മാതൃകാ
പട്ടിക വര്‍ഗ്ഗ കോളനി
621.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടിക വര്‍ഗ്ഗ
കോളനികളെ മാതൃകാ
കോളനികളാക്കി
മാറ്റുന്നതിനുള്ള
പദ്ധതി ഉണ്ടോ ;
വിശദമാക്കാമോ ;
(ബി)
കൊല്ലം
ജില്ലയില്‍ ഇപ്രകാരം
തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള
കോളനികള്‍ ഉണ്ടോ ;
എങ്കില്‍ ആയവയുടെ
ലിസ്റ്റ് ലഭ്യമാക്കുമോ
;
(സി)
ഓരോ
കോളനിയിലും പ്രസ്തുത
പദ്ധതി പ്രകാരം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ?
സൗജന്യ
ചികില്‍സ
622.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്ക് എത്ര രൂപ
വരെയുള്ള സൗജന്യ
ചികില്‍സയാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
രോഗിയില്‍
നിന്നും പരിധിയില്‍
കൂടുതല്‍ ഈടാക്കുന്ന
തുക റീ ഇംബേഴ്സ് ചെയ്ത്
നല്കുവാന്
സംവിധാനമുണ്ടോ ;
എങ്കില്‍ ഇതിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കുമോ ;
(സി)
ഏതെല്ലാം
ആശുപത്രികളിലാണ് ഇത്തരം
സൗകര്യങ്ങള്‍
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
ഊരുകളിലെ ആരോഗ്യപ്രശ്നങ്ങള്‍
623.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ആദിവാസി ഊരുകളിലെ
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും
പോഷകാഹാരക്കുറവിനെക്കുറിച്ചും
വര്‍ദ്ധിച്ചുവരുന്ന
ശിശുമരണനിരക്കിനെക്കുറിച്ചും
സര്‍ക്കാര്‍ തലത്തില്‍
പഠനം നടത്തിയിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
ഇതു
പരിഹരിക്കുന്നതിനായി
2011-12, 2012-13,
2013-14, 2014-15
ബഡ്ജറ്റില്‍ എത്ര
തുകവീതം വകയിരുത്തി ;
എത്ര തുക ചെലവഴിച്ചു ;
വിശദാംശം ലഭ്യമാക്കാമോ
?
ബഡ്ജറ്റില്‍ വകയിരുത്തിയ
തുക
624.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരുടെ
ശാക്തീകരണത്തിനും
കാര്യപ്രാപ്തി
മെച്ചപ്പെടുത്തുന്നതിനുമായി
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം ബജറ്റില്‍
വകയിരുത്തിയ തുക
പൂര്‍ണമായും
ചെലവഴിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ ;
(ബി)
ഇതിലേക്കായി
വകയിരുത്തിയ തുക വക
മാറ്റുകയുണ്ടായോ ;
എങ്കില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ഇതിലേക്കായി എത്ര തുക
ബജറ്റില്‍ വകയിരുത്തി
എന്നും എത്ര തുക
ചെലവഴിച്ചുവെന്നും എത്ര
തുക വകമാറ്റി
ചെലവഴിച്ചുവെന്നും
അറിയിക്കുമോ ?
അട്ടപ്പാടിയില്‍ കേന്ദ്ര -
സംസ്ഥാന സർക്കാരുകൾ
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
625.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശിശു
മരണങ്ങളെ തുടര്‍ന്ന്
അട്ടപ്പാടിയില്‍
കേന്ദ്ര - സംസ്ഥാന
സർക്കാരുകൾ
പ്രഖ്യാപിച്ച്
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
ഓരോ
പദ്ധതിക്കും ചെലവഴിച്ച
തുകയും നടപ്പാക്കിയ
പ്രവര്‍ത്തനങ്ങളും
വിശദമാക്കുമോ ;
(സി)
അട്ടപ്പാടിയില്‍
നടപ്പാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഇപ്പോള്‍ മേല്‍നോട്ടം
വഹിക്കുന്നത് ആരാണ്
എന്ന് വ്യക്തമാക്കുമോ ;
(ഡി)
പദ്ധതികള്‍
നടപ്പിലാക്കുന്നത്
അവലോകനം
ചെയ്യുന്നുണ്ടോ;
എങ്കില്‍ അവസാനം
ചേര്‍ന്ന അവലോകന
യോഗമെന്നായിരുന്നു ;
യോഗത്തിന്റെ
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ ?
ജനനി
ജന്മരക്ഷാ പദ്ധതി
626.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.ശിവദാസന്‍ നായര്‍
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനനി
ജന്മരക്ഷാ പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്
വിശദമാക്കാമോ ;
(സി)
പട്ടികവര്‍ഗ്ഗക്കാരായ
ഗര്‍ഭിണികള്‍ക്കും
മുലയൂട്ടുന്ന
അമ്മമാര്‍ക്കും
പോഷകഹാരത്തിന്
എന്തെല്ലാം
ധനസഹായങ്ങള്‍
നല്‍കാനാണ് പ്രസ്തുത
പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കാമോ ;
(ഡി)
പദ്ധതിയുമായി
ഏതെല്ലാം വകുപ്പുകളാണ്
സഹകരിക്കുന്നതെന്ന്
വിശദമാക്കാമോ ?
ജനനി-ജന്മരക്ഷാ
ആരോഗ്യപദ്ധതി
627.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനനി-ജന്മരക്ഷാ
ആരോഗ്യപദ്ധതി
അട്ടപ്പാടിയില്‍
നടപ്പാക്കുന്നുണ്ടോ ;
എങ്കിൽ എത്ര
വര്‍ഷമായിട്ട് പ്രസ്തുത
പദ്ധതി ഇവിടെ
നടപ്പാക്കുന്നു ;
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
(ബി)
എത്ര
പേര്‍ക്ക് പദ്ധതിയുടെ
പ്രയോജനം ലഭിച്ചു
എന്നും ഇപ്പോള്‍ എത്ര
പേര്‍ക്ക് പദ്ധതിയുടെ
പ്രയോജനം
ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നുംവ്യക്തമാക്കുമോ
:
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി
അട്ടപ്പാടി ബ്ലോക്കില്‍
ആകെ എത്ര രൂപാ ഇതുവരെ
ചെലവഴിച്ചിട്ടുണ്ട് ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ പ്രയോജനം
ലഭിച്ച സ്ത്രീകളുടെ
കുഞ്ഞുങ്ങള്‍
മരിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഇ)
പ്രസ്തുത
പദ്ധതിയുടെ ആനുകൂല്യം
യഥാസമയം
ലഭിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍ അതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു ;
(എഫ്)
പ്രസ്തുതപദ്ധതി
പ്രകാരമുള്ള ധനസഹായം
മാസം തോറും വിതരണം
ചെയ്യുന്നതിന് പകരം
ഒരുമിച്ച് വിതരണം
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ ?
ദേശീയ
ഗ്രാമീണ കുടിവെളള പദ്ധതി
628.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
2012-13 മുതല്‍
2014-15വരെ ദേശീയ
ഗ്രാമീണ കുടിവെളള
പദ്ധതിക്കായി കേന്ദ്ര
സര്‍ക്കാര്‍ എത്ര രൂപ
നല്‍കിയെന്ന്
വ്യക്തമാക്കുമോ ;
(ബി)
നല്കിയിട്ടുളള
തുകയുടെ
സാമ്പത്തികവര്‍ഷം
തിരിച്ചുളള കണക്കും
പ്രസ്തുത തുക
വിനിയോഗിച്ച് ഓരോ
വര്‍ഷവും തുടങ്ങിയ
പദ്ധതികളുടെ
പേരുവിവരവും
വ്യക്തമാക്കുമോ ;
(സി)
ഏതെല്ലാം
പഞ്ചായത്തുകളില്‍
ഏതെല്ലാം
പദ്ധതികള്‍ക്കായി എത്ര
രൂപാവീതം
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഇവയില്‍
എത്ര പദ്ധതികള്‍
പൂര്‍ത്തീകരിച്ചുവെന്നും
പൂര്‍ത്തീകരിക്കാത്ത
പദ്ധതികള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ?
പദ്ധതി -
പദ്ധതിയേതര ഇനങ്ങളിലായി
ചെലവഴിച്ച തുക
629.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കഴിഞ്ഞ 4
വര്‍ഷത്തിനിടയിൽ
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പ് ഓരോ വര്‍ഷവും
പദ്ധതി - പദ്ധതിയേതര
ഇനങ്ങളിലായി എന്തു തുക
വീതം ചെലവഴിച്ചുവെന്നു
വിശദമാക്കുമോ?
പട്ടിക
ഗോത്ര വര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാ സൗകര്യം
ലഭ്യമാക്കുന്നതിന്
പദ്ധതി
630.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ഗോത്ര വര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാ സൗകര്യം
ലഭ്യമാക്കുന്നതിന്
പദ്ധതി രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ് ;
(സി)
പദ്ധതി
രൂപീകരണത്തിനും
നടത്തിപ്പിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
വിശദമാക്കുമോ ?
