റോഡ്
അപകടങ്ങള്‍
*301.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും പരിസ്ഥിതിയും
ഗതാഗതവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റോഡ്
അപകടങ്ങളെക്കുറിച്ച്
ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിനായുള്ള
പ്രവര്‍ത്തനങ്ങള്‍
ക്രോഡീകരിച്ച്
നടപ്പാക്കുന്നതിനായി
ഏതെങ്കിലും
ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
റോഡ്
അപകടങ്ങളെ
സംബന്ധിച്ചുള്ള
ഇന്‍ഫര്‍മേഷന്‍
എഡ്യൂക്കേഷന്‍
ആന്റ്
കമ്മ്യൂണിക്കേഷന്‍
(ഐ.ഇ.സി)
മെറ്റീരിയല്‍സ്
ശാസ്ത്രീയമായി
വിശകലനം ചെയ്തു
നടപ്പാക്കുന്നതിനായി
ഒരു സ്പെഷ്യല്‍
പാക്കേജിന്
രൂപം നല്‍കുമോ
?
മുഖ്യപരിഗണന
നല്കുന്ന
വിഷയങ്ങള്‍
*302.
ശ്രീ.പി.കെ.ഗുരുദാസന്
,,
ബി.സത്യന്
,,
കെ.കുഞ്ഞിരാമന്
(ഉദുമ)
,,
വി.ചെന്താമരാക്ഷന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
ഇന്നനുഭവിക്കുന്ന
ഗുരുതരമായ
പ്രശ്നങ്ങളെ
സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
അവശേഷിക്കുന്ന
കാലയളവില്‍
പ്രസ്തുത
പ്രശ്ന
പരിഹാരത്തിനായി
മുഖ്യപരിഗണന
നല്കുന്ന
വിഷയങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
ജനങ്ങള്‍
നേരിടുന്ന
ദുരിതങ്ങള്‍
പരിഹരിക്കാനുളള
നടപടികള്‍ക്ക്
മുഖ്യപരിഗണന
നല്‍കുമോ;
(ബി)
ജനങ്ങളുടെ
ഏതൊക്കെ
ആവശ്യങ്ങള്‍ക്കാണ്
അടിയന്തര
പരിഹാരം
കണ്ടെത്തേണ്ടത്;
ഇവ കണ്ടെത്തി
പരിഹരിക്കുന്നതിനായി
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ഇതുവരെ
നടപ്പാക്കാന്‍
സാധിച്ചിട്ടില്ലാത്ത
പ്രഖ്യാപനങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
അവയെല്ലാം
സർക്കാരിന്റെ
അവശേഷിക്കുന്ന
കാലയളവിനുളളില്‍
എത്രത്തോളം
നടപ്പാക്കാൻ
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
പി.പി.പി
നയ രൂപീകരണം
*303.
ശ്രീ.കെ.വി.വിജയദാസ്
,,
എ. പ്രദീപ്കുമാര്‍
,,
സി.കൃഷ്ണന്
,,
എസ്.രാജേന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍
വകുപ്പുകളിന്‍
കീഴില്‍
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുളള
പി.പി.പി
നയത്തിനു
അന്തിമ രൂപം
ആയിട്ടുണ്ടോ;
(ബി)
സേവന
മേഖലാ
പദ്ധതികളുടെ
ആകെ മുതല്‍
മുടക്കിന്റെ
എത്ര ശതമാനം
വയബിലിറ്റി
ഗ്യാപ്പ്
ഫണ്ടായി
നല്‍കാനുദ്ദേശിക്കുന്നു;
(സി)
ഈ
സര്‍ക്കാരിന്റെ
അവശേഷിക്കുന്ന
കാലയളവിനുളളില്‍
എത്ര
പദ്ധതികള്‍
പി.പി.പി.
നയത്തിന്റെ
അടിസ്ഥാനത്തില്‍
പ്രാവര്ത്തികമാക്കാനുദ്ദേശിക്കുന്നു.
