സര്‍ക്കാര്‍
ആശുപത്രികളും മരുന്നു
വിതരണവും
*211.
ശ്രീ.സാജു
പോള്‍
,,
വി.ശിവന്‍കുട്ടി
,,
എ. പ്രദീപ്കുമാര്‍
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുള്‍പ്പെടെയുള്ള
സര്‍ക്കാര്‍
ആശുപത്രികളില്‍ പട്ടി
കടിയേറ്റ്
ചെല്ലുന്നവര്‍ക്കു
വേണ്ട പ്രതിരോധ
മരുന്നുള്പ്പെടെയുളള
അവശ്യമരുന്നുകള്‍
ലഭ്യമാകാത്ത സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദവിവരം അറിയിക്കാമോ;
(ബി)
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന്
ലിമിറ്റഡ് മരുന്നു
വിതരണ കമ്പനികള്‍ക്ക്
കുടിശ്ശിക വരുത്തിയത്
മരുന്നു വിതരണത്തെ
പ്രതികൂലമായി ബാധിച്ച
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കുമോ; മരുന്നു
കമ്പനികള്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക
എത്രയാണ്;
വ്യക്തമാക്കുമോ ;
സീപ്ലെയിന്‍
പദ്ധതി
*212.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
പി.തിലോത്തമന്
,,
ഇ.ചന്ദ്രശേഖരന്
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സീപ്ലെയിന്‍ പദ്ധതി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
സീപ്ലെയിന്‍
പദ്ധതിയ്ക്കായി
ഖജനാവില്‍ നിന്നും എത്ര
തുക ഇതിനകം
ചെലവാക്കിയിട്ടുണ്ടന്ന്
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
പദ്ധതി ലാഭകരമാക്കാന്‍
കഴിയില്ലെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിമൂലം പാരിസ്ഥിതിക
സന്തുലിതാവസ്ഥയ്ക്ക്
കോട്ടം സംഭവിക്കുമെന്ന
വാദം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
"പീപ്പിള്‍സ്
ഓണ്‍ ടൂറിസം" പദ്ധതി
*213.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
,,
എം.പി.വിന്‍സെന്റ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വികസനത്തിനായി
പീപ്പിള്‍സ് ഓണ്‍
ടൂറിസം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ?
സമ്പൂര്‍ണ്ണ
ആരോഗ്യ കേരളം പദ്ധതി
*214.
ശ്രീമതി.പി.
അയിഷാ പോറ്റി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എ.കെ.ബാലന്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
ബഡ്ജറ്റില്‍ 500 കോടി
രൂപ ചെലവ്
പ്രതീക്ഷിക്കുന്ന
സമ്പൂര്‍ണ്ണ ആരോഗ്യ
കേരളം പദ്ധതി
പ്രഖ്യാപിച്ചിരുന്നോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ അര്‍ഹരായ
എല്ലാ ആളുകള്‍ക്കും
സൗജന്യ ചികിത്സ
ലഭ്യമാക്കുന്നതിനും
സര്‍ക്കാര്‍
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
പ്രസ്തുത ആവശ്യത്തിനായി
എന്തു തുക ചെലവഴിച്ചു ;
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
മേല്‍നോട്ടത്തിനും
സുഗമമായ നടത്തിപ്പിനും
തീരുമാനങ്ങള്‍
വേഗത്തില്‍
നടപ്പിലാക്കുന്നതിനുമായി
രൂപീകരിച്ച കാബിനറ്റ്
സബ് കമ്മിറ്റിയുടെയും
ഉന്നതാധികാര
സമിതിയുടെയും
തീരുമാനങ്ങളും
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങളും
അറിയിക്കാമോ;
(ഇ)
സമ്പൂര്‍ണ്ണ
ആരോഗ്യകേരളം
ട്രസ്റ്റിന്റെ
പ്രവര്‍ത്തനവും
ഫണ്ടിന്റെ ലഭ്യതയും
വിനിയോഗവും
വിശദമാക്കുമോ?
സിസേറിയന്
പ്രസവങ്ങള്‍.
*215.
