സാഗരമാല
പദ്ധതി
*1.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
,,
സി.മമ്മൂട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
തുറമുഖങ്ങളെ
ബന്ധിപ്പിക്കുന്നതിനും
നിലവാരമുയര്‍ത്തുന്നതിനുമുള്ള
സാഗരമാല പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് സംസ്ഥാനം
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
സംസ്ഥാനത്തെ
തുറമുഖങ്ങളുടെ മുന്‍ഗണന
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
ഒരുക്കേണ്ട അടിസ്ഥാന
സൗകര്യങ്ങളെക്കുറിച്ച്
കേന്ദ്രത്തില്‍ നിന്നും
എന്തെങ്കിലും
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
ട്രാഫിക്
കുറ്റകൃത്യങ്ങള്‍ക്ക്
ലൈസന്‍സ് സസ്പെന്ഷന്
*2.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാഫിക്
കുറ്റകൃത്യങ്ങള്‍ക്ക്
ലൈസന്‍സ് സസ്പെന്റ്
ചെയ്യുന്നതുള്‍പ്പെടെയുള്ള
ശിക്ഷാനടപടികള്‍
സ്വീകരിക്കണമെന്ന
സുപ്രീംകോടതിയുടെ റോഡ്
സുരക്ഷാ സമിതി യോഗ
തീരുമാനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
തീരുമാനം നടപ്പാക്കാന്‍
ആവശ്യമായ
തയ്യാറെടുപ്പുകള്‍
നടത്തിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
റോഡപകടങ്ങള്‍ക്കു
കാരണമാവുന്ന
മദ്യപിച്ചുള്ള വാഹന
ഡ്രൈവിംഗ്, മൊബൈല്‍
ഫോണില്‍
സംസാരിച്ചുകൊണ്ടുള്ള
ഡ്രൈവിംഗ്, സിഗ്നല്‍
അവഗണിച്ചുള്ള
ഡ്രൈവിംഗ്, തുടങ്ങിയ
ട്രാഫിക് നിയമ
ലംഘനങ്ങളുടെ
കാര്യത്തില്‍,
ഡ്രൈവിംഗ് ലൈസന്‍സ്
നല്കുമ്പോഴും,
പുതുക്കുമ്പോഴും കര്‍ശന
പരിശോധനകളും,
ബോധവത്ക്കരണവും
നടത്തുകയും,
അതിനുശേഷമുള്ള
ലംഘനങ്ങള്‍
ഗൗരവപൂര്‍വ്വം കണ്ട്
കര്‍ശന ശിക്ഷാ
നടപടികള്‍
സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ സാമ്പത്തിക സ്ഥിതി
*3.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ നിലവിലുള്ള
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
അവയുടെ
ഫലം വിശദമാക്കുമോ ?
മത - ജാതി വര്‍ഗീയശക്തികളുടെ
ഭീഷണി
*4.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ജെയിംസ്
മാത്യു
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത വര്‍ഗീയതയും ജാതി
വര്‍ഗീയതയും
ആളിപ്പടര്‍ത്തുന്നതിന്
ചില ശക്തികള്‍
ബോധപൂര്‍വ്വമായ
ശ്രമങ്ങള്‍ നടത്തി
വരുന്നതായി ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
കേരളം
നേരിടുന്ന വര്‍ഗീയ
ഭീഷണിയെ ചെറുക്കാനും മത
നിരപേക്ഷതാമൂല്യങ്ങള്
ഉയര്‍ത്തിപ്പിടിക്കാനും
സര്‍ക്കാര്‍
തയ്യാറാകുമോ;
ട്രെയിന്‍
യാത്രക്കാരുടെ സുരക്ഷ
*5.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
സി.മോയിന്‍ കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രെയിന്‍
യാത്രക്കാരുടെ സുരക്ഷ
ഉറപ്പാക്കാന്‍
എന്തൊക്കെ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
സംസ്ഥാനാതിര്‍ത്തിക്കുള്ളില്‍
വച്ച് യാത്രക്കാര്‍
കൊള്ളയ്ക്കും
അക്രമത്തിനും
വിധേയരാകുന്ന
സംഭവങ്ങള്‍
ആവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇക്കാര്യത്തില്‍
കൂടുതല്‍ മുന്‍കരുതല്‍
നടപടികള്‍ എടുക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
?