വയബിലിറ്റി
ഗ്യാപ്പ് ഫണ്ട്
നല്‍കുന്നതിനായി
എന്തു തുക ഏത്
ഹെഡ്ഡില്‍
വകയിരുത്തിയിട്ടുണ്ട്;
(ഡി)
നിലവിലുളള
സ്വകാര്യ
പങ്കാളിത്ത
പദ്ധതികളുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ടുയര്‍ന്നുവന്ന
പ്രശ്നങ്ങള്‍
കൂടി
വിലയിരുത്തിക്കൊണ്ടാണോ
പുതിയ നയത്തിന്
രൂപം
നല്‍കിയിരിക്കുന്നത്;
(ഇ)
ടൂറിസം
വകുപ്പ് താജ്
ഗ്രൂപ്പുമായും
മറ്റും സംയുക്ത
സംരംഭത്തിലേര്പ്പെട്ട
പദ്ധതികളുമായി
ബന്ധപ്പെട്ട്
സി & എ.ജി.
ഉന്നയിച്ചിരുന്ന
വിമര്‍ശനങ്ങള്‍
എന്തെല്ലാമായിരുന്നു
എന്ന്
പരിഗണിക്കുകയുണ്ടായോ?
നീതിന്യായ
നിര്‍വ്വഹണം
കുറ്റമറ്റതാക്കല്‍
*304.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
റ്റി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
,,
എന്‍
.എ.നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍
ശിക്ഷ
അനുവഭിക്കുന്നവരില്
ഒരു ചെറിയ
ശതമാനമെങ്കിലും
നിരപരാധികളാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടുകള്‍
പ്രോസിക്യൂഷനെയും
നീതിന്യായ
സംവിധാനത്തെയും
സംശയത്തോടെ
വീക്ഷിക്കാന്‍
ഇടയാക്കുമെന്നതു
പരിഗണിച്ച്
ഇക്കാര്യത്തില്‍
ഒരു
വസ്തുതാപഠനത്തിന്
നടപടി
സ്വീകരിക്കുമോ;
(സി)
ആയിരം
കുറ്റവാളികള്‍
രക്ഷപ്പെട്ടാലും
ഒരു നിരപരാധി
പോലും
ശിക്ഷിക്കപ്പെടരുതെന്ന
തത്വം
പാലിക്കുന്ന
നീതിന്യായവ്യവസ്ഥയില്‍
ഇത്തരം
റിപ്പോര്ട്ടുകളുണ്ടാക്കുന്ന
പ്രത്യാഘാതങ്ങളെക്കുറിച്ച്
വിശദമായി
പരിശോധിക്കുമോ?
ഫയര്‍
ആന്റ് റസ്ക്യു
സര്‍വ്വീസ്
*305.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആഭ്യന്തരവും
വിജിലന്‍സും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റസ്ക്യു
സര്‍വ്വീസ്
കാര്യക്ഷമമാക്കുവാന്‍
ഏതെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശം
നല്‍കുമോ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കാരുണ്യ
ബെനവലന്റ് ഫണ്ട്
*306.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
:
താഴെ
കാണുന്ന ചോദ്യത്തിന്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ലോട്ടറി
വരുമാനത്തിന്റെ
എത്ര ശതമാനമാണ്
കാരുണ്യ
ബെനവലന്റ്
ഫണ്ടായി വിതരണം
ചെയ്യുന്നതിന്
നീക്കിവെയ്ക്കുവാന്‍
നയപരമായി
തീരുമാനം
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
;
നികുതി
വരുമാനത്തിലെ കുറവ്
*307.
