നഗരസഭാ
പരിധിയിലുള്ള
തെരുവുകച്ചവടക്കാരുടെ
പുനരധിവാസം
5406.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുനിസിപ്പാലിറ്റികളുടേയും
കോര്‍പ്പറേഷനുകളുടേയും
പരിധിയിലുളള
തെരുവുകച്ചവടക്കാരെ
പുനരധിവസിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കച്ചവടക്കാരെ
പുനരധിവസിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
"ക്ലീന്‍
മൈ സ്ട്രീറ്റ്" പദ്ധതി
5407.
ശ്രീ.കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരശുചീകരണത്തിനായി
ക്ലീന്‍ മൈ സ്ട്രീറ്റ്
(Clean my Street)
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഇ-മാലിന്യനിര്‍മ്മാര്‍ജ്ജനം
5408.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
സി.മോയിന്‍ കുട്ടി
,,
എന്‍. ഷംസുദ്ദീന്
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-മാലിന്യനിര്‍മ്മാര്‍ജ്ജന
കാര്യത്തില്‍
സംസ്ഥാനത്തിന്
എത്രത്തോളം വിജയം
കെെവരിക്കാനായി എന്നതു
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(ബി)
റിപ്പയര്‍ ഷോപ്പുകള്‍
ഉള്‍പ്പെടെയുളള ഉറവിട
കേന്ദ്രങ്ങളില്‍
നിന്നും ഇ-മാലിന്യം
ശേഖരിക്കാന്‍ സൗകര്യം
ഏര്‍പ്പെടുത്തുമോ
എന്നു വ്യക്തമാക്കുമോ;
(സി)
ഇ-മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി
റീസെെക്ലിംഗ് യൂണിറ്റ്
തുടങ്ങുന്ന കാര്യം
പരിശോധിക്കുമോ?
കരം
അടയ്ക്കുന്ന രസീതില്‍
ഉടമസ്ഥന്റെ പേര് മാറിയ
സാഹചര്യം
5409.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
കോര്‍പ്പറേഷനില്‍
കവടിയാര്‍ വില്ലേജില്‍
കുറവന്‍കോണം വാര്‍ഡില്‍
പത്മനാഭന് ആചാരിയുടെ
പേരിലുള്ള റ്റി.സി.
4/2369-ാം നമ്പര്‍
വീടിന് ഏത് വര്‍ഷം വരെ
കരം അടച്ചിട്ടുണ്ട്;
(ബി)
അവസാനമായി
ആരുടെ പേരിലാണ്
പ്രസ്തുത കെട്ടിടത്തിന്
കരം അടച്ചത്;
(സി)
കരം
അടയ്ക്കുന്ന രസീതില്‍
ഉടമസ്ഥന്റെ പേര്
മാറാനിടയായ സാഹചര്യം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വീട് സ്ഥിതിചെയ്യുന്ന
സ്ഥലം പരേതനായ
പത്മനാഭന് ആചാരിയുടെ
മകന് പി. നീലകണ്ഠന്
കൈമാറ്റം ചെയ്യുകയും
അതനുസരിച്ച് വീടിന്റെ
ഉടമസ്ഥാവകാശം മാറ്റാന്‍
തിരുവനന്തപുരം
കോര്‍പ്പറേഷനില്‍
25-3-2015ല്‍ അപേക്ഷ
നല്‍കുകയും ചെയ്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
പ്രസ്തുത
അപേക്ഷയിന്മേല്
എന്തെല്ലാം നടപടികള്‍
കൈകൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(എഫ്)
കെട്ടിട
ഉടമസ്ഥന്റെ പേരില്‍ കരം
അടച്ചത് തിരുത്തി
മറ്റൊരു പേര് എഴുതി
രസീത് നല്കിയ
ഉദ്യോഗസ്ഥനെതിരെ ശിക്ഷാ
നടപടി സ്വീകരിക്കുമോ?
പരസ്യ
ബോര്‍ഡുകള്‍ നീക്കം
ചെയ്യാന്‍ നടപടി
5410.