ശ്രീ.സി.മോയിന്‍
കുട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിസേറിയന്
പ്രസവങ്ങളുടെ
കാര്യത്തില്‍ ലോകാരോഗ്യ
സംഘടന എന്തെങ്കിലും
പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന് ആധാരമായ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പ്രസ്തുത പരിധി
പാലിക്കപ്പെടുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസവ
സംബന്ധ ചികിത്സാരംഗത്ത്
സര്‍ക്കാര്‍-സ്വകാര്യ
ഭേദമന്യേ
നിലനില്‍ക്കുന്ന
അനാവശ്യ പ്രവണതകള്‍
തടയാന്‍ ഫലപ്രദമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പൊതുജനാരോഗ്യമേഖല
*216.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.കെ.വി.വിജയദാസ്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധികള്‍
ബാധിക്കുന്നവരുടെയും,
അതുവഴി
മരണപ്പെടുന്നവരുടെയും
എണ്ണം വര്‍ദ്ധിച്ചത്
പൊതുജനാരോഗ്യമേഖലയുടെ
ദൗര്‍ബല്യം കാരണമാണോ;
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പൊതുജനാരോഗ്യമേഖല
ശക്തിപ്പെടുത്താൻ
ഫലപ്രദമായ നടപടി
സ്വീകരിക്കുമോ;
(സി)
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിലും
ശുചീകരണ
പ്രവര്‍ത്തനത്തിലും
വരുത്തിയ വീഴ്ചകള്‍
പകര്‍ച്ചവ്യാധികള്‍
വ്യാപിക്കുന്നതിന്
കാരണമായിട്ടുണ്ടോ;
എങ്കിൽ അത്
പരിഹരിക്കാന്‍ പദ്ധതി
നടപ്പിലാക്കുമോ?
ഭൂമിക
പദ്ധതി
T *217.
ശ്രീ.പി.തിലോത്തമന്
,,
ഇ.ചന്ദ്രശേഖരന്
,,
വി.ശശി
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിക
പദ്ധതി എന്നു മുതലാണ്
ആരംഭിച്ചത്; പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാം ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി കാര്യക്ഷമമായി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചു
വരുന്നത് ;
വിശദമാക്കുമോ?
മനോരോഗികളുടെ
സംരക്ഷണവും പുനരധിവാസവും
*218.
ശ്രീ.സി.കൃഷ്ണന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
പി.ടി.എ. റഹീം
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
ബജറ്റില്‍ പ്രഖ്യാപിച്ച
'സമഗ്ര മാനസികാരോഗ്യം'
പദ്ധതിയുടെ കീഴില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
വിശദീകരിക്കുമോ; രോഗം
മാറിയവരുടെ
പുനരധിവാസത്തിനായി
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
നിലവിലുള്ള
മാനസികാരോഗ്യ
ആശുപത്രികളിലെ
ഡോക്ടര്‍മാരുടെയും
മറ്റ് ജീവനക്കാരുടെയും
കുറവ്
പരിഹരിയ്ക്കുുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
സ്വകാര്യ മാനസികാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കാനും
നിയന്ത്രിക്കാനുമായി
എന്തൊക്കെ
സംവിധാനമാണുള്ളത്;
ഇവയില്‍ പലതും
അശാസ്ത്രീയ രീതികള്‍
പിന്തുടരുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സ്വകാര്യ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഇത്തരം എല്ലാ
സ്ഥാപനങ്ങള്‍ക്കും
ലൈസന്‍സ് ഉണ്ടോ;
ഇല്ലെങ്കില്‍
അവയ്ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെന്ന് അറിയിക്കാമോ;
(ഇ)
ചികിത്സയും
സംരക്ഷണവും ലഭിക്കാതെ
അലഞ്ഞ് നടക്കുന്ന
മനോരോഗികളുടെ
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കാമോ?
പൊതു
ടാപ്പുകളില്‍ കൂടി ശുദ്ധജലം
*219.
ശ്രീ.കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
വര്‍ക്കല കഹാര്‍
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ടാപ്പുകളില്‍ കൂടി
ശുദ്ധജലം ലഭ്യമാക്കാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
ഒാള്
ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍ സയന്‍സ്
(എയിംസ്)
*220.
