സഹകരണ
ബാങ്ക് വായ്പ
434.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കില്‍
നിന്നും സംസ്ഥന
സര്ക്കാര്വായ്പ
എടുത്തിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ ?
ഭവനശ്രീ പദ്ധതി വായ്പ
435.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍
നടപ്പിലാക്കിയ ഭവനശ്രീ
പദ്ധതി പ്രകാരം
കോഴിക്കോട് ജില്ലയില്‍
ഏതെല്ലാം സഹകരണ
ബാങ്കുകള്‍ എത്ര തുക
വായ്പയായി
നല്‍കിയിട്ടുണ്ട്;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ ഭവനശ്രീ
വായ്പ എഴുതി തള്ളിയശേഷം
ഈ ബാങ്കുകള്‍ക്ക് എത്ര
തുക ഈ ഇനത്തില്‍
ലഭിച്ചിട്ടുണ്ട്;
(സി)
ഈ
വായ്പകളില്‍ പലിശ
ഉള്‍പ്പെടെ എത്ര തുക
ഇനിയും ലഭിക്കാനുണ്ട് ;
(ഡി)
വായ്പാ
തുകയും പലിശയും
ലഭ്യമാക്കുന്നത്
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാരില്‍ നിന്ന്
എന്തെങ്കിലും അറിയിപ്പ്
സഹകരണ ബാങ്കുകള്‍ക്ക്
നല്‍കിയിട്ടുണ്ടോ ?
വിലക്കയറ്റം തടയുന്നതിനുള്ള
നടപടികള്‍
436.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമാര്‍ക്കറ്റിലെ
അനിയന്ത്രിത
വിലക്കയറ്റം
തടയുന്നതിനായി
സഹകരണമേഖല മുഖേന
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
നിത്യോപയോഗ
സാധനങ്ങള്‍
ന്യായവിലയ്ക്കും മായം
കലര്‍ത്താതെയും
ഉപഭോക്താവിന്
ലഭിയ്ക്കുന്നതിനായി
കണ്‍സ്യൂമര്‍ ഫെഡ്
ഏതെല്ലാം തരത്തിലുള്ള
സ്റ്റോറുകള്‍
നടത്തിവരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
എത്ര നന്മസ്റ്റോറുകൾ
ആരംഭിക്കുന്നതിനായിരുന്നു
നടപടികള്‍ തുടങ്ങിയത് ;
ആയത് പ്രവര്‍ത്തനം
തുടങ്ങിയോ; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
പൂക്കോട്ടുകാവില്‍
അനുവദിക്കപ്പെട്ട
നന്മസ്റ്റോറിന്റെ
പ്രവര്‍ത്തനം
തുടങ്ങിയോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
പ്രവർത്തനം എന്ന്
ആരംഭിക്കാൻ കഴിയുമെന്നു
വ്യക്തമാക്കുമോ ?
ജൈവ
പച്ചക്കറി ഉത്പാദനം
437.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുവര്‍ണ്ണകൈരളി
പദ്ധതിയനുസരിച്ച് ജൈവ
പച്ചക്കറി
ഉത്പാദനത്തിനായി
മുന്നോട്ടുവന്നിട്ടുളള
സഹകരണ
സംഘങ്ങളെത്രയെന്ന്
വിശദമാക്കാമോ ;
(ബി)
ആലില
പദ്ധതി നടപ്പ് വര്‍ഷവും
തുടരുന്നുണ്ടോ ;
വിശദമാക്കാമോ ?
വില
പിടിച്ചുനിര്‍ത്തുന്നതിനായി
സഹകരണ വകുപ്പ് നടത്തുന്ന
ഇടപെടലുകള ്
438.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരുന്ന
ഓണം, ക്രിസ്മസ്
തുടങ്ങിയ
ആഘോഷങ്ങളോടനുബന്ധിച്ച്
റേഷന്‍
കാര്‍ഡുടമകള്‍ക്ക് അരി,
പലവ്യഞ്ജനങ്ങള്‍
തുടങ്ങിയ വിവിധ അവശ്യ
സാധനങ്ങള്‍ വിതരണം
ചെയ്യുന്നതിന് സഹകരണ
വകുപ്പ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
ഇതു
സംബന്ധിച്ച്
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാം ;
(സി)
അവശ്യ
സാധനങ്ങളുടെ വില
പിടിച്ചു
നിര്‍ത്തുന്നതിനായി
സഹകരണ വകുപ്പ്
നടത്തുന്ന ഇടപെടലുകള്‍
ഏതെല്ലാം ;
വ്യക്തമാക്കാമോ ?
കേരള
സഹകരണ റിസ്ക് ഫണ്ട് പദ്ധതി
439.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ റിസ്ക് ഫണ്ട്
പദ്ധതി പ്രകാരം ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
ലഭിച്ച അപേക്ഷകളില്‍
എത്ര എണ്ണം
തീര്‍പ്പാക്കി;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എത്ര
രൂപയുടെ ആനുകൂല്യം
ഇതുവഴി
ലഭ്യമാക്കിയെന്ന്
വിശദമാക്കാമോ?