ശ്രീ.കെ.അച്ചുതന്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
അനുമതിയില്ലാതെ
സ്ഥാപിച്ച പരസ്യ
ബോര്‍ഡുകള്‍ നീക്കം
ചെയ്യാനുള്ള പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നറിയിക്കുമോ?
നഗരസഭാ
ജീവനക്കാരുടെ പെന്ഷന്
5411.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളിലെ
റിട്ടയര്‍ ചെയ്ത
ജീവനക്കാര്‍ക്ക്
പെന്ഷന് നല്കിയ
വകയില്‍ എത്ര തുക
നഗരസഭകള്‍ക്ക്
നല്‍കാനുണ്ടെന്ന്
നഗരസഭകള്‍ തിരിച്ച്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
തുക നഗരസഭകള്‍ക്ക്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ?
അമൃത്
പദ്ധതി
5412.
ശ്രീ.പി.ഉബൈദുള്ള
,,
എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ അമൃത്
(അടല്‍ മിഷന് ഫോര്‍
റിജുവനേഷന്‍ ആന്റ്
അര്‍ബന്‍
ട്രാന്സ്ഫോര്മേഷന്
സ്ക്കീം ) പദ്ധതിയില്‍
സംസ്ഥാനത്തിനുളള
പങ്കാളിത്തം
എത്രത്തോളമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലെ
ജവഹര്‍ ലാല്‍ നെഹ്രു
ദേശീയ നഗരവികസന പദ്ധതി
(ജെന്റം) യ്ക്ക് അമൃത്
പദ്ധതിയുമായുള്ള
വ്യത്യസം എന്താണെന്ന്
വ്യക്തമാക്കുമോ;
ജെന്റം പദ്ധതിയുടെ
ഇനിയുള്ള പ്രവര്‍ത്തനം
എങ്ങിനെയായിരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
സ്മാര്ട്ട്സിറ്റിമിഷന്
പ്രകാരം കേരളത്തിലെ
ഏതെങ്കിലും പട്ടണത്തെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
വികസന പദ്ധതികളില്‍
സംസ്ഥാനം
പിന്തള്ളപ്പെട്ടു
പോകാതിരിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ശ്മശാന
ജീവനക്കാര്‍ക്ക് നല്കുന്ന
ആനുകൂല്യങ്ങള്‍
5413.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്മശാനത്തിലെ
പണിയെടുക്കുന്നതിനായി
തിരുവിതാംകൂര്‍
രാജാക്കന്മാരുടെ
നിര്‍ദ്ദേശപ്രകാരം ഇതര
സംസ്ഥാനങ്ങളില്‍
നിന്നും
കൊണ്ടുവന്നവരുടെ
പിന്തുടര്ച്ചക്കാരാണ്
ഇപ്പോള്‍
ശ്മശാനത്തില്‍
(ശാന്തികവാടം)
പണിയെടുക്കുന്നവരെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പ്രസ്തുത
ജീവനക്കാര്‍ക്ക്
സര്‍ക്കാരില്‍നിന്നും
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ ;
(ബി)
ശാന്തികവാടത്തിലെ
ജീവനക്കാര്‍ക്ക്
പെന്‍ഷനോ മറ്റു
ആനുകൂല്യങ്ങളോ
നല്‍കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ശ്മശാന
ജീവനക്കാരുടെ
ആവശ്യങ്ങളെ സംബന്ധിച്ച്
അവരുമായി ചര്‍ച്ച
ചെയ്ത് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
ചാലക്കുടി
നഗരസഭയിലെ ടൗണ്‍
ഹാള്നിര്മ്മാണം
5414.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭ, ടൗണ്‍ ഹാള്‍
നിര്‍മ്മാണത്തിനായി
ഓണ്‍-ഫണ്ടില്‍ നിന്നും
കൗണ്‍സില്‍
തീരുമാനമില്ലാതെ 85
ലക്ഷത്തോളം രൂപ
വകമാറ്റി ചെലവഴിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ടൗണ്‍ ഹാള്നിര്മ്മാണം
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തു
നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളതെന്നു
വ്യക്തമാക്കാമോ ;
(സി)
സ്വകാര്യ
വ്യക്തികളില്‍ നിന്നും
ടൗണ്‍ ഹാള്‍
നിര്‍മ്മാണത്തിനായി
ഫണ്ട് പിരിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)
നഗരസഭ
ടൗണ്‍ ഹാള്‍
നിര്‍മ്മാണത്തിലെ
അഴിമതിയും ക്രമക്കേടും
അന്വേഷിക്കുന്നതിനും ,
ആരില്‍ നിന്നൊക്കെ എത്ര
തുകയാണ് നഗരസഭ
പിരിച്ചിട്ടുള്ളത്
എന്ന്
പ്രസിദ്ധപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
നഗരസഭകളുടെ
ഗ്രേഡ് ഉയർത്തൽ
5415.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളുടെ
ഗ്രേഡ്
ഉയര്‍ത്തിയതിന്റെ
ഭാഗമായി എത്ര അധിക
തസ്തികകള്‍
ആവശ്യമുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകള്‍
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നു
വിശദമാക്കാമോ?
