വേനല്‍
മഴകളിലും മറ്റു
കാലവര്ഷക്കെടുതികളിലുമായി
സംഭവിച്ച നാശനഷ്ടങ്ങള്‍
5441.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2011 മുതല്‍ 2015 വരെ
ഒാരോ വര്‍ഷവുമുണ്ടായ
വേനല്‍ മഴകളിലും മറ്റു
കാലവര്ഷക്കെടുതികളിലുമായി
ഒാരോ വര്‍ഷവും
സംസ്ഥാനത്തു
സംഭവിച്ചതും കര്‍ഷകര്‍
നേരിട്ടതുമായ
നാശനഷ്ടങ്ങള്‍
തിട്ടപ്പെടുത്തിയോ ;
എങ്കില്‍ എന്തെല്ലാം ;
ജില്ലതിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
2015
ജൂണ്‍, ജൂലായ്
മാസത്തിലുണ്ടായ
വേനല്‍മഴയിലും
തീക്കാറ്റിലും
കര്‍ഷകര്‍ക്കുണ്ടായ
നാശനഷ്ടങ്ങളും
തീക്കാറ്റിനുണ്ടായ
കാരണങ്ങളും എന്താണ്
എന്ന് പരിശോധിച്ചുവോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
കൃഷി
നാശത്തിന് വിധേയരായ
കര്‍ഷകര്‍ക്ക് 2011
മുതല്‍ 2015 വരെ ഒാരോ
വര്‍ഷവും നല്‍കാനായി
സംസ്ഥാന സര്‍ക്കാര്‍
അനുവദിച്ച തുക എത്ര;
കേന്ദ്രസര്‍ക്കാര്‍
നല്കിയ തുക എത്ര; ഇവ
ഓരോന്നിലുമായി
കര്ഷകര്ക്ക്നല്കിയ
തുക എത്ര; എത്ര
കര്‍ഷകര്‍ക്ക് പ്രസ്തുത
സഹായം ലഭിച്ചു എന്ന്
ജില്ല തിരിച്ചും വര്‍ഷം
തിരിച്ചും വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
2011
മുതല്‍ 2015 വരെ കൃഷി
നാശത്തിന്
വിധേയരാകുകയും സഹായം
അഭ്യര്‍ത്ഥിക്കുകയും
ചെയ്ത അപേക്ഷകരില്‍
ഒാരോ ജില്ലയിലും
നാളിതുവരെ സഹായം
ലഭിക്കാത്തവര്‍ എത്ര
എന്ന് വര്‍ഷം തിരിച്ച്
വിശദാംശം
ലഭ്യമാക്കുമോ?
സംയോജിത
ഭക്ഷ്യവിളകളുടെ
ഉല്‍പ്പാദനം
5442.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ഹൈബി ഈഡന്
,,
ബെന്നി ബെഹനാന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
ഭക്ഷ്യവിളകളുടെ
ഉല്‍പ്പാദനത്തിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ജൈവ
കാര്‍ഷിക മണ്ഡലം പരിപാടി
5443.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൈവ
കാര്‍ഷിക മണ്ഡലം
പരിപാടിയില്‍
കൊയിലാണ്ടി നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കികൊണ്ടിരിക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
അതിനായി കൊയിലാണ്ടി
മണ്ഡലത്തില്‍ എത്ര തുക
അനുവദിച്ചിട്ടുണ്ട്;
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
(ബി)
പുതുതായി
ഈ പദ്ധതിയില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്നറിയിക്കുമോ?
ജൈവ
വളങ്ങളുടെ ഗുണനിലവാരം
5444.
ശ്രീ.എം.ചന്ദ്രന്
,,
പി.ടി.എ. റഹീം
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇറക്കുമതി
ചെയ്യപ്പെടുന്ന ജൈവ
വളങ്ങളുടെ ഗുണനിലവാരം
പരിശോധിക്കാന്‍
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(ബി)
ജൈവവളങ്ങളുടെ
ഗുണനിലവാര പരിശോധനയുടെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്തിന്
ആവശ്യമായി വരുന്ന
ജൈവവളം ഇവിടെ
ഉല്പാദിപ്പിക്കപ്പെടാന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ; അവ
എന്തെല്ലാംഎന്നറിയിക്കുമോ?
കൃഷി
വകുപ്പ് മുഖേന നെല്ല്
സംഭരണം
5445.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്ല്
സംഭരിക്കാന്‍ കൃഷി
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍, കഴിഞ്ഞ 5
വര്‍ഷം കൃഷി വകുപ്പ്
സംഭരിച്ച നെല്ലിന്റെ
അളവ് വര്‍ഷവും ജില്ലയും
തിരിച്ചു
വ്യക്തമാക്കുമോ ;
(ബി)
;നെല്‍കര്‍ഷകര്‍ക്ക്
ഈ സര്‍ക്കാര്‍
വന്നതിന്ശേഷം
പ്രഖ്യാപിച്ചിട്ടുള്ള
താങ്ങുവില എത്രയാണെന്ന്
വ്യക്തമാക്കുമോ?
കൃഷി
വിജ്ഞാന വ്യാപനം
5446.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയിലെ വിജ്ഞാന
വ്യാപനത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ചക്ക
സംസ്കരണ യൂണിറ്റുകള്‍
5447.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ചക്ക സംസ്കരണ
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ചക്ക
സംസ്കരണം
ശാസ്ത്രീയാടിസ്ഥാനത്തില്‍
പ്രാവര്‍ത്തികമാക്കുന്നതിനായി
വ്യാപകമായി സംസ്കരണ
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൃഷി
ഭവനുകളില്‍ തയ്യാറാക്കി
സൂക്ഷിക്കേണ്ട ഡാറ്റകള്‍
5448.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
കൃഷിഭവനുകളിലും
തങ്ങളുടെ മേഖലയിലുള്ള
കൃഷിയിടങ്ങളുടെ കണക്കും
അവിടെ കൃഷിചെയ്യുന്നതും
കൃഷിചെയ്യാവുന്നതുമായ
കാര്‍ഷിക ഇനങ്ങളുടെ
വിവരങ്ങളും അപ്രകാരം
കൃഷിചെയ്യുന്നതിനു
വേണ്ട പ്രതീക്ഷിത
ചെലവും കാലാകാലങ്ങള്‍
കൃഷിഭൂമിയായി
നിലനില്ക്കുന്നതും
നികത്തപ്പെടുന്നതുമായ
ഭൂമിയുടെ വിവരങ്ങളും
ഉള്‍പ്പെടെ കൃഷിയെ
സഹായിക്കാവുന്ന
എന്തെല്ലാം വിവരങ്ങളുടെ
ശേഖരം
സൂക്ഷിക്കുന്നുണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
ഓരോ കൃഷി ഭവനുകളിലും
തയ്യാറാക്കി
സൂക്ഷിക്കേണ്ട
ഡാറ്റകള്‍ സംബന്ധിച്ച്
കൃഷി ഓഫീസര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
തയ്യാറാക്കുന്ന
വിവരങ്ങളുടെ
അടിസ്ഥാനത്തില്‍ ഓരോ
പ്രദേശത്തുമുള്ള
കര്‍ഷകരെ വിവരങ്ങള്‍
ധരിപ്പിക്കുന്നതിനും
അവിടങ്ങളിലെ കൃഷിയുടെ
പുരോഗതി
വിലയിരുത്തുന്നതിനും
സംവിധാനമുണ്ടോ എന്നു
വ്യക്തമാക്കാമോ;
(ഡി)
ഓരോ
കൃഷി ഭവനുകളില്‍
നിന്നും കര്‍ഷകര്‍
ആവശ്യപ്പെട്ടാല്‍
ഇപ്രകാരം
കൃഷിചെയ്യുന്നതിന്
സഹായകരമായ വിവരങ്ങള്‍
മേല്പറഞ്ഞ ഡാറ്റാ
ബാങ്കില്‍ നിന്നും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൃഷി
വകുപ്പിനായി വകയിരുത്തിയ
തുകയുടെ വിനിയോഗം
5449.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തിലെ
ബജറ്റില്‍ കൃഷി
വകുപ്പിനായി
വകയിരുത്തിയ
തുകയെത്രയെന്നും
പ്രസ്തുത തുക ഏതെല്ലാം
പദ്ധതികള്‍ക്കായി എത്ര
വീതം വിനിയോഗിക്കാന്‍
തീരുമാനിച്ചിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
31.3.2015 വരെ
വിനിയോഗിക്കപ്പെട്ട
തുകയെത്രയെന്ന്
വിശദമാക്കാമോ;
(സി)
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍ തുക
ചെലവഴിക്കാന്‍ കഴിയാതെ
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്‍െറ
കാരണം വിശദീകരിക്കുമോ?
കൃഷി
ഓഫീസര്‍മാരുടെ ഒഴിവുകളും
കാർഷിക വിളകളുടെ നാശ
നഷ്ടവും
5450.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര കൃഷി
ഓഫീസര്‍മാരുടെ
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കൃഷി
ഓഫീസര്‍മാരുടെ
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നതുമൂലം
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
നൂതന
കൃഷിരീതികൾ
5451.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
പി.ബി. അബ്ദുൾ റസാക്
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൂക്ഷ്മാണുക്കളെ
ഉപയോഗിച്ചുള്ള
കൃഷിരീതിയില്‍
നൂതനാശയങ്ങളുമായി
കാര്‍ഷിക സംഘടനകള്‍
രംഗത്തുള്ള കാര്യം
അറിവുണ്ടോ ;
(ബി)
എങ്കില്‍
അവരുടെ നൂതനാശയങ്ങളുടെ
പ്രയോഗക്ഷമതയും,
ഉല്‍പാദനമികവും
പരിശോധിക്കപ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഫലം
വ്യക്തമാക്കുമോ ;
(സി)
സൂക്ഷ്മാണുവള
പ്രയോഗത്തില്‍ വയനാട്
ആദിവാസി വിഭാഗത്തിന്റെ
പരമ്പരാഗത രീതികള്‍ പഠന
വിധേയമാക്കിയിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്
5452.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
കാലാവധി എത്ര
നാളത്തേക്ക് ആണ്
നീട്ടാൻ
തീരുമാനിച്ചിട്ടുളളത് ;
വ്യക്തമാക്കാമോ;
(ബി)
കര്‍ഷക
കടാശ്വാസ കമ്മീഷന് ഏത്
ജില്ലയിലാണ് കൂടുതല്‍
അപേക്ഷകരുള്ളതെന്ന്
വ്യക്തമാക്കാമോ?
നാളികേര
നീര ബോര്ഡു്
5453.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ജി.എസ്.ജയലാല്‍
,,
കെ.അജിത്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേര നീര ബോര്ഡു്
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
; എങ്കില്‍
ബോര്‍ഡിന്റെ ചുമതലകള്‍
എന്തെല്ലാമായിരിക്കുമെന്ന്
വ്യക്തമാക്കുമോ ;
റബ്ബര്‍
സംഭരണം
5454.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ റബ്ബര്‍
സംഭരണത്തിനായി
ചെലവഴിച്ച ഫണ്ട്
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
ഏജന്‍സികള്‍ക്കാണ്
റബ്ബര്‍ സംഭരണത്തിന്
ഫണ്ട് അനുവദിച്ചത്;
(സി)
സംഭരണം
കൊണ്ട് റബ്ബര്‍
കര്‍ഷകര്‍ക്ക്
എന്തൊക്കെ പ്രയാേജനം
ഉണ്ടായെന്ന്
വ്യക്തമാക്കാമോ;
(ഡി)
റബ്ബര്‍
കര്‍ഷകര്‍ക്കായി ഇനി
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നും അതിനായി എത്ര
തുക അനുവദിച്ചു എന്നും
വ്യക്തമാക്കാമോ?
റബ്ബര്‍
വിലയില്‍ ഗുണപരമായ മാറ്റം
5455.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.സുരേഷ് കുറുപ്പ്
,,
രാജു എബ്രഹാം
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
കിലോഗ്രാമിന് 150
രൂപയെങ്കിലും
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാന്‍
പ്രഖ്യാപിച്ച പദ്ധതി
നടപ്പാക്കി തുടങ്ങിയോ
എന്ന് വ്യക്തമാക്കാമോ ;
(ബി)
പദ്ധതി
നടത്തിപ്പ്
ആരംഭിച്ചിട്ടുണ്ടെങ്കില്‍
ഇത് റബ്ബര്‍ വിലയില്‍
എന്ത് ഗുണപരമായ മാറ്റം
വരുത്തിയെന്ന്
വ്യക്തമാക്കാമോ ;
(സി)
ഈ
പദ്ധതിക്കായി
നീക്കിവെച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
നിലവിലെ
സ്ഥിതി വച്ച്
നോക്കിയാല്‍ ഈ തുക
പര്യാപ്തമാണോ ;
ഇല്ലെങ്കില്‍ അധികഫണ്ട്
പദ്ധതിക്ക്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(ഇ)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കപ്പെടുന്ന
മൊത്തം റബ്ബറിനും
പ്രഖ്യാപിച്ച വില
ലഭ്യമാക്കാന്‍
ആവശ്യമാകുന്ന തുക
എത്രയായിരിക്കും ;
മുന്‍വര്‍ഷത്തെ
ഉല്പാദനത്തിന്റെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ ?
റബ്ബര്‍
വിലസ്ഥിരതാഫണ്ട്
രൂപീകരണവും താങ്ങുവിലയും
5456.
ശ്രീ.എം.എ.ബേബി
,,
എസ്.രാജേന്ദ്രന്
,,
ബാബു എം. പാലിശ്ശേരി
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ റബ്ബര്‍
കര്‍ഷകരെ സഹായിക്കാന്‍
പ്രഖ്യാപിച്ച വില
സ്ഥിരതാഫണ്ട് രൂപീകരണം
എന്നു മുതല്‍
പ്രാബല്യത്തില്‍
വരുമെന്ന്
വ്യക്തമാക്കാമോ ;
(ബി)
റബ്ബറിന്
താങ്ങുവില നല്‍കിയുള്ള
സംഭരണം എന്നുമുതല്‍
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
റബ്ബര്‍ബോര്‍ഡ്
, ദൈനംദിനവിലയും
താങ്ങുവിലയും
തമ്മിലുള്ള വില
വ്യത്യാസം കണക്കാക്കി
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാന്‍ റബ്ബര്‍
ഉല്പാദക ജില്ലകളിലെ
ഏതെല്ലാം സ്ഥാപനങ്ങളുടെ
സേവനമാണ്
ലഭ്യമാക്കുകയെന്ന്
അറിയിക്കാമോ ;
(ഡി)
റബ്ബര്‍
കര്‍ഷക രജിസ്ട്രേഷന്
എല്ലാ പ്രദേശത്തും
നടക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
കാര്‍ഷിക
വായ്പ
5457.
ശ്രീ.എ.കെ.ബാലന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
റ്റി.വി.രാജേഷ്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിക്കാര്‍ക്ക് മതിയായ
അളവില്‍ വായ്പാലഭ്യത
ഉറപ്പാക്കപ്പെടുന്നുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ ;
കാര്‍ഷിക
മേഖലയില്‍ സ്വീകരിച്ച
രോഗനിവാരണ
പ്രവര്‍ത്തനങ്ങള്‍
5458.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാനം ഇന്ന് നാളികേര
മേഖലയിലും നെല്ലുല്പാദന
മേഖലയിലും
കര്‍ഷകര്‍ക്ക് കൃഷി
നാശങ്ങള് സഹിക്കാന്‍
ശേഷിയില്ലാത്തതു
മൂലവും, കാര്‍ഷിക
മേഖലയില്‍
തെങ്ങുകള്‍ക്ക്
ഉണ്ടാകുന്ന
രോഗനിവാരണത്തിന്
വേണ്ടുന്ന മരുന്നുകളോ
സംരക്ഷണമോ ലഭിക്കാത്തതു
മൂലം കൃഷിനാശം
സംഭവിക്കുന്നതും മൂലവും
കൃഷിയില്‍ നിന്നും
പിന്നാക്കം പോകുന്നതും
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ കര്‍ഷകരെ
സഹായിക്കാന്‍ കാര്‍ഷിക
മേഖലയില്‍ സ്വീകരിച്ച
രോഗനിവാരണ
പ്രവര്‍ത്തനങ്ങളും
സര്‍ക്കാര്‍ സഹായങ്ങളും
എന്ത് എന്ന് 2011
മുതല്‍ 2015 വരെയുള്ള
സര്‍ക്കാര്‍
പ്രവര്‍ത്തനങ്ങള്‍
എന്ത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
2011 മുതല്‍ 2015 വരെ
ഓരോ വര്‍ഷവും
സംസ്ഥാനത്ത് കേര
കൃഷിയും നെല്‍ കൃഷിയും
മറ്റു കൃഷികളും എത്ര
ഹെക്ടര്‍ സ്ഥലങ്ങളില്‍
നടത്തിയെന്നും എത്ര
കര്‍ഷകര്‍ എത്ര തുകയുടെ
കൃഷിനാശങ്ങള്‍ക്ക്
വിധേയമായിയെന്നും ഓരോ
വര്‍ഷവും രോഗാണു മൂലവും
മറ്റും എത്ര കേര
വൃക്ഷങ്ങള്‍
സര്‍ക്കാര്‍ ധനസഹായം
കൈപ്പറ്റിയും
അല്ലാതെയും മുറിച്ചു
മാറ്റുകയുണ്ടായിയെന്നും
വ്യക്തമാക്കുമോ;
കാര്‍ഷിക
വിപണിയ്ക്ക് സഹായം
5459.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എം. ഹംസ
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
വിപണിയില്‍ ഇടപെട്ട്
സഹായം നല്കൽ
പദ്ധതിയുടെ
നടത്തിപ്പിനെ
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ ;
(ബി)
ഏതെല്ലാം
സംഭരണ
ഏജന്‍സികള്‍ക്കാണ്
പദ്ധതിയുടെ ഭാഗമായി തുക
നല്കിയതെന്നറിയിക്കാമോ
;
(സി)
പ്രസ്തുത
ഏജന്‍സികള്‍
ഏല്പിക്കപ്പെട്ട ദൗത്യം
കൃത്യമായി
നിര്‍വ്വഹിച്ചിട്ടുണ്ടോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
പോരായ്മകള്‍ കടന്നു
കൂടിയിട്ടുണ്ടോ;
എന്തെല്ലാമാണ്
പോരായ്മകള്‍
എന്നറിയിക്കാമോ ;
(ഡി)
ഏതെല്ലാം
കാര്ഷികോല്പന്നങ്ങളാണ്
ഇൗ പദ്ധതിപ്രകാരം
സംഭരണം
നടത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ ;
(ഇ)
പദ്ധതിപ്രകാരം
ഇടപെടല്‍ നടത്തിയതു
മൂലം പ്രസ്തുത
കാര്ഷികോല്പന്നങ്ങളുടെ
വിലയില്‍ എന്ത്
ഗുണപരമായ മാറ്റങ്ങളാണ്
സംഭവിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ ?
എലത്തൂര്‍
നിയോജക മണ്ഡലത്തിലെ നിറവ്
പദ്ധതി
5460.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ എലത്തൂര്‍
നിയോജക മണ്ഡലത്തില്‍
നിറവ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഏതൊക്കെ
പദ്ധതികള്‍ക്കാണ്
അനുമതി ലഭിച്ചതെന്ന്
വ്യക്തമാക്കാമോ ;
(ബി)
നിറവ്
പദ്ധതി പ്രകാരം
അനുവദിച്ച പദ്ധതികളുടെ
തുക ഇനം തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ ?
തെങ്ങിന്
തൈകളുടെ വിതരണം
5461.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പിലിക്കോട്
കാര്‍ഷിക ഗവേഷണ
കേന്ദ്രത്തില്‍ നിന്നും
ഈ വര്‍ഷം എത്ര
തെങ്ങിന് തൈകള്‍
ഉല്പാദിപ്പിച്ച് വിതരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
തെങ്ങിന്
തൈകള്‍ കര്‍ഷകര്‍ക്ക്
ആവശ്യമായ അളവില്‍
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
പാലക്കാട്
ജില്ലയിലെ കൃഷി
അസിസ്റ്റന്റുമാരുടെ സ്ഥലം
മാറ്റം സംബന്ധിച്ച്
5462.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ ഒരു
ജില്ലയ്ക്കുള്ളില്‍
കൃഷി അസിസ്റ്റന്റ്,
അസിസ്റ്റന്റ് കൃഷി
ഓഫീസര്‍ എന്നീ
തസ്തികയിലുള്ളവരുടെ
പൊതുസ്ഥലംമാറ്റം ജില്ലാ
കൃഷി ഓഫീസര്‍
നടത്തുമ്പോള്‍
നിയമപരമായി പാലിക്കേണ്ട
പൊതുമാനദണ്ഡം
സംബന്ധിച്ച് നിലവിലുള്ള
സര്‍ക്കാര്‍
ഉത്തരുവുകളുടെയും,
സര്‍ക്കുലറുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയില്‍ ജില്ലാ കൃഷി
ഓഫീസര്‍ 19.06.2015 ന്
ഇറക്കിയ ഉത്തരവ്
പ്രകാരം കൃഷി
അസിസ്റ്റന്റ്,
അസിസ്റ്റന്റ് കൃഷി
ഓഫീസര്‍ എന്നിവരുടെ
സ്ഥലംമാറ്റ
കാര്യത്തില്‍
നിലവിലുള്ള
മാനദണ്ഡങ്ങളും
ഉത്തരവുകളും കൃത്യമായി
പാലിച്ചിട്ടുണ്ടോയെന്നു
വെളിപ്പെടുത്തുമോ ;
(സി)
മേല്‍
സൂചിപ്പിച്ച
ഉത്തരവിലേക്ക്
പരിഗണിക്കപ്പെടുവാന്‍
കൃഷി ഓഫീസര്‍മാര്‍,
അസിസ്റ്റന്റ്
ഡയറക്ടര്‍മാര്‍
എന്നിവര്‍
സാക്ഷ്യപ്പെടുത്തി
ശുപാര്‍ശ ചെയ്ത ആകെ
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
ഇങ്ങനെ ലഭിച്ച മുഴുവന്‍
അപേക്ഷകളുടേയും
സാക്ഷ്യപ്പെടുത്തിയ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ഡി)
ഔദ്യോഗികമായി
ജില്ലാ കൃഷി
ഓഫീസര്‍ക്ക് ലഭിച്ച
അപേക്ഷകള്‍ കൂടാതെ
ജില്ലാ കൃഷി ഓഫീസര്‍,
കൃഷി
അസിസ്റ്റന്റുമാരില്‍
നിന്നും നേരിട്ട്
അപേക്ഷകള്‍ സ്വീകരിച്ച്
ആര്‍ക്കെങ്കിലും സ്ഥലം
മാറ്റം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അങ്ങനെയുള്ള
അപേക്ഷകളുടെ
സാക്ഷ്യപ്പെടുത്തിയ
ശരിപ്പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഇ)
പാലക്കാട്,
മലമ്പുഴ, പട്ടാമ്പി
എന്നീ ബ്ലോക്കുകളിലെ
കൃഷി വകുപ്പ്
ഓഫീസുകളില്‍, കൃഷി
അസിസ്റ്റന്റ്,
അസിസ്റ്റന്റ് കൃഷി
ഓഫീസര്‍ എന്നീ
തസ്തികകളില്‍ അവര്‍
ഇപ്പോള്‍ ജോലി
ചെയ്യുന്ന ഓഫീസുകളില്‍
3 വര്‍ഷം
പൂര്‍ത്തീകരിച്ച
ഉദ്യോഗസ്ഥർ ആകെ എത്ര
പേരുണ്ട്; ഇവരുടെ പേരും
വിലാസവും
വ്യക്തമാക്കാമോ?
പേരാമ്പ്ര
മണ്ഡലത്തിലെ നിറവ് പദ്ധതി
5463.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
പദ്ധതി പ്രകാരം
പേരാമ്പ്ര മണ്ഡലത്തില്‍
നാളിതുവരെ നടന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ ;
(ബി)
ഓരോ
പദ്ധതിക്കും എത്ര തുക
വീതം ചെലവഴിച്ചു എന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
അറിയിക്കുമോ ;
(സി)
2015-16
വര്‍ഷത്തില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
നിറവില്‍ പെടുത്തി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശംങ്ങള്‍
വെളിപ്പെടുത്തുമോ ?
ധര്‍മ്മടം
നിയോജകമണ്ഡലത്തിലെ പദ്ധതികള്‍
5464.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജകമണ്ഡലത്തില്‍
കഴിഞ്ഞ നാലുവര്‍ഷമായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
നെല്‍വയല്‍
നികത്തല്‍
5465.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇപ്പോള്‍ നെല്‍കൃഷി
ചെയ്യുന്നത് കുറവാണെന്ന
കാരണത്താല്‍ വ്യാവസായിക
ആവശ്യത്തിനായി
ഇവിടുത്തെ
നെല്‍വയലുകള്‍
നികത്തുവാന്‍
അനുവദിക്കുമെന്ന
തീരുമാനം സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ?
കാസര്‍ഗോഡ്
മുളിയാര്‍ പ്ലാന്റേഷന്റെ
സ്ഥലം പതിച്ചുകൊടുത്ത
വിഷയം
5466.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മുളിയാര്‍
പ്ലാന്റേഷന്റെ 85
സെന്റ് സ്ഥലം സ്വകാര്യ
വ്യക്തിയുടെ
പറമ്പിലേക്ക്
റോഡുണ്ടാക്കുന്നതിനായി
വ്യാജ പട്ടയം ചമച്ച്
പതിച്ചുകൊടുത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് വകുപ്പ്
അന്വേഷണം നടത്തുകയോ
വ്യാജ പട്ടയം
ചമച്ചവര്‍ക്കെതിരെ
നടപടി ആവശ്യപ്പെടുകയോ
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ കൃഷി
വകുപ്പിന് കീഴിലുള്ള
കാര്‍ഷിക തോട്ടങ്ങള്‍
5467.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കൃഷി
വകുപ്പിന് കീഴില്‍
ഇപ്പോള്‍ എത്ര കാര്‍ഷിക
തോട്ടങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ ;
ഇവിടെനിന്നും ഏതൊക്കെ
നടീല്‍ വസ്തുക്കളാണ്
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
ജൈവകാര്‍ഷിക
മണ്ഡലം പദ്ധതി
5468.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൈവകാര്‍ഷിക
മണ്ഡലം
പദ്ധതിയില്‍പ്പെടുത്തി
മാവേലിക്കര
മണ്ഡലത്തില്‍ ജൈവ
ഇന്‍പുട്ട് യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ബി)
ഇതിനായി
താമരക്കുളം
പഞ്ചായത്തില്‍ സ്ഥലം
ഏറ്റെടുത്തതിലെ
വിശദാംശങ്ങള്‍
ലഭ്യമായിട്ടുണ്ടോ ;
(സി)
അടിയന്തരമായി
ജൈവ ഇന്‍പുട്ട്
യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ഡി)
ജൈവകാര്‍ഷിക
മണ്ഡലം പദ്ധതി
നടപ്പിലാക്കുന്നതിനായി
ഒരു ബയോ കണ്ട്രോള്
ലാബ്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ കൃഷി
ഒാഫീസര്‍മാരുടെ ഒഴിവുകള്‍
5469.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര കൃഷി
ഒാഫീസര്‍മാരുടെ
ഒഴിവുകളാണുളളതെന്ന്
ഒാഫീസുകള്‍ തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
ജില്ലയില്‍
നിയമിതരായ ഏതെങ്കിലും
കൃഷി ഒാഫീസര്‍മാര്‍
വര്‍ക്കിംഗ്
അറേഞ്ച്മെന്റ് എന്ന
നിലയില്‍ മറ്റു
സ്ഥലങ്ങളില്‍ ജോലി
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആയത്
പ്രസ്തുത
പ്രദേശങ്ങളില്‍
പ്രയാസങ്ങള്‍
സൃഷ്ടിക്കുന്നതായുളള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കിൽ
ആയത് പരിഹരിക്കുന്നതിനു
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
പറയാമോ?
നാദാപുരത്തെ
തെങ്ങുകളിലെ കൂമ്പുചീയല്‍
5470.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
നിയോജകമണ്ഡലത്തിലെ
മലയോര മേഖലയിലെ
തെങ്ങുകളിൽ
കൂമ്പുചീയല്‍ രോഗം
വ്യാപകമാകുന്നത്
തടയുന്നതിനും,ശാശ്വത
പരിഹാരം
കാണുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
കൂമ്പുചീയല്‍
രോഗം ബാധിച്ച
തെങ്ങുകള്‍ മുറിച്ചു
മാറ്റുന്നതിന്
നല്കുന്ന ധനസഹായം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ ?
കൃഷിവകുപ്പ്
പ്രഖ്യാപിച്ച പുതിയ
പദ്ധതികള്‍
5471.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കൃഷിവകുപ്പ്
പ്രഖ്യാപിച്ച പുതിയ
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ആരംഭിച്ച
പദ്ധതികള്‍
ഏതെല്ലാമാണ്; അതുവഴി
കാര്‍ഷിക രംഗത്ത്
കൈവരിക്കാനായ പുരോഗതി
വിശദമാക്കുമോ;
(സി)
പ്രഖ്യാപിച്ചവയില്‍
ഇനിയും ആരംഭിക്കാന്‍
കഴിയാത്ത പദ്ധതികള്‍
ഏതെല്ലാമാണ്; അതിനുള്ള
കാരണം വ്യക്തമാക്കുമോ?
നബാര്‍ഡിന്റെ
പദ്ധതികള്‍.
5472.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനു ശേഷം
നബാര്‍ഡിന്റെ
ധനസഹായത്തോടെ
കൃഷിവകുപ്പിന്റെ
കീഴിലുള്ള
കോര്‍പ്പറേഷനുകളിലൂടെ
നടപ്പാക്കുന്ന
പദ്ധതികള്‍ ഏതൊക്കെയാണ്
;ഏതെല്ലാം
കോര്‍പ്പറേഷനുകള്‍
വഴിയാണ് പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കുന്നത്;
(ബി)
കാര്‍ഷികരംഗത്തിന്റെ
പുരോഗതി ലക്ഷ്യമാക്കി
നബാര്‍ഡിന്റെ വിവിധ
പദ്ധതികളിലൂടെ ഇതുവരെ
എത്ര തുക ചെലവഴിച്ചു
എന്ന് ജില്ല തിരിച്ചു
വ്യക്തമാക്കുമോ;
(സി)
കാര്‍ഷികരംഗവുമായി
ബന്ധപ്പെട്ട പദ്ധതികള്‍
നബാര്‍ഡില്‍
സമര്‍പ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെ; ഇതിനുള്ള
പ്രദേശങ്ങളെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം എന്ത്
;വ്യക്തമാക്കുമോ ?
ജൈവവൈപ്പിന്‍
പദ്ധതിയിലുള്‍പ്പെട്ട
കുഴുപ്പിള്ളി
പഞ്ചായത്തിലെ
പ്രവൃത്തികള്‍
5473.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊക്കാളികൃഷി,
മത്സ്യകൃഷി എന്നിവ
മികവുറ്റരീതിയില്‍
നടപ്പാക്കുന്നതിന്
കുഴുപ്പിള്ളി
പഞ്ചായത്തിലെ
പാടശേഖരങ്ങളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തേണ്ടതാണെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പ്രദേശത്ത്
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ഡി)
ജൈവവൈപ്പില്
പദ്ധതിയിലുള്‍പ്പെട്ട
എതെല്ലാം
പ്രവൃത്തികളാണ്
കുഴപ്പിള്ളി
പഞ്ചായത്തിലുള്പ്പെടുകയെന്ന്
വ്യക്തമാക്കാമോ ;
(ഇ)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ ?
ഗുണമേന്മയുളള
നടീല്‍ വസ്തുക്കളുടെ
ഉത്പാദനവും വിതരണം
5474.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുണമേന്മയുളള
നടീല്‍ വസ്തുക്കളുടെ
ഉത്പാദനത്തിനും
വിതരണത്തിനും പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
5475.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കഴിഞ്ഞ 5 വര്‍ഷത്തെ
നെല്ലുല്പാദനം
എത്രയാണ്; വര്‍ഷം,
ജില്ല, കൃഷിചെയ്യുന്ന
വിസ്തീര്‍ണ്ണം എന്നിവ
തിരിചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുമൂലം
ഉല്പാദനത്തിലും കൃഷി
സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണത്തിലും
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
സബ്സിഡി അടക്കുമുള്ള
എന്തെല്ലാം സാമ്പത്തിക
സഹായങ്ങളാണ്
ആരംഭിച്ചിട്ടുള്ളത്;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
(ഇ)
കഴിഞ്ഞ
5 വര്‍ഷം ഇപ്രകാരം
വിതരണം ചെയ്തിട്ടുള്ള
ധനസഹായത്തിന്റെ
വിശദാംശങ്ങള്‍ വര്‍ഷവും
ജില്ലയും തിരിച്ച്
വ്യക്തമാക്കുമോ?
കര്‍ഷകകടാശ്വാസ
കമ്മീഷന്
5476.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകകടാശ്വാസ
കമ്മീഷനില്‍ കൊല്ലം
ജില്ലയില്‍ നിന്നും
എത്ര അപേക്ഷകള്‍
ലഭിച്ചു ; സര്‍ക്കാര്‍
കമ്മീഷന് നല്‍കുിയ തുക
എത്രയെന്നറിയിക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
ധനസഹായം
5477.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളിതുവരെ
എന്‍ഡോസള്‍ഫാന്‍
ദുരന്തബാധയെ തുടര്‍ന്ന്
എത്ര പേര്
മരണപ്പെട്ടെന്ന്
വിശദമാക്കാമോ;
(ബി)
ദുരിതബാധിതര്‍
മരിക്കുന്നതിന് മുമ്പ്
എന്തെങ്കിലും സഹായം
നല്‍കിയിട്ടുണ്ടോ;
മരണപ്പെട്ടതിനുശേഷം
കുടുംബത്തിന് എത്ര വീതം
എത്ര പേര്‍ക്ക്
സാമ്പത്തിക സഹായം
അനുവദിച്ചുവെന്ന്
വിശദമാക്കാമോ?
നാളികേരത്തിന്റെ
വില ഇടിവ്
5478.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളികേരത്തിന്റെ
വിലയിടിവ് സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
പച്ചതേങ്ങ
സംഭരണത്തിൽ പാളിച്ചകൾ
ഉണ്ടോ ;നാളീകേരത്തിന്റെ
വിലയിടിവിന് ഇത്
എത്രത്തോളം
ബാധിച്ചിട്ടുണ്ട് ;
(സി)
എങ്കില്‍
പച്ചതേങ്ങ സംഭരണം
കാര്യക്ഷമമാക്കി
കര്‍ഷകര്‍ക്ക് ന്യായ
വില ഉറപ്പാക്കാന്‍
നടപടി സ്വീകരിക്കുമോ?
കൊയിലാണ്ടിയില്‍
കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനുളള
പദ്ധതികള്‍
5479.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
കൊയിലാണ്ടി നിയോജക
മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാം; ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്ര;
(ബി)
കൊയിലാണ്ടി
മണ്ഡലത്തില്‍ ഏതെല്ലാം
നെല്‍കൃഷി വികസന
ഏജന്‍സികള്‍ക്ക് ഫണ്ട്
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
മാതൃകാ
ഹൈടെക് ഹരിത ഗ്രാമം
പദ്ധതിയില്‍
കൊയിലാണ്ടിയിലെ
ചേമഞ്ചേരി
പഞ്ചായത്തില്‍
നടപ്പിലാക്കിയതെന്തെല്ലാം;
ചെലവഴിച്ച തുക എത്ര;
(ഡി)
കേരഗ്രാമം
പദ്ധതിയില്‍ കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പാക്കിയതെന്തെല്ലാം;
ഓരോ ഇനത്തിലും എത്ര തുക
അനുവദിച്ചു; എത്ര
ചെലവഴിച്ചു; നിയോജക
മണ്ഡലത്തില്‍
കര്‍മ്മസേന ഏതെല്ലാം
പഞ്ചായത്തില്‍
രൂപീകരിച്ചിട്ടുണ്ട്;
നാളികേര വികസന
ബോര്‍ഡില്‍ നിന്നും
എത്ര പേര്‍ക്ക്
തെങ്ങുകയറ്റ യന്ത്രം
അനുവദിച്ചിട്ടുണ്ട്;
എത്ര രൂപ മൊത്തം ഈ
ഇനത്തില്‍ ചെലവഴിച്ചു;
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(ഇ)
മട്ടുപ്പാവ്
കൃഷി പദ്ധതിയില്‍
കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പാക്കിയതെന്തെല്ലാം;
എത്ര രൂപ ഈ പദ്ധതിയില്‍
മണ്ഡലത്തില്‍
അനുവദിച്ചു; എത്ര രൂപ
ചെലവഴിച്ചു; എത്ര
ഗ്രോബാഗുകള്‍ വിതരണം
ചെയ്തു; ഇതിന്റെ
ഉല്പാദനപരമായ വളര്‍ച്ച
എത്ര; വിശദമായി
വ്യക്തമാക്കാമോ;
(എഫ്)
പച്ചത്തേങ്ങ
സംഭരണ പദ്ധതിയില്‍
കൊയിലാണ്ടി
മണ്ഡലത്തില്‍ കൃഷി
ഭവനുകളില്‍ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര തേങ്ങ
സംഭരിച്ചു; ക്വിന്റല്‍
കണക്കില്‍ കൃഷി ഭവന്
തിരിച്ച് വര്‍ഷം
തിരിച്ച് വിശദമാക്കാമോ;
ഇതു വഴി എത്ര രൂപ
ചെലവഴിച്ചു; വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ;
നാളികേരം സംഭരിച്ച
വകയില്‍
കേരകര്‍ഷകര്‍ക്ക്
കുടിശ്ശിക
നല്കാനുണ്ടോ;
ഉണ്ടെങ്കില്‍ എത്ര രൂപ;
എത്ര പേര്‍ക്ക്
നല്‍കാനുണ്ട്; ഇത്
എപ്പോള്‍ നല്‍കും?
നാളികേരത്തിന്റെ
വിലയിടിവ്
5480.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളികേരത്തിന്റെ
വിലയിടിവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നാളികേര കൃഷിക്കാരെ
സഹായിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
എന്ഡോസല്ഫാന്
ദുരന്തബാധിതര്‍ക്ക്
നഷ്ടപരിഹാരത്തിന്
ട്രിബ്യൂണല്‍ രൂപീകരണം
5481.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്ഡോസല്ഫാന്
ദുരന്തബാധിതര്‍
താമസിക്കുന്ന
പ്രദേശങ്ങളില്‍
പ്രകൃതിക്കും,
ജീവജാലങ്ങള്‍ക്കും,
മനുഷ്യനും വന്ന നഷ്ടം
കണക്കാക്കി നഷ്ടപരിഹാരം
നല്കാന് ട്രിബ്യൂണല്‍
രൂപീകരിക്കണമെന്ന
മനുഷ്യാവകാശ കമ്മീഷന്
നിര്‍ദ്ദേശം ഈ
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നിലപാട്
വിശദീകരിക്കുമോ?
കാര്‍ഷികമേഖലയിലെ
നൂതന പദ്ധതികള്‍
5482.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷികമേഖലയുടെ
വളര്‍ച്ചക്കായി
നടപ്പാക്കുന്ന നൂതന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
കൃഷിക്കായി
പ്രത്യേക ബഡ്ജറ്റ്
അവതരിപ്പിക്കണമെന്ന്
കാര്‍ഷിക നയത്തില്‍
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ ;
(സി)
കാര്‍ഷിക
അനുബന്ധമേഖലകളിലെ എല്ലാ
പ്രവര്‍ത്തനങ്ങളെയും
ഏകോപിപ്പിച്ച് പ്രത്യേക
ബഡ്ജറ്റ്
അവതരിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന്റെ പ്രവര്‍ത്തനം
5483.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
കാര്‍ഷിക
സര്‍വ്വകലാശാലയില്‍
ഇ-ഗവേണന്‍സ്
5484.
ശ്രീ.എം.എ.
വാഹീദ്
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വ്വകലാശാലയില്‍
ഇ-ഗവേണന്‍സ്
നടപ്പാക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
മൃഗ
സംരക്ഷണ വകുപ്പില്‍ വിവിധ
പദ്ധതികള്‍ക്കായി
വകയിരുത്തിയ തുക
5485.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തിലെ
ബജറ്റില്‍ മൃഗ സംരക്ഷണ
വകുപ്പില്‍
വകയിരുത്തിയിരുന്ന
തുകയെത്രയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
തുക ഏതെല്ലാം
പദ്ധതികള്‍ക്ക് എത്ര
രൂപ വീതം
വകയിരുത്തിയിട്ടുണ്ട് ;
ഇതില്‍ എത്ര രൂപയാണ്
ചെലവാക്കാനായതെന്ന്
വിശദമാക്കാമോ ;
(സി)
ബജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
ഏതെങ്കിലും
പദ്ധതിക്കായി തുക
ചെലവഴിക്കാന്‍ കഴിയാതെ
വന്നിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണമെന്തെന്ന്
വ്യക്തമാക്കാമോ ?
താറാവ്
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
5486.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
കര്‍ഷകര്‍ക്ക് താറാവ്
വിതരണം ചെയ്തതിന്‍െറ
മാനദണ്ഡം
എന്തായിരുന്നു;
അര്‍ഹതപ്പെട്ട
കര്‍ഷകര്‍ക്ക് താറാവിനെ
നല്കാന്
ഉദ്യോഗസ്ഥര്‍
തയ്യാറാകാത്ത
സാഹചര്യത്തില്‍,
കര്‍ഷകര്‍ മനുഷ്യാവകാശ
കമ്മീഷനില്‍ പരാതി
നല്കിയ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
ശ്രീ.കെ. സുഗതന്,
കോമന, അമ്പലപ്പുഴ,
രണ്ടുപറയില്‍
അമ്പലപ്പുഴ;
ശ്രീ.കെ.വി.
രവീന്ദ്രന്,
പുഷ്പാലയം,
കരുമാടി.പി.ഒ,
അമ്പലപ്പുഴ
എന്നിവര്‍ക്ക് താറാവിനെ
നല്‍കിയിരുന്നോ;
വിശദാംശം നല്‍കുമോ;
(സി)
താറാവ്
കര്‍ഷകരായ ഇവരുടെ
താറാവുകള്‍ പക്ഷിപ്പനി
മൂലം ചത്തതിനെ
തുടര്‍ന്ന്
നഷ്ടപരിഹാരത്തിനായി
ഇവര്‍ അപേക്ഷകള്‍
നല്‍കിയിരുന്നോ;
വ്യക്തമാക്കാമോ;
(ഡി)
ഇൗ
കര്‍ഷകര്‍
വിവരാവകാശനിയമപ്രകാരം
മൃഗസംരക്ഷണ വകുപ്പില്‍
നിന്നും താറാവ്
വിതരണത്തിന്‍െറ
വിവരങ്ങള്‍
ശേഖരിച്ചതിലും,
മനുഷ്യാവകാശ
കമ്മീഷനില്‍ പരാതി
നല്‍കിയതിലുമുള്ള
വിദ്വേഷം മൂലം ജില്ലാ
മൃഗസംരക്ഷണ ഓഫീസറും
മറ്റു ഉദ്യോഗസ്ഥരും
നഷ്ടപരിഹാരം
നല്കാതിരിക്കാന്
തെറ്റായ രീതിയില്‍
പ്രവര്‍ത്തിക്കുകയും
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുകയും
ചെയ്തതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഇക്കാര്യങ്ങള്‍
സംബന്ധിച്ച് വിശദമായ
ഒരന്വേഷണം നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(എഫ്)
ഇതു
സംബന്ധിച്ച്
സെക്രട്ടേറിയറ്റ്
മൃഗസംരക്ഷണ വകുപ്പില്‍
നിലവിലുള്ള ഫയല്‍
നമ്പര്‍
135/ജി3/2015/എ.എച്ച്.ഡി,
148/ജി3/2015
/എ.എച്ച്.ഡി
എന്നിവയില്‍
അടിയന്തരമായി
തീര്‍പ്പുകല്‍പ്പിക്കാന്‍
നടപടി
സ്വീകരിയ്ക്കുമോ?
തരിയോട്
വെറ്ററിനറി ഹോസ്പിറ്റല്‍
പോളിക്ലിനിക്കായി
ഉയര്‍ത്തുന്നതിനുളള നടപടി
5487.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
തരിയോട് വെറ്ററിനറി
ഹോസ്പിറ്റല്‍
പോളിക്ലിനിക്കായി
ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്
അപേക്ഷ ലഭിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
തരിയോട്
വെറ്റിറിനറി
ഹോസ്പിറ്റല്‍
പോളിക്ലിനിക്കായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
കശാപ്പ്
ചെയ്യപ്പെടുന്ന
മൃഗങ്ങളുടെയും
ഇറച്ചിക്കോഴികളുടെയും
ഭക്ഷ്യയോഗ്യത
നിശ്ചയിക്കല്‍
5488.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കശാപ്പ്
ശാലകളില്‍ കശാപ്പ്
ചെയ്യപ്പെടുന്ന
മൃഗങ്ങളുടെയും
ഇറച്ചിക്കോഴികളുടെയും
ഭക്ഷ്യയോഗ്യത
നിശ്ചയിക്കുന്നത്
ആരാണെന്ന്
വ്യക്തമാക്കുമോ ;
ഇതിന്റെ
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ ;
വെറ്ററിനറി
ഡോക്ടര്‍മാരുടെ ഒഴിവുകള്‍
5489.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ എത്ര
വെറ്ററിനറി
ഡോക്ടര്‍മാരുടെ
ഒഴിവുകളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലയില്‍
നിയമിക്കപ്പെടുന്ന
വെറ്ററിനറി
ഡോക്ടര്‍മാര്‍
വര്‍ക്കിംഗ്
അറേഞ്ച്മെന്റ് എന്ന
പേരില്‍ മറ്റ്
സ്ഥലങ്ങളില്‍ ജോലി
ചെയ്യുന്നുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ
?
മൃഗസംരക്ഷണ
വകുപ്പിലെആധുനിക
വത്ക്കരണവും ഇ
-ഗവേണന്‍സും
5490.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൃഗസംരക്ഷണവകുപ്പില്‍
ആധുനിക വത്ക്കരണത്തിനും
ഇ -ഗവേണന്‍സ്
നടപ്പാക്കുന്നതിനും
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കേരള
വെറ്ററിനറി ആന്റ് ആനിമല്‍
സയന്‍സ് സര്‍വ്വകലാശാല
5491.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
വെറ്ററിനറി ആന്റ്
ആനിമല്‍ സയന്‍സ്
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
പദ്ധതിവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വെറ്റിനറി
സര്‍വ്വകലാശാലയിലെ അഴിമതി
5492.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെറ്റിനറി
സര്‍വ്വകലാശാലയില്‍
വൈസ് ചാന്‍സലര്‍
സ്വീകരിച്ചിട്ടുള്ള
ഭരണ, അക്കാദമിക്
നടപടികളെക്കുറിച്ച്
ഉയര്‍ന്നിട്ടുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍, എന്തെല്ലാം
ആക്ഷേപങ്ങളാണ്
ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്;
ഇത് സംബന്ധിച്ച്
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ;
(ബി)
വൈസ്
ചാന്‍സലറുടെ നടപടികളെ
വിദ്യാര്‍ത്ഥികളും
അധ്യാപകരും
എതിര്‍ക്കുകയും
യൂണിവേഴ്സിറ്റി
ക്യാമ്പസ്
പ്രക്ഷോഭങ്ങളുടെ
വേദിയായി മാറുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രക്ഷോഭത്തിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍വ്വകലാശാലയില്‍
നടന്ന നിര്‍മ്മാണം,
കണ്‍സള്‍ട്ടന്‍സി,
സ്റ്റാറ്റ്യൂട്ട്
തിരിമറി, നിയമനങ്ങള്‍
തുടങ്ങിയവ സംബന്ധിച്ച്
പുറത്ത് വന്നിട്ടുള്ള
അഴിമതി ആരോപണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍,
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ എന്ത്
നിലപാടാണ്
എടുക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജനാധിപത്യപരമായി
തെരഞ്ഞെടുക്കുന്ന
സെനറ്റ് ,
സിന്‍ഡിക്കേറ്റ്, മറ്റ്
ഭരണ സമിതികള്‍ എന്നിവ
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
എം.എല്‍.എ
മാര്‍ക്കുള്ള സ്റ്റേഷനറി
സാധനങ്ങളുടെ വിതരണം
5493.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാര്‍ക്ക്
അനുവദിച്ചിട്ടുള്ള
സ്റ്റേഷനറി സാധനങ്ങള്‍
വിതരണം ചെയ്യുന്നതിലെ
അപാകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(ബി)
സ്റ്റേഷനറി
സാധനങ്ങള്‍ എം.എല്‍.എ
മാരുടെ മുറികളില്‍
എത്തിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ?
ബെെന്ഡര്
തസ്തിക
5494.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1.1.1994
മുതല്‍ 31.3.2000 വരെ
സര്‍ക്കാര്‍
പ്രസ്സുകളില്‍ എത്ര
ബെെന്ഡര് തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
പ്രസ്തുത തസ്തികകളില്‍
എത്രയെണ്ണത്തില്‍
നിയമനം
നടത്തിയിട്ടുണ്ട്;
(ബി)
പ്രസ്തുത
കാലയളവില്‍ സൃഷ്ടിച്ച
ബെെന്ഡര് തസ്തികകള്‍
ഒന്നാം ഗ്രേഡ്
ബെെന്ഡര്, സീനിയര്‍
ഗ്രേഡ് ബെെന്ഡര്
എന്നീ തസ്തികകളായി
അപ്ഗ്രേഡു
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
ഉത്തരവുകളുടെ നമ്പറും
തീയതിയും
അപ്ഗ്രേഡുചെയ്ത
തസ്തികകളുടെ എണ്ണവും
എത്രയാണെന്ന്
വ്യക്തമാക്കുമോ ?