പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പും സര്‍ക്കാരേതര
സംഘടനകളും
5919.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പ് ഇപ്പോള്‍ നോണ്‍
ഗവണ്മെന്റല്
ഓ൪ഗനൈസേഷനുകളുടെ
പിടിയിലാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പിന്റെ എന്തെല്ലാം
പദ്ധതികളാണ് എ൯ ജി ഒ
കള്‍ക്ക്
നല്‍കിയിട്ടുള്ളത്;
ബന്ധപ്പെട്ട
ഉത്തരവുകളുടെ
പകര്‍പ്പുകള്‍ സഹിതം
വിശദവിവരം നല്‍കുമോ?
ദേശീയ
പട്ടികവര്‍ഗ്ഗ സ്ത്രീ
ശാക്തീകരണ യോജന
5920.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
പട്ടികവര്‍ഗ്ഗ സ്ത്രീ
ശാക്തീകരണ യോജന എന്ന
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ലോണ്‍ കിട്ടുന്നതിന്
സ്വന്തം ജാമ്യമോ
സ്വത്ത് ജാമ്യമോ
സ്വീകരിക്കുമോ;ഇല്ലെങ്കില്‍
സ്വത്ത് ജാമ്യം
സ്വീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ
നടത്തിപ്പിനുളള കമ്മറ്റികള്‍
5921.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിനുകീഴില്‍
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകളുടെ ഭരണപരവും
മറ്റുളളതുമായ
നടത്തിപ്പിന് പ്രത്യേക
കമ്മറ്റികള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കമ്മറ്റി കൃത്യമായി
യോഗങ്ങള്‍ ചേരാറുണ്ടോ;
എങ്കില്‍ അവസാനമായി
ചേര്‍ന്ന തീയ്യതിയും
യോഗതീരുമാനത്തിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സ്കൂളുകളിലെ
ജീവനക്കാരുടെ
സമയക്രമീകരണം
എങ്ങനെയെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സ്കൂളുകളില്‍ ജോലി
ചെയ്യുന്ന
വാച്ച്മാന്മാര്
ആഴ്ചയില്‍ ആറ് ദിവസവും
24 മണിക്കൂറും ജോലി
ചെയ്യേണ്ടിവരുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
മനുഷ്യാവകാശലംഘനമെന്നതിന്റെ
അടിസ്ഥാനത്തില്‍
വാച്ച്മാന്മാരുടെ
ജോലിഭാരം
ലഘൂകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
പോലീസ്
സ്റ്റേഷനുകളില്‍
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് പ്രത്യേക
പരിഗണന
5922.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളില്‍
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
പ്രത്യേക പരിഗണന നല്കി
ഈ സര്‍ക്കാര്‍
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ?
ആദിവാസി
വിഭാഗത്തിന്റെ ഉന്നമനം
5923.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.രാധാകൃഷ്ണന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുര്‍ബലരായ
ആദിവാസി വിഭാഗത്തെ
സമൂഹത്തിലെ
മുഖ്യധാരയിലെത്തിക്കുന്നതിന്
ക്രിയാത്മകമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ആദിവാസികകള്ക്ക്
മറ്റ് വിഭാഗങ്ങളോടൊപ്പം
എത്താന്‍ വിദ്യാഭ്യാസം,
ആരോഗ്യം, സാമൂഹ്യബോധം
തുടങ്ങിയ മേഖലകളിലെ
പോരായ്മകള്‍
വിഘാതമാകുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരം കാര്യങ്ങളില്‍
ക്രിയാത്മകമായ നടപടി
സ്വീകരിക്കാന്‍
സാധിക്കാത്തതിന്റെ
കാരണങ്ങള്‍ എന്താണെന്ന്
വിശദമാക്കാമോ?
ആദിവാസി
ക്ഷേമപദ്ധതികള്‍
ഫലവത്താകുന്നില്ലെന്ന പരാതി
5924.
