ഉഷ
മുരളിയുടെ അപേക്ഷ
5847.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കുറുപ്പംപടി
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ ആശ്രിത
നിയമനം ലഭിക്കുന്നതിന്
ശ്രീമതി ഉഷ മുരളി
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ച നടപടി
അറിയിക്കുമോ?
സഹകരണ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
5848.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എന്‍.എ.ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയിലെ സംഘങ്ങളുടെയും
ബാങ്കിംഗ്
സ്ഥാപനങ്ങളുടെയും
പ്രവര്‍ത്തനക്ഷമത
കാലാകാലങ്ങളില്‍
വിലയിരുത്താറുണ്ടോ;
(ബി)
എങ്കില്‍
ഏറ്റവും ഒടുവിലെ
കണക്കുകള്‍ പ്രകാരം ഓരോ
വിഭാഗത്തിലും
സജീവമല്ലാത്തവയും
നിര്‍ത്തലാക്കല്‍
ഭീഷണിയിലുള്ളവയും
സംബന്ധിച്ച വിവരം
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര സ്ഥാപനങ്ങളില്‍
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടെന്നും
ക്രമക്കേടുകള്‍
മുഖാന്തിരമുള്ള
സാമ്പത്തിക
നഷ്ടത്തിന്റെ വ്യാപ്തി
എത്രയാണെന്നതും
സംബന്ധിച്ച വിശദവിവരം
നല്‍കാമോ?
സഹകരണ
മേഖലയിലെ പഠനസമിതി
5849.
ശ്രീ.സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയിലെ വിവിധ
വിഷയങ്ങളില്‍ പഠനസമിതി
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
ഏതെല്ലാം
പഠനസമിതികളാണ്
രൂപീകരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പ്രസ്തുത
സമിതികളുടെ
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്?
സഹകരണ
മേഖലയുടെ പദ്ധതി
പ്രവര്‍ത്തനങ്ങൾ
5850.
ശ്രീ.എം.എ.
വാഹീദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയുടെ പദ്ധതി
പ്രവര്‍ത്തനങ്ങളില്‍
മികച്ച നേട്ടം
കൈവരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
നേട്ടങ്ങളാണ് ഈ രംഗത്ത്
കൈവരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയത്?
സഹകരണ
മേഖലയില്‍ നിന്നുള്ള
വിദ്യാഭ്യാസ വായ്പകള്‍
5851.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയിലൂടെ വിവിധ
കോഴ്സുകള്‍ക്ക്
വിദ്യാഭ്യാസ വായ്പകള്‍
അനുവദിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും
വിദ്യാഭ്യാസ വായ്പ
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്; ഇതിന്റെ
പലിശ നിരക്കും
തിരിച്ചടവ് സംബന്ധിച്ച
വിവരങ്ങളും നല്‍കുമോ;
(സി)
ചേര്‍ത്തല
താലൂക്കിലെ വിവിധ സഹകരണ
ധനകാര്യ
സ്ഥാപനങ്ങളിലൂടെ
വിദ്യാഭ്യാസ
വായ്പയിനത്തില്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
വിതരണം ചെയ്യപ്പെട്ട
തുക എത്രയെന്നും
അതിന്റെ തിരിച്ചടവ്
എപ്രകാരം
പുരോഗമിക്കുന്നുവെന്നും
വ്യക്തമാക്കുമോ?
സഹകരണ
സ്ഥാപനങ്ങള്‍ വഴി ആഘോഷവേളകളില്‍
അവശ്യസാധനങ്ങളുടെ വിതരണം
5852.
ശ്രീ.എ.കെ.ബാലന്
,,
എം. ഹംസ
,,
കെ.കെ.നാരായണന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങള്‍ വഴി ഓണം,
വിഷു, ക്രിസ്തുമസ്,
പെരുന്നാള്‍
എന്നിങ്ങനെയുള്ള
ആഘോഷവേളകളില്‍
പൊതുവിപണിയില്‍
വിലക്കയറ്റം തടയാന്‍
തക്കവിധത്തില്‍
അവശ്യസാധനങ്ങള്‍ വിതരണം
ചെയ്യുന്നതില്‍ ഈ
സര്‍ക്കാരിന്റെ
കാലയളവിലെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സഹകരണ
സ്ഥാപനങ്ങളെ ഒഴിവാക്കി
സ്വകാര്യ
വ്യാപാരസ്ഥാപനങ്ങള്‍ക്ക്
സഹായം ചെയ്യുന്ന
വിധത്തിലള്ള സമീപനമാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചതെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കാമോ;
(സി)
കമ്പോള
ഇടപെടലിന് സഹകരണമേഖലയെ
ഉപയോഗപ്പെടുത്താനുള്ള
സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്താന്‍ ഈ
സര്‍ക്കാരിന്
സാധിക്കുന്നില്ല എന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ?