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എസ്.ശർമ്മ
,,
എ.എം. ആരിഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പുസാമ്പത്തിക
വര്‍ഷം
വാണിജ്യനികുതി
ഇനത്തില്‍
പിരിച്ചെടുക്കാന്‍
ലക്ഷ്യമിട്ടിരുന്ന
തുകയും
പിരിച്ചെടുക്കാന്‍
സാദ്ധ്യമായ
തുകയും
എത്രയെന്ന്
വ്യക്തമാക്കുമോ
;
(ബി)
ഇ-ഫയലിംഗ്,
ഇ-പേയ്മെന്റ്
,അഴിമതിരഹിത
ചെക്കുപോസ്റ്റുകള്‍
തുടങ്ങിയ
നടപടികളുടെ
ഭാഗമായി നികുതി
വരുമാന
വര്‍ദ്ധന
ഉണ്ടായിരുന്നുവോ
; ഇപ്പോള്‍
നികുതി
വരുമാനത്തില്‍
സ്വാഭാവിക
വര്‍ദ്ധനവ്
ഉണ്ടാകാത്തതിനുള്ള
കാരണം
വിശദമാക്കുമോ ;
(സി)
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നവരെ
ചെക്കുപോസ്റ്റുകളില്‍
നിയോഗിക്കാന്‍
കഴിയാതിരിക്കുന്നത്
എന്തുകൊണ്ടാണ്
; നികുതി
വെട്ടിപ്പുകാരുമായുള്ള
ഉന്നത
ബന്ധങ്ങളും
ഇടപാടുകളും
നികുതി
വരുമാനത്തെ
സ്വാധീനിക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
ഡാറ്റ
മൈനിംഗ്
ടീമിന്റെ
പ്രവര്‍ത്തനങ്ങളിലൂടെയും
മറ്റും
കണ്ടുപിടിക്കാന്‍
സാദ്ധ്യമായ
നികുതി
വെട്ടിപ്പുകളുടെ
എണ്ണവും
തന്മൂലമുണ്ടായ
നേട്ടവും
വിശദമാക്കുമോ ?
കൊച്ചി
കപ്പല്‍ശാലയുടെ
ഓഹരികള്‍
*308.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എളമരം കരീം
,,
കെ.രാധാകൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
കപ്പല്‍ശാലയുടെ
ഓഹരികള്‍
വിറ്റഴിക്കുന്നതിന്
എതിരെ കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധക്ഷണിക്കുന്നതിനായി
എന്തു നടപടി
കൈക്കൊള്ളാനാണ്
ഉദ്ദേശിക്കുന്നത്;
ഇക്കാര്യത്തില്‍
കേന്ദ്ര
സര്‍ക്കാരുമായി
ആശയവിനിമയം
നടത്തിയിട്ടുണ്ടോ;
ഇത്
സംബന്ധിച്ച്
മുഖ്യമന്ത്രി
പ്രധാനമന്ത്രിയുമായി
സംസാരിക്കുകയുണ്ടായോ;
വിശദമാക്കുമോ;
(ബി)
ഉയര്‍ന്ന
ലാഭക്ഷമത
കൈവരിച്ചിട്ടുള്ള
കൊച്ചിന്
ഷിപ്പ്
യാര്‍ഡിന്റെ
ഓഹരി
വില്‍ക്കാനുള്ള
നീക്കം
എപ്പോഴാണ്
ആരംഭിച്ചത്;
(സി)
1998
ല്‍ പൊതുമേഖലാ
സ്ഥാപനങ്ങളെ
വിറ്റഴിക്കുന്നതിനായി
നിയോഗിക്കപ്പെട്ടിരുന്ന
ഗീതാകൃഷ്ണന്‍
കമ്മിറ്റി
റിപ്പോര്‍ട്ടിലെ
ശിപാര്‍ശ
എന്തായിരുന്നു;
ശിപാര്‍ശക്കെതിരെ
അന്ന് സംസ്ഥാന
സര്‍ക്കാര്‍
നടത്തിയ
ശ്രമങ്ങള്‍ക്കൊടുവില്‍
കേന്ദ്ര
സര്‍ക്കാര്‍
എടുത്ത
തീരുമാനം
എന്തായിരുന്നു;
(ഡി)
ഓഹരി
വിറ്റഴിക്കാനുള്ള
ഇപ്പോഴത്തെ
നീക്കങ്ങള്‍ക്കെതിരെ
ഫലപ്രദമായ
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സിവില്‍
സര്‍വ്വീസിന്റെ
കാര്യക്ഷമത
*309.
