ഡീ-അഡിക്ഷന്
സെന്റര്‍
5631.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡീ-അഡിക്ഷന്
സെന്ററുകള്‍
സ്ഥാപിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ലഹരി
വസ്തുക്കളുടെ അമിത ഉപയോഗവും
വ്യാപനവും
5632.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂള്‍ കുട്ടികള്‍
ഉള്‍പ്പെടെ ലഹരിക്കായി
നിക്കോട്ടിന് അടങ്ങിയ
ച്യൂയിംങ്ഗം പോലുള്ള
പുതിയ ലഹരി വസ്തുക്കള്‍
ഉപയോഗിച്ചു
വരുന്നുണ്ടെന്ന
തരത്തിലുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന് എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഡോക്ടര്‍മാരുടെ
വ്യാജകുറിപ്പടികള്
ഉപയോഗിച്ചും അല്ലാതെയും
മെഡിക്കല്‍
സ്റ്റോറുകളില്‍ നിന്ന്
വേദന സംഹാരികള്‍
ഉള്‍പ്പെടെ വന്‍തോതില്‍
ശേഖരിച്ച് ലഹരിക്കായി
ഉപയോഗിച്ചു
വരുന്നുണ്ടെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന് എക്സൈസ്
വകുപ്പ് ഏതെങ്കിലും
തരത്തിലുള്ള
പരിശോധനകള്‍
നടത്തുന്നുണ്ടോ;
(സി)
ലഹരിയുടെ
പുതിയ പുതിയ
മാര്‍ഗ്ഗങ്ങള്‍
ഉപയോഗിച്ചും കഞ്ചാവ്
പോലുള്ള
ലഹരിവസ്തുക്കളുടെ
വ്യാപനം വഴിയും സ്കൂള്‍
വിദ്യാര്‍ത്ഥികള്‍
ലഹരിക്ക് അടിമകളാകുന്ന
സാഹചര്യം തടയുന്നതിന്
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
എന്തെല്ലാം ബോധവത്കരണ
പരിപാടികള്‍
സര്‍ക്കാര്‍
സംഘടിപ്പിക്കുന്നുണ്ട്?
മദ്യം
സംഭരണശാലകളില്‍ സൂക്ഷിക്കാന്‍
നടപടി
5633.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബീവറേജസ്
കോര്‍പ്പറേഷന്റെ
സംഭരണശാലകളില്‍
സൂക്ഷിക്കാതെ
സംസ്ഥാനത്തെ
പാതയോരങ്ങളില്‍
ലോറിയിലും മറ്റു
വാഹനങ്ങളിലുമായി മദ്യം
സൂക്ഷിക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംഭരണശാലകളില്‍
സൂക്ഷിക്കുന്നതിന് പകരം
ഇത്തരത്തില്‍
പാതയോരത്ത് അവ
സൂക്ഷിക്കുന്നതു മൂലം
പൊതുജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകളും
അപകടസാദ്ധ്യതയും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ബുദ്ധിമുട്ടുകളും
അപകടസാദ്ധ്യതയും
തടയുന്നതിന് അവ
സംഭരണശാലകളിലേക്ക്
അടിയന്തരമായി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
ബിയര്‍,
വൈന്‍ എന്നിവയിലെ
ആല്‍ക്കഹോളിന്റെ അളവ്
5634.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
ബിയര്‍, വൈന്‍
എന്നിവയില്‍
ആല്‍ക്കഹോളിന്റെ അളവ്
പരിധിയില്‍
കവിയുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ബിയര്‍, വൈന്‍
എന്നിവയുടെ വീര്യം
കണ്ടെത്തുന്നതിന്
പരിശോധനകള്‍
കര്‍ശനമാക്കുമോ;
(സി)
പരിധിയില്‍
കവിഞ്ഞ ലഹരി അടങ്ങിയ
ബിയര്‍, വൈന്‍ എന്നിവ
വിപണനം ചെയ്യുന്ന
പാര്‍ലറുകള്‍ക്കെതിരെ
നടപടി ശക്തമാക്കുമോ?
മദ്യനയം
.
5635.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ സമഗ്രമായ
മദ്യനയം സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
ബീവറേജസ്
കോര്‍പ്പറേഷന്റെ ഔട്ട്
ലെറ്റുകള്‍
5636.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്ത്
ബീവറേജസ്
കോര്‍പ്പറേഷന്റെ എത്ര
ഔട്ട് ലെറ്റുകളാണ്
പുതുതായി
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
മൊബെെല്‍
ടെസ്റ്റിംഗ് ലബോറട്ടറികള്‍
5637.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഷാഫി പറമ്പില്‍
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സെെസ്
വകുപ്പില്‍ മൊബെെല്‍
ടെസ്റ്റിംഗ്
ലബോറട്ടറികള്‍
ആരംഭിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
എന്തെല്ലാം നടപടി
എടുത്തിട്ടുണ്ട്?
സ്പിരിറ്റ് കടത്ത്
5638.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പിരിറ്റ്
കടത്തിയതുമായി
ബന്ധപ്പെട്ട എത്ര
അബ്കാരി കേസുകള്‍
1.7.2011 മുതല്‍
30.6.2015 വരെ
രജിസ്റ്റര്‍
ചെയ്യുകയുണ്ടായി;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഓണം
സീസണില്‍ വ്യാജ
വിദേശമദ്യ
നിര്‍മ്മാണവും വിപണനവും
തടയുന്നതിനായി
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
ഒാപ്പറേഷന്
മൂണ്‍ഷൈന്‍ പദ്ധതി
5639.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ആരംഭിച്ച
ഒാപ്പറേഷന് മൂണ്‍ഷൈന്‍
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ജില്ലയില്‍
സജ്ജീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
5640.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
ഓഫീസ് പ്രവര്‍ത്തനം
ആരംഭിച്ചതെപ്പോഴാണ്;
(ബി)
വിഴിഞ്ഞം
തുറമുഖ പദ്ധതിയ്ക്കായി
സംസ്ഥാന ബജറ്റില്‍
ആദ്യമായി തുക
വകയിരുത്തിയത് ഏതു
സാമ്പത്തിക വര്‍ഷമാണ്;
എത്ര തുക വകയിരുത്തി;
(സി)
തുടര്‍ന്നുള്ള
ഓരോ സാമ്പത്തിക
വര്‍ഷവും വിഴിഞ്ഞം
തുറമുഖ പദ്ധതിക്കായി
എത്ര തുക വീതം സംസ്ഥാന
ബജറ്റുകളില്‍
വകയിരുത്തുകയുണ്ടായി
എന്നു വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖം പദ്ധതി
5641.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.സുരേഷ് കുറുപ്പ്
,,
രാജു എബ്രഹാം
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖം പദ്ധതിയുടെ
കാര്യത്തില്‍
സര്‍ക്കാര്‍ എടുത്ത
അന്തിമ തീരുമാനം
വിശദമാക്കാമോ ;
(ബി)
സർവ്വകക്ഷി
യോഗത്തിലും കമ്പനി
ബോര്‍ഡ് യോഗത്തിലും
ഉയര്‍ന്നുവന്ന
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാര്‍
അംഗീകരിക്കുകയുണ്ടായി ;
അവഗണിച്ചവ എന്തെല്ലാം ;
മാറ്റം വരുത്തിയവ
ഏതെല്ലാം;
(സി)
ഏക
ബിഡ്
സ്വീകരിക്കുമ്പോള്‍
സര്വ്വകക്ഷിയോഗത്തിലുന്നയിക്കപ്പെട്ട
എന്തെങ്കിലും
നിലയിലുള്ള മാറ്റങ്ങള്‍
ഉള്ക്കൊള്ളുകയുണ്ടായോ
;
(ഡി)
തെരഞ്ഞെടുപ്പ്
കമ്മിഷന്റെ പ്രത്യേക
അംഗീകാരം പോലും
വാങ്ങിക്കൊണ്ടുള്ള വളരെ
ധൃതിപിടിച്ച നടപടികള്‍
പെട്ടെന്ന്
സാവധാനത്തിലാകാന്‍
കാരണം എന്തായിരുന്നു ;
(ഇ)
അദാനിയുടെ ബിഡിന്റെ
കാര്യത്തില്‍ ഏതെല്ലാം
മേഖലകളില്‍ നിന്ന്
എതിര്‍പ്പ്
രേഖപ്പെടുത്തുകയുണ്ടായിട്ടുണ്ട്
;വിശദമാക്കുമോ?