സഹകരണ
സ്ഥാപനങ്ങളുടെ പ്രവർത്തനം
5853.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
സഹകരണ സ്ഥാപനങ്ങള്‍
നഷ്ടത്തിലും ഏതെല്ലാം
സഹകരണ സ്ഥാപനങ്ങള്‍
ലാഭത്തിലും
പ്രവര്‍ത്തിക്കുന്നുണ്ട്
; വിശദാംശം
ലഭ്യമാക്കാമോ ?
(ബി)
നിലവില്‍
നിത്യോപയോഗ സാധനങ്ങള്‍
ന്യായവിലയ്ക്ക്
ലഭ്യമാക്കുന്നതിനായി
ഏതെല്ലാം സഹകരണ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; വിശദാംശം
ലഭ്യമാക്കാമോ ;
സഹകരണ
സംഘങ്ങള്‍ക്ക്
പ്രവര്‍ത്തനാനുമതി
5854.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
എത്ര സഹകരണ
സംഘങ്ങള്‍ക്ക്
പ്രവര്‍ത്തനാനുമതി
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
വര്‍ഷങ്ങളായി
പ്രവര്‍ത്തിച്ചുവരുന്ന
സംഘങ്ങളുടെ
പരിധിക്കുള്ളില്‍ പുതിയ
സംഘങ്ങള്‍
അനുവദിക്കുന്നതു
നിലവിലുള്ള സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിക്കുമെന്നത്
സംബന്ധിച്ചു
വിശദീകരിക്കുമോ;
(സി)
എങ്കില്‍
നിലവിലുള്ള സംഘങ്ങള്‍
സാങ്കേതികമായി ഇതര
സ്വഭാവത്തിലുള്ളവയാണെങ്കിലും
അവയുടെ പരിധിയില്‍
പുതിയ സംഘങ്ങള്‍
അനുവദിക്കുന്ന
നടപടികള്‍
ഒഴിവാക്കാമോ?
ജില്ലാ
സഹകരണ ബാങ്ക് ബ്രാഞ്ച്
മാനേജര്‍ തസ്തികയിലെ നിയമനം
5855.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്ക് ബ്രാഞ്ച്
മാനേജര്‍
തസ്തികയിലേയ്ക്ക്
നിലവിലെ പി.എസ്.സി
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര ഒഴിവുകള്‍
മാറ്റിവയ്ക്കണമെന്ന്
ബഹു. സുപ്രീം കോടതി
ഇടക്കാല ഉത്തരവ്
പ്രകാരം
വ്യക്തമാക്കിയിട്ടുണ്ട്;
എന്നാണ്
വ്യക്തമാക്കിയത്;
(ബി)
പ്രസ്തുത
ഇടക്കാല ഉത്തരവില്ലാതെ
പ്രസ്തുത തസ്തികയില്‍
നിലവിലെ റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താന്‍
എന്തെങ്കിലും നിയമ
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
ജില്ലാ
സഹകരണ ബാങ്ക് ബ്രാഞ്ച്
മാനേജര്‍ തസ്തികയിലെ
ഒഴിവുകള്‍
5856.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്ക് ബ്രാഞ്ച്
മാനേജര്‍ തസ്തികയില്‍
തിരുവനന്തപുരം, കൊല്ലം,
ആലപ്പുഴ, പത്തനംതിട്ട,
തൃശ്ശൂര്‍ ജില്ലകളില്‍
നിന്നും 2009 നു ശേഷം
വന്ന ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ടു
ചെയ്യാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
മേല്‍
തസ്തികയില്‍ പ്രസ്തുത
ജില്ലകളില്‍ 2009 നു
ശേഷം വന്ന ഒഴിവുകളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
പരിയാരം
മെഡിക്കല്‍ കോളേജിലെ
ജീവനക്കാർ.
