എന്‍.
പി. എസ്.-ല്‍ ജീവനക്കാരുടെ
അംഗത്വം
T 5868.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നശേഷം
പുതിയതായി പി.എസ്.സി.
മുഖേന നിയമിതരായ എല്ലാ
ജീവനക്കാരേയും ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ എന്‍.
പി. എസ്.-ല്‍ അംഗമാക്കി
ചേര്‍ത്തിട്ടുണ്ടോ;
എങ്കില്‍
വകുപ്പുതിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ഈ
പദ്ധതിയിലേയ്ക്ക്
മാച്ചിംഗ് ഗ്രാന്റ് ആയി
1. 3. 2015 വരെ എത്ര
രൂപ സര്‍ക്കാര്‍
ഒടുക്കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ ?
ശമ്പള
പരിഷ്കരണ കമ്മീഷന്
റിപ്പോര്‍ട്ട്
T 5869.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.വി.വിജയദാസ്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശമ്പള
പരിഷ്കരണ കമ്മീഷന്
റിപ്പോര്ട്ടിന്മേലുള്ള
പരിശോധന
ആരംഭിച്ചിട്ടുണ്ടോ ;
നീതീപൂര്വ്വമല്ലാത്തതായി
സര്‍ക്കാര്‍ കരുതുന്ന
ശിപാര്‍ശകള്‍
ഏതൊക്കെയാണ് ;
(ബി)
സംസ്ഥാനത്ത്
അനുവര്‍ത്തിച്ചുവരുന്ന
ഏതെല്ലാം
നിലപാടുകളിലാണ്
കമ്മീഷന്
അടിസ്ഥാനപരമായ മാറ്റം
ശിപാര്‍ശ
ചെയ്തിട്ടുള്ളത് ;
(സി)
ശമ്പള
പരിഷ്കരണത്തിന്റെ
അഞ്ചുവര്‍ഷ തത്വം
മാറ്റുന്ന നിലയില്‍
കമ്മീഷന് ശുപാര്‍ശ
നല്‍കിയിട്ടുണ്ടോ ;
(ഡി)
ലീവ്
സറണ്ടര്‍ സംബന്ധിച്ച്
നിര്‍ദ്ദേശിച്ച മാറ്റം
എന്താണ് ;
(ഇ)
അടിസ്ഥാനപരമായ
മാറ്റങ്ങള്‍
നിര്‍ദ്ദേശിച്ചുകൊണ്ടുള്ള
എല്ലാ ശിപാര്‍ശകളിലും
സര്‍ക്കാരിന്റെ നിലപാട്
അറിയിക്കുമോ ;
(എഫ്)
രണ്ടാംഘട്ട
റിപ്പോര്‍ട്ട്
ലഭിച്ചതിനു ശേഷമാണോ
ശമ്പള പരിഷ്കരണം
നടപ്പിലാക്കാനുദ്ദേശിക്കുന്നത്
;
(ജി)
രണ്ടാംഘട്ട
റിപ്പോര്‍ട്ട്സമര്‍പ്പിക്കാന്‍
കമ്മീഷന് കാലപരിധി
നിശ്ചയിച്ചുകൊടുത്തിട്ടുണ്ടോ
; കമ്മീഷന്റെ
പ്രവര്‍ത്തനത്തില്‍
കാലതാമസമുണ്ടായതിനെത്തുടര്‍ന്ന്
അനിശ്ചിതകാല
പണിമുടക്കിന് നോട്ടീസ്
നല്കിയ
അദ്ധ്യാപകരുടെയും
ജീവനക്കാരുടെയും
സംഘടനകളുടെ ആവശ്യങ്ങള്‍
എന്തെല്ലാമായിരുന്നു
എന്നറിയിക്കുമോ?
സുഗന്ധ
വ്യഞ്ജനങ്ങളുടെ കൃഷിക്ക്
സബ്സിഡി.
5870.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
വര്‍ഷത്തെ ബഡ്ജറ്റില്‍
സുഗന്ധ വ്യഞ്ജനങ്ങളുടെ
കൃഷിക്ക് സബ്സിഡി
നല്‍കുന്നതിന് തുക
വകയിരുത്തിയിട്ടുണ്ടോ ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എപ്രകാരം
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ലോക്കല്‍
ഫണ്ട് ആഡിറ്റിന്റെ പേര്
മാറ്റം
5871.
ശ്രീ.ആര്
. സെല്‍വരാജ്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോക്കല്‍
ഫണ്ട് ആഡിറ്റ്
വകുപ്പിന്റെ പേര്
മാറ്റിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വകുപ്പിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(സി)
ആഡിറ്റുകള്‍
സമകാലീനമാക്കാന്
എന്തെല്ലാം
പരിഷ്കാരങ്ങളാണ്
വരുത്തുവാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ബാലസാന്ത്വനം
പദ്ധതി
5872.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലസാന്ത്വനം
പദ്ധതി രൂപീകരിച്ചത്
എന്നാണ്; എന്താണ്
ഇതിന്റെ ലക്ഷ്യങ്ങള്‍
വിശദമാക്കാമോ?
കേരളത്തിന്റെ
സാമ്പത്തിക വളര്‍ച്ച നിരക്ക്
T 5873.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കേരളത്തിന്റെ
സാമ്പത്തിക
വളര്‍ച്ചാനിരക്ക് ദേശീയ
നിരക്കിനെക്കാള്‍
മുന്നിലെത്തിയിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ ;
(ബി)
എങ്കിൽ
വിശദാംശങ്ങള്‍ നല്‍കാമോ
;
(സി)
പ്രസ്തുത
വളര്‍ച്ചാനിരക്ക്
കൈവരിക്കാന്‍
എന്തെല്ലാം നയങ്ങളും
കാര്യപരിപാടികളുമാണ്
നടപ്പാക്കിയിട്ടുള്ളത്
?
നെയ്യാറ്റിന്‍കര
മണ്ഡലത്തിൽ ആസ്തി വികസന
ഫണ്ടില്‍ നിന്നും ഭരണാനുമതി
നല്കിയ പദ്ധതികള്‍
5874.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതൊക്കെ
പദ്ധതികള്‍ക്കാണ്
നെയ്യാറ്റിന്‍കര നിയോജക
മണ്ഡലത്തിൽ ആസ്തി വികസന
ഫണ്ടില്‍ നിന്നും
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ബി)
ഭരണാനുമതി
നല്കിയ പ്രവൃത്തികളുടെ
വിവരം ഇനം തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
മണ്ഡലത്തില്‍
ഇനി ഏതൊക്കെ
പദ്ധതികളാണ് ആസ്തി
വികസന ഫണ്ടില്‍ നിന്നും
ഭരണാനുമതി
നല്‍കുന്നതിന്
ധനവകുപ്പിന്റെ
പരിഗണനയിലിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
അടിയന്തരമായി ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
ശമ്പളക്കമ്മീഷന്
റിപ്പോര്ട്ടിന്മേലുള്ള നടപടി
T 5875.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും സേവന
വേതന വ്യവസ്ഥകള്‍
പരിഷ്കരിക്കുന്നതിനുവേണ്ടി
നിയോഗിക്കപ്പെട്ട
കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
നികുതി
ചോര്‍ച്ച
5876.
ശ്രീ.വര്‍ക്കല
കഹാര്‍
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി ചോര്‍ച്ച
തടയുന്നതിന് വാണിജ്യ
നികുതി വകുപ്പില്‍
എന്തെല്ലാം
പരിഷ്ക്കാരങ്ങള്‍
വരുത്തിയിട്ടുണ്ട്;
(ബി)
ഇതിനായി
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഉഴവൂര്‍
മിനി സിവില്‍ സ്റ്റേഷനും
സബ്ട്രഷറി നിര്‍മ്മാണവും
5877.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉഴവൂര്‍
മിനി സിവില്‍
സ്റ്റേഷനും സബ്ട്രഷറി
നിര്‍മ്മാണവും
സംബന്ധിച്ച് ട്രഷറി
വകുപ്പു്
സ്വീകരിച്ചിരിക്കുന്ന
നടപടിക്രമങ്ങല്
വ്യക്തമാക്കാമോ; ട്രഷറി
വകുപ്പിലെ ഇതിന്റെ
ഫയല്‍ നമ്പര്‍
അറിയിക്കാമോ; പഴയ
ട്രഷറി കെട്ടിടം
പൊളിച്ചു
മാറ്റുന്നതിനുള്ള
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
പുതിയ
കെട്ടിട
നിര്‍മ്മാണത്തിനും
സിവില്സ്റ്റേഷന്
നിര്‍മ്മാണത്തിനുമായി
സ്ഥലം
കൈമാറിയിട്ടുണ്ടോ;
ആയതിന്റെ ഡി.പി.ആര്.
