
നടപടികള്‍
811.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകള്‍
ഉള്‍പ്പെടെ ഹെല്‍ത്ത്
സര്‍വ്വീസിലുള്ള എത്ര
ഡോക്ടര്‍മാരെ
പിരിച്ചുവിട്ടു; അവര്‍
ആരെല്ലാം; എത്ര
ഡോക്ടര്‍മാര്‍ക്കെതിരെ
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഒരു
ഡോക്ടറെ
വാര്‍ത്തെടുക്കുവാന്‍
സംസ്ഥാന സര്‍ക്കാരിന്
ഖജനാവില്‍ നിന്നും എത്ര
തുക ചിലവഴിക്കേണ്ടി
വരും ; വിശദാംശം
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകള്‍
ഉള്‍പ്പെടെ ഹെല്‍ത്ത്
സര്‍വ്വീസിലുള്ള എത്ര
ഡോക്ടര്‍മാര്‍
അവധിയെടുത്തും
അല്ലാതെയും വിദേശത്തും
സംസ്ഥാനത്തെ സ്വകാര്യ
ആശുപത്രികളിലും ജോലി
ചെയ്യുന്നു; അവര്‍
ആരെല്ലാം;
വ്യക്തമാക്കുമോ;
(ഡി)
ഇവരില്‍
എത്ര പേരുടെ പേരില്‍ ഈ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചു; അവര്‍
ആരെല്ലാം;
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാന
ഖജനാവില്‍ നിന്നും
ചെലവ് വഹിച്ച് ഡോക്ടര്‍
ആകുന്നവര്‍ സര്‍ക്കാര്‍
ആശുപത്രികളില്‍ സേവനം
അനുഷ്ഠിക്കാതെ
അവധിയെടുത്ത്
വിദേശത്തും, സ്വകാര്യ
ആശുപത്രികളിലും സേവനം
അനുഷ്ടിച്ച് കൂടുതല്‍
കാശ് ഉണ്ടാക്കുന്ന
ആര്‍ത്തി എന്ന പ്രവണത
ഇപ്പോള്‍ കൂടി-കൂടി
വരുന്നു എന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുുമോ;
(എഫ്)
എങ്കില്‍
മെഡിക്കല്‍
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി ഇപ്രകാരം
പ്രവര്‍ത്തിയ്ക്കുന്ന
ഡോക്ടര്‍മാര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുന്നു;
കൂടാതെ ഇത്തരം
കബളിപ്പിക്കല്‍
ഡോക്ടര്‍മാര്‍ക്കെതിരെ
ക്രിമിനല്‍ നടപടികള്‍
സ്വീകരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും എന്ന്
സര്‍ക്കാര്‍
വിശദമാക്കുമോ ?
കുട്ടനാട്ടിലെ
ആരോഗ്യ മേഖലയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
812.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എന്‍.
ആര്. എച്ച്. എം,
ആരോഗ്യ
വകുപ്പ്എന്നിവയുടെ
കീഴില്‍ കുട്ടനാട്ടില്‍
നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അമ്മയും
കുഞ്ഞും പദ്ധതി
813.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അമ്മയും കുഞ്ഞും പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സ്വാശ്രയ മെഡിക്കല്‍
കോളേജുകളിലെ പ്രവേശനം
814.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ സ്വാശ്രയ
മെഡിക്കല്കോളേജുകളുമായും
ധാരണയാകാമെന്ന വാഗ്ദാനം
പാലിക്കുവാന്‍
കഴിയാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നടപടി മൂലം മെഡിക്കല്‍
പ്രവേശനപരീക്ഷയില്‍
ഉയര്‍ന്ന റാങ്കുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
സീറ്റ് ലഭിക്കാത്ത
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
2013-2014,
2014-2015
വര്‍ഷങ്ങളില്‍
മെഡിക്കല്‍ കോളേജുകളിലെ
ജനറല്‍ വിഭാഗത്തില്‍
സര്‍ക്കാര്‍ മെരിറ്റ്
സീറ്റില്‍ നടന്ന
പ്രവേശനത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
എം.ബി.ബി.എസ്.
പ്രവേശനം ലഭിച്ചവരുടെ എണ്ണം
815.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷവും സംസ്ഥാനത്ത്
എം.ബി.ബി.എസ്. പ്രവേശനം
ലഭിച്ചവരുടെ എണ്ണം
എത്രയാണ്;
(ബി)
എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ്
ഓരോ വര്‍ഷവും
എന്‍ട്രന്‍സ്
കമ്മീഷണര്‍ മെരിറ്റ്
സീറ്റില്‍ പ്രവേശനം
നല്‍കിയത് ;
(സി)
എല്ലാ
സ്വകാര്യ സ്വാശ്രയ
മെഡിക്കല്‍
കോളേജുകളിലുമായി ഓരോ
വര്‍ഷവും നടത്തപ്പെട്ട
എം.ബി.ബി.എസ്.
