മട്ടന്നൂര്‍
മിനി സിവില്‍ സ്റ്റേഷന്
നിര്‍മ്മാണത്തിന് പഴശ്ശി
ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭുമി
830.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മാണത്തിനായി
പഴശ്ശി ഇറിഗേഷന്‍
പ്രോജക്ടിന്റെ
മൂന്നേക്കര്‍ സ്ഥലം
ലഭ്യമാക്കുവാന്‍ അനുമതി
നല്‍കിക്കൊണ്ടുള്ള
ജലവിഭവ വകുപ്പിന്റെ
കത്ത് കോഴിക്കോട്
പ്രോജക്ട് ചീഫ്
എഞ്ചിനീയര്‍ക്ക്
നല്‍കിയത് എപ്പോഴാണ്
എന്നുള്ള വിവരം നല്‍കുമോ
;
(ബി)
പ്രസ്തുത
കത്ത് പ്രകാരം
തുടര്‍നടപടി
ആവശ്യപ്പെട്ട്
എം.എല്‍.എയും റവന്യൂ
അധികൃതരും നല്കിയ
കത്തുകള്‍ പ്രകാരം
പഴശ്ശി പ്രോജക്ട്
ഉദ്യോഗസ്ഥര്‍ കൈക്കൊണ്ട
നടപടികള്‍
വ്യക്തമാക്കുമോ ;
(സി)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
കാലതാമസം വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ ?
കേരള വാട്ടര്‍ അതോറിറ്റിയുടെ
കുപ്പിവെള്ളം വിതരണം
831.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
കുപ്പിവെള്ളം വിതരണം
ചെയ്യാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ പദ്ധതി
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പദ്ധതിക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചത്; എവിടെയാണ്
പ്ലാന്റ് സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
എന്തു തുകയുടെതാണ്
പദ്ധതിയെന്ന്
വ്യക്തമാക്കുമോ ;
(സി)
പദ്ധതി
എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാകുമെന്ന്
വിശദമാക്കുമോ ;
(ഡി)
പദ്ധതി
തുടങ്ങാന്‍
കഴിഞ്ഞിട്ടില്ലെങ്കിൽ
ആയതിന്റെ കാരണം
വ്യക്തമാക്കുമോ ?
ഇടതു-വലതു കര കനാലിന്റെ
അനുബന്ധ റോഡുകളുടെ
പുനരുദ്ധാരണം
832.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
കല്ലട പദ്ധതിയുടെ
ഇടതു-വലതു കര കനാലിന്റെ
അനുബന്ധ റോഡുകള്‍
തകര്‍ന്ന് ഗതാഗത
യോഗ്യമല്ലാത്തതായ അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എത്ര
കിലോമീറ്റര്‍ റോഡുകള്‍
പ്രസ്തുത മേഖലയില്‍
ഉള്‍പ്പെടുന്നു ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത റോഡുകളുടെ
നവീകരണത്തിന് എത്ര തുക
ചെലവഴിച്ചിട്ടുണ്ട് ;
(ഡി)
ഈ
റോഡുകളുടെ നവീകരണത്തിന്
ഇതര ഫണ്ടുകള്‍
ചെലവഴിക്കുന്നതിന്
പാലിക്കേണ്ട
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ ?
പട്ടുവം ജപ്പാന് കുടിവെള്ള
പദ്ധതി
833.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
28-8-2014 ന് 69.32
കോടി രൂപയുടെ ഭരണാനുമതി
ലഭിച്ചിരുന്ന
പട്ടുവത്തെ ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
രണ്ടാംഘട്ട പ്രവൃത്തി
ടെണ്ടര്‍ ചെയ്യുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(ബി)
ജിക്ക
(JICA) പ്രോജക്ടിന്റെ
കാലാവധി
അവസാനിക്കാറായതിനാല്‍
പ്രസ്തുത
പ്രോജക്ട്കാലാവധി
നീട്ടിക്കിട്ടുന്നതിന്
കേന്ദ്ര
സര്‍ക്കാരിനോട്
അഭ്യര്ത്ഥിച്ചിട്ടിട്ടുണ്ടോ
; വിശദാംശം നല്‍കുമോ ;
(സി)
കുടിവെള്ളക്ഷാമം
രൂക്ഷമായ പ്രസ്തുത
പ്രദേശങ്ങളിലെ
ജനങ്ങളുടെ ആശങ്ക
ദൂരീകരിച്ച് എത്രയും
വേഗം ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ ?
കാനത്തോട് റഗുലേറ്റര്‍ - കം -
ബ്രിഡ്ജ്
834.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിമ്മിനി
ഡാമിന് ഡൗണ്‍
സ്ട്രീമില്‍ കാനത്തോട്
റഗുലേറ്റര്‍ - കം -
ബ്രിഡ്ജ് പണിയുന്നതിന്
റിവൈസ്ഡ്
ഭരണാനുമതിക്കായി
സമര്‍പ്പിച്ച അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
റിവൈസ്ഡ്
ഭരണാനുമതി എന്ന്
ലഭിക്കും എന്ന്
വിശദമാക്കാമോ ?
തോടുകളിലെ നീരൊഴുക്കുകള്‍
835.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നീരൊഴുക്കുള്ള തോടുകള്‍
മണ്ണിട്ട് നികത്തി
നിര്‍മ്മാണ
പ്രവൃത്തനങ്ങളും മറ്റും
നടത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രകൃത്യായുള്ള
ഇത്തരം നീരൊഴുക്കുകള്‍
തടസ്സപ്പെടുത്തുന്നത്
മൂലം
വെള്ളക്കെട്ടുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരം കയ്യേറ്റങ്ങള്‍
തടയുന്നതിനും
നീരൊഴുക്ക്
സുഗമമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പി.ഐ.പി.
കനാല്‍ പുറമ്പോക്ക് കയ്യേറ്റം
സംബന്ധിച്ച പരാതിയിന്മേല്
നടപടി
836.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍
പത്തിയൂര്‍
ഗ്രാമപഞ്ചായത്തില്‍
പത്താം വാര്‍ഡിലെ
പി.ഐ.പി. കനാല്‍
(പി.ഐ.പി. നം.4)
പുറമ്പോക്ക്സ്ഥലം
കയ്യേറിയതുമായി
ബന്ധപ്പെട്ട്
പ്രദേശവാസികള്‍ നല്കിയ
നിവേദനത്തെത്തുടര്‍ന്ന്
കായംകുളം എം.എല്‍.എ
മാവേലിക്കര പി.ഐ.പി.
അസിസ്റ്റന്റ്
എന്ജിനീയര്ക്കു
നല്കിയ കത്തിന്മേല്
നടപടികള്‍
പൂര്‍ത്തീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; കാലതാമസം ഉണ്ടാകാനുളള
കാരണം വിശദമാക്കാമോ ?
(ബി)
പി.ഐ.പി.
വക പുറമ്പോക്ക് സ്ഥലം
തിരികെ
കണ്ടെടുക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
നേമം
നിയോജക മണ്ഡലത്തിലെ
കൊടൂര്‍കോണം കുളം
837.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
പുന്നക്കാമുഗള്‍
വാര്‍ഡിലെ, ചെറുകിട
ജലസേചന വകുപ്പിനു
കീഴിലുള്ള കൊടൂര്‍കോണം
കുളത്തിലേക്ക് ചില
പരിസരവാസികള്‍ കക്കൂസ്
മാലിന്യം തുറന്നു
വിട്ട്
മലിനമാക്കുന്നിനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ?
മംഗലം
ഡാം കുടിവെള്ള പദ്ധതി
838.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ മംഗലം ഡാം
കുടിവെള്ള പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കാമോ;
(ബി)
ജലസേചന
വകുപ്പും വാട്ടര്‍
അതോറിറ്റിയും തമ്മില്‍
പ്രസ്തുത പദ്ധതി
നടത്തിപ്പു സംബന്ധിച്ച്
നിലവില്‍ തര്‍ക്കം
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എന്തിന്റെ പേരിലാണ്
തര്‍ക്കം
നിലനില്ക്കുന്നതെന്നു
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
തര്‍ക്കം പരിഹരിച്ച്
പദ്ധതി എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്നു
വ്യക്തമാക്കാമോ ?
കനോലി
കനാലിന് കുറുകെയുള്ള ലോക്ക്
കം ബ്രിഡ്ജ് പദ്ധതി
839.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തിലെ കനോലി
കനാലിന് കുറുകെയുള്ള
വെളിയങ്കോട് ലോക്ക് കം
ബ്രിഡ്ജ് പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി CSIN വകുപ്പുവഴി
നബാർഡ് ധനസഹായത്തിനുള്ള
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
ഈ വര്‍ഷം നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
2015-16
വര്‍ഷത്തില്‍ പദ്ധതി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കടല്‍
തീരത്ത് പുലിമുട്ടുകള്‍
സ്ഥാപിക്കുന്ന പദ്ധതി
840.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
പനത്തുറക്കരയിലെ കടല്‍
തീരത്ത് പുലിമുട്ടുകള്‍
സ്ഥാപിക്കുന്ന
പദ്ധതിയുടെ ഇപ്പോഴത്തെ
സ്ഥിതി വിശദമാക്കുമോ?
അടൂര്‍
നിയോജക മണ്ഡലത്തില്‍ മൈനര്‍
ഇറിഗേഷന്‍ പദ്ധതികള്‍
841.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മൈനര്‍ ഇറിഗേഷന്റെ
വിവിധ പദ്ധതികളില്‍
ഉള്‍പ്പെടുത്തി അടൂര്‍
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
പേരുവിവരം
വാര്‍ഷികാടിസ്ഥാനത്തില്‍
പദ്ധതി തിരിച്ചു
ലഭ്യമാക്കുമോ?
ചെക്ക്
ഡാമുകളും സ്റ്റോറേജ്
ഡാമുകളും
842.
ശ്രീ.വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെക്ക്
ഡാമുകളും സ്റ്റോറേജ്
ഡാമുകളും
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
രൂപീകരിക്കുവാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
മേജര്‍
ഇറിഗേഷന്‍ പദ്ധതികള്‍
843.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മേജര്‍ ഇറിഗേഷനുമായി
ബന്ധപ്പെട്ട് വിവിധ
പദ്ധതികള്‍ക്കായി
നടപ്പാക്കിക്കൊണ്ടിരിക്കുന്നതും
നടപ്പാക്കിയിട്ടുള്ളതുമായ
പദ്ധതികളുടെ പേരുവിവരം
പദ്ധതി തിരിച്ച്
വാര്‍ഷിക ക്രമത്തില്‍
അറിയിക്കുമോ?
പഴശ്ശി
ഇറിഗേഷന്‍ പദ്ധതിയുടെ
ഭാഗമായുള്ള ചെറുകിട ജലസേചന
പദ്ധതികള്‍
844.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴശ്ശി
ഇറിഗേഷന്‍ പദ്ധതിയുടെ
ഭാഗമായി പണിത
അക്വഡക്ടറുകളില് പലതും
അപായകരമായ രീതിയില്‍
പൊളിഞ്ഞുവീഴാറായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അവയുടെ അറ്റകുറ്റപ്പണി
നടത്തി ജലസേചന സൗകര്യം
ഒരുക്കാന്‍ പദ്ധതി
ആവിഷ്കരിക്കുമോ;
(ബി)
ചെറുകിട
ജലസേചന പദ്ധതികളില്‍
പലതും കാലപ്പഴക്കം
കൊണ്ട്
പ്രവര്‍ത്തനരഹിതമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കണ്ണൂര്‍ ജില്ലയില്‍
പ്രവര്‍ത്തനക്ഷമമായ
എത്ര ചെറുകിട ജലസേചന
പദ്ധതികള്‍ ഉണ്ട്;
പ്രവര്‍ത്തനം
നിലച്ചവയെത്ര; അവയുടെ
പുനര്‍നിര്‍മ്മാണത്തിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
പഴശ്ശി
ഇറിഗേഷന്‍
പ്രോജക്ടിനോടനുബന്ധിച്ചുള്ള
ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ്
845.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴശ്ശി
ഇറിഗേഷന്‍
പ്രോജക്ടിനോടനുബന്ധിച്ചുള്ള
ജീവനക്കാരുടെ
ക്വാര്‍ട്ടേഴ്സ്
,ഇറിഗേഷന്‍ വകുപ്പിലെ
ഏതെല്ലാം
ജീവനക്കാര്‍ക്കാണ്
അനുവദിച്ചു
നല്‍കിയിട്ടുള്ളത് ;
(ബി)
ആകെ
എത്ര
ക്വാര്‍ട്ടേഴ്സുകള്‍
ഉണ്ടെന്നും ഓരോ
ക്വാര്‍ട്ടേഴ്സിലും
താമസിക്കുന്നത്
ആരെല്ലാമാണെന്നും
വ്യക്തമാക്കുമോ ;
(സി)
ഇറിഗേഷന്‍
വകുപ്പിലെ
ജീവനക്കാരല്ലാത്ത
ആരെല്ലാം പ്രസ്തുത
ക്വാര്‍ട്ടേഴ്സില്‍
താമസിക്കുന്നുണ്ടെന്നും
ഏത് ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
ഇവര്‍ക്ക് അനുമതി
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ ?
ജലനിധി
രണ്ടാംഘട്ട പദ്ധതി
846.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
രാജു എബ്രഹാം
,,
കെ.രാധാകൃഷ്ണന്
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
രണ്ടാംഘട്ട കുടിവെള്ള
പദ്ധതിയുടെ പുരോഗതി
അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ വഴി ഇതുവരെ
എത്ര കുടുംബങ്ങള്‍ക്ക്
ശുദ്ധജലം എത്തിക്കാന്‍
സാധിച്ചുവെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിക്കായി
നീക്കിവെച്ചിരുന്ന
തുകയും അതില്‍ എത്ര തുക
ചെലവഴിച്ചെന്നും
അറിയിക്കാമോ;
(ഡി)
ജലനിധി
രണ്ടാം ഘട്ടത്തിനായി
ലോകബാങ്കില്‍ നിന്ന്
ലഭിച്ച വായ്പാ
തുകയെത്രയെന്നും
ഗ്രാമപഞ്ചായത്തുകള്‍
ചെലവഴിച്ച
തുകയെത്രയെന്നും
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
ജലവിഭവ
വകുപ്പിന്‍െറ കീഴില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
847.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജക മണ്ഡലത്തില്‍
ജലവിഭവ വകുപ്പിന്‍െറ
കീഴില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവർത്തികൾ ഏതൊക്കെ
ഘട്ടങ്ങളിലാണെന്ന്
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ ?
മഴവെള്ള
സംഭരണി
848.
ശ്രീ.സണ്ണി
ജോസഫ്
,,
എം.പി.വിന്‍സെന്റ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
(a)വിദ്യാലയങ്ങളിലും
പൊതു സ്ഥാപനങ്ങളിലും
മഴവെള്ള സംഭരണികള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതി രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ അതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നത്
ആരെല്ലാമാണ്;വിശദമാക്കുമോ;
(സി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
വന്‍കിട
ശുദ്ധജല വിതരണ പദ്ധതികള്‍
849.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
ആര് . സെല്‍വരാജ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
ശുദ്ധജല വിതരണ
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍
എന്തെല്ലാം ; പ്രസ്തുത
പദ്ധതികളുമായി
സഹകരിക്കുന്നത്
ആരെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിന്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
കാര്യങ്ങള്‍
വിശദമാക്കുമോ?
ആലപ്പുഴ
ജില്ലയില്‍ കടല്‍ ഭിത്തി
പുലിമുട്ട് സ്ഥാപിക്കാന്‍
നടപടി
850.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയുടെ
തീരദേശത്തിന്റെ ആകെ
ദെെര്ഘ്യമെത്ര;
അമ്പലപ്പുഴ, ആലപ്പുഴ,
ചേര്‍ത്തല, അരൂര്‍
എന്നീ നിയോജക
മണ്ഡലങ്ങളില്‍
ഓരോന്നിലും എത്ര
കിലോമീറ്റര്‍ വീതം
കടല്‍ തീരമുണ്ട്;
(ബി)
മേല്പറഞ്ഞ
ഓരോ മണ്ഡലത്തിലും
2001-2006-ല്‍ പുതുതായി
നിര്‍മ്മിച്ച
പുലിമുട്ട്/കടല്‍ഭിത്തിയുടെ
ദെെര്‍ഘ്യം എത്ര; അതിനു
വേണ്ടി ചെലവായ തുക
എത്ര; ഓരോ
മണ്ഢലത്തിലും റിപ്പയര്‍
ആന്റ് മെയിന്റനന്‍സ്
നടത്തിയ ദെെര്‍ഘ്യം
എത്ര; ചെലവായ തുക എത്ര;
വ്യക്തമാക്കുമോ;
(സി)
മേല്പറഞ്ഞ
ഓരോ മണ്ഢലത്തിലും
2006-2011-ല്‍ പുതുതായി
നിര്‍മ്മിച്ച
കടല്‍ഭിത്തി
/പുലിമുട്ടിന്റെ
ദെെര്ഘ്യമെത്ര;
അതിനായി ചെലവായ തുക
എത്ര; ഓരോ
മണ്ഢലത്തിലും ഇൗ
കാലയളവില്‍ റിപ്പയര്‍
ആന്റ് മെയിന്റനന്‍സ്
നടത്തിയ
ദെെര്ഘ്യമെത്ര; ചെലവായ
തുക എത്ര;
വ്യക്തമാക്കുമോ;
(ഡി)
2011
- 2015ല്‍ മേല്പറഞ്ഞ
ഓരോ നിയോജക
മണ്ഢലത്തിലും പുതുതായി
നിര്‍മ്മിച്ച
കടല്‍ഭിത്തി
/പുലിമുട്ടിന്റെ
ദെെര്ഘ്യമെത്ര;
അതിനായി ചെലവഴിച്ച തുക
എത്ര; റിപ്പയര്‍ ആന്റ്
മെയിന്റനന്‍സ് നടത്തിയ
ദെെര്ഘ്യമെത്ര;
ഇതിനായി ചെലവഴിച്ച തുക
എത്ര; വിശദമാക്കാമോ;
(ഇ)
മേല്പറഞ്ഞ
ഓരോ നിയോജക
മണ്ഢലത്തിലും ഇപ്പോള്‍
കടല്‍ ഭിത്തി
തീരെയില്ലാത്ത കടല്‍
തീര ദെെര്‍ഘ്യം എത്ര;
ഇൗ ഭാഗങ്ങളില്‍
കടല്‍ഭിത്തി
/പുലിമുട്ട്
സ്ഥാപിക്കുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
; വിശദമാക്കാമോ;
(എഫ്)
ഇൗ
ഓരോ മണ്ഢലത്തിലും എത്ര
പുലിമുട്ടുകള്‍ വീതമാണ്
നിര്‍മ്മിക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
എന്തു തുക ഇതിനായി
വേണ്ടി വരും;
വ്യക്തമാക്കാമോ;
(ജി)
ഇൗ
ഓരോ
മണ്ഢലത്തിലുംഇപ്പോള്
എത്ര പുലിമുട്ട്
സ്ഥാപിച്ചിട്ടുണ്ട്;
എന്തു തുക ഇതിനായി
ചെലവഴിച്ചു; ബാക്കി
പുലിമുട്ട് എന്ന്
നിര്‍മ്മിക്കാനാണ്
ഉദ്ദേശിക്കുന്നത്; 2015
മേയ് 19ന് കടലാക്രമണം
രൂക്ഷമായപ്പോള്അമ്പലപ്പുഴ
എം.എല്‍.എ.നടത്തിയ