നന്മ
സ്റ്റോറുകള്‍
440.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കണ്‍സ്യൂമര്‍ ഫെഡിന്റെ
കീഴില്‍ എത്ര നന്മ
സ്റ്റോറുകള്‍
തുടങ്ങിയിട്ടുണ്ടെന്നും
അവയില്‍ എത്ര എണ്ണം
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ജില്ല തിരിച്ച്
വിശദമാക്കാമോ ?
നിതി,
നന്മ, ത്രിവേണി സ്റ്റോറുകളുടെ
നടത്തിപ്പിലെ ക്രമക്കേട ്
441.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
നീതി, നന്മ, ത്രിവേണി
സ്റ്റോറുകളുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് വ്യാപകമായ
ക്രമക്കേട്
നടക്കുന്നുവെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച്
ഏതെങ്കിലും തരത്തിലുളള
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
അതു
പ്രകാരം എന്തെല്ലാം
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുളളത്;
(ഡി)
ആരെയൊക്കെയാണ്
കുറ്റക്കാരായി
കണ്ടെത്തിയിട്ടുളളത്;
(ഇ)
ഇവര്‍ക്കെതിരെ
എന്തുശിക്ഷാനടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ?
സഹകരണ
മേഖലയുടെ സമഗ്ര വികസനം
442.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ സഹകരണ
മേഖലയുടെ സമഗ്ര
വികസനത്തിനായി എത്ര
തുകയാണ് വകയിരുത്തിയത്;
ഏതെല്ലാം ഇനത്തില്‍
എത്ര തുക ചെലവഴിച്ചു ;
ഇനി
ചെലവഴിക്കപ്പെടാനുള്ള
തുക എത്ര;
വിശദമാക്കുമോ?
(ബി)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍ സഹകരണ
മേഖലയുടെ വികസനത്തിനായി
എത്ര തുകയാണ്
നീക്കിവെച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
നിത്യോപയോഗ സാധനങ്ങളുടെ
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
വിപണി ഇടപെടലിനായി എത്ര
തുക 2012-13, 2013-14,
2014-15 വര്‍ഷങ്ങളില്‍
ചെലവഴിച്ചു എന്ന്
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ത്രിവേണി മെഡിക്കല്‍
സ്റ്റോറുകള്‍ക്കായി
2012-13, 2013-14,
2014-15 വര്‍ഷങ്ങളില്‍
എത്ര തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ?
സഹകരണ
ബാങ്കിംഗ് മേഖലകളില്‍
നടപ്പിലാക്കിയ പദ്ധതികള്‍
443.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സഹകരണ
ബാങ്കിംഗ് മേഖലകളില്‍
നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാം
;
(ബി)
സഹകരണ
ബാങ്കുകള്‍ വഴി
കാര്‍ഷിക മേഖലയുടെ
പുരോഗതിക്കായി
നടപ്പിലാക്കിയ വായ്പാ
പദ്ധതികള്‍ എന്തെല്ലാം?
സഹകരണ
വകുപ്പില്‍ നടപ്പിലാക്കിയ
പുതിയ പദ്ധതികള്‍
444.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സഹകരണ വകുപ്പില്‍
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതികളിലൂടെ
എന്തെല്ലാം
പ്രയോജനങ്ങളാണ്
ഉണ്ടായത് ;
വിശദമാക്കാമോ ?
സഹകരണ
ബാങ്കുകളിലെ നിക്ഷേപം
445.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആദായനികുതി
വകുപ്പ് സംസ്ഥാനത്തെ
സഹകരണ ബാങ്കുകളിലെ
നിക്ഷേപങ്ങളെക്കുറിച്ച്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ
; എത്ര തുകയ്ക്ക്
മുകളിലുളള
നിക്ഷേപങ്ങളെക്കുറിച്ചാണ്
വിവരങ്ങള്‍ നല്‍കേണ്ടത്
; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
വാണിജ്യബാങ്കുകള്‍
10 ലക്ഷം രൂപയ്ക്കു
മുകളില്‍ നിക്ഷേപം
ഉളളവരുടെ വിവരങ്ങള്‍
മാത്രം നല്കിയാല്
മതിയെന്നിരിക്കെ,
സഹകരണബാങ്കുകളെ
തകര്‍ക്കുന്നതാണ്
ആദായനികുതി വകുപ്പിന്റെ
ഈ നീക്കം എന്ന
വിദഗ്ധരുടെ അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഉണ്ടെങ്കില്‍
സഹകരണബാങ്കുകളെ
സംരക്ഷിക്കുന്നതിന്
കേന്ദ്ര ധനകാര്യ
വകുപ്പുമായി
ബന്ധപ്പെട്ട് എന്തു
നടപടികളാണ്
ഇക്കാര്യത്തിൽ
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കുമോ?