ശ്രീ.എസ്.രാജേന്ദ്രന്
,,
ജി.സുധാകരന്
,,
പി.ശ്രീരാമകൃഷ്ണന്
,,
രാജു എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സിവില്‍
സര്‍വ്വീസിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും
നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
സിവില്‍
സര്‍വ്വീസിനെ
സംസ്ഥാനത്തിന്റെ
വികസനത്തിന്
ഫലപ്രദമായി
പ്രയോജനപ്പെടുത്താന്‍
സാധിക്കുന്നുണ്ടോ;
ഇക്കാര്യത്തില്‍
വീഴ്ചകള്‍
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
ഭരണതലത്തിലെ
തട്ടുകളുടെ
എണ്ണം
കുറയ്ക്കലും
ഭരണഭാഷ
മലയാളമാക്കലും
ഉള്‍പ്പെടെ,
ഭരണത്തെ
ചലനാത്മകമാക്കി
മാറ്റുന്നത്തിൽ
വീഴ്ചകള്‍
ഉണ്ടായിട്ടുണ്ടോ;
ഇത് മൂലം
തീരുമാനം
എടുക്കാനുള്ള
ഫയലുകളുടെ
എണ്ണം കൂടി
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
2014-15
ധനകാര്യവര്‍ഷത്തില്‍,
സര്‍ക്കാര്‍
സര്‍വ്വീസില്‍
നിന്ന് കുറവ്
ചെയ്യേണ്ടതായി
ധനവകുപ്പ്
കണ്ടെത്തിയിരുന്ന
തസ്തികകള്‍
എത്രയായിരുന്നു;
പ്രസ്തുത
വകുപ്പ് ഇതര
വകുപ്പ്
മേധാവികള്‍ക്ക്
19.9.2014-ല്‍
അയച്ചിരുന്ന
കത്തിന്റയടിസ്ഥാനത്തിലുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
പ്രോജക്ട്
സാറ്റര്‍ഡേ പദ്ധതി
*310.
ശ്രീ.ലൂഡി
ലൂയിസ്
,,
എം.എ. വാഹീദ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും പരിസ്ഥിതിയും
ഗതാഗതവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പില്‍
'പ്രോജക്ട്
സാറ്റര്‍ഡേ'
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
എക്സൈസ്
വകുപ്പില്‍ ക്രൈം
റിക്കാര്‍ഡ്സ്
ബ്യൂറോ
*311.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഡൊമിനിക്
പ്രസന്റേഷന്
,,
പി.എ.മാധവന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍
ക്രൈം
റിക്കാര്‍ഡ്സ്
ബ്യൂറോയുടെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതി
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
പദ്ധതി
*312.
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
ഇ.കെ.വിജയന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആഭ്യന്തരവും
വിജിലന്‍സും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര
സ്കൂളുകളില്‍
സ്റ്റുഡന്റ്
പോലീസ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
;
(ബി)
സ്വകാര്യ
സ്കൂളുകളില്‍
പ്രസ്തുത
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ
;
(സി)
എല്ലാ
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകളിലും
പ്രസ്തുത
പദ്ധതി
നടപ്പാക്കാന്‍
കഴിഞ്ഞിട്ടില്ലായെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
സ്വകാര്യ
സ്കൂളുകള്‍
ഉള്‍പ്പെടെയുള്ള
എല്ലാ
സ്കൂളുകളിലും
പ്രസ്തുത
പദ്ധതി
സമയബന്ധിതമായി
നടപ്പാക്കാന്‍
എന്തു
നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ?
ജയില്‍
ശിക്ഷ
*313.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിരപരാധികളായ
കുട്ടികള്‍
ജയില്‍ ശിക്ഷ
അനുഭവിക്കുന്നുണ്ടോ;
എങ്കില്‍
അതിനുളള
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
നിരപരാധികളും,
സാഹചര്യം മൂലം
കുറ്റവാളികളായി
തടവുശിക്ഷ
അനുഭവിക്കേണ്ടി
വരുന്നവരും
ജയിലുകളില്‍
തടവിലുണ്ടോയെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതിന്റെയൊക്കെ
അടിസ്ഥാനത്തില്‍
നടപടി
ചട്ടങ്ങളിലും,
ശിക്ഷാ
നിയമങ്ങളിലും
കാലോചിതമായ
പരിഷ്ക്കരണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
പി.എസ്.സി.