വിഴിഞ്ഞം
പദ്ധതിയുടെ നിര്‍മ്മാണം
അദാനിഗ്രൂപ്പിനെ ഏല്‍പ്പിച്ച
നടപടി
5642.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിയുടെ നിര്‍മ്മാണം
അദാനി ഗ്രൂപ്പിനെ
ഏല്‍പ്പിക്കാന്‍
"ലെറ്റര്‍ ഓഫ് അവാര്‍ഡ"
പുറപ്പെടുവിച്ചില്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖം
5643.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖത്തിന്റെ
പ്രവൃത്തി
ആരംഭിക്കുന്നതിന് ഇനി
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തിയാക്കാനുള്ളത്
;
(ബി)
തുറമുഖത്തിന്റെ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ ?
വിഴിഞ്ഞം
പദ്ധതിക്കായി പ്രത്യേക കമ്പനി
5644.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിക്കായി
പൊതു/സ്വകാര്യ
പങ്കാളിത്തമുള്ള
പ്രത്യേക കമ്പനി
രൂപീകരിക്കാന്‍ കേന്ദ്ര
തിരഞ്ഞെടുപ്പു
കമ്മീഷനില്‍ നിന്ന്
എന്നാണ് അനുമതി
വാങ്ങിയതെന്ന്
വെളിപ്പെടുത്താമോ ;
(ബി)
പ്രസ്തുത
കമ്പനി ഇതിനകം
രൂപീകരിച്ചുവോ ;
ഇല്ലെങ്കില്‍ ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വിശദമാക്കാമോ ;
(സി)
പദ്ധതിക്കായി
രൂപീകരിക്കുന്ന
പ്രത്യേക കമ്പനിയില്‍
ആരെല്ലാമാണ്
അംഗങ്ങളെന്ന്
വിശദമാക്കാമോ ?
തുറമുഖങ്ങള്‍
ഓള് വെതര്‍ പോര്‍ട്ടായി
വികസിപ്പിക്കുന്നതിനുളള
പദ്ധതി
5645.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
,,
ആര് . സെല്‍വരാജ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തുറമുഖങ്ങള്‍ ഓള്
വെതര്‍ പോര്‍ട്ടായി
വികസിപ്പിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
വല്ലാര്‍പാടം
കണ്ടെയ്നര്‍ ടെര്‍മിനല്‍
5646.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനല്‍
സ്ഥാപിക്കുന്നതിനായി
ദശീയപാത, റെയില്‍ ലൈന്‍
എന്നിവ
സ്ഥാപിക്കുന്നതിനുവേണ്ടി
നീക്കം ചെയ്യപ്പെട്ട
ചീനവല. ഊന്നിവല
എന്നിവയുടെ ഉടമകള്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് നാഷണല്‍
ഹൈവേ അതോറിറ്റി
നല്കുവാനുള്ള തുക
ഇതുവരെ നല്‍കാത്ത
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
നഷ്ടപരിഹാരത്തുക
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുള്ള
നഷ്ടപരിഹാര പാക്കേജ്
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ടി
തുകയില്‍ പോര്‍ട്ട്
ട്രസ്റ്റ്
നല്‍കാനുള്ളത്
എത്രയെന്നും NHAI
നല്‍കാനുള്ളത്
എത്രയെന്നും
വ്യക്തമാക്കാമോ;
(ഡി)
കൊച്ചിന്
പോര്‍ട്ട് ട്രസ്റ്റ്
അനുവദിച്ച തുക
എത്രയെന്നും എന്നാണ് ടി
തുക ലഭിച്ചതെന്നും
വിശദമാക്കാമോ?