കാരുണ്യ
ബെനവലന്റ് പദ്ധതി
*6.
ശ്രീ.വര്‍ക്കല
കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
,,
എം.പി.വിന്‍സെന്റ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാരുണ്യബെനവലന്റ്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുതപദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പി .എസ്.സി നിയമനങ്ങൾ
*7.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.റ്റി.ബല്‍റാം
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പി .എസ്.സി
നിയമനത്തില്‍
റിക്കാര്‍ഡ്
നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
പരീക്ഷാ
സമ്പ്രദായത്തില്‍
പി.എസ്.സി
വരുത്തിയിട്ടുളളത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളത്?
വനസംരക്ഷണ,
കുറ്റകൃത്യ നിയന്ത്രണ പരിപാടി
*8.
ശ്രീ.പി.കെ.ബഷീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
പി.ഉബൈദുള്ള
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനവുമായി
ബന്ധപ്പെട്ട
കുറ്റകൃത്യങ്ങള്‍ക്കുളള
ശിക്ഷ
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
അക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
ശിക്ഷ
വര്‍ദ്ധിപ്പിക്കാന്‍
ആലോചിക്കേണ്ടി വന്ന
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
വനത്തെയും
വനസംരക്ഷണത്തെയും
കുറിച്ച് പ്രായോഗിക
പരിജ്ഞാനമുളള
ആദിവാസികളെ വനസംരക്ഷണ,
കുറ്റകൃത്യ നിയന്ത്രണ
പരിപാടികളില്‍
പങ്കെടുപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
വിജിലന്‍സ്
വകുപ്പിന്റെ നവീകരണം
*9.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
റ്റി.വി.രാജേഷ്
,,
എം. ഹംസ
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
സംവിധാനം, സ്വതന്ത്ര
അധികാരം എന്നിവ
പഠിക്കുന്നതിനു വേണ്ടി
കേരള ഹൈക്കോടതി
അമിക്കസ് ക്യൂറിമാരെ
നിയമിച്ചിട്ടുണ്ടോ ;
ഇതിനിടയായ സാഹചര്യം
വ്യക്തമാക്കുമോ ;
(ബി)
വിജിലന്‍സിന്റെ
പ്രവര്ത്തനഘടനയെക്കുറിച്ചും,
നവീകരണത്തിനും വേണ്ടി
സര്‍ക്കാരിന്
സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങളെക്കുറിച്ച്
കേരള ഹൈക്കോടതി
ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദമാക്കുമോ ; ഇത്
സംബന്ധിച്ച ഹൈക്കോടതി
സിംഗിള്‍ ബഞ്ചിന്റെ
വിധിക്കെതിരെ ഹൈക്കോടതി
ഡിവിഷന് ബഞ്ചില്‍
അപ്പീല്‍ നല്‍കിയത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ ;
(സി)
വിജിലന്‍സിന്
ശരിയായ നിലയിലും
സ്വതന്ത്രമായും
പ്രവര്‍ത്തിക്കാന്‍
സാധിക്കാത്തത് മൂലം
സാധാരണക്കാര്‍ക്ക് നീതി
ലഭിക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സംയോജിത
ജലഗതാഗത പദ്ധതി
*10.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗതം
കാര്യക്ഷമമാക്കുന്നതിന്റെ
ഭാഗമായി സംയോജിത
ജലഗതാഗത പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ പദ്ധതി
എവിടെയൊക്കെ
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
ജലഗതാഗത
വകുപ്പിന്റെയും,
കോസ്റ്റല്‍ ഷിപ്പിംഗ്
ആന്റ് ഇന്‍ലാന്റ്
നാവിഗേഷന്‍
കോര്‍പ്പറേഷന്റെയും
പ്രവര്‍ത്തനത്തെ ഈ
പദ്ധതി ഏതു വിധത്തില്‍
ബാധിക്കും എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ:
(സി)
നിലവിലെ
രണ്ടു ഏജന്‍സികളുടെ
സര്‍വ്വീസുകള്‍
കാര്യക്ഷമമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ജലയാനങ്ങളുടെ സുരക്ഷ
ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി
*11.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിലവിലുള്ള പി.എസ്.സി
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി നീട്ടാന്‍
സര്‍ക്കാര്‍
തീരുമാനമുണ്ടോ ;
(ബി)
എത്ര
റാങ്ക് ലിസ്റ്റുകളുടെ
കാലാവധിയാണ് നിലവില്‍
നീട്ടിയിട്ടുള്ളത്;
(സി)
കൂടുതല്‍
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി നീട്ടണമെന്ന
ആവശ്യത്തിനുമേല്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
വര്‍ഗീയ
സംഘർഷം
*12.