സഹകരണ
ബാങ്കുകളില്‍ അംഗത്വം
446.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍
അംഗത്വമെടുക്കുന്നതിന്
ഏതു വിധത്തിലാണ്
അപേക്ഷകള്‍
നല്‍കേണ്ടത്;
(ബി)
അംഗത്വത്തിന്
അപേക്ഷിക്കാന്‍
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്;
(സി)
സഹകരണ
ബാങ്കുകളുടെ ഭരണ
സമിതിയോ ബോര്‍ഡ് അംഗമോ
ശുപാര്‍ശ
ചെയ്യാത്തയാള്‍ക്ക്
യോഗ്യതയുണ്ടെങ്കിലും
അംഗത്വം നല്‍കരുതെന്ന്
ചട്ടങ്ങളില്‍
പറയുന്നുണ്ടോ; അപ്രകാരം
ചട്ടങ്ങളില്‍
വ്യവസ്ഥയില്ലെങ്കില്‍
അംഗത്വത്തിനുള്ള
അപേക്ഷാ ഫോറം പോലും
നിഷേധിക്കുന്ന ബാങ്ക്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
സഹകരണ
സ്ഥാപനങ്ങള്‍ മുഖേനയുളള
കാര്‍ഷിക വായ്പകള്‍
447.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഓരോ
സാമ്പത്തിക വര്‍ഷവും
സഹകരണ സ്ഥാപനങ്ങള്‍
മുഖേന എത്ര തുകയുടെ
കാര്‍ഷിക വായ്പകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ ;
(ബി)
2014-15 സാമ്പത്തിക
വര്‍ഷത്തില്‍ കണ്ണൂര്‍
ജില്ലയില്‍ ഈ ഇനത്തില്‍
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
സ്ഥാപനം തിരിച്ച്
വിശദമാക്കാമോ ?
സഹകരണ
സ്ഥാപനങ്ങള്‍ എഴുതിത്തള്ളിയ
ലോണ്‍
448.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും
ലോണ്‍ എടുത്തശേഷം
മരിച്ചുപോകുന്ന
സഹകാരികളുടെ ലോണ്‍
കുടിശ്ശിക
എഴുതിത്തള്ളുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇൗ ഇനത്തില്‍ എന്തു തുക
എഴുതിത്തള്ളിയിട്ടുണ്ടെന്നും
എത്ര കുടുംബങ്ങള്‍ക്ക്
ഇതിന്റെ ആനുകൂല്യം
ലഭിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ ?
സഹകരണ
സ്ഥാപനങ്ങളുടെ നവീകരണം
449.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളുടെ
നവീകരണത്തിനും
വികസനത്തിനുമായി
പദ്ധതികള്‍ ആസൂത്രണം
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
പി.പി.പി.
പദ്ധതികള്‍ക്ക്
നല്കുന്ന സഹായം പോലും
സഹകരണ സംഘങ്ങള്‍ക്ക്
നല്‍കാത്തത്
എന്തുകൊണ്ടാണ് ;
(സി)
സഹകരണ
സംഘങ്ങള്‍ക്ക് പുതിയ
പദ്ധതികള്‍
നടപ്പാക്കുന്നതിനും
വികസിപ്പിക്കുന്നതിനും
സര്‍ക്കാര്‍ വക ഭൂമിയും
സ്ഥാപനങ്ങളും
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
സഹകരണ
സംഘങ്ങള്‍ക്കായി കര്‍മ്മ
പദ്ധതികള്‍
450.
ശ്രീ.ബെന്നി
ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം സഹകരണ
സംഘങ്ങളുടെ സുസ്ഥിര
വളര്‍ച്ചയ്ക്കും
കാര്യക്ഷമതയ്ക്കും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയതെന്ന്
വിശദമാക്കാമോ ;
(ബി)
സഹകരണ
നിയമത്തില്‍ എന്തെല്ലാം
ഭേദഗതികളാണ്
വരുത്തിയതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം സഹകരണ
മേഖലയുടെ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയതെന്ന്
വിശദമാക്കാമോ?