നേരിടുന്ന
പ്രതിസന്ധി
*314.
ശ്രീ.ആര്.
രാജേഷ്
,,
സാജു പോള്‍
,,
കെ.വി.അബ്ദുള്‍
ഖാദര്‍
ഡോ.കെ.ടി.ജലീല്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭരണഘടനാപരമായി
ഏല്‍പ്പിച്ചിരിക്കുന്ന
സുപ്രധാന
കടമകള്‍
കാര്യക്ഷമമായി
നിര്‍വ്വഹിക്കുന്നതിന്
പബ്ലിക്
സര്‍വ്വീസ്
കമ്മീഷന്
സാധിക്കുന്നുണ്ടോ;
(ബി)
ഇതിനാവശ്യമായ
ഫണ്ട്
സര്‍ക്കാര്‍
യഥാസമയം
ലഭ്യമാക്കാത്തതിനാല്‍,
പി.എസ്.സി.
നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുമോ;
(സി)
സുഗമമായ
പ്രവര്‍ത്തനം
ഉറപ്പാക്കുന്നതിന്
പി.എസ്.സി.
എന്തെല്ലാം
ആവശ്യങ്ങളാണ്
ഉന്നയിച്ചിരിക്കുന്നത്;
ഇവയില്‍
ഇപ്പോഴും
പരിഹരിക്കപ്പെടാതെ
അവശേഷിക്കുന്നവ
എന്തെല്ലാം;
(ഡി)
പരീക്ഷയും
ഇന്റര്‍വ്യൂവും
യഥാസമയം
നടത്താത്തതിനാല്‍
ഒട്ടേറെ
ഒഴിവുകള്‍
നികത്തപ്പെടാതെ
അവശേഷിക്കുന്നതായി
ശ്രദ്ധയിൽ
പ്പെട്ടിട്ടുണ്ടോ;
(ഇ)
ധനകാര്യ
വിഭാഗത്തിന്റെ
പരിശോധന
അംഗീകരിക്കില്ലെന്ന
പി.എസ്.സി.യുടെ
നിലപാട്
അംഗീകരിക്കുന്നുണ്ടോ;
നിലപാട്
വ്യക്തമാക്കുമോ?
റോഡപകടങ്ങളില്‍
മരണമടയുന്ന
ചെറുപ്പക്കാരുടെ
എണ്ണം
*315.
ശ്രീ.സി.മോയിന്‍
കുട്ടി
,,
അബ്ദുറഹിമാന്
രണ്ടത്താണി
,,
പി.ബി. അബ്ദുൾ
റസാക്
,,
കെ.മുഹമ്മദുണ്ണി
ഹാജി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും പരിസ്ഥിതിയും
ഗതാഗതവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങളില്‍
മരണമടയുന്ന
ചെറുപ്പക്കാരുടെ
എണ്ണം
വര്‍ഷംപ്രതി
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ഗൗരവപൂര്‍വ്വം
പരിഗണിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത
സ്ഥിതിവിശേഷത്തിനുള്ള
കാരണങ്ങള്‍
അപഗ്രഥിക്കപ്പെട്ടിട്ടുണ്ടോ
;
വിശദമാക്കുമോ
;
(സി)
റോഡപകടങ്ങളും
അതുമൂലമുള്ള
ജീവഹാനിയും
കുറച്ചുകൊണ്ടുവരുന്നതിനുള്ള
മുന്‍കരുതല്‍
നടപടികള്‍
സ്വീകരിക്കാന്‍
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുമോ
?
ലോക്കല്‍
ഫണ്ട് ഓഡിറ്റ്
*316.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
,,
തേറമ്പില്‍
രാമകൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോക്കല്‍
ഫണ്ട് ഓഡിറ്റ്
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്?