ഇടപെടലിനെ തുടര്‍ന്ന്
ബഹു. മുഖ്യമന്ത്രിയും
ബഹു മന്ത്രിയും
ചേര്‍ന്ന് ആലോചിച്ച്
അമ്പലപ്പുഴ, ചേര്‍ത്തല
മണ്ഢലങ്ങള്ക്ക്
അനുവദിച്ച തുക എത്ര;
താല്കാലിക കടല്‍ഭിത്തി
ആരംഭിച്ചോ എന്നും
വിശദമാക്കാമോ; ആലപ്പുഴ
ജില്ലയിലെ
തീരപ്രദേശത്ത്
സമ്പൂര്‍ണ്ണ കടല്‍
ഭിത്തി പുലിമുട്ട്
സ്ഥാപിക്കുന്നതിന്
എന്തു തുക വേണ്ടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
പുതുതായി കടല്‍ഭിത്തി
പുലിമുട്ട്
സ്ഥാപിക്കുന്നതിന്
എന്തു തുക
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
നാട്ടിക
മണ്ഡലത്തിലെ മുനയം
റഗുലേറ്റര്‍ കം-ബ്രിഡ്ജ്
851.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
നിയോജക മണ്ഡലത്തില്‍
ഇതിനകം ഭരണാനുമതി
ലഭിച്ചു കഴിഞ്ഞ മുനയം
റഗുലേറ്റര്‍
-കം-ബ്രിഡ്ജിന്റെ
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുവാന്‍
എന്തെങ്കിലും
പ്രതിബന്ധങ്ങള്‍ ഉണ്ടോ
എന്ന് വിശദമാക്കുമോ;
(ബി)
പദ്ധതിക്ക്
സാങ്കേതികാനുമതി
ലഭ്യമാക്കുന്നതിന്
അനിശ്ചിതമായ കാലതാമസം
നേരിടുന്നത്
ശ്രദ്ധയല്പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കാമോ;
(സി)
കാലതാമസം
ഒഴിവാക്കി പദ്ധതിയുടെ
നിര്‍മ്മാണ പ്രവൃത്തി
എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
പുഴകളിലെ
താല്‍ക്കാലിക തടയണകള്‍
852.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുഴകളില്‍
താല്‍ക്കാലിക തടയണകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി ഈ സാമ്പത്തിക
വര്‍ഷത്തില്‍
നടപ്പിലാക്കുന്നുണ്ടോ;
(ബി)
എങ്കില്‍,
കോഴിക്കോട് ജില്ലയില്‍
താല്‍ക്കാലിക തടയണകള്‍
സ്ഥാപിക്കുവാ൯
തീരുമാനിച്ചിട്ടുള്ള
സ്ഥലങ്ങള്‍
എതെല്ലാമാണെന്നും
ഓരോന്നിന്റെയും ചെലവ്
എത്ര വീതമാണെന്നും
വ്യക്തമാക്കാമോ?
അങ്കമാലി
നിയോജക മണ്ഡലത്തില്‍
ജലവിഭവവകുപ്പിന്റെ
പ്രവൃത്തികള്‍
853.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ജലവിഭവ വകുപ്പ്
അങ്കമാലി നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
തുക
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ ;
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും
എന്നാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ ?
കായംകുളം
മണ്ഡലത്തിലെ ഇറിഗേഷന്‍
വാട്ടര്‍ അതോറിറ്റി
പ്രവൃത്തികള്‍
854.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
മുതല്‍ 2014-2015
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍ കായംകുളം
മണ്ഡലത്തില്‍ ഇറിഗേഷന്‍
വകുപ്പ് മുഖേനയും കേരള
വാട്ടര്‍ അതോറിറ്റി
മുഖേനയും
നടപ്പിലാക്കാന്‍ അനുമതി
നല്‍കിയിരുന്ന
പ്രവൃത്തികള്‍ ഏതെല്ലാം
ആണെന്നും, ഓരോന്നിനും
എത്ര തുക വീതമാണ്
അനുവദിച്ചിരുന്നതെന്നും
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
പൂര്‍ത്തീകരിച്ചവ ,
നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്നവ,
നിര്‍മ്മാണം
ആരംഭിക്കാത്തവ എന്നിവ
ഏതെന്നും ഇവ എന്നേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്നും
വിശദമാക്കാമോ?
പൊഴിക്കര
റെഗുലേറ്റര്‍ പദ്ധതി
855.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ശുദ്ധജല
ക്ഷാമം
പരിഹരിക്കുന്നതിന്
തയ്യാറാക്കിയ പൊഴിക്കര
റെഗുലേറ്റര്‍ പദ്ധതി
ഏത് വര്‍ഷത്തിലാണ്
പ്രൊപ്പോസ് ചെയ്തത് ;
(ബി)
തുടക്കത്തില്‍
ഈ പ്രവൃത്തികളുടെ
അടങ്കല്‍ തുക
എത്രയായിരുന്നു ;
പുതുക്കിയ
എസ്റ്റിമേറ്റ് തുക
എത്രയാണ് ; പ്രസ്തുത
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
(സി)
ഈ
പദ്ധതി
തയ്യാറാക്കുമ്പോള്‍
പ്ലാനിംഗ്,
ഇന്‍വെസ്റ്റിഗേഷന്‍
എന്നിവയില്‍
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
എന്തെങ്കിലും വീഴ്ച
സംഭവിച്ചിട്ടുണ്ടോ ;
കാസര്‍ഗോട്ടെ ഏറ്റവും
പ്രധാനപ്പെട്ട പ്രസ്തുത
പദ്ധതി പാതി വഴിയില്‍
ആയത് ആരുടെ ഭാഗത്തുള്ള
വീഴ്ച
കൊണ്ടാണ്;വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പുനരാരംഭിച്ച് എപ്പോള്‍
കമ്മീഷന്
ചെയ്യാനാകുമെന്ന്
വ്യക്തമാക്കുമോ ?
അയിരൂര്‍-കാഞ്ഞീറ്റുകര
പദ്ധതിയുടെ നിര്‍മ്മാണം
856.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തിലെ
അയിരൂര്‍-കാഞ്ഞീറ്റുകര
പദ്ധതിയുടെ നിര്‍മ്മാണം
എന്നാണാരംഭിച്ചത് ;
എത്ര തുകയാണ് ഇതിനായി
അനുവദിച്ചിട്ടുള്ളത് ;
(ബി)
ആദ്യഘട്ട
നിര്‍മ്മാണത്തില്‍
എന്തൊക്കെ
പ്രവൃത്തികളാണ്
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്
; എന്തൊക്കെ
പ്രവൃത്തികളാണ്
ഇപ്പോള്‍
നടന്നുവരുന്നത്;
(സി)
ഓരോന്നിന്റെയും
പുരോഗതി വ്യക്തമാക്കമോ;
കരാര്‍പ്രകാരം
എന്നത്തേക്ക് ഇവയുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കും;
(ഡി)
ആകെ പ്രവൃത്തികളുടെ
എത്ര ശതമാനം
നിര്‍മ്മാണമാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
(ഇ)
പ്രവൃത്തികള്‍ക്ക്
തടസ്സങ്ങള്‍
ഉണ്ടായിട്ടുണ്ടോ; അവ
എന്തൊക്കെയാണ് ; അത്
പരിഹരിക്കപ്പെട്ടോ;
സമയബന്ധിതമായി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
സ്വികരിച്ച നടപടികള്‍
വ്യക്തമാക്കാമോ ?
തട്ടുപാറ,
പൂതുരുത്തി ചെക്ക് ഡാമുകളുടെ
നിര്‍മ്മാണം
857.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ തട്ടുപാറ,
പൂതുരുത്തി ചെക്ക്
ഡാമുകളുടെ നിര്‍മ്മാണ
നടപടികള്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കുമോ ;
(ബി)
ഇവയുടെ
നിര്‍മ്മാണത്തിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ ;
എങ്കില്‍ പ്രസ്തുത
തടസ്സങ്ങള്‍ നീക്കി
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ നടപടികള്‍
അടിയന്തരമായി
സ്വീകരിക്കുമോ ?
തൃശ്ശൂര്‍
ജില്ലയിലെ മുളയം ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
858.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ മുളയം
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയ്ക്ക്
ടെക്നിക്കല്‍ സാംഗ്ഷന്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഗുണഭോക്തൃ
സമിതികളുടെ ചെറുകിട ജലവിതരണ
പദ്ധതികള്‍ക്കുള്ള ധനസഹായം
859.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണഭോക്തൃ
സമിതികളുടെ
നേതൃത്വത്തില്‍
സംസ്ഥാനത്ത് എത്ര
ചെറുകിട ജലവിതരണ
പദ്ധതികള്‍
നടത്തുന്നുണ്ട് എന്ന്
വിശദമാക്കുമോ;
(ബി)
അവര്‍ക്ക്
ഓപ്പറേറ്റിംങ്ങ്,
മെയിന്റനന്‍സ്
ഇനത്തില്‍ എന്തെങ്കിലും
സഹായം ജലനിധിയോ,
വാട്ടര്‍ അതോറിറ്റിയോ
ചെയ്ത്
കൊടുക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഗുണഭോക്തൃ സമിതികള്‍
(B.G) മുഖേന നടത്തുന്ന
ജലവിതരണ പദ്ധതികള്‍ക്ക്
വാര്‍ഷിക
അടിസ്ഥാനത്തില്‍
എന്തെങ്കിലും ധനസഹായം
നല്കുന്ന കാര്യം
പരിഗണിക്കുമോ?