ജില്ലാ
സഹകരണ ബാങ്കു് ശാഖകളിലെ
ബ്രാഞ്ച് മാനേജര്‍ തസ്തിക
451.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളുടെ
ശാഖകളിലെ ബ്രാഞ്ച്
മാനേജര്‍ തസ്തികയിലെ
ഒഴിവുകളുടെ വിവരം
പി.എസ്സ്.സി- യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഓരോ
ജില്ലയിലും പ്രസ്തുത
തസ്തികയിലുളള
ഒഴിവുകളുടെ എണ്ണവും അത്
പി.എസ്സ്.സി-യ്ക്ക്
റിപ്പോര്‍ട്ട് ചെയ്ത
തീയതിയും
വെളിപ്പെടുത്താമോ;
(സി)
സഹകരണ
സ്ഥാപനങ്ങളില്‍
പി.എസ്സ്.സി മുഖേന
നിയമനം നടത്തുന്ന
തസ്തികകളില്‍
ഉദ്യോഗക്കയറ്റം നല്കി
നിയമനം നടത്തരുത് എന്ന
ഉത്തരവ്
പാലിക്കപ്പെടുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
കൊച്ചി
സഹകരണ മെഡിക്കല്‍ കോളേജ്
സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി
452.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
സഹകരണ മെഡിക്കല്‍
കോളേജ് എന്നാണ്
സര്‍ക്കാര്‍
ഏറ്റെടുത്തത് എന്നും
ഏറ്റെടുക്കുന്നതിന്
മുന്‍പ് മെഡിക്കല്‍
കോളേജിന്റെ ആസ്തി
ബാദ്ധ്യത
തിട്ടപ്പെടുത്തിയിരുന്നോ
എന്നും വിശദമാക്കാമോ;
(ബി)
കൊച്ചി
സഹകരണ മെഡിക്കല്‍
കോളേജ് സര്‍ക്കാര്‍
ഏറ്റെടുക്കുമ്പോള്‍
കേപ്പുമായി
എന്തെങ്കിലും ധാരണപത്രം
ഒപ്പു വച്ചിരുന്നോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കൊച്ചി
സഹകരണ മെഡിക്കല്‍കോളേജ്
സര്‍ക്കാര്‍
ഏറ്റെടുക്കുമ്പോള്‍
കേപ്പിന് നഷ്ടപരിഹാരം
നല്കാന് വ്യവസ്ഥ
ചെയ്തിരുന്നോ;
നഷ്ടപരിഹാരമായി
എന്തെങ്കിലും തുക
കേപ്പിന് ലഭിച്ചോ;
വ്യക്തമാക്കാമോ;
(ഡി)
സഹകരണ
മെഡിക്കല്‍ കോളേജിലെ
ജീവനക്കാരെ സര്‍ക്കാര്‍
ഏറ്റെടുത്തോ; വിശദാംശം
നല്‍കുമോ;
(ഇ)
സര്‍ക്കാര്‍
ഏറ്റെടുത്ത തീയതി
മുതല്‍ ഇതുവരെ
മെഡിക്കല്‍കോളേജിന്റെ
നടത്തിപ്പിനായി കേപ്പ്
എത്ര തുക ചെലവഴിച്ചു;
വിശദമാക്കാമോ?
കൊല്ലം
ജില്ലാ സഹകരണ ബാങ്കിലെ
ഒഴിവുകൾ
453.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ സഹകരണ
ബാങ്കിന്റെ അധീനതയില്‍
ഉള്ള ശാഖകളില്‍
ബ്രാഞ്ച് മാനേജര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഒഴിവുക ളുടെ എണ്ണം
ബ്രാഞ്ച് തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ എന്നു
മുതലാണ് നിലവിൽ
വന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയതായി
അനുവദിച്ച ശാഖകളിലെ
നിലവിലുള്ള ഒഴിവുകളും
റിട്ടയര്‍മെന്റ്
ഒഴിവുകളും പ്രത്യേകം
പ്രത്യേകമായി
വെളിപ്പെടുത്തുമോ?
ആലപ്പുഴ
ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ .
454.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ആലപ്പുഴ ജില്ലയിലെ
സഹകരണ സ്ഥാപനങ്ങള്‍ക്ക്
എത്ര തുക ഗ്രാന്റായി
നല്കി; ഏതെല്ലാം
സംഘങ്ങള്‍ക്ക് എത്ര തുക
വീതം; വ്യക്തമാക്കുമോ;
(ബി)
ജില്ലയിലെ
സഹകരണ സംഘങ്ങളെ
സഹായിക്കുന്നതിനായി
നിലവിലെ ബഡ്ജറ്റില്‍
എത്ര തുക
നീക്കിവച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നാട്ടിക
മണ്ഡലത്തിലെ
ത്രിവേണി/നന്മ/നീതി
സ്റ്റോറുകള്‍
455.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാട്ടിക
നിയോജക മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
ത്രിവേണി/നീതി/നന്മ
സ്റ്റോറുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ ;
(ബി)
ഈ
സ്റ്റോറുകളിൽ വേണ്ടത്ര
ഉല്പന്നങ്ങള്
വില്പനക്കില്ലാത്തുതുകൊണ്ട്
നേരിടുന്ന പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പരിഹാര
നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കുമോ ?
അംഗത്വം
നിഷേധിക്കുന്ന സഹകരണ
ബാങ്കുകള്‍
456.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
വിവിധ സഹകരണ
ബാങ്കുകളില്‍
യോഗ്യതയുളളവ൪ക്ക്പോലും
അംഗത്വം
നിഷേധിക്കുന്നതായ
പരാതികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അംഗത്വം
നിഷേധിക്കുന്ന സഹകരണ
സംഘങ്ങള്‍/ബാങ്കുകള്‍ക്കെതിരെ
എവിടെയാണ് പരാതി
നല്‍കേണ്ടതെന്നും ഈ
വിധം നല്കുന്ന
പരാതിയില്‍ പരിഹാരം
ലഭിച്ചില്ലെങ്കില്‍
എന്തു തുടര്‍നടപടികളാണ്
സ്വീകരിക്കേണ്ടതെന്നും
വെളിപ്പെടുത്തുമോ;
(സി)
യോഗ്യതയുളളവര്‍ക്ക്
അംഗത്വം
നിഷേധിക്കുന്നതു
പോലെയുളള നടപടികള്‍
സ്വീകരിക്കുന്ന സഹകരണ
സംഘങ്ങള്‍/ബാങ്കുകള്‍ക്കെതിരെ
വകുപ്പ്തലത്തില്‍ എന്തു
നടപടികളാണ്
സ്വീകരിക്കുകയെന്നു
വ്യക്തമാക്കുമോ?
