സംസ്ഥാനത്തെ
കേന്ദ്രനിക്ഷേപം
*181.
ശ്രീ.പി.ടി.എ.
റഹീം
,,
ഇ.പി.ജയരാജന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
നാലരവര്‍ഷ കാലയളവില്‍
കേന്ദ്രനിക്ഷേപം
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നുള്ള
ജാഗ്രതയില്ലായ്മ
കേന്ദ്ര നിക്ഷേപം
ലഭിക്കുന്നതിനും
,നിലവിലെ വ്യവസായങ്ങളെ
പ്രതിസന്ധിയില്ലാതെ
സംരക്ഷിക്കുന്നതിനും
സാധിക്കാത്ത
സ്ഥിതിയിലാക്കിയെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; നിലപാട്
വ്യക്തമാക്കുമോ ;
(സി)
പൊതുമേഖലയോട്
സര്‍ക്കാര്‍ ആഭിമുഖ്യം
കാണിക്കുന്നുണ്ടോ; ,
സ്വകാര്യ
കോര്‍പ്പറേറ്റ്
മേഖലയോടുള്ള സമീപനം
കാരണം രാജ്യത്തിന്റെയും
സംസ്ഥാനത്തിന്റെയും
സമ്പദ് വ്യവസ്ഥ
മോശമാകുന്നുണ്ടോ ;
വിലയിരുത്തുമോ ?
യുവജനക്ഷേമ
ബോര്‍ഡിന്റെ പ്രവര്‍ത്തനം
*182.
ശ്രീ.ആര്.
രാജേഷ്
,,
പി.ശ്രീരാമകൃഷ്ണന്
,,
റ്റി.വി.രാജേഷ്
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജനക്ഷേമ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
യുവാക്കളുടെ
യഥാര്‍ത്ഥ പ്രശ്നം
കണ്ടെത്തി
പരിഹരിക്കാന്‍ ആവശ്യമായ
തരത്തിലുള്ള യാതൊരു
പ്രവര്‍ത്തനവും
യുവജനക്ഷേമ ബോര്‍ഡിന്റെ
ഭാഗത്തു നിന്നും
ഉണ്ടാകുന്നില്ല എന്ന
ആക്ഷേപം സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സമൂഹത്തിന്റെ
കരുത്താകേണ്ട
യുവജനങ്ങള്‍ക്ക്
കായികമായും മാനസികമായും
കരുത്തേകുന്നതിന് വേണ്ട
ക്രിയാത്മകമായ യാതൊരു
നടപടിയും
സ്വീകരിക്കുന്നതിന്
സാധിച്ചില്ല എന്ന പരാതി
പരിശോധിച്ചിട്ടുണ്ടോ
വ്യക്തമാക്കാമോ;
(ഡി)
സാമൂഹിക
മുന്നേറ്റത്തിന്
യുവാക്കളെ
സജ്ജമാക്കുന്നതിനുള്ള
എന്തെങ്കിലും
പദ്ധതികള്‍
യുവജനക്ഷേമബോര്‍ഡ്
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
നിലവിലെ അവസ്ഥയെന്താണ്?
ഉജ്വല്‍
ഡിസ്കോം അഷ്വറന്‍സ് യോജന
(ഉദയ്) പദ്ധതി
*183.
ശ്രീ.വി.ശശി
,,
വി.എസ്.സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വിതരണ കമ്പനികളുടെ
സഞ്ചിത നഷ്ടത്തിന്റെ
75% സംസ്ഥാന
സര്‍ക്കാരുകള്‍
ഏറ്റെടുത്ത് ഊര്‍ജ്ജ
മേഖലെ
കാര്യക്ഷമമാക്കണമെന്ന്നിഷ്കര്ഷിക്കുന്ന
കേന്ദ്ര പദ്ധതിയായ
ഉജ്വല്‍ ഡിസ്കോം
അഷ്വറന്‍സ് യോജന (ഉദയ്)
പദ്ധതി സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
വൈദ്യുതി വിതരണ
കമ്പനികളുടെ സഞ്ചിത
നഷ്ടം എത്ര രൂപ
വരുമെന്നാണ്
കണക്കാക്കിയിട്ടുളളത്;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി സംസ്ഥാന
ഗവണ്‍മെന്‍െറ് കേന്ദ്ര
ഗവണ്മെന്റുമായി
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉദയ്
പദ്ധതി
നടപ്പാക്കുന്നതോടു കൂടി
വൈദ്യുത നിരക്ക്
വര്‍ദ്ധിക്കാന്‍
സാദ്ധ്യതയുണ്ടോ?