നഗരശുചീകരണ
മാലിന്യനിര്‍മ്മാര്‍ജ്ജന
പദ്ധതികള്‍
5416.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരശുചീകരണത്തിനും
മാലിന്യനിര്മ്മാര്ജ്ജനത്തിനുമായി
കേന്ദ്ര-സംസ്ഥാനതലത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേന
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി
വീടുകള്‍, കോളനികള്‍,
പൊതുസ്ഥാപനങ്ങള്‍,
വാണിജ്യ കേന്ദ്രങ്ങള്‍
എന്നിവ കേന്ദ്രീകരിച്ച്
എത്ര പ്ലാന്റുകള്‍
നഗരസഭകള്‍ മുഖേന
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്ലാസ്റ്റിക്
റീസൈക്കിളിംഗ് യൂണിറ്റ്
സ്ഥാപിച്ച നഗരസഭകള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ ?
അറവുശാലകള്‍
T 5417.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തില്‍
അംഗീകാരമുള്ളതും
ഇല്ലാത്തതുമായ എത്ര
അറവുശാലകളുണ്ടെന്ന്
ലൈസന്‍സി, സ്ഥലം എന്നിവ
തിരിച്ച് കണക്കുകള്‍
ലഭ്യമാക്കാമോ ;
(ബി)
അനധികൃത
കശാപ്പ് തടയാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
പ്രസന്നന്സ്
ഇക്കോ ബയോസിസ്റ്റംസ്
എന്ന സാങ്കേതിക വിദ്യ
ഉപയോഗിച്ചുള്ള സംസ്കരണ
പ്ലാന്റുകള്‍
T 5418.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലിനജലവും,
ജെെവമാലിന്യവും
പരിസ്ഥിതിക്കും
മനുഷ്യനും
ഹാനികരമല്ലാത്ത
രീതിയില്‍ കുറഞ്ഞ
ചെലവില്‍
സംസ്കരിക്കുന്നതിനുള്ള
"പ്രസന്നന്സ് ഇക്കോ
ബയോസിസ്റ്റംസ്" എന്ന
തദ്ദേശീയമായി
വികസിപ്പിച്ചെടുത്ത
സാങ്കേതിക വിദ്യ
ഉപയോഗിച്ചുള്ള സംസ്കരണ
പ്ലാന്റുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചു വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വിവിധ
സർക്കാർ ഏജന്‍സികളും
ശുചിത്വമിഷനും പ്രസ്തുത
പ്ലാന്റുകള്‍
പരിശോധിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ചെലവു
കുറഞ്ഞ ഇത്തരം തദ്ദേശീയ
പ്രോജക്ടുകള്‍
വ്യാപകമായി
നടപ്പാക്കുന്ന കാര്യം
അടിയന്തരമായി
പരിശാേധിക്കുമോ ?
കൊയിലാണ്ടിയിലെ
ശ്രീമതി ദേവകിയുടെ പരാതി
5419.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയിലെ താമസക്കാരി
ശ്രീമതി മലയില്‍
ചാലില്‍ ദേവകി
സമര്‍പ്പിച്ച
പരാതിയില്‍ ഫയല്‍
14868/ഡി.സി2/2014 എല്‍
എസ് ജി ഡി പ്രകാരം
സ്വീകരിച്ചു വരുന്ന
നടപടികള്‍ വിശദമാക്കുമോ
?
പരസ്യബോര്‍ഡുകള്‍
വഴി നികുതി സമാഹരണം
5420.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ഹൈബി ഈഡന്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരസ്യബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിലൂടെ
നികുതി സമാഹരണത്തിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
അര്‍ബന്‍
2020
5421.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയെ
അര്‍ബന്‍ 2020
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
ആറ്റിങ്ങല്‍ നഗരസഭയില്‍
നിന്നും ഏതെല്ലാം
പദ്ധതികളാണ് അര്‍ബന്‍
2020 ലേക്ക്
ഉള്‍പ്പെടുത്തുവാന്‍
സമര്‍പ്പിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
അര്‍ബന്‍
2020 പ്രകാരമുളള
പ്രോജക്ടുകള്‍
എന്നുമുതലാണ്
പ്രാബല്യത്തില്‍
വരുന്നതെന്ന്
വ്യക്തമാക്കാമോ?
അര്‍ബന്‍
2020 പദ്ധതി
5422.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം,
തിരുവനന്തപുരം
ജില്ലകളിൽ ഏതെല്ലാം
നഗരങ്ങളെയാണ് അര്‍ബന്‍
2020 പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
;ഇതിലൂടെ എന്തെല്ലാം
കാര്യങ്ങലാണ്
ലക്ഷ്യമിടുന്നതെന്നറിയിക്കുമോ?
സമഗ്ര
നഗരവികസനം
5423.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676-ല്‍ ഉള്‍പ്പെടുത്തി
സമഗ്ര നഗരവികസനം
ലക്ഷ്യം വച്ച് ഏതൊക്കെ
പദ്ധതികള്‍
പൂര്‍ത്തിയാക്കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കാന്‍
കഴിഞ്ഞോയെന്നും
ഇല്ലെങ്കില്‍ അതിന്‍െറ
കാരണവും
വ്യക്തമാക്കാമോ;
(സി)
ഇപ്പോള്‍
ഏതൊക്കെ നഗരവികസന
പദ്ധതികളാണ് മിഷന് 676
പ്രകാരം
പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ?
പ്രകൃതി
സംരക്ഷണത്തിന് കെട്ടിട
നിര്‍മ്മാണചട്ടങ്ങളില്‍ ഭേദഗതി
5424.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
കെട്ടിട
നിര്‍മ്മാണചട്ടങ്ങളില്‍
മറ്റു ഉപാധികള്‍ക്ക്
പുറമേ പ്രകൃതിയെയും
വനങ്ങളെയും
സംരക്ഷിക്കുക വഴി
ഭൂമിയുടെ തുലനാവസ്ഥയുടെ
സംരക്ഷണത്തിനായി ഓരോ
വൃക്ഷത്തൈ എങ്കിലും
പുതിയ വീടുകള്‍
നിര്‍മ്മിക്കുമ്പോള്‍
നട്ടുപിടിപ്പിക്കണമെന്ന
ഭേദഗതി കൊണ്ടുവരാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
കുടിവെള്ളസ്രോതസ്സുകളുടെ
ദൗര്‍ലഭ്യത്തിന്
ആശ്വാസം പകരാനായി
കൂടുതല്‍ വിസ്തൃതിയില്‍
നിര്‍മ്മിക്കുന്ന
കെട്ടിടങ്ങളോടൊപ്പം
മഴവെള്ള സംഭരണി
നിര്‍മ്മിക്കണമെന്ന
ഭേദഗതിയും കൊണ്ടുവരുന്ന
കാര്യം പരിഗണിക്കുമോ ?
കുളത്തൂര്‍
ശ്രീ. ബി.മണിലാലിന് റസിഡന്‍ഷ്യല്‍
പ്ളോട്ടിന്റെ ലേ-ഔട്ട് അപ്രൂവല്‍
5425.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയുടെ കീഴില്‍
ആറ്റിപ്ര സോണല്‍
ഓഫീസില്‍ 17
റസിഡന്‍ഷ്യല്‍
പ്ളോട്ടുകൾ
തിരിയ്ക്കുന്നതിനായി,
ലേ-ഔട്ട് അപ്രൂവല്‍
ലഭിക്കുന്നതിനായി,
ബി.മണിലാല്‍, ലാല്‍
ബില്‍ഡിംഗ്സ്(Lal
Buildings), കുളത്തൂര്‍
എന്ന ആള് അപേക്ഷ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ടിയാന് അപേക്ഷ
നല്‍കിയത്; ഇതിന്റെ
പകര്‍പ്പും, ഇതിലുള്ള
മറ്റ് റിക്കോര്‍ഡുകളുടെ
പകര്‍പ്പും
ലഭ്യമാക്കുമോ;
(ബി)
ടിയാന്റെ
ഏത് വില്ലേജിലുള്ള ഏത്
റീ-സര്വ്വേയുള്ള, എത്ര
ഏക്കര്‍ വസ്തുവിലാണ്
ലേ-ഔട്ടിന്
അപേക്ഷിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ; ടിയാന്
അപേക്ഷ നല്‍കിയത്
നേരിട്ടാണോ, അതോ
ഏതെങ്കിലും ഏജന്‍സി
വഴിയോ മറ്റ്
ആള്ക്കാര് വഴിയോ
ആണോ; വിശദമാക്കുമോ;
(സി)
ടിയാന്
എന്നാണ് റസിഡന്‍ഷ്യല്‍
ലേ-ഔട്ട് അപ്രൂവല്‍
നല്‍കിയത്; ഏത്
ഓഫീസില്‍ നിന്നുമാണ്
ഉത്തരവ് നല്‍കിയത്; ഈ
ഉത്തരവിന്റെ കോപ്പിയും,
പ്ലാനിന്റെ കോപ്പിയും
ലഭ്യമാക്കുമോ;
(ഡി)
അനധികൃത
രാഷ്ട്രീയ സ്വാധീനം
കൊണ്ടാണ് ടി അപ്രൂവല്‍
ലഭിച്ചിട്ടുള്ളതെന്ന
വാര്‍ത്ത ശരിയാണോ;
എല്ലാ നിയമങ്ങളും
പാലിച്ചാണോ ഉത്തരവ്
നല്‍കിയിരിക്കുന്നത്;
(ഇ)
ടി
ഉത്തരവ് പ്രകാരം
ടിയാന് ലൈസന്‍സ് ഫീസ്
ഒടുക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ടിയാന് ഫീ അടച്ചത്;
തുക എത്ര; ഇതിന്റെ
കോപ്പി ലഭ്യമാക്കുമോ;
(എഫ്)
ഇതിനുശേഷം
ടിയാന് പ്ളോട്ടുകളുടെ
എണ്ണം കൂട്ടി ലേ-ഔട്ട്
ഓര്‍ഡര്‍ കിട്ടാന്‍
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
അപേക്ഷയുടെ പകര്‍പ്പും,
അനുബന്ധ രേഖകളും
ലഭ്യമാക്കുമോ;
(ജി)
ടി
ലേ-ഔട്ടിന് എതിരെ
ആരെങ്കിലും നഗരസഭയില്‍
പരാതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ; ഈ
വസ്തുവില്‍ OS.73/2005
പ്രകാരം തിരുവനന്തപുരം
കോടതിയില്‍ കേസ് ഉള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ചെറായി
ജംഗ്ഷനില്‍ ബെെപ്പാസ്
നിര്‍മ്മാണവും
ഓട്ടോസ്റ്റാന്റ് മാറ്റി
സ്ഥാപിക്കലും
5426.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
ഗതാഗതപ്രശ്നം നേരിടുന്ന
പള്ളിപ്പുറം
പഞ്ചായത്തിലെ ചെറായി
ജംഗ്ഷനില്‍ ബെെപ്പാസ്
നിര്‍മ്മിക്കുന്നതിനും,
ഓട്ടോസ്റ്റാന്റ്
മാറ്റി
സ്ഥാപിക്കുന്നതിനും
ജിഡയില്‍ നിന്നും തുക
അനുവദിച്ചിരുന്നുവോയെന്ന്
വിശദമാക്കാമോ;
(ബി)
ടി
പ്രവൃത്തികള്‍
ആരംഭിക്കുന്നതിലെ
കാലതാമസ്സം
എന്തൊക്കെയെന്ന്അറിയാമോ;വിശദമാക്കാമോ;
(സി)
ടി
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
അറിയാമോ;വ്യക്തമാക്കാമാേ;
(ഡി)
ടി
പ്രവൃത്തികള്‍ക്കായി
അനുവദിച്ച തുക
എത്രയെന്ന്
വെളിപ്പെടുത്തുമോ?
മുനമ്പം-വൈപ്പിന്‍
തീരദേശപാത പുനര്‍
നിര്‍മ്മാണം
5427.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുനമ്പം-വൈപ്പിന്‍
തീരദേശപാത പുനര്‍
നിര്‍മ്മിക്കുന്നതിന്
ജിഡയില്‍ നിന്നും തുക
അനുവദിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ് തുക
എത്രയെന്ന്
വ്യക്തമാക്കാമോ ;
(സി)
എത്ര
റീച്ചുകളായാണ് പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതിന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഏതെല്ലാം
റീച്ചുകളില്‍ പ്രവൃത്തി
ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ഇ)
മുനമ്പം
മുതല്‍ എടവനക്കാട്
വരെയുള്ള റീച്ചിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ ;
(എഫ്)
ഏതെല്ലാം
റീച്ചുകളാണ് ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയാക്കിയതെന്ന്
വ്യക്തമാക്കാമോ ;
(ജി)
ടെണ്ടര്‍
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ ;
അനിശ്ചിതമായി ടെണ്ടര്‍
നടപടികള്‍
ദീര്‍ഘിപ്പിച്ചതിന്
കാരണമെന്തെന്ന്
വ്യക്തമാക്കാമോ ?
നഗരവികസന
നിയമങ്ങള്‍
5428.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള നഗരവികസന
നിയമങ്ങള്‍ കാലോചിതമായി
പരിഷ്ക്കരിക്കാനുള്ള
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ
നഗരാസൂത്രണ
വകുപ്പിന്റെ നവീകരണം
5429.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരാസൂത്രണ
വകുപ്പില്‍
നവീകരണത്തിനും
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ചട്ടങ്ങള്‍
പാലിക്കാത്ത കെട്ടിടങ്ങള്‍
5430.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരസഭകളിലും
കോര്‍പ്പറേഷനുകളിലുമായി
ചട്ടങ്ങള്‍ പാലിക്കാതെ
എത്ര കെട്ടിടങ്ങള്‍
ഉണ്ടെന്ന് അറിയിക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ചട്ടങ്ങള്‍
പാലിക്കാതെ എത്ര
കെട്ടിടങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്നും
ഇത്തരം
കെട്ടിടങ്ങള്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നുമുള്ള
വിശദാംശങ്ങള്‍
നല്‍കാമോ?
സ്മാര്‍ട്ട്
സിറ്റികളും അമൃത്
പദ്ധതികളും
5431.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്‍െറ
സ്മാര്‍ട്ട് സിറ്റികളും
അമൃത് പദ്ധതികളും
നടപ്പാക്കാന്‍
നടപടികള്‍ പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
ഇലക്ട്രോണിക്
മാലിന്യ ശേഖരണം
5432.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ആര് . സെല്‍വരാജ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്ന്
ഇലക്ട്രോണിക്
മാലിന്യങ്ങള്‍
ശേഖരിക്കാനുളള
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
കോട്ടത്തോടിലെ
മാലിന്യ നിര്‍മ്മാര്‍ജ്ജന
പ്രവൃത്തി
5433.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
കോട്ടത്തോടിന്റെ
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പ്രവൃത്തികള്‍ക്ക്
മലിനീകരണ നിയന്ത്രണ
വകുപ്പില്‍ നിന്നും തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രവൃത്തി
നാളിതുവരെയായി
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പൊതുസ്ഥലങ്ങളില്‍
മാലിന്യങ്ങള്‍
ഉപേക്ഷിക്കുന്നവര്‍ക്കെതിരെ
നടപടി
T 5434.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുസ്ഥലങ്ങള്‍
വൃത്തികേടാക്കുന്നത്
തടയുന്നതിന് പ്രത്യേക
നിയമം നിലവിലുണ്ടോ;
എങ്കില്‍ പൊതു
നിരത്തുകളും മറ്റ്
പൊതുസ്ഥലങ്ങളും
വൃത്തികേടാക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
(ബി)
വീടുകളിലെയും
ഫ്ലാറ്റുകളിലെയും മറ്റ്
വ്യാപാര
സ്ഥാപനങ്ങളിലെയും
മാലിന്യങ്ങള്‍
വാഹനങ്ങളില്‍
കൊണ്ടുവന്ന്
നിരത്തുകളിലും മറ്റ്
പൊതുസ്ഥലങ്ങളിലും
ഉപേക്ഷിക്കുന്നവര്‍ക്കെതിരെ
നിലവില്‍ ഏത്
നിയമത്തിന്റെ
അടിസ്ഥാനത്തിലാണ് നടപടി
സ്വീകരിക്കുന്നത്;
(സി)
മാലിന്യം
വലിച്ചെറിയുന്നവര്‍ക്കെതിരെയും
പരിസ്ഥിതിയ്ക്ക്
ഹാനികരമായ പ്ലാസ്റ്റിക്
ഉത്പന്നങ്ങള്‍
ഉത്പാദിപ്പിക്കുകയും
വിപണനം ചെയ്യുകയും
ചെയ്യുന്നവര്‍ക്കെതിരെയും
ശക്തമായ നടപടികള്‍
സ്വീകരിക്കുമോ?
നഗരാസൂത്രണത്തില്‍
ജനാധിപത്യ
സമിതികള്ക്ക്പങ്കാളിത്തം
5435.
ശ്രീ.ബെന്നി
ബെഹനാന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പാലോട് രവി
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരാസൂത്രണത്തില്‍
ജനാധിപത്യ
സമിതികള്‍ക്ക്
പങ്കാളിത്തം വ്യവസ്ഥ
ചെയ്യുന്ന പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
സാമൂഹിക-സാമ്പത്തിക-ജാതി
സെന്‍സസ് റിപ്പോര്‍ട്ട്
T 5436.
ശ്രീ.സി.ദിവാകരന്
,,
ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-ലെ
സാമൂഹിക-സാമ്പത്തിക-ജാതി
സെന്‍സസ് റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
ഗ്രാമീണ കുടുംബങ്ങള്‍
ഭൂമിയില്ലാത്തവരായിട്ടുണ്ടെന്നാണ്
റിപ്പോര്‍ട്ടില്‍
പറയുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗ്രാമീണ മേഖലയില്‍
കൂലിപ്പണി, വീട്ടുജോലി
എന്നിവ ചെയ്ത്
ജീവിക്കുന്നവ൪ എത്ര
ശതമാനം വീതമുണ്ടെന്നാണ്
റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടികള്‍
തീരുമാനിച്ചിട്ടുണ്ടോ,
എങ്കില്‍ വിശദമാക്കുമോ?
ന്യൂനപക്ഷ
വകുപ്പു മേധാവിയെ
സ്ഥിരപ്പെടുത്തിയ നടപടി
5437.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡെപ്യൂട്ടേഷനിലെത്തിയ
ന്യൂനപക്ഷ വകുപ്പു
മേധാവിയെ സര്‍ക്കാര്‍
സര്‍വ്വീസില്‍ പ്രസ്തുത
തസ്തികയില്‍ തന്നെ
സ്ഥിരപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ
;ഏത് സര്‍വ്വീസില്‍
നിന്നാണ് അദ്ദേഹം
ഡെപ്യൂട്ടേഷനില്‍
വന്നിട്ടുള്ളത് ;
(ബി)
പ്രസ്തുത
തസ്തികയ്ക്ക്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തെല്ലാമാണ്
;നിലവിലുള്ള
മേധാവിയ്ക്ക് പ്രസ്തുത
യോഗ്യതകള്‍ എല്ലാം
ഉണ്ടോ ; വ്യക്തമാക്കുമോ
;
(സി)
അദ്ദേഹത്തെ
സര്‍വ്വീസില്‍
സ്ഥിരപ്പെടുത്താനുള്ള
നീക്കത്തെ ധന,നിയമ,ഭരണ
പരിഷ്ക്കാര വകുപ്പുകള്‍
എതിര്‍ത്തിരുന്നോ;
എങ്കിൽ പ്രസ്തുത
എതിര്‍പ്പുകൾ അവഗണിച്ച്
അദ്ദേഹത്തെ
നിയമിക്കാനുള്ള
സാഹചര്യമെന്തെന്ന്
വ്യക്തമാക്കുമോ ?
ന്യൂനപക്ഷക്ഷേമ
വകുപ്പിലെ പദ്ധതി വിഹിത
വിനിയോഗം
5438.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
പി.ടി.എ. റഹീം
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പിന്
അനുവദിക്കപ്പെട്ട തുക
കാര്യക്ഷമമായി
ചെലവഴിക്കപ്പെടുന്നുണ്ടോയെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
ന്യൂനപക്ഷക്ഷേമ
വകുപ്പിന് ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
അനുവദിക്കപ്പെട്ട
തുകയും
പിന്‍വലിക്കപ്പെട്ട
തുകയും സംബന്ധിച്ച
കണക്ക് ലഭ്യമാണോ ;
എങ്കില്‍ അവ നല്‍കാമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാന ന്യൂനപക്ഷക്ഷേമ
വകുപ്പിന്
അനുവദിക്കപ്പെട്ട
തുകയില്‍
ചെലവഴിക്കപ്പെടാതെ
പോയതും ലാപ്സായി പോയതും
ഏതൊക്കെ
പദ്ധതികള്‍ക്കായിരുന്നു
എന്നറിയിക്കാമോ ;
(ഡി)
പ്രസ്തുത
അവസ്ഥ സംജാതമായതിന്റെ
കാരണം അറിയിക്കാമോ ?
ന്യൂനപക്ഷക്ഷേമ
പദ്ധതികള്‍
5439.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
- ല്‍ ന്യൂനപക്ഷ
ക്ഷേമത്തിനായി ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയതെന്നും
എത്ര പേര്‍ക്കാണ്
ഇപ്രകാരം ആനുകൂല്യം
ലഭിച്ചിട്ടുണ്ടെന്നും
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കാമോ?
ന്യൂനപക്ഷക്ഷേമ
പദ്ധതികള്‍ നടപ്പിലാക്കാൻ
കണ്ണൂര്‍ ജില്ലയില്‍
നിന്നും തെരഞ്ഞെടുത്ത
പഞ്ചായത്തുകൾ
5440.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
വിവിധ പഞ്ചായത്തുകള്‍
തെരഞ്ഞെടുത്ത്
പ്രപ്പോസല്‍
സമര്‍പ്പിക്കുന്നതിന്
കേന്ദ്രസര്‍ക്കാരില്‍
നിന്നും നിര്‍ദ്ദേശം
ലഭിച്ചിരുന്നുവോ ;
(ബി)
ഉണ്ടെങ്കില്‍
അതനുസരിച്ച് കണ്ണൂര്‍
ജില്ലയില്‍ നിന്നും
ഏതൊക്കെ
പഞ്ചായത്തുകളാണ്
തെരഞ്ഞെടുത്തിട്ടുള്ളത്
; എന്തൊക്കെ
പ്രപ്പോസലുകളാണ്
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ളത്
; പ്രസ്തുത
പ്രപ്പോസലിന് അനുമതി
ലഭിച്ചിട്ടുണ്ടോ ?