ശ്രീ.എ.കെ.ബാലന്
,,
കെ.കെ.ജയചന്ദ്രന്
,,
കെ.വി.വിജയദാസ്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ക്ഷേമത്തിനായുള്ള
പദ്ധതികള്‍
ഫലവത്താകുന്നില്ലെന്ന
പരാതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അട്ടപ്പാടി
പാക്കേജ്, ഭൂരഹിതരായ
ആദിവാസികള്‍ക്ക് ഭൂമി,
ഭവനം, ആദിവാസി
മേഖലയില്‍ പോഷകാഹാര
കുറവുമൂലമുള്ള
മരണങ്ങള് തടയല്‍
തുടങ്ങിയ പ്രഖ്യാപിത
പദ്ധതികളുടെ നിലവിലുള്ള
അവസ്ഥ വ്യക്തമാക്കുമോ ;
(സി)
ആദിവാസി
മേഖലയില്‍ പദ്ധതിക്ക്
നീക്കിവയ്ക്കുന്ന പണം
അര്‍ഹതപ്പെട്ടവര്‍ക്ക്
ലഭിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം
പരിശോധിക്കാമോ?
നെെപുണ്യ
വികസന പരിപാലന പദ്ധതി
5925.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.റ്റി
വിഭാഗത്തില്‍പ്പെട്ട
യുവതി യുവാക്കള്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
നെെപുണ്യ വികസന പരിപാലന
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇൗ
പദ്ധതിക്കായി ഓരോ
വര്‍ഷവും എത്ര രൂപ
വീതമാണ്
നീക്കിവച്ചിരുന്നത്;
അതില്‍ ഓരോ വര്‍ഷവും
എത്ര രൂപ വീതം
ചെലവഴിച്ചു;
(സി)
എത്ര
യുവതി യുവാക്കള്‍ക്ക്
ഇൗ പദ്ധതിയുടെ ഗുണം
ലഭിച്ചു; വിശദാംശങ്ങള്‍
ജില്ലയും വര്‍ഷവും
തിരിച്ച്
വ്യക്തമാക്കുമോ?
ജില്ലാതല
മോണിറ്ററിംഗ്
കമ്മറ്റികള്‍
5926.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തിനെതിരെ
നടക്കുന്ന ആക്രമങ്ങള്‍
തടയാനുള്ള ജില്ലാതല
മോണിറ്ററിംഗ്
കമ്മറ്റികള്‍ ഏതെല്ലാം
ജില്ലയില്‍ എത്ര തവണ
വീതം യോഗം
ചേര്‍ന്നെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഓരോ യോഗത്തിന്റെയും
അടിസ്ഥാനത്തില്‍ എത്ര
പേരുടെ
പുനരധിവാസത്തിനുള്ള
നടപടികള്‍
സ്വീകരിച്ചെന്ന്
വിശദമാക്കാമോ ;
(സി)
ഇതില്‍
എത്ര പേര്‍ക്ക്
പൂര്‍ണ്ണമായും സഹായം
ലഭ്യമായെന്ന്
വെളിപ്പെടുത്താമോ ?
വിദ്യോദയം
5927.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യോദയം പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിച്ചിട്ടുള്ളത്;
(സി)
പദ്ധതി
പ്രകാരം എന്തെല്ലാം
കാര്യങ്ങള്‍
ഭരണതലത്തില്‍
നടപ്പാക്കിയിട്ടുണ്ട്?
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
5928.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരായ എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ ഉണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ജില്ലകള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
സുഗന്ധഗിരി,
പൂക്കോട്കുന്ന് കുടിവെള്ള
പദ്ധതി
5929.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
സുഗന്ധഗിരി,
പൂക്കോട്കുന്ന്
കുടിവെള്ള പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികളിൽ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍ എന്നേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്ത മാക്കുമോ ?
ഗോത്രവര്‍ഗ്ഗ
കലാമേളയും പൈതൃകോത്സവും
5930.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗോത്രവര്‍ഗ്ഗ കലാമേളയും
പൈതൃകോത്സവും
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിന്റെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്?
ആദിവാസികളുടെ
പ്രശ്നങ്ങള്‍
5931.