പുന്നപ്ര
ഫിഷറീസ് ഹാര്‍ബര്‍
5647.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുന്നപ്ര
ഫിഷറീസ് ഹാര്‍ബര്‍
നിര്‍മ്മാണം
സംബന്ധിച്ച് ഏതെങ്കിലും
ഏജന്‍സി പഠനം
നടത്തിയിരുന്നോ;
പരിശോധനാ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത്;
(ബി)
ഹാര്‍ബര്‍
നിര്‍മ്മാണത്തിന് ഫണ്ട്
അനുവദിക്കുന്നകാര്യം
പരിഗണനയിലുണ്ടോ?
ഹാര്‍ബര്‍
എന്‍ജിനീയറിംഗ് വകുപ്പ്
ചെലവഴിച്ച തുക
5648.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ 2015-16 ല്‍
എന്‍ജിനീയറിംഗ്
വകുപ്പിനു വേണ്ടി
വകകൊള്ളിച്ചിട്ടുള്ള
തുകയെത്രയാണ് എന്ന്
വ്യക്തമാക്കുമോ ?
മത്സ്യബന്ധന
ബോട്ടുകളുടെ സുരക്ഷ
5649.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യബന്ധന ബോട്ടുകളും
വള്ളങ്ങളും കടലില്‍
അപകടത്തില്‍പ്പെടുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
മത്സ്യബന്ധന
ബോട്ടുകളുടെ
സുരക്ഷയ്ക്കായി
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട് ;
(സി)
മത്സ്യബന്ധന
ബോട്ടുകളെ
നിരീക്ഷിക്കുന്നതിനും
അപകടത്തില്‍പെട്ടാല്‍
രക്ഷിക്കുന്നതിനുമുളള
വെസല്‍ ട്രാക്കിംങ്
സംവിധാനം
ആദ്യഘട്ടത്തില്‍ എത്ര
ബോട്ടുകളിലാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത് ;
(ഡി)
ഇത്തരം
ബോട്ടുകളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ ;
സംസ്ഥാനത്തെ എല്ലാ
മത്സ്യബന്ധന
ബോട്ടുകളിലും പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
വൈക്കം
മത്സ്യത്തൊഴിലാളി മേഖലയിലെ
അടിസ്ഥാന സൗകര്യം
5650.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മത്സ്യത്തൊഴിലാളി
മേഖലയിലെ അടിസ്ഥാന
സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
വൈക്കം
നിയോജകമണ്ഡലത്തിൽ
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പാക്കിവരുന്നതെന്നും
ഇതിനായി എത്ര തുക
ചെലവഴിക്കുന്നുയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത കാലയളവിൽ
മത്സ്യത്തൊഴിലാളി
മേഖലയിലെ അടിസ്ഥാന
സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
എത്ര റോഡുകള്‍
അനുവദിച്ചു എന്നും
ഇതിനായി എത്ര തുക
ചെലവഴിച്ചു എന്നുമുള്ള
വിശദാംശങ്ങള്‍ നല്‍കാമോ?