പട്ടിക
വര്‍ഗ്ഗ ഭവനനിര്‍മ്മാണ
പാക്കേജ്
631.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ വിഭാഗത്തിന്
ഭവന നിര്‍മ്മാണത്തിന്
പണം നല്‍കിയെങ്കിലും
വിവിധ കാരണങ്ങളാല്‍
വീട് പണിയാന്‍ കഴിയാത്ത
കുടുംബങ്ങളുള്ള കാര്യം
അറിയുമോ ;
(ബി)
എങ്കില്‍
അത്തരം ഭവനങ്ങളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍ ഒരു
പ്രത്യേക പാക്കേജ്
തയ്യാറാക്കി പണി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
എങ്കില്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ?
പട്ടിക
വര്‍ഗ്ഗക്കാര്‍ക്കുളള
ധനസഹായം
632.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
-14,2014-15
വര്‍ഷങ്ങളില്‍
വൈപ്പിന്‍ മണ്ഡലത്തിലെ
പട്ടിക വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്രപേര്‍ക്ക് ഭവന
നിര്‍മ്മാണം,
മെയിന്റനന്‍സ് എന്നീ
ഇനങ്ങളിലായി സാമ്പത്തിക
സഹായം
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ധനസഹായത്തില്‍
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ ;
എങ്കില്‍ എത്രയെന്നും
എന്നത്തേയ്ക്ക് തുക
അനുവദിക്കാനാകുമെന്നും
വെളിപ്പെടുത്തുമോ ;
(സി)
ധനസഹായത്തിന്
അര്‍ഹരായ
എത്രപേരുണ്ടെന്ന്
വ്യക്തമാക്കാമോ ?
ആദിവാസി
ക്ഷേമ പദ്ധതികള്‍
633.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആദിവാസികളുടെ
ക്ഷേമത്തിനായി പുതുതായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതികളിലൂടെ ഉണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
634.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ ഓരോ
പഞ്ചായത്തിലും എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
താമസിക്കുന്നുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതില്‍
ചിലര്ക്ക്പട്ടികവര്ഗ്ഗ
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)
ഏതൊക്കെ
പഞ്ചായത്തിലുള്ള
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്കാണ്
ഇത്തരത്തില്‍
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാത്തത് എന്ന്
വിശദമാക്കുമോ;
(ഡി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
മുഴുവന്‍ പേര്‍ക്കും
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
നിലവില്‍ ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
?
ആദിവാസി
മിഷന് റിപ്പോര്‍ട്ട്
635.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
പുനരധിവാസ മേഖലയില്‍
നടത്തിയ
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ചും
പുനരധിവാസത്തെക്കുറിച്ചും
ആദിവാസി മിഷന് ഏറ്റവും
ഒടുവില്‍ റിപ്പോര്‍ട്ട്
തയ്യാറാക്കിയത് എന്നാണ്
; റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
?
ആദിവാസി
പുനരധിവാസ മേഖലയില്‍
നടപ്പിലാക്കിയ പദ്ധതികൾ
636.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
പുനരധിവാസ മേഖലയില്‍
ആദിവാസി മിഷന് 2014-15
സാമ്പത്തിക
വര്‍ഷത്തില്‍ മാര്‍ച്ച്
31 വരെ എന്തെല്ലാം
പദ്ധതികള്‍
നടപ്പാക്കിയെന്ന്
വിശദീകരിക്കാമോ ;
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
രൂപ ചെലവഴിച്ചുവെന്നു
വ്യക്തമാക്കുമോ ;
(ബി)
എന്തെല്ലാം
പദ്ധതികള്‍ ഏതെല്ലാം
ഊരുകളില്‍
പൂര്‍ത്തിയാക്കിയെന്നും
ഓരോ പദ്ധതികള്‍ക്കായി
എത്ര രൂപ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ ;
(സി)
ഏതെല്ലാം
ഊരുകളില്‍ എന്തെല്ലാം
പദ്ധതികള്‍ ഇനിയും
പൂര്‍ത്തീകരിക്കാത്തതും
നടപ്പാക്കാത്തതതുമായി
ഉണ്ടെന്നും വിവരിക്കാമോ
; പ്രസ്തുത ഇനത്തില്‍
ചെലവഴിക്കാന്‍ ബാക്കി
എത്ര രൂപ
ശേഷിക്കുന്നുണ്ട് എന്ന്
വെളിപ്പെടുത്തുമോ ?
ആദിവാസി
വിഭാഗങ്ങള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
637.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ശിശുമരണങ്ങളെക്കുറിച്ചും
ആദിവാസിക്ഷേമ പദ്ധതി
നടത്തിപ്പിലെ
വീഴ്ചകളെക്കുറിച്ചും
ദേശീയ മനുഷ്യവകാശ
കമ്മീഷന് വിശദീകരണം
ആവശ്യപ്പെട്ടിരുന്നോ ;
(ബി)
എങ്കില്‍
അതിന് നല്കിയ
വിശദീകരണത്തിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
?
ആദിവാസി
ക്ഷേമഫണ്ടുകള്‍
ക്രിയാത്മകമായി
ഉപയോഗപ്പെടുത്തുന്നതിലുള്ള
ഗുരുതരമായ വീഴ്ച
638.
ശ്രീ.എ.കെ.ബാലന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.വി.വിജയദാസ്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയിലെ
കുട്ടികള്‍ക്ക്
പോഷകാഹാര കുറവ്
മൂലമുള്ള ദുരന്തങ്ങള്‍
തുടരുന്നതായ
വാര്‍ത്തകള്‍
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ആദിവാസികളുടെ
ക്ഷേമത്തിനായി
ലഭ്യമാകുന്ന ഫണ്ടുകള്‍
ക്രിയാത്മകമായി
ഉപയോഗപ്പെടുത്താത്തതാണ്
ഇതിന്
കാരണമാകുന്നതെന്നും
ഇതിനായി സര്‍ക്കാരിന്റെ
ഭാഗത്തുനിന്ന്
പ്രഖ്യാപനമല്ലാതെ
യാതൊരു നടപടിയും
സ്വീകരിക്കുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
നിലപാട്
വ്യക്തമാക്കുമോ?
(സി)
പോഷകാഹാര
കുറവ് മൂലം ആദിവാസി
കുട്ടികളും അമ്മമാരും
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന്
നിരന്തരം പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടും
ഇതുമുലമൂള്ള ഗുരുതരമായ
പ്രശ്നങ്ങള്‍ ഇപ്പോഴും
തുടരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
തൊഴില്‍
പരിശീലനപദ്ധതികള്‍
639.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
സ്ത്രീകള്‍ക്ക് തൊഴില്‍
പരിശീലനം
നല്‍കുന്നതിനും
സ്വന്തമായി
വരുമാനമുണ്ടാക്കുന്നതിനും
ഉള്ള പദ്ധതികള്‍
നിലവിലുണ്ടോ ;
വിശദമാക്കുമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍,
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
സ്ത്രീകള്‍ക്ക് തൊഴില്‍
പരിശീലനം നല്കുന്ന
കേന്ദ്രങ്ങള്‍
ഏതെല്ലാമാണെന്നും അവിടെ
എത്ര പേര്‍ക്ക്
പരിശീലനം
നല്‍കുന്നുണ്ടെന്നും
അറിയിക്കുമോ?
അരിവാള്‍
രോഗം ബാധിച്ചവര്‍ക്ക്
ഭൂമി വിതരണം
640.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരിവാള്‍
രോഗം ബാധിച്ചവര്‍ക്ക്
2015 മാര്‍ച്ച് 31 നകം
ഒരേക്കര്‍ ഭൂമി വിതരണം
ചെയ്യുന്ന പദ്ധതിയില്‍
ഏത്ര പേര്‍ക്ക് ഭൂമി
നല്‍കിയിട്ടുണ്ടെന്ന്
പറയാമോ ; ഇത്തരത്തില്‍
ഭൂമി ലഭിച്ചവരുടെ പേരും
വിലാസവും ലഭ്യമാക്കാമോ
;
(ബി)
ടി.ആര്.ഡി.എം.
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
പ്രത്യേക ഉദ്യോഗസ്ഥനെ
നിയമിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ നിയമിതനായ
ഉദ്യോഗസ്ഥന് ആരാണെന്ന്
വെളിപ്പെടുത്തുമോ?
സെന്റര്‍
ഫോര്‍ ട്രൈബല്‍
എജ്യൂക്കേഷന്‍
ഡെവലപ്പ്മെന്റ് ആന്റ്
റിസര്‍ച്ചിന്റെ പഠന
റിപ്പോര്‍ട്ട്
641.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ടു വര്‍ഷത്തിനിടെ
എഴുപതോളം ശിശുമരണങ്ങളും
ഇതിനടുത്ത് ഗര്‍ഭസ്ഥ
ശിശുമരണങ്ങളും നടന്ന
അട്ടപ്പാടിയുടെ ദൈന്യത
വിളിച്ചറിയിക്കുന്ന
സെന്റര്‍ ഫോര്‍
ട്രൈബല്‍ എജ്യൂക്കേഷന്‍
ഡെവലപ്പ്മെന്റ് ആന്റ്
റിസര്‍ച്ചിന്റെ പഠന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2013
ലെ ശി ശുമരണത്തെ
തുടര്‍ന്ന്
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളുടെ ഇപ്പോഴത്തെ
സ്ഥിതി വ്യക്തമാക്കാമോ;
കമ്യൂണിറ്റി കിച്ചണ്‍
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്?
ട്രൈബല്‍
പ്രൊമോട്ടര്‍മാര്‍ക്ക്
ഓണറേറിയം
നല്കുന്നതിലുള്ള വീഴ്ച
642.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രൈബല്‍
പ്രൊമോട്ടര്‍മാര്‍ക്ക്
ഓണറേറിയം
നല്‍കുന്നതിനും അവബോധ
പരിപാടികളും പരിശീലനവും
നല്‍കുന്നതിനും
ആശുപത്രിയിലുള്ള
രോഗികളെ
പരിചരിക്കുന്നതിനുമായി
2014-15 ലെ ബജറ്റില്‍
വകകൊള്ളിച്ചിട്ടുള്ള 9
കോടി രൂപയില്‍ 4 കോടി
98 ലക്ഷത്തി രണ്ടായിരം
രൂപ മാത്രമേ
ചെലവാക്കാന്‍
കഴിഞ്ഞുള്ളു എന്നത്
പട്ടികവര്‍ഗ്ഗ
വികസനത്തിന്റെ
ഗുണഫലങ്ങള്‍ അവരിലേക്ക്
പൂര്‍ണ്ണമായും
എത്തിക്കാന്‍
സാധിക്കുന്നതിലുള്ള
സര്‍ക്കാരിന്റെ
വീഴ്ചയായി
കരുതുന്നുണ്ടോ ;
(ബി)
ബജറ്റ്
വിഹിതം പൂര്‍ണ്ണമായും
ചെലവഴിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ ;
(സി)
നടപ്പു
സാമ്പത്തിക വര്‍ഷം
ഇതിലേക്കായി എന്ത്
തുകയാണ്
വകയിരുത്തിയതെന്ന്
അറിയിക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍
643.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര പേരുണ്ടെന്നും
ഇവര്‍ എത്ര
കോളനികളിലായാണ്
അധിവസിക്കുന്നതെന്നും
വ്യക്തമാക്കാമോ ;
(ബി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലുള്‍പ്പെട്ട
ഏതൊക്കെ ജാതികളാണ്
കാസര്‍ഗോഡ്
ജില്ലയിലുള്ളതെന്നു
വ്യക്തമാക്കാമോ ?
കൈത്താങ്ങ്
പദ്ധതി
644.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ക്ഷേമത്തിനായി"
കൈത്താങ്ങ് "എന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
അനാഥരായ
ആദിവാസി കുട്ടികളെ
സംരക്ഷിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
വയനാട്ടിലെ
കുരങ്ങുപനി ബാധിച്ച
ആദിവാസികള്‍ക്ക്
ദുരിതാശ്വാസം
645.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്ടില്‍
കുരങ്ങുപനി ബാധിച്ചു
മരണമടഞ്ഞ ആദിവാസികളുടെ
എണ്ണം എത്ര ;
(ബി)
ആദിവാസി
മേഖലകളില്‍ രോഗബാധ
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ ;
(സി)
രോഗംമൂലം
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്കും
രോഗബാധിതര്‍ക്കും
ധനസഹായം
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ ?
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ
വായ്പാ കുടിശ്ശിക
646.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ധനകാര്യ
സ്ഥാപനങ്ങളിലുള്ള
വായ്പാ കുടിശ്ശിക
എഴുതിത്തള്ളാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
മലപ്പുറം
ജില്ലയില്‍ വായ്പാ
കുടിശ്ശിക
എഴുതിത്തള്ളാന്‍ എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും എത്ര
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ ?
കെെത്താങ്ങ്
പദ്ധതി
647.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'കെെത്താങ്ങ്' എന്ന
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
ഈ
പദ്ധതിയിലൂടെ
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ ?
ഒറ്റപ്പെട്ടു
കിടക്കുന്ന ആദിവാസി
കേന്ദ്രങ്ങളിലെ
കുട്ടികളുടെ വിദ്യാഭ്യാസം
648.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലകളില്‍
ഒറ്റപ്പെട്ടു
കിടക്കുന്ന ആദിവാസി
കേന്ദ്രങ്ങളിലെ
കുട്ടികള്‍ക്ക്
വിദ്യാഭ്യാസം നല്കാന്
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇനിയും
സ്ക്കൂളില്‍
പോയിട്ടില്ലാത്ത
പട്ടികവര്‍ഗ്ഗക്കാരായ
എത്ര കുട്ടികള്‍
സംസ്ഥാനത്ത് ഉണ്ട്;
(സി)
പെരുനാട്
പഞ്ചായത്തിലെ
അട്ടത്തോട്ടില്‍
പഞ്ചായത്തിന്റെ
നേതൃത്വത്തില്‍ ഈ
വര്‍ഷം അട്ടത്തോട് ഗവ.
ട്രൈബല്‍ എല്‍. പി .
സ്ക്കൂള് ആരംഭിച്ച
വിവരം
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സ്ക്കൂള്
ആരംഭിക്കാനായി
എന്തൊക്കെ
സഹായസഹകരണങ്ങളാണ്
വകുപ്പ് നല്‍കിയത്
എന്ന് വിശദമാക്കാമോ;
(ഡി)
സ്ക്കൂളിന്
സ്ഥലവും കെട്ടിടവും
മറ്റ് അടിസ്ഥാന
സൗകര്യങ്ങളും
ഒരുക്കുന്നത്
പഞ്ചായത്തിന് വന്‍
ബാദ്ധ്യതയാകും
എന്നുളളതിനാല്‍
സ്ക്കൂള്
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പ് ഏറ്റെടുക്കാന്‍
എന്തെങ്കിലും
നടപടിയുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
ആദിവാസികളുടെ
സ്ഥിതിവിവര കണക്കുകൾ
649.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
ഏതെല്ലാം ഫാമുകളില്‍
വനാവകാശ നിയമം
അനുസരിച്ച് കൈവശ
രേഖകള്‍ നല്‍കിയെന്ന്
വിശദീകരിക്കാമോ;
(ബി)
ആറളം
ഫാമിങ്ങ്
കോര്‍പ്പറേഷനുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
പട്ടികവര്‍ഗ്ഗ ഡയറക്ടറെ
ചുമതലപ്പെടുത്തിയതനുസരിച്ച്
റിപ്പോര്‍ട്ട്
തയ്യാറായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് ശേഖരിച്ച
സംസ്ഥാനത്തെ
ആദിവാസികളുടെ സ്ഥിതി
വിവരകണക്കുകളുടെ കോപ്പി
ലഭ്യമാക്കാമോ?
പട്ടികവര്‍ഗ്ഗ
ക്ഷേമത്തിനായുളള ബജറ്റ്
ശീര്‍ഷകം
650.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
പട്ടികവര്‍ഗ്ഗ
ക്ഷേമത്തിനായുളള ബജറ്റ്
ശീര്‍ഷകത്തില്‍
ഏതെല്ലാം
ഇനങ്ങള്‍ക്കാണ്
വകയിരുത്തിയ തുകയിലും
അന്‍പത് ശതമാനത്തില്‍
താഴെ മാത്രം
ചെലവഴിച്ചത് ;
ആയതിനുള്ള കാരണം
വ്യക്തമാക്കാമോ ;
(ബി)
ഇതുവഴി
പട്ടികവര്‍ഗ്ഗക്കാര്‍ക്കു
ലഭിക്കേണ്ട പല
പദ്ധതികള്‍ക്കും
വേണ്ടത്ര തുക
ചെലവഴിക്കാത്തതുമൂലം
അവര്‍ ദുരിതത്തിലാണ്
ജീവിക്കുന്നതെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
ഇത്
വീഴ്ചയായി
കരുതുന്നുണ്ടോ എന്ന്
വ്യക്തമക്കുമോ?
അട്ടപ്പാടിയിലെ
ശിശുമരണം
651.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
അട്ടപ്പാടിയില്‍ എത്ര
ശിശുക്കള്‍
മരണപ്പെട്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഇതിന്റെ കാരണങ്ങള്‍
പ്രത്യേകമായി
അന്വേഷിച്ചു
കണ്ടെത്തിയിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ?
അട്ടപ്പാടിയിലെ
ശിശുമരണങ്ങള്‍
652.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
ശിശുമരണങ്ങള്ക്കിടയാക്കുന്ന
അടിസ്ഥാനപ്രശ്നങ്ങള്‍
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗക്കാരുടെ
ഇടയിലെ ലഹരി ഉപയോഗം
653.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരുടെ
ഇടയില്‍
വര്‍ദ്ധിച്ചുവരുന്ന
മദ്യം, പുകയില,മറ്റു
ലഹരി വസ്തുക്കള്‍
തുടങ്ങിയവയുടെ
ഉപയോഗത്തിനെതിരെ അവബോധ
ക്യാമ്പുകളും
ബോധവല്‍ക്കരണവും
നടത്തുന്നതില്‍
സര്‍ക്കാര്‍ പൂര്‍ണ
പരാജയമാണെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
:
(ബി)
അവബോധ
ക്യാമ്പുകളും
ബോധവല്‍ക്കരണവും
നടത്തുന്നതിലേക്കായി
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം എത്ര തുകയാണ്
ബജറ്റില്‍ വക
കൊള്ളിച്ചതെന്നും എത്ര
തുക ചെലവഴിച്ചുവെന്നും
വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
654.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം പ്ലാന്‍
ഇനത്തിലും നോണ്‍
പ്ലാന്‍ ഇനത്തിലും എത്ര
തുക വകയിരുത്തിയെന്നും
ഇതില്‍ എത്ര തുക
ചെലവഴിച്ചുവെന്നും
അറിയിക്കുമോ ;
(ബി)
തുക
പൂര്‍ണ്ണമായും
ചെലവഴിക്കാന്‍
സാധിച്ചിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ
?
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് മിഷന്
676-ല്‍ സമ്പൂര്‍ണ്ണ ഭവന
പദ്ധതി
655.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന് മിഷന് 676
ല്‍ ഉള്‍പ്പെടുത്തി
സമ്പൂര്‍ണ്ണ ഭവന പദ്ധതി
വിഭാവനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
എത്ര
പേര്‍ക്ക് വീട്
നല്‍കാനാണ് പദ്ധതിയില്‍
ഉദ്ദേശിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനും
നടപ്പാക്കുന്നതിനും ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
യുവജന
പദ്ധതി
656.
ശ്രീ.ഹൈബി
ഈഡന്
,,
വി.റ്റി.ബല്‍റാം
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
നയത്തില്‍ വിഭാവനം
ചെയ്തിട്ടുള്ള
ലക്ഷ്യങ്ങള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പദ്ധതി
നടപ്പാക്കുന്നതിന്
കേന്ദ്രസഹായം
ലഭിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
പദ്ധതിയുമായി
ആരെയെല്ലാം
സഹകരിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
യുവജന
ക്ഷേമപദ്ധതികള്‍ക്കുള്ള
കേന്ദ്ര ഫണ്ട് വിനിയോഗം
657.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
ക്ഷേമത്തിനായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
2014-2015 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയാണ്
ലഭിച്ചിട്ടുള്ളത് ;
(ബി)
ഈ
ഇനത്തില്‍ എത്ര തുക
സംസ്ഥാന സ്രക്കാര്‍
ചെലവഴിച്ചുവെന്നും
എന്തെല്ലാം
പദ്ധതികള്‍ക്കാണ്
ചെലവഴിച്ചതെന്നും
വിശദമാക്കാമോ ;
(സി)
യുവജനക്ഷേമത്തിനായി
കേന്ദ്രം അനുവദിച്ച
തുകയില്‍ എത്ര തുക
ചെലവഴിക്കാന്‍ ബാക്കി
ഉണ്ടെന്ന് വിശദമാക്കാമോ
?
യുവജനനയം
658.
ശ്രീ.ഹൈബി
ഈഡന്
,,
വി.റ്റി.ബല്‍റാം
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജന നയം
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
യുവജന
ക്ഷേമത്തിനായി പ്രസ്തുത
നയത്തില്‍ എന്തെല്ലാം
ഉള്‍പ്പെടുത്തിയിട്ടുണ്ട്
; വിശദമാക്കുമോ ;
(സി)
യുവജനനയം
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
വ്യക്തമാക്കുമോ ?
ഒറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ
നീറുവിളയില്‍ സ്റ്റേഡിയം
659.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
SMILE(സ്മൈല്‍)
പദ്ധതിയിലുള്‍പ്പെടുത്തി
ഒറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ
നീറുവിളയില്‍
സ്റ്റേഡിയം
നിര്‍മ്മിക്കുവാന്‍
സമര്‍പ്പിച്ച
പ്രൊപ്പോസലിന് അനുമതി
ലഭ്യമാക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ബി)
ഈ
സാമ്പത്തികവര്‍ഷം
പ്രസ്തുത ശുപാര്‍ശ
അംഗീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
യുവാക്കളെ
ലഹരി മരുന്നില്‍നിന്നും
മുക്തമാക്കാന്‍ പദ്ധതി
660.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുപ്പക്കാരില്‍
മദ്യപാനശീലവും പുകയില
ഉല്പന്നങ്ങള് മറ്റ്
ലഹരി മരുന്നുകള്‍
എന്നിവയുടെ ഉപയോഗവും
വര്ദ്ധിച്ചുവരുന്നതായുളള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
നിയന്ത്രിക്കുന്നതിനും
തടയുന്നതിനും സംസ്ഥാന
യുവജനകാര്യ വകുപ്പ്
എന്തെല്ലാം
ചെയ്യുന്നുണ്ട്;
(സി)
ലഹരിമരുന്നുകള്‍ക്ക്
അടിമകളായ ചെറുപ്പക്കാരെ
അതില്‍ നിന്നും
മോചിപ്പിയ്ക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ഈ വകുപ്പിന് കീഴില്‍
നിലവിലുണ്ട്;
(ഡി)
ഇത്തരത്തിലുളള
യുവാക്കളെ ലഹരി
മരുന്നിന്റെ
ഉപയോഗത്തില്‍ നിന്നും
പിന്തിരിപ്പിക്കുന്നതിനും
സ്വാഭാവിക
ജീവിതത്തിലേയ്ക്ക്
മടക്കിക്കൊണ്ടുവരുന്നതിനും
ഡീ-അഡിക്ഷന്
സെന്ററുകള്‍ ഈ
വകുപ്പിനുകീഴില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;ഇല്ലെങ്കില്‍
ആയത് ആരംഭിയ്ക്കുന്ന
കാര്യം പരിഗണിയ്ക്കുമോ?
ബ്ലോക്കുകളില്‍
യൂത്ത് റിസോഴ്സ്
സെന്ററുകള്‍
661.
ശ്രീ.വി.റ്റി.ബല്‍റാം
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ ബ്ലോക്കുകളിലും
യൂത്ത് റിസോഴ്സ്
സെന്ററുകള്‍
ആരംഭിക്കുവാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കാമോ
;
(ബി)
പദ്ധതി
നടപ്പിലാക്കുന്നതിന്
ലഭിക്കുന്ന കേന്ദ്ര
സഹായത്തിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ് ;
(സി)
പദ്ധതിയുമായി
സഹകരിക്കാനുദ്ദേശിക്കുന്നത്
ആരെല്ലാമാണ് ;
(ഡി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
യുവജന
മുന്നേറ്റം ലക്ഷ്യമാക്കി
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
662.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
മുന്നേറ്റം
ലക്ഷ്യമാക്കി മിഷന്
676-ല്‍ എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നു ;
(സി)
പ്രസ്തുത
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനും
നടപ്പാക്കുന്നതിനും
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
മൃഗശാലാ
സന്ദര്‍ശകര്‍ക്കുളള
സൗകര്യങ്ങള്‍
663.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗശാലകളിലെ
സന്ദര്‍ശകര്‍ക്ക്
ആവശ്യമായ എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്; ഇതു
സംബന്ധിച്ച് മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
മൃഗശാലകളുടെ
ശോച്യാവസ്ഥ
664.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര മൃഗശാലകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വിശദമാക്കാമോ ;
(ബി)
ഈ
മൃഗശാലകളുടെ ശോച്യാവസ്ഥ
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
മൃഗശാലകളുടെ
പുനരുദ്ധാരണത്തിനു
വേണ്ടി
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ
;എങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ
?
മ്യൂസിയത്തിലെ
ഉദ്യാനപരിപാലനം
665.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരത്തിലെ മ്യൂസിയം
കോമ്പൗണ്ടിലെ അപൂര്‍വ്വ
ചെടികള്‍ ശരിയായ
പരിചരണം ഇല്ലാതെ
നശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉദ്യാനം
പരിചരിക്കുന്നതിനായി
എത്ര
ജീവനക്കാരാണുള്ളതെന്ന്
വെളിപ്പെടുത്താമോ ;
ഇവരുടെ
മേല്‍നോട്ടത്തിനായി
സൂപ്പര്‍വൈസറി
തസ്തികകള്‍ നിലവിലുണ്ടോ
;
(സി)
പുല്‍ത്തകിടികള്‍
ശരിയായ രീതിയില്‍
പരിചരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?