സഹകരണ
ബാങ്കുവായ്പ വ്യവസ്ഥകള്‍
*184.
ശ്രീ.പി.ഉബൈദുള്ള
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പ അനുവദിക്കുന്ന
കാര്യത്തിലും,
തിരിച്ചടവ് വ്യവസ്ഥകള്‍
ഉദാരമാക്കുന്ന
കാര്യത്തിലും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ബാങ്കുകളുടെ
സൂക്ഷ്മതക്കുറവു മൂലം
റിസ്ക്ക് ഫണ്ട് സ്കീം
പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
മരണമടയുന്ന
വായ്പക്കാരന്റെ
കുടുംബത്തിന്
ലഭിക്കുന്നില്ലെന്ന
ആവലാതി
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
എങ്കിൽ അതു
പരിഹരിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
സ്മാര്‍ട്ട്സിറ്റി
പദ്ധതിയുടെ കരാറനുസരിച്ചുള്ള
പ്രവര്‍ത്തന പുരോഗതി
*185.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കോടിയേരി ബാലകൃഷ്ണന്
,,
എസ്.ശർമ്മ
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്സിറ്റി
പദ്ധതി കരാറനുസരിച്ച്
പ്രവര്‍ത്തന പുരോഗതി
കൈവരിച്ചിട്ടുണ്ടോ ;
(ബി)
സ്മാര്‍ട്ട്സിറ്റി
പദ്ധതി കരാറനുസരിച്ച്
പ്രാവര്‍ത്തികമാക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
കരാറനുസരിച്ച്
ഏതെല്ലാം കാര്യങ്ങളാണ്
ഇക്കാലയളവില്‍
പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്
എന്ന് വ്യക്തമാക്കുമോ ;
എന്തെല്ലാം കാര്യങ്ങള്‍
നടപ്പിലാക്കുന്നതിന്
സാദ്ധ്യമായിട്ടില്ല
എന്ന് അവലോകനം
നടത്തിയിട്ടുണ്ടോ;
(ഡി)
സ്മാര്‍ട്ട്സിറ്റിയെ
ഐ.ടി.സെസില്‍ നിന്നും
മള്ട്ടിസെസ്
ആക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതുമൂലം
സ്മാര്‍ട്ട്സിറ്റി
അധികൃതര്‍ അനധികൃത ലാഭം
നേടുമോ:വിശദാംശം
വ്യക്തമാക്കുമോ ;
(ഇ)
വിവധ
സര്‍ക്കാര്‍ വകുപ്പുകളെ
ഏകോപിപ്പിച്ച്
സ്മാര്‍ട്ട്സിറ്റി
കരാറനുസരിച്ച്
പ്രവര്‍ത്തന
സജ്ജമാക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
പരിശോധിക്കുമോ;
(എഫ്)
സ്മാര്‍ട്ട്
സിറ്റിക്ക് സര്‍ക്കാര്‍
നല്കിയ സ്ഥലം
ഉപസംരംഭകര്ക്ക്
നല്‍കുന്നതിലൂടെ
വന്‍ലാഭം
നേടിയെടുക്കുന്നതായും
ഇതിന് സര്‍ക്കാര്‍
കൂട്ടുനില്ക്കുന്നതായുമുള്ള
ആക്ഷേപങ്ങളില്‍ നിലപാട്
വ്യക്തമാക്കുമോ?