വയനാട്
ജില്ലയില്‍ മത്സ്യ ഹാച്ചറി
5651.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ എത്ര
ഹെക്ടര്‍ സ്ഥലത്ത്
മത്സ്യകൃഷിയുണ്ടെന്നതിന്െറ
താലൂക്ക് തല വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
നിന്നും എത്ര ടണ്‍
മത്സ്യം
ഉല്പാദിപ്പിക്കുന്നതിന്
സാധിച്ചിട്ടുണ്ട്
എന്നതിന്‍െറ വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
ഫിഷറീസ്
വില്ലേജുകള്‍
5652.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഫിഷറീസ്
വില്ലേജുകള്‍ ഉണ്ട്;
അതില്‍ എത്ര
വില്ലേജുകള്‍
കാസര്‍ഗോഡ് ജില്ലയില്‍
ഉണ്ട്;
(ബി)
ഫിഷറീസ്
ഗ്രാമങ്ങളില്‍ ഏതൊക്കെ
പദ്ധതികളാണ് നടപ്പില്‍
വരുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
ഫിഷിംഗ്
ഹാര്‍ബറുകള്‍
5653.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഫിഷിംഗ്
ഹാര്‍ബറുകള്‍
നിര്‍മ്മിക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വളഞ്ഞവഴി
ഫിഷ് ലാന്റിംഗ് സെന്റര്‍
5654.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
വളഞ്ഞവഴിയില്‍ ഫിഷ്
ലാന്റിംഗ് സെന്റര്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
സുനാമി
ഫണ്ടില്‍
ഉള്‍പ്പെടുത്തി ഇതിനായി
ഫണ്ട് അനുവദിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സുനാമി
ഫണ്ടില്‍
ഉള്‍പ്പെടുത്തി എത്ര
രൂപയാണ് ഇതിനായി
അനുവദിച്ചിരുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഫിഷ്
ലാന്റിംഗ് സെന്ററിന്റെ
നിര്‍മ്മാണം
നടക്കാതിരിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ ?
അജാനൂര്‍
മത്സ്യബന്ധന തുറമുഖം
5655.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ അജാനൂര്‍
മത്സ്യബന്ധന
തുറമുഖവുമായി
ബന്ധപ്പെട്ട് നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കുമെന്നും
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തിയായതെന്നും
ഇനി എന്തൊക്കെ
നടപടികള്‍
പൂര്‍ത്തിയാക്കാനുണ്ടെന്നും
പ്രവൃത്തിക്ക്
ചെലവഴിച്ച തുക
എത്രയാണെന്നുമുള്ള
വിശദമായ വിവരം
നല്‍കാമോ?
കടാശ്വാസം
5656.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യതൊഴിലാളികള്‍
വിവിധ സ്ഥാപനങ്ങളില്‍
നിന്നും 31.12.2007 വരെ
എടുത്ത വായ്പ
ബാധ്യതകള്‍
എഴുതിതള്ളാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
ഇതിന്റെ വ്യവസ്ഥകള്‍
എന്തെല്ലാം ;
(ബി)
യു.ഡി.എഫ്.
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കടാശ്വാസ
കമ്മീഷന് വഴി കടം
എഴുതിതള്ളുന്നതിനുള്ള
തീയതി നീട്ടാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ 2007 ല്‍
നിന്നും നീട്ടാന്‍
നടപടി സ്വീകരിക്കുമോ?
വൈപ്പിന്‍
മണ്ഡലത്തില്‍ ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
5657.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
വികസന കോര്പ്പറേഷന്
മുഖാന്തിരം വൈപ്പിന്‍
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
ജനപ്രതിനിധികളുമായി
കൂടിയാലോചനക്ക് ശേഷമാണോ
തയ്യാറാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഏതൊക്കെ
പ്രവൃത്തികള്‍ക്കായി
ഏതെല്ലാം
ജനപ്രതിനിധികളുമായാണ്
കൂടിയാലോചന
നടത്തിയതെന്ന്
വിശദമാക്കാമോ;
(സി)
സ്ഥലം
എം.എല്‍.എ. യുമായി ഈ
വിഷയത്തില്‍ കൂടിയാലോചന
നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
തുറമുഖം
5658.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്,
കോട്ടിക്കുളം-ബേക്കല്‍