പരിയാരം
മെഡിക്കല്‍കോളേജ്.
457.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിയാരം
മെഡിക്കല്‍ കോളേജ്
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;വിശദാംശം
വെളിപ്പെടുത്താമോ?
പ്രാഥമിക
കാര്‍ഷിക വായ്പാ സംഘങ്ങള്‍
458.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
ലെ കണക്കുപ്രകാരം
സംസ്ഥാനത്തെ പ്രാഥമിക
കാര്‍ഷിക
വായ്പാസംഘങ്ങളില്‍
എത്രയെണ്ണം ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നു;
എത്ര സംഘങ്ങള്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നു;
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സംഘങ്ങളെ
ലാഭത്തിലാക്കുവാന്‍
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഓരോ വര്‍ഷവും
സഹകരണ സംഘങ്ങള്‍ വഴി
വിതരണം ചെയ്ത കാര്‍ഷിക
വായ്പ എത്രയെന്ന്
വ്യക്തമാക്കുമോ; ആകെ
കാര്‍ഷിക വായ്പയില്‍
പ്രാഥമിക കാര്‍ഷിക
വായ്പാ സഹകരണ സംഘങ്ങള്‍
വഴി വിതരണം ചെയ്ത
കാര്‍ഷിക വായ്പകളുടെ
കണക്ക്, വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
വായ്പ തീരെ നല്‍കാത്ത
സംഘങ്ങള്‍
എത്രയുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇക്കാര്യത്തില്‍ എന്തു
നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
ത്രിവേണി
സ്റ്റോറുകളുടെയും നന്മ
സ്റ്റോറുകളുടെയും പ്രവര്‍ത്തനം
459.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ വകുപ്പിനു
കീഴിലുള്ള ത്രിവേണി
സ്റ്റോറുകളുടെയും നന്മ
സ്റ്റോറുകളുടെയും
പ്രവര്‍ത്തനത്തിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്ന
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
നിത്യോപയോഗ
സാധനങ്ങള്‍
സബ്സിഡിനിരക്കിലും
ന്യായവിലയ്ക്കും
ലഭ്യമാക്കാന്‍ സഹകരണ
വകുപ്പ്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
കണ്‍സ്യൂമര്‍ഫെഡിനെ
കൂടുതല്‍
ജനകീയമാക്കുന്നതിനും
സ്റ്റോറുകളിലെ വില്പന
മെച്ചപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ ?
ത്രിവേണി/നീതി
/ നന്മ സ്റ്റോറുകളിലെ വിപണനം
460.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
ത്രിവേണി//നീതി
സ്റ്റോറുകളിലും കൂടാതെ
നന്മ സ്റ്റോറുകളിലും
വിപണനം നടത്തി
വന്നിരുന്ന സാധനങ്ങളുടെ
വില എത്രയായിരുന്നു ;
(ബി)
തുടര്‍ന്ന്
ഒാരോ വര്‍ഷവും
ഏപ്രില്‍ ഒന്നിന്
അവയുടെ വില എത്ര എന്നും
2015 മേയ് മാസത്തെ വില
എത്ര എന്നും
വ്യക്തമാക്കുമോ ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷമുളള കാലയളവിലെ
ഒാരോ സാധനങ്ങള്‍ക്കും
വര്‍ദ്ധിച്ച വില എത്ര
എന്നും ഏതെങ്കിലും
സാധനങ്ങള്‍ക്ക് കഴിഞ്ഞ
സര്‍ക്കാരിനേക്കാള്‍
കുറവു വിലയുണ്ടോ
എന്നും അവ ഏതെല്ലാം
എന്നും വ്യക്തമാക്കുമോ
;
(ഡി)
ത്രിവേണി//നീതി/നന്മ
സ്റ്റോറുകള്‍
(മെഡിക്കല്‍
സ്റ്റോറുകള്‍
ഉള്‍പ്പെടെ) വിവിധ
സാധനങ്ങള്‍
/മരുന്നുകള്‍
എന്നിവയുടെ 2015 മേയ്
മാസത്തിലെ വില
സംബന്ധിച്ച
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ ; ഒപ്പം
ഇൗ സ്രക്കാര്‍
അധികാരത്തില്‍
വന്നപ്പോഴുളള
സ്റ്റേറ്റ്മെന്റും
ലഭ്യമാക്കുമോ ;
(ഇ)
ത്രിവേണി/നീതി/നന്മ
സ്റ്റോറുകളില്‍ പൊതു
ജനത്തിനാവശ്യമുളള അവശ്യ
സാധനങ്ങളുടെ അഭാവം
ഉണ്ടെന്നുളള
പരാതിയുളളതിനാല്‍
നിലവിലെ സ്റ്റോക്കു
വിവരം ലഭ്യമാക്കുമോ ?