സീറ്റുകളിലേയ്ക്കുള്ള
പ്രവേശനം എത്രയാണ്;
അതില്‍ ഏതെല്ലാം
കോളേജുകളില്‍ എത്ര വീതം
സീറ്റുകളില്‍
എന്‍ട്രന്‍സ്
കമ്മീഷണര്‍ പ്രവേശനം
നടത്തി;
(ഡി)
50:50
എന്ന തത്വം
പാലിച്ചുകൊണ്ട് കഴിഞ്ഞ
5 വര്‍ഷവും 50%
സീറ്റില്‍ എന്‍ട്രന്‍സ്
കമ്മീഷണര്‍ പ്രവേശനം
നടത്തിയത് ഏതെല്ലാം
സ്വകാര്യ സ്വാശ്രയ
കോളേജുകളിലാണ്;
വിശദമാക്കാമോ?
പുതിയ
മെഡിക്കല്‍ കോളേജുകള്‍
816.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് പുതുതായി
എത്ര മെഡിക്കല്‍
കോളേജുകളാണ്
ആരംഭിക്കാന്‍
തീരുമാനിച്ചതെന്ന്
വിശദമാക്കുമോ ;
(ബി)
ഇതിനായി
ആകെ എത്ര തുക നീക്കി
വെച്ചെന്ന്
വെളിപ്പെടുത്തുമോ ;
(സി)
ഇതിനകം
എത്ര മെഡിക്കല്‍
കോളേജുകള്‍
ആരംഭിച്ചെന്നും ഓരോ
മെഡിക്കല്‍
കോളേജിന്റെയും
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
വകയില്‍ ഇതിനകം എന്തു
തുക ചെലവഴിച്ചെന്ന്
വിശദമാക്കുമോ?
ആലപ്പുഴ
മെഡിക്കല്‍ കോളേജിലെ വികസന
പ്രവര്‍ത്തനങ്ങള്‍
817.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കിയത് ; ഓരോ
പ്രവൃത്തിയുടെ പേരും
ചെലവഴിച്ച തുകയും
വിശദമാക്കാമോ ;
(ബി)
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍,
തുടര്‍ന്നു
കൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍,
ഭരണാനുമതി
ലഭിച്ചെങ്കിലും ഇതുവരെ
ആരംഭിക്കാത്ത
പ്രവൃത്തികള്‍ എന്നിവ
തരം തിരിച്ച്
വ്യക്തമാക്കാമോ ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
എം.ബി.ബി.എസ്. പ്രവേശനം
818.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരുമായി
കരാറുണ്ടാക്കാതെ
സ്വന്തം നിലയില്‍ എല്ലാ
സീറ്റുകളിലും
മെഡിക്കല്‍ പ്രവേശനം
നടത്തിയ സ്വാശ്രയ
മെഡിക്കല്‍ കോളേജുകള്‍
ഏതൊക്കെയാണ് ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലത്ത്, ഏതെല്ലാം
സ്വകാര്യ സ്വാശ്രയ
മെഡിക്കല്‍
കോളേജുകളില്‍
മാനേജ്മെന്റുകള്‍
സ്വന്തം നിലയില്‍ എത്ര
സീറ്റുകളില്‍ വീതം
എം.ബി.ബി.എസ്. പ്രവേശനം
നടത്തിയിട്ടുണ്ട് ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(സി)
കരാറിലേര്പ്പെടാത്തവര്ക്ക്
നല്കി വന്നിരുന്ന
സൗകര്യങ്ങള്‍ എല്ലാം
പിന്വലിക്കുകയുണ്ടായിട്ടുണ്ടോ
; എങ്കില്‍ എന്നു
മുതല്‍ ;
(ഡി)
കരാറിലേര്‍പ്പെടാത്ത
ഏതെല്ലാം മെഡിക്കല്‍
കോളേജുകളുടെ
അഫിലിയേഷന് ആരോഗ്യ
സര്‍വ്വകലാശാല
പിന്‍വലിക്കുകയുണ്ടായി
;
(ഇ)
സ്വകാര്യ
സ്വാശ്രയ
മാനേജ്മെന്റുകള്‍
കരാറില്‍ ഏര്‍പ്പെടാതെ
വന്‍ തുകയ്ക്ക്
എം.ബി.ബി.എസ്.
സീറ്റുകള്‍ കച്ചവടം
നടത്തുകയുമായിരുന്നു
എന്ന ആക്ഷേപത്തില്‍
നിലപാട്
വെളിപ്പെടുത്തുമോ ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളുടെ
അംഗീകാരം റ ദ്ദാക്കല്‍
819.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴ
വാങ്ങി പ്രവേശനം
നടത്തുന്ന ന്യൂനപക്ഷ
പദവിയുള്ള ആറ് സ്വാശ്രയ
മെഡിക്കല്‍ കോളേജുകളുടെ
അംഗീകാരം
റദ്ദാക്കണമെന്ന്
സംസ്ഥാന ന്യൂനപക്ഷ
കമ്മീഷന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
കോളേജുകളാണെന്നും
ആയതിന്മേല് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാരുമായി
കരാര്‍ വയ്ക്കാതെയും
50% സീറ്റ്
നീക്കിവയ്ക്കാതെയും
ലക്ഷങ്ങള്‍ കോഴ വാങ്ങി
പ്രവേശനം നടത്തുന്ന
ജനാധിപത്യവിരുദ്ധമായ
നടപടി ശരിയാണോ;
(ഡി)
ബഹു.