ഡോ.കെ.ടി.ജലീല്‍
ശ്രീ.എം.എ.ബേബി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
ബജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
കേരളത്തില്‍ ഒാള്
ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍ സയന്‍സ്
(എയിംസ്)
ആരംഭിക്കുന്നതിന് മുൻ
കേന്ദ്രസര്‍ക്കാരിന്റെയും
ഈ സര്‍ക്കാരിന്റെയും
കാലത്ത് നടത്തിയ
സമ്മര്‍ദ്ദങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
കേരളത്തിന്
എയിംസ് ലഭിക്കാതെ
പോയതിന്റെ കാരണങ്ങള്‍
അറിയിക്കുമോ;
(സി)
മിക്ക
സംസ്ഥാനങ്ങള്‍ക്കും
പുതുതായി എയിംസ്
ലഭിച്ചിട്ടും കേരളത്തിൽ
അനുവദിപ്പിക്കാൻ
കഴിയാതെ പോയത്
എന്തൊക്കെ പോരായ്മകൾ
കൊണ്ടാണെന്ന്
അറിയിക്കാമോ;
മെഡിക്കല്‍
സര്‍വ്വീസ് കോര്‍പ്പറേഷന്റെ
വിമാന ആംബുലന്‍സ് സർവീസ്
*221.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എം.എ. വാഹീദ്
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിമാന
ആംബുലന്‍സ്
സര്‍വ്വീസിന്,
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
സർവീസ് നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ?
ബാങ്ക്
വഴി തൊഴിലാളികളുടെ വേതനം
*222.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികളുടെ
വേതനം ബാങ്ക് വഴി
ലഭ്യമാക്കാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സ്വകാര്യ
മെഡിക്കല്‍ ലാബുകളിലെ
പരിശോധനയ്ക്ക് അമിത ചാര്‍ജ്ജ്
*223.
ശ്രീ.ആര്.
രാജേഷ്
,,
പി.കെ.ഗുരുദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
മെഡിക്കല്‍ ലാബുകളില്‍
മിക്കവയിലും
യോഗ്യതയുള്ള
ജീവനക്കാരില്ലാത്തതായും
അമിതമായ ചാര്‍ജ്ജ്
ഈടാക്കുന്നതായുമുള്ള
പരാതിയില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
സ്വകാര്യ
ആശുപത്രികളുടെയും,ക്ലിനിക്കുകളുടെയും,
ലാബുകളുടെയും
പ്രവര്‍ത്തനം
പരിശോധിച്ചിട്ടുണ്ടോ;
ഇവയുടെ നിലവാരം
ഉറപ്പാക്കുന്നതിനും
അമിത ഫീസ് നിരക്ക്
നിയന്ത്രിക്കാനും
കേന്ദ്ര നിയമത്തിന്റെ
മാതൃകയില്‍
നിയമനിര്‍മ്മാണം
നടത്താന്‍ തയ്യാറാകുമോ;
ഇല്ലെങ്കിൽ കാരണം
അറിയിക്കുമോ; നിലവില്‍
ഇത്തരം സ്ഥാപനങ്ങളുടെ
മേല്‍ എന്തെങ്കിലും
നിയന്ത്രണം ഉണ്ടോ;
വിശദമാക്കാമോ;
(സി)
നിയമനിര്‍മ്മാണത്തിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
വഞ്ചി
വീടുകളുടെ സുരക്ഷ ഉറപ്പാക്കൽ
*224.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര രംഗത്ത്
സുപ്രധാന
പങ്കാളിത്തമുളള വഞ്ചി
വീടുകളില്‍ അടിക്കടി
ഉണ്ടാകുന്ന
തീപിടുത്തങ്ങളും
മറ്റപകടങ്ങളും
ഉയര്‍ത്തുന്ന ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തൊക്കെ ഇടപെടലുകള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വഞ്ചി
വീടുകളുടെ സുരക്ഷ
ഉറപ്പാക്കുന്നതിനും
വിനോദ സഞ്ചാരികളുടെ
ആശങ്ക
ഇല്ലാതാക്കുന്നതിനും
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നൈപുണ്യ
വികസന അക്കാദമികള്‍
*225.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
തൊഴില്‍ മേഖലകളില്‍
നൈപുണ്യ വികസന
അക്കാദമികള്‍
ആരംഭിക്കാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ദേശീയ
ജലപാത പദ്ധതി
*226.
ശ്രീ.കെ.രാധാകൃഷ്ണന്
,,
എം. ഹംസ
,,
കെ.കെ.നാരായണന്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം-കോട്ടപ്പുറം
ദേശീയ ജലപാത 2012-13
വര്‍ഷം
യാഥാര്‍ത്ഥ്യമാക്കുമെന്ന
ബജറ്റ് പ്രഖ്യാപനം
നടപ്പിലായോ ;
ഇല്ലെങ്കില്‍ അതിന്റെ
കാരണമെന്തെന്ന്
അറിയിക്കാമോ ;
(ബി)
ദേശീയ
ജലപാത പദ്ധതികള്‍ക്കായി
2012-13 ബജറ്റില്‍
പ്രഖ്യാപിച്ച 90 കോടി
രൂപ ഏതൊക്കെ
പദ്ധതികള്‍ക്കായാണ്
വിനിയോഗിച്ചതെന്ന്
അറിയിക്കാമോ ;
(സി)
കോവളം-കൊല്ലം,
കോട്ടപ്പുറം-നീലേശ്വരം
ജലപാതകളുടെ വികസന
പുരോഗതി അറിയിക്കാമോ ;
(ഡി)
നബാര്‍ഡ്
സഹായത്തോടെ
നടത്തുമെന്ന്
പ്രഖ്യാപിച്ചിരുന്ന
വടകര-മാഹി, ഇ. കെ.
കനാല്‍ എന്നിവയുടെ
നിര്‍മ്മാണ/പുനരുദ്ധാരണ
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ ; ഇതുവരെ
എന്തു തുക ചെലവഴിച്ചു ;
(ഇ)
ദേശീയ
ജലപാത പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കുന്നതിന്
ഇനിയും എത്ര കോടി രൂപ
ചെലവഴിക്കേണ്ടതായി
വരുമെന്ന് കരുതുന്നു?
പ്ലാച്ചിമട
ട്രിബ്യൂണല്‍ ബില്‍
T *227.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.എ.കെ.ബാലന്
,,
കെ.വി.വിജയദാസ്
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമസഭ
പാസ്സാക്കി
രാഷ്ട്രപതിയുടെ
അംഗീകാരത്തിന്
സമര്‍പ്പിച്ച
പ്ലാച്ചിമട
ട്രിബ്യൂണല്‍ ബില്‍
കേന്ദ്ര സര്‍ക്കാര്‍
തിരിച്ചയച്ചിട്ടുണ്ടോ;
രാഷ്ട്രപതിയുടെ
അനുമതിയ്ക്കും
പരിഗണനയ്ക്കും
സമര്പ്പിക്കാതെയാണോ
ബില്‍
തിരിച്ചയച്ചിരിക്കുന്നത്;
വ്യക്തമാക്കുമോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച തുടര്‍
നടപടി വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ബില്‍ കേന്ദ്ര
സര്‍ക്കാര്‍ എത്ര തവണ
തിരിച്ചയക്കുകയുണ്ടായി;
യു.പി.എ.
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത ബില്‍
രാഷ്ട്രപതിയുടെ
പരിഗണനയ്ക്ക്
അയച്ചിട്ടുണ്ടായിരുന്നുവോ
എന്ന് വ്യക്തമാക്കുമോ?