ആശ്വാസനിധി
പദ്ധതി
*186.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ചികിത്സ
ലഭ്യമാക്കുന്നതിന്
ആശ്വാസനിധി പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ വൈദ്യുതീകരണ
പദ്ധതിയുടെ നിലവിലെ അവസ്ഥ
*187.
ശ്രീ.സി.കൃഷ്ണന്
,,
എം. ഹംസ
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ
നിലവിലെ അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പദ്ധതി
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പുതിയ
വൈദ്യുതി കണക്ഷന്
നല്കുന്നതിനു മുന്‍
സര്‍ക്കാര്‍ കാണിച്ച
ജാഗ്രതയും പരിഗണനയും ഈ
സര്‍ക്കാരിന്റെ കാലത്ത്
പാലിക്കപ്പെടുന്നില്ല
എന്ന പരാതി
വിലയിരുത്തിയിട്ടുണ്ടോ?
ഡിജിറ്റല്‍
സര്‍ട്ടിഫിക്കറ്റുകള്‍
ലഭ്യമാക്കാന്‍ പദ്ധതി
*188.
ശ്രീ.പാലോട്
രവി
,,
ടി.എന്‍. പ്രതാപന്
,,
ലൂഡി ലൂയിസ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനങ്ങള്‍ക്ക്
ഡിജിറ്റല്‍
സര്‍ട്ടിഫിക്കറ്റുകള്‍
ലഭ്യമാക്കാന്‍ കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
മേഖലയുടെ തകര്‍ച്ച
*189.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ജി.സുധാകരന്
,,
ബാബു എം. പാലിശ്ശേരി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
നയങ്ങളും നിലപാടുകളും
സഹകരണ മേഖലയെ
പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ
വ്യക്തമാക്കുമോ;
(ബി)
ഈ
മേഖലയിലെ നിയമ
നിര്‍മ്മാണങ്ങൾ സഹകരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
തടസ്സമാകുന്നുണ്ടോ ;
ഇതു വഴി സമൂഹത്തിന്
ലഭ്യമാക്കേണ്ട
സേവനങ്ങള്‍
ഇല്ലതാകുന്നുണ്ടോ;
വ്യക്തമാക്കുമോ ;
(സി)
സഹകരണമേഖല
തകരുന്നത് ഏതെല്ലാം
തരത്തിലുള്ള
പ്രത്യാഘാതങ്ങൾ
ഉണ്ടാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കാര്‍ഷിക
സേവന കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
*190.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലത്ത്സഹകരണ മേഖലയില്‍
കാര്‍ഷിക സേവന
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനത്തിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കുവാനുദ്ദേശിക്കുന്നത്:
വിശദാംശങ്ങള്‍
എന്തെല്ലാ;.
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ചെറുകിട
ബാങ്കിംഗ് സംവിധാനം
*191.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന സഹകരണ കാര്‍ഷിക
ഗ്രാമവികസന ബാങ്ക്
ചെറുകിട ബാങ്കിംഗ്
സംവിധാനം
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
റിസര്‍വ് ബാങ്കില്‍
നിന്നും ലൈസന്‍സ്
ലഭിച്ചിട്ടുണ്ടോ ;
(സി)
കാര്‍ഷിക
വായ്പയുടെ യഥാസമയമുള്ള
തിരിച്ചടവ്
പ്രോത്സാഹിപ്പിക്കാന്‍
'ഗുഡ് പേ മാസ്റ്റര്‍' ,
'ആശ്വാസ് 2015'
തുടങ്ങിയ പദ്ധതി
നടപ്പിലാക്കി
തുടങ്ങിയോയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
ബാങ്കില്‍ നിന്നും
സബ്സിഡി നിരക്കിലുള്ള
വായ്പകള്‍ നല്‍കാറുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
സബ്സിഡി നിരക്കില്‍
കാര്‍ഷിക വായ്പ
നല്‍കുന്നതിനായി
ബാങ്കിന്റെ ബൈലോയില്‍
ആവശ്യമായ ഭേദഗതി
വരുത്താന്‍ തയ്യാറാകുമോ
; വ്യക്തമാക്കുമോ?