സുപ്രീം കോടതി വിധിയുടെ
മറവില്‍ വന്‍
തട്ടിപ്പുനടത്തുന്ന
കോളേജ് മാനേജ്
മെന്റിനെതിരെ
കേസ്സെടുക്കണമെന്ന
കമ്മീഷന്
അഭിപ്രായത്തോടുള്ള
സമീപനം എന്താണ്?
സ്വകാര്യ
മെഡിക്കല്‍ കോളേജുകളിലെ
ബിരുദാനന്തര ബിരുദ പഠനം
820.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്വാശ്രയ സ്വകാര്യ
മെഡിക്കല്‍
കോളേജുകളില്‍
ബിരുദാനന്തര ബിരുദ
പഠനത്തിന്
വിദ്യാര്‍ത്ഥികളെ
ചേര്‍ക്കാന്‍ അനുവാദം
നല്‍കേണ്ടത്
സര്‍ക്കാരാണോ ;
(ബി)
എങ്കില്‍
പെര്‍മിറ്റഡ്
സീറ്റുകളില്‍ ചേര്‍ന്ന്
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
കോഴ്സും പരീക്ഷയും
പൂര്‍ത്തിയാക്കി
കഴിഞ്ഞാലും മെഡിക്കല്‍
കൗണ്‍സില്‍ ഓഫ് ഇന്ത്യ
കോഴ്സിന് അംഗീകാരം
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇത്തരം
സ്ഥാപനങ്ങളില്‍ നിന്ന്
പ്രസ്തുത ബിരുദ കോഴ്സ്
പഠിച്ച് ജയിച്ചുവരുന്ന
മെഡിക്കല്‍ പി.ജി
ബിരുദധാരികള്‍ക്ക്
ട്രാവന്‍കൂര്‍
കൊച്ചിന് മെഡിക്കല്‍
കൗണ്‍സില്‍
രജിസ്ട്രേഷന്
നല്‍കാറുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ;
(ഡി)
മെഡിക്കല്‍
കൗണ്‍സില്‍ ഓഫ്
ഇന്ഡ്യയുെട
അംഗീകാരമില്ലാത്ത
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍ നിന്ന്
ജയിച്ചുവരുന്നവര്‍ക്ക്
രജിസ്ട്രേഷന്
നല്‍കുകയും സ്വകാര്യ
സ്വാശ്രയ കോളേജുകളില്‍
പഠിച്ചവര്‍ക്ക് അത്
നല്‍കാതിരിക്കുകയും
ചെയ്യുന്നത് നീതിയാണോ
;
(ഇ)
മെഡിക്കല്‍
കൗണ്‍സില്‍ അംഗീകാരം,
പെര്‍മിറ്റഡ് സീറ്റ്
ഏന്നിവ ഇല്ലാത്ത ചെെന
റഷ്യ തുടങ്ങിയ
രാജ്യങ്ങളില്‍ നിന്ന്
മെഡിക്കല്‍ ബിരുദം
നേടുന്നവര്‍ക്ക് പോലും
രജിസ്ട്രേഷന്
നല്‍കിവരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)
കേരള
സര്‍ക്കാരിന്‍െറ
അനുമതിയോടുകൂടി
സര്‍ക്കാര്‍
ക്വാട്ടയില്‍ തന്നെ
വിവിധ മെഡിക്കല്‍
കോളേജുകളില്‍ പഠിച്ച്
ജയിച്ചശേഷം
ആരോഗ്യസര്‍വ്വകലാശാലയുടെ
ബിരുദം ലഭിച്ച
കുട്ടികള്‍ക്ക്
രജിസ്ട്രേഷന്
നിഷേധിക്കുന്ന നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ജി)
ആരോഗ്യസര്‍വ്വകലാശാലയില്‍
നിന്ന് ബിരുദം
ബിരുദാനന്തരബിരുദം
എന്നിവ സമ്പാദിച്ച
എല്ലാവര്ക്കും
ട്രാവന്‍കൂര്‍
കൊച്ചിന് മെഡിക്കല്‍
കൗണ്‍സിലിന്‍െറ
രജിസ്ട്രേഷന്
നല്കുന്നതിനാവശ്യമായ
ഉത്തരവ് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സ്വാശ്രയ
മെഡിക്കല്‍കോളേജുകളിലെ
സംവരണം
821.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14,
2014-15 വര്‍ഷങ്ങളില്‍
സംസ്ഥാനത്തെ സ്വാശ്രയ
മെഡിക്കല്‍കോളേജുകളില്‍
സംവരണം ചെയ്തിട്ടുള്ള
ഇൗഴവ, മുസ്ലീം
പിന്നോക്ക ഹിന്ദു,
പിന്നോക്ക
ക്രിസ്ത്യന്‍ ,
ലാറ്റിന്‍ എന്നീ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഓരോ വര്‍ഷവും എ്രത
സീറ്റുകളില്‍ പ്രവേശനം
നേടാന്‍ കഴിഞ്ഞുവെന്ന്
തരം തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
എ്രത
സീറ്റുകളാണ് ഓരോ
വിഭാഗത്തിനും സംവരണം
ചെയ്തിട്ടുള്ളതെന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ
;
(സി)
സ്വാശ്രയ
മെഡിക്കല്‍ കോളേജിലെ
സര്‍ക്കാര്‍ മെരിറ്റ്
സീറ്റ് 2014-15
വര്‍ഷത്തില്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ?
മെഡിക്കല്‍
കൗണ്‍സില്‍ രജിസ്ട്രേഷന്
822.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
ബിരുദധാരികളുടെ
മെഡിക്കല്‍ കൗണ്‍സില്‍
രജിസ്ട്രേഷന് ഇപ്പോള്‍
എവിടെയാണ്
സൗകര്യമുള്ളത് ;
(ബി)
2015
നവംബർ 10 വരെ അപേക്ഷ
സമർപ്പിച്ച
എം.ബി.ബി.എസ്.
ബിരുദധാരികളിൽ എത്ര
പേർക്ക്
സര്‍ട്ടിഫിക്കറ്റ്
നല്കാന് ബാക്കിയുണ്ട്
; അവരുടെ പേര് വിവരം
ലഭ്യമാക്കുമോ;
(സി)
അപേക്ഷകളിലെ
ഫോട്ടോയില്‍
ശിരോവസ്ത്രം
ധരിച്ചതിനാല്‍
മുഖഭാഗങ്ങള്‍
പൂര്‍ണ്ണമായും
കാണുന്നില്ലാ എന്നും
മുഖ ഭാഗങ്ങൾ പൂർണമായും
കാണത്തക്ക ഫോട്ടോ
നല്‍കണം എന്നും
കാണിച്ച്
അപേക്ഷകര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
(ഡി)
എങ്കില്‍
ഇതിന് ആധാരമായ ഉത്തരവോ,
കൗണ്‍സില്‍ തീരുമാനമോ
ഉണ്ടായിട്ടുണ്ടോ
;എങ്കിൽ പ്രസ്തുത
ഉത്തരവിന്റെയും
യോഗത്തിന്റെ
മിനുട്സിന്റെയും
കോപ്പി ലഭ്യമാക്കുമോ ;
(ഇ)
ശിരോവസ്ത്രം
ധരിച്ച ഫോട്ടോക്ക്
വിലക്കുണ്ടെങ്കില്‍
പ്രസ്തുത തീരുമാനം
പുന:പരിശോധിക്കുമോ ?
പാരിപ്പള്ളി
ഇ.എസ്.എെ മെഡിക്കല്‍ കോളേജ്
ഏറ്റെടുക്കല്‍
823.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരിപ്പള്ളിയിലെ
ഇ.എസ്.എെ മെഡിക്കല്‍
കോളേജ് സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിലേയ്ക്ക്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
മെഡിക്കല്‍ കോളേജ്
ഏറ്റെടുക്കണമെന്ന്
ആവശ്യപ്പെട്ട് ഇ.എസ്.എെ
കോര്പ്പറേഷന്
അറിയിപ്പ്
നല്കിയിരുന്നുവോ;
എങ്കില്‍ പ്രസ്തുത
കത്തിന്‍െറ പകര്‍പ്പ്
ലഭ്യമാക്കുമോ ;
ഇല്ലെങ്കില്‍
മെഡിക്കല്‍ കോളേജ്
ഏറ്റെടുക്കുന്നതിലേയ്ക്ക്
സര്‍ക്കാര്‍ താല്പര്യം
പ്രകടിപ്പിച്ചിരുന്നുവോ
; വിശദാംശം
അറിയിക്കുമോ ;
(സി)
മെഡിക്കല്‍
കോളേജ് ഏറ്റെടുക്കുന്ന
കാര്യത്തില്‍ എന്നാണ്
തീരുമാനമെടുത്തത്;
പ്രസ്തുത തീരുമാനം
.ഇ.എസ്.എെ
കോര്‍പ്പറേഷനെ
അറിയിച്ചത് എന്നാണ് ;
(ഡി)
പ്രസ്തുത
മെഡിക്കല്‍ കോളേജ്
ഏറ്റെടുക്കുമ്പോള്‍
ഇ.എസ്. എെ പരിധിയിലുള്ള
തൊഴിലാളികള്‍ക്കും
അവരുടെ മക്കള്‍ക്കും
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
ഉറപ്പുവരുത്തുക ;
തീരുമാനം
വ്യക്തമാക്കുമോ;
(ഇ)
മെഡിക്കല്‍
കോളേജ് ഏറ്റെടുക്കുന്ന
നടപടി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കേരളത്തെ
ആയൂര്‍വേദ സംസ്ഥാനമാക്കുന്ന
പദ്ധതി
824.
ശ്രീ.എം.എ.
വാഹീദ്
,,
സി.പി.മുഹമ്മദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
ആയൂര്‍വേദ
സംസ്ഥാനമാക്കുന്ന
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സംസ്ഥാനത്തെ
പാരമ്പര്യ ചികിത്സാ രീതികളുടെ
സംരക്ഷണം
825.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാരമ്പര്യ ചികിത്സാ
രീതികള്‍
സംരക്ഷിക്കുന്നതിനും
ചികിത്സാ രംഗത്തെ
നാട്ടറിവുകള്‍
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഇത്തരം
ചികിത്സാരീതികള്‍
സംരക്ഷിക്കുന്നതിനും
പരമ്പരാഗത
വൈദ്യന്മാര്ക്ക്
പരിഗണന നല്‍കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(സി)
പരമ്പരാഗത
വൈദ്യമെന്ന പേരില്‍
വ്യാജമായി ഇത്തരം
ചികിത്സ നടത്തുന്നവരെ
കണ്ടെത്തുന്നതിന്എന്ത്
നടപടിയാണ് സ്വീകരിച്ചു
വരുന്നത്;
(ഡി)
നമ്മുടെ
പാരമ്പര്യ ചികിത്സാ
രീതികളും ചികിത്സാ
രംഗത്തെ നാട്ടറിവുകളും
വംശമറ്റ്
പോകാതിരിക്കുന്നതിനും
സംരക്ഷിക്കപ്പെടുന്നതിനും
വേണ്ട പരിഗണന നല്‍കുമോ?
ജനൗഷധി
പദ്ധതി
826.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനൗഷധി പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കിൽ അവ
ഏതെല്ലാം;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
നടപ്പിലാക്കുന്ന ഈ
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിൽ
നേരിടുന്ന പ്രധാന
തടസ്സങ്ങൾ
വിശദീകരിക്കുമോ ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
എന്തൊക്കെ വ്യവസ്ഥകളാണ്
നിഷ്കര്‍ഷിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ ?
ആയുര്‍വേദ
മരുന്നുകളുടെ ഗുണനിലവാരം
827.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിറ്റഴിക്കപ്പെടുന്ന
ആയുര്‍വേദ മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
ഉള്ളതെന്നും,
പത്ര-ദൃശ്യമാദ്ധ്യമങ്ങളില്‍
പരസ്യം നല്കി
വിറ്റഴിക്കപ്പെടുന്ന
എത്ര മരുന്നുകള്‍
പരിശോധന
നടത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ആയുര്‍വേദ
മരുന്നുകളില്‍
സിന്തറ്റിക്
സ്റ്റിറോയ്ഡുകളും
സില്‍ഡനാഫില്‍
സിട്രേറ്റുകളും
ചേര്‍ക്കുന്നു എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;നക്ഷത്ര
ചിഹ്നമിടാത്ത ചോദ്യമായി
അനുവദിക്കാവുന്നതാണ്.
(സി)
ഇത്തരത്തിലുള്ള
പരാതിയില്‍ ഏതെങ്കിലും
കമ്പനികള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
കമ്പനികള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
മരുന്നുവില
നിയന്ത്രണം
828.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
കെ.രാധാകൃഷ്ണന്
,,
എം. ഹംസ
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൃദ്രോഗം.
പ്രമേഹം, കാന്‍സര്‍
തുടങ്ങി മിക്ക
രോഗങ്ങള്‍ക്കും
വ്യാപകമായി
ഉപയോഗിക്കുന്ന
മരുന്നുകള്‍ക്ക് വലിയ
തോതില്‍
വിലക്കയറ്റമുണ്ടായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വില
നിയന്ത്രണ പട്ടികയില്‍
ഉള്‍പ്പെട്ട
മരുന്നുകള്‍ക്ക് പോലും
വില കുത്തനെ കൂടിയത്
തടയാനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(സി)
വില
നിയന്ത്രണ പട്ടികയില്‍
ഉള്‍പ്പെടുന്ന
മരുന്നുകളുടെ ലഭ്യത
കുറച്ചും ചേരുവയില്‍
ചെറിയ മാറ്റം
വരുത്തിയും
വിലനിയന്ത്രണ നിയമം
മറികടക്കുന്നുവെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ കണ്ടെത്തിയ
വിവരങ്ങള്‍
അറിയിക്കുമോ; ഇത്തരം
ചൂഷണം തടയുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(ഡി)
പൊതുമേഖലാ
ഔഷധ നിര്‍മ്മാണ
കമ്പനിയായ
കെ.എസ്.ഡി.പി.യെ
ശക്തിപ്പെടുത്തി
മരുന്നുവില
നിയന്ത്രിക്കാനുള്ള
നടപടികൾ സ്വീകരിക്കുമോ?
ആയുര്‍വ്വേദ
മരുന്നുകളുടെ ഗുണനിലവാരം
829.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
വി.ശശി
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമേഖലയിലും
സ്വകാര്യമേഖലയിലുമായി
എത്ര വീതം ആയുര്‍വ്വേദ
മരുന്ന് നിര്‍മ്മാണ
ശാലകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; എത്രയിനം ആയുര്‍വ്വേദ
മരുന്നുകളുടെ
ഉല്പാദനമാണ്
നടക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
മരുന്നുകളുടെ ഗുണമേന്മ
ഉറപ്പാക്കുന്നതിന്
ഏതെങ്കിലും
സംവിധാനങ്ങള്‍
നിലവിലുണ്ടോ ;എങ്കില്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ആയുര്‍വ്വേദത്തിന്
ഡ്രഗ്സ് കണ്ട്രോള്
വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ
;പ്രസ്തുത വിഭാഗം
രൂപീകരിക്കണമെന്ന
കേന്ദ്ര നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ
; ഇതിനായി
കേന്ദ്രത്തില്‍ നിന്നും
സഹായം ലഭിച്ചിട്ടുണ്ടോ
?
മരുന്നുകളുടെ
ഗുണനിലവാര പരിശോധന
830.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരുന്നുകളുടെ
ഗുണമേന്മ പരിശോധന
നടത്തുന്നതിന്
അധികാരപ്പെട്ട
സ്ഥാപനങ്ങള്‍ ഏതെല്ലാം;
(ബി)
ഇത്തരം
സ്ഥാപനങ്ങളില്‍
മരുന്നുകളുടെ ഗുണമേന്മ
പരിശോധന കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
കാരണങ്ങള്‍
എന്തെല്ലാമാണ്;
(സി)
തിരുവനന്തപുരം,
ആലപ്പുഴ, കോഴിക്കോട്,
കോട്ടയം എന്നീ
മെഡിക്കല്‍
കോളേജുകള്‍ക്ക്
കീഴിലുളള
ഫാര്‍മസ്യൂട്ടിക്കല്‍
കോളേജുകളില്‍
മരുന്നുകളുടെ ഗുണമേന്മ
പരിശോധന
നടത്തുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത കോളേജുകളിലെ
ഏത്
ഉദ്യോഗസ്ഥര്‍ക്കാണ്
മരുന്നു പരിശോധന
സംബന്ധിച്ച്
സര്‍ട്ടിഫിക്കറ്റുകള്‍
നല്കാന് അധികാരം
നല്‍കിയിട്ടുളളത്?
മുതുവല്ലൂരില്‍ ഹോമിയോ
ഡിസ്പെന്‍സറി
831.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഹോമിയോ
ഡിസ്പെന്‍സറി
തുടങ്ങുന്നതിന്
ഉദ്ദേശിക്കന്നുണ്ടോ ?
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
(ബി)
മലപ്പുറം
ജില്ലയിലെ
മുതുവല്ലൂരില്‍ പുതിയ
ഹോമിയോ ഡിസ്പെന്‍സറി
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ ?
ഹോമിയോ
ഡിസ്പെന്‍സറി
832.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
ഗ്രാമ പഞ്ചായത്തില്‍
ഹോമിയോ ഡിസ്പെന്‍സറി
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്കില്
പ്രസ്തുത ഡിസ്പെന്‍സറി
ആരംഭിക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ
മാടായിക്കാവ്
ക്ഷേത്രകലാ അക്കാദമി
833.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
മാടായിക്കാവില്‍
07/08/2015- ന്
ഉദ്ഘാടനം കഴിഞ്ഞ
ക്ഷേത്രകലാ
അക്കാദമിയില്‍
കോഴ്സുകള്‍
തുടങ്ങുന്നതിനുളള
തടസ്സമെന്താണ്; പ്രാരംഭ
ഘട്ടത്തില്‍ ഏതൊക്കെ
കോഴ്സുകള്‍
തുടങ്ങുന്നതിനാണ് നടപടി
സ്വീകരിച്ചിട്ടുളളത്;
വിശദാംശം നല്‍കുമോ?
ക്ഷേത്രങ്ങളിലെ
ആചാരസ്ഥാനീയര്ക്ക് സാമ്പത്തിക
സഹായം
834.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉത്തരമലബാറിലെ
ക്ഷേത്രങ്ങളിലേയും
കാവുകളിലേയും
ആചാരസ്ഥാനീയര്ക്കും
കോലധാരികള്‍ക്കും
ഇപ്പോള്‍ സാമ്പത്തിക
സഹായം നല്കുന്നുണ്ടോ;
(ബി)
പ്രസ്തുത
ഇനത്തില്‍ എത്ര മാസത്തെ
കുടിശ്ശിക
നല്‍കാനുണ്ട്; വിശദാംശം
അറിയിക്കുമോ;
(സി)
പ്രസ്തുത
സഹായ പദ്ധതിയില്‍
കൂടുതല്‍ പേരെ
ഉള്‍പ്പെടുത്തുന്നതിനുള്ള
ഹര്‍ജികള്‍ വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
ആയതില്‍ എന്തെങ്കിലും
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
സഹായ പദ്ധതിയില്‍ എത്ര
പേരെ കൂടുതലായി
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശം അറിയിക്കുമോ?
ശബരിമല
തീര്‍ത്ഥാടകര്‍ക്കുള്ള
സൗകര്യങ്ങള്‍
835.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
എല്ലാ ഇടത്താവളങ്ങളിലും
ആവശ്യമായ സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ശബരിമല
ഇടത്താവളങ്ങളില്‍
തീര്‍ത്ഥാടകര്‍ക്ക്
സൗകര്യം ഒരുക്കാന്‍
നിലവില്‍ സര്‍ക്കാരും
ദേവസ്വം ബോര്‍ഡും
എന്തെല്ലാം സഹായങ്ങളാണ്
നല്കി വരുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
തീര്‍ത്ഥാടന
കാലത്ത് അപകടങ്ങള്‍
പരമാവധി
ലഘൂകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
തീര്‍ത്ഥാടനം
സുഗമമാക്കാന്‍ ഈ
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
ശബരിമല
തീര്‍ത്ഥാടകര്‍ക്കുള്ള
സൗകര്യങ്ങള്‍
836.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
വിവിധ രീതിയിലുള്ള
സൗകര്യങ്ങള്‍ ഉറപ്പു
വരുത്തുന്നതിനായി എത്ര
ഏക്കര്‍ വനഭൂമിയാണ്
വനംവകുപ്പില്‍ നിന്നും
ദേവസ്വം ബോര്‍ഡിന്
ലഭിച്ചിട്ടുള്ളത്; ഈ
ഭൂമി എവിടെയൊക്കെ,
ഏതെല്ലാം
വര്‍ഷങ്ങളിലാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ശബരിമല
തീര്‍ത്ഥാടകരുടെ
സൗകര്യങ്ങള്‍ക്കായി
ദേവസ്വം ബോര്‍ഡിന്
വിട്ടുകിട്ടിയ ഭൂമി
മറ്റു
സംസ്ഥാനങ്ങള്‍ക്ക്
നല്‍കാനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഏതു
വ്യവസ്ഥകള്‍ പ്രകാരമാണ്
വനംവകുപ്പും ദേവസ്വം
ബോര്‍ഡും തമ്മിലുള്ള
കൈമാറ്റം
നടന്നിട്ടുള്ളതെന്ന
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ശബരിമലയ്ക്കും
പമ്പയ്ക്കും ഇടയിലുള്ള
ഭാഗങ്ങളിലെ
വനപ്രദേശത്ത് ദേവസ്വം
ബോര്‍ഡിന്
സ്വതന്ത്രമായി
നടപടികള്‍
സ്വീകരിക്കുവാന്‍
കഴിയുന്ന രീതിയില്‍
ഭൂമി ലഭിച്ചിട്ടുള്ള
ഭാഗങ്ങള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്തുമോ ;
(ഇ)
വനംവകുപ്പില്‍
നിന്നും ദേവസ്വം
ബോര്‍ഡിന് ലഭിച്ച
വനഭൂമിയില്‍ എന്തെല്ലാം
തരത്തിലുള്ള
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
നടത്താന്‍ കഴിയുമെന്ന
കാര്യം വ്യക്തമാക്കുമോ
;
(എഫ്)
ദേവസ്വം
ബോര്‍ഡിന്
വനംവകുപ്പില്‍ നിന്നും
വിട്ടുകിട്ടിയ
ഭൂമിയില്‍ നടത്തിയ
ഏതെങ്കിലും
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച് വനം
വകുപ്പ് എതിര്‍പ്പ്
അറിയിക്കുകയോ ജോലികള്‍
തടസ്സപ്പെടുത്തിയതോ ആയ
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ ;
(ജി)
വനം
വകുപ്പും ദേവസ്വം
ബോര്‍ഡും
തമ്മിലുണ്ടാകുന്ന
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിനും
വകുപ്പുകളുടെ
ഏകോപനത്തിനുമായി
എന്തെല്ലാം നടപടികളാണ്
ഇരുവകുപ്പുകളും
ചേര്‍ന്ന്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
പമ്പനദിയിലെ
മലിനീകരണം
837.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പാനദിയില്‍
ശബരിമല ഭക്തന്മാര്
വസ്ത്രങ്ങള്‍
നിക്ഷേപിക്കുന്നത്
തടയണമെന്ന
ബഹു.ഹൈക്കോടതി
നിര്‍ദ്ദേശം
നടപ്പാക്കുന്നതിനായി
എന്തു മുന്‍കരുതല്‍
നടപടികൾ
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
മുന്‍ കാലങ്ങളിലെപ്പോലെ
ലേലം വിളിച്ചു ആളെ
ചുമതലപ്പെടുത്തിയിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
ശബരിമലയില്‍
നടപ്പിലാക്കിയ
പരിഷ്ക്കാരങ്ങള്‍
838.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ഡലകാല
തീര്‍ത്ഥാടനത്തോടനുബന്ധിച്ച്
ശബരിമലയില്‍ ദേവസ്വം
വകുപ്പു മുഖേന
നടപ്പിലാക്കിയ
പരിഷ്ക്കാരങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
സന്നിധാനവും
പരിസരവും
മാലിന്യരഹിതമാക്കുന്നതിനുളള
മുന്‍കരുതല്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
