തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് നല്കുന്ന
ബജറ്റ് വിഹിതം
*121.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
എം.എ.ബേബി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്കുന്ന ബജറ്റ്
വിഹിതത്തില്‍ നിന്നും
കേന്ദ്ര-സംസ്ഥാന
സര്‍ക്കാര്‍
പദ്ധതികള്‍ക്ക് പണം
നല്കാന് നിര്‍ദ്ദേശം
നല്‍കാറുണ്ടോ;
(ബി)
പ്രധാനപ്പെട്ട
ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
ഇത്തരത്തില്‍
നിര്‍ദ്ദേശം
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
നിര്‍ദ്ദേശം
നല്കുന്നതിനു മുമ്പ്
പ്രസ്തുത സ്ഥാപനങ്ങളുടെ
സാമ്പത്തിക സ്ഥിതിയെ
സംബന്ധിച്ച് അവലോകനം
നടത്താറുണ്ടായിരുന്നുവോ;
(ഡി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍ ,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
സാമ്പത്തിക പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ടെന്നുള്ള
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
?
പോഷകാഹാര
വിതരണപദ്ധതി
*122.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
ഇ.കെ.വിജയന്
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോഷകാഹാര
വിതരണ പദ്ധതിയിലൂടെ
കുട്ടികള്‍ക്ക്
വേണ്ടത്ര പ്രയോജനം
ലഭിക്കുന്നില്ലെന്ന്
പഠനങ്ങളില്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
കുട്ടികള്‍ക്കാണ്
ആയതിന്െ പ്രയോജനം
ലഭിക്കാത്തത്;
വ്യക്തമാക്കുമോ;
(ബി)
പോഷകാഹാര
കുറവുമൂലം
പ്രശ്നങ്ങളുളള
കുട്ടികളുടെ എണ്ണം
ഗണ്യമായി
വര്‍ദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ദരിദ്ര
കുടുംബങ്ങള്‍ക്ക്
സൗജന്യമായി പോഷകാഹാരം
നല്‍കുന്നതിന്
എന്തെങ്കിലും
പദ്ധതികളുണ്ടോ;
എങ്കില്‍ പ്രസ്തുത
വിവരം ലഭ്യമാക്കുമോ?
നഗരങ്ങളിലെ
കടകള്‍ക്ക് ട്രേഡ് ലൈസന്‍സ്
*123.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
കടകള്‍ക്ക് ട്രേഡ്
ലൈസന്‍സ് നല്കാന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കാർഷിക
കടാശ്വാസ കമ്മീഷന്
*124.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ഇ.പി.ജയരാജന്
,,
ബി.ഡി. ദേവസ്സി
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാർഷിക
കടാശ്വാസ കമ്മീഷന്
വഴിയുള്ള
കടാശ്വാസത്തിന്
വ്യക്തിഗത അപേക്ഷ
നല്‍കാനുള്ള സമയപരിധി
അവസാനിപ്പിച്ചുകൊണ്ടു
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഏത്
തീയതിവരെയുള്ള
കടബാദ്ധ്യതകള്‍ക്ക്
മാത്രമാണ് ഇളവ്
നല്‍കുന്നത്;
വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
കടബാദ്ധ്യതയും
ആത്മഹത്യയും
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍,
ഇളവിനര്ഹതയുള്ള
കാലാവധിയും,
കടാശ്വാസത്തിന്
അപേക്ഷിക്കാനുള്ള
കാലാവധിയും
ദീര്‍ഘിപ്പിച്ചു
നല്‍കുന്നതിന്
തയ്യാറാകുമോ;
(ഡി)
കടാശ്വാസത്തിനായി
ലഭിച്ച ആകെ
അപേക്ഷകളില്‍ കമ്മീഷന്
തീര്‍പ്പാക്കാന്‍
ബാക്കിയുള്ളവ എത്രയാണ്
; കമ്മീഷന് ശിപാര്‍ശ
ചെയ്തവയില്
സര്‍ക്കാര്‍ ഇനിയും
കൊടുത്തു തീര്‍ക്കാന്‍
ബാക്കിയുള്ള തുക എത്ര?