ശ്രീ.റ്റി.വി.രാജേഷ്
,,
എം.എ.ബേബി
,,
ആര്. രാജേഷ്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
വര്‍ഗീയസംഘര്‍ഷത്തിലേക്ക്
നീക്കിക്കൊണ്ടിരിക്കുന്നുണ്ടോ;എങ്കിൽ
ഈ ശക്തികള്‍ക്കെതിരെ
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികൾ
വിശദമാക്കാമോ;
(ബി)
മതങ്ങളേയും
ജാതികളെയും പരസ്പരം
ഭിന്നിപ്പിച്ചും
പൊരുതിച്ചും
രാഷ്ട്രീയമായി
മുതലെടുക്കാനുള്ള ചില
സംഘടനകളുടെ
ബോധപൂര്‍വ്വമായ
ശ്രമങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഭക്ഷണം,
വേഷം, ഭാഷ, വിശ്വാസം
തുടങ്ങിയ കാര്യങ്ങളില്‍
പൌരന്മാര്ക്ക് ഭരണഘടന
നല്കുന്ന
സ്വതന്ത്ര്യത്തിനു
തടസ്സം നില്‍ക്കുകയും
ചിലത്
അടിച്ചേല്‍പ്പിക്കുയും
ചെയ്യുന്ന
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്ത്
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ സര്‍ക്കാര്‍
ക്രിയാത്മകമായ
നടപടികള്‍
സ്വീകരിക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
അന്യസംസ്ഥാന
ലോട്ടറികള്‍
*13.
ശ്രീ.കെ.മുരളീധരന്
,,
ജോസഫ് വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
ലോട്ടറികള്‍
നിരോധിക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
(ബി)
ഇത്
മൂലം സംസ്ഥാനത്തിന്
ലോട്ടറിയില്‍ നിന്നുള്ള
വരുമാനത്തില്‍
എത്രമാത്രം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ട്;
(സി)
അന്യസംസ്ഥാന
ലോട്ടറി തട്ടിപ്പ്
തടയാന്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്?
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
*14.
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
നടത്തുവാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
*15.
ശ്രീ.ലൂഡി
ലൂയിസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നു
വ്യക്തമാക്കാമോ ?
അഡ്വക്കേറ്റ്
ജനറല്‍ ഓഫീസിന്റെ
പ്രവര്‍ത്തനം
*16.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ബി.സത്യന്
,,
സി.കെ സദാശിവന്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഡ്വക്കേറ്റ്
ജനറല്‍ ഓഫീസിന്റെ കേസ്
നടത്തിപ്പിലെ
കെടുകാര്യസ്ഥതകള്‍
സംബന്ധിച്ചുണ്ടായ
ആക്ഷേപങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
കേസുകള്‍ കൈകാര്യം
ചെയ്യുന്ന ഭരണഘടനാ
സംവിധാനമെന്ന നിലയില്‍
കുറ്റമറ്റ നിലയില്‍
പ്രവര്‍ത്തിക്കേണ്ടതിന്റെ
ആവശ്യകത
ബോധ്യപ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അഡ്വക്കേറ്റ് ജനറല്‍
ഓഫീസിന്റെ
പ്രവര്‍ത്തനവും
സംസ്ഥാനത്തിന്റെ
കെട്ടിക്കിടക്കുന്ന
കേസുകളും സംബന്ധിച്ച്
ഏറ്റവും ഒടുവില്‍
വിലയിരുത്തിയത്
എപ്പോഴായിരുന്നുവെന്ന്
വിശദമാക്കാമോ;
(ഡി)
അഡ്വക്കേറ്റ്
ജനറല്‍
ഓഫീസിനെക്കുറിച്ചുള്ള
ഹെെക്കോടതിയുടെ
നിരീക്ഷണങ്ങളും
വിലയിരുത്തപ്പെടുകയുണ്ടായോ;
വിശദമാക്കാമോ?