ശ്രീ.കെ.രാധാകൃഷ്ണന്
,,
കെ.വി.വിജയദാസ്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചികിത്സയും
ഭക്ഷണവും ലഭിക്കാതെ
കുട്ടികള്‍
ഉള്‍പ്പെടെയുള്ള പട്ടിക
ഗോത്ര
വിഭാഗത്തില്‍പ്പെട്ടവര്‍
ഇപ്പോൾ അനുഭവിക്കുന്ന
ദുരവസ്ഥ
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പട്ടികര്‍ഗ്ഗ
വിഭാഗക്കാര്‍ക്കുളള ഭവന
നിര്‍മ്മാണ പദ്ധതികള്‍
5932.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാസയോഗ്യ
ഭവനങ്ങളില്ലാത്ത
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികര്‍ഗ്ഗ
വിഭാഗത്തിന്റെ ഭവന
നിര്‍മ്മാണത്തിന്
ഏതൊക്കെ പദ്ധതികള്‍
പ്രകാരം എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നതിന്റെ
വിവരം വ്യക്തമാക്കുമോ ;
പട്ടികവര്‍ഗ്ഗ
ക്ഷേമ പദ്ധതികള്‍
5933.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പട്ടികവര്‍ഗ്ഗ
ക്ഷേമത്തിനായി
നടപ്പിലാക്കിയ
പദ്ധതികളുടെ ഓരോ
ഇനത്തിലും അനുവദിച്ച
തുകയുടെയും ഇനിയും
ചെലവഴിക്കാന്‍ ബാക്കി
നില്ക്കുന്ന
തുകയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പട്ടികവര്‍ഗ്ഗ
സമഗ്ര ആരോഗ്യരക്ഷാ പദ്ധതി
5934.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്കായി
പട്ടിക വര്‍ഗ്ഗ സമഗ്ര
ആരോഗ്യ രക്ഷാ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിച്ചിട്ടുളളത് ;
(സി)
പദ്ധതി
പ്രകാരം എന്തെല്ലാം
കാര്യങ്ങള്‍ ഭരണ
തലത്തില്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
പട്ടികവര്‍ഗ്ഗ
ക്ഷേമ പദ്ധതികള്‍ക്കായി
പൊതുമരാമത്ത് വകുപ്പിന്
നല്കിയ തുക
5935.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പട്ടികവര്‍ഗ്ഗ
ക്ഷേമ പദ്ധതികള്‍ക്കായി
പൊതുമരാമത്ത് വകുപ്പിന്
നല്കിയ തുക
സംബന്ധിച്ചുളള
വിശദവിവരം നല്‍കുമോ ;
(ബി)
നല്ലൂര്ത്ത്
സ്കൂള്‍ കെട്ടിടം
നാളിതുവരെ
പൂര്‍ത്തികരിക്കാന്‍
കഴിയാത്തതെന്തുകൊണ്ട്
; വകുപ്പിന്റെ ഭാഗത്ത്
വീഴ്ച
സംഭവിച്ചിട്ടുണ്ടോ ;
വിശദവിവരം നല്‍കുമോ ?
പട്ടികവര്‍ഗ്ഗ
മേഖലയില്‍ ചെലവഴിച്ച തുക .
5936.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
മേഖലയില്‍ എത്ര കോടി
രൂപയാണ് ഈ സർക്കാർ
ചെലവഴിച്ചത് ;
(ബി)
പട്ടികവര്‍ഗ്ഗ
കോളനികളിലെ
വികസനത്തിനായി ഇതില്‍
എത്ര രൂപ
വിനിയോഗിച്ചിട്ടുണ്ട് ;
(സി)
കോളനികളില്‍
എത്ര കുടുംബങ്ങള്‍ക്ക്
ഭവന നിര്‍മ്മാണത്തിന്
തുക
അനുവദിച്ചിട്ടുണ്ട്?
പട്ടികവര്‍ഗ്ഗ
മന്ത്രിയുടെ ദുരിതാശ്വാസ
നിധിയില്‍ നിന്നും സഹായം
നല്‍കുന്നതിന് പദ്ധതി
5937.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും സഹായം
നല്‍കുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിച്ചിട്ടുളളത്;
(സി)
പദ്ധതി
പ്രകാരം എന്തെല്ലാം
കാര്യങ്ങള്‍
ഭരണതലത്തില്‍
നടപ്പിലാക്കിയിട്ടുണ്ട്?