കുട്ടനാട്
പാക്കേജില്‍ ഉള്‍പ്പെട്ട പുറം
ബണ്ട് നിര്‍മ്മാണം
860.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെട്ട മംഗലം,
മാണിക്യമംഗലം,
രാജരാമപുരം,
മാര്‍ത്താണ്ഡം കായല്‍
പാടശേഖരങ്ങളിലെ പുറം
ബണ്ട് നിര്‍മ്മാണത്തിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
?
കൊളക്കാട്-കൊടിച്ചിപ്പാറ-
നീര്‍പ്പാലം
861.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കുറ്റ്യാടി
ജലസേചന പദ്ധതിയുടെ
കീഴില്‍ നിര്‍മ്മിച്ച
കൊളക്കാട്-കൊടിച്ചിപ്പാറയില്
നീര്‍പ്പാലം-കൊളക്കാട്-മൂന്നാര്‍
കുയ്യില്‍-ചീക്കിലോട്
റോഡിന് കുറുകെ
ആയതിനാല്‍ ഗതാഗത തടസ്സം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അക്വഡക്റ്റ്
പൊളിച്ചുമാറ്റി
പുതുക്കി പണിയുന്നതിന്
ജലസേചന വകുപ്പ്
എസ്റ്റിമേറ്റ്
തയാറാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
തുകയെത്ര; പുതിയ
അക്വഡക്റ്റ്
നിര്‍മ്മിക്കാനുള്ള
ഭരണാനുമതി നല്‍കാനുള്ള
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
വെള്ളക്കരം
862.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വെള്ളക്കരം എത്ര
തവണ കൂട്ടി ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
വീടുകളിലേയ്ക്കുള്ള
കുടിവെള്ളത്തിന് ഏത്
അളവിന്, ഏതു
നിരക്കില്‍, എത്ര
രൂപയാണ് ഇൗടാക്കുന്നത്;
കോര്‍പ്പറേഷനുകള്‍ ,
മുനിസിപ്പാലിറ്റികള്‍,
പഞ്ചായത്തുകള്‍
എന്നിവയില്‍ നിരക്ക്
വ്യത്യാസം ഉണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
കുന്ദമംഗലം
നിയോജക മണ്ഡലത്തിലെ പൊതുകുളം
നവീകരണം
863.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കുന്ദമംഗലം നിയോജക
മണ്ഡലത്തില്‍ മൈനര്‍
ഇറിഗേഷന്‍ വകുപ്പ്
മുഖേന പൊതുകുളം
നവീകരണത്തിനായി എത്ര
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
ജലസമ്പാദ്യ
പദ്ധതി
864.
ശ്രീ.വി.ഡി.സതീശന്
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസമ്പാദ്യ
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(സി)
ജല
സംരക്ഷണത്തിനും ജല
ശുദ്ധീകരണത്തിനുമായി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പുമായി
സഹകരിക്കുന്നത്
ആരെല്ലാമെന്ന്
വ്യക്തമാക്കാമോ ?
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര കുടവെള്ള
പദ്ധതി
865.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര
കുടവെള്ള പദ്ധതിയുടെ
നിര്‍മ്മാണം
നിര്‍ത്തിവച്ചിട്ടുണ്ടോ
; എങ്കില്‍ ഇതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തി
തുടങ്ങിയിട്ട് എത്ര
വര്‍ഷമായി എന്നും എത്ര
തുക ഇതുവരെ
ചെലവഴിച്ചുവെന്നും എത്ര
കരാറുകാര്‍ ഇടയ്ക്ക്
പണി
ഉപേക്ഷിച്ചുപോയിയെന്നും
എത്ര പ്രാവശ്യം
ഡിസൈനില്‍ മാറ്റം
വരുത്തിയെന്നുമുള്ള
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(സി)
പണി
പകുതി
പൂര്ത്തിയായതുമൂലം
വെള്ളം ഒരു ഭാഗത്ത്കൂടി
കുത്തി
ഒലിച്ചുപോകുന്നത്
തീരപ്രദേശത്തെ സാധാരണ
കര്‍ഷകരുടെ കാര്‍ഷിക
വിളകള്‍ക്കും മറ്റും
ഭീഷണി ഉയര്‍ത്തുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ആയത്
പരിഹരിച്ച് പ്രവര്‍ത്തി
എത്രയും വേഗം
പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട്
ആക്ഷന്‍ കമ്മിറ്റി
തന്നിട്ടുള്ള
നിവേദനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശംങ്ങള്‍
അറിയിക്കുമോ ?
കോഴിക്കോട്
ജില്ലയിലെ ജപ്പാന് കുടിവെള്ള
പദ്ധതി
866.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതിക്ക്
കോഴിക്കോട് ജില്ലയില്‍
ഏതെല്ലാം
പഞ്ചായത്തുകളിലാണ്
ട്രീറ്റ്മെന്റ്
പ്ലാന്റുകള്‍ ഉള്ളത്;
(ബി)
ഈ
പഞ്ചായത്തുകളില്‍
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ ഗുണഫലം
ലഭിക്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യം
പരിശോധിക്കുന്നതിന്
സര്‍ക്കാര്‍ നിയോഗിച്ച
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കടല്‍ഭിത്തി
നിരമ്മാണം
867.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ഉദുമ-കൊവ്വല്‍,
കൊപ്പല്‍, ചെമ്പരിക്ക
തീരപ്രദേശങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കാത്തതിനാല്‍
ശക്തമായ
കടലാക്രമണത്തില്‍
വീടുകള്‍ക്കും,
വിളകള്‍ക്കും നാശനഷ്ടം
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുതസ്ഥലങ്ങളില്
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
;വിശദാംശങ്ങള്‍
നല്‍കാമോ?
കൊയിലാണ്ടി
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിന്റെ പ്രവൃത്തികള്‍
868.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
2011-12, 2012-13,
2013-14, 2014-15
വര്‍ഷങ്ങളില്‍
കടലാക്രമണ പ്രതിരോധ
പദ്ധതിയില്‍ അനുവദിച്ച
പ്രവൃത്തികള്‍
ഏതെല്ലാം; ഓരോ
പ്രവൃത്തിക്കും
അനുവദിച്ച തുക എത്ര;
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കൊയിലാണ്ടി
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പില്‍ വിവിധ
സ്കീമുകള്‍ പ്രകാരം
നോണ്‍ പ്ലാന്‍
ഇനത്തില്‍ 2011-12
മുതല്‍ 2014-15 വരെ
വര്‍ഷങ്ങളില്‍
അനുവദിച്ച
പ്രവൃത്തികള്‍/പദ്ധതികള്‍
ഏതെല്ലാം; ഓരോ
പ്രവൃത്തിക്കും
പദ്ധതിക്കും അനുവദിച്ച
തുക എത്ര; വര്‍ഷം
തിരിച്ച് വിശദമാക്കാമോ;
(സി)
കൊയിലാണ്ടി
മണ്ഡലത്തില്‍
കെ.വൈ.ഐ.പി ക്ക്
കീഴില്‍ മാമ്പള്ളി
ഭാഗത്ത് അണ്ടര്‍ ടണല്‍
പുതുക്കി
പണിയുന്നതിനുള്ള
നടപടികള്‍ എവിടെവരെ
എത്തിയെന്ന്
വിശദമാക്കാമോ; ഈ
പ്രവൃത്തിക്ക്
ഭരണാനുമതി നല്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
കൊയിലാണ്ടിയില്‍
അടുത്ത കാലത്ത്
കാപ്പാട് കടല്‍തീരത്ത്
രൂക്ഷമായ കടലാക്രമണം
ഉണ്ടായതും കടല്‍തീരത്ത്
വലിയ നാശനഷ്ടമുണ്ടായതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവിടെ പുനരുദ്ധാരണ
പ്രവൃത്തികള്‍
നടത്താന്‍ തയ്യാറാക്കി
സമര്‍പ്പിച്ച
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ; എ.എസ്.
നല്കിയിട്ടില്ലെങ്കില്
അടിയന്തിര
പ്രാധാന്യത്തോടെ എ.എസ്
നല്കാന് നടപടി
സ്വീകരിക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ നടപ്പിലാക്കിയ
ഇറിഗേഷന്പ്രവൃത്തികള്
869.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ജലവിഭവ
വകുപ്പ് (മേജര്‍
-മെെനര്‍ ഇറിഗേഷന്‍
ഉള്‍പ്പെടെ) മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ജലസമ്പത്ത്
സംരക്ഷിക്കല്‍
870.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തണ്ണീര്‍ത്തടങ്ങളുടെയും
ജലാശയങ്ങളുടെയും
സംരക്ഷണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(ബി)
വിവിധ
ജില്ലകളിലായി
ഉപയോഗശൂന്യമായിക്കിടക്കുന്ന
കുളങ്ങളും മറ്റു
ജലാശയങ്ങളും നവീകരിച്ച്
ഉപയോഗപ്രദമാക്കുന്നതിനും
ജലസമ്പത്ത്
സംരക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
പയ്യന്നൂര്‍
മണ്ഡലത്തിലെ ജലവിഭവ
വകുപ്പിന്റെ പ്രവൃത്തികള്‍
871.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പയ്യന്നൂര്‍
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിന്റെ കീഴില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
പ്രവൃത്തി, തുക എന്നിവ
തിരിച്ച് വിശദമാക്കാമോ
;
(ബി)
മൈനര്‍
ഇറിഗേഷന്‍, ഇറിഗേഷന്‍
വകുപ്പുമായി
ബന്ധപ്പെട്ട പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കുാമോ ?