ഊര്ജ്ജോല്പാദന
മേഖലയിലെ പുരോഗതി
*192.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.കെ.നാരായണന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഊര്ജ്ജോല്പാദന
മേഖലയില്‍ പ്രഖ്യാപിച്ച
പദ്ധതികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
; വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
മേഖലയില്‍ എത്ര മാത്രം
അധിക വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
; വ്യക്തമാക്കുമോ ;
(സി)
ഓരോ
പദ്ധതിയിലും
ലക്ഷ്യമിട്ട ഉല്പാദനം
സാധ്യമായില്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കുമോ?
വ്യവസായ
നിക്ഷേപ പദ്ധതികള്‍
*193.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൂടുതല്‍ വ്യവസായ
നിക്ഷേപം
കൊണ്ടുവരുന്നതിനുദ്ദേശിച്ച്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പാക്കി എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ മൂലം
വ്യവസായ മേഖലയില്‍
കൈവരിക്കാനായ
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
വ്യവസായ
നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്ന
കാര്യത്തില്‍
പ്രവാസികളുടെ
പങ്കാളിത്തം
എത്രത്തോളമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
കാര്‍ഷിക
സാക്ഷരതാ പദ്ധതി
*194.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങള്‍ക്കായി
കാര്‍ഷിക സാക്ഷരതാ
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മത്സരപരീക്ഷാ
പരിശീലന പദ്ധതി
*195.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങള്‍ക്കായി
സൗജന്യ മത്സരപരീക്ഷാ
പരിശീലന പദ്ധതി
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങൾ
എന്തെല്ലാം ;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റെയില്‍വേ
വികസനം
T *196.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.രാധാകൃഷ്ണന്
,,
സാജു പോള്‍
,,
ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍വേ
വികസനത്തില്‍
സംസ്ഥാനത്തിന്റെ
ദീര്‍ഘകാലമായുള്ള
ആവശ്യങ്ങളില്‍ കേന്ദ്ര
സര്‍ക്കാര്‍
കൈക്കൊള്ളുന്ന നിലപാട്
തിരുത്തിക്കാനായി
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍
തയ്യാറാകുമോ;
(ബി)
2015-16
വര്‍ഷത്തെ കേന്ദ്ര
റെയില്‍വേ ബജറ്റുില്
മുന്നോട്ടുവച്ച
ആവശ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
അവയില്‍
പരിഗണിക്കപ്പെട്ടവ
ഏതെല്ലാം; മുന്‍
കേന്ദ്ര സര്‍ക്കാരുകള്‍
പ്രഖ്യാപിച്ച
എന്തെല്ലാം പദ്ധതികള്‍
ഇപ്പോഴും
പ്രഖ്യാപനങ്ങളില്‍
മാത്രമായി
അവശേഷിക്കുന്നു;
(സി)
2016-17
ലെ കേന്ദ്ര - റെയില്‍വേ
ബജറ്റുില്
പരിഗണിക്കുന്നതിനായി
ഉന്നയിച്ച പ്രമുഖ
പദ്ധതികളും ആവശ്യങ്ങളും
എന്തെല്ലാമാണ്;
വിശദമാക്കാമോ; ഇവ
നേടിയെടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ചുരുങ്ങിയ
ചെലവില്‍ ചെറുകിട ജലവൈദ്യുത
പദ്ധതികള്‍
*197.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
കെ.രാജു
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിനു ശേഷം
ചുരുങ്ങിയ ചെലവില്‍
വൈദ്യുതി
ഉല്പാദിപ്പിക്കാവുന്ന
എത്ര ചെറുകിട ജല
വൈദ്യുത പദ്ധതികള്‍
ടെണ്ടര്‍ ചെയ്തു;
എത്രയെണ്ണം
പൂര്‍ത്തിയാക്കി;
(ബി)
പുതിയ
ജല വൈദ്യുത പദ്ധതികള്‍
ഏറ്റെടുക്കുന്നതിനു
വേണ്ടി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ റിവൈവൽ, റിഫോം
, റി സ്ട്രക്ചറിംഗ് പാക്കേജ്
*198.