സംസ്ഥാനത്തെ
നെല്ലിന്റെ താങ്ങുവില
*125.
ശ്രീ.സി.കെ
സദാശിവന്
,,
എസ്.ശർമ്മ
,,
എം.ചന്ദ്രന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്ലിന്റെ
താങ്ങുവിലയില്‍
വരുത്തിയ വര്‍ദ്ധന
ഉല്പാദന ചെലവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
തുലോം കുറവാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ബി)
കര്‍ഷക
സംഘടനകള്‍
താങ്ങുവിലയായി എന്തു
തുക പ്രഖ്യാപിക്കാനാണ്
ആവശ്യപ്പെട്ടത്; ഇതു
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(സി)
കര്‍ഷകര്‍
ഉല്പാദിപ്പിച്ച നെല്ല്
മുഴുവനും സ്വകാര്യ
മില്ലുകാര്‍
സംഭരിച്ചതിന് ശേഷം ഏറെ
വൈകിയാണ്
താങ്ങുവിലയില്‍
വര്‍ദ്ധനവ്
പ്രഖ്യാപിക്കപ്പെട്ടത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
വിഷയം പരിശോധിക്കുമോ?
കുടുംബശ്രീയുടെ
പ്രവര്‍ത്തനത്തെ സംബന്ധിച്ച്
അവലോകനം
*126.
ശ്രീ.കെ.
ദാസന്
,,
വി.ശിവന്‍കുട്ടി
,,
ആര്. രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
പ്രവര്‍ത്തനത്തെ
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
കേന്ദ്രവിഷ്കൃത
പദ്ധതികളാണ് ഇപ്പോള്‍
കുടുംബശ്രീ മുഖേന
നടപ്പിലാക്കിവരുന്നത്
എന്ന് അറിയിക്കാമോ;
(സി)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ മുഖേന
ലഭിച്ച ഫണ്ട് വകമാറ്റി
ചെലവഴിക്കപ്പെടുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കുടുംബശ്രീ
ഗവേണിംഗ് ബോഡിയിലെ
അംഗങ്ങള്‍
വിദേശത്തുവച്ച് നടന്ന
പരിപാടികളില്‍
കുടുംബശ്രീയുടെ
ചെലവില്‍ യാത്ര
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
*127.
ശ്രീ.എം.പി.വിന്‍സെന്റ്
,,
എം.എ. വാഹീദ്
,,
സി.പി.മുഹമ്മദ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
നടപ്പാക്കുന്നതിന്
എന്തെങ്കിലും കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
കര്‍മ്മ പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതിയുടെ
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ ?
തടവിലാക്കപ്പെട്ട
മലയാളികളെ രക്ഷപ്പെടുത്താന്‍
നടപടി
*128.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുണൈറ്റഡ്
അറബ് എമിറേറ്റ്സ്, സൗദി
അറേബ്യ എന്നീ
രാജ്യങ്ങളില്‍ മാത്രം
11500 ഇന്‍ഡ്യക്കാര്‍
ജയിലുകളില്‍
കഴിയുന്നതായ
കേന്ദ്രസര്‍ക്കാരിന്റെ
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവരില്‍ എത്രപേര്‍
മലയാളികളാണെന്നും
അവരുടെ പേരില്‍
ഗുരുതരമല്ലാത്ത
കുറ്റങ്ങള്‍
ചുമത്തപ്പെട്ടവര് എത്ര
പേരുണ്ടെന്നതും
സംബന്ധിച്ച വിശദവിവരം
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
വെളിപ്പെടുത്തുമോ;
(സി)
മറ്റു
രാജ്യങ്ങളില്‍
മലയാളികള്‍
തടവിലാക്കപ്പെട്ടിട്ടുണ്ടോ
എന്നത് കൂടി
അന്വേഷിക്കുകയും
തടവിലാക്കപ്പെട്ട
നിരപരാധികളെ
രക്ഷപ്പെടുത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുന്നതിനുമുളള
സംവിധാനം
ഏര്‍പ്പെടുത്തുമോ?