പൊതുമരാമത്ത് വകുപ്പു
വഴി തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
സമര്‍പ്പിച്ചതെന്ന്;
ഫയല്‍ നമ്പര്‍
നല്‍കുമോ?
ലോട്ടറി
ഏജന്റുമാരുടെ ക്ഷേമത്തിനായി
പദ്ധതികള്‍
5878.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന
ഭാഗ്യക്കുറിയുടെ
വിറ്റുവരവില്‍
റെക്കാര്‍ഡ്
ഉണ്ടായതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
ലോട്ടറി
ഏജന്റുമാരുടെയും
കുടുംബങ്ങളുടെയും
ക്ഷേമത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
ലോട്ടറി
വില്പനയിലെ കുറവ്
5879.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോട്ടറി
ടിക്കറ്റുകള്‍ നിശ്ചിത
സമയത്തിനുള്ളില്‍
അച്ചടിച്ചു
വരാത്തതുകാരണം
ഏജന്‍സികള്‍ക്കും
പൊതുജനങ്ങള്‍ക്കും
ടിക്കറ്റുകള്‍
ലഭ്യമല്ലാതാകുകയും
അതുവഴി വില്പനയില്
വലിയ കുറവ്
വന്നിട്ടുള്ളതുമായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
ടിക്കറ്റുകളുടെ
അച്ചടിയുമായി
ബന്ധപ്പെട്ട
പോരായ്മകളും
നടത്തിപ്പിലെ വീഴ്ചകളും
സര്‍ക്കാര്‍ ലോട്ടറിയെ
പ്രതികൂലമായി
ബാധിക്കുന്നതായി;ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
ഇക്കാര്യം പരിശോധിച്ച്
അപാകതകള്‍
പരിഹരിക്കാനും കാരുണ്യ
പോലെയുള്ള
ജനോപകാരപ്രദമായ
പദ്ധതികള്‍ കൂടുതല്‍
വരുമാന
മാര്ഗ്ഗമുള്ളതാക്കാനും
വരുമാനം
വര്‍ദ്ധിപ്പിക്കാനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
സൗഭാഗ്യം പദ്ധതി
5880.
ശ്രീ.പാലോട്
രവി
,,
കെ.ശിവദാസന്‍ നായര്‍
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗഭാഗ്യം പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടി
എടുത്തിട്ടുണ്ട്?
കാസര്‍കോട്
ജില്ലയിലെ ഒറ്റനമ്പര്‍
ലോട്ടറി
5881.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ ഒറ്റനമ്പര്‍
ലോട്ടറി വ്യാപകമാവുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതിനെതിരെ
ജില്ലയില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
പറയാമോ ;
(സി)
എത്ര
കേസുകള്‍ക്കെതിരെ
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
സര്‍ക്കാര്‍
വാദിയായുളള കേസ്സുകള്‍
തീര്‍പ്പാക്കുന്നതിനുളള
പദ്ധതി
5882.
ശ്രീ.ലൂഡി
ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വാദിയായുളള കേസ്സുകള്‍
തീര്‍ക്കുന്നതിനും
അനാവശ്യ വ്യവഹാരങ്ങള്‍
ഒഴിവാക്കുന്നതിനും
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ പുതിയ
പ്രോജക്ടുകള്‍
5883.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പുതിയ
പ്രോജക്ടുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രോജക്ടുകള്‍
എവിടെയെല്ലാമാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സാഫല്യം,
സാന്ത്വനം, സൗഭാഗ്യം, ഗൃഹശ്രീ
പദ്ധതികളിലൂടെ നല്കിയ
വീടുകള്‍
5884.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാഫല്യം,
സാന്ത്വനം, സൗഭാഗ്യം,
ഗൃഹശ്രീ എന്നീ
പദ്ധതികളിലൂടെ എത്ര
വീടുകളാണ്
നല്‍കിയതെന്ന്
വിശദമാക്കുോ ?
സായൂജ്യം
പാര്‍പ്പിട പദ്ധതി
5885.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സായൂജ്യം
പാര്‍പ്പിട പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്?