വിജിലന്‍സ്
വകുപ്പിന്റെ
കാര്യക്ഷമത
*317.
ശ്രീ.കെ.കെ.നാരായണന്
,,
കെ.കുഞ്ഞിരാമന്
(ഉദുമ)
,,
പുരുഷന് കടലുണ്ടി
,,
ബി.ഡി. ദേവസ്സി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആഭ്യന്തരവും
വിജിലന്‍സും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
വകുപ്പിനെ
നിഷ്പക്ഷവും
കുറ്റമറ്റരീതിയിലും
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
നടപടി
സ്വികരിക്കുമോ
;
(ബി)
വിജിലന്‍സിന്റെ
കൃത്യനിര്‍വ്വഹണത്തിലുള്ള
വീഴ്ചയും
നിയമവിരുദ്ധമായ
നടപടികളും
ജനങ്ങള്‍ക്ക്
പ്രസ്തുത
വകുപ്പിലുള്ള
വിശ്വാസം
നഷ്ടപ്പെടുത്തികൊണ്ടിരിക്കുകയാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
വിജിലന്‍സ്
അന്വേഷണത്തിലും
തുടര്‍നടപടികളിലും
രാഷ്ട്രീയ
ഇടപ്പെടല്‍
ഉണ്ടാകുന്നുണ്ടോ
; ഇത് വഴി
പ്രശ്നങ്ങൾ
കൂടുതല്‍
സങ്കീര്ണ്ണമാകുന്നുണ്ടോ
;
(ഡി)
വിജിലന്‍സിന്റെ
സ്വതന്ത്രമായ
പ്രവര്‍ത്തനം
ഉറപ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ
;
(ഇ)
വിജിലന്‍സ്
വകുപ്പിലെ
എല്ലാ
നിയമനങ്ങളും
പി.എസ്.സി. വഴി
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
; അത്തരമൊരു
നിര്‍ദ്ദേശം
ഡി.ജി.പി.
ശിപാര്‍ശ
ചെയ്യാനിടയായ
സാഹചര്യം
എന്തായിരുന്നു
?
അണക്കെട്ടുകളില്‍
മത്സ്യകൃഷി
*318.
ശ്രീ.എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അണക്കെട്ടുകളോടനുബന്ധിച്ച
ജലാശയങ്ങളില്‍
മത്സ്യകൃഷി
നടത്തുന്ന
പദ്ധതിയില്‍
ഏതൊക്കെ
ജലാശയങ്ങളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
ജലാശയങ്ങളെ ഈ
പദ്ധയില്‍
കീഴില്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; എങ്കില്‍
വിശദവിവരം
നല്‍കാമോ;
(സി)
നാടന്‍
മത്സ്യ ഇനങ്ങളെ
ഇതിലുള്‍പ്പെടുത്തി
ജലാശയങ്ങളില്‍
നിക്ഷേപിക്കുന്നുണ്ടോ
; ഇല്ലെങ്കില്‍
അക്കാര്യം
പരിഗണിക്കുമോ?
സ്വകാര്യ
ഭൂമിയില്‍ മരം
വച്ച് പിടിപ്പിക്കൽ
*319.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
ആര് . സെല്‍വരാജ്
,,
സി.പി.മുഹമ്മദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും പരിസ്ഥിതിയും
ഗതാഗതവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ഭൂമിയില്‍ മരം
വച്ച്
പിടിപ്പിക്കുന്നതിന്
വനം വകുപ്പ്
കര്‍മ്മ പദ്ധതി
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ
ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
ഭവന
നിര്‍മ്മാണ
പദ്ധതികള്‍
*320.
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ
വകുപ്പിന്
കീഴിലുള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
വിവിധ
ഭവന നിര്‍മ്മാണ
പദ്ധതികളെ
ഏകോപിപ്പിക്കുന്നതിന്
നിലവില്‍
എന്തെല്ലാം
സംവിധാനങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ജില്ലാ
ഹൗസിങ്ങ്
സൊസൈറ്റികള്‍
രൂപീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
സര്‍ക്കാര്‍
സര്‍വ്വീസില്‍
നിയമന നിരോധനം
*321.