റബ്ബറിന്റെ
വിലത്തകര്‍ച്ച
*129.
ശ്രീ.എ.കെ.ബാലന്
,,
ഇ.പി.ജയരാജന്
,,
കെ.സുരേഷ് കുറുപ്പ്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബറിന്റെ
വിലത്തകര്‍ച്ചയെ
തുടര്‍ന്ന്
പ്രഖ്യാപിച്ച റബ്ബര്‍
സംഭരണ പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിനെത്തുടര്ന്ന്
റബ്ബര്‍ വില
പ്രതീക്ഷക്കൊത്ത്
ഉയര്‍ന്നിട്ടുണ്ടോ;
(സി)
പദ്ധതികള്‍
നടപ്പാക്കുന്നതിനായി
പ്രഖ്യപിച്ച തുകയുടെയും
നാളിതുവരെ
ചെലവഴിക്കപ്പെട്ട
തുകയുടെയും
വിശദാംശങ്ങള്‍
നല്‍കുമോ?
നഗരസഭകള്‍ക്ക്
മാസ്റ്റര്‍ പ്ലാനുകള്‍
*130.
ശ്രീ.വി.റ്റി.ബല്‍റാം
,,
ജോസഫ് വാഴയ്ക്കൻ
,,
ഷാഫി പറമ്പില്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകള്‍ക്ക്
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ക്ഷീരമേഖലയിലെ
സ്വയംപര്യാപ്തത
*131.
ശ്രീ.എം.എ.
വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീരമേഖലയെ
സ്വയംപര്യാപ്തതയിലേക്ക്
എത്തിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പ്ലാസ്റ്റിക്കും
ഇ-മാലിന്യവും ശേഖരണം
*132.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാസ്റ്റിക്കും
ഇ-മാലിന്യവും
ശേഖരിക്കുവാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പാര്‍ട്ടണര്‍
കേരള മിഷന് പദ്ധതി
*133.
ശ്രീ.വി.ഡി.സതീശന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാര്‍ട്ടണര്‍ കേരള
മിഷന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കുമോ?
നിര്‍ഭയ
പദ്ധതി
*134.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ലൂഡി ലൂയിസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ഭയ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
പച്ചതേങ്ങ
സംഭരണ പദ്ധതി
*135.
ശ്രീ.സി.പി.മുഹമ്മദ്
,,
ഷാഫി പറമ്പില്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പച്ചതേങ്ങ
സംഭരണത്തിന് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പാലൊളി
കമ്മിറ്റി
*136.
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സച്ചാര്‍
കമ്മിറ്റി സമര്‍പ്പിച്ച
ശിപാര്‍ശകളുടെ
അടിസ്ഥാനത്തില്‍
കേരളത്തില്‍ പാലൊളി
കമ്മിറ്റി മുന്നോട്ടു
വച്ച നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പാലൊളി
കമ്മിറ്റി സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്ന
കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
സച്ചാര്‍
കമ്മിറ്റി ഈ മേഖലയില്‍
എന്ത്
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
സ്നേഹസ്പര്‍ശം
പദ്ധതി
*137.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
കെ.അച്ചുതന്
,,
സണ്ണി ജോസഫ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്നേഹസ്പര്‍ശം
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കര്‍ഷകരുടെ
രജിസ്ട്രേഷൻ
*138.
ശ്രീ.ആര്
. സെല്‍വരാജ്
,,
ബെന്നി ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷകരുടെ
രജിസ്ട്രേഷന് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പാഠപുസ്തക
അച്ചടി
*139.
ശ്രീ.എം.
ഹംസ
,,
എ.കെ.ബാലന്
,,
റ്റി.വി.രാജേഷ്
,,
എളമരം കരീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാഠപുസ്തക
അച്ചടിയില്‍
കെ.ബി.പി.എസ്.