ത്രിവേണി/നീതി
/നന്മ / സ്റ്റോറുകള്‍
461.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍ എത്ര
ത്രിവേണി/നീതി
സ്റ്റോറുകള്‍/നീതി
മെഡിക്കല്‍
സ്റ്റോറുകള്‍/മറ്റു
ന്യായവില വിപണന
കേന്ദ്രങ്ങള്‍ എന്നിവ
ഉണ്ടായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
ഓരോവര്‍ഷവും എത്ര നന്മ
സ്റ്റോറുകള്‍ തുറന്നു
പ്രവര്‍ത്തനം നടത്തി
എന്ന് വര്‍ഷം തിരിച്ച്
വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങള്‍
പ്രതിസന്ധി നേരിട്ടതു
പ്രകാരം ഓരോ വര്‍ഷവും
അടച്ച സ്ഥാപനങ്ങള്‍
ഏതെല്ലാം; ജില്ല
തിരിച്ച് വിശദാംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ സബ്സിഡി
സാധനങ്ങള്‍ ലഭ്യമല്ല
എന്നതു മൂലം
അടച്ചുപൂട്ടിയവ
ഏതെല്ലാമെന്ന് വിഭാഗം
തിരിച്ച്
വ്യക്തമാക്കുമോ ;
ഇതിനുകാരണക്കാരായ
ഉദ്യോഗസ്ഥര്‍ ആരെല്ലാം
;
(ഇ)
ഇവ
തുടര്‍ന്ന്
പ്രവര്‍ത്തിപ്പിയ്ക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിയ്ക്കുമോ എന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത സ്ഥാപനങ്ങള്‍
തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍
ഇതുവരെ എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
ത്രിവേണി/നന്മ/നീതി
സ്റ്റോറുകൾ
462.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
ത്രിവേണി/നന്മ/നീതി
സ്റ്റോറുകളുടെ എണ്ണം
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത സ്ഥാപനങ്ങളിലെ
നിലവിലുള്ള
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
(സ്ഥിരം/താല്‍ക്കാലികം)
ജില്ലാടിസ്ഥാനത്തില്‍
അറിയിക്കുമോ;
(സി)
ഇവയുടെ പ്രവർത്തനം
ലാഭകരമാണോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം ഇക്കഴിഞ്ഞ
വാര്‍ഷിക സ്ഥിതിവിവര
കണക്കുകളുടെ
അടിസ്ഥാനത്തിൽ
വിശദമാക്കാമോ?
സുവര്‍ണ്ണ
കേരളം പദ്ധതി
463.
ശ്രീ.വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
പി.എ.മാധവന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുവര്‍ണ്ണ
കേരളം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
സഹകരണ സംഘങ്ങള്‍
മുഖേനയാണ് ആധുനിക കൃഷി
സാങ്കേതിക വിദ്യകള്‍
കൈമാറുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
അടുക്കളത്തോട്ട
നിര്‍മ്മാണം ഉള്‍പ്പെടെ
ഏതെല്ലാം കൃഷി രീതികളും
ഉല്പാദനോപാധികളുമാണ്
കൈമാറുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
താമരക്കുടി
സര്‍വ്വീസ് സഹകരണ ബാങ്കിലെ
ക്രമക്കേടുകള്‍
464.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ താമരക്കുടി
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നടന്നതായി
ആരോപിക്കപ്പെടുന്ന
ക്രമക്കേടുകളെ
സംബന്ധിച്ച്
അന്വേഷിക്കുന്നതിനായി
സ്ഥലം എം. എല്‍. എ.
വകുപ്പ് മന്ത്രിക്ക്
നല്കിയ കത്തിന്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
വെളിപ്പെടുത്താമോ ;
(ബി)
ക്രമക്കേടുകൾ
സംബന്ധിച്ച
അന്വേഷണത്തില്‍
കുറ്റക്കാരായി
കണ്ടെത്തിയവര്‍
ആരൊക്കെ ;
അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(സി)
പ്രസ്തുത
ബാങ്കിലെ
നിക്ഷേപകര്‍ക്ക് പണം
അടിയന്തരമായി
ലഭ്യമാക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ ?