T 5857.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിയാരം
മെഡിക്കല്‍ കോളേജിലെ
ജീവനക്കാരെ
സംബന്ധിച്ചും അവരുടെ
സേവന വേതന വ്യവസ്ഥകള്‍
സംബന്ധിച്ചും
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ബ്രാഞ്ച്
മാനേജര്‍ തസ്തികയിലെ
ഒഴിവുകള്‍
5858.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ സഹകരണ
ബാങ്കിന്റെ 2010-11,
2011-12, 2012-13,
2013-14 കാലയളവിലെ
വാര്‍ഷിക പൊതുയോഗ
റിപ്പോര്‍ട്ടുകളില്‍
ബ്രാഞ്ച് മാനേജര്‍
തസ്തികയില്‍
വിരമിച്ചവര്‍,
മരണപ്പെട്ടവര്‍,
സ്ഥാനക്കയറ്റം നല്കിയ
പ്രകാരമുളളവര്, പുതിയ
ബ്രാഞ്ചുകളിലുളളവര്
എന്നീ
വിഭാഗത്തില്‍പ്പെട്ട
എത്ര ഒഴിവുകള്‍ ഉണ്ട്
എന്ന്
വെളിപ്പെടുത്തിയിരുന്നു;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ടു
ചെയ്തിരുന്നോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
നികത്തിയിട്ടുണ്ടെങ്കില്‍
എപ്രകാരമാണ് അത്
നികത്തിയതെന്ന്
വിശദീകരിക്കുമോ?
കേപ്പിലെ
ഒഴിവുകള്‍
5859.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
AICTE
മാനദണ്ഡമനുസരിച്ചുള്ള
ജീവനക്കാര്‍ കേപ്പിന്റെ
കീഴിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളില്‍
നിലവിലുണ്ടോ; നിലവില്‍
സ്ഥിരം ജീവനക്കാര്‍
എത്ര; കരാര്‍
ജീവനക്കാര്‍ എത്ര;
വിശദമാക്കാമോ;
(ബി)
കേപ്പ്
എഞ്ചിനീയറിംഗ്
കോളേജുകളിലെ ഏതെല്ലാം
തസ്തികകള്‍ക്ക് റാങ്ക്
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ട്;
ഏതെല്ലാം
തസ്തികകള്‍ക്ക്
ഷോര്‍ട്ട് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ട്;
ഏതെല്ലാം തസ്തികകളില്‍
ഇന്റര്‍വ്യൂ
നടന്നുവരുന്നു;
ഏതെല്ലാം
തസ്തികകളിലേയ്ക്ക്
തെരഞ്ഞെടുപ്പ്
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ട്;
ഓരോ തസ്തികയിലും ഉള്ള
ഒഴിവുകള്‍ സഹിതം
വ്യക്തമാക്കാമോ;
(സി)
കേപ്പ്
സാമ്പത്തിക
പ്രതിസന്ധിയിലായിരിക്കുന്ന
സമയത്ത് നിയമനം
നടത്തുന്നതുകൊണ്ടുണ്ടാകുന്ന
അധിക ബാദ്ധ്യത
പരിഹരിക്കാനായി എന്തു
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇതുവരെ കേപ്പിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി എത്ര
കോടി രൂപ വിനിയോഗിച്ചു;
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ പുതിയ സഹകരണ
സംഘങ്ങള്‍
5860.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കാസര്‍ഗോഡ്
ജില്ലയില്‍ പുതുതായി
എത്ര സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ജില്ലയില്‍
നിലവിലുള്ള സംഘത്തില്‍
എത്ര സംഘങ്ങളെ
ലിക്വഡേറ്റ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
മെഡിക്കല്‍
കോളേജ് കാറ്ററിംഗ്
വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ്
സൊസൈറ്റിയിലെ പണാപഹരണം
5861.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
കാറ്ററിംഗ്
വര്‍ക്കേഴ്സ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി ഭാരവാഹികള്‍
2000-2010
കാലയളവുകളില്‍ സംഘം
ഫണ്ടില്‍ നിന്നും പണം
അപഹരിച്ചിട്ടുള്ളതായി
സഹകരണ വകുപ്പ് നടത്തിയ
അന്വേഷണത്തില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
(ബി)
അന്വേഷണങ്ങളില്‍
കുറ്റക്കാരായി
കണ്ടെത്തിയവരില്‍
നിന്ന് സഹകരണ നിയമവും
ചട്ടവും വ്യവസ്ഥ
ചെയ്യുന്ന
സര്‍ചാര്‍ജ്ജ് ചുമത്തി
നഷ്ടപ്പെട്ട തുക
ഈടാക്കാന്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ ;
(സി)
സംഘം
ഫണ്ടില്‍ നിന്നും
പണാപഹരണം
നടത്തിയവര്‍ക്കെതിരെ
കേസുകള്‍ ചാര്‍ജ്ജ്
ചെയ്ത് അവരുടെ
വസ്തുവകകളില്‍ നിന്ന്
തുക ഈടാക്കാന്‍ നടപടി
സ്വീകരിക്കുമോ?
അശരണര്‍ക്ക്
ആശ്വാസം നല്‍കുന്നതിന്
പദ്ധതികൾ
5862.