ശ്രീ.റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
പി.ശ്രീരാമകൃഷ്ണന്
ശ്രീമതി.കെ.കെ.ലതിക
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍
നിയമന
നിരോധനമില്ലെന്ന്
ആവര്‍ത്തിച്ച്
വ്യക്തമാക്കിയിട്ടും
നിലവിൽ നിയമനം
നടക്കാതിരിക്കുകയാണെന്ന
സാഹചര്യം
തിരിച്ചറിഞ്ഞിട്ടുണ്ടോ
;
(ബി)
പി.എസ്.സി.
നിയമനത്തിനു
ശിപാര്‍ശ
ചെയ്യപ്പെടുന്നവരുടെ
എണ്ണം
കുറഞ്ഞുവരുന്നതിന്റെ
കാരണം
വെളിപ്പെടുത്തുമോ
;
(സി)
പുതിയ
ഒഴിവുകള്‍
റിപ്പോര്‍ട്ടു
ചെയ്യേണ്ടതില്ലെന്ന
നിര്‍ദ്ദേശം
വകുപ്പു
തലവന്മാര്ക്ക്
നല്‍കിയിട്ടുണ്ടോ
?
വിദ്യാഭ്യാസ
വായ്പ
*322.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ
എടുത്തിട്ടുള്ളവര്‍ക്ക്
ഏതെല്ലാം
വിധത്തിലുള്ള
ആനുകൂല്യങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാഭ്യാസ
വായ്പാ
ഗുണഭോക്താക്കള്‍ക്ക്
കേന്ദ്ര
സര്‍ക്കാര്‍
ഏതെങ്കിലും
ആനുകൂല്യം
നല്കുന്നുണ്ടോ;
(സി)
വിദ്യാഭ്യാസ
വായ്പ
എടുത്തിട്ടുള്ളവരുടെ
ജപ്തി
നടപടികള്‍ക്ക്
മോറട്ടോറിയം
പ്രഖ്യാപിക്കുമോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ?
വനം
ദീപ്തി പദ്ധതി
*323.
ശ്രീ.സി.പി.മുഹമ്മദ്
,,
കെ.അച്ചുതന്
,,
വര്‍ക്കല കഹാര്‍
,,
കെ.മുരളീധരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും പരിസ്ഥിതിയും
ഗതാഗതവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനം
ദീപ്തി പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചി
ട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
പാചക
വാതക ടാങ്കര്‍
അപകടങ്ങള്‍
T *324.
ശ്രീ.സി.മമ്മൂട്ടി
,,
വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
എന്‍
.എ.നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും പരിസ്ഥിതിയും
ഗതാഗതവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാചക
വാതക
ടാങ്കറുകള്‍ക്ക്
അടിക്കടി
ഉണ്ടാകുന്ന
അപകടങ്ങള്‍
സംബന്ധിച്ച്
പഠനം
നടത്തുന്നതിനും
പരിഹാരം
നിര്‍ദ്ദേശിക്കുന്നതിനും
എന്തെങ്കിലും
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തിന്റെ
വിവിധ
ഭാഗങ്ങളില്‍
പ്രസ്തുത
അപകടങ്ങളില്‍പ്പെട്ട്
ജീവഹാനിയും
സ്വത്ത്
നഷ്ടവും
ഉണ്ടായവരുടെ
കാര്യത്തില്‍
സ്വീകരിച്ച
ആശ്വാസ
നടപടികള്‍
വിശദമാക്കുമോ?
ഇന്‍ലാന്റ്
നാവിഗേഷന്‍
കാര്യക്ഷമമാക്കൽ
*325.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
സണ്ണി ജോസഫ്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍ലാന്റ്
നാവിഗേഷന്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ
ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
കെ.പി.എസ്.സി
വഴിയുള്ള
നിയമനങ്ങള്‍ക്ക്
ഏകജാലക സംവിധാനം
*326.
