കെ.എസ്.ആര്.ടി.സി.
തൊഴിലാളികളുടെ സമരം
*151.
ശ്രീ.എം.ചന്ദ്രന്
,,
എളമരം കരീം
,,
എം. ഹംസ
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നിലനിര്‍ത്താനും
ശമ്പളവും പെന്‍ഷനും
ഉറപ്പാക്കി കിട്ടാനും
തൊഴിലാളികള്‍ക്ക് സമരം
നടത്തേണ്ടി വരുന്ന
സ്ഥിതിവിശേഷം
വിലയിരുതിയിട്ടുണ്ടോ ;
(ബി)
സർക്കാർ
നയങ്ങൾ ,
കെ.എസ്.ആര്.ടി.സി.-യെ
ദുരന്തത്തിലെത്തിച്ചിരിക്കുകയാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; മരുന്നും
ഭക്ഷണവുമില്ലാതെ
ആത്മഹത്യ ചെയ്തതായി
പറയപ്പെടുന്ന
കെ.എസ്.ആര്.ടി.സി.
പെന്ഷന്കാരെത്രെയാണെന്നതിന്റെ
വിവരം
ശേഖരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
ബസ്ചാര്‍ജ്
വര്‍ദ്ധിപ്പിച്ചിട്ടും
സെസ്
ഏര്‍പ്പെടുത്തിയിട്ടും
കെ.എസ്.ആര്.ടി.സി.യെ
രക്ഷപ്പെടുത്താന്‍
ഉതകുന്ന നിലയില്‍
പ്രവര്‍ത്തിപ്പിക്കാന്‍
തയ്യാറാകാത്തതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഹൈക്കോടതി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ യാത്രാ
സൗജന്യങ്ങളുടെ പേരില്‍
കെ.എസ്.ആര്.ടി.സി.
ക്ക്
നല്കേണ്ടിയിരുന്നതുള്പ്പെടെയുള്ള
തുക നല്‍കിയിട്ടുണ്ടോ ;
(ഡി)
സമരത്തെ
തുടര്‍ന്ന്
സംഘടനകളുമായി
ഒത്തുതീര്‍പ്പിലായ
വ്യവസ്ഥകള്‍
പ്രകാരമുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഭരണരംഗത്തെ
അധികാര വികേന്ദ്രീകരണം
*152.
ശ്രീ.ബി.സത്യന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണരംഗത്തെ
ഒട്ടേറെ അധികാരങ്ങള്‍
ഇപ്പോഴും
സെക്രട്ടേറിയറ്റില്‍
കേന്ദ്രീകരിച്ചിരിക്കുന്നത്
വികസന പ്രവര്‍ത്തനങ്ങളെ
എന്തെല്ലാം നിലയില്‍
ബാധിക്കുന്നുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
അധികാരങ്ങള്‍ ഇനിയും
വികേന്ദ്രീകരിച്ച്
നല്കുവാന്
ഉദ്ദേശിക്കുന്നു; ഈ
സര്‍ക്കാരിന്റെ കാലത്ത്
നിയമഭേദഗതിയിലൂടെ
എന്തെങ്കിലും അധികാരം
വികേന്ദ്രീകരിച്ച്
നല്കുകയുണ്ടായോ;
പ്രസ്തുത രംഗത്ത്
നിര്‍ദ്ദേശങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
(സി)
ഒറ്റ
വകുപ്പായിരുന്നതിനെ
മൂന്നായി തിരിച്ച്
നല്കിയതും പദ്ധതി തുക
നല്‍കാതിരുന്നതും
അധികാര വികേന്ദ്രീകരണ
പ്രക്രിയയും ഏകോപനവും
ദുര്‍ബലപ്പെട്ട
അവസ്ഥയിലാക്കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തദ്ദേശസ്ഥാപനങ്ങളെ
കാലികമായി
ശക്തിപ്പെടുത്തുവാന്‍
തയ്യാറാകുമോ?