തീരദേശ മേഖലയില്‍
മത്സ്യബന്ധന തുറമുഖം
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
നിർമ്മാണത്തിനായി
2015-16 വര്‍ഷത്തില്‍
തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(സി)
പ്രസ്തുത
തുറമുഖം
സ്ഥാപിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
സാദ്ധ്യതാ പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
വൈപ്പിനിലെ
ഓഷ്യനേറിയം പദ്ധതി
5659.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിനിലെ
നിര്‍ദ്ദിഷ്ട
ഓഷ്യനേറിയം
പദ്ധതിക്കായി
പാരിസ്ഥിതിക അനുമതി
ലഭിക്കുന്നതിന്
സ്റ്റേറ്റ്
എന്‍വയണ്‍മെന്റ്
ഇംപാക്ട് അസസ്മെന്റ്
അതോറിറ്റി മുമ്പാകെ
സമര്‍പ്പിച്ച
അപേക്ഷയില്‍ 15
കാര്യങ്ങളില്‍
വിശദീകരണം തേടിക്കൊണ്ട്
ഫിര്മയ്ക്ക് കത്ത്
ലഭിച്ചിരുന്നുവോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
സ്റ്റേറ്റ്
എന്‍വയണ്‍മെന്റ്
ഇംപാക്ട് അസസ്മെന്റ്
അതോറിറ്റിക്ക് നല്കിയ
വിശദീകരണം
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
വിദ്യാഭ്യാസ
ആനുകൂല്യം
5660.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
തൊഴിലാളികളുടെ
മക്കള്‍ക്ക്
വിദ്യാഭ്യാസ ആനുകൂല്യം
നല്കുന്നതിനു
വേണ്ടിവരുന്ന തുകയെത്ര;
2011-12, 2012-13,
2013-14, 2014-15,
2015-16 വര്‍ഷത്തില്‍
ഇതിനായി വകയിരുത്തിയ
തുക എത്ര;
(ബി)
അനുവദിച്ച
തുകയില്‍ വര്‍ഷം തോറും
എത്ര തുക ചെലവായി; ഓരോ
വര്‍ഷവും എത്രപേര്‍ക്ക്
തുക വിതരണം ചെയ്തു;
(സി)
പ്രസ്തുത
ഇനത്തില്‍ തുക ഇനിയും
നല്കാനുണ്ടോ?
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ മത്സ്യഗ്രാമം
പദ്ധതി
5661.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യഗ്രാമം
പദ്ധതി പ്രകാരം
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയതെന്നും
അതിന് ആകെ എത്ര തുകയാണ്
ചെലവഴിച്ചിരിക്കുന്നതെന്നും
പറയാമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി എത്ര വീടുകള്‍
നിര്‍മ്മിച്ചുവെന്ന്
പറയാമോ;
(സി)
വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
വീടുകളുടെ
അപേക്ഷ നിശ്ചിത
തീയതിക്ക് നല്കാന്
കഴിയാത്ത അര്‍ഹരായവരുടെ
അപേക്ഷ ഇനിയും
സ്വീകരിക്കുവാനും വീട്
നല്കുവാനും നടപടി
സ്വീകരിക്കാമോ ?
മത്സ്യക്ഷാമം
5662.
ശ്രീ.പി.തിലോത്തമന്
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം മൂലം
കേരളത്തിന്റെ
തീരപ്രദേശത്ത്
മത്സ്യക്ഷാമം
അനുഭവപ്പെടുന്നുണ്ടോ;
എങ്കില്‍ ഇപ്പോള്‍
അപൂര്‍വ്വമായെങ്കിലും
തീരപ്രദേശത്ത്
ലഭിച്ചുകൊണ്ടിരിക്കുന്ന
മത്സ്യയിനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
മത്സ്യകര്‍ഷക
വികസന ഏജന്‍സി
5663.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉള്‍നാടന്‍
ജലാശയങ്ങളിലും മറ്റ്
ജലസ്രോതസ്സുകളിലും
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
രൂപീകരിച്ച
മത്സ്യകര്‍ഷക വികസന
ഏജന്‍സിയില്‍
ആവശ്യത്തിന്
ജീവനക്കാരില്ല
എന്നതിനാല്‍
പ്രവര്‍ത്തനത്തില്‍
പിന്നോക്കം പോകുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
പ്രസ്തുത പദ്ധതിക്ക്
അനുവദിച്ച സ്ഥിരം
തസ്തികകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
മത്സ്യ
കര്‍ഷക വികസന
ഏജന്‍സിയില്‍
ഡെപ്യൂട്ടേഷന്
പോസ്റ്റുകള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
5664.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്ക്കാരധികാരമേറ്റശേഷം