ശ്രീ.പി.എ.മാധവന്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.പി.എസ്.സി
വഴിയുള്ള
നിയമനങ്ങള്‍ക്ക്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വേണ്ട
വിവരങ്ങള്‍
ഏകജാലക
സംവിധാനം വഴി
ലഭ്യമാക്കുവാന്‍
എന്തെല്ലാം
കര്‍മ്മ
പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ചരക്ക്
സേവന നികുതി ബിൽ
*327.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എം.എ.ബേബി
,,
എം.ചന്ദ്രന്
,,
കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
ബില്ലിലെ
നിര്‍ദ്ദേശങ്ങളില്‍,
ഏതെങ്കിലും
കാര്യങ്ങളില്‍
കേന്ദ്രവും
സംസ്ഥാനവുമായി
തര്‍ക്കങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജനങ്ങളുടെ
താല്പര്യങ്ങളെ
മുന്‍നിര്‍ത്തി
എന്തെങ്കിലും
ആവശ്യങ്ങള്‍
സര്‍ക്കാര്‍
മുന്നോട്ട്
വയ്ക്കുകയുണ്ടായോ
;
(സി)
ഉന്നതാധികാര
സമിതി
യോഗത്തില്‍
സംസ്ഥാനം
എന്തെല്ലാം
കാര്യങ്ങള്‍
അവതരിപ്പിച്ചിട്ടുണ്ട്;
ഇക്കാര്യത്തില്‍
കേന്ദ്ര
നിലപാടുകള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കുമോ;
(ഡി)
കോര്‍പ്പറേറ്റുകളുടെ
ആവശ്യങ്ങള്‍ക്ക്
വഴങ്ങിയുള്ള
കേന്ദ്ര
സര്‍ക്കാരിന്റെ
നിലപാട്
സംബന്ധിച്ച
സംസ്ഥാന
സര്‍ക്കാരിന്റെ
നയം
വ്യക്തമാക്കുമോ;
(ഇ)
ചരക്ക്
സേവന നികുതി
സംസ്ഥാന
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ
;
(എഫ്)
സ്വതന്ത്ര
തര്‍ക്ക പരിഹാര
സംവിധാനം
സംബന്ധിച്ച
വിഷയത്തിലെ
സംസ്ഥാനത്തിന്റെ
നിലപാട്
എന്താണ്?
കാലഹരണപ്പെട്ട
നിയമങ്ങള്‍
റദ്ദാക്കല്‍
*328.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
,,
എം.പി.വിന്‍സെന്റ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലഹരണപ്പെട്ട
നിയമങ്ങള്‍
റദ്ദാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശം
നല്‍കുമോ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സുരക്ഷിത
സ്ത്രീ യാത്രാ
പദ്ധതി
*329.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും പരിസ്ഥിതിയും
ഗതാഗതവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
സുരക്ഷിത
സ്ത്രീ യാത്രാ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ജനസമ്പര്‍ക്ക
പരിപാടി
*330.
ശ്രീ.ബി.സത്യന്
,,
കെ.കെ.ജയചന്ദ്രന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
പുരുഷന് കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജനസമ്പര്‍ക്ക
പരിപാടികളുടെ
ഭാഗമായി
ജില്ലകളില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളുടെ
നിര്‍വ്വഹണത്തിന്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നിര്‍വ്വഹണ
പുരോഗതി
വിലയിരുത്തുകയുണ്ടായിട്ടുണ്ടോ
;
വിശദമാക്കുമോ
; ഇവയില്‍
പുതുതായി
പ്രഖ്യാപിച്ച
പദ്ധതികള്‍
ഉണ്ടായിരുന്നുവോ
; ബജറ്റില്‍
തുക
വകയിരുത്താതെ
നടത്തിയ
പ്രഖ്യാപനങ്ങള്‍
നടപ്പിലാക്കുന്നതിന്
ഭരണാനുമതി
ആയിട്ടുണ്ടോ;
എങ്കില്‍ എത്ര
പദ്ധതികള്‍
അപ്രകാരമുണ്ട്;