ആയുഷ്
ഹോളിസ്റ്റിക് കേന്ദ്രങ്ങള്‍
*228.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുഷ്
ഹോളിസ്റ്റിക്
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട് ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഓണ്‍ലൈന്‍
മരുന്നു വ്യാപാരം
*229.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണ്‍ലൈന്‍
മരുന്നു വ്യാപാരം
അനുവദിക്കുന്ന കേന്ദ്ര
ഗവണ്മെന്റിന്റെ പുതിയ
ഔഷധനയത്തിന്റെ വിശദ
വിവരം സംസ്ഥാന
സര്‍ക്കാരിന്
ലഭ്യമായിട്ടുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത സൗകര്യം
സമൂഹത്തില്‍
ഉണ്ടാക്കാവുന്ന
അനുകൂല/പ്രതികൂല
ഫലങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
ഔഷധ
സസ്യങ്ങളുടെ ലഭ്യതക്കുറവ്
*230.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ.ഖാദര്‍
,,
പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഔഷധ
സസ്യങ്ങളുടെ
ലഭ്യതക്കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് പരിഹരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
മരുന്നുല്പാദിപ്പിക്കുന്ന
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ ഔഷധ
സസ്യങ്ങള്‍ക്കായി
ടി.ബി.ജി.ആര്.ഐ യെ
സമീപിച്ചിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാനത്തെ
കര്‍ഷകരെക്കൂടി
സഹകരിപ്പിച്ച് ഔഷധ സസ്യ
കൃഷി
പ്രോത്സാഹിപ്പിച്ച്
ദൗര്‍ലഭ്യം
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മുല്ലപ്പെരിയാര്‍
ഡാമിലെ ജലനിരപ്പ്
*231.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
ഡാമില്‍ ജലനിരപ്പ് 140
അടി ആയി ഉയര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഡാമിന്റെ
ഷട്ടറുകള്‍ ഒന്നൊഴികെ
മറ്റുള്ളവ
പ്രവര്‍ത്തനരഹിതമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഡാമില്‍
നിന്നും തമിഴ്നാട്
വെള്ളം കൊണ്ടു
പോകുന്നത് നിര്‍ത്തി
വച്ചിരിക്കുകയാണെന്നും
ഒരാഴ്ച കഴിഞ്ഞു മാത്രമേ
ഷട്ടര്‍ തുറക്കാന്‍
സാദ്ധ്യതയുള്ളുവെന്നുമുള്ള
തമിഴ് നാടിന്റെ വാദം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തമിഴ്
നാട് അടിയന്തരമായി
ഡാമിന്റെ ഷട്ടര്‍
തുറന്ന് വെള്ളം
കൊണ്ടുപോകണമെന്ന്
നിര്‍ദ്ദേശം നല്കാന്
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം ചെലുത്തുമോ
?
വിദ്യാലയങ്ങളിലെ
കുടിവെള്ളത്തിന്റെ ശുദ്ധി
*232.
ശ്രീ.കെ.എം.ഷാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
വിതരണം ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ശുദ്ധി
ഉറപ്പാക്കുന്നതിന്
സ്കൂളുകളില്‍ത്തന്നെ
പരിശോധനാ ലാബുകള്‍
ആരംഭിക്കാന്‍ ജലവിഭവ
വകുപ്പിന്
ഉദ്ദേശ്യമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
കുടിവെള്ളത്തിന്റെ
ശുദ്ധി
പരിശോധനയ്ക്കുന്നതിന്
കുട്ടികള്‍ക്ക്
പരിശീലനം നല്കുവാന്
ജലവിഭവ വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
എല്ലാ
വിദ്യാലയങ്ങളിലും
ശുദ്ധമായ കുടിവെള്ളം
മുടക്കമില്ലാതെ
ലഭ്യമാക്കുവാന്‍
പദ്ധതിയുണ്ടോ;
ജലശുദ്ധീകരണത്തിനുള്ള
ലഘു പദ്ധതികളില്‍
വിദ്യാര്‍ത്ഥികള്‍ക്കു
പരിശീലനം നല്കുവാന്
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
ഉത്പാദന പദ്ധതി
*233.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിസര്‍വോയറില്‍
സൗരോര്ജ്ജപാനലുകള്
സ്ഥാപിച്ച് വൈദ്യുതി
ഉത്പാദിപ്പിക്കുവാന്‍
ജലവിഭവ വകുപ്പ് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പുതിയ
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
*234.
ശ്രീ.സി.പി.മുഹമ്മദ്
,,
എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍
കണ്ടെത്താനും
വികസിപ്പിക്കാനും
എന്തെല്ലാം
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
നേടിയെടുക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പട്ടികജാതിക്കാര്‍ക്ക്
തൊഴില്‍ പരിശീലനം
*235.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാര്‍ക്ക്
തൊഴില്‍ പരിശീലനത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഡി-
അഡിക്ഷന് കേന്ദ്രങ്ങള്‍
T *236.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
,,
സി.മോയിന്‍ കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യപാനികളിലെ
മദ്യാസക്തി
ഇല്ലാതാക്കുന്നതിനായി
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന ഡി-
അഡിക്ഷന്
കേന്ദ്രങ്ങള്‍
ലെെസന്‍സ് ഇല്ലാതെയാണ്
പ്രവര്‍ത്തിക്കുന്നതെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത
കേന്ദ്രങ്ങള്‍ക്ക്
വേണ്ട സൗകര്യങ്ങള്‍,
പ്രവര്ത്തിയ്ക്കുന്നതിനാവശ്യമായുള്ള
വ്യത്യസ്ത അനുമതികള്‍
എന്നിവ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(സി)
ഇത്തരം
കേന്ദ്രങ്ങള്‍ക്ക്
സംസ്ഥാന ബിവറേജസ്
കോര്‍പ്പറേഷനില്‍
നിന്നും ധനസഹായം
ലഭിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ ?
കൗശല്‍
കേന്ദ്രം
*237.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.മുരളീധരന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൗശല്‍
കേന്ദ്രം
ആരംഭിക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മാഗി
ബ്രാന്‍ഡ് നൂഡില്‍സിന്റെ
വിപണനം
*238.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എ.കെ.ബാലന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരീയത്തിന്റെ
സാന്നിദ്ധ്യം
ഉള്ളതിനാലും
അജീനോമോട്ടൊ കൂടിയ
അളവില്‍
അടങ്ങിയിരുന്നതിനാലും
നിരോധിച്ച മാഗി
ബ്രാന്‍ഡ്
നൂഡില്‍സിന്റെ വിപണനം
സംസ്ഥാനത്ത് വീണ്ടും
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
സാമ്പിള്‍ പരിശോധിച്ച്
മേല്പറഞ്ഞ
പ്രശ്നങ്ങള്‍ ഇല്ലെന്ന്
കണ്ടെത്തിയതിന് ശേഷമാണോ
വിപണനം വീണ്ടും
അനുവദിച്ചത് ; എങ്കില്‍
പ്രസ്തുത പരിശോധനാ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ബി)
മറ്റ്
ബ്രാന്‍ഡിലുള്ള
നൂഡില്‍സും ഹെല്‍ത്ത്
ഡ്രിങ്ക്, സ്ക്വാഷ്,
സിറപ്പ് എന്നിവയും
സാമ്പിള്‍
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ
; എങ്കില്‍
റിപ്പോര്‍ട്ടിന്റെ
വിശദാംശം നല്‍കുമോ ;
(സി)
വ്യാപകമായി
വിറ്റഴിക്കുന്ന ഇത്തരം
ഉല്പന്നങ്ങള്
സംസ്ഥാനത്തെ ജനങ്ങളുടെ
വിശേഷിച്ച് കുട്ടികളുടെ
ആരോഗ്യ പ്രശ്നത്തിന്
കാരണമാകുന്നുണ്ടെന്ന
ആശങ്ക പരിഗണിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
ആശുപത്രികളിലെ
ലാബ് സൗകര്യം
*239.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
വി.എസ്.സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രക്തപരിശോധനയ്ക്ക്
സൗകര്യമില്ലാത്ത
സര്‍ക്കാര്‍
ആശുപത്രികളുണ്ടോ;
എങ്കിൽ വിശദാംശം
ലെഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍ ലാബ്
സൗകര്യം അടിയന്തരമായി
ഏര്‍പ്പെടുത്തണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ എന്തു
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
നൈപുണ്യ വികസന പദ്ധതി
T *240.
ശ്രീ.പാലോട്
രവി
,,
പി.എ.മാധവന്
,,
കെ.മുരളീധരന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രത്യേക
തൊഴില്‍ നൈപുണ്യ വികസന
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?