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
തുറമുഖ / മത്സ്യ ബന്ധന
വകുപ്പ് മുഖാന്തിരം
നടപ്പിലാക്കിയ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ഭരണാനുമതി ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്ത്;
വ്യക്തമാക്കുമോ;
(ഡി)
ഇനിയും
നടപ്പിലാക്കുവാന്‍
ഉദ്ദ്യേശിക്കുന്ന
പദ്ധതികള്‍ ഏതൊക്കെ;
വ്യക്തമാക്കുമോ;
(ഇ)
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട ഉള്‍നാടന്‍
മത്സ്യത്തൊഴിലാളി
കോളനികള്‍
നവീകരിക്കുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
ഏതൊക്കെ കോളനികളാണ്
തെരഞ്ഞെടുത്തിട്ടുളളത്;
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
കടബാദ്ധ്യത
5665.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളുടെ
മൊത്തം കടബാദ്ധ്യത
എത്രയാണെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(ബി)
ഈ
വിഭാഗത്തിന്റെ
കടാശ്വാസത്തിനായി എത്ര
തുക മുന്‍വര്‍ഷം
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
മുഴുവന്‍
കടാശ്വാസത്തിന് എത്ര
തുക കൂടി
അനുവദിക്കേണ്ടതുണ്ട്;
എന്നേയ്ക്ക് ടി തുക
മുഴുവന്‍ നല്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
സംസഥാനത്ത്
കടാശ്വാസം ലഭിക്കേണ്ട
എല്ലാ
മത്സ്യത്തൊഴിലാളികള്‍ക്കും
കാലതാമസം കൂടാതെ ആയത്
വിതരണം ചെയ്യുന്നതിന്
അടിയന്തരമായി തുക
അനുവദിച്ചു നല്‍കുമോ
എന്ന് വ്യക്തമാക്കുമോ ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സംരക്ഷണം
5666.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
കാലാവസഥാവ്യതിയാനങ്ങളെക്കുറിച്ച്
മുന്നറിയിപ്പ്
നല്‍കുന്നതിനായി
എന്തെല്ലാം
സജ്ജീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കടലില്‍
വെച്ച് അപകടം പറ്റുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
അനുവദിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
കടലില്‍
മത്സ്യത്തൊഴിലാളികളുടെ
ജീവന് സംരക്ഷണം
നല്‍കുന്നതിന്
ഏര്‍പ്പെടുത്തിയ
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളിക്ഷേമനിധി
പെന്ഷന് കുടിശ്ശിക
5667.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളിക്ഷേമനിധി
പെന്ഷന് തുകയില്‍
കുടിശ്ശിക വരാനുള്ള
കാരണം വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്കുളള
പഞ്ഞമാസ സമാശ്വാസ പദ്ധതി
5668.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രോളിംഗ്
നിരോധന കാലത്ത്
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള
പഞ്ഞമാസ സമാശ്വാസ
പദ്ധതിയിലേക്ക് ഈ
വര്‍ഷം കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകളുടെ
വിഹിതമായി എത്ര തുകയാണ്
ലഭ്യമാക്കാനുളളത് ; ഈ
തുക
ലഭ്യമാക്കിയിട്ടുണ്ടോ ;
(ബി)
ഈ
പദ്ധതിയിലേക്ക്
മത്സ്യത്തൊഴിലാളികളുടെ
വിഹിതമായി ഈ വര്‍ഷം
എത്ര തുക
ലഭിച്ചിട്ടുണ്ട് ;
(സി)
ഈ
തുക വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
ഭവന നിര്‍മ്മാണ പദ്ധതി
5669.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മാവേലിക്കര മണ്ഡലത്തിലെ
എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭവന നിര്‍മ്മാണ
പദ്ധതിയില്‍ നിന്നു
ധനസഹായം
ലഭിച്ചിട്ടുണ്ടെന്ന്
അവരുടെ പേരും
മേല്‍വിലാസവും
ഉള്‍പ്പെടെ
വ്യക്തമാക്കാമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്കായി
ഏതെല്ലാം ഭവന
നിര്‍മ്മാണ പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?