വഹിക്കുന്ന പങ്ക്
എന്താണെന്നു
വ്യക്തമാക്കുമോ;
(ബി)
ഈ
വര്‍ഷത്തെ പാഠപുസ്തക
അച്ചടിയുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍ എന്നാണ്
ആരംഭിച്ചത്;
വ്യക്തമാക്കുമോ;
(സി)
വിദ്യാഭ്യാസ
വകുപ്പ് ആവശ്യപ്പെട്ട
എണ്ണം പുസ്തകങ്ങള്‍
സമയബന്ധിതമായി
അച്ചടിച്ച്
നല്കുവാന്
കെ.ബി.പി.എസി നും
സര്‍ക്കാര്‍
പ്രസ്സുകള്‍ക്കും
കഴിഞ്ഞിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വിഷയത്തിൽ കെ.ബി.പി.എസ്
വീഴ്ച വരുത്തിയതായ
വിദ്യാഭ്യാസ
വകുപ്പിന്റെ
അഭിപ്രായത്തെ
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ?
സ്റ്റേറ്റ്
ഇനിഷ്യേറ്റീവ് ഒാണ്
ഡിസ്എബിലിറ്റി പദ്ധതി
*140.
ശ്രീ.കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈകല്യ
നിവാരണത്തിനായി
സ്റ്റേറ്റ്
ഇനിഷ്യേറ്റീവ് ഒാണ്
ഡിസ്എബിലിറ്റി പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വ്യക്തമാക്കുമോ ?
കാര്‍ഷിക
മേഖലയുടെ പുനര്‍ജ്ജീവനം
*141.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മമ്മൂട്ടി
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
ഏര്‍പ്പെടുത്തുന്ന
വ്യാപാര ഉടമ്പടികള്‍
സംസ്ഥാനത്തെ ഭക്ഷ്യ,
നാണ്യ ഉല്പാദകര്ക്ക്
ഹാനികരമായി
മാറിക്കൊണ്ടിരിക്കുന്നു
എന്ന റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
കാര്‍ഷിക മേഖല
പുനര്‍ജ്ജീവിപ്പിച്ച്
കൃഷി ലാഭകരമാക്കി
കാര്‍ഷിക രംഗത്ത്
കര്‍ഷകരെ
നിലനിര്‍ത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്
*142.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ജെയിംസ് മാത്യു
,,
രാജു എബ്രഹാം
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കമ്മീഷന്റെ
പക്കല്‍ തീര്‍പ്പാകാതെ
കിടക്കുന്ന അപേക്ഷകളുടെ
വിശദാംശം നല്‍കുമോ;
(സി)
കമ്മീഷന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാരിന്റെ
കാലത്ത്
സ്വീകരിച്ചിട്ടുളളതെന്നറിയിക്കുമോ;
(ഡി)
പ്രസ്തുത
നടപടികള്‍
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്താന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ?
കുടുംബശ്രീയുടെ
വിവിധ പദ്ധതികള്‍
*143.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.വി.ശിവന്‍കുട്ടി
ഡോ.കെ.ടി.ജലീല്‍
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
അംഗങ്ങള്‍ക്ക് വരുമാനം
നേടിക്കൊടുക്കന്ന
മൃഗസംരക്ഷണ കാര്‍ഷിക
പദ്ധതികളായ
എം.കെ.എസ്.പി., സമഗ്ര
എന്നീ പദ്ധതികളുടെ
അവലോകനം
നടത്തിയിട്ടുണ്ടോ ;
(ബി)
പദ്ധതിയുടെ
ഫണ്ടിംഗ് സംബന്ധിച്ച്
വിശദാംശങ്ങള്‍
നല്‍കാമോ ; ഫണ്ട്
കൃത്യസമയത്ത് തന്നെ
ലഭ്യമാകുന്നുണ്ടോ ;
ഇല്ലെങ്കില്‍ ആയത്
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
ഗ്രാമീണ
സ്ത്രീകളുടെ
ഉന്നമനത്തിനായി ചെറുകിട
പദ്ധതികള്‍ രൂപീകരിച്ച്
നടപ്പാക്കുന്നതിനു പകരം
മീഡിയാശ്രീ പോലുള്ള
പദ്ധതികളുമായി
മുന്നോട്ടു പോകാന്‍
കുടുംബശ്രീയെ
പ്രേരിപ്പിക്കുന്ന
ഘടകങ്ങള്‍
എന്തെല്ലാമാണ് ;
(ഡി)
ഇത്തരം
പദ്ധതികള്‍ സ്ത്രീകളുടെ
സ്വാശ്രയത്വത്തിന്
എങ്ങനെ സഹായകരമാകും
എന്ന് വ്യക്തമാക്കാമോ
?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ പദ്ധതി രൂപീകരണം
*144.