ശ്രീ.കെ.മുരളീധരന്
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
അശരണര്‍ക്ക് ആശ്വാസം
നല്കുന്നതില് സഹകരണ
മേഖല എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചിട്ടുള്ളത്;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്തത്;
(സി)
പദ്ധതികള്‍
നടപ്പില്‍ വരുത്താന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്?
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്കിന്റെ
പുതിയ ബ്രാഞ്ചുകള്‍
5863.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്ക്
തിരുവനന്തപുരം
ജില്ലയില്‍ പുതിയതായി
എവിടെയെല്ലാമാണ്
ബ്രാഞ്ചുകള്‍
തുടങ്ങുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
അവ എന്നുമുതല്‍
പ്രവര്‍ത്തനം
ആരംഭിക്കുമെന്നും
വ്യക്തമാക്കാമോ;
(ബി)
നഗരൂര്‍,
പോങ്ങനാട് ടൗണുകളില്‍
ജില്ല സഹകരണ ബാങ്കിന്റെ
ശാഖ തുടങ്ങുവാന്‍ നടപടി
സ്വീകരിക്കാമോ?
അപ്രൈസര്‍മാരുടെ
സേവന വേതന വ്യവസ്ഥകള്‍
5864.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ
അപ്രൈസര്‍മാരുടെ സേവന
വേതന വ്യവസ്ഥകള്‍
നിശ്ചയിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ നിയമിച്ച
സുരേഷ് ബാബു കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കിൽ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(സി)
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
തീരുമാനങ്ങള്‍ എടുത്തു
എന്ന് വ്യക്തമാക്കുമോ ?
ഉല്പാദക
സഹായ പദ്ധതികള്‍
5865.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത
ഖാദി ഗ്രാമ
വ്യവസായവകുപ്പു മുഖേന
നടപ്പിലാക്കി വരുന്ന
ഉല്പാദക സഹായ
പദ്ധതികള്‍
എന്തെല്ലാമാണെന്നു
വിശദമാക്കാമോ;
(ബി)
ഇതിനായി
സര്‍ക്കാര്‍ സഹായധനം
നല്കുന്നുണ്ടോ;
2014-15 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര തുക
നല്കിയെന്നു
വെളിപ്പെടുത്താമോ;
(സി)
ഖാദി
ഉല്പന്നങ്ങളുടെ
കയറ്റുമതിയിലൂടെ
2011,2012,2013,2014എന്നീ
വര്‍ഷങ്ങളില്‍ എത്ര തുക
ലഭിച്ചു എന്ന്
വ്യക്തമാക്കാമോ?
മില്ലെനീ
റെഡിമെയ്ഡ് യൂണിറ്റിന്റെ
പ്രവര്‍ത്തനം
5866.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലാ ഖാദി
ഗ്രാമവ്യവസായ
ബോര്‍ഡിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
മില്ലെനീ റെഡിമെയ്ഡ്
യൂണിറ്റില്‍ എത്ര
തൊഴിലാളികള്‍ ജോലി
ചെയ്യുന്നു; അവരുടെ
സേവനവേതന വ്യവസ്ഥകള്‍
വിശദമാക്കാമോ;
(ബി)
ഇവര്‍ക്ക്
വേതനപരിഷ്കരണം
നടത്തുന്നതിന്റെ
മാനദണ്ഡമെന്താണ്;
തുച്ഛമായ ശമ്പളത്തിന്
ജോലി നോക്കുന്ന ഈ
തൊഴിലാളികളുടെ വേതനം
പരിഷ്ക്കരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
റെഡിമെയ്ഡ്
യൂണിറ്റുകളിലെ
നിലവിലുള്ള പീസ് റേറ്റ്
എല്ലാ യൂണിറ്റുകളിലും
ഏകീകരിച്ച്
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
മില്ലെനീ
റെഡിമെയ്ഡ് യൂണിറ്റില്‍
ഒരു ജനറേറ്റര്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഗ്രാമവ്യവസായ
മേഖലയിലെ നേട്ടങ്ങള്‍
5867.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
പാലോട് രവി
,,
എം.പി.വിന്‍സെന്റ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈസര്‍ക്കാരിന്റെ
കാലത്ത് ഗ്രാമവ്യവസായ
മേഖലയില്‍ എന്തെല്ലാം
നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
(ബി)
ഗ്രാമവ്യവസായ
മേഖലയില്‍ തൊഴിലവസരം,
സബ്സിഡി നല്കല് എന്നീ
കാര്യങ്ങളില്‍
എന്തെല്ലാം ആശ്വാസ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ഭരണതലത്തില്‍
നടപ്പാക്കിയത്?