ശ്രീ.കെ.അച്ചുതന്
,,
പാലോട് രവി
,,
എം.എ. വാഹീദ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കായി
റിവൈവൽ, റിഫോം , റി
സ്ട്രക്ചറിംഗ് പാക്കേജ്
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാക്കേജിന്റെ ഉദ്ദേശ്യ
ലക്ഷ്യങ്ങൾ എന്തെല്ലാം
; വിശദമാക്കുമോ ;
(സി)
പ്രസ്തുത
പാക്കേജ് നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അക്ഷയ
കേന്ദ്രങ്ങള്‍
*199.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങള്‍
മാനദണ്ഡങ്ങള്‍
കൃത്യമായി
പാലിക്കാറുണ്ടോ; ഇവയുടെ
പ്രവര്‍ത്തനരീതി, ക്ഷമത
എന്നിവ
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വിവിധ
മേഖലകളിലെ അപേക്ഷകള്‍
ഓണ്‍ലൈന്‍ ആയി
അപേക്ഷിക്കേണ്ട
സാഹചര്യത്തില്‍
പ്രസ്തുത
കേന്ദ്രങ്ങളിലെ സേവനം
കിട്ടുന്നതില്‍
ജനങ്ങള്‍
ബുദ്ധിമുട്ടുന്നുണ്ടോ ;
(സി)
എങ്കില്‍
ആയത്
പരിഹരിക്കുന്നതിനായി
എല്ലാ പഞ്ചായത്തുകളിലും
പരമാവധി
അക്ഷയകേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിനും
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക്
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
നടപടി ഉണ്ടാകുമോ ?
ഊര്‍ജ്ജമേഖലയിലെ
സ്വയംപര്യാപ്തത
*200.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
എ.കെ.ബാലന്
,,
രാജു എബ്രഹാം
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഊര്‍ജ്ജ
ആവശ്യത്തിനനുസരിച്ച്
ഉല്പാദനം
സാദ്ധ്യമാക്കുന്നതിന്
സാധിക്കുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കൂടുതല്‍
ഊര്ജ്ജോല്പാദനത്തിനുള്ള
സാദ്ധ്യതകള്‍
ഉപയോഗപ്പെടുത്തുന്നതില്‍
അലംഭാവം കാണിക്കുന്നതായ
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഉപഭോഗ
ആവശ്യത്തിനനുസരിച്ച്
ഉല്പാദനം
സാദ്ധ്യമാകുന്നതിന്
സാധിക്കാത്തപ്പോള്‍,
ഉപഭോക്താവിന് അന്യ
സംസ്ഥാനങ്ങളില്‍
നിന്നും കേന്ദ്ര
ഊര്‍ജ്ജ മേഖലയില്‍
നിന്നും വൈദ്യുതി
എത്തിച്ചു
നല്‍കുന്നതിനുള്ള
സാങ്കേതിക സൗകര്യങ്ങള്‍
ഒരുക്കുന്നതില്‍
അലംഭാവം
കാണിക്കുന്നുണ്ടോ
;വ്യക്തമാക്കാമോ?
വിദ്യോദയം
പദ്ധതി
*201.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യോദയം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യ സംസ്ക്കരണ വ്യവസായം
*202.
ശ്രീ.സി.മമ്മൂട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വ്യവസായ വികസന
കാര്യത്തില്‍ ഭക്ഷ്യ
സംസ്ക്കരണ മേഖല
വഹിക്കുന്ന പങ്ക്
എത്രയാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
വ്യവസായങ്ങളുടെ
സ്ഥാപനത്തിനും അവയുടെ
വളര്‍ച്ചയിലും
കൈവരിക്കാനായ നേട്ടം
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
വ്യവസായ വളര്‍ച്ചയ്ക്ക്
അനിവാര്യമായ കാര്‍ഷിക
വിഭവ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
വ്യവസായ വകുപ്പ്
സഹായമോ, പ്രോത്സാഹനമോ
നല്കുന്നുണ്ടോ
;എങ്കില്‍
വിശദമാക്കുമോ?