തിരുവതാംകൂര്‍
ദേവസ്വം ബോർഡ്
839.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
ഏതൊക്കെ തസ്തികകളില്‍
നിലവില്‍ എത്ര വീതം
വേക്കന്‍സികള്‍ ഉണ്ട്
എന്നതു സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ആശ്രിതനിയമനത്തിന്
അപേക്ഷ സമര്‍പ്പിച്ച്
നിയമനം കാത്ത് കഴിയുന്ന
എത്ര പേരാണുള്ളത് ;
(സി)
അവരില്‍
പലര്‍ക്കും
നിയമനത്തിനുള്ള
പ്രായപരിധി കഴിയാന്‍
പോകുന്നു എന്ന വസ്തുത
കണക്കിലെടുത്ത്
അവര്‍ക്ക് നിയമനം
നല്‍കുന്നതിന്
ഗവണ്മെന്റ് പ്രത്യേക
തീരുമാനം എടുത്ത്
നിര്‍ദ്ദേശം നല്കാന്
തയ്യാറാകുമോ ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
840.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്നും
ഏതൊക്കെ തസ്തികകളിലാണ്
പ്രസ്തുത ഒഴിവുകള്‍
ഉള്ളതെന്നും
വിശദമാക്കുമോ ;
(ബി)
ആശ്രിത
നിയമനത്തിന് അപേക്ഷ
സമര്‍പ്പിച്ച് നിയമനം
കാത്ത് കഴിയുന്ന എത്ര
പേരാണുള്ളത് ;അവരില്‍
പലര്‍ക്കും
നിയമനത്തിനുള്ള
പ്രായപരിധി കഴിയാന്‍
പോകുന്നു എന്ന വസ്തുത
കണക്കിലെടുത്ത് നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ
ജീവനക്കാരുടെ ഒഴിവുകൾ
841.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
എത്ര ഒഴിവുകള്‍
നിലവില്‍ ഉണ്ടെന്നു
വ്യക്തമാക്കുമോ;
ഏതൊക്കെ തസ്തികകളിലാണ്
ഒഴിവുകളുളളതെന്ന്
വിശദമാക്കുമോ ;
(ബി)
ആശ്രിതനിയമനത്തിന്
അപേക്ഷ സമര്‍പ്പിച്ച്
നിയമനം കാത്ത് കഴിയുന്ന
എത്ര പേരാണുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
അവരില്‍
പലര്‍ക്കും
നിയമനത്തിനുള്ള
പ്രായപരിധി കഴിയാന്‍
പോകുന്ന വസ്തുത
കണക്കിലെടുത്ത് നിയമനം
നല്‍കുന്നതിന് ആവശ്യമായ
നിര്‍ദ്ദേശം നല്കാന്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ;
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ ഒഴിവുകൾ
842.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
നിലവില്‍ എത്ര ഒഴിവുകൾ
ഉണ്ട്;വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
തസ്തികകളിലാണ് ഒഴിവുകൾ
ഉള്ളത്; വിശദാംശം
വ്യക്തമാക്കാമോ;
(സി)
ആശ്രിത
നിയമനത്തിന് അപേക്ഷ
സമര്‍പ്പിച്ച് നിയമനം
കാത്ത് കഴിയുന്ന എത്ര
പേരാണുള്ളത്;വ്യക്തമാക്കുമോ;
(ഡി)
നിയമനത്തിനുള്ള
പ്രായപരിധി കഴിയാന്‍
പോകുന്നു എന്ന വസ്തുത
കണക്കിലെടുത്ത്
അവര്‍ക്ക് നിയമനം
നല്‍കുന്നതിന്
സര്‍ക്കാര്‍ പ്രത്യേക
നിര്‍ദ്ദേശം
നല്‍കുമോ;വ്യക്തമാക്കുമോ?
ക്ഷേത്രനടയില്‍
സമര്‍പ്പിക്കപ്പെടുന്ന
ഉത്പന്നങ്ങളുടെ മുതല്‍കൂട്ട്
രീതി
843.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്‍െറ
കീഴിലുള്ള
ക്ഷേത്രങ്ങളില്‍
നടയില്‍
സമര്‍പ്പിക്കപ്പെടുന്ന
വിവിധ ഉത്പന്നങ്ങള്‍
ലേലം വഴിയോ മറ്റ്
ഏതെങ്കിലും
നടപടികളിലൂടെയോ ആണോ
മുതല്‍ കൂട്ടുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതിനായി
സ്വീകരിക്കുന്ന
നടപടിക്രമങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
ലേലത്തിനും
മറ്റും
പൊതുജനങ്ങള്‍ക്ക്
ഏതുരീതിയിലാണ്
പങ്കെടുക്കുവാന്‍
കഴിയുന്നതെന്നും ലഭിച്ച
ഉത്പന്നങ്ങളെ
സംബന്ധിച്ചുള്ള വിവരണം
ഏതു രീതിയിലാണ്
പരസ്യപ്പെടുത്തുന്നതെന്നും
വ്യക്തമാക്കുമോ ;
(ഡി)
മേല്‍നടപടികള്‍
സംബന്ധിച്ചുള്ള
പരാതികളും
അഭിപ്രായങ്ങളും ആരെയാണ്
അറിയിക്കേണ്ടതെന്നും
ഇതു സംബന്ധിച്ച
വിവരങ്ങള്‍ ബന്ധപ്പെട്ട
ക്ഷേത്രങ്ങളില്‍
പൊതുജനങ്ങളുടെ
അറിവിലേയ്ക്കായി
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
അതിനുള്ള നടപടികള്‍
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കുമോ ?