വ്യാജമദ്യ
ലഭ്യതയും എക്സൈസ് നികുതി
വെട്ടിപ്പും
*153.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എ.കെ.ബാലന്
,,
കെ.കെ.നാരായണന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളിൽ നിന്നും
നികുതി ഒടുക്കാതെ
സെക്കന്റ്സ് മദ്യം
കടത്തിക്കൊണ്ടുവരുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്പിരിറ്റ്
കടത്തും സെക്കന്റ്സ്
കടത്തും വ്യാപകമായതോടെ
വ്യാജമദ്യ ലഭ്യതയും
എക്സൈസ് നികുതി
വെട്ടിപ്പും
വന്‍തോതില്‍ നടക്കുന്ന
തായറിയാമോ ;
(സി)
കളളക്കടത്ത്
നടത്തുന്ന മദ്യത്തിന്റെ
ചെറിയൊരു ശതമാനം
മാത്രമേ
പിടികൂടുന്നുള്ളു എന്ന
വസ്തുത
പരിഗണിച്ചിട്ടുണ്ടോ;
ചെറുകിട ബാറുകള്‍ക്ക്
വിദേശമദ്യവില്പനക്കുള്ള
ലൈസന്‍സ്
നല്‍കേണ്ടതില്ലെന്ന
തീരുമാനത്തിനു ശേഷം,
എക്സൈസ് അധികൃതര്‍ക്കു
പിടികൂടാന്‍ കഴിഞ്ഞ
സ്പിരിറ്റ്,
സെക്കന്റ്സ് മദ്യം,
വ്യാജമദ്യം, വാറ്റ്
ചാരായം, വ്യാജ കള്ള്,
മറ്റ് ലഹരി വസ്തുക്കള്‍
എന്നിവയുടെ
വിശദാംശങ്ങള്‍ ലഭ്യമാണോ
; വെളിപ്പെടുത്തുമോ ;
(ഡി)
പ്രസ്തുത
വിഷയം മൂലമുണ്ടായ
നികുതി നഷ്ടം
വിശദമാക്കാമോ?
ഓപ്പറേഷന്
കുബേര
*154.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
സി.മോയിന്‍ കുട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേര നടപടിയെ
അതിജീവിച്ചും ബ്ലേഡ്
മാഫിയ പ്രവര്‍ത്തനം
നിലനില്ക്കുന്നതിന്റെ
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
പോലീസിന്റെ ഭാഗത്തു
നിന്നും ബ്ലേഡ് മാഫിയയെ
സഹായിക്കാനുളള പരോക്ഷ
നടപടികള്‍
ഉണ്ടായിട്ടുള്ളതായ
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബ്ലേഡ്
മാഫിയയ്ക്കും,അതിന്
ഒത്താശ ചെയ്യുന്ന
പോലീസ്
ഉദ്യോഗസ്ഥര്‍ക്കുമെതിരെ
ശക്തവും, ഫലപ്രദവുമായ
നടപടികള്‍
സ്വീകരിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
ഒഴിവുകള്‍
കൃത്യമായി പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട് ചെയ്യാന്‍
പദ്ധതി
*155.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
ലൂഡി ലൂയിസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലെ ഒഴിവുകള്‍
കൃത്യമായിപി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
പ്രത്യേക
സോഫ്റ്റ്വെയര്
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഒഴിവുകള്‍
ഇ-മെയില്‍ വഴി
പി.എസ്.സി.യെ
അറിയിക്കുവാനും യഥാസമയം
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാനുളള
സംവിധാനം
ഏര്‍പ്പെടുത്തുമോയെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി
*156.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മോയിന്‍ കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാടന്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കാനുള്ള
സംസ്ഥാന ജൈവവൈവിദ്ധ്യ
ബോര്‍ഡിന്റെ
പദ്ധതിയില്‍
മത്സ്യബന്ധന
വകുപ്പിന്റെ
പങ്കാളിത്തം സംബന്ധിച്ച
വിശദവിവരം നല്‍കാമോ ;
(ബി)
നാടന്‍
മത്സ്യക്കുഞ്ഞുങ്ങളുടെ
ഉല്പാദനം,
ജലാശയങ്ങളില്‍ അവ
നിക്ഷേപിക്കല്‍ എന്നീ
കാര്യങ്ങളില്‍ ഫിഷറീസ്
വകുപ്പ് എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഏതെല്ലാം
നാടന്‍ മത്സ്യ
ഇനങ്ങളാണ് വംശനാശഭീഷണി
നേരിടുന്നതെന്നും,
അവയുടെ
വംശവര്‍ദ്ധനയ്ക്ക്
പ്രത്യേക പദ്ധതി
നടപ്പാക്കുന്നുണ്ടോയെന്നും
അറിയിക്കുമോ ?
പോലീസിലെ
വനിതാപ്രാതിനിധ്യം
*157.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.സി വിഷ്ണുനാഥ്
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിലെ
വനിതാപ്രാതിനിധ്യം
ഉയര്‍ത്തുന്നതിന്
കര്‍മ്മ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ ?
ബാലസാന്ത്വനം
പദ്ധതി
*158.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഹൈബി ഈഡന്
,,
എ.റ്റി.ജോര്‍ജ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രഷറി
വകുപ്പിന് കീഴില്‍
ക്യാന്‍സര്‍ രോഗികളായ
കുട്ടികള്‍ക്ക്
ബാലസാന്ത്വനം പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പി.എസ്.സി.
യുടെ സാമ്പത്തിക
പ്രതിസന്ധിയുടെ കാരണങ്ങള്‍
*159.
ശ്രീ.ആര്.
രാജേഷ്
,,
എം.എ.ബേബി
,,
റ്റി.വി.രാജേഷ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിത്യാനിദാന
ചെലവുകള്‍ക്കുള്ള
ബില്ലുകളടക്കം
ധനവകുപ്പ് തടഞ്ഞതാണ്
പി.എസ്.സി.-യുടെ
സാമ്പത്തിക
പ്രതിസന്ധിയ്ക്ക്
കാരണമായിട്ടുള്ളതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ബില്ലുകള്‍
ട്രഷറിയില്‍ നിന്നും
നിയന്ത്രിച്ചുകൊണ്ട്
ധനവകുപ്പ്
പുറപ്പെടുവിച്ച ഉത്തരവ്
ലഭ്യമാക്കുമോ ;
(സി)
പരീക്ഷ,
ഇന്റര്‍വ്യൂ, പ്രായോഗിക
പരീക്ഷ തുടങ്ങിയവ
നടത്തുന്നതിനുള്ള തുക
യഥാസമയം പി.എസ്.സി.
-യ്ക്ക്
ലഭ്യമാക്കാതിരിക്കുന്നതിന്റെ
കാരണം വെളിപ്പെടുത്താമോ
;
(ഡി)
പി.എസ്.സി.-യ്ക്ക്
ആവശ്യമായ പണം സ്വയം
കണ്ടെത്തുന്നതിന്റെ
ഭാഗമായി
ഉദ്യോഗാര്‍ത്ഥികളില്‍
നിന്ന് അപേക്ഷാ ഫീസ്
ഈടാക്കാന്‍
പി.എസ്.സി.-യ്ക്ക്
അനുവാദം
നല്‍കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
നിര്‍ഭയ
കേരളം പദ്ധതി
*160.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍ഭയ കേരളം പദ്ധതി
പൂര്‍ണ്ണമായൂം
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
പദ്ധതി പൂര്‍ണ്ണമായും
നടപ്പാക്കാന്‍
കഴിയാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ദുരൂഹ സാഹചര്യത്തില്‍
കാണാതാകുന്നവരുടെ എണ്ണം
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
കാണാതാകുന്നവരെ
കണ്ടുപിടിക്കുന്നതിന്
പ്രത്യേകമായ
എന്തെങ്കിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
പ്രസ്തുത സംവിധാനങ്ങള്‍
നിലവില്‍ വന്നതിനുശേഷം
കാണാതായ എത്ര പേരെ
കണ്ടെത്താനായിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇ
- ബീറ്റ് പദ്ധതി
വിജയകരമായി
നടപ്പാക്കാന്‍ കഴിയാതെ
പോയത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
പുതിയ
ബസുകള്‍
*161.
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പുതിയ ബസുകളാണ്
പുറത്തിറക്കിയിട്ടുള്ളതെന്നും
ഏതൊക്കെ
ഡിപ്പോകളിലേക്കാണ്
അലോട്ട് ചെയ്തതെന്നും
വിശദമാക്കുമോ;
(ബി)
ബസുകള്‍
അലോട്ട് ചെയ്യുന്ന
കാര്യത്തില്‍
ദേശസാല്‍കൃത മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഡിപ്പോകള്‍ക്ക്
മുന്‍ഗണന
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ
കരാര്‍
*162.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എ.കെ.ബാലന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
നിര്‍മ്മാണ കരാറിലെ
വിശദാംശം
വെളിപ്പെടുത്തുമോ ;
സംസ്ഥാനത്തിന്റെ
ദീര്‍ഘകാല താല്പര്യം
സംരക്ഷിക്കുന്നതിന്
കരാറിലെ വ്യവസ്ഥകള്‍
പര്യാപ്തമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
അന്താരാഷ്ട്ര
കപ്പല്‍ പാതയില്‍
നിന്ന് ഏതാനും
കിലോമീറ്റര്‍ മാത്രം
അകലെയുള്ള
പ്രകൃതിദത്തമായ
വിഴിഞ്ഞം പദ്ധതിക്ക്
എഴുപത് ശതമാനത്തിലധികം
തുകയും കേന്ദ്ര -
സംസ്ഥാന സര്‍ക്കാരുകള്‍
നിക്ഷേപിക്കുന്ന
സാഹചര്യത്തില്‍, കരാര്‍
വ്യവസ്ഥകള്‍ പൊതു
താല്പര്യത്തിന്
ഗുണകരമാണോ എന്നും
കരാറിനെ തുടര്‍ന്നുള്ള
ആക്ഷേപങ്ങളും
പരിശോധിക്കുകയുണ്ടായോ?
കാരുണ്യ
ലോട്ടറി
*163.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ലോട്ടറി ഫണ്ടിന്റെ
വിനിയോഗത്തില്‍
അഴിമതിയുണ്ടെന്നുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
ഫണ്ടിന്റെ എത്ര ശതമാനം
തുക ഭരണചെലവിനായി
ഉപയോഗിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ഫണ്ട് എപ്പോഴെങ്കിലും
സ്റ്റാറ്റ്യൂട്ടറി
ഓഡിറ്റിംഗിന്
വിധേയമാക്കിയിട്ടുണ്ടോ
;
(ഡി)
യഥാസമയം
ഫണ്ട് ലഭിക്കാത്തതുമൂലം
പല ആശുപത്രികളും
പ്രസ്തുത പദ്ധതിയില്‍
നിന്നും ഒഴിഞ്ഞുമാറുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കുമോ ?
ട്രെയിൻ
യാത്ര സുരക്ഷ
T *164.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീവണ്ടി
യാത്രകളില്‍ നടക്കുന്ന
അതിക്രമങ്ങളും മോഷണം ,
പിടിച്ചുപറി തുടങ്ങിയവ
തടയുന്നതിനും നിലവിലൂളള
സംവിധാനങ്ങളില്‍
എന്തെങ്കിലും മാറ്റം
വരുത്തേണ്ടതുണ്ടോ; ആയത്
വിശദമാക്കുമോ ;
(ബി)
റയില്‍വേ
സംരക്ഷണ സേനയ്ക്ക്
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും നടപടി
സ്വീകരിക്കുന്നതിനും
നിലവിലെ സംവിധാനത്തില്‍
പരിമിതികളുണ്ടെന്നുളള
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
സംയോജിത
ചെക്ക് പോസ്റ്റ്
*165.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
ചെക്ക്പോസ്റ്റ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങൾ
എന്തെല്ലാം ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഗതാഗത
വകുപ്പില്‍ ഇ-പെയ്മെന്റ്
സംവിധാനം
*166.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗത
വകുപ്പില്‍
ഇ-പെയ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന
വ്യക്തമാക്കുമോ?
സമാന്തര
പോലീസ് സ്റ്റേഷനുകള്‍
*167.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
സി.കെ സദാശിവന്
,,
എസ്.രാജേന്ദ്രന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമാന്തര
പോലീസ് സ്റ്റേഷനുകള്‍
പ്രവര്‍ത്തിക്കുന്നതായി
വിവരം ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അത്തരം
കേന്ദ്രങ്ങള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കൊച്ചിയില്‍
സമാന്തര പോലീസ്
സ്റ്റേഷന്
പ്രവര്‍ത്തിച്ചുവരുന്നതായി
പോലീസിന് എപ്പോഴാണ്
വിവരം ലഭിച്ചത് ; ഇതേ
തുടര്‍ന്ന് എഫ്.ഐ.ആര്.
രജിസ്റ്റര്‍
ചെയ്തുകൊണ്ട് പോലീസ്
അന്വേഷണം
നടത്തുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
കേസ്
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം
നടത്തിയില്ലെങ്കില്‍
അതിനുളള കാരണങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്തെ
പോലീസ് സംവിധാനം
എത്രത്തോളം
കാര്യക്ഷമമാണ്; സമാന്തര
പോലീസ് സ്റ്റേഷനുകളുടെ
ആവിര്‍ഭാവത്തിനു കാരണം
വ്യക്തമാക്കുമോ;
(ഇ)
കൊച്ചിയിലെ
സെന്‍ട്രല്‍ പോലീസ്
സ്റ്റേഷനു മുന്നില്‍
സമാന്തര പോലീസ്
സ്റ്റേഷന്
പ്രവര്‍ത്തിക്കുന്നുവെന്ന്
സര്‍ക്കാരിനു വേണ്ടി
അഡ്വക്കേറ്റ് ജനറല്‍
കോടതിയില്‍
സത്യവാങ്മൂലം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്‍െറ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തീരദേശ
പരിപാലന നിയമം
*168.
ഡോ.കെ.ടി.ജലീല്‍
ശ്രീ.എസ്.ശർമ്മ
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശങ്ങളില്‍
നിന്നും
മത്സ്യത്തൊഴിലാളികളെ
അകറ്റുന്നതിനിടയാക്കുന്ന
നിയമങ്ങൾ നിലവിലുണ്ടോ ;
വ്യക്തമാക്കുമോ:
(ബി)
വര്‍ഷങ്ങളായി
താമസിച്ചു വരുന്ന
തീരദേശത്ത്, വീടുകള്‍
പുതുക്കുന്നതിനും
നിര്‍മ്മിക്കുന്നതിനും
മത്സ്യത്തൊഴിലാളികള്‍ക്ക്
കഴിയാത്ത
അവസ്ഥയെപ്പറ്റി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനായി തീരദേശ പരിപാലന
നിയമത്തില്‍ ഇളവ്
നല്‍കുന്നതിനുളള
വിജ്ഞാപനം
പുൂറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
നിലവിലെ
നിയമം മൂലം തീരദേശ
നിവാസികളുടെ
കൈവശഭൂമിക്ക് പട്ടയം
നല്കാതിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കടലിന്റെ
മക്കള്‍ക്ക്
ആനുകൂല്യങ്ങള്‍
നിഷേധിക്കുന്ന ഇത്തരം
നിയമങ്ങൾ തിരുത്തുമോ;
(ഇ)
തീരദേശ
നിവാസികള്‍ നേരിടുന്ന
ജീവിത പ്രയാസങ്ങള്‍
പഠിക്കുന്നതിനും,
അവയ്ക്ക് പരിഹാരം
കണ്ടെത്തുന്നതിനും
തയ്യാറാകുമോ?
ഹെലിക്യാമറകളുടെ
ഉപയോഗത്തിന് നിയന്ത്രണം
*169.
ശ്രീ.പി.ഉബൈദുള്ള
,,
സി.മോയിന്‍ കുട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹെലിക്യാമറകള്‍
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍കരുതലുകള്‍
ഇല്ലാതെയുള്ള അവയുടെ
ഉപയോഗം ഉണ്ടാക്കാവുന്ന
അപകടങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഇവ
നിയന്ത്രിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
മത്സ്യ
സമൃദ്ധി പദ്ധതി
*170.
ശ്രീ.വി.റ്റി.ബല്‍റാം
,,
പി.എ.മാധവന്
,,
ഹൈബി ഈഡന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
സമൃദ്ധി പദ്ധതിക്ക്
രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കിയത്
വഴി മത്സ്യ
ഉല്‍പ്പാദനത്തില്‍
ഉണ്ടായ വര്‍ദ്ധന
എത്രയാണ്;വിശദമാക്കാമോ;
(സി)
ഉള്‍നാടന്‍
മത്സ്യകൃഷി രംഗത്ത്
പ്രവര്‍ത്തിക്കുന്നവര്‍ക്ക്
ഇന്‍സെന്റീവ് നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
അഴിമതിക്കെതിരെയുള്ള
വിജിലന്‍സ് അന്വേഷണങ്ങള്‍
*171.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
കെ.സുരേഷ് കുറുപ്പ്
,,
വി.ശിവന്‍കുട്ടി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതികള്‍ക്കെതിരെയുള്ള
വിജിലന്‍സ്
അന്വേഷണങ്ങള്‍
അട്ടിമറിക്കപ്പെടുന്നുണ്ടോ
; എങ്കില്‍ ആയത്
തടയാന്‍ തയ്യാറാകുമോ ;
(ബി)
അഴിമതിയും
കെടുകാര്യസ്ഥതയും
ഉന്നയിക്കപ്പെടുമ്പോള്‍
ഉണ്ടാകുന്ന വിജിലന്‍സ്
അന്വേഷണങ്ങളില്‍,
അധികാര ദുര്‍വിനിയോഗം
ചെയ്തുകൊണ്ടും അന്വേഷണ
ഉദ്യോഗസ്ഥന്മാരെ
സമ്മര്ദ്ദത്തിലാക്കിക്കൊണ്ടും
അന്വേഷണങ്ങള്‍
അട്ടിമറിക്കപ്പെടുന്നുണ്ടോ
;
(സി)
അഴിമതിക്കാരും,
അധികാരം ദുര്‍വിനിയോഗം
ചെയ്തു വരുന്നവരും
നിയമത്തിന്‍െറ
മുന്നില്‍നിന്നും
രക്ഷപ്പെട്ടു പോകുന്ന
ദുരവസ്ഥ
അവസാനിപ്പിക്കാന്‍
എന്ത് നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നു
; വിശമാക്കുമോ ;
(ഡി)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത് ആരോപണം
ഉന്നയിക്കപ്പെട്ടതും
വിജിലന്‍സ് അന്വേഷണം
നടത്തി ഉന്നതരായ
കുറ്റവാളികളെ
ശിക്ഷിച്ചതുമായ
കേസുകള്‍
ഉണ്ടായിട്ടുണ്ടോ ;
വിശദമാക്കുമോ?
സിനിമാ
തീയേറ്ററുകളിലെ സെസ്സ് .
*172.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക
പ്രവര്‍ത്തന ക്ഷേമനിധി
ബോര്‍ഡിന്റെ ഫണ്ട്
ശേഖരണാര്‍ത്ഥം സിനിമാ
തീയേറ്ററുകളിലെ ഓരോ
ടിക്കറ്റ് തുകയില്‍
നിന്നും 3 രൂപ സെസ്സ്
ഇനത്തില്‍
ശേഖരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതനുസരിച്ച്
സെസ്സ് പിരിക്കുവാന്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ന് മുതല്‍
എന്ന് വ്യക്തമാക്കുമോ;
(ബി)
സെസ്സ്
ഇനത്തില്‍ നാളിതുവരെ
എത്ര രൂപ
പിരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇക്കാര്യത്തില്‍
തിയറ്ററുടമകളുമായി
എന്തെങ്കിലും കേസ്
നിലവിലുണ്ടോ; എങ്കില്‍
അതിന്റെ നിജസ്ഥിതി
വ്യക്തമാക്കുമോ;
(സി)
സെസ്സ്
പിരിച്ച് നല്കുുവാന്
വിസമ്മതിക്കുന്ന
തീയറ്ററുടമകള്ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗതാഗത
വകുപ്പിന്റെ ശാക്തീകരണം
*173.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
പി.എ.മാധവന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗത
വകുപ്പിനെ
ശാക്തീകരിക്കുവാന്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പോലീസ്
യൂണിവേഴ്സിറ്റി
*174.
ശ്രീ.ഹൈബി
ഈഡന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
യൂണിവേഴ്സിറ്റി
സ്ഥാപിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
പ്രാവര്‍ത്തികമാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ജയിലുകൾ
*175.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളില്‍
ഒരു വിഭാഗം തടവുകാര്‍
സംഘടിത അക്രമങ്ങൾ
നടത്തുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
മറ്റ് തടവുകാര്‍ക്കും,
ജയില്‍
ഉദ്യോഗസ്ഥര്‍ക്കും
ഭീഷണിയാവുന്ന പ്രസ്തുത
പ്രവണത
അസാനിപ്പാക്കാന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ ;
(സി)
ജയില്‍
നിയമങ്ങള്‍ കര്‍ശനമായി
നടപ്പാക്കാനും,
സഹതടവുകാരുടെ
സുരക്ഷയും, അവകാശങ്ങളും
സംരക്ഷിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
ജനമൈത്രി
എക്സൈസ് ഓഫീസ്
*176.
ശ്രീ.ബെന്നി
ബെഹനാന്
,,
ലൂഡി ലൂയിസ്
,,
കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനമൈത്രി
എക്സൈസ് ഓഫീസ്
ആരംഭിക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
പദ്ധതിവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പി.എസ്.സി.
റാങ്കുലിസ്റ്റുകളുടെ
സമയബന്ധിതമായ പ്രസിദ്ധീകരണം
*177.
ശ്രീ.കെ.അച്ചുതന്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.പി.എസ്.സി.
റാങ്കുലിസ്റ്റുകളുടെ
സമയബന്ധിതമായ
പ്രസിദ്ധീകരണത്തിന്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വന
മേഖലയിലെ ഗവേഷണങ്ങളും
പഠനങ്ങളും
*178.
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ചന്ദ്രശേഖരന്
,,
ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന മേഖലയിലെ
ഗവേഷണങ്ങള്‍ക്കും
പഠനങ്ങള്‍ക്കുമായി
ഏതെല്ലാം സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതിനായി
കേന്ദ്ര ഗവണ്മെന്റില്
നിന്നും സഹായം
ലഭിക്കുന്നുണ്ടോ;
എങ്കില്‍ നടപ്പു
സാമ്പത്തിക വര്‍ഷം
ഇതുവരെ എത്രമാത്രം
സഹായം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മേഖലയില്‍ ഏതെല്ലാം
തരത്തിലുളള ഗവേഷണങ്ങളും
പഠനങ്ങളുമാണ് നടന്നു
വരുന്നതെന്ന്
വിശദമാക്കുമോ ;
പ്രസ്തുത പഠനങ്ങളും
ഗവേഷണങ്ങളും
നിലച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണെന്നും
വെളിപ്പെടുത്തുമോ?
മാവോയിസ്റ്റ്
നീക്കം തടയാന്‍ പദ്ധതി
*179.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവോയിസ്റ്റ്
നീക്കം തടയാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഗ്രീന്‍
ഇന്ത്യ മിഷന് പദ്ധതി
*180.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് നടപ്പാക്കുന്ന
"ഗ്രീന്‍ ഇന്ത്യ മിഷന്
പദ്ധതി"യുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ആദ്യഘട്ടത്തിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ അടുത്ത
ഘട്ടം എന്നുമുതലാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;