കല്യാശ്ശേരി
പൂരക്കടവില്‍ റഗുലേറ്റര്‍ കം
ബ്രിഡ്ജ്
872.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി -
പാണപ്പുഴ പഞ്ചായത്തിലെ
ഏര്യംപുഴയ്ക്ക് കുറുകെ
പൂരക്കടവ് എന്ന
സ്ഥലത്ത് റഗുലേറ്റര്‍
കം ബ്രിഡ്ജ്
സ്ഥാപിക്കുന്നതിന്
ചെറുകിട ജലസേചന വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
നബാര്‍ഡിന്റെ RIDF 21
ല്‍ ഉള്‍പ്പെടുത്തി
ഫണ്ട്
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
എലത്തൂരില്‍
മാട്ടുവയലില് കടല്‍ഭിത്തി
പുനര്‍നിര്‍മ്മാണം
873.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ എലത്തൂരില്‍
മാട്ടുവയലില്
കടല്‍ഭിത്തി തകര്‍ന്നത്
പുനര്‍നിര്‍മ്മിക്കുന്നതിനായി
7-5-2015 ല്‍
തിരുവനന്തപുരത്ത്
ചേര്‍ന്ന ഉന്നതതല യോഗ
തീരുമാന പ്രകാരം
കടല്‍ഭിത്തി
നിര്‍മ്മാണത്തിന്
എസ്റ്റിമേറ്റ്
എടുത്തിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഉണ്ടെങ്കില്‍,
പ്രസ്തുത പ്രവൃത്തിക്ക്
എത്ര തുകയുടെ
എസ്റ്റിമേറ്റാണ്
സമര്‍പ്പിച്ചിട്ടുള്ളതെന്നും
ജനങ്ങളുടെ
സുരക്ഷയെക്കരുതി
എത്രയും പെട്ടെന്ന്
പ്രസ്തുത പ്രവൃത്തിക്ക്
ഭരണാനുമതി ലഭിക്കാനുള്ള
നടപടി സ്വീകരിക്കുമോ
എന്നും
വെളിപ്പെടുത്താമോ?
ഗ്രാമങ്ങളില്‍
കുളം നിര്‍മ്മിക്കല്‍
874.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ 2014-15,
2015-16 സാമ്പത്തിക
വര്‍ഷങ്ങളില്‍
കുളങ്ങള്‍
നിര്‍മ്മിക്കുന്നതിനും
നവീകരിക്കുന്നതിനുമായി
എത്ര നിര്‍ദ്ദേശങ്ങളാണ്
ലഭിച്ചിട്ടുള്ളത് ;
(ബി)
ഇവയില്‍
നിര്മ്മാണയോഗ്യമെന്ന്
പരിഗണിക്കപ്പെട്ട
ഏതെല്ലാം
പ്രവര്‍ത്തികളാണ്
സര്‍ക്കാരിലേക്ക്
ശിപാര്‍ശ
ചെയ്യപ്പെട്ടിട്ടുള്ളത്
;
(സി)
ഒാരോ
പദ്ധതിക്കും എത്ര തുക
വീതം ചെലവ് വരുമെന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്
;
(ഡി)
ഈ
ഇനത്തില്‍
കേന്ദ്രാവിഷ്കൃത
പദ്ധതി വിഹിതമായി
ജില്ലയില്‍ എത്ര തുക
ചെലവഴിച്ചു എന്ന്
അറിയിക്കാമോ ?
കുട്ടനാട്ടിലെ
രാമങ്കരി പഞ്ചായത്തില്‍
കലുങ്ക് നിര്‍മ്മാണം
875.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
രാമങ്കരി പഞ്ചായത്തില്‍
സെന്റ് മേരീസ്
എല്‍.പി. സ്കൂളിന്
സമീപം മണലാടി തോടിന്
കുറുകെ കലുങ്ക്
നിര്‍മ്മാണത്തിന്
ഇറിഗേഷന്‍ വകുപ്പ്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കിയ ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ടെന്‍ഡര്‍ നോട്ടീസ്,
ടെന്‍ഡര്‍ എഗ്രിമെന്റ്
എന്നിവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക്
നബാര്‍ഡിന്റെ RIDF
Tranche XX-ല്‍
ഉള്‍പ്പെടുത്തി 25
ലക്ഷം രൂപ അനുവദിച്ചത്
ഇറിഗേഷന്‍ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
പ്രസ്തുത
പാലം നിര്‍മ്മാണത്തിന്
മാത്രം ഇറിഗേഷന്‍
വകുപ്പ് എത്ര തുകയാണ്
അനുവദിച്ചത് എന്ന്
വ്യക്തമാക്കാമോ ;
(ഇ)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
ബഹു. കോടതിയുടെ സ്റ്റേ
ഉണ്ടോയെന്നു
വെളിപ്പെടുത്തുമോ ;
(എഫ്)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി ലഭ്യമായത്
ആരുടെ ശുപാര്‍ശയുടെ
അടിസ്ഥാനത്തില്‍
ആണെന്ന്
വ്യക്തമാക്കുമോ ;
(ജി)
നബാര്‍ഡിന്റെ
25 ലക്ഷം രൂപ അനുവദിച്ച
കലുങ്കിന്റെ സ്ഥാനത്ത്
ഇറിഗേഷന്‍ വകുപ്പ്
ചെറിയ കലുങ്ക്
നിര്‍മ്മിക്കുന്നത്
ഭാവിയില്‍ ഗതാഗത
വികസനത്തിന് തടസ്സമാകും
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇറിഗേഷന്‍
വകുപ്പിന്റെ പ്രവൃത്തി
നിര്‍ത്തിവയ്ക്കണം
എന്നാവശ്യപ്പെട്ട്
23-04-2015- ല്‍ ചീഫ്
എഞ്ചിനീയര്‍ക്ക്
നല്കിയ കത്തിന്മേല്
എന്ന് നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കുമോ ?
മുരിക്കുംപാടം,
ഞാറക്കല്‍ ശുദ്ധജല സംഭരണ
ടാങ്കുകളുടെ നിര്‍മ്മാണം
876.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡഫണ്ട്
ഉപയോഗിച്ച് നിര്‍മ്മാണ
അനുമതി നല്‍കിയിട്ടുള്ള
മുരിക്കുംപാടം,
ഞാറക്കല്‍ ശുദ്ധജല
സംഭരണ ടാങ്കുകളുടെ
നിര്‍മ്മാണം
31.03.2015-ല്‍
പൂര്‍ത്തീകരിക്കാത്ത
പക്ഷം ലിക്വിഡേറ്റ്
ഡാമേജ് പ്രകാരമുള്ള പിഴ
ഇൗടാക്കുമെന്ന് ചീഫ്
എഞ്ചിനീയര്‍ പ്രസ്തുത
കരാറുകാരനെ
അറിയിച്ചിട്ടുണ്ടോ ;
(ബി)
നിലവില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കാത്ത
സാഹചര്യത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ ;
(സി)
ലിക്വിഡേറ്റ്
ഡാമേജസ് പ്രകാരമുള്ള
പിഴ എത്രയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
കരാര്‍
പ്രകാരം 2012ല്‍
പൂര്‍ത്തീകരിക്കേണ്ട
മേല്‍ പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
അധികച്ചെലവ്
പ്രതീക്ഷിക്കുന്നുണ്ടോ
; എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കാമോ ;
(ഇ)
പ്രസ്തുത
കരാറുകാരനെതിരെ നിയമ
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദീകരിക്കാമോ ?
ചിറ്റാരിക്കടവ്
റഗുലേറ്റർ കം ബ്രിഡ്ജ ്
877.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ
ചിറ്റാരിക്കടവ്
റഗുലേറ്റർ കം ബ്രിഡ്ജ്
പദ്ധതിയുടെ റ്റി.എസ്.
ആവുന്നതിേലക്ക്
പ്രവൃത്തിയുടെ
ഇലക്ട്രിക്കല്‍ -
മെക്കാനിക്കല്‍
എസ്റ്റിമേറ്റുകള്‍
തയ്യാറാവുന്നതില്‍
വരുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മെക്കാനിക്കല്‍
- ഇലക്ട്രിക്കല്‍
വര്‍ക്കുകളുടെ
എസ്റ്റിമേറ്റുകള്‍
നിലവില്‍ D.S.R
റേറ്റില്‍ ആണോ റിവെെസ്
ചെയ്യുന്നത് എന്ന്
വ്യക്താമാക്കാമോ ;
(സി)
മെക്കാനിക്കല്‍
ഇലക്ട്രിക്കല്‍
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ് D.S,R
നിരക്കില്‍ റിവെെസ്
ചെയ്താല്‍ മാത്രമേ
ചിറ്റാരികടവ് കം
റഗുലേറ്റർ ബ്രിഡ്ജ്
പദ്ധതിക്ക് റ്റി.എസ്.
ആവുകയുള്ളു എന്ന
നിലയില്‍ ജലവിഭവ
വകുപ്പില്‍
നിര്‍ദ്ദേശമോ
തീരുമാനമോ ഉണ്ടോ ;
വിശദമാക്കാമോ ;
പകര്‍പ്പ്
ലഭ്യമാക്കാമോ ;
(ഡി)
ചിറ്റാരിക്കടവ്
പദ്ധതിക്ക് റ്റി.എസ്.