ശുഭയാത്ര
2015 പദ്ധതി
*17.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ശുഭയാത്ര 2015 പദ്ധതി
' നടപ്പാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നു
വിശദമാക്കുമോ ?
സംരംഭക
വികസന മിഷന് പദ്ധതി
*18.
ശ്രീ.ഹൈബി
ഈഡന്
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംരംഭക വികസന മിഷന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
മത്സ്യത്തൊഴിലാളികള്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ച്
നല്കാന് പദ്ധതി
*19.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.ശിവദാസന്‍ നായര്‍
,,
സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികള്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ച്
നല്കാന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ?
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍
നവീകരിക്കാന്‍ പദ്ധതി
*20.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
തിയേറ്ററുകള്‍
നവീകരിക്കാന്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
സ്മൈല്‍
പദ്ധതി
*21.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
കെ.എസ്.ശബരീനാഥന്
,,
ബെന്നി ബെഹനാന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'' സ്മൈല്‍ പദ്ധതി"
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട് ;
വിശദമാക്കുമോ?
ഓപ്പറേഷന്
കുബേര
*22.
ശ്രീ.വി.പി.സജീന്ദ്രന്
,,
ലൂഡി ലൂയിസ്
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ഓപ്പറേഷന് കുബേര'
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നു
വിശദമാക്കുമോ ?
വല്ലാര്‍പാടം
കണ്ടെയ്നര്‍ ടെര്‍മിനല്‍
*23.
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വല്ലാര്‍പാടത്ത്
മദര്‍ഷിപ്പുകള്‍
വരാതിരിക്കാനുളള
നടപടികള്‍ ദുബായ്
പോര്‍ട്ട്
പ്രയോഗിക്കുന്നണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
ട്രാന്‍ഷിപ്പ്മെന്റ്
രംഗത്തെ പരിചയമോ
സ്വാധീനമോ
വല്ലാര്‍പാടത്തിന്റെ
വളര്‍ച്ചയ്ക്ക് ദുബായ്
പോര്‍ട്ട്
പ്രയോജനപ്പെടുത്തുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കൊളംബോ
തുറമുഖത്തോട്
മത്സരിക്കാന്‍ കഴിയും
വിധം ദുബായ് പോര്‍ട്ട്
നിരക്കുകള്‍
ക്രമീകരിക്കുന്നില്ലെന്നത്
കണക്കിലെടുത്ത്
കണ്ടെയ്നര്‍ കൈകാര്യം
ചെയ്യുന്നതിനുളള
നിരക്കുകള്‍
കുറയ്ക്കണമെന്ന് ദുബായ്
പോര്‍ട്ടിനോട്
ആവശ്യപ്പെടാന്‍ നടപടി
സ്വീകരിക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി -പുനരധിവാസ
പാക്കേജ്
*24.
ശ്രീ.വി.ശിവന്‍കുട്ടി
,,
എം.എ.ബേബി
,,
ബി.സത്യന്
,,
പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
പ്രദേശത്തെ
മത്സ്യത്തൊഴിലാളികളും
കടലുമായി ബന്ധപ്പെട്ട്
തൊഴില്‍ എടുക്കുന്നവരും
അവഗണിക്കപ്പെടുന്നതായി
അറിയാമോ; എങ്കില്‍ ഇത്
തിരുത്താന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പദ്ധതിക്കായി
തൊഴിലും തൊഴിലിടങ്ങളും
നഷ്ടപ്പെടുന്നവരുടെ
സുരക്ഷ ഉറപ്പാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച പുനരധിവാസ
പാക്കേജില്‍
ഉള്‍പ്പെടാതെ
പോയിട്ടുള്ളവരെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പാക്കേജിന്റെ
ഭാഗമായി പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍ക്ക്
നാളിതുവരെ ചെലവഴിച്ച
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
പുനരധിവാസ
പദ്ധതികള്‍ക്കായി
അദാനിഗ്രൂപ്പ്
ചെലവഴിക്കാമെന്ന്
ഉറപ്പ് നല്കിയ തുക
എത്ര; ഇതിനകം ചെലവഴിച്ച
തുക എത്ര;
(എഫ്)
പുനരധിവാസവുമായി
ബന്ധപ്പെട്ട് ഇനിയും
തീരുമാനം കൈക്കൊള്ളാന്‍
അവശേഷിക്കുന്ന
പ്രശ്നങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
എയര്‍
കേരള
*25.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയര്‍
കേരളാ വിമാന സര്‍വ്വീസ്
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
സീസണ്
കാലയളവില്‍
യാത്രക്കാരില്‍ നിന്നു്
അമിതമായ ചാര്‍ജ്ജ്
ഈടാക്കുന്നത്
തടയുന്നതിനും കാലതാമസം
ഒഴിവാക്കി പ്രസ്തുത
വിമാന സര്‍വ്വീസ്
പ്രവാസികളുടെ
സഹായത്തോടെ
നടപ്പാക്കുന്നതിനും
സത്വര നടപടി
സ്വീകരിക്കുമോ?