ശ്രീ.കെ.രാധാകൃഷ്ണന്
,,
കോടിയേരി ബാലകൃഷ്ണന്
,,
എ.എം. ആരിഫ്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ പദ്ധതി
രൂപീകരണവേളയില്‍
ഉല്പാദനമേഖലയ്ക്ക്ഒരു
നിശ്ചിത ശതമാനം തുക
നീക്കിവയ്ക്കണമെന്ന
നിബന്ധന ഒഴിവാക്കിയ
സര്‍ക്കാരിന്റെ നടപടി
ഗ്രാമങ്ങളുടെ
സ്വയംപര്യാപ്തതയെ
എത്രത്തോളം
ബാധിച്ചിട്ടുണ്ട് എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നയം മൂലം
ഉല്പാദനമേഖലയ്ക്ക
നീക്കിവയ്ക്കപ്പെട്ട
തുക വളരെയേറെ
കുറഞ്ഞിട്ടുണ്ട് എന്ന
കാര്യം
സര്‍ക്കാരിനറിയാമോ;
(സി)
കൃഷി,
മൃഗസംരക്ഷണം എന്നീ
മേഖലകളില്‍ ഫണ്ട്
നീക്കിവെക്കലും
വിനിയോഗവും
ഉണ്ടാകാത്തതു മൂലം
സംസ്ഥാനത്തെ
ഗ്രാമീണമേഖലയില്‍
മുരടിപ്പ്
സൃഷ്ടിച്ചിരിക്കുന്നതായ
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഗ്രാമപഞ്ചായത്തുകളില്‍
ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍
*145.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
ഇന്‍ഫര്‍മേഷന്‍
കിയോസ്കുകള്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
; എങ്കില്‍ എപ്പോള്‍ ;
2015-16 വാര്‍ഷിക
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കെല്‍ട്രോണില്‍
നിന്നും ഇന്‍ഫര്‍മേഷന്‍
കിയോസ്കുകള്‍ വാങ്ങി
സ്ഥാപിക്കണമെന്നും
വിലയായ 1,28,000 രൂപ
കിയോസ്ക് സ്ഥാപിച്ച്
ഒരാഴ്ചയ്ക്കകം
കെല്‍ട്രോണിന്
നേരിട്ട്
നല്‍കേണ്ടതാണെന്നും
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നോ
;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരം
കെല്‍ട്രോണില്‍
നിന്നും എ്രത
കിയോസ്കുകള്‍
പഞ്ചായത്തുകള്‍
വാങ്ങുകയുണ്ടായി ;
(സി)
കെല്‍ട്രോണ്‍
ഉല്പാദിപ്പിച്ചതാണോ
കിയോസ്കുകള്‍ ;
അല്ലെങ്കില്‍ ഏത്
സ്ഥാപനമാണ് അവ
തയ്യാറാക്കിയിട്ടുണ്ടായിരുന്നത്
;
(ഡി)
കിയോസ്കുകള്‍
സ്ഥാപിക്കുന്നതിന്
ടെണ്ടറിലൂടെ ഏജന്‍സിയെ
കണ്ടെത്താതിരുന്നത്
എന്തുകൊണ്ട് ?
ഇന്ദിരാ
ആവാസ് യോജന പദ്ധതി
*146.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ജി.സുധാകരന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാ
ആവാസ് യോജന പദ്ധതി
നടപ്പാക്കുന്നതിന്
സഹകരണ സ്ഥാപനങ്ങളില്‍
നിന്നും വായ്പ
എടുക്കാന്‍ ബ്ലോക്ക്
പഞ്ചായത്തുകള്‍ക്ക്
അനുമതി
നല്കിയിരുന്നുവോ;വ്യക്തമാക്കുമോ
;
(ബി)
വായ്പാ
തിരിച്ചടവുമായി
ബന്ധപ്പെട്ട്
പുറപ്പെടുവിച്ചിരുന്ന
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയായിരുന്നു;വിശദമാക്കുമോ;
(സി)
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി
വായ്പകള്‍ ബന്ധപ്പെട്ട
ബ്ലോക്ക്
പഞ്ചായത്തുകള്‍
തിരിച്ചടയ്ക്കുന്നുണ്ടോ
എന്ന കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വായ്പാ തിരിച്ചടവില്‍
കുടിശ്ശികയുണ്ടോ;വിശദമാക്കുമോ;
(ഡി)
വായ്പാ
തിരിച്ചടവ് കുടിശ്ശിക
ഇല്ലാതാക്കാന്‍
സര്‍ക്കാര്‍തലത്തില്‍
ഇടപെടല്‍ നടത്തുമോ;
വ്യക്തമാക്കുമോ?
ന്യൂനപക്ഷ
ക്ഷേമ പദ്ധതികള്‍
*147.
ശ്രീ.റ്റി.യു.
കുരുവിള
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് വഴി
നടപ്പിലാക്കുന്ന
പദ്ധതികള്‍
കാലതാമസമില്ലാതെ
നടപ്പാക്കന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
മിടുക്കരായ
വിദ്യാര്‍ത്ഥികള്‍ക്ക്
തുടര്‍
വിദ്യാഭ്യാസത്തിന്
പ്രത്യേക പദ്ധതികള്‍
നടപ്പിലാക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
വകുപ്പ് വഴി കൂടുതല്‍
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ട്രാന്‍സ്
ജെണ്ടര്‍
വിഭാഗത്തില്‍പ്പെട്ടവരുടെ
പുനരധിവാസം
*148.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ട്രാന്‍സ് ജെണ്ടര്‍
വിഭാഗത്തില്‍പ്പെട്ടവരുടെ
എണ്ണം, അവരുടെ ജീവിത
സാഹചര്യം, തൊഴില്‍
എന്നിവ വ്യക്തമാക്കുന്ന
ഔദ്യോഗിക രേഖകള്‍
ശേഖരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവരുടെ
സംരക്ഷണത്തിനും സാമൂഹ്യ
സുരക്ഷയ്ക്കുമായി
എന്തെങ്കിലും നടപടികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(സി)
അവര്‍ക്ക്
അര്‍ഹമായ പുനരധിവാസം
ഉറപ്പാക്കുന്നതിനായി
എന്തെങ്കിലും
സര്‍ക്കാര്‍ പദ്ധതികളോ
ലക്ഷ്യങ്ങളോ ഉണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ?
മാനസികമായ
വെല്ലുവിളികള്‍
നേരിടുന്നവരുടെ പ്രശ്നങ്ങള്‍
*149.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇരുപത് ശതമാനത്തിലധികം
ആളുകള്‍ മാനസികമായ
വെല്ലുവിളികള്‍
നേരിടുന്നവരാണെന്ന
ലോകാരോഗ്യസംഘടനയുടെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദേശീയ
ശരാശരിയേക്കാള്‍ കൂടിയ
ആത്മഹത്യാനിരക്കിന്
ഇതും കാരണമാകുന്നുണ്ടോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മാനസികമായ
വെല്ലുവിളികള്‍
നേരിടുന്നവരുടെ
പ്രശ്നങ്ങള്‍ ഒരു
സാമൂഹ്യപ്രശ്നമായി
കണ്ട് ആവശ്യമായ പരിഹാര
നടപടികള്‍
സ്വീകരിക്കുമോ?
മലയാളത്തിന്
ശ്രേഷ്ഠ ഭാഷാ പദവി
*150.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളം
ശ്രേഷ്ഠ ഭാഷാ പദവി
നേടിയെടുത്തതിനോട്
അനുബന്ധിച്ച്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?