നല്‍കുന്നതിനും
ടെണ്ടര്‍ നടപടികള്‍
ആരംഭിക്കുന്നതിനും
നിലവിലുള്ള തടസ്സങ്ങള്‍
എന്തെല്ലാം എന്ന്
വിശദമായി
വ്യക്തമാക്കാമോ ?
ജലസ്രോതസ്സുകളുടെ
സംരക്ഷണം
878.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
,,
ടി.എന്‍. പ്രതാപന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിന് പദ്ധതി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;എങ്കിൽ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം മാർഗങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ ?
ക്ഷേത്രക്കുളങ്ങളുടെ
പുനരുദ്ധാരണം
879.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷേത്രക്കുളങ്ങളുടെ
പുനരുദ്ധാരണം
സംബന്ധിച്ച് ജലസേചന
വകുപ്പ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(ബി)
ക്ഷേത്രക്കുളങ്ങളുടെ
പുനരുദ്ധാരണം
സംബന്ധിച്ച് എത്ര
പ്രൊപ്പോസൽ
ലഭിച്ചിട്ടുണ്ട് ;
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ
;
(സി)
കുളങ്ങളുടെ
സംരക്ഷണം സംബന്ധിച്ച്
മൈനർ ഇറിഗേഷൻ പുതിയ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; ഇതിന് 2015 - 16
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എത്രയെന്ന് അറിയിക്കാമോ
?
വാസസ്ഥലത്ത്
കുടിവെളളത്തിനായുള്ള കുഴല്‍
കിണര്‍
880.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തം
വാസസ്ഥലത്ത്
കുടിവെളളത്തിനായി
കുഴല്‍ കിണര്‍
കുഴിയ്ക്കുന്നതിന്
സര്‍ക്കാരില്‍ നിന്നും
എന്തെങ്കിലും അനുമതി
ആവശ്യമാണോ;
ആവശ്യമെങ്കില്‍
ഇതിനെക്കുറിച്ച്
വിശദമാക്കുമോ ;
(ബി)
വീടുകളിലെ
കുടിവെളളത്തിനായി
കുഴല്‍ കിണര്‍
നിര്‍മ്മിക്കുന്നതിനായി
ഭൂജല വകുപ്പിൽ നിന്നും
കുഴല്‍ കിണര്‍
നിര്‍മ്മിച്ച്
കിട്ടുവാന്‍
പദ്ധതിയുണ്ടോ ;
(സി)
വീടുകളില്‍
കുഴല്‍ കിണര്‍
കുഴിയ്ക്കുമ്പോള്‍
വെളളം ഉണ്ടെന്ന് ഉറപ്പ്
വരുത്തുവാന്‍ ഭൂജല
വകുപ്പിൽ എന്തെങ്കിലും
സംവിധാനം ഉണ്ടോ ;
വിശദമാക്കുമോ ?
കായംകുളം മണ്ഡലത്തിലെ
കുട്ടനാട് പാക്കേജ്
പ്രവൃത്തി
881.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ കുട്ടനാട്
പാക്കേജില്‍
നിര്‍ദ്ദേശിച്ചിരുന്നതും
കേന്ദ്രസര്‍ക്കാരിന്റെ
ഫുഡ് മാനേജ്മെന്റ്
പ്രോഗ്രാമിന്റെ
പരിധിയില്‍ വരുന്നതുമായ
പദ്ധതികളുടെ നിലവിലുള്ള
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ ;
(ബി)
ഓണാട്ടുകര
പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏതെങ്കിലും
പ്രവൃത്തികള്‍
ടെന്‍ഡര്‍ ചെയ്യാനുണ്ടോ
;
(സി)
എങ്കില്‍
കാലതാമസം ഒഴിവാക്കി
ടെന്‍ഡര്‍
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
അത്തിക്കയം-പെരുനാട്,
നിലയ്ക്കല്‍-സീതത്തോട്,
കൊല്ലമുള, അങ്ങാടി-കൊറ്റനാട്
കുടിവെള്ള വിതരണ പദ്ധതികള്‍
882.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അത്തിക്കയം-പെരുനാട്,
നിലയ്ക്കല്‍-സീതത്തോട്,
കൊല്ലമുള,
അങ്ങാടി-കൊറ്റനാട്
എന്നീ കുടിവെള്ള വിതരണ
പദ്ധതികള്‍ക്കായി എത്ര
തുകയുടെ പദ്ധതികള്‍
വീതം
അനുവദിച്ചിട്ടുണ്ട് ;
(ബി)
ഇവയില്‍
നിര്‍മ്മാണം
ആരംഭിച്ചിട്ടുള്ള
പദ്ധതികള്‍ ഏതൊക്കെ ;
ഓരോ പദ്ധതിയുടെയും
നിര്‍മ്മാണം
എന്നാണാരംഭിച്ചത്;
അനുവദിച്ചിരിക്കുന്ന
തുക കൊണ്ട് എന്തൊക്കെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിടുന്നത് ; ഓരോ
പ്രവൃത്തികളുടെയും
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കാമോ ; ഓരോ
നിര്‍മ്മാണവും എന്നാണ്
പൂര്‍ത്തിയാക്കേണ്ടത് ;
(സി)
ഇനിയും
നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലാത്ത
പദ്ധതികള്‍ ഏതൊക്കെ ;
ഇവയുടെ നിര്‍മ്മാണം
ആരംഭിക്കാന്‍
കഴിയാതിരുന്നതിന്റെ
കാരണം വിശദമാക്കാമോ ?
അടൂര്‍
കെ.പി. റോഡിലെ പൈപ്പു പൊട്ടൽ
883.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടൂര്‍
നിയോജക മണ്ഡലത്തിലെ
കെ.പി. റോഡിന് വശത്തായി
ഉള്ള കാലഹരണപ്പെട്ട
ആസ്ബസ്റ്റോസ് സിമെന്റ്
പൈപ്പുകള്‍ നിരന്തരമായി
പൊട്ടിപ്പോകുന്നതിനാലുള്ള
വിഷമങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വളരേ
തിരക്കേറിയ പ്രസ്തുത
പാതയുടെ വശത്തായുള്ള
പൈപ്പുകള്‍ പൊട്ടി
വെള്ളം വളരെ ശക്തമായി
ഒഴുകുന്നതുമൂലം റോഡ്
കേടായി ഗതാഗതവും
കുടിവെള്ള വിതരണവും
അടിക്കടി
സ്തംഭിക്കുന്നതിനാൽ
ആയത്
പരിഹരിക്കുന്നതിനുവേണ്ട
അടിയന്തിര നടപടികൾ
സ്വീകരിക്കുമോ;
(സി)
സമയബന്ധിതമായി
പഴയ എ.സി. പൈപ്പുകള്‍
മാറ്റി ഡക്റ്റയിൽ അയണ്‍
പൈപ്പുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ശുദ്ധജല
വിതരണ പദ്ധതികള്‍
884.
ശ്രീ.സി.കെ
സദാശിവന്
,,
എസ്.ശർമ്മ
,,
കെ. ദാസന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം സംസ്ഥാനത്ത്
കടുത്ത
വരള്‍ച്ചയുണ്ടാകുമെന്ന്
കാലാവസ്ഥാ
മുന്നറിയിപ്പ്
ഉണ്ടായിരുന്നിട്ടും
ഗ്രാമീണ ശൂദ്ധജല
പദ്ധതികള്‍
ഉള്‍പ്പെടെയുള്ള
ശുദ്ധജല വിതരണ
പദ്ധതികള്‍
സമയബന്ധതിമായി
പൂര്‍ത്തിയാക്കാന്‍
നടപടിയെടുക്കാതിരുന്നത്
കടുത്ത
കുടിവെള്ളക്ഷാമത്തിന്
കാരണമായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
ആവിഷ്കരിച്ചു
പൂര്‍ത്തിയാക്കിയ
ശുദ്ധജല പദ്ധതികളുടെ
വിശദ വിവരം ലഭ്യമാണോ?
ശുദ്ധജല
വിതരണം
885.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലമലിനീകരണവും
ജലദൗര്‍ലഭ്യവും
രൂക്ഷമായിരിക്കുന്ന
സാഹചര്യം
കണക്കിലെടുത്ത്
ജനങ്ങള്‍ക്ക് ശുദ്ധജലം
ആവശ്യത്തിന്
എത്തിക്കാന്‍ കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
ഏതെല്ലാം
പദ്ധതികളിലൂടെയാണ് ഇത്
നടപ്പിലാക്കുന്നതെന്ന്
പറയാമോ; ഓരോ
പദ്ധതിയിലൂടെയും
ചെലവാകാവുന്ന തുകയും
അതിന്റെ പ്രയോജനം
ലഭിക്കുന്ന
ഗുണഭോക്താക്കളുടെ
എണ്ണവും
വ്യക്തമാക്കുമോ;
(ബി)
ചേര്‍ത്തലയിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനും
കുടിവെള്ളം എത്താത്ത
മേഖലകളില്‍ വെള്ളം
എത്തിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ; ഈ
പദ്ധതികളിലൂടെ എത്ര
പുതിയ കണക്ഷനുകള്‍
നല്‍കാനാവുമെന്ന്
അറിയിക്കുമോ;
ചേര്‍ത്തലയില്‍
കുടിവെള്ളമെത്താത്ത
ഒട്ടേറെ മേഖലകളില്‍
നിരന്തരമായ
ആവശ്യമുയര്‍ന്നിട്ടും
കുടിവെള്ള പൈപ്പുകള്‍
സ്ഥാപിയ്ക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
മണലൂര്‍
നിയോജകമണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
886.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പ് കഴിഞ്ഞ
നാല് വര്‍ഷമായി
നടപ്പിലാക്കുന്ന
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാം ;
(ബി)
ഇതില്‍
ഏതെല്ലാം
പൂര്‍ത്തീകരിച്ചുവെന്നും
മറ്റുള്ളവ
നിര്‍വ്വഹണത്തിന്റെ ഏതു
ഘട്ടങ്ങളിലാണെന്നും
അറിയിക്കാമോ ;
(സി)
മണലൂര്‍
നിയോജകമണ്ഡലത്തിലെ
പാവറട്ടി, മുല്ലശ്ശേരി
പഞ്ചായത്തുകള്‍ക്കായുള്ള
പാവറട്ടി കുടിവെള്ള
പദ്ധതിയ്ക്ക് അംഗീകാരം
നല്കാന് അടിയന്തര
നടപടി സ്വീകരിക്കുമോ?
ജപ്പാന്
കുടിവെള്ള പദ്ധതി
887.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
ഭാഗമായി കുടിവെള്ള
പൈപ്പുകള്‍
ദീര്‍ഘിപ്പിക്കുന്നതിന്
നബാര്‍ഡിന്റെ സ്കീമില്‍
നിന്നും പണം അനുവദിച്ചു
കിട്ടിയിട്ടുണ്ടോ ;
(ബി)
ചേര്‍ത്തലയിലെ
പൈപ്പ് ലൈന്‍
ദീര്‍ഘിപ്പിക്കുന്നതിന്
ഇപ്രകാരം ലഭിച്ച തുക
എത്രയാണെന്നും ഈ തുക
ഉപയോഗിച്ച് എത്ര
കിലോമീറ്റര്‍
നീളത്തില്‍ പുതിയ
പൈപ്പ് ലൈനുകള്‍
സ്ഥാപിക്കാനാവുമെന്നും
അറിയിക്കാമോ;
ചേര്‍ത്തലയിലെ ഏതെല്ലാം
പ്രദേശങ്ങളിലേയ്ക്കാണ്
ഈ പൈപ്പ് ലൈന്‍
ദീര്‍ഘിപ്പിക്കുന്നത് ;
(സി)
നിലവിലുള്ള
സാധ്യതകള്‍
പ്രയോജനപ്പെടുത്തിക്കൊണ്ട്
ചേര്‍ത്തലയിലെ ഏതെല്ലാം
പ്രദേശങ്ങളില്‍ എത്ര
കുടുംബങ്ങള്‍ക്ക്
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ പ്രയോജനം
ലഭ്യമാക്കാനാവും എന്നും
ഇതിനോടകം എത്ര
കുടുംബങ്ങള്‍ക്ക്
കുടിവെള്ള കണക്ഷന്
ലഭ്യമാക്കി എന്നും
അറിയിക്കാമോ; വിവിധ
പദ്ധതികളിലൂടെ
ലഭിക്കുന്ന പണം
വിനിയോഗിക്കപ്പെടുമ്പോള്‍
കൂടുതല്‍
കുടുംബങ്ങള്‍ക്ക്
എത്രയുംവേഗം
കുടിവെള്ളമെത്തിക്കാന്‍
ആവശ്യമായ ജലം
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ?
ചേര്‍ത്തല
- കുടിവെള്ള വിതരണ പൈപ്പ്പുകൾ
888.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്കില്‍ കുടിവെള്ള
വിതരണത്തിനായി
ഉപയോഗിച്ചിരിക്കുന്ന
പൈപ്പുകള്‍ കാലാവസ്ഥ,
മണ്ണിന്റെ ഘടന തുടങ്ങിയ
ഘടകങ്ങളുമായി
യോജിക്കാത്തവയാണെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പൈപ്പുകള്‍ അടിക്കടി
പൊട്ടുന്നത് എന്തു
കാരണത്താലാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
500 കോടിയിലധികം രൂപ
മുടക്കി പദ്ധതി
നടപ്പിലാക്കിയിട്ടും
നിരന്തരം
പൈപ്പ്ലൈനുകള്
പൊട്ടുന്ന സാഹചര്യം
കണക്കിലെടുത്ത് പദ്ധതി
നടത്തിപ്പില്‍ അഴിമതി
നടന്നിട്ടുണ്ടോ
എന്നന്വേഷിക്കുവാന്‍
വിജിലന്‍സ് അന്വേഷണം
നടത്തുമോ?
കുടിവെള്ള
ലഭ്യത ഉറപ്പ് വരുത്താൻ നടപടി
889.
ശ്രീ.വി.റ്റി.ബല്‍റാം
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
ലഭ്യത ഉറപ്പുവരുത്താനും
ഗുണനിലവാരം
മെച്ചപ്പെടുത്താവാനും
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
സവിശേഷതകളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നത്
ആരെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
പുനലൂരിലെ
ജപ്പാന് കുടിവെള്ള
കണക്ഷനുകള്‍
890.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട
പ്രദേശങ്ങളില്‍
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ
എത്രകണക്ഷനുകള് നല്കി
എന്ന് വ്യക്തമാക്കുമോ;
മുഴുവന്‍
അപേക്ഷകര്‍ക്കും
നല്കുവാന്
സാധിച്ചുവോ;
ഇല്ലെങ്കില്‍ അതിനുള്ള
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ; അപേക്ഷ
നല്കിയ മുഴുവന്‍
ആളുകള്‍ക്കും എപ്പോള്‍
കണക്ഷന്
നല്‍കാനാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ജപ്പാന്
കുടിവെള്ള പദ്ധതി
കണക്ഷനുവേണ്ടി നിലവില്‍
പുനലൂര്‍ താലൂക്കില്‍
അപേക്ഷ
സ്വീകരിക്കുന്നുണ്ടോ;
കുടിവെള്ള കണക്ഷന്
അപേക്ഷ നല്കുമ്പോള്
റോഡ് ക്രോസ് ചെയ്ത്
ലൈന്‍ ഇടേണ്ട
സാഹചര്യങ്ങളില്‍
അപേക്ഷകര്‍
പൊതുമരാമത്ത്
വകുപ്പിന്റെ അനുമതി
വാങ്ങണം എന്ന നിബന്ധന
അപ്രായോഗികമാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ?
കിണറുകള്‍
റീചാര്‍ജ് ചെയ്യുന്ന പദ്ധതി
891.
ശ്രീ.ബെന്നി
ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിണറുകള്‍
റീചാര്‍ജ്
ചെയ്യുന്നതിനായി പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ
; ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം ;
(ബി)
ഈ
പദ്ധതിയുമായി
സഹകരിക്കുന്നത്
ആരെല്ലാമാണ് ;
വിശദമാക്കുമോ ;
(സി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കാമോ ?
പഴവങ്ങാടി,
റാന്നി, വടശ്ശേരിക്കര
കുടിവെള്ള പദ്ധതി
892.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴവങ്ങാടി,
റാന്നി, വടശ്ശേരിക്കര
എന്നീ
പഞ്ചായത്തുകള്‍ക്കായി
നടപ്പാക്കുന്ന മേജര്‍
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണം
എന്നാണാരംഭിച്ചത് ;
എത്ര തുകയാണ്
ഇതിനുവേണ്ടി ഇതുവരെ
ചെലവഴിച്ചിട്ടുള്ളത് ;
(ബി)
പ്രസ്തുത
പദ്ധതിയിൽ എന്തൊക്കെ
പണികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
; ആദ്യഘട്ടം കമ്മീഷന്
ചെയ്യുന്നതിന് ഇനിയും
ഏതൊക്കെ പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
ഇവ എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും ; ഇതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ ;
(സി)
റാന്നി
ഗ്രാമപഞ്ചായത്തില്‍
നടപ്പാക്കുന്ന
ജലനിധിയുടെ പദ്ധതിയും ഈ
പദ്ധതിയും തമ്മില്‍
ലിങ്ക് ചെയ്യുന്നതിനോ ഈ
പദ്ധതിയില്‍ നിന്നും
ജലനിധി പദ്ധതിക്ക്
വെള്ളം നല്‍കുന്നതിനോ
എന്തെങ്കിലും ധാരണകളോ,
കരാറുകളോ
ഉണ്ടായിട്ടുണ്ടോ ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
ഇത്തരത്തില്‍ വെള്ളം
ലഭ്യമാക്കുമ്പോള്‍
ജലനിധിയില്‍ നിന്നും
വെള്ളത്തിനായി പണം
ലഭിക്കുമോ ; ഇതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(ഡി)
വാട്ടര്‍
അതോറിറ്റിക്ക്
നല്കുന്നതിനേക്കാള്
കൂടുതല്‍ തുക
ഗുണഭോക്താക്കള്‍ ജലനിധി
പദ്ധതിയില്‍ നിന്നും
വെള്ളമെടുത്താല്‍
കൊടുക്കേണ്ടിവരുമോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(ഇ)
മേജര്‍
കുടിവെള്ള വിതരണ
പദ്ധതിയുടെ ആദ്യഘട്ട
കമ്മീഷനിംഗ്
എന്നത്തേക്ക് നടത്താന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
കുടിവെള്ളപദ്ധ തി
893.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ബാലുശ്ശേരി
ഗ്രാമ പഞ്ചായത്തില്‍
KWA-JICA പദ്ധതിയുടെ
ഭാഗമായി 11, 12, 13
വാര്‍ഡുകളില്‍,
വാട്ടര്‍ കണക്ഷന്
അനുവദിക്കുന്നതിന്
ഗുണഭോക്താക്കളെക്കൊണ്ട്
ഫീസ് അടപ്പിക്കുകയും
നിര്‍വ്വഹണ ഘട്ടത്തില്‍
അവര്‍
ഒഴിവാക്കപ്പെടുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
ഗുണഭോക്താക്കളെക്കൂടി
പ്രസ്തുത ലിസ്റ്റിൽ
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ഗുണഭോക്താക്കള്‍ക്ക്
ഇത് സംബന്ധിച്ച
വിശദീകരണം നല്കാൻ നടപടി
സ്വീകരിക്കുമോ?
മുന്‍കൂര്‍
വാട്ടര്‍ ചാര്‍ജ്ജ്
894.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തലയില്‍
ഗുണഭോക്താക്കളില്‍
നിന്നും വാട്ടര്‍
ചാര്ജ്ജിനത്തില്
പ്രതിമാസം എത്ര രൂപ
വീതമാണ്
ഈടാക്കുന്നതെന്ന്
അറിയിക്കുമോ ; വാട്ടര്‍
ചാര്‍ജ്ജ് മുന്‍കൂറായി
വാങ്ങാന്‍ നടപടി
സ്വീകരിക്കുമോ ;
(ബി)
വാട്ടര്‍
ചാര്‍ജ്ജ് മുന്‍കൂറായി
വാങ്ങിയാല്‍ കുടിവെള്ളം
മുടങ്ങുന്ന ദിവസങ്ങളിലെ
തുക, അടുത്ത
മാസങ്ങളിലേയ്ക്കു്
വകയിരുത്താന്‍ നടപടി
കൈക്കൊള്ളുമോ ?
അട്ടപ്പാടി
മേഖലയിലെ
കുടിവെള്ളവിതരണത്തിലെ
അപാകതകള്‍
895.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
മേഖലയിലെ
കുടിവെള്ളക്ഷാമം
പരിഹരിയ്ക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
എത്ര പൊതു ടാപ്പുകള്‍
ഇവിടെ
സ്ഥാപിച്ചിട്ടുണ്ട് ;
(സി)
ഇവിടെ
വിതരണം ചെയ്യപ്പെടുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
പരിശോധിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
(ഡി)
അട്ടപ്പാടിയില്‍
വിതരണം ചെയ്യുന്ന
കുടിവെള്ളത്തിന്റെ
പരിശുദ്ധി വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കോഴിക്കോട്
നോര്‍ത്ത് നിയോജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പ് നടപ്പിലാക്കിയ
പ്രവൃത്തികള്‍
896.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
4 വര്‍ഷം കോഴിക്കോട്
നോര്‍ത്ത്
നിയോജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പ്
ഏതെല്ലാം
പ്രവൃത്തികളാണ്
ആസൂത്രണം ചെയ്ത്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടും
ആരംഭിക്കാത്ത
പ്രവൃത്തികളുടെ പേര്,
തുക,
ആരംഭിക്കാത്തതിന്റെ
കാരണം എന്നിവ
വ്യക്തമാക്കുമോ ?
കുപ്പിവെളള
നിര്‍മ്മാണ പദ്ധതി
897.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കീഴില്‍ കുപ്പിവെളള
നിര്‍മ്മാണ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ
;വിശദമാക്കുമോ ;
(ബി)
സ്വകാര്യ
കുപ്പിവെളളം ഉയര്‍ന്ന
വിലയുള്ളതും
ഗുണമേന്മയില്ലാത്തുതുമാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഗുണമേന്മയുളളതും
മിതമായ
നിരക്കിലുളളതുമായ
കുപ്പിവെളളം വിതരണം
ചെയ്യാന്‍
സ്വീകരിച്ചിട്ടുളള
നടപടികൾ വിശദമാക്കുമോ ?
ഒറ്റപ്പാലം
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള ്
898.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
മണ്ഡലത്തില്‍ ഏതെല്ലാം
കുടിവെള്ള പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത് ;
(ബി)
ഓരോന്നിനും
എത്ര തുകയാണ്
നീക്കിവച്ചിട്ടുള്ളത്;
ഓരോന്നിന്റെയും
പ്രവര്‍ത്തനപുരോഗതി
വ്യക്തമാക്കാമോ;
(സി)
കരിമ്പുഴ,
ശ്രീകൃഷ്ണപുരം
കുടിവെള്ള പദ്ധതികളുടെ
സോഴ്സ് പ്രൊട്ടക്ഷന്റെ
ഭാഗമായുള്ള തടയണ
നിര്‍മ്മാണത്തിന്റെ
പുരോഗതി വ്യക്തമാക്കാമോ
?
കിളിമാനൂര്‍,
പഴയകുന്നുമ്മല്‍, മടവൂര്‍
കുടിവെള്ള പദ്ധതി
899.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍,
പഴയകുന്നുമ്മല്‍,
മടവൂര്‍
ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള
കുടിവെള്ള പദ്ധതിയുടെ
ഭാഗമായുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തടസപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനുള്ള കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനത്തിലെ
തടസ്സങ്ങള്‍ നീക്കി
പദ്ധതി എ്രതയും
പെട്ടെന്ന് കമ്മിഷന്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ ?
കല്ലായിപ്പുഴ
സംരക്ഷണം
900.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
കല്ലായിപ്പുഴ,ചെളി കോരി
വൃത്തിയാക്കി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
മൂര്‍ക്കനാട്
കുടിവെള്ള പദ്ധതി
901.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂര്‍ക്കനാട്
കുടിവെള്ള പദ്ധതിയുടെ
പുരോഗതി വ്യക്തമാക്കാമോ
;
(ബി)
പദ്ധതി
എന്നത്തേയ്ക്ക്
കമ്മീഷന് ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ?
ശുദ്ധജലക്ഷാമം
902.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുദ്ധജലക്ഷാമം
ഉണ്ടാകാനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
കുടിവെള്ള
സ്രോതസ്സുകള്‍
മലിനപ്പെടുത്തിയും,
ജലവിതരണ പൈപ്പുകള്‍ക്ക്
തകരാര്‍ വരുത്തിയും
കുടിവെള്ള വിതരണ മാഫിയ
മുതലെടുപ്പ്
നടത്തുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
എങ്കില്‍ അതു തടയാന്‍
സ്വീകരിച്ച
മുന്‍കരുതലുകള്‍
വിശദമാക്കുമോ;
(സി)
കുടിവെള്ള
ആവശ്യത്തിന്
കുടിവെള്ളവും,
മറ്റാവശ്യങ്ങള്‍ക്ക്
അവയ്ക്കനുയോജ്യമായ
വെള്ളവും ആവശ്യാനുസരണം
വിതരണം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
മിഷന്
676ല്‍ എല്ലാവര്ക്കും
കുടിവെള്ളം നല്‍കുന്നതിനുളള
പദ്ധതികള്‍
903.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ഹൈബി ഈഡന്
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
എല്ലാവര്ക്കും
കുടിവെള്ളം
നല്‍കുന്നതിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
; വിശദവിവരം നല്‍കുമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് പ്രസ്തുത
പദ്ധതി മുഖേന
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍ സംബന്ധിച്ച
രൂപരേഖ തയ്യാറാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ല്ലാം ;
വ്യക്തമാക്കാമോ;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കനോലി
കനാല്‍ ജല ഗതാഗത
യോഗ്യമാക്കുുന്നതിനുള്ള
പദ്ധതി
904.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ജലപാതയായ കനോലി കനാല്‍
ജല ഗതാഗത
യോഗ്യമാക്കുന്നതിനുള്ള
പദ്ധതി പ്രവര്‍ത്തനം
എത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര തുക
വകയിരുത്തിയെന്നും എത്ര
തുക വിനിയോഗിച്ചെന്നും
വിശദമാക്കാമോ ;
(സി)
മലപ്പുറം
ജില്ലയില്‍ കനാലിന്റെ
പ്രവൃത്തി ഏതുഘട്ടം വരെ
പൂര്‍ത്തിയായിട്ടുണ്ട്
;
(ഡി)
ശേഷിക്കുന്ന
ഭാഗം ഇരുകരകളും കെട്ടി
സംരക്ഷിക്കുന്ന
പ്രവര്‍ത്തി എന്ന്
ആരംഭിക്കുമെന്നും
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
വ്യക്തമാക്കാമോ ?
സംസ്ഥാനത്തെ
ദേശീയ ജലപാത വികസനം
T 905.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ജലപാത
വികസിപ്പിക്കുന്നതിന്റെ
ഭാഗമായി കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച
നദികളില്‍നിന്നും
ഒഴിവാക്കപ്പെട്ടിരിക്കുന്നവ
ഏതെല്ലാമാണ് ;
(ബി)
സംസ്ഥാനത്ത്
ദേശീയ ജലപാത
കടന്നുപോകുന്ന എല്ലാ
നദികളും കേന്ദ്ര
സര്‍ക്കാരിന്റെ
പ്രഖ്യാപനത്തില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ ;
(സി)
ജലപാതയില്‍
കൂടി ചരക്ക് നീക്കം
ഉള്‍പ്പെടെയുള്ളവയ്ക്കായി
സൗകര്യങ്ങള്‍
ഒരുക്കുന്നതിനുള്ള
കേന്ദ്ര സഹായത്തിന്
സംസ്ഥാനം പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ
;
(ഡി)
സംസ്ഥാനത്തെ
ദേശീയ ജലപാതയുടെ
അടിസ്ഥാന സൗകര്യങ്ങള്‍
ഉറപ്പാക്കുന്നതിന്
ലക്ഷ്യമിട്ട പദ്ധതികള്‍
എന്തൊക്കെയാണ് ;
ഇതിനായി എന്ത് ചെലവ്
പ്രതീക്ഷിക്കുന്നു ;
കേന്ദ്ര സ൪ക്കാരില്‍
നിന്നും
പ്രതീക്ഷിക്കുന്ന സഹായം
എത്രയാണ് ?