തീരദേശ
പ്രകൃതി പ്രതിഭാസം
*26.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
സി.മോയിന്‍ കുട്ടി
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരമേഖലയില്‍
അടുത്തകാലത്തുണ്ടായ
പ്രകൃതി പ്രതിഭാസ
വ്യതിയാനങ്ങളെക്കുറിച്ച്
പഠനം നടത്താന്‍
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിരുന്നോ
; എങ്കില്‍ അതിന്റെ
ഫലമെന്താണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഇതേത്തുടര്‍ന്ന്
തീരദേശ
പ്രദേശത്തുണ്ടാകുന്ന
വ്യതിയാനങ്ങള്‍
നിരീക്ഷിക്കാന്‍
കൂടുതല്‍
സംവിധാനമൊരുക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
; എങ്കില്‍
വിശദമാക്കുമോ ;
(സി)
സംസ്ഥാനത്തിന്റെ
തീരദേശമേഖലയിലുണ്ടാകുന്ന
എല്ലാത്തരം
വ്യതിയാനങ്ങളും
നിരീക്ഷിക്കാനും, അവ
തീരപ്രദേശ
സുരക്ഷയ്ക്കും,
മത്സ്യബന്ധനത്തിനു
പോകുന്നവരുടെ
സുരക്ഷിതത്വത്തിനും
ഉപയുക്തമാക്കാനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
കെ.എസ്.എഫ്.ഇ.
ശക്തിപ്പെടുത്തുന്നതിനുള്ള
കര്‍മ്മ പദ്ധതികള്‍
*27.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
വര്‍ക്കല കഹാര്‍
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.എഫ്.ഇ.ശക്തിപ്പെടുത്തുന്നതിന്
കര്‍മ്മ പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
കെ.എസ്.എഫ്.ഇ-യുടെ
നിക്ഷേപം ഇത് മൂലം
എത്രത്തോളം
വര്ദ്ധിക്കുകയുണ്ടായെന്ന്
വിശദമാക്കുമോ ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നു
വിശദമാക്കുമോ ?
ജനസമ്പര്‍ക്ക
പരിപാടിയുമായി ബന്ധപ്പെട്ട
ഉത്തരവുകള്‍
*28.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലഹരണപ്പെട്ട
ചില ഉത്തരവുകള്‍
നിമിത്തം
ജനങ്ങള്‍ക്കുള്ള
സേവനങ്ങള്‍ യഥാസമയം
ലഭ്യമാക്കുവാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍ വന്ന
നിര്‍ദേശങ്ങളുടെയും
പരാതികളുടെയും
അടിസ്ഥാനത്തില്‍ പുതിയ
എത്ര ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
ക്രമസമാധാനരംഗത്ത്
കൈവരിച്ച നേട്ടങ്ങള്‍
*29.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
ലൂഡി ലൂയിസ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ക്രമസമാധാനരംഗത്ത്
കേരളം ദേശീയ തലത്തില്‍
ഉന്നത സ്ഥാനത്ത്
എത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നേട്ടം കൈവരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച
റിപ്പോര്‍ട്ടുകളുടേയും
സര്‍വ്വേകളുടേയും
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)
ക്രമസമാധാനരംഗത്ത്
കൂടുതല്‍ നേട്ടങ്ങള്‍
കൈവരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
കണ്ണൂര്‍
അന്താരാഷ്ട്ര വിമാനത്താവളം
*30.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളം പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം
കേന്ദ്രസഹായമാണ്
ലഭിക്കേണ്ടത്,
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനുള്ള
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?