പട്ടികവര്‍ഗ്ഗ
ഹോസ്റ്റലുകളിലെ പാചക
ജോലിക്കാരുടെ വേതന
പരിഷ്ക്കരണം
5938.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
ഹോസ്റ്റലുകളിലെ പാചക
ജോലിക്കാരുടെ നിലവിലെ
വേതനം എത്രയെന്നും, ഇത്
എന്നു മുതല്‍ നിലവില്‍
വന്നതാണെന്നും
വിശദമാക്കുമോ;
(ബി)
ഇവരുടെ
വേതനം കാലോചിതമായി
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുട്ടികളുടെ പഠനം
5939.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയോര
മേഖലയിലും
വനാതിര്‍ത്തിയിലുമുള്ള
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുട്ടികളില്‍ പലരും
സ്കൂളുകളില്‍ പോകാതെ
രക്ഷാകര്‍ത്താക്കളോടൊപ്പം
വനവിഭവങ്ങള്‍
ശേഖരിക്കുന്നതിനായി
വനത്തില്‍
കഴിയാറുണ്ടെന്ന
വിധത്തിലുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഠനം
മുടങ്ങുന്ന,
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുട്ടികളെ തിരികെ
സ്കൂളുകളില്‍
എത്തിയ്ക്കുന്നതിനും
പഠനം തുടരുന്നതിനും
പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഈ
കുട്ടികള്‍ക്ക്
പ്രത്യേകിച്ച്
ആണ്‍കുട്ടികള്‍ക്ക്
സ്കൂളുകളോട് ചേര്‍ന്ന്
ഹോസ്റ്റല്‍
സൗകര്യമില്ലാത്തത്
ഇവരുടെ പഠനം
മുടങ്ങുന്നതിന്
കാരണമാകുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എല്ലാ
കുട്ടികള്‍ക്കും
ഹോസ്റ്റല്‍ സൗകര്യം
ലഭ്യമാക്കുന്നതിന്
പ്രത്യേകം ശ്രദ്ധ
നല്‍കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ തടയാൻ
നടപടി
5940.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെ
നടക്കുന്ന
അതിക്രമങ്ങള്‍
തടയുന്നതിനുള്ള
സംസ്ഥാനതല ഉന്നതാധികാര
വിജിലന്‍സ് &
മോണിറ്ററിംഗ് കമ്മിറ്റി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ എത്ര തവണ
യോഗം ചേര്‍ന്നെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഓരോ യോഗവും
അക്രമത്തിനിരയായ എത്ര
പട്ടികവര്‍ഗ്ഗക്കാരുടെ
പുനരധിവാസം
ഉറപ്പാക്കുന്നതിന്
വേണ്ടി, കേസുകളുടെ
സ്വഭാവം തിരിച്ച
പട്ടിക,
ധനകാര്യവകുപ്പിലേക്കയച്ചെന്ന്
വെളിപ്പെടുത്താമോ ;
(സി)
ഇതില്‍
എത്ര കേസുകളില്‍ എത്ര
തുക വീതം നല്കാന്
ധനകാര്യവകുപ്പ് അനുമതി
നല്‍കിയെന്ന്
വിശദമാക്കാമോ ?
പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള
സമഗ്ര ആരോഗ്യ പദ്ധതി
5941.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള
സമഗ്ര ആരോഗ്യ പദ്ധതി
കേന്ദ്രഫണ്ടിന്റെ
അപര്യാപ്തതമൂലം
അവതാളത്തിലായിരിക്കുകയാണെന്നുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കേന്ദ്രഫണ്ട്
നേടിയെടുക്കുന്നതില്‍
യഥാസമയം നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഫണ്ടിന്റെ
അപര്യാപ്തത പരിഹരിച്ച്
പദ്ധതി നടത്തിക്കൊണ്ടു
പോകുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; വിശദാംശം
നല്‍കുമോ?
ഭാരത്
ദര്ശന് പരിപാടി
5942.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിലുള്ള യുവതി
യുവാക്കള്‍ക്ക് വേണ്ടി
യുവജനക്ഷേ ബോര്‍ഡ്
സംഘടിപ്പിച്ച ഭാരത്
ദര്ശന് പരപാടിക്ക്
അനുവദിച്ച തുക
എത്രയായിരുന്നു ;
യഥാര്‍ത്ഥത്തില്‍
ചെലവായ തുക എത്ര ;
(ബി)
യാത്രാ
സംഘത്തിലേക്കുള്ള
പട്ടിക ജാതി
വിഭാഗത്തില്‍ നിന്നുള്ള
ആളുകളെ ഏത്
മാനദണ്ഡപ്രാകരമാണ്
തെരഞ്ഞെടുത്തത് ;
വിശദമാക്കാമോ ;
(സി)
പട്ടികജാതി
വിഭാഗത്തില്‍ നിന്ന്
ഏറ്റവും ദരിദ്രമായ
പശ്ചാത്തലത്തിലുള്ള
യുവാക്കളെയാണോ ഈ
സംഘത്തിലേക്ക്
തെരഞ്ഞെടുത്തിട്ടുള്ളത്
; ഈ പരിപാടിയുടെ
ചെലവില്‍ മന്ത്രിക്ക്
പുറമേ ഏതെല്ലാം
ഉദ്യോഗസ്ഥന്മാര് യാത്ര
ചെയ്യുകയുണ്ടായി ?