കണ്‍സ്യൂമര്‍
ഫെഡിന്റെ സ്ഥാപനങ്ങള്‍
അടച്ചുപൂട്ടല്‍
465.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കണ്‍സ്യൂമര്‍
ഫെഡിന്റെ സ്ഥാപനങ്ങള്‍
അടച്ചുപൂട്ടുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് സംബന്ധിച്ച്
വിശദമായ പഠനം
നടത്തിയിട്ടുണ്ടോ;
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(സി)
ഇത്തരം
പ്രവണതകള്‍ തടയുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
കണ്‍സ്യൂമര്‍
ഫെഡ് സ്ഥാപനങ്ങളുടെ
അടച്ചുപൂട്ടല്‍ മൂലം
തൊഴില്‍
നഷ്ടപ്പെടുന്നവരെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെസ്റ്റോറുകള്
466.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ ഫെഡിന്റെ
ത്രിവേണി സ്റ്റോര്‍,
നന്മ സ്റ്റോര്‍, നീതി
സ്റ്റോര്‍ എന്നിവയുടെ
എത്ര വീതം ഔട്ട്
ലെറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)
പ്രസ്തുത
സ്റ്റോറുകളുടെ 2014-15
സാമ്പത്തിക വര്‍ഷത്തെ
വിറ്റുവരവ് എത്ര കോടി
രൂപയാണ് ;
(സി)
അടുത്ത
കാലത്ത് ചില ഔട്ട്
ലെറ്റുകള്‍
അടച്ചുപൂട്ടുകയുണ്ടായോ
; എങ്കില്‍ എത്ര എണ്ണം
വീതം അടച്ചു പൂട്ടി ;
(ഡി)
അടച്ചുപൂട്ടിയതിന്റെ
കാരണം വിശദമാക്കാമോ ;
(ഇ)
സംസ്ഥാനത്ത് വന്‍
വിലക്കയറ്റം
അനുഭവപ്പെടുന്ന
സാഹചര്യത്തില്‍
പ്രസ്തുത സ്റ്റോറുകളെ
ജനോപകാരപ്രദമായ
രീതിയില്‍
നിലനിറുത്തിക്കൊണ്ടു
പോകുന്നതിന്
കണ്‍സ്യൂമര്‍ ഫെഡ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ
?
അടച്ചുപൂട്ടുന്ന
ത്രിവേണി ഔട്ട്ലെറ്റുകളും
ഗോഡൗണുകളും
467.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ ഏതെല്ലാം
ത്രിവേണി
ഔട്ട്ലെറ്റുകളും
ഗോഡൗണുകളുമാണ് അടച്ചു
പൂട്ടുന്നതിന്
ഉത്തരവായതെന്ന്
അറിയിക്കുമോ;
(ബി)
വാളകത്ത്
പ്രവര്‍ത്തിച്ചിരുന്ന
ത്രിവേണി ഗോഡൗണ്‍
അടച്ചു പൂട്ടുന്നതിന്
ഇടയായ സാഹചര്യം
വെളിപ്പെടുത്താമോ;
(സി)
അടച്ചു
പൂട്ടിയ ത്രിവേണി
ഔട്ട്ലെറ്റുകളിലെ
ജീവനക്കാരുടെ തൊഴില്‍
സംരക്ഷണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പഴയകുന്നുമ്മല്‍
സര്‍വ്വീസ് സഹകരണ ബാങ്ക്
വായ്പാ തട്ടിപ്പ്
468.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഴയകുന്നുമ്മല്‍
സര്‍വ്വീസ് സഹകരണ
ബാങ്ക് വായ്പാ
തട്ടിപ്പുമായി
ബന്ധപ്പെട്ട് പോലീസ്
കേസ് നിലവിലുണ്ടോ ;
(ബി)
എത്ര
രൂപയുടെ തട്ടിപ്പാണ്
നടന്നിട്ടുള്ളതെന്നും
കേസിനെ സംബന്ധിച്ചുള്ള
വിശദവിവരങ്ങളും
ലഭ്യമാക്കാമോ ;
(സി)
ഈ
ബാങ്കിന്റെ ആസ്തി എത്ര
രൂപയാണെന്നും
വായ്പയിനത്തില്‍
നല്കിയ തുക എത്ര
എന്നും വിശദമാക്കാമോ ?
കണ്‍സ്യൂമര്‍ഫെഡിലെ
നിയമനങ്ങള്‍
469.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കണ്‍സ്യൂമര്‍ഫെഡ്
ഏതെല്ലാം തസ്തികകളില്‍
എത്ര പേരെ വീതം,
സ്ഥിരമായോ
താത്കാലികമായോ,
ദിവസക്കൂലിയടിസ്ഥാനത്തിലോ
നിയമനം
നടത്തിയിട്ടുണ്ട്;
അവരില്‍ ഇപ്പോഴും
തുടര്‍ന്നു വരുന്നവരുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കണ്‍സ്യൂമര്‍ഫെഡിലെ
താത്കാലിക നിയമനങ്ങള്‍
സംബന്ധിച്ച ബഹു.
ഹൈക്കോടതിയുടെ വിധി
എന്തായിരുന്നുവെന്നും
വിധിയ്ക്കു ശേഷം
നടത്തിയ നിയമനങ്ങള്‍
എത്രയെന്നും
അറിയിക്കുമോ;
(സി)
കണ്‍സ്യൂമര്‍ഫെഡ്
ഇന്നത്തെ നിലയിലേയ്ക്ക്
എത്താനിടയാക്കിയ
നടപടികളില്‍ മേല്പറഞ്ഞ
തരത്തിലുള്ള
നിയമനങ്ങള്‍ കൂടി
കാരണമായിട്ടുണ്ടായിരുന്നുവോ;
വിശദമാക്കാമോ?
പൊന്നാനിമണ്ഡലത്തിലെ
ത്രിവേണി മൊബൈല്‍ യൂണിറ്റ്
470.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തില്‍
കണ്‍സ്യൂമര്‍ ഫെഡിന്
കീഴിലുള്ള മൊബൈല്‍
യൂണിറ്റ് ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുതമൊബൈല്
യൂണിറ്റ്
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
മലപ്പുറം
ജില്ലയില്‍ ഏതെല്ലാം
നിയമസഭാ മണ്ഡലങ്ങളിലാണ്
ഇപ്പോള്‍ മൊബൈല്‍
ത്രിവേണി യൂണിറ്റ്
പ്രവർത്തിക്കുന്നത്;
ഓരോ സ്ഥലത്തേയും
വിറ്റുവരവ്
എത്രയാണെന്ന്
വിശദമാക്കുമോ?
മിഷന്
676 - ല്‍ ഉള്‍പ്പെടുത്തിയ
സഹകരണ മേഖലയിലെ പദ്ധതികള്‍
471.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 - ല്‍
ഉള്‍പ്പെടുത്തി സഹകരണ
മേഖല, പലിശരഹിത
വായ്പയും നൂതന
പദ്ധതികളും
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് 676
വഴി സഹകരണ വകുപ്പ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പദ്ധതികളെ
സംബന്ധിച്ച രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ?
സഹകരണ
വകുപ്പിലെ ജീവനക്കാരുടെ JDC
ട്രെയിനിംഗ ്
472.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിലെ ജീവനക്കാരെ
ജെ. ഡി. സി.
ട്രെയിനിംഗിന്
തെരെഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം
;വിശദമാക്കുമോ ;
(ബി)
2015-16
- ലെ ജെ. ഡി. സി.
ട്രെയിനിംഗിന് എത്ര
പേരെയാണ്
തെരെഞ്ഞെടുത്തത് ;
അവരുടെ പേരു വിവരം
അറിയിക്കാമോ ;
അവരെല്ലാം
സര്‍വ്വീസില്‍
പ്രവേശിച്ചത് എന്നാണ് ;
വിശദമാക്കാമോ ?
ഖാദി
ഗ്രാമ വ്യവസായ മേഖലയിലെ
വികസനം
473.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
ഗ്രാമ വ്യവസായ മേഖലയുടെ
വളര്‍ച്ച
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഈ
മേഖലയുടെ പശ്ചാത്തല
സൗകര്യവികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത് ;
(സി)
ഖാദിയ്ക്ക്
ആഗോള ട്രേഡ് മാര്‍ക്ക്
നേടുന്നതിന് എന്തെല്ലാം
ശ്രമങ്ങള്‍
നടത്തിയിട്ടുണ്ട്;
ഇതിന്റെ നിലവിലെ സ്ഥിതി
എന്താണ് ;
(ഡി)
ഖാദി
വസ്ത്രങ്ങളില്‍
ഓര്‍ഗാനിക് ചായങ്ങള്‍
ഉപയോഗിക്കുന്ന രീതി
അവലംബിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അക്കാര്യം
പരിശോധിക്കുമോ ?
ഖാദി
ഉല്പന്നങ്ങളുടെ ഉല്പാദന-വിപണന
മേഖലയുടെ ശാക്തീകരണം
474.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
ഉല്പന്നങ്ങളുടെ
ഉല്പാദന-വിപണന മേഖലയുടെ
ശാക്തീകരണത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(ബി)
നിലവില്‍
ഖാദി ഉല്പന്നങ്ങളുടെ
വിപണനത്തിനായി എത്ര
സര്‍ക്കാര്‍ ഔട്ട്
ലെറ്റുകള്‍
പ്രവര്‍ത്തിച്ചുവരുന്നു
എന്ന്
ജില്ലാടിസ്ഥാനത്തില്‍
അറിയിക്കുമോ;
(സി)
ഈ
ഔട്ട് ലെറ്റുകളിലെ
ജീവനക്കാരുടെ എണ്ണം
(സ്ഥിരം/താല്‍ക്കാലികം)
തസ്തിക തിരിച്ച്
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ഡി)
സര്‍ക്കാരിന്റെ
ആഭ്യന്തര ഖാദി വിപണന
മേഖല നിലവില്‍
ലാഭകരമായാണോ
പ്രവര്‍ത്തിച്ചു
വരുന്നത് എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം അറിയിക്കുമോ?
തെക്കേക്കര
പല്ലാരിമംഗല്
ഖാദിസൗഭാഗ്യയ്ക്ക് കെട്ടിട
നിര്‍മ്മാണം
475.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
തെക്കേക്കര
പല്ലാരിമംഗല്
ഖാദിസൗഭാഗ്യയ്ക്ക്
ഭരണാനുമതി
ലഭ്യമായിട്ടും
നാളിതുവരെ കെട്ടിട
നിര്‍മ്മാണം
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
നഷ്ടത്തിലായ
ഖാദി-ഗ്രാമ വ്യവസായ
യൂണിറ്റുകൾ
476.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ആകെ എത്ര ഖാദി-ഗ്രാമ
വ്യവസായ
യൂണിറ്റുകളാണുള്ളത് ;
(ബി)
ഇതില്‍
ഏതെങ്കിലും നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ അവയുടെ എണ്ണം
എത്രയാണ് ;
(സി)
ഇവ
നഷ്ടത്തിലാകാന്‍ കാരണം
എന്താണ് ; ഇത്
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്തെന്ന്
വിശദമാക്കുമോ?