ട്രാവന്‍കൂര്‍
ടൈറ്റാനിയം പ്രോഡക്ട്സ്
ലിമിറ്റഡ്
*203.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം പ്രോഡക്ട്സ്
ലിമിറ്റഡിന്റെ
ഉല്‍പ്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത് ;
(ബി)
ടൈറ്റാനിയം
സ്പോഞ്ചിന്റെ
നിര്‍മ്മാണം
വര്‍ദ്ധിപ്പിക്കുന്നതിനും
കയറ്റുമതി സാധ്യതകള്‍
കണ്ടെത്തുന്നതിനും
നടപടി സ്വീകരിക്കുമോ ;
(സി)
ഇവിടെ
നിന്നും പുറംതള്ളുന്ന
ഫെറസ് സല്‍ഫേറ്റ്
കലര്‍ന്ന മലിനജലം
സംസ്കരിച്ച് വ്യവസായിക
പ്രാധാന്യമുള്ള ഫെറിക്
ഓക്സൈഡ്
നിര്‍മ്മിക്കുന്നതിനും,
പ്ലാന്റുകള്‍
നവീകരിക്കുന്നതിനും,
ഉല്പാദന ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുമായി
ആധുനിക സാങ്കേതിക
വിദ്യയുടെ
സഹായത്തോടെയുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമിയും പാര്‍പ്പിടവും
*204.
ശ്രീ.ബി.സത്യന്
,,
കെ.രാധാകൃഷ്ണന്
,,
പുരുഷന് കടലുണ്ടി
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമിയും പാര്‍പ്പിടവും
നല്കുന്ന പദ്ധതിയുടെ
നിലവിലെ അവസ്ഥ
വിശദമാക്കുമോ;
(ബി)
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിലെ
കാലതാമാസത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
പൂര്‍ത്തീകരണം
എന്നത്തേക്ക്
സാധിക്കുമെന്ന്
വിശദാംശം സഹിതം
വ്യക്തമാക്കുമോ?
ആദിവാസി
സമൂഹം
*205.
ശ്രീ.രാജു
എബ്രഹാം
,,
സി.കെ സദാശിവന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
സമൂഹത്തിന് വാഗ്ദാനം
നല്കിയ ഭൂമി
ലഭ്യമാക്കിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
വിഭാഗങ്ങള്‍ നടത്തിയ
സമരത്തില്‍ ഉറപ്പു
നല്കിയ എന്തെല്ലാം
വാഗ്ദാനങ്ങള്‍
നടപ്പിലാക്കാതിരുന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ?
പ്രൊഫഷണല്‍
വിദ്യാഭ്യാസ രംഗത്ത് സഹകരണ
മേഖലയില്‍ പുതിയ പദ്ധതികള്‍
*206.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൊഫഷണല്‍
വിദ്യാഭ്യാസ രംഗത്ത്
സഹകരണ മേഖലയില്‍ പുതിയ
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പരസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പട്ടികവര്‍ഗ്ഗക്കാരുടെ
ക്ഷേമത്തിനായുള്ള പദ്ധതി
*207.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരുടെ
ക്ഷേമത്തിനായുള്ള
പദ്ധതി നടത്തിപ്പ്
മോണിറ്റര്‍ ചെയ്യാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
സംവിധാനങ്ങള്‍
കാര്യക്ഷമമല്ലാത്തതുകൊണ്ട്
ക്ഷേമപദ്ധതി
നടത്തിപ്പിലെ
പാളിച്ചകള്‍ യഥാസമയം
കണ്ടെത്തുന്നതിലും
നടപടികള്‍
സ്വീകരിക്കുന്നതിലും
വീഴ്ച സംഭവിക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍
റേഷന്‍ കാര്‍ഡില്ലാത്ത
കുടുംബങ്ങളുള്ളപ്പോള്‍
അവരെ ക്ഷേമപദ്ധതികളുടെ
ഗുണഭോക്താക്കളാക്കാന്‍
സ്വീകരിക്കുന്നതിനുള്ള
മാര്‍ഗ്ഗമെന്താണെന്ന്
വ്യക്തമാക്കുമോ ?
അതിവേഗ
റയില്‍പാത
*208.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
സി.മോയിന്‍ കുട്ടി
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
അതിവേഗ റയില്പാതകളുടെ
കാര്യത്തില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിക്ക് കേന്ദ്ര
ഗവണ്മെന്റില് നിന്നും
അനുകൂല നിലപാട്
ഉണ്ടായിട്ടുണ്ടോ;
(സി)
ഈ
പദ്ധതിക്ക് സ്ഥല ലഭ്യത
സംബന്ധിച്ച
പ്രശ്നങ്ങള്‍, തടസ്സം
സൃഷ്ടിക്കുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ പരിഹാര
മാര്‍ഗ്ഗങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
നിര്‍മ്മാണ
വ്യവസായ മേഖലയിലെ പ്രതിസന്ധി
*209.
ശ്രീ.പി.കെ.ഗുരുദാസന്
,,
കെ.രാധാകൃഷ്ണന്
,,
എം.ചന്ദ്രന്
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
വ്യവസായ മേഖല
സ്തംഭനാവസ്ഥയിലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
നിര്‍മ്മാണ മേഖലയുടെ
പ്രതിസന്ധിക്ക് പ്രധാന
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണ
വ്യവസായ മേഖലയെ
പ്രതിസന്ധിയില്‍ നിന്ന്
കരകയറ്റുന്നതിന്
സര്‍ക്കാര്‍ നിലപാടില്‍
മാറ്റം
വരുത്തേണ്ടതുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പൊതുമേഖല
വ്യവസായങ്ങള്‍ നേരിടുന്ന
പ്രതിസന്ധി
*210.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എളമരം
കരീം
,,
പി.ശ്രീരാമകൃഷ്ണന്
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സംസ്ഥാന
സര്‍ക്കാരുകളുടെ
പൊതുമേഖല
വ്യവസായങ്ങളോടുള്ള
താല്പര്യം അവയെ നല്ല
നിലയില്‍
പ്രവര്‍ത്തനക്ഷമമാക്കാന്‍
എത്രത്തോളം
സാധിക്കുന്നുണ്ടോ ;
(ബി)
പ്രതിരോധ
മേഖലയടക്കം
രാജ്യത്തിന്റെ വിവിധ
തരത്തിലുള്ള പ്രധാന
കേന്ദ്രങ്ങള്‍ക്ക്
ആവശ്യമായ ഉല്പന്നങ്ങള്
ഉല്പാദിപ്പിക്കാന്
വേണ്ട സജ്ജീകരണങ്ങളുള്ള
വ്യവസായ സ്ഥാപനങ്ങള്‍
മതിയായ ഓര്‍ഡറുകള്‍
ലഭ്യമാകാതെ പ്രതിസന്ധി
നേരിടുന്നത്
പരിശോധിച്ചിട്ടുണ്ടോ ;
(സി)
പ്രസ്തുത
വ്യവസായ സ്ഥാപനങ്ങള്‍
പ്രതിസന്ധി
നേരിടുമ്പോഴും,
അന്യരാജ്യങ്ങളില്‍
നിന്നും ഇറക്കുമതി
ചെയ്തു സംസ്ഥാനത്തെ
വ്യവസായങ്ങളെ
പ്രതിസന്ധിയിലാക്കുന്ന
സമീപനം നടക്കുന്നതായി
വിലയിരുത്തിയിട്ടുണ്ടോ
;
(ഡി)
എങ്കില്‍
സംസ്ഥാനത്തെ പ്രമുഖ
വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
പ്രതിസന്ധിയില്‍ നിന്ന്
സംരക്ഷണം ലഭിക്കുന്ന
തരത്തില്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?