യുവജനങ്ങള്ക്കു്മാധ്യമ
ക്യാമ്പ്
5943.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാധ്യമ
രംഗത്തേക്ക് കടന്ന്
വരാന്‍ ആഗ്രഹിക്കുന്ന
യുവജനങ്ങള്‍ക്ക് വേണ്ടി
ക്യാമ്പ്
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
ആരുടെയെല്ലാം
പങ്കാളിത്തം
പ്രയോജനപ്പെടുത്തുകയുണ്ടായി?
യുവ
സാഹിത്യകാരന്മാരെ
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
5944.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവ
സാഹിത്യകാരന്മാരെ
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിന്റെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്?
ദീന്
ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍
കൗശല്യ യോജന
5945.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദീന്
ദയാല്‍ ഉപാധ്യായ
ഗ്രാമീണ്‍ കൗശല്യ യോജന
പദ്ധതി
നടപ്പിലാക്കുന്നതിന്
ഏത് ഏജന്‍സിയെയാണ്
തെരഞ്ഞെടുത്തിട്ടുള്ളത്;
(ബി)
യുവതീയുവാക്കള്‍ക്ക്
ഏതെല്ലാം തൊഴില്‍
മേഖലകളിലാണ് ഈ പദ്ധതി
പ്രകാരം
അവസരമൊരുക്കുന്നതിന്
ഉദ്ദേശിച്ചിട്ടുള്ളത്;
(സി)
എത്ര
തുകയാണ് ഈ പദ്ധതി
പ്രകാരം
വിനിയോഗിക്കുവാന്‍
കഴിയുന്നത്;
(ഡി)
പ്രസ്തുത
പദ്ധതിയിലെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
ഭാരത് ദര്ശന്
യാത്ര
5946.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
ക്ഷേമ ബോര്‍ഡിന്റെ
ആഭിമുഖ്യത്തില്‍
എസ്.റ്റി.
വിഭാഗത്തില്‍പ്പെട്ട
യുവതി യുവാക്കള്‍ക്കായി
ഭാരത് ദര്ശന് യാത്ര
നടത്തിയിരുന്നോ;
ഉണ്ടെങ്കില്‍ യാത്രയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
എത്ര
എസ്.റ്റി. യുവതി
യുവാക്കള്‍ യാത്രയില്‍
പങ്കെടുത്തു; എത്ര
ഉദ്യോഗസ്ഥര്‍
യാത്രയില്‍
പങ്കെടുത്തു;
ആരെല്ലാമായിരുന്നു
ഉദ്യോഗസ്ഥര്‍;
യാത്രക്കുള്ള ഭരണാനുമതി
എപ്പോഴാണ് ലഭിച്ചത്;
എന്നായിരുന്നു യാത്ര;
(സി)
യാത്രാനുമതി
ഉത്തരവിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി സംഘം യാത്ര
ചെയ്തിട്ടുണ്ടോ; എത്ര
തുകയാണ് യാത്രക്കായി
നീക്കിവച്ചിരുന്നത്;
എത്ര തുകയാണ്
യാത്രയ്ക്ക് ചെലവായത്;
(ഡി)
സംഘത്തില്‍
യാത്ര ചെയ്ത യുവതി
യുവാക്കളുെയും
ഉദ്യോഗസ്ഥരെയും
തെരെഞ്ഞെടുത്ത മാനദണ്ഡം
വ്യക്തമാക്കുമോ?
സാഹസിക
അക്കാഡമി
5947.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്‍െറ
ആഭിമുഖ്യത്തില്‍ സാഹസിക
അക്കാഡമിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിന്‍െറ
പ്രവര്‍ത്തനത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
സ്കില്‍
പാര്‍ക്കുകള്‍
5948.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
യൂവാക്കളുടെ വൈദഗ്ദ്ധ്യ
വികസനത്തിനായി സംസ്ഥാന
സര്‍ക്കാരിന്റെ
ഏതെല്ലാം ഏജന്‍സികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
യുവാക്കളുടെ വൈദഗ്ദ്ധ്യ
വികസനത്തിനായി സ്കില്‍
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏത് ഏജന്‍സി
മുഖേനയാണ് പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഏതെല്ലാം
ജില്ലകളിലാണ് ഇത്തരം
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നത് ;
മലപ്പുറം ജില്ലയില്‍
പ്രസ്തുത പാര്‍ക്ക്
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ മലപ്പുറം
ജില്ലയെ കൂടി ഈ
പദ്ധതിയില്‍
ഉള്‍പ്പടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
ഏതെല്ലാം
തരത്തിലുള്ള വൈദഗ്ദ്ധ്യ
വികസനമാണ് ഈ
പാര്‍ക്കുകളിലൂടെ
ലക്ഷ്യമിടുന്നത്;
ഇത്തരം പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന് ഏത്
രീതിയിലുള്ള പഠനമാണ്
നടത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
യുവജനങ്ങള്‍ക്കുള്ള
മൂലധനസഹായത്തിന് പദ്ധതി
5949.
ശ്രീ.വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
,,
ലൂഡി ലൂയിസ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങള്‍ക്കുള്ള
മൂലധനസഹായത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തിട്ടുണ്ട്?
യുവവനിതാശാക്തീകരണത്തിന്
ശില്പശാല
5950.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
കെ.എസ്.ശബരീനാഥന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവവനിതാശാക്തീകരണത്തിന്
ശില്പശാല
സംഘടിപ്പിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതു വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിന്റെ
പ്രവര്‍ത്തനത്തിന് ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
കൂടുതല്‍
മൃഗശാലകള്‍ ആരംഭിക്കുവാന്‍ നടപടി
5951.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൂറിസത്തിന്റെ
സാദ്ധ്യത പരിഗണിച്ച്
സംസ്ഥാനത്ത് കൂടുതല്‍
മൃഗശാലകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിയ്ക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
നിലവിലുളള
മൃഗശാലകള്‍ കൂടുതല്‍
സൗകര്യപ്രദമാകാകുന്നതിനും
വിവിധയിനം മൃഗങ്ങളെയും
പക്ഷികളെയും കൂടുതലായി
നല്കി വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനും
നടപടികള്‍
സ്വീകരിയ്ക്കുമോ;
വിശദാംശം ലഭ്യമാക്കുമോ
?
മ്യൂസിയം
- മൃഗശാല വളപ്പിലെ
കെട്ടിടങ്ങള്‍
5952.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
തിരുവനന്തപുരം മ്യൂസിയം
- മൃഗശാല വളപ്പില്‍
എത്ര കോണ്‍ക്രീറ്റ്
കെട്ടിടങ്ങള്‍
നിര്‍മ്മിച്ചു എന്നും
അവ ഓരോന്നും എന്തിനു
വേണ്ടിയായിരുന്നു
എന്നും അവ ഓരോന്നിനും
എത്ര തുക വീതമാണു
നിര്‍മ്മാണ ചെലവ്
എന്നും വിശദമാക്കുമോ ;
(ബി)
ഇവിടെ
ഉണ്ടായിരുന്ന
ബൊട്ടാണിക്കല്‍
ഗാര്‍ഡന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നും അതു
സംരക്ഷിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ ?
തിരുവനന്തപുരം
മ്യൂസിയം, മൃഗശാല, ആര്‍ട്ട്
ഗ്യാലറി എന്നിവയുടെ സംരക്ഷണം
5953.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മ്യൂസിയം കോമ്പൗണ്ടില്‍
ഉണ്ടായിരുന്ന
ഇറ്റാലിയന്‍ മ്യൂസിയം
നശിപ്പിച്ചതും, കുളം
നികത്തിയതും ആരുടെ
നിര്‍ദ്ദേശപ്രകാരമാണ് ;
(ബി)
ഇതുമായി
ബന്ധപ്പെട്ടുളള എല്ലാ
ഉത്തരവുകളും
ലഭ്യമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
തിരുവനന്തപുരം
മ്യൂസിയം, മൃഗശാല,
ആര്‍ട്ട് ഗ്യാലറി
എന്നിവ സംരക്ഷിക്കാനും
വികസിപ്പിക്കുന്നതിനും
എത്ര രൂപ
ചെലവഴിച്ചുവെന്നും
ആയതിലൂടെ
നടപ്പിലാക്കപ്പെട്ട
വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ ?