പൊതുമേഖലാ
സ്ഥാപനങ്ങളിലെ ലാഭ നഷ്ടം
556.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ കഴിഞ്ഞ
പത്ത് വര്‍ഷമായിട്ടുള്ള
ലാഭ നഷ്ടകണക്കുകളുടെ
വിശദവിവരം വര്‍ഷം
തിരിച്ച് പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ?
യുവ വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് സഹായം
നല്കുന്ന പദ്ധതി
557.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവ
വ്യവസായ സംരംഭകര്‍ക്ക്
, നൂതന ആശയങ്ങള്‍
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് സഹായം
നല്കുന്ന പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഈ പദ്ധതി പ്രകാരം
ഇതേവരെ എത്ര
സംരംഭകര്‍ക്ക് സഹായം
നല്‍കിയിട്ടുണ്ട് ;
എത്ര തുകയുടെ സഹായമാണ്
നല്‍കിയത് ;
(സി)
സഹായം
ലഭിച്ച എത്ര
പ്രോജക്ടുകള്‍
പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
അടച്ചു പൂട്ടിയ വ്യവസായ
സ്ഥാപനങ്ങൾ
558.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
അടച്ചുപൂട്ടിയ വ്യവസായ
സ്ഥാപനങ്ങളുടെ ജില്ല
തിരിച്ചുളള കണക്ക്
വെളിപ്പെടുത്തുമോ ;
(ബി)
എത്ര
കമ്പനികള്‍
പൂര്‍ണ്ണമായും
പ്രവര്‍ത്തനം
അവസാനിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
ബി.റ്റു.ബി.
വ്യവസായ സംഗമം
559.
ശ്രീ.വര്‍ക്കല
കഹാര്‍
,,
സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബി.റ്റു.ബി വ്യവസായ
സംഗമം നടത്തിയിട്ടുണ്ടോ
;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
എന്തെല്ലാം
വിഷയങ്ങളാണ് പ്രസ്തുത
സംഗമത്തില്‍ ചര്‍ച്ച
ചെയ്യപ്പെട്ടിട്ടുള്ളത്;
(ഡി)
ചര്‍ച്ച
ചെയ്ത വിഷയങ്ങളില്‍
എന്തെല്ലാം തുടര്‍
നടപടികളാണ് എടുക്കാന്‍
ഉദ്ദേശിക്കുന്നത്?
ഉദുമ
ടെക്സ്റ്റൈല്‍ മില്‍സ്
560.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമയില്‍
കേരള സ്റ്റേറ്റ്
ടെക്സ്റ്റൈല്‍
കോര്‍പ്പറേഷന്റെ
കീഴില്‍ ഉദുമ
ടെക്സ്റ്റൈല്‍ മില്‍സ്
ഉത്ഘാടനം ചെയ്തിട്ട്
എത്ര വര്‍ഷമായി;
(ബി)
പ്രസ്തുത
സ്ഥാപനത്തിനായി ഇതുവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
മുന്‍സര്‍ക്കാര്‍
ഈ സ്ഥാപനത്തിലേക്ക്
ജീവനക്കാരെ
നിയമിക്കാന്‍ ഏത്
ഗവ.ഏജന്‍സിയെയാണ്
ഏല്‍പ്പിച്ചിരുന്നത്;
നടപടികള്‍
പൂര്‍ത്തിയാക്കി
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റില്‍ നിന്ന്
എത്ര പേര്‍ക്ക് നിയമനം
നല്കി; ഇവര്‍ ഇപ്പോഴും
പ്രസ്തുത സ്ഥാപനത്തില്‍
ജോലി ചെയ്യുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
മേല്‍
റാങ്ക് ലിസ്റ്റ്
ഒഴിവാക്കി പുതിയ റാങ്ക്
ലിസ്റ്റ്
തയ്യാറാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നുവോ;
ആയത് ഏത് ഏജന്‍സിയെയാണ്
ഏല്‍പ്പിച്ചിരുന്നത്; ഈ
കാരണം കൊണ്ടാണോ ആദ്യ
റാങ്ക് ലിസ്റ്റിലെ
ഉദ്യോഗാര്‍ത്ഥികള്‍
കേസ്സിന്
പോയിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
മേല്‍
സ്ഥാപനത്തില്‍
വാണിജ്യാടിസ്ഥാനത്തില്‍
എന്ന് ഉല്‍പ്പാദനം
തുടങ്ങാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
ഗ്യാസ്
പൈപ്പ്ൈലന്‍ പദ്ധതി
T 561.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്യാസ് പൈപ്പ്ൈലന്‍
പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
വീഴ്ച
വരുത്തിയിരിക്കുന്നത്
മൂലം പെട്രാനെറ്റ്
എല്‍.എന്‍.ജി
കമ്പനിക്ക് പ്രതിവര്‍ഷം
എത്ര രൂപ നഷ്ടം
ഉണ്ടാകുന്നെന്ന്
അറിയിക്കാമോ;
(ബി)
പൈപ്പ്ലൈന്
പദ്ധതി നടപ്പാക്കാന്‍,
ജനങ്ങളുടെ
തെറ്റിദ്ധാരണകളും
പ്രശ്നങ്ങളും
പരിഹരിക്കുന്നതിന്
തയ്യാറാകാതിരിക്കുന്നത്
എന്തുകൊണ്ടാണ്;
(സി)
ഈ
പദ്ധതി നിലവില്‍
വരുന്നത് വഴി
സംസ്ഥാനത്തിനുണ്ടാകുന്ന
നേട്ടങ്ങള്‍
വിശദമാക്കാമോ ;
(ഡി)
പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ
?
വൈക്കം
താലൂക്കിലെ ഖനന അനുമതികൾ
562.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈക്കം
താലൂക്കില്‍ കഴിഞ്ഞ ആറു
മാസത്തിനുള്ളില്‍ എത്ര
ഖനന അനുമതികളാണ്
നല്‍കിയിട്ടുള്ളതെന്നും
ഇവ ഏതൊക്കെയാണെന്നും
വെളിപ്പെടുത്തുമോ ;
(ബി)
ഖനനാനുമതിക്ക്
എന്തെല്ലാം
നിബന്ധനകളാണ് വ്യവസ്ഥ
ചെയ്തിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ ;
(സി)
അനധികൃത
ഖനനത്തിനെതിരെ വൈക്കം
താലൂക്കില്‍ കഴിഞ്ഞ ആറു
മാസത്തിനിടയില്‍ എന്തു
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ?
റാന്നി
ഉതിമൂട്ടിലെ കിന്‍ഫ്രയുടെ
വസ്ത്രനിര്‍മ്മാണ യൂണിറ്റ്
563.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്രയുടെ
വസ്ത്രനിര്‍മ്മാണ
യൂണിറ്റ് ആരംഭിക്കാനായി
റാന്നി ഉതിമൂട്ടിലെ
ഭൂമി എന്നാണ് കിന്‍ഫ്ര
ഏറ്റെടുത്തത് ;
(ബി)
പാട്ട
വ്യവസ്ഥയില്‍
ഏറ്റെടുത്ത ഭൂമിക്ക്
വര്‍ഷം നല്‍കേണ്ട
പാട്ടത്തുക എത്ര
രൂപയാണ് ; ഇത്തരത്തില്‍
കിന്‍ഫ്ര പാട്ടത്തുക
അടച്ച കണക്ക് വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
അവസാന
വര്‍ഷങ്ങളില്‍
പാട്ടത്തുക
അടയ്ക്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കാമോ ;
എത്ര വര്‍ഷത്തെ
പാട്ടമാണ് ഇത്തരത്തില്‍
നല്‍കാനുളളത് ;
തുകയെത്ര ;
വിശദമാക്കാമോ ;
(ഡി)
പാട്ടത്തുക
അടച്ചില്ലെങ്കില്‍ ഈ
ഭൂമി കിന്‍ഫ്രയ്ക്ക്
നഷ്ടമാകുമോ ;
ഇത്തരത്തില്‍ ഭൂമി
കൈമോശം വരാതിരിക്കാന്‍
കിന്‍ഫ്ര എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
പാട്ടത്തുക അടയ്ക്കാന്‍
വീഴ്ച വരുത്തിയ
കിന്‍ഫ്രയുടെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
നടപടി സ്വീകരിക്കുമോ;
(ഇ)
കിന്‍ഫ്രയ്ക്ക്
റാന്നി ഉതിമൂട്ടിലെ
സ്ഥലം ആവശ്യമില്ലേ;
വിശദമാക്കാമോ ?
റാന്നി
ഉതിമൂട്ടില്‍ കിന്‍ഫ്ര
ഏറ്റെടുത്ത സ്ഥലത്തെ വ്യവസായ
പ്രവര്‍ത്തനങ്ങള്‍
564.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
ഉതിമൂട്ടില്‍ കിന്‍ഫ്ര
ഏറ്റെടുത്ത സ്ഥലത്ത്
ആയിരത്തിലധികം
പേര്‍ക്ക്
പ്രത്യക്ഷമായി തൊഴില്‍
ലഭിക്കുമായിരുന്ന
വസ്ത്ര വ്യവസായം
ആരംഭിക്കാത്തത്
എന്തുകൊണ്ടാണെന്നും
പദ്ധതി സര്‍ക്കാര്‍
ഉപേക്ഷിക്കുകയുണ്ടായോയെന്നും
എങ്കില്‍
എന്തുകൊണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലത്ത്
മറ്റെന്തെങ്കിലും
വ്യവസായം ചെയ്യാന്‍
കിന്‍ഫ്ര
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനുള്ള നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ വസ്തു
വിട്ടുകിട്ടിയിട്ടും
വ്യവസായം ആരംഭിക്കാന്‍
വൈകുന്നത്എന്തുകൊണ്ടാണ്
എന്ന് വ്യക്തമാക്കാമോ;
(സി)
ഇവിടെ
പുതിയ വ്യവസായം
ആരംഭിക്കാനുള്ള
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇതിനായി കിന്‍ഫ്ര
എം.ഡി. മുന്‍കൈ എടുത്ത്
സ്ഥലം എം.എല്‍.എ.
യുമായി എന്തെങ്കിലും
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ചര്‍ച്ചയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഇവിടെ
വ്യവസായ പാര്‍ക്ക്
എന്ന് ആരംഭിക്കാനാകും
എന്ന് വ്യക്തമാക്കാമോ?
മലബാര്‍
സിമന്റ്സ്
565.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിന് ശേഷം മലബാര്‍
സിമന്റ്സ് കമ്പനിയുടെ
ലാഭം ഓരോ വര്‍ഷത്തിലും
എത്ര ആണെന്ന്
വേര്‍തിരിച്ച്
വിശദമാക്കാമോ ;
(ബി)
2006
മുതല്‍ 2011 വരെയുളള
കാലയളവില്‍ പ്രസ്തുത
കമ്പനിയുടെ ലാഭം
എത്രയായിരുന്നുവെന്ന്
വേര്‍തിരിച്ച്
വിശദമാക്കാമോ ?
വ്യവസായ
വകുപ്പിലെ പ്രമോഷന്
566.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പില്‍
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായും
സീനിയോറിറ്റി
അവഗണിച്ചും പ്രമോഷന്
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പ്രശ്നം പരിശോധിച്ച്
പരിഹരിയ്ക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
കൊല്ലം
ആസ്ഥാനമായി കാഷ്യൂ ബോര്‍ഡ്
അനുവദിക്കുന്നത് സംബന്ധിച്ച്
567.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ആസ്ഥാനമായി കാഷ്യൂ
ബോര്‍ഡ്
അനുവദിക്കുന്നത്
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടി വിശദമാക്കുമോ ;
(ബി)
ഇതു
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരില്‍
നിന്നും എന്തെങ്കിലും
തീരുമാനം
ഉണ്ടായിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
കാഷ്യൂ
ബോര്‍ഡ്
അനുവദിക്കുന്നതിന്
വേണ്ടി നടത്താന്‍
ഉദ്ദേശിക്കുന്ന തുടര്‍
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ?
വ്യവസായ
സ്ഥാപനങ്ങള്‍
568.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
പ്രവര്‍ത്തനം ആരംഭിച്ച
വ്യവസായ സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നു
അറിയിക്കാമോ ; അവയില്‍
ഏതെല്ലാം സ്ഥാപനങ്ങള്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഏതെല്ലാം
ലാഭത്തിലാണെന്നും
വ്യക്തമാക്കുമോ ;
(ബി)
ആലപ്പുഴ
ജില്ലയില്‍ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ആരംഭിച്ചതും
ഇപ്പോഴും ലാഭകരമായി
പ്രവര്‍ത്തിക്കുന്നതുമായ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നു
വിശദമാക്കുമോ ; ഇവയില്‍
എത്ര തൊഴിലാളികള്‍ ജോലി
ചെയ്യുന്നുണ്ടെന്ന
റിയിക്കുമോ ?
വ്യവസായ
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന് സഹായം
569.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളില്‍
വ്യവസായ സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന് സഹകരണ
സ്ഥാപനങ്ങള്‍ക്ക്
എന്തെങ്കിലും ഇളവുകളും
സഹായവും
നല്‍കിവരുന്നുണ്ടോ ;
(ബി)
സ്വകാര്യ
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും
നല്കുന്ന
പ്രാതിനിധ്യവും സഹായവും
സഹകരണ സ്ഥാപനങ്ങള്‍ക്ക്
നല്‍കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
സഹകരണ
മേഖലയെ
സഹായിക്കുന്നതിനും
പരിപോഷിപ്പിക്കുന്നതിനുമായി
സഹകരണ വ്യവസായ
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിനുള്ള
പദ്ധതികള്‍ ആസൂത്രണം
ചെയ്തു
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെറുകിട
വ്യവസായങ്ങളുടെ വളര്‍ച്ച
570.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
കെ.മുരളീധരന്
,,
കെ.ശിവദാസന്‍ നായര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
ചെറുകിട വ്യവസായ
വളര്‍ച്ചയില്‍ ഒന്നാം
സ്ഥാനം
കരസ്ഥമാക്കിയിട്ടുണ്ടോ
; വ്യക്തമാക്കാമോ ;
(ബി)
ഈ
നേട്ടം കൈവരിക്കാന്‍
നിലവിലുള്ള സര്‍ക്കാർ
എന്തെല്ലാം നടപടികള്‍
കെെക്കൊള്ളുകയുണ്ടായി
; വിശദമാക്കാമോ ;
(സി)
പ്രസ്തുത
മേഖലയില്‍
എന്തിനെല്ലാമാണ് ഊന്നൽ
നല്‍കിയതെന്നും എത്ര
ശതമാനം
വളര്‍ച്ചാനിരക്കാണ്
കൈവരിച്ചതെന്നും
വ്യക്തമാക്കാമോ ?
ചെറുകിട,
ഇടത്തരം, വന്‍കിട വ്യവസായ
സംരംഭങ്ങള്‍ക്ക് നല്കിയ
സഹായങ്ങള്‍
571.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട,
ഇടത്തരം, വന്‍കിട
വ്യവസായ
സംരംഭങ്ങള്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
അനുവദിക്കുന്നത്;
വിശദമാക്കുമോ ;
(ബി)
കഴിഞ്ഞ
4 വര്‍ഷത്തിനിടെ
സംസ്ഥാനത്ത് എത്ര
ചെറുകിട വ്യവസായ
യൂണിറ്റുകള്‍ ആരംഭിച്ചു
; ജില്ല തിരിച്ച്
വ്യക്തമാക്കുമോ ; ഈ
യൂണിറ്റുകള്‍ക്ക് എത്ര
രൂപയുടെ സഹായം
അനുവദിച്ചു ;
വ്യക്തമാക്കുമോ ;
(സി)
എത്ര
വന്‍കിട വ്യവസായ
യൂണിറ്റുകള്‍ കഴിഞ്ഞ
4വര്‍ഷത്തിനിടെ
സംസ്ഥാനത്ത് ആരംഭിച്ചു
; അവ ഏതെല്ലാമാണ് ;
ഇവയ്ക്ക് എന്തെല്ലാം
ആനുകൂല്യങ്ങള്‍ നല്കി
; വിശദാംശം
ലഭ്യമാക്കുമോ ?
അഡീഷണല്‍
ചീഫ് സെക്രട്ടറി ശ്രീ. ടി.
ജോണ്‍ മത്തായിയുടെ മേലുള്ള
അഴിമതി ആരോപണം .
572.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡീഷണല്‍
ചീഫ് സെക്രട്ടറി ശ്രീ.
ടി. ജോണ്‍ മത്തായി
മലബാര്‍ സിമന്റ്സ്
ലിമിറ്റഡിന്റെ
ചെയര്മാന് ആന്റ്
മാനേജിംഗ് ഡയറക്ടറായി
എത്ര കാലം
സേവനമനുഷ്ടിച്ചിട്ടുണ്ട്
;
(ബി)
മലബാര്‍
സിമന്റ്സിന് ചുണ്ണാമ്പ്
വാങ്ങിയതിലും കോള്‍
ഇറക്കുമതി ചെയ്തതിലും
അഴിമതി നടന്നുവെന്ന
ആക്ഷേപത്തെക്കുറിച്ചുള്ള
വിജിലന്‍സ് അന്വേഷണത്തെ
തുടര്‍ന്ന് ശ്രീ. ടി.
ജോണ്‍ മത്തായി
പ്രതിയായിട്ടുള്ള
കുറ്റപ്പത്രം
വിജിലന്‍സ് കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ന്;
(സി)
പ്രതിസ്ഥാനത്തുനിന്ന്
ശ്രീ. ജോണ്‍ മത്തായിയെ
ഒഴിവാക്കുന്നതിന്
ഗവണ്‍െമെന്റ് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ എന്ന്
;വിജിലന്‍സ് കോടതിയില്‍
ഗവണ്െന്റ് നല്കിയ
അപേക്ഷ എന്തായിരുന്നു;
വിശദമാക്കാമോ?
കശുവണ്ടി
വികസന കോര്പ്പറേഷന്,
കാപെക്സ് ഏന്നിവിടങ്ങളിലെ
ഗ്രാറ്റുവിറ്റി കുടിശ്ശിക
573.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാറ്റുവിറ്റി
കുടിശ്ശിക കൊടുത്തു
തീര്‍ക്കാന്‍ കശുവണ്ടി
വികസന കോര്പ്പറേഷന്,
കാപെക്സ് എന്നീ
സ്ഥാപനങ്ങള്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രസ്തുത
സ്ഥാപനങ്ങളിലെ
ഗ്രാറ്റുവിറ്റി
കുടിശ്ശിക വിതരണം
ചെയ്യുന്നതിനായി എത്ര
രൂപ അനുവദിച്ചു
എന്നറിയിക്കുമോ ?
പ്രാഥമിക
കൈത്തറി സംഘങ്ങള്‍ക്കുളള
റിബേറ്റ് കുടിശ്ശിക
574.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
ഭരണത്തില്‍ ഹാന്റക്സ്,
മറ്റ് സംസ്ഥാനങ്ങളിലെ
കച്ചവടക്കാരില്‍ നിന്ന്
തുണി എടുക്കുകയും
കേരളത്തിലെ പ്രാഥമിക
കൈത്തറി സംഘങ്ങളില്‍
നിന്നും തുണി
എടുക്കാതിരിക്കുകയും
ചെയ്യുന്നത് മുഖേന
പ്രാഥമിക സംഘങ്ങള്‍
തകര്ച്ചയിലാവുന്ന
സ്ഥിതിയുണ്ട് എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
സ്ഥിതിയ്ക്ക് പുറമെ
വന്‍തുക റിബേറ്റ്
കുടിശ്ശിക കൊടുത്ത്
തീര്‍ക്കാനുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
റിബേറ്റ്
കുടിശ്ശിക കൊടുത്ത്
തീര്‍ക്കാന്‍ കൈകൊണ്ട
നടപടി വിശദമാക്കാമോ ;
കുടിശ്ശിക എന്ന്
കൊടുത്ത്
തീര്‍ക്കുമെന്ന്
വ്യക്തമാക്കാമോ ;
(ഡി)
കൈത്തറി
മേഖലയിലെ തൊഴിലാളികളുടെ
മിനിമം വേജസ്
പുതുക്കുന്നതിന്
കൈക്കൊണ്ട നടപടി
വിശദമാക്കാമോ ?
കശുവണ്ടി
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിന് നടപടി
575.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായ മേഖലയിലെ
പ്രതിസന്ധി, നവീകരണ
പ്രവര്‍ത്തനങ്ങള്‍
എന്നിവ സംബന്ധിച്ച്
പഠനം നടത്തുന്നതിന്
കമ്മിറ്റി രൂപീകരിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
കശുവണ്ടി
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിന്
ഗവണ്മെന്റ് തലത്തില്‍
നടത്തിയ ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍
നടപ്പിലാക്കിയ
തീരുമാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
അടച്ചിട്ടിരിക്കുന്ന
കശുവണ്ടി ഫാക്ടറികള്‍
തുറക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
കിന്‍ഫ്ര
മുഖേനയുള്ള പദ്ധതികള്‍
576.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
കിന്‍ഫ്ര മുഖേന
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ ?
വ്യാവസായ
പദ്ധതികളിലെ പുരോഗതി
577.
ശ്രീ.പി.കെ.ഗുരുദാസന്
,,
സി.കൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്തെ
ബജറ്റുകളില്‍
പ്രഖ്യാപിച്ച വ്യാവസായ
പദ്ധതികളിലെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
കഴിഞ്ഞ
നാല് വര്‍ഷത്തെ
ബജറ്റുകളില്‍ വ്യവസായ
വകുപ്പിന് കീഴില്‍
പ്രഖ്യാപിച്ച
പദ്ധതികളില്‍ ഓരോ
വര്‍ഷവും
നടപ്പിലാക്കിയിട്ടില്ലാത്ത
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ ;
(സി)
കഴിഞ്ഞ
ബജറ്റുകളില്‍
പ്രഖ്യാപിച്ച
പദ്ധതികളിലൂടെ
ലക്ഷ്യമിട്ട
നേട്ടങ്ങളെന്തെന്നും
പദ്ധതി
പ്രാവര്‍ത്തികമാകാത്തതിന്റെ
ഫലമായുണ്ടായ
നഷ്ടങ്ങളെന്തെന്നും
കണക്കാക്കിയിട്ടുണ്ടോ
;വ്യക്തമാക്കാമോ ;
ലാഭകരമായ
പൊതുമേഖലാസ്ഥാപനങ്ങള്‍
578.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാസ്ഥാപനങ്ങളില്‍
2014-2015 സാമ്പത്തിക
വര്‍ഷത്തില്‍ ലാഭകരമായി
പ്രവര്‍ത്തിച്ചവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ; ലാഭ
വിഹിതമായി
സർക്കാരിലേക്ക് നല്കിയ
ആകെ തുക എത്രയെന്ന്
വെളിപ്പെടുത്താമോ ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
579.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിനു കീഴില്‍
സംസ്ഥാനത്ത് ഇപ്പോള്‍
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
നിലവിലുണ്ട് ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പുതിയ പൊതുമേഖലാ
സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍ പുതുതായി
ആരംഭിച്ചിട്ടുണ്ട് ;
വിശദാംശം നല്‍കുമോ ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ ഏതൊക്കെ
പൊതുമേഖലാ സ്ഥാപനങ്ങള്‍
ലാഭത്തിലായിരുന്നു ;
ഇപ്പോള്‍ ഏതൊക്കെ
പൊതുമേഖലാ സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം നല്‍കുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
580.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
2011-12
സാമ്പത്തിക
വര്‍ഷത്തില്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്നതും
നഷ്ടത്തിലായിരുന്നതുമായ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ പട്ടിക
ലഭ്യമാക്കുമോ;
(സി)
2013-14
വര്‍ഷത്തില്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചതും
നഷ്ടത്തിലായിരുന്നതുമായ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ആധുനികവല്‍ക്കരണം
581.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങള്‍
വിപുലീകരിക്കുന്നതിനും
ആധുനിക
വല്ക്കരിക്കുന്നതിനുമായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുമേഖലാ
സംരംഭങ്ങളുടെ
വികസനവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പഠനം
നടത്തി വരുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളുടെ
മോണിറ്ററിംഗ്,
ഇവാലുവേഷന്‍, ഇംപാക്ട്
അസെസ്സ്മെന്റ് എന്നിവ
നടത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
അറിയിക്കാമോ?
എമര്‍ജിംഗ്
കേരള സംഗമം
582.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നടത്തിയ എമര്‍ജിംഗ്
കേരള സംഗമത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സംഗമത്തില്‍ വന്ന എത്ര
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കുമോ ;
(സി)
എത്ര
പദ്ധതികളിലാണ് എം. ഒ.
യു
ഒപ്പിട്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
സംഗമത്തില്‍
വന്നതും നടപ്പാക്കാന്‍
തീരുമാനിച്ചതുമായ
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
എമര്‍ജിംഗ്
കേരള
583.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എമര്‍ജിംഗ്
കേരളയിലൂടെ കേരളത്തില്‍
എത്ര കോടി രൂപയുടെ അധിക
നിക്ഷേപം
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിച്ചിരുന്നത്;
(ബി)
വ്യവസായ
വകുപ്പിനു കീഴില്‍ എത്ര
പദ്ധതികളിലൂടെ എത്ര
കോടി രൂപയുടെ നിക്ഷേപം
ഇതിനകം
ഉണ്ടായിട്ടുണ്ട്;
പദ്ധതിയും അവയുടെ
ഇതിനകമുണ്ടായ
നിര്‍വ്വഹണ ചെലവും
വിശദമാക്കാമോ?
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്ക്
584.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കിന്റെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പാര്ക്കിന് എത്ര
ഏക്കര്‍ സ്ഥലമാണ്
നിലവിലുള്ളതെന്നും
പാര്‍ക്ക്
നിര്‍മ്മാണത്തിനായി
സ്ഥലം ലഭ്യമാക്കാന്‍
ഇതിനകം എത്ര തുക
ചെലവഴിച്ചുവെന്നും
അറിയിക്കാമോ;
(സി)
കെട്ടിടം
നിര്‍മ്മാണത്തിന് റോഡ്,
ജലം, വൈദ്യൂതി
ഉള്‍പ്പെടെയുള്ള
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്മെന്റിനായി ആകെ
എത്ര തുക
നീക്കിവച്ചിരുന്നുവെന്നും
അതില്‍ എത്ര
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ :
(ഡി)
പ്രസ്തുത പാര്‍ക്കില്‍
നിര്‍മ്മിക്കുന്ന
സ്റ്റാന്‍ഡേഡ് ഡിസൈന്‍
ഫാക്ടറി എത്ര സ്ക്വയര്‍
ഫീറ്റ് ആണ് ; അതിന്റെ
പ്രത്യേകതകള്‍
വ്യക്തമാക്കാമോ ;
എന്നത്തേക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തിയാവും എന്ന്
അറിയിക്കുമോ:
(ഇ)
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കില്‍
സംരംഭകരെ
ആകര്‍ഷിക്കുവാന്‍
എന്തെല്ലാം നടപടികള്‍
ആണ് സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് ?
ലാഭത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
585.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ഉളളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പുനരുദ്ധാരണം
ആവശ്യമായ പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
ചെയ്തതെന്ന്
വ്യക്തമാക്കുമോ ?
ലാഭത്തിലും
നഷ്ടത്തിലുമായിട്ടുള്ള
പൊതുമേഖലാ സ്ഥാപനങ്ങള്‍
586.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ലാഭത്തിലും നഷ്ടത്തിലും
പ്രവർത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
പൊതുമേഖലാസ്ഥാപനങ്ങള്‍
നഷ്ടത്തിലായിട്ടുണ്ടെങ്കില്
നഷ്ടത്തിലായതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ; പ്രസ്തുത
സ്ഥാപനങ്ങള്‍
പുനരുദ്ധരിയ്ക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സിഡ്കോയുടെ
കീഴിലെ നിര്‍മ്മാണ
പ്രവൃത്തികള്‍
587.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിഡ്കോയുടെ
കീഴില്‍ സംസ്ഥാനത്ത്
നിലവില്‍ എത്ര നിർമ്മാണ
പ്രവൃത്തികള്‍
നടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇൗ
പ്രവൃത്തികളില്‍
എത്രയെണ്ണം
പൂര്‍ത്തിയാക്കാനുണ്ടെന്നും
എത് തീയതിക്കാണ്
എഗ്രിമെന്റ്
വെച്ചതെന്നും
അതുപ്രകാരം എന്ന്
പൂര്ത്തീകരിക്കേണ്ടതായിരുന്നുവെന്നും
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം
നേരിടുന്നതിനുളള കാരണം
വെളിപ്പെടുത്തുമോ ?
മട്ടന്നൂര്‍
കിന്‍ഫ്രാ വ്യവസായ പാര്‍ക്ക്
588.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
കിന്‍ഫ്രാ വ്യവസായ
പാര്‍ക്കിനായി എത്ര
സ്ഥലമാണ്
ഏറ്റെടുത്തിട്ടുളളത് ;
(ബി)
പ്രസ്തുത
പാര്‍ക്കിനായി എത്ര
തുകയുടെ പ്രോജക്ടാണ്
കിന്‍ഫ്ര
തയ്യാറാക്കിയതെന്നും
പ്രസ്തുത പ്രോജക്ടിന്
എപ്പോഴാണ് അനുമതി
നല്‍കിയതെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രോജക്ടിനാവശ്യമായ
തുകയില്‍ സംസ്ഥാന
സര്‍ക്കാര്‍ വിഹിതം
എത്രയാണെന്നും കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ഏത്രധനസഹായത്തിനുളള
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ;
(ഡി)
പദ്ധതി
പൂര്‍ത്തീകരണത്തിനുളള
മറ്റു ധനസമാഹരണ
മാര്ഗ്ഗങ്ങളെന്തെല്ലാമാണെന്നും
ഇതിനോടകം സംസ്ഥാന
സര്‍ക്കാര്‍ എത്ര തുക
ലഭ്യമാക്കിയെന്നും
വ്യക്തമാക്കുമോ ;
(ഇ)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ധനസഹായം
ലഭ്യമാക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് ;
ഇതിനോടകം എത്ര തുക
ലഭിക്കുകയുണ്ടായി ;
(എഫ്)
പ്രസ്തുത
വ്യവസായ പാര്‍ക്കിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ് ?
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങള്‍
589.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തിലെ
വ്യവസായ വകുപ്പിന്റെ
കണക്ക് പ്രകാരം
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സംസ്ഥാന പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ ആകെ
നഷ്ടം എത്രയെന്ന്
വ്യക്തമാക്കാമോ ?
പൊതുമേഖലയിലെ
പുതിയ വ്യവസായങ്ങള്‍
590.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമേഖലയില്‍ പുതിയ
വ്യവസായങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ?
കോർപ്പറേറ്റ്
സോഷ്യല്‍
റെസ്പോണ്സിബിലിറ്റി സ്കീം
പ്രകാരം അനുവദിച്ച ഫണ്ട്
591.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ വിവിധ
പൊതുമേഖലാ സ്ഥാപനങ്ങള്‍
കോർപ്പറേറ്റ് സോഷ്യല്‍
റെസ്പോണ്സിബിലിറ്റി
സ്കീമില്‍ വിവിധ നിയോജക
മണ്ഡലങ്ങളില്‍
അനുവദിച്ച ഫണ്ട് എത്ര;
നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാം;
വിശദമാക്കുമോ;
ബന്ധപ്പെട്ട
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
അങ്കമാലിയിലെ
കിന്‍ഫ്രാ വ്യവസായ
പാര്‍ക്കിനുള്ള ഭൂമി
592.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലിയില്‍
സ്ഥാപിക്കുന്ന
നിര്‍ദ്ദിഷ്ട കിന്‍ഫ്രാ
വ്യവസായ പാര്‍ക്കിനുള്ള
ഭൂമി
ഏറ്റെടുക്കുന്നതിനെതിരെ
ഹൈക്കോടതിയില്‍ ഫയല്‍
ചെയ്ത കേസിലെ (WP(C)
33795/2010) സ്റ്റേ
ഉത്തരവ് ഒഴിവാക്കി
കിട്ടുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വിശദമാക്കാമോ?
സ്റ്റാര്‍ട്ട്
അപ് പോളിസി
593.
ശ്രീ.കെ.അച്ചുതന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
സ്റ്റാര്‍ട്ട് അപ്
പോളിസി
പ്രഖ്യാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നയത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
കരട് രൂപം
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പോളിസി എന്ന് മുതല്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ?
സ്റ്റാര്‍ട്ട്
അപ് വില്ലേജ്
594.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.അച്ചുതന്
,,
പാലോട് രവി
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഐ.ഡി.സി.
യുടെ നേതൃത്വത്തില്‍
സ്റ്റാര്‍ട്ട് അപ്
വില്ലേജിന് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
എന്തെല്ലാം
സൗകര്യങ്ങളും
സജ്ജീകരണങ്ങളുമാണ്
പ്രസ്തുത പദ്ധതിയില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളത്
;
(സി)
കെ.എസ്.ഐ.ഡി.സി.
എന്തെല്ലാം സഹായങ്ങളാണ്
പ്രസ്തുത പദ്ധതിയിലൂടെ
നല്‍കുന്നത് ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(ഡി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
മിഷന് 676-ല്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
സ്റ്റാര്‍ട്ട്
അപ് വില്ലേജ് ഉള്‍പ്പെടെയുള്ള
സംരംഭക പദ്ധതികൾ
595.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാര്‍ട്ട്
അപ് വില്ലേജ്
ഉള്‍പ്പെടെയുള്ള സംരംഭക
പദ്ധതികളുടെ
രൂപീകരണത്തിന് മിഷന്
676-ല്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതികള്‍
ആവിഷ്ക്കരിക്കരിക്കുന്നതിനും
നടപ്പാക്കുന്നതിനും
ഭരണതലത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
കൊയിലാണ്ടിയിലെ
കെല്‍ട്രോണ്‍ ലൈറ്റിംഗ്
ഡിവിഷൻ
596.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
കെല്‍ട്രോണ്‍ ലൈറ്റിംഗ്
ഡിവിഷനില്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആവിഷ്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാം;
(ബി)
ഈ
സര്‍ക്കാര്‍ പുതുതായി
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാം; ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്ര; പദ്ധതിയുടെ
പുരോഗതി
എത്രത്തോളമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിന്റെ വിവിധ
വികസന ആവശ്യങ്ങള്‍
ഉന്നയിച്ച്
സര്‍ക്കാരില്‍
സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടി
വിശദമാക്കാമോ?
വ്യവസായശാലകളുടെ
സമീപത്തുള്ളവരുടെ സുരക്ഷ
597.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അപകടസാദ്ധ്യതയുളള
വ്യവസായശാലകളുടെ
സമീപത്തെ സ്ക്കൂള്
കുട്ടികളുടെയും
പൊതുജനങ്ങളുടെയും
സുരക്ഷയ്ക്കായി
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
ഇത്തരക്കാരുടെ
ആരോഗ്യപ്രശ്നങ്ങള്‍
കണ്ടെത്തുന്നതിന്
പ്രത്യേക പരിശോധനാ
ക്യാമ്പുകള്‍
സംഘടിപ്പിക്കുന്നതിന്
വ്യവസായ വകുപ്പ്
മുന്‍കൈ എടുക്കാറുണ്ടോ;
(സി)
വ്യവസായ
മാലിന്യങ്ങള്‍ മൂലം
രോഗികളാകുന്നവരെ
സഹായിക്കുന്നതിനായി
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഇത്തരം
രോഗികളെ
സഹായിക്കുന്നതിനാവശ്യമായ
പദ്ധതികള്‍ ആസൂത്രണം
ചെയ്യുമോ ?
സ്വകാര്യവല്‍ക്കരണം
പൊതുമേഖലയ്ക്ക് ഉണ്ടാക്കിയ
കോട്ടം - സമഗ്രപഠനം
T 598.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
20വര്‍ഷങ്ങളായി
രാജ്യത്ത്
നടപ്പിലാക്കിവരുന്ന
സ്വകാര്യവല്‍ക്കരണ
പ്രക്രിയ തനതായ
പൊതുമേഖലാവ്യവസായങ്ങള്‍ക്ക്
എന്ത് കോട്ടം ഉണ്ടാക്കി
എന്നത് സമഗ്ര പഠനത്തിന്
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കിൽ
അത്തരത്തിലുള്ള ഒരു
പഠനത്തിന് ശ്രമിക്കുമോ?
വ്യവസായികവകുപ്പിന്
കീഴിലുള്ള സിക്ക് യൂണിറ്റുകളെ
പ്രവര്‍ത്തനക്ഷമമാക്കാന്‍
നടപടി
599.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
സിക്ക് യൂണിറ്റുകളെ
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മള്‍ട്ടി
ലവല്‍ മാര്‍ക്കറ്റിങ്ങും
നിയമനിർമ്മാണവും
600.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മള്‍ട്ടി
ലവല്‍ മാര്‍ക്കറ്റിംഗ്
ക്രമീകരിക്കുന്നതിനായി
നിയമനിർമ്മാണം
നടത്തുമെന്ന് ട്രേഡ്
യൂണിയനുകള്‍ക്ക് നല്കിയ
ഉറപ്പ് പാലിക്കാന്‍
എന്ത് നടപടിയാണ്
കൈക്കൊണ്ടത്;
(ബി)
പ്രസ്തുത നിയമ
നിര്‍മാണം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കശുവണ്ടി
മേഖലയെ പ്രതികൂലമായി
ബാധിക്കുന്ന വിദേശ വ്യാപാര
നയം
601.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റിന്റെ പുതിയ
വിദേശ വ്യാപാര നയം
കശുവണ്ടി മേഖലയെ
പ്രതികൂലമായി
ബാധിക്കുന്നു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
കയറ്റുമതി
പ്രോത്സാഹനത്തിന്റെ
ഭാഗമായി കശുവണ്ടിക്ക്
ലഭ്യമായിരുന്ന ഡ്യൂട്ടി
സ്ക്രിപ് ആനുകൂല്യം
അഞ്ച് ശതമാനത്തില്‍
നിന്നും രണ്ട്
ശതമാനമായി
വെട്ടിക്കുറച്ച കേന്ദ്ര
ഗവണ്മെന്റിന്റെ നടപടി
പിന്‍വലിക്കുന്നതിന്
വേണ്ടി സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ?
ഡാം ഡിസില്ട്ട് പദ്ധതി
602.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കളിമണ്ണ്
വ്യവസായം
സംരക്ഷിക്കുന്നതിനായി
ഡാം ഡിസില്ട്ട്
ചെയ്യുന്ന പദ്ധതി
പുനരാരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കോമളപുരം
സ്പിന്നിംഗ് മില്‍
603.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോമളപുരം
സ്പിന്നിംഗ് മില്‍
ഉല്‍പ്പാദന
പ്രവര്‍ത്തനം
ആരംഭിക്കാതിരിക്കാന്‍
കാരണമെന്താണ്;
വ്യക്തമാക്കുമോ ;
(ബി)
ഉല്‍പ്പാദനം
എന്നേത്തേക്ക്
ആരംഭിക്കാന്‍
സാധിക്കും;
വ്യക്താമാക്കുമോ ?
റിബേറ്റ്
കുടിശ്ശിക
604.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കൈത്തറി
സംഘങ്ങള്‍ക്ക് റിബേറ്റ്
കുടിശ്ശിക നല്കാനുണ്ടോ
;
(ബി)
എങ്കില്‍
ഏതൊക്കെ സംഘങ്ങള്‍ക്ക്
എത്ര തുക വീതം
നല്കുവാനുണ്ട് എന്ന്
വിശദമാക്കാമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ആകെ എത്ര റിബേറ്റ്
കുടിശ്ശിക
നല്‍കിയിട്ടുണ്ടെന്ന്
ജില്ല, സംഘം, വര്‍ഷം,
തുക തിരിച്ച്
കണക്കുകള്‍
ലഭ്യമാക്കാമോ ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇതുവരെ റിബേറ്റ്
കുടിശ്ശിക ലഭിക്കാത്ത
സംഘങ്ങള്‍ ഉണ്ടോ
;എങ്കില്‍ ഏതൊക്കെ ;
ഇവര്‍ക്ക് കുടിശ്ശിക
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കാസര്‍ഗോഡ്
ഉദുമ ടെക്സ്റ്റൈല്‍സ്
605.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
മൈലാട്ടിയില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തനസജ്ജമായ
ഉദുമ ടെക്സ്റ്റൈല്‍സ്
മില്‍ 4 വര്‍ഷമായിട്ടും
തുറന്ന്
പ്രവര്‍ത്തിക്കാന്‍
കഴിയാതെ വന്നതിന്റെ
കാരണം വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
വ്യവസായ സ്ഥാപനം
എപ്പോള്‍ പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ ?
സംസ്ഥാനത്തെ
ടെക്സ്റ്റയില്‍ മില്ലുകള്‍
നേരിടുന്ന പ്രതിസന്ധികൾ
606.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടെക്സ്റ്റയില്‍
മില്ലുകള്‍ നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
കോട്ടയം
ടെക്സ്റ്റയില്‍സ്
ഉള്‍പ്പടെയുള്ള
സംസ്ഥാനത്തെ മില്ലുകള്‍
ആധുനികവല്‍ക്കരിക്കുന്നതിനും
പുതിയ മെഷിനറിയും
പ്ലാന്റും
സ്ഥാപിക്കുന്നതിനും
നടപടി സ്വീകരിക്കുമോ ;
(സി)
കോട്ടയം
ടെക്സ്റ്റയില്‍സിലെ
തൊഴിലാളികളുടെ
ഗ്രാറ്റുവിറ്റി, ഇ .പി
.ഫ്, ഇ.എസ് .ഐ.
ആനുകൂല്യങ്ങള്‍ യഥാസമയം
വിതരണം ചെയ്യുന്നുണ്ടോ
; ഇല്ലെങ്കില്‍ എത്ര
മാസത്തെ കുടിശ്ശിക
ഉണ്ട് ; ഇത് എത്രയും
വേഗം വിതരണം
ചെയ്യുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ ;
(ഡി)
കോട്ടയം
ടെക്സ്റ്റയില്‍സിലെ
തൊഴിലാളികളുടെ
ശമ്പളത്തില്‍ നിന്നും
പിടിക്കുന്ന റിക്കവറികൾ
യഥാസമയം സൊസൈറ്റി
അടയ്ക്കുന്നുണ്ടോ ;
പിടിക്കുന്ന റിക്കവറി
തുകകള്‍ അടയ്ക്കാത്ത
സാഹചര്യം
നിലനില്‍ക്കുന്നുണ്ടോ ;
ഇക്കാര്യം സംബന്ധിച്ച്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എത്രയെണ്ണം ലഭിച്ചു ;
റിക്കവറി തുകകള്‍
അടയ്ക്കാന്‍ നടപടി
സ്വീകരിക്കുമോ ?
സെക്രട്ടേറിയറ്റിലെ
കമ്പ്യൂട്ടറൈസേഷന്
607.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സെക്രട്ടേറിയറ്റ്
പൂര്‍ണ്ണമായും
കമ്പ്യൂട്ടറൈസ്ഡ്
ചെയ്ത് നെറ്റ് സംവിധാനം
ആവശ്യമുള്ളയിടത്ത് അത്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍ എന്ന്
മുതല്‍ ;
(ബി)
സംസ്ഥാന
ഗവണ്മെന്റും വിവിധ
വകുപ്പുകളും പൊതു മേഖലാ
സ്ഥാപനങ്ങളും
തമ്മിലുള്ള
പണമിടപാടുകള്‍
നടത്താന്‍ നെറ്റ് മണി
ട്രാന്‍സ്ഫര്‍ പോലുള്ള
സംവിധാനം നിലവിലുണ്ടോ ;
(സി)
ഇല്ലെങ്കില്‍
കമ്പ്യൂട്ടറൈസേഷന്റെ
ഉദ്ദേശലക്ഷ്യങ്ങളില്‍
അതും ഉള്‍പ്പെടുമെന്നതു
പരിഗണിച്ച് അത്
അടിയന്തരമായി
ഏര്‍പ്പെടുത്തുമോ ?
ഐ.ടി
കയറ്റുമതി
608.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.ടി.
കയറ്റുമതി
വര്‍ദ്ധിപ്പിക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ ;
പുതുതായി ആരംഭിച്ച
സംരംഭങ്ങള്‍ എത്ര
യെന്നറിയിക്കുമോ;
(ബി)
കോഴിക്കോട്
സൈബര്‍ പാര്‍ക്കിന്റെ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കുവാൻകഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
വിശദമാക്കാമോ?
ടീ
കോം ഇന്‍വെസ്റ്റ്മെന്റ്
കമ്പനിക്ക് വിട്ടു നല്കിയ
സ്ഥലം
609.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
സ്മാര്‍ട്ട്
സിറ്റിക്കായി ടീകോം
ഇന്‍വെസ്റ്റ്മെന്റ്
കമ്പനിക്ക് ആകെ എത്ര
വിസ്തൃതിയുള്ള സ്ഥലമാണ്
വിട്ടുനല്‍കിയിട്ടുള്ളത്;
ഇതില്‍ എത്ര ഹെക്ടര്‍
സ്ഥലമാണ് പ്രത്യേക
സാമ്പത്തിക മേഖലയായി
വിജ്ഞാപനം
ചെയ്തിട്ടുള്ളത് ;
വ്യക്തമാക്കാമോ;
(ബി)
ടീ
കോം
ഇന്‍വെസ്റ്റ്മെന്റ്
കമ്പനിക്ക് വിട്ടു
നല്കിയ സ്ഥലത്തില്‍
എത്ര ഹെക്ടര്‍
സ്ഥലത്തിന്
സ്വതന്ത്രമായ വില്‍പ്പന
അവകാശം
നല്‍കിയിട്ടുണ്ട് ;
(സി)
ടീകോം
ഇന്‍വെസ്റ്റ്മെന്റ്
കമ്പനിക്ക്
വിട്ടുനല്‍കിയ
സ്ഥലത്തിന്റെ
സ്വതന്ത്രമായ വില്‍പ്പന
അവകാശവുമായി
ബന്ധപ്പെട്ട് ഇൗ
സ൪ക്കാ൪
ഉണ്ടാക്കിയിട്ടുള്ള
കരാറുകള്‍ എന്താണെന്നും
ഓരോ കരാറുകളും
അനുസരിച്ച്
വിട്ടുകൊടുത്ത
ഭൂമിയിലെ ടീംകോം
ഇന്‍വെസ്റ്റ്മെന്റ്
കമ്പനിയുടെ അവകാശം
സംബന്ധിച്ച വ്യവസ്ഥകള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ?
സി.എസ്.ഐ.
നിഹിലന്റ് ഇ-ഗവേണന്‍സ്
അവാര്‍ഡ്
T 610.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.എസ്.ഐ.
നിഹിലന്റ് ഇ-ഗവേണന്‍സ്
അവാര്‍ഡ് ഏതൊക്കെ
മേഖലയിലാണ്
നല്‍കുന്നത്; ഇതിനായി
സര്‍ക്കാര്‍
അപേക്ഷിച്ചിട്ടുണ്ടായിരുന്നോ;
ആരാണ് അപേക്ഷ
നല്‍കിയത്; ഏത്
നിര്‍വ്വഹണത്തിനാണ്
അവാര്‍ഡ് ലഭിച്ചത് ;
(ബി)
ഏതൊക്കെ
വര്‍ഷങ്ങളില്‍ സംസ്ഥാനം
ഈ അവാര്‍ഡിനായി
അപേക്ഷിച്ചിരുന്നു;
ഏതൊക്കെ വര്‍ഷങ്ങളില്‍
അവാര്‍ഡ്
ലഭിച്ചിട്ടുണ്ട്;
എന്തിനെ ആസ്പദമാക്കി;
വിശദമാക്കാമോ;
(സി)
മറ്റേതെല്ലാം
സംസ്ഥാനങ്ങള്‍ക്ക് ഈ
വര്‍ഷം സി.എസ്.ഐ.
നിഹിലന്റ് അവാര്‍ഡ്
ലഭിച്ചിട്ടുണ്ടെന്നുള്ള
വിവരം ലഭ്യമാക്കുമോ ?
അക്ഷയ
കേന്ദ്രങ്ങള്‍
611.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ എത്ര
അക്ഷയകേന്ദ്രങ്ങള്‍
നിലവിലുണ്ട് ;
എന്തൊക്കെ സേവനങ്ങളാണ്
ഇതുവഴി ലഭിക്കുന്നത് ;
(ബി)
അക്ഷയ
കേന്ദ്രങ്ങള്‍ക്ക്
അനുമതി നല്‍കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെ ; വിശദാംശം
നല്‍കുമോ ?
അക്ഷയ
കേന്ദ്രങ്ങളുടെ ഓഫീസ്
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തല്‍
612.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങള്‍ക്കുമേല്‍
സര്‍ക്കാരിനുള്ള
നിയന്ത്രണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
മിക്ക
അക്ഷയ കേന്ദ്രങ്ങളിലും
ആവശ്യത്തിന്
ജീവനക്കാരും ഓഫീസ്
സൗകര്യങ്ങളും
ഇല്ലാത്തതിനാലും
കെട്ടിടങ്ങളുടെ
മുകളിലത്തെ നിലകളില്‍
പ്രവര്‍ത്തിക്കുന്നതിനാലും
വൃദ്ധജനങ്ങളും രോഗികളും
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
നെന്മാറ
മണ്ഡലത്തിലെ അക്ഷയ
കേന്ദ്രങ്ങള്‍
613.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ ഓരോ
പഞ്ചായത്തിലും എത്ര
അക്ഷയ കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ഓരോ
പഞ്ചായത്തിലും ആവശ്യമായ
അക്ഷയ കേന്ദ്രങ്ങള്‍
അനുവദിച്ചിട്ടുണ്ടോ ;
(സി)
അക്ഷയ
കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ് ;
വിശദാംശം നല്‍കുമോ ?
കണ്ണൂര്‍
സൈബര്‍ പാര്‍ക്ക്
614.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
എരമം-കുറ്റൂര്‍
പഞ്ചായത്തില്‍
ആരംഭിക്കുന്ന സൈബര്‍
പാര്‍ക്ക് നിര്‍മ്മാണ
പുരോഗതി അറിയിക്കുമോ ;
(ബി)
നബാര്‍ഡ്
വായ്പ അനുവദിച്ചിട്ടും
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ ?
പുറക്കാട്
ഐ.ടി പാര്‍ക്ക്
615.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുറക്കാട്
ഐ.ടി പാര്‍ക്ക്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ ;
(സി)
ഐ.ടി
പാര്‍ക്ക്
എന്നത്തേയ്ക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
സ്മാര്‍ട്ട്
സിറ്റി
616.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
സ്മാര്‍ട്ട് സിറ്റി
പദ്ധതി പ്രദേശത്ത്
നടന്നുവരുന്ന 6.5 ലക്ഷം
ചതുരശ്ര അടി
വിസ്തീര്‍ണ്ണമുളള
കെട്ടിടത്തില്‍ എെ. ടി.
സേവനങ്ങള്‍ക്ക് എത്ര
ശതമാനം സ്ഥലം
ഉപയോഗിക്കുന്നുണ്ടെന്നും
എെ.ടി. അധിഷ്ഠിത
സേവനങ്ങള്‍ക്ക് എത്ര
ശതമാനം സ്ഥലമാണ്
വിനിയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
എെ.ടി.
അധിഷ്ഠിത വിഭാഗത്തില്‍
ഉള്‍പ്പെടുന്ന
വിഭാഗങ്ങള്‍/സേവനങ്ങള്‍
ഏതൊക്കെയെന്ന്
വിശദീകരിക്കാമോ ?
സ്മാര്‍ട്ട്
സിറ്റി പദ്ധതി
617.
ശ്രീ.ബെന്നി
ബെഹനാന്
,,
വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
സിറ്റി പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
എത്ര മാത്രം പുരോഗതി
കൈവരിച്ചിട്ടുണ്ട്;
(സി)
സ്മാര്‍ട്ട്സിറ്റിയുടെ
പൂര്‍ണ്ണ തോതിലുള്ള
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
മിഷന് 676 ല്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സ്മാര്‍ട്ട്
സിറ്റി പദ്ധതി
618.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
സിറ്റി പദ്ധതി പ്രകാരം
മൊത്തം എത്ര ലക്ഷം
സ്ക്വയര്‍ ഫീറ്റിന്റെ
ഐ.ടി
അധിഷ്ഠിതകെട്ടിടമാണ്
വിഭാവനം
ചെയ്തിട്ടുള്ളത് എന്നും
ഇതിനകം എത്ര സ്ക്വയര്‍
മീറ്റര്‍ നിര്‍മ്മാണം
പൂര്‍ത്തിയാക്കിയെന്നും
വിശദീകരിക്കുമോ;
(ബി)
ഇതിനകം
പൂര്‍ത്തിയായ
കെട്ടിടത്തിലേക്ക് എത്ര
ഐ.ടി കമ്പനികളുമായി
സ്മാര്‍ട്ട് സിറ്റി
കരാറില്‍
ഏര്‍പ്പെടുകയുണ്ടായിട്ടുണ്ട്
എന്നും കരാറില്‍
ഏര്‍പ്പെട്ട കമ്പനികള്‍
ഏതൊക്കെ എന്നും എത്ര
സ്ക്വയര്‍ മീറ്റര്‍
ഐ.ടി സ്പെയിസാണ്
കമ്പനികള്‍ ഓരോന്നും
എടുത്തിരിക്കുന്നത്
എന്നും അവ എപ്പോള്‍
പ്രവര്‍ത്തനം
ആരംഭിക്കും എന്നുമുള്ള
വിവരങ്ങൾ ലഭ്യമാക്കുമോ
;
(സി)
സ്മാര്‍ട്ട്
സിറ്റിക്കുവേണ്ടി
സ൪ക്കാ൪ ഏര്‍പ്പെട്ട
കരാറിലെ വ്യവസ്ഥകള്‍
പ്രകാരം ഏത് തീയതിക്കകം
മൊത്തം ഐ.ടി
കെട്ടിടങ്ങളൂം
നിര്‍മ്മിക്കേണ്ടതായിട്ടുണ്ട്
എന്നും ഏത് തീയതിക്കകം
മൊത്തം എത്ര പേര്‍ക്ക്
തൊഴില്‍
ലഭ്യമാക്കുമെന്നായിരുന്നു
പദ്ധതിയിൽ വിഭാവനം
ചെയ്തിരുന്നത് എന്നും
വിശദമാക്കുമോ?
സ്മാര്‍ട്ട്
സിറ്റി പദ്ധതി
619.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
സിറ്റി പദ്ധതിയുടെ
അന്തിമ കരാറില്‍
ഏര്‍പ്പെട്ടത് ഏത്
തീയതിയിലായിരുന്നു;
കരാര്‍ വ്യവസ്ഥകള്‍
പ്രകാരം പിന്നിട്ട
കാലയളവിനുള്ളില്‍
സ്മാര്‍ട്ട്
സിറ്റിയില്‍ എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കേണ്ടതുണ്ടായിരുന്നു;
എത്ര പേര്‍ക്ക്
പുതുതായി തൊഴില്‍
നല്കുന്ന എത്ര ഐ.ടി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കേണ്ടതുണ്ടായിരുന്നു;
വ്യവസ്ഥകള്‍ എല്ലാം
പാലിക്കാറുണ്ടോ; എങ്കിൽ
എത്ര ശതമാനമെന്നും
വിശദീകരിക്കുമോ ;
(ബി)
ഇന്നത്തെ
നിലയില്‍ സ്മാര്‍ട്ട്
സിറ്റി പദ്ധതി വിഭാവനം
ചെയ്ത വിധത്തിൽ പൂര്‍ണ
സജ്ജമാകാന്‍ എത്ര സമയം
വേണ്ടിവരുമെന്ന്
കരുതുന്നു;
(സി)
പദ്ധതിക്കായി
സർകാർ മൊത്തം എത്ര രൂപ
നിക്ഷേപിച്ചുവെന്നും
ടീകോം കമ്പനി എത്ര രൂപ
നിക്ഷേപിച്ചുവെന്നും
പദ്ധതിയ്ക്കുവേണ്ടി കടം
എടുത്തത് എത്ര
രൂപയെന്നും
വ്യക്തമാക്കുമോ ?
ടെക്നോപാര്‍ക്കില്‍
സർക്കാരിന്റെ
നിയന്ത്രണത്തില്‍
പ്രവര്‍ത്തിക്കുന്ന
കമ്പനികള്‍
620.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
നേരിട്ടുളള
നിയന്ത്രണത്തില്‍ എത്ര
കമ്പനികള്‍
തിരുവനന്തപുരം
ടെക്നോപാര്‍ക്കില്‍
പ്രവർത്തിക്കുന്നു
എന്നറിയിക്കുമോ;
(ബി)
ടെക്നോപാര്‍ക്കുകളില്‍
സംസ്ഥാന ഐ .ടി
വകുപ്പിന്റെ ചുമതലയില്‍
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികൾ എന്ത് ;
(സി)
ടെക്നോപാര്‍ക്കുകളില്‍
സ്വകാര്യകമ്പനികള്‍ക്കുവേണ്ടി
മാത്രം സ്ഥലം നല്കുന്ന
നിലവിലുള്ള രീതി
തുടരാതെ
സര്‍ക്കാര്‍/പൊതുമേഖലാ
ഐ.ടി. സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന് വേണ്ട
അടിയന്തര നടപടികള്‍
സ്വീകരിക്കുന്നതില്‍
എന്തെല്ലാം തടസ്സങ്ങള്‍
നിലവിലുണ്ട് ?
(ഡി)
സര്‍ക്കാര്‍
ഉടമസ്ഥതയിലുളള
ടെക്നോപാര്‍ക്കുകളില്‍
പൊതുമേഖലാ/സര്‍